പ്രണയ പ്രതികാരം: ഭാഗം 64

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

 കൈപ്പമാഗലം മുറ്റത്ത് വണ്ടി നിർത്തി ദേഷ്യത്തോടെ അതിൽ നിന്ന് വേണി ഇറങ്ങി... ആ മോളെ.. നീ എന്താ പറയാതെ വന്നേ... നിനക്ക് ക്ലാസ്സ്‌ ഇല്ലേ... അല്ല ഇതെന്താ ഈ വേഷത്തിൽ... വേണി നിനക്ക് ഈ ഇടയായി കുറച്ച് കൂടുന്നുണ്ട്.... ദേഷ്യത്തോടെ ശരദാ അവളോട് പറഞ്ഞു.... ദേഷ്യത്തോടെയുള്ള ഒര് നോട്ടമായിരുന്നു വേണി അവർക്ക് നൽകിയ മറുപടി... ഒന്നും മിണ്ടാതെ ദേഷ്യത്തോടെ മുകളിലേക്ക് കയറി പോകുന്ന വേണിയെ കണ്ടപ്പോൾ ശരദാ വേഗം വിജയന്റെ അടുത്തേക്ക് പോയി.... വിജേയേട്ടാ, ദേ വേണി വന്നിരിക്കുന്നു.... അവളോ... അവളെന്ത ഇപ്പോ വന്നത്... ക്ലാസ്സ്‌ ഇല്ലേ.... അറിയില്ല , ചോദിച്ചിട്ട് ഒന്നും മിണ്ടാതെ വരുണിന്റെ റൂമിലേക്ക് കയറി പോയി... ഈ ഇടയായിട്ട് അവൾ ഇങ്ങനെയാണ്... തല്ല് കൊടുക്കണ്ട സമയം കഴിഞ്ഞു... നീ അവരോടൊന്നും ചോദിക്കണ്ട , ഞാൻ ഒന്ന് സംസാരിക്കട്ടെ.... വിജയൻ വേഗം റൂമിൽ നിന്നിറങ്ങി പോയി.... വരുൺ....!!! റൂമിലേക്ക് കയറിയാ വൃന്ദ തന്റെ ഫോൺ നിലത്തേക്ക് എറിഞ്ഞ് കൊണ്ട് വരുണിനെ വിളിച്ചു..... ചേച്ചി... ചേച്ചി എപ്പോ വന്നു... വരുൺ വേഗം ബെഡിൽ നിന്നെണിച്ച് കൊണ്ട് വൃന്ദയോട് ചോദിച്ചു.... വരുൺ... വരുൺ എന്താ നിന്റെ ദേഹത്തൊക്കെ... വരുണിന്റെ മുറിവ് കണ്ട് വൃന്ദ വേഗം ചോദിച്ചു...

അത് രണ്ട് ദിവസം മുൻപ് ആരോ എനിക്ക് പണി തന്നതാ , തിരിച്ച് തല്ലാൻ എനിക്ക് പറ്റിയില്ല.... ആരാണെന്ന് നീ കണ്ടില്ലേ.... ഇല്ല... ഞാൻ നിനക്ക് രണ്ട് തരാൻ വന്നതാ... പക്ഷേ ഈ അവസ്ഥയിൽ ഞാൻ കൂടി തല്ലുന്നില്ല.... കലിയാടക്കി വൃന്ദ പറഞ്ഞു.... എന്താ ചേച്ചി... എന്താ പ്രശ്നം..... ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ ഒര് കാരണവശാലും ദേവനും അലീനയും തമ്മിൽ അടുക്കരുതെന്ന്... എന്നിട്ട് ഇപ്പോ എന്താ ഇവിടെ നടക്കുന്നത്...!!! എന്താ ചേച്ചി... അതിന് അവർ തമ്മിൽ അടുപ്പം ഒന്നുല്ലല്ലോ.... ഉണ്ട് , അത് കണ്ടിട്ടാ ഞാൻ വരുന്നത്.... ടേബിളിൽ ശക്തമായി അടിച്ച് കൊണ്ട് വൃന്ദ പറഞ്ഞു..... വേണി മോളെ... എന്താ ഇവിടെ... എന്താ പ്രശ്നം... റൂമിലേക്ക് കയറി വന്ന വിജയൻ ചോദിച്ചു..... വേണി അല്ല വൃന്ദ....!!!!!! അതറിയില്ലേ നിങ്ങൾക്ക്... പകയെരിയുന്ന കണ്ണോടെ വൃന്ദ വിജയന് നേരെ അലറി """ ആ മോളെ മനസിലായി, വിളിച്ച് ശീലിച്ചത് കൊണ്ട് വിളിച്ചെന്നേയുള്ളു.... താഴ്മയായി വിജയൻ പറഞ്ഞു.... എന്നെ വേണിയാക്കാൻ മാത്രമേ നിങ്ങൾക്ക് കഴിയു , വേറൊന്നിനും പറ്റില്ല... കലിയോടെ അവൾ പറഞ്ഞു... എന്ത് വന്നാലും കുലുങ്ങാത്ത നിനക്കിത് എന്ത് പറ്റി മോളെ , എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്... എന്താ നീന്റെ ദേഷ്യത്തിന്റെ കാരണം ...??? സംശയത്തോടെ വിജയൻ അവളോട് ചോദിച്ചു

"" കാരണം എന്താണെന്ന് നിങ്ങൾക്കാർക്കും അറിഞ്ഞുടെ....!!!!!!! ഉറക്കെ തന്നെ വൃന്ദ ചോദിച്ചു.... കാര്യം മനസിലാകാതെ വരുണും വിജയനും മുഖത്തോട് മുഖം നോക്കി ,,, ഞാൻ പറഞ്ഞിരുന്നതല്ലേ അലീനയും ദേവനും ഒരിക്കലും അടുക്കരുതെന്ന്... എന്റെ വാക്കിന് നിങ്ങൾ എന്തെങ്കിലും വില കല്പിച്ചിട്ടുണ്ടോ....?? നിങ്ങൾക്ക് അവിശമുള്ളതൊക്കെ കിട്ടില്ലേ .... ഇനി എന്റെ ലൈഫ് എന്തായൽ നിങ്ങൾക് എന്താല്ലേ...?? പുച്ഛത്തോടെ വിഷമത്തോടെ കലിയോടെ വൃന്ദ പറഞ്ഞു വൃന്ദാ... മതി നിർത്ത്... നീ എന്തൊക്കെയാ ഈ പറയുന്നത്.... ഇങ്ങനെയൊക്കെ പറയാൻ മാത്രം എന്താ ഇവിടെ ഇപ്പോ നടന്നത്.... വിജയൻ കുറച്ച് ദേഷ്യത്തിൽ അവളോട് ചോദിച്ചു ദേവനും അലീനയും തമ്മിലുള്ള അടുപ്പം , അതാ എന്റെ പ്രശ്നം... ദേഷ്യത്തോടെ അവൾ പറഞ്ഞു.... ഇല്ല ചേച്ചി , ദേവനും അലീനയും തമ്മിൽ ഇപ്പോഴും വഴക്കാണ് , അത് നമുക്ക് അറിയാവുന്നതല്ലേ... ഞാൻ ഓഫീസിൽ വെച്ച് അത് കാണാറുള്ളതാ.. പിന്നെന്താ ചേച്ചി പ്രശ്നം... വരുൺ വൃന്ദയോട് ചോദിച്ചു ഇല്ല വരുൺ , ആ വഴക്ക് വെറും അഭിനയം മാത്രമാണ്.. അത് മനസ്സിലാകിട്ട ഞാൻ ഇപ്പൊ ഇങ്ങോട്ടേക് വന്നത്.... അതെങ്ങനെ...?? സംശയത്തോടെ വിജയൻ ചോദിച്ചു " അവളെ കൊല്ലാൻ എല്പിച്ചവർ ആ ദൈത്യം പൂർത്തിയാകാത്തത് കൊണ്ട് അത് ചെയ്യാൻ ഞാൻ ഹോസ്പിറ്റൽ പോയിരുന്നു... അവിടെയെത്തിയാ ഞാൻ കാണുന്നത് അവൾക്കായി കാത്തിരിക്കുന്ന ദേവനെയാ... അവന്റെ കണ്ണിലെ വേദന കണ്ടപ്പോൾ എനിക്ക് മനസ്സിലായി അലീന ആയിട്ടുള്ള എല്ല പ്രശ്നവും അവസാനിച്ചെന്ന്...

അവിടം മുതൽ അവന് പിന്നാലെ ഞാൻ ഉണ്ടായിരുന്നു , ഇന്ന് അവരുടെ സ്നേഹം നേരിട്ട് കണ്ടിട്ട് വന്നിരികുവാ ഞാൻ.... എനിക്ക് ഇത് ഒരിക്കലും സഹിക്കാൻ കഴിയില്ല , എനിക്ക് വേണം ചെറിയച്ച ദേവനെ.... എനിക്ക് വേണം...!!! ടേബിൾ ശക്തമായി കൈ അടിച്ച് കൊണ്ട് വൃന്ദ ഉറക്കെ അലറി.....!! വൃന്ദ...!!! നീ എന്തൊക്കെയാ ഈ പറയുന്നത് , ദേവൻ നമ്മുടെ ശത്രുവാണെന്നാ കാര്യം നീ മറന്നോ...?? എന്റെ ശത്രു ദേവൻ അല്ലായിരുന്നു ചെറിയച്ഛ.... അവന്റെ അച്ഛൻ ശേഖരനാ... അയാൾ മാത്രമാ....!!! എന്റെ അച്ഛനെ വീൽചെയറിലേക്ക് തള്ളിവിട്ട അവനെ ആ ശേഖരനെ എന്റെ കൈകൊണ്ട് തന്നെ ഞാൻ അവസാനിപ്പിച്ചു... ആ കാറിൽ കിടന്ന് പൊള്ളിയടർന്ന് അവൻ മരിച്ചു , പിന്നെ എന്റെ ലക്ഷ്യം ദേവനായിരുന്നു.. അതിന് വേണ്ടിയാ ഞാൻ വേണിയായി ആ കുടുംബത്തിലേക്ക് കയറിയത്... പക്ഷേ എപ്പോഴോ ദേവൻ എന്റെ മനസിലേക്ക് കയറി... അത് കൊണ്ട് എനിക്ക് ദേവനെ വേണം... നിങ്ങളുടെ ആവശ്യം ദേവന്റെ സ്വത്തയിരുന്നില്ലേ , അലീനയെ മുൻനിർത്തി ഞാനത് നിങ്ങൾക്ക് മേടിച്ച് തന്നിട്ടുണ്ട്... ദേവന്റെ ഓഫീസ് തകർന്ന് തരിപ്പണമായി... പകരം ദേവനെ എന്റെ കൂടെ നിർത്തണം , ഇനിയുള്ള ജീവിതകാലം മുഴുവൻ ..... ചേച്ചി ഇങ്ങനെ വിഷമിക്കാതെ ഞാൻ ഒന്ന് എണീക്കട്ടെ ,

അലീനയെ ഞൻ തന്നെ അവസാനിപ്പിച്ചു തരാം... ഉറപ്പോടെ വരുൺ പറഞ്ഞു "" അലീന ഇനി മരിച്ചാലും ദേവൻ അവളെ മറക്കാൻ സാധ്യതയില്ല , പക്ഷേ ദേവൻ അവളെ വെറുക്കണം ,വെറുത്ത് ഉപേക്ഷിക്കണം... അതിന് ഞാൻ മുംബൈയിലേക്ക് പോകേണ്ടിവരും , ദേവൻ അവളെ വെറുക്കാനുള്ള ആയുധം മുംബൈയിലുണ്ട്.... ആര് ...????? സംശയത്തോടെ വരുൺ ചോദിച്ചു "" ഡാർവിൻ...!!!! ചേച്ചി അത് വേണോ.... വേണം വരുൺ , അവനെ ഇനി എന്തെകിലും ചെയ്യാൻ പറ്റു.... ചേച്ചി പക്ഷേ അവൻ വന്നാൽ നമ്മുക്ക് തന്നെയല്ലേ പണി , അലീനയെ വേദനിപ്പിക്കാൻ അവൻ സമ്മതിക്കുമോ...?? അതെനിക്കറിയാം വരുൺ , അവൻ ആ ജയിലാറകുള്ളിൽ കാത്തിരിക്കുന്നത് അലീനയ്ക്ക് വേണ്ടിയാണ്... നമ്മൾ അലീനയെ ഇല്ലാതാക്കിയാൽ ഡാർവിൻ നമ്മളെ വെറുതെ വിടില്ല.... അതുറപ്പാണ്.... അവൾക്ക് ആക്സിഡന്റ് പറ്റി ഒര് മണിക്കൂർ കഴിഞ്ഞ് എനിക്ക് ഡാർവിന്റെ കോൾ എനിക്ക് വന്നു... 'അലീനക്ക് ഒര് പോറലെങ്കിലും പറ്റിയൽ അതിന് കാരണക്കാരായവർ ഈ ഭൂമിയിൽ ജീവികില്ല 'എന്നായിരുന്നു അവന്റെ ഭീഷണി.... പക്ഷേ ഇവിടെ നടന്നത് അവൻ എങ്ങനെ അറിഞ്ഞു ചേച്ചി.... അത് അറിയില്ല വരുൺ... പക്ഷേ ജയിലിൽ കിടക്കുന്ന അവൻ ഇവിടെ നടക്കുന്നത് അപ്പൊ തന്നെ അറിഞ്ഞെങ്കിൽ അവനെ നമ്മൾ പേടിക്കണം , അത് കൊണ്ട് അലീനയെ നമുക്ക് ഒന്നും ചെയ്യണ്ട , അവളെ ഡാർവിന് ഏല്പിച്ച് കൊടുത്താൽ മാത്രം മതി... അലീനയോടുള്ള വെറുപ്പിന്റെ പുറത്താണ് ദേവൻ അവളെ കല്യാണം കഴിച്ചത് , അതെ അലീനയോടുള്ള വെറുപ്പിന്റെ പുറത്ത് ദേവന്റെ കൈ കൊണ്ട് എന്റെ കഴുത്തിൽ ഞാൻ താലികെട്ടിച്ചിരിക്കും..... ഇത് ഈ വൃന്ദയുടെ വാക്കാണ്...

പകയോടെ വൃന്ദ പറഞ്ഞു പക്ഷേ ചേച്ചി , ദേവൻ സത്യമാറിഞ്ഞിട്ടുണ്ടെങ്കിൽ അവൻ ഇനി ജീവിക്കുന്നത് നമുക്ക് ദോഷമല്ലേ.. ദേവൻ ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല വരുൺ... അറിഞ്ഞിരുന്നെങ്കിൽ അവൻ ഇതിനോടകം തന്നെ ഇവിടെ വരുമായിരുന്നു , അച്ഛനെ കൊന്നതിന് പകരം ചോദിക്കാൻ... പിന്നെ എത്ര അന്വേഷിച്ചലും ഈ വൃന്ദയെ അവർ കണ്ട് പിടിക്കില്ലാ... നമ്മള് മൂന്ന് പേരും പറയാതെ ദേവൻ ഒരിക്കലും അറിയാൻ പോകുന്നില്ല വിജയനെന്ന അവന്റെ ചെറിയച്ഛന് ഒരു ജേഷ്ഠനുള്ള കാര്യം , ആ ജേഷ്ഠന് ഇങ്ങനെ പകയോടെ ഒര് മകൾ ഉണ്ടെന്നുള്ള കാര്യം , ഇതൊന്നും അവൻ അറിയില്ല... അവരെത്ര അന്വേഷിച്ചാലും രോഗിയായ വേണിയെ മാത്രമേ അവർക്ക് കണ്ട് പിടിക്കാൻ പറ്റൂ... അത്ര ശ്രദ്ധിച്ചാ ഞാൻ ഒരേ കാര്യം ചെയ്തത്... കാരണം അത്രക്കുണ്ട് എന്റെ പക..!!" കുഞ്ഞ്നാൾ മുതൽ ഞാൻ അനുഭവിച്ച വേദനയുടെ ഒര് അംശം പോലും ദേവൻ അനുഭവിച്ചിട്ടില്ല , എല്ല നരക വേദനയും അനുഭവിച്ച് കഴിഞ്ഞ് അവന്റെ അച്ഛനെ പറഞ്ഞ് വിടണമെന്ന ഞാൻ ആഗ്രഹിച്ചത് , അതിന് മുമ്പ് ആ വിഷ്ണു ഇടയിൽ കയറി എല്ലാം നശിപ്പിച്ചു... അല്ലായിരുന്നെങ്കിൽ എല്ലാ തകർച്ചയും കണ്ട് ചങ്ക് പൊട്ടി ശേഖരൻ മരിച്ചേനെ.... എന്റെ അച്ഛന്റെ തകർച്ച കണ്ട് എന്റെ അമ്മ ചങ്ക് തകർന്ന് മരിച്ചത് പോലെ ശേഖരനും അവസാനിക്കുമായിരുന്നു.. അടങ്ങാത്ത പകയോടെ വൃന്ദ അലറി... അവൻ ചെയ്തതിനൊക്കെ അവന്റെ മരണം കൊണ്ട് തന്നെ നമ്മൾ പകരം ചോദിച്ചില്ലേ മോളെ , ഇനിയുമെന്തിനാ അത് തന്നെ ഓർത്തിരിക്കുന്നത്... വൃന്ദയെ സമാധാനിപ്പിച്ച് കൊണ്ട് വിജയൻ പറഞ്ഞു... അയാള് മരിച്ചിട്ടും എന്റെ ദേഷ്യം അടങ്ങുന്നില്ല ചെറിയച്ഛ... ഞാൻ അയാൾക്ക് നൽകിയ ശിക്ഷ കുറഞ്ഞ് പോയി എന്ന് തോന്നുവാ.... നില നിൽപ്പിനുവേണ്ടിയല്ലേ എന്റെ അച്ഛൻ അവരുടെ ഓഫീസിൽ ചെറിയൊര് കള്ളത്തരം കാണിച്ചത്, പിടിക്കപ്പെട്ടപ്പോൾ കാല് പിടിച്ച് മാപ്പ് പറഞ്ഞതാല്ലേ ,

ആരോടും പറയരുതെന്ന് അപേക്ഷിച്ചാതല്ലേ , പക്ഷേ അയാൾ കേട്ടില്ല , എല്ലാവരെയും അറിയിച്ച് നാണം കെടുത്തി... നാടും നാട്ടുകാരും എന്റെ അച്ഛനെ കുറ്റപ്പെടുത്തി... അതിൽ മനംനൊന്തണ് എന്റെ അമ്മ മരിച്ചത്... അമ്മയുടെ മരണവും നാട്ടുകാരുടെ കുറ്റപ്പെടുത്തലും കൂടിയായപ്പോൾ അത് സഹിക്കാൻ പറ്റാത്തത് കൊണ്ടല്ലേ സ്വയം മരിക്കാൻ വേണ്ടി കുഞ്ഞയാ എന്നെ പോലും ഓർക്കാതെ അച്ഛൻ ഇറങ്ങിപ്പുറപ്പെട്ടത്... അത് കൊണ്ടല്ല ശരീരം തളർന്ന് വീൽചായറിൽ എന്റെ അച്ഛന് ഇപ്പൊ ഇരിക്കേണ്ടി വന്നത്... അന്ന് മുതൽ മനസ്സിൽ കൊണ്ട് നടന്നതാ ശേഖരന്റെ നാശം , അത് മാത്രമായിരുന്നു എന്റെ ലക്ഷ്യം... ദൈവത്തിന്റെ അനുഗ്രഹം ഉള്ളത് കൊണ്ടാ ഞാനും വേണി ഒരേപോലെ ആയത് , അത് കൊണ്ടാ ആർക്കും സംശയം തോന്നാതെ ആ കുടുംബം ഞാൻ നശിപ്പിച്ചത്... ദേവനോട്‌ എനിക്ക് തോന്നിയാ ഇഷ്ടം കൊണ്ടണ് അവൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് , അല്ലായിരുന്നേൽ അവനെ ഞാൻ എപ്പോഴേ അവസാനിപ്പിച്ചേനെ... എനിക്ക് മനസ്സിലാവുന്നുണ്ട് മോളെ നിന്റെ പക... ആ കുടുംബ ഇല്ലാതാക്കാൻ വേണ്ടി മാത്രമാണ് ഞാനും ആ കുടുംബത്തിലേക്ക് കയറിയത് , അതിന് വേണ്ടിയാണ് ശാരദയെ കല്യാണം കഴിച്ചത് പോലും... ഓരോ നിമിഷവും ഞാൻ കാത്തിരുന്നത് ശേഖരന്റെ നാശതിന് വേണ്ടിയാ.. അത് നടപ്പിലാക്കാൻ നീയും വരുണും വലുതാകണ്ടി വന്നു.. എന്റെ ലക്ഷ്യം നിങ്ങൾ പൂർത്തീകരിച്ചു , പക്ഷേ വേണി അവളുടെ അമ്മയെ പോലെയായി അതിന് അവളെ കുറ്റപ്പെടുത്തേണ്ട ചെറിയച്ചാ... അവൾ അവളുടെ ജീവിതം സ്വയം കണ്ട് പിടിച്ചു , ഇനി ജീവിക്കട്ടെ... ഞാനിവിടെ വേണിയായി ജീവിച്ചോളാം... ചിരിയോടെ വൃന്ദ പറഞ്ഞു അല്ല എന്താ ചേച്ചി ഇനി അടുത്ത പരുപാടി...

ഞാൻ പറഞ്ഞില്ലേ വരുൺ , മുംബൈ പോണം... ഡാർവിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊണ്ട് വരണം , ഇല്ലകിൽ അവൻ ഇവിടെ വരുമ്പോൾ നമ്മുക്കെതിരെ തിരിയും... അവൻ ഇവിടെ വന്നാൽ നമ്മുടെ ജോലി പാതി കുറയും , അലീനയെ ദേവൻ വെറുക്കാനുള്ളതൊക്കെ അവൻ ചെയ്തോളും... കാരണം അത് അവന്റെ കൂടെ അവിശമാണ് , ഞാൻ ഡാർവിനെ കൊണ്ട് ഇവിടെ വരുമ്പോൾ ഇവിടെയെല്ലാം തകർന്നിട്ടുണ്ടാകും... ദേവന്റെ വീടും ഓഫീസും ജപതി ചെയ്യാനുള്ള സമയമായി , ഇനി വെറും മൂന്ന് ദിവസം... അതിനുള്ളിൽ അത്രയും പൈസയുണ്ടാക്കാൻ ദേവനു കഴിയില്ല.... എല്ലാം തകർന്നിരിക്കുമ്പോൾ അലീനക്ക് വേണ്ടി ഡാർവിൻ ഇവിടെ വരും , അതിലൂടെ ദേവൻ അവളെ വെറുക്കും .... പിന്നെ എനിക്ക് ഈസിയായി ദേവന്റെ ജീവിതത്തിലേക്ക് കയറാം... വരുൺ , നീ ഇവിടെ തന്നെയുണ്ടാകണം , കാര്യങ്ങൾ അപ്പൊ തന്നെ എന്നെ വിളിച്ചു പറയാണം.... ഞാൻ നോക്കിക്കോളാം ചേച്ചി , ചേച്ചി പോയിട്ട് വാ... പിന്നെ മാളുവിനെ എന്ത് ചെയ്യണം , അവൾക്ക് ഓർമ്മ തിരിച്ച് കിട്ടിയാൽ വിരൽ ചൂണ്ടുന്നത് നമ്മുക്ക് നേരെയായിരിക്കും... വരുൺ പറഞ്ഞു അവളെ ആ കൊച്ചിനെ അങ്ങ് തീർത്തേക്ക്... അല്ലേൽ വേണ്ട കൊച്ചിനെ ജസ്റ്റിന് കൊടുത്തിട്ട് അവളെ തീർത്തേക്ക് , ആ ക്രെഡിറ്റ് അലീനക്കും നൽകിയാൽ മതി... പകയോടെ വൃന്ദ പറഞ്ഞു.... എന്തിനാ മോളെ ആ കൊച്ചിനെ വെച്ചേക്കുന്നേ... വളർന്ന് വന്നാൽ ചിലപ്പോൾ അതും നമ്മുക്ക് പരയായാലോ....

പോകാൻ തുടങ്ങുന്ന അവളോട് വിജയൻ ചോദിച്ചു.... കൊച്ചിനെ നമ്മുക്ക് തീർക്കാം വെല്ല്യച്ചാ , സമയമുണ്ട്... അതിന് മുൻപ് അതിനെ കൊണ്ട് രണ്ട് കുടുബങ്ങളെ തമ്മി തല്ലിക്കണം... ചിരിയോടെ പറഞ്ഞിട്ട് വൃന്ദ റൂം വിട്ടറിങ്ങി പോയി **** ആഹാ എവിടേയൊക്കെ പോയി കറങ്ങിട് വരുവാ രണ്ട് പേരും.... ആരുവിനെ ക്കൊണ്ട് വരുന്ന ദേവനെ കണ്ട് സണ്ണി ചോദിച്ചു.... അങ്ങനെ എങ്ങും പോയില്ല സണ്ണിച്ചാ , പാർക്കിൽ പോയി പിന്നെ ഒരു ഐസ്ക്രീമും കഴിച്ചു... ദേവനെ നോക്കി ചിരിയോടെ ആരു പറഞ്ഞു '" ദേവൻ ശ്രദ്ധാപൂർവ്വം അവളെ സോഫയിലേക്ക് ഇറക്കി ഇരുത്തി , അരികിലായി അവനും ഇരുന്നു.... ദേ വെള്ളം കുടിക്ക് , കുരിശ് ചുമന്ന് മടുത്തതല്ലേ... ഒരു ഗ്ലാസ് വെള്ളം എടുത്ത് ദേവന് കൊടുത്ത് കൊണ്ട് ആരുവിനെ നോക്കി ലാലി പറഞ്ഞു.... ദേവാനണേൽ ഒര് ചിരിയോടെ ആരുനെ നോക്കി.... പിന്നെ എനിക്ക് അത്ര വെയിറ്റ്ന്നുല്ല... ലാലിയെ നോക്കി പേടിപ്പിച്ചു കൊണ്ട് ആരു പറഞ്ഞു "" പിന്നെ... എടുക്കുന്നവർക്ക് അറിയാം... അവളെ കളിയാക്കി ലാലി പറഞ്ഞു... എന്നാൽ നീ ഇനി എന്നെ എടുക്കണ്ട , ജസ്റ്റിച്ചാ എന്നെ റൂമിൽ കൊണ്ട് പോയി കിടത്തുമോ...??? അവൾ ലാലിയോട് പിണങ്ങി ജസ്റ്റിയോട് ചോദിച്ചു.. അച്ചോടാ പിണങ്ങാതെ , വാ... ലാലി വേഗം അരുനെ എടുത്തു.... രണ്ടും തമ്മിൽ വഴക്കിട്ട് റൂമിലേക്ക് പോയി... അത് കണ്ട് എല്ലാവരും ചിരിച്ചു.... ദേവൻ നോക്കിയപ്പോൾ എല്ലാവരും നല്ല സന്തോഷത്തിൽ തന്നെയായിരുന്നു , ഇതാണ് പറ്റിയവസരം അച്ഛനെപ്പറ്റി എല്ലാവരോടും ഒരുമിച്ച് ചോദിക്കാമെന്ന് ദേവൻ കരുതി ദേവ, ഒരു കാര്യം സംസാരിക്കാനുണ്ട് ... ദേവൻ സണ്ണിയോട് സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും സണ്ണി ദേവനോട് എന്തോ പറയാൻ തുടങ്ങി....

എന്താ സണ്ണിച്ചാ... ദേവൻ ചോദിച്ചു "" മറ്റന്നാള് ഇവിടെ ചെറിയൊര് പരിപാടിയുണ്ട് , ഹരിയോടും ദേവൂനോടും ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട്... പിന്നെ നീ അന്ന് വരുമ്പോൾ അമ്മയെ കൊണ്ട് വരണം... ആരു അമ്മയെ കൊണ്ട് വരാമെന്ന് ഉറപ്പ് തന്നതാ , പക്ഷേ അവൾ ഇപ്പോ ഇവിടെയല്ലേ ഇപ്പോ ഉള്ളത് , അത് കൊണ്ട് എങ്ങനേലും നീ വരുമ്പോൾ അമ്മയെ കൂടെ കൊണ്ട് വരണം.... ചെറിയൊര് സർപ്രൈസ്ണ്ട് ചിരിയോടെ സണ്ണി പറഞ്ഞു എന്താ പരിപാടി... സംശയത്തോടെ ദേവൻ ചോദിച്ചു "" അത് നീ മറ്റന്നാൾ അമ്മയെ കൂട്ടി വരുമ്പോൾ മനസ്സിലാകും... ജസ്റ്റി പറഞ്ഞു " പിന്നെ മറ്റന്നാൾ ഇവിടെ അപ്പച്ചനും ജോയിചാച്ചനും ഉണ്ടാവും , ഞാനും ചേട്ടായി നാളെ അവരെ കൂട്ടാൻ പോകുന്നുണ്ട്... ചിരിയോടെ ഷിനി പറഞ്ഞു ആ കൂടെ തന്നെ അച്ഛൻ ഉണ്ടാകുമെന്ന് ദേവന് ഉറപ്പായിരുന്നു , അത് കൊണ്ട് ചോദിക്കാൻ വന്ന കാര്യം ദേവൻ ചോദിച്ചില്ല.... അപ്പോഴാണ് ചിഞ്ചു അങ്ങോട്ടേക്ക് വന്നത്.... ആഹാ , നിന്നെ ഇങ്ങോട്ടേക്ക് കാണാനില്ലായെന്ന് ഞാൻ ഇന്നലെ കൂടെ അഞ്ജുനോട്‌ ചോദിച്ചതേയുള്ളു... ചിരിയോടെ വരുന്ന ചിഞ്ചുനെ കണ്ട് അമല പറഞ്ഞു... തിരക്കാണ് വെല്ല്യച്ചി... ചിരിയോടെ ചിഞ്ചു പറഞ്ഞു..... ഓ വലിയ ജനണലിസ്റ്റ് അല്ല... തിരക്ക് കാണും... അവളെ നോക്കി പുച്ഛത്തോടെ ലാലി പറഞ്ഞു.... അത് കൊണ്ട് നീ ജീവിച്ച് പോകുന്നു... ലാലിയെ നോക്കി ഷിനി വേഗം പറഞ്ഞു.... അങ്ങനെ പറഞ്ഞ് കൊടുക്ക് ഷിനിച്ച.. ലാലിയെ നോക്കി ചിഞ്ചു വേഗം പറഞ്ഞു.... ഓ പിന്നെ..

. ഓഫീസിൽ ഒരിക്കൽ നിന്നെ കാണാൻ വന്നപ്പോൾ നീ എന്നെ അരമണിക്കൂർ പുറത്ത് നിർത്തിച്ചില്ലെടി... അവളെ നോക്കി ലാലി ചോദിച്ചു.... അതിന് പകരം എത്ര കേസിന് ഞാൻ ക്ലൂ കണ്ട് പിടിച്ച് തന്നു.... അതിന് കേസ് ചെയ്ത് കിട്ടിയ പൈസ്സയിൽ പകുതി നിനക്ക് തന്നെ തന്നില്ലേ.... അങ്ങനെയാണേൽ ഇനി തന്നെ കേസ് വാദിച്ചോ... ഞാൻ കുട്ട് നിൽക്കില്ല... ചിഞ്ചു വേഗം പറഞ്ഞു... അയ്യോ അങ്ങനെ പറയല്ലേ , ഞാൻ നിന്റെ ഒരേ ഒര് ചേട്ടനാ... ചിഞ്ചുവിന്റെ കൈ പിടിച്ച് ലാലി പറഞ്ഞു.... എന്നാൽ പോയി ചേട്ടൻ എനിക്ക് കഴിക്കാൻ എന്തേലും എടുത്ത് വെക്ക് ഞാൻ ആരുനെ കണ്ടിട്ട് വരാം.... വെല്ല്യച്ചി അവൾ എവിടെ...??? താഴെത്തെ റൂമിലാ പോയിട്ട് വാ... ചിരിയോടെ അമല പറഞ്ഞു.... ശെരി , ദേവേട്ട ഞാൻ അവളെ കണ്ടിട്ട് വരാം.... ദേവനോട് പറഞ്ഞിട്ട് ചിഞ്ചു അകത്തേക്ക് പോയി... പിന്നെ ഒരുപാട് നേരം അവിടെ എല്ലാവരും കൂടി സംസാരിച്ചിരുന്നു , സഹോദരങ്ങൾ തമ്മിൽ യാതൊര് വിധ പിണക്കമില്ലാതെ എല്ലാം തുറന്ന് പറഞ്ഞ് ഷെയർ ചെയ്യുന്ന കാഴ്ച ദേവന് ഒരത്ഭുതമായിരുന്നു , താനും ഹരിയേട്ടനും എങ്ങനെയാണോ അത് പോലെയാണ് ഇവിടെ എല്ലാവരുമെന്ന് ദേവന് തോന്നി..... കുറച്ച് കഴിഞ്ഞപ്പോൾ ദേവൻ കൂടെ ആരുന്റെ ചിഞ്ചുന്റെ അടുത്തേക്ക് പോയി.... എന്തോ പറഞ്ഞ് ചിരികുവായിരുന്നു അപ്പോൾ ആരുവും ചിഞ്ചുവും.... ആ റം , കേട്ടില്ലേ ചിഞ്ചു പറയുന്നത്.... രണ്ട് ദിവസം ഇവൾ അവനെ നോക്കിയത് പകരം കൂലിയായി അവൻ ഇവൾക്ക് പൈസ്സ കൊടുത്തിരിക്കുന്നു... ആണോ എന്നാ രീതിക്ക് ദേവൻ ചിഞ്ചുനെ നോക്കി.... അതേയ് , ആ പൈസ അവന് തന്നെ തിരിച്ച് നൽകി രണ്ടണ്ണം പറഞ്ഞിട്ട ഞാൻ വന്നിരിക്കുന്നത്... തലക്ക് കൈ ചാരി അവൾ പറഞ്ഞു....

അപ്പോൾ ഞങ്ങൾ തമ്മിലുള്ള വഴക്ക് ഇനി അവസാനിക്കില്ല... ദയനീയമായി ദേവൻ ചിഞ്ചുനോട്‌ ചോദിച്ചു... എനിക്ക് തോന്നുന്നില്ല , ഞങളുടെ വഴക്ക് തിരുമെന്ന്... ചിരിയോടെ ചിഞ്ചു പറഞ്ഞു.... മ്മ്മ്മ്മ് " സങ്കടത്തോടെ ദേവൻ ഒന്ന് മുളി... ദേവന്റെ അവസ്ഥ കണ്ടപ്പോൾ ആരുവിന് പാവം തോന്നി..... ** പതിവില്ലാതെ വേറെ ഒര് വണ്ടി കൂടെ മുറ്റത്ത് വന്ന് നിന്നപ്പോഴാണ് എല്ലാവരും അങ്ങോട്ട് നോകിയെ.. ചിരിയോടെ ഇറങ്ങുന്ന ചാർളിയെ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി... ശത്രുക്കൾ പരസ്പരം അറിയാതെ വന്നതാണെന്ന് തോന്നുന്നു.... ചാർളി വരുന്നത് കണ്ട് ലാലി പാതിയെ പറഞ്ഞു.. രണ്ടും കൂടെ ഇതൊര് യുദ്ധകളമാകുമോ...?? സംശയത്തോടെ ജസ്റ്റി ചോദിച്ചു.... ഏയ്യ് , ഇവൻ നന്നായെന്നാ തോന്നുന്നേ... ഷിനി പയ്യെ പറഞ്ഞു.... ആഹാ , ഇന്ന് എല്ലാവരുമുണ്ടല്ലോ... സിറ്റ് ഔട്ടിലേക്ക് കയറിയ ചാർളി എല്ലാവരെ നോക്കി ചിരിയോടെ ചോദിച്ചു... ഓഫീസിൽ നിന്ന് കുറച്ച് നേരെത്തെയിറങ്ങി ഞങ്ങൾ ഇന്ന്... അവനെ നോക്കി ചിരിയോടെ ഷിനി പറഞ്ഞു ആരുന് ഇപ്പോ എങ്ങനെയുണ്ട്..?? കൊച്ചേച്ചി വിളിച്ച് പറഞ്ഞപ്പോഴാ ഞാനറിഞ്ഞെ... ഇപ്പോ കുറവുണ്ടടാ.... അല്ലാ അവിടെയെന്താ വിശേഷം... വെല്ല്യമ്മച്ചി എന്ത് പറയുന്നു.... ചിരിയോടെ സണ്ണി അവനോട് ചോദിച്ചു സുഖയിരിക്കുന്നു , വഴക്കുണ്ടാക്കാൻ ആരും ഇല്ലാത്തതിന്റെ സങ്കടത്തിലാ... ഇങ്ങോട്ട് വരണമെന്നുണ്ട്... രണ്ട് തവണ വന്ന് ചോദിച്ചു കൊണ്ട് പോകാമോയെന്ന് ,

കുറച്ച് ദിവസം കഴിഞ്ഞ് എല്ലാവരെ കൊണ്ട് വന്ന് കാണിക്കാന്ന് ഞാൻ പറഞ്ഞിട്ടുണ്ട്... എല്ലാവരെ നോക്കി ചാർളി പറഞ്ഞു... മ്മ്മ് " ഞങ്ങൾ വരുന്നുണ്ട് ഇവന്റെ കല്യാണം ഫിക്സ് ചെയ്തിട്ട് വെല്ല്യമ്മച്ചിയെ വിളിക്കാൻ... ലാലിയെ നോക്കി ഷിനി ചാർളിയോട് പറഞ്ഞു ആഹാ , ഇവന് കല്യാണ പ്രായമൊക്കെയായോ...?? ലാലിയെ നോക്കി ചിരിയോടെ ചാർളി ചോദിച്ചു... ആയി...!!! നീ ഓരോന്ന് പറഞ്ഞ് ഇവരുടെ മനസ്സ് മാറ്റല്ലേ... അല്ലകിൽ തന്നെ കഷ്ടപ്പെട്ട മത്തായിച്ചനെ കൊണ്ട് കല്യാണകാര്യം പറഞ്ഞ് സമ്മതിപ്പിച്ചത്... ലാലി വേഗം ചാർളിയോട് പറഞ്ഞു.... കല്യാണം ഉടനെ നടത്തില്ലേൽ മത്തായിച്ചൻ ഇവനെ തട്ടും , മതില് ചാടുന്നതിന്... ലാലിയുടെ തോളത്തുടെ കൈ ഇട്ട് കൊണ്ട് ഷിനി പറഞ്ഞു.... എങ്കിൽ വേഗം നടത്തിക്കോ... ഞാനന്ന് വെല്ല്യമ്മച്ചിയെ കൊണ്ട് വരാം... ചിരിയോടെ ചാർളി പറഞ്ഞു... ഇവന്റെ മാത്രമല്ല , നിന്റെയും നടത്താൻ ഞങ്ങൾക്ക് പ്ലാനുണ്ട്.... ചാർളിയെ നോക്കി സണ്ണി പറഞ്ഞു... അയ്യോ സണ്ണിച്ചാ എനിക്ക് ഇപ്പോ കല്യാണം വേണ്ട.... ചാർളി വേഗം പറഞ്ഞു അതിന് വേഗം നടത്തുന്നില്ല , ഇവിടുത്തെ പ്രശ്ങ്ങൾ ഒക്കെ തീരട്ടെ... അമലക്ക് പരിചയമുള്ള ഒര് കൊച്ചുണ്ട് , അവളുടെ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നതാ... നമ്മുക്ക് ഒന്ന് പോയി നോക്കാം , നല്ലതാണേൽ നടത്തം...

എന്തേയ് അത് പോരെ... എല്ലാവരെ നോക്കി സണ്ണി ചോദിച്ചു ആ മതി ചേട്ടായി... ഇവനെ കെട്ടിക്കുന്ന കാര്യം ചേട്ടായിയോട് പറയാനിരിക്കുവായിരുന്നു ഞാനും ആൻസി , അവൾക്കും അറിയുന്ന ഒര് കുട്ടിയുണ്ട്... ഇപ്പോ നോക്കുന്നത് പറ്റില്ലെങ്കിൽ അത് നോക്കാം... ഷിനി പറഞ്ഞു അതേയ് , അതല്ലങ്കിൽ വേറെ.. ഞാൻ പഠിപ്പിക്കുന്ന കോളജിലും ഉണ്ട് നല്ല കുറെ കുട്ടികൾ... ജസ്റ്റിയും പറഞ്ഞു... തന്നെ കെട്ടിക്കുന്ന കാര്യം എല്ലാവരും മത്സരിച്ച് പറയുന്നത് കേട്ട് കിളി പോയിരിക്കുവായിരുന്നു ചാർളി.... സണ്ണിച്ചാ... അത്... എനിക്കിപ്പം... ഇപ്പോ ഇല്ലന്ന് പറഞ്ഞില്ലേ... സണ്ണി പറഞ്ഞു.... അതേയ് , ഒരാഴ്ച കൂടെ കഴിഞ്ഞ് നമ്മുക്ക് പെണ്ണ് കാണാൻ ഇറങ്ങാം... ഷിനി പറഞ്ഞു... ഒരാഴച്ചാ കഴിഞ്ഞോ... ഞെട്ടി കൊണ്ട് ചാർളി ചോദിച്ചു.... യസ് , ഒഴിഞ്ഞ് മാറാൻ നീ നോക്കണ്ട... ചാർളിയുടെ തോളത്ത് കൈ വെച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു..... മൊത്തത്തിൽ താൻ പെട്ട് പോയെന്ന് ചാർളിക്ക് മനസിലായി... മ്മ്മ്മ്മ് " ഞാൻ സമ്മതിക്കം... പക്ഷേ എനിക്ക് ഇഷ്ട്ടായാലേ ഞാൻ കേട്ടു... ചാർളി പറഞ്ഞു മതി... സണ്ണി പറഞ്ഞു.... അപ്പോ നീ കെട്ടാൻ തീരുമാനിച്ചോ...?? ചെറിയ പേടിയോടെ ലാലി ചോദിച്ചു... എന്തേയ് കേട്ടണ്ടേ... സന്തോഷത്തോടെ ചാർളി അവനോട് ചോദിച്ചു അല്ലാ , കെട്ടണം... എന്നാലും നമ്മുക്കറിയുന്ന ആരേലും പോരെ..?? അവൻ എന്ത് പറയും എന്നാ പേടിയിൽ ലാലി ചോദിച്ചു.... എന്തേയ് , നിനക്കറിയുന്ന ആരേലും ഉണ്ടോ..?? സംശയത്തോടെ ഷിനി അവനോട് ചോദിച്ചു ഇല്ല , അല്ലാ അങ്ങനെ ആ...രേലും നോക്കാ..മെന്ന് പറയുവായിരുന്നു... എല്ലാവരെ നോക്കി ലാലി പറഞ്ഞു... ഇവൻ കല്യാണത്തിന് സമ്മതിച്ചത് തന്നെ ഭാഗ്യം... ഇനി നീ ഓരോന്ന് പറഞ്ഞ് അത് ഇല്ലാതാക്കല്ലേ...

. ജസ്റ്റി വേഗം ലാലിയോട് പറഞ്ഞു.... മ്മ്മ്മ്മ് " ലാലി ഒന്ന് മുളി.... ഞാൻ ഒന്ന് ആരുനെ കണ്ടിട്ട് വരാം... എല്ലാവരോടും പറഞ്ഞിട്ട് ചാർളി വേഗം ആരുന്റെ റൂമിലേക്ക് പോയി... ഇല്ലേൽ ഇപ്പോ തന്നെ അവർ തന്നെ പിടിച്ച് കെട്ടിക്കാൻ ചാൻസുണ്ടെന്ന് ചാർളി മനസ്സിൽ വിചാരിച്ചു.... ചിഞ്ചു ഉണ്ടെന്ന് അറിയാതെയാ അവൻ പോകുന്നത് , വേണേൽ ഇപ്പോ തന്നെ ചാടി തുള്ളി വരുന്നത് കാണാം... അവൻ പോകുന്നതും നോക്കി ലാലി പറഞ്ഞു *** ചിഞ്ചു , ആരു, ദേവനും ഒരേ കത്തിയടിച്ചോടിരുന്നപ്പോഴാണ് ചാർളി റൂമിലേക്ക് കയറി വന്നത്... ചിഞ്ചുനെ കണ്ടാ ചാർളി ഒര് നിമിഷം അകത്ത് കയറാതെ അവിടെ തന്നെ നിന്നും... പെട്ടന്ന് അവനെ കണ്ടപ്പോൾ അവര് സംസാരം നിർത്തിയിരുന്നു... ഓ... ഈ കുരിശ് ഇവിടെയുമുണ്ടോ...?? അവൾ കേൾക്കാൻ വേണ്ടി ഉറക്കെ പറഞ്ഞ് കൊണ്ട് ചാർളി അകത്തേക്ക് കയറി... എനിക്ക് ഇവിടെ വരാം , ഇത് എന്റെ കൂടെ വീടാണ്... പുലികാട്ടിൽ ചാർളിക്കാണ് ഇവിടെ വരാൻ പെർമിഷൻ ഇല്ലാത്തത്... വാശിയോടെ ചിഞ്ചു പറഞ്ഞു... ആര് പറഞ്ഞു... ഇതെന്റെ കൊച്ചേച്ചിയുടെ വീടാണ്.... നിന്നെക്കാൾ അവകാശം എനിക്കാ... അതിലും വാശിയോട് ചാർളിയും പറഞ്ഞു.... ദേവനും ആരും ഒന്നും മിണ്ടാതെ പരസ്പരം മുഖത്തോട് മുഖം നോക്കി... "ഇവരെ ഞാൻ എങ്ങനെ സെറ്റാക്കാനാ എന്റെ ദൈവമേ...!!! നെഞ്ചത്ത് കൈ വെച്ച് കൊണ്ട് ദേവൻ സ്വയം ചിന്തിച്ചു.... കുറച്ച് നീങ്ങിയിരിക്ക് , ഞാൻ ഇരിക്കട്ടെ.. ചിഞ്ചുനെ നോക്കി ചാർളി പറഞ്ഞു...

നീങ്ങിയിരിക്കുന്നത് എന്തിനാ , ഞാൻ എണിച്ച് തന്നേക്കാം... അല്ലങ്കിലും എന്നെ ഹോം നഴ്സ് ആയിട്ടല്ല ചിലര് കാണുന്നത്... അപ്പോൾ ഞാനിവിടെ ഇരിക്കുന്നത് മോശമായിരിക്കും... ചാർളിയെ നോക്കി പറഞ്ഞിട്ട് ചിഞ്ചു വേഗം പുറത്തേക്ക് പോയി... അവൾ ആ പറഞ്ഞത് എന്തോ എല്ലാവർക്കും വിഷമമായി.... ചാർളിയെ പ്രേതിഷിച്ച സ്ഥാനത്ത് ചാടി തുള്ളി വരുന്ന ചിഞ്ചുനെ കണ്ട് എല്ലാവരും മുഖത്തോട് മുഖം നോക്കി... ഓ ജീവനോടെ വന്നല്ലേ... ചിരിയോടെ ലാലി അവളോട് ചോദിച്ചു... ഉണ്ട് , കുറച്ച് നേരം ഞാനവിടെ ഇരുന്നെങ്കിൽ അവനെ തട്ടിയേനെ.. കലിയോടെ ചിഞ്ചു പറഞ്ഞു.... ഉവ്വാ... പുച്ഛത്തോടെ ലാലി അവളെ നോക്കി.... സണ്ണിച്ചാ , ഞാനുള്ളപ്പോൾ എന്തിനാ അവനെ അങ്ങോട്ടേക്ക് പറഞ്ഞ് വിട്ടത്... പരാതിയോടെ ചിഞ്ചു സണ്ണിയോട് ചോദിച്ചു... അതിന് സണ്ണിച്ചാൻ വിട്ടതല്ല , അവൻ വന്നതാ... ജസ്റ്റി പറഞ്ഞു എനിക്ക് ദേഷ്യം വരുവാ.. ദേഷ്യത്തോടെ ചിഞ്ചു പറഞ്ഞു.... ചിഞ്ചു , നീ ഇങ്ങനെ അവനോടുള്ള വാശിക്ക് വെല്ല്യച്ചി ഉണ്ടാക്കി വെച്ചതൊക്കെ കഴിക്കാതെ പോയാൽ വെല്ല്യച്ചിക്ക് സങ്കടമാകും... സങ്കടഭാവത്തോടെ ലാലി അവളോട് പറഞ്ഞു അതിന് ആര് കഴിക്കാതെ പോകുന്നു... അവനുള്ളത് കൂടെ കഴിച്ചിട്ടേ ഞാൻ പോകുന്നുള്ളൂ... വെല്ല്യച്ചി ഫുഡ്.... ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ട് ചിഞ്ചു അടുക്കളയിലെക്ക് പോയി... ചെല്ല് , അവൾക്കൊര് കമ്പനി കൊടുക്ക്... ഷിനി ലാലിയെ കൂടെ അടുക്കളയിലേക്ക് പറഞ്ഞ് വിട്ടു... വെല്ല്യച്ചി എനിക്കും... ഉറക്കെ പറഞ്ഞ് കൊണ്ട് ലാലി കൂടെ അടുക്കളയിലേക്ക് പോയി.... ***

ചാച്ചു , എന്നാല് നീ അവളോട് ആ കാണിച്ചത് മോശമായി പോയി... എന്റെ ആരു , ഞാൻ ചെയ്തതിൽ എന്താ തെറ്റ്... ജോലി ചെയ്താൽ കൂലി കൊടുക്കണ്ടേ.. ചിരിയോടെ ആരുനെ നോക്കി ചാർളി ചോദിച്ചു.... അവൾ അത് ജോലിയായിട്ടല്ലല്ലോ ചെയ്തെ.. അപ്പോൾ പിന്നെ പൈസ്സ കൊടുക്കണ്ടായിരുന്നു... അവൻ എന്ത് പറയുമെന്നറിയാതെ ദേവൻ അവനോട് പറഞ്ഞു... തനിക്ക് അവനോട് എന്തേലും പറയാൻ മാത്രമുള്ള അടുപ്പം ആയില്ലല്ലോ എന്നതായിരുന്നു ദേവന്റെ ടെൻഷൻ... ആക്ച്വലി ദേവാ , ഞാനത് അവൾ മേടിക്കാൻ വേണ്ടി കൊടുത്തതല്ലേ... അവളുടെ മറുപടി കേൾക്കാൻ വേണ്ടി മാത്രം കൊടുത്തതാ... ഞാനുമായി കട്ടക്ക് വഴക്കിട്ട് അവൾ അവിടെ തന്നെ നിൽക്കുമെന്ന ഞാൻ വിചാരിച്ചേ... പക്ഷേ വാശി തീർക്കാൻ വേണ്ടി ആ പൈസ എനിക്ക് തന്നെ തന്ന് നല്ല ഡയലോഗ് പറഞ്ഞിട്ട് അവൾ ഇറങ്ങി പോയി... ചിരിയോടെ ചാർളി പറഞ്ഞു... എങ്കിലും നിനക്ക് ഒന്ന് പുറകിൽ നിന്ന് വിളികാരുന്നു... ചിരിയോടെ ആരു അവനെ നോക്കി പറഞ്ഞു... ആ പിന്നെ , പിണങ്ങി പോകുന്നയാളെ പിടിച്ച് വെക്കാൻ പോകുവല്ലേ , അതിന്റെ ആവിശമൊന്നുല്ലാ... ചാർളി പറഞ്ഞു എന്നാലും നിനക്ക് അവളോട് പോകണ്ടാന്ന് പറയാമായിരുന്നു... അവൾ ഒര് പാവമാ...?? ചാർളിയെ ഇടം കണ്ണിട്ട് നോക്കികൊണ്ട് ദേവൻ പറഞ്ഞു.... ആ പിന്നെ , വാശിയെന്ന് പറഞ്ഞാൽ... അതിന് ശേഷം എത്ര തവണ പുറത്ത് വെച്ച് ഞാനവളെ കണ്ടന്നറിയാമോ... പുറകെ പോയിട്ട് പോലും അവൾ എന്നെ മൈൻഡ് ചെയ്തില്ല...

ചെറിയ സങ്കടത്തിൽ ചാർളി പറഞ്ഞു.... അപ്പോൾ നിനക്ക് മിണ്ടണമെന്നുണ്ട്... ചാർളിയെ നോക്കി സന്തോഷത്തോടെ ദേവൻ ചോദിച്ചു.... ആ ചെറുതായി... ചിരിയോടെ ചാർളി പറഞ്ഞു.... ആ എങ്കിൽ അതിന് ഞാൻ വഴി ഉണ്ടാക്കി തരാം... ചാർളിയുടെ കൈ പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു എങ്ങനെ...?? സംശയത്തോടെ ചാർളി ചോദിച്ചു അത് നമ്മുക്ക് ആലോചിക്കാം... ദേവൻ പറഞ്ഞു മ്മ്മ്മ് " നീ ആലോചിക്ക്... ചാർളി ദേവനോട് പറഞ്ഞു... ദേവൻ ആലോചിക്കാൻ തുടങ്ങി.... അല്ലാ ആരു , ഞാൻ നിന്നെ കാണാൻ വന്നതാ.. നിനക്ക് ഇപ്പോ എങ്ങനെയുണ്ട്... ഇപ്പോ കുഴപ്പമില്ല ചാച്ചു , പക്ഷേ നല്ല വേദനയാ... കാല് അനക്കാൻ പറ്റുന്നില്ല , പക്ഷേ അനക്കാതിരിക്കാനും പറ്റുന്നില്ല... വേദന നിറഞ്ഞ ചിരിയോടെ ആരു പറഞ്ഞു... മ്മ്മ്മ് " ശ്രദ്ധിച്ച് പോകണ്ടേ... ശ്രദ്ധിക്കാത്തത് കൊണ്ടല്ല... പിന്നെ....??? അവൻ മനഃപൂർവം പണി തന്നതാ... ചിരിയോടെ ആരു പറഞ്ഞു ആര്...??? സംശയത്തോടെ ചാർളി ചോദിച്ചു വരുൺ.... അവൻ ഇത് വരെ നിർത്തിയില്ല..?? ഞാൻ പോയെന്ന് കാണട്ടെ അവനെ..??? ദേഷ്യത്തോടെ ചാർളി ആരുനോട് ചോദിച്ചു.... ഏയ്യ് , ഇനി നിന്റെ അടി കൂടെ അവന് താങ്ങാൻ പറ്റൂല്ല... ചിരിയോടെ ആരു പറഞ്ഞു... ആഹാ , അപ്പൊ എല്ലാവരുടെ വക അവന് കിട്ടിയോ...?? ദേവനെ നോക്കി ചിരിയോടെ ചാർളി ആരുനോട് ചോദിച്ചു...

ദേവനാണേൽ അതൊന്നും ശ്രദ്ധിക്കാതെ ചിഞ്ചുന്റെ പിണക്കം മാറ്റുന്നതിനെ പറ്റി ആലോജിക്കുവായിരുന്നു... അല്ലാ ചാച്ചു , വീട്ടിൽ നീ തനിച്ചല്ലേ... നിനക്ക് ഇവിടെ വന്ന് നിന്ന് കൂടെ..?? ഇവിടെ എല്ലാവരും ഉണ്ടല്ലോ.. ഏയ്യ് അതൊന്നും ശെരിയാകില്ല ആരു , ഇങ്ങനെ ഒരകലത്തിൽ നിൽകുന്നതാ നല്ലത്... പിന്നെ പഴേപോലെയല്ല ബിസ്സിനെസ്സ് ഒക്കെ നന്നായി നോക്കണം... തന്നെയുള്ളത് കൊണ്ട് എല്ലാത്തിനും ഇപ്പോ സമയം കിട്ടുന്നുണ്ട്... ആരുനെ നോക്കി ചിരിയോടെ ചാർളി പറഞ്ഞു.... ചാച്ചു , പിന്നെ നിനക്കെന്നോട്.... ഗിഫ്റ്റ്..!!! ഗിഫ്റ്റ് മേടിച്ച് കൊടുത്ത് പിണക്കം മാറ്റം... ആരു ചാർളിയോട് എന്തോ പറയാൻ തുടങ്ങിയപ്പോൾ ദേവൻ വേഗം ഇടയിൽ കയറി പറഞ്ഞു... എന്താ...?? നെറ്റി ചുളിച്ച് സംശയത്തോടെ ചാർളി ദേവനെ നോക്കി ചോദിച്ചു... അതെ രീതിക്ക് തന്നെ ആരുവും ദേവനെ നോക്കി.... ഗിഫ്റ്റ്... നമ്മുക്ക് ചിഞ്ചുവിന് നല്ലൊര് ഗിഫ്റ്റ് മേടിച്ച് കൊടുക്കാം... അങ്ങനെ അവളുടെ പിണക്കം പൂർണമായി മാറില്ലങ്കിലും ചെറുതായി മാറ്റം... ചാർളിയെ നോക്കി ദേവൻ പറഞ്ഞു... ഓ.... ടാ , ഗിഫ്റ്റ് മേടിച്ച് പിണക്കം മാറ്റൻ അവൾ കൊച്ച് കുട്ടിയല്ല...!! ടാ , അവൾ കൊച്ചാല്ലന്ന് എനിക്കുമെറിയാം... എന്നിട്ടാണോ ഗിഫ്റ്റ് മേടിച്ച് കൊടുക്കാൻ പറഞ്ഞേ..?? അതിന് കാരണമുണ്ട്.... എന്ത്...?? ഗിഫ്റ്റ് എന്ന് പറഞ്ഞാൽ പെൺകുട്ടികൾക്ക് വലിയ ഇഷ്ട്ടമുള്ള ഒര് സംഭവമാണ്... മാത്രമല്ല ഒരുപാട് ഇഷ്ടമുള്ളവർ വാങ്ങി കൊടുത്താലും , ഒരുപാട് വെറുക്കുന്നവർ വാങ്ങി കൊടുത്താലും അവർ അത് സ്പെഷ്യലായി സൂക്ഷിക്കും..

ചാർളിയെ നോക്കി ദേവൻ പറഞ്ഞു... വലിയ അറിവാണല്ലോ... ദേവനെ നോക്കി പുച്ഛത്തിൽ ആരു പറഞ്ഞു... ഇതിൽ കൂടുതലുണ്ട് , വഴിയെ കാണിച്ച് തരാം... ആരുനെ നോക്കി ചിരിയോടെ ദേവൻ പറഞ്ഞു... ശെരി , എന്ത് മേടിച്ച് കൊടുക്കും... സംശയത്തോടെ ചാർളി ചോദിച്ചു... ഗിഫ്റ്റാണെങ്കിൽ മറ്റന്നാൾ കൊടുക്കാം.. കാരണം അന്ന് അവളുടെ ബർത്ഡേയാണ്... ചിരിയോടെ ആരു പറഞ്ഞു.... ആണോ... എന്നിട്ടെന്താ നീ എന്നോട് പറയാത്തെ... ദേവൻ പെട്ടെന്ന് ആരുനോട് ചോദിച്ചു... നാളെ രാവിലെ പറയന്ന് വിചാരിച്ചിരിക്കുവായിരുന്നു... ചിഞ്ചുന്റെ മാത്രമല്ലല്ലോ അഞ്ജുന്റെ കുടെയുണ്ട്... ചിരിയോടെ ആരു പറഞ്ഞു... ആഹാ , അപ്പോൾ നമ്മുക്ക് ആഘോഷിക്കാണ്ടെ... ദേവൻ ചോദിച്ചു.... ഏയ്യ് , വലിയ ആഘോഷം ഒന്നുല്ല... വെല്ല്യച്ചി സ്പെഷ്യലായി ഫുഡ് ഉണ്ടാക്കുന്നുണ്ട്... പിന്നെ ഒര് കേക്ക് കട്ടിങ്... അത് കഴിഞ്ഞ് ലാലിച്ചനും അഞ്ജുവും കൂടെ ചെറിയൊര് കറക്കം.. അത്രയേയുള്ളൂ.... ആ എങ്കിൽ ഇതാണ് പിണക്കം മാറ്റാനുള്ള അവസരം... ബർത്ഡേയ് ഗിഫ്റ്റായി നീ അവൾക്ക് എന്തേലും മേടിച്ച് സർപ്രൈസ് ആയി കൊടുക്ക്... അവൾ ഒരിക്കലും പ്രേതിഷിക്കാത്ത ഒന്നായിരിക്കും നിന്റെ ഗിഫ്റ്റ്... ദേവൻ ചാർളിയെ നോക്കി പറഞ്ഞു... ശെരി , പക്ഷേ എന്ത് മേടിച്ച് കൊടുക്കും.. ആലോചനയോടെ ചാർളി ചോദിച്ചു.. അത് ഇവളോട് ചോദിക്ക് , ഇവൾക്ക് അവളുടെ ഇഷ്ട്ടങ്ങൾ അറിയാമായിരിക്കും... ആരുനെ നോക്കി ദേവൻ ചാർളിയോട് പറഞ്ഞു....

ഒര് മറുപടിക്കായി ചാർളി ആരുനെ നോക്കി.... എനിക്ക് ചിഞ്ചുവിന്റെ ഇഷ്ട്ടങ്ങൾ ഒന്നും അറിയില്ല ചാച്ചു , അഞ്ജുവിന്റെയാണെൽ നോക്കായിരുന്നു... ആരു പറഞ്ഞു.... ഇനിയെന്ത് ചെയ്യുമെന്ന രീതിക്ക് ചാർളി ദേവനെ നോക്കി.... എങ്കിൽ നീ നാളെ അവളെ പുറത്ത് കൊണ്ട് പോയി ഫുഡ് മേടിച്ച് കൊടുക്ക്... ബർത്ഡേയ് ട്രീറ്റ് ആണെന്ന് പറഞ്ഞാൽ മതി.... അവൾക്ക് പുറത്ത് നിന്ന് ഫുഡ് കഴിക്കുന്നതൊന്നും ഇഷ്ട്ടമല്ല , വീട്ടിൽ ഫുഡ് ഉണ്ടാക്കി കഴിക്കാനാ ഇഷ്ട്ടം.. നന്നായി ഫുഡ് ഉണ്ടാക്കും അവൾ ... ചിരിയോടെ ചാർളി പറഞ്ഞു... ചിഞ്ചുനെ കുറിച്ച് പറയുമ്പോൾ ചാർലി നന്നായി വാചാലനാകുന്നതും അവളുടെ ഇഷ്ടങ്ങളെ കുറിച്ചും , ഇഷ്ടമില്ലായ്മായെ കുറിച്ചും വേർതിരിച്ച് പറയുന്നത് ദേവനും ആരും ശ്രദ്ധിച്ചു... ചാർലി നന്നായി അവളെ മനസ്സിലാക്കിയെന്ന് അവർക്ക് മനസ്സിലായി... അതേ പോലെ തന്നെ ചിഞ്ചുവിനെക്കാൾ നന്നായി ചാർളിയെ ആരും മനസിലാക്കിയിട്ടില്ലന്നും അവർക്ക് അറിയാമായിരുന്നു... എങ്കിൽ നീ അവൾക്ക് നാളെ ഡ്രസ്സ് എടുത്ത് കൊടുക്ക്... ദേവൻ പറഞ്ഞു.. അതേയ് , അവൾക്ക് ഇഷ്ട്ടപ്പെട്ട കളർ ഗൗൺ എടുത്ത് കൊടുക്ക്.. അതൊക്കെ ഞങ്ങൾ പെൺപിള്ളേർക്ക് വലിയ ഇഷ്ട്ട... ചിരിയോടെ ആരു പറഞ്ഞു... അതിന് അവൾ പെണ്ണാണെങ്കിൽ അല്ലേ... നീ കണ്ടിട്ടില്ലേ എപ്പോഴും ജീൻസും ടോപ്പും വലിച്ച് കേറ്റി നടക്കുന്നത്.... അത് കാണുമ്പോഴാ എനിക്ക് ദേഷ്യം വരുന്നത്.. സത്യം പറഞ്ഞാൽ അതിനെ പെൺ കോലത്തിൽ ഒരിക്കലെകിലും കാണണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്..... ആരുനെ നോക്കി ചാർളി പറഞ്ഞു എന്നാ നീ അങ്ങനെ എന്തെങ്കിലും ഡ്രസ്സ് എടുത്ത് കൊടുക്ക്... അതാവുമ്പോ നിന്റെ ആഗ്രഹവും നടക്കും , അവളുടെ മനസ്സറിയാനും പറ്റും...

സന്തോഷത്തോടെ ദേവൻ ചാർളിയോട് പറഞ്ഞു അത് വേണോ... ആലോചനയോടെ ചാർളി ചോദിച്ചു.... മതി , അതാ നല്ലത്... നമുക്ക് നോക്കാം എന്താകുമെന്ന്... ദേവൻ അവനോട് പറഞ്ഞു... പിന്നെയും അവർ മൂന്ന് പേരും കൂടെ സംസാരിച്ചിരുന്നു... കുറച്ച് നേരം കഴിഞ്ഞപ്പോൾ ചാർളി പോകാനിറങ്ങി.. ആരു , ദേവാ , അപ്പോൾ പിന്നെ കാണാം... ശെരിയെടാ , നമ്മുക്ക് നാളെ കാണാം... ചിരിയോടെ ദേവൻ ചാർളിക്ക് ഷേക് ഹാൻഡ് നൽകി... ഇനി വരുമ്പോൾ വെല്ല്യമ്മച്ചിയെ കൂടെ കൊണ്ട് വാ... ചിരിയോടെ ആരു പറഞ്ഞു... ആയിക്കോട്ടെ... കൊണ്ട് വരാം... എന്നാൽ ശെരി... യാത്ര പറഞ്ഞ് ചാർളി പുറത്തേക്കിറങ്ങി... സണ്ണിച്ചാ , എവിടെ എല്ലാവരും.... ഓ ഇത് ഇവിടെ ഉണ്ടായിരുന്നോ... ഭക്ഷണം കഴിക്കുന്ന ചിഞ്ചുനെ ചാർളി ഒന്ന് പുച്ഛത്തോടെ നോക്കി.... പക്ഷേ ചിഞ്ചു അതൊന്നും കാര്യമാക്കാതെ കാര്യമായി ഇരുന്ന് ഭക്ഷണം കഴിക്കുവായിരുന്നു... ചാർളി പിന്നെ അവളോട് കൂടുതൽ വഴക്കിന് നിൽകാതെ ആൻസിയെയും കുഞ്ഞിനെയെയും കാണാൻ പോയി.... ഷിനിച്ചാ , ഞാൻ പോകുവാ.. തിരികെ ചാർളി എല്ലാവരോടും യാത്ര പറഞ്ഞു.... കഴിച്ചിട്ട് പോകടാ... അങ്ങോട്ടേക്ക് വന്ന സണ്ണി ചാർളിയോട് പറഞ്ഞു... ഇല്ല സണ്ണിച്ചാ , പോയിട്ട് കുറച്ച് പരുപാടിയുണ്ട്.. പിന്നെ വെല്ല്യമ്മച്ചിയും ഞാനും ഇപ്പോ ഒന്നിച്ചാ കഴിക്കുന്നേ.. ഞാൻ മാത്രമേയുള്ളൂവെന്ന് കരുതിയിട്ടന്ന് തോന്നുന്നു , എന്നോട് വലിയ സ്‌നേഹമാ... സ്പെഷ്യൽ ആയിട്ട് എന്തേലുമൊക്കെ ഉണ്ടാക്കി വെച്ച് എന്നെ കാത്തിരിക്കുന്നുണ്ടാകും ഇപ്പോ... മ്മ്മ്മ് " എന്നാൽ ശെരി , നീ നാളെ വാ... സണ്ണി ചാർളിയോട് പറഞ്ഞു...

അമലയോടും യാത്ര പറഞ്ഞിട്ട് ചാർളി വേഗം തന്നെ പോയി... *** അല്ലാ , ദേവനാരായണൻ അവരെ സെറ്റ് ആക്കിയിട്ടേ അടങ്ങുവെന്ന് തോന്നുന്നു...?? ചാർളി പോയി കഴിഞ്ഞ് ആരു ദേവനോട്‌ ചോദിച്ചു.... പിന്നെ , അവർക്ക് കൂടെ ഒര് ജീവിതമുണ്ടായിട്ട് വേണം , നമ്മുക്ക് തുടങ്ങാൻ... ആരുനെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു.... കുറച്ച് നേരം ആ നെഞ്ചിൽ തന്നെ മുഖം ഒളിപ്പിച്ച് ആരു കിടന്നു.... പോകുന്നില്ലേ..?? കുറച്ച് കഴിഞ്ഞ് മുഖമുയർത്തി അവൾ ചോദിച്ചു.... മ്മ്മ് ' പോകുവാ.... ഇനി കുറച്ച് നേരം വേണേൽ കിടന്നുറങ്ങിക്കോ... രാത്രി ഭക്ഷണവും മരുന്നും കഴിക്കണം , എന്നിട്ടേ ഉറങ്ങാവു... മ്മ്മ്മ് " ആരു തലകുലുക്കി സമ്മതിച്ചു... ആ പിന്നെ ഇത് നിന്റെ ഫോൺ , അന്ന് ഓഫീസിൽ മറന്ന് വെച്ചതാണ്... രാത്രി ഞാൻ വിളിക്കും , ഉറങ്ങില്ലകിൽ കോൾ എടുക്കണം... ഫോൺ ആരുനെ ഏൽപ്പിച്ച് കൊണ്ട് ദേവൻ പറഞ്ഞു.... ശരിയെന്നർഥത്തിൽ ആരു തലയനാകി... എന്നാ ഞാൻ പോട്ടെ.. ആരുവിനെ ചേർത്ത് പിടിച്ച് രണ്ട് കവിളിലും മാറി മാറി ചുംബിച്ച് കൊണ്ട് ദേവൻ യാത്ര പറഞ്ഞു... നണതിന്റെ ചുമപ്പ് രാശി തന്റെ കവിളിൽ പതിയുന്നത് ആരു അറിയുന്നുണ്ടായിരുന്നു , ദേവൻ പോയ വഴിയെ നോക്കി ഭാവി ജീവിതം സ്വപ്നം കണ്ട് ആരു കിടന്നു... സണ്ണിച്ചാ , ഞാൻ പോകുവാണ്... നാളെ വരാം... ഹാളിലെത്തിയാ ദേവൻഎല്ലാവരെ നോക്കി യാത്ര പറഞ്ഞു കഴിച്ചിട്ട് പോകാം , നീ ഇരിക്ക്... ഷിനി വേഗം ദേവനോട് പറഞ്ഞു ഇല്ല ഷിനിച്ചാ , അവിടെ എല്ലാവരും എന്നെ കാത്തിരിക്കുവായിരിക്കും... ഞാൻ ചെല്ലാതെ ആരും ഒന്നും കഴിക്കില്ല... ഞാൻ ചെല്ലട്ടെ , നാളെ വരാം.... എന്നാൽ ശെരി , നീ വിട്ടോ.... ശെരി സണ്ണിച്ചാ... പോകാൻ വേണ്ടി കാറിൽ കയറിയ ദേവൻ എല്ലാവരോടും യാത്ര പറഞ്ഞു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story