പ്രണയ പ്രതികാരം: ഭാഗം 65

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

 ഓഫീസിലെ കുറച്ച് വർക്ക്‌ പെന്റിങ്ങിലായത് കൊണ്ട് അത് തീർക്കുന്ന തിരക്കിലായിരുന്നു ജസ്റ്റി , മാളുവിനാണേൽ ജസ്റ്റി അരികിലിലാത്തത് കൊണ്ട് ഉറക്കമേ വരുന്നില്ലയിരുന്നു.. ജസ്റ്റിയുടെ കൂടെ ഒര് ജീവിതം അവൾ ചിന്തിക്കുന്നില്ലകിലും അവന്റെ കൂടെ അവൾ ഹാപ്പിയാണ്... വിഷ്ണുവിന്റെ ഓർമ്മകൾ വരുമ്പോഴാണ് അവൾ ജസ്റ്റിയിൽ നിന്ന് അകലൻ നോക്കുന്നത്... ആദ്യമാദിയം വെറുപ്പായിരുന്നെങ്കിലും ഇപ്പൊ ജസ്റ്റി അരികിലില്ലാതെ പറ്റില്ലന്നായി അവൾക്ക്... പെട്ടന്നാണ് മാളുവിന്‌ ഒര് ചെറിയ ഐഡിയ തോന്നിയത് , കള്ളച്ചിരിയോടെ അവൾ എണീച്ച് ജസ്റ്റിയുടെ അരികിലേക്ക് നടന്നു... ഇച്ചായ..... എന്താ മാളുസേ... ഉറങ്ങില്ലേ... കൊഞ്ചാലോടെയുള്ള മാളുവിന്റെ വിളിക്കേട്ട് മുഖമുയർത്തി കൊണ്ട് ജസ്റ്റി അവളെ നോക്കി ചോദിച്ചു ഇച്ചായൻ കൂടെ വാ , എന്നലെ ഞാൻ ഉറങ്ങും... നിഷ്കളങ്കമായി മാളു പറഞ്ഞു ഇച്ചായനും കുറച്ച് ജോലി ബാക്കിയുണ്ട്‌ , മാളു ഉറങ്ങിക്കോ , ഇച്ചായൻ വന്നോളാം...

ലാപ്പിലേക്ക് നോക്കിക്കൊണ്ട് ജസ്റ്റി പറഞ്ഞു പറ്റുല്ല , ഇച്ചായൻ കൂടെ വാ... കണ്ണ് നിറച്ച് ജസ്റ്റിയുടെ കൈ പിടിച്ച് കൊണ്ട് മാളു പറഞ്ഞു ഓ , ഇനി വഴക്ക് വേണ്ട , ഞാൻ വരുവാ... ലാപ്പ് ഓഫ്‌ ചെയ്ത് കൊണ്ട് ജസ്റ്റി പറഞ്ഞു മാളുവിനെ പുതപ്പിച്ച് കൊടുത്ത് അരികിൽ കിടക്കുമ്പോൾ എന്തിനോ വേണ്ടി ജസ്റ്റിയുടെ മിഴികൾ നിറഞ്ഞ് വന്നു... അത് കണ്ട് മാളു ജസ്റ്റിയെ തന്നെ നോക്കി... എന്തിനാ എന്റെ മാളുസ് ഇങ്ങനെ നോക്കുന്നത്... മാളുവിന്റെ നോട്ടം കണ്ട് കണ്ണ് തുടച്ച് കൊണ്ട് ജസ്റ്റി ചോദിച്ചു ഒന്നുല്ല ചുമ്മാ , ഇച്ചായൻ എന്തിനാ കരയുന്നത്... ജസ്റ്റിയുടെ അരികിലേക്ക് നീങ്ങി കിടന്ന് കൊണ്ട് മാളു ചോദിച്ചു... തന്റെ നഗ്നമായ നെഞ്ചിൽ മാളു മുഖമർത്തിയപ്പോൾ പറഞ്ഞറിക്കാൻ പറ്റാത്ത എന്തോ ഒര് വികാരം ജസ്റ്റിയിൽ നിറഞ്ഞു... അറിയാതെ തന്നെ രണ്ട് കൈ കൊണ്ട് ജസ്റ്റി അവളെ ചേർത്ത് പിടിച്ചു.... അതെ അവസ്ഥ തന്നെയായിരുന്നു മാളുവിനും , എന്തോ അവന്റെ സ്‌നേഹം അനുഭവിക്കാൻ തോന്നുന്നു..

അതിൽ നിന്ന് ഒര് മോചനം ആഗ്രഹിക്കാത്ത പോലെ...!!! കുറച്ച് നേരം കഴിഞ്ഞിട്ടും ജസ്റ്റി ഒന്നും മിണ്ടാത്തത് കൊണ്ട് മാളു പതിയെ മുഖമുയർത്തി അവനെ നോക്കി.. തന്നെ തന്നെ നോകി കിടക്കുന്ന ജസ്റ്റിയെയാണ് അവൾ കണ്ടത്... അവന്റെ നോട്ടം താങ്ങാൻ കഴിയാതെ മാളു വേഗം മുഖം താഴ്ത്തി... വിറക്കുന്ന മാളുവിന്റെ അധരങ്ങൾ കണ്ടപ്പോൾ കടിഞ്ഞാണിട്ടാ ജസ്റ്റിയുടെ മനസ് ഒരു നിമിഷം കൈ വിട്ട് പോയി... അവൾ തന്റേതാണെന്ന ചിന്ത അവനിൽ ഉണ്ടായിരുന്നു.. അത് കൊണ്ടാക്കാം അവൻ അവളിലേക്ക് ആഴ്ന്നത്.... മാളുവിനെ ചേർത്ത് പിടിച്ച് അവളുടെ അധരങ്ങൾ നുണയുമ്പോൾ നടക്കുന്നത് എന്താണെന്നാറിയാതെ പകച്ച് പോയിരുന്നു മാളു... ഒര് നിമിഷം അവൾ അവനെ തടയാൻ നോകിയെങ്കിലും കൂടുതൽ ശക്തമായി അവൻ മാളുവിലേക്കാഴ്ന്നു.. പതിയെ മാളു അത് ആസ്വാദിക്കാൻ തുടങ്ങി...

തന്റെ കുഞ്ഞിനെ പൊതിഞ്ഞ് പിടിച്ചിരിക്കുന്നാ ജസ്റ്റിയുടെ കൈക്ക് മുകളിൽ മാളു പതിയെ തന്റെ കൈ കൂടി ചേർത്തു... കുറച്ച് കഴിഞ്ഞ് മാളുവിന്റെ ആദരങ്ങളിൽ നിന്ന് അകന്ന് മാറിയ ജസ്റ്റിക്ക് അവളെ നോക്കാൻ മടി തോന്നിയിരുന്നു.. മാളുവിന്റെ അവസ്ഥയും അത് തന്നെയായിരുന്നു , എന്തോ അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു... ജസ്റ്റിയെ നോക്കാനുള്ള മടി കാരണം മാളു വേഗം ചരിഞ്ഞ് കിടന്നു... ചെയ്തത് തെറ്റായിപ്പോയിയെന്ന തോന്നലിൽ ജസ്റ്റി വേഗം അവിടുന്ന് എണീറ്റ് പുറത്തേക്ക് നടന്നു... ഇവിടെ തനാണ് തെറ്റ് ചെയ്തതെന്ന തോന്നലിൽ മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... ❤️❤️❤️❤️ ഭക്ഷണം കഴിച്ച് വന്നശേഷമാണ് ആരുവിനെ വിളിക്കുന്ന കാര്യം ദേവൻ ഓർത്തത്..... ആരു ആണേൽ ദേവൻ പറഞ്ഞ പോലെ മരുന്നൊക്കെ കഴിച്ച് ദേവൻ വിളിക്കുന്നതും കാത്തിരിക്കുവായിരുന്നു... കുറച്ച് കഴിഞ്ഞപ്പോഴേക്കും ദേവന്റെ കോൾ വന്നു...

സന്തോഷത്തോടെ ആരു കോൾ അറ്റാന്റ് ചെയ്‌തു.... റം..... അർദ്രമായി ആരുവിന്റെ സൗണ്ട് കേട്ടതും ദേവന്റെ ഉള്ളം അവളെ കാണാൻ വല്ലാതെ തുടിച്ചു... ഉറങ്ങില്ലായിരുന്നോ...?? സ്നേഹത്തോടെ തന്നെ ദേവൻ അവളോട് ചോദിച്ചു.... ഇല്ലല്ലോ... ഒരാള് വിളികാമെന്ന് പറഞ്ഞ് ഇവിടുന്ന് പോയതാ , വിളിക്കുന്നത് കാത്തിരിക്കുവായിരുന്നു.... ഈ കാത്തിരിക്കുന്നയാൾക്ക് ഇങ്ങോട്ടേക്ക് വരാൻ വെല്ല ഉദ്ദേശം ഉണ്ടോ....?? തത്കാലം ഉദ്ദേശം ഒന്നുല്ലാ... എന്നാൽ എനിക്ക് ചില ഉദ്ദേശമോക്കെയുണ്ട് , നീ വാന്നില്ലകിൽ ഞാൻ അതങ്ങ് ചെയ്യും... കുറച്ച് ഗൗരവത്തിൽ ദേവൻ പറഞ്ഞു.... അതെന്താ ...?? സംശയത്തോടെ ആരു ചോദിച്ചു "" എനിക്ക് നല്ലൊര് മുറപ്പെണ്ണ് ഉണ്ടല്ലോ , അതിനെ തന്നെ അങ്ങ് കെട്ടിയാലോയെന്ന് ആലോചിക്കുന്നുണ്ട്... അവളുടെ കുറുമ്പ് കേൾക്കാൻ വേണ്ടി മാത്രം ദേവൻ പറഞ്ഞു..... അയ്യടാ , നല്ല കോമഡി...വേണിയുടെ ഹസ്‌ബെന്റ് സമ്മതിച്ചാലാല്ലേ ദേവനാരായണൻ അവളെ കേട്ടു...??

കുറുബോടെ തന്നെ ആരു അവനോട് പറഞ്ഞു താൻ പറഞ്ഞത് അവൾക്ക് ഇഷ്ട്ടപെട്ടില്ലെന്ന് അവളുടെ കുറുമ്പ് നിറഞ്ഞ സൗണ്ട് കേട്ടപ്പോൾ തന്നെ ദേവന് മനസിലായി... അല്ല ആരു , നീയാന്ന് പറഞ്ഞ പോലെ വേണിക്ക് ഒരു സഹോദരി കൂടെയുണ്ടെന്ന് കരുത്... അവളെ പോലെ തന്നെ... അവൾ നിന്നോട് എന്നെ അവിശപ്പെടുകയാണ് , എന്തായിരിക്കും നിന്റെ തീരുമാനം... ആരുവിന്റെ മനസ്സറിയാൻ വേണ്ടി ദേവൻ ചോദിച്ചു ഫ്രീ ആയിട്ട് തരാം , എടുത്തോണ്ട് പോയിക്കോയെന്ന് പറയും... ചിരിയോടെ ആരു പറഞ്ഞു മ്മ്മ്മ്മ്മ് " ദേവൻ ചെറുതായി ഒന്ന് മൂളി... പിന്നെ ഞാൻ എന്താ പറയുക.. റം തന്നെയല്ലേ അന്ന് പറഞ്ഞത് വേണിക്ക് വേറെ സഹോദരി ഒന്നുല്ല , അവൾ ഒറ്റമോളാന്ന്... പിന്നെങ്ങനെ പെട്ടന്ന് ഒര് സഹോദരിയുണ്ടാകും.. സംശയത്തോടെ ആരു ചോദിച്ചു ഈ ലോകം അങ്ങനെയാണ് ആരു , ഒര്പക്ഷേ നമ്മൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും പലപ്പോഴും നടക്കുന്നത്...

ചിലതിനൊക്കെ സാഷ്യം വഹിക്കാൻ മാത്രമേ നമ്മുക്ക് കഴിയു... എന്താകയോ ആലോചിച്ച് കൊണ്ട് ദേവൻ പറഞ്ഞു മ്മ്മ്മ് " ആരു പയ്യെ ഒന്ന് മൂളി... അതേയ് വിചാരികുന്നത് പോലെ ഒന്നും ചിലപ്പോൾ നടക്കില്ല... ആരു ചിന്തിച്ചു.... അല്ല , മറ്റന്നാൾ അവിടെ എന്താ നടക്കാൻ പോകുന്നത്... അറിയാമെങ്കിലും ദേവൻ വെറുതെ ഒന്നുടെ ആരുനോട് ചോദിച്ചു അത് എന്താണെന്ന് ഞാൻ പറയില്ല.. പക്ഷേ ഒന്ന് പറയാം... അന്ന് ഞാൻ വീട്ടിൽ വന്ന് കയറിയപ്പോൾ പറഞ്ഞിരുന്നില്ലേ , തിരികെ പോകുമ്പോൾ അമ്മക്ക് നഷ്ടമായ സന്തോഷം തിരികെ തരുമെന്ന് ,അത് തരൻ പോകുവാ... അത് കൊണ്ട് റം വരുമ്പോൾ അന്ന് അമ്മയെ കൊണ്ട് വരണം... അമ്മക്ക് മാത്രമല്ല ആരു , എനിക്കും വേണം നഷ്ടമായ എന്റെ സന്തോഷം... തരില്ലേ... യജനരൂപത്തിൽ ദേവൻ ആരുനോട് ചോദിച്ചു അത്...

റാമിന് അന്ന് എന്റെ സണ്ണിച്ചാൻ പറഞ്ഞത് ഓർമ്മയുണ്ടോ..?? 'ഒരിക്കൽ സത്യങ്ങൾ എല്ലാം മാറ നിക്കി പുറത്ത് വരും , അന്ന് പക്ഷേ എത്ര പറഞ്ഞാലും ആരുവിനെ നിങ്ങൾക്ക് തരാൻ പോകുന്നില്ല'...എന്റെ ഇച്ചായമാരെ വേദനിപ്പിച്ച് എനിക്ക് ഒന്നും വേണ്ട റം... കാരണം അവർ ജീവിക്കുന്നത് തന്നെ എനിക്ക് വേണ്ടിയാ.. എന്റെ പ്രണയത്തിന് വേണ്ടി എന്നെക്കാൾ കൂടുതൽ പരിശ്രമിച്ചത് അവരാണ്... അത് എങ്ങനെയാണെന്ന് റം ഇവിടെ വരുമ്പോൾ ഞാൻ പറയാം , ഒരുപാട് പറയാനുണ്ട് നാളെ കഴിയട്ടെ , പറയാം... ചിരിയോടെ ആരു പറഞ്ഞു മ്മ്മ്മ് " പറയുന്നതൊക്കെ കേൾക്കാൻ ഞാൻ തയ്യാറാണ്... ദേവൻ പറഞ്ഞു... ആ റാം പിന്നെ നമ്മുടെ കാബോഡിൽ ഒര് കവർ ഇരിക്കുന്നുണ്ട് , ഒന്ന് നോക്കിക്കേ... ചിരിയോടെ ആരു ദേവനോട് പറഞ്ഞു... എന്താ ഗിഫ്റ്റ് ആണോ... പിണക്കം മാറ്റാനാണേൽ ഞാനാണല്ലോ തരേണ്ടത്... ചിരിയോടെ ദേവൻ ആരുനോട് പറഞ്ഞു...

നോക്കി നോക്ക്... എന്നിട്ട് പറ... ആരു പറഞ്ഞു.... ആഹാ , നോക്കട്ടെ.. ആരുനോട് പറഞ്ഞ് കൊണ്ട് ദേവൻ വേഗം കബോർഡ് തുറക്കാൻ പോയി... എന്താ ആരു ഇത്... കാബോഡിൽ ഇരുന്ന കവർ എടുത്ത് കൊണ്ട് ദേവൻ ആരുനോട് ചോദിച്ചു.... തുറന്ന് നോക്ക്... എന്റെ ഇഷ്ടത്തിന് വാങ്ങിയതാ... ചിരിയോടെ ആരു പറഞ്ഞു ദേവൻ വേഗം അത് തുറന്ന് നോക്കി... ദേവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു.... തനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കളറിലുള്ള ഷർട്ട്‌ പിന്നെ അതിനോട് ചേരുന്ന ഒരു സാരിയുമായിരുന്നു അതിൽ... പുഞ്ചിരിയോടെ ദേവനത് നെഞ്ചോട് ചേർത്ത് പിടിച്ചു.. ഇഷ്ട്ടായോ...? പിന്നെ , നീ എനിക്ക് തരുന്നതൊക്കെ എനിക്ക് അത്രമേൽ ഇഷ്ട്ടമുള്ള കാര്യങ്ങളാ ആരു... എങ്കിൽ നാളെ വരുമ്പോൾ ആ സാരി എനിക്ക് കൊണ്ട് വരണം.. മറ്റന്നാൾ ഉടുക്കാനുള്ളതാ... അന്ന് ആ ഷർട്ട്‌ ഇട്ട് വേണം ദേവനാരായണൻ ഇവിടെ വരാൻ.... ചിരിയോടെ ആരു പറഞ്ഞു... ആയിക്കോട്ടെ....

അതേയ് ചിരിയോടെ തന്നെ ദേവൻ അത് സമ്മതിച്ചു..... പിന്നെ അച്ഛന് ഇഷ്ട്ടപെട്ട കളറിൽ ഒര് സാരി അമ്മക്കും എടുക്കണമെന്ന് വിചാരിച്ച , ഞാൻ അന്ന് ഓഫീസിൽ നിന്നിറങ്ങിയത്... പക്ഷേ ഹോസ്പിറ്റലിലാ ചെന്ന് നിന്നത്... സങ്കടത്തോടെ ആരു പറഞ്ഞു... സാരല്ല , നമ്മുക്ക് പിന്നെ പോയി മേടിച്ച് കൊടുക്കാം... വേണ്ട , അമ്മക്കുള്ളത് മേടിച്ച് ഞാൻ ഹരിയേട്ടന്റെ കൈയിൽ കൊടുത്ത് വിട്ടോളം... അമ്മയുടെ ഇഷ്ട്ടങ്ങൾ ഒക്കെ ഇപ്പോ എനിക്കുമാറിയാം... കണ്ണ് വിടർത്തി കൊണ്ട് ആരു പറഞ്ഞു.... അതെങ്ങനെയെന്ന് ദേവന് ഊഹിക്കാവുന്നതെയുണ്ടായിരുന്നുള്ളു.... പിന്നെ ഒരുപാട് നേരം ആരു ദേവനും സംസാരിച്ചിരുന്നു... കുറച്ച് കഴിഞ്ഞപ്പോൾ ആരുന് ഉറക്കം വന്ന് തുടങ്ങി, അത് മനസിലാക്കി ദേവൻ കോൾ കട്ടക്കി... ആരുവിനെ ഓർത്ത് ദേവനും , ദേവനെ ഓർത്ത് ആരുവും ഉറങ്ങി.... പിറ്റേ ദിവസം ഓഫീസിലെ കാര്യങ്ങൾ ഒക്കെ ചെയ്ത് തിർത്തിട്ടാണ് ദേവൻ ആരുവിനെ കാണാൻ ഇറങ്ങിയത്... അവൾകായി ആ സാരിയും എടുത്തിരുന്നു.... ദേവാ , കയറി വാടാ...

ദേവനെ കണ്ടയുടനെ ഷിനി അവനെ അകത്തേക്ക് വിളിച്ചു.... എന്താ ഇവിടെ നല്ലൊര് മണം.. അകത്തേക്ക് കയറി കൊണ്ട് ദേവൻ ഷിനിയോട് ചോദിച്ചു... അത് വെല്ല്യച്ചിയുടെ സ്പെഷ്യൽ പായസം... ചിരിയോടെ ലാലി പറഞ്ഞു.. ഇന്ന് എന്തേലും സ്പെഷ്യൽ ഡേ ആണോ... ദേവൻ ചോദിച്ചു ഏയ്യ് , ഇന്നല്ല... നാളെ അഞ്ജുവിന്റെ ഡേയാണ്.. പിന്നെ ഇന്ന് ചുമ്മാ ഉണ്ടാക്കിയെന്നേയുള്ളു... ലാലി പറഞ്ഞു.... മ്മ്മ് " ഞാനൊന്ന് ആരുനെ കണ്ടിട്ട് വരാം... ലാലിയെ ഷിനിയെ നോക്കി പറഞ്ഞിട്ട് ദേവൻ വേഗം ആരുന്റെ റൂമിലേക്ക് പോയി... പക്ഷേ അവൾ നല്ല ഉറക്കമായിരുന്നു , അത് കൊണ്ട് അവളെ വിളിക്കാതെ ദേവൻ പുറത്തേക്ക് പോയി എല്ലാവരോടും സംസാരിച്ചിരുന്നു... ഷിനിച്ചാ, നീ ആരുനെ വിളിച്ചേ... രാത്രിക്ക് മുൻപ് വയനാട് എത്താനുള്ളതാ... സണ്ണി ഷിനിയോട് പറഞ്ഞു...

ഷിനി വേഗം പോയി ആരുനെ എടുത്ത് കൊണ്ട് വന്നു... എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു , ഇന്നലെത്തെ സംഭവത്തിന്‌ ശേഷം ജസ്റ്റി മൂഡ് ഓഫ്‌ ആയിരുന്നു.. മാളു അവനോട് മിണ്ടാൻ ചെന്നെങ്കിലും അവൻ ഒഴിഞ്ഞ് മാറി കൊണ്ടിരുന്നു.... ഭക്ഷണം കഴിച്ചയുടനെ ഷിനിയും സണ്ണിയും പോകാൻ വേണ്ടിയിറങ്ങി... ദേവാ , ഞങ്ങൾ അങ്ങോട്ട്.... ശെരി സണ്ണിച്ചാ, ഞാൻ വിളിക്കാം... ദേവൻ അവരെ യാത്രയാക്കി... ആരു , മരുന്നൊക്കെ കഴിക്കണേ... ഷിനി അവളോട് പറഞ്ഞു.... കൊച്ചേ , ശ്രദ്ധിക്കണം കേട്ടോ.. സണ്ണിയും പറഞ്ഞു.... പിന്നെ എല്ലാവരോടും യാത്ര പറഞ്ഞ് അവർ പോയി.... കുറച്ച് നേരം ആരുവും ദേവനും സംസാരിച്ചിരുന്നു... ആരു , റോഷൻ വിളിച്ചിരുന്നു... ഞാൻ ഒന്ന് ഓഫീസ് വരെ പോയിട്ട് വരാം... ആരുനോട് പറഞ്ഞിട്ട് ദേവൻ വേഗം ഓഫീസിലേക്ക് പോയി... പിന്നെ എന്തൊക്കയോ തിരക്കായതിനാൽ ദേവൻ രാത്രിയാണ് ആരുനെ കാണാൻ വന്നത്...

തന്നെയിരുന്ന് മടുത്തോ... അരുവിന്റെ അടുത്തിരുന്ന് കൊണ്ട് ദേവൻ ചോദിച്ചു... ഏയ്യ് , ഇന്ന് ഉച്ച കഴിഞ്ഞ് ലാലിച്ചൻ എന്നെ മുറ്റത്ത് കൊണ്ട് പോയി ഇരുത്തിയിരുന്നു.. ചിരിയോടെ ആരു പറഞ്ഞു... **** ആ... വാടാ , ഞാൻ നിന്നെ ഒന്ന് വിളിക്കണമെന്ന് വിചാരിച്ചിരിക്കുവായിരുന്നു.. സ്പീഡിൽ അകത്തേക്ക് വരുന്ന ചാർളിയെ കണ്ടയുടൻ ലാലി അവനോട് പറഞ്ഞു.... എന്തേയ്...?? സംശയത്തോടെ ചാർളി അവനോട് ചോദിച്ചു... അല്ല ഒന്നുല്ല... ലാലി തപ്പി കളിച്ചു.... നിനക്ക് എന്താടാ , കാര്യം പറ.... അത്.... ആ പറ.... നിനക്ക്... നിനക്ക് കല്യാണത്തെ പറ്റി ഒന്ന് കൂടെ ആലോചിച്ച് കൂടെ... ആലോചിക്കലോ... ചാർളി പറഞ്ഞു എന്നാൽ ഒന്ന് ആലോചിക്ക്... ആലോചിച്ചു , എനിക്ക് കല്യാണം വേണ്ട.... നീ തന്നെ സണ്ണിച്ചാനോട് ഒന്ന് പറ.... അയ്യോ അങ്ങനെ ആലോചിക്കണ്ട... ലാലി വേഗം പറഞ്ഞു.... പിന്നെ നിനക്കെന്താടാ.... ഒന്നാമത്തെ എനിക്ക് കല്യാണത്തിന് തീരെ താല്പര്യമില്ല , പിന്നെ സണ്ണിച്ചാൻ പറഞ്ഞത് കൊണ്ടാ... ചാർളി പറഞ്ഞു അല്ലാ കല്യാണം കഴിക്കണം... നീ കല്യാണം കഴിച്ചേ പറ്റു...

ചാർളിയുടെ തോളിൽ പിടിച്ച് ലാലി പറഞ്ഞു.... പിന്നെ നീ ഒന്നുടെ ആലോചിക്കാൻ പറഞ്ഞതോ...?? ഏതേലും ഒന്ന് പറ... ലാലിയെ നോക്കി ചാർളി പറഞ്ഞു... ടാ , കല്യാണം കഴിക്കണം... പക്ഷേ നമ്മുക്ക് അറിയുന്ന ആരേലും ആണേൽ കുറച്ചൂടെ നല്ലതായിരുന്നു... ചാർളിയെ ഇടം കണ്ണിട്ട് നോക്കികൊണ്ട് ലാലി പറഞ്ഞു.... നിന്റെ ഉദ്ദേശം എന്താ...?? ലാലിയുടെ കൈ തട്ടി മാറ്റി അവനെ സൂക്ഷിച്ച് നോക്കികൊണ്ട് ചാർളി ചോദിച്ചു... എനിക്ക് എന്ത് ഉദ്ദേശം , എനിക്ക് ഒര് ഉദ്ദേശം ഇല്ല... ചാർളിയെ നോക്കി ഇള്ളിയോടെ ലാലി പറഞ്ഞു.... അങ്ങനെയാണേൽ നിനക്ക് കൊള്ളം... ലാലിയെ നോക്കി ഭീഷണി രൂപത്തിൽ ചാർളി പറഞ്ഞു.... ടാ , ഞാൻ പറഞ്ഞത് എന്താണെന്ന് വെച്ചാൽ , നമ്മളെ അറിയുന്ന ആളാണെൽ നല്ലതായിരിക്കും... ഉദാഹരണം ഞാനും അഞ്ജു... ദേ , പറഞ്ഞ് പറഞ്ഞ് നീ എങ്ങോട്ടേക്ക ഈ പോകുന്നതെന്ന് എനിക്ക് മനസിലായി... ആ കുരിശിനെ എങ്ങാനും എന്റെ തലയിൽ വെച്ച് കെട്ടിയാൽ , അന്ന് നിന്റെ അന്ത്യമായിരിക്കും , പറഞ്ഞേക്കാം...

ലാലിയുടെ കൈ അമർത്തി പിടിച്ച് കൊണ്ട് ചാർളി പറഞ്ഞു.... ടാ , ഞാൻ അങ്ങനെയൊന്നും... നീ ഒന്നും പറയണ്ട... മത്തായിച്ചാനെ സഹിക്കാൻ നീ വേറെയാളെ നോക്കിക്കോ.... മ്മ്മ്മ് " താല്പര്യമില്ലാത്ത പോലെ ലാലി ഒന്ന് മുളി... കൂടുതൽ ചാർളിയോട് തർക്കിക്കാൻ അവന് പേടിയായിരുന്നു... ദേവൻ ഉണ്ടോ ഇവിടെ...?? മ്മ്മ് " ഉണ്ട്... എന്നാൽ ഞാൻ അവനെ ഒന്ന് കണ്ടിട്ട് വരാം... ഓ ഇപ്പോ നമ്മളൊന്നും വേണ്ട , ദേവനെ മതി... പുച്ഛത്തോടെ ലാലി പറഞ്ഞു... ആ മതി... ലാലിയെ നോക്കി അതെ പുച്ഛത്തോടെ പറഞ്ഞിട്ട് ചാർളി ദേവന്റെ റൂമിലേക്ക് നടന്നു... ചാച്ചു... ചാർളിയെ കണ്ടാ ആരു സ്നേഹത്തോടെ അവനെ വിളിച്ചു... നീ എപ്പോ വന്നെടാ... ചാർളിയെ കണ്ടാ ദേവൻ അവനോട് ചോദിച്ചു... ഞാനിപ്പോ വന്നേയുള്ളു.. നീ ഒന്ന് വന്നേ... ഒര് കാര്യം പറയാനുണ്ട്... ചാർളി വേഗം ദേവന്റെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.... എന്താടാ... ദേവൻ അവനോട് ചോദിച്ചു...

അതൊക്കെ ഉണ്ട് , നീ വാ... ചാർളി പിന്നെയും ദേവന്റെ കൈ പിടിച്ചു... എന്താ രണ്ടും കൂടെ ഒര് കള്ളത്തരം...??? രണ്ട് പേരെ സംശയത്തോടെ നോക്കി കൊണ്ട് ആരു ചോദിച്ചു.. ആവോ എനിക്കറിയില്ല... നീ തന്നെ ഇവനോട് ചോദിക്ക്... ചാർളിയെ നോക്കി ദേവൻ ആരുനോട് പറഞ്ഞു.... എന്താ എന്നാ രീതിക്ക് ആരു ചാർളിയെ നോക്കി.... എന്താടാ , കാര്യം പറ... ദേവൻ പിന്നെയും ചാർളിയോട് ചോദിച്ചു... എനിക്ക് ഈ ലേഡീസിന് ഡ്രസ്സ്‌ എടുക്കാനൊന്നും അറിയില്ല... നീ എന്റെ കൂടെ വരണം... ദയനീയമായി ചാർളി ദേവനെ നോക്കി പറഞ്ഞു പ്ഫാ... എനിക്കും വലിയ പരിചയമൊന്നുല്ല , നീ ലാലിയെ കൂട്ടി പോയാൽ മതി... ദേവൻ വേഗം അതിൽ നിന്ന് ഒഴിയാൻ നോക്കി... അതിനേക്കാൾ നല്ലത് ഇവിടെ എല്ലാവരോടും സത്യം പറയുന്നതാ... ഇല്ലേൽ അവൻ ഓരോന്ന് പറഞ്ഞുണ്ടാക്കും... പേടിയോടെ ചാർളി പറഞ്ഞു.... അത് നേരാ... ചിരിയോടെ ആരുവും പറഞ്ഞൂ.... ടാ ,

എനിക്ക് ഡ്രസ്സ് സെലക്ട്‌ ചെയ്യാനൊന്നും അറിയില്ല... നീ ജസ്റ്റിയെ കൂട്ടി പോ... ദേവൻ പിന്നെയും ചാർളിയോട് പറഞ്ഞു..... ഏയ്യ് , പറ്റില്ല... നീ വന്നേ പറ്റു , നിന്നെ കൊണ്ടേ ഞാൻ ഇവിടുന്ന് പോകു... വേഗം വന്നാൽ നിനക്ക് കൊള്ളാം... ദേ രാത്രിയാകനായി ഷോപ്പ് ഒക്കെ ഇപ്പോ ക്ലോസ് ചെയ്യും , ഡ്രസ്സ്‌ ഒന്നും കിട്ടിയില്ലേൽ ഉള്ളയിടത്ത് പോയി മേടിക്കണ്ടി വരും.. ദേവനെ നോക്കി ചാർളി പറഞ്ഞു.... ഓ എന്നാലും ഡ്രസ്സ് മേടിക്കാതിരിക്കാൻ പറ്റില്ലല്ലേ... ചാർളിയെ നോക്കി കളിയാക്കി ദേവൻ പറഞ്ഞു.... പറ്റില്ല , ചുമ്മാതിരുന്ന എന്നേ ഓരോന്ന് പറഞ്ഞ് ഇറക്കിയത് നീയല്ലേ... അത് കൊണ്ട് ഇതിന് ഒരവസനാം നീ തന്നെ ഉണ്ടാക്കി തരണം... ദേവന്റെ കൈ പിടിച്ച് ചാർളി പറഞ്ഞു.... ഇനി ഡ്രസ്സ്‌ എടുത്തിട്ട് എപ്പോ കൊടുക്കാനാ... സംശയത്തോട് ആരു ചാർളിയോട് ചോദിച്ചു....

നാളെയല്ലേ ബർത്ഡേയ് , നാളെ കൊടുക്കാം.... ചാർളി ആരുനോട് പറഞ്ഞു... ദേ നീ വരുന്നില്ലേ... ഒരിക്കൽ കൂടെ ദേവന്റെ കൈ പിടിച്ച് ചാർളി ചോദിച്ചു.... ഇവനെ കൊണ്ട്.... നീ നടന്നോ , ഞാൻ ഇപ്പോ വരാം... ചാർളിയുടെ കൈ പിടിച്ച് ദേവൻ പറഞ്ഞു... ഓക്കേ , ആരു ഞാൻ പോയിട്ട് വരാം... മ്മ്മ്മ് " പോയിട്ട് വാ..... വേഗം വന്നേക്കണം... പോകാൻ തുടങ്ങിയ ചാർളി തക്കിത്തോടെ ദേവനെ നോക്കി പറഞ്ഞു.... വരാടാ , ഞാൻ എന്റെ ഭാര്യനോട്‌ ഒര് യാത്ര പറയട്ടെ..... ചിരിയോടെ ദേവൻ ആരുനെ നോക്കി ചാർളിയോട് പറഞ്ഞു... ഓക്കേ , വേഗം വാ... ദേവനോട് പറഞ്ഞിട്ട് ചാർളി പുറത്തേക്ക് പോയി... വെല്ല്യച്ചി ചായ... ചാർളി ഹാളിലെത്തിയപ്പോൾ ലാലി എന്തോ കഴിക്കാൻ തുടങ്ങുവായിരുന്നു... നീ വേറെ എടുത്തോ... എനിക്ക് കഴിച്ചിട്ട് ഒര് സ്ഥലം വരെ പോകനുള്ളതാ...,, ലാലിയുടെ കൈയിൽ നിന്ന് പ്ലെയ്റ് തട്ടി പറിച്ച് കൊണ്ട് ചാർളി പറഞ്ഞു... ലാലിയാണേൽ അവ്സണ് കഴിക്കുന്നതും കണ്ട് കണ്ണ് മിഴിച്ചിരിക്കുവായിരുന്നു.... നോക്കിയിരിക്കാതെ കുറച്ച് വെള്ളം താ എനിക്ക്...

വേഗത്തിൽ ഭക്ഷണം കഴിച്ച് കൊണ്ട് ചാർളി ലാലിയോട് പറഞ്ഞു.... അവനെ ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട് ലാലി വേഗം ഒര് ഗ്ലാസിൽ കുറച്ച് വെള്ളമെടുത്ത് ചാർളിക്ക് നേരെ നിട്ടി.... ചാർളി വേഗം അത് എടുത്ത് കുടിച്ചു... അപ്പോഴേക്കും ആരുനോട് യാത്ര പറഞ്ഞ് ദേവൻ അങ്ങോട്ടേക്ക് വന്നിരുന്നു.. പോകാം... വേഗം കഴിച്ചെണിച്ച് കൊണ്ട് ചാർളി ദേവനെ നോക്കി.... മ്മ്മ് " പോകാം ദേവൻ പറഞ്ഞു.... എവിടെ പോകുവാ എന്നാ രീതിക്ക് ലാലി ദേവനെ ചാർളിയെ മാറി മാറി നോക്കി.... ഞങ്ങൾ ഒന്ന് കറങ്ങാൻ പോകുവാ , എന്തേയ് വരുന്നോ...?? ലാലിയുടെ നോട്ടം കണ്ട് ചാർളി ചോദിച്ചു.... വരുന്നുണ്ടെങ്കിൽ...???? തത്കാലം വരണ്ട... അപ്പോൾ തന്നെ ചാർളി മറുപടി പറഞ്ഞു..... ഞാൻ ഇന്ന് കുറച്ച് ബിസിയാ , നാളെ 'അഞ്ജുസ് ഡേ' ആയത് കൊണ്ട് അവളെ കൊണ്ട് ന്യ്റ്റ് കറങ്ങാൻ പോകുവാ.... ഇല്ലേൽ വന്നേനെ ചാർളിയെ നോക്കി ലാലി പറഞ്ഞു....

ആയിക്കോട്ടെ , ഞങ്ങൾ ഇറങ്ങുവാ... വെല്ല്യച്ചിയോട് പറഞ്ഞേക്ക്... പുറത്തേക്കിറങ്ങി കൊണ്ട് ചാർളി പറഞ്ഞു... പോട്ടെടാ , എല്ലാവരോടും പറഞ്ഞേക്ക്... ദേവനും ലാലിയോട് പറഞ്ഞു.... നീ ഇന്ന് ഇനി വരില്ലേ...??? ദേവനെ നോക്കി ലാലി ചോദിച്ചു..... ഇല്ല , ഇന്ന് ദേവൻ ബിസിയാ... വേഗം തന്നെ ചാർളി മറുപടി നൽകികൊണ്ട് പുറത്തേക്കിറങ്ങി.... എന്താ സംഭവമെന്ന് ലാലി ദേവനോട് കണ്ണ് കൊണ്ട് ചോദിച്ചു.... പിന്നെ പറയാമെന്ന് ചാർളി കേൾക്കാതെ ദേവൻ ലാലിയോട് പറഞ്ഞിട്ട് പുറത്തേക്കിറങ്ങി... ടാ , നീ വിട്ടോ... ഞാൻ പുറകെ വന്നേക്കാം... തന്റെ ബൈക്കിലേക്ക് കയറിക്കൊണ്ട് ദേവൻ ചാർളിയോട് പറഞ്ഞു... ഓക്കേ , ദേവനോട് പറഞ്ഞ് കൊണ്ട് ചാർളി അവന്റെ കാറിലേക്ക് കയറി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story