പ്രണയ പ്രതികാരം: ഭാഗം 66

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

 അവസാനം ഒരുപാട് ഡ്രസ്സ്‌ സെലക്ട്‌ ചെയ്ത് അതിൽ നിന്ന് ചാർളിക്ക് ഇഷ്ട്ടപ്പെട്ട ഒര് സാരി അവൻ അവൾക്കായി മേടിച്ചു.... പുറത്തിറങ്ങിയ അവർ ഗിഫ്റ്റ് ചിഞ്ചുവിന് കൊടുക്കുന്നതിനെ പറ്റി സംസാരിക്കുവായിരുന്നു.. നീ എന്നെ ജയിലിൽ കയറ്റാനുള്ള വഴി പറഞ്ഞ് തരുവാണോ...?? ഒടുവിൽ ദേവൻ വഴി കണ്ട് പിടിച്ചപ്പോൾ ചാർളി സംശയത്തോടെ അവനെ നോക്കി ചോദിച്ചു.... ജയിലിൽ കയറിയാലും ഇറക്കാൻ ലാലിച്ചൻ ഉണ്ടല്ലോ... ചിരിയോടെ ദേവൻ ചാർളിയുടെ തോളിൽ പിടിച്ച് ചോദിച്ചു.... അതിനേക്കാൾ നല്ലത് ഞാൻ ആൽമഹത്യ ചെയ്യുന്നതാ... ചാർളി വേഗം പറഞ്ഞു... അതൊക്കെ ചെയ്യാൻ ഇനി ഒരുപാട് സമയമുണ്ട്.. നീ വാ , നമ്മുക്ക് മതില് ചാടി ഗിഫ്റ്റ് കൊടുക്കാം... ഈ ബർത്ഡേയ് അവളുടെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നായിരിക്കണം... അങ്ങനെയാക്കി തിരക്കണം നീ... ചാർളിയെ ചേർത്ത് പിടിച്ച് ദേവൻ ചോദിച്ചു.... മിക്കവാറും ഇത് എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നായിരിക്കും... അവൾ അങ്ങനെയാക്കി തീർക്കാനാ ചാൻസ് കൂടുതൽ... എന്തൊക്കയോ ആലോചനയോടെ ചാർളി ദേവനോട് പറഞ്ഞു... അങ്ങനെയവൻ ഞാൻ പ്രാർത്ഥിക്കാം... ചാർളിയുടെ കൈയിൽ പിടിച്ച് കൊണ്ട് ചിരിയോടെ ദേവൻ പറഞ്ഞു.... വേണ്ട , എനിക്ക് പ്രാർത്ഥന വേണ്ട... പകരം നീ എന്റെ കൂടെ വന്നാൽ മതി... ദേവനെ നോക്കി ചിരിയോടെ ചാർളി പറഞ്ഞു.... അയ്യോ , എന്റെ അവിശമില്ല... ദേവൻ വേഗം പറഞ്ഞു.....

ഉണ്ടല്ലോ... ഞാൻ മതില് ചാടുന്നുണ്ടെൽ അതിന്റെ മറ്റേ അറ്റത് നീയും ഉണ്ടാകും... ദേവന്റെ കൈ പിടിച്ച് കൊണ്ട് ചാർളി പറഞ്ഞു.... ടാ , രണ്ട് പേര് ഒരുമിച്ച് മതില് ചാടാൻ പറ്റില്ല... നീ ചാടിക്കോ , ഞാൻ പുറത്ത് ഉണ്ടാക്കും... നമ്മളെ ഒരുമിച്ച് കണ്ട് അവളെങ്ങാനും കരഞ്ഞാൽ അത് പിന്നെ പ്രശ്നമാകും , നിന്നെ കണ്ടാൽ അവൾ പേടിക്കാൻ ഒന്നും പോകുന്നില്ല... നീ അവളെ കണ്ട് ഗിഫ്റ്റും കൊടുത്ത് , ബർത്ഡേയ് വിഷ്യും ചെയ്ത് വേഗം പോരെ... ഞാൻ പുറത്ത് നിന്നോളം... ചാർളിയുടെ തോളത്ത് പിടിച്ച് ദേവൻ പറഞ്ഞു... വേണോ...?? ആലോചനയോടെ ചാർളി ഒരിക്കൽ കൂടെ ചോദിച്ചു... വേണം... നീ പേടിക്കണ്ട , ഞാനുണ്ട് കൂടെ.. ദേവൻ അവന് ധൈര്യം പകർന്ന് നൽകി... അല്ലേൽ നാളെ കൊടുത്താൽ പോരെ...??? സംശയത്തോടെ ചാർളി ചോദിച്ചു... വേണ്ട ഇന്ന് തന്നെ കൊടുക്കണം , നീ വാ.. ആദ്യയം നമ്മുക്ക് പോയി ഫുഡ് എന്തേലും കഴിക്കാം , അത് കഴിഞ്ഞ് പോകാം.. അപ്പോഴേക്കും 12 ആക്കും.. ദേവൻ ചാർളിയോട് പറഞ്ഞു... പിന്നെ രണ്ട് പേരും കൂടെ ഫുഡ് ഒക്കെ കഴിച്ച് ചിഞ്ചുവിന്റെ വീട് ലക്ഷ്യം വെച്ച് നീങ്ങി.... ദേ 11:40 ഇനി ആലോചിക്കാൻ ടൈം ഇല്ല , നീ മതില് ചാടിക്കോ... ദേവൻ ചാർളിയോട് പറഞ്ഞു.... വേണോ..???? ഒരിക്കൽ കൂടെ ചാർളി ദേവനോട് ചോദിച്ചു.... വേണം.... എന്തേലുമുണ്ടെൽ നീ എന്നെ വിളിച്ചാൽ മതി... ചാർലിയോട് പറഞ്ഞിട്ട് ദേവൻ അവനെ മതില് ചാടാൻ ഹെല്പ് ചെയ്‌തു....

ചാർളി പോയശേഷം ദേവൻ വേഗം അവിടുന്ന് കുറച്ച് മാറി നിന്നും... അപ്പോഴാണ് ആരു അവനെ വിളിച്ചത്... ആരു , നീ ഉറങ്ങിയില്ലേ.... ഇല്ല , എന്തായി അവിടെ...?? അവൻ മതില് ചാടി , ഇനി വരുമ്പോൾ അറിയാം ബാക്കി... മ്മ്മ്മ് " സൂക്ഷിക്കണേ.... മ്മ്മ്മ് ' നീ കിടന്നോ... അവൻ വന്ന് കഴിഞ്ഞ് ഞാൻ വിളിച്ചോളാം... ആരുനോട് പറഞ്ഞിട്ട് ദേവൻ കോൾ കട്ട്‌ ചെയ്‌ത് ചാർളിയെ പ്രേതിഷിച്ചിരുന്നു... ചിഞ്ചുവിന്റെ റൂം എവിടെയെന്നറിയാത്തത് കൊണ്ട് ചാർളി നന്നായി പെട്ട് പോയിരുന്നു.... അടുക്കള വഴിയിലൂടെ കഷ്ടപ്പെട്ട് മുകളിലേക്ക് കയറിയതാ , പക്ഷേ അവിടെയെത്തിയിട്ട് ചിഞ്ചുവിന്റെ റൂം തിരിച്ചറിയാൻ അവന് കഴിഞ്ഞില്ല.. കുറെ നോക്കിയ ശേഷം ചാർളി പാതിയെ താഴെക്കിറങ്ങി.. താഴെത്തെ റൂം ഒക്കെ അടഞ്ഞ് കിടക്കുവായിരുന്നു... വേറെ ഒര് റൂമിന്റെ വാതിൽ പാതി തുറന്ന് കിടക്കുന്നുണ്ടയിരുന്നു... അതിലുടെ നോക്കിയപ്പോൾ മത്തായിച്ചൻ ഉറങ്ങുന്നതാ അവൻ കണ്ടത്.... അപ്പോൾ മുകളിൽ തന്നെയായിരിക്കും അവളുമാരുടെ റൂം... ആലോചനയോടെ ചാർളി പിന്നെയും മുകളിലേക്ക് കയറാൻ തുടങ്ങി... അവിടെയുള്ള നാല് റൂമുകളും അടഞ്ഞ് കിടക്കുവായിരുന്നു... ജനലിലൂടെ നോക്കിയപ്പോഴാണ് ഒര് റൂമിൽ നൈറ്റ്‌ ലൈറ്റ് തെളിഞ്ഞ് കിടക്കുന്നത് ചാർളി കണ്ടത്.. 'അപ്പൊ ഇത് തന്നെയായിരിക്കും ചിഞ്ചുവിന്റെ റൂം... ഇനി അഞ്ജുവിന്റെ എങ്ങനുമാണെൽ എന്ത് പറയും... ഏയ്യ് അഞ്ജു ലാലിയുടെ കൂടെ പുറത്തല്ലേ.. അപ്പോൾ ഇത് ചിഞ്ചുവിന്റെ തന്നെ...

' രണ്ടും കല്പിച്ച് ചാർളി ആ വാതിലിൽ പാതിയെ മുട്ടൻ തുടങ്ങി... നല്ല ഉറക്കത്തിലായിരുന്ന ചിഞ്ചു ഉറക്കം കളഞ്ഞവരോടുള്ള ദേഷ്യത്തിന് പതിയെ വന്ന് വാതിൽ തുറന്നു.... പാതി ഉറക്കത്തിൽ വാതിൽ തുറന്നവളെ കണ്ടതും ചാർളി വേഗം അകത്ത് കയറി... ചിഞ്ചു എന്തേലും പറയുന്നതിന് മുന്പേ ചാർളി വാതിലടച്ചിരുന്നു.... അവനെ കണ്ടതെ ചിഞ്ചുവിന്റെ ഉറക്കം എങ്ങോ പോയി... പേടിയോടെ അവൾ ചുറ്റും നോക്കി.... നീയെന്താ ഇവിടെ...!! കർത്താവെ എനിക്ക് ഇനി വീട് മാറി പോയതാണോ...?? പേടിയോടെ ചുറ്റും നോക്കി കൊണ്ട് ചിഞ്ചു സ്വയം ചോദിച്ചു.... ഏയ്യ് വീട് ഒന്നും മാറിയിട്ടില്ല , ഇത് നിന്റെ വീട് , നിന്റെ റൂം, ഞാനാ ഇങ്ങോട്ടേക്ക് വന്നത്... ചിരിയോടെ ചാർളി പറഞ്ഞു.... നീ എന്തിനാ ഇങ്ങോട്ടേക്ക് വന്നത് , അതും ഈ രാത്രി.... വഴക്കിടാൻ പകല് ടൈം ഉണ്ടല്ലോ... ദേഷ്യത്തോടെ ചിഞ്ചു ചാർളിയോട് ചോദിച്ചു.... രണ്ട് ദിവസമായി പകൽ ടൈം ഇല്ല , അതാ രാത്രി വന്നത്.... ചിരിയോടെ തന്നെ ചാർളി പറഞ്ഞു..... പുലികാട്ടിൽ ചാർളിക്ക് അപ്പൊ മതില് ചടനൊക്കെ അറിയാം... പുച്ഛത്തോടെ അവനെ നോക്കി അവൾ ചോദിച്ചു.... അറിയാം , അത് കൊണ്ടല്ലേ വന്നത്... റൂം മൊത്തത്തിൽ നോക്കികൊണ്ട് അവൻ പറഞ്ഞു... നാണമില്ലേ നിനക്ക്.. എന്നെ നിന്റെ വീട്ടിൽ നിന്ന് ഇറക്കി വിട്ടിട്ട് , പാതിരാത്രി എന്റെ റൂമിൽ വന്ന് കയറാൻ.... ഒട്ടുമില്ല... അതേയ് രീതിക്ക് അവനും മറുപടി പറഞ്ഞു... ഞാൻ ഇപ്പോ എല്ലാവരെ വിളിച്ച് കുട്ടിയാൽ നീ നാണം കേടും...

കാണണോ... വെല്ല് വിളിയോടെ ചാർളിയെ നോക്കി ചിഞ്ചു ചോദിച്ചു... ഒര് കാര്യം ഇല്ല , കാരണം എനിക്ക് റൂം തുറന്ന് തന്നത് നിയാണ്... നീ വിളിച്ചിട്ട ഞാൻ വന്നതെന്ന് പറയും... പണി കിട്ടാൻ പോകുന്നത് നിനക്ക് തന്നെയാ... അവളുടെ ബെഡിൽ ഇരുന്ന് കൊണ്ട് ചാർളി പറഞ്ഞു.... അവൾക്ക് നന്നായി ദേഷ്യം വരുന്നുണ്ടയിരുന്നു , അതിലുപരി കരണമില്ലാത്ത ഒര് ഭയവും... അത് അവനെ പേടിച്ചല്ല , ചാർളിയോട് മിണ്ടുന്ന ഒരേ നിമിഷവും അവനിലേക്ക് തന്നെ പോകുന്ന അവളുടെ ഹൃദയതെ ഓർത്ത്.... എനിക്ക് പണി തരാൻ വേണ്ടിയാണോ ഈ പാതിരാത്രി ഇങ്ങോട്ടേക്ക് വന്നത്... എങ്കിൽ കേട്ടോ , എനിക്ക് ഇപ്പോ വഴക്കിടാൻ താല്പര്യമില്ല... സൗണ്ട് താഴ്ത്തി ചിഞ്ചു പാതിയെ പറഞ്ഞു.... പിന്നെ , വഴക്കിടാനല്ലേ ഈ പാതിരാത്രി ഇത്ര കഷ്ടപ്പെട്ട് മതില് ചാടി ഞാൻ ഇങ്ങോട്ടേക്ക് വന്നത്...?? കൈയിലെ ഗിഫ്റ്റ് മുറുകെ പിടിച്ച് കൊണ്ട് അവളെ തന്നെ നോക്കി ചാർളി പറഞ്ഞു പിന്നെന്തിനാ.... സംശയത്തോടെ അവൾ ചോദിച്ചു പിന്നെ വന്നത്...!! ചാർലി പതിയെ എഴുന്നേറ്റ് ചിഞ്ചുവിന്റെ മുന്നിലായി നിന്നു.. എന്താ എന്ന രീതിക്ക് അവൾ അവനെ തന്നെ നോക്കി... ഇത് വരെ അവനിൽ കാണാത്ത വേറെയെന്തോ ഭവമായിരുന്നു അവന് അപ്പോൾ....

'എന്റെ എന്നത്തെയും ശത്രുവിന് പിറന്നാൾ ആശംസകൾ.... ' ചിഞ്ചുവിന്റെ കണ്ണിൽ തന്നെ നോക്കി കൈയിൽ കരുതിയാ ഗിഫ്റ്റ് അവൾക്ക് നേരെ നീട്ടി കൊണ്ട് ചാർളി പറഞ്ഞു.... ഒരാത്ഭുതത്തോടെ ചിഞ്ചു ചാർളിയെ തന്നെ നോക്കി.... 'ഇന്ന് തന്റെ ഡേ ആണെന്നാ കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നു , ഫ്രണ്ട്സും ബന്ധുക്കളുമൊക്കെ നേരെത്തെ തന്നെ വിഷ് ചെയ്തതാണ്... പക്ഷേ ഒരിക്കൽ പോലും ചാർളിയുടെ കൈയിൽ നിന്ന് ഇങ്ങനെ ഒര് ഗിഫ്റ്റ്, കൂടാതെ വിഷ് , കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല... ഒരുപാട് ആഗ്രഹിച്ചിരുന്നു എല്ലാവരെക്കാളും ആദ്യയം അവൻ തന്നെ വിഷ് ചെയ്തിരുന്നെങ്കിലെന്ന്... അതിന് കാരണം എന്താണെന്ന് തനിക്ക് ഇപ്പോഴും അറിയില്ല , പക്ഷേ ഒരുപാട് ആഗ്രഹിച്ചിരുന്നു... ദേ ഇപ്പോ അത് തന്നെ നടന്നിരിക്കുന്നു... ഇനി ഇത് വെല്ല സ്വപ്നം എങ്ങാനുമാണോ...?? ചാർളിയെ നോക്കി അത്ഭുതത്തോടെ ചിഞ്ചു ചിന്തിച്ചു.... എന്തേയ് , ഗിഫ്റ്റ് വേണ്ടേ... തന്റെ കൈയിൽ നിന്ന് ഗിഫ്റ്റ് വാങ്ങാതെ എന്തൊക്കയോ ആലോചിച്ച് നിൽക്കുന്ന ചിഞ്ചുനെ നോക്കി ചാർളി ചോദിച്ചു.... അത് പിന്നെ.... ഇത്... ഇത് എ...നിക്ക് എനിക്ക് ഉള്ളതാണോ...??? സംശയത്തോടെ ആ ഗിഫ്റ്റിലേക്ക് നോക്കി ചിഞ്ചു ചാർളിയോട് ചോദിച്ചു.... അല്ലാ , അപ്പുറത്തെ അമ്മയ്ക്കുള്ളത്.. അത് കൊണ്ടാണല്ലോ ഞാൻ മതില് ചാടി ഇങ്ങോട്ടേക്ക് വന്നത്.. ചെറു ദേഷ്യത്തോടെ അവൻ പറഞ്ഞു..... അല്ലാ എനിക്കുള്ളതാ... കുറുബോടെ വേഗം അവൾ അവന്റെ കൈയിൽ നിന്ന് ഗിഫ്റ്റ് വാങ്ങി.... എന്തായിത് , അത്ഭുതത്തോടെ ആ കവർ നെഞ്ചോട് ചേർത്ത് കൊണ്ട് അവൾ അവനോട് ചോദിച്ചു.....

തുറന്ന് നോക്ക്.... ഇഷ്ടപ്പെടുമോ എന്നറിയില്ലാ.... ചിഞ്ചു വേഗം ആ കവർ ഓപ്പൺ ചെയ്ത് നോക്കി.... മനോഹരമായ ഒര് സാരി...""" സാരിയോ...?? അതിലേക്ക് നോക്കി അത്ഭുതത്തോടെ അവൾ ചോദിച്ചു.... മ്മ്മ്മ് " ഇഷ്ട്ടായില്ലേ.... ആയല്ലോ... എനിക്ക് ഇത് വരെ ആരും സാരി മേടിച്ച് തന്നിട്ടില്ല.... എന്തേയ് സാരി മേടിക്കാൻ , എന്നേ പെണ്ണായി കാണാനുള്ള ആഗ്രഹം കൊണ്ടാണോ... ആ സാരി നെഞ്ചോട് ചേർത്ത് കൊണ്ട് അവൾ ചാർളിയെ നോക്കി ചോദിച്ചു... പിന്നെ... നിന്നെ പെണ്ണായി കാണാനുള്ള ആഗ്രഹം കൊണ്ട് ഒന്നുമല്ല ഈ സാരി മേടിച്ചേ.... എന്തെങ്കിലും മേടിക്കണമല്ലോ , അത് കൊണ്ട് വാങ്ങിയതാ... അവളെ ഇടം കണ്ണാൽ നോക്കിക്കൊണ്ട് അവൻ പറഞ്ഞു... ചിഞ്ചുവിന് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു , എത്രത്തോളം സന്തോഷം അവൾക്കിപ്പം ഉണ്ടെന്ന് അവളുടെ കണ്ണുകൾ അവനോട് വിളിച്ച് പറയുന്നുണ്ടായിരുന്നു.... അത് കണ്ടപ്പോൾ ചാർളിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി.... അത് ഞാൻ ഇപ്പൊ വരാം... പോകല്ലേ... ഇവിടെ നിൽക്കണെ... ചാർളിയോട് പറഞ്ഞിട്ട് ചിഞ്ചു വേഗം ഡോർ തുറന്ന് പുറത്തേക്ക് പോയി.. ചാർളിക്ക് എന്തേലും പറയാൻ പറ്റുന്നതിന് മുന്നേ അവൾ പോയിക്കഴിഞ്ഞിരുന്നു... ഇനി മത്തായിച്ചനെ വിളിക്കാൻ പോയതാണോ... സംശയത്തോടെ ചാർളി അവൾ പോയ വഴിയെ നോക്കി ചിന്തിച്ചു.... ചിഞ്ചു നേരെ പോയത് അഞ്ജുവിന്റെ റൂമിലേക്കായിരുന്നു ,

അവൾ വേഗം കണ്ണാടിക്ക് മുന്നിൽ നിന്ന് ആ സാരി നെഞ്ചോട് ചേർത്ത് പിടിച്ചു... അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലാവണ്ടർ കളറിലുള്ള നെറ്റ് മോഡൽ സാരിയായിരുന്നു അത്... എന്തോ ആലോചിച്ചാ ശേഷം ചിഞ്ചു വേഗം അഞ്ജുവിന്റെ കബോർഡ് തുറന്ന് നോക്കി സാരിക്ക് ചേരുന്ന ബ്ലൗസ് കണ്ട് പിടിച്ചു , കൂടാതെ അതിന് ചേരുന്ന ഓർണമെൻസും എടുത്ത് പെട്ടന്ന് തന്നെ ഒരുങ്ങാൻ തുടങ്ങി.. അവസാനം കണ്ണാടിക്ക് മുന്നിൽ നിൽകുമ്പോൾ അവൾക്ക് സ്വയം അവൾ തന്നെയാണോ അതെന്ന് സംശയം തോന്നി..... കുറച്ചു നേരം ആയിട്ടും ചാർളിയെ കാണാത്തത് കൊണ്ട് ദേവൻ അവനെ വിളിച്ച് നോക്കി..... എന്താടാ... കോൾ എടുത്തപ്പോൾ തന്നെ ചാർലി വേഗം ദേവനോട് ചോദിച്ചു നീ എവിടെയാ , വരുന്നില്ലേ... അതോ ഇനി ഇവിടെത്തന്നെയാണോ...?? കാലിയോടെ ദേവൻ അവനോട് ചോദിച്ചു..... പോടാ , ഞാൻ ഇപ്പോ വരും... ഞാൻ അവളുടെ റൂമിലാ.... നീ ഗിഫ്റ്റ് കൊടുത്തില്ല..... കൊടുത്തു... കൊടുതത്തെ അത് കൊണ്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയതാ , എങ്ങോട്ടന്ന് അറിയില്ല.... ഇനി മത്തായിച്ചനെ വിളിക്കാൻ പോയതാണോ.... ചെറിയ പേടിയോടെ ദേവൻ അവനോട് ചോദിച്ചു അറിയില്ല , അങ്ങനെയാണേൽ സണ്ണിച്ചാൻ നാളെ രാവിലെ വയനാട്ടിൽ നിന്ന് ഇങ്ങ് വരും... ചിരിയോടെ ചാർളി പറഞ്ഞു.... നീ പേടിപ്പിക്കാതെ.. ദേവൻ വേഗം പറഞ്ഞു..... നീ നിനക്ക് , അഞ്ച് മിനിറ്റ്... ഞാൻ ഇവിടുന്ന് ഇറങ്ങാൻ പറ്റുമോയെന്ന് നോക്കട്ടെ....

ശെരി , ശ്രദ്ധിച്ച് വാ.... അവനോട് പറഞ്ഞിട്ട് ദേവൻ കോൾ കട്ടാക്കി.... ഈ പെണ്ണ് ഇതെവിടെ പോയതാ... ഫോൺ കട്ട്‌ ചെയ്ത് ആലോചനയോടെ ബെഡിൽ ഇരിക്കുമ്പോഴാണ് റൂം തുറന്ന് അകത്തേക്ക് വന്ന ചിഞ്ചുനെ ചാർളി കണ്ടത്... പെട്ടെന്ന് അവൻ പോലുമറിയാതെ ഇരുന്നിടത്ത് നിന്ന് അവൻ എഴുന്നേറ്റ് പോയി.... അത്രയ്ക്കും ഭംഗിയുണ്ടായിരുന്നു അവൻ മേടിച്ച് കൊടുത്താ സാരിയിൽ അവളെ കാണാൻ.... കൊള്ളാമോ...? ചിരിയോടെ ചാർളിയുടെ കണ്ണിലേക്ക് നോക്കി കൊണ്ട് അവൾ ചോദിച്ചു.... കൊള്ളാം , നന്നായി ചേരുന്നുണ്ട്... അവനറിയാതെ തന്നെ അവൾക്ക് മറുപടി കൊടുത്തു... എന്നാ വാ , നമുക്ക് ഒരു സെൽഫി എടുക്കാം... ഫോൺ കൈയിൽ പിടിച്ച് കൊണ്ട് ചിഞ്ചു ചാർലിയോട് പറഞ്ഞു.... പിന്നെ ഈ പാതിരാത്രിയല്ലേ സെൽഫി , അതൊന്നും വേണ്ട... ചാർളി പെട്ടെന്ന് ഒഴിഞ്ഞ് മാറി.. അവൾക്ക് പെട്ട് സങ്കടം വന്നെക്കിലും അവൾ അത് കാര്യമാക്കാതെ തിരിഞ്ഞ് നിന്നു... അല്ലാ , പാതിരാത്രി ഡ്രസ്സ്‌ ഇട്ടാണോ മോൾ കിടക്കാൻ പോകുന്നത്..?? സംശയത്തോടെ ചാർളി അവളോട് ചോദിച്ചു.... ഏയ്യ് , കിട്ടിയപ്പോൾ സന്തോഷം കൊണ്ട് ഇട്ടന്നേയുള്ളു... അവൾ പറഞ്ഞു എന്നാ ശെരി , ഇത് മാറ്റിയിട്ട് കിടന്നുറങ്ങാൻ നോക്ക്... ഞാൻ പോകുവാണ്... സമയമായി... ചാർലി അവളെ നോക്കാതെ വേഗം പറഞ്ഞു... എന്താ അവളെ നോക്കുമ്പോൾ തന്റെ മനസ്സ് കൈ വിട്ട് പോകുന്നത് പോലെ അവന് തോന്നിയിരുന്നു... പോകാനോ... എങ്ങോട്ടേക്ക്....

സംശയത്തോടെ അവൾ ചോദിച്ചു പിന്നെ പോകാതെ... എനിക്ക് വീട്ടിൽ പോണം പെണ്ണെ... അവളെ നോക്കിക്കൊണ്ട് അവൻ പറഞ്ഞു.... എന്തായാലും ഇത്ര കഷ്ടപ്പെട്ട് ഇവിടെ വരെ വന്നതല്ലേ... അത് കൊണ്ട് എന്നെ ഒന്ന് പുറത്ത് കൊണ്ട് പോ... ബർത്ത് ഡേ ട്രീറ്റ് ആയി കരുതിയാൽ മതി... ചാർളിയെ നോക്കി ചിരിയോടെ ചിഞ്ചു പറഞ്ഞു.... നിനക്ക് മാത്രം മതിയോ ട്രീറ്റ്... മത്തായിച്ചാനെ കൂടെ വിളിക്ക് , നമ്മുക്ക് ഒരുമിച്ച് ആഘോഷിക്കാം.. അവളെ നോക്കി പുച്ഛത്തിൽ അവൻ പറഞ്ഞു.... ഓക്കേ , വിളിക്കാം... തിരിഞ്ഞ് നടക്കാൻ തുടങ്ങിക്കൊണ്ട് അവൾ പറഞ്ഞു.... ഡി.... നീ എന്നേ കൊലക്ക് കൊടുക്കുമോ..?? രാത്രിയായി , മിണ്ടാതെ പോയി കിടക്കാൻ നോക്ക്... ചിഞ്ചുനെ തടഞ്ഞ് കൊണ്ട് ചാർളി പറഞ്ഞു... ഈ റൂമിൽ നിന്ന് പുറത്ത് പോകുന്നുണ്ടാങ്കിൽ നമ്മൾ ഒരുമിച്ച് , അല്ലകിൽ പുലികാട്ടിൽ ചാർളിയും പോകില്ല.... വാശിയോടെ അവൾ ഉറപ്പാണോ...? കൈ കെട്ടി നിന്ന് അവൻ ചോദിച്ചു.... ഉറപ്പ്.... നീ എന്ത് ചെയ്യും... അവളെ തന്നെ സൂക്ഷിച്ച് നോക്കി അവൻ ചോദിച്ചു.. എന്നെ കൂട്ടതെ പുറത്ത് പോയൽ ഞാൻ കരഞ്ഞ് ബഹളം വെച്ച് ഇപ്പോ എല്ലാവരെയും അറിയിക്കും , നിനക്ക് വേണേൽ പറയാം ഞാൻ വാതില് തുറന്ന് തന്നത് കൊണ്ടാണ് എന്റെ റൂമിൽ കയറിയതെന്ന് , പക്ഷേ വീട്ടിൽ കയറിയതിന് നീ എല്ലാവരോടും മറുപടി പറയേണ്ടി വരും... ഞാൻ സണ്ണിച്ചാനോടും വെല്ല്യച്ചിയോടും വിളിച്ച് പറയും ,

ഞാൻ പറയുന്നതേ അവർ കേൾക്കു.... അവർ അറിഞ്ഞാൽ എന്താ നടക്കാൻ പോകുവാ എന്നറിയാലോ നിനക്ക്... ചാർളിയെ ഭീഷണിപ്പെടുത്തി കൊണ്ട് ചിഞ്ചു പറഞ്ഞു..... ചാർളി കണ്ണ് മിഴിച്ച് അവളെ നോക്കി... തത്കാലം വഴക്കിടണ്ട , അതാ നല്ലത്... ചാർളി മനസ്സിൽ ചിന്തിച്ചു.... ചിഞ്ചു , അവൻ അവളെ സ്‌നേഹത്തോടെ വിളിച്ചു.... എന്താ എന്നാ രീതിക്ക് അവൾ അവനെ നോക്കി.... ചിഞ്ചു , ഈ പാതിരാത്രി എവിടെ പോകാനാ , നമുക്ക് നാളെ പോകാം... സമാധാനപരമായി ചാർളി ചിഞ്ചുനോട് പറഞ്ഞു... അവൾ അതൊന്നും കേൾക്കാൻ തയ്യാറായില്ല.... അവസാനം അവന് ദേഷ്യം വന്നു... എങ്കിലും അത് അവൻ പ്രകടിപ്പിക്കാതെ നിന്നും.... ഞാൻ മതില് ചാടിയാണ് വന്നത്...!! നീ അതേപോലെ ചാടുമോ പാതിരാത്രി , അതും ഈ സാരിയുടുത്ത്... ചിഞ്ചുവിനെ നോക്കി ചെറിയ കലിയോടെ ചാർലി ചോദിച്ചു... എന്തിനാ മതില് ചാടുന്നത്... ഞാൻ ഗേറ്റ് തുറന്ന് വന്നോളാം... ജേണലിസ്റ്റ് ആയത് കൊണ്ട് രാത്രി ഞാൻ വീടിന് പുറത്ത് പോകാറുള്ള കാര്യം പപ്പയ്ക്കും അമ്മയ്ക്കും അറിയാം , അത് കൊണ്ട് നാളെ അവർ എന്നോട് ഒന്നും ചോദിക്കാൻ വരത്തില്ല... നീ വേണേൽ മതില് ചാടി പുറത്ത് നിന്നോ... ചിഞ്ചു പറഞ്ഞു ഓക്കേ ഞാൻ പുറത്ത് നിന്നോളം, നീ പോരെ... രക്ഷപെട്ടത് പോലെ ചാർളി വേഗം റൂം തുറക്കാൻ തുടങ്ങി.... അതേയ് , എന്നെ കൂട്ടാതെ പോകാമെന്ന് വിചാരിക്കണ്ട.. അങ്ങനെ പോയൽ ഉറപ്പായും ഞാൻ വെല്ല്യച്ചിയെ വിളിച്ച് പറയും... ഞാൻ പറയുന്നത് അവര് വിശ്വസിക്കും , ഇല്ലേൽ അതിനുള്ള തെളിവും ഞാൻ കൊടുക്കും.. ചിഞ്ചു ചാർളിയെ ഭീഷണിപ്പെടുത്തി കൊണ്ട് പറഞ്ഞു....

ദയനീയമായി ചാർളി ചിഞ്ചുനെ നോക്കി.. പിന്നെ ഒന്നും മിണ്ടാതെ പോകാൻ തുടങ്ങി , പെട്ടന്ന് എന്തോ ഓർത്തത് പോലെ അവളുടെ അരികിലേക്ക് ചെന്നു.... തന്നെ സൂക്ഷിച്ച് നോക്കി അരികിലേക്ക് വരുന്ന ചാർളിയെ കണ്ടപ്പോൾ ചിഞ്ചുവിന് എന്തോ പോലെ തോന്നി..... ദേ , ഇത് മറച്ച് വെക്ക്... അവളുടെ കണ്ണിൽ തന്നെ നോക്കി പറഞ്ഞ് കൊണ്ട് സാരിയുടെ പ്ലീറ്റ് കുറച്ച് താഴ്ത്തിയിട്ട് തുറന്ന് കിടന്ന അവളുടെ വയറ് അവൻ മറച്ചു... ചെറുതായി അവന്റെ കൈ വിരലുകൾ തന്റെ നഗ്നമായ വയറ്റിൽ തട്ടിയപ്പോൾ അവൾക്ക് ശരീരത്തിൽ ഒര് വിറയൽ പോലെ തോന്നി.... വേഗം വാ , ഞാൻ പുറത്തുണ്ടാക്കും... അവളെ നോക്കാതെ പറഞ്ഞിട്ട് അവൻ വേഗം പോയി.... കുറച്ച് സമയമെടുത്തു അവന് പഴേ പോലെയൊന്നാകാൻ... ** തന്നെ കാത്തിരുന്ന ദേവനെ കണ്ടപ്പോൾ സന്തോഷത്തോടെ ചാർളി അവന്റെ അടുത്തേക്ക് ചെന്നു.... ഗിഫ്റ്റ് കൊടുത്തപ്പോൾ അവൾ എന്ത് പറഞ്ഞു..? അവൾക്ക് സന്തോഷമായോ..?? അറിയാനുള്ള ആഗ്രഹത്തോടെ ദേവൻ അവനോട് ചോദിച്ചു.... അവന്റെ ചോദ്യം കേട്ട് ചാർളിക്ക് ഒന്നും മിണ്ടാതെ എളിക്ക് കൈ കൊടുത്ത് അവനെ നോക്കി.... എന്താടാ നീയൊന്നും പറയാത്തത് , അവൾക്ക് ഗിഫ്റ് ഇഷ്ടയോ...??? ദേവൻ പിന്നെയും അവനോട് ചോദിച്ചു.... പിന്നെ , ഇപ്പൊ വരും... നീ തന്നെ ചോദിച്ച് നോക്ക്.... വരുമെന്നോ.. ആര്...?? സംശയത്തോടെ ദേവൻ ചാർളിയോട് ചോദിച്ചു...

ചാർളി മറുപടി ഒന്നും പറയാതെ ദേവന്റെ പുറകിലേക്ക് നോക്കി... അത് കണ്ട് ദേവനും തിരിഞ്ഞ് നോക്കി.... ചാർളി മേടിച്ച് കൊടുത്ത സാരി ഉടുത്ത് ചിരിയോടെ നിൽക്കുന്ന ചിഞ്ചു.. ദേവൻ ആദ്യം ഒന്ന് ഞെട്ടി... അവളെ ആ കോലത്തിൽ അവനും ആദ്യമായി കാണുകയായിരുന്നു...... ഓ , രണ്ട് പേരും കൂടിയാണല്ലേ ഇത് ഞാൻ ചെയ്തത്... ദേവനെ നോക്കി ചിരിയോടെ ചിഞ്ചു ചോദിച്ചു.... 'ഹാപ്പി ബർത്ത് ഡേ ' ദേവൻ വേഗം ചിഞ്ചുനെ വിഷ് ചെയ്‌തു.... മ്മ്മ്മ് " ആയിക്കോട്ടെ , ആയിക്കോട്ടെ... ചിരിയോടെ ചിഞ്ചു പറഞ്ഞു... അല്ല നീ എന്താ ഇറങ്ങി വന്നത്..?? സംശയത്തോടെ ദേവൻ ചിഞ്ചുനെ ചാർളിയെ നോക്കി ചോദിച്ചു.... ഇവൾക്ക് ഈ രാത്രി കറങ്ങാൻ പോകണമെന്ന്... ചിഞ്ചുനെ നോക്കി ചാർളി ദേവനോട് പറഞ്ഞു ഈ രാത്രിയോ..?? സംശയത്തോടെ ഡിജെവൻ അവളെ നോക്കി ചോദിച്ചു... ആ ഈ രാത്രി തന്നെ , എന്തായാലും കഷ്ടപ്പെട്ട് ഇത് വരെ വന്നതല്ലേ... അപ്പോൾ ഒന്ന് പുറത്ത് പോകാൻ കരുതി ചിഞ്ചു പറഞ്ഞു... ആഹാ കൊള്ളാലോ , എന്നാ നിങ്ങൾ രണ്ട് പേരും പോയിട്ട് വാ.. ഞാൻ വീട്ടിൽ പോട്ടെ... ഇടങ്കണ്ണിട്ട് ചാർളിയെ നോക്കി കൊണ്ട് ദേവൻ പറഞ്ഞു... പിന്നെ.... നീയും ഞങ്ങളുടെ കൂടെ വരുന്നുണ്ട്... ദേവനെ നോക്കി ചാർളി പറഞ്ഞു... നിങ്ങൾക്കിടയിൽ ഞാനെന്തിനാ , ചിഞ്ചുനെ ചാർളിയെ നോക്കി ചിരിയോടെ ദേവൻ ചോദിച്ചു... അത് കുഴപ്പമില്ല.... ചാർലി വേഗം പറഞ്ഞു ചിഞ്ജു അവരുടെ സംസാരം ഒന്നും ശ്രദ്ധിക്കാതെ ദേവന്റെ ബൈക്കിന്റെ അടുത്തേക്ക് നടന്നു...

അല്ലാ, നീ ഇത് എങ്ങോട്ടേക്കാ.. തന്നെ പോകുവാണോ...?? ബൈക്കിന്റെ അടുത്ത് നിൽക്കുന്ന ചിഞ്ചുനോട്‌ ചാർളി ചോദിച്ചു.... രാത്രി ബൈക്കിൽ പോകുന്നത് വലിയ രസ... ചിരിയോടെ ചിഞ്ചു പറഞ്ഞു പറഞ്ഞു എന്നാ നീ ഇവന്റെ കൂടെ പൊയ്ക്കോ , ഞാൻ ഇവന്റെ വണ്ടിക്ക് വീട്ടിൽ പൊയ്ക്കോളാം... ദേവനെ നോക്കി ചിരിയോടെ ചാർലി പറഞ്ഞു ആണോയെന്നാ രീതിയ്ക്ക് ചിഞ്ചു ദേവനെ ഒന്ന് നോക്കി... അതിനെന്താ നീ ഈ ബൈക്ക് കൊണ്ട് പോയിക്കോ... ഞാൻ നിന്റെ കാറിൽ പോയ്കോളാം... ചാർളിയെ ചിഞ്ചുനെ നോക്കി ദേവൻ പറഞ്ഞു.... ചിരിയോടെ ചിഞ്ചു അത് സമ്മതിച്ചു... ചാർളിയാണേൽ ദേവനെ നോക്കി പേടിപ്പിക്കുന്നുണ്ട്.... ദേവൻ ആണേൽ അത് കാര്യമാക്കിയില്ല... എന്നാൽ ശരി , നിങ്ങൾ വിട്ടോ... നാളെ കാണാം... ഇനി അവിടെ നിന്നാൽ ചാർളി തനിക്ക് പണി തരുമെന്ന് ഉറപ്പുള്ളത് കൊണ്ട് ദേവൻ വേഗം യാത്ര പറഞ്ഞ് ചാർളിയുടെ കാറിലേക്ക് കയറൻ പോയി... ദേവ ഒരു മിനിറ്റ് , നീ വന്നേ... ചാർളി വേഗം ദേവനെ തോളിലൂടെ കൈയിട്ട് മാറ്റി നിർത്തി എന്തോ കാര്യയമായി പറഞ്ഞു... ഓക്കേ ട്വൺ... ഞാനേറ്റു... ദേവൻ ചിരിയോടെ ചാർലിയോട് പറഞ്ഞു.... എന്നാൽ നീ പോയിക്കോ.... ആ ശെരിയെടാ , ആ ചാർളി.... എന്താടാ.... ബൈക്ക് ഓടിക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചേക്ക് , ചെറുതായി ബ്രേക്ക് കുറവുള്ളപോലെ നേരെത്തെ എനിക്ക് തോന്നിയായിരുന്നു.... ഏയ്യ്, ഞാൻ ശ്രദ്ധിച്ചോളാം.. ചാർളി ഉറപ്പ് നൽകി.....

വാ , കൂടുതൽ ഇവിടെ നിന്ന് ആൾക്കാരെ കാണണ്ട... ചിഞ്ചുനോട്‌ പറഞ്ഞിട്ട് ചാർലി വേഗം ബൈക്കിൽ കയറി... ഒരു ചിരിയോടെ ചിഞ്ചു അവന്റെ പുറകിലേക്ക് കയറി.. മുന്നോട്ട് പോകുന്തോറും ചിഞ്ചു മൗനത്തിൽ തന്നെയായിരുന്നു... വഴക്കിടുന്നവൾ എന്താ ഒന്നും സംസാരിക്കാതെന്ന് ആലോചിക്കുവായിരുന്നു ചാർളി... എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ചിഞ്ചു അവനോട് ചോദിച്ചില്ല... എങ്ങോട്ടായാലും അവൾക്ക് സന്തോഷമായിരുന്നു... ഇടയ്ക്ക് ഒര് തട്ട് കട കണ്ടപ്പോ ചാർലി വണ്ടി സൈഡാക്കി അവൾക്ക് ചായയും ദോശയും മേടിച്ച് കൊടുത്തു... അവനോട് കഴിക്കുന്നില്ലയെന്ന് അവൾ ചോദിച്ചപ്പോൾ വേണ്ടയെന്ന് അവൻ മറുപടി പറഞ്ഞു... പിന്നെചിഞ്ചു കൂടുതൽ അവനെ നിർബന്ധിക്കാൻ പോയില്ല... പിന്നെയും യാത്ര തുടർന്നു... കുറച്ച് കൂടെ മുന്നോട്ട് പോയപ്പോൾ... ചാർലി വണ്ടി സെഡ് ആക്കുന്നത് കണ്ട് സംശയത്തോടെ അവൾ അവനെ നോക്കി... ഇറങ്ങ്... ഇറങ്ങാതിരിക്കുന്ന അവളെ കണ്ട് അവൻ പറഞ്ഞു.... ഇറങ്ങി അവനൊപ്പം തന്നെ അവൾ മുന്നോട്ട് നടന്നു... ചെറിയൊര് ഇടവഴിയായിരുന്നു അത്... ചെന്ന് അവസാനിച്ചത് ചെറിയ മനോഹരമായ അപ്പാർട്മെന്റിലും, ഇവിടെ എന്താ...? സംശയത്തോടെ അവൾ ചോദിച്ചെങ്കിലും മറുപടി പറയാതെ അവൻ ചിഞ്ചുനെ മുന്നോട്ട് കാണുന്ന വഴിയിലൂടെ കൊണ്ട് പോയി.. മുന്നോട്ട് നടക്കുന്തോറും ഒരുപാട് ലൈറ്റും , അലങ്കാരങ്ങളും അവൾ കണ്ടിരുന്നു....

എന്താണെന്ന് ആലോചിക്കുന്നത് മുൻപേ... പാർട്ടിക്ക് അറേഞ്ച് ചെയ്തിരിക്കുന്ന സ്ഥലം കണ്ട് അവൾക്ക് കാര്യം മനസ്സിലായി.... ഒരു ചിരിയോടെ അവൾ മുന്നോട്ട് നടന്നു... പ്രതീക്ഷിച്ച പോലെ തന്നെ അവിടെ ദേവൻ ഉണ്ടായിരുന്നു , അത് മാത്രമല്ല തനിക്കേറ്റവും ഇഷ്ടപ്പെട്ട ഫ്ലാവർ കേക്കിൽ 'ഹാപ്പി ബര്ത്ഡേ ചിഞ്ചു ' എന്ന് മനോഹരമായി എഴുതിയിരിക്കുന്നു.... ചിഞ്ചു മുന്നോട്ട് നടന്നു... അവിടുത്തെ കുറച്ച് സ്റ്റാഫ്മാർ കൂടെ അവിടെ ഉണ്ടായിരുന്നു... എല്ലാവരും അവളെ ബർത്ത് ഡേ വിഷ് ചെയ്തു... ദേവൻ കത്തി കൊടുത്ത് അവളോട് കേക്ക് കട്ട് ചെയ്യാൻ പറഞ്ഞു... ഒരു ചിരിയോടെ ചിഞ്ചു കേക്ക് കട്ട്‌ ചെയ്ത് ആദ്യയം ചാർളിക്ക് നേരെ നീട്ടി... അവൻ സന്തോഷത്തോടെ അത് വാങ്ങി അവൾക്ക് തന്നെ നൽകി... ദേവനും നൽകി അവൾക്ക് ഒര് കഷ്ണം കേക്ക്... സന്തോഷം കൊണ്ടാക്കാം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..... ഇനി ഒരു സെൽഫി എടുക്കാം... അവളുടെ ആഗ്രഹം പോലെ തന്നെ ചാർളി അവളുടെ ഫോൺ വാങ്ങി അവളെ ചേർത്ത് പിടിച്ച് ഒര് ഫോട്ടോ എടുത്തു.... ആ സമയത്ത് എന്നും വഴക്കിടുന്നവരാണ് അവർ എന്ന് ആർക്കും തോന്നില്ലയിരുന്നു... അതെ കറങ്ങിട്ട് വേഗം വീട്ടിൽ പോകാൻ നോക്ക്... ഞാൻ പോട്ടെ... ദേവൻ അവരോട് യാത്ര പറഞ്ഞ് തിരിച്ച് പോയി... താങ്ക്യൂ പുലിക്കാട്ടിൽ ചാർളി... ചാർളിയെ നോക്കി നിറഞ്ഞ ചിരിയാലേ ചിഞ്ചു പറഞ്ഞു... ചാർളി അവളെ ഒന്ന് നോക്കി പേടിപ്പിച്ചെങ്കിലും, അവൻ ആ വിളി ഇഷ്ട്ടപെട്ട് തുടങ്ങിയിരുന്നു... അല്ലാ , പുലികാട്ടിൽ ചാർളിക്ക് ഇത്ര കൃത്യമായി എങ്ങനെയറിയാമായിരുന്നു ഞാൻ കൂടെ വരുമെന്ന്... സംശയത്തോടെ അവൾ അവനോട് ചോദിച്ചു...

ഇത് നീ ഇറങ്ങി വന്ന ശേഷം തീരുമാനിച്ചാ സർപ്രൈസ് ആണ്... ചിരിയോടെ അവൻ പറഞ്ഞു... ശെരിക്കും... അത്ഭുതത്തോടെ അവൾ ചോദിച്ചു.... മ്മ്മ്മ് " അവൻ ഒന്ന് മുളി.... അല്ലാ , എന്തിനാ ഈ സർപ്രൈസ്... ചാർളിയുടെ കണ്ണിൽ തന്നെ നോക്കി ചിഞ്ചു ചോദിച്ചു.. എന്തോ അവൾ അവനിൽ നിന്ന് അറിയാൻ ആഗ്രഹിക്കുന്ന പോലെ..... ഉറക്കമില്ലാതെ എന്നെ കുറെ നോക്കിയതല്ലേ... അത്കൊണ്ട്... അവളുടെ മുഖത്ത് നോക്കാതെ ചാർളി പറഞ്ഞു..... നോക്കിയതിന് പകരമണല്ലേ.... സങ്കടത്തോടെ അവൾ ചോദിച്ചു ആണല്ലോ... കള്ളചിരി മറച്ച് കൊണ്ട് ചാർലി പറഞ്ഞു.... പിന്നെ കുറച്ച് നേരത്തിന് അവൾ ഒന്നും മിണ്ടിയില്ല..... വാ , വീട്ടിൽ കൊണ്ടാക്കാം... എണീച്ച് കൊണ്ട് ചാർളി പറഞ്ഞു.... ഇപ്പോ പോകണ്ട... കുറച്ചൂടെ കഴിയട്ടെ... ചിഞ്ചു വേഗം പറഞ്ഞു.... ദേ , മിണ്ടാതെ മര്യാദക്ക് എന്റെ കൂടെ വന്നോ.... ഇല്ലേൽ ഞാൻ തന്നെ പോകും... ദേഷ്യയത്തോടെ ചാർളി പറഞ്ഞു.... താക്കോൽ എന്റെ കൈയിലാ, നീ വന്നില്ലേൽ ഞാൻ തന്നെ കറങ്ങാൻ പോകു... ചാർളിയെ നോക്കി ചിഞ്ചു പറഞ്ഞു... എന്നാൽ അങ്ങ് പോയിക്കോ... അവൾ ചുമ്മാ പറയുന്നതാണെന്ന് കരുതി കൈ കെട്ടി നിന്ന് കൊണ്ട് ചാർളി പറഞ്ഞു... അവനെ നോക്കി ഒന്ന് ചിരിച്ച് കൊണ്ട് ചിഞ്ചു വേഗം ബൈക്കിലേക്ക് കയറി... അവൻ ഞെട്ടികൊണ്ട് അവളെ നോക്കിയപ്പോഴേക്കും അവൾ മുന്നോട്ട് പോയിരുന്നു... ഇവൾക്ക് ബൈക്ക് ഓടിക്കാനറിയുമോ...??

അവൾ പോയ വഴിയേ നോക്കി സ്വയം അവൻ ചോദിച്ചപ്പോഴേക്കും പെട്ടന്ന് ഒരന്തലോടെ ദേവൻ പറഞ്ഞ കാര്യം അവന്റെ ഓർമ്മയിലേക് വന്നു... 'ടാ ബ്രേക് കുറവാ.. ഒന്ന് ശ്രദ്ധിക്കണേ ' ചാർളിക്ക് കൈയും കലും തളരുന്ന പോലെ തോന്നി.. അവളെ വിളിക്കാൻ ആണേൽ നമ്പർ ഇല്ല , പലപ്പോഴും സേവ് ആക്കാതെ താൻ അവളുടെ നമ്പർ ഡിലീറ്റ് ചെയ്ത് കളഞ്ഞത് അവന് ഓർമ്മ വന്നു... ദൈവമെ... ആപത്തൊന്നും വരുത്താതെ തിരിച്ച് തന്നേക്കണേ... മുകളിലേക്ക് നോക്കി വേദനയോടെ പറഞ്ഞിട്ട് അവൾ പോയ വഴിയേ നോക്കി വേദനയോടെ അവൻ നടന്നു... കുറച്ച് നേരം നടന്നിട്ടും അവളെ കാണാത്തത് കൊണ്ട് ചാർളി ദേവനെ വിളിക്കാൻ തുടങ്ങി... അപ്പോഴാണ് ഒര് ബൈക്കിന്റെ വെട്ടം ചാർളിയുടെ മുഖത്തടിച്ചത്... അവളായിരിക്കണേ എന്നാ പ്രാർത്ഥനയോടെ അവൻ മുന്നോട്ട് നോക്കി... പക്ഷേ അവൾ ആയിരുന്നില്ല , നിരാശയോടെ അവൻ പിന്നെയും മുന്നോട്ട് നോക്കി , ഈ തവണ അവന്റെ മുഖത്ത് വെട്ടം തെളിച്ച് കൊണ്ട് വന്നത് അവളായിരുന്നു... എന്നേ കുറിച്ച് എന്താ പുലിക്കാട്ടിൽ ചാർളി ചിന്തിച്ചത്... ഗൗരവത്തോടെ അവളെ നോക്കി ക്കൊണ്ട് അവൾ ചോദിച്ചു... ചാർളിക്ക് ആണേൽ പെട്ടന്ന് ദേഷ്യം അടക്കാനായില്ലേ... ഡി പുല്ലേ.. തോന്ന്യവാസം കാണിക്കുന്നേ... അവളുടെ കഴുത്തിന് പിടിച്ച് കൊണ്ട് ദേഷ്യത്തോടെ ചാർളി ചോദിച്ചു.... പെട്ടന്നായാത് കൊണ്ട് അവൾ ബൈക്കിൽ നിന്ന് വീഴാൻ പോയി... എങ്കിലും അവൻ അവളെ വീഴാതെ പിടിച്ച് വെച്ചു... ചാച്ചു , ഞാൻ... അവൾ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ചാർളി അവളെ തടഞ്ഞു..... മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടി ഓരോന്ന് ചെയ്യുന്നോ...

എന്തെങ്കിലും പറ്റിയാൽ ഞാൻ ആരോടാ സമാധാനം പറയേണ്ടത്...?? ഞാൻ പിന്നെ എന്താ ചെയ്യേണ്ടത്...?? ഓരോന്ന് ചെയ്യുമ്പോൾ എന്നേ പറ്റി ആലോചിക്കാത്തത് എന്താ..?? ഞാൻ പിന്നെയും തനിച്ചായി പോകില്ലേ...?? ആരുമില്ലാതെ ഞാനി ഭൂമിയിൽ തനിച്ചാകില്ലേ..?? അമ്മക്ക് ശേഷം ആരുമില്ലെന്ന തോന്നലിൽ മരിക്കാൻ തോന്നിയപ്പോൾ എന്റെ മനസിലേക്ക് വന്ന മുഖം ആരുവിന്റെയല്ല , നിന്റെയാ... വഴക്കിടാൻ നീ കൂടെയുടെന്നാ തോന്നലിലാ ആരുനെ കൂടെ പൂർണമായി നഷ്ടപ്പെട്ടപ്പോൾ ഞാൻ പിടിച്ച് നിന്നത്.... ഇനി നീ കൂടെ... നിനക്ക് കൂടെ ഞാൻ കാരണം എന്തേലും പറ്റിയാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് എന്താ കാര്യം... നിനക്കെന്താ അതിനെപ്പറ്റി ഒരു വിചാരമില്ലേ... തന്റെ മുഴുവൻ ദേഷ്യവും സങ്കടവും ചാർളി അവളോട് തീർത്തു... ചാർളിയുടെ ദേഷ്യം ആദ്യമായി സന്തോഷത്തോടെ നോക്കി ആസ്വദിക്കുകയായിരുന്നു ചിഞ്ചു.... അത് ഞാൻ ഒര് തമാശയ്ക്ക്.. ചിരിയോടെ സന്തോഷത്തോടെ ചിഞ്ചു അവനെ നോക്കി പറഞ്ഞു..... വലിയ തമാശ , മതി നിന്റെ തമാശ ... ഇറങ്ങ് ദേഷ്യത്തോടെ ചാർളി അവളോട് പറഞ്ഞു.... അവൾ പതിയെ ബൈക്കിൽ നിന്നിറങ്ങി സാരി നേരെ പിടിച്ചിട്ടു.... അവൾ കൂടെ കയറിയ ശേഷം ചാർളി വണ്ടി മുന്നോട്ടെടുത്തു.... കുറച്ച് നേരം അവൻ അവളോട് ഒന്നും മിണ്ടാൻ പോയില്ലാ.. പലതവണ അവനെ ചേർത്ത് പിടിക്കാൻ അവൾക്ക് തോന്നിയെങ്കിലും അവന്റെ പ്രതികരണമോർത്ത് വേണ്ടന്ന് വെച്ചു....

അതേയ് , നേരം വെളുക്കാനയി വീട്ടിൽ പോണ്ടേ.. വണ്ടി സൈഡാക്കി കണ്ണാടിയിലെ അവളുടെ പ്രതിബിബത്തിലെ മുഖത്തേക്ക് നോക്കി കൊണ്ട് ചാർളി അവളോട് ചോദിച്ചു... ഇപ്പോ പോയാൽ ശെരിയാകില്ല... അതെന്താ...??? ഈ സമയത്ത് പപ്പ എഴുന്നേറ്റ് കാണും , ഈ ഡ്രെസ്സിൽ വീട്ടിൽ ചെന്ന് കയറിയാൽ ചോദ്യങ്ങൾ ഒരുപാട് ഉണ്ടാകും... കാരണം ലേറ്റ് ആയി ഞാൻ വീട്ടിലേക്ക് ചെല്ലറില്ല , എന്റെ ഒരു ഫ്രണ്ടിന്റെ വീട് ഇവിടെ അടുത്ത് ഉണ്ട് , അങ്ങോട്ടേക്ക് പോകും... എന്നെ അവിടെ ഇറങ്ങിയാൽ മതി.. നാളെ ഞാൻ അവിടുന്ന് വീട്ടിൽ പൊയ്ക്കോളാം... നേരെ നോക്കികൊണ്ട് അവൾ പറഞ്ഞു.... മ്മ്മ്മ് " ഒന്ന് മുളിയിട്ട് ചാർലി വണ്ടി മുന്നോട്ടെടുത്തു.... ഇങ്ങോട്ടേക്ക് അല്ലാ... വഴി തെറ്റി.... താൻ പറഞ്ഞ് കൊടുത്ത വഴിയിലൂടെ തിരിയാതെ പോകുന്ന ചാർളിയെ നോക്കി ചിഞ്ചു പറഞ്ഞു.... ചാർളി ഒന്നും മിണ്ടുന്നില്ലന്ന് കണ്ട് പിന്നെ അവൾ ഒന്നും പറയാൻ പോയില്ല... പിന്നെ ചാർളി വണ്ടി നിർത്തിയത് അവന്റെ സ്വന്തം വീടിന്റെ ഗേറ്റിന് മുന്നിലായിരുന്നു... ഒന്നും മിണ്ടാതെ അവൻ തല ചെരിച്ച് അഞ്ജുനെ നോക്കി... ഇവിടെവരെയെ എനിക്ക് പ്രവേശനമുള്ളോ..?? ചാർളിയെ നോക്കി ചിരിയോടെ ചിഞ്ചു ചോദിച്ചു... ഇവിടെവരെയാല്ല മുന്നോട്ടും ഉണ്ട് , പക്ഷേ... പക്ഷേ... സംശയത്തോടെ അവൾ ചോദിച്ചു.. അതിൽ എന്തൊക്കയോ പ്രേതിക്ഷയുള്ളപോലെ....! ഇതിനകത്തേക്ക് കയറിയാൽ പിന്നെ നിനക്ക് എന്നിൽ നിന്നും, ഈ വീട്ടിൽ നിന്നും, ഒര് മോചനം ഉണ്ടാവില്ല.... തയ്യാറാണെങ്കിൽ... തയ്യാറാണെകിൽ മാത്രം നമ്മുക്ക് അകത്തേക്ക് പോകാം... മിററാറിലെ അവളുടെ മുഖത്തേ ഭാവങ്ങൾ നോക്കി ചാർളി പറഞ്ഞു....

പെട്ടെന്ന് അവൻ പറയുന്നത് കേട്ടപ്പോൾ അവൾക്ക് അത്ഭുതവും അതേപോലെ സന്തോഷവും തോന്നി , അത് കൊണ്ടാക്കാം കുറച്ച് നേരത്തേക്ക് അവൾക്ക് ഒന്നും മിണ്ടാൻ പറ്റിയില്ല.... എന്താ വരുന്നുണ്ടോ..?? ഒരിക്കൽ കൂടി സംശയത്തോടെ അവൻ അവളോട് ചോദിച്ചു.... ചിഞ്ചു മറുപടിയൊന്നും പറഞ്ഞില്ല , പകരം രണ്ട് കൈ കൊണ്ടും ചാർളിയെ ചേർത്ത് പിടിച്ചു... അത് മതിയായിരുന്നു അവന് അവളെ കൊണ്ട് അകത്തേക്ക് പോവാൻ... വീടിന് മുന്നിൽ വണ്ടി നിർത്തി ചിഞ്ചുവിനെ കൈ പിടിച്ച് അകത്തേക്ക് കയറ്റുമ്പോൾ ചാർളിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു... അവന്റെ മനസ്സിനുള്ളിൽ എന്താണെന്ന് അപ്പോഴും വ്യക്തമായി ചിഞ്ചുവിന് അറിയില്ലായിരുന്നു... പക്ഷേ എന്തോ അവളും അവനെ ഒരുപാട് സ്നേഹിച്ച് പോയിരുന്നു , തിരിച്ചറിയാൻ പറ്റാത്ത സ്നേഹം... ചാർളി ചെന്ന് നിന്നത് അവന്റെ റൂമിലാണ്... കൂടെ അവളും ഉണ്ടായിരുന്നു.. അവൾ ആദ്യം തന്നെ നോക്കിയത് ആരുന്റെ ഫോട്ടോ വെച്ചാ സ്ഥലമായിരുന്നു , പക്ഷേ ആ സ്ഥലം നിമിഷം ശൂന്യമായിരുന്നു... സംശയത്തോടെ അവൾ ചാർളിയെ നോക്കി.... ആ ഫോട്ടോ ഞാൻ എടുത്ത് മാറ്റി.. അതെനിക്ക് അവകാശപ്പെട്ടതല്ല , നീ അന്ന് പറഞ്ഞപോലെ ദേവന്റെ മാത്രം സ്വന്തമാണ്... ചിഞ്ചുനെ നോക്കി അവൻ പറഞ്ഞു... സന്തോഷത്തോടെ തന്നെ ചിഞ്ചു ചാർളിയെ നോക്കി... നീ സമ്മതിച്ചാൽ ആ ഫോട്ടോയ്ക്ക് പകരം ഇവിടെ നമ്മുടെ നമ്മുടെ പിള്ളേരുടെ ഫാമിലി ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കാം.... ചിഞ്ചുവിനെ ഇടം കണ്ണാൽ നോക്കിക്കൊണ്ട് ചാർളി പറഞ്ഞു... എന്ത് മറുപടി പറയുമെന്ന് അവൾക്ക് അറിയില്ലായിരുന്നു... വഴക്കിട്ടിരുന്നപ്പോൾ പെട്ടന്ന് സൈലന്റ് ആയി മാറി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story