പ്രണയ പ്രതികാരം: ഭാഗം 67

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

 മറുപടി പറയുന്നതിന് പകരം ചിഞ്ചു ചാർളിയെ ചേർത്ത് പിടിച്ച് അമർത്തി കവിളിൽ ഉമ്മ വെച്ചു... പുലികാട്ടിൽ ചാർളിക്ക് സമ്മതമല്ലേലും ഞാൻ നിന്നെ കൊണ്ടേ പോകു... ചാർളിയെ ചേർത്ത് പിടിച്ച് ചിഞ്ചു പറഞ്ഞു.... ആണോ വഴക്കാളി... അവളുടെ കവിളിൽ നുള്ളി കൊണ്ട് ചാർളി ചോദിച്ചു.... മ്മ്മ്മ് " എപ്പോഴാന്നറിയില്ല ഞാൻ ഈ ചാർളിച്ചാനെ ഒരുപാട് സ്‌നേഹിച്ച് പോയി... അവന്റെ നെഞ്ചോട് ചേർന്ന് ചിഞ്ചു പറഞ്ഞു.... ഇനി എന്നെ കൈ വിട്ട് പോകരുത് , തകർന്ന് പോകും ഞാൻ... പറയുമ്പോൾ അവന്റെ സൗണ്ട് ഇടറിയിരുന്നു... ഇല്ല , പോകില്ല ഞാൻ... ചിരിയോടെ ചിഞ്ചു പറഞ്ഞു... അപ്പോഴാണ് പെട്ടന്ന് ചാർളിക്ക് ഒര് കോൾ വന്നത്.... ചാർളി വേഗം ഫോൺ എടുത്ത് നോക്കി.... ദേവനാണല്ലോ... വീട്ടിൽ എത്തിയോ എന്നറിയാൻ വിളിക്കുന്നാതയിരിക്കും... ചിരിയോടെ ചിഞ്ചുനോട്‌ പറഞ്ഞിട്ട് ചാർളി വേഗം കോൾ എടുത്തു.... ടാ , നീ എവിടെ...?? ഞാൻ വീട്ടിൽ എത്തിയെടാ... അവളെ വീട്ടിൽ കൊണ്ടാക്കിയോ..?? ഇല്ല , അവൾ എന്റെ കുടെയുണ്ട്.... ചിരിയോടെ ചാർളി പറഞ്ഞു.... എന്താ...?? അപ്പോൾ അവൾ പോയില്ലേ... ഈ സമയത്ത് വീട്ടിൽ കയറി ചെന്നാൽ മത്തായിച്ചൻ അറിയും... അത് കൊണ്ട് ഞസ്ന ഇങ്ങ് കൂട്ടി അവളെ.... അത് കൊള്ളാം... ഇറക്കി വിട്ട നീ തന്നെ അവളെ വീട്ടിലേക്ക് കയറ്റിയല്ലോ... പിന്നല്ല.... ആ പിന്നെ ദേവാ , എനിക്ക് നിന്റെ ഒര് സഹായം വേണം...???

എന്തിനാടാ , ഇനി മതില് ചടനാണോ... ഏയ്യ് , ഇനി അതിന്റെ അവിശമില്ല , നേരിട്ട് ചെല്ലം... ചിഞ്ചുനേ നോക്കി ചിരിയോടെ ചാർളി പറഞ്ഞു.... എന്തേയ്... സംശയത്തോടെ ദേവൻ ചോദിച്ചു.... ടാ , നിനക്കറിയാലോ എനിക്ക് സ്വന്തം എന്ന് പറയാനായി ഇപ്പോ ആരും ഇല്ലെന്ന കാര്യം.. ദേ മതി മതി... ശോകം വേണ്ട... നീ ഇപ്പോ എനിക്ക് കൂടെപ്പിറപ്പ് തന്നെയാ.. ചാർളിയെ പറയാൻ സമ്മതിക്കാതെ ദേവൻ വേഗം ഇടയിൽ കയറി പറഞ്ഞു.... അറിയടാ, അതല്ലേ ഞാൻ നിന്നോട് സഹായം അവിശപ്പെട്ടത്.... ആ എന്നാൽ വേഗം പറ ഞാൻ എന്താ ചെയ്യണ്ടേ.... ചിരിയോടെ ദേവൻ ചോദിച്ചു.... അത് , ഇപ്പോ വേണ്ട... കുറച്ച് നാള് കഴിഞ്ഞിട്ട് നമ്മുക്ക് ഒന്ന് ചിഞ്ചുവിന്റെ വീട്ടിൽ പോകണം... സണ്ണിച്ചാനും കൊച്ചേച്ചി ഉണ്ടാകും , കൂടെ നീയും ആരുവും വേണം.. ചിഞ്ചുനെ ചേർത്ത് പിടിച്ച് ചാർളി ദേവനോട് പറഞ്ഞു.... എന്തിന്..?? ഒന്നും മനസിലാകാതെ ദേവൻ ചാർളിയോട് ചോദിച്ചു... ചിഞ്ചുവിന്റെ വീട്ടിൽ പോയി അവളെ എനിക്ക് തരുമോയെന്ന് മത്തായിച്ചനോട് ചോദിക്കാൻ... ചിരിയോടെ ചാർളി പറഞ്ഞു... എന്താ..?? എന്താ നീ പറഞ്ഞേ.... കേട്ടത് വിശ്വസിക്കാൻ പറ്റാതെ സന്തോഷം കൊണ്ട് ദേവൻ തറഞ്ഞിരുന്നു പോയി... എന്റെ പ്രണയം ആരു അല്ലാ,

ചിഞ്ചുവാണെന്ന് തിരിച്ചറിയാൻ കുറച്ച് വൈകി.... എന്നിട്ട് അവൾ എവിടെ..?? അവളോട് പറഞ്ഞോ നീ നിന്റെ ഇഷ്ട്ടം... അടങ്ങാത്ത സന്തോഷത്തോടെ ദേവൻ ചോദിച്ചു... പിന്നെ , ആൾ എന്റെ കുടെയുണ്ട്... സന്തോഷമാ... രാവിലെ ഇവളെ വീട്ടിൽ കൊണ്ടാക്കണം... ചിരിയോടെ ചാർളി ചിഞ്ചുനെ ചേർത്ത് പിടിച്ച് ചാർളി പറഞ്ഞു.... സണ്ണിച്ചാൻ വയനാടിൽ നിന്ന് തിരിച്ച് വരട്ടെ , നമ്മുക്ക് ഓഫീഷിലി പോയി പെണ്ണ് ചോദിക്കാം... ദേവൻ ചാർളിക്ക് വാക്ക് കൊടുത്തു.... എന്നാൽ ശെരിയെടാ , നാളെ കാണാം... ദേവൻ ചാർളിയോട് പറഞ്ഞു.... ടാ , ഒര് കാര്യം... എന്താടാ... അത് , ഓൾഡേറി സണ്ണിച്ചാനും കൊച്ചേച്ചി എനിക്ക് വേറെയാരായോ കണ്ട് വെച്ചിട്ടുണ്ട്... അതൊന്ന് മുടക്കി തരണം... ചിഞ്ചുവിനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് ചാർളി പറഞ്ഞു.... ഇതൊക്കെ എപ്പോ..?? സംശയത്തോടെ ദേവൻ ചാർളിയോട് ചോദിച്ചു... ഇന്നലെ കണ്ടപ്പോൾ പറഞ്ഞതാ , ഞാൻ ആണേൽ പെണ്ണ് കാണാൻ പോകാന്ന് വാക്കും കൊടുത്തു.. നീ എങ്ങനേലും അതൊന്ന് മുടക്കണം.. അതൊക്കെ ഞാനും ലാലിച്ചാനും കൂടെ മുടക്കിക്കോളാം... നീ അതോർത്ത് പേടിക്കണ്ട.... എന്നാൽ ശെരിയെടാ , നീ ഉറങ്ങിക്കോ... നാളെ കാണാം... ഓക്കേ ടാ , ഗുഡ് നൈറ്റ്‌.... ഗുഡ് ന്യ്റ്റ് ചിഞ്ചു.... ഗുഡ് ന്യ്റ്റ് ടാ , ഗുഡ് ന്യ്റ്റ് ദേവേട്ട , വാ , ഇനി നമ്മുക്ക് കുറച്ച് നേരം ബാൽകാണിയിൽ പോയിരുന്ന് നമ്മുടെ ഭാവി കാര്യങ്ങൾ സംസാരിക്കാം...

ചാർളി ചിഞ്ചുനെ കൂട്ടി ബാൽകാണിയിലേക്ക് പോയി... ❤️❤️❤️❤️❤️❤️ പിറ്റേദിവസം ഓഫീസിൽ ദേവന് നല്ല തിരക്കയിരുന്നു.. ആരുവും അഞ്ജുവും ഇല്ലാത്തത് കൊണ്ട് ദേവൻ കുറെ കഷ്ടപ്പെട്ടു... അത് കൊണ്ട് ആരുനെ കാണാൻ പോകാതെ ഫോണിലൂടെ വിളിച്ച് കാര്യങ്ങൾ തിരക്കി... ആരുവിന് കളിപ്പിക്കാനായി ആൻസി കുഞ്ഞിനെ കൊണ്ട് അരുവിന്റെ അടുത്ത് വന്നിരുന്നു... അമലയും അഞ്ജുവും എല്ലാവരും വരുന്നത് കൊണ്ട് അടുക്കളയിൽ തന്നെയായിരുന്നു... ഇടക്ക് അവരെ സഹായിക്കാൻ ലാലി കൂടെ വന്നു... ഇടക്ക് അടുക്കളയിലേക്ക് വന്ന മാളു അവരെ സഹായിക്കാൻ വേണ്ടി കൂടെ കൂടി... വേണ്ടന്ന് അമല പറഞ്ഞിട്ടും അവൾ കേട്ടില്ല... ഒന്നും പറഞ്ഞ് കൊടുക്കാതെ മാളു തന്നെ എല്ലാം ചെയ്‌തു.. അവളുടെ മാറ്റം അറിഞ്ഞിട്ടും അമലയും ലാലിയും ഒന്നും മിണ്ടിയില്ല.... കുഞ്ഞ് ഉറങ്ങാൻ തുടങ്ങിയപ്പോൾ ആൻസി കുഞ്ഞിനെ കൊണ്ട് അവളുടെ റൂമിലേക്ക് പോയി , കുഞ്ഞിനെ ഉറക്കിയ ശേഷം അവളും അടുക്കളയിലേക്ക് ചെന്ന് എല്ലാവരുടെ കൂടെ പണി ചെയ്യാൻ തുടങ്ങി.... അടുക്കളയിലെ കളി ചിരികൾ കണ്ടപ്പോൾ ആരുവിന് സങ്കടം വരുന്നുണ്ടയിരുന്നു.. കുറച്ച് നേരം ബെഡിൽ ഇരുന്നെങ്കിലും മടുത്തപ്പോൾ അവൾ വോക്കർ യൂസ് ചെയ്ത് പയ്യെ പിടിച്ച് പിടിച്ച് പുറത്തേക്കിറങ്ങി....

ഒടുവിൽ അവൾ സിറ്റ് ഔട്ട്‌ വരെയെത്തി, ഏറെനേരം അങ്ങനെ നിന്നപ്പോഴാണ് മുറ്റത്ത് ഒര് കാറ്‌ വന്ന് നിന്നത് അവൾ കണ്ടത് , ഒര് ചിരിയോടെ ആരു പയ്യെ മുറ്റത്തേക്ക് ഇറങ്ങാൻ തുടങ്ങി..... വളരെ കഷ്ടപ്പെട്ട് വോക്കർ യൂസ് ചെയ്ത് പിടിച്ച് പിടിച്ച് മുറ്റത്തേക്ക് വരുന്ന മകളെ കണ്ട് കൊണ്ടാണ് മാത്യു കാറിൽ നിന്നിറങ്ങിയാത്... നെറ്റിയിലെ പാടും , കൈയിലെ ചെറിയ കെട്ടും , കഷ്ടപ്പെട്ടുള്ള അവളുടെ നടുത്തവും കണ്ടപ്പോൾ മാത്യൂ ഞെട്ടി അവിടെ തന്നെ നിന്ന് പോയി..... അപ്പച്ചാ..... സ്നേഹത്തോടെ ആരു അപ്പച്ചനെ വിളിച്ചു... കുറേ നാൾ കാണാതിരുന്നതിലുള്ള പരിഭവം അതിലുണ്ടായിരുന്നു.... കൊച്ചേ , എന്താ ഇത്... എന്താ പറ്റിയെ.. M ആദിയോടെ അപ്പച്ചൻ ആരുവിന്റെ അരികിലേക്ക് വന്ന് കൊണ്ട് ചോദിച്ചു.... എന്റെ അപ്പച്ചാ ഇങ്ങനെ പേടിക്കാതെ , എനിക്ക് ഒന്നുല്ല... ചെറുതായൊന്ന് വീണു , അത്രെയേയുള്ളു... ചിരിയോടെ ആരു പറഞ്ഞു ചെറുതായി ഒന്ന് വീണൽ ഇങ്ങനെ ഉണ്ടാകുമോ..?? കോലം തന്നെ മാറി... കാലിന് എന്താ പറ്റിയെ... പേടി വിട്ട് മാറാതെ മാത്യു ചോദിച്ചു അതിന് മറുപടി പറയാതെ ആരു ഒന്ന് ചിരിച്ചു.... നിന്നോട് പറഞ്ഞിട്ടില്ലേ , റൂമിൽ നിന്ന് തന്നെ ഇറങ്ങി വരരുതെന്ന്.. കാറിൽ നിന്നിറങ്ങി വന്ന സണ്ണി മുറ്റത്ത് നിൽക്കുന്നാ ആരുവിനെ കണ്ട് ദേഷ്യയത്തോടെ ചോദിച്ചു അയ്യോ സണ്ണിച്ചാൻ... സണ്ണിയെ കണ്ട ആരു പെട്ടന്ന് ഒന്ന് പേടിച്ചു.... എന്താ പറഞ്ഞാൽ കേൾക്കില്ലേ ആരു നീ... വടിയെടുക്കണോ ഞാൻ... സണ്ണി പിന്നെയും ചോദിച്ചു....

അയ്യോ സണ്ണിച്ചാ , ഞാൻ തന്നെയല്ല വന്നേ... എന്നെ ലാലിച്ചൻ എടുത്ത് ഇവിടെ കൊണ്ട് വന്ന് നിർത്തിതാ.. രക്ഷപെടാൻ വേണ്ടി ആരു ഒര് കള്ളം പറഞ്ഞു എന്റെ പൊന്ന് സണ്ണിച്ചാ എനിക്ക് ഒന്നും അറിയാൻ പാടില്ല , ഇവള് കള്ളം പറയുവാ... അടങ്ങി കിടക്കാൻ പറഞ്ഞിട്ട ഞാൻ വെല്ല്യച്ചിയെ സഹായിക്കാൻ വേണ്ടി അടുക്കളയിലേക്ക് പോയത്... ചിക്കൻ കാല് കടിച്ച് പറിച്ച് കൊണ്ട് അങ്ങോട്ടേക്ക് വന്ന ലാലി പറഞ്ഞു ആരു ദേഷ്യത്തിൽ ലാലിയെ ഒന്ന് നോക്കിയാ ശേഷം ദയനീമായി സണ്ണിയെ കൂടെ നോക്കി.... സണ്ണി അപ്പോഴും ദേഷ്യത്തിൽ തന്നെ ആരുവിനെ നോക്കുവായിരുന്നു.... കാറിൽ നിന്ന് സാധനങ്ങൾ എടുത്ത് ഞാൻ പുറത്ത് വെക്കുമ്പോഴേക്കും ആരു നീ അകത്ത് കയറിയേക്കണം... തക്കിത്തോടെ സണ്ണി ആരുനോട് പറഞ്ഞു.... ലാലിച്ചാ , എന്നെ വേഗം അകത്തേക്ക് കൊണ്ട് പോ... സണ്ണിയെ പേടിച്ച് ആരു വേഗം ലാലിയോട് പറഞ്ഞു.... തന്നെ ഇവിടെ വരാം വന്നതല്ലേ , അപ്പോൾ തന്നെ പോ... നിസാരമായി അവളെ നോക്കി ലാലി പറഞ്ഞു.... ലാലിച്ചാ , ദയനീയമായി ആരു ലാലിയെ വിളിച്ചു.... മ്മ്മ് " എടുക്കില്ല , കൈയിൽ അഴുക്ക... പയ്യെ നടന്നോ... ലാലി പാതിയെ അവളെ ഹെല്പ് ചെയ്ത് കൊടുത്തു... ഒടുവിൽ അവൾ ഹാളിലെത്തി സോഫയിൽ പോയിരുന്നു... അവളുടെ അവസ്ഥ കണ്ടപ്പോൾ മാത്യുവിന്റെ കണ്ണ് നിറഞ്ഞിരുന്നു... ലാലിച്ച... ഇനി ഇവൾ പറഞ്ഞാൽ കേട്ടില്ലകിൽ , പണ്ട് കുരുത്തക്കേട് കാണിക്കുമ്പോൾ തല്ലാൻ എടുത്ത് വെച്ചിരിക്കുന്ന ആ ചൂരലില്ലേ...

അത് എടുത്ത് ചന്തിക്ക് രണ്ടണം കൊടുത്തേക്ക്... അപ്പോൾ അനുസരിച്ചോളും... സാധനങ്ങൾ കൊണ്ട് ഹാളിലേക്ക് വന്ന ലാലിയെ നോക്കി സണ്ണി പറഞ്ഞു.... ഓക്കേ സണ്ണിച്ചാ , അത് ഞാനേറ്റു.... സന്തോഷത്തോടെ ലാലി പറഞ്ഞു... അപ്പച്ചാ... ആരു സങ്കടത്തോടെ മാത്യുസിനെ വിളിച്ചു... ചുമ്മാ , ഞാൻ തല്ലിയാലും ഇവര് നിന്നെ തല്ലില്ല... സണ്ണിയെ ലാലിയെ നോക്കി മാത്യു ആരുനോട് പറഞ്ഞു.... അതെനിക്കറിയാം... ചിരിയോടെ ആരു പറഞ്ഞു.... അതിന്റെ അഹങ്കാരം കുറച്ചൊന്നുമല്ല പെണ്ണിന്.. ആരുനെ നോക്കി ലാലി പറഞ്ഞു.... അത് കേട്ടപ്പോൾ ആരു വേഗം മുഖം വിറപ്പിച്ചിരുന്നു..... വയ്യാതെ എന്തിനാ മോൾ പുറത്തിറങ്ങിയത്... തന്നെ എവിടെലും വീണ് ഇനി എന്തേലും പറ്റിയാലോ...??? ആരുവിന്റെ മുടിയിൽ തലോടി കൊണ്ട് മാത്യു അവളോട് ചോദിച്ചു... അങ്ങനെ ചോദിക്ക് അപ്പച്ചാ , പാതിയെ എണീച്ച് തുടങ്ങിയതേയുള്ളു... പറഞ്ഞാൽ കേൾക്കില്ല പെണ്.... ആരുനെ നോക്കി സണ്ണി പിന്നെയും പറഞ്ഞു... റൂമിൽ തന്നെയിരുന്ന് മടുത്തിട്ടാ അപ്പച്ചാ , പിന്നെ എന്നെ കൂട്ടാതെ എല്ലാവരും അടുക്കളയിൽ ആഘോഷമായിരുന്നു... അത് കൊണ്ടാ ഞാൻ പാതിയെ ഇറങ്ങിയേ... പരാതിയോടെ ആരു പറഞ്ഞു.... കുറ്റം ചെയ്തിട്ട് ന്യായീകരിക്കേണ്ട... ആരുനെ നോക്കി സണ്ണി പറഞ്ഞു...

അവന്റെ കലിപ്പ് അപ്പോഴും മാറിട്ട് ഇല്ലായിരുന്നു... അല്ല , എവിടെ സണ്ണിച്ചാ നാളത്തെ താരം.. വിഷയം മാറ്റാൻ വേണ്ടി ആരു വേഗം സണ്ണിയോട് ചോദിച്ചു വിഷയം മാറ്റാൻ നീ ശ്രമിക്കണ്ട ആരു.. പുറത്ത് നിന്ന് ഷിനി അവളോട് വിളിച്ച് പറഞ്ഞു..... സൗണ്ട് കേട്ട് പുറത്തേക്ക് നോക്കിയ ആരു കാണുന്നത് , ഷിനിച്ചാന്റെ കൈ പിടിച്ച് പതിയെ നടന്ന് വരുന്ന ദേവന്റെ അച്ഛാനെയാണ്... അച്ഛാ... ചിരിയോടെ ആരു വേഗം ചാടിയെണിക്കാൻ തുടങ്ങി.... എന്നാൽ വേദന കൊണ്ട് അവൾ അവിടെ തന്നെ ഇരുന്ന് പോയി.... കൊച്ചേ ശ്രദ്ധിച്ച്.....'' മോളെ വീഴല്ലേ...'' ആരു , നോക്കി...''' ആരു...''' അയ്യോ കൊച്ചിന് എന്ത് പറ്റി.... '' സണ്ണിയും ഷിനിയും ലാലിയും അപ്പച്ചനും ദേവന്റെ അച്ഛനും ഒക്കെ പേടിയോടെ അവളെ വിളിച്ചു.... പുറത്തെ ബഹളം കേട്ട് അടുക്കളയിൽ നിന്ന് ആൻസിയും അമലയും അപ്പച്ചിയും വന്നിരുന്നു... മാളുവിനെ കുറച്ച് നേരെത്തെ അമല അടുക്കളയിൽ നിന്ന് പറഞ്ഞ് വിട്ടിരുന്നു... ആരു , എന്താ പറ്റിയെ...!!! ആരുവിന് ചുറ്റും എല്ലാവരും നിൽകുന്നത് കണ്ട് അമല വെപ്രാളത്തോടെ ഓടി വന്നു... അതെ അവസ്ഥ തന്നെയായിരുന്നു ആൻസികും അപ്പച്ചിക്കും.... ഒന്നുല്ല വെല്ല്യച്ചി , കാലിന് വയ്യാത്ത കാര്യം ഞാൻ പെട്ടന്ന് ഓർത്തില്ല... ചിരിയോടെ ആരു പറഞ്ഞു.... ശ്രദ്ധിക്കണ്ടേ... ആരുനെ പാതിയെ ഇരുത്തി കൊണ്ട് അമല പറഞ്ഞു.... സാരല്ല , പാതിയെ എനിക്ക് എണീക്കാം... പാതിയെ പിടിച്ച് എണിച്ച് കൊണ്ട് ആരു പറഞ്ഞു... അവൾ വീഴാതിരിക്കാൻ ലാലി അവളെ ചേർത്ത് പിടിച്ചിരുന്നു... ഷിനിച്ചാ , മോൾക്ക് എന്താ പറ്റിയെ... ആരുനെ നോക്കി വേവലാതിയോടെ ദേവന്റെ അച്ഛൻ ഷിനിയോട് ചോദിച്ചു മോളെ.....

. അത് അച്ഛാ.... വരുൺ പണി കൊടുത്തതാ.... ഷിനി ശേഖരനോട് പറഞ്ഞു.... എന്നിട്ട് അവനെ നിങ്ങൾ ഒന്നും ചെയ്തില്ലേ.... ഞാനും ചേട്ടായിയും ലാലിച്ചാനും പോയില്ല , ദേവനും ഹരിയും ജസ്റ്റിയും ചെയ്തവരെ പോയി കണ്ട് കൊടുക്കേണ്ടത് കൊടുത്തു... പിന്നെ വരുണിനെ ദേവൻ തന്നെയാ പോയി കണ്ടത് , അവൻ രണ്ട് ദിവസം ആശുപത്രിയിലായിരുന്നു.. ചിരിയോടെ ഷിനി പറഞ്ഞു.... അവന് ഭാര്യയോട് സ്‌നേഹം തോന്നി തുടങ്ങിയോ അപ്പോൾ...???? ആ അങ്ങനെയാ തോന്നുന്നേ... ഷിനി പറഞ്ഞു.... അച്ഛാ... ആരു പാതിയെ നടന്ന് നടന്ന് ശേഖരന്റെ അടുത്തത്തി... ഞങ്ങൾക്ക് വേണ്ടി എന്റെ മോള് കുറെ അനുഭവിക്കുന്നുണ്ടാല്ലേ... സങ്കടത്തോടെ ശേഖരൻ ആരുനെ നോക്കി ചോദിച്ചു... എന്താ കടമയല്ലേ ഇത്... ചിരിയോടെ ആരു ആ പിതാവിന്റെ കരങ്ങളിൽ പിടിച്ച് പറഞ്ഞു.... എന്നാലും അവൻ മോളെ കൊല്ലാൻ വരെ നോക്കിയില്ല.... എല്ലാവരെ നോക്കി സങ്കടത്തോടെ ശേഖരൻ പറഞ്ഞു..... അവന് അങ്ങനെ നോക്കനെ പറ്റു ദേവന്റെ അച്ഛാ.. ഞങ്ങളുടെ പെങ്ങൾക്ക് ഇതിൽ കൂടുതൽ എന്തേലും പറ്റിയിരുന്നെൽ ഇന്ന് വരുണിന്റെ മരണത്തിന്റെ ഏഴാം നാൾ ആഘോഷിച്ചേനെ ഞങ്ങൾ... പക നിറഞ്ഞ ചിരിയോടെ സണ്ണി പറഞ്ഞു.... അതേയ് , അവന്റെ പതിനറിന്റെ അന്ന് ഇവരെ ഞാൻ ജയിലിൽ നിന്നിറക്കി അത് ഞങ്ങൾ ആഘോഷമാക്കിയേനെ... ലാലിയും പറഞ്ഞു.... ഓ അപ്പൊ അന്ന് വരെ നീ ഞങ്ങളെ ജയിൽ കിടത്തുമല്ലേ...

ലാലിയവ നോക്കി ഷിനി ചോദിച്ചു.... ഓ , ഒര് പഞ്ച് ഡയലോഗ് പറയാനും സമ്മതിക്കില്ല... ഷിനിയെ നോക്കി പുച്ഛത്തോടെ ലാലി പറഞ്ഞു.... ഇവന് ഇരു മാറ്റവുമില്ലല്ലോ... ലാലിയെ നോക്കി മാത്യു സണ്ണിയോട് പറഞ്ഞു.... എവിടെ മാറ്റമുണ്ടാകാൻ... ലാലിയെ നോക്കി ചിരിയോടെ സണ്ണി പറഞ്ഞു.... അച്ഛാ , സുഖാണോ... ആരു വേഗം ശേഖരനോട് ചോദിച്ചു.... ആ മോളെ.... എന്നെ നോക്കാൻ നിങ്ങൾ എല്ലാവരുമില്ലേ.... എവിടെലും ഇരുന്ന് സംസാരിക്കാം... രണ്ട് പേർക്കും നിൽകാൻ ബുദ്ധിമുട്ട് ഉള്ളതല്ലേ.. ഷിനി വേഗം പറഞ്ഞു.... വാ അച്ഛാ... ആരു അവൾക്ക് പറ്റില്ലകിലും വേഗം ശേഖരന്റെ കൈ പിടിച്ച് പറഞ്ഞു... ഇപ്പോഴാ രണ്ട് പേരും മാച്ച് ആയത് , രണ്ട് പേരും പിച്ച വെച്ച് ചതുടങ്ങിയേയുള്ളു... ലാലിയെ പോലെ അടുക്കളയിൽ നിന്ന് ചിക്കൻ കാല് കടിച്ച് കൊണ്ട് പുറത്തേക്ക് വന്ന ഹരി പറഞ്ഞു..... ആ നീ ഇവിടെ ഉണ്ടായിരുന്നോ... കൈയിലുണ്ടായിരുന്ന കവർ അമലയെ ഏല്പിച്ച് കൊണ്ട് സണ്ണി ഹരിയോട് ചോദിച്ചു... പിന്നെ.... ഇന്ന് വെല്യച്ചി സ്പെഷ്യലായി എന്താകയോ ഉണ്ടകുന്നുണ്ടെന്ന് കേട്ടു , അപ്പൊ ഞാൻ വരാതിരുന്നാൽ മോശമല്ലേ... ഇളിച്ചോണ്ട് ഹരി പറഞ്ഞു ഇവന് ഒരു മാറ്റമില്ലല്ലോ.... ഹരിയെ നോക്കി കൊണ്ട് ദേവന്റെ അച്ഛൻ മാത്യുവിനോട് പറഞ്ഞു "" എങ്ങനെ മാറ്റമുണ്ടാകും , ഇതിനോടൊക്കെയല്ലേ കുട്ട്... ചിക്കൻ കാലിന്റെ അൽമാവ് വരെ കടിച്ച് പറിക്കുന്ന ലാലിയെ നോക്കികൊണ്ട് മാത്യു പറഞ്ഞു ലാലി അതിന് ഒര് പുച്ഛച്ചിരി സമ്മാനിച്ച് പിന്നെയും കാല് കടിക്കാൻ തുടങ്ങി....

അച്ഛാ , എങ്ങനെയുണ്ടായിരുന്നു യാത്ര... ആരു ശേഖരന്റെ അടുത്തിരുന്ന് കൊണ്ട് ചോദിച്ചു കാലിന് ചെറിയൊര് വേദന, അല്ലാതെ കുഴപ്പമില്ല മോളെ.... ശേഖരൻ മറുപടി പറഞ്ഞു പഴേപോലെ നടക്കാനായോ അച്ഛാ.. ശേഖരന് അധികം ബലം കൊടുക്കാൻ പറ്റാത്ത ഇടത് വശത്തേക്ക് നോക്കി ക്കൊണ്ട് ആരു ചോദിച്ചു എനിക്ക് നടക്കാൻ പറ്റിയില്ലെങ്കിലെന്താ , എന്നെ പിടിക്കാൻ ഇപ്പോൾ ഒരുപാട് ആണ്മക്കളുണ്ടല്ലോ.... ശേഖരൻ പുത്തൻപുരകേലെ ആൺപിള്ളേരെ നോക്കികൊണ്ട് പറഞ്ഞു..... അപ്പൊ ഞാനോ...?? പരിഭവത്തോടെ ഹരി വേഗം ചോദിച്ചു..... നീ ഇപ്പോ ഇവിടുത്തെയല്ലേ... ഹരിയെ നോക്കി സണ്ണി പറഞ്ഞു.... പിന്നല്ല... ചിരിയോടെ ഹരി പറഞ്ഞു... ഇപ്പോ ഇവിടെ ആൺമക്കളുടെ എണ്ണം കൂടിയല്ലേ... ജോയ് മാത്യുനെ നോക്കി പറഞ്ഞു..... അതേയ് , ഇവനും ചാർളി ഒക്കെ ഇവിടെത്തെ ഒരാളായി മാറുമെന്ന് ഞാൻ വിചാരിച്ചില്ല... ഹരിയെ നോക്കികൊണ്ട് മാത്യു പറഞ്ഞു.... ദേവനും ഇപ്പോ കുറെ മാറി... അപ്പച്ചനെ നോക്കി ലാലി പറഞ്ഞു... മ്മ്മ്മ്മ് "" അതിന് മാത്യു ഒന്ന് മുളുക മാത്രം ചെയ്‌തു... ആൻസി കൊച്ചേ , നമ്മുടെ ചെറുക്കൻ എന്തിയെ...??? അല്ലേലും നേരെ , അവൻ എവിടെ... അവനെ കാണാത്ത ഞങ്ങൾ ഇത്രയും ദിവസം വിഷമിക്കുവായിരുന്നു.. ജോയ്യും പറഞ്ഞു.... അവൻ ഉറങ്ങുവാ.... ഇപ്പോ എടുത്തോണ്ട് വരാം... വേണ്ട മോളെ , അവൻ ഉറങ്ങിക്കോട്ടെ , ഞങ്ങൾ കുളിച്ച് വന്നിട്ട് കണ്ടോളാം... മാത്യു വേഗം പറഞ്ഞു.... അലിസ് വേഗം പോയി എല്ലാവർക്കും ചായ ഇട്ട് കൊണ്ട് വന്നിരുന്നു...

അത് കുടിച്ച് എല്ലാവരും വിശേഷം പറഞ്ഞ് നിൽകുമ്പോഴാണ് , ജസ്റ്റിയോട് പിണങ്ങി അങ്ങോട്ടേക്ക് വന്ന മാളു മുന്നിൽ ഇരിക്കുന്ന തന്റെ സ്വന്തം അച്ഛനെ കാണുന്നത്... മരിച്ചെന്ന് താനും എല്ലാവരും ഒരേ പോലെ വിശ്വസിക്കുന്ന തന്റെ സ്വന്തം അച്ഛൻ... ഒരു നിമിഷം കണ്ടത് വിശ്വസിക്കാൻ കഴിയാതെ മാളു അവിടെ തറഞ്ഞ് നിന്ന് പോയി.... നിറവയറിൽ മാളുവിനെ കണ്ട ശേഖരന്റെ കണ്ണുകളും നിറഞ്ഞിരുന്നു..... മോളെ... ഇടർച്ചയോടെ അച്ഛൻ മകളെ വിളിച്ചു..... അ...ച്ഛാ.. അച്ഛാ.. കരച്ചിലോടെ ഓടിച്ചെന്ന് മാളു അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.... അച്ഛാ.... അ...ച്ഛന്.... അച്ഛന് അപ്പൊ എല്ലാരും പറഞ്ഞല്ലോ... അച്ഛൻ ഇനി ഇല്ലാന്ന്... അച്ഛന് എന്താ പറ്റിയെ... അച്ഛന് ഒന്നുല്ല മോളെ... മാളുവിന്റെ കരച്ചില് കണ്ട് ശേഖരൻ അവളെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.... അച്ഛനെ വിഷ്ണുവേട്ടനെ വരുണേട്ടൻ.... എന്റെ മുന്നിൽ വെച്ച വിഷ്ണുവേട്ടനെ... എനിക്ക്... എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.... ബാക്കി പറയാതെ മാളു കരയാൻ തുടങ്ങി അച്ഛന് ഒന്നും പറ്റില്ല മോളെ , അന്ന് അവിടെ വന്ന് ഇവർ എന്നെ രക്ഷപ്പെടുത്തി.... പക്ഷേ വിഷ്ണുവിനെ മാത്രം രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല... മാളുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ശേഖരൻ പറഞ്ഞു "" എന്നെ കല്യാണം കഴിച്ചുവെന്നാ കുറ്റത്തിനല്ലേ അവർ വിഷ്ണുവേട്ടനെ ഇല്ലാതാക്കിയത്... അതോർക്കുമ്പോഴാ എന്റെ നെഞ്ച് പൊട്ടുന്നത്... കരച്ചിലോടെ തന്നെ മാളു പറഞ്ഞു... കരയാതെ മോളെ... നമ്മളോട് ചെയ്തതിനൊക്കെ അവർ അനുഭവിക്കും....

മാളുവിന്റെ കണ്ണ് തുടച്ച് കൊടുത്ത് കൊണ്ട് ശേഖരൻ പറഞ്ഞു... പെട്ടെന്നാണ് മാളുവിന് തന്റെ ചുറ്റും കൂടി നിന്നവരെ ഓർമ്മ വന്നത്... അച്ഛനെ കണ്ടപ്പോൾ താൻ എല്ലാം മറന്നു , തനിക് ഓർമ്മ തിരികെ കിട്ടിയാ കാര്യം ഇവിടെ ഇപ്പൊ എല്ലാവർക്കും മനസിലായെന്ന് മാളുവിന് ഉറപ്പായിരുന്നു... പിന്നെ ജസ്റ്റിയുടെ മുഖത്ത് നോക്കാൻ പോലും മാളുവിന് ധൈര്യം ഇല്ലായിരുന്നു... ഇനിയെന്താ നടക്കാൻ പോകുവായെന്നറിയാതെ പേടിയോടെ അവൾ നിന്നും... മാളുവിന്റെ അവസ്ഥ മനസിലാക്കി ആരു പാതിയെ മാളുവിനെ ചേർത്ത് പിടിച്ചു , നീ ഇങ്ങനെ പേടിക്കണ്ട മാളു.. നിനക്ക് ഓർമ്മ തിരിച്ച് കിട്ടിയ കാര്യം ഇവിടെ എല്ലാവർക്കുമറിയാം... അത് പക്ഷേ നീ വിചാരിക്കും പോലെ ഹരിയേട്ടൻ പറഞ്ഞിട്ടല്ല , നിന്റെ പിന്നീടുള്ള പ്രവർത്തി കണ്ട് ഇവിടെ എല്ലാവരും മനസിലായതാ... എന്നാൽ ഇന്ന് വരെ അതിനെ പറ്റി ആരും ഇവിടെ സംസാരിച്ചിട്ടില്ല... ഞങ്ങൾക്ക് എങ്ങനെയായാലും നിന്നെ ഇഷ്ട്ടമായിരുന്നു.. നീ ഇവിടെത്തെ ഒരാൾ തന്നെയായിരുന്നു... പാതിയെ കരയുന്ന അവളോട് ആരു പറഞ്ഞു... പിന്നെ ഇവിടെ ഒരു ഡോക്ടർ കൂടെ ഉള്ളതല്ലേ... അപ്പൊ വേഗം മാളുവിന്റെ മാറ്റം മനസിലാകും , അല്ലേ വെല്ല്യച്ചി... അമലയെ നോക്കി ചിരിയോടെ ലാലി പറഞ്ഞു എല്ലാവരോടും വാതോരാതെ സംസാരിച്ച് കിലുക്കാം പെട്ടിയായി നടന്നയാൾ പെട്ടന്ന് സൈലന്റ് ആയപ്പോൾ എല്ലാവർക്കും കാര്യം മനസിലായി...

ഹരിയോട് സംശയം പറഞ്ഞപ്പോൾ മൗനമായിരുന്നു അന്റെ ഉത്തരം... അപ്പോൾ പിന്നെ ഞങ്ങൾ ഊഹിച്ചു... സണ്ണി പറഞ്ഞു പിന്നെ ഞങ്ങൾ എല്ലാമറിഞ്ഞെന്ന് മനസിലായാൽ മാളു ഇവിടുന്ന് പോകാൻ വാശി പിടികില്ലേ... അതും കൊണ്ട് കൂടെയാണ് ഒന്നും പറയാത്തത്... ഷിനി പറഞ്ഞു "" ഈ വീട്ടിലെ ഒരാളായി തന്നെയാണ് നിന്നെ ഞങ്ങൾ എല്ലാവരും കണ്ടത് , ആ നീ ഇവിടുന്ന് പോകുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റില്ല... പക്ഷേ ഒരിക്കലും ഇഷ്ടമില്ലാതെ നിന്നെ ഞങ്ങളാരും ഇവിടെ പിടിച്ചു നിർത്തില്ല മാളു... മാളൂനെ നോക്കി വേദനയോടെ അമല പറഞ്ഞു " എങ്കിലും പോകലെയെന്ന് ഞങ്ങൾ പറയും , അത്ര ഇഷ്ട്ട മാളു നിന്നെ ഇവിടെ എല്ലാവർക്കും... അവളെ നോക്കി സങ്കടത്തോടെ ആൻസിയും പറഞ്ഞു... മാളു... അല്ല മാളവികയെ പിടിച്ച് വെക്കേണ്ട ചെറിയേച്ചി , അവൾ പൊയ്ക്കോട്ടേ... അവൾക്കും ഇഷ്ട്ടം അതാ... മാളൂനെ നോക്കാതെ ജസ്റ്റി ആൻസിയോട് പറഞ്ഞു..... ജസ്റ്റിയുടെ വാക്ക് കേട്ട് പകപ്പോടെ അവൾ നിന്ന് പോയി..... നാളെ ദേവൻ വരുമ്പോൾ മാളവികക്ക് ഇവിടെന്ന് തിരികെ പോകാം... ആരും തടയില്ല... ചിരിയോടെ മാളൂനെ നോക്കി പറഞ്ഞിട്ട് ജസ്റ്റി റൂമിലേക്ക് പോയ്‌... അവന്റെ നെഞ്ച് പൊട്ടുന്നത് എല്ലാവർക്കും അറിയാമായിരുന്നു.... ജസ്റ്റി പറഞ്ഞത് കേട്ട് തറഞ്ഞ് നിൽകുവായിരുന്നു മാളു.... ഒരുപാട് ആഗ്രഹിച്ചതാണ് ഇവിടുന്ന് തിരികെ പോകാൻ , പക്ഷേ ഇപ്പൊ തനിക്കതിന് കഴിയുമോ..???

ഇല്ല , ഇച്ചായനെ വിട്ട് പോകാൻ തനിക്കിനി ഒരിക്കലും കഴിയില്ല... മാളു അവളോട് തന്നെ പറഞ്ഞു ആരെ നോക്കാതെ മാളുവും വേഗം റൂമിലേക്ക് പോയി.. എല്ലാവർക്കും അതൊര് സങ്കടമായിരുന്നു..... എന്റെ കൊച്ച് ഇതെങ്ങനെ സഹിക്കും... സങ്കടത്തോടെ അലിസ് പറഞ്ഞു.... ഞാൻ മാളുനോട് സംസാരിക്കാം അപ്പച്ചി , കുറച്ച് ദിവസം കഴിയട്ടെ.... ഹരി എല്ലാവരെ നോക്കി പറഞ്ഞു.... മ്മ്മ്മ് " സണ്ണി ഒന്ന് മുളി.... അമലേ ഭക്ഷണം എടുക്ക് , ഭക്ഷണതിന് ശേഷം മരുന്ന് കഴിക്കുന്ന ആളുകൾ ഇവിടെയുണ്ട്... ആരുനെ ശേഖരൻ നോക്കി സണ്ണി പറഞ്ഞു... അലിസും അമലയും ആൻസിയും എല്ലാവർക്കും ഭക്ഷണം എടുത്ത് വെച്ചു.... ജസ്റ്റി മാളു ഒഴിഞ്ഞ് മാറിയെങ്കിലും അഞ്ജു അവരെ വിടാതെ പിടിച്ചിരുത്തി.. ഭക്ഷണം കഴിഞ്ഞ് എല്ലാവരും റസ്റ്റ് എടുക്കാൻ പോയി.... കുറച്ച് കഴിഞ്ഞപ്പോൾ ആരു പാതിയെ പിടിച്ച് ഹാളിൽ വന്നിരുന്നു... അപ്പോഴാണ് കാര്യമായി എന്തോ ആലോചിച്ചിരിക്കുന്ന ശേഖരനെ കണ്ടത് അച്ഛനെന്താ ഇത്ര കാര്യമായി ആലോചിച്ചിരിക്കുന്നത്...?? ശേഖരന്റെ അടുത്തിരുന്ന് കൊണ്ട് ആരു ചോദിച്ചു ഞാൻ മാളുവിനെ പറ്റി ആലോജിക്‌വായിരുന്നു , ഇനി എന്റെ കുഞ്ഞിന് നല്ലൊരു ജീവിതം കിട്ടുമോ....??

അതെന്താടാ നീ അങ്ങനെ പറയുന്നത് , ഞങ്ങളുടെ ജസ്റ്റി അത്രക്ക് മോശമാണോ....??? ആരുവിന്റെ ശേഖരന്റെ സംസാരം കേട്ട് കൊണ്ട് അങ്ങോട്ടേക്ക് വന്ന മാത്യു ചോദിച്ചു... മാത്യുവിന്റെ കൂടെ തന്നെ ജോയിയും അലിസും ഉണ്ടായിരുന്നു.... അതല്ലടാ , മാളുവിനെ കുഞ്ഞിനെ സ്‌നേഹിക്കാൻ നിങ്ങൾക്ക് കഴിയുമോ..?? എന്ത് ചോദ്യമാടാ ഇത്.. മാളു ഇവിടെ വന്ന അന്ന് തന്നെ അവളെ ഞങ്ങൾ മരുമോളായി അംഗീകരിച്ചതാ , മാളുവിന് മാത്രമേ അത് അംഗീകരിക്കൻ പറ്റാത്തതുള്ളു... ജോയ് പറഞ്ഞു മാളു ഇവിടുന്നത് പോകുന്നത് പോലും ഞങ്ങൾക്ക് സഹിക്കില്ല , പക്ഷേ പിടിച്ച് നിർത്താൻ ഞങ്ങൾക്ക് അവകാശമില്ലലോ.. സങ്കടത്തോടെ അലിസ് പറഞ്ഞു നിങ്ങളരും വിഷമിക്കണ്ട , മാളു ഇവിടുന്ന് പോയാലും കുറച്ച് ദിവസത്തിനുള്ളിൽ ഇങ്ങോട്ടേക്ക് തന്നെ തിരികെ വരും... ഉറപ്പോടെ ആരു പറഞ്ഞു അതേയ് , നീ വെറുതെ ടെൻഷനാകേണ്ട, നമ്മുടെ പിള്ളേര് എല്ലാം നേരെയാകും... ശേഖരനെ അശ്വസിപ്പിച്ച് കൊണ്ട് മാത്യു പറഞ്ഞു അതേയ് , പക്ഷേ ഒരു കുഴപ്പമുണ്ട് അച്ഛാ... അച്ഛന്റെ മോൻ... അങ്ങേരെ മാറ്റാൻ ആരെ കൊണ്ടും പറ്റില്ല... ചാരിയിരുന്ന് കൊണ്ട് ആരു പറഞ്ഞു.... അതിന് മറുപടി പറയാതെ ശേഖരൻ ആരുനെ നോക്കി.... അങ്ങേര് ഇന്ന് ഇനി വരുമോയെന്ന് തോന്നുന്നില്ല... പക്ഷേ നാളെ വരുബോൾ എന്നെ വിളിച്ച് കിറി ഓടിക്കാൻ ചാൻസ് ഉണ്ട്‌... കണ്ണ് വിടർത്തി കൊണ്ട് ആരു പറഞ്ഞു അത്രക്ക് ഭീകരനാണോ അവൻ... ചിരിയോടെ ശേഖരൻ ചോദിച്ചു "" പിന്നെ പറയാനുണ്ടോ..??? ഭീകരനാ...!!! അങ്ങേർക്ക് ഒരിടാക്ക് എന്നെ തല്ലതെ ഉറക്കം വരില്ലായിരുന്നു...

. ഞാൻ ഒന്ന് റം ' എന്ന് ഒന്ന് വിളിച്ചാൽ എന്നെ കൊല്ലാൻ വരും , അതേ സമയം ആ വേണി ദേവേട്ടായെന്ന് വിളിച്ചാല്ലോ അപ്പോഴേ ഇളിച്ചോണ്ട് ചെന്നും.... അച്ഛന്റെ മോനായത് കൊണ്ട് പറയുവല്ലാട്ടോ , വെറും കോഴി സ്വഭാവമായിരുന്നു റാമിന്... ഇപ്പോ എന്റെ കൂടെ കൂടി ചെറുതായി ഒന്ന് നന്നായി.. ചിരിയോടെ ശേഖരനോട് പറഞ്ഞ് തിരിഞ്ഞ ആരു കാണുന്നത് തന്നെ ദയനീയമായി നോക്കുന്ന ലാലിയായിരുന്നു... എന്താ കറിയാമെന്ന് ആരും കണ്ണ് കൊണ്ട് ലാലിനോട് ചോദിച്ചു... പുറകിലേക്ക് നോക്കെന്ന് കണ്ണ് കൊണ്ട് തന്നെ ലാലി മറുപടി നൽകി.... അവിടെ എന്താണെന്നറിയാൻ തിരിഞ്ഞ് നോക്കിയാ ആരും കാണുന്നത് തന്നെ രുക്ഷമായി നോക്കുന്ന ദേവനെ ആയിരുന്നു..... ഞെട്ടി വിറച്ച ആരുവിന്റെ നോട്ടം കണ്ടപ്പോഴാണ് പുറത്ത് നിൽക്കുന്ന ദേവനെ എല്ലാവരും കാണുന്നത്... ആരുവിനെ നോക്കിയിരുന്ന ദേവന്റെ കണ്ണുകൾ പിന്നെ ആരുവിന്റെ അരികിലിരിക്കുന്ന താൻ ഒരിക്കൽ മരിച്ചെന്ന് വിശ്വസിച്ചിരുന്ന തന്റെ അച്ഛനിലേക്ക് നീണ്ടു.. നഷ്ടപ്പെട്ടതെന്തോ തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു ദേവനപ്പോൾ.. അത് കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story