പ്രണയ പ്രതികാരം: ഭാഗം 68

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

 ഒരുപാട് വേദന സഹിച്ചിട്ടാണ് തന്റെ അച്ഛനിപ്പോൾ ജീവനോടെ ഉള്ളതെന്ന് ദേവന് മനസിലായി... ശരീരത്തിലെ മായാതെ കിടക്കുന്ന മുറിപ്പടുകൾ അതിന് ഉദാഹരണമായിരുന്നു... ദേവൻ പതിയെ അച്ഛന്റെ അരികിലേക്ക് നടന്നു... അച്ഛാ.... വേദനയോടെ ദേവൻ അച്ഛനെ വിളിച്ച് അച്ഛന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു.. മോനെ , ദേവാ.... വാത്സല്യപൂർവ്വം ശേഖരൻ ദേവന്റെ തലയിലൂടെ വിരലോടിച്ചു.... നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയ സന്തോഷത്തിൽ ദേവൻ ശേഖരന്റെ നെഞ്ചിലേക്ക് വീണു.... ദേവന്റെ സന്തോഷം കണ്ടപ്പോൾ ആരുവിന്റെ മിഴികൾ നിറഞ്ഞു , അവര് സംസാരിച്ചോട്ടെയെന്ന് കരുതി ആരു പതിയെ തന്റെ റൂമിലേക്ക് നടന്നു... അച്ഛാ.... സത്യം മനസിലാക്കാൻ ഞാൻ ഒരുപാട് വൈകിപോയി , കൂടെ നിൽക്കുന്നവർ തന്നെയായിരുന്നു ചതിക്കുന്നാതെന്ന് മനസിലായി വന്നപ്പോഴേക്കും പലതും നഷ്ടപെട്ടിരുന്നു...ദേവൻ ശേഖരനോട് ഓരോന്നും പറയാൻ തുടങ്ങി....

വിഷ്ണുവിനെ മാത്രം തിരികെ കിട്ടില്ല... ബാക്കി നഷ്ടമായടൊക്കെ നമ്മൾ ശത്രുക്കളായി കണ്ട ഇവർ തന്നെ തിരികെ തന്നു.... ശേഖരൻ പുത്തൻപുരാകലെ എല്ലാവരെ നോക്കി കൊണ്ട് ദേവനോട് പറഞ്ഞു ദേവൻ എല്ലാവരെ നന്ദിയോടെ നോക്കി... അച്ഛാൻ എന്തിനാ ഇത്രനാൾ മറഞ്ഞ് നിന്നത്.... സംശയത്തോടെ ദേവൻ ശേഖരനോട് ചോദിച്ചു അങ്ങനെ നിന്നത് കൊണ്ടാണ് ദേവാ , അച്ഛൻ ഇപ്പോ ജീവനോടെ നിൽകുന്നത്.. അങ്ങോട്ടേക്ക് വന്ന സണ്ണി അവനോട് പറഞ്ഞു "" അതേയ് ദേവാ , തിരികെ കിട്ടില്ലെന്ന് ഉറപ്പായിരുന്നു... എങ്കിലും എല്ലാവരുടെ പ്രാർത്ഥന കൊണ്ടാണെന്ന് തോന്നുന്നു ഫലം കണ്ടു.... ഹരി ദേവനെ നോക്കി പറഞ്ഞു എനിക്ക് പക്ഷേ ഒന്നും മനസിലാകുന്നില്ല അച്ഛാ...അപ്പോ ആ കാറിൽ ഉണ്ടായിരുന്നത് ആരായിരുന്നു.... സംശയത്തോടെ ദേവൻ ശേഖരനോട് ചോദിച്ചു "" അത് , ആ വിജയന്റെ ഗുണ്ടലിസ്റ്റിലെ ഒരാളാണ്...

സണ്ണി പറഞ്ഞു പക്ഷേ അയാൾ എങ്ങനെ അവിടെ വന്നു ..? അയാൾ എങ്ങനെ അവിടെ വന്നെന്ന് അച്ഛൻ പറയും... ഹരി ശേഖരാനെ നോക്കിക്കൊണ്ട് പറഞ്ഞു എന്താ പറയാനുള്ളത് എന്നാ രീതിക്ക് ദേവാൻ അച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കി.... അന്ന് വിഷ്ണുവിന് എന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞത് കൊണ്ടാണ് ഞാനും അവരുടെ കൂടെ ഹോസ്പിറ്റലെക്ക് പോയത് , ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയ ഞങ്ങൾ നേരെ പോയത് ഓഫീസിലേയിരുന്നു... അവിടെ ചെന്ന് വിഷ്ണു ഒരു ഫയൽ എന്റെ നേരെ നീട്ടി , അത് തുറന്ന് നോക്കിയ എനിക്ക് മനസിലായി അലീനമോളല്ല കൂടെപ്പിറപ്പിനെ പോലെ ഞാൻ കണ്ടവർ തന്നെയാണ് നമ്മുടെ തകർച്ചക്ക് പിന്നിലെന്ന്.... വിഷ്ണുവിന് എന്തോ സംശയം തോന്നി കുറച്ച് ദിവസം മുമ്പ് വരുണിന്റെ കൈയിൽ നിന്ന് ഫയലോക്കെ മേടിച്ച് പരിശോധിച്ചിരുന്നു ,

സത്യങ്ങളൊക്കെ മനസ്സിലാക്കിയാ വിഷ്ണു വരുണിനെ വെറുതെ വിടില്ലന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.... ആദ്യയം നിഷേധിച്ചെങ്കിലും പിന്നെ വരുൺ എല്ലാ കുറ്റവും സമ്മതിച്ചു , കൂടാതെ തന്റെ കൂടെ നിൽക്കാൻ വിഷ്ണുവിനോട് അവിശപ്പെട്ടു , വിഷ്ണു അത് കേൾക്കാൻ തയാറായില്ല...... വിഷ്‌ണു എന്നോട് എല്ലാം പറഞ്ഞപ്പോൾ ഞാൻ തകർന്ന് പോയിരുന്നു , എന്ത് ചെയ്യണമെന്ന് എനിക്കും അറിയില്ലായിരുന്നു.. ഒടുവിൽ വീട്ടിൽ വന്ന് കാര്യങ്ങളൊക്കെ നിന്നോടും ഹരിയോടും പറഞ്ഞ് ആലോചിച്ച് ഒരു തീരുമാനമെടുക്കാമെന്ന ഞങ്ങൾ കരുതിയത്... പക്ഷേ എല്ലാം കൈവിട്ട് പോയെന്ന് മനസിലായത് ഞങ്ങളെ ഫോളോ ചെയ്ത് വന്ന രണ്ട് വണ്ടികൾ കണ്ടപ്പോഴാണ്.... ഇടക്ക് ഒര് വണ്ടി ഓവർടേക്ക് ചെയ്ത് മുന്നിൽ നിർത്തി.. കാര്യമാറിയാൻ വേണ്ടി വിഷ്ണു വണ്ടി സൈഡിൽ ഒതുക്കി നിർത്തി , അപ്പോഴേക്കും ആ വണ്ടിയിൽ നിന്ന് ഒരാൾ വന്ന് നമ്മുടെ കാറിലേക്ക് കയറിയിരുന്നു...

മാളുവിന്റെ കഴുത്തിൽ കത്തി വെച്ച് അവർ പറയുന്ന സ്ഥലത്തേക്ക് പോകാൻ പറഞ്ഞു , കൂടെ തന്നെ മാളുവിന്റെ കൈയിൽ നിന്ന് ഫോൺ മേടിച്ച് കൂടെയുണ്ടായിരുന്ന ആൾക്ക് കൊടുത്തു... അയാൾ ഫോൺ കൊണ്ട് വേറെ വണ്ടിയിലേക്ക് കയറി... വേറെ വഴിയില്ലാത്തത് കൊണ്ട് അവര് പറയുന്ന സ്ഥലത്തേക്ക് വിഷ്ണു വണ്ടിയെടുത്തു , അപ്പോൾ മാളുവിന്റെ ജീവൻ രക്ഷിക്കുന്നതായിരുന്നു ഞങ്ങൾക്ക് പ്രധാനം... അവിടെ ഞങ്ങളെ കാത്തെന്നപോലെ വിജയനും വരുണും ഉണ്ടായിരുന്നു... ഓഫീസിലെ കാര്യങ്ങളെ പറ്റി പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും വഴക്കായി , 'അവിടെ നിന്നരും തിരികെ പോകില്ലെന്നയിരുന്നു ' വിജയന്റെ ഭീഷണി... വരുണിന് ഏറ്റവും കൂടുതൽ ദേഷ്യം മാളുവിനോടായിരുന്നു... അവന്റെ ദേഷ്യം മുഴുവൻ മാളുവിനെ തല്ലിയവൻ തീർത്തു.. അത് കണ്ട് വരുണിനെ തടയാൻ പോയ വിഷ്ണുവിനെ വരുണിന്റെ ഗുണ്ടകൾ തടഞ്ഞ് വെച്ചു ,

എങ്കിലും എല്ലാവരോടും പൊരുതി ഒരുപാട് നേരം വിഷ്ണു പിടിച്ച് നിന്നും... 'എന്നെ നോക്കണ്ട മാളുവിനെ രക്ഷിച്ചാൽ മതിയെന്ന് ' ഞാൻ വിഷ്ണുവിനോട് പറഞ്ഞിരുന്നു... 'ഒന്നും അല്ലായിരുന്ന നിന്നെ ഇവിടെ വരെ എത്തിച്ചത്തിനുള്ള കൂലിയാണോ ഇതൊക്കെയെന്ന് ' വിജയന്റെ കോളറിൽ പിടിച്ച് ചോദിച്ച എന്നെ തള്ളിയിട്ട് അവൻ പറഞ്ഞത് 'കാശിന് വേണ്ടി മാത്രമല്ല വർഷങ്ങളായി മനസിലാടക്കി വെച്ച പ്രതികാരം തീർക്കാൻ 'വേണ്ടിയാ ഇങ്ങനെയൊക്കെ ചെയ്തതെന്ന്... ഒന്നും മനസിലാകാതെ നോക്കിനിന്ന എന്നെ പിടിച്ച് വലിച്ച് വിജയൻ ആ കാടിനുളിലേക്ക് കൊണ്ട് പോയി , അവിടെ എന്നെ കാത്ത് വിൽചെയറിൽ ഒരാൾ ഇരിപ്പുണ്ടായിരുന്നു... അയാൾക്ക് മുന്നിലേക്ക് എന്നെ ഇട്ട് കൊടുത്ത് വിജയൻ അട്ടഹാസിച്ചു... എന്റെ നേരെ തിരിഞ്ഞ അയാളെ ആദ്യമെനിക്ക് മനസിലായില്ലെകിലും , പിന്നീട് അത് ആരാണെന്ന് എനിക്ക് മനസ്സിലായി.....

'രവി... രവി അല്ലേ... കൈയ്പ്പാമംഗലത്ത് വിജയന്റെ സഹോദരൻ രവി..'' നിശബ്ദതയെ കീറി മുറിച്ച് കൊണ്ട് ദേവൻ പറഞ്ഞു... എല്ലാവരും ദേവനെ അത്ഭുതത്തോടെ നോക്കി.... ദേവ , നിനക്കെങ്ങനെ രവിയുടെ കാര്യമറിയം.... സംശയത്തോടെ ശേഖരൻ ദേവനോട് ചോദിച്ചു അവരെക്കുറിച്ച് ഈയടുത്താണ് എനിക്ക് മനസിലായത് , ഞാൻ അന്വേഷിച്ചിരുന്നു... എങ്ങനെ..?? ഹരി ചോദിച്ചു എനിക്കൊര് ഫോട്ടോ കിട്ടി , ആ ഫോട്ടോ വെച്ച് അന്വേഷിച്ചപ്പോഴാ ഞാൻ രവിയെ കുറിച്ചറിഞ്ഞത്.. പക്ഷേ അയാൾക്ക് നമ്മുടെ കുടുംബത്തോട് എന്താണ് ഇത്ര പകയെന്ന് മാത്രമെനിക്ക് മനസിലായില്ല... അച്ഛാ , അയാളുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അച്ഛനാണോ..? ശേഖരനെ നോക്കി സംശയത്തോടെ ദേവൻ ചോദിച്ചു മോനേ , ഞാൻ അറിഞ്ഞ് കൊണ്ട് ഒര് തെറ്റും ചെയ്തിട്ടില്ല.. നിനക്കറിയാലോ നിന്റെ മുത്തച്ഛന്റെ സ്വഭാവം , ചെറിയൊര് തെറ്റ് ചെയ്യുന്നത് പോലും അദ്ദേഹത്തിന് സഹിക്കില്ല.... "രവി നമ്മുടെ ഓഫീസിലെ നല്ലൊരു സ്റ്റാഫയിരുന്നു

, കണക്ക് കാര്യങ്ങളൊക്കെ വളരെ ആത്മാർത്ഥതയോട് കൂടി തന്നെയായിരുന്നു അയാൾ ചെയ്തിരുന്നത് , എന്നാൽ ഇടയ്ക്കെപ്പോഴോ അയാൾക്ക് പൈസക്ക് കുറച്ചാവിശം വന്നപ്പോൾ നമ്മളോട് ചോദിക്കുന്നതിന് പകരം കണക്കിൽ ചെറിയൊര് കള്ളത്തരം കാണിച്ചു , അച്ഛനത് കുറച്ച് നാൾ കഴിഞ്ഞപ്പോൾ പിടിക്കുകയും ചെയ്തു... എന്നോടും അച്ഛനോടും കാല് പിടിച്ച് അയാൾ അപേക്ഷിച്ചതാണ് ആരോടും ഒന്നും പറയരുതെന്ന്... അവന്റെ കണ്ണിര് കണ്ട് അച്ഛനോട് ഞാൻ കുറെ പറഞ്ഞ് നോക്കിയതാ , പക്ഷേ അച്ഛൻ കേൾക്കാൻ തയ്യാറായില്ല.... പോലീസിൽ അറിയിച്ചു , ഓഫീസിൽ എല്ലാവരോടും പറയുകയും ചെയ്തു , പോലീസ് അയാളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നത് എന്റെ മുന്നിൽ കൂടിയായിരുന്നു , ദയനീയമായി എന്നെ നോക്കിയാ അവന് നേരെ ഒന്നും ചെയ്യാൻ പറ്റാതെ തല കുനിച്ച് നില്കാൻ മാത്രമേ എനിക്ക് അന്ന് പറ്റിയുളളു....

വളരെ പെട്ടെന്ന് തന്നെ ആ വാർത്ത എല്ലാവരും അറിഞ്ഞു... എന്തൊക്കെയോ രോഗം മൂലം വയ്യാതെ കിടന്നാ അയാളുടെ ഭാര്യ ഈ വാർത്ത അറിഞ്ഞ് നെഞ്ച് പൊട്ടിയാ മരിച്ചത്.... ആ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ് അച്ഛനറിയാതെ ഒര് വാക്കിലിനെ വെച്ച് അയാളെ ഞാൻ പുറത്തിറക്കി... പക്ഷേ അയാൾ പുറത്തിറങ്ങിയപ്പോഴേക്കും അയാൾക്ക് പലതും നഷ്ടപ്പെട്ടിരുന്നു , അതൊക്കെ സഹിക്കാൻ കഴിയാതെ രവി എങ്ങോട്ടകോ നാട് വിട്ട് ഓടി പോയി എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്... എന്നാൽ അന്ന് വിജയൻ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത് , ഒന്ന് സഹിക്കാൻ കഴിയാതെ അയാൾ ആത്മഹത്യ ചെയ്യാൻ വേണ്ടിയാണ് വീട്ടിൽ നിന്നിറങ്ങി പോയതാണെന്ന്... ചീറിപാഞ്ഞ് വരുന്ന ലോറിക്ക് മുമ്പിലേക്ക് എടുത്ത് ചാടിയ അവൻ കുറെ കാലം അനങ്ങാൻ പറ്റാതെ ആശുപത്രിയിൽ തന്നെയായിരുന്നു...

അന്ന് അവനെ അവിടെ വെച്ച് കണ്ടപ്പോഴാണ് അവൻ ജീവനോടെയുള്ള കാര്യം ഞാൻ അറിഞ്ഞത് , അവന്റെ മനസ്സിൽ നിറച്ച് എന്നോടുള്ള പകയായിരുന്നു... സത്യം ബോധ്യപ്പെടുത്താൻ ഞാൻ കുറെ ശ്രമിച്ചെങ്കിലും ഒന്നും കേൾക്കാൻ അവര് തയ്യാറായില്ലാ... അവരുടെ ഉദ്ദേശം എന്റെ ജീവനെടുക്കുക എന്നത് മാത്രമായിരുന്നു , രക്ഷപെടാൻ പരിശ്രമിച്ചെങ്കിലും അവരുടെ ശക്തിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല , വയറ്റിലേക്ക് കത്തി കുത്തിയിറക്കിയപ്പോഴും, തലയിൽ ഇരുമ്പ് വടിവെച്ച് അടിച്ചപ്പോഴും, ഞാനവനെ ദയനീയമായി ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളൂ... ബോധം മറയുന്നതിന് മുൻപ് എന്റെ മുന്നിലേക്ക് ഒരു പെൺകുട്ടി വരുന്നത് ഞാൻ കണ്ടിരുന്നു , അത് ആരാണെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിയുന്നില്ല , എന്റെ മുഖത്തേക്ക് പുച്ഛത്തോടെ അവൾ നോക്കുന്നത് പാതിയടഞ്ഞ കണ്ണിലൂടെ മാത്രമേ ഞാൻ കണ്ടിരുന്നു....

"ആ കാറിലേക്ക് ഇയാളെ കയറ്റി തീ വെച്ചേക്ക്, വെന്ത് തീരട്ടെ.. പൊള്ളിയടരട്ടെ ഈ ശരീരം... "" പകയോടെ അവൾ പറയുന്നത് ഞാൻ കേട്ടിരുന്നു... അത് കേട്ട് അരക്കയോ എന്നെ താങ്ങിയെടുത്ത് കാറിലേക്ക് കയറ്റുന്നത് മാത്രമേ ഞാൻ കണ്ടുള്ളൂ , പിന്നെ കണ്ണ് തുറക്കുമ്പോൾ അരികിൽ നിൽക്കുന്ന ആരെയും ഞാൻ തിരിച്ചറിഞ്ഞില്ല , എന്തിന് ശരീരം ഒന്ന് അനക്കാൻ പോലും കഴിഞ്ഞില്ല.... ഒന്നും ഓർമയില്ലാതെ ഒരുപാട് നാൾ കിടന്നു... കണ്ണടക്കുമ്പോൾ മനസിലേക്ക് വരുന്നത് ആ പെൺകുട്ടിയുടെ ശബ്ദമാണ് , ഇന്നും അവൾ ആരാണെന്ന് എനിക്ക് അറിയില്ല... അന്ന് ആ തീപിടിച്ച കാറിനുള്ളിൽ കിടന്നു മരിക്കുമെന്ന് തന്നെയാ ഞാൻ കരുതിയത് , പക്ഷേ പാതി ജീവനോടെ ഇവരെന്നെ രക്ഷപ്പെടുത്തി ശേഖരൻ സണ്ണിയെയും ഷിനിയെയും നോക്കിക്കൊണ്ട് പറഞ്ഞു....

"" ബാക്കിയാറിയാനായി ദേവൻ സണ്ണിയുടെ മുഖത്തേക്ക് നോക്കി.... അന്ന് ഞങ്ങളവിടെ ചെന്നപ്പോൾ എന്തൊക്കയോ പറഞ്ഞ് അവിടെ നിന്ന് പോകുന്ന വിജയനെ വരുണിനെയുമാണ് കണ്ടത് , കുറച്ചൂടെ ഉള്ളിലേക്ക് കയറിയപ്പോൾ ചെറുതായി തീ പിടിച്ച് തുടങ്ങിയ കാറും അത് കത്തിയമരുന്നത് കാത്തിരിക്കുന്ന രണ്ട് ഗുണ്ടകളെ കണ്ടു.... അവരുടെ സംസാരത്തിൽ നിന്ന് കാറിനുള്ളിൽ ആരോ ഉണ്ടെന്നും, അയാൾ മരിക്കുന്നത് അവർ കാത്തിരിക്കുവാണെന്നു ഞങ്ങൾക്ക് മനസിലായി... ഷിനിയും ലാലിയും ഗുണ്ടകളുടെ കാര്യം നോക്കിയപ്പോൾ ഞാൻ കാറിൽ നിന്ന് അച്ഛനെ പുറത്തിറക്കി... അച്ഛനെ എന്റെയും ലാലിച്ചാന്റെ കൈയിൽ ഏൽപ്പിച്ച് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാൻ പറഞ്ഞിട്ടാ ചേട്ടായി ആരുനെ അന്വേഷിച്ച് പോയത്..... ഷിനി പറഞ്ഞു ആരുനെ നോക്കി ഞാൻ അവിടെ ചെന്നപ്പോഴേക്കും നീയും , പോലീസുമൊക്കെ വന്നിരുന്നു...

ആരുനെ നിങ്ങൾ കണ്ടാൽ പ്രശ്നമാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു , അത് കൊണ്ട് എത്രയും പെട്ടെന്ന് ആരുനെ കൊണ്ട് അവിടുന്ന് പോകാനാ എനിക്ക് തോന്നിയത്.... അവളെ അന്വേഷിച്ച് തിരിച്ച് വന്നപ്പോഴേക്കും കത്തികൊണ്ടിരിക്കുന്ന കാറിലേക്ക് സമനില തെറ്റിയവളെ പോലെ പോകാൻ തുടങ്ങുവായിരുന്നു ആരു.. ആരു പറഞ്ഞാണ് വിഷ്ണുവിന്റെ കാര്യം ഞാനറിഞ്ഞത്.... നിലത്ത് കിടക്കുന്നവനിൽ ഒരുവനാണ് വിഷ്ണുവിനെ ഇല്ലാതാകാൻ വരുണിന് കുട്ട് നിന്നതെന്ന് ആരു പറഞ്ഞു..... അവന്റെ കൈ രണ്ടും കുട്ടി കെട്ടി കത്തി തുടങ്ങിയ ആ കാറിലേക്ക് തന്നെ ഞാനവനെ ഇട്ടു , മരണ വേദന അറിഞ്ഞ് തന്നെയാണ് അവനും പോയത്.... സണ്ണി പറഞ്ഞു.... വെല്ല്യച്ചി വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ അച്ഛനെ ആരുമറിയാതെ അഡ്മിറ്റ് ചെയ്യാൻ കഴിഞ്ഞു , ആ ഹോസ്പിറ്റലിലേക്ക് തന്നെയായിരുന്നു മാളുവിനെ വിഷ്ണുവിനെ നിങ്ങൾ കൊണ്ട് വന്നത്....

ഷിനി പറഞ്ഞു കാറിലുണ്ടായിരുന്ന ആ ബോഡിയും അങ്ങോട്ടേക്ക് തന്നെയായിരുന്നു കൊണ്ട് വന്നത്... അവിടെ വെച്ച് ഹരിയേട്ടനോട് സത്യങ്ങൾ ഒക്കെ പറഞ്ഞു... അത് കൊണ്ട് കാര്യങ്ങളൊക്കെ എളുപ്പമായി , അതിലുടെ അച്ഛൻ മരിച്ചെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഞങ്ങൾക്കും ഹരിയേട്ടനും കഴിഞ്ഞു... ലാലി പറഞ്ഞു "" അച്ഛൻ ഉണർന്നിട്ട് നിന്നോട് കാര്യങ്ങൾ പറയാമെന്ന ഞങ്ങൾ കരുതിയത് , പക്ഷേ അച്ഛൻ കണ്ണ് തുറക്കാൻ ഒരുപാട് നാളെടുത്തു... ചെറിയൊര് ശ്വാസം മാത്രമായിരുന്നു ജീവനുള്ളതിന്റെ തെളിവ്... രക്ഷപ്പെടുത്താൻ പറ്റുമെന്ന് ഡോക്ടർമാര് പോലും ഒരു ഉറപ്പും തന്നില്ല... ഹരി പറഞ്ഞു അപ്പോഴേക്കും ആരുനെ നിങ്ങൾ ജയിലിലാക്കിയിരുന്നു , പിന്നെ നിന്റെ കുറ്റപ്പെടുത്തലും , എല്ലാം കൂടിയാപ്പോൾ ആരുവിന്റെ സമനിലതെറ്റുമോയെന്ന് പോലും ഞങ്ങൾ ഭയന്നിരുന്നു...

ഇനി എന്ത് എന്ന് ആലോചിച്ചപ്പോഴാണ് വെന്റിലേറ്റർന്റെ സഹായമില്ലാതെ അച്ഛൻ ജീവൻ നിലനിർത്താൻ തുടങ്ങിയത് , ലാസ്റ്റ് ഓപ്ഷൻ എന്നാ രീതിക്കാണ് ഞങ്ങൾ അച്ഛനെ വയനാട്ടിലെ ഒരു ആശ്രമത്തിലേക്ക് കൊണ്ട് പോയത്.... പിന്നീട് അവിടുത്തെ ചികിത്സ കൊണ്ട് അച്ഛൻ ബെറ്ററായി വന്നെങ്കിലും നടക്കാനും ഒന്നും ഓർത്തെടുക്കാനും പറ്റില്ലായിരുന്നു.... ഒരു മാസം മുമ്പണ് അച്ഛൻ സംസാരിക്കാനും പയ്യെ പിടിച്ച് നടക്കാനും തുടങ്ങിയത് , അന്നാണ് രവിയെ കുറിച്ച് ഞങ്ങൾ അറിഞ്ഞത്.... സണ്ണി പറഞ്ഞു പക്ഷേ ആരു ആയി നടക്കുന്നത് ആരാണെന്ന് ഇത് വരെ ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞില്ല... ഷിനി പറഞ്ഞു നിർത്തി അത് അവളാണ് സണ്ണിച്ചാ , വൃന്ദ... " രവിയുടെ മകൾ... വൃന്ദ'''.... വേണിയുടെ രൂപത്തിലുള്ള അവളാണ് എല്ലാം ചെയ്യുന്നത്.... ദേവന്റെ സംസാരം കേട്ട് എല്ലാവരും ഞെട്ടി ഇരിക്കുവായിരുന്നു ...

എനിക്ക് ചെറിയ സംശയം തോന്നിയത് കൊണ്ട് ഞാനും ആരും കൂടി ഒരു ദിവസം രാത്രി വരുണിന്റെ പുതിയ വീട്ടിലേക്ക് പോയിരുന്നു , അവിടെയെത്തിയപ്പോഴാണ് സംശയത്തിനുള്ള ഉത്തരം കിട്ടിയത്.... കാരണം വേണി ബാംഗ്ലൂരാണ് ഉള്ളതെന്ന് ഉറപ്പ് വരുത്തിയിട്ടാ ഞാൻ ആ വീട്ടിലേക്ക് പോയത് , അവിടെയെത്തിയപ്പോൾ വേണിയുടെ അതെ രൂപത്തിലുള്ള മറ്റൊരാൾ.... അവിടെ ഫുൾ പരിശോധിച്ചപ്പോൾ വേണിയുടെ കൂടെ വീൽചെയറിലിരിക്കുന്ന ഒരാളുടെ ഫോട്ടോ കണ്ടു , ആ ഫോട്ടോ വെച്ച് അന്വേഷിച്ചപ്പോഴാണ് രവിയെയും വൃന്ദയെയും കുറിച്ചറിഞ്ഞത്... ദേവൻ എല്ലാവരോടും തനിക്കറിയുന്ന കാര്യങ്ങൾ പറഞ്ഞു എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല , ഒര് പെൺകുട്ടി ഇങ്ങനെയൊക്കെ ചെയ്യുമോ...?

സംശയത്തോടെ മാത്യു എല്ലാവരോടുമായി ചോദിച്ചു അവൾ ഒരു ക്രിമിനാണ് അപ്പച്ചാ , കൂടാതെ ആ രവി അവളുടെ മനസ്സിൽ പക നിറച്ച് വെച്ചിട്ടുണ്ടാകു.. മാത്യുനെ നോക്കി ഹരി പറഞ്ഞു ദേവനാണേൽ മാത്യുനെ നോക്കാൻ നല്ല വിഷമം ഉണ്ടായിരുന്നു , സത്യമറിയാതെ താൻ എന്തൊക്കെയാണ് അദ്ദേഹത്തോട് പറഞ്ഞത്.... വേദനയോടെ അവൻ ഓർത്തു.... അച്ഛനെ പൂർണ്ണ ആരോഗ്യത്തോടെ നിങ്ങളുടെ മുന്നിൽ കൊണ്ട് നിർത്തണമെന്ന് ആരുവിന് വലിയ ആഗ്രഹമായിരുന്നു , ആരു ആഗ്രഹിച്ചത് പോലെ തന്നെ നടന്നു... ദേവനെ നോക്കി സണ്ണി പറഞ്ഞു.... ആ ദേവാ , പിന്നെ നിങ്ങളുടെ കമ്പനിയും പഴയ പോലെയായിട്ടുണ്ട്... പുതിയ പ്രൊജക്റ്റ് , അതും ഒന്നല്ല മൂന്നെണ്ണം നിങ്ങളുടെ കമ്പനിക്ക് കിട്ടിയിട്ടുണ്ട്...

പഴയതിനേക്കാൾ ഉയരത്തിലായിരിക്കും ഇനി നിങ്ങളുടെ കമ്പനിയുടെ സ്ഥാനം... ചിരിയോടെ ഷിനിയും ദേവനോട് പറഞ്ഞു.... ഞങ്ങളുടെ ആരു നഷ്ടപ്പെടുത്തിയെന്ന് നി പറഞ്ഞതൊക്കെ അവൾക്ക് നിങ്ങൾക്ക് തന്നെ തിരിച്ച് തന്നിരിക്കുന്നു.. ലാലി കൂടെ ദേവനെ നോക്കി പറഞ്ഞു.... ഇനി നിനക്ക് അവരെ എന്ത് വേണേലും ചെയ്യാം , ഞങ്ങൾ അവരെ നിനക്ക് വിട്ട് തന്നിരിക്കുന്നു... സണ്ണി ദേവനെ നോക്കി പറഞ്ഞു തന്റെ അച്ഛൻ അനുഭവിച്ച വേദന ദേവൻ മനസ്സിൽ കണ്ടു , അതിനൊക്കെ അവരോട് പകരം വിട്ടണമെന്ന് ദേവൻ മനസ്സിൽ തീരുമാനിച്ചു...... അപ്പോഴാണ് ആരു അരികിൽ ഇല്ലാത്ത കാര്യം ദേവന് ഓർമ്മ വന്നത് , തന്റെ പ്രിയപ്പെട്ടവൾ എവിടെ... താൻ നൽകിയ വേദന മുഴുവൻ സാഹിച്ച് തനിക്ക് ഏറ്റവും വലിയ സമ്മാനമാണ് അവൾ നക്കിയിരിക്കുന്നത്... എത്രയും പെട്ടെന്ന് അവളെ കാണാനും നെഞ്ചോട് ചേർക്കാനും ദേവൻ വല്ലാതെ ആഗ്രഹിച്ചു... എല്ലാവരും ഓരോ കാര്യങ്ങൾ സംസാരിക്കുബോൾ ദേവൻ പയ്യെ എണീറ്റ് ആരുവിന്റെ റൂമിലേക്ക് നടന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story