പ്രണയ പ്രതികാരം: ഭാഗം 69

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

അപ്പോഴാണ് ആരു അരികിൽ ഇല്ലാത്ത കാര്യം ദേവന് ഓർമ്മ വന്നത് , തന്റെ പ്രിയപ്പെട്ടവൾ എവിടെ... താൻ നൽകിയ വേദന മുഴുവൻ സാഹിച്ച് തനിക്ക് ഏറ്റവും വലിയ സമ്മാനമാണ് അവൾ നക്കിയിരിക്കുന്നത്... എത്രയും പെട്ടെന്ന് അവളെ കാണാനും നെഞ്ചോട് ചേർക്കാനും ദേവൻ വല്ലാതെ ആഗ്രഹിച്ചു... എല്ലാവരും ഓരോ കാര്യങ്ങൾ സംസാരിക്കുബോൾ ദേവൻ പയ്യെ എണീറ്റ് ആരുവിന്റെ റൂമിലേക്ക് നടന്നു.... ദേവൻ റൂമിൽ ചെല്ലുമ്പോൾ ആരു ജനലിന്റെ അരികിൽ എന്തോ ആലോചിച്ച് നില്കുവായിരുന്നു.... അവൻ പയ്യെ സൗണ്ട് ഉണ്ടാക്കാതെ പുറകിലൂടെ ചെന്ന് ആരുവിന്റെ ഇടുപ്പിൽ മുറുക്കിപ്പിടിച്ച് തന്നോട് ചേർത്ത് നിർത്തി... പെട്ടന്നുള്ള ദേവന്റെ പ്രവർത്തിയിൽ ഞെട്ടി തിരിഞ്ഞ് നോക്കിയ ആരു കാണുന്നത് തന്നെത്തന്നെ നോക്കി നിൽക്കുന്ന ദേവനായിരുന്നു...

പതിവ് കുസൃതി ചിരി ഇല്ലാതെ മുഖത്ത് ഗൗരവം നിറച്ച് നിൽക്കുന്ന ദേവനെ കണ്ടപ്പോൾ ആരുവിന് ചെറിയ പേടി തോന്നി.. ദേവൻ ഒന്നുടെ അവളെ അടുപ്പിച്ച് നിർത്തി.... തന്റെ ടോപിനടിയിലൂടെ ദേവന്റെ കൈ മുകളിലേക്ക് കയറുന്നത് ആരു അറിയുന്നുണ്ടയിരുന്നു... റം , കൈ... കൈ എടുക്ക്... ആരു വിറയലോടെ ദേവനോട് പറഞ്ഞു.... ഇല്ല.... ഒന്നുടെ അവളുടെ വയറ്റിൽ അമർത്തി പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു.... ദേ ഞാൻ കിടന്ന് ബഹളം വെക്കും... അച്ഛനോട് പറഞ്ഞും കൊടുക്കും... ഞാനാ ഇപ്പോ അച്ഛന്റെ മൂത്ത മോൾ.. ദേവനെ ഭീഷണിപെടുത്തി കൊണ്ട് ആരു പറഞ്ഞു.... ആഹാ , അത്രക്കായോ... ഇതൊക്കെ നീ അച്ഛനോട് പറയുമോ...?? ആരുവിന്റെ വയറ്റിൽ നിന്ന് ദേവൻ കൈ മുകളിലേക്ക് ഉയർത്തി... ദേ റം അടങ്ങി നിൽക്ക്....

എന്തായാലും നീ അച്ഛനോട് പറയാൻ പോകുവല്ലേ , ഇതുടെ പറഞ്ഞേക്ക് അച്ഛന്റെ മോൻ അവന്റെ ഭാര്യയെ പിടിച്ച് ഉമ്മ വെച്ചേന്ന്.... ആരു എന്തേലും പറയും മുൻപ് ദേവന്റെ ചുണ്ടുകൾ ആരുവിന്റെ കവിളിൽ പതിഞ്ഞിരുന്നു.... രണ്ട് നിമിഷത്തിന് ശേഷം അവളിൽ നിന്ന് മുഖം ഉയർത്തു ദേവൻ അവളെ നോക്കി.. ചുവന്ന കിടക്കുന്ന അവളുടെ കവിളുകൾ കണ്ടപ്പോൾ ദേവന് അവളോടുള്ള ഇഷ്ട്ടം കുടി... കുമ്പിയടഞ്ഞ മിഴികൾ ഉയർത്തി അവൾ ദേവനെ നോക്കി.... മര്യാദക്ക് നിന്നാൽ എന്റെ കൈ അടങ്ങിയിരിക്കും.. അല്ലകിൽ... കുസൃതി ചിരിയോടെ ദേവൻ ആരുനെ ഒന്ന് നോക്കി... അത് വരെ പിടഞ്ഞോടിരുന്ന ആരു പിന്നെ അടങ്ങി നിന്നും.... പറ ആരു , എന്തൊക്കെയുണ്ട് വിശേഷം.. കുസൃതി ചിരിയോടെ തന്നെ ദേവൻ ആരുനോട്‌ ചോദിച്ചു....

എന്ത് വിശേഷം... വിശേഷം ഒന്നുല്ല , എനിക്ക് കാല് വേദനിക്കുന്നു.. കിടക്കണം... ദേവന്റെ മുഖത്ത് നോക്കാതെ ആരു പറഞ്ഞു.... അത് സാരല്ല , നന്നായി വേദനിക്കുവാണേൽ ഞാൻ എടുത്തോളാം... വേണ്ട , വലിയ വേദനയില്ലാ... പെട്ടന്ന് ആരു പറഞ്ഞു... ഓഹോ... ഇത്രപെട്ടന്ന് വേദന മാറിയോ... അവളെ സൂക്ഷിച്ച് നോക്കികൊണ്ട് ദേവൻ ചോദിച്ചു.... മ്മ്മ് " മാറി.. റാമിന്... റാമിന് എന്താ.. വേണ്ടേ... പേടിയോടെ ആരു ചോദിച്ചു എനിക്ക് എന്ത്... എനിക്ക് ഒന്നും വേണ്ട... അല്ല ഇനി എന്തേലും തരാൻ ഉദ്ദേശം ഉണ്ടേൽ... തന്നോളൂട്ടോ.... ചിരിയോടെ ആരുന്റെ കണ്ണിൽ തന്നെ നോക്കി ദേവൻ പറഞ്ഞു.... ഒന്നും തരാൻ ഉദ്ദേശം ഇല്ല.. മറിക്കെ , എനിക്ക് പോകണം... ദേവനിൽ നിന്ന് അകലാൻ ശ്രമിച്ച് കൊണ്ട് ആരു പറഞ്ഞു.... അങ്ങനെയങ്ങ് പോകാതെ... ദേവൻ അവളെ ഒന്നുടെ ചേർത്ത് പിടിച്ചു.... എ...ന്താ... പേടിയോടെ അവൾ പിന്നെയും ചോദിച്ചു.... അല്ല നേരെത്തെ ആരോ എന്തോ പറഞ്ഞല്ലോ...

എന്തായിരുന്നു അത് , ആ അത് തന്നെ.. എനിക്ക് കോഴി സ്വഭാവമാണ്... അങ്ങനെയല്ലേ പറഞ്ഞെ... ശെരികുമുള്ള കോഴിസ്വഭാവം എന്താണെന്ന് ഞാൻ ഇപ്പോ കാണിച്ച് തരട്ടെ.. ആരുവിന്റെ വയറ്റിൽ ഒന്ന് പിച്ചി കൊണ്ട് ദേവൻ ചോദിച്ചു... നഗ്നമായ തന്നെ വയറ്റിൽ ദേവന്റെ കൈ ഒന്നുടെ പതിഞ്ഞപ്പോൾ പേടിയോടെ വിറയലോടെ ആരു ഒന്ന് ഉയർന്ന് പൊങ്ങി.... റം , എന്നെ വിട്ടേ.. എനിക്ക് ഇങ്ങനെ ഒരുപാട് നേരം നിൽക്കാൻ പറ്റില്ല.. കാല് വേദനിക്കുന്നു... രക്ഷപെടാൻ വേണ്ടി ആരു ദേവനോട് പറഞ്ഞു നിന്റെ ഒര് കള്ളത്തരവും എന്റെയടുത്ത് നടക്കില്ല ആരു... പഴേപോലെയല്ല നിനക്ക് എന്നെ കാണുമ്പോൾ ഇപ്പോ ഒര് വിലയുമില്ല , അത് ഞാൻ മാറ്റി തരാം... ആരുവിനെ തന്റെ അരികിലേക്ക് ഒന്നുടെ ചേർത്ത് നിർത്തി കൊണ്ട് ദേവൻ പറഞ്ഞു റം , ഞാൻ നേരത്തെ പറഞ്ഞത് കള്ളമാ , പക്ഷേ ഇപ്പോ ശെരിക്കും എനിക്ക് കാല് വേദനിക്കുന്നുണ്ട്... സത്യം..

ദേവന്റെ നെഞ്ചിലേക്ക് ചഞ്ഞ് കിടന്ന് കൊണ്ട് ആരു പറഞ്ഞു... വേദനയുള്ള ആളെന്തിനാ ഇവിടെ വന്ന് നിന്നത്... അവളെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ ചോദിച്ചു... അപ്പോൾ വേദനയില്ലായിരുന്നു... ഇപ്പോ ഉണ്ട്... പതിഞ്ഞ ശബ്ദത്തിൽ ആരു പറഞ്ഞു.... സാരല്ലട്ടോ... നമ്മുക്ക് കിടക്കാം.. ദേവൻ അവളെ ശ്രദ്ധിച്ച് എടുത്ത് ബെഡിലേക്ക് കിടത്തി.... വയ്യാത്ത കാലും വെച്ച് നീയെന്തിനാ ആരു അവിടെ പോയി നിന്നത്.. ബെഡിൽ ചാരി കിടക്കുന്നവളുടെ മുന്നിൽ ഇരുന്ന് കൊണ്ട് ദേവൻ ചോദിച്ചു... ഞാൻ ഓരോന്ന് ആലോചിച്ച് നിന്ന് പോയതാ... ചിരിയോടെ അവൾ പറഞ്ഞു ഇത്രക്ക് എന്താ എന്റെ പെണ്ണിന് ആലോചിക്കാൻ ഉള്ളത്... ചിരിയോടെ ദേവൻ ചോദിച്ചു... ഒരുപാട് ഉണ്ടല്ലോ... പ്രണയം, സന്തോഷം, സങ്കടം, വെറുപ്പ്, അപമാനം, വേദന, ഒറ്റപ്പെടൽ... അങ്ങനെയല്ലാം..!!! ഇതൊക്കെ ഞാൻ നിനക്ക് തന്ന് കഴിഞ്ഞല്ലേ ആരു... പെട്ടന്ന് അവളുടെ കൈയിൽ അമർത്തി പിടിച്ച് കൊണ്ട് ദേവൻ ചോദിച്ചു...

കുറ്റബോധം കൊണ്ട് അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു.... അതിന് ആരു മറുപടി ഒന്നും പറയാതെ അവനെ നോക്കി പുഞ്ചിരിച്ചു.... നിന്നോട് ഞാൻ ചെയ്ത തെറ്റിന്റെ പാവം ഏത് നദിയിലാ ആരു ഞാൻ ഒഴുക്കി കളയേണ്ടേ... ഏത് നദിയിൽ അലിഞ്ഞ് ചേർന്നാലാ ഞാൻ ചെയ്ത പാവം ഇല്ലാതാകുവാ.... വേദനയോടെ ദേവൻ ആരുനോട് ചോദിച്ചു... ദേവന്റെ സങ്കടം കണ്ടപ്പോൾ ആരുവിനും സങ്കടം വന്നിരുന്നു... ഇങ്ങനെ ഒര് ദിവസം തന്റെ മുന്നിൽ വരുമെന്ന് അവൾക്ക് അറിയാമായിരുന്നു... അത് കൊണ്ട് വന്ന സങ്കടം പ്രകടിപ്പിക്കാതെ അവൾ ഇരുന്നു.... എന്താടി നീ എന്നോട് ഒന്നും പറയാത്തത്... എപ്പോഴേലും... എപ്പോഴേലും ഒരിക്കൽ.. ഒര് വട്ടം നിനക്ക് എന്നോട് പറഞ്ഞൂടായിരുന്നോ സത്യയങ്ങൾ...!! എത്രയോ... എത്രയോ തവണ ജീവനോടെയുള്ള എന്റെ അച്ഛന്റെ പേരിൽ ഞാൻ നിന്നെ ദ്രോഹിച്ചു...

ഉണ്ണത്തെയും ഉറങ്ങാതെയും എന്റെ അച്ഛനെ നോക്കിയ നിനക്ക് ഞാൻ ഭക്ഷണം പോലും നിഷേധിച്ചിട്ടില്ലേ...?? നിന്റയി കൈകൾ നിലത്തിട്ട് ചവിട്ടിയരച്ചിട്ടില്ലേ...??? ചെയ്യാത്ത തെറ്റിന് ജയിൽ കയറ്റി അപമാനിച്ചില്ലേ....?? തിരിച്ചിറങ്ങിയാ നിന്നെ വേദനിപ്പിക്കാനായി കഴുത്തിൽ ഒര് കുരുക്ക് ഇട്ട് തന്നില്ലേ..?? ഭക്ഷണവും ഉറക്കവും നിഷേധിച്ചില്ലേ....??? നിന്നെ... നിന്നെ ഞാൻ ഇനി വേദനിപ്പിക്കാൻ ബാക്കിയുണ്ടോ ആരു...?? എന്തിനാ എല്ലാം മറച്ച് വെച്ച് സ്വയം വേദന സഹിച്ചത്... എന്നേലും... എപ്പോഴേലും ഒരിക്കൽ നിനക്ക് പറഞ്ഞൂടായിരുന്നോ എന്റെ വിശ്വസം തെറ്റായിരുന്നു എന്ന്... എന്തിനാ നീ എല്ലാം സഹിച്ചത്...!! അതിന് മാത്രം എന്ത് യോഗ്യതയാ എനിക്കുള്ളത്..... ഞാൻ സ്നേഹിക്കുന്നു എന്നൊര് യോഗിത... അത് മാത്രം മതി റം തരുന്ന വേദനയെല്ലാം സഹിക്കാൻ... ദേഷ്യപ്പെട്ട് ഞാൻ എന്തേലും പ്രതികരിച്ച് പോയാൽ അത് എല്ലാവർക്കും ദോഷം ചെയ്യും... അതാ മിണ്ടാതിരുന്നേ... എങ്കിലും നിനക്ക് പറഞ്ഞൂടായിരുന്നോ ആരു...

ഇതിപ്പം ഞാൻ പാവത്തിന് മേൽ പാവം ചെയ്തപോലെയായില്ലേ... വേദനയോടെ ദേവൻ ചോദിച്ചു.... ഞാൻ എങ്ങനെ പറയുമായിരുന്നു റം , അനങ്ങാൻ വയ്യാത്ത അച്ഛനെ കാണിച്ച് തന്ന് ഇതാണ് ജീവനോടെയുള്ള അച്ഛൻ എന്ന് പറയണമായിരുന്നോ...!!! അല്ല അങ്ങനെ പറഞ്ഞാൽ തന്നെ റം എന്നെ വിശ്വസിക്കുമായിരുന്നോ....??? ഇല്ല... ഒരിക്കലും ഇല്ല....!! അതും എന്റെ തലയിൽ തന്നെ വരും... പിന്നെ സങ്കടത്തിന് മേൽ സങ്കടമാകും.. കൂടാതെ അച്ഛൻ ജീവനോടെ ഉണ്ടാവുകയും ഇല്ലായിരുന്നു...!! സത്യങ്ങൾ പറയാതെ ഇരുന്നത് കൊണ്ട് മാത്രമാണ് ഇന്ന് അച്ഛൻ ജീവനോടെയുള്ളത്... ഇന്ന് അച്ഛന് ചെറിയ തളർച്ചയല്ലാതെ വേറെ ഒര് കുഴപ്പവുമില്ല.. ഇന്ന് നേരെ നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ റാമിന് സന്തോഷമയില്ലേ... മാളു ആണേൽ സന്തോഷം കൊണ്ട് അവൾക്ക് ഓർമ്മ കിട്ടിയത് പോലും അറിയാതെ എല്ലാവരെ അറിയിച്ചു.. നാളെ ദേവേച്ചിയും അമ്മയും വരും ,

അവർക്കും സന്തോഷമാകും.. ഇതല്ലേ വേണ്ടത്... ഇതിനാ ഞാൻ കാത്തിരുന്നത്... ചിരിയോടെ ദേവനെ നോക്കി ആരു പറഞ്ഞു.... എനിക്ക് സന്തോഷം ഇത് മാത്രം അല്ല ആരു... ആരുവിന്റെ കൈ തന്റെ കൈക്കുള്ളിലക്കി കൊണ്ട് ദേവൻ പറഞ്ഞു.... പിന്നെ എന്ത് വേണം ദേവനാരായണന് സന്തോഷമാകാൻ... ദേവന്റെ മുഖത്തേക്ക് കള്ളചിരിയോടെ നോക്കികൊണ്ട് ആരു ചോദിച്ചു... അത്... അത് പിന്നെ.... ടാ നീ ഒന്ന് വന്നേ... പുറത്ത് പോകണ്ട ഒരാവിശമുണ്ട്.... ദേവൻ ആരുനോട് എന്തോ പറയാൻ വന്നപ്പോഴേക്കും അതിന് തടസമായി റൂമിലേക്ക് ലാലി കയറി വന്നു.. ഓ നശിപ്പിച്ചു , മനുഷ്യനെ ഒന്ന് പ്രേമിക്കാനും വിടില്ല... എന്താടാ... ലാലിയെ മനസ്സിൽ പ്രാകികൊണ്ട് ദേവൻ അവനോട് ചോദിച്ചു.... നീ ഒന്ന് വന്നേ... നമ്മുക്ക് പുറത്ത് പോകാം... അഞ്ജുവിനും ചിഞ്ചുവിനും കേക്ക് മേടിക്കണം... ഓഡർ ചെയ്തതാ പോയി മേടിച്ചാൽ മതി...

പിന്നെ നമ്മുക്ക് സ്പെഷ്യലായി ചിലത് വാങ്ങാനുണ്ട്.. ദേവനെ നോക്കി കണ്ണിറുക്കി കൊണ്ട് ലാലി പറഞ്ഞു.... ലാലിച്ച...!!! തക്കിത്തോടെ ആരു അവനെ വിളിച്ചു... എല്ലാവരും കൂടെയുള്ള സന്തോഷതിന് കുറച്ച്... കുറച്ച് മാത്രം... ആരുനോട് കെഞ്ചി കൊണ്ട് ലാലി പറഞ്ഞു.... മ്മ്മ്മ് " ഒന്ന് മുളിക്കൊണ്ട് ആരു സമ്മതം പറഞ്ഞു... ടാ , നീ പോരെ... ഞാൻ എന്റെ ഫോൺ എടുത്തിട്ട് വരാം.. ആരു പോയിട്ട് വരാം.. ദേവനോടും ആരുനോടും പറഞ്ഞിട്ട് ലാലി പുറത്തേക്ക് പോയി.... പോയിട്ട് വരാം... വന്നിട്ട് പതിക്ക് വെച്ചതൊക്കെ പറയാം... ആരുനോട് യാത്ര പറഞ്ഞിട്ട് ദേവൻ പോയി.... ** സണ്ണിച്ചാ... കുറച്ച് കഴിഞ്ഞപ്പോൾ ദേവന്റെ ബൈക്കിന്റെ കീയും കറക്കി കൊണ്ട് ചാർളി അങ്ങോട്ടേക്ക് വന്നു.... ആ നീ വന്നോ... കാണാത്തത് കൊണ്ട് വിളിക്കാൻ തുടങ്ങുവായിരുന്നു... ഞാൻ ഉറങ്ങി പോയി അതാ താമസിച്ചത്... എല്ലാവരും എവിടെ...?? ദേവനും ലാലിയും പുറത്ത് പോയേക്കുവാ..

അങ്ങോട്ടേക്ക് വന്ന ഷിനി ചാർളിയോട് പറഞ്ഞു.... അപ്പച്ചൻ വന്നോ... ചാർളി സണ്ണിയോട് ചോദിച്ചു.... ആടാ എല്ലാവരും വന്നു.. സണ്ണി പറഞ്ഞു.... അപ്പച്ചനും ചാച്ചനും വെല്ല്യമ്മച്ചിയെ കാണാത്തത് കൊണ്ട് സങ്കടമാ... ഷിനി പറഞ്ഞു വെല്ല്യമ്മച്ചി വീട്ടിൽ ഇല്ല , ഏതോ... ഒര് ചേച്ചിയുടെ വീട്ടിൽ പോയിരിക്കുവാ.. നാളെ വരും... വരുമ്പോൾ ഇങ്ങോട്ടേക്ക് കൊണ്ട് വരാം... ചാർളി പറഞ്ഞു.... വരുമ്പോൾ പറഞ്ഞാൽ മതി , ഞങ്ങൾ അവിടെ വന്ന് കൂട്ടിക്കോളം.... സണ്ണി വേഗം ചാർളിയോട് പറഞ്ഞു... ആ , നീ എപ്പോ വന്നെടാ... സ്റ്റെപ് ഇറങ്ങി താഴെക്ക് വന്ന ജസ്റ്റി ചാർളിയോട് ചോദിച്ചു... ഞാൻ വന്നതേയുള്ളൂ , നീ എവിടെയായിരുന്നു... ഞാൻ മുകളിലായിരുന്നു... അല്ല നിനക്കെന്ത് പറ്റി , മുഖം ഒക്കെ നീര് വെച്ച്... സുഖമില്ലേ... ജസ്റ്റിയുടെ മുഖത്തെ തളർച്ച കണ്ട് ചാർളി അവനോട് ചോദിച്ചു.... ഏയ്യ് കുഴപ്പമൊന്നുമില്ല , ചെറിയൊര് തലവേദന...

ഞാൻ വെല്ല്യച്ചിയോട് ഒര് ചായ ഇട്ട് തരാൻ പറയട്ടെ... എല്ലാവരെ ഒന്ന് നോക്കിയാ ശേഷം ജസ്റ്റി അടുക്കളയിലേക്ക് പോയി.... അല്ല അവന് ഇത് എന്ത് പറ്റി... അവൻ പോയ വഴിയെ നോക്കികൊണ്ട് ജസ്റ്റി സണ്ണിയോട് ചോദിച്ചു.... വാ , പറയാം... സണ്ണി അവനെ വിളിച്ച് കൊണ്ട് മുകളിലേക്ക് പോയി... *** വല്യേച്ചി ഒരു ചായ ഇട്ട്.... അമലയെ അന്വേഷിച്ച് അടുക്കളയിലേക്ക് വന്ന ജസ്റ്റി അവിടെ നിൽക്കുന്ന മാളുവിനെ കണ്ട് പറയാൻ വന്നത് പൂർത്തിയാകാതെ അവിടെ നിന്നും... പെട്ടന്ന് ജസ്റ്റിയെ കണ്ടാ മാളു എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങാൻ തുടങ്ങി.... അത്.... വെല്ല്യച്ചി ഇവിടെ ഉണ്ടെങ്കിൽ ഒര് ചായ ഇട്ട് തരാൻ പറയാൻ വന്നതായിരുന്നു.. കുഴപ്പമില്ല, ഞാൻ പിന്നെ ഇട്ട് കുടിച്ചോളാം... പോകാൻ തുടങ്ങി കൊണ്ട് ജസ്റ്റി പറഞ്ഞു.... പോകല്ലേ... ഞാനിപ്പോൾ ചായ ഇട്ട് തരാം... ദിർദിയിൽ അവനോട് പറഞ്ഞ് കൊണ്ട് വെപ്രാളപെട്ട് മാളു ചായ ഇടാൻ തുടങ്ങി... പയ്യെ , ശ്രദ്ധിച്ച്... അല്ലേൽ വേണ്ട ഞാൻ ഇട്ടോളാം...

അവളുടെ വെപ്രാളം കണ്ട് ജസ്റ്റി പറഞ്ഞു.... ഏയ്യ് , ഞാൻ ഇട്ടോളാം... ജസ്റ്റിയെ തടഞ്ഞ് കൊണ്ട് മാളു പറഞ്ഞു..... മ്മ്മ്മ്മ് " ഒന്ന് മൂളിയ ശേഷം ജസ്റ്റി കുറച്ച് മാറി നിന്നും... എന്താ... എന്താ പറ്റിയെ...?? തലയിൽ വിരൽ കൊണ്ട് തടവുന്ന ജസ്റ്റിയെ കണ്ട് കൊണ്ട് മാളു അവനോട് ചോദിച്ചു... ചെറിയൊര് തലവേദന... മാളുവിനെ നോക്കി കൊണ്ട് ജസ്റ്റി പറഞ്ഞു.... അത് ഇന്നലെ ഉറങ്ങാത്തത് കൊണ്ടായിരിക്കും... ഞാൻ കണ്ടിരുന്നു ഇച്ചായൻ... ആ.. അത് സോറി... വിളിച്ച് ശീലിച്ചത് കൊണ്ടാണ്... അങ്ങനെയേ വരും.. അത് കൊണ്ടാ... ഇന്നലെ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് ഞാൻ കണ്ടിരുന്നു... ഒര് കപ്പിൽ ചായ പകർന്ന് ജസ്റ്റിക്ക് കൊടുത്ത് കൊണ്ട് മാളു പറഞ്ഞു.... ഇന്നത്തെ ദിവസം ഞാൻ ഇന്നലെയെ മനസ്സിൽ കണ്ടിരുന്നു , അത് കൊണ്ടാണ്.... മാളുവിന്റെ കൈയിൽ നിന്ന് ചായ വാങ്ങി കൊണ്ട് ജസ്റ്റി പറഞ്ഞു.... അത്... എനിക്കൊര് കാര്യം..

. പറയണോ വേണ്ടയോയെന്ന് ഒന്നാലോചിച്ച ശേഷം മാളു ജസ്റ്റിയോട് എന്തോ പറയാൻ തുടങ്ങി..... എന്താ പറഞ്ഞോ.... അവളെ നോക്കി കൊണ്ട് ജസ്റ്റി പറഞ്ഞു... അത് എനിക്ക് ഇവിടുന്ന്.... ആഹാ , മാളു മാളൂന്റെ ഇച്ചായനും ഇവിടെ നിൽക്കുവാണോ.... മാളു എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ചിഞ്ചു അങ്ങോട്ടേക്ക് വന്നു.... ആ നീ എപ്പോ വന്നു... ചിഞ്ചുവിനെ കണ്ടാ ജസ്റ്റി അവളോട് ചോദിച്ചു.... ഞാൻ വന്നതേയുള്ളു , നല്ല തലവേദന വെല്ല്യച്ചി ഉണ്ടകിൽ ഒര് ചായ കിട്ടുമോ എന്നറിയാൻ വന്നതാ... ചിരിയോടെ ചിഞ്ചു പറഞ്ഞു ചായ ഇട്ട് വെച്ചിട്ടുണ്ട് , ഇപ്പോ തരാം... ചിഞ്ചുനോട്‌ പറഞ്ഞ് കൊണ്ട് മാളു വേഗം അവൾക്ക് ചായ എടുക്കാൻ തുടങ്ങി.... ആഹാ , മാളു എല്ലാം പഠിച്ചല്ലോ... ശ്രദ്ധിച്ച് ചായ എടുക്കുന്ന മാളൂനെ നോക്കി ചിരിയോടെ ചിഞ്ചു പറഞ്ഞു.... മാളൂന് എല്ലാം അറിയാം , കാരണം മാളു ഇപ്പോ നമ്മുടെ മാളു അല്ല... മാളവികയാണ്..

മാളൂനെ നോക്കി ഉള്ളിലെ വേദന മറച്ച് ചിരിയോടെ ജസ്റ്റി ചിഞ്ചുനോട് പറഞ്ഞു... കേട്ടത് വിശ്വസിക്കാതെ ചിഞ്ചു മാളൂനെ ജസ്റ്റിയെയും മാറി മാറി നോക്കി... ജസ്റ്റിയുടെ മുഖത്തെ വേദന കണ്ടപ്പോൾ അവൻ പറഞ്ഞത് സത്യം ആണെന്ന് ചിഞ്ചുവിന് മനസിലായി... ഒരാശ്വാസം എന്നാ രീതിക്ക് ചിഞ്ചു ജസ്റ്റിയുടെ കൈയിൽ മുറുകെ പിടിച്ചു.... ചായ... മാളു ചിഞ്ചുന് നേരെ ചായ നീട്ടി.... താങ്ക്യൂ... ഒര് ചിരിയോടെ ചിഞ്ചു മാളുവിന്റെ കൈയിൽ നിന്ന് ചായ വാങ്ങി.. കുറച്ച് നേരത്തിന് മൂന്ന് പേരും ഒന്നും മിണ്ടിയില്ല.... അല്ല , എല്ലാവരും എവിടെ.. താഴെ ആരെയും കണ്ടില്ലല്ലോ... വിഷയം മാറ്റാൻ വേണ്ടി ചിഞ്ചു ജസ്റ്റിയെയും മാളൂനെയും നോക്കി ചോദിച്ചു... എല്ലാവരും മുകളിൽ ഉണ്ടാകും.. ജസ്റ്റി പറഞ്ഞു... എന്നാൽ വാ , നമ്മുക്ക് അങ്ങോട്ടേക്ക് പോകാം... ജസ്റ്റിയെ നോക്കി ചിഞ്ചു പറഞ്ഞു.... *** മുകളിലെ ഹാളിൽ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുവായിരുന്നു.... ഇതെന്താ ഞങ്ങളെ കൂട്ടാതെ ഒര് ചർച്ച... ചിഞ്ചുവിന്റെ സൗണ്ട് കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കി... ചിരിയോടെ വരുന്ന മൂന്ന് പേര് ജസ്റ്റി, മാളു, ചിഞ്ചു.... മാളു എല്ലാവരെ നോക്കി ചിരിച്ചിട്ട് റൂമിലേക്ക് പോയി...

ചിഞ്ചു സണ്ണിയുടെ അടുത്തും, ജസ്റ്റി ഹരിയുടെ അടുത്തും പോയിരുന്നു.... നീ എപ്പോ വന്നു... ഷിനി ചിഞ്ചുനോട്‌ ചോദിച്ചു.... വന്നതേയുള്ളു.... ചിരിയോടെ ചിഞ്ചു പറഞ്ഞു.... വന്നയുടനെ അടുക്കളയിലേക്കാണോ പോയെ... അവളുടെ കൈയിലെ ചായ കപ്പ് കണ്ട് അവളെ കളിയാക്കി കൊണ്ട് ഹരി ചോദിച്ചു... പോ ഹരിയേട്ടാ... എനിക്ക് ചെറിയ തലവേദന... ചായക്ക് വേണ്ടി വെല്ല്യച്ചിയെ നോക്കി അടുക്കളയിലേക്ക് പോയതാ... വെല്ല്യച്ചിയെ കണ്ടില്ല , പകരം മാളു ചായ ഇട്ട് തന്നു... ചായ ഗ്ലാസ്‌ കാണിച്ച് കൊണ്ട് ചിഞ്ചു പറഞ്ഞു... ഇന്നലെ ഉറങ്ങാത്തത് കൊണ്ടായിരിക്കു... കല്ലചിരിയോടെ മനസിൽ ഓർത്ത് ചാർളി ചിഞ്ചുനെ ഒന്ന് നോക്കി... എന്നതാ നിന്റെ മുഖത്ത് പതിവില്ലാത്ത ഒര് തിളക്കം.. ഏതേലും കൊള്ളാ കേസ് നി കണ്ട് പിടിച്ചോ... ചിഞ്ചുവിന്റെ മുഖത്തെ സന്തോഷം കണ്ട് കൊണ്ട് ഷിനി ചോദിച്ചു ആ , ഒര് കൊള്ളകാരനെ എന്റെ ഈ... കൈക്കുള്ളിലാക്കി... ചാർളിയെ ഇടം കണ്ണൽ നോക്കികൊണ്ട് ചിഞ്ചു ഷിനിയോട് പറഞ്ഞു... അവന്റെ കഷ്ടകാലം തുടങ്ങി... ചിരിയോടെ ഷിനി പറഞ്ഞു.... *** നമ്മള് പോകാൻ നേരത്ത് ഇവിടെ ഇത്ര വണ്ടി ഇല്ലായിരുന്നല്ലോ....

കാറിൽ നിന്നിറങ്ങിയ ലാലി മുറ്റത്ത് കിടക്കുന്ന വണ്ടികൾ കണ്ട് പറഞ്ഞു.... ചാച്ചുവും ചിഞ്ചുവും വന്നിട്ടുണ്ടാകും... കാറിൽ നിന്ന് സാധങ്ങൾ ഇറക്കി കൊണ്ട് ദേവൻ പറഞ്ഞു.... മ്മ്മ്മ്മ് " അവരെ ഉടനെ സെറ്റ് ആക്കണം.. ദേവനെ നോക്കി ലാലി പറഞ്ഞു പിന്നെയാക്കലോ.... ചിരിയോടെ ദേവൻ മറുപടി പറഞ്ഞു..... വാ , അകത്തേക്ക് കയറാം... ദേവന്റെ കൈയിൽ നിന്ന് പകുതി സാധങ്ങൾ വാങ്ങി കൊണ്ട് ലാലി പറഞ്ഞു.... ആ , വന്നോ... കാണാത്തത് കൊണ്ട് വിളിക്കാൻ തുടങ്ങുവായിരുന്നു... അകത്തേക്ക് വന്ന ലാലിയെ ദേവനെ നോക്കി ആൻസി പറഞ്ഞൂ.... അത് , ഇവിടെ കിട്ടാത്ത കുറച്ച് സാധങ്ങൾ വാങ്ങാൻ പോയിരിക്കുവായിരുന്നു ചിരിയോടെ ലാലി പറഞ്ഞു.... മ്മ്മ്മ്മ് " മനസിലായി... ആൻസി ഒന്ന് മുളിയിട്ട് അടുക്കളയിലേക്ക് പോയി.... ദേവനും ലാലിയും കൂടെ മേടിച്ച ചില സാധങ്ങൾ ഫ്രിഡ്ജിലേക്ക് വെച്ചിട്ട് ഹാളിലേക്ക് പോയി.... ഇവിടെയരെ കാണുന്നില്ലല്ലോ...

ദേവൻ ലാലിയോട് പറഞ്ഞു മുകളിയുണ്ടാകും , വാ... ലാലി ദേവനെ കൂട്ടി മുകളിലേക്ക് കയറി.... വിചാരിച്ചപോലെ അവിടെ എല്ലാവരും ഉണ്ടായിരുന്നു.... ആ , ജോണലിസ്റ്റും ഉണ്ടായിരുന്നോ... ചിഞ്ചുനെ കണ്ടാ ലാലി അവളോട് ചോദിച്ചു.... ആ , ഞാൻ കുറച്ച് നേരെത്തെ വന്നു , ലാലിച്ചാൻ എവിടെ പോയതാ... ഞങ്ങൾ കുറച്ച് സാധങ്ങൾ വാങ്ങാൻ പോയതാ... നീ ഒന്ന് എഴുന്നേറ്റെ.... ചിഞ്ചുവിന്റെ കൈയിൽ പിടിച്ച് കൊണ്ട് ലാലി പറഞ്ഞു.... എന്നതിനാ... ചിരിയോടെ ചിഞ്ചു ചോദിച്ചു ചുമ്മാതെ... ചിരിയോടെ തന്നെ പറഞ്ഞു എനിക്ക് മനസ്സിലായി... എന്നെ എണീപ്പിച്ചിട്ട് ഇവിടെ ഇരിക്കാൻ അല്ലേ... നടക്കില്ല.... ചിരിയോടെ ചിഞ്ചു പറഞ്ഞു അതിപ്പം നീ എണീച്ചില്ലെകിലും ഞാൻ ഇവിടെ തന്നെ ഇരിക്കും , അത് കൊണ്ട് മര്യാദയ്ക്ക് എഴുന്നേൽക്കുന്നതാ നല്ലത്.. ചിഞ്ചുനോട്‌ പറഞ്ഞ് കൊണ്ട് ലാലി അവളെ പിടിച്ചണിപ്പിച്ച് അവൻ അവിടെ ഇരുന്നു..... നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ,

എന്റെ വീട്ടിലേക്ക് തന്നെയല്ലേ നീ വരുന്നത്.. കുറുബോടെ ലാലിയോട് പറഞ്ഞിട്ട് ചിഞ്ചു താഴേക്ക് പോകാൻ തുടങ്ങി.... കുറച്ച് കഴിഞ്ഞ് ഞങ്ങൾക്ക് ചായ ഇട്ട് കൊണ്ട് വരണെ... താഴേക്ക് പോയ സ്വളെ നോക്കി ലാലി വിളിച്ച് പറഞ്ഞു.... നിനക്ക് പച്ച വെള്ളം ഞാൻ തരില്ല.... താഴെ നിന്ന് അവളും ഉറക്കെ വിളിച്ച് പറഞ്ഞു.... അല്ല , നിങ്ങൾ എന്ത് മേടിക്കനാ പോയെ... ലാലിയെ ദേവനെ നോക്കി ജസ്റ്റി ചോദിച്ചു.... ഞങ്ങൾ അടുക്കളയിലേക്ക് കുറച്ച് സാധങ്ങൾ.... ലാലി പറഞ്ഞു മ്മ്മ് മ്മ്മ്മ് മ്മ്മ് "" അവനെ കളിയാക്കി ഹരി മുളൻ തുടങ്ങി.... അയ്യടാ , കളിയാക്കുന്നോ... ഹരിയേട്ടൻ കൂടെ പറഞ്ഞിട്ടല്ലേ ഞാൻ വാങ്ങിയേ... ലാലി വേഗം ഹരിയെ നോക്കികൊണ്ട് പറഞ്ഞു... ഫ്ഫ നാറി... അനാവിശം പറയുന്നോ...!! എന്റെ പൊന്ന് സണ്ണിച്ചാ , ഞാൻ ഒന്നുമറിഞ്ഞിട്ടില്ല.... പ്ലാനിങ് ഒക്കെ ഇവന്റെയാണ്... ഹരി വേഗം ലാലിയെ നോക്കി സണ്ണിയോട് പറഞ്ഞു ഞാൻ മാത്രമല്ല , എല്ലാവരുമുണ്ട്... അല്ലേ ദേവാ , അല്ലേ ചാച്ചു.... ചാർളിയെ ദേവനെ നോക്കി ലാലി പറഞ്ഞു.... ഞാനിപ്പോൾ വരാമേ...

സണ്ണിയോട് പറഞ്ഞ് കൊണ്ട് ചാർളി വേഗം എണീച്ചു.... അങ്ങനെയിപ്പം നി രക്ഷപെടണ്ട... ചാർളിയെ പിടിച്ചിരുത്തി കൊണ്ട് ഹരി പറഞ്ഞു ആഘോഷികുന്നതൊക്കെ കൊള്ളാം , പക്ഷേ ഇവിടെ കിടന്ന് വല്ല ബഹളം വെച്ച് അപ്പച്ചനോ, അച്ഛനോ, ചാച്ചാനോ, എന്നെ എന്തേലും പറഞ്ഞാൽ ആ സെക്കന്റ്‌ നിങ്ങളെ എടുത്ത് ഞാൻ വെളിയിൽ കളയും... പറഞ്ഞേക്കാം... സണ്ണി താക്കിത് പോലെ എല്ലാവരോടും പറഞ്ഞു.... അത് സണ്ണിച്ചാൻ പേടിക്കണ്ട , എല്ലാവരെ ഞാൻ നോക്കിക്കോളാം... ലാലി എല്ലാവരെ നോക്കി സണ്ണിയോട് പറഞ്ഞു എനിക്ക് പേടി നിന്നെയ... സണ്ണി വേഗം ലാലിയെ നോക്കി പറഞ്ഞു.... പിന്നെയും എല്ലാവരും എന്തൊക്കയോ സംസാരിച്ചിരുന്നു... അപ്പോഴേക്കും അഞ്ജു ചായ ഇട്ട് കൊണ്ട് വന്നിരുന്നു... എല്ലാവർക്കും ചായ കൊടുത്ത് കഴിഞ്ഞ് ചിഞ്ചു കണ്ണ് കൊണ്ട് ചാർളിയോട് എന്തോ പറഞ്ഞിട്ട് പുറത്തേക്ക് പോയി... കുറച്ച് നേരം കൂടെ അവിടെ ഇരുന്ന ശേഷം ചാർളി എഴുന്നേറ്റ് പുറത്തേക്ക് പോയി.. അത് കഴിഞ്ഞ് ദേവനും പോയി.... *** അല്ല , എന്താ രണ്ടിന്റേ പരുപാടി ,

നമ്മുക്ക് ഇത് എല്ലാവരോടും പറയണ്ടേ... ചാർളിയും ചിഞ്ചുവും ബാൽകാണിയുടെ ഒര് വശത്ത് നിന്ന് സംസാരിക്കുന്നത് കണ്ട് കൊണ്ട് അങ്ങോട്ടേക്ക് വന്ന ദേവൻ അവരോട് ചോദിച്ചു... പിന്നെ പറയണം , ഇല്ലേൽ ഞാൻ വേറെ പെണ്ണ് കാണാൻ പോകേണ്ടി വരും... ചിഞ്ചുനെ ചേർത്ത് പിടിച്ച് കൊണ്ട് ചാർളി പറഞ്ഞു... ആഹാ , നിങ്ങൾ ഇവിടാടെ ഉണ്ടായിരുന്നോ.... ചിഞ്ചു നിയെ ഒന്ന് ആരുന്റെ റൂമിൽ ചെല്ല്, അവള് നല്ല ഉറക്കമാ.. എഴുനേൽപ്പിച്ച് കുളിക്കാൻ പറഞ്ഞ് വിട്.. വെല്ല്യച്ചിയും ചെറിയേച്ചിയും അഞ്ജുവും അടുക്കളയിലാ ഉള്ളത്... അങ്ങോട്ടേക്ക് വന്ന ലാലി ചിഞ്ചുനെ നോക്കി പറഞ്ഞു.... ശെരി ലാലിച്ചാ.... ചിഞ്ചു വേഗം ആരുന്റെ റൂമിലേക്ക് പോയി.... വാ, നമ്മുക്ക് പരുപാടി തുടങ്ങാം.. ചിഞ്ചു പോയി കഴിഞ്ഞ് ലാലി ചാർളിയോടും ദേവനോടും പറഞ്ഞു.... അവര് മൂന്ന് പേരും ഹാളിൽ എത്തിയപ്പോൾ അവിടെയരും ഇല്ലായിരുന്നു... എല്ലാവരും എവിടെ പോയി...

ചാർളി ലാലിയോട് ചോദിച്ചു.... സണ്ണിച്ചാനും, ഷിനിച്ചാനും, ഹരിയേട്ടനും അടുക്കളയിലാ... ജസ്റ്റിയോ...?? ദേവൻ ചോദിച്ചു അവൻ സങ്കടത്തിലാ.... ലാലി പറഞ്ഞു മ്മ്മ്മ് "" ദേവൻ ഒന്ന് മുളി... ആ കാര്യത്തിൽ അവനും സങ്കടം ഉണ്ടായിരുന്നു.... നീ വിഷമിക്കണ്ട , നമ്മുക്ക് ആ കാര്യം പയ്യെ സെറ്റാക്കാം... ദേവനെ സമാധാനിപ്പിച്ച് കൊണ്ട് ചാർളി പറഞ്ഞു.... അതേയ് , മാളൂന് കുറച്ച് സമയം കൊടുക്കാം... ലാലിയും പറഞ്ഞു... സംസാരിച്ച് കൊണ്ട് തന്നെ അവര് മൂന്ന് പേരും ചിഞ്ചുവിനും അഞ്ജുവിനും സർപ്രൈസ് ഒരുകിയിരുന്നു.... ലാലിയുടെ കൂടെ അഞ്ജുവും , ചാർളിയുടെ കൂടെ ചിഞ്ചുവും ഇന്നലെ രാത്രി കേക്ക് മുറിച്ചത് കൊണ്ട് ഇന്നവർ സ്പെഷ്യൽ ആയിട്ട് ഫുഡ് അല്ലാതെ വേറൊന്നും പ്രേതിഷിച്ചിരുന്നില്ലാ... ചെറിയ രീതിക്ക് ഹാൾ ഒന്നാലകരിച്ച ശേഷം ലാലി കേക്ക് എടുക്കാൻ അടുക്കള വരെ പോയി...

ചാർളി മുകളിൽ പോയി ജസ്റ്റിയെയും മാളൂനെയും വിളിച്ചപ്പോൾ ഷിനി പോയി മാത്യുനെയും ശേഖരനെയും ജോയിയെയും കൂട്ടി കൊണ്ട് വന്നു... ഫ്രിഡ്ജിൽ നിന്ന് കേക്ക് എടുത്ത് കൊണ്ട് വന്ന ലാലി അടുക്കളയിൽ ഉണ്ടായിരുന്ന എല്ലാവരെ കൂട്ടി കൊണ്ട് വന്നു.... അഞ്ജുവിന്റെ ബർത്ഡേയ് ഇതിന് മുന്പും അവിടെ ആഘോഷിച്ചത് അത് കൊണ്ട് കേക്ക് കണ്ടപ്പോൾ അവൾ ഞെട്ടിയില്ല... പക്ഷെ ആരുന്റെ കൂടെ അങ്ങോട്ടേക്ക് വന്ന ചിഞ്ചു ശെരികും ഞെട്ടി പോയിരുന്നു... കേക്ക്ന്റെ കൂടെ അഞ്ജുവിനും ചിഞ്ചുവിനും എല്ലാവരും ഡ്രസ്സ് കൊടുത്തിരുന്നു.... ഒരുമിച്ച് നിന്ന് അവർ കേക്ക് കട്ട്‌ ചെയ്‌തു... അഞ്ജുവിന്റെ ആദ്യത്തെ പിസ് ലാലികുള്ളതായിരുന്നു.... ചിഞ്ചു ആദ്യയം ഒന്നാലോചിച്ച ശേഷം ചാർളിക്ക് അരികിലേക്ക് ചെന്നു.... 'എന്റെ ഏറ്റവും വലിയ ശത്രുവിന് ' ചിരിയോടെ അവൾ കേക്ക് ചാർളിക്ക് നേരെ നിട്ടി..

ചിരിയോടെ തന്നെ അവൻ അത് വാങ്ങി കഴിച്ച് പകുതി ചിഞ്ചുവിന്റെ വായിൽ വെച്ച് കൊടുത്തു.... അഞ്ജു രണ്ടാമത് ഒര് കഷ്ണം കൂടെ മുറിച്ചെടുത്തു... മതിയെടി , അല്ലകിൽ തന്നെ നിനക്ക് ഷുകാറാണ്... അഞ്ജുനെ കളിയാക്കി കൊണ്ട് ഹരി പറഞ്ഞു.... ഇതാനിക്കല്ല , സ്പെഷ്യലായ ഒരാൾക്കാണ്.... ഹരിയെ നോക്കി അവൾ പറഞ്ഞു... ആ , എനിക്കല്ലേ... മുന്നോട്ട് വന്ന ഹരി വേഗം പറഞ്ഞു... അയ്യടാ , ഇതെന്റെ മാളുനാ... ഇവിടുത്തെ മൂന്നാമത്തെ മരുമോൾക്ക് , അതായത് എന്റെ ചേച്ചിക്ക്.. ഒന്നിനും കൂടാതെ ഒഴിഞ്ഞ് മാറി നിൽക്കുന്ന മാളൂനെ നോക്കി അഞ്ജു പറഞ്ഞു... പെട്ടന്ന് എന്ത് പറയണമെന്നറിയില്ലെകിലും മാളു ഒര് ചിരിയോടെ കേക്ക് മേടിച്ച് പകുതി അഞ്ജുവിനും പകുതി ചിഞ്ചുവിനും നൽകി...

പിന്നെ എല്ലാവരും കൂടെ കൈയിട്ട് കേക്ക് വരി കഴിക്കുവായിരുന്നു... കാല് വയ്യാത്തത് കൊണ്ട് ആരു മാത്രം ഒന്നിനും കൂടാതെ ഒഴിഞ്ഞ് നിന്നും... അവളുടെ സങ്കടം മനസിലാക്കി ദേവൻ വേഗം പോയി അവളുടെ അടുത്തിരുന്ന് കേക്ക് വായിലേക്ക് വെച്ച് കൊടുത്തു... മക്കളെ നിങ്ങൾ ഇന്ന് പോകുന്നുണ്ടോ..?? മത്തായി നാളെ ഇങ്ങോട്ടേക്ക് വരുന്നുണ്ട് എന്നാ പറഞ്ഞെ... കേക്ക് കഴിച്ച് മടുത്തിരിക്കുന്ന അഞ്ജുനെ ചിഞ്ചുനെ നോക്കി മാത്യു പറഞ്ഞു.... ഇന്ന് ഞങ്ങൾ വീട്ടിൽ ചെന്നില്ലെങ്കിൽ മത്തായിച്ചൻ ചിലപ്പോൾ ഇങ്ങ് വരും... ചിരിയോടെ ചിഞ്ചു പറഞ്ഞു.... അതേയ് , രാവിലേ വീട്ടിൽ നിന്നിറങ്ങിയതാ ഞാൻ... അഞ്ജു വേഗം പറഞ്ഞു.... മത്തായിച്ചൻ എന്തിനാ അപ്പച്ചാ ഇങ്ങോട്ടേക്ക് വരുന്നെ... ചെറു പേടിയോടെ ലാലി ചോദിച്ചു... എവിടേക്കോ പോകുന്ന വഴിക്ക് കയറുന്നതാ...അല്ലാതെ നിന്നെ കാണാൻ വരുന്നതല്ല... മാത്യു വേഗം ഓ അത്രയേയുള്ളോ...

ആശ്വാസത്തോടെ ലാലി പറഞ്ഞു.... നിന്നെ കാണാനല്ല , പക്ഷേ ഒര് കല്യാണ കാര്യം കൂടെ സംസാരിക്കാൻ ഉണ്ടെന്ന് മത്തായി പറഞ്ഞു... ആരുവിന്റെ അടുത്തിരുന്ന് കൊണ്ട് മാത്യു എല്ലാവരെ നോക്കു പറഞ്ഞു... അത് എന്റെയല്ലേ... സന്തോഷത്തോടെ ലാലി ചോദിച്ചു.... നിന്റെ മാത്രമല്ല , മോനുന്റെ കൂടെ നടത്തമെന്ന അവര് പറയുന്നത്... ജസ്റ്റിയെ നോക്കി മാത്യു പറഞ്ഞു.... ജസ്റ്റിയുടെയോ...?? സംശയത്തോടെ ഷിനി ചോദിച്ചു അതേയ്... മാത്യു പറഞ്ഞു അത് പറഞ്ഞപ്പോൾ മാളു ചെറുതായൊന്ന് ഞെട്ടി.... അതിന് ജസ്റ്റിയുടെ കല്യാണം നടത്തണമെങ്കിൽ... പകുതിക്ക് വെച്ച് നിർത്തി കൊണ്ട് സണ്ണി മാളൂനെ നോക്കി... മാളു ആണേൽ തകർച്ചയോടെ ജസ്റ്റിയെ ഒന്ന് നോക്കി... അവൻ അവൾക്ക് മുഖം കൊടുക്കാതെ ചിഞ്ചുനോട്‌ ഓരോന്ന് സംസാരിക്കുവായിരുന്നു.... ലാലിച്ചാന്റെ കല്യാണം അടുത്ത മാസം നടത്താമെന്നല്ലേ അപ്പച്ചാ നമ്മള് പ്ലാൻ ചെയ്തിരിക്കുന്നത് ,

അപ്പോഴേക്കും ഇവന്റെ കല്യാണം നടത്താൻ പറ്റില്ലല്ലോ... ജസ്റ്റിക്ക് ഇപ്പോ കല്യാണം വേണ്ടന്ന പറഞ്ഞിരിക്കുന്നതെന്ന് അപ്പച്ചൻ മത്തായിച്ചാനോട്‌ പറ... സണ്ണി വേഗം മാത്യുനെ നോക്കി പറഞ്ഞു.... അഞ്ജുവിന്റെ ചിഞ്ചുവിന്റെ കല്യാണം ഒരുമിച്ച് നടത്തണമെന്നാ മത്തായിയുടെ ആഗ്രഹം എന്നാ അവർ പറയുന്നത്... എല്ലാവരെ നോക്കി ജോയ് പറഞ്ഞു.... അല്ല , ആ ആഗ്രഹത്തിന്.. എ...ന്തിനാ... അപ്പച്ചാ ജസ്റ്റിയൂടെ കല്യാണം.... നടത്താമെന്ന് മത്തായിച്ചൻ പറഞ്ഞത്.... ചെറിയ സംശയത്തോടെ ചാർളി മാത്യുനെ നോക്കി ചോദിച്ചു... അതേയ് , അത് ശെരിയാണല്ലോ... ഇതിന്റെ ഇടക്ക് നമ്മളാറിയതാ... എന്തേലും കാര്യമുണ്ടോ.. സംശയത്തോടെ ലാലി വേഗം ചോദിച്ചു... അത് തന്നെയായിരുന്നു എല്ലാവരുടെ മനസ്സിൽ... ആരുവും ദേവനും കാര്യമാറിയാതെ മുഖത്തോട് മുഖം നോക്കി... ചിഞ്ചുവിന്റെ ഉള്ളിൽ ചെറിയ ഭയം നിറഞ്ഞു...

ചെറിയ പേടിയോടെ ചാർളി ജസ്റ്റിയെ നോക്കി... വിട്ട് കൊടുക്കുമോ എന്നാ രീതിക്ക് ജസ്റ്റി മാളൂനെ നോക്കി... വിട്ട് കളയല്ലേ എന്നാ രീതിക്ക് മാളു ജസ്റ്റിയെയും നോക്കി... ഞാനോ പെട്ടു , ഇനി എന്റെ സഹോദരനെ കൂടെ കുടുക്കല്ലേയെന്ന രീതിക്ക് ലാലി അഞ്ജുനെ നോക്കി.. എനിക്ക് ഒന്നും അറിയില്ല എന്നാ രീതിക്ക് അഞ്ജു ലാലിയെ തിരിച്ച് നോക്കി.... അതേയ് അപ്പച്ചാ , എന്താ മത്തായിച്ചൻ ശെരികും പറഞ്ഞത്... എല്ലാവരുടെ നോട്ടവും പേടിയും കണ്ട് സണ്ണി മാത്യുനോട്‌ ചോദിച്ചു..... അവര് പറയുന്നത് ചിഞ്ചുവിന്റെ, ജസ്റ്റിയുടെ കല്യാണതെ പറ്റിയയാണ്... എല്ലാവരെ നോക്കി മാത്യു പറഞ്ഞു.... എന്താ...!!! എന്താ....!!!! എല്ലാവരും ഒരേപോലെ ചോദിച്ചു.... കുഞ്ഞ് നാൾ മുതൽ ഒരുമിച്ച് കളിച്ച് വളർന്നത് കൊണ്ട് ഇവരെ തമ്മിൽ കെട്ടിച്ചാലോയെന്നാ മത്തായി ചോദിക്കുന്നത്.... അവരുടെ ആഗ്രഹം അതാണെന്ന്.... ജോയ് പറഞ്ഞു ജസ്റ്റിയും മാളുവും , ചിഞ്ചുവും ചാർളിയും , ആരുവും ദേവനും, ഒരേപോലെ ഞെട്ടിപോയിരുന്നു....

മാളു പാതിയെ ഒരുമിച്ചിരിക്കുന്ന ജസ്റ്റിയെയും ചിഞ്ചുനെ നോക്കി... അവരുടെ അടുപ്പം കാണുമ്പോൾ താൻ ഒര് അധിക പറ്റായത്ത് പോലെ അവൾക്ക് തോന്നി... കൂടുതൽ അത് കണ്ട് നിൽകാൻ പറ്റാത്തത് കൊണ്ട് ഒന്നും മിണ്ടാതെ മാളു വേഗം റൂമിലേക്ക് പോയി.... അത് കണ്ടപ്പോൾ ദേവനും, ഹരിക്കും, ശേഖരനും, ജസ്റ്റികും, ഒരേപോലെ വേദന തോന്നി.... എന്നിട്ട് പപ്പയും അപ്പച്ചനും എന്ത് പറഞ്ഞു മത്തായിച്ചാനോട്‌...??? ജസ്റ്റി വേഗം മാത്യുനെ ജോയിയെയും നോക്കി ചോദിച്ചു എന്ത് പറയാൻ... എന്റെ മോന്റെ കല്യാണം നേരെത്തെ കഴിഞ്ഞെന്നും , രണ്ട് മാസം കൂടെ കഴിഞ്ഞാൽ അവൻ ഒര് അപ്പനക്കും.. ചിരിയോടെ ജോയ് ജസ്റ്റിയെ നോക്കി പറഞ്ഞു... സന്തോഷം കൊണ്ട് ജസ്റ്റിയൂടെ കണ്ണ് നിറഞ്ഞു... അത് തന്നെയായിരുന്നു എല്ലാവരുടെ അവസ്ഥയും , എല്ലാവർക്കും സന്തോഷമായിരുന്നു.... നന്ദിയോടെശേഖരൻ ജോയിയെ നോക്കി...

ദേ , നിങ്ങൾക്ക് കൊച്ച് ഉണ്ടാകും മുൻപ് മാളൂനെ കൊണ്ട് കല്യാണതിന് സമ്മതിപ്പിച്ചേക്കണം... അത് നിന്റെ ജോലിയാണ്... ജസ്റ്റിയെ നോക്കി ജോയ് പറഞ്ഞു.... അതിന് ജസ്റ്റി മറുപടിയൊന്നും പറയാൻ പോയില്ല.... എങ്കിൽ പിന്നെ ഇവന്റെ ലലിച്ചന്റെ കല്യാണം ഒന്നിച്ച് നടത്തം അപ്പച്ചാ.... ചാർളിയെ നോക്കി കൊണ്ട് ഷിനി മാത്യുനോട്‌ പറഞ്ഞു.... അത് നേരെ , എന്നാൽ അങ്ങനെ നടത്തം... സണ്ണിയും പറഞ്ഞു.... എന്നാൽ അമല മോളെ , മോള് പറഞ്ഞ ആ കൂട്ടിയെ നമ്മുക്ക് മറ്റന്നാൾ പോയി കാണാം... നല്ലതാണേൽ അത് ഉറപ്പിച്ചിട്ട് വരാം... ചാർളിയെ നോക്കി മാത്യു പറഞ്ഞു... ഒന്ന് തീർന്നപ്പോൾ ഒന്ന്... ദയനീയമായി ചിഞ്ചു ചാർളിയെ നോക്കി... ചാർളി ആ നോട്ടം ദേവന് നൽകി... പേടിക്കണ്ടാന്ന് ദേവൻ ചാർളിയോട് കണ്ണ് കൊണ്ട് പറഞ്ഞു.... കുറച്ച് നേരം കൂടെ എല്ലാവരും സംസാരിച്ചിരുന്നു.... അച്ഛന് മരുന്നുള്ളതല്ലേ , കഴിക്കാൻ എടുക്കട്ടേ ഇപ്പോ... അമല ശേഖരനോട് ചോദിച്ചു....

എടുത്തോ മോളെ ഞങ്ങൾ ഇപ്പോ ഇരുന്ന് കഴിച്ചോളാം... ഇവിടുത്തെ രാജാക്കന്മാർ ഇപ്പോ എന്തായാലും കഴിക്കില്ല... മാത്യു പരസ്പരം എന്തൊക്കയോ സംസാരിക്കുന്നവരെ നോക്കി അമലയോട് പറഞ്ഞു.... എന്നാൽ വാ , ഞാൻ കഴിക്കാൻ എടുത്ത് വെക്കാം... അമല അടുക്കളയിലേക്ക് നടന്നു... അവളെ സഹായിക്കാൻ വേണ്ടി സണ്ണിയും ഷിനിയും ഹരിയും കൂടെ പോയി... കുഞ്ഞിനെ നോക്കാൻ വേണ്ടി ആൻസി റൂമിലേക്ക് പോയി... ചിഞ്ചു ആണേൽ ചാർളിയെ വലിച്ചോണ്ട് ഒഴിഞ്ഞ ഒര് വശത്തേക്ക് പോയി പരാതി പറയാൻ തുടങ്ങി.... അഞ്ജുവും ലാലിയും അവരുടെ റൂമിലേക്ക് പോയപ്പോൾ ജസ്റ്റി കുറച്ച് നേരം തന്നെയിരിക്കാൻ വേണ്ടി പുറത്തേക്കിറങ്ങി.... എല്ലാവരും പോയി കഴിഞ്ഞപ്പോൾ തനിക്കായി സോഫയിൽ തന്നെ നോക്കിയിരിക്കുന്ന ആരുവിന്റെ അരികിലേക്ക് ദേവൻ ചെന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story