പ്രണയ പ്രതികാരം: ഭാഗം 7

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

പിന്നെയും ദിവസങ്ങൾ കടന്ന് പോയി.... നാട്ടിലേക്ക് പോകാൻ സമയമായതുകൊണ്ട് ഷോപ്പിങ്ങിന് ഇറാങ്ങിയതായിരുന്നു ദേവൻ.... വഴിയിൽ ബ്ലോക്ക് കണ്ട് എന്താണെന്നറിയാൻ വേണ്ടി വണ്ടിയിൽ നിന്നിറങ്ങി മുന്നോട്ട് നടന്നാ ദേവൻ കാണുന്നത് ചോരയിൽ കുളിച്ച് കിടക്കുന്ന ഒരു സ്ത്രീയെയായിരുന്നു.... എല്ലാവരും അവരെ നോക്കി നില്കുന്നു എന്നല്ലാതെ ആരും ഒന്നും ചെയ്യുന്നില്ല.... ഒരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കാതെ അവിടെ കാഴ്ചകരായി നില്കുന്നവരോട് ദേവന് പുച്ഛം തോന്നി.... അവരെ രക്ഷിക്കാൻ വേണ്ടി മുന്നോട്ട് നടന്നപ്പോഴാണ് ദേവൻ അലീനയെ കാണുന്നത്.... നിലത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന ആ സ്ത്രീയുടെ വീഡിയോ ഫോണിൽ പകർത്തുന്ന തിരക്കിലായിരുന്നു അവൾ അപ്പോൾ..... അത് കണ്ടപ്പോൾ ദേവന് അവളോട് അറപ്പും വെറുപ്പും ഒരേ പോലെ തോന്നി.... ദേഷ്യത്തോടെ മുന്നോട്ട് നടന്ന് ചെന്ന് അവളുടെ കൈയിൽ നിന്ന് ഫോൺ പിടിച്ച് വാങ്ങി കരണ്ണം പുകച്ച് ഒരണ്ണം കൊടുത്തു.... കരണം എന്താണെന്നറിയാതെ അവളെ പോലെ തന്നെ അവിടെ കൂടി നിന്നവരും ദേവനെ നോകുന്നുണ്ടായിരുന്നു.......

അല്ലെകിലും സ്വന്തം സുഖത്തിന് വേണ്ടി മറ്റുള്ളവർക്ക് മുന്നിൽ ശരീരം കാഴ്ച്ച വെക്കുകയും അതിൽ ഉണ്ടാകുന്ന കുഞ്ഞിനെ ഒരു ദയയും ഇല്ലാതെ കൊന്ന് കളയുകയും ചെയുന്ന നിനക്ക് ഒന്നും ഒരു ജീവന്റെ വില അറിയില്ല.... നി ഒരു മെഡിക്കൽ സ്റ്റുഡന്റ അല്ലേ.... എന്നിട്ടും നിനക്ക് എങ്ങനെ ഇത്ര ക്രൂരമായി ഇങ്ങനെ ഒക്കെ ചെയ്യാൻ തോന്നുന്നു.... ഈ റോഡിൽ കിടക്കുന്നത് നിന്റെ അമ്മ ആണേൽ നി ഇങ്ങനെ നോക്കി നിൽകുവോടി..... അത് എങ്ങനെയാ അമ്മയും നിന്നെ പോലെ തന്നെയായിരിക്കും.... അതായിരിക്കും നീയും ഇങ്ങനെ തോന്നിയ പോലെ നടക്കുന്നത്.... ദേവൻ പുച്ഛത്തോടെ അവളോട് പറഞ്ഞു... """" അലീനയുടെ മുഖം പെട്ടന്ന് വലിഞ്ഞു മുറുകി..... ഡോ.... ഇനിയും എനിക്ക് എതിരെ എന്തേലും പറഞ്ഞാൽ ഉണ്ടല്ലോ..... അവൾ ദേവന് നേരെ വിരൽ ഉയർത്തി അവളോട് തർക്കിക്കാൻ ദേവന് സമയം ഇല്ലായിരുന്നു.... അവളോട് ഒന്നും പറയാതെ ആ സ്ത്രീയെ എടുക്കാൻ ദേവൻ തിരിഞ്ഞപ്പോൾ പുറകിലൂടെ വന്ന അലീന ദേവനെ തടഞ്ഞു..... അവരെ രക്ഷിക്കാൻ ശ്രമിക്കണ്ട റം.... ഹോസ്പ്പിറ്റൽ ഇവിടെ നിന്ന് ഒരു പാട് ദൂരെയാണ്....

അവിടെ എത്തുമ്പോഴേക്കും ഇവർ മരിക്കും... കുറച്ചു മുൻപ് ശ്രമിച്ചിരുന്നേൽ രക്ഷപെട്ടേനെ.... ചിരിയോടെ അലീന പറഞ്ഞു """" ദേവൻ വെറുപ്പോടെ അലീനയെ നോക്കി.... ഞാൻ ഇവർ മരിക്കുന്നത് കാണാൻ നിൽകുവാ 'വിത്ത് ‌ഇൻ സ്‌കൗണ്ട് 'ഇവർ മരിക്കും ഒരു തുള്ളി വെള്ളം പോലും കിട്ടാതെ..... അലീന അവരെ നോക്കി ഒരു ദയയും ഇല്ലാതെ ക്രൂരമായി പറഞ്ഞു അവളുടെ സംസാരം പോലെ തന്നെ ആ സ്ത്രീ അവിടെ കിടന്നു മരിച്ചു... അത് കണ്ടപ്പോൾ അലീന ദേവനെ ചിരിയോടെ നോക്കി.... ഞാൻ പറഞ്ഞില്ലേ ഇവർ മരിക്കുമെന്ന്... ദേവനെ നോക്കികൊണ്ട് അലീന പറഞ്ഞു """ നി ഒരു മനുഷ്യ ജന്മം തന്നെയാണോ... ദേവൻ അറപ്പോടെ അവളോട് ചോദിച്ചു """ ചില സമയം ഞാൻ മനുഷ്യ ജന്മമാല്ലാതെയാക്കും അതിന് കരണം... അവൾ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അവളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന ഫോൺ റിങ് ചെയ്തു.... അവൾ വേഗം കോൾ എടുത്തു..... "ഞാൻ ഇപ്പോ വരാം.. "" എന്ന് ഫോണിലൂടെ പറഞ്ഞ ശേഷം ദേവനെ ഒന്ന് നോക്കി അവിടെ നിന്ന് അവൾ വേഗം പോയി അപ്പുറത് കിടന്ന കാറിന്റെ ബാക്ക് സീറ്റിൽ കയറി.... അപ്പൊ തന്നെ ആ കാർ പോകുകയും ചെയ്തു .... """" അവൾ പോയ വഴിയെ നോക്കി ദേവൻ കുറച്ച് നേരം നിന്നും..... """

നാട്ടിലേക്ക് പോകാൻ വേണ്ടി ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്ത് വെച്ചപോഴാണ് എബിയെ വിളിച്ചു യാത്ര പറഞ്ഞില്ലല്ലോയെന്ന് ദേവൻ ഓർത്തത്‌.... അപ്പൊ തന്നെ ഫോൺ എടുത് ദേവൻ എബിയെ വിളിച്ച് പോകുന്ന കാര്യം പറഞ്ഞു..... നാളെ പോകുന്നതിനു മുൻപ് കാണമെന്ന് പറഞ്ഞ് എബി ഫോൺ വെച്ചു... പിറ്റേന്ന് കോഫീ ഷോപ്പിൽ വെച്ച് എബിയെ കണ്ട് യാത്ര പറഞ്ഞ് കൂടെ അവനോട് നാട്ടിലേക്ക് വരാനും ദേവൻ പറഞ്ഞു.... കുറച്ച് പ്രശ്നങൾ ഉണ്ട് അത് അവസാനിപ്പിച്ചിട്ട് വരാമെന്ന് എബി തിരിച്ച് പറഞ്ഞു '''' എബി ദേവനും കൂടെ ബില്ല് പേ ചെയ്ത് പുറത്തേക്ക് പോകുമ്പോഴാണ് പുറത്ത് കോറിഡോറിന്റെ അവിടെ നിന്ന് കോൾ ചെയുന്ന അലീനയെ ദേവൻ കാണുന്നത്... അറിയാതെ തന്നെ ദേവന്റെ കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു... """" ദേവൻ അലീനയെ നോക്കുന്നതും അരികിലേക്ക് വരുന്നതും അവൾ കണ്ടിരുന്നു ..... എന്താ.... ????? മുന്നിൽ നിന്നിട്ടും ഒന്നും പറയാത്ത ദേവനോട് അലീന ചോദിച്ചു """" അല്ല എന്നും കൂടെ ആരേലും കാണുമല്ലോ..... ഇന്ന് ആരെയും കിട്ടില്ലേ കഴുത്തിൽ തൂങ്ങാൻ..... പുച്ഛത്തോടെ ദേവൻ അവളോട് ചോദിച്ചു """" ഇല്ല ഇന്ന് ആരെയും കിട്ടിയില്ല എല്ലാവരും ബിസി.... എന്തേയ് സാർ കൂടെ വരുന്നോ.... ഒരു ചിരിയോടെ അവൾ ചോദിച്ചു """ ഞാൻ നിന്റെ കൂടെ വരനോ...

അതിന് ഈ റാം ദേവനാരായണൻ മരിക്കണം... നിന്നെ കാണുമ്പോൾ എനിക്ക് അറപ്പും വെറുപ്പും മാത്രമാ തോന്നുന്നത്.... മുന്നിൽ പിടയുന്ന ജീവന് പോലും വില കൊടുക്കാത്തവൾ... അഴിഞ്ഞാടി നടക്കുന്നവർക്ക് ഒന്നും ഈ ദേവന്റെ മനസ്സിൽ ഒരു സ്ഥാനവും ഇല്ല.... നി ഇങ്ങനെ അഴിഞ്ഞാടി നടക്കുന്നത് ഒന്നും നിന്റെ വീട്ടിൽ ആരും അറിയുന്നില്ലേ അതോ വീട്ടിൽ ഉള്ളവരാണോ നിന്നെ ഈ പണിക്ക് വിടുന്നത്.... അല്ല എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്കുവാ നിന്റെ അപ്പൻ ക്യാഷ് ഉണ്ടാകുന്നത് നിന്നിലൂടെ ആണോ.... പറഞ്ഞ് മുഴുവനാകും മുന്പേ ദേവന്റെ കവിളിൽ അലീനയുടെ കൈ വീണിരുന്നു.... ഇനി ഒരക്ഷരം... ഒരക്ഷരം മിണ്ടിപ്പോകരുത്....!!!! അവിടെ ഇവിടെ കേട്ടതും കണ്ടതും വെച്ച് എന്നേ വിലയിരുത്താൻ വന്നൽ.... വെറുതെ വിടില്ല ഞാൻ....!!!!! ഞാൻ ഇങ്ങനെ നടക്കുന്നത് വീട്ടുകാരുടെ അനുവാദത്തോടെ തന്നെയാ.... ഞാൻ എന്ത് ചെയ്താലും വീട്ടുകാര് ഉണ്ടാകും കൂടെ.... പിന്നെ നിങ്ങൾ എന്താ പറഞ്ഞത് എന്നേ കാണുമ്പോൾ അറപ്പും വെറുപ്പും തോന്നുവാണെന്നോ.... എന്നാൽ കേട്ടോ ഞാൻ ഇനി ജീവിക്കാൻ പോകുന്നത് നിങ്ങളുടെ കൂടെയാ....!!!! ഈ കൈ കൊണ്ട് ആരുടേലും കഴുത്തിൽ ഒരു മിന്നു വിഴുന്നുണ്ടേൽ അതു ഈ അലീനയുടെ കഴുത്തിലായിരിക്കും.....

എന്നെ അറപ്പാണ് എന്ന് പറഞ്ഞ നീ തന്നെ എന്നേ ചേർത്ത് പിടിക്കും.... ഇത് എന്റെ വാശിയാണെന്ന് കൂട്ടിക്കോ....!!!! ആഗ്രഹിച്ചത് എന്തും സ്വന്തമാക്കി തന്നെയാ അലീനക്ക് ശീലം..... പുച്ഛത്തോടെ ദേവാനോട് പറഞ്ഞിട്ട് അലീന അവിടെ നിന്ന് പോയി... അവൾ പറഞ്ഞത് കേട്ട് ഞെട്ടി നില്കുവായിരുന്നു ദേവൻ... എബി തട്ടി വിളിച്ചപ്പോഴാണ് സോബോധത്തിലേക്ക് അവൻ വന്നത്... അപ്പോഴേക്കും അവൾ പോയിരുന്നു..... ദേവ അവൾ എന്തൊക്കയാ പറഞ്ഞിട്ട് പോയത്.....എബി ദേവനോട് ചോദിച്ചു """ അവൾ പറഞ്ഞത് ഒന്നും നടക്കാൻ പോകുന്നില്ല.... അവളെ പോലെ നടക്കുന്ന ഒരു പെണ്ണിന് ഈ ദേവന്റെ ജീവിതത്തിൽ ഒരു സ്ഥാനവും ഉണ്ടാകില്ല... അറപ്പും വെറുപ്പും മാത്രമാണ് എനിക്ക് അവളോട് എപ്പോഴും തോന്നിയിട്ടുള്ളത്.... അത് ഒരിക്കലും മാറില്ല ..... അങ്ങനെ മറുന്ന ആ നിമിഷം "അവൾ അല്ലകിൽ ഞാൻ ആരേലും ഒരാൾ അവസാനിച്ചിരിക്കും " ദേഷ്യത്തോടെ അവൾ പോയ വഴിയേ നോക്കി കൊണ്ട് ദേവൻ പറഞ്ഞു """ പിറ്റേ ദിവസം ദേവനെ യാത്രയാക്കാൻ വേണ്ടി എബി വന്നു.... എയർപോർട്ടിൽ എത്തി ക്ലിയർ ചെയ്ത് തിരികെ വന്ന് എബിയോട് യാത്ര പറഞ്ഞ് തിരിഞ്ഞപ്പോഴാണ് എബി ചെറിയ ഒരു പേപ്പർ ദേവന്റെ കൈയിൽ കൊടുത്ത് കുറച്ച് കഴിഞ്ഞ് ഓപ്പൺ ചെയ്തു നോക്കണം എന്ന് പറഞ്ഞത്...

അത് എന്താണെന്ന് ചോദിക്കാൻ ടൈം ഇല്ലാത്തതിനാൽ ഓക്കേ പറഞ്ഞിട്ട് ദേവൻ പോയി..... ഫ്‌ളൈറ്റിൽ കയറി കഴിഞ്ഞ് ദേവൻ ആ പേപ്പർ ഓപ്പൺ ചെയ്തു നോക്കി..... "" റാം നിന്റെ ജീവിതത്തിലേക്ക് വരാൻ ഞാൻ കാത്തിരിക്കുവാണ്.... നിനക്ക് ആഗ്രഹമില്ലകിൽ കൂടിയും ഞാൻ വരും... എന്നെ കാത്തിരികും എന്ന പ്രതീക്ഷയോടെ അലീന..... അത്ര മാത്രം ആയിരുന്നു ആ പേപ്പറിൽ ഉണ്ടായിരുന്ന വരികൾ.... ദേവൻ ആ പേപ്പർ ചുരുട്ടി കൈയിൽ ഇറുക്കി പിടിച്ചു..... തിരികെ നാട്ടിലെത്തി രണ്ടു ദിവസത്തേക്ക് അലീനയുടെ ഓർമകൾ ദേവന്റെ മനസിലേക്ക് വന്നിരുന്നു..... പിന്നെ പതിയെ അതു ഇല്ലാതായി..... ഇപ്പോ 8 മാസം കഴിഞ്ഞിരിക്കുന്നു ഈ നിമിഷം എന്തിനാണ് അവൾ ഓർമയിലേക്ക് വന്നത്...... അവൾ പറഞ്ഞത് പോലെ ഒരിക്കലും നടക്കില്ല..... അവളെ പോലെ നടക്കുന്ന ഒരു പെണ്ണിന് ഈ ദേവന്റെ മനസ്സിൽ ഒരു സ്ഥാനവും ഇല്ല.... വെറുപ്പ് മാത്രമേ എനിക്ക് അവളോട് ഉള്ളു അതും ചിന്തിച്ച് ദേവൻ ഉറക്കത്തിലേക്ക് പോയി പിറ്റേന്ന് മുതൽ തന്റെ ജീവിതം വഴി മാറും എന്നറിയാതെ...... രാവിലെ വേണി തട്ടി വിളിച്ചപ്പോഴാണ് ദേവൻ എണിച്ചത്.... എന്തൊരു ഉറക്കമാ ദേവേട്ടാ ഇത്.... എണീക്ക് അമ്മാവൻ തിരക്കുന്നുണ്ട് '' മ്മ്മ് വരുവാ.... ഉറക്കച്ചടാവോടെ ദേവൻ പറഞ്ഞു """ മ്മ്മ് """ വന്നേക്കണം ഇനി കിടന്ന് ഉറങ്ങരുത്...... ഇല്ലടി ഇപ്പോ വരാം......

വേണി പോയതും ദേവൻ വേഗം തന്നെ എണിച്ച് മുഖം കഴുകി താഴേക്ക് ഇറങ്ങി ചെന്നു..... എന്ത് ഉറക്കമാ ദേവ ഇത്... ദേവനെ കണ്ടതും ലളിത ചോദിച്ചു ഇന്നലെ എന്തൊക്കയോ ആലോചിച്ച് ഒരുപാട് സമയം കഴിഞ്ഞിട്ടാ ഉറങ്ങിയത് അമ്മേ.... ഇത്രക്ക് ആലോചിക്കാൻ എന്റെ മോന് എന്താണോ ഉള്ളത് ഓരാക്കി ചിരിയോടെ ശേഖരൻ ചോദിച്ചു.... """ അത് പിന്നെ ഇവളുടെ കല്യാണം നടത്തണ്ടേ അതിനെ പറ്റി ആലോചിക്കുവായിരുന്നു ദേവൻ മാളുനെ നോക്കി ഒരു ചിരിയോടെ പറഞ്ഞു.... ""' മ്മ്മ് അത് തന്നെ അയാൽ നിനക്ക് കൊള്ളാം.... അതും പറഞ്ഞ് ശേഖരൻ ഓഫീസിലേക്ക് പോകാൻ തുടങ്ങി..... ആ ദേവാ മാളു പറഞ്ഞ ചെക്കനെ കുറിച്ച് ഒന്നും അനഷിക്ക് എന്നിട്ട് വേണം ഒരു തീരുമാനം എടുക്കാൻ.... പോകാൻ തുടങ്ങും മുൻപ് ശേഖരൻ ദേവനോടായ് പറഞ്ഞു...""" ശെരി അച്ഛാ..... മ്മ്മ് എന്നാൽ ശെരി ഞാൻ പോയിട്ടു വരാം.... അതും പറഞ്ഞു ശേഖരൻ പോയി മാളു നിന്റെ ചെക്കന്റെ അഡ്രെസ്സ് താ ഞാനും ഹരിയേട്ടനും പോയി നോക്കട്ടെ... നിന്റെ സെലക്ഷൻ മോശമാണേൽ മോളെ മാളു ഞങ്ങൾ വരുന്നത് നിനക്കുള്ള ഗിഫ്റ്റ് കൊണ്ടായിരിക്കും കേട്ടല്ലോ.... മാളൂനെ നോക്കി പറഞ്ഞിട്ട് ദേവൻ റൂമിലേക്ക് പോയി.... """" ദേവൻ കുളിച്ച് റെഡിയായി കഴിക്കാൻ ഇരുന്നപ്പോഴാണ് ഹോസ്പിറ്റൽ പോയിട്ട് ഹരി വന്നത്.....

അല്ല അളിയൻ എപ്പോ വന്നു... ഹരിയെ കണ്ട് ദേവൻ ചോദിച്ചു... """" ഇന്ന് ഒപി ഡേ അല്ലടാ.... എന്തേലും എമർജൻസി ഉണ്ടേൽ പോയാൽ മതി..... എന്നാൽ നമ്മുക്ക് വിഷ്ണുന്റെ വീട് വരെ ഒന്ന് പോയാലോ..... മ്മ്മ് എന്നാൽ പോകാം..... എന്നാൽ നിങ്ങൾ പോകുമ്പോൾ വേണിയെ കൂടെ കൊണ്ട് പോയിക്കോ.... അവൾക്ക് ഇന്ന് പോകണമെന്ന് പറഞ്ഞു.... അങ്ങോട്ടേക്ക് വന്നു കൊണ്ട് ലളിത പറഞ്ഞു.... """ നിനക്ക് എന്താ പോയിട്ട് ഇത്രയും ആവിശം നാളെ പോകടി.... അങ്ങോട്ടേക്ക് വന്ന ദേവു പറഞ്ഞു... """ ഇന്നു പോകണം ദേവേച്ചി... കല്യാണം ഒക്കെ പറഞ്ഞതുകൊണ്ട് ഇവിടെ നിൽക്കുന്നത് മോശമാണെന്ന് അമ്മ പറഞ്ഞു ..... """" മ്മ്മ് അതു ശെരിയ മോളെ .... ദേവ നീ പോകുമ്പോൾ മോളെ വീട്ടിൽ ആക്കിയേക്ക്.... ലളിത ദേവനോട് പറഞ്ഞു """" അത് വേണ്ടമ്മായി ഞാൻ പൊയ്ക്കോളാം.... ദേവേട്ടനും ഹരിയേട്ടനും വേറെ വഴിക്കല്ലേ..... അത് സാരമില്ല.... ഞങ്ങൾ നിന്നെ വീട്ടിൽ ആക്കിയിട്ടെ പോകുന്നുള്ള എണീച്ച് കൊണ്ട് ദേവൻ പറഞ്ഞു.... """" ❤️❤️❤️❤️❤️❤️❤️❤️❤️❤️ കാറിൽ കയറിയ സമയം മുതൽ വേണിക്ക് നല്ല ടെൻഷനായിരുന്നു എന്താ വേണി നിനക്ക് എന്ത് പറ്റി... വേണിയുടെ മുഖത്തെ പേടി കണ്ട് ദേവൻ ചോദിച്ചു """" ഒന്നുല്ല ദേവേട്ടാ ഒരു തലവേദന പോലെ.... മ്മ്മ് """" വേണിയുടെ വീട് കൈപ്പമംഗലം.... കാറിൽ നിന്ന് ദേവനും ഹരി ഇറങ്ങി.....

നീ ഇറങ്ങുന്നില്ല...... ഹരി വേണിയോട് ചോദിച്ചു ആ ഇറങ്ങുവ ഹരിഏട്ടാ...... വേണി ഒര് പേടിയോടെ കാറിൽ നിന്നിറങ്ങി വീടിന്റെ മുറ്റത്ത് കിടക്കുന്ന കാറിലേക്ക് നോക്കി.... ആഹാ വരുൺ പുതിയ കാർ മേടിച്ചോ.... ഹരി വേണിയോട് ചോദിച്ചു """ വേണി മറുപടി ഒന്നും പറയാതെ ഹരിയെ നോക്കി..... വാ അകത്തേക്ക് പോകാം..... ദേവൻ വേണിയോടായി പറഞ്ഞു അല്ല നിങ്ങൾക്ക് എവിടേയോ പോകാനുള്ളതല്ലേ..... സമയമില്ലേ പോയിക്കോ.... തിരിച്ച് വരുമ്പോൾ കയറാം.... വേണി ഹരിയെ ദേവനെ നോക്കികൊണ്ട് പറഞ്ഞു """ ഏയ്യ് ഞങ്ങൾക്ക് സമയമുണ്ട്.... നീ വാ അകത്തേക്ക് കയറിക്കൊണ്ട് ഹരി പറഞ്ഞു '''' പിന്നെ വേറെ വഴി ഇല്ലാതെ അവരുടെ കൂടെ തന്നെ വേണി അകത്തേക്ക് കയറി...... ഹരി ദേവനും അകത്തേക്ക് ചെല്ലുമ്പോൾ വേണിയുടെ അമ്മയോട് എന്തോ സംസാരിച്ചു നിൽക്കുന്ന ഒരു ചെറുപ്പകാരനെയാണ് .... ദേവനെ, ഹരിയെ, വേണിയെ ഒരുമിച്ച് കണ്ടപ്പോൾ വേണിയുടെ അമ്മ ഒന്ന് ഞെട്ടി...... വെല്ല്യമ്മേ..... ആ ഇതാര് ദേവൻ മോനോ.... പേടിയോടെ അവർ ചോദിച്ചു """ ദേവൻ മാത്രമാല്ല ഞാനും ഉണ്ട്.... അങ്ങോട്ടേക്ക് വന്നു കൊണ്ട് ഹരി പറഞ്ഞു.... """" ഇതാരാ വെല്ല്യമ്മേ... ആ ചെറുപ്പക്കാരനെ നോക്കി ദേവൻ ചോദിച്ചു """" അത്.... ഇത് അച്ഛന്റെ ചേട്ടന്റെ മോനാ ദേവേട്ടാ....

വേണി വേഗം മറുപടി പറഞ്ഞു മ്മ്മ് അല്ല വെല്ല്യച്ചനും വരുണും ഇവിടെയില്ലേ..... ഇല്ല അവര് ഓഫീസ് പോയി... നിങ്ങൾ ഇരിക്ക് ഞാൻ കുടിക്കാൻ എന്തേലും എടുക്കാം..... വേണ്ട വെല്ല്യമ്മേ... ഞങ്ങൾ ഇറങ്ങുവ ഇവളെ ഇവിടെയാക്കാൻ വന്നതാ... പോയിട്ട് കുറച്ചു തിരക്ക് ഉണ്ട്.... മ്മ്മ് ശെരി മക്കളെ എന്നാൽ പോയിട്ടു വാ... ശെരിയെന്നാൽ പിന്നെ കാണാം.... ദേവനും ഹരി യാത്ര പറഞ്ഞ് പോയി..... അവര് പോയതും മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരന്റെ അടുത്തേക്ക് പേടിയോടെ വേണി ചെന്ന് നിന്നും.... കത്തുന്ന കണ്ണുകളോടെ അയാൾ വേണിയെ ഒന്ന് നോക്കി റൂമിലേക്ക് കയറി പോയി.... """" ❤️❤️❤️❤️❤️❤️❤️❤️ വൈകുനേരം ചെമ്പകമംഗലത്തിന് മുറ്റത്ത് കൊച്ച് വാർത്തനം പറഞ്ഞോണ്ട് ഇരിക്കുവായിരുന്നു ശേഖരനും ലളിതയും.. അങ്ങോട്ടേക്ക് മാളു , ദേവു ചായയും ഉണ്ണിയപ്പവുമായി വന്നു.... വിഷ്ണുനെ കുറിച്ച് അന്വേഷികാൻ പോയവരെ ഇത്ര നേരമായിട്ടും കാണുന്നില്ലല്ലോ ശേഖരേട്ടാ.... ലളിത ശേഖരനോട് പറഞ്ഞു.. """ ദേവു നീ ഒന്ന് ഹരിയെ വിളിച്ച് നോക്കിക്കേ... ശേഖരൻ ദേവൂനോട് പറഞ്ഞു ''' ഞാൻ വിളിച്ചതാ അച്ഛാ.... അവര് രണ്ടാളും ഫോൺ എടുക്കുന്നില്ല... ദേവൂ പറഞ്ഞു അളിയന്മാര് രണ്ടും കൂടി കറങ്ങാൻ പോയിട്ടുണ്ടാകും.... മാളു പറഞ്ഞ് പൂർത്തിയാകും മുന്പേ മുറ്റത്ത് ദേവന്റെ കാർ വന്ന് നിന്നും......

ഞാൻ വിളിച്ചിട്ട് എന്താ ഹരിയേട്ടാ കാൾ ഫോൺ എടുക്കാത്തത് ... ദേവു ഹരിയോട് ചോദിച്ചു ഞങ്ങൾ കുറച്ചു ബിസിയായിരുന്നു അല്ലേ അളിയാ... ഹരി ദേവനെ നോക്കി ദേവൂനോട് പറഞ്ഞു """" ദേവൻ ആണെന്ന രീതിക്ക് തലയാട്ടി കാണിച്ചു..... അല്ല പോയിട്ട് എന്തായി... ശേഖരൻ ചോദിച്ചു നല്ല കുടുംബമണ് അച്ഛാ.... വിഷ്ണുനെ കുറിച്ച് ചോദിച്ചവരൊക്കെ നല്ല അഭിപ്രായമേ പറഞ്ഞിട്ടുള്ളു.... ദേവൻ പറഞ്ഞു അങ്ങനെ ആണെകിൽ മാളു നീ വിഷ്ണുനെ വിളിച്ചു കാണാൻ വരാൻ പറ... വിഷ്ണു വന്നിട്ടു നമ്മുക്ക് ബാക്കി കാര്യങ്ങൾ ആലോചിക്കാം..... ശേഖരൻ പറഞ്ഞു ശെരി അച്ഛാ.... അതും പറഞ്ഞു മാളു അകത്തേക്ക് കയറി പോയി ❤️❤️❤️❤️❤️❤️❤️❤️❤️ രാത്രി ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് കുറച്ചു നേരം എല്ലാവരുടെ കൂടെ ഇരുന്നിട്ടാണ് കിടക്കാൻ വേണ്ടി ദേവൻ റൂമിലേക്ക് പോയത്..... കിടക്കുന്നതിന് മുൻപ് ബെഡിൽ കിടക്കുന്ന ഫോൺ ഒന്ന് നോക്കിയപ്പോഴാണ് 3 മിസ്സ്കാൾ കണ്ടത്.... ആരാണെന്നറിയാൻ ദേവൻ വേഗം തന്നെ അതിലേക്ക് തിരിച്ച് വിളിച്ചു പക്ഷെ കോൾ ആരും അറ്റാന്റ് ചെയ്തില്ല.... ദേവൻ പിന്നെ അതിലേക്ക് വിളിക്കാതെ ഫോൺ ബെഡിന്റെ സൈഡിൽ വെച്ച് കിടന്നു .... കുറച്ച് കഴിഞ്ഞപ്പോൾ ആ നമ്പറിൽ നിന്ന് പിന്നെയും കോൾ വന്നു ദേവൻ വേഗം തന്നെ കോൾ എടുത്തു.....

ഹലോ ഇതാരാണ്..... ദേവൻ ചോദിച്ചു ഹലോ ദേവൻ ഞാൻ ജസ്റ്റിൻ... ജസ്റ്റിൻ ജോയ് പുത്തൻപുരക്കൽ " ദേവന് എന്നേ അറിയില്ല... എനിക്ക് ദേവനെ അറിയാം... എങ്ങനെ ആണെന്ന് ചോദിച്ചാൽ ഞാൻ ഒരുപാട് തവണ ദേവനെ കണ്ടിട്ടുണ്ട്.... എനിക്ക് ദേവനോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് ഫോണിലൂടെ അല്ല നേരിട്ട് ഇവിടെ അടുത്ത് ഒരു പാർക്ക്‌ ഇല്ലേ... അങ്ങോട്ടേക്ക് നാളെ ഒരു 10 മണി ആക്കുമ്പോൾ വരാൻ പറ്റുമോ..... ...ഹലോ.... ഹലോ ദേവൻ കേൾക്കുന്നില്ലേ..... ആ കേൾകുന്നുണ്ട്..... പറഞ്ഞോളൂ.... നാളെ പാർക്കിൽ വരാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ.... ഇല്ല ഞാൻ വരാം.... എന്നാൽ ശെരി ദേവൻ ഗുഡ് ന്യ്റ്റ്.... എന്നാലും ഇതാരായിരിക്കും.... കോൾ കട്ട്‌ ചെയ്ത് ദേവൻ ചിന്തിച്ചു.... """" ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രാവിലെ ദിയമോളുടെ ചിരി കേട്ടാണ് ദേവൻ കണ്ണ് തുറന്നത്..... വേഗം തന്നെ അവൻ എണീച്ച് കുളിച്ച് ഫ്രഷായി താഴേക്ക് പോയി.... താഴെ ചെന്നപ്പോൾ അച്ഛൻ ഓഫീസിലേക്കും ഹരിയേട്ടൻ ഹോസ്പിറ്റലേക്കും പോയിരുന്നു """ ആ ദേവ നീ ഇത് എങ്ങോട്ടേക്കാ ഇത്ര നേരെത്തെ.... അങ്ങോട്ടേക്ക് വന്ന ദേവു ചോദിച്ചു ഞാൻ ഒന്ന് പുറത്ത് പോകുവാ ഒരാളെ കാണാനുണ്ട്... അമ്മയും മാളു എവിടെ? അമ്മ അമ്പലത്തിൽ പോയി... മാളു റൂമിൽ ഉണ്ട്... നീ ഇരിക്ക് കഴിച്ചിട്ടു പോകാം.....

മ്മ്മ് ദേവന്റെ മടിയിൽ കയറി ദിയമോളും കഴിക്കാൻ തുടങ്ങി ❤️❤️❤️❤️❤️ ദേവന്റെ കാർ പാർക്ക്‌ ലക്ഷ്യം വെച്ച് നീങ്ങി.... പാർക്കിന്റെ സൈഡിൽ കാർ നിർത്തി കാറിൽ തന്നെ ചാരി ദേവൻ ഇന്നലെ വിളിച്ചയാളെ വെയിറ്റ് ചെയ്ത് നിന്നും......... പെട്ടന്ന് ദേവന്റെ ഫോൺ റിങ് ചെയ്തു... ഇന്നലെ വിളിച്ച നമ്പറിൽ നിന്ന് തന്നയായിരുന്നു കാൾ വന്നത്.... അത് കൊണ്ട് ദേവൻ വേഗം കാൾ എടുത്തു.... ഹലോ ദേവൻ താൻ എത്തിയോ.... ആ ഞാൻ എത്തി... നിങ്ങൾ എപ്പോ വരും സോറി ദേവൻ.... ഞാൻ വരില്ലാ കാരണം ഞാൻ സ്ഥലത്തില്ല..... പിന്നെ നിങ്ങൾ എന്തിനാ എന്നേ വിളിച്ചു വരുത്തിയത്..... ദേവൻ ചൂടായ് ഏയ്യ് ദേവൻ താൻ ഇങ്ങനെ ചൂടാവാതെ... ഞാൻ വരില്ല എന്നേ പറഞ്ഞുള്ളൂ... തന്നോട് സംസാരിക്കാൻ ഉള്ളയാൾ ഇപ്പോ വരും..... എന്താ മനസിലായില്ല..... തന്നോട് സംസാരിക്കാൻ ഉള്ളത് എനിക്കല്ല വേറെ ഒരാൾക്കാണ്.... അയാൾക്ക് വേണ്ടി ഞാൻ തന്നെ വിളിച്ചു എന്നേയുള്ളു.... ഒര് പത്തുമിനിറ് അതിനുള്ളിൽ നീ വെയിറ്റ് ചെയുന്നയാൾ വരും.... അപ്പൊ ശെരി ദേവൻ നമ്മുക്ക് വൈകാതെ കാണാം.... ബൈ.... അയാൾ കാൾ വെച്ചപ്പോൾ മുതൽ ദേവന്റ നെഞ്ച് കിടന്നു പിടക്കാൻ തുടങ്ങി.... കാണാൻ കാത്തിരുന്ന ആരെയോ കാണാൻ പോകുന്നാ പോലെ...... കുറച്ച് കഴിഞ്ഞപ്പോൾ ദേവന്റെ മുന്നിലേക്ക് ഒരു കാർ വന്ന് നിന്നും.... ദേവന്റെ നെഞ്ച് വേഗത്തിൽ മിടിക്കാൻ തുടങ്ങി..... കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് ചുരിദാർ ധരിച്ച ഒരു പെൺകുട്ടി ഇറങ്ങി വന്നു... അവളെ കണ്ട ദേവൻ ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നുപോയി.... അറിയാതെ തന്നെ ദേവന്റെ ചുണ്ടുകൾ ഉച്ചരിച്ചു.... അലീന....!!!!!! അതേയ് അവൾ തിരിച്ചെത്തിരിക്കുന്നു.... അലീന.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story