പ്രണയ പ്രതികാരം: ഭാഗം 70

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

റം , എന്നെ ഒന്ന് റൂമിലേക്ക് കൊണ്ട് പോകാമോ... ഞാൻ ഇവിടെ ഇരുന്ന് മടുത്തു... ദേവന് നേരെ കൈ നീട്ടികൊണ്ട് ആരു പറഞ്ഞു..... ദേവൻ മറുപടിയൊന്നും പറയാതെ ആരുനെ എടുത്ത് മുന്നോട്ട് നടന്നു.... ഇവിടെയല്ല , നമുക്ക് എന്റെ റൂമിലേക്ക് പോകാം... ആരു അത് വരെ കിടന്നിരുന്ന റൂമിലേക്ക് പോകാൻ തുടങ്ങിയാ ദേവനെ തടഞ്ഞ് കൊണ്ട് ആരു പറഞ്ഞു.... ആഹാ , സ്വന്തമായി കുറെ റൂം ഉണ്ടോ..?? അപ്പൊ ഇതാരുടെ റുമാ.....??? നേരെ നിന്ന് കൊണ്ട് ദേവൻ അവളോട് ചോദിച്ചു ഇവിടെ വയ്യാത്തത് കൊണ്ട് ഞാൻ കിടന്നത് , മുകളിലാ എന്റെ റൂം... നമ്മുക്ക് അങ്ങോട്ടേക്ക് പോവാ.. ചിരിയോടെ ആരു ദേവനോട് പറഞ്ഞു മ്മ്മ്മ് "" പോകാം... ദേവൻ ഒന്ന് മുളിട്ട് ആരുനെ ചേർത്ത് പിടിച്ച് കൊണ്ട് അപ്പുറത്തെ റൂമിലേക്ക് നടന്നു....

അങ്ങോട്ടേക്ക് നടകും തോറും ദേവന്റെ നെഞ്ച് എന്തിനോ വേണ്ടി മിടിക്കാൻ തുടങ്ങി , ദേവന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ആരുവിന് അത് നന്നായി അറിയാൻ പറ്റുന്നുണ്ടായിരുന്നു... തന്റെ പ്രണയം മുഴുവൻ റം ഇന്ന് അറിയാൻ പോകുവാണല്ലോ എന്നോർത്തപ്പോൾ ആരുവിന് പറഞ്ഞറിക്കാൻ പറ്റാത്ത സന്തോഷം തോന്നി.... റൂമിന്റെ മുന്നിലെത്തിയപ്പോൾ പാതി ചാരിയാ വാതിൽ ആരു ചെറുതായി തള്ളി തുറന്നു.. ഈ ഇരുട്ട് റൂമിലാണോ നീ താമസിക്കുന്നത്... ആരുവിനെ ക്കൊണ്ട് റൂമിലേക്ക് കയറിയ ദേവൻ ആ റൂമിലെ ഇരുട്ട് കണ്ട് അവളോട് ചോദിച്ചു "" റം, എന്നെ ഇവിടെ നിർത്തിട്ട് ഡോർ അടച്ചിട്ട് വാ, അപ്പോഴേക്കും വെട്ടം വന്നോളും.... ചിരിയോടെ ആരു പറഞ്ഞു വോക്കാർ എടുത്തില്ലല്ലോ... നിലത്ത് നിർത്തിയാൽ നീ തന്നെ നിൽക്കുമോ...??

സംശയത്തോടെ ദേവൻ അവളോട് ചോദിച്ചു.... ഞാൻ ബെഡിൽ പിടിച്ച് നിന്നോളം.. ആരു മറുപടി പറഞ്ഞു.... ദേവൻ ആരുവിനെ പയ്യെ താഴെ നിർത്തി ഡോർ അടക്കാൻ പോയി.. ഡോർ അടച്ച് തിരിഞ്ഞപ്പോഴേക്കും റൂമിൽ പ്രകാശം നിറഞ്ഞിരുന്നു... റൂമിൽ നിറഞ്ഞ പ്രകാശത്തിൽ ചുറ്റും നോക്കിയ ദേവൻ മുന്നിലെ കാഴ്ച്ചാ കണ്ട് വിശ്വസിക്കാൻ പറ്റാതെ തറഞ്ഞ് നിന്ന് പോയി .... വിശ്വാസം വരാതെ മുന്നിൽ കാണുന്ന തന്റെ ഫോട്ടോസിലേക്ക് ദേവൻ പിന്നെയും പിന്നെയും നോക്കി കൊണ്ടിരുന്നു.... എല്ലാം ഫോട്ടോസിന്റെയും നടുവിലായി തന്റെയും ആരുവിന്റെയും ആദ്യത്തെ ഫോട്ടോ കണ്ട ദേവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി... ദേവന്റെ ഒരേ ഭവങ്ങളും നിറഞ്ഞ ചിരിയാലെ ഒപ്പിയെടുത്ത് കൊണ്ട് കുറച്ച് മാറി സന്തോഷത്തോടെ ആരു നിൽകുന്നുണ്ടായിരുന്നു... ആ റൂമിൽ ദേവന്റെ ഫോട്ടോസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്, അതും ദേവനറിയാതെയെടുത്തത്...

തന്റെ കൈയിൽ പോലും കാണില്ല ഇത്രയും ഫോട്ടോസ്.. ഒര് നിശ്വാസത്തോടെ ദേവൻ ഓർത്തു... ഒത്ത നടുക്കുള്ള തന്റെയും ആരുവിന്റെ ആദ്യത്തെ ഫോട്ടോസിലൂടെ ദേവൻ വിരലുകൾ കൊണ്ട് തലോടി... ഇത്ര വർഷമായിട്ടും , തന്നെ വെറുക്കാൻ കാരങ്ങൾ ഉണ്ടായിട്ടും ഈ ഫോട്ടോസ് ഒക്കെ ഇപ്പോഴുമവൾ സുക്ഷിക്കുവാണെന്ന കാര്യം ദേവന് ഒരത്ഭുദ്ധമായിരുന്നു... അറിയാമായിരുന്നു അലീന തന്നെയാണ് തന്റെ പഴേ ആരുവെന്ന് , ഇടക്കെപ്പോഴോ അത് മനസിലായതാണ്... എങ്കിലും അന്നത്തെ ആ ഫോട്ടോ കണ്ടപ്പോൾ ദേവന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി..''' ദേവൻ പയ്യെ ആരുവിനെ തിരിഞ്ഞ് നോക്കി.. അന്ന് അവളിൽ കണ്ട അതേയ് നിഷ്കളങ്കത ഇന്നും അതേ പോലെയുള്ളതായി തോന്നിയവന്... ഒന്നും മിണ്ടാതെ ആരുവിന്റെ അരികിലേക്ക് നടക്കുമ്പോൾ ഇനി ഒന്നിന്റെ പേരിലും അവളെ നഷ്ടപ്പെടുത്തില്ലെന്ന് ദേവൻ തീരുമാനിച്ചിരുന്നു... ""

റാമിന് അറിയാമായിരുന്നുല്ലേ ഞാൻ തന്നെയാണ് ആരുവെന്നാ കാര്യം....??? മുന്നിൽ നിൽക്കുന്ന ദേവന്റെ മിഴികളിലേക്ക് നോക്കികൊണ്ട് ആരു ചോദിച്ചു ഉറപ്പില്ലായിരുന്നു.. എങ്കിലും പലപ്പോഴും സംശയം തോന്നിയിരുന്നു , ആവണമെന്ന് ആഗ്രഹിച്ചിരുന്നു... ആരുവിന്റെ കവിള് രണ്ടും തന്റെ കൈകുള്ളിലാക്കി നെറ്റിയിൽ അമർത്തി ഉമ്മ വെച്ച് കൊണ്ട് ദേവൻ പറഞ്ഞു ഞാനല്ലായിരുന്നു അവളെങ്കിൽ റം എന്ത് ചെയ്യുമായിരുന്നു... ദേവന്റെ കണ്ണിലേക്ക് തന്നെ നോക്കികൊണ്ട് ആരു അവനോട് ചോദിച്ചു "" അതിന് മറുപടി ഒന്നും പറയാതെ ദേവൻ ആരുവിന്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽകുവായിരുന്നു... ദേവനൊന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ ആരു പയ്യെ കട്ടിലിന്റെ സൈഡിൽ പിടിച്ച് പിടിച്ച് ഭിത്തിയിലേക്ക് തന്നെ നോക്കി നിന്നും... ആദ്യമായി കാണുന്നപോലെ എല്ലാ ഫോട്ടോസിലേക്കും പ്രണയത്തോടെ നോക്കുന്ന ആരുവിനെ ദേവൻ കണ്ണിമാവെട്ടാതെ നോക്കി....

റാമിനറിയുമോ ഈ ഫോട്ടോസൊക്കെയാണ് ഒരേ ദിവസവുമെനിക്ക് ജീവിക്കാനുള്ള പ്രാരണ നൽകുന്നത്.. ഇതും കൂടെ ഇല്ലായിരുന്നെങ്കിൽ ഞാൻ... ദേവന്റെ നേട്ടത്തിന് മറുപടിയേന്നോളം ആരു പറഞ്ഞു എന്ത് കൊണ്ടാണ് ആരു , നീ ഇത് ഒന്നും നേരെത്തെ എന്നോട് പറയാത്തത്...?? പറഞ്ഞിരുന്നെങ്കിൽ എത്രയോ പ്രശ്ങ്ങൾ ഒഴിവായി പോകുമായിരുന്നു.. ആരുവിന്റെ അരികിലേക്ക് വന്ന് കൊണ്ട് ദേവൻ അവളോട് ചോദിച്ചു ഒരുപാട് തവണ ഞാൻ ഇതൊക്കെ പറയാൻ ശ്രമിച്ചതാ റം , അപ്പോഴൊക്കെ വിധി എനിക്കെതിരായിരുന്നു... പിന്നെ പറയാൻ വന്നപ്പോഴേക്കും റാമിന് ഞാൻ മോശപ്പെട്ടവളായി മറിക്കഴിഞ്ഞിരുന്നു... എന്താ അങ്ങനെയല്ലേ...?? ദേവന്റെ മുഖത്ത് നോക്കികൊണ്ട് ആരു ചോദിച്ചു അതിന് മറുപടിയൊന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ദേവൻ മൗനമായി തന്നെ നിന്നു.... ഒന്നും പറയാതെ നിൽക്കുന്ന ദേവനെ കണ്ടപ്പോൾ ഒരു ചിരിയോടെ ആരു തുടർന്നു....

അന്ന് ട്രിപ്പ്‌ പോയി വന്നയെനിക്ക് അച്ചായന്മാരോട് പറയാനുള്ളത് റാമിനെ കുറിച്ചായിരുന്നു... രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മനസിലേക്ക് വരുന്നത് റാമിന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന എന്നെ തന്നെയായിരുന്നു , എന്നാൽ പിന്നെ കാണുമെന്ന് ഒരു പ്രേതിക്ഷയും ഇല്ലാത്തത് കൊണ്ട് പയ്യെ മറക്കാൻ ശ്രമിച്ചു.. അപ്പോഴാ ഒരിക്കലും വിചാരിക്കാതെ പിന്നെയും കണ്ടത്... ദേ റാമിന് ഈ ഫോട്ടോ ഓർമയില്ലേ ,നമ്മൾ ഒന്നിച്ചെടുത്ത ആദ്യത്തെ ഫോട്ടോ...!! ബാക്കി ഫോട്ടോസ് ഒക്കെ ഞാൻ റാമിന് വേണ്ടി കരഞ്ഞപ്പോൾ എനിക്ക് കിട്ടിയതാ... അന്ന് ഒര് ദിവസം റാമിനെ കാണാൻ വേണ്ടി ഓടി വന്നതാ ഞാൻ , പക്ഷേ റം അന്ന് അവിടെയുണ്ടായിരുന്നില്ല... അന്നാണ് റം എനിക്ക് ആരാണെന്നും എന്താണെന്നു മനസിലായത്.. റാമിനോടുള്ള എന്റെ ഇഷ്ട്ടം ഞാൻ ആദ്യയം പറഞ്ഞത് അച്ചായന്മാരോടയിരുന്നു...

അവര് പറഞ്ഞത് ഇപ്പോൾ തോന്നുന്ന ഇഷ്ടം വെറുതെയാണെന്നും, കുറച്ച് കൂടെ പക്വത വരട്ടെ അപ്പൊ ആലോചിക്കാമെന്നുമാ... പിന്നെ കാത്തിരിപ്പായിരുന്നു 18 വയസാക്കാൻ വേണ്ടി... അന്ന് എന്റെ ഇഷ്ട്ടം തുറന്ന് പറയാൻ വേണ്ടി ഞാൻ തീരുമാനിച്ചിരുന്നതാ , പക്ഷേ അവിടെയും വിധി എനിക്കെതിരായിരുന്നു... പിന്നെ ഇരുട്ട് മുറിയിലുള്ള ജീവിതമായിരുന്നു കുറെ കാലം എനിക്ക്.. വിരഹത്തിന്റെ കൈയിപ്പ് ശെരികുമാറിഞ്ഞ കുറച്ച് ഏറെ നാളുകൾ.. എങ്കിലും അച്ചായന്മാർ എന്റെ കൂടെ തന്നെയുണ്ടായിരുന്നു എന്നെ സന്തോഷിപ്പിച്ച് കൊണ്ട്.. ദേ.. ഈ ഫോട്ടോസൊന്നും ഞാൻ എടുത്തതല്ല , എനിക്കായ് എന്റെ അച്ചായന്മാർ കൊണ്ട് വന്ന് തന്നതാ.. എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി... തലക്ക് ഭ്രാന്ത് പിടിച്ച് അലറി കരയുമ്പോൾ മുന്നോട്ട് ജീവിക്കാൻ തോന്നിയത് ഈ ഫോട്ടോസൊക്കെ കൈയിൽ കിട്ടുമ്പോഴാ... ചുമരിലെ ഫോട്ടോസിലേക്ക് നോക്കി കൊണ്ട് പ്രണയത്തോടെ ദേവന് നേരെ തിരിഞ്ഞ് ആരു പറഞ്ഞു...

ഹോസ്പിറ്റൽ നിന്ന് ഡിസ്ചാർജയായി വന്ന ഞാൻ ആദ്യയം വീടിന് പുറത്തിറങ്ങിയത് റാമിനെ കാണാനാ , റം അറിയാതെ ഒരുപാട് തവണ ഞാൻ കാണാൻ വന്നിട്ടുണ്ട്... പക്ഷേ മുന്നിലേക്ക് വരാനുള്ള ധൈര്യം ഇല്ലായിരുന്നു... കാരണം ഞാൻ ഒര് കൊലപാതകിയും മെന്റൽ പേഷിന്റുമാണെന്ന് എന്റെ മനസ് അംഗീകരിച്ച് കഴിഞ്ഞിരുന്നു... കണ്ണ് നിറച്ച് കൊണ്ട് പറയുന്ന ആരുവിനെ ദേവൻ അലിവോടെ നോക്കി.... പലപ്പോഴും റാമിന്റെ കൂടെ വേണിയെ കാണുമ്പോൾ ചങ്ക് പൊട്ടുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്.. എന്നെക്കാൾ നല്ലത് വേണിയെണെന്ന് കരുതി പിന്മാറൻ തുടങ്ങിയതാ ഞാൻ , അപ്പോഴാ അവൾക്ക് വേറെ ഒര് റിലേഷൻ ഉണ്ടെന്ന് അറിഞ്ഞത്... സ്വർഗം കിഴടക്കിയ സന്തോഷമായിരുന്നു പിന്നെയങ്ങോട്ട്... റാമിനെ വേറെയാർക്കും വിട്ട് കൊടുക്കില്ലെന്ന് അന്ന് തീരുമാനിച്ചതാ ഞാൻ... എത്രയും പെട്ടന്ന് നേരിട്ട് വന്ന് എല്ലാം പറയാണെമെന്ന് തീരുമാനിച്ചിരിക്കുമ്പോഴാ ജീവിതം പിന്നെയും മാറി മാറിഞ്ഞത്... ഒരിക്കലും...

ഒരിക്കലും ഞാൻ കരുതിയിരുന്നില്ലാ റാമിന്റെ മനസിലെ എന്റെ സ്ഥാനം അങ്ങനെയൊക്കെ ആയിരിക്കുമെന്ന്... മുംബൈ ചുവന്ന തെരുവുകളിലെ ഒര് അംഗമാണ് ഞാനെന്ന് റം എന്റെ മുഖത്ത് നോക്കി പറഞ്ഞില്ലേ , അന്ന് മരിച്ചതാ ഞാൻ...!!! ആ വേദന ഇന്നും എന്റെ മനസ്സിൽ മായാതെ ഉണ്ട്... അഴിഞ്ഞാട്ടക്കരിയെന്ന് ഒരേ തവണ റം എന്റെ മുഖത്ത് നോക്കി വിളിക്കുമ്പോഴും മരണവേദനയെക്കാൾ വലിയ വേദന അനുഭവിച്ചിട്ടുണ്ട് ഞാൻ... അറിയുമോ റാമിന്... ഇത്രനാൾ കാത്തിരുന്നത് ഇതിനാണോയെന്ന് ഓർത്ത് ഉറങ്ങാതെ നിറി നിറി നേരം വെളുപ്പിച്ചിട്ടുണ്ട് ഞാൻ , തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ലെന്ന്‌ റാമിനെ കാണുമ്പോഴൊക്കെ യജനയോടെ ഞാൻ പറഞ്ഞിട്ടില്ലേ... അന്ന് ഒക്കെ എന്റെ വാക്ക് കേൾക്കാതെ പലതും പറഞ്ഞ് എന്നെ വേദനിപ്പിച്ച് പോകുന്ന റാമിനെ നോക്കി ഞാൻ അലറി കരഞ്ഞിട്ടുണ്ട് , അറിയില്ല റാമിന് ഇപ്പോഴും ഞാൻ അനുഭവിച്ച വേദന...!!!! ആരു , ഞാൻ... എനിക്ക് ഒന്നും... കരണമാണെങ്കിൽ എനിക്ക് കേൾക്കണ്ട റം , കുറ്റബോധം കൊണ്ട് ഇന്ന് മാപ്പ് പറഞ്ഞിട്ട് കാര്യമില്ല...

ഞാനനുഭവിച്ച വേദനയുടെ ആഴം കുറച്ച് പോലും കുറയില്ല... റം നൽകിയ വേദനകൾ കൊണ്ട് തന്നെ ഞാൻ റാമിനെ മറന്ന് കഴിഞ്ഞു... എനിക്കിപ്പം നിന്നോട് ആ പഴയ സ്നേഹമില്ല , ഞാനിപ്പം ദേവനാരായണാനിൽ നിന്ന് ഒരുപാട് ദൂരയാണ്ൻ.. കാരണം നിന്നിൽ നിന്ന് ഞാൻ അത്രമാത്രം അനുഭവിച്ചിട്ടുണ്ട്... നീ ഇപ്പോ എന്നിലേക്ക് അടുത്തു... ഈ നിമിഷം നിന്നിൽ നിന്ന് അകന്ന് പോകുവാണ് ഞാൻ , നിനക്കുള്ള ശിക്ഷയായി.... ദേവനെ നോക്കി വിജയി ഭാവത്തോടെ ആരു പറഞ്ഞു.... അരു പറഞ്ഞത് കേട്ട് തറഞ്ഞ് നിൽകുവായിരുന്നു ദേവൻ.... ഭയം അവന്റെ മുഖത്തക്കെ പടർന്നു , ആരുനെ ഇനി നഷ്ടപെടുന്നത് അവന് ചിന്തിക്കാൻ പറ്റാത്ത ഒന്നായിരുന്നു... ദേവന്റെ നിയത്രണം പോയി.. അവൻ ആരുനെ ബലമായി ചേർത്ത് പിടിച്ചു.. നഷ്ടപ്പെടുത്തരുത് എന്നാ ഉറപ്പില്ല.... റം എന്നെ വിട്ടേ.... ഞാൻ പറഞ്ഞില്ലേ എനിക്ക് റാമിനെ ഇനി സ്‌നേഹിക്കാൻ പറ്റില്ല...

ഞാൻ ഇത്ര ദിവസം സ്‌നേഹം അഭിനയിച്ചതാണ്..... കള്ളം....!!!! ആരു നീ കള്ളം പറയുവാ... നിനക്ക് ഒരിക്കലും ഞാൻ ഇല്ലാതെ പറ്റില്ല, അത് കൊണ്ടല്ലേ... അത് കൊണ്ട് തന്നെയല്ലേ നീ ഇപ്പോഴും ഈ ഫോട്ടോസൊക്കെ സൂഷിക്കുന്നത്.... എന്നെ മനസിലാകാതെ പോയ റാമിനേക്കാൾ എനിക്കിപ്പം വലുത് ഈ ഫോട്ടോസാണ്... അത് കൊണ്ട് എന്റെ മരണശേഷവും ഈ ഫോട്ടോസ് ഇവിടെ തന്നെയുണ്ടക്കും... ദേവന്റെ മുഖത്ത് നോക്കാതെ ആരു പറഞ്ഞു.... ആരു.... അന്ന് മുംബൈ വെച്ച് ഞാൻ നിന്നെ ആദ്യയമായി കണ്ടത് സംശയം തോന്നുന്ന സാഹചര്യത്തിലാ.. ഞാൻ അവിടെ വന്നപ്പോൾ ആ സ്ഥലം മോശമാണെന്ന അറിഞ്ഞത് , പിന്നെ നിന്റെ വേഷം.. പലപ്പോഴും നിന്റെ കൂടെയുണ്ടായിരുന്ന ആളുകൾ , എല്ലാം കൂടിയായപ്പോൾ മനസ്സിൽ തെറ്റായ ചിന്ത വന്ന് പോയി... അതിന് ശേഷം ഒരേ തവണ തമ്മിൽ കാണുമ്പോഴും സംശയം തോന്നുന്ന കാര്യങ്ങൾ മാത്രമേ നമ്മുക്കിടയിൽ നടന്നുള്ളു...

പക്ഷേ എന്ത് കൊണ്ട് അത് സത്യമാണോ അല്ലയോ എന്ന് തിരക്കില്ലാ , ഒന്നും അറിയാൻ ശ്രമിക്കാതെ എന്നെ കാണുമ്പോഴൊക്കെ വെറുപ്പോട് കൂടി ആട്ടിയാക്കറ്റിയില്ലേ.. ഇവിടെ വന്നപ്പോഴു , തെറ്റുകൾ മുഴുവൻ എന്റെ തലയിൽ കെട്ടി വെക്കുമ്പോഴും , എന്റെ ഭാഗത്ത് എന്തെങ്കിലും നന്മയുണ്ടോയെന്ന് റം ചിന്തിച്ചിരുന്നോ...?? അന്ന് പ്രേതികാരത്തിന്റെ... വെറും പ്രേതികാരത്തിന്റെ പുറത്ത് ഈ മിന്ന് എന്റെ കഴുത്തിൽ ചാർത്തുമ്പോൾ അപേക്ഷിച്ചതല്ലേ , ഞാൻ ഒര് തെറ്റും ചെയ്തിട്ടില്ലെന്ന്... സത്യാവസ്ഥ റാമിനെ ബോധ്യപ്പെടുത്താൻ വേണ്ടി ഞാൻ എന്തെല്ലാം ചെയ്തിട്ടുണ്ട് , ഇത്രയൊക്കെ എന്നോട് ചെയ്ത റാമിനെ എനിക്ക് ഇനി എങ്ങനെ സ്നേഹിക്കാൻ കഴിയും... ഇല്ല.. എന്നെ മനസ്സിലാക്കാൻ റാമിന് ഇതുവരെ കഴിഞ്ഞിട്ടില്ല ,

അത് കൊണ്ടാണ് ഇപ്പോഴും എന്നെ മോശം സ്ത്രീകളുടെ കൂടെ കാണുന്നത്.... ദേവൻ നോക്കി കാണുവായിരുന്നു അവളിലെ സങ്കടവും, വിഷമവും, വേദനയുമൊക്കെ..... അവൾക് പറയാനുള്ളതൊക്കെ പറഞ്ഞു സങ്കടം തീർക്കട്ടെയെന്നു കരുതി ദേവൻ മറുപടിയൊന്നും പറയാൻ പോയില്ല... ഞാൻ കാരണം റാമിന് പലതും നഷ്ടപ്പെട്ടുവെന്ന് എപ്പോഴും പറയാറുണ്ടല്ലോ... അതിനൊന്നും ഉത്തരവാദി ഞാനല്ല , എങ്കിലും നഷ്ടപ്പെട്ടതൊക്കെ ഞാനായി തന്നെ തിരികെ തന്നിട്ടുണ്ട്.. വിഷ്ണുവിനെ മാത്രം തിരികെ തരാൻ എനിക്ക് കഴിയില്ല , പക്ഷേ എന്റെ ജസ്റ്റിച്ചാൻ മാളുവിനെ പൊന്ന് പോലെ നോക്കിക്കോളും... വേറൊന്നും എനിക്ക് പറയാനില്ല... ഇനി റാമിന് പോകാം.. ദേവന്റെ മുഖത്ത് നോക്കാതെ ആരു പറഞ്ഞു... " നിനക്ക് പറയാനുള്ളതൊക്കെ നീ പറഞ്ഞില്ലേ , ഇനി എനിക്ക് പറയാനുള്ളത് പറഞ്ഞിട്ടേ ഞാൻ പോകുന്നുള്ളു...

ആരുവിനെ പിടിച്ച് നിർത്തി കൊണ്ട് ദേവൻ പറഞ്ഞു എനിക്ക് ഒന്നും കേൾക്കണ്ടാന്ന് പറഞ്ഞില്ലേ... ദേവന് മുഖം നൽകാതെ ആരു പറഞ്ഞു.... കേൾക്കണം , കേട്ടപറ്റു... ആരുനെ പിടിച്ച് നിർത്തി കൊണ്ട് ദേവൻ പിന്നെയും പറഞ്ഞു... വേറെ വഴിയില്ലാത്തത് കൊണ്ട് ആരു അവിടെ തന്നെ നിന്നും.... ആരു നീ പറഞ്ഞതൊന്നും ഞാൻ നിഷേധിക്കുന്നില്ല , എല്ലാം എന്റെ തെറ്റ് തന്നെയാണ്.. ആ സാഹചര്യത്തിൽ നിന്നെ കണ്ടപ്പോൾ സത്യമെന്താണെന്ന് അന്വേഷികാതെ മുന്നിൽ കണ്ടത് ഞാൻ വിശ്വസിച്ച് പോയി.. പക്ഷേ മുംബൈ നിന്ന് നാട്ടിലേക്ക് വന്നപ്പോൾ നിന്നെ കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു , വെറുപ്പാണ് നിന്നോടെന്ന് നുറ് വട്ടം വാക്കുകൾക്കൊണ്ട് പറഞ്ഞാലും , ആയിരം വട്ടം എന്റെ മനസ് എന്നോട് തന്നെ പറയുമായിരുന്നു ,

ആരു നിയെനിക്ക് ജീവനാണെന്ന്... വീട്ടിൽ ഓരോ പ്രശ്നങ്ങൾ വരുമ്പോൾ നിന്റെ മുഖം മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ , അത് ഉറപ്പിക്കാൻ വേണ്ടിയെന്നോളം തെളിവുകൾ ഒക്കെ നിനക്കെതിരായിരുന്നു... ഒരേ തവണ നിന്നെ വേദനിപ്പിച്ച് മടങ്ങുമ്പോഴും അതിന്റെ ആയിരമിരാട്ടി ഞാൻ സ്വയം വേദനിച്ചിട്ടുണ്ട്... നിന്നെ കാണാതെ ഇരിക്കാൻ പറ്റാത്തത് കൊണ്ടാ എവിടെയും വിടാതെ ഇങ്ങനെ പിടിച്ച് നിർത്തുന്നത്... എന്നെ ഒന്ന് മനസിലാക്ക് ആരു... ആരുനെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു ഇങ്ങനെയൊക്കെ പറഞ്ഞെന്ന് കരുതി ഒരിക്കലും ചെയ്ത തെറ്റ് ഇല്ലാതാകില്ല റം , എനിക്ക് ഒരിക്കലും ഇതൊന്നും ക്ഷമിക്കാൻ കഴിയില്ല... മറക്കാനും.. ദേവനിൽ നിന്ന് അകന്ന് നിന്ന് കൊണ്ട് ആരു പറഞ്ഞു " നിന്നെ മനസിലാക്കാൻ ഞാൻ കുറച്ച് വൈകി ,

അത് സത്യമാ.. പക്ഷേ ഞാൻ നിന്നെ സ്‌നേഹിച്ചിട്ടില്ലന്ന് മാത്രം പറയരുത് ആരു.. അതെനിക്ക് സഹിക്കാൻ കഴിയില്ല... എന്റെ ജീവിതത്തിലേക്ക് വരാൻ നിന്നോട് അപേക്ഷിക്കാൻ മാത്രമേ എനിക്ക് കഴിയും , ഒന്ന് ക്ഷമിച്ച് തന്നുടെ നിനക്കെന്നോട്... അപേക്ഷ രൂപത്തിൽ ദേവൻ ആരുവിനോട് പറഞ്ഞു... അവന്റെ കണ്ണുകൾ നിറഞ്ഞ് ആരുവിന്റെ കൈകളിലേക്കും വിഴുന്നുണ്ടയിരുന്നു... ഇല്ലെന്ന രീതിക്ക് ആരു തലയാട്ടി... ഇനിയൊന്നും ആരുവിനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് ദേവന് തോന്നി.. ഒന്നും മിണ്ടാതെ ഒരിക്കൽ കൂടെ ആരുവിനെ നോകിയശേഷം ദേവൻ റൂം വിട്ട് ഇറങ്ങി പോയി... അത്രനേരം മുഖം വീർപ്പിച്ചിരുന്ന ആരുവിന്റെ മുഖം താനെ അയ്ഞ്ഞ് ചിരി വിരിഞ്ഞു... എന്നെ കുറെ സങ്കടപെടുത്തിയതല്ലേ , കുറച്ചൂടെ വിഷമിക്ക്.. അത് കഴിഞ്ഞ് സ്‌നേഹം കൊണ്ട് ഞാൻ മുടിക്കോളാം... ദേവൻ പോയ വഴിയേ നോക്കികൊണ്ട് ആരു സ്വയം പറഞ്ഞു....

എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ വരുന്ന ദേവനെ കണ്ട് ഹരിയും, ലാലിയും മുഖത്തോട് മുഖം നോക്കി... നിനക്കെന്താ പറ്റിയെ...??? കലങ്ങി മറിഞ്ഞ ദേവന്റെ മുഖം കണ്ട് ഹരി അവനോട് ചോദിച്ചു... ഒന്നുല്ല ഹരിയേട്ടാ..... ഹരിയുടെ ലാലിയുടെ അടുത്തിരുന്ന് കൊണ്ട് ദേവൻ പറഞ്ഞു.. ദേവാ , നീ ഒന്ന് വന്നേ... അങ്ങോട്ടേക്ക് വന്നാ ചാർളി വേഗം ദേവനോട് പറഞ്ഞു... നിനക്കെന്താടാ.. ചാർളിയെ നോക്കി കൊണ്ട് ദയനീയമായി ദേവൻ ചോദിച്ചു... നീ ഒന്ന് വന്നേ , ഒര് ജീവിതാ പ്രശ്നമാ... ദേവന്റെ കൈ പിടിച്ച് കൊണ്ട് ചാർളി പറഞ്ഞു... നിയാദ്യയം എന്റെ ജീവിത പ്രശ്നം ഒന്ന് തീർത്ത് താ... ചാർളിയെ നോക്കി കൊണ്ട് ദേവൻ പറഞ്ഞു.... നിനക്കെന്താ പറ്റിയെ.. ദേവനെ നോക്കി സംശയത്തോടെ ചാർളി ചോദിച്ചു.... അത്... ആരു.... നീ ആരുന്റെ റൂമിൽ പോയിരുന്നല്ലേ... ദേവൻ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ഒര് പത്രത്തിൽ ചിക്കൻ പൊരിച്ചത് കൊണ്ട് അങ്ങോട്ടേക്ക് വന്ന ജസ്റ്റി ദേവനോട് ചോദിച്ചു.... മ്മ്മ്മ്മ് പോയിരുന്നു... ദേവൻ വേഗം മറുപടി നൽകി..

ആഹാ , എന്നിട്ട് ആ ഫോട്ടോസൊക്കെ കണ്ടിരുന്നോ.... ജസ്റ്റി ചോദിച്ചു മ്മ്മ് " കണ്ടിരുന്നു... എന്നിട്ട് എങ്ങനെയുണ്ട് എല്ലാം , കൊള്ളാമോ...?? കണ്ണ് വിടത്തി കൊണ്ട് ലാലി ചോദിച്ചു മ്മ്മ്മ്മ് "" ദേവൻ ഒന്ന് മൂളി... അതൊക്കെ ഞാനും ജസ്റ്റി നീ കാണാതെ എടുത്തതാണ്... കുറച്ചൊക്കെ ആരു തന്നെയെടുത്തതും.. ഒരു ചിക്കൻ കാല് കടിച്ച് കൊണ്ട് ലാലി ദേവനോട് പറഞ്ഞു ദേവൻ ദേഷ്യത്തിൽ ലാലിയെ ഒന്ന് നോക്കി... നീ എന്താടാ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്... ദേവന്റെ നോട്ടം കണ്ട് ലാലി അവനോട് ചോദിച്ചു ആ ഫോട്ടോയെടുക്കുന്നാ പകുതി സമയം മതിയായിരുന്നല്ലോ, നിനക്കൊക്കെ എന്നോട് വന്ന് കാര്യം പറയാൻ.. ദേഷ്യത്തിൽ ദേവൻ ലാലിയോട് ചോദിച്ചു നിനക്കൊര് സർപ്രൈസ് തന്നതല്ലേ.. ഇളിച്ചോണ്ട് ഹരി പറഞ്ഞു പിന്നെ ഇതല്ലേ സർപ്രൈസ്.. ഹരിയേട്ടനെങ്കിലും എന്നോട് നേരെത്തെയെല്ലാം പറയാമായിരുന്നു...

അവൾക്ക് തന്നെയെല്ലാം പറയണമെന്ന് പറഞ്ഞു , അത് കൊണ്ടാ ഞങ്ങൾ ഒന്നും പറയാത്തത്... ജെസ്റ്റി വേഗം ദേവനോട് പറഞ്ഞു പക്ഷേ ഞാനിപ്പോൾ എന്ത് പറഞ്ഞിട്ടും ആരു എന്നെ മനസിലാകുന്നില്ല... വിഷമത്തോടെ ദേവൻ എല്ലാവരെ നോക്കി പറഞ്ഞു.... എങ്ങനെ മനസിലാകും , നീ അവളോട് ചെയ്തതൊന്നും അത്ര പെട്ടന്ന് മറക്കാൻ പറ്റുന്ന കാര്യങ്ങളല്ലലോ.. ഹരി വേഗം ദേവനോട് ചോദിച്ചു... ശെരിയാണ് , ഞാൻ ആരുനോട്‌ ചെയ്തത് വലിയ തെറ്റാ... അന്ന് അവിടെ വെച്ച് അവളെ കണ്ടപ്പോൾ തെറ്റിദ്ധരിച്ച് പോയി.. പറയാൻ പാടില്ലാത്തതും , ചെയ്യാൻ പാടില്ലാത്തതും , ഒക്കെ ചെയ്ത് പോയി.. എന്ന് കരുതി ഞാനവളെ സ്‌നേഹിച്ചില്ലന്ന് മാത്രം പറയരുത്.. സങ്കടത്തോടെ ദേവൻ എല്ലാവരോടുമായി പറഞ്ഞു.... ഇതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേടാ , പിന്നെന്താ ഇപ്പൊ പ്രശ്നം... സംശയത്തോടെ ജസ്റ്റി ദേവനോട് ചോദിച്ചു നിങ്ങളൊക്കെ കൂടി അവൾക്ക് വേറെ ചെക്കനെ നോക്കുവാല്ലേ , അതിന് അവളെ കൊണ്ട് നിങ്ങൾ സമ്മതിച്ചില്ലേ... ജസ്റ്റിയെ ലാലിയെ നോക്കി ദേവൻ ചോദിച്ചു

"" അതിന് മറുപടിയൊന്നും പറയാതെ ലാലി ജസ്റ്റിയെ നോക്കി നന്നായി ചിരിച്ചു... അതേടാ , ആരുവിന്റെ കല്യാണം അടുത്ത മാസം നടത്തിയാലോ എന്നൊരാലോചന ഞങ്ങൾക്കുണ്ട്... ദേവനെ നോക്കികൊണ്ട് ജസ്റ്റി പറഞ്ഞു ആരുന് വേറെ കല്യാണമോ...?? ഞെട്ടി കൊണ്ട് ചാർളി ചോദിച്ചു... എന്തേയ്... സംശയത്തോടെ ദേവൻ ചാർളിയെ നോക്കി.... എന്റെ പൊന്നെ... ഒന്നുല്ല , ഞാൻ ചോദിച്ചെന്നേയുള്ളു.... ചോദിക്കണ്ട , അവളെ ഇപ്പോ വേറെ കെട്ടിക്കാൻ ഞാൻ സമ്മതിക്കില്ല... വാശിയോടെ ദേവൻ പറഞ്ഞു... നീ സമ്മതിക്കുന്നത് എന്തിനാ , അവളെ കെട്ടിക്കാൻ ഇവിടെ ഞങ്ങളില്ലേ... ദേവനെ നോക്കി ചിരിയോടെ ലാലി പറഞ്ഞു.... ദേവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി...!!! ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ ഭാര്യക്ക് നിങ്ങൾ വേറെ കല്യാണം നോക്കുമോ....??? ചാടിയെണിച്ച് കൊണ്ട് ലാലിയോട് ദേവൻ ചോദിച്ചു അതിന് ഞങ്ങളല്ലല്ലോ , നീയല്ലേ പറഞ്ഞത് ആരുവിന് വേറെ കല്യാണം നോക്കുന്നുണ്ടെന്ന്... ചിരിയോടെ ഹരി ദേവനോട് ചോദിച്ചു.....

ഞാനല്ല ,അവളെ പറഞ്ഞത്... ദേവൻ പറഞ്ഞു "" അത് അവള് നിന്റെ മനസ്സറിയാൻ വേണ്ടി പറഞ്ഞതല്ലേ... അല്ലാതെ നിന്നെ മറന്ന് അവൾ വേറെ കല്യാണത്തിന് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..?? ദേവനോട് ജസ്റ്റി ചോദിച്ചു അപ്പോൾ ആരു കല്യാണത്തിന്റെ കാര്യം വെറുതെ പറഞ്ഞതാണോ...?? സന്തോഷത്തോടെ ദേവൻ ലാലിയോട് ചോദിച്ചു അതേടാ , ആരു വെറുതെ പറഞ്ഞതാ.. ലാലി പറഞ്ഞു.... അത് വരെയുണ്ടായിരുന്ന ദേവന്റെ മുഖഭാവം മാറി സന്തോഷം നിറഞ്ഞു... നീ ഇത്രയും നാൾ അവളോട് ചെയ്തതിന് അവൾ ചെറിയൊര് പ്രതികാരം ചെയ്തു അത്രയേയുള്ളൂ... ചിരിയോടെ ലാലി പറഞ്ഞു "" അതെ... അല്ലാതെ അവൾ വേറെ കല്യാണത്തിനെന്നും സമ്മതിച്ചിട്ടില്ല , ഞങ്ങൾ അവളോട് വേറെ കല്യാണത്തെ പറ്റി സംസാരിച്ചിട്ട് ഇല്ല..

കാരണം അവൾക്ക് നിന്നെ മറക്കാൻ പറ്റില്ലന്ന് ഞങ്ങൾക്ക് നന്നായിയറിയാം... ചിരിയോടെ ജസ്റ്റി പറഞ്ഞു അത് മാത്രമല്ല സത്യം മനസിലായപ്പോൾ നീ അവളെ അംഗീകരിച്ചില്ലേ.. അത് കൊണ്ട് നിന്നോട് ഇപ്പോൾ ഞങ്ങൾക്ക് ദേഷ്യമില്ല... ലാലി പറഞ്ഞു "" എനിക്കറിയാമായിരുന്നു ആരു അവളുടെ സങ്കടം കൊണ്ട് ഓരോന്ന് പറയുന്നതാണെന്ന്.... അയ്യോ... എന്നിട്ട് എന്തേയ് ദേഷ്യപ്പെട്ട് വന്നത്.... ദേവനെ കളിയാക്കി കൊണ്ട് ചാർളി പറഞ്ഞു.... അത് നേരാ... എന്തായിരുന്നു ഡയലോഗ് 'ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ ഭാര്യക്ക് നിങ്ങൾ വേറെ കല്യാണം നോക്കുമോ...' എന്നാലും എന്റെ ദേവാ... ചാർളിക്ക് ഒപ്പം ലാലിയും ഹരിയും അവനെ കളിയാക്കാൻ തുടങ്ങി.... അത് പിന്നെ.... എല്ലാം കേട്ടപ്പോൾ ഒരു വേദന തോന്നി , അറിയാം അതിന്റെയിരെട്ടി അവളെ ഞാൻ വേദനിപ്പിച്ചുണ്ടെന്ന്..

എങ്കിലും എനിക്കിപ്പം ആരുവില്ലാതെ ജീവിക്കാൻ കഴിയില്ല എല്ലാവരെ നോക്കിക്കൊണ്ട് ദേവൻ പറഞ്ഞു.. '' കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി മുന്നോട്ട് നല്ലൊര് ജീവിതം അതാണ്‌ വേണ്ടത്... ദേവന്റെ തോളിൽ പിടിച്ച് ഹരി പറഞ്ഞു "" അവിടെ അപ്പച്ചനും അച്ഛനും ചാച്ചനും സണ്ണിച്ചാനും ഷിനിച്ചാനും കൂടി സംസാരിക്കുന്നത് നിങ്ങളുടെ കാര്യമാ... എത്രയും പെട്ടെന്ന് നല്ല രീതിക്ക് നിങ്ങളുടെ കല്യാണം നടത്തണം , അതാണ് ഇപ്പോ ചർച്ച.... ദേവനെ നോക്കി ചിരിയോടെ ലാലി പറഞ്ഞു ടാ , ഇവരുടെ കല്യാണം നമ്മുക്ക് അടിച്ച് പൊളിക്കണം കേട്ടോ... ഹരി ലാലിയോടും ജസ്റ്റിയോടും പറഞ്ഞു... പിന്നെ അടിച്ച് പൊളിക്കാം... ലാലി പറഞ്ഞു... ടാ , ദേവാ... ദേവാ... നീ എന്റെ കാര്യത്തിൽ ഒര് തീരുമാനം ഉണ്ടാക്കി.. ടാ , ദേവാ... ജസ്റ്റിയും ലാലിയും ഹരിയും കേൾക്കാത്തെ ചാർളി ദേവനെ നോക്കി പറഞ്ഞു.... ഞാൻ ഇപ്പോ കുറച്ച് ബിസിയാണ്...

എന്റെ കല്യാണത്തെ പറ്റി ഒന്ന് ആലോചിക്കട്ടെ... ചാർളിയെ നോക്കി ചിരിയോടെ ദേവൻ പറഞ്ഞു.... ഓഹോ... അങ്ങനെയാണല്ലേ.... നിനക്ക് ഞാൻ തരാം.... കല്യാണത്തിന് ഗിഫ്റ്റ് ഒന്നും വേണ്ടടാ... ചാർളിയുടെ കൈ പിടിച്ച് നാണത്തോടെ ദേവൻ പറഞ്ഞു.... അയ്യോ അങ്ങനെ പറയാതെ , ഞാൻ സന്തോഷത്തോടെ തരുന്നതല്ലേ.... നിനക്ക് അത്ര നിർബന്ധം ആണേൽ തന്നോ... ഇപ്പോ തന്നെ തരാം.... ലാലിച്ച..... എന്താടാ.... ഇനി ഇപ്പോ കല്യാണം കഴിഞ്ഞിട്ട് ആരുനെ ദേവന്റെ കൂടെ വിട്ടാൽ പോരെ... ദേവനെ ഇടം കണ്ണാൽ നോക്കികൊണ്ട് ചാർളി ലാലിയോട് പറഞ്ഞു.... പണി കിട്ടിയ തോന്നലിൽ ദേവൻനെറ്റി ചുളിച്ച് ചാർളിയെ നോക്കി.... അതേയ് , അത് കഴിഞ്ഞാലെ ആരുനെ ഇനി ഇവിടുന്ന് കൊണ്ട് പോകാൻ ഞങ്ങൾ സമ്മതിക്കും... ദേവനെ നോക്കിക്കൊണ്ട് ജസ്റ്റിയും പറഞ്ഞു... അത് വരെ തിളങ്ങിയ ദേവന്റെ മുഖം പെട്ടെന്ന് ഇരുണ്ടു... ആ അത് പറ്റില്ല...

കുട്ടികളെ പോലെ ദേവൻ പറഞ്ഞു.... അതേയ് പറ്റു... കല്യാണത്തിന് മുൻപ് അവളെ ഇവിടുന്ന് കൊണ്ട് പോകാൻ ഞങ്ങൾ സമ്മതിക്കില്ല... ലാലി പറഞ്ഞൂ എന്നാ ഇനി കല്യാണം വേണ്ട , ഇനി വേണമെന്നാണങ്കിൽ തലേദിവസം ഞാൻ ആരുനെ കൊണ്ട് വന്നോളാം... അയ്യോ , അത് നിനക്ക് ബുദ്ധിമുട്ട് ആകില്ലേ... നീ കല്യാണത്തിന്റെ അന്ന് ആരുനെ കൊണ്ട് വന്നാൽ മതിയായിരുന്നു.... ദേവനെ കളിയാക്കി കൊണ്ട് ചാർളി പറഞ്ഞു.. എന്നാൽ അത് മതി.... സന്തോഷത്തോടെ ദേവൻ പറഞ്ഞു.... അയ്യടാ , അതൊന്നും നടക്കില്ല... ലാലി പെട്ടന്ന് പറഞ്ഞു.... നടക്കും... നിങ്ങള് വിചാരിച്ചാൽ... ലാലിച്ചാ. എന്റെ പൊന്ന് അളിയനാല്ലേ... കല്യാണം വരെ അവൾ എന്റെ കൂടെ നിന്നോട്ടെ... ദയനീയമായി ദേവൻ ലാലിയുടെ കൈ പിടിച്ച് ചോദിച്ചു "" അത്രയ്ക്കങ്ങോട്ട് വേണ്ടാട്ടോ , അത് വരെ ആരു ഇവിടെ നിന്നാൽ മതി... അത് മാത്രമല്ല , കല്യാണത്തിനുള്ളാ ഡേറ്റ് തീരുമാനിച്ച് കഴിഞ്ഞാൽ നിന്റെ ഇങ്ങോട്ടേക്കുള്ള വരവ് നിർത്തിയേക്കണം.. ദേവനെ നോക്കി കുറച്ച് ഗൗരവത്തിൽ ലാലി പറഞ്ഞു...

"" അത് പൊളിച്ച്.... ലാലിയുടെ കൈയിൽ തന്റെ കൈ കൊണ്ട് അടിച്ച് ചിരിയോടെ ചാർളി പറഞ്ഞു... എല്ലാവരുടെ കളി ചിരി കണ്ട് സോഫയിൽ മാറി ഇരിക്കുവായിരുന്നു ജസ്റ്റി.... ഓഹോ നിങ്ങൾ എല്ലാവരും ഇപ്പോ ഒന്നായി... അങ്ങനെയെങ്കിൽ എനിക്ക് മത്തായിച്ചാനെ ഒന്ന് കാണണ്ടി വരും... ലാലിയെ ചാർളിയെ നോക്കു ഭീഷണിയോടെ ദേവൻ പറഞ്ഞു... """ എന്തിന്.... ഒരേ സ്വരത്തിൽ ലാലിയും ചാർളിയും ചോദിച്ചു.... ചിലതൊക്കെ എനിക്കും പറയാനുണ്ട്... ദേവൻ പറഞ്ഞു.... എന്ത് ചിലത്... സംശയത്തോടെ ലാലി ചോദിച്ചു... അതേയ് പേടി ചാർളിക്കും ഉണ്ടായിരുന്നു.... അത് , ചിലരുടെയൊക്കെ കറക്കം കൂടുതലാണെന്നും... പിന്നെ കല്യാണം കഴിക്കാനുള്ള പക്വത ആയിട്ടില്ലന്നും.. കല്യാണം ഒര് 10 മാസത്തേക്ക് കൂടെ നിട്ടണമെന്നും , അത് വരെ പരസ്പരം കാണാൻ സമ്മതിക്കരുതെന്നും... ലാലിയെ തന്നെ നോക്കി ചിരിയോടെ ദേവൻ പറഞ്ഞു...

. ദേവൻ പറയുന്നത് കേട്ട് തളർന്ന് നിൽകുവായിരുന്നു ലാലി... അടുത്തത് ഇനി തനാണല്ലോ എന്നോർത്തപ്പോൾ ചാർളിക്ക് പേടി കൂടി... പിന്നെ , നല്ല ഒര് മരുമകനെ കൂടെ കണ്ട് പിടിച്ച് താരന്നും പറയും... എന്തോ ആലോചിച്ച് പേടിയോടെ നിൽക്കുന്ന ചാർളിയെ നോക്കി ദേവൻ പറഞ്ഞു.... അയ്യോ ചതിക്കല്ലേ അളിയാ... നീ ഇവിടുന്ന് പോകണ്ട , ഇവിടെ തന്നെ നിന്നോ.. ദേവന്റെ കൈ പിടിച്ച്bകൊണ്ട് ലാലി പറഞ്ഞു അതെയ് , അത് വരെ വേണേൽ ഞാനും ഇവിടെ നിൽകാം... ദേവന്റെ കൈ പിടിച്ച് ചാർളിയും പറഞ്ഞു.... ആ , അന്ത ഭയം ഇറുക്കട്ടെ.. ദേവൻ ഒര് ചിരിയോടെ ലാലിയെ ചാർളിയെ നോക്കി പറഞ്ഞു എല്ലാം കൊണ്ടും എല്ലാവരും നല്ല സന്തോഷത്തിലാണെങ്കിലും ജസ്റ്റിയുടെ മനസ്സുരുകുന്നത് എല്ലാവർക്കും അറിയാമായിരുന്നു , പക്ഷേ ഇവിടെ തീരുമാനം മാളുവിന്റെ ആയത് കൊണ്ട് ആർക്കുമോന്നും ചെയ്യാൻ കഴിഞ്ഞില്ല....

മാളു തന്നെ ഒര് തീരുമാണം എടുക്കട്ടെയെന്ന് കരുതി അവളോട് ആരുമെന്നും പറയാൻ പോയില്ല... പക്ഷേ ആരെകിലുമൊന്ന് പറയട്ടെയെന്ന് കരുതിയിരിക്കുവായിരുന്നു മാളു.. തന്നെ കുറച്ച് നേരം പേടിപ്പിച്ചതല്ലേ , അത് കൊണ്ട് ഇനി നാളെ ആരുനോട് സംസാരിക്കാമെന്ന് കരുതി ദേവൻ.. അത് കൊണ്ട് കുറച്ച് കഴിഞ്ഞപ്പോൾ ആരുനെ കാണാൻ നിൽകാതെ തന്നെ ദേവൻ പോകാൻ തുടങ്ങി.... ചാർളിയുടെ കാര്യം നാളെ തീരുമാനം ഉണ്ടാക്കാമെന്ന് ദേവൻ അവന് വാക്ക് കൊടുത്തു... ഭക്ഷണം കഴിക്കാൻ നിൽക്കാതെ അഞ്ജുവും ചിഞ്ചുവും കുറച്ച് കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോയി.. അത് കഴിഞ്ഞ് ഹരിയും ഇറങ്ങി.. ഹരിക്ക് ഹോസ്പിറ്റൽ വരെ പോകണ്ട ഒരാവിശം ഉണ്ടായിരുന്നു... ചാർളിയും പോകാൻ നോകിയെങ്കിലും വീട്ടിൽ ആരും ഇല്ലല്ലോയെന്ന് പറഞ്ഞ് അമല അവനെ പോകാൻ സമ്മതിച്ചില്ല , പിന്നെ എല്ലാവരും നിർബന്ധിച്ചപ്പോൾ അവൻ അവിടെ തന്നെ നിന്നും....

നാളെ അമ്മയെ കൊണ്ട് വരാന്നും , അത് കഴിഞ്ഞ് കണക്കുകൾ ഉടനെ തിർകമെന്നും ശേഖരന് വാക്ക് കൊടുത്തിട്ട് ദേവൻ പോകാൻ തുടങ്ങി.. ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്ന ആൻസിയിൽ നിന്നാണ് ദേവൻ പോയെന്ന് ആരു അറിഞ്ഞത്... തന്നോട് ഒന്ന് യാത്ര പോലും ചോദിക്കാതെ പോയ ദേവനെ ഓർത്തപ്പോൾ ആരുവിന് നല്ല സങ്കടമായി.. എങ്കിലും നാളെ അത് മാറിക്കോളും എന്നോർത്തപ്പോൾ ഒര് ചിരിയോടെ ആരു ഭക്ഷണം കഴിക്കാൻ പോയി.. എല്ലാവരും വന്നിട്ടു മാളു മാത്രം വന്നില്ല... മോനു നീ ചെന്ന് മാളുവിനെ വിളിച്ചോണ്ട് വാ.. അലിസ് ജസ്റ്റിയോട് പറഞ്ഞു മാളുവിന് ഇപ്പൊ വേണ്ടെന്നാ പറഞ്ഞത്.. നിങ്ങള് കഴിച്ചോ , ഞാനും മാളു കൂടി കുറച്ച് കഴിഞ്ഞ് കഴിച്ചോളാം.. എല്ലാവരെ നോക്കി ജസ്റ്റി പറഞ്ഞു " അവര് തന്നെ കുറച്ച് നേരമിരുന്ന് സംസാരിക്കട്ടെയെന്ന് കരുതി പിന്നെയാരും ഒന്നും പറയാൻ പോയില്ല...

കഴിച്ച് കഴിഞ്ഞ് ഷീണം കൊണ്ട് എല്ലാവരും വേഗം പോയി കിടന്നു... ഒരുപാട് നേരം കഴിഞ്ഞിട്ടും മാളു പുറത്തിറങ്ങാത്തത് കണ്ട് ജസ്റ്റി ഒര് പത്രത്തിൽ കുറച്ച് ചോറും കറി എടുത്ത് റൂമിലേക്ക് നടന്നു.... നാളെ മുതൽ ഈ റൂം തനിക്ക് അന്യമാണല്ലോ എന്നോർത്ത് സങ്കടപ്പെട്ടിരിക്കുവായിരുന്നു മാളു , എന്തിനെന്നറിയാതെ നെഞ്ച് കിടന്ന് പിടക്കുന്നുണ്ട്.. കഴുത്തിൽ കിടക്കുന്ന മാല നോവ് സമ്മാനിക്കുന്നു.... പെട്ടെന്നാണ് ജസ്റ്റി റൂമിലേക്ക് കയറി വരുന്നത് മാളു കണ്ടത് , അത് വരെയില്ലാത്ത വെപ്രാളമായിരുന്നു ജസ്റ്റിയെ കണ്ടപ്പോൾ മാളുവിന്‌... തല കുനിച്ചിരിക്കുന്ന മാളുവിന്റെ അരികിലേക്ക് ജസ്റ്റി പോയി നിന്നു.... മാളു.. അല്ല മാളവിക... ജസ്റ്റി പാതിയെ അവളെ വിളിച്ചു... മാളവിക എന്നാ വിളികേട്ടപ്പോൾ മാളുവിന് സഹിക്കാൻ പറ്റാത്ത വേദന തോന്നി... ആ പേര് തന്നെ ഇവിടെ ഒര് അന്യയാക്കി കളയും പോലെ.... മാളവിക.... ജസ്റ്റി ഒരിക്കൽ കൂടെ അവളെ വിളിച്ചു....

മാളു പയ്യെ തല ഉയർത്തി നിറ കണ്ണുങ്ങളോടെ ജസ്റ്റിയെ ഒന്ന് നോക്കി.. താൻ എന്താ കഴിക്കാൻ വരാത്തത്.... എനിക്ക്..... എനിക്കൊന്നും.. വേണ്ടാത്തത് കൊണ്ട... വിക്കി വിക്കി മാളു പറഞ്ഞു മാളവിക... താൻ വാശി കാണിക്കണ്ടത് ഒരു തെറ്റും ചെയ്യാതാ കുഞ്ഞിനോടല്ല... വയറ്റിൽ ഒരു കുഞ്ഞു കുടെയുണ്ടെന്ന് പട്ടിണി കിടക്കുമ്പോൾ ഓർക്കുന്നത് നല്ലതാണ്....!!! ജസ്റ്റി കുറച്ച് ദേഷ്യത്തിൽ മാളുവിനോട് പറഞ്ഞു.... ഇത് കഴിക്ക്... മാളുവിന് മുന്നിലേക്ക് ഭക്ഷണത്തിന്റെ പാത്രം നീട്ടിക്കൊണ്ട് ജസ്റ്റി പറഞ്ഞു... അപ്പോഴും ഒന്നും മിണ്ടാതെ തലതാഴ്ത്തി തന്നെ നിൽക്കുകയായിരുന്നു മാളും... മാളു.... അർദ്രമായി ജസ്റ്റി അവളെയൊന്ന് വിളിച്ചു... ആ വിളിക്ക് കാത്തിരുന്നാ പോലെ മാളു ഉറക്കെ കരയാൻ തുടങ്ങി... ഇങ്ങനെ കരഞ്ഞ് എന്നെ നോവിക്കല്ലേ മാളു... ഈ കണ്ണുനീർ എനിക്ക് സഹിക്കാൻ കഴിയില്ല.... ഇത് കാണാതിരിക്കാൻ വേണ്ടിയാണ് , വീട്ടിലേക്ക് തിരികെ പോകാൻ നിന്നെ ഞാൻ സമ്മതിച്ചത്... നീ ആഗ്രഹിച്ച കാര്യമാണ് ഇപ്പോ നടക്കാൻ പോകുന്നത്..

സന്തോഷമായില്ലേ ഇപ്പോ , ഇനി കരഞ്ഞ് അസുഖം ഒന്നും വരുത്തി വെക്കല്ലേ..... ഇത് മേടിച്ച് കഴിക്ക് ,എന്നിട്ട് കിടന്നുറങ്ങ്.. അല്ലേൽ വേണ്ട ഞാൻ... ഞാൻ വാരി തരട്ടെ... ഇന്ന് കൂടെയല്ലേ ഇതൊക്കെ എനിക്ക് പറ്റും... അത് കൊണ്ടാ... ദയനീയമായി ജസ്റ്റി മാളുനോട് ചോദിച്ചു കണ്ണ് നിറച്ച് കൊണ്ട് മാളു തലയാട്ടി.... ഓരോ ഉരുള ജസ്റ്റിയിൽ നിന്ന് മേടിച്ച് കഴിക്കുമ്പോഴും നിറമിഴിയോടെ മാളു ജസ്റ്റിയെ നോക്കിയിരുന്നു , പോകല്ലേയെന്ന് ഒര് വാക്ക് അവൻ പറയാൻ വേണ്ടി... പിന്നെ... മാളു... ഇനി മുതൽ പുറകെ നടന്ന് ഭക്ഷണം തരാൻ ഞാൻ ഉണ്ടാകില്ല , അത് കൊണ്ട് മടിയൊക്കെ മാറ്റി വെച്ച് നാളെ മുതൽ സമയത്തിന് ആഹാരം കഴിക്കണം... കേട്ടോ... കൊച്ച് കുഞ്ഞിനോട് പറഞ്ഞ് കൊടുക്കുന്ന പോലെ ജസ്റ്റി മാളുനോട് പറഞ്ഞ് കൊടുത്തു... എന്നും വാശി കാണിക്കുന്നവൾ അന്ന് ജസ്റ്റി കൊടുത്തത് മുഴുവൻ കഴിച്ചു..... ഭക്ഷണം കഴിച്ച് കഴിഞ്ഞ് പതിവ് പോലെ മാളു കുറച്ച് നേരം നടന്നു...

അടുക്കളയിൽ പോയി തിരികെ വന്ന ജസ്റ്റി കാണുന്നത് എന്താകയോ ആലോചിച്ച് ബാൽകാണിയിലൂടെ നടക്കുന്ന മാളുവിനെയായിരുന്നു... ജസ്റ്റി ഒന്നും മിണ്ടാതെ അവളുടെ അടുത്ത് പോയി നിന്നും... ആകാശത്തേക്ക് തന്നെ നോക്കി നിൽകുവായിരുന്നു മാളു... മാളു , മരിച്ച് പോയ നമ്മുടെ പ്രിയപ്പെട്ടവർ ആകാശത്ത് നക്ഷത്രമായി ഉണ്ടാകും എന്നല്ലേ വിശ്വാസം , അങ്ങനെയാണെങ്കിൽ നിന്നെ നോക്കി തിളങ്ങുന്ന ആ നക്ഷത്രം വിഷ്ണുവായിരിക്കും അല്ലേ... ആകാശത്തേക്ക് നോക്കി കൊണ്ട് ജസ്റ്റി മാളുനോട്‌ പറഞ്ഞു... മാളുവിന്റെ മനസിലും അത് തന്നെയായിരുന്നു... 'ഒര് തെറ്റും ചെയ്യാത്ത ഈ മനുഷ്യന്റെ കൂടെ ഈ ജന്മം ജീവിച്ചോട്ടെയെന്ന് ആ നക്ഷത്രത്തെ നോക്കി അനുവാദം ചോദിക്കുവായിരുന്നു മാളു...' വിഷ്ണു... നീ ഇപ്പോഴും ഭാഗ്യവനാണ് , നിന്നെ മാളു ഇപ്പോഴും ജീവന് തുല്യം സ്നേഹിക്കുന്നു.... നിങ്ങൾക്കിടയിൽ എനിക്ക് സ്ഥാനമില്ല , ഒഴിഞ്ഞ് തരുവാണ് ഞാൻ... ഇനി മാളു നിനക്ക് മാത്രം സ്വന്തം... എഴ് ജന്മങ്ങൾക്കപ്പുറം എനിക്ക് തിരികെ തരണം , സ്‌നേഹിച്ച് കൊതി തീർന്നിട്ടില്ലടാ...

ആകാശത്തേക്ക് നോക്കി നിറ മിഴിയോടെ ജസ്റ്റി പറഞ്ഞു.... പറയാൻ വന്നത് പതിക്ക് വിഴുങ്ങി മാളു ആകാശത്തേക്ക് തന്നെ നോക്കി നിന്നും.... മാളു... അകത്തേക്ക് വാ.. ജസ്റ്റി മാളുവിനെ അകത്തേക്ക് വിളിച്ചു , പ്രതീക്ഷയോടെയാണ് മാളു വേഗം അകത്തേക്ക് ചെന്നത്..... ഇതൊക്കെ നിനക്കായി ഞാൻ മേടിച്ച കുറച്ച് ഡ്രെസ്സും , പിന്നെ കുഞ്ഞിനെയുള്ള കുഞ്ഞിയുടുപ്പു കളിപ്പാട്ടങ്ങളുമാണ്... ഇതൊന്നും വേണ്ടന്ന് മാത്രം നീ പറയരുത് എനിക്ക് സഹിക്കാൻ പറ്റില്ല... മനസ്സ് കൊണ്ട് ഞാൻ അംഗീകരിച്ചതാണ് ഇത് എന്റെ കുഞ്ഞാണെന്ന് , ഒരിക്കലും വിഷ്ണുവിന്റെ സ്ഥാനം ഞാൻ തട്ടിയെടുക്കാൻ ശ്രമിച്ചിട്ടില്ല , ആഗ്രഹിച്ചിരുന്നു ഈ കുഞ്ഞ് എന്റെ മകളായി എന്റെ കൂടെയിവിടെത്തന്നെ ഉണ്ടാവണമെന്ന് , ഒരിക്കലും നടക്കില്ലെന്ന് അറിയാം... എങ്കിലും ചോദിക്കുവാ , കുഞ്ഞിനെ കാണാൻ തോന്നുമ്പോൾ ഇടയ്ക്കൊക്കെ വന്ന് കാണാനുള്ള അവകാശം മാത്രം തരുമോ..?

വേറൊന്നും വേണ്ട... പിന്നെ നാളെ നീ പോകുമ്പോൾ ഇതൊക്കെ കൊണ്ട് പോകണം , എന്റെ കുഞ്ഞിന് വേണ്ടി എന്റെ ആദ്യയാ സമ്മാനം... പറയുമ്പോൾ ജസ്റ്റിയുടെ കണ്ണുകൾ നിറഞ്ഞ് പലപ്പോഴും വാക്കുകൾ ഇടാറി പോയിരുന്നു... അത് കാണുമ്പോൾ ഓടി പോയി അവനെ കെട്ടി പിടിച്ച് ഇച്ചായനെ വിട്ട് ഞാൻ എങ്ങോട്ടും പോകില്ലെന്ന് പറയാൻ മാളുവിന്‌ തോന്നി , എങ്കിലും പോകല്ലേയെന്ന് ജസ്റ്റി പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു അവൾ... കുറച്ച് നേരമായില്ലേ കഴിച്ച് കഴിഞ്ഞിട്ട് , ഇനി കയറി കിടന്നോ... മാളുനോട് പറഞ്ഞിട്ട് ജസ്റ്റി റൂം വിട്ട് ഇറങ്ങിപ്പോയി... ഒന്നും പറയാതെ പോയ ജസ്റ്റിയെ കണ്ടപ്പോൾ വേദന തോന്നിയെങ്കിലും , നാളെ പോകാൻ നേരത്ത് അവൻ തടയുന്നമെന്ന വിശ്വാസത്തോടെ മാളു കയറി കിടന്നു.... ഉറക്കം വരാതെ ദേവൻ വിളിക്കുന്നതും കാത്തിരിക്കുകയായിരുന്നു ആരു... അവസാനം കാത്തിരുന്ന് അവൾ ഉറങ്ങിപ്പോയി.. എന്നാൽ ഇതൊന്നുമറിയാതെ നഷ്ടപ്പെട്ടതെല്ലാം തിരിച്ച് കിട്ടിയ സന്തോഷത്തിൽ സുഖമായി കിടന്നുറങ്ങുവായിരുന്നു ദേവൻ........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story