പ്രണയ പ്രതികാരം: ഭാഗം 71

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

പിറ്റേ ദിവസം ആരും നല്ല സന്തോഷത്തോടെയായിരുന്നു എണീച്ചത്... എല്ലാവരും സമ്മതിക്കുവാണേൽ ദേവന്റെ കൂടെ ചെമ്പകമാഗലത്തേക്ക് പോകാൻ തന്നെയായിരുന്നു അവളുടെ തീരുമാനം... ജസ്റ്റിക്ക് മാളു ഇന്ന് തിരികെ പോകുന്ന വേദനയായിരുന്നു... എല്ലാവരും അത് കണ്ടിരുന്നെങ്കിലും തത്കാലം ഇടപെടേണ്ട എന്ന് കരുതി.... ദേവന്റെ വീട്ടിൽ നിന്ന് എല്ലാവരും വരുന്നത് കൊണ്ട് അപ്പച്ചിയും ആൻസിയും അമലയും അടുക്കളയിൽ തന്നെയായിരുന്നു.. അവരെ സഹായിക്കാൻ വേണ്ടി അഞ്ജുവും രാവിലെ തന്നെ അങ്ങോട്ടേക്ക് വന്നു... നീ ഇന്നലെ പോയില്ലേ... അടുക്കളയിലേക്ക് വന്ന ഷിനി അഞ്ജുനെ കണ്ട് ചോദിച്ചു.... പോയിട്ട് ഇപ്പോ വന്നതാ... ചിരിയോടെ അഞ്ജു പറഞ്ഞു.... അവൾ എവിടെ , വന്നില്ലേ...?? ഓഫീസിൽ പോയി , കുറച്ച് കഴിഞ്ഞ് വരും... മ്മ്മ്മ് " ആൻസി ഞാൻ ഒന്ന് വയലിൽ പോയിട്ട് വരാം... കുഞ്ഞിനെ ലാലിച്ചാന്റെ അടുത്ത് കിടത്തിയിട്ടുണ്ട്... മ്മ്മ് " പോയിട്ട് വേഗം വരണേ ഇച്ചായ... ആൻസി ഷിനിയോട് പറഞ്ഞു... ആ വേഗം വരാം.... ആൻസി എന്നാൽ നീ റൂമിലേക്ക് ചെന്ന്.. കുഞ്ഞ് തന്നെയല്ലേയുള്ളു... അമല ആൻസിയോട് പറഞ ഉണർന്നിട്ടുണ്ടാക്കും.... കുറച്ച് കഴിഞ്ഞപ്പോൾ അമല ആൻസിയോട് പറഞ്ഞു.... ****

കുറച്ച് കഴിഞ്ഞപ്പോൾ ചിഞ്ചു അങ്ങോട്ടേക്ക് വന്നു... ഹാളിൽ ആരെ കാണാത്തത് കൊണ്ട് നേരെ അവൾ അടുക്കളയിലേക്ക് പോയി... അടുക്കളയിലേക്ക് എത്തും മുൻപേ രണ്ട് കൈയികൾ അവളെ മുറുക്കെ പിടിച്ചിരുന്നു.... എങ്ങോട്ടാ എന്റെ പെണ്ണ് പോകുന്നത്... ചിരിയോടെ ചിഞ്ചുന് പിടിച്ച് നിർത്തി ചാർളി ചോദിച്ചു.... ഞാൻ അടുക്കളയിൽ... ദേ ആരേലും കാണും , വിട്ടേ... അവന്റെ കൈ വിടിച്ച് കൊണ്ട് ചിഞ്ചു പറഞ്ഞു.... ആരും കാണില്ല , വാ നമ്മുക്ക് മുകളിലേക്ക് പോകാം... അയ്യടാ , അങ്ങനെ ഇപ്പോ വേണ്ടാട്ടോ... വേണം... നല്ല കൊച്ചെല്ലേ... വാ... വരുവല്ലല്ലോ.... എങ്കിൽ വേണ്ട , ഇവിടെ വെച്ച് ഒര് ഉമ്മ തരാം... ചാർളി ചിഞ്ചുനെ ചേർത്ത് പിടിച്ചു... ദേ ചാർളിച്ചാ വേണ്ട... ആരും കാണാതില്ലാന്നെ.... ഞാൻ കണ്ടല്ലോ... ഇനി മറ്റുള്ളവരെ കാണിക്കുന്ന കാര്യം ഞാനേറ്റു.... സ്റ്റെപ് ഇറങ്ങി വന്ന ലാലി ചിരിയോടെ അവരെ നോക്കി പറഞ്ഞു.... പെട്ടന്ന് അവനെ കണ്ടപ്പോൾ ചിഞ്ചു ഞെട്ടി പോയിരുന്നു... ചാർളിക്ക് പിന്നെ അവൻ അറിഞ്ഞതിന്റെ ഒര് ചെറിയ ചമ്മൽ ഒഴിച്ച് വേറെ കുഴപ്പമൊന്നും ഇല്ലായിരുന്നു... ലാലിച്ചാൻ ഇവിടെ ഉണ്ടായിരുന്നല്ലേ... ലാലിയെ നോക്കി ഒര് ചമ്മിയാ ചിരി ചിരിച്ച് കൊണ്ട് ചിഞ്ചു ചോദിച്ചു.... ഉണ്ടായത് കൊണ്ടാണല്ലോ ഇത്രയും വലിയൊര് കാര്യം കണ്ടത്...

എന്തൊക്കെയായിരുന്നു രണ്ടും തമ്മിൽ... ഒരാൾ ഉള്ള സ്ഥലത്ത് പോലും മറ്റൊരാൾ പോകില്ല... എനിക്ക് ഇന്നലെ മുതലേ ചെറിയ സംശയം ഉണ്ടായിരുന്നു... ഇന്ന് ഇപ്പോ എല്ലാ സംശയവും മാറി... എല്ലാവരും ഉള്ളപ്പോൾ വഴക്ക്... ആരും ഇല്ലകിൽ പ്രേമിക്കുന്നു... അത് പിന്നെ ലാലിച്ചാ , ഒര് പ്രത്യേക സാഹചര്യത്തിൽ സംഭവിച്ച് പോയി.. ലാലിച്ചൻ എന്റെ ഒരേ ഒര് ചേട്ടനല്ലേ....?? അത് കൊണ്ട്.... അത് കൊണ്ട് കൂടെ നിൽക്കണം.. ചിഞ്ചു ലാലിയുടെ കൈ പിടിച്ച് പറഞ്ഞു... ലാലിച്ച , നീ എന്റെ ചേട്ടൻ ആയിട്ടണ് വരുന്നത്... ആ സ്‌നേഹം എനിക്ക് നിന്നോട് എപ്പോഴും ഉണ്ടാകും... ലാലിയുടെ കൈ പിടിച്ച് ചാർളിയും പറഞ്ഞു... ഓ , അപ്പോൾ ആ സ്‌നേഹത്തിന് പകരം ഞാൻ എന്താ തരണ്ടത്... തന്റെ കൈയിൽ പിടിച്ചിരിക്കുന്ന ലാലിയുടെ കൈ നോക്കി കൊണ്ട് ലാലി ചോദിച്ചു.... തത്കാലം നീ ഇത് ആരോടും..പറയണ്ട... ഇടം കണ്ണാൽ ലാലിയെ നോക്കി കൊണ്ട് ചാർളി പറഞ്ഞു... ഏയ്യ് , അത് നടക്കില്ല... എനിക്ക് ഇപ്പോ തന്നെ ഇത് സണ്ണിച്ചായനോട് പറയണം , ഇല്ലേൽ സമാധാനം കിട്ടില്ല... എവിടെ സണ്ണിച്ചാൻ... ലാലി ചുറ്റും നോക്കാൻ തുടങ്ങി... കാണാതെ വന്നപ്പോൾ അവൻ ഉറക്കെ സണ്ണിയെ വിളിച്ചു.... സണ്ണിച്ചാ... സണ്ണിച്ചാ... സണ്ണി... പെട്ടന്ന് ചാർളി അവന്റെ വാ പൊത്തി പിടിച്ചു..

ഇതെങ്ങാനും സണ്ണിച്ചാനോടോ വേറെ ആരോടേലോ പറഞ്ഞാൽ...!! ഭീഷണി പോലെ ചാർളി ലാലിയെ നോക്കി പറഞ്ഞു.... പറഞ്ഞാൽ...??? സംശയത്തോടെ ലാലി ചോദിച്ചു... ഇവരുടെ രണ്ട് പേരുടെ കല്യാണം ഒന്നിച്ച് നടത്തണം എന്നല്ലേ മത്തായിച്ചൻ പറഞ്ഞത് , ഇവൾക്ക് ഇപ്പോ കല്യാണം വേണ്ടന്ന് ഇവൾ പറയും... ഇനി നിർബന്ധിച്ച് ഇവളെ കെട്ടിക്കാൻ നോക്കിയാൽ ആ കല്യാണം ഞാനും ദേവനും കൂടെ മുടക്കും.. അങ്ങനെ നിന്റെ കല്യാണം ഇനിയും വൈകും.. എന്തേയ് കല്യാണം ഇനിയും താമസിക്കാണോ... ലാലിയെ സൂക്ഷിച്ച് നോക്കി കൊണ്ട് ചാർളി ചോദിച്ചു ഓഹോ , അപ്പൊ ഇതിന് പിന്നിൽ ദേവനും ഉണ്ടല്ലേ.... ഉണ്ട് , ഇനി നീയും ഉണ്ട്... ഞങ്ങളുടെ കല്യാണം നടത്തി തരേണ്ടത് ഇനി ചേട്ടനായാ നിയാണ്... അത് കൊണ്ട് കുറച്ച് നേരം ഞങ്ങൾ പോയി പ്രേമിക്കട്ടെ... ചേട്ടൻ ഇവിടെ നിൽക്ക്... ലാലിയുടെ തടിയിൽ ഒന്ന് തട്ടിയിട്ട് ചാർളി ചിഞ്ചുനെ കൊണ്ട് അകത്തേക്ക് പോയി... നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... നീ വാ , മത്തായിച്ചന്റെ അടുത്തേക്ക്... ചാർളി പോയ വഴിയെ നോക്കി കൊണ്ട് ലാലി മനസ്സിൽ പറഞ്ഞു.... *** ദേവനും ഹരിയും ഒരുപാട് നിർബന്ധിച്ചിട്ടാണ് ലളിത ആരുവിന്റെ വീട്ടിലേക്ക് വരാന്ന് സമ്മതിച്ചത്.... ദേ , അമ്മക്ക് ആരു മേടിച്ച് തന്ന് വിട്ട സാരിയാണ് , അച്ഛന് ഇഷ്ട്ടപെട്ട കളർ...

ഒര് സാരി ലളിതക്ക് നൽകി കൊണ്ട് ഹരി പറഞ്ഞു... അത് കണ്ടപ്പോഴേ ലളിതയുടെ കണ്ണ് നിറഞ്ഞു.. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നെ എല്ലാവരുടെ നിർബന്ധത്തിന് വഴങ്ങി ലളിത ആ സാരി ഉടുത്തു.... ദേവാ , നീ അമ്മയെ കൂട്ടി പോരെ... ഞാനും ദേവും ഇറങ്ങുവാ... എനിക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകണം.... ആ, ഹരിയേട്ടാ നിങ്ങൾ ഇറങ്ങിക്കോ... ഞാനും അമ്മയും വന്നോളാം... ഹരിയെ നോക്കി ദേവൻ പറഞ്ഞു.... അപ്പോൾ തന്നെ ഹരിയും ദേവും ഇറങ്ങി... ആരു മേടിച്ച് കൊടുത്ത ഡ്രസ്സ്‌ ആയിരുന്നു ദേവൻ ധരിച്ചിരുന്നത്... വണ്ടിയിലിരികുമ്പോഴും ഒന്നും മിണ്ടാതെ പുറതെ കാഴ്ചയിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു ലളിത... അച്ഛനില്ലാതെ ആദ്യമായി പുറത്ത് പോകുന്ന വേദനയാണ് അമ്മക്കന്ന് ദേവന് മനസ്സിലായി , പിന്നെ കുറച്ച് നേരം കൂടി കഴിഞ്ഞൽ ഈ വേദന സന്തോഷമായി മറുമെന്ന് ദേവന് അറിയാമായിരുന്നു... **** രാവിലത്തെ ചായ കൂടി ഒക്കെ കഴിഞ്ഞ് അഞ്ജുവിന്റെ കൂടെ ലാലിയും , ചിഞ്ചുവിന്റെ കൂടെ ചാർളിയും അടുക്കളയിലേക്ക് കയറി... കുഞ്ഞ് ഉറങ്ങി കഴിഞ്ഞപ്പോൾ ഷിനിയും അങ്ങോട്ടേക്ക് വന്നു , കൂടെ സണ്ണിയും... പിന്നെ കളിയും ചിരിയും വാർത്തനമൊക്കെയായി എല്ലാവരും നല്ല സന്തോഷത്തിൽ തന്നെയായിരുന്നു...

അത് ആരുനെ അറിയിക്കാൻ വേണ്ടി ലാലി ഇടക്ക് ഇടക്ക് ആരുന്റെ റൂമിൽ പോയി അവളെ ചൊറിയും.... **** പുത്തൻപുരക്കൽ ആദ്യം എത്തിയത് ഹരിയും ദേവൂവും ആയിരുന്നു.... കാറിൽ നിന്നിറങ്ങിയ ദേവു നേരെ നോക്കിയത് മാത്യുവിന്റെ കൂടെ ഉമ്മറത്ത് വർത്താനം പറഞ്ഞിരിക്കുന്ന സ്വന്തം അച്ഛനായിരുന്നു... ആദ്യയം ഒര് സ്വപ്നം പോലെയാ മാളുവിന്‌ തോന്നിയത്... ഒന്നും മനസിലാകാതെ ദേവൂ അവിടെ തന്നെ തറഞ്ഞ് നിന്നും.... നീയെന്താ ദേവൂ അച്ഛനെ കണ്ടിട്ട് ഇങ്ങനെ നില്കുന്നെ , പോയി സംസാരിക്ക്... തറഞ്ഞ് നിൽക്കുന്ന ദേവൂനെ നോക്കി കൊണ്ട് ഹരി പറഞ്ഞു.... അച്ഛൻ... അച്ഛൻ ആണോ അത്... കണ്ണ് നിറച്ച് കൊണ്ട് ദേവൂ ഹരിയോട് ചോദിച്ചു.. പിന്നല്ലാതെ ആരാ അത് , ആരു ഇല്ലാതാകിയെന്ന് നിങ്ങൾ വിശ്വസിച്ചാ നമ്മുടെ അച്ഛനാ അത് , പോയി സംസാരിക്ക്... ഒരിക്കൽ കൂടെ ഹരി ദേവൂനോട് പറഞ്ഞു.... വിശ്വാസം വരാതെ തന്നെത്തന്നെ നോക്കുന്ന മൂത്ത മകളെ കണ്ടപ്പോൾ ശേഖരൻ സ്നേഹത്തോടെ കൈ നീട്ടി.... അത് മതിയായിരുന്നു ദേവൂന്.... അച്ഛാ.... ദേവു ഓടിച്ചെന്ന് ശേഖരനെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി... ഏറെ നേരത്തിനോടുവിൽ സന്തോഷം കൊണ്ട് ദേവൂവിന്റെ മുഖം തന്നെ മാറി... പിന്നെ വിശേഷം പറയലായി... അത് കണ്ട് കൊണ്ടാണ് ഹരി പതിവ് സ്ഥലമായ അടുക്കള ലക്ഷ്യമാക്കി നടന്നത് ,

അവിടെ ചെന്നപ്പോൾ എല്ലാവരും ഭയങ്കര തിരക്ക് പിടിച്ച പണിയിലായിരുന്നു.. ഗയ്‌സ്, ഞാൻ വന്നു.. എല്ലാവരുടെ നടുവിലേക്ക് കയറി കൊണ്ട് ഹരി പറഞ്ഞു... ആ ഹരിയേട്ടൻ വന്നോ.. ഞാൻ കാത്തിരിക്കുവായിരുന്നു , ഒന്നിങ്ങോട്ടക്ക് വന്നേ.. ഒരു കാര്യം പറയാനുണ്ട്... നിലത്തിരുന്ന് തേങ്ങ ചിരവി കൊണ്ടിരുന്ന ലാലി പെട്ടന്ന് ഹരിയെ കണ്ടപ്പോൾ അടുത്തേക്ക് വിളിച്ചു... "" പെട്ടന്ന് ചാർളി ഒന്ന് ഞെട്ടി ഇനി തന്റെയും അഞ്ജുവിന്റെ കാര്യം പറയാനാണെലോ... പേടിയോടെ അവൻ ചിഞ്ചുനെ നോക്കി.. അവളിലും ആ പേടി ഉണ്ടായിരുന്നു... എന്തോ സീരിയസ് കാര്യം പറയാനാണെന്ന് കരുതി ഹരി വേഗം ലാലിയും അടുത്ത് പോയിരുന്നു.... അത് കണ്ടപ്പോൾ സണ്ണിയും ഷിനിയും പരസ്പരം നോക്കി ചിരിച്ചു , അവർക്ക് കാര്യം മനസിലായി.... എന്താടാ കാര്യം.... ആകാംഷയോടെ ഹരി ലാലിയുടെ അടുത്തിരുന്ന് ചോദിച്ചു അതോ , അത് പറയാം , ദേ ഇതൊന്ന് പിടിച്ചേ... കൈയിലെ തേങ്ങ ഹരിയെ ഏല്പിച്ച് കൊണ്ട് ലാലി ഹരിയോട് പറഞ്ഞു ഹരി വേഗം ലാലിയുടെ കൈയിൽ നിന്ന് തേങ്ങ മേടിച്ചു... ഇനി കുറച്ച് നേരം ചിരവിക്കോ , ഞാൻ മടുത്തു.... ഇളിയോടെ ഹരിയോട് പറഞ്ഞിട്ട് ലാലി ചിരവ വേഗം അവന്റെ മുന്നിലേക്ക് നിക്കി കൊടുത്തു... പ്ഫാ നാറി... ഇതിനാണോ നിയെന്നെ അടുത്തക്ക് വിളിച്ചത്..... പിന്നല്ല...... ദേ മര്യധക്ക് ചിരവിക്കോ , അല്ലേൽ ദേവേച്ചിയോട് ഇല്ലാത്ത പലതും ഞാൻ പറഞ്ഞു കൊടുക്കും..... ദിഷണി സ്വരത്തിൽ ലാലി പറഞ്ഞു

"" ഇത് മാത്രമേ ചിരവനോള്ളോ , അതോ വേറെയുണ്ടോ..?? ദയനീയമായി... ഹരി ലാലിയോട് ചോദിച്ചു "" തത്കാലം ഇത് മതി , ബാക്കി പിന്നെ തരാം... ചിരിയോടെ ലാലി പറഞ്ഞു നാറി.... നിനക്ക് ഞാൻ വെച്ചിട്ടുണ്ടടാ... ലാലിയെ കനപ്പിച്ച് നോക്കി മനസ്സിൽ പറഞ്ഞിട്ട് ഹരി തേങ്ങ ചിരവൻ തുടങ്ങി.. വിളിച്ചപ്പോൾ ഓടി പോയതല്ലേ , അനുഭവിച്ചോ എന്നാ രീതിക്ക് ചിരിയോടെ എല്ലാവരും ഹരിയെ നോക്കി " **** എന്റെ ആരു , വേറെ ഡ്രസ്സ്‌ ഇട്ടാൽ പോരെ... സാരി തന്നെ വേണം എന്ന് നിർബന്ധം ഉണ്ടോ...?? ദേവൻ കൊണ്ട് വന്ന സാരി ഉടുക്കാൻ വാശി കാണിച്ച ആരുവിനോട്‌ അഞ്ജു ചോദിച്ചു.... അത് ശെരിയാ , നന്നായി നടക്കാൻ ആയിട്ടില്ല.. അതിന്റെ ഇടക്ക് സാരി കൂടെ ഉടുത്താൽ നീ എങ്ങനെ നടക്കു... താങ്ങുമോ..?? ചിഞ്ചുവും അവളോട് ചോദിച്ചു... അത് സാരല്ല , ഇന്നത്തെ ദിവസം ഉടുക്കാൻ ഞാൻ ആഗ്രഹിച്ച് മേടിച്ച സാരിയാ ഇത്.. പക്ഷേ ഇങ്ങനെയായി... സങ്കടത്തോടെ ആരു പറഞ്ഞു.... ഇനി വിഷമിക്കണ്ട , സാരി ഉടുപ്പിച്ച് തരാം... നടക്കുമ്പോൾ നന്നായി ശ്രദ്ധിച്ചാൽ മതി... അഞ്ജു ആരുനോട് പറഞ്ഞു... ആരു അത് തല കുലുക്കി സമ്മതിച്ചു.... സാരി ഉടുപ്പിച്ച് കഴിഞ്ഞ് അഞ്ജുവും ചിഞ്ചുവും പോയി.. ആരു പതിയെ പിടിച്ച് കണ്ണാടിയിൽ തന്റെ രൂപം നോക്കി... എന്തോ ഒര് കുറവ് പോലെ തോന്നിയപ്പോൾ വേഗം തന്നെ സിന്ദൂരം എടുത്ത് നെറ്റിയിൽ ചാർത്തി... ** അച്ഛനോട് സംസാരിക്കുന്ന ദേവൂനെ കണ്ട് കൊണ്ടാണ് മാളു സ്റ്റെപ് ഇറങ്ങി വന്നത്... ദേവേച്ചി... മാളു...

മാളൂനെ കണ്ടയുടനെ ദേവൂ ഓടി പോയി ദേവൂനെ കെട്ടി പിടിച്ച് കരഞ്ഞു... കുറച്ച് നേരം കൊണ്ട് ഒരുപാട് വിശേഷം മാളു ദേവൂനോട് പറഞ്ഞു.... മാളു , നീ കുറച്ച് തടിച്ചല്ലോ... എന്താ കാര്യം കുസൃതി ചിരിയോടെ ദേവൂ മാളുനോട് ചോദിച്ചു.... പോ , ദേവേച്ചി കളിയാക്കാതെ... ശെരികും പറഞ്ഞതാ... കുറച്ച് തടിച്ചു.. എനിക്ക് ആവിശമുള്ളതൊക്കെ , ഞാൻ പറയാതെ തന്നെ ഇവിടെ എല്ലാവരും ഉണ്ടാക്കി തന്ന് എന്നെ കൊണ്ട് കഴിപ്പിക്കും... ഇവിടെ എല്ലാവർക്കും നിന്നോട് സ്നേഹമാണോ മാളു... ആ ദേവേച്ചി... ഇവിടെ എന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് വെല്ല്യച്ചിയും ചെറിയേച്ചിയുമായി... ഇച്ചായന്റെ മമ്മിയാ എനിക്ക് ഇഷ്ട്ടമുള്ള ഭക്ഷണം ഞാൻ പറയാതെ ഉണ്ടാക്കി തരുന്നേ.. പിന്നെ അഞ്ജു , പുറത്ത് പോയിട്ട് വരുമ്പോൾ എന്തേലും സ്പെഷ്യൽ ആയിട്ട് അവൾ എനിക്ക് കൊണ്ട് വരും.. അജു പോലെ തന്നെയാ സണ്ണിച്ചാനും , ഷിനിച്ചാനും... പുറത്ത് പോകുമ്പോൾ എന്നോട് എന്തേലും വേണോ എന്ന് ചോദിക്കും , വേണ്ടന്ന് പറഞ്ഞാലും വരുമ്പോൾ എന്തേലും എനിക്കായി മേടിച്ചോണ്ട് വരും.. പിന്നെ ലാലിച്ചാൻ അവനോട് ഒന്നും പറയണ്ട അവിശമില്ല , എല്ലാം എന്റെ മുന്നിലെത്തികും... ഇപ്പോ സ്‌നേഹിക്കാൻ ആളുകളുടെ എണ്ണം കൂടി , ചാച്ചുവും ചിഞ്ചുവും...

ദേവേച്ചി അവരെ കണ്ടിട്ടില്ല.. ശെരിക്കും നിനക്ക് ഇവിടെ സന്തോഷമാണോ മാളു... അതോ എല്ലാവർക്കും വേണ്ടി നീ...??? അല്ല ദേവേച്ചി , എനിക്ക് ഇവിടെ സന്തോഷമാ.. പക്ഷേ ഒര് സന്തോഷവും ഒരുപാട് നാൾ അനുഭവിക്കാനുള്ള യോഗം എനിക്കില്ല... വേദനയോടെ മാളു പറഞ്ഞു... സാരല്ല , എല്ലാം ശെരിയവും... അല്ല , മോൾ എവിടെ ദേവേച്ചി..?? അവള് രണ്ട് ദിവസമായി വീട്ടിലാണ്.... മ്മ്മ്മ് " അല്ല ഹരിയേട്ടൻ എവിടെ..?? വന്നിട്ട് കണ്ടില്ലല്ലോ...?? ചുറ്റും നോക്കി കൊണ്ട് മാളു ദേവനോട് ചോദിച്ചു... അപ്പോഴാണ് ദേവൂ ഹരിയുടെ കാര്യം ഓർത്തത്‌... അത് ശെരിയാണല്ലോ , ഹരിയേട്ടൻ എവിടെ പോയി... എന്റെ കൂടെ കാറിൽ നിന്നിറങ്ങിയപ്പോൾ കണ്ടതാ ഞാൻ.. എവിടെ പോയോ ആവോ..?? ചുറ്റും നോക്കി കൊണ്ട് ദേവൂ സ്വയം ചോദിച്ചു... ആ ദേവൂ മോൾ എപ്പോ വന്നു , അമ്മ വന്നില്ലേ മോളെ... അങ്ങോട്ടേക്ക് വന്ന അലിസ് മാളുവിന്റെ അടുത്ത് നിൽക്കുന്ന ദേവൂനെ കണ്ട് ചോദിച്ചു.. കുറച്ച് കഴിഞ്ഞ് വരും ആന്റി... ഹരിയേട്ടന് ഹോസ്പിറ്റലിൽ പോകണ്ട ആവിശം ഉണ്ടായിരുന്നു , അത് കോബ്ഡ് ഞങ്ങൾ കുറച്ച് നേരത്തെ ഇറങ്ങിയാതാ... ചിരിയോടെ ദേവൂ അലിസിനോട് പറഞ്ഞു എന്നാൽ നിങ്ങള് സംസാരിച്ചിരിക്ക്... കുഞ്ഞിനെ റൂമിൽ ഉറക്കി കിടത്തിയേക്കുവാ , ഞാനൊന്നു പോയി നോക്കിട്ട് വരാം... ദേവൂനോടും മാളുനോടും പറഞ്ഞിട്ട് അലിസ് മുകളിലേക്ക് കയറി പോയി.... അല്ല ഇവിടെയുള്ളവരൊക്കെ എവിടെ..? ജസ്റ്റിയെ കണ്ടില്ലല്ലോ..??

അലിസ് പോയി കഴിഞ്ഞ് ദേവൂ മാളുനോട് ചോദിച്ചു എല്ലാവരും അടുക്കളയിലാ , ഇച്ചായനും അവിടെ കാണും.. സന്തോഷത്തോടെ മാളു പറയുന്നത് കേട്ടപ്പോൾ ദേവൂ അവളെ അത്ഭുതത്തോടെ നോക്കി... ഇച്ചായനെന്നാ വിളിയിൽ നിന്നും ജസ്റ്റി മാളുവിനിപ്പോൾ എല്ലാമാണെന്ന് ദേവൂന് മനസിലായി... വാ..... നമ്മുക്ക് അടുക്കളയിലേക്ക് പോകാം.. ഹരിയേട്ടൻ അവിടെ തന്നെയുണ്ടാകും.... ദേവൂന്റെ കൈ പിടിച്ച് മാളു പറഞ്ഞു അല്ല ആരു എവിടെ.. കണ്ടില്ലല്ലോ...?? അടുക്കളയിലേക്ക് നടക്കുമ്പോൾ ദേവൂ മാളുനോട് ചോദിച്ചു ആരു റൂമിലാ , ദേവേട്ടനെ കാത്തിരിക്കുവാ.. ഇന്ന് ദേവേട്ടന്റെ കൂടെ വീട്ടിലേക് വരാനാ അവളുടെ തീരുമാനം.. സന്തോഷത്തോടെ മാളു പറഞ്ഞു അപ്പൊ നിന്റെ തീരുമാനമോ...?? ദേവൂ മാളുവിന്റെ മുഖത്ത് നോക്കി ചോദിച്ചു അതിന് മറുപടിയൊന്നും പറയാതെ മാളു മുന്നോട്ട് നടന്നു... നി മാത്രമേ വന്നോള്ളോ.. ബാക്കിയെല്ലാവരും എവിടെ..? കഷ്ടപ്പെട്ട് തേങ്ങ ചിരവുന്ന ഹരിയെ നോക്കി ഷിനി ചോദിച്ചു ദേവനും അമ്മ കുറച്ച് കഴിഞ്ഞേ വരും.. ദേവൂ എന്റെ കൂടെ വന്നിട്ടുണ്ടായിരുന്നു , അച്ഛനെ കണ്ട ഷോക്കിൽ പുറത്ത് നിൽകുന്നുണ്ട്.. ചിരിയോടെ ഹരി പറഞ്ഞു അവളെ പുറത്ത് നിർത്തിയിട്ടാണോ നീ ഇങ്ങോട്ടേക്ക് വന്നത്...?? ഹരിയെ നോക്കി അമല ചോദിച്ചു.. അതൊന്നും സാരല്ല വെല്ല്യച്ചി , അച്ഛനോട് സംസാരിച്ച് കഴിഞ്ഞ് ദേവൂ ഇങ്ങോട്ടേക്ക് വന്നോളും... ഹരി വേഗം പറഞ്ഞു നീ എന്ത് മനുഷ്യനാടാ , ആദ്യമായിട്ടല്ലേ ആ കൊച്ച് ഇങ്ങോട്ടേക്ക് വരുന്നത്...

എന്നിട്ട് തനിച്ചാക്കി വന്നേക്കുന്നോ.. ഹരിയെ നോക്കി ഷിനി ചോദിച്ചു... അതേയ് , അതിനാണേൽ ഇവിടെരെയും പരിജയം കാണില്ല... അമല പറഞ്ഞു... ശോ... എന്നെ പൊന്നെ... അവൾ ഇങ്ങ് വന്നോളും , നിങ്ങൾ എല്ലാവരും എന്നെ കൊല്ലത്തെ... എല്ലാവരെ നോക്കി ദയനീയമായി ഹരി പറഞ്ഞു... ഹരിയേട്ടാന് ഇപ്പോ ദേവേച്ചിയോട് ഒര് സ്‌നേഹവും ഇല്ല , ഞാൻ പറഞ്ഞ് കൊടുക്കുന്നുണ്ട്... ഹരിയെ നോക്കി ലാലി പറഞ്ഞു... ആടാ , ഇല്ല... നീ ചെന്ന് അത് പറഞ്ഞ് കൊടുക്ക്... എന്നിട്ട് തിരിച്ച് വരുമ്പോൾ ഒര് റിത്ത് കൂടെ വാങ്ങ് , എന്റെ നെഞ്ചത്ത് വെക്കാൻ... കുടുബം കലക്കി... ചിരവിയെ തേങ്ങ ലാലിക്ക് നേരെ എറിഞ്ഞ് കൊണ്ട് ഹരി പറഞ്ഞു... ഇത്രക്ക് ഇമോസ്ഷൻ ആവാതെ ഹരിയേട്ടാ.. വന്ന ചിരി കടിച്ചമർത്തി കൊണ്ട് ചാർളി ഹരിയോട് പറഞ്ഞു... ഞാൻ ആവും , ഞാനദ്യയം ഇവിടെ വന്നപ്പോൾ എന്നെ സ്വീകരിക്കാൻ ആരും ഇല്ലായിരുന്നു... ഞാൻ തന്നെയാ ഈ അടുക്കള വരെ എത്തിയത്... സങ്കടത്തോടെ ഹരി പറഞ്ഞു... അതേയ് , ഇപ്പോ ആണേൽ ഇറങ്ങി പോകുന്നും ഇല്ല... ചിരി കടിച്ചമർത്ത് ഹരിയെ നോക്കി ലാലി പറഞ്ഞു.. ഈ നാറിയെ ഞാനിന്ന് കൊല്ലും... സണ്ണിച്ചാ... ദേ , ഇവിടെ കിടന്ന് ബഹളം വെച്ചാൽ രണ്ടിനേം തൂക്കിയെടുത്ത് ഞാൻ വെളിയിൽ കളയും.. ഷിനിച്ചാ...

ആ അവലോസ് ഉണ്ട എടുത്ത് രണ്ട് പേർക്കും കൊടുക്ക് , കുറച്ച് നേരത്തിന് സമാധാനം കിട്ടട്ടെ.. ലാലിയെ ഹരിയെ നോക്കി സണ്ണി ഷിനിയോട് പറഞ്ഞു.... എല്ലാവരും ചിരിയോടെ അവരെ നോക്കി.. അമലേ , നി ചെന്ന് ദേവൂനെ ഇങ്ങോട്ടേക്ക് കുട്ടിക്കൊണ്ട് വാ... അവൾക്ക് ആരെ പരിജയം ഇല്ലാത്തത് കൊണ്ടായിരിക്കും പുറത്ത് തന്നെ നില്കുന്നത്... സണ്ണി അമലയെ നോക്കി പറഞ്ഞു ആ , ഇച്ചായ... അമല പറഞ്ഞ് തിരിച്ചപ്പോഴേക്കും ദേവൂവും മാളുവും അങ്ങോട്ടേക്ക് വന്നിരുന്നു.. ആഹാ രണ്ട് പേരുടെ വിശേഷം പറഞ്ഞ് കഴിഞ്ഞോ.. മാളുവിന്റെ കൂടെ വരുന്ന ദേവൂനോട് അമല ചോദിച്ചു കഴിഞ്ഞെന്ന രീതിക്ക് ദേവൂ എല്ലാവരെ നോക്കി തലയനാക്കി... മാളുവിനെ പോലെ തന്നെയായിരുന്നു എല്ലാവർക്കും ദേവൂ , അത് കൊണ്ട് മുൻപരിചയമുള്ളപോലെയാ തന്നെയാണ് എല്ലാവരും ദേവൂനോടും സംസാരിച്ചത്... പെട്ടന്ന് തന്നെ ദേവൂന് അവിടെ എല്ലാവരെ ഇഷ്ട്ടായി... ഹരിയോടുള്ള എല്ലാവരുടെ സംസാര രീതി കണ്ടപ്പോൾ ദേവൂ ശെരിക്കും ഞെട്ടി പോയിരുന്നു... ദേവേച്ചി എന്തായാലും വെറുതെ നിൽകുവല്ലേ , ഒരു ഗ്ലാസ്‌ ചായ ഉണ്ടാക്കി തരുവോ... ജോലി ചെയ്ത് മടുത്തു.. ക്ഷീണത്തിൽ ലാലി ദേവൂനെ നോക്കു പറഞ്ഞു എന്ത് ചെയ്ത് മടുത്തെന്ന്.. ചെയുന്ന ജോലി നിർത്തി കൊണ്ട് ഹരി ലാലിയോട് ചോദിച്ചു മേൽനോട്ടം വഹിച്ച് മടുത്തു....

ഹരി ചിരവി വെച്ച തേങ്ങയെടുത്ത് കഴിച്ച് കൊണ്ട് ലാലി പറഞ്ഞു നോക്ക് സണ്ണിച്ചാ... ഞാൻ ചിരവി വെച്ചതൊക്കെ എടുത്തു കഴിക്കുവാ... ലാലിയുടെ കൈക്ക് അടിച്ച് കൊണ്ട് ഹരി പറഞ്ഞു "" ഷിനിച്ചാ... തക്കിത്തോടെ സണ്ണി ഷിനിയെ വിളിച്ചു.... ദേ മിണ്ടാതിരുന്നില്ലേൽ ഇനി രണ്ടിനെ പിടിച്ച് വെളിയിൽ കളയുന്നത് ഞാനായിരിക്കും.. പറഞ്ഞേക്കം.. ഷിനി രണ്ട് പേരെ മാറി മാറി നോക്കി കൊണ്ട് പറഞ്ഞു.. കുറച്ച് നേരത്തിന് രണ്ട് പേരും മിണ്ടാതിരുന്നു , അത് കഴിഞ്ഞ് പിന്നെയും തുടങ്ങി വഴക്കിടാൻ.... ഞാൻ വെച്ചോളാം മോളെ , നീ ഇങ്ങോട്ടേക്ക് നിന്നോ... ചായ ഇടാൻ തുടങ്ങിയ ദേവൂനെ തടഞ്ഞ് കൊണ്ട് അമല പറഞ്ഞു.... വേണ്ട ചേച്ചി , ഞാൻ ഇട്ടോളാം.. ചിരിയോടെ ദേവു അമലയോട് പറഞ്ഞു... അവൾ ഇട്ടോളും വെല്ല്യച്ചി.. ഹരിയും അമലയോട് പറഞ്ഞു.... ദേവൂ ചായ വെക്കാൻ തുടങ്ങിയപ്പോൾ മാളു ഗ്ലാസ് എടുക്കാൻ വേണ്ടി ഒന്ന് നീങ്ങിയതാ , ചെറുതായി തെന്നിപ്പോയി.. എല്ലാവരും പേടിയോടെ അവളുടെ അരികിലേക്ക് ഓടി വന്നു.... മാളു... മാളു... എന്തേലും പറ്റിയോ... ശ്രദ്ധിക്കണ്ടേ...കുഴപ്പം ഒന്നുല്ലല്ലോ... ഹോസ്പിറ്റലിൽ പോണോ... വയ്യായ്ക ഒന്നുല്ലല്ലോ... കരുതലോടെ എല്ലാവരും മാളുവിന്റെ ചുറ്റും കൂടി അവളെ സ്‌നേഹം കൊണ്ട് മൂടുന്നത് കണ്ടപ്പോൾ ദേവൂവിന് ഓർമ്മാ വന്നത് , തന്റെ വീട്ടിൽ ആരു അനുഭവിച്ച അവഗണനയാണ്...

മാളുവിന്‌ കുഴപ്പമൊന്നുല്ലന്ന് കണ്ടപ്പോൾ എല്ലവർക്കും സമാധാനമായി.. അത് കഴിഞ്ഞ് ദേവൂ ചായ വെച്ച് അവിടെ എല്ലാവർക്കും കൊടുത്ത് കഴിഞ്ഞ് മൂന്ന് ഗ്ലാസ് ചായ എടുത്ത് ഹാളിലേക്ക് നടന്നു.. അവിടെയെത്തിയപ്പോൾ അച്ഛന്റെ അരികിലിരുന്ന് സംസാരിക്കുന്ന ആരുവിനെയാണ് ദേവൂ കണ്ടത്... ദേവൂ വേഗം ചായ അപ്പച്ചനും, അച്ഛനും, ചാച്ചാനും, കൊടുത്തിട്ട് ആരുവിന്റെ അരികിലേക്ക് ചെന്നു... ദേവേച്ചി എപ്പോ വന്നു... ദേവൂനെ കണ്ടാ സന്തോഷത്തിൽ ആരു അവളോട് ചോദിച്ചു കുറച്ച് നേരമയി , നിനക്ക് ഇപ്പോ എങ്ങനെയുണ്ട്...??? കുറവുണ്ട് , പിടിച്ച് നടന്ന് തുടങ്ങി.. ഹരിയേട്ടനെവിടെ , കണ്ടില്ലല്ലോ..?? അടുക്കളയിലുണ്ട് , വന്നപ്പോൾ മുതൽ ലലിച്ചാനായി വഴക്കാ... ചിരിയോടെ ദേവൂ പറഞ്ഞു അത് എപ്പോഴും ഉള്ളതാ... ആരും കാര്യമാക്കാറില്ല... അല്ല.... റം വന്നില്ലേ...?? ചുറ്റും നോക്കി ക്കൊണ്ട് ആരു ദേവൂനോട് ചോദിച്ചു ഇപ്പോ വരും.. ദേവൂ പറഞ്ഞു... കുറച്ച് കഴിഞ്ഞപ്പോഴേക്കും ദേവന്റെ കാർ മുറ്റത്ത് വന്ന് നിന്നും.. ദേ അമ്മയും ദേവനും വന്നല്ലോ.. ചിരിയോടെ ദേവൂ പറഞ്ഞു എവിടെ....?? ആകാംഷയോടെ ശേഖരൻ ചോദിച്ചു അയ്യടാ , ഭാര്യയെ കാണാഞ്ഞിട്ട് കാർന്നേർക്ക് വയ്യല്ലേ...!!

ശേഖരനെ കളിയാക്കി കൊണ്ട് ആരു ചോദിച്ചു ഇത്ര നേരം വെരുകിനെ പോലെ നീ നടന്നത് നിന്റെ കെട്ടിയോനെ കാണാനല്ലേ , എന്നിട്ടിപ്പം എന്നെ കുറ്റം പറയുന്നോ.. മുഖം വീർപ്പിച്ചോണ്ട് ശേഖരൻ ആരുനോട് ചോദിച്ചു ഞങ്ങളുടെ കല്യാണം ഇപ്പൊ കഴിഞ്ഞതല്ലേയുള്ളു... അപ്പൊ കാത്തിരികാം , തെറ്റില്ല... ആരു പറഞ്ഞു മാസം കുറെയായി ഞാൻ എന്റെ ഭാര്യയെ ഒന്ന് കണ്ടിട്ട് , അത് കൊണ്ട് കാത്തിരിക്കാം.. തെറ്റില്ലാ... പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിക്കൊണ്ട് ശേഖരൻ പറഞ്ഞു അയ്യോ.. ഇപ്പോഴേ പോയി കുളമാക്കല്ലേ അച്ഛാ... നമ്മുക്ക് സർപ്രൈസ്‌ കൊടുകാം.... ശേഖരന്റെ കൈ പിടിച്ച് കൊണ്ട് ആരു പറഞ്ഞു അത് തന്നെ... ദേവൂവും പറഞ്ഞു... മ്മ്മ് " വലിയ താല്പര്യമില്ലെകിലും മക്കളുടെ വാക്ക് കേട്ട് ശേഖരൻ കുറച്ച് മാറി നിന്നു... കാറിൽ നിന്നിറങ്ങാൻ ലളിതക്ക് ചെറിയൊര് മടി പോലെ തോന്നി... അപ്പോഴേക്കും സണ്ണിയും ഷിനിയും അങ്ങോട്ടേക്ക് ഇറങ്ങി ചെന്നു... അമ്മ എന്താ ഇറങ്ങാത്തത് , ഇറങ്ങിവാ... സണ്ണി സ്നേഹത്തോടെ അവരെ വീട്ടിലേക്ക് ക്ഷണിച്ചു.... ഒരു ചിരിയാലേ..... ദേവി പയ്യെ പുറത്തിറങ്ങി... വാ , അമ്മേ.... ഷിനി അവളുടെ കൈയിൽ പിടിച്ച് പറഞ്ഞു.. മക്കളെ , ഞാൻ നിങ്ങൾ അന്ന് വീട്ടിൽ വന്നപ്പോൾ.... അതൊക്കെ കഴിഞ്ഞ കാര്യമല്ലേ അമ്മേ , ഇനി അതൊന്നും ചിന്തിക്കണ്ട... അമ്മ അകത്തേക്ക് വാ.. മാപ്പ് പറയാൻ വന്ന ലളിതയെ തടഞ്ഞ് കൊണ്ട് സണ്ണി പറഞ്ഞു... ഷിനിയുടെ കൈ പിടിച്ച് അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് പാതിയെ പുറത്തേക്ക് വരാൻ ശ്രമിക്കുന്നാ ആരുവിനെ ലളിത കണ്ടത്...

ലളിത വേഗം തന്നെ ആരുവിന്റെ അടുത്തേക്ക് നടന്നു.... അമ്മേ.... മോളെ , മോൾക്ക് കുറഞ്ഞോ..?? ആരുവിന്റെ കവിളിൽ തലോടി കൊണ്ട് ലളിത ചോദിച്ചു... കുറഞ്ഞമ്മേ , അമ്മയെ കാണാത്ത സങ്കടം മാത്രമേ ഇപ്പോ ഉള്ളു.. മോള് ഇന്ന് അമ്മയുടെ കൂടെ പോരെ... അമ്മ നോക്കിക്കോളാം ഒര് കുറവും വരാതെ... ആരുവിന്റെ കൈയിൽ പിടിച്ച് ലളിത പറഞ്ഞു.... വരണമെന്നാ ഞാനും വിചാരിക്കുന്നെ.. ചിരിയോടെ ആരു പറഞ്ഞു.... ആരുവിന്റെ അരികിൽ നിൽക്കുന്ന അമ്മയെ കണ്ടാണ് മാളു അടുക്കളയിൽ നിന്ന് വന്നത്... ഒരുപാട് നാളുകൾക്ക് ശേഷം മകളെ കണ്ടപ്പോൾ ലളിതക്ക് സന്തോഷമായി , ഓടി വന്ന് തന്നെ കെട്ടി പിടിച്ച് പരാതി പറയുന്നവളെ കണ്ടപ്പോൾ മാളുവിന് എല്ലാം ഓർമ്മ കിട്ടിയെന്ന് ലളിതക്ക് മനസിലായി.... അമ്മക്ക് സാരി നന്നായി ചെറുന്നുണ്ടാല്ലോ , അല്ലേ മാളു... ആരു ലളിതയി നോക്കി മാളുനോടായി ചോദിച്ചു.... അതേയ് സൂപ്പർ , അച്ഛന് ഇഷ്ട്ടപെട്ട കളർ... അച്ഛൻ വാങ്ങി തന്നത് പോലെ ഉണ്ട്... ആരുനെ നോക്കി ചിരിയോടെ മാളു പറഞ്ഞു.... അതിന് തെളിച്ചമില്ലാത്ത ഒര് ചിരി ലളിത എല്ലാവർക്കും സമ്മാനിച്ചു... ഇതാണല്ലേ ദേവന്റെ അമ്മ...? അങ്ങോട്ടേക്ക് വന്ന അമല ലളിതയെ നോക്കി ആരുനോട് ചോദിച്ചു... അവളുടെ കൂടെ ആൻസിയും ചിഞ്ചുവും അഞ്ജുവും ഉണ്ടായിരുന്നു.....

ലളിത അവരെ എല്ലാവരെ നോക്കി ചിരിച്ചു.... അമ്മക്ക് ഇവരെ അറിയില്ലല്ലോ..?? ഇതാണ് വെല്ല്യച്ചി സണ്ണിച്ചാന്റെ വൈഫ് , ഇത് ചെറിയേച്ചി ഷിനിച്ചാന്റെ വൈഫ് , ഇത് പിന്നെ അമ്മക്ക് അറിയാലോ.. അഞ്ജുനെ നോക്കി ആരു പറഞ്ഞു.. പിന്നെ ഇത് ചിഞ്ചു അഞ്ജുവിന്റെ സിസ്റ്റർ.... ആരു ലളിതക്ക് എല്ലാവരെ പരിജയപ്പെടുത്തി കൊടുത്തു.... എല്ലാവരും ഉണ്ടല്ലോ , ഇന്ന് എന്തേലും വിശേഷം ഉണ്ടോ...??? ആ , ഇന്ന് ഒരാളുടെ ജന്മനക്ഷത്രമാ.. ചിരിയോടെ ആരു പറഞ്ഞു.... അത് പറഞ്ഞപ്പോൾ സങ്കടം കൊണ്ട് ലളിതയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. എന്താ അമ്മേ... എന്ത് പറ്റി... ആരു ലളിതയുടെ കൈയിൽ പിടിച്ച് ചോദിച്ചു.... ഏയ്യ് ഒന്നില്ല മോളെ , മോളുടെ പിറന്നാൾ ആണോ ഇന്ന്... കണ്ണ് തുടച്ച് കൊണ്ട് ലളിത ചോദിച്ചു... ഏയ്യ് എന്റെ അല്ല... ആരുടെയാണന്ന് അമ്മയ്ക്ക് അറിഞ്ഞുടെ...?? കള്ളചിരിയോടെ ആരു ചോദിച്ചു അത് വരെ കരയാതെ പിടിച്ച് നിന്ന ലളിത പെട്ടന്ന് സങ്കടം കൊണ്ട് വിങ്ങൻ തുടങ്ങി... അമ്മ കരയാതെ.. ദേ അങ്ങോട്ടേക്ക് നോക്കിക്കെ , പിറന്നാള്കാരൻ അവിടെയുണ്ട്... ആരു ലളിതയുടെ പുറകിലേക്ക് നോക്കി കൊണ്ട് പറഞ്ഞു ആരുടെ ആണെന്നറിയാൻ വേണ്ടി ലളിത പതിയെ തല തിരിച്ച് അങ്ങോട്ടേക്ക് നോക്കി... തന്നെ നോക്കി ചിരിയോടെ നിൽക്കുന്ന ഭർത്താവിനെ കണ്ട് ഒര് നിമിഷം ലളിത ഞെട്ടിപ്പോയി... അവര് വീണ് പോകാതിരിക്കാനായി മാളു അവരുടെ കൈയിൽ പിടിച്ചിരുന്നു....

കാണുന്നത് സത്യമാണോ , അതോ കള്ളമാണോ എന്നറിയാതെ അവർ അവിടെ തന്നെ തറഞ്ഞ് നിൽകുവായിരുന്നു... എന്താണ് ഭാര്യയെ , ഇങ്ങനെ കണ്ണ് മിഴിച്ച് നോക്കുന്നത്..... ഞാൻ തന്നെയാടോ....?? ലളിതക്ക് അരികിലേക്ക് വന്ന് നിന്ന് കൊണ്ട് ശേഖരൻ പറഞ്ഞു... ആ സൗണ്ട് മാത്രം മതിയായിരുന്നു അവർക്ക് ഭർത്താവിനെ തിരിച്ചറിയാൻ , അത് വരെ ഒതുക്കി വെച്ച സങ്കടമെല്ലാം ശേഖരന്റെ നെഞ്ചിലേക്ക് വീണ് അവർ കരഞ്ഞ് തിർത്തു.... ഷിനിയോടും സണ്ണിയോടും വർത്താനം പറഞ്ഞ് അകത്തേക്ക് വന്ന ദേവൻ ഒരുമിച്ച് നിൽക്കുന്ന അച്ഛനെ അമ്മയെ കണ്ടപ്പോൾ അവിടെത്തന്നെ നിന്ന് പോയി... എന്ത് നോക്കി നിൽകുവാ പിള്ളേരെ നിങ്ങൾ , റൂമിലേക്ക് പോയിക്കെ എല്ലാം... അവര് കുറച്ച് നേരം സംസാരിക്കട്ടെ... അലിസ് വന്ന് എല്ലാവരെ ഓടിച്ച് വിട്ടു.... അപ്പച്ചി പറഞ്ഞത് കൊണ്ട് എല്ലാവരും അവിടുന്ന് ഓടി ഡെയിനിങ് ടേബിളിലായി ഇരുന്ന് ഒരേ വിശേഷം പറയാൻ തുടങ്ങി... ദേവന്റെ ശ്രദ്ധ പിടിച്ച് പറ്റാൻ ആരു ഒരുപാട് ശ്രമിച്ചെങ്കിലും , ദേവൻ അവളെ ശ്രദ്ധിക്കാൻ പോലും പോയില്ല.... എല്ലാവരോടും കാര്യമായി സംസാരിക്കുകയും തന്നെ അവഗണിക്കുകയും ചെയുന്ന ദേവനെ ആരു കുറുബോടെ നോക്കി.. ആരുവിന്റെ കട്ടായം മുഴുവൻ ഒളിക്കണ്ണൽ നോക്കി കാണുവായിരുന്നു ദേവൻ.. മക്കളെ നീങ്ങളെല്ലാവരും കഴിച്ചോ...? അവിടെയെല്ലാവരും വിശേഷമൊക്കെ പറഞ്ഞ് തിർത്തിട്ട് പയ്യെ കഴിച്ചോളാമെന്ന പറഞ്ഞത്...

അങ്ങോട്ടേക്ക് വന്ന അലിസ് എല്ലാവരെ നോക്കി പറഞ്ഞു അമലയും ആൻസി ദേവൂ കൂടി എല്ലാവർക്കും ഭക്ഷണം വിളമ്പി , സണ്ണി നിർബന്ധിച്ച് അവരും കഴിക്കാൻ വേണ്ടിയിരുന്നു.. ദേവന്റെ അവഗണന ആരുവിന് സഹിക്കാൻ പറ്റാത്തതായി കഴിഞ്ഞിരുന്നു... കൊച്ചേ നീയെന്താ ഒന്നും കഴിക്കാത്തത്..?? മുന്നിലുള്ള ഭക്ഷണത്തിലേക്ക് തന്നെ നോക്കി ഒന്നും കഴിക്കാതിരിക്കുന്ന ആരുവിനെ കണ്ട് സണ്ണി ചോദിച്ചു "" എനിക്ക് വിശക്കുന്നില്ല സണ്ണിച്ചാ.. ആരെ നോക്കാതെ ആരു പതിയെ പറഞ്ഞു... ആർക്ക്..... നിനക്കോ.....!!!സംശയത്തോടെ അഞ്ജു ആരുനെ നോക്കി ചോദിച്ചു അതേയ് , ചിക്കന്റെ എല്ല് മാത്രമാണെങ്കിലും ഒര് പ്ലെയ്റ് ചോറ് കഴിക്കുന്ന നിനക്ക് വിശക്കുന്നില്ലന്നോ , ഞങ്ങൾ വിശ്വസിച്ചു... കഴിക്കുന്നത് നിർത്തി കൊണ്ട് ലാലി പറഞ്ഞു "" അതിന് മറുപടിയൊന്നും പറയാതെ ആരു തലകുനിച്ചിരുന്നു.... എന്ത് പറ്റി ആരു നിനക്ക്...?? വയ്യായ്ക എന്തേലും ഉണ്ടോ..?? ആരുവിന്റെ ഇരുത്താം കണ്ട് ഷിനി അവളോട് ചോദിച്ചു അതിന് കണ്ണ് നിറച്ച് ആരു എല്ലാവരെ ഒന്ന് നോക്കി.. ഇനി വരി തരാത്തത് കൊണ്ടാണോ..?? സംശയത്തോടെ സണ്ണി ആരുനെ നോക്കി ചോദിച്ചു അതല്ലകിലും ആർക്കും വിഷമം ആകേണ്ടന്ന് കരുതി , ആണെന്ന രീതിക്ക് ചിരിച്ചോണ്ട് ആരു ഒന്ന് തലയാനക്കി..

ഓ , എന്നാൽ അത് പറയണ്ടേ.. ലാലി ചോറ് വലിയ ഉരുളയാക്കി ആരുവിന്റെ വായിലേക്ക് വെച്ച് കൊടുത്തു... കണ്ണ് മിഴിച്ചോണ്ട് ആരു അത് കഴിച്ചു.... നിനക്കും ഇനി വരി തരണോ..?? കഴിക്കാതിരിക്കുന്ന ജസ്റ്റിയെ നോക്കി ചാർളി ചോദിച്ചു.... അതിന് മറുപടി ഒന്നും പറയാതെ അവൻ തല കുനിച്ചിരുന്നു.... എനിക്ക് മതി.. കുറച്ച് കഴിഞ്ഞപ്പോൾ ജസ്റ്റി പാതിയെ ചാർളിയോട് പറഞ്ഞു.... അതിന് നീ ഒന്നും കഴിച്ചില്ലല്ലോ... കഴിച്ചിട്ട് എണീച്ചാൽ മതി... ജസ്റ്റിയെ നോക്കി ചാർളി പറഞ്ഞു.... മാളു ഇടക്ക് ഇടക്ക് ജസ്റ്റിയെ നോക്കുന്നുടെങ്കിലും അവൻ അതൊന്നും ശ്രദ്ധിക്കാതെ ചാർളിയോട് എന്തൊക്കയോ പറഞ്ഞിരിക്കുവായിരുന്നു... ഭക്ഷണം വാരികൊടുക്കാത്തത് കൊണ്ടല്ല താൻ മിണ്ടാത്തത് കൊണ്ടാണ് ആരുവിന് സങ്കടമെന്ന് ദേവന് മനസിലായി... കഴിച്ച് കഴിഞ്ഞ് എല്ലാവരും സംസാരിക്കാൻ ഇരുന്നപ്പോൾ മരുന്ന് കഴിക്കാനുണ്ടെന്ന് കള്ളം പറഞ്ഞ് ആരു പയ്യെ റൂമിലേക്ക് പോയി... നി മിണ്ടാത്ത സങ്കടമാ അവൾക്ക് , എന്താ നിന്റെ ഉദ്ദേശം...?? ആരു പോകുന്നത് കണ്ട് ഹരി സംശയത്തോടെ ദേവനോട് ചോദിച്ചു ദുരുദ്ദേശം മാത്രമേയുള്ളു... കള്ള ചിരിയോടെ ഹരിയുടെ നേരെ കണ്ണടച്ച് കാണിച്ച് കൊണ്ട് ദേവൻ ആരുവിന്റെ റൂമിലേക്ക് കയറിപ്പോയി.... എന്നോട് ഒന്ന് മിണ്ടിയാൽ എന്താ റാമിന് , അഹകരമാ ചെക്കന്.... ജാട..!! എന്നോട് മിണ്ടിയില്ലാകിലും ഒര് സങ്കടം ഇല്ലായിരിക്കും.. ഞാൻ ഇല്ലകിൽ ആ വേണിയെ കെട്ടി സുഖമായി ജീവിക്കാം എന്നായിരിക്കും വിചാരം , നടക്കില്ല.. ഞാൻ സമ്മതിക്കില്ല..

ആരു സ്വയം അവളോട്‌ തന്നെ ഒരെന്ന് പറയാൻ തുടങ്ങി.. ഒരെന്ന് ഓർത്തപ്പോൾ ആരുവിന് സങ്കടം കൊണ്ട് കണ്ണുകൾ നിറഞ്ഞ് വന്നു , പതിയെ കണ്ണുകൾ ഇറുക്കിയടച്ച് അവൾ ബെഡിലേക്ക് ചരി കിടന്നു.. അരികിൽ ആരോ വന്ന് നിൽക്കുന്നത് പോലെ തോന്നിയപോഴാണ് ആരു ഞെട്ടി കണ്ണ് തുറന്ന് നോക്കിയത്.. ചിരിയോടെ അരികിൽ നിൽക്കുന്ന ദേവനെ കണ്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും , അത് പുറത്തു കാണിക്കാതെ എന്താ എന്നാ രീതിക്ക് അവൾ ദേവനെ ഒന്ന് നോക്കി... കുറച്ച് കാര്യങ്ങൾ പറയാനുണ്ട് , അത് കഴിഞ്ഞ് വേഗം തന്നെ ഞാൻ പൊയ്ക്കോളാം.. ആരുനെ നോക്കി ഗൗരവത്തിൽ ദേവൻ പറഞ്ഞു ദേവന്റെ മുഖഭാവവും സംസാരരീതിയും കണ്ടപ്പോൾ ആരുവിൽ ചെറിയ ഭയം നിറഞ്ഞു... അത് അവളുടെ മുഖം എടുത്ത് കാണിച്ചിരുന്നു.... എ... എന്താ.... ഭയത്തോടെ തന്നെ ആരു ദേവനോട് ചോദിച്ചു.... എനിക്ക് മനസിലായി നിനക്കൊരികലും എന്നെ അംഗീകരിക്കാൻ പറ്റില്ലാന്ന്... അത്... അത് കൊണ്ട്... ചോദിക്കുമ്പോൾ അവളുടെ സൗണ്ട് വിറച്ചിരുന്നു.... അത് കൊണ്ട് ഞാനിനി നിന്റെ ജീവിതത്തിലേക്ക് വരുന്നില്ല... അത് മാത്രമല്ല പുറകെ നടക്കുന്നതിനും ഒര് പരുതിയില്ലേ , ഞാനൊര് തെറ്റ് ചെയ്ത് പോയി.... സമ്മതിക്കുന്നു... അതിന് ക്ഷമയും ചോദിച്ചു ,

പക്ഷേ നിനക്കത് ക്ഷമിക്കൻ കഴിയുന്നില്ല , അത് കൊണ്ട് നിനക്കിനി നിന്റെ വഴി തിരഞ്ഞെടുക്കം... ഞാൻ തടയില്ല...!!! ദേവന്റെ സംസാരം കേട്ടപ്പോൾ ആരു ഞെട്ടിപ്പോയിരുന്നു.. ദേവനിൽ നിന്ന് ഇങ്ങനെയൊര് നിക്കാം അവൾ പ്രേതിഷിച്ചിരുന്നില്ല..... പിന്നെ നി ഇന്നലെ പറഞ്ഞ പോലെ ഇച്ചായമാർ കാണിച്ച് തരുന്നയാളെ നീ കല്യാണം കഴിച്ചോ , അല്ലങ്കിലും നിനക്കൊര് ക്രിസ്ത്യൻ ചെക്കനെ ചേരു.. ഇടം കണ്ണിട് ആരുവിനെ നോക്കിക്കൊണ്ട് ദേവൻ പറഞ്ഞു.... അല്ല.... അത്... അത് പിന്നെ.... റം ഞാൻ ഇന്നലെ... പേടിയും സങ്കടവും കൊണ്ട് ആരുവിന് വാക്കുകൾ പൂർത്തിയാക്കാൻ പറ്റിയില്ല , അവൾ ഇരുന്ന് വിറച്ചു... ആരു നീ ഇന്നലെ പറഞ്ഞതൊക്കെ സത്യമാ.. ഞാൻ നിന്നെ സ്‌നേഹിച്ചിട്ടില്ല , നിന്നെ മനസിലാക്കിയിട്ട് ഇല്ല , എനിക്ക് നിന്നോട് തോന്നിയ സ്‌നേഹം മുഴുവൻ വെറും അഭിനയമായിരുന്നു.. അത് കൊണ്ട് തന്നെ നമ്മുക്കിനി ഒരുമിച്ച് ജീവിക്കാൻ കഴിയില്ല...!!! റം ഞാൻ... ഞാൻ ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞത്..?? വേണ്ട ആരു , ഇനിയൊന്നും നീ പറയണ്ട.. ഇനി നിനക്ക് നിന്റെ വഴി തിരഞ്ഞെടുക്കം , എനിക്ക് എന്റെയും.. പ്രേതികാരത്തിന്റെ പുറത്ത് ഞാൻ കെട്ടിയ മിന്ന് നീ തന്നെ അഴിച്ച് കളഞ്ഞേക്ക്... പിന്നെ നിന്റെ കല്യാണം കഴിഞ്ഞാശേഷം എന്റെ ജീവിതത്തിലേക്ക് വേണി വരുവണേൽ അവളെ കൂടെ കൂട്ടാൻ തന്നെയാണ് എന്റെ തീരുമാനം , അതിനൊര് തടസമായി നീ വരരുത്... ആരുവിനെ ഒന്നും പറയാൻ സമ്മതിക്കാതെ ദേവൻ പറഞ്ഞു...

റം ഞാൻ പറയുന്നതൊന്ന് കേൾക്ക്...!!! ഇന്നലെ നി പറഞ്ഞത് മുഴുവൻ ഞാൻ കേട്ടതാണ് , അതിൽ കൂടുതലൊന്നും കേൾക്കാനില്ല... അപ്പൊ യാത്ര പറയുന്നില്ല , ചെയ്ത് തന്ന എല്ലാം നല്ല കാര്യങ്ങൾക്കും നന്ദി... അത്രയും പറഞ്ഞ് ആരുവിന് പറയാനുള്ളത് കേൾക്കാൻ നിൽകാതെ ദേവൻ വേഗം റൂം വിട്ടിറങ്ങിപ്പോയി.. മുന്നിൽ നടക്കുന്നത് മനസിലാക്കാൻ പറ്റാതെ തരിച്ചിരിക്കുവായിരുന്നു ആരു... ചെറിയൊര് തമാശ അത്രയേ കരുതിയുള്ളു ഇന്നലെ... പക്ഷേ ഇപ്പൊ , ദേവൻ തന്നെ വിട്ട് പോകുവാണെന്ന് ഓർത്തപ്പോൾ ആരുവിന് സഹിക്കാൻ കഴിഞ്ഞില്ല.. ജീവിതം കൈ വിട്ട് പോകുമോയെന്നാ ഭയം ആരുവിനെ തളർത്തി കഴിഞ്ഞിരുന്നു... ശരീരം മുഴുവൻ തളരുന്ന പോലെ തോന്നിയെകിലും.... ദേവനെ തിരികെ വിളിക്കാൻ വേണ്ടി കാലിലെ വേദന പോലുമോർകാതെ ആരു ബെഡിൽ നിന്ന് ചാടിയെണിച്ചു.... ഒരടി നടന്നപ്പോൾ തന്നെ കാലിലെ ബലം നഷ്ടപ്പെട്ടവൾ നിലത്തേക്ക് തന്നെ വീഴാൻ പോയി.... നിലത്തേക്ക് പതിക്കും മുൻപേ രണ്ട് കൈയികൾ അവളെ താങ്ങി നിർത്തിയിരുന്നു.. പേടിയോടെ കണ്ണുകൾ ഇറുക്കിയടച്ച ആരു താൻ ആരുടെയോ കൈകളിൽ സുരക്ഷിതയാണെന്ന ബോധത്തിൽ കണ്ണുകൾ വലിച്ച് തുറന്നു.. ചിരിയോടെ തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന ദേവനെ കണ്ടപ്പോൾ വിതുമ്പിക്കൊണ്ട് ആരു എന്തോ പറയാൻ ശ്രമിച്ചു.... ഇത്ര ദിർധിയിൽ ഇത് എങ്ങോട്ടാ എന്റെ പെണ്ണ് ഓടുന്നത്... ഞാൻ പോയെന്ന് കരുതി ഇച്ചായന്മാരോട് വേറെ ചെക്കനെ നോക്കാൻ പറയാനാണോ...??

കുസൃതി ചിരിയോടെ ആരുനെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ ചോദിച്ചു അത് വരെ വിതുമ്പിക്കൊണ്ടിരുന്ന ആരു വാക്കുകൾ പുർത്തിയാക്കാൻ കഴിയാതെ ഉറക്കെ കരഞ്ഞ് കൊണ്ട് ദേവന്റെ കൈകളിൽ നിന്ന് ഉറന്നിറങ്ങി നിലത്തേക്ക് ഇരുന്നു... ആരു... അർദ്രമായി ദേവൻ അവളെ വിളിച്ചു.... ആ വിളിക്ക് കാത്തിരുന്നപോലെ ആരു ദേവനെ ഇറുക്കി കെട്ടി പിടിച്ച് ഉറക്കെ ഉറക്കെ കരയാൻ തുടങ്ങി... ആരുവിന്റെ കരച്ചില് കണ്ടപ്പോൾ വേദനിച്ചത് ദേവന്റെ ഹൃദയമാണ്... ആരു... ഞാൻ വെറുതെ... ദേവൻ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അതിന് സമ്മതിക്കാതെ ആരു അവന്റെ മുഖം തന്റെ കൈകളിൽ എടുത്ത് ചുമ്പനം കൊണ്ട് മുടി... കണ്ണടച്ച് അത് സ്വീകരിക്കുമ്പോൾ ദേവനും സങ്കടം വന്നിരുന്നു... എത്ര ചേർത്ത് പിടിച്ചിട്ടും മതിയാകാത്ത പോലെ ആരു പിന്നെയും പിന്നെയും ദേവനെ ഇറുക്കി പിടിച്ചു... പേടിച്ച് പോയോ..?? അവൾ ഒന്ന് ഒതുങ്ങിയപ്പോൾ ദേവൻ അവളോട് ചോദിച്ചു... മ്മ്മ് " വിങ്ങി കൊണ്ട് ആരു പറഞ്ഞു.... അങ്ങനെ കളഞ്ഞിട്ട് പോകാൻ പറ്റുമോ..? എന്റെ പ്രണാൻ അല്ലേ നീ.... ദേവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു... പേടിച്ച് പോയി , പ്രാണൻ പോകുന്ന പോലെ ഒര് വേദന... സ്‌നേഹം കൊടുത്ത് നേടിയെടുത്തതാ ഞാൻ റാമിനെ , അത് നഷ്ടമായാൽ പിന്നെ ഞാൻ... ഇല്ല ആരു , ഇനി നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല... എല്ലാം തീർത്ത് ജീവിക്കണം നമ്മുക്ക്... ആരുവിനെ ഒന്ന് മുത്തി കൊണ്ട് ദേവൻ പറഞ്ഞു.... എന്നാൽ എന്നെ എടുക്ക്... കൊഞ്ചി കൊണ്ട് ആരു പറഞ്ഞു... ദേവൻ അപ്പോൾ തന്നെ ആരുനെ എടുത്ത് നെഞ്ചോട് ചേർത്തു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story