പ്രണയ പ്രതികാരം: ഭാഗം 72

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ഇല്ല ആരു , ഇനി നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല... എല്ലാം തീർത്ത് ജീവിക്കണം നമ്മുക്ക്... ആരുവിനെ ഒന്ന് മുത്തി കൊണ്ട് ദേവൻ പറഞ്ഞു.... എന്നാൽ എന്നെ എടുക്ക്... കൊഞ്ചി കൊണ്ട് ആരു പറഞ്ഞു... ദേവൻ അപ്പോൾ തന്നെ ആരുനെ എടുത്ത് നെഞ്ചോട് ചേർത്ത് അവളോടൊപ്പം തന്നെ ബെഡിലേക്കിരുന്നു... പ്രണയത്തോടെ തന്നെ അവളെ നോക്കി.. ആദ്യയമായി കാണുമ്പോലെയാണല്ലോ ദേവനാരായണന്റെ നോട്ടം.. കുസൃതിയോടെ ആരു ചോദിച്ചു... നെറ്റിയിലെ സിന്ദൂരം നിന്നെ മറ്റൊരാളാക്കി തിർത്തിരിക്കുന്നു.... ആരുവിന്റെ കൈ തന്റെ കൈക്കുള്ളിൽ വെച്ച് കൊണ്ട് ദേവൻ പറഞ്ഞു... എന്റെ ജീവന്റെ അടയാളമാ ഈ സിന്ദൂരം... ചിരിയോടെ ആരു പറഞ്ഞു... ഇന്നെന്തായാലും സുന്ദരിയായിട്ടുണ്ട്... ആരുവിന്റെ കണ്ണിൽ തന്നെ നോക്കി പ്രേത്യേക ഭാവത്തിൽ ദേവൻ പറഞ്ഞു... ഇന്നത്തെ ദിവസം നന്നായി ആഘോഷിക്കണമെന്ന് വിചാരിച്ചതാ , അതിനാ നമ്മുക്ക് ഒരേ പോലെ ഡ്രസ്സ്‌ പോലും എടുത്തത് , പക്ഷേ ഞാൻ കിടന്ന് പോയി.. ദേവനെ നോക്കി സങ്കടത്തോടെ ആരു പറഞ്ഞു.... അത് സാരല്ല , നമ്മുക്ക് ആഘോഷിക്കാം, പിന്നെ ആരു , ഇന്ന് രാത്രി ഇതേ ഡ്രസ്സിൽ ഉറങ്ങാൻ വന്നാൽ മതിട്ടോ.... അതിന് ഞാൻ ഇന്ന് വരുന്നില്ല, എവിടെയാ... കുസൃതിയോടെ ആരു പറഞ്ഞു.... തുക്കിയെടുത്ത് ഞാൻ കൊണ്ട് പോകും.. പറഞ്ഞില്ലെന്ന് വേണ്ട... ആരുവിന്റെ കൈയിൽ അമർത്തി കൊണ്ട് ദേവൻ പറഞ്ഞു...

റാമിന് നഷ്ട്ടമായെന്ന് കരുതിയാതൊക്കെ തിരിച്ച് കിട്ടുന്ന ഈ നിമിഷം ചേർന്ന് നിൽക്കണമെന്നാ ഞാൻ വിചാരിച്ചേ... ആരു , ഇനി കുറച്ച് കണക്ക് കൂടെ തിർകാനുണ്ട്.. അതുടെ കഴിഞ്ഞാൽ നമ്മുക്ക് ലൈഫ് എൻജോയ് ചെയ്യണം... ഞാൻ നിനക്ക് ഇത്രനാൾ നിഷേധിച്ച സ്‌നേഹം മുഴുവൻ തന്ന് തിർക്കണം... എഴുന്നേറ്റ് ആരുവിനോട് ചേർന്നിരുന്ന് കൊണ്ട് ദേവൻ അവളോട് പറഞ്ഞു.. ആ , റം... ദേ ആ ടേബിളിൽ ഇരിക്കുന്ന പേപ്പർ എടുത്ത് തരുമോ..?? ദേവൻ വേഗം ആരുനെ ചേർത്ത് പിടിച്ച് തന്നെ ആ പേപ്പർസ് എടുത്തു... റാമിനുള്ളതാ... ചിരിയോടെ ആരു ദേവനോട് പറഞ്ഞു... എന്താ ഇത്...??? നോക്കിക്കേ.... ദേവൻ വേഗം ആ പേപ്പർ തുറന്ന് നോക്കി... വിശ്വാസം വരെതെ ആരുനെ തന്നെ നോക്കി..... അപ്പോൾ... എന്റെ ഇത് വരെയുള്ള എല്ലാ നഷ്ടങ്ങളും മിസ്സിസ് ദേവനാരായണൻ തീർത്തല്ലേ.... ആരുനെ നോക്കി ചിരിയോടെ ദേവൻ ചോദിച്ചു.... ഞാൻ തിർത്തതല്ല എല്ലാം റാമിന്റെ കമ്പനിയിലെ പ്രോഫിറ്റ് കൊണ്ട് തന്നെ തീർത്താത്തണ്... നമ്മുടെ അച്ഛൻ വന്നു , കമ്പനിയുടെ പ്രശ്നങ്ങൾ തീർന്നു , വീടും തിരിച്ച് കിട്ടി... ഇനി വേണം നമ്മുക്ക് സമാധാനത്തോടെ ഒന്ന് സ്നേഹിക്കാൻ.. ദേവന്റെ രണ്ട് കൈകളും തന്റെ വയറ്റിനോട് ചേർത്ത് വെച്ച് കൊണ്ട് ദേവന്റെ നെഞ്ചോട് ചേർന്ന് ആരു പറഞ്ഞു.... ഇതിനൊക്കെ ഞാൻ എങ്ങനെയാ ആരു നിന്നോട്... വാക്കുകൾ പുർത്തിയാകാതെ ദേവൻ ആരുവിന്റെ തോളിൽ തലചായ്ച്ചു... ഇതൊക്കെ എന്റെ കടമയാണ് മിസ്റ്റർ ദേവനാരായണൻ...

ദേവന്റെ കവിളിൽ തലോടി കൊണ്ട് ആരു പറഞ്ഞു... പേര് വിളിക്കുന്നത് പെണ്ണിന് കുറച്ച് കൂടുതലാ ഈ ഇടയായി.. ഇടം കണ്ണാൽ ആരുനെ നോക്കി ദേവൻ പറഞ്ഞു.... അതെന്റെ അവകാശമല്ലേ ദേവനാരായണാ... ദേവാനിലേക്ക് ഒന്നുടെ ചേർന്ന് കൊണ്ട് ആരു പറഞ്ഞു... ആണോ മിസ്സിസ് ദേവനാരായണാ... ആരുവിന്റെ നഗ്നമായ കഴുത്തിൽ ഒന്ന് മുഖം ഉരസി കൊണ്ട് ദേവൻ ചോദിച്ചു..... ഏയ്യ് , റം... ആരു ഇക്കിളിയോടെ ഒന്ന് പിടഞ്ഞു... പിടിക്കാതെ പെണ്ണെ... കാല് വേദനിക്കും.. ദേവൻ അവളെ വയറ്റിലൂടെ ചേർത്ത് പിടിച്ചു..... റം..... മ്മ്മ്മ് """ റം.... മ്മ്മ് " പറഞ്ഞോ... ആരുവിന്റെ കവിളിലൂടെ തന്റെ മുഖം ഉരസിക്കൊണ്ട് ദേവൻ പറഞ്ഞു.... അത്, ഞാനൊര് കാര്യം ചോദിക്കട്ടെ...?? ദേവന്റെ കൈയിൽ തന്റെ കൈ കോർത്ത് കൊണ്ട് ആരു ചോദിച്ചു... മ്മ്മ്മ് ചോദിക്ക് , പക്ഷേ എന്തേലും ഉടായിപ്പ് ചോദ്യമാണേൽ എന്റെ സ്വഭാവം മാറും.... കുറച്ച് ഗൗരവത്തിൽ ദേവൻ ആരുവിനോട് പറഞ്ഞു അത് , ഞാൻ ഇന്നലെ ചോദിച്ചത് തന്നെയാ... ഉത്തരം അറിയാനുള്ള ആഗ്രഹം കൊണ്ട പിന്നെയും ചോദിക്കുന്നത്.... നിഷ്കളകതയോടെ ആരു പറഞ്ഞു മ്മ്മ് " ചോദിക്ക്... ഞാനല്ലായിരുന്നു റാമിന്റെ പഴേ ആരുവെങ്കിൽ റം എന്ത് ചെയ്യുമായിരുന്നു..? അത് മാത്രമല്ല ഞാനും അവളും ഒരേപോലെ റാമിന് വേണ്ടി മുന്നിൽ വന്ന് നിൽകുവാ ,

അപ്പൊ റാമിന്റെ മറുപടി എന്തായിരിക്കും...?? മുഖം തിരിച്ച് ദേവന്റെ കണ്ണിലേക്ക് തന്നെ നോക്കി കൊണ്ട് ആരു ചോദിച്ചു ഈ ജന്മം എനിക്കായി വിധിച്ചത് പുത്തൻപുരകലെ ഇച്ചായന്മാരുടെ പുന്നാര പെങ്ങൾ അലീന തന്നെയാണ്.... അതിന്റെയിടയിൽ വേറെ ആരൊക്കെയോ വന്നാലും ഈ ദേവന്റെ മനസ്സിൽ സ്ഥാനമുണ്ടകില്ലാ.. ആരുവിനെ നെഞ്ചോട് ചേർത്ത് കൊണ്ട് ദേവൻ പറഞ്ഞു സത്യയം.... വിടർന്ന കണ്ണോടെ ആരു ദേവനെ നോക്കി ചോദിച്ചു "" സത്യം... അന്നത്തെ ആരുവിനെ ഞാൻ സ്‌നേഹിച്ചിരുന്നു , ഒരുപാട്... എന്നാൽ നിയാണ് അതെന്നറിയതെ അതിലുപരി നിന്നെ ഞാൻ സ്‌നേഹിച്ചു.. 'ആരു 'അവൾ എന്റെ ആദ്യത്തെ പ്രണയം... വേണമെങ്കിൽ അങ്ങനെ പറയാം... ഒരിക്കൽ ഫ്രണ്ട്‌സ്ന്റെ കൂടെ ചുമ്മാ കറങ്ങാൻ പോയതാ ഉട്ടിയിൽ , ഒന്നിനും ഒരു മൂഡ് തോന്നത് കൊണ്ടാ ആ മരങ്ങൾക്കിടയിലൂടെ ലക്ഷ്യമില്ലാതെ വെറുതെ നടന്നത്... ഒട്ടും പ്രേതിഷിക്കാതെയാ തട്ടമിട്ട ഒരു പെണ്കുട്ടി എന്റെ നെഞ്ചോട് ചേർന്നത്.. പേടിച്ചരാണ്ട അവളുടെ മിഴികളിൽ ഞാൻ കണ്ടത് കുഞ്ഞിക്കുട്ടികളുടെ നിഷ്കളകതാ മാത്രമായിരുന്നു , ആരാണെന്നറിയാത്ത ആ ഗുണ്ടകളോട് തല്ലുണ്ടാക്കിയത് അവളെ സംരക്ഷികനായിരുന്നു , യാത്ര പറഞ്ഞ് അവൾ പോയപ്പോൾ എനിക്കൊന്നും തോന്നിയിരുന്നില്ല , എന്നാൽ പിന്നിടുള്ള രാത്രികളിൽ ഉറക്കത്തെ തടസപ്പെടുത്തിയത് അവളുടെ നിഷ്കളങ്കത നിറഞ്ഞ കണ്ണുകളായിരുന്നു... ഒരേ നാട്ട്കാരല്ലേ അത് കൊണ്ട് എങ്ങനേലും കണ്ട് പിടിക്കാമെന്ന് കരുതിയിരുന്നപ്പോഴാ ഒട്ടും പ്രേതിഷിക്കാതെ എന്റെ മുന്നിലേക്ക് അവൾ വന്നത് ,

ഇനി നഷ്ട്ടമാകില്ലന്ന് വിശ്വസിച്ചിരിക്കുമ്പോഴാ കണ്ട് പിടിക്കാൻ പറ്റാത്ത വിധം അവൾ എന്നിൽ നിന്ന് അകന്ന് പോയത്... കണ്ടെത്താൻ ഒരുപാട് ശ്രമിച്ചിരുന്നു , പക്ഷേ കണ്ണ് മാത്രമറിയുന്ന ഒരാളെ എങ്ങനെ കണ്ട് പിടിക്കനാ... പിന്നെ പതിയെ പതിയെ മറവിയുടെ ആഴത്തിലേക്ക് അവളെ മനഃപൂർവം ഉപേക്ഷിച്ചു... അത് കഴിഞ്ഞ് എന്റേതായ ലൈഫിലേക്ക് ഞാൻ ചേക്കേറിയപ്പോൾ ആരു എന്നത് ഒര് ഓർമ്മയായി മാറി.. എങ്കിലും ഉള്ളിലെവിടേയോ ഒര് നോവായി എപ്പോഴും അവൾ ഉണ്ടായിരുന്നു... പിന്നീട് നാളുകൾക്കിപ്പറം അവിചാരിതമായി ഒരു പെൺകുട്ടി എന്റെ മുന്നിലേക്ക് വന്നു... നിഷ്കളങ്കത നിറഞ്ഞിരുന്ന ആ കണ്ണുകൾ മുൻപ് ഞാനെവിടെയോ കണ്ടിട്ടുണ്ട് , പക്ഷേ അവൾ നിൽക്കുന്ന സ്ഥലം , അവൾ ഇട്ടിരുന്ന ഡ്രസ്സ് , അങ്ങനെ അവൾക്ക് ചുറ്റുമുള്ളതെല്ലാം അവളെ വെറുക്കാൻ എന്നെ പ്രേരിപ്പിച്ചു... പിന്നീട് ഓരോ സഹചര്യത്തിൽ അവളെ കാണുമ്പോഴും വെറുക്കാനുള്ള കാരണങ്ങൾ അവൾ തന്നെ ഉണ്ടാക്കികൊണ്ടിരുന്നു... വെറുപ്പോടെ അവളെ ആട്ടിയകാറ്റുമ്പോൾ ഞാൻ ഭയന്നിരുന്നു എന്നിൽ നിന്ന് അവൾ അകന്ന് പോകുമോയെന്ന് , പ്രതികാരത്തിന്റെ പുറത്താണെങ്കിലും മിന്ന് കെട്ടിയത് ഇഷ്ട്ടമായിട്ട് തന്നെയാണ്... അവളെ ഒരിക്കലും നഷ്ടമാകരുതെന്ന സ്വാർത്ഥ താല്പര്യവും അതിന് പുറകിലുണ്ടായിരുന്നു.. വെറുപ്പോട് കുടിയാണെങ്കിലും അവളെ ചേർത്ത് നിർത്താൻ മാത്രമേ ഞാൻ ശ്രമിച്ചിട്ടുള്ളൂ... അവളെ തല്ലുമ്പോഴൊക്കെ അവളെറിയാതെ തലോടാൻ ഞാൻ ശ്രമിച്ചിരുന്നു..

അവള് കാരണം ഒരുപാട് പെൺകുട്ടികൾ സമാധാനത്തോടെ ഉറങ്ങുന്നുടെന്നറിഞ്ഞ നിമിഷം അവളെയോർത്ത് എനിക്ക് അഭിമാനം തോന്നി , അവളുടെ കുറവറിഞ്ഞ് തുടങ്ങിയത് എന്റെ കണ്മുന്നിൽ നിന്ന് അവൾ മാറി നിന്നപ്പോഴാണ്‌.. അവളില്ലാതെ ഇനി പറ്റില്ലന്ന് തോന്നിയത് കൊണ്ടാണ് എവിടെയും വിടാതെ ഇങ്ങനെ ചേർത്ത് പിടിച്ച് വെച്ചിരിക്കുന്നത്... അതെങ്ങാനും അതിനോട് പറഞ്ഞാൽ മനസ്സിലാകുമോ , വീട്ടിൽ പോയേ പറ്റുവെന്ന് വാശി പിടിച്ചു... അത് കേട്ടപ്പോൾ ദേഷ്യത്തോടെ ഞാൻ എന്തൊക്കയോ പറഞ്ഞ് പോയി , അതിന്റെ പേരിലാണ് എന്റെ കൊച്ച് ഇപ്പൊ ഇവിടെ ഇങ്ങനെ ഇരിക്കുന്നത്.. ആരുവിന്റെ വയറ്റിലൂടെ കൈയിട്ട് അവളെ തന്നോട് ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു... എല്ലാം കേട്ട് ദേവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ച് കിടക്കുവായിരുന്നു ആരു... അല്ല ഇനിയെന്താ ഉദ്ദേശം വീട്ടിലേക്ക് വരുവല്ലേ... കള്ളച്ചിരിയോടെ ദേവൻ ആരുനോട് ചോദിച്ചു ഞാൻ വരുവാ... ദേവനെ ഇറുകിപ്പിടിച്ച് കൊണ്ട് ആരു പറഞ്ഞു "" പക്ഷേ ആരു , ഒരു കുഴപ്പമുണ്ട്.. ഇനിയെന്താ അടുത്തത്... സങ്കടത്തോടെ ആരു ദേവനോട് ചോദിച്ചു.... അത് നിന്നെ ഇപ്പോ എന്റെ കൂടെ വീട്ടിലേക്ക് വിടില്ലന്നാണ് എല്ലാവരും പറയുന്നത്... അതെന്താ....?? എല്ലാവരുമറിയുന്ന രീതിക്ക് ഒന്നുടെ കല്യാണം നടത്തണമെന്ന എല്ലാവരുടെ അഭിപ്രായം ,

അങ്ങനെ നടത്തണമെങ്കിൽ എല്ലാം പ്രശ്നങ്ങളും അവസാനിക്കണം.. അതിന് ഞാൻ വരുണിനെ പോയി കാണണം , അത് കഴിഞ്ഞേ കല്യാണം നടത്താൻ പറ്റു... അത് കൊണ്ട് എന്തേലും കാരണം പറഞ്ഞ് എന്റെ കൂടെ ഇന്ന് തന്നെ വീട്ടിലേക്ക് വന്നേക്കണം... ആരുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു "" വരമെന്നാ രീതിക്ക് തലയാനക്കിട്ട് ആരു ദേവന്റെ മുഖത്തേക്ക് തന്നെ നോക്കി , ദേവനും ആരുനെ തന്നെ നോക്കി കൊണ്ടിരിക്കുവായിരുന്നു.. നഷ്ടമായത് തിരിച്ച് കിട്ടിയപ്പോൾ രണ്ട് പേർക്കും പരസ്പരം സ്‌നേഹിക്കാൻ കൊതി തോന്നി.... ഇടക്ക് എപ്പോഴോ ദേവന്റ നോട്ടം ആരുവിന്റെ വിറക്കുന്ന ചുണ്ടിലേക്കായി.. അത് മനസിലാക്കി ആരു വേഗം മുഖം മാറ്റിയെപ്പോഴേക്കും ദേവൻ അവാ സ്വന്തമാക്കിയിരുന്നു.. പിടക്കുന്ന മിഴികളോടെ ആരു ദേവന്റെ മിഴിയിലേക്ക് ഉറ്റ് നോക്കി , പിന്നെ പതിയെ കണ്ണുകൾ ഇറുക്കിയടച്ചു തന്റെ വയറ്റിൽ കുസൃതി കാണിക്കുന്ന ദേവന്റെ കൈകളെ ചേർത്ത് പിടിച്ചു... ശ്വാസം വിലങ്ങി എന്നായപ്പോഴാണ് ദേവൻ ആരുവിൽ നിന്നാകന്നത്... എന്നിട്ടും മതിയാകാത്തത് പോലെ അവൻ ഒന്നുടെ അവളിലേക്ക് തന്നെ ആഞ്ഞു.... *** എന്റെ ലളിതെ നി ഇനി കരഞ്ഞ് അസുഖം ഒന്നും വരുത്തി വെക്കല്ലേ... മതി കരഞ്ഞത്... ഇതിപ്പം ഞാൻ തിരിച്ച് വന്നതിന്റെ സങ്കടം പോലെയാണല്ലോ എനിക്ക് തോന്നുന്നത്... ചിരിയോടെ ശേഖരൻ ലളിതയോട് പറഞ്ഞു.... ദേ , ശേഖരേട്ട... അനാവിശം പറഞ്ഞാലുണ്ടല്ലോ.. ദേഷ്യത്തോടെ ലളിത ശേഖരനെ നോക്കി പറഞ്ഞു...

പിന്നെ നീയെന്തിനാ ഇങ്ങനെ കരയുന്നത്..?? മരിച്ചെന്ന് കരുതി മലയിട്ട് വരെ പ്രാർത്ഥിച്ചില്ലേ... അറിയാതെ പോയല്ലോ ജീവനോടെ ഉണ്ടെന്ന്... ഒര് വാക്ക് ഞങ്ങളെ അറിയിച്ചുണ്ടയിരുന്നോ... അറിയാതെ പാവം ചെയ്ത് പോയില്ലേ... കരഞ്ഞ് കൊണ്ട് ലളിത ശേഖരനോട് പറഞ്ഞു... ഒന്നും അറിയിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു ലളിതെ , സ്വന്തം കാര്യം ചെയ്യണമെങ്കിൽ പോലും മറ്റൊരാളുടെ സഹായം വേണ്ടി വന്നു... അന്നത്തെ ഓർമയിൽ ശേഖരൻ പറഞ്ഞു... അറിയാതെ പോയല്ലോ ശേഖരേട്ട ഞാൻ , ആവിശസമയത്ത് കൂടെയില്ലാതെ പോയല്ലോ... മരിച്ചെന്ന് കരുതി കർമ്മങ്ങൾ ചെയ്യാൻ പലതവണ ഞാൻ ദേവനെ നിർബന്ധിച്ചതാ , ഹരി തടസമായി വന്നത് കൊണ്ടാണ് , ഇല്ലകിൽ.. വിങ്ങി കൊണ്ട് ലളിത പറഞ്ഞു.... നമ്മുക്ക് കിട്ടിയ ഭാഗ്യയമാടോ ഹരിയും അലീനമോളും... അവരില്ലായിരുന്നെങ്കിൽ ഇന്ന് ഇവിടെ ഞാൻ ഇരിക്കില്ലായിരുന്നു.. വേദനയോടെ ശേഖരൻ ലളിതയെ നോക്കി പറഞ്ഞു... ഒന്നും ഞാൻ അറിയാതെ പോയല്ലോ ശേഖരേട്ടാ.. അലീന മോളെ വേദനിപ്പിക്കുന്നതിന്റെ അപ്പുറം നമ്മുടെ മോൻ വേദനിപ്പിച്ചു... എല്ലാം കണ്ടിട്ടും ഒര് വാക്ക് പോലും ഏതിർക്കാതെ ഞാനും അതിന് കുട്ട് നിന്നും... പാവിയായ അമ്മയായി പോയല്ലോ ഞാൻ... കുറ്റബോധം കൊണ്ട് ലളിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അവളോട് ചെയ്തതൊക്കെ പൊറുക്കാൻ പറ്റാത്ത തെറ്റാണ് ലളിതെ , അതിന്റെ പേരിൽ അലീന മോളെ നമ്മുക്ക് തന്നില്ലകിൽ അവരെ തെറ്റ് പറയാൻ പറ്റില്ല...

അറിയാതെ പറ്റിയാതാല്ലേ ശേഖരേട്ടാ , മോളോട് മാപ്പ് പറഞ്ഞ് വീട്ടിലേക്ക് വരാൻ അപേക്ഷിക്കാം... അലീന മോൾക്ക് വേണ്ടി ദേവനെ ചോദിക്കാൻ വീട്ടിൽ വന്ന ഇവരെ എങ്ങനെയാണ് നമ്മുടെ മകൻ പറഞ്ഞ് വിട്ടതെന്ന് നമ്മുക്ക് അറിയാലോ...?? പക്ഷേ അതിന്റെ യാതൊര് ദേഷ്യവും ഇന്ന് ഈ നിമിഷം വരെ ഇവർ എന്നോട് കാണിച്ചിട്ടില്ല... സ്വയം ഒന്നാനങ്ങാൻ പോലും പറ്റാത്ത എന്നെ നോക്കിയത് അലീന മോളാണ് , ഇവിടുത്തെ പ്രശ്നങ്ങൾ കൊണ്ട് അവൾക്ക് തിരികെ വരണ്ടി വന്നപ്പോൾ സണ്ണി അത് ചെയ്‌തു , നീ ഓർക്കുന്നില്ലേ പെങ്ങളെ പറ്റി കേട്ട കാര്യങ്ങളിൽ നെഞ്ച് തകർന്ന് നമ്മുടെ വീട്ടിൽ നിന്നിറങ്ങിയാ സണ്ണിയെ... ആ ഒര് വെറുപ്പ് പോലും അവൻ എന്നോട് കാണിച്ചില്ല , അവൻ മാത്രമല്ല ഇവിടുത്തെ മക്കളും മരുമക്കളും ആരും... മാറി മാറി എല്ലാവരും എന്നെ സംരക്ഷിക്കുമ്പോൾ ഇവിടെ അവരെ തകർക്കാൻ നോക്കുകായിരുന്നു നമ്മുടെ മമകൻ... അതിന് വേണ്ടി ബലമായി അലീന മോളുടെ കഴുത്തിൽ ഒര് മിന്നും കെട്ടി.. അതറിഞ്ഞാ വയനാട്ടിൽ നിന്ന് സണ്ണിയും ഷിനിയും അഞ്ജുവും ഇങ്ങ് പോന്നത്... പിന്നെ ഇവിടുത്തെ ബിസിനസ്‌ ഒക്കെ സണ്ണിയെ ഏൽപ്പിച്ച് അവിടെ വന്ന് എന്റെ കാര്യങ്ങളും ചെയ്തത് മാത്യുവാണ് , കൂട്ടിന് ജോയിയും ഉണ്ടായിരുന്നു... മാത്യുവിന്റെ മുഖത്ത് നോക്കാൻ പലപ്പോഴും എനിക്ക് ധൈര്യം ഇല്ലായിരുന്നു , എന്നാൽ ഒന്നും മനസ്സിൽ വെക്കാതെയാ അവർ എന്നെയും നമ്മുടെ കുടുബത്തെയും സംരക്ഷിച്ചത്.. .എത്ര മാപ്പ് പറഞ്ഞാലും നമ്മൾ ചെയ്ത തെറ്റ് പൊറുക്കാൻ പറ്റില്ല...

പൊറുത്ത് തന്നാൽ അത് അവരുടെ നന്മ... ശേഖരൻ പറഞ്ഞ് നിർത്തി... ഒന്നും നമ്മൾ അറിയാതെ പോയല്ലോ... അങ്ങനെയാ ലളിതെ , കൂടപ്പിറപ്പുകൾ തന്നെയായിരിക്കും ചിലപ്പോൾ നമ്മുടെ തകർച്ചയുടെ കാരണം... സ്വത്തിന് വേണ്ടിയാണേൽ ചോദിച്ചാൽ നമ്മൾ കൊടുക്കുമായിരുന്നല്ലോ... തട്ടിപറിക്കുന്നതാ നല്ലതെന്ന് അവർക്ക് തോന്നി കാണും... എല്ലാത്തിനും ഉടനെ ഒരവസാനം കാണണം... മനസ്സിൽ ചിലത് തീരുമാനിച്ച് കൊണ്ട് ശേഖരൻ പറഞ്ഞു.... എന്നാലും നമ്മുടെ മാളുവിന്റെ ജീവിതമല്ലേ ശേഖരേട്ടാ ഇല്ലാതായത്.. ഒര് തെറ്റും ചെയ്യാത്ത വിഷ്ണുവിനെ അവർ... കരഞ്ഞോട് ലളിത പറഞ്ഞു.. കഴിഞ്ഞത് കഴിഞ്ഞില്ലേ അമ്മേ , ഇനി അതിനെ പറ്റി പറഞ്ഞ് സ്വയം വേദനിക്കുന്നത് എന്തിനാ..? അങ്ങോട്ടേക്ക് വന്ന ഹരി ലളിതയോട് ചോദിച്ചു.. അവന്റെ കൂടെ ദേവൂവും ഉണ്ടായിരുന്നു... മാളൂനെ പറ്റി ഒർകുമ്പോഴാ... എന്റെ കുഞ്ഞ് തനിച്ചയില്ലേ...?? മാളു ഒരിക്കലും തനിച്ചാകില്ല അമ്മേ.. അവൾക്ക് നമ്മൾ ഒക്കെയില്ലേ... പിന്നെ അവളെ ജസ്റ്റി പൊന്ന് പോലെ നോക്കും.. അവന് മാത്രമല്ല ഇവിടെ എല്ലാവർക്കും മാളു ജീവനാണ്... മാളു മാത്രമേ അത് മനസിലാകാത്തതുള്ളു.... സങ്കടത്തോടെ ഹരി പറഞ്ഞു... നമ്മുക്ക് ഒന്ന് മാളുനോട് സംസാരിച്ചാലോ ഹരിയേട്ടാ , ചിലപ്പോൾ അവൾ കേട്ടാലോ... ദേവൂ ഹരിയോട് ചോദിച്ചു...

അത് ശെരിയാ ശേഖരേട്ടാ , നിങ്ങൾ എല്ലാവരും ഒന്ന് മാളുനോട് സംസാരിച്ച് നോക്ക് , ചിലപ്പോൾ അവൾ കേട്ടല്ലോ... അങ്ങനെ നമ്മുക്ക് വേണ്ടി അനുസരിച്ചിട്ട് എന്താ അമ്മേ കാര്യ...?? മാളു അവൾക്ക് തോന്നി ഇവിടെ നിൽക്കണം.. അതിന് വേണ്ടി അവൾക്ക് കുറച്ച് സമയം കൊടുക്കാം.. ഹരി പറഞ്ഞു അതാ മോനെ നല്ലത് , മാളുവിന്‌ തോന്നട്ടെ ഇനി ഒര് ജീവിതം വേണമെന്ന് , അത് ജസ്റ്റിയുടെ കൂടെ ആയിരിക്കണമെന്നും.. അത് വരെ നമ്മൾ ഒന്നും പറയണ്ട... ശേഖരൻ എല്ലാവരോടുമായി പറഞ്ഞു... **** ദേവനിൽ നിന്ന് അകന്ന് മാറി സാരി നേരെ പിടിച്ചിടുവായിരുന്നു ആരു... ഞാൻ നേരെയാക്കി തരാന്നെ... കള്ളചിരിയോടെ ദേവൻ ആരുനെ നോക്കി പറഞ്ഞു... വേണ്ട , ഇയാൾക്ക് നേരെയാക്കാനറിയില്ല... ദേവന്റെ കൈ തട്ടി മാറ്റി കള്ളച്ചിരിയോടെ ആരു പറഞ്ഞു... എന്നാലും ഞാൻ ഹെല്പ് ചെയ്യാന്നെ... ദേവൻ ഒന്നുടെ ആരുനെ ചേർത്ത് പിടിച്ചു.... വേണ്ട റം , വിട്ടേ... ദേവനെ തടയാൻ ശ്രമികുവായിരുന്നു ആരു , അപ്പോഴാണ് ദേവന്റെ ഫോൺ റിങ് ചെയ്തത്... ഹരിയേട്ടനാണല്ലോ.. ഫോണിലേക്ക് നോക്കികൊണ്ട് ദേവൻ ആരുനോട് പറഞ്ഞു... ചിലപ്പോൾ നമ്മളെ കാണാത്തത് കൊണ്ടായിരിക്കും.. ചിരിയോടെ ആരു പറഞ്ഞു... എന്താ ഹരിയേട്ടാ.. കോൾ എടുത്തപ്പോൾ തന്നെ നിഷ്കളങ്കതയോടെ ദേവൻ ഹരിയോട് ചോദിച്ചു.... ഓ നീ ഇവിടെ ഉണ്ടോ...??

ചിരിയോടെ ഹരി അവനോട് ചോദിച്ചു... ആ ഉണ്ട് ഹരിയേട്ടാ , എന്തേയ്.. ചിരിയോടെ തന്നെ ദേവൻ തിരിച്ച് ചോദിച്ചു.... ഒന്നുല്ല , റൊമാൻസ് കഴിഞ്ഞെങ്കിൽ പുറത്തേക്ക് വാ... ഇവിടെ എല്ലാവരും നിങ്ങളെ അന്വേഷിക്കുന്നുണ്ട്... ആ ഇപ്പോ വരാം ഹരിയേട്ടാ... ദേവൻ കോൾ കട്ട്‌ ചെയ്‌തു... അതേയ് , ഞാൻ പോയി എല്ലാവരോടും സംസാരിച്ചിട്ട് വരാം... അത് വരെ എന്റെ കൊച്ചിവിടെയിരുന്നോ.. ആരുവിന്റെ മുഖമുയർത്തി പറഞ്ഞിട്ട് ദേവൻ പുറത്തേക്കിറങ്ങി പോയി... ദേവൻ താഴേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് മുകളിലേക്ക് കയറി വരുന്ന മാത്യുവിനെ കണ്ടത്.. പെട്ടന്ന് ദേവന് എന്ത് പറയണമെന്നറിയില്ലായിരുന്നു... തന്റെ വാക്കുകൾ സഹിക്കാൻ കഴിയാതെ വേദനയോടെ ഇറങ്ങി പോയ മാത്യുവിന്റെ മുഖം പെട്ടന്ന് ദേവന്റെ മനസിലേക്ക് വന്നു.... അപ്പച്ചൻ... അപ്പച്ചൻ കഴിച്ചാരുന്നോ...?? സംസാരിക്കാൻ ചെറിയ മടി തോന്നിയെങ്കിലും ഒരു ചിരിയോടെ ദേവൻ മാത്യുനോട്‌ ചോദിച്ചു ഭക്ഷണതിന് മുൻപ് കഴിക്കേണ്ട ഒരു മരുന്നുണ്ട് , അത് കഴിച്ചിട്ട് കഴിക്കാന്ന് കരുതി... ചിരിയോടെ മാത്യു ദേവനോട് പറഞ്ഞു അത്... അപ്പച്ചാ... എനിക്കൊര് കാര്യം... പറയാനുണ്ടായിരുന്നു...??? ചെറിയ മടിയോടെ ദേവൻ മാത്യുനെ നോക്കി പറഞ്ഞു അതിന് അനുവാദം ചോദിക്കണോ, എന്റെ മക്കളെ പോലെ തന്നെയാണ് ദേവാ നിയുമെനിക്ക്... വാ.. മുന്നോട്ട് നടന്ന് കൊണ്ട് മാത്യു ദേവനോട് പറഞ്ഞു... ചെയ്ത് പോയ തെറ്റിന്റെ കുറ്റബോധത്തിൽ ദേവൻ മാത്യുവിന്റെ കൂടെ റൂമിലേക്ക് നടന്നു...

ഇങ്ങനെ മസില് പിടിച്ച് നിൽക്കണ്ടടോ... കാര്യം പറഞ്ഞോ... റൂമിലേക്ക് കയറിയാ ശേഷം മാത്യു ദേവനെ നോക്കി പറഞ്ഞു... അപ്പച്ചാ... അത് ഞാനന്ന്... എനിക്ക് തെറ്റ് പറ്റിയതാണ് , ഞാൻ അങ്ങനെയോന്നും അന്ന് പറയാൻ പാടില്ലായിരുന്നു... ഒരിക്കലും മറക്കാനും ക്ഷമിക്കാനും പറ്റാത്ത വാക്കുകളാണ് ഞാനന്ന് പറഞ്ഞെതെന്നറിയാം... എന്നോട് ക്ഷമിക്കണം.. ആ സമയത്ത് പറ്റി പോയതാണ്... അപ്പച്ചന് എന്നോട് ക്ഷമിക്കൻ കഴിയുമോ..?? കുറ്റബോധത്തോടെ ദേവൻ മാത്യുനോട്‌ ചോദിച്ചു... തെറ്റിദ്ധാരണയുടെ പേരിലാണ് നി അന്ന് അതൊക്കെ ചെയ്തതെന്ന് ഞങ്ങൾക്കറിയാം , ആ തെറ്റിദ്ധാരണ ഞാനും എന്റെ മോളോട് കാണിച്ചിരുന്നു.. ഒര് നിമിഷം എനിക്ക് പോലും എന്റെ കുഞ്ഞിനെ മനസിലാക്കാൻ കഴിഞ്ഞില്ല... അപ്പോൾ പിന്നെ അവളെ അറിയാത്ത നിനക്ക് തെറ്റ് പറ്റിയതിൽ ഞാൻ കുറ്റം പറയില്ല... ഇത്രയൊക്കെ ഞാൻ നിങ്ങളോട് ചെയ്തിട്ടും, എന്റെ അച്ഛനെ നിങ്ങൾ പൊന്ന് പോലെ നോക്കി , എനിക്ക് നഷ്ട്ടമായെന്ന് ഞാൻ വിചാരിച്ചതൊക്കെ തിരിച്ച് തന്നു... അർഹത ഇല്ലെന്നറിയാം , എങ്കിലും ചോദിക്കുവാ അപ്പച്ചന്റെ രാജകുമാരിയെ എനിക്ക് തരുമോ..?? പൊന്ന് പോലെ കണ്ണ് നിറയതെ ഞാൻ നോക്കിക്കോളാം.. മാത്യുവിന്റെ കൈ പിടിച്ച് കൊണ്ട് ദേവൻ ചോദിച്ചു... എനിക്കറിയാം മോനെ നീയൊന്നും അറിഞ്ഞ് കൊണ്ട് ചെയ്തതല്ലന്ന്... ആരുനെ ഇപ്പോ നീ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് ഞങ്ങൾക്കൊക്കെയറിയാം...

അന്ന് ആക്‌സിഡന്റ് പറ്റിയപ്പോൾ ഞാൻ കണ്ടില്ലെകിലും സണ്ണി കണ്ടിരുന്നു ആരുവിനോടുള്ള നിന്റെ സ്‌നേഹം... അത് മനസിലായത് കൊണ്ടാണ് ആരുവിനെ നിനക്ക് തന്നെ തരാൻ ഞങ്ങൾ തീരുമാനിച്ചത്... ഞങളുടെ കുഞ്ഞിന്റെ സന്തോഷമാ ഞങ്ങൾക്ക് വലുത് , ജാതിയും മതവും പിന്നെ... ദേവനെ നോക്കി ചിരിയോടെ മാത്യു പറഞ്ഞു കുറച്ച് നേരം കൂടെ മാത്യുനോട്‌ സംസാരിച്ചിട്ട് ദേവൻ താഴേക്കിറങ്ങി പോയി.... ദേവൻ ഹാളിലേക്ക് ചെന്നപ്പോൾ അവിടെയെല്ലാവരും ഉണ്ടായിരുന്നു... കുറച്ച് നേരം എല്ലാവരുടെ അടുത്തിരുന്ന് സംസാരിച്ച ശേഷം ദേവൻ പയ്യെ സണ്ണിയുടെ അരികിലേക്ക് പോയിരുന്നു..... സണ്ണി സമ്മതിച്ചാൽ ആരുവിനെ വീട്ടിലേക്ക് കൊണ്ട് പോകുന്നതിൽ വേറാരും ഏതിര് നിൽക്കില്ലാന്ന് ദേവനറിയാമായിരുന്നു.... നിനക്ക് എന്തേലും എന്നോട് പറയാനുണ്ടോ..?? ദേവനിരുന്ന് പരുങ്ങുന്നത് കണ്ട് സണ്ണി അവനോട് ചോദിച്ചു "" അത്.. സണ്ണിച്ചാ.. പിന്നെ , ഞാൻ ഇന്ന് ആരുനെ വീട്ടിലേക്ക് കൊണ്ട്.... പോകട്ടെ...??കല്യാണഡേറ്റ് തീരുമാനിച്ച് കഴിഞ്ഞ് ഇങ്ങോട്ടേക്ക് കൊണ്ട് വരാം... ചെറിയ ചമ്മലോടെ ദേവൻ സണ്ണിയോട് ചോദിച്ചു.. അത് എങ്ങനെയാ ശെരിയകുവാ , ഇനി കല്യാണം കഴിഞ്ഞിട്ട് കൊണ്ട് പോയാൽ മതി... സണ്ണി വേഗം പറഞ്ഞു "" പ്ലീസ് സണ്ണിച്ചാ , ഡേറ്റ് അനുസരിച്ച് ഞാനവളെ കൊണ്ട് വരാം... അത് വരെ അവൾ വീട്ടിൽ നിന്നോട്ടെ.. അത് വരെ അവൾ ഇവിടെയാല്ലേ നിൽകണ്ടേ , അത് കഴിഞ്ഞ് അങ്ങോട്ടേക്ക് കൊണ്ട് പോകാലോ... ദേവനെ നോക്കി സണ്ണി പറഞ്ഞു.... നിങ്ങൾക്ക് ആരുനെ എപ്പോ കാണണമെന്ന് തോന്നിയാലും അങ്ങോട്ടേക്ക് വരാലോ സണ്ണിച്ചാ.. അവിടെ ആരുമൊന്നും പറയില്ല...

ചിരിയോടെ ദേവൻ ഒന്നുടെ സണ്ണിയോട് കെഞ്ചി... പക്ഷേ ഇവിടെ വന്നാൽ ഞാൻ പലതും പറയും.. കല്യാണഡേറ്റ് തീരുമാനിച്ച് കഴിഞ്ഞാൽ പിന്നെ അത് കഴിയുന്നവരെ നി ഇങ്ങോട്ടേക്ക് വന്ന് പോകരുത്... തകിത്തോടെ സണ്ണി ദേവനോട് പറഞ്ഞു അങ്ങനെ വരാതിരിക്കാൻ വേണ്ടിട്ടാ അവളെ വീട്ടിലേക്ക് കൊണ്ട് പോയിക്കോട്ടെയെന്ന് ഞാൻ ചോദിച്ചത്... പ്ലീസ് സണ്ണിച്ചാ , സണ്ണിച്ചാൻ സമ്മതിച്ചാൽ ഇവിടെ വേറാരും ഏതിര് നിൽക്കില്ല.. ഞാൻ കൊണ്ട് പോയിക്കോട്ടെ ആരുവിനെ.... ദയനീയമായി ദേവൻ സണ്ണിയോട് പിന്നെയും കെഞ്ചി.. മ്മ്മ്മ് " ഞാൻ എല്ലാവരോടും കൂടിയോന്നും ആലോചിക്കട്ടെ... സണ്ണി കറച്ച് ഗൗരവത്തിൽ ദേവനോട് പറഞ്ഞു.. മ്മ്മ് " പിന്നെ സണ്ണിച്ചാ ഒര് കാര്യം കൂടെ...??? ഇനിയെന്താ...?? ചിരിയോടെ സണ്ണി ദേവനെ നോക്കി ചോദിച്ചു... അത്... എനിക്ക് തോന്നിയാ ഒര് കാര്യമാ , എല്ലാവരോടും അഭിപ്രായം ചോദിച്ചിട്ട് മതി... സണ്ണിയുടെ കൈയിൽ പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു... ഒന്നും മനസിലാകാതെ സണ്ണി ദേവനെ തന്നെ നോക്കി.. ഇവിടെ എന്താ കുമ്പസാരവോ...?? സണ്ണിയുടെ കൈയിൽ പിടിച്ചിരിക്കുന്ന ദേവന്റെ കൈ കണ്ട് കൊണ്ട് അങ്ങോട്ടേക്ക് വന്ന ലാലി ചോദിച്ചു... അവന്റെ തോളിൽ പിടിച്ച് കൊണ്ട് ഹരിയും ഉണ്ടായിരുന്നു.... ഇവനെന്തോ പറയാനുണ്ടെന്ന്... ദേവനെ നോക്കി ചിരിയോടെ സണ്ണി പറഞ്ഞു... നിനക്കോ... എന്താടാ , പറ ഞങ്ങള് കൂടെ കേൾക്കട്ടെ... സണ്ണിയുടെ അടുത്തിരുന്ന് കൊണ്ട് ഹരി പറഞ്ഞു... അത് സണ്ണിച്ചാ ,

നമ്മള് ഇപ്പോ ചാച്ചുവിന് പെണ്ണ് നോകുന്നുണ്ടല്ലോ. ആ ഉണ്ട് , നിനക്ക് പരിജയമുള്ള ആരേലും ഉണ്ടോ...?? അതേയ് , ഉണ്ടകിൽ പറഞ്ഞോ നമ്മുക്ക് നോക്കാം... ലാലിക്ക് പെട്ടന്ന് കാര്യം മനസിലായി അവനും ദേവനെ സപ്പോർട്ട് ചെയ്യാൻ തുടങ്ങി... അത് സണ്ണിച്ചാ , നമ്മള് ചാച്ചുന് പെണ്ണ് നോക്കുന്നുണ്ട്... അത് പോലെ മത്തായിച്ചൻ അഞ്ജുവിന്റെ ലാലിച്ചാന്റെ കല്യാണത്തിന്റെ കൂടെ ചിഞ്ചുവിന്റെ കൂടെ നടത്താൻ ഉദ്ദേശിക്കുന്നുണ്ട് , അങ്ങനെയാണേൽ നമ്മുക്ക് അവരെ പിടിച്ച്‌ കെട്ടിച്ചാലോ...?? സണ്ണിയെ തന്നെ നോക്കി ദേവൻ ചോദിച്ചു... ആ കൊള്ളാം നല്ല ഐഡിയാ... ചിരിയോടെ ഹരി പറഞ്ഞു... നിനക്ക് അവരെ അറിയില്ലേ... കണ്ണിന് മുന്നിൽ കണ്ടാൽ തമ്മിൽ തല്ലാണ് രണ്ടും , ആ അവരെയാണോ പിടിച്ച് കെട്ടിക്കണ്ടത്... ദയനീയമായി സണ്ണി ദേവനോട് ചോദിച്ചു.... അതൊക്കെ മുൻപ് ഇപ്പോ അവര് തമ്മിൽ പ്രശ്നം ഒന്നുല്ല സണ്ണിച്ചാ... ദേവൻ സണ്ണിയെ നോക്കി പറഞ്ഞു... അത് ഇവിടെ എല്ലാവരും ഉള്ളത് കൊണ്ടായിരിക്കും... നിസാരമായി സണ്ണി പറഞ്ഞു.... ഏയ്യ് അല്ല സണ്ണിച്ചാ , അവര് തമ്മിൽ ഇപ്പോ പ്രശ്നം ഒന്നുല്ല... നല്ല സ്നേഹത്തോടെ തന്നെയാ പെരുമാറുന്ന.. അല്ലേ ഹരിയേട്ടാ..?? ദേവനെ സപ്പോർട്ട് ചെയ്ത് കൊണ്ട് ലാലി ഹരിയോട് ചോദിച്ചു... അത് ശെരിയ സണ്ണിച്ചാ , രണ്ട് ദിവസമായി അവർക്ക് എന്തോ മാറ്റമുള്ള പോലെ എനിക്കും തോന്നിയായിരുന്നു.. ഹരിയും വേഗം പറഞ്ഞു... അവന് വയ്യാത്തപ്പോൾ നോക്കിയത് ചിഞ്ചു അല്ലേ , അത് കൊണ്ടായിരിക്കും ഇപ്പോ അവൻ വഴക്കിന് ഒന്നും ചെല്ലാത്തത്... എന്തായാലും അവർ തമ്മിൽ ഇപ്പോ നല്ല സ്‌നേഹത്തിലാണ്... ഉറപ്പോടെ ദേവൻ പറഞ്ഞു...

എങ്കിൽ നിങ്ങൾ അവരോട് ഒന്ന് സംസാരിച്ച് നോക്ക്.. അവർക്ക് സമ്മതമാണേൽ നമ്മുക്ക് അപ്പച്ചനോട്‌ പറയാം മത്തായിച്ചാനോട് സംസാരിക്കാൻ.. എല്ലാവരെ നോക്കി സണ്ണി പറഞ്ഞു.... ഓക്കേ സണ്ണിച്ചാ... ചിരിയോടെ ദേവൻ പറഞ്ഞു... അങ്ങനെ ആ കാര്യത്തിലും എല്ലാവരും ഒര് തിരുമനം ഉണ്ടാക്കി... *** മോൾക്ക് എങ്ങനെ കഴിയുന്നു ഈ അമ്മയോട് ക്ഷമിക്കാൻ.. അറിയാതെ പോയല്ലോ മോളെ ഞാൻ നിന്റെ നന്മ...!! ആരുവിന്റെ കൈ പിടിച്ച് ചെയ്ത തെറ്റിന് കരഞ്ഞ് കൊണ്ട് മാപ്പ് പറയുവായിരുന്നു ലളിതാ... അയ്യോ അമ്മേ , എന്താ ഇത്.. എനിക്ക്... എനിക്ക് ആരോടും ഒര് വഴക്കുമില്ല.. അറിയാതെ സംഭവിച്ചതല്ലേ... ഞങ്ങൾ അതൊക്കെ മറന്നു.. അമ്മയും മറക്കണം... ലളിതയുടെ കണ്ണ് തുടച്ച് കൊടുത്ത് കൊണ്ട് ആരു പറഞ്ഞു.... മോൾ വരില്ലേ അമ്മയുടെ കൂടെ വീട്ടിലേക്ക്... ആരുവിന്റെ കൈ പിടിച്ച് അവർ ചോദിച്ചു.... ഇവിടെ എല്ലാവരും സമ്മതിച്ചാൽ...?? ചിരിയോടെ ആരു പറഞ്ഞു.... *** അപ്പോൾ ഇനി ഇവന് വേണ്ടി പെണ്ണ് ചോദിക്കാൻ വരുമ്പോൾ കാണാം.. ചാർളിയെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ ചിഞ്ചുനോട് പറഞ്ഞു.... ഇത്രപ്പെട്ടന്ന് ഒക്കെയാകുമെന്ന് ഞാൻ കരുതിയില്ല... ദേവനെ നോക്കി ചാർളി പറഞ്ഞു... മത്തായിച്ചാൻ ഒക്കെയാകുമോ എന്നറിയില്ല...

അത്രക്കുണ്ടല്ലോ സർ മുൻപ് ചെയ്ത തല്ല് കൊള്ളിത്തരം... കൂടാതെ കുടിച്ച് കിടന്ന് ബഹളം വെക്കാത്ത സ്ഥലങ്ങൾ ഇല്ല , ഒക്കെ മത്തായിച്ചൻ കണ്ടിട്ടുണ്ട്... ചാർളിയെ നോക്കി കണ്ണ് കുർപ്പിച്ച് കൊണ്ട് ചിഞ്ചു പറഞ്ഞു.. തനിച്ചായി പോയപ്പോൾ പറ്റി പോയതാ... ചിഞ്ചുനെ നോക്കി വേദനയോടെ ചാർളി പറഞ്ഞു... അവന്റെ ആ മുഖഭാവം കണ്ടപ്പോൾ ചിഞ്ചുവിനും ദേവനും സങ്കടം വന്നിരുന്നു.... അതൊക്കെ പണ്ട് , അങ്ങനെ നോക്കിയാൽ ഇവനെ പോലെ തന്നെയല്ലേ ഞാനും... ഞങ്ങൾക്ക് രണ്ട് പേർക്കും അബദ്ധം പറ്റിയിട്ടുണ്ട്.. ഇവിടുന്ന് അപ്പച്ചനും ചാച്ചനും അച്ഛനും ഒക്കെയുണ്ട് മത്തായിച്ചനോട് സംസാരിക്കാൻ.. പിന്നെ നമ്മുക്ക് ഇടക്കിടക്ക് മത്തായിച്ചനെ കണ്ട് സോപ്പിടന്നെ... ചാർളിയെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു... ഇനി മത്തായിച്ചൻ സമ്മതിച്ചില്ലെങ്കിൽ നമ്മുക്ക് അഞ്ജുവിന്റെ കല്യാണത്തിന് മുൻപ് ഒളിച്ചോടം.. പഹ്ഹ്‌...!!! കുരുത്തം കെട്ടാതെ... എന്നിട്ട് വേണം ഇനി എന്റെ കല്യാണം മുടങ്ങാൻ... ചിഞ്ചു പറയുന്നത് കേട്ട് അങ്ങോട്ടേക്ക് വന്ന ലാലി അവളുടെ ചെവിക്ക് പിടിച്ചു... ആ ലാലിച്ച , ഞാൻ ചുമ്മാ പറഞ്ഞതാ... ചെവിയിൽ നിന്ന് കൈ എടുക്ക്.... ഇന്നലെ പ്രമിച്ച് തുടങ്ങിയതേയുള്ളു , എന്നിട്ട് പറയുന്നത് കേട്ടില്ലേ ഒളിച്ചോടാമെന്ന്... നി ഇവള് പറയുന്നത് കെട്ടില്ലെടാ , എന്നിട്ട് എന്താ ഒന്നും മിണ്ടാത്തത്....

ചേട്ടനാണ് പോലും... ചിഞ്ചുവിന്റെ ചെവിയിൽ നിന്ന് കൈ എടുത്ത് കൊണ്ട് ലാലി ദേവനോട്‌ ചോദിച്ചു... മത്തായിച്ചൻ സമ്മതിച്ചില്ലകിൽ ലാസ്റ്റ് ഓപ്ഷൻ അതാണ്... അല്ലേടാ... ചാർളിയെ നോക്കി ദേവൻ ലാലിയോട് പറഞ്ഞു.... അപ്പോൾ എന്റെ ഭാവി...?? നെഞ്ചിൽ കൈ വെച്ച് കൊണ്ട് ലാലി എല്ലാവരെ നോക്കി ചോദിച്ചു.... നല്ല ഭാവി വേണമെങ്കിൽ നി കൂടെ ഒന്ന് ഇവന് വേണ്ടി മത്തായിച്ചനോട് സംസാരിക്ക്... എങ്ങനെ സംസാരിക്കനാ.. കുടിച്ച് ബോധമില്ലാതെ മത്തായിച്ചന്റെ മുന്നിൽ കിടന്ന ഇവൻ ബഹളം വെച്ചിട്ടുള്ളത് , ഒരിക്കൽ അല്ല പലതവണ... ചാർളിയെ നോക്കി ലാലി പറഞ്ഞു.... മറുപടി പറയാൻ ഇല്ലാത്തത് കൊണ്ടാക്കാം ചാർളി തല താഴ്ത്തി... ടാ , നിങ്ങള് വന്നേ... താഴെ മത്തായിച്ചനും അന്നന്റിയും വന്നിട്ടുണ്ട്... അങ്ങോട്ടേക്ക് വന്ന ഷിനി എല്ലാവരോടും പറഞ്ഞു.... അയ്യോ മത്തായിച്ചൻ എന്തിനാ വന്നേ... പേടിയോടെ ലാലി ഷിനിയോട് ചോദിച്ചു... മത്തായിച്ചൻ ഇന്ന് ഇവിടെ വരുമെന്ന് രണ്ട് ദിവസം മുൻപ് പറഞ്ഞതല്ലേ ലാലിച്ചാ... ചിഞ്ചു ലാലിയെ നോക്കി പറഞ്ഞു... ചാർളിച്ചാ , മത്തായിച്ചൻ എന്തേലും പറഞ്ഞാൽ വിഷമിക്കാതെ ഉള്ള കാര്യം അങ്ങ് പറഞ്ഞേക്കണം.. ഇല്ലേൽ ഞാൻ കൂടെ ഇറങ്ങി വരും... ചാർളിയെ നോക്കി ചിഞ്ചു പറഞ്ഞു... ഏയ്യ് , അപ്പോൾ ഇതിന്റെ ഇടക്ക് നിങ്ങൾ സെറ്റ് ആയോ..??

കണ്ണ് മിഴിച്ച് കൊണ്ട് ഷിനി ചിഞ്ചുനെ ചാർളിയെ നോക്കി ചോദിച്ചു.... അതൊക്കെയായി... ചിരിയോടെ ദേവൻ പറഞ്ഞു.... ഇവരെ വിളിക്കാൻ വന്നിട്ട് ഇച്ചായൻ ഇവിടെ നിന്ന് സംസാരിക്കുവാണോ..?? താഴേക്ക് വാ... അവിടെ അന്വേഷിക്കുന്നുണ്ട്.. അങ്ങോട്ടേക്ക് വന്ന ആൻസി എല്ലാവരെ നോക്കി പറഞ്ഞു... താഴെ എന്തേലും കുഴപ്പമുണ്ടോ വെല്ല്യച്ചി... ചെറിയ ഭയത്തോടെ ലാലി ആൻസിയോട് ചോദിച്ചു.... ഇത് വരെയൊന്നുല്ല... ചിരിയോടെ പറഞ്ഞിട്ട് ആൻസി താഴേക്ക് പോയി... പേടിക്കണ്ട , വാ... എല്ലാവരെ നോക്കി പറഞ്ഞിട്ട് ഷിനി മുന്നോട്ട് നടന്നു... ആ വാടാ... ഞങ്ങൾ കൂടെയില്ലേ... താഴേക്ക് വരാതെ മടിച്ച് നിന്ന ചാർളിയോട് ദേവൻ പറഞ്ഞു... നി വിഷമിക്കണ്ടടാ , ഞാനും നിന്റെ കുടെയുണ്ട്... ചാർളിയുടെ കൈ പിടിച്ച് ലാലിയും പറഞ്ഞു.... ** താഴെ കാർന്നോന്മാർ എല്ലാവരും കൂടെ സംസാരിച്ചിരിക്കുവായിരുന്നു.. അപ്പോഴേക്കും പിള്ളേര് സെറ്റ് വന്നിരുന്നു... എല്ലാവരും ഒരേ വശത്തായി സ്ഥാനം പിടിച്ചു.. കാലിന് വയ്യാത്തതിനാൽ ആരു മാത്യുവിന്റെ അടുത്തിരുന്നു.. ഷിനി സണ്ണിയൂടെ അരികിലേക്ക് പോയി... ലാലിയും ഹരിയും പിന്നെ പറയണ്ടല്ലോ ഒരുമിച്ച് തന്നെ പോയിരുന്നു.. ദേവനും ചാർളിയും അഞ്ജുവിന്റെ അടുത്ത് പോയിരുന്നു... അവളുടെ കൈയിൽ ഷിനിയുടെ കുഞ്ഞ് ഉണ്ടായിരുന്നു...

ചിഞ്ചു പോയി ജസ്റ്റിക്ക് അടുത്തിരുന്ന് അവന്റെ കൈയിൽ നിന്ന് റയാനെ മേടിച്ച് പിടിച്ചു.... അമലയും മാളുവും ദേവൂവും ഇരിക്കാതെ ഒര് സ്ഥലത്ത് മാറി നിൽകുന്നുണ്ടായിരുന്നു.. അതേപോലെ അലിസും ലളിതയും അന്നമ്മയും മറ്റൊര് വശത്തും.... ബിസിനസ്‌ പരമായി മത്തായിയും ശേഖരനും നേരെത്തെ ചെറിയ പരിജയം ഉണ്ടായിരുന്നു.... എങ്കിലും മാത്യു തന്നെ എല്ലാവരെ മത്തായിച്ചന് ഒരിക്കൽ കൂടെ പരിചയപ്പെടുത്തി കൊടുത്തു.... എന്നാലും ജസ്റ്റിയുടെ കല്യാണം കഴിഞ്ഞ കാര്യം ഞാനറിഞ്ഞില്ല... ഒന്ന് വിളിച്ച് പറയുക പോലും ചെയ്തില്ലല്ലോ.. ജസ്റ്റിയെ നോക്കി മത്തായി ചോദിച്ചു... ദേവൂവിന്റെ കൈ പിടിച്ച് നിന്ന മാളുവിന്റെ നോട്ടം പെട്ടന്ന് ജസ്റ്റിക്ക് നേരെയായി , അത് കണ്ടിട്ടും കാണാത്ത പോലെ ജസ്റ്റി ഇരുന്നു.. ഇവിടുത്തെ ബഹളത്തിന്റെ ഇടക്ക് അറിയിക്കാൻ പറ്റിയില്ല... ഇനി ഇപ്പോ മൂന്ന് മാസം കൂടെ കഴിഞ്ഞാൽ ഇവൻ അപ്പനക്കും... അന്ന് എല്ലാവരെ വിളിച്ച് അറിയിക്കാം... ജസ്റ്റിയെ നോക്കി കോബ്ഡ് ജോയ് മത്തായിയോട് പറഞ്ഞു... മോളാണല്ലേ ഇവിടുത്തെ മൂന്നാമത്തെ മരുമോൾ... മാളൂനെ നോക്കി മത്തായി ചോദിച്ചു... അപ്പോഴും എന്ത് മറുപടി പറയുമെന്നറിയാതെ മാളു ജസ്റ്റിയെ നോക്കി... അവൻ തല താഴ്ത്തി തന്നെ ഇരിക്കുവായിരുന്നു... ഇടക്ക് ചിഞ്ചുനെ തോണ്ടി എന്തൊക്കയോ പറയുന്നുണ്ട്... ആ അന്നമ്മേ.. നി അവിടെ വർത്താനം പറഞ്ഞ് നിൽകാതെ കൊണ്ട് വന്നത് കൊച്ചിന് കൊടുക്ക്... വർത്താനം പറഞ്ഞ് നിൽക്കുന്ന അന്നമ്മയെ നോക്കി മത്തായി പറഞ്ഞു...

ആ ഞാനതാങ്ങ് മറന്ന് പോയി അച്ചായാ... അന്നമ്മ വേഗം തന്റെ ബാഗ് തുറന്ന് കൊണ്ട് പറഞ്ഞു... എന്താ അത് എന്നാ രീതിക്ക് എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി.... നല്ല ഭംഗിയുള്ള ഒര് വളയായിരുന്നു അന്നമ്മ ബാഗിൽ നിന്ന് പുറത്തെടുത്തത്... ഇത് ജസ്റ്റിയുടെ ഭാര്യക്ക് വേണ്ടിയാ... മാളൂനെ നോക്കി അന്നമ്മ പറഞ്ഞു... എല്ലാവർക്കും അത് സന്തോഷം നൽകി... അപ്പോഴും മാളുവിന്റെ നോട്ടം ജസ്റ്റിക്ക് നേരെ പോയ്‌ അവൻ തല കുനിച്ച് തന്നെ ഇരിക്കുവായിരുന്നു... അവന് എന്തോ സങ്കടം ഉള്ളതായി മാളുവിന്‌ തോന്നി അതേപോലെ അവന്റെ അടുത്തായി ഇരിക്കുന്ന ചിഞ്ചുവിലും... അവരുടെ രണ്ട് പേരുടെയും മുഖത്തെ സങ്കടം കണ്ടപ്പോൾ ആവിശമില്ലാത്ത പല ചിന്തയും മാളുവിന്റെ മനസിലേക്ക് വന്നു.. അതിന്റെ പ്രതിഫലം എന്നോളം അന്നമ്മ നൽകിയ വള ഇടൻ കുട്ടാക്കാതെ മാളു കൈ മാറ്റി.... എന്താ മോളെ മോൾക്ക് ഇഷ്ട്ടായില്ലേ...?? വള കൈയിൽ തന്നെ പിടിച്ച് കൊണ്ട് അന്നമ്മ മാളുനോട് ചോദിച്ചു.... അത് ആന്റി , എനിക്ക് ഇഷ്ട്ടായി... പക്ഷെ ഇത് ഇടാനുള്ള യോഗിത എനിക്കില്ല.. വേദനയോടെ മാളു പറഞ്ഞു.... മോള് എന്തൊക്കയാ ഈ പറയുന്നേ.. ആരെ അറിയിക്കാതെ കല്യാണം നടത്തിയത് കൊണ്ടാണെൽ അതൊന്നും സാരല്ല... ഒരിക്കൽ കൂടെ മാളുവിന്റെ കൈയിലേക്ക് അവർ വള ഇടാൻ ശ്രമിച്ചു...

അതല്ല ആന്റി.... ഈ വള ചിഞ്ചുവിന് അവകാശപെട്ടതാ... ജസ്റ്റിക്ക് അടുത്തിരിക്കുന്ന ചിഞ്ചുനെ നോക്കി മാളു പറഞ്ഞു... അവള് പറഞ്ഞത് കേട്ട് ഞെട്ടി എല്ലാവരും മുഖത്തോട് മുഖം നോക്കി.... അത് തന്നെയായിരുന്നു ചിഞ്ചുവിന്റെ അവസ്ഥയും... പരസ്പരം മുഖത്തോട് മുഖം നോക്കിയെന്നല്ലാതെ ചിഞ്ചുവിനും ജസ്റ്റികും ഒന്നും പറയാൻ പറ്റുന്നില്ലായിരുന്നു.... ആ , മോൾ അത് അറിഞ്ഞിരുന്നോ.... ഞാനത് നിങ്ങളുടെ കല്യാണം കഴിഞ്ഞെന്ന് അറിയാതെ പറഞ്ഞ് പോയതാ... പിന്നെ പിള്ളേര് കുഞ്ഞ് മുതലേ ഒരുമിച്ച് നടന്നത് കൊണ്ട് അവർക്ക് ഇഷ്ട്ടമായിരിക്കുമെന്ന് കരുതി... അതൊന്നും കുഴപ്പമില്ല... ചിരിയോടെ മത്തായി മാളൂനെ നോക്കി പറഞ്ഞു.... അല്ല , ചിഞ്ചു തന്നെയാ ഇങ്ങോട്ടേക്ക് മരുമോളായി വരേണ്ടത്... അല്ലാതെ മറ്റൊരാളുടെ കൂടെ കുറച്ച് നാൾ ജീവിച്ച് അയാളുടെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന എന്നെയല്ല... എല്ലാവരെ നോക്കി വേദനയോടെ മാളു പറഞ്ഞു.... മോൾ എന്തൊക്കയാ ഈ പറയുന്നേ... മാളുവിനെ കൈയിൽ പിടിച്ചിരുന്നാ തന്റെ കൈ മാറ്റികൊണ്ട് അന്നമ്മ അവളോട് ചോദിച്ചു.... ഞാനോ എന്റെ കുഞ്ഞോ ഈ കുടുംബത്തിലെ ആരും അല്ല... എന്റെ കുഞ്ഞിന്റെ അച്ഛൻ മരിച്ച് പോയി... അച്ഛൻ ഇല്ല എന്റെ കുഞ്ഞി.... മാളു....!!!!!!! ഇനി ഒരിക്കൽ കൂടെ അങ്ങനെ പറഞ്ഞാൽ...!!! ദേഷ്യം കൊണ്ട് ജസ്റ്റി ഇരിക്കുന്നിടാത്ത് നിന്ന് ചാടി എണീച്ചു... അവന്റെ ആ അലറിച്ചായിൽ മാളു ഭയന്ന് പോയിരുന്നു... ജസ്റ്റി... മതി.. അവനോടപ്പം തന്നെ എണീച്ച് കൊണ്ട് ചിഞ്ചു അവനെ തടഞ്ഞു...

ഇവള് പറയുന്നത് കേട്ടില്ലേ.. വേദനയോടെ ജസ്റ്റി ചിഞ്ചുനെ നോക്കി പറഞ്ഞു.... സാരല്ലടാ... നി ഇരിക്ക് ചിഞ്ചു ജസ്റ്റിയെ അവിടെ പിടിച്ചിരുത്തി... കൈയിൽ കിടന്ന് ഉറങ്ങുന്ന കുഞ്ഞിനെ ജസ്റ്റിയെ ചിഞ്ചു ഒരേ പോലെ ചേർത്ത് പിടിച്ചു... സഹോദരനോടുള്ള വാത്സല്യം അതായിരുന്നു അവളിൽ അപ്പോൾ ഉണ്ടായിരുന്നത്.. കുനിഞ്ഞിരുന്ന് പറയുന്നവനെ കണ്ടപ്പോൾ എല്ലാവർക്കും വേദനയായി... കൈയിൽ ഉണ്ടായിരുന്ന റയനെ നെഞ്ചോട് ചേർത്ത് ചിഞ്ചു ജസ്റ്റിയെ സമാധാനിപ്പിച്ചു... നി വിഷമിക്കണ്ടടാ... ഇവൾക്ക് നിന്നെ മനസിലാക്കാൻ കഴിഞ്ഞില്ലാന്ന് വിചാരിച്ചാൽ മതി... ജസ്റ്റിക്ക് അടുത്തേക്ക് വന്ന ഹരി മാളൂനെ നോക്കി പറഞ്ഞു... പെട്ടന്നുള്ള മാളുവിന്റെ പ്രവർത്തിയിൽ എല്ലാവർക്കും സങ്കടമായി... ജസ്റ്റിയും തീരെ പ്രേതിഷിച്ചിരുന്നില്ല അവൾ ഇങ്ങനെ ചെയ്യുമെന്ന്... ജസ്റ്റി അവിടുന്ന് എണീച്ച് പോകാൻ ശ്രമിച്ചെങ്കിക്കും ചിഞ്ചു അവനെ അവിടെ തന്നെ പിടിച്ചിരുത്തി... വേദനയോടെ ദേവൻ ആരുനെ നോക്കി... സാരല്ല എന്നാ രീതിക്ക് ആരു ദേവനെ കണ്ണടച്ച് കാണിച്ചു... ശേഖരന്റെ മുഖത്തും സങ്കടം ഉണ്ടായിരുന്നു അത് ജോയ് തിരിച്ചറിഞ്ഞ് പോട്ടെയെന്ന് പറഞ്ഞു... കണ്ണ് തുടരുന്ന ലളിതയെ അലിസ് സമാധാനിപ്പിച്ചു... സന്തോഷം മാത്രം നിന്നിരുന്ന വീട് പെട്ടന്ന് സൈലന്റ് ആയി മാറി...

എന്തൊക്കയാ മാത്യു ഇവിടെ നടക്കുന്നെ... ഒന്നും മനസിലാകാതെ മത്തായി മാത്യുനെ നോക്കി ചോദിച്ചു.... എന്ത് മറുപടി പറയണമെന്ന് മാത്യുവിനും അറിയില്ലായിരുന്നു.... മാളു പറഞ്ഞതൊക്കെ സത്യമാ... പക്ഷേ ഞങ്ങൾ ഒരിക്കലും അവളെ അന്യായയി കണ്ടിട്ടില്ല... ഞങ്ങളുടെ മോന്റെ ഭാര്യയും കൊച്ചും അങ്ങനെയേ കണ്ടിട്ടുള്ളു... മാളൂനെ നോക്കി ജോയി മത്തായിയോട് പറഞ്ഞു... ചില സാഹചര്യം കൊണ്ടാ മാളു ഇങ്ങോട്ടേക്ക് വന്നത് പക്ഷേ ഒരിക്കലും പുറത്ത് നിന്ന് വന്ന ഒരാളായിട്ടല്ല മാളൂനെ ഞങ്ങൾ കണ്ടിട്ടുള്ളത്... എല്ലാമായി പൊരുത്തപ്പെടാൻ മാളൂന് കുറച്ച് സമയം വേണം അത് കൊണ്ടാണ് ഇപ്പോ ഇങ്ങനെ പറഞ്ഞത്... മത്തായിയെ നോക്കി മാത്യു കാര്യങ്ങൾ ഒക്കെ പറഞ്ഞു... കുറച്ച് നേരം ആരും ഒന്നും മിണ്ടിയില്ല... പിന്നെ മത്തായി തന്നെ സംസാരിക്കാൻ തുടക്കമിട്ടു... അല്ല ശേഖരാ നിങ്ങൾ ഇന്ന് ഇറങ്ങുമോ..?? കുറച്ച് കഴിഞ്ഞ് ഇറങ്ങാമെന്ന വിചാരിക്കുന്നെ... ചെറു ചിരിയോടെ ശേഖരൻ പറഞ്ഞു.... നാളെ പോകാടോ... നമ്മുക്ക് എല്ലാവർക്കും ഇന്ന് കൂടാം... എല്ലാവരെ നോക്കി മത്തായി പറഞ്ഞു... പോയിട്ട് കുറച്ച് കാര്യങ്ങൾ ചെയ്ത് തിർകാനുണ്ട് , നമ്മുക്ക് മറ്റൊര് ദിവസം കൂടാം... ശേഖരൻ പറഞ്ഞു... എന്നാൽ താൻ ഒര് ദിവസം പറ... നമ്മുക്ക് ഇവിടെ വെച്ച് തന്നെ കൂടാം... അല്ലേ മാത്യു... പിന്നെ അല്ല ,

നമ്മുക്ക് ഇവിടെ വെച്ച് തന്നെ കൂടാം... മാത്യു ജോയിയും ഒരുമിച്ച് പറഞ്ഞു... ആ അല്ല സണ്ണിച്ചാ , നിനക്കെന്തൊ പറയാനുണ്ടെന്ന് പറഞ്ഞല്ലോ എന്താ അത്... സണ്ണിയെ നോക്കി മത്തായി ചോദിച്ചു.... അത്... എനിക്കല്ല അപ്പച്ചനാ... സണ്ണി വേഗം മാത്യുനെ നോക്കി പറഞ്ഞു... കാര്യം മനസിലായി ചാർളിയും ചിഞ്ചുവും വേഗം മുഖത്തോട് മുഖം നോക്കി... എന്താടോ.. മത്തായി മാത്യുനെ നോക്കി... അത് ചിഞ്ചുവിന്റെ ഒര് ആലോചന കാര്യമാ.. മാത്യു മത്തായിയോട് പറഞ്ഞു... ആണോ... ഏതാ ചെക്കൻ... നമ്മുക്ക് അറിയുന്നതാണോ...?? ചെക്കൻ നമ്മുടെ ആള് തന്നെയാ... സണ്ണി പറഞ്ഞു.... വേദനയോടെ മാളു ജസ്റ്റിയെ നോക്കി... അവൻ അപ്പോഴും തലകുനിച്ചിരിക്കുവായിരുന്നു... അവന്റെ കൈയിൽ ചിഞ്ചു കൈ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു... അത് മത്തായി , ഞങ്ങളിപ്പം ചാച്ചുവിനും പെണ്ണ് നോക്കുന്നുണ്ട്... ലാലിയുടെ കൂടെ തന്നെ ഇവന്റെ നടത്തണമെന്നാ ഞങ്ങൾക്ക് , അങ്ങനെയാണേൽ ചാച്ചുന് വേണ്ടി ചിഞ്ചുനെ ചോദിക്കാം എന്നാ എല്ലാവർക്കും... രണ്ടും നമ്മുടെ പിള്ളേരല്ലേ... ചാർളിയെ നോക്കി മാത്യു മത്തായിയോട് പറഞ്ഞു... അതിന് ഇവന് കുടുംബം നോക്കാൻ അറിയുമോ...??? സാധാ സമയം കുടിച്ച് വഴക്കുണ്ടാക്കി നടക്കുവല്ലേ... ചാർളിയെ നോക്കി മത്തായി പറഞ്ഞു... അങ്ങനെ ഒന്നും ഇപ്പോ ഇല്ല മത്താ... അല്ല പപ്പ... ഇവൻ ഇപ്പോ എന്റെ കുടെയാ നടക്കുന്നെ... അത് കൊണ്ട് നന്നായി... നിഷ്കളങ്കമായി ലാലി മത്തായിലെ നോക്കി പറഞ്ഞു.... അതിന് പകരം മത്തായി ലാലിയെ ഒന്ന് രുക്ഷമായി നോക്കി...

അതിന് ഇവര് തമ്മിൽ നേരിൽ കണ്ടാൽ അപ്പോൾ തുടങ്ങില്ലേ.. ഇവരുടെ പ്രശ്നം തീർക്കാൻ വേണ്ടി വേദപടം ക്ലാസ്സ്‌ മുതൽ ഞാൻ ശ്രമിച്ചതാ , ഇനി പിടിച്ച് കെട്ടിച്ചാൽ എന്താകും... എല്ലാവരെ നോക്കി സംശയത്തോടെ മത്തായി ചോദിച്ചു... ഇവര് തമ്മിൽ ഇപ്പോ പ്രശ്നമൊന്നുല്ല മത്തായിച്ച... മത്തായിയെ നോക്കി സണ്ണി പറഞ്ഞു.... അതേയ് , പിള്ളേര് തമ്മിൽ ചെറിയ അടുപ്പം കുടെയുണ്ട്... മാത്യു ചിഞ്ചുനെ ചാർളിയെ നോക്കി പറഞ്ഞു.... ആണോ... മത്തായി ചിഞ്ചുനെ ചാർളിയെ മാറി മാറി നോക്കി ചോദിച്ചു.... എനിക്ക് ഇഷ്ട്ട കുറവ് ഒന്നുല്ല ചാർളിച്ചാനെ... ചാർളിയെ നോക്കി ചിഞ്ചു പറഞ്ഞു.... ഞെട്ടി കൊണ്ട് മാളു ചിഞ്ചുനെ നോക്കി... ആ അറിവ് മാളൂന് ആദ്യമായിരുന്നു... മനസിലെ വലിയ ഒര് ഭാരം ഒഴിഞ്ഞ് പോകുന്ന പോലെ മാളൂന് തോന്നി... ഇവന്റെ ഇഷ്ട്ടം ചോദിച്ചോ ആരേലും..?? ചാർളിയെ നോക്കി മത്തായി എല്ലാവരോടും ചോദിച്ചു... ഞാൻ ചോദിച്ചിരുന്നു , ഇവന് ഇഷ്ടക്കുറവ് ഒന്നുല്ലന്ന പറഞ്ഞെ...?? ചാർളിയെ നോക്കി സണ്ണി പറഞ്ഞു... നിനക്ക് ഈ കല്യാണത്തിന് താല്പര്യം തന്നെയാണോ... ചാർളിയെ നോക്കി മത്തായി ചോദിച്ചു....

എനിക്ക് താല്പര്യയാ കുറവ് ഒന്നുല്ല.. മത്തായിയെ നോക്കി ചാർളി പറഞ്ഞു.. എങ്കിൽ വിട്ട്കാരെ കൂട്ടി പെണ്ണ് ചോദിക്കാൻ വാ... ആ പിന്നെ വരുമ്പോൾ ഉത്തരവാദിത്തപ്പെട്ട ആരേലുമൊക്കെ ഉണ്ടാകണം.. ചാർളിയെ നോക്കി മത്തായി പറഞ്ഞു... ചാർളി ദയനീയമായി എല്ലാവരെ ഒന്ന് നോക്കി... അവന്റെ തല തഴുന്നത് കണ്ടപ്പോൾ എല്ലാവർക്കും സങ്കടമായി.... അപ്പനും അമ്മയും അല്ലേ ഇല്ലാത്തതുള്ളു , ബാക്കി ബന്ധുക്കൾ ഒക്കെ... ചാർളിയെ നോക്കി മത്തായി ചോദിച്ചു... ബന്ധുക്കളായി ഇവന് ഞങ്ങൾ ഉണ്ട് , അപ്പന്റെ സ്ഥാനത് അപ്പച്ചനും , ചേട്ടന്മാരുടെ സ്ഥാനത്ത് നിൽകാൻ ഇടവും വലയും ഞാനും ഷിനിച്ചനും ഉണ്ട്... അത് പോരെ... മത്തായിയെ നോക്കി സണ്ണി ചോദിച്ചു... അത് എങ്ങനെയാ ഷിനിച്ച ശെരിയാവുന്നെ... നിങ്ങൾ അന്ന് വീട്ടിൽ വേണ്ടേ... എനിക്ക് അൺമക്കൾ ഇല്ലന്ന് അറിയാലോ... ഇപ്പോ തന്നെ ഇവരുടെ കല്യാണത്തിന് എന്റെ മൂത്ത മോനായി നിന്നെയോ സണ്ണിച്ചാനയോ നിർത്താനും എല്ലാ കാര്യങ്ങളും എല്പിക്കാനുമാ എന്റെ തീരുമാനം... അവരെ നോക്കി മത്തായി പറഞ്ഞു.... ഞങ്ങൾ ആരേലും ഒരാള് പോരെ...ഞാൻ വന്നോളാം , ചേട്ടായിയും വെല്ല്യച്ചിയും ചാച്ചുന്റെ കൂടെ ഉണ്ടാകും... ഷിനി പറഞ്ഞു... അപ്പോൾ ലാലിച്ചന്റെ കൂടെ നില്കാൻ മൂത്ത ആങ്ങള വേണ്ടേ....?? മത്തായി ചോദിച്ചു....

കല്യാണത്തിന് നിന്റെ അപ്പൻ ഉണ്ടാകണമെങ്കിൽ മിണ്ടാതിരിക്കാൻ പറ... ലാലി പാതിയെ അഞ്ജുനോട്‌ പറഞ്ഞു... ചാർളിയോടുള്ള ചെറിയ ഇഷ്ടകുറവാണ്‌ മത്തായി കാണിക്കുന്നതെന്ന് എല്ലാവർക്കും മനസിലായി.... ചാർളിക്ക് നല്ല സങ്കടം വരുന്നുടെന്ന് അവന്റെ മുഖം കണ്ടപ്പോൾ എല്ലാവർക്കും മനസിലായി... ഇവന്റെ അപ്പന്റെ അമ്മയുടെ സ്ഥാനത്ത് നിൽകാൻ ഞാനും അലിസും ഉണ്ടാകും... മത്തായിയെ നോക്കി ജോയ് പറഞ്ഞു... പിന്നെ എന്റെ അപ്പനും അമ്മയും മുബൈ നിന്ന് വരും.... ഇവന്റെ കല്യാണം ആഘോഷമാക്കി നടത്തണമെന്ന് ഇന്നലെ വിളിച്ചപ്പോഴും പപ്പാ പറഞ്ഞാരുന്നു... മത്തായിയെ നോക്കി അമല പറഞ്ഞു... അത്രയെങ്കിലും പറയണമെന്ന് അവൾക്ക് തോന്നി.... ഞങ്ങളും ഉണ്ടാകും... ഞാനും ലളിതയും കല്യാണം പ്രമാണിച്ച് കുറച്ച് ദിവസം ചാർളിയുടെ കൂടെയാണ് നിൽകുന്നത്... ഒട്ടും പ്രേതിഷിക്കാതെയാണ് ശേഖരൻ ചാർളിയെ നോക്കി പറഞ്ഞത്... ദേവൻ പറയാനിരുന്ന കാര്യങ്ങൾ ആയിരുന്നു അത്.... സഹോദര സ്ഥാനത്ത് നില്കാൻ ഞാനും ഹരിയേട്ടനും ഉണ്ടാകും... ചാർളിയുടെ തോളത്ത് കൈയിൽ ഇട്ട് ദേവൻ പറഞ്ഞു... അതേയ് , ചേച്ചിമാരുടെ സ്ഥാനത് നിൽകാൻ അമലയും ആൻസിയും ഉണ്ടാകും... ചിരിയോടെ സണ്ണി മത്തായിയോട് പറഞ്ഞു....

ആ ദേവൂ നീയും ഇവന്റെ ചേച്ചിയായി നിൽക്കില്ലേ... ഹരി വേഗം ദേവൂനെ നോക്കി ചോദിച്ചു... ആ പിന്നെ ഞാനും ഉണ്ടാകും.. ഇവനും എനിക്ക് ദേവനെ പോലെ തന്നെയല്ലേ.. നമ്മുക്ക് അടിച്ച് പൊളിക്കാം കല്യാണം... ചാർളിയെ നോക്കി ദേവൂവും പറഞ്ഞു... ദേവന്റെ മനസ്സ് വായിച്ച പോലെ ദേവൂ പറഞ്ഞു.... ടാ, നീയും ഉണ്ടാകില്ലേ... ലാലി വേഗം ജസ്റ്റിയെ നോക്കി ചോദിച്ചു.... തീർച്ചയായും , ഞാനും... പിന്നെ അന്ന് എന്റെ കൂടെ മാളുവും കാണും ഇവന്റെ കൂടെ... ചിരിയോടെ ജസ്റ്റിയും പറഞ്ഞു.... ആഹാ , അപ്പൊ ചാച്ചുന് ആണല്ലോ ആളുകൾ കൂടുതൽ... മത്തായിയെ നോക്കി ചിരിയോടെ ഷിനി പറഞ്ഞു.... ഒന്നും മിണ്ടാതെ മത്തായി മുഖം വിറപ്പിച്ചിരുന്നു... എന്റെ മത്തായിച്ച , ഇവനോടുള്ള ചെറിയ ഇഷ്ടകുറവാണ്‌ നി ഇപ്പോ പ്രകടിപ്പിച്ചതെന്ന് ഇവിടെ എല്ലാവർക്കും മനസിലായി.... നി കരുതും പോലെ ഒന്നുല്ല , ഇവൻ ഇനി ഒര് പ്രശ്നവും ഉണ്ടാക്കില്ല... ഞാൻ ഉറപ്പ് തരുന്നു... രണ്ടും നമ്മുടെ പിള്ളേരല്ലേ , നമ്മുക്ക് ഒരുമിച്ച് നടത്തന്നെ... മത്തായിയുടെ കൈയിൽ പിടിച്ച് മാത്യു പറഞ്ഞു... എല്ലാവർക്കും അതേയ് അഭിപ്രായം ആണേൽ നമ്മുക്ക് അങ്ങനെ ചെയ്യാം... പിന്നെ കല്യാണംകഴിഞ്ഞ് ആരേലും ഒരാള് വീട്ടിൽ നിൽക്കണം... അത് നിര്ബദ്ധമാ... ദേ ഇവൻ നിൽകും... പെട്ടന്ന് തന്നെ ലാലി ചാർളിയെ ചുണ്ടി കൊണ്ട് പറഞ്ഞു...

നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്നാ രീതിക്ക് ചാർളി ലാലിയെ ഒന്ന് നോക്കി... ആരേലും നിന്നാൽ മതി... ബിസിനസ് ഒക്കെ മരുമകളെ എല്പിച്ച് എനിക്ക് ഒന്ന് സ്വസ്ഥമാകണം... നിങ്ങൾ രണ്ട് പേരും വീട്ടിൽ നിൽകുവാണേൽ ഞങ്ങൾക്ക് അത്ര സന്തോഷം, അല്ലേ അന്നമ്മേ... മത്തായി ഭാര്യയെ നോക്കി ചോദിച്ചു... അതേയ് അച്ചായ.... എങ്കിൽ ഞങ്ങൾ രണ്ട് പേരും കൂടെ നിന്നോളം പപ്പേ.... ഇവനും ഉണ്ടാകും എന്റെ കൂടെ... ലാലിയെ നോക്കി ചാർളി പറഞ്ഞു... അത് തടയാൻ പെട്ടന്ന് ലാലിക്ക് പറ്റിയില്ല... എന്നും വൈകുന്നേരം ടിവി ഒക്കെ കണ്ടിരുന്ന് ഞാൻ മടുത്തു , ഇനി ഇവര് കൂടെ വന്നിട്ട് വേണം രാവിലെ വൈകുന്നേരമൊക്കെ ഒന്ന് നടക്കാൻ പോകാനും , കുറച്ച് നേരം വർത്താനം പറഞ്ഞിരിക്കാനുമൊക്കെ.. പെൺപിള്ളേർക്ക് ജോലി ഉള്ളത് കൊണ്ട് ഇവരെ ഒന്നിനും കിട്ടാറില്ല , ഇനി ഇപ്പോ മരുമക്കൾ ഉണ്ടല്ലോ... ലാലിയെ ചാർളിയെ നോക്കി മത്തായി പറഞ്ഞു... ദയനീയമായി ചാർളി ലാലിയെയും, ലാലി ചാർളിയെയും നോക്കി... ഓൾ ദേ ബെസ്റ്റ്... ദേവൻ ചാർളിയുടെ ചെവിയിൽ പാതിയെ പറഞ്ഞു..... സന്തോഷമയില്ലേ എന്നാ രീതിക്ക് ഹരി ലാലിയെ നോക്കി... പിന്നെയും കുറച്ച് നേരം കൂടെ എല്ലാവരും സംസാരിച്ചിരുന്നു.... **** അമലയും, ആൻസി, ദേവും, ഒക്കെ അടുക്കളയിലേക്ക് പോയപ്പോൾ മാളു തന്നെയായി ഹാളിൽ.. ഒന്നാലോചിച്ച ശേഷം മാളു പയ്യെ മുകളിലേക്ക് പോയി ബാൽകാണിയിൽ വന്നിരുന്നു... തന്റെ പ്രവർത്തി കാരണം ഇന്ന് എല്ലാവരും വിഷമിച്ചെന്ന് മാളുവിന്‌ തന്നെയാറിയാമായിരുന്നു....

പെട്ടന്നാണ് വാതിലിന്റെ അടുത്ത് ദേഷ്യത്തോടെ നിൽക്കുന്ന ജസ്റ്റിയെ മാളു കാണുന്നത്... അവന്റെ ചുമന്ന കണ്ണുകൾ കണ്ടപ്പോൾ മാളുവിന്‌ പേടിയാകാൻ തുടങ്ങി... ഭയത്തോടെ മാളു ജസ്റ്റിയെ നോക്കി... ഇനി ഒരിക്കൽ കൂടെ... ഒരിക്കൽ കൂടെ എന്റെ കുഞ്ഞിന് മേലുള്ള അവകാശം നിഷേധിച്ചാൽ മാളു , ഞാൻ വെറുതെ ഇരിക്കില്ല... നിന്റെ ഇഷ്ടത്തിന് , നി വേദനിക്കണ്ടാന്ന് കരുതി മാത്രമാ ഞാനിപ്പോൾ നിന്നെ വിടുന്നത്... അല്ലാതെ ഇഷ്ട്ടം ഇല്ലാത്തത് കൊണ്ടല്ല... ഇനി എന്റെ കുഞ്ഞിന് മേലുള്ള അവകാശം നിഷേധിച്ചാൽ നീയും കുഞ്ഞും ഇവിടെ തന്നെ കാണും... മാളുവിന്റെ കൈയിൽ അമർത്തി പിടിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു.... അവൾക്ക് കൈ നന്നായി വേദനിക്കുന്നുണ്ടെന്ന് തോന്നിയപ്പോൾ കൈ വിട്ട് കൊണ്ട് ജസ്റ്റി പുറത്തേക്ക് പോയി.... തന്റെ മനസിലെ തെറ്റിദ്ധാരണ കൊണ്ടാണ് ജസ്റ്റി ദേഷ്യയപ്പെട്ടതെന്ന് മാളുവിന്‌ നന്നായിയറിയാമായിരുന്നു.. ഇത്രയൊക്കെയേ പറഞ്ഞിട്ടും പോകണ്ട എന്ന് മാത്രം അവൻ പറയാത്തത്തിൽ മാളുവിന്‌ നല്ല സങ്കടം തോന്നി..... **** വൈകുന്നേരത്തെ ചായ കൂടി കഴിഞ്ഞ് ഓരോരുത്തരും തിരിച്ച് പോകാൻ തുടങ്ങി... നമ്മുക്ക് ഒര് ദിവസം ഒന്നിച്ച് കൂടി കല്യാണ കാര്യം ചർച്ച ചെയ്യാം... ഇറങ്ങുന്നതിന് മുൻപ് മത്തായി ശേഖരനോടും മാത്യുനോടും ജോയിയോടും പറഞ്ഞു.... അതേയ്... മാത്യു പറഞ്ഞു.... പോകും മുൻപ് അന്നമ്മ മാളൂനെ കണ്ടിരുന്നു.... മോളെ ഇവിടെ എല്ലാവരെ പോലെ തന്നെയാ ഞങ്ങളും മോളെ കാണുന്നെ.. അത് കൊണ്ട് ഈ വള മോളുടെ കൈയിൽ കിടക്കട്ടെ...

മാളുവിന്റെ ഏതിർപ്പ് വകവെക്കാതെ അന്നമ്മ അവളുടെ കൈയിൽ വള ഇട്ട് കൊടുത്തു.... ഞങ്ങള് വന്നോളാം.. വണ്ടിയുണ്ട്... ഇറങ്ങാൻ തുടങ്ങുന്ന അപ്പനെ അമ്മയെ നോക്കി ചിഞ്ചു പറഞ്ഞു.... ഒരുപാട് വൈകാൻ നിൽക്കണ്ട... കാറിൽ കയറും മുൻപ് മത്തായി മക്കളെ നോക്കി പറഞ്ഞു... ഹവും... അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി.... മത്തായിയുടെ കാർ പോയ ശേഷം ലാലി കുറച്ച് ഉറക്കെ പറഞ്ഞു.... ലാലിച്ച എനിക്ക് ഓഫീസ് വരെ ഒന്ന് പോകണം... ഒര് കോൾ ഉണ്ടായിരുന്നു.... കുറച്ച് കഴിഞ്ഞപ്പോൾ അഞ്ജു ലാലിയോട് പറഞ്ഞു.... ഞാൻ കൊണ്ടാക്കണോ..?? ലാലി വേഗം അവളോട് ചോദിച്ചു.... ഏയ്യ് , ഞാൻ അവളുടെ വണ്ടിക്ക് പൊയ്ക്കോളാം... ചിഞ്ചു നിന്റെ വണ്ടി ഞാൻ എടുക്കുവാ... ചാച്ചു , നി ഇവളെ ഒന്ന് കൊണ്ടാകണേ... എന്നാലേ പിന്നെ കാണാം.... ആരു... ശെരി... എല്ലാവരോടും യാത്ര പറഞ്ഞ് അഞ്ജു പോയി..... ടാ , ഞാനും എന്നാൽ ഇറങ്ങുവാ... ഇവളെ വീട്ടിൽ കൊണ്ടാകണം.. കുറച്ച് കഴിഞ്ഞപ്പോൾ ചാർളി ദേവനോട് പറഞ്ഞു.. നി ഇവളെ കൊണ്ടാക്കിയിട്ട് ഇങ്ങോട്ടേക്ക് വാ... നമ്മുക്ക് ഇന്ന് വീട്ടിലേക്ക് പോകാം... നി വീട്ടിൽ തനിച്ചല്ലേ , വേറെയാരും ഇല്ലല്ലോ... നമ്മുക്ക് കുറച്ച് വീട്ടിൽ നിൽകാം... പോകാൻ തുടങ്ങുന്ന ചാർളിയെ നോക്കി ദേവൻ പറഞ്ഞു.. ആ ഞാനും ഇവനോട് അത് പറയാൻ നിൽകുവായിരുന്നു....

നി വീട്ടിലേക്ക് വാടാ , കുറച്ച് ദിവസം നമ്മുക്ക് അവിടെ നിൽകാം... അങ്ങോട്ടേക്ക് വന്ന ഹരിയും ചാർളിയോട് പറഞ്ഞു... പിന്നെ ഒര് ദിവസം വരാടാ , ഇനി ഇപ്പോ കല്യാണതിരക്ക് ഒക്കെയാകുല്ലോ... ഞാൻ തന്നെ വേണ്ടേ എല്ലാം ചെയ്യാൻ... ഒരുപാട് ഓവർ ആവണ്ട , കാര്യങ്ങളൊക്കെ ചെയ്യാം ഞങ്ങളിവിടെയുണ്ട്... ചാർളിയെ നോക്കി ദേവൻ പറഞ്ഞു... നിങ്ങള് ഒര് ദിവസം വീട്ടിലേക്ക് വാ... നമ്മുക്ക് അവിടെ അടിച്ച് പൊളിക്കാം... ചാർളി ദേവനെ ഹരിയെ വീട്ടിലേക്ക് വിളിച്ചു... രണ്ട് ദിവസം കഴിയട്ടെ , കുറച്ച് പരുപാടിയുണ്ട്... അത് കഴിഞ്ഞ് വരാം.. ചാർളിക്ക് നേരെ കണ്ണിറുക്കി കൊണ്ട് ദേവൻ പറഞ്ഞു.... മ്മ്മ്മ് " മനസിലായി.. അവനെ കൊല്ലണ്ട... ചിരിയോടെ ചാർളി ദേവനോട് പറഞ്ഞു.... കൊന്നാലും കുഴപ്പമില്ല , ഇറക്കാൻ ഇവിടെ ആളുകൾ ഉണ്ടല്ലോ... ചിരിയോടെ ദേവൻ പറഞ്ഞു.... മ്മ്മ്മ് " നി എന്തേലുമുണ്ടെൽ നി വിളിക്ക്... വിളിക്കാം... പിന്നെ അധികം കറക്കം ഒന്നും വേണ്ട... ഇവളെ വീട്ടിൽ തന്നെ വിട്ടേക്കണം... മത്തായിച്ചൻ കുറച്ചൂടെ ഒന്ന് സെറ്റകട്ടെ... ചിരിയോടെ ദേവൻ ചാർളിയെ നോക്കി പറഞ്ഞു... ഓക്കേയെടാ.... കുറച്ച് കഴിഞ്ഞപ്പോൾ എല്ലാവരോടും യാത്ര പറഞ്ഞിട്ട് ചാർളി ചിഞ്ചുനെ കൊണ്ട് പോയി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story