പ്രണയ പ്രതികാരം: ഭാഗം 73

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

എന്നാൽ ഞങ്ങളും ഇറങ്ങട്ടെ... ശേഖരൻ മാത്യുനോട്‌ ചോദിച്ചു... എന്നാൽ അങ്ങനെയാവട്ടെ , ബാക്കി കാര്യങ്ങൾ നമ്മുക്ക് സംസാരിക്കാം... മാത്യു ശേഖരനോട് പറഞ്ഞു... ദേവന്റെ ആരുവിന്റെ ആവിശം സണ്ണി അച്ഛനോടും അപ്പച്ചനോടും പറഞ്ഞു... ആദ്യയം അവർ സമ്മതിച്ചില്ലെകിലും പിന്നെ ആരുവിന്റെ ദേവന്റെ നിർബദ്ധം കൊണ്ട് ആരുവിനെ ചെമ്പകമാഗലത്തേക്ക് തന്നെ വിടാൻ എല്ലാവരും തീരുമാനിച്ചു... "" മാളവിക , തനിത് വരെ റെഡിയായില്ലേ... അവിടെയെല്ലാവരും പോകാൻ തുടങ്ങുവാ... റൂമിലേക്ക് കയറിവന്ന ജസ്റ്റി എന്തൊക്കയോ ആലോചിച്ചിരിക്കുന്ന മാളുവിനോട് പറഞ്ഞു... മാളു അപ്പോഴും വേറേതോ ലോകത്തായിരുന്നു മാളവിക. ജസ്റ്റി ഒന്നുടെ ഉറക്കെ അവളെ വിളിച്ചു.... എൻ..... എന്താ... ഞെട്ടികൊണ്ട് മാളു ചോദിച്ചു "" ഞാൻ പറഞ്ഞതൊന്നും താൻ കേട്ടില്ലേ , ഡ്രസ്സ്‌ മാറിയിട്ട് താഴേക്ക് വാ.... അവിടെയെല്ലാവരും പോകാൻ തുടങ്ങുവാ.... ഈ സാധങ്ങൾ ഒക്കെ ഞാൻ വണ്ടിയിൽ കൊണ്ട് വെച്ചേക്കാം.. മാളുവിന്റെ ഡ്രസ്സൊക്കെ വെച്ച ബാഗ് എടുത്ത് കൊണ്ട് ജസ്റ്റി പറഞ്ഞു... പ്രേതിക്ഷകൾ എല്ലാം അവസാനിച്ച പോലെ ജസ്റ്റി പോയെ വഴിയേ നോക്കികൊണ്ട് മാളു ഇരുന്നു... ഇനിയും ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ലാന്ന് മനസിലായ മാളു വേഗമെണിച്ച് പുറത്തേക്ക് നടന്നു....

ആരുടെ മുഖത്ത് നോക്കാതെ കാറിൽ കയറിയിരിക്കുന്ന മാളുവിനെ കണ്ടപ്പോൾ എല്ലാവർക്കും സങ്കടമായി.. അവൾ പോകില്ലന്ന് തന്നെയായിരുന്നു എല്ലാവരുടെ മനസിലും.. ജസ്റ്റിക്ക് ഹൃദയം നുറുങ്ങുന്ന വേദന തോന്നിയെങ്കിലും അത് സഹിച് അവൻ അവരെ യാത്രയാകാൻ തുടങ്ങി.... ആരു എല്ലാവരോടും യാത്ര പറഞ്ഞ് ദേവന്റെ കൂടെ വണ്ടിയിലേക്ക് കയറി.. ദേ , മറക്കണ്ട , കുറച്ച് ദിവസം കഴിഞ്ഞാൽ ഇവളെ ഇങ്ങ് വിട്ടേക്കണം... വണ്ടിയെടുക്കും മുൻപ് സണ്ണി ദേവനോട് പറഞ്ഞു... ദേവന്റെ ഹരിയുടെ വണ്ടി പുത്തൻപുരകൽ നിന്ന് അകന്നപ്പോൾ വീട് ഉറങ്ങിയ പോലെ തോന്നിയെല്ലാവർക്കും... ആരെ ഒന്ന് നോക്കുക പോലും ചെയ്യാതെ ജസ്റ്റി വേഗം റൂമിലേക്ക് പോയി... *** ഹരിയുടെ കാറിലായിരുന്നു മാളു കയറിയത്... ദേവും ഹരിയും ഓരോന്ന് സംസാരിക്കുന്നുണ്ടാങ്കിലും മാളു മിണ്ടാതെ ഇരിക്കുവായിരുന്നു... ഇടക്ക് വെച്ച് അവൾക്ക് വോമിറ്റ് ചെയ്യാൻ തോന്നിയപ്പോൾ മാത്രം ദേവൂനോട് പറഞ്ഞു.... മാളു , കുഴപ്പമൊന്നുല്ലല്ലോ.. ഹോസ്പിറ്റലിൽ കാണിക്കാണോ... വേണേൽ നമ്മുക്ക് ഒന്ന് ഹോസ്പിറ്റലിൽ കാണിച്ചിട്ട് പോകാം...

റോഡിന്റെ സൈഡിൽ നിന്ന് വോമിറ് ചെയുന്ന മാളൂനെ നോക്കി ഹരി പറഞ്ഞു... വേണ്ട ഹരിയേട്ടാ , എനിക്ക് ഒന്ന് കിടന്നാൽ മതി.. തളർച്ചയോടെ മാളു പറഞ്ഞു... നല്ല തളർച്ചയുണ്ടല്ലോ മാളു നിനക്ക്... മാളൂനെ നോക്കി ദേവൂ ഹരിയോട് പറഞ്ഞു... അതിനവൾ ഒന്നും കഴിച്ചിട്ടില്ലല്ലോ, അത് കൊണ്ടായിരിക്കും... നിങ്ങൾ ഇവിടെ നിൽക്ക് , ഞാൻ പൊട്ടി ഒര് കുപ്പി വെള്ളം മേടിച്ച് കൊണ്ട് വരാം... ദേവൂനെ നോക്കി പറഞ്ഞിട്ട് ഹരി റോഡ് ക്രോസ്സ് ചെയ്ത് അപ്പുറത്തേക്ക് പോയി... റം , ഹരിയേട്ടന്റെ കാർ കാണുന്നില്ലല്ലോ... നമ്മുക്ക് ഒപ്പം ഇത്രനേരം ഉണ്ടായിരുന്നതാ... കുറച്ച് കഴിഞ്ഞപ്പോൾ പുറകിലേക്ക് നോക്കികൊണ്ട് ആരു ദേവനോട് പറഞ്ഞു.... അവര് ചിലപ്പോൾ മുന്നിൽ പോയിട്ടുണ്ടാകും... ദേവൻ പറഞ്ഞു.. ഏയ്യ് ഇല്ല , പോയാൽ നമ്മള് കാണേണ്ടതല്ലേ.. ആരു പറഞ്ഞു... മ്മ്മ് " വിളിച്ച് നോക്കാം... ദേവൻ പറഞ്ഞു... അവൻ തന്നെ ഹരിയെ വിളിച്ച് ഫോൺ സ്പീകറിൽ ഇട്ട് ഫോൺ ആരുവിന്റെ കൈയിൽ കൊടുത്തു.... ദേവനാണല്ലോ... പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് കൊണ്ട് ദേവൂനെ നോക്കി ഹരി പറഞ്ഞു... ഹലോ ഹരിയേട്ടാ , എവിടെയാ.. നിങ്ങൾ മുന്നോട്ട് പോയോ... ഹരി കോൾ എടുത്തപ്പോൾ തന്നെ ദേവൻ ചോദിച്ചു... ഇല്ലടാ , മാളൂന് ചെറിയ വോമിറ്റിംഗ്... ഞങ്ങൾ വണ്ടി സൈഡാക്കി... എവിടെയാ... ഞങ്ങൾ വരണോ..???

ഏയ്യ് വേണ്ടടാ , ഇപ്പോ കുഴപ്പമില്ല... അവൾക്ക് വെള്ളം മേടിച്ച് കൊടുത്തിട്ടുണ്ട് ഞങ്ങൾ വരാൻ തുടങ്ങുവാ... മ്മ്മ് " ശെരി ഹരിയേട്ടാ , എന്തേലുമുണ്ടെൽ വിളിക്ക്.... ആടാ , വിളിക്കാം.. നിങ്ങൾ വിട്ടോ... ഹരി കോൾ കട്ട്‌ ചെയ്‌തു.... മാളു, ഇപ്പോ കുഴപ്പം ഇല്ലല്ലോ... ഇല്ല ദേവേച്ചി.... എന്നാൽ നമ്മുക്ക് പോയാലോ... ഹരി മാളുനെ നോക്കി ചോദിച്ചു.... മ്മ്മ്മ് "" ചെമ്പകമാഗലത്ത് ആദ്യയം എത്തിയത് ദേവന്റെ കാർ ആയിരുന്നു.... ഒരുപാട് നാളുകൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് കയറുന്നതിന്റെ എല്ലാ സന്തോഷവും ശേഖരന്റെ മുഖത്തുണ്ടായിരുന്നു.. ശേഖരൻ ലളിതയുടെ കൈ പിടിച്ച് ഉമ്മറത്ത് കയറിയിരുന്നു.. ദേവൻ ആരുവിനെ എടുത്ത് പതിയെ വീട്ടിലേക്ക് അച്ഛന്റെ അടുത്ത് തന്നെ കണ്ട് പോയി ഇരുത്തി.. വീട് പഴേപോലെയായ സന്തോഷമായിരുന്നു എല്ലാവർക്കും... ഹരിയുടെ കാർ മുറ്റത്ത് നിർത്തിയപ്പോൾ തന്നെ മാളു വേഗമിറങ്ങി ആരെ നോക്കാതെ അകത്തേക്ക് കയറി പോയി... മാളു... പുറകിൽ നിന്ന് ലളിത അവളെ വിളിച്ചെങ്കിലും മാളു നിൽകാതെ സ്വന്തം റൂമിലേക്ക് പോയി.. അവളോട് ഇപ്പോ ഒന്നും ചോദിക്കണ്ട അമ്മേ... നമ്മള് പുറകെ ചെല്ലുമ്പോഴാ അവൾക്ക് വാശി... കുറച്ച് നേരം തന്നെയിരിക്കട്ടെ , ആരും മിണ്ടാൻ ചെല്ലാതാകുമ്പോൾ പഴേപോലെ സംസാരിച്ച് വന്നോളും...

എല്ലാവരെ നോക്കി ഹരി മ്മ്മ്മ് " അതാ നല്ലത്... ദേവനും പറഞ്ഞു.... മോളെ , മാളു കാരണം ഇന്ന് അവിടെ എല്ലാവർക്കും സങ്കടമയെല്ലേ... ആരുനെ നോക്കി ലളിത ചോദിച്ചു.... അതൊന്നും സാരല്ല അമ്മേ... മാളു അവളുടെ സങ്കടം കൊണ്ട് ചെയ്തതായിരിക്കും... സാരല്ല, കുറച്ച് കഴിയുമ്പോൾ എല്ലാം നേരെയായിക്കോളും.. ഇല്ലകിൽ നമ്മുക്ക് നേരെയാക്കാം.. എല്ലാവരെ നോക്കികൊണ്ട് ആരു പറഞ്ഞു.... പുത്തൻപുരക്കൽ നിന്ന് ഭക്ഷണം കഴിച്ചത് കൊണ്ട് ആർക്കും ഒന്നും വേണ്ടായിരുന്നു.... എങ്കിലും ദേവി എല്ലാവർക്കും ചായ ഇട്ട് കൊടുത്തു.... മാളു കുറച് നേരം തന്നെയിരിക്കട്ടെയെന്ന് കരുതി ആരും അവളെ ശല്യം ചെയ്യാൻ പോയില്ല... ദേവാ... മോനെ... ഇനിയെന്താ നിന്റെ തീരുമാനം...?? വിജയനെ വരുണിനെ ഇല്ലാതാക്കിട്ടു ജയിലിൽ പോകാനാണോ...??? ചായ കുടിച്ചോണ്ടിരുന്നപ്പോഴാണ് ശേഖരൻ ദേവനോട് സംസാരിച്ച് തുടങ്ങിയത്... പിന്നെ ഞാൻ എന്താ അച്ഛാ അവരെ ചെയ്യണ്ടത്...? ഇത്രയൊക്കെയേ നമ്മളോട് ചെയ്ത അവരെ എന്തായാലും വെറുതെ വിടാൻ പറ്റില്ല... ദേവൻ തീർത്ത് പറഞ്ഞു "" അവരെ വെറുതെ വിടാനല്ല പറഞ്ഞത് , പക്ഷേ നി എന്ത് ചെയുമ്പോഴും നിന്നെ പ്രതിഷിച്ചിരിക്കുന്ന ഒര് പെങ്കൊച്ച് കൂടെയുണ്ടന്ന് ഓർക്കണം.... ആരുവിനെ നോക്കികൊണ്ട് ശേഖരൻ ദേവനോട് പറഞ്ഞു "" കഴിഞ്ഞതൊക്കെ കഴിഞ്ഞു , ഇനി ഒന്നിനും പോകണ്ട.. ഇനിയും നഷ്ടം സഹിക്കാൻ പറ്റില്ല... പേടിയോടെ ലളിത പറഞ്ഞു "" അത് തന്നെയാ എനിക്കും പറയാനുള്ളത്..

ശരീരം നോവിച്ച് കൊണ്ടുള്ള ഒരു കളിക്കും ഇനി നിൽക്കണ്ട.. അവർക്കെതിരെ ഇപ്പൊ തന്നെ ഒരുപാട് കാര്യങ്ങൾ നി ചെയ്തില്ലേ...?? അവരുടെ ബിസിനസ് തകർന്ന് തുടങ്ങി, ഇനി മുന്നോട്ടൊര് ഉയർച്ച എന്തായാലും അവർക്ക് ഉണ്ടാകില്ല... അത് കൊണ്ട് ഇനി കൂടുതൽ ഒന്നും വേണ്ട , നമ്മുക്ക് നാളെ അവരോയോന്ന് പോയി കാണാം... മുഖത്ത് നോക്കി കാര്യങ്ങളൊക്കെ പറഞ്ഞവസാനിപ്പിക്കം.. അത് മതി.. ശേഖരൻ പറഞ്ഞു... താല്പര്യമില്ലകിലും ദേവൻ അത് സമ്മതിച്ചു... ആരു നീ വാ , ക്ഷീണം കാണും.... വന്ന് കിടന്നോ... ദേവൻ എണീച്ച് ആരുവിന്റെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.... ക്ഷീണമുണ്ടാകിൽ നി പോയി കിടന്നോ.. കല്യാണം കഴിയുന്ന വരെ ആരു മാളുവിന്റെ കൂടെ കിടന്നോളും.. ദേവനെ നോക്കി ലളിത പറഞ്ഞു മാളുവിന്റെ കൂടെയോ..!! അതെന്തിന്... കാര്യം മനസിലാകാതെ ദേവൻ ലളിതയോട് ചോദിച്ചു... കാര്യമൊന്നും തത്കാലം നി അറിയണ്ട, പറഞ്ഞതാനുസരിച്ചാൽ മതി... ലളിത സൗണ്ട് ഉയർത്തി കൊണ്ട് പറഞ്ഞു "" റൂം മാറ്റി കിടത്താനാണേൽ ഇവളെ അവിടെ നിർത്തിയാൽ മതിയായിരുന്നാല്ലോ... ദേവൻ എല്ലാവരോടും ചൂടായികൊണ്ട് ചോദിച്ചു '' മതിയായിരുന്നു , നിന്റെ നിർബന്ധം കൊണ്ട് , കൊണ്ട് വന്നതല്ലേ... ഇനി ഞാൻ പറയുന്നത് കേട്ടാൽ മതി...

ലളിത പറഞ്ഞു.. ഹരിയേട്ടാ... അച്ഛാ... ദേവൻ ദയനീയമായി ഹരിയെയും ശേഖരനെയും നോക്കി... എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന രീതിക്ക് ശേഖരൻ തിരിച്ച് ദേവനെ നോക്കി... ഹരിയാണേൽ ഞാൻ ഈ നട്ട്കാരനെ അല്ല എന്നാ രീതിക്ക് ഇരിക്കുന്നുണ്ട്.... ദേവൂ ആണേൽ ദേവന്റെ അവസ്ഥ കണ്ട് ചിരി അടക്കി ഇരിക്കുവായിരുന്നു... ഓഹോ... അപ്പോൾ ഈ കാര്യത്തിൽ എല്ലാവരും ഒറ്റകെട്ടാണല്ലേ.. എന്നലെ അത് നടക്കത്തില്ല , ആരുവിനെ പിടിച്ചേണിപ്പിച്ച് കൊണ്ട് ദേവൻ പറഞ്ഞു.... ടാ, പയ്യെ കൊച്ചിന് വയ്യാത്തതാ... ശേഖരൻ വേഗം ദേവനോട് പറഞ്ഞു... ടാ, ഒന്ന് പയ്യെ... ദേവന്റെ കട്ടായം കണ്ട് ഹരിയും പറഞ്ഞു... റം , എന്താ ഈ കാണിക്കുന്നേ... എന്നെ വിട്ടേ , ഞാൻ മാളുവിന്റെ റൂമിൽ കിടന്നോളാം.. ദേവനെ തടഞ്ഞ് കൊണ്ട് ആരു പറഞ്ഞു വേണ്ട.... എന്റെ ഭാര്യ എന്റെ റൂമിലെ കിടക്കേണ്ടത്, അത് കൊണ്ട് ആരും തടയാൻ ശ്രമിക്കണ്ട... ശ്രദ്ധിച്ച് ആരുനെ പൊക്കിയെടുത്ത് കൊണ്ട് ദേവൻ പറഞ്ഞു ഈ ചെക്കനെന്താ ഈ കാണിക്കുന്നത്... ദേവന്റെ പ്രവർത്തി കണ്ട് ലളിത ഞെട്ടി പോയി... സ്‌നേഹം കുടിയാലുള്ള കുഴപ്പം ഇതാണ്.. ദേവന്റെ പ്രവർത്തി കണ്ട് ചിരിയോടെ ദേവൂ പറഞ്ഞു... ദേവന്റെ കൈയിൽ കിടന്ന് ആരു പിടക്കുന്നുണ്ടായിരുന്നു , പക്ഷേ ദേവൻ അതൊന്നും കാര്യമാകാതെ റൂമിലേക്ക് നടന്നു... നിങ്ങൾ എന്താ മനുഷ്യ ഒന്നും മിണ്ടാതെ...!!! അവനോട് ഒന്ന് പറഞ്ഞ് കൂടെ... ലളിത ശേഖരനെ നോക്കിക്കൊണ്ട് ചോദിച്ചു...

ഞാനെന്ത് പറയാനാ , അവൻ അവന്റെ ഭാര്യയെ കൊണ്ടാണ് പോകുന്നത്... ലളിതയെ നോക്കി കൈമലർത്തി കൊണ്ട് ശേഖരൻ പറഞ്ഞു.... ആരെന്ത് പറഞ്ഞാലും ഈ കാര്യം ഞാൻ കേൾക്കില്ല...!!! റൂം അടക്കുന്നതിന് മുൻപ് ദേവൻ എല്ലാവരോടുമായി വിളിച്ച് പറഞ്ഞു... ദേവന്റെ പോക്ക് കണ്ട് ഹരി ഉറക്കെ ചിരിക്കാൻ തുടങ്ങി... ഹരിയുടെ ചിരി കണ്ട് ലളിത അവനെ രുക്ഷാമയോന്ന് നോക്കി അമ്മ എന്തിനാ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത് , ഞാനെന്ത് ചെയ്തു... ലളിതയുടെ നോട്ടം കണ്ട് ചെറിയ പേടിയോടെ ഹരി ചോദിച്ചു അവനെ ഇങ്ങനെ വഷളാക്കുന്നത് അവന്റെ ചേട്ടനായാ നീ തന്നെയാ... ദേവനെ വേഗം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കോ.. കല്യാണത്തിന് മുൻപ് എന്തെങ്കിലും കുരുത്തക്കേട് കാണിക്കാനാണെങ്കിൽ എല്ലാത്തിനെ ഞാനിവിടെന്ന് ഇറക്കി വിടും, പറഞ്ഞേക്കാം... എന്റെ അമ്മേ...ഇത്ര ദിവസം ആരു ആ റൂമിൽ തന്നെയാല്ലേ കിടന്നത്.. പിന്നെ ഇപ്പോ മാറ്റി കിടത്തിയിട്ട് എന്താ കാര്യം... എല്ലാവരോടുമായി ഹരി ചോദിച്ചു... ഇത്രനാൾ ഉള്ളപോലെയല്ല നിന്റെ പുന്നാര അളിയൻ ഇപ്പോ.. ഹരിയെ നോക്കി ശേഖരൻ പറഞ്ഞു.... അല്ല അത് പിന്നെ..?? മറുപടി ഒന്നും പറയാൻ ഇല്ലാതെ ഹരി അമ്മയെ അച്ഛനെ ഒന്ന് നോക്കി... അവനെ വേഗം കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കോ...

ഇല്ലേൽ അളിയന്മാർ രണ്ടും നാളെ മുതൽ പുറത്തായിരിക്കും... ഹരിയെ നോക്കി പറഞ്ഞിട്ട് ലളിത മാളുവിന്റെ റൂമിലേക്ക് പോയി.... റം എന്തായി കാണിക്കുന്നെ , കല്യാണം കഴിയുന്നത് വരെ ഞാൻ മാളുവിന്റെ റൂമിൽ കിടന്നോളാം.. റൂമിലെത്തിയപ്പോൾ ആരു ദേവനോട് പറഞ്ഞു വേണ്ടല്ലോ , ഇവിടെ കിടന്നാൽ മതി... എന്റെ കൂടെ നിർത്താനാ ഞാൻ നിന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത്.. ആരുനെ ബെഡിൽ കിടത്തികൊണ്ട് ദേവൻ പറഞ്ഞു രുക്ഷമായി ദേവനെ ഒന്ന് നോക്കിയ ശേഷം ആരു ചെരിഞ്ഞ് കിടന്നു... മിണ്ടാതെ ഇവിടെ കിടന്നോ, ഇനി ഡ്രസ്സ്‌ മാറുന്നുണ്ടേൽ മാറിക്കോ... ഞാൻ ഒന്ന് ഫ്രഷ് ആയി ഹരിയേട്ടനെ കൂടെ കണ്ടിട്ട് വരാം.. മിക്കവാറും അമ്മ ഹരിയേട്ടന് കൊടുത്ത് കാണും... ആരുവിന്റെ കവിളിൽ തട്ടി ചിരിയോടെ പറഞ്ഞിട്ട് ദേവൻ പുറത്തേക്ക് പോയി... ദേവൻ പോയ പുറകെ ആരു പയ്യെ കുളിക്കാൻ വേണ്ടി കയറി പോയി.... **** കണ്ണടച്ച് കിടക്കുന്നാ മാളൂനെ കണ്ടാണ് ലളിത റൂമിലേക്ക് കയറിയത്... ഉറങ്ങുവാണേൽ ഉറങ്ങിക്കോട്ടെയെന്ന് കരുതി ലളിത അവളെ ഉണർത്താതെ പയ്യെ റൂം ചാരിയിട്ട് പുറത്തേക്ക് നടന്നു... അമ്മ പോയെന്ന് തോന്നിയപ്പോൾ മാളു പതിയെ കണ്ണ് തുറന്നു.. ആരോടും തനിക്കിപ്പം ഒന്നും പറയാന്നില്ല , ഒര് തെറ്റും ചെയ്യാത്ത തന്റെ കുഞ്ഞിനെ ഓർത്തിട്ടാണ് അല്ലകിൽ എല്ലാമവസാനിപ്പിച്ച് താൻ പോയേനെ.. കണ്ണുകൾ ഇറുകിയടച്ച് മാളു സ്വയം പറഞ്ഞു ** ദേവൂ , ഹരിയേട്ടൻ എവിടെ...

റൂമിൽ ഹരിയെ കാണാത്തത് കൊണ്ട് ദേവൻ ദേവൂനോട് ചോദിച്ചു... ഹരിയേട്ടൻ ഫോണും കൊണ്ട് ബാൽകാണിയിലേക്ക് പോയി... എന്താ ദേവാ... ഏയ്യ് ഒന്നുല്ല , ഞാൻ ഒന്ന് ഹരിയേട്ടനെ കണ്ടിട്ട് വരാം.... ഹരിയേട്ടാ.... ബാൽകാണി നിൽക്കുന്ന ഹരിയുടെ അരികിലേക്ക് ദേവൻ ചെന്നു... ആ , ഞാൻ നിന്നെക്കാണാൻ റൂമിലേക്ക് വരാനിരിക്കുവായിരുന്നു , എന്താണാവോ ഇങ്ങോട്ടേക്ക് വന്നത്... ചിരിയോടെ ഹരി ദേവനോട് ചോദിച്ചു അത് ഹരിയേട്ടാ , അച്ഛൻ പറയുന്നത് പോലെ അവരെ അങ്ങനെ വെറുതെ വിടാൻ പറ്റുമോ..?? പിന്നെ എന്താ നിന്റെ ഉദ്ദേശം..?? അല്ല ഹരിയേട്ടാ , നാളെ പോയി അവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ട് വന്നാലും അവര് വെറുതെയിരിക്കുമെന്ന് ഹരിയേട്ടന് തോന്നുന്നുണ്ടോ..?? ഇല്ലടാ , നമ്മുടെ അച്ഛനും അമ്മയും പറയുന്ന പോലെ അവരിനി നന്നാവൻ ഒന്നും പോകുന്നില്ലാ.. പിന്നെ അച്ഛൻ പറഞ്ഞതല്ലേ , കാര്യമൊന്നുമില്ലകിലും നമ്മുക്ക് പോയി ഒന്ന് സംസാരിച്ചിട്ട് വരാം.. അത്ര തന്നെ... ദേവനോടായി ഹരി പറഞ്ഞു മ്മ്മ് " സംസാരിച്ചിട്ട് വരാം.. പക്ഷേ അവർക്ക് ഒന്നും നിർത്താൻ ഉദ്ദേശമില്ലകിൽ, പിന്നെയൊന്നും ഞാൻ നോക്കില്ല... വേരോടെ പിഴുതെറിയും എല്ലാത്തിനേം.. ദൂരേക്ക് നോക്കികൊണ്ട് ദേവൻ പറഞ്ഞു മ്മ്മ്മ് " അതാ നല്ലത്.. അവനെ സപ്പോർട്ട് ചെയ്ത് കൊണ്ട് ഹരിയും പറഞ്ഞു അല്ല , എന്താ ഹരിയേട്ടന് എന്നോട് പറയാനുള്ളത്... ചിരിയോടെ ദേവൻ ഹരിയോട് ചോദിച്ചു അങ്ങനെ പ്രേതിയേകിച്ച് ഒന്നും പറയാനില്ല...

എന്നാലും പറയുവാ , ഇത്രനാൾ നീ നല്ല കൊച്ചയിരുന്നു... ഇനി കല്യാണം കഴിയുന്നത് വരെ അങ്ങനെ തന്നെയായിരിക്കണം... നിങ്ങളുടെ കല്യാണത്തിന് അവള് വയറ് നിറഞ്ഞ് നിന്നാൽ നമ്മുക്കൊക്കെ നാണക്കേടാണ്.. അത് മാത്രമല്ല , നീയെന്തേലും കുരുത്തക്കേട് ഒപ്പിച്ചാൽ ഞാൻ കൂടി വീടിന് പുറത്ത് പോകുമെന്ന അമ്മ പറഞ്ഞത്... അത് കൊണ്ട് അനിയാ , നിയെന്ത് ചെയ്താലും എന്നെ കൂടെ ഒന്ന് ഓർക്കണം.. ചിരിയോടെ ദേവന്റെ കവിളിൽ തട്ടി പറഞ്ഞിട്ട് ഹരി റൂമിലേക്ക് കയറിപ്പോയി.... ദേവനാണേൽ ഹരി പറഞ്ഞതൊന്നും മനസിലാകാതെ കുറച്ച് നേരം അവിടെ തന്നെ നിന്നും.. പിന്നെ എന്തോ ഓർത്ത് ചിരിച്ച് കൊണ്ട് റൂമിലേക്ക് പോയി... ദേവൻ റൂമിലെത്തിയപ്പോൾ ആരുവിനെ അവിടെ കണ്ടില്ല.... ബാത്‌റൂമിൽ നിന്ന് വെള്ളം വിഴുന്ന സൗണ്ട് കേട്ടപ്പോൾ അവൾ കുളിക്കുവാണെന്ന് ദേവന് മനസിലായി.. ദേവനും വേഗം ഡ്രസ്സ്‌ എടുത്ത് കുളിക്കാൻ വേണ്ടി അപ്പുറത്തെ റൂമിലേക്ക് പോയി , കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ആരു കിടന്നിരുന്നു... ആരു കുളിച്ചിറങ്ങിയപ്പോൾ റൂമിൽ ദേവനെ കണ്ടില്ല... കാലിലെ ഡ്രസ്സിങ്ങിൽ പറ്റിയ വെള്ളം തുടച്ച് കളഞ്ഞ് ആരു വേഗം കയറി കിടന്നു.... ആഹാ... കൊള്ളാലോ.... ഇത്ര പെട്ടന്ന് ഉറങ്ങിയോ...?? കണ്ണടച്ച് കിടക്കുന്ന ആരുനെ നോക്കി ദേവൻ ചോദിച്ചു...

പക്ഷേ ആരു ഒന്നും മിണ്ടിയില്ല... ദേവൻ വേഗം പോയി ഡോർ അടച്ച് വന്ന് ഒര് ടി ഷർട്ട്‌ എടുത്തിട്ട് ബെഡിലേക്ക് ഇരുന്നു... ആരു ഡീ എണിച്ചേ... നീ ഉങ്ങിട്ടില്ല ചുമ്മാ കിടക്കുന്നതാണെന്ന് എനിക്കറിയാം... എണിച്ചേ... എണീക്കാൻ.... ദേവൻ ആരുനെ തട്ടി വിളിച്ചു വേറെ വഴിയില്ലാത്തത് കൊണ്ട് ആരു പയ്യെ എണീച്ചിരുന്നു... കുളി കഴിഞ്ഞ് മുട്ട് വരെയുള്ള പാവാടയും ടി ഷർട്ടുമായിരുന്നു അവളുടെ വേഷം.. കുഞ്ഞിക്കുട്ടികളുടെ നിഷ്കളകതയായിരുന്നു അവളുടെ മുഖത്തപ്പോൾ.. ദേവന്റെ പ്രണയം എടുത്ത് കാണിക്കാൻ എന്നോളം അവള് സിമദാരേഖ നന്നായി ചുമപ്പിച്ചിരുന്നു... ആരുവിന്റെ കഴുത്തിൽ പറ്റിച്ചേർന്ന് കിടക്കുന്ന മിന്നിലേക്ക് പെട്ടന്ന് ദേവന്റെ നോട്ടം പോയി... എന്തിനാ ആരു നീ ഇപ്പോഴുമിത് ഇങ്ങനെ സൂഷിക്കുന്നത് , അതിന് മാത്രം ഇതിന് നീ വിലാ കല്പിക്കുന്നുണ്ടോ..?? ആരുവിന്റെ കഴുത്തിൽ കിടക്കുന്ന മിന്നിൽ പിടിച്ച് കൊണ്ട് ദേവൻ അവളോട് ചോദിച്ചു... ഇതിനെന്റെ ജീവന്റെ വിലയുണ്ട് റം, ദേവന്റെ കണ്ണിലേക്ക് തന്നെ നോക്കി ആരു മറുപടി പറഞ്ഞു "" ശെരികും.. കുസൃതി ചിരിയോടെ ആരുവിന്റെ അടുത്തിരുന്ന് കൊണ്ട് ദേവൻ ചോദിച്ചു.... ശെരിക്കും.. ഈ മിന്നാണ് എന്റെ പ്രാണൻ... മിന്നിൽ തലോടികൊണ്ട് ആരു പറഞ്ഞു....

ആഹാ , അപ്പൊ എനിക്കോ.. ടി ഷർട്ടിന്റെ ഇടയിലൂടെ ആരുവിന്റെ വയറ്റിൽ തലോടി കൊണ്ട് കള്ളച്ചിരിയോടെ ദേവൻ ചോദിച്ചു.... പെട്ടന്നുള്ള ദേവന്റെ നിക്കത്തിൽ ഒരു പിടച്ചിലോടെ ആരു ദേവനിലേക്ക് ചേർന്നിരുന്നു.... പറ, അപ്പൊ എനിക്കോ.. ദേവൻ ഒന്നുടെ അവളുടെ വയറ്റിൽ തലോടി കൊണ്ട് ചോദിച്ചു "" റം ഇല്ലകിൽ ഞാനില്ല , റാമിനോടുള്ള എന്റെ പ്രണയമണ് എന്റെ ജീവന്റെ അടയാളം.. അത് ഇല്ലാതാകുന്ന നിമിഷം അലീന അവസാനിച്ചിരിക്കും.. ദേവന്റെ മിഴിയിലേക്ക് നോക്കിക്കൊണ്ട് ആരു പറഞ്ഞു... ആരു... നിന്നോടുള്ള പ്രണയം മാത്രമേ ഇപ്പൊ എന്നിലുള്ളൂ , അത് ഒരിക്കലും അവസാനിക്കാത്ത ഉറവ പോലെയാണ്.. നിന്നിൽ നിന്നും എനിക്കിനിയൊര് മോചനം വേണ്ട... ആരുവിനെ ചേർത്ത് പിടിച്ച് ദേവൻ പറഞ്ഞു "" അതിന് എന്നിൽ നിന്ന് റാമിനെ വേർപെടുത്താൻ ഇനിയാർക്കും കഴിയില്ലല്ലോ.. ദേവനിലേക്ക് ഒന്ന് ചേർന്നിരുന്ന് കൊണ്ട് ആരു പറഞ്ഞു "" ഇത് എന്നും ഇവിടെ തന്നെ കാണണം ആരുവിന്റെ മിന്നിൽ ചുണ്ട് ചേർത്ത് കൊണ്ട് ദേവൻ പറഞ്ഞു... ഒരു ചിരിയോടെ ആരു തലയനക്കി സമ്മതം പറഞ്ഞു.... ദേവന്റെ നോട്ടം തന്റെ ചുണ്ടിൽ ആണെന്നറിഞ്ഞ ആരു വേഗം ചുണ്ട് കുട്ടിപിടിച്ച് ചെരിഞ്ഞ് കിടക്കാൻ നോക്കി.... ഒരു ചിരിയോടെ ദേവൻ ആരുവിനെ നേരെ കിടത്തി അവളിലെ ഏതിർപ്പ് കാര്യമാക്കാതെ ആ വിറയ്ക്കുന്ന അധരങ്ങൾ സ്വന്തമാക്കി , പതിയെ പതിയെ ആരുവിന്റെ എതിർപ്പുകൾ അലിഞ്ഞില്ലാതാവുന്നത് ദേവൻ അറിയുന്നുണ്ടായിരുന്നു...

ചുണ്ട് പൊട്ടി ഇരുബ് ചോവ വന്നിട്ടും ദേവൻ ആരുവിൽ നിന്ന് അകന്നില്ല, എത്ര നുകർന്നിട്ടും മതിയാകാത്ത പോലെ , അവളുടെ ചുണ്ടിനോളം മധുരം ഉള്ളതൊന്നും തനിക്ക് കിട്ടാത്തത് പോലെ ദേവൻ പിന്നെയും പിന്നെയും അതിന്റെ അഴങ്ങളിലേക്ക് ചെന്നു... ദേവന്റെ കൈയുടെ കുസൃതി കൂടിയപ്പോൾ ആരു പതിയെ അവനെ തള്ളി മാറ്റി ,എങ്കിലും ഒരു ചിരിയോടെ ദേവൻ വീണ്ടും അവളിലേക്ക് ആഴ്നിറങ്ങി.. ദേവൻ തന്റെ മുഖം മുഴുവൻ ചുംബനങ്ങൾകൊണ്ട് മുടുമ്പോഴും, അവസാനം ചുണ്ടുകൾ കടിച്ചെടുക്കുമ്പോഴും അതിന് ശേഷം കഴുത്തിൽ തോളിൽ ഒടുവിൽ മാറിടത്തിലേക്ക് അവന്റെ ചുണ്ടുകൾ ആഴ്നിറങ്ങിയപ്പോഴും അവൾ തടയാൻ പോയില്ല , ദേവന്റെ സ്‌നേഹം അനുഭവിക്കാൻ അവളും ആഗ്രഹിച്ചിരുന്നു... ദിർഘമായ ചുംബനത്തിന് ശേഷം ദേവൻ മുഖമുയർത്തി ആരുവിന്റെ ടീഷർട്ടിന് പുറത്ത് ദേവൻ കൈ വെച്ചു... തന്റെ അനുവാദത്തിനാണ് അവൻ കത്ത്നിൽക്കുന്നതെന്ന് ആരുവിന് മനസിലായി.. ഒരു പിടച്ചിലോടെ ആരു ദേവന്റെ കൈക്ക് മുകളിൽ തന്റെ കൈ ചേർത്ത് വെച്ചു... എനിക്ക് നിന്നിലേക്ക് ആഴ്നിറങ്ങാൻ തോന്നുന്നു ആരു... ആരുവിന്റെ ചെവിയിലേക്ക് ചുണ്ട് ചേർത്ത് സ്വകാര്യമായി കൊണ്ട് ദേവൻ പറഞ്ഞു... വേണ്ട റം.... ഇത്രനാൾ കാത്തിരുന്നില്ലേ , ഇനി കുറച്ച് ദിവസം കൂടി... എല്ലാവരുടെ അനുഗ്രഹത്തോടെ ഒന്നൂടെ ഈ മിന്ന് എന്റെ കഴുത്തിൽ വീണ ശേഷം മതി.. അത് വരെ കാത്തിരിക്കില്ലേ...

ദേവന്റെ കണ്ണിലേക്ക് നോക്കികൊണ്ട് ആരു ചോദിച്ചു " മതിയോ...?? ആരുവിന്റെ കഴുത്തിൽ മുഖമർത്തി കൊണ്ട് ദേവൻ ചോദിച്ചു.... മാ... മതി... ഒര് പിടച്ചിലോടെ ആരു പറഞ്ഞു.... എനിക്ക് വേണം ആരു നിന്നെ , എത്ര സ്‌നേഹിച്ചിട്ടും മതിയാകാത്തത് പോലെ... പിന്നെയും പിന്നെയും കൊതി തോന്നുവാ... ശരീരം നിന്നെ വല്ലാതെ കൊതിക്കുന്നത് പോലെ.. നിന്നിലേക്ക് ആഴ്നിറങ്ങി എനിക്ക് മാത്രമുള്ളതോക്കെ സ്വന്തമാക്കാൻ തോന്നുന്നു... പിടിച്ച് നിൽകാൻ കഴിയാത്തെ വരുവാ.. എങ്കിലും കാത്തിരിക്കാം ഞാൻ.. അത് വരെ അകന്ന് നിൽകാൻ മാത്രം പറയരുത് നീ എന്നോട്... കഴിയില്ല എനിക്ക്.. അവളുടെ കവിളിൽ അമർത്തി ഉമ്മ വെച്ച് കഴുത്തിൽ മുഖമൊളിപ്പിച്ച് കൊണ്ട് ദേവൻ പറഞ്ഞു... അപ്പോഴും അവന്റെ കൈയികൾ അവളെ ചുറ്റി വരിഞ്ഞിരുന്നു... ദേവന്റെ ശരീരഭാരം കൊണ്ട് തന്റെ കാലുകൾ വേദനിക്കുന്നത് ആരു അറിയുന്നുടായിരുന്നു എങ്കിലും അവനിൽ നിന്ന് അകലാൻ അവൾ ശ്രമിച്ചില്ല... ഒര് ചിരിയോടെ ആരു ദേവന്റെ കൈക്കുള്ളിൽ ഒതുങ്ങി കിടന്നു.... ❤️❤️❤️❤️❤️❤️ മാളു അടുത്തില്ലാതെ ഭ്രാന്ത് പിടിച്ച് നടക്കുവായിരുന്നു ജസ്റ്റി... തന്റെ ഫോണിലുള്ള മാളുവിന്റെ മാളു അറിയാതെ എടുത്ത ഫോട്ടോയിലേക്ക് തന്നെ നിറ മിഴിയോടെ ജസ്റ്റി നോക്കി...

അവന്റെ സങ്കടം മുഴുവൻ പുറത്ത് വരാൻ തുടങ്ങി.... ഇല്ല... ഇല്ല മാളു , എനിക്ക് നീ ഇല്ലാതെ പറ്റുന്നില്ല , ശ്രമിച്ച് നോക്കി ഞാൻ.. പക്ഷേ തല പൊട്ടി പോകുന്ന പോലെ... എന്തോ വലിയൊര് ഭരം കൊണ്ട് എന്റെ നെഞ്ച് കിടന്ന് വിങ്ങുവാ.. ഒന്ന് തിരികെ വാ മാളു.... സ്‌നേഹം കൊണ്ട് ഞാൻ നിന്നെ മുടിക്കോളാം... മാളു... ഒന്ന് തിരികെ വാടി... നിന്നെ കാണാതെ എന്റെ നെഞ്ച് വിങ്ങുവാടി... സ്‌നേഹം നീ തരണ്ട , കുന്നോളം ഞാൻ തന്നോളം.. പകരം വെറുപ്പ് സമ്മാനിച്ച് നീ എന്റെ കൂടെ ഉണ്ടായാൽ മതി... ഒന്ന് തൊടാനുള്ള അവകാശം പോലും വേണ്ട , ഒന്ന് കണ്ടാൽ മതി.. കണ്മുന്നിൽ ഉണ്ടായാൽ മതി... വരുമോ മാളു... ഒന്ന് വാടി...!!! തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന മാളുവിന്റെ ഫോട്ടോയിലേക്ക് നോക്കികൊണ്ട് ജസ്റ്റി അലറി... ടാ , മോനു...!!!! മാളു അരികിലില്ലതെ ജസ്റ്റി ഉറങ്ങില്ലാന്ന് ലാലിക്ക് നന്നായിയാറിയാമായിരുന്നു... അത് കൊണ്ട് അവന് കൂട്ടായി വന്നതായിരുന്നു ലാലി... അപ്പോഴാണ് ജസ്റ്റിയുടെ കരച്ചിൽ അവൻ കേട്ടത്... ആരുടേലും നെഞ്ചിൽ വീണ് കരയാൻ കാത്തിരിക്കുവായിരുന്നു ജസ്റ്റി... ലാലി റൂമിലേക്ക് വന്നതെ ജസ്റ്റി അവന്റെ നെഞ്ചോട് ചേർന്ന് കരയാൻ തുടങ്ങി.. സമാധാനിപ്പിക്കാൻ എന്നോണം ലാലി അവന്റെ പുറത്ത് ചെറുതായി തട്ടി കൊടുത്തു ,

അല്ലാതെ ആ അവസ്ഥയിൽ വേറൊന്നും അവനോട് പറഞ്ഞിട്ട് കാര്യമില്ലന്ന് ലാലിക്ക് അറിയാമായിരുന്നു.... മോനു... നി കരയല്ലേ... എനിക്കും സങ്കടം വരുവാ... ജസ്റ്റിയുടെ സങ്കടം കണ്ടപ്പോൾ ലാലിക്കും സങ്കടം വന്നു... എല്ലാവരോടും വഴക്കിട്ട് പാര പണിത് നടക്കുമെങ്കിലും ആരുടേലും സങ്കടം കണ്ടാൽ ലാലിക്ക് സഹിക്കില്ല.... സാരമില്ലടാ പോട്ടെ.. ജസ്റ്റിയെ സമാധാനിപ്പിക്കാൻ വേണ്ടി ലാലി പറഞ്ഞു... എന്നാടാ ഇവിടെ.. എന്താ പറ്റിയെ... മോനു... നി എന്താ കരയുന്നെ.. റൂമിലേക്ക് വന്ന ഷിനി ജസ്റ്റിയുടെ കരയുന്ന മുഖം കണ്ട് ചോദിച്ചു "" എനിക്ക് അവളില്ലാതെ പറ്റില്ല ഷിനിച്ചാ... ഇടർച്ചയോടെ ജസ്റ്റി പറഞ്ഞു "" അതിന് മാളു പോയതാലല്ലോ , നീ അവളെ പറഞ്ഞ് വിട്ടതല്ലേ... അവനെ നോക്കി ഷിനി ചോദിച്ചു.... അതേയ് , മാളുവിന്‌ പോകാൻ വലിയ താല്പര്യമില്ലാത്ത പോലെയാ ഞങ്ങൾക്ക് തോന്നിയെ.. ലാലിയും പറഞ്ഞു താല്പര്യമില്ലകിൽ പോകില്ലാന്ന് അവൾക്ക് എന്നോട് പറഞ്ഞൂടായിരുന്നോ..... കരച്ചില് നിർത്തി ജസ്റ്റി ചോദിച്ചു "" ഇപ്പൊ അവൾക്കയോ കുറ്റം.. ഒന്ന് തുറന്ന് സംസാരിച്ചാൽ തിരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു , അതിന് ശ്രമിക്കാതെ നീയല്ലേ മാറി നടന്നത്.... അങ്ങോട്ടേക്ക് വന്ന സണ്ണി ജസ്റ്റിയെ നോക്കി ചോദിച്ചു """ അതിന് ഒരു മറുപടിയും ജസ്റ്റിയുടെ കൈയിലില്ലായിരുന്നു.... തുറന്ന് സംസാരിക്കാതെ അവിടെയും ഇവിടെയും മാറി നിന്ന് സങ്കടപ്പെട്ടാൽ ഒന്നും നേരെയാകില്ല , നിങ്ങൾ സംസാരിച്ച് പ്രശ്നം തീർക്കട്ടെയെന്ന് കരുതിയ ഞാൻ മാറി നിന്നതും ,

ഇവരെ മാറ്റി നിർത്തിയതും , എന്നിട്ടും നിങ്ങളുടെ പ്രശ്നം തീർന്നില്ല... ജസ്റ്റിയെ നോക്കി സണ്ണി പറഞ്ഞു മാളുവിനെ കുറ്റപ്പെടുത്താൻ പറ്റില്ല, പെട്ടന്ന് ഒന്നും ഉൾകൊള്ളാൻ അവൾക്ക് കഴിഞ്ഞെന്ന് വരില്ല , നീ അവൾക്ക് കുറച്ച് സമയം കൊടുത്താൽ മതി... ജസ്റ്റിയെ നോക്കി ഷിനി പറഞ്ഞു.... ഇച്ചായ , ഇച്ചായന് ഒര് ഫോൺ..!! എന്നാടാ.. എന്താ... എന്താ പറ്റിയെ.. മോനു നി എന്തിനാ കരയുന്നെ... ഇച്ചായ ഇവന് എന്താ പറ്റിയെ... സണ്ണിയുടെ ഫോൺ കൊണ്ട് അങ്ങോട്ടേക്ക് വന്ന അമല കരയുന്ന ജസ്റ്റിയെ കണ്ട് വെപ്രാളംത്തോടെ എല്ലാവരെ നോക്കി ചോദിച്ചു... എന്റെ പൊന്ന് അമലേ ഒന്നുമില്ല , ഇനി നി കൂടെ കരഞ്ഞ് ഇവിടെ എല്ലാവരെ അറിയികല്ലേ... ചുറ്റും നോക്കികൊണ്ട് സണ്ണി അമലയോട് പറഞ്ഞു... എന്താ ഇച്ചായ ഇവിടെ..?? ഇവൻ എന്തിനാ കരയുന്നെ... മോനു നിനക്ക് എന്താ പറ്റിയെ..?? മാളു പോയതിന്റെ സങ്കടമാ വെല്ല്യച്ചി , അല്ലാതെ ഒന്നുല്ല... അല്ലേടാ...?? ലാലി അമലയോട് പറഞ്ഞ് കൊണ്ട് ജസ്റ്റിയോട് ചോദിച്ചു... അതിനാണോ കരയുന്നെ , സാരല്ല... നമ്മുക്ക് മാളൂന് കുറച്ച് സമയം കൊടുക്കാം... ജസ്റ്റിയെ ആശ്വാസിപ്പിച്ച് കൊണ്ട് അമല പറഞ്ഞു.... അത് തന്നെയാ ഞങ്ങളും ഇവനോട് പറയുന്നേ... ജസ്റ്റിയെ നോക്കി ലാലി പറഞ്ഞു.... എന്താ നി പറയാൻ വന്നേ... ഓഫീസിൽ നിന്ന് കോൾ ഉണ്ടായിരുന്നോ...?? സണ്ണി അമലയെ നോക്കി ചോദിച്ചു... ആ ഇച്ചായ... എന്തോ കാര്യം പറയനാണെന്നാ പറഞ്ഞെ..??? ആ ഇനി ഇപ്പോ നാളെ പറയാമെന്ന് പറ.. മ്മ്മ് "ഇനി വിളിച്ചാൽ പറയാം... ടാ , മതി കരഞ്ഞത്... ഉറങ്ങാൻ നോക്ക്.. ഇല്ലേൽ ഞാൻ അപ്പച്ചിയെ വിളിച്ച് കൊണ്ട് വരും.. ജസ്റ്റിയെ നോക്കി അമല പറഞ്ഞു.. വേണ്ട വെല്ല്യച്ചി , എനിക്ക് ഇപ്പോ കുഴപ്പമില്ല...

സങ്കടം മറച്ച് വെച്ച് ജസ്റ്റി പറഞ്ഞു.. മ്മ്മ്മ് " ജസ്റ്റി ഒന്ന് മുളി.... മോനു , നി കരയണ്ട.. ഞങ്ങളാരും ഒന്നിനും ഇടപെടാത്തത് മാളുവിന്റെ മാനസികവസ്ഥ കൂടെ നോക്കിയിട്ടാണ്.. ഓർമ്മ തിരിച്ച് കിട്ടിയ അവൾക്ക് നമ്മളെല്ലാവരും അപരിചിതരാണ്... അവൾ ഇവിടെ ഒറ്റപെട്ട് നിൽക്കുകയും , എല്ലാവരും നിനക്ക് വേണ്ടി അവളോട് ഫുൾ ടൈം സംസാരിക്കുകയും ചെയ്യുമ്പോൾ അവൾ എന്ത് കരുതും.. വേദനക്ക് മുകളിൽ വേദനയും അതേപോലെ സ്‌ട്രെസ്സും കൊടുക്കുന്ന പോലെയാകില്ലേ... നമ്മളെയൊക്കെ മനസിലാക്കി മാളു സ്വയം മാറട്ടെയെന്ന ഞങ്ങൾ കരുതിയത്... ആരും അവളോട് അവിശപ്പെടാതെ നിന്റെ നന്മയും സ്‌നേഹവും അവൾ മനസിലാകട്ടെയെന്ന് കരുതി... നമ്മുക്ക് കുറച്ച് സമയം കൂടെ മാളൂന് കൊടുക്കാം... അത് കഴിഞ്ഞ് പോയി കണ്ട് സംസാരിക്കാം.. നിന്റെ സന്തോഷം അല്ലേ ഞങ്ങൾക്ക് വലുത്... ജസ്റ്റിയെ നോക്കി സണ്ണി പറഞ്ഞു... ദേ നിന്റെ മാളൂന്റെ കല്യാണം കഴിഞ്ഞിട്ട് മതി ഇവന്റെയെന്ന് മത്തായിച്ചനെ വിളിച്ച് പറഞ്ഞിരിക്കുവാ ഇവൻ... ലാലിയെ നോക്കി ഷിനിയും പറഞ്ഞു.... അത് തന്നെയാ പോകുമുൻപ് ചാച്ചുവും പറഞ്ഞത്... അമലയും പറഞ്ഞു.. നിന്റെ സന്തോഷമാ ഇവിടെ എല്ലാവർക്കും വലുത്... ജസ്റ്റിയെ ചേർത്ത് പിടിച്ച് സണ്ണി പറഞ്ഞു...

പെട്ടന്ന് എല്ലാം ഓർത്തപ്പോൾ സങ്കടം വന്നു , അതാ ഞാൻ കരഞ്ഞത്.. ചെറു ചിരിയോടെ എല്ലാവരെ നോക്കി ജസ്റ്റി പറഞ്ഞു.... മ്മ്മ് " ഇനി കരയാണ്ട കിടക്കാൻ നോക്ക്... അമല അവനോട് പറഞ്ഞു മ്മ്മ് " 'റയും' എവിടെ... വെല്ല്യച്ചി...?? അവൻ ഉറങ്ങി... അമല പറഞ്ഞു... തന്നെയല്ലേയുള്ളു , നി റൂമിലേക്ക് ചെല്ല് , ഞാനിന്ന് ഇവിടെയാ കിടക്കുന്നത്.. ജസ്റ്റിയെ നോക്കി സണ്ണി അമലയോട് പറഞ്ഞു... മ്മ്മ്മ് " ശെരി ഇച്ചായ... അല്ല നിങ്ങൾ ഒന്നും ഉറങ്ങുന്നില്ലേ... പോയി കിടന്ന് ഉറങ്ങ്, ഇവനെ ഓരോന്ന് പറഞ്ഞ് സങ്കടപ്പെടുത്താതെ.. ലാലിയെ ഷിനിയെ നോക്കി അമല പറഞ്ഞു... ഞാൻ ഓൾഡേറി ഇവിടെയാ കിടക്കുന്നതെന്ന് നേരെത്തെ തീരുമാനിച്ചതാ.... ബെഡിലേക്ക് കയറി കിടന്ന് കൊണ്ട് ലാലി പറഞ്ഞു.... ഞാനും... ഷിനിയും വേഗം പറഞ്ഞു അപ്പൊ ആൻസി കൊച്ചും തനിച്ചല്ലേ.. സണ്ണി ഷിനിയോട് ചോദിച്ചു അപ്പച്ചി ഉണ്ട്‌ , അത് കൊണ്ട് കുഴപ്പമില്ല..

ബെഡിലേക്ക് കയറി കിടന്ന് കൊണ്ട് ഷിനി പറഞ്ഞു "" നാല് പേരും ഒരുമിച്ച് കിടക്കുന്നതൊക്കെ കൊള്ളാം.. രാത്രി മൊത്തം സംസാരിച്ചിരുന്ന് ഉറക്കം കളയരുത്... എല്ലാവരെ നോക്കി പറഞ്ഞിട്ട് അമല പുറത്തേക്ക് പോയി.. മതി ആലോചിച്ചിരുന്നത് , കയറി കിടക്ക്... എന്താകയോ ആലോചിച്ചിരിക്കുന്ന ജസ്റ്റിയോട് സണ്ണി പറഞ്ഞു മ്മ്മ്മ് "" ഒന്ന് മുളിട്ട് ജസ്റ്റി കയറി ലാലിയുടെ അടുത്തായി കിടന്നു... പതിയെ പതിയെ ജസ്റ്റി ഉറക്കത്തിലേക്ക് വീണപ്പോൾ സണ്ണി അവന്റെ അരികിലായി കിടന്നു... നോക്ക് ഷിനിച്ച... പിന്നെ ഷിനിച്ച... ആ ഷിനിച്ചാ... ഉറങ്ങാതെ ഷിനിയെ വിളിച്ച് ലാലി ഓരോന്ന് പറയാൻ തുടങ്ങി.... ടാ , മതി... ഉറങ്ങാൻ നോക്ക്... അരികിൽ കിടക്കുന്ന ലാലിയെ നോക്കി സണ്ണി പറഞ്ഞു... മ്മ്മ്മ് ശെരി , ഷിനിച്ചാ.. ബാക്കി നാളെ.. സൗണ്ട് പുറത്ത് വരാതെ ഷിനിയെ നോക്കി പറഞ്ഞിട്ട് ലാലി വേഗം കണ്ണടച്ച് കിടന്നു... *** ജസ്റ്റിയെ കാണാത്ത സങ്കടത്തിൽ കിടന്ന മാളു ഇടക്ക് എപ്പോഴോ ചെറുതായി ഉറങ്ങി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story