പ്രണയ പ്രതികാരം: ഭാഗം 74

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

പതിവ് പോലെ പിറ്റേ ദിവസം ആരു നേരത്തെ കണ്ണ് തുറന്നു... അരികിൽ കമഴ്ന്ന് കിടന്നുറങ്ങുന്ന ദേവനെ ഒന്നുടെ പുതപ്പിച്ച് കൊടുത്താശേഷം പാതിയെ ബെഡിൽ നിന്നെണിച്ചു , കാലിന് നല്ല വേദന തോന്നിയെങ്കിലും അത് കാര്യമാക്കാതെ അടുക്കളയിലേക്ക് നടന്നു.. അപ്പോഴേക്കും ലളിതയും എണീച്ച് വന്നിരുന്നു.... മോൾ എന്തിനാ നേരത്തെ എണീച്ചാത്... വയ്യാത്തതല്ലേ , കുറച്ച് നേരം കൂടെ കിടന്ന് കൂടായിരുന്നോ... ആരുനെ അടുക്കളയിൽ കണ്ടാ ലളിത ചോദിച്ചു "" ഇപ്പൊ എനിക്ക് കുഴപ്പമൊന്നുല്ലമ്മേ... ഒരു ചിരിയോടെ ആരു പറഞ്ഞു "" കുറച് കഴിഞ്ഞപ്പോൾ ദേവൂ അങ്ങോട്ടേക്ക് വന്നു.. പിന്നെ മൂന്ന് പേരും കൂടെ വർത്താനം പറഞ്ഞ് രാവിലത്തേക്കുള്ളത് ഉണ്ടാകാൻ തുടങ്ങി... ആരു ചായ ഇട്ട് കപ്പിലേക്ക് പകർന്നപ്പോഴാണ് മാളു എണീച്ച് വന്നത്... തീരെ ഉറങ്ങിയിട്ടില്ലന്ന് അവളുടെ മുഖം കണ്ടപ്പോൾ തന്നെയെല്ലാവർക്കും മനസ്സിലായി... അരികിൽ നിൽക്കുന്ന മാളുവിന്റെ മുന്നിലേക്ക് ആരു ഒരു ഗ്ലാസ് ചായ നീട്ടി, ഒന്നും മിണ്ടാതെ അത് വാങ്ങികൊണ്ട് അവൾ റൂമിലേക്ക് തന്നെ പോയി... ലളിതകും ദേവൂനും അത് കണ്ട് സങ്കടമായെങ്കിലും, ഒന്നുല്ലന്ന് ആരു കണ്ണടച്ച് കാണിച്ചു.... വീട് പഴയപോലെയായ സന്തോഷത്തിലായിരുന്നു ദേവൻ രാവിലെ റൂമിൽ നിന്നിറങ്ങി വന്നത്..

പഴയ കളിയും ചിരിയും വീട്ടിൽ നിറഞ്ഞ് നിൽക്കുന്നത് ഹരിക്കും സന്തോഷം നൽകി.. പഴയ പോലെയെല്ലാവരും ഒരുമിച്ചിരുന്ന് രാവിലെ ഭക്ഷണം കഴിച്ചു , ശേഖരൻ മാളുവിനെ വിളിച്ച് കൊണ്ട് വന്ന് അടുത്തിരുത്തി ഭക്ഷണം കൊടുത്തു.. എല്ലാവരും സംസാരിക്കുന്ന കൂട്ടത്തിൽ മാളും പതിയെ സംസാരിച്ച് തുടങ്ങി... ചായ കുടി ഒക്കെ കഴിഞ്ഞ് ശേഖരൻ ദേവനെ ഹരിയെ കുട്ടി വരുണിന്റെ ഓഫീസിലേക്ക് പുറപ്പെടാൻ തുടങ്ങി... അവിടെ ചെന്ന് കുഴപ്പമൊന്നുണ്ടാകരുതെന്ന് ആരു ദേവനോടും , ലളിത ശേഖരനോടും, ദേവൂ ഹരിയോടും പറഞ്ഞു.... പാതി തകർന്ന ഓഫീസിൽ സ്വസ്ത്ഥ നഷ്ടപ്പെട്ട് തളർന്നിരിക്കുവായിരുന്നു വരുണും വിജയനും , ഇനി മുന്നോട്ട് എന്താണെന്ന് അവർക്ക് ഒര് ചോദ്യ ചിഹ്നമായിരുന്നു... അപ്പോഴാണ് അങ്ങോട്ടേക്ക് ചിരിയോടെ ദേവൻ കയറി വരുന്നത് വിജയൻ കണ്ടത്.. പതിവില്ലാതെ ഓഫീസിലേക്ക് കയറി വരുന്ന ദേവനെ കണ്ട് വരുൺ ഒന്ന് ഞെട്ടി.. എല്ലാമറിഞ്ഞിട്ടാണ് ദേവൻ വരുന്നതെങ്കിൽ അവനെ ഏതിർക്കാൻ തന്റെ കൈയിൽ ഇപ്പൊ ഒന്നുമില്ലന്ന് ചെറിയ പേടിയോടെ വരുൺ ഓർത്തു... നിങ്ങൾ എന്താ എന്നെ ആദ്യമായി കാണുന്ന പോലെ നോക്കുന്നത്...??? തന്നെ തന്നെ ഞെട്ടി നോക്കുന്ന വിജയനോടും വരുണിനോടും ഒര് ചിരിയാലേ ദേവൻ ചോദിച്ചു.... ഏയ്യ് , നീ ഇങ്ങോട്ടേക്ക് ഒന്നും വരാറില്ലല്ലോ... ആദ്യമായിട്ടല്ലേ വരുന്നത്, അത് കൊണ്ട് നോക്കിയതാ... തളർച്ച മറച്ച് വെച്ച് വരുൺ മറുപടി നൽകി...

നിന്നെ ഇപ്പൊ ഓഫീസിലേക്കൊന്നും കാണുന്നില്ലല്ലോ , അത് കൊണ്ട് ഇവിടെ വന്ന് കാര്യം തിരക്കാന്ന് കരുതി... വിജയന്റെ വരുണിന്റെ മുന്നിൽ ഇരുന്ന് കൊണ്ട് ദേവൻ പറഞ്ഞു.... അത്... ഇവിടെ.. കുറച്ച് തിരക്കുണ്ടായിരുന്നു , അത് കൊണ്ടാണ് വരാത്തത്... വിക്കി വിക്കി വരുൺ മറുപടി പറഞ്ഞു "" ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ അച്ഛൻ ഉണ്ടെന്നല്ലേ നീ എപ്പോഴും പറയാറ്... പിന്നെ ഇപ്പോ എന്ത് പറ്റി... വിജയനെ നോക്കി ദേവൻ വരുണിനോട് ചോദിച്ചു "" അത്... അച്ഛനെ കൊണ്ട് തന്നെ ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റുന്നില്ല.... വരുൺ വേഗം പറഞ്ഞു "" എന്നാ നീയിനി ഇവിടത്തെ കാര്യങ്ങൾ നോക്കിയാൽ മതി അങ്ങോട്ടേക്ക് വരണ്ട.... ചിരിയോടാണെങ്കിലും കുറച്ച് കാര്യത്തിൽ ദേവൻ പറഞ്ഞു "" അതെന്താ ദേവാ നീ അങ്ങനെ പറഞ്ഞത് , ഞാൻ അങ്ങോട്ടേക്ക് വരാൻ ഇരിക്കുവായിരുന്നു... ഉച്ചകഴിഞ്ഞ് വരാമെന്ന് കരുതി , അത് മാത്രമല്ല അവിടുത്തെ ഓഫീസും , വീടും, ജപ്തി ചെയ്യാനായില്ലേ...അത് കൊണ്ട് അവിടെ വന്നു നിങ്ങളെല്ലാവരെ ഇങ്ങോട്ടേക്ക് കുട്ടി കോബ്ഡ് വരൻ ഇരിക്കുവായിരുന്നു ഞങ്ങൾ...

വരുൺ അച്ഛനെ നോക്കി കൊണ്ട് പറഞ്ഞു "" പിന്നെ... ഉടനെ ചെയ്യും , അതുറപ്പാ.. പിന്നെ തെരുവിലിറങ്ങി തെണ്ടേണ്ടി വരും.. അർത്ഥം വെച്ച് അവരെ നോക്കി ദേവൻ പറഞ്ഞു "" ഇതിനൊക്കെ കാരണം അവളാണ് ദേവ , അലീന.. ഇനിയും നീ അവളെ ഇങ്ങനെ ചുമന്ന് കൊണ്ട് നടക്കേണ്ട കാര്യമില്ല , അവൾ ആയിട്ടുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചേക്ക്.. ദേവനെ നോക്കി വിജയൻ പറഞ്ഞു "" എല്ലാ ബന്ധവും ഉപേക്ഷിക്കാൻ തന്നെയാണ് എന്റെ തീരുമാനം , അതും ഇന്ന് തന്നെ.... പക്ഷേ ഉപേക്ഷിക്കേണ്ടത് ഞാനല്ല , പറയണ്ടതും ഞാനല്ല , മറ്റൊരാളാണ്.... ദേവൻ പറഞ്ഞു "" അതാരാ എന്നാ രീതിക്ക് വിജയനും വരുണും മുഖത്തോട് മുഖം നോക്കി """ ഞാൻ വിളിക്കാം... വിജയന്റെ വരുണിന്റെ നോട്ടം കണ്ട് ദേവൻ പറഞ്ഞു '' ഹരിയേട്ടാ..... കയറി വാ.... വിജയനോടും വരുണിനോടും പറഞ്ഞിട്ടു ദേവൻ പുറത്തേക്ക് നോക്കി ഹരിയെ ഉറക്കെ വിളിച്ചു.... അവനായിരുന്നോ.... വിജയൻ മനസ്സിൽ വിചാരിക്കുകയും , അത് ദേവനോട് ചോദിക്കുകയും ചെയ്‌തു... ഒന്ന് ചിരിച്ചു എന്നല്ലാതെ ദേവൻ മറുപടി ഒന്നും പറഞ്ഞില്ല... അ... അ...ച്ഛാ....!!! ഭയത്തോടെയുള്ള വരുണിന്റെ വിളി കേട്ടാണ് വിജയൻ മുന്നോട്ട് നോക്കിയത്... ഹരിയുടെ കൂടെ നടന്ന് വരുന്ന ആളെ കണ്ട് വരുണിനെ പോലെ തന്നെ വിജയനും തറഞ്ഞിരുന്ന് പോയി...

മുന്നിലെ കാഴ്ച മങ്ങുന്നപോലെയും ശരീരം തളരുന്ന പോലെയും വിജയന് തോന്നി... എസിയുടെ തണുപ്പിലും അവരുടെ ശരീരമാക്കെ വിയർപ്പ് കാണങ്ങൾ പടർന്നു.... നിങ്ങൾക്കറിയില്ല ഇതാരാണെന്ന്... ഇരിക്കുന്നിണ്ടത് നിന്നെണിച്ച് കൊണ്ട് ദേവൻ വിജയനോട് ചോദിച്ചു "" മറുപടി ഒന്നും പറയാൻ കഴിയാതെ വിജയൻ നിന്നും വിറകുവായിരുന്നു... സത്യം മുന്നിൽ വന്ന് നില്കുന്നു... ഇനി എന്ത് കള്ളം പറഞ്ഞ് നേരിടും... എന്താണ് വിജയാ നിനെക്കെന്നെ മനസ്സിലായില്ലേ.. വിജയന് മുന്നിൽ നിന്ന് കൊണ്ട് പുച്ഛം നിറഞ്ഞ ചിരിയോടെ ശേഖരൻ ചോദിച്ചു... ശേ... ശേഖര നീ... നിനക്ക്..... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ...... നീന്നെ.... നിന്നെയല്ലേ... അത്..... അപ്പൊ.... നിന്നെ..... അലീന.... അലീനയും.... അവളുടെ അച്ചായന്മാരും... കൊന്ന് കളഞ്ഞുന്ന് പറഞ്ഞിട്ട്.... നീയെങ്ങനെ.... എങ്ങനെ.. രക്ഷപെട്ടു... അപ്പൊ..... അവര്.... അവര് നിന്നെയൊന്നും.... ചെയ്തില്ലേ.....!!!! പറഞ്ഞ് പൂർത്തിയാക്കും മുമ്പ് ശേഖരന്റെ കൈ വിജയന്റെ കവിളിൽ വീണിരുന്നു... ഒരു ഞെട്ടെലോടെ വിജയൻ കവിളിൽ കൈ വെച്ച് ശേഖരനെ നോക്കി.... ഇനിയും നീയൊക്കെ ചെയുന്ന തോന്നിയവാസം എന്റെ കൊച്ചിന്റെ തലയിൽ കെട്ടി വെക്കാൻ നോക്കുന്നോ... വിരൽ ചുണ്ടി കൊണ്ട് ശേഖരൻ വിജയനോട് ചോദിച്ചു ശേഖര.... നീയെന്തൊക്കയ ഈ പറയുന്നത്... ഞങ്ങൾ..... ഞങ്ങളെന്തു ചെയ്തു..... ചെയ്തത് അവളല്ലേ.... അലീന...."" മിണ്ടരുത്...!!!!! എന്റെ കൊച്ചിന്റെ പേര് പറയാനുള്ള യോഗിത പോലുമില്ല നിനക്കൊന്നും...

അന്ന് അലീനമോൾ അവിടെ വന്നത് കൊണ്ടാണ് ഞാനിപ്പോൾ ജീവനോടെ നിന്റെ മുന്നിൽ നിൽക്കുന്നത്... ദേവാ... ദേവാ അമ്മാവൻ വെറുതെ ഒരെന്ന് പറയുന്നതാ.... ഞങ്ങൾ.... ഞങ്ങൾക്ക് ഒന്നുമറിഞ്ഞുടാ..... വിക്കി വിക്കി വരുൺ പറഞ്ഞു അതിന് അച്ഛൻ ഒന്നും പറഞ്ഞില്ലല്ലോ വരുൺ.. പറഞ്ഞ് കഴിയട്ടെ , എന്നിട്ട് നിനക്ക് പറയാനാനുവാദം ഞാൻ തരം... തത്കാലം നീ ഇരിക്ക്... വരുണിന് മുന്നിൽ കയറി നിന്ന്കൊണ്ട് ഹരി പറഞ്ഞു "" ഹരിയേട്ടൻ എപ്പോഴും അലീനയുടെ കൂടെയാണെന്ന് ഞങ്ങൾക്കാറിയാം...!! ദേവാ നീ ഞാൻ പറയുന്നത് കേൾക്കണം.. അലീന എന്തൊക്കയോ പറഞ്ഞ് അച്ഛനെ ഹരിയെട്ടനെ മയക്കി വെച്ചിരിക്കുവാ.. ഇവര് പറയുന്നതൊന്നും നീ കേൾക്കരുത്.... വെപ്രാളത്തോടെ വരുൺ ദേവനോട് പറഞ്ഞു "" നിങ്ങളെപ്പോലെയാല്ല എന്റെ മകന്റെ ഭാര്യ അലീന... അവൾക്ക് ബന്ധങ്ങളുടെ വില നന്നായിട്ടാറിയാം.. എന്നാൽ അതൊന്നും അറിയാത്തത് നിങ്ങൾക്ക് മാത്രമാണ്... അത്കൊണ്ടല്ലേ ഇത്രയൊക്കെയേ ചെയ്തിട്ടും പിന്നെയും പിന്നെയും നാണമില്ലാതെ ഒക്കെ നിങ്ങൾ നിഷേധിക്കുന്നത്.... പുച്ഛത്തോടെ ശേഖരൻ വരുണിനോട് പറഞ്ഞു ദേവാ ഈ അമ്മാവൻ എന്തൊക്കയാ ഈ പറയുന്നത്... ദേവാ നീയെന്താ ഇതിനൊന്നും മറുപടി പറയാത്തത്...

മിണ്ടാതെ നിൽക്കുന്ന ദേവനോട് പേടിയോടെ വരുൺ ചോദിച്ചു "" കൂടെ നിന്ന് എന്തും ചെയ്യാൻ മടിക്കാത്തവരാണ് നിങ്ങളെന്നറിയാൻ ഞാനൊരുപാട് വൈകിപ്പോയി വരുൺ... അത് നേരെത്തെ മനസിലാക്കിയ മൂന്ന്പേരണ് ഹരിയേട്ടനും വിഷ്ണുവും അലീനയും.... ഹരിയേട്ടൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് നിങ്ങളെ ശ്രദ്ധിക്കണമെന്ന് പക്ഷേ ഞാനത് കാര്യമാകില്ല , അത് കൊണ്ട് ഹരിയേട്ടൻ പിന്നെ നിങ്ങളുടെ പുറകെ വന്നിട്ടില്ല... പക്ഷേ വിഷ്ണു വിടാതെ പുറകെ കൂടി , അത് കൊണ്ടല്ലേ ഒരു ദയയുമില്ലാതെ നിങ്ങൾ അവനെ ഇല്ലാതാക്കിയത്.. അതേപോലെ തന്നെ അലീനയെ ഇല്ലാതാക്കാനല്ലേ നിങ്ങൾ ആ ആക്സിഡന്റ് ഉണ്ടാക്കിയത്... അവളോട്‌ ചെയ്ത തെറ്റിനുള്ള ശിക്ഷയാ വരുൺ നിനക്കാന്ന് കിട്ടിയത്.... സംശയിക്കണ്ട അന്ന് നിന്നെ ചവിട്ടി കുട്ടിയത് ഈ ഞാൻ തന്നെയാ.. വരുണിന് മുന്നിൽ കയറി നിന്ന് കൊണ്ട് ദേവൻ പറഞ്ഞു ''' നിന്റെ വാക്ക് കേട്ട് വിഷ്ണുവിന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയാവനുള്ള ശിക്ഷ പുത്തൻപുരകലെ എന്റെ ആൺമക്കൾ തന്നെ നൽകി... എനിക്ക് പകരം ആ കാറിൽ കിടന്ന് വെന്ത് മരിച്ചത് അവനാണ് വിഷ്ണുവിനെ ഇല്ലാതാക്കിയവൻ.... വരുണിനെ നോക്കി ശേഖരൻ പറഞ്ഞു "" ഇനി ഇവരോട് താർകിച്ചിട്ട് കാര്യമില്ലന്ന് വിജയനും വരുണിനും മനസിലായി...

നീയൊക്കെ എന്താ കരുതിയെ, എല്ലാ കാലവും എല്ലാവരെയും പറ്റിച്ച് ജീവിക്കാമെന്നോ... ദൈവം എന്നൊരാൾ മുകളിലുണ്ട് വിജയാ , അത് കൊണ്ടാണ് ഞാനിപ്പോൾ നിന്റെ മുന്നിൽ ഇങ്ങനെ വന്ന് നിൽക്കുന്നത്... വിജയന്റെ പേടി ആസ്വദിച്ച് കൊണ്ട് ശേഖരൻ പറഞ്ഞു മൗനവൃതമാണോ നിങ്ങൾക്ക് ഇതിന് മറുപടിയൊന്നും പറയാനില്ലേ.... മിണ്ടാതിരിക്കുന്ന വരുണിനെ വിജയനെ നോക്കികൊണ്ട് ഹരി ചോദിച്ചു "" ചുമരിൽ ചാരി നിന്ന് അവരുടെ വെപ്രാളം ചിരിയോടെ നോക്കി കണുവായിരുന്നു ദേവൻ ഇവർക്കൊന്നും പറയാനുണ്ടാകില്ല ഹരിയേട്ടാ , അല്ലങ്കിലും നേരെ നിന്ന് സംസാരിക്കാൻ ഇവർക്ക് അറിയില്ലലോ... പുറകിൽ നിന്ന് ചതിച്ചല്ലോ ശീലം... വരുണിനെ വിജയനെ പുച്ഛത്തിൽ നോക്കി ദേവൻ പറഞ്ഞു... അപ്പോഴും മിണ്ടാതെ തന്നെ നിൽകുവായിരുന്നു അവർ... എനിക്ക് ഇനി കാണേണ്ടത് അവളെയാണ് വിജയ , പ്രതികാരം മനസ്സിൽ കാത്ത് സൂക്ഷിച്ച് ജീവിക്കുന്ന നിന്റെ മരുമോളെ... വൃന്ദയെ.... "" വൃന്ദ" എന്ന പേര് കേട്ടപ്പോൾ വിജയനു വരുണും ഒരേപോലെ ഞെട്ടി... തങ്ങൾ പിടിക്കപ്പെട്ടാലും അവൾ സുരക്ഷിതയാണെന്ന കരുതിയെ , പക്ഷേ... ഞങ്ങൾക്കറിയാം വൃന്ദയെ... അതാ പറഞ്ഞത് ഒരു സത്യവും ഒരിക്കലും മുടിവെക്കാൻ പറ്റില്ലെന്ന്... അവരുടെ ഞെട്ടെൽ കണ്ട് ദേവൻ പറഞ്ഞു

""" അവളുടെ അച്ഛൻ , അതായത് നിന്റെ സഹോദരൻ , അയാൾ ചെയ്ത തെറ്റിന് എന്റെ അച്ഛൻ ഒര് ശിക്ഷ നൽകി... ഞാൻ അദ്ദേഹത്തെ ന്യായീകരിക്കുന്നില്ല, പക്ഷേ തെറ്റ് ചെയ്യുന്നവരെ ശിക്ഷിച്ച എന്റെ അച്ഛന് ശീലം ,അത് കൊണ്ടാണ് നിന്റെ സഹോദരനെ അദ്ദേഹം ശിക്ഷിച്ചത്... അതിൽ ഒരു തെറ്റും ചെയ്യാത്ത എന്റെ കുടുംബത്തോട് നിങ്ങൾ പ്രതികാരം കാത്ത് സൂക്ഷിച്ചു.. കഷ്ടപ്പെട്ട് ഞങ്ങൾ അധ്വാനിച്ച് ഉണ്ടാക്കിയെതെല്ലാം നിങ്ങൾ ഇല്ലാതാക്കി... എന്റെ മകളെ വിധവയാക്കി... അതിലും അവസാനിപ്പിക്കാതെ എന്റെ മകന്റെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചു.. ഇനിയും അവൾക്ക് പ്രതികാരം ചെയ്യണം.. അതിനല്ലേ എന്റെ മകന്റെ പുറകെ നടക്കുന്നത്.. ഇനി അവളുടെ കളിയൊന്നും നടക്കില്ലാന്ന് പറഞ്ഞേക്ക്... അവളെ എനിക്കൊന്നു കാണണം.. ചേച്ചി ഇവിടെയില്ല... തല താഴ്ത്തി കൊണ്ട് വരുൺ പറഞ്ഞു.... വരുമല്ലോ , അന്ന് കാണാം... ദേവൻ പറഞ്ഞു... ഇത്രയൊക്കെ ചെയ്തിട്ടും , ഞാൻ നിങ്ങൾക്ക് നന്നാവാൻ ഒരു അവസരം തരുവാ.. കാരണം എന്റെ നീ എന്റെ പെങ്ങളുടെ ഭർത്താവായത് കൊണ്ട് മാത്രം... പെങ്ങളുടെ താലി എനിക്ക് അറുത് കളയാൻ പറ്റാത്തത് കൊണ്ട് മാത്രം.. ഇനിയും പ്രതികാരമെന്ന് പറഞ്ഞ് ഞങ്ങളുടെ പുറകെ ഇറങ്ങി തിരിക്കരുത്..

അങ്ങനെ ചെയ്താൽ ,നിങ്ങളെ വേരോടെ പിഴുതെറിയാൻ ഇവൻ മടിക്കില്ല.. ദേവനെ നോക്കികൊണ്ട് ശേഖരൻ വിജയനോട് പറഞ്ഞു "" ഇനി നിങ്ങൾക്ക് ഇവിടെ നിന്നൊര് ഉയർച്ച ഉണ്ടാകുമെന്ന് കരുതണ്ട.. കള്ളത്തരം കാണിച്ച് നിങ്ങൾ ഉണ്ടാക്കിയ പലതുമിപ്പോൾ നിങ്ങൾക്ക് നഷ്ടമായി , ഇനി ബാക്കിയുള്ളതും കൂടി ഇല്ലാതാവും.. അതിന് വേണ്ടതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്... വരുണിന് മുന്നിൽ നിന്ന് വിജയ ചിരിയോടെ ദേവൻ പറഞ്ഞു അപ്പോഴും ഒന്നും മിണ്ടാതെ എന്തോ ആലോജിക്കുവായിരുന്നു വരുൺ... നിങ്ങൾക്കൊന്നും പറയാനില്ലാത്ത സിദ്ധിക്ക് ഞാൻ പറഞ്ഞതൊക്കെ മനസിലായെന്ന് കരുതുന്നു.. ഇനി പുറകെ വരാൻ നിൽക്കരുത്..അത് നിങ്ങളുടെ നാശത്തിനാ...!!! അത്രയും പറഞ്ഞ് ശേഖരൻ പുറത്തേക്ക് നടന്നു.... വരുണിനെ വിജയനെ ഒന്ന് നോക്കിയിട്ട് ശേഖരൻ പോയ പുറകെ ദേവനും ഹരിയും ഇറങ്ങിപ്പോയി... നമ്മൾ പറഞ്ഞതൊക്കെ കേട്ട് അവൻ ഒന്നും മിണ്ടാതിരിക്കുന്നത് എന്ത് കൊണ്ടായിരിക്കും.. പുറത്തിറങ്ങിയപ്പോൾ സംശയത്തോടെ ഹരി ദേവനോട് ചോദിച്ചു... നമ്മൾ പറഞ്ഞ കാര്യങ്ങളൊക്കെ വരുണിന് മനസ്സിലായിട്ടുണ്ടാവും... വിജയനെ പോലെയല്ല വരുണിന്റെ മനസ്സിൽ കുറച്ചൊക്കെ നന്മയുണ്ട്.. മാളു അവനെ വേണ്ടാന്ന് പറഞ്ഞത് കൊണ്ടായിരിക്കും അവൻ ഇങ്ങനെയൊക്കെ ചെയ്യാൻ കുട്ട് നിന്നത് ,

പിന്നെ മനസ്സിൽ പക കുത്തിവെക്കാൻ വൃന്ദ കൂടെയുണ്ടല്ലോ... ഹരിയെ നോക്കി ശേഖരൻ പറഞ്ഞു ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കില്ലച്ഛാ... തീർച്ചയായും ഇതിന് കണക്ക് ചോദിക്കാൻ വരുണും വൃന്ദയും വന്നിരിക്കും... ശേഖരനെ നോക്കി ചിരിയോടെ ദേവൻ പറഞ്ഞു അത് വരുമ്പോഴല്ലേ , അപ്പൊ നോക്കാം.. ഇനി നിങ്ങളായി ഇതിന്റെ പുറകെ പോകരുത്... ദേവനെ ഹരിയെ നോക്കി താക്കീതോടെ പറഞ്ഞിട്ട് ശേഖരൻ കാറിലേക്ക് കയറി "" ദേവാ , നിനക്കവരെ രണ്ട് പൊട്ടിക്കാൻ പറ്റാത്തതിൽ നല്ല സങ്കടമുണ്ടല്ലേ... കാറിലേക്ക് കയറും മുൻപ് ചിരിയോടെ ഹരി ദേവനോട് ചോദിച്ചു "" അതിന് ഇപ്പത്തന്നെ അവസരമുണ്ടാവും ഹരിയേട്ടാ... ചിരിയോടെ ദേവൻ പറഞ്ഞു... അതെന്താ..?? സംശയത്തോടെ ഹരി ചോദിച്ചു... എന്റെ സംശയം ശരിയാണെങ്കിൽ തീർച്ചയാണ് , വരുൺ നമ്മുടെ പുറകിൽ തന്നെയുണ്ടാകും... അത്കൊണ്ട് മസിലൊക്കെയൊന്ന് പെരുപ്പിച്ച് വെച്ചോ , ആവശ്യം വരും.. ഹരിയുടെ കൈയിൽ തട്ടിക്കൊണ്ട് ദേവൻ പറഞ്ഞു "" എനിക്ക് വയ്യ അടികൂടാൻ.. നിയെന്നെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേത്തിച്ചേക്ക് , എനിക്ക് ഡ്യൂട്ടിയുള്ളതാ... അല്ല വേണ്ട ഞാനൊര് ഓട്ടോ വിളിച്ച് പൊയ്ക്കോളാം.. ഹരി വേഗം ദേവനോട് പറഞ്ഞു "" അത് വേണ്ട , എന്റെ കൂടെ തന്നെ വന്നൽ മതി..

കാറിലേക്ക് കയറികൊണ്ട് ദേവൻ പറഞ്ഞു "" അപ്പൊ നീയെന്നെ കൊണ്ടേ പൊക്കൊളുല്ലേ... ദേവനെ നോക്കി ഹരി ചോദിച്ചു... അതേയ് , കാറിലേക്ക് കയറ്.. ചിരിയോടെ ദേവൻ പറഞ്ഞു... ഹരി കൂടെ കയറിയ ശേഷം എന്തൊക്കെ തീരുമാനിച്ചുറപ്പിച്ച് ദേവൻ വണ്ടിയെടുത്തു... അല്ലടാ അവര് വരാൻ സാധ്യതയുണ്ടോ.. ചിലപ്പോൾ നന്നായാലോ....?? സംശയത്തോടെ ഹരി ചോദിച്ചു... നോക്കാം നന്നാവുമോയെന്ന് ,ഒര്പക്ഷേ വരാം , വരാതിരിക്കാം.. വരുമെന്ന് എന്റെ മനസ്സ് പറയുന്നു... ദേവൻ ഹരിയോട് പറഞ്ഞു... -*** അവനെ ചുട്ട് കൊല്ലാൻ മറ്റുള്ളവരെ ഏല്പിക്കുന്നതിനേക്കാൾ നല്ലത് നമ്മുക്ക് തന്നെ ചെയുന്നതായിരുന്നു...!!! അങ്ങനെയായിരുന്നേൽ അവൻ ജീവനോടെ ഒരിക്കലും നമ്മുടെ മുന്നിൽ വന്ന് നിൽകില്ലായിരുന്നു...!!! മുന്നിലെ ടേബിൾ തട്ടിതെറിപ്പിച്ച് കൊണ്ട് കലിയോടെ വിജയൻ പറഞ്ഞു.... അതിനു മറുപടിയൊന്നും പറയാതെ വരുൺ എന്തോ ആലോജിക്‌വായിരുന്നു... അവര് ഇങ്ങനെ സന്തോഷത്തോടെ ഇവിടുന്നിറങ്ങി പോയത് കണ്ടിട്ട് നിനക്കൊന്നും തോന്നുന്നില്ലേ....!!! നിന്റെ ചേച്ചിയായിരുന്നേൽ അവരെ ഇപ്പൊ കൊന്നേനെ... മിണ്ടാതെ നിൽക്കുന്ന വരുണിനെ നോക്കി കൊണ്ട് വിജയൻ ദേഷ്യം തീർത്തു.... ആ സന്തോഷം കുറച്ച് നേരമേ കാണു അച്ഛാ...

ഗുഡാമായ ചിരിയോടെ ഫോൺ എടുത്ത് കൊണ്ട് വരുൺ പറഞ്ഞു നീയെന്താ ഈ ചെയ്യാൻ പോകുന്നത്... സംശയത്തോടെ വിജയൻ വരുണിനോട് ചോദിച്ചു... അവരെ ഇനി ജീവനോടെ വിടുന്നത് നമ്മുക്ക് നല്ലതിനല്ല... അത് കൊണ്ട് അവരിനി വേണ്ട.. ആർക്കോ കോൾ ചെയ്ത്ത് കൊണ്ട് വരുൺ വിജയനോട് പറഞ്ഞു അതാ നല്ലത്.. വൃന്ദ വരുമ്പോൾ അവൾ ചിലപ്പോൾ ദേവനെ ഇല്ലാതാക്കിയതിന് നമ്മളോട് ദേഷ്യയപ്പെടുമായിരിക്കും... എങ്കിലും അവൾക്ക് കൂടെ വേണ്ടിയാ ഇത് ചെയ്തതെന്ന് അവൾ മനസിലാക്കിക്കോളും... വിജയൻ പറഞ്ഞു... ***** ഇടവഴിയിൽ നിന്ന് മെയിൻ റോഡിലേക്ക് ദേവന്റെ വണ്ടി കയറിയപ്പോൾ സൈഡിൽ ഒതുക്കി നിർത്തിയിരുന്ന രണ്ട് വണ്ടികൾ പുറകെ ഫോളോ ചെയ്യാൻ തുടങ്ങി... ഹരിയേട്ടാ , ഒന്ന് പുറകിലേക്ക് നോക്കിക്കേ... കുറച്ച് നേരമായില്ലേ ആ രണ്ട് വണ്ടികൾ നമ്മുടെ പുറകെ വരുന്നേ... മ്മ്മ് "" ഞാനും ശ്രദ്ധിച്ചു , ഇനി നീ പറഞ്ഞ പോലെ അവരായിരിക്കുമോ..?? സംശയത്തോടെ ഹരി ചോദിച്ചു.... സംശയമുണ്ട്.... നോക്കാം നമ്മുക്ക്.... ഹരിയോട് പറഞ്ഞിട്ട് ദേവൻ വണ്ടിയുടെ സ്പീഡ് കുറച്ച് അവർക്ക് പോകാൻ വഴി നൽകി , എങ്കിലും അവർ പോകാത്തത് കണ്ടപ്പോൾ ദേവന് ഏകദേശം കാര്യമുറപ്പായി , ഇത് വരുണിന്റെ പ്ലാനിങ് തന്നെ... അച്ഛന്റെ ഉപദേശം കൊണ്ടൊന്നും അവർ നന്നായില്ല... പുറകിലേക്ക് നോക്കികൊണ്ട് ചിരിയോടെ ഹരി ശേഖരനോട് പറഞ്ഞു ദേവാ , നീയെന്താ ഈ കാണിക്കുന്നത്.. വഴക്കിനൊന്നും പോകണ്ട..

വീട്ടിലേക്ക് വണ്ടി വിട്... ദേവൻ വേറേതോ വഴിയിലേക്ക് വണ്ടി തിരിച്ചപ്പോൾ ശേഖരൻ ദേവനോട് പറഞ്ഞു ഞാനായിട്ട് ഒന്നിനും പോയതല്ലല്ലോ , അവരായിട്ട് ഇങ്ങോട്ടേക്ക് വരുന്നതാ... അപ്പൊ പിന്നെ വെറുതെ വിടാൻ പറ്റില്ല അച്ഛാ... തല്ലി തീർക്കേണ്ടത് തല്ലി തന്നെ തീർക്കണം...!!! ഇന്ന് കൊണ്ട് തീരണം അവരുടെ സൂക്കേട്..!! ദേഷ്യത്തോടെ പറഞ്ഞിട്ട് ദേവൻ വണ്ടിക്ക് സ്പീഡ് കൂട്ടി... എന്നാൽ ലാലിയെ കൂടി വിളിക്കാം... ഒര് കമ്പനിയാകുമല്ലോ... ദേവനോട് പറഞ്ഞിട്ട് ഹരി വേഗം ഫോൺ എടുത്തു... അതെന്തിനാ അവരെ വിളിക്കുന്നെ... സംശയത്തോടെ ദേവൻ ഹരിയോട് ചോദിച്ചു.... നിനക്ക് കുഴപ്പമൊന്നുമുണ്ടക്കില്ല... പക്ഷേ എനിക്ക് കുഴപ്പമുണ്ട് , തല്ല് കിട്ടുമ്പോൾ ഷെയർ ചെയ്യാൻ ഒരാള് കൂടെയുള്ളത് എപ്പോഴും നല്ലതാ.. എനിക്ക് എന്റെ ലാലിച്ചൻ മതി.... ഇളിച്ചോണ്ട് ഹരി പറഞ്ഞു"" എന്നാൽ അവരോട് അന്ന് അച്ഛനും മാളു ഒക്കെയുണ്ടായിരുന്ന സ്ഥലത്തേക്ക് വരാൻ പറ.. നമ്മുക്ക് ഇവരെ അങ്ങോട്ടേക്ക് കൊണ്ട് പോകാം... ഇവരുടെ ഉദ്ദേശവും നമ്മളെ ഏതേലും ആളൊഴിഞ്ഞ സ്ഥലത്തേക്ക് തന്നെ കൊണ്ട് പോകണമെന്നായിരിക്കും.. അതിന് എല്ലാം തുടങ്ങിയ സ്ഥലം തന്നെയാ നല്ലത്... ഹരിയെ നോക്കി ദേവൻ പറഞ്ഞു ''' മ്മ്മ്മ് ശെരി "" ഹരി പറഞ്ഞു മാളുവിനെ കാണാൻ വേണ്ടി ലാലിയും ജസ്റ്റിയും ചെമ്പകമാഗലാത്തേക്ക് പോയികൊണ്ടിരിക്കുമ്പോഴാണ് ഹരിയുടെ കാൾ ലാലിക്ക് വരുന്നത്...

ഹരിയേട്ടനാണല്ലോ...ജസ്റ്റിയോട് പറഞ്ഞിട്ട് ലാലി വേഗം കോൾ എടുത്തു.... ഹലോ... ഹരിയേട്ടാ... ലാലിച്ചാ , നീ ജിമ്മിലൊക്കെ പോയി മസിലൊക്കെ ഉരുട്ടി പെരുപ്പിച്ച് വെച്ചിരിക്കുവല്ലേ... ലാലി കോൾ എടുത്തപ്പോൾ തന്നെ ഹരി ചോദിച്ചു... അതിന്.. സംശയത്തോടെ ലാലി തിരിച്ച് ചോദിച്ചു.... അതിനൊക്കെ ഇപ്പോ ആവശ്യമുണ്ട് , അന്ന് മാളുവും, വിഷ്ണുവും, അച്ഛനുമോക്കെ ഉണ്ടായിരുന്ന സ്ഥലമില്ലേ, അങ്ങോട്ടേക്ക് പോരെ നീ.... അവിടെ ഞാനും, ദേവനും, അച്ഛനും, വരുണും, പിന്നെ രണ്ടോ.... മുന്നോ..... ഗുണ്ടകളും ഉണ്ടാകും.. നീ പേടിക്കണ്ട ഗുണ്ടകളുടെ കാര്യമൊക്കെ ഞാൻ നോക്കിക്കോളാം.. നീയൊന്ന് വന്നാൽ മതി... കൂടെ നിന്നാൽ മതി... വേഗം വരാണോട്ടോ.. ചിരിയോടെ ലാലിയോട് പറഞ്ഞിട്ട് ഹരി കോൾ കട്ട്‌ ചെയ്ത് ചിരിയോടെ ദേവനെ നോക്കി... കുറേദൂരം മുന്നിലേക്ക് പോയപ്പോൾ ആൾതാമസമില്ലാത്താ കാടിന്റെ അരികിലേക്ക് ദേവന്റെ വണ്ടി കയറി നിന്നും.... ദേവാ , നിന്റെ ഉദ്ദേശമെന്താ..?? സംശയത്തോടെ ശേഖരൻ അവനോട് ചോദിച്ചു "" എന്തായാലും നല്ല ഉദ്ദേശം അല്ല... അച്ഛൻ പുറത്തിറങ്ങേണ്ട , ഇവിടെ ഇരുന്നാൽ മതി... ദേവൻ ശേഖരനെ നോക്കി പറഞ്ഞു എന്നാൽ ഞാനും ഇവിടെ ഇരുന്നോളാം.. നീ പോയിട്ട് വാ.. ഹരി ദേവനെ നോക്കി പറഞ്ഞു അത് വേണ്ട , അച്ഛൻ ഇവിടെയിരിക്കും.. ഹരിയേട്ടൻ എന്റെ കൂടെ വരും... ഹരിയുടെ കൈ പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു അപ്പോഴേക്കും ആ രണ്ട് വണ്ടികളും അങ്ങട്ടേക്ക് വന്നിരുന്നു...

ആ , വന്നല്ലോ... ഹരിയെ നോക്കി പറഞ്ഞ ശേഷം ദേവൻ ഡോർ തുറന്ന് പുറത്തിറങ്ങി കാറിൽ ചാരി നിന്ന് മുന്നിൽ കിടക്കുന്ന വണ്ടികളിലേക്ക് തന്നെ നോക്കി... അപ്പോഴേക്കും ദേവന് കൂട്ടായി ഹരി കുടെയിറങ്ങി ദേവന്റെ അരികിൽ നിന്നിരുന്നു.... കുറച്ച് കഴിഞ്ഞപ്പോൾ ആ വണ്ടികളിൽ നിന്നും 8 പേർ ഇറങ്ങി വന്നു... വരുണിന് വേണ്ടി തല്ലാനും കൊല്ലാനും നടക്കുന്ന അവന്റെ ഗുണ്ടകൾ...!!!!! നിങ്ങൾക്കവിശ്യം ഞങ്ങളെയായിരിക്കും.. പക്ഷേ ഞങ്ങൾക്കവിശ്യം നിങ്ങളെയല്ല , നിങ്ങളെ പറഞ്ഞയിച്ചവരെയാണ്.. അവര് വരുന്നത് വരെ നമ്മൾക്ക് എന്തേലും വാർത്തനമൊക്കെ പറഞ്ഞിരിക്കാം.. അതല്ലകിൽ പരസ്പരം നേരിടാം.. കൈയിൽ ഉണ്ടായിരുന്ന വള കയറ്റി വെച്ച് കൊണ്ട് ദേവൻ പറഞ്ഞു.... എന്ത് തന്നെയായാലും ഞങ്ങൾ റെഡിയാണ്... ദേവന്റെ അരികിലേക്ക് ചേർന്ന് നിന്ന് കൊണ്ട് ഹരി പറഞ്ഞു അവർക്കാവശ്യം ജീവനുള്ള നിങ്ങളെയല്ല , മരിച്ച് കിടക്കുന്ന നിങ്ങളെയാണ്... അത് കാണാൻ അവർ ഉടനെ വരും , അപ്പോഴേക്കും നിങ്ങളെ ഞങ്ങൾക്ക് തീർക്കണം... മുന്നോട്ട് വന്ന് കൊണ്ട് ഹരിയെ ദേവനെ നോക്കി ഒരുത്തൻ പറഞ്ഞു.... അതിന് നിങ്ങളുടെ ബലം തികയാതെ വരും , കാരണം ഞങ്ങളെ തീറ്റി പോറ്റുന്നത് വരുണാല്ല.... ദേവൻ പറഞ്ഞു.... ബലം തികയുമൊ, ഇല്ലയോയെന്ന് നിനക്ക് ഞങ്ങൾ പറഞ്ഞ് താരാടാ..

മുന്നിലേക്ക് കയറി നിന്ന് കൊണ്ട് ഒരുത്തൻ പറഞ്ഞു... എന്നാൽ അതറിഞ്ഞിട്ട് തന്നെ കാര്യം... മുന്നിൽ നിൽകുന്നവന്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി കൊണ്ട് ദേവൻ മറുപടി പറഞ്ഞു... ദേവന്റെ ചവിട്ട് കൊണ്ട് തെറിച്ച് വിഴുന്നവനെ കണ്ട് കുട്ടത്തിലുള്ളവർ ഞെട്ടിയെങ്കിലും, ബാക്കി എല്ലാവരും കൂടുതൽ കരുത്തോടെ ദേവന്റെ നേരെ പാഞ്ഞടുത്തു... ദേവന്റെ അടുത്തേക്ക് വന്നായൊരുത്തന്റെ നെഞ്ചിലേക്ക് ഹരി ആഞ്ഞ് ചവിട്ടി... അത് കണ്ടപ്പോഴേക്കും ബാക്കിയെല്ലാവരും ദേവന്റെ ഹരിന്റെ നേരെ പഞ്ഞടുത്തു... ഇടയ്ക്കൊക്കെ വീണ് പോകുമെങ്കിലും മുന്നിൽ വന്നവരോയോക്കെ ദേവനും ഹരിയും നന്നായി നേരിട്ടു.. കൂട്ടത്തിൽ ഒരുത്തന്റെ ചവിട്ട് കൊണ്ട് ഹരി ഒരു കാറിന്റെ മുന്നിലേക്ക് തെറിച്ച് വീണു... ഹരിയേട്ടാ... കാറിൽ നിന്നിറങ്ങിയ ലാലി ഹരിക്ക് നേരെ കൈ നീട്ടി.... നീ ഇപ്പഴെകിലും വന്നല്ലോ... ദേടാ നോക്ക്... അവനെന്നെ ചവിട്ടി.. ഒരുത്തന് നേരെ വിരൽ ചുണ്ടികൊണ്ട് ഹരി ലാലിയോട് പറഞ്ഞു.... വയസ്സാൻ കാലത്ത് വെല്ലേടത്തും അടങ്ങിയിരിക്കാതെ നിങ്ങൾ എന്തിനാ മനുഷ്യ, ആവശ്യമില്ലാത്ത പണിക്ക് പോയത്... ചിരിയോടെ ഹരിയുടെ കൈയിൽ പിടിച്ച് കൊണ്ട് ലാലി അവനോട് ചോദിച്ചു.... നീ എന്നെ രക്ഷിക്കാൻ വന്നതാണോ, അതോ കുഴിയെടുക്കാൻ വന്നതാണോ...

ലാലിയുടെ കൈ തട്ടി മാറ്റി കൊണ്ട് ഹരി ചോദിച്ചു "" അപ്പോഴേക്കും ദേവനെ പുറകിലൂടെ തല്ലാൻ പോയ ഒരുവനെ കണ്ട് ജസ്റ്റി അവന് നേരെ പാഞ്ഞെടുത്തിരുന്നു... ഹരിയേട്ടൻ റസ്റ്റ്‌ ചെയ്യ് , ഞാൻ ഇപ്പൊ വരാം.. ഹരിയോട് പറഞ്ഞിട്ട് ഹരിയെ ചവിട്ടിയവന് നേരെ ലാലി പാഞ്ഞെടുത്തു.. ചെമ്പകമംഗലതെ രണ്ട് പേരും പുത്തൻപുരകലെ രണ്ട് പേരും കൂടി മുന്നിൽ നില്കുന്നവരെയെല്ലാം തല്ലിച്ചതച്ചു... ഇപ്പൊ മനസിലായോ നിങ്ങൾക്ക് ഞങ്ങളെയൊന്നും ചെയ്യാൻ പറ്റില്ലന്ന്.. വീണ് കിടക്കുന്നവർക്ക് നേരെ നിന്ന് കൊണ്ട് ദേവൻ ചോദിച്ചു "" എവിടെ നിങ്ങളുടെ സാറ്മാർ, കണ്ടില്ലല്ലോ.... അവരെ നോക്കി പുച്ഛത്തോടെ ഹരി ചോദിച്ചു ചോദ്യത്തിനുള്ള ഉത്തരം എന്നരീതിക് വരുണിന്റെ കാർ അവിടെ വന്ന് നിന്നും... പുറകിൽ തന്നെ വേറെ രണ്ട് മൂന്ന് വണ്ടികൾ കൂടെയുണ്ടായിരുന്നു... വിജയനും വരുണും തീറ്റിപ്പോറ്റുന്ന ഗുണ്ടകൾ തന്നെയാണ് അവരുടെ കൂടെയെന്ന് ദേവന് മനസ്സിലായി..... ആഹാ , എല്ലാവരും ഉണ്ടല്ലോ.. അപ്പൊ നിങ്ങളൊക്കെ ജോയിന്റെയല്ലേ... കാറിൽ നിന്നിറങ്ങിയ വരുൺ എല്ലാവരെ നോമ്കി ചോദിച്ചു പിന്നെ നീയെന്താ കരുതിയെ , നിനക്ക് മാത്രമേ കളിക്കാൻ പറ്റുവെന്നോ.... അവനെ നോക്കി പുച്ഛത്തോടെ ദേവൻ ചോദിച്ചു

"" നീ ഇനിയും കാണാത്ത ഒരുപാട് കളികൾ ഞങ്ങളുടെ കൈയിലുണ്ട് ദേവാ , തോറ്റ് പിന്മാറൻ ഞാൻ ഒരുക്കാമല്ല... കാറിൽ ചാരി നിന്ന് കൊണ്ട് വരുൺ പറഞ്ഞു എല്ലാ കളിയും ഇന്ന് കൊണ്ട് തിർക്കാനാ ഞങ്ങളിവിടെ നില്കുന്നത്... വരുണിനെ നോക്കിക്കൊണ്ട് ഹരി പറഞ്ഞു അതെന്തായാലും നന്നായി , ഇനി ആരെ അന്വേഷിച്ച് പുറത്ത് പോകണ്ടല്ലോ.. അവസാനിപ്പിക്കണമെന്ന് കരുതിയവരൊക്കെ ഇവിടെ തന്നെയുണ്ട്.. അല്ലേ മോനെ.. വിജയൻ ഒരു ചിരിയോടെ വരുണിനെ നോക്കി പറഞ്ഞു അതേയ് , അച്ഛാ... എല്ലാവരും ഇവിടെയുണ്ട്.. പക്ഷേ അവൾ ഇല്ല , അലീന.... അവളുടെ കാര്യം വൃന്ദ നോക്കിക്കോളും.. ക്രൂരത നിറഞ്ഞ ചിരിയോടെ വിജയൻ പറഞ്ഞു... ആരുവിനെ എന്തേലും ചെയ്യണമെങ്കിൽ ആദ്യയം ഞങ്ങളെ അവസാനിപ്പിക്കേണ്ടി വരും , വരുൺ... അവനെ നോക്കി കലിയോടെ ജസ്റ്റി പറഞ്ഞു... അതിന് തന്നെയാട ഞാൻ വന്നത്... നീ ഇവിടെ ഇല്ലായിരുന്നെകിലും നിന്നെ അന്വേഷിച്ച് ഞാൻ വരുമായിരുന്നു, കാരണം മാളു... എനിക്ക് കിട്ടതതൊന്നും വേറെയാർകും കിട്ടാൻ ഞാൻ സമ്മതിക്കില്ല... പകയോടെ വരുൺ ജസ്റ്റിയെ നോക്കി പറഞ്ഞു... മാളുവിന്റെ പേര് പോലും നീ ഉച്ചരിക്കരുത് വരുൺ... അതിന് പോലും നിനക്കവകാശമില്ല... വരുണിനെ നോക്കി ദേഷ്യത്തോടെ ജസ്റ്റ് പറഞ്ഞു....

ഇതേപോലെ എന്നോട് പറഞ്ഞതിനാ വിഷ്ണു ഇപ്പോ പരലോകത്ത് ഇരിക്കുന്നത് , നിന്റെയും വിധി അത് തന്നെയാണ് ജസ്റ്റി... പിന്നെ ദേവാ, നീ ഒന്നും അറിഞ്ഞില്ലയിരുന്നെങ്കിൽ നിനക്ക് ജീവനോടെ കഴിയമായിരുന്നു... കാരണം എന്റെ വൃന്ദച്ചിക്ക് നിന്നെ വേണം... പക്ഷേ എന്ത് ചെയ്യാം , നീ എല്ലാമറിഞ്ഞ് പോയില്ലേ... ഇനി നിന്നെ വെറുതെ വിടുന്നത് ശെരിയല്ലാ.... അടുത്തത് ഹരിയേട്ടൻ , ആദ്യയം മുതലേ ഞാൻ നോക്കി വെച്ചിരുന്നതാ ഹരിയേട്ടനെ , അവസരം വന്നാൽ തീർക്കാൻ വേണ്ടി.. തന്നെ പോകണ്ട കൂടെ അലീനയും ഉണ്ടാകും... അലീനയെ വൃന്ദച്ചിയെ ഉടനെ പറഞ്ഞ് വിട്ടിരിക്കും... പിന്നെ അമ്മാവാൻ... അമ്മാവനെ ഞങ്ങളിപ്പം ഒന്നും ചെയ്യുന്നില്ല, അമ്മാവൻ ജീവിക്കട്ടെ , മകനെ മരുമകളെ നഷ്ട്ടപ്പെട്ട് ഇനിയുള്ള കാലം വേദനിച്ച് ജീവിക്കട്ടെ... പിന്നെ അലൻ ' നീ എന്റെ ലിസ്റ്റിൽ ഇല്ല... അത് കൊണ്ട് കൊണ്ട് നിനക്ക് വേണമെങ്കിൽ പോകാം... തടയില്ല ഞാൻ.. കൈ കെട്ടി നിന്ന് കൊണ്ട് വരുൺ ലാലിയെ നോക്കി പറഞ്ഞു നിന്റെ ഔദാര്യത്തിന് നന്ദി... പക്ഷേ ഈ അലൻ മാത്യൂസിന് അത് ആവശ്യമില്ല... വരുണിനെ പുച്ഛിച്ച് കൊണ്ട് ലാലി പറഞ്ഞു അപ്പൊ പിന്നെ എല്ലാവരും അവസാനിക്കാൻ തയാറായിക്കോ... ഒരു ചിരിയോടെ പറഞ്ഞിട്ട് വരുൺ വണ്ടിയിലിരിക്കുന്ന ഗുണ്ടകളെ നോക്കി... വരുണിന്റെ നോട്ടം കണ്ടാ അവർ കൈയിൽ ആയുധങ്ങളുമായി വണ്ടിയിൽ നിന്നിറങ്ങി വന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story