പ്രണയ പ്രതികാരം: ഭാഗം 75

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

കാറിൽ ഇരിക്കുന്ന ശേഖരന്റെ നെഞ്ച് പിടക്കുന്നുണ്ടായിരുന്നു... ഒര് വശത്ത് തന്റെ മക്കൾ , മറുവശത്ത് എന്തിനും തയാറായി നിൽക്കുന്ന കുറെ ഗുണ്ടകൾ... മക്കളിൽ ആർക്കേലും ഒരാൾക്ക് വേദനിച്ചാൽ ബാക്കിയുള്ളവർ അടങ്ങിയിരിക്കില്ലാന്ന് ശേഖരന് ഉറപ്പായിരുന്നു... എന്താ ദേവാ പേടിച്ച് പോയോ... പുറകിൽ നിൽക്കുന്ന ഗുണ്ടകളെ നോക്കികൊണ്ട് വരുൺ ദേവനോട് ചോദിച്ചു പേടി നിനക്കല്ലേ വരുൺ... അത് കൊണ്ടല്ലേ ഇത്രയും ഗുണ്ടകളെ കൊണ്ട് നി വന്നത്... വരുണിന്റെ പുറകിൽ നിൽക്കുന്ന ഗുണ്ടകളെ നോക്കിക്കൊണ്ട് പുച്ഛത്തോടെ ദേവൻ വരുണിനോട് ചോദിച്ചു "" അതേടാ... എനിക്ക് പേടി തന്നെയാ , കാരണം നീ ഒര്കാരണവശാലും ഇവിടുന്ന് രക്ഷപ്പെട്ട് പോകരുത്... അതെന്റെ വാശി തന്നെയാ... എന്നാൽ വാശി പിടിച്ച് നിൽകാതെ വാ, വരുൺ... മുന്നിലേക്ക് കയറി നിന്ന്ക്കൊണ്ട് ദേവൻ പറഞ്ഞു... ആദ്യയം നീയെന്റെ ഗുണ്ടകളെ നേരിട് അത് കഴിഞ്ഞ് പോരെ എന്നെ.. ഒരു ചിരിയോടെ പറഞ്ഞിട്ട് വരുൺ ദേവനെ നോക്കി പുറകിലേക്ക് നിന്നു.... പോരാ , ആദ്യയം നി തന്നെ തുടങ്ങിക്കോ.. പറയുന്നതിനൊപ്പം തന്നെ വരുൺ വിഴുന്നതാണ് എല്ലാവരും കണ്ടത്.. തെറിച്ച് വീണ വരുൺ നെഞ്ച് തടവികൊണ്ട് പകയോടെ എണീച്ച് കൂടുതൽ കരുത്തോടെ ദേവന് നേരെ തിരിഞ്ഞു....

പെട്ടന്നുള്ള വരുണിന്റെ നിക്കത്തിൽ ദേവൻ തെറിച്ച് വീണു... വീണ് കിടക്കുന്ന ദേവന്റെ അരികിലേക്ക് കത്തി കൊണ്ട് കുത്താൻ പോയ ഒരുത്തനെ പുറകിലൂടെ ചെന്ന് ജസ്റ്റി ചവിട്ടി താഴെയിട്ടു.. അപ്പോഴേക്കും ബാക്കിയുള്ളവരെ നേരിടാൻ ഹരിയും ലാലിയും തുടങ്ങിരുന്നു... വരുണിന്റെ കരുത്തിന് മുന്നിൽ ദേവൻ ആദ്യമൊന്ന് വീണെങ്കിലും ചാടിയെണിച്ച് വരുണിന്റെ നെഞ്ചുംകൂട് തകർക്കാൻ ദേവന് കഴിഞ്ഞു.. വരുണിന്റെയും ഗുണ്ടകളുടെ മുന്നിൽ പതറാതെ പോരാടുന്ന ദേവനെ കണ്ടപ്പോൾ വിജയന് ചെറിയ പേടി തോന്നി.. അവരെ മാനസികമായി തളർത്തിയാലേ ഇനി കാര്യമുള്ളൂവെന്ന് മനസിലാക്കിയ വിജയൻ കാറിലിരിക്കുന്ന ശേഖരനെ ഒന്ന് നോക്കി... ശേഖരനെ എങ്ങനെ പുറത്തിറകുമെന്നാലോചിച്ചപ്പോഴാണ്.... വണ്ടിയിലിരിക്കുന്ന ഇരുമ്പ് കമ്പി വിജയൻ കണ്ടത്... വിജയൻ വേഗം അതെടുത്ത് ശേഖരന്റെ വണ്ടികരികിലേക്ക് നടന്നു... മുന്നിലേക്ക് വരുന്ന വരുണിനെ തല്ലാൻ കൈ ഓങ്ങിയപ്പോഴാണ് അച്ഛന്റെ അരികിലേക്ക് പോകുന്ന വിജയനെ ദേവൻ കാണുന്നത്.. വിജയന്റെ നിക്കാം അച്ഛനെ പുറത്തിറക്കുന്നതാണെന്ന് മനസിലാക്കിയ ദേവൻ വരുണിനെ ഹരിയുടെ അരികിലേക്ക് ചവിട്ടിയിട്ട് കൊടുത്തിട്ട് വിജയന്റെ അടുത്തേക്ക് ഓടി പുറകിലൂടെ ചെന്ന് അയാളെ ചവിട്ടി താഴെയിട്ടു..

വേദനയോടെ തെറിച്ച് വീണ വിജയൻ തിരിഞ്ഞ് നോക്കിയപ്പോൾ കാണുന്നത് ദേഷ്യത്തോടെ തന്നെ നോക്കുന്ന ദേവനെയാണ്.. കൂടുതൽ പകയോടെ നിലത്ത് കിടക്കുന്ന ഇരുമ്പ് കമ്പിയെടുത്ത് വിജയൻ ദേവനെ അടിക്കാൻ ഓങ്ങി.. ഒഴിഞ്ഞ് മാറിയാ ദേവൻ വിജയന്റെ കൈയിൽ നിന്ന് ആ കമ്പി പിടിച്ച് മേടിച്ച് അയാളുടെ കലിലേക്ക് നോക്കി വലിച്ചടിച്ചു... ഒന്നല്ല , ഒരുപാട്... കാലുകൾ ഒടിഞ്ഞ് നുറുങ്ങുന്ന വേദനയിൽ വിജയൻ അലറി അലറി കരഞ്ഞു.... ആ.....!!!!!!!! അവസാനം ഒരാലർച്ചയോടെ വിജയൻ നിലത്തേക്കിരുന്ന് പോയ്‌... അച്ഛാ.....!!!!!!! വിജയന്റെ കരച്ചിൽ കണ്ട വരുൺ ഹരിയെ തള്ളി മാറ്റി വിജയന്റെ അരികിലേക്ക് ഓടി.... അപ്പോഴേക്കും മുന്നിൽ വന്ന രണ്ട് ഗുണ്ടകളെ നേരിട്ട് തുടങ്ങിരുന്നു ദേവൻ... വരുണിന് പകരം മുന്നിൽ വന്ന ഒരാളെ നേരിടുവായിരുന്നു ഹരി... ഹരിയേട്ടാ...!!! പുറകിലുടെ ഹരിയെ ഒരുത്തൻ കുത്താൻ വരുന്നത് കണ്ട് ലാലി വേഗം ഹരിയെ പിടിച്ച് മാറ്റി , ആ വന്നവനെ ചവിട്ടി താഴെയിട്ടു , എന്നിട്ടും മതിയാകാതെ അവനെ പിടിച്ചുയർത്തി നട്ടലെല്ല് നോക്കി ഒരു ചവിട്ടും കൊടുത്തു... എന്നാൽ അവന്റെ കൈയിൽ നിന്ന് തെറിച്ച് വീണ കത്തി വിജയന്റെ അരികിലിരിക്കുന്ന വരുണിന്റെ മുന്നിലേക്കായിരുന്നു വീണത്.. ഒരാവേശത്തോടെ വരുൺ വേഗമാ കത്തിയെടുത്ത് പകയോടെ ദേവനെ നോക്കി...

മുന്നിൽ നിൽക്കുന്ന ഗുണ്ടകളെ നേരിടുന്ന ദേവൻ കത്തിയുമായി തന്റെ അരികിലേക്ക് വരുന്ന വരുണിനെ കണ്ടില്ല... പക്ഷേ ജസ്റ്റി കണ്ടിരുന്നു.. മുന്നിലുള്ള ഗുണ്ടയെ തള്ളി മാറ്റികൊണ്ട് ജസ്റ്റി വേഗം ദേവന്റെ അരികിലേക്ക് ഓടി... മോനു.....!!!!!!!! ജസ്റ്റി....!!!!!!! ലാലിയുടെ ഹരിയുടെ അലർച്ച കേട്ടാണ് ദേവൻ ഞെട്ടി തിരിഞ്ഞ് നോക്കിയത്.... ഷോൾഡറിൽ നിന്നുമൊഴുകുന്ന ചോരയെ തടഞ്ഞ് നിർത്തി കൊണ്ട് നിലത്തേക്ക് ഇരിക്കുന്ന ജസ്റ്റിയെയാണ് ദേവൻ കാണുന്നത്.... കാറിലിരിക്കുന്ന ശേഖരൻ ഈ കാഴ്ച്ചാ കണ്ട് പേടിയോടെ നെഞ്ചത്ത് കൈ വെച്ചു... മോനു.....!!!! ലാലി ഓടി ജസ്റ്റിയുടെ അരികിലേക്ക് ചെന്നു.... കുഴപ്പമില്ലെടാ... ചെറിയോര് മുറിവ് , അത്രയേയുള്ളു... ചിരിയോടെ ജസ്റ്റി പറഞ്ഞു... ടാ...!!!!!! ജസ്റ്റിയെ കുത്തിയവനെ ലാലി അഞ്ഞ് ചവിട്ടി ഹരിക്ക് ഇട്ട് കൊടുത്തു... ഹരി അവന്റെ കൈ പിടിച്ച് തിരിച്ച് നിലത്തേക്ക് വലിച്ചെറിഞ്ഞു... ജസ്റ്റിയുടെ അവസ്ഥ കണ്ട് പകച്ച് നിൽകുവായിരുന്നു ദേവൻ... പകയോടെ വരുൺ കത്തി കൊണ്ട് അവന്റെ പുറകിലേക്ക് ചെന്നു.... ദേവാ.....!!!!! ദേ പുറകിൽ.... ജസ്റ്റിയെ തന്നെ നോക്കി കൊണ്ടിരുന്നാ ദേവനെ ഹരി ഉറക്കെ വിളിച്ചു.... അപ്പോഴേക്കും വരുൺ ദേവന്റെ വയറ്റിലേക്ക് കത്തി കുത്തിയിറക്കാൻ ശ്രമിച്ചിരുന്നു ,

തെന്നി മാറിയത് കൊണ്ട് ഉള്ളിലേക്ക് കയറിയില്ലെകിലും ദേവന്റെ വയറിൽ മുറിവ് പറ്റി... ദേവാ.....!!!!! ഒരാലർച്ചയോടെ ഹരി ദേവന്റെ അരികിലേക്ക് ഓടി ചെന്നു... അപ്പോഴേക്കും വരുണിന്റെ കൈയിൽ നിന്ന് കത്തി വലിച്ചുരി അവന്റെ കൈ രണ്ടും തിരിച്ച് കഴുത്തെല്ല് നോക്കി ദേവൻ കൈ മുട്ട് കയറ്റിയിരുന്നു.... ആാാ......!!!!!!! ഒരു വേദനയോടെ നിലത്ത് കിടന്ന് പിടയുന്ന വരുണിനെ കണ്ടിട്ടും ദേവന് ഒരു ദയയും തോന്നിയില്ല..... മോനെ.....!!!!!!!! വരുണിന്റെ അവസ്ഥ കണ്ട് വിജയൻ എണീക്കാൻ പറ്റാതെ അവിടെ കിടന്ന് കരഞ്ഞു.... ദേഷ്യം മാറാതെ പിന്നെയും ദേവൻ വരുണിന്റെ അരികിലേക്ക് ചെന്നു... വേണ്ട..... വേണ്ട ദേവാ.... എന്നെ ഒന്നും ചെയ്യരുത്..... മരണ ഭയത്തോടെ വരുൺ മുന്നിൽ നിൽക്കുന്ന ദേവനോട് പറഞ്ഞു... ഇല്ല വരുൺ , ഞാൻ നിന്നെ കൊല്ലില്ല.... കാരണം നിന്നെപോലെയൊരുത്തനെ കൊന്ന് ജയിലിൽ പോകാനുള്ളതല്ലാ ഇനിയുള്ള എന്റെ ജീവിതം... നിറയെ സ്വപങ്ങളുമായി കുഞ്ഞ്നാൾ മുതൽ എനിക്കായ് കാത്തിരിക്കുന്ന ഒരുവളുണ്ട് വീട്ടിൽ.. എന്റെ ആരു... അവളുടെ കുടെയെനിക്ക് ജീവിക്കണം.. അത്കൊണ്ട്.... അത്കൊണ്ട് മാത്രം ഞാൻ നിന്നെ കൊല്ലുന്നില്ല... പക്ഷേ നീയിനി എണിക്കരുത്.. അതാ ഞാൻ നിനക്ക് തരുന്ന ശിക്ഷ...!!!! ഇനി... ഇനി ഒര്.... ശല്യത്തിനും..

ഞാൻ.... വരില്ല , എന്നെ... എന്നെ... ഒന്നും.... ചെയ്യരുത്.... ദേവാ.. കഴുത്തിലെ വേദനക്കിടയിലും കഷ്ടപ്പെട്ട് വരുൺ പറഞ്ഞു ഇതേപോലെ തന്നെയല്ലേ വരുൺ അന്ന് എന്റെ മാളു , വിഷ്ണു , അച്ഛൻ , ഇവരെല്ലാം നിന്റെ മുന്നിൽ കിടന്നപേക്ഷിച്ചത്... എന്നിട്ട് നി കെട്ടിരുന്നോ.... ഇല്ലല്ലോ... ഒര് ദയയുമില്ലാതെയല്ലേ നീ വിഷ്ണുവിനെ ഇല്ലാതാക്കി കളഞ്ഞത്... എന്നിട്ടും പകയവസാനിക്കാതെ ഞങ്ങൾക്കുള്ളതെല്ലാം നശിപ്പിച്ച് ഒര് തെറ്റും ചെയ്യാത്ത ആരുവിന്റെ തലയിൽ അതെല്ലാം കെട്ടിവെച്ചില്ലേ.... ഇത്രയൊക്കെയേ ചെയ്ത നീ ഇനി എഴുനേൽക്കണ്ട വരുൺ... ഇതെന്റെ ഉറച്ച തിരുമാനമാ... അതിന് മാറ്റമില്ല.. ഉറപ്പോടെ ദേവൻ പറഞ്ഞു ദേവാ... പ്ലീസ്... എന്നോട്... നിനക്ക് ഇനിയൊര് ഉയർപ്പില്ല വരുൺ... പകയോടെ പറഞ്ഞിട്ട് ദേവൻ വരുണിന്റെ രണ്ട് കാലും കൈയും പിടിച്ച് തിരിച്ചു... എല്ല് പൊടിയുന്ന വേദനയിൽ വരുൺ അലറി കരഞ്ഞു..... നേതാവ് വീണ സിദ്ധിക്ക് ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലാന്ന് മനസിലായ ഗുണ്ടകൾ ഉള്ള ജീവനും കൊണ്ട് അവിടുന്ന് ഓടി രക്ഷപെട്ടു.... മകന്റെ അവസ്ഥ കണ്ട് കരയുന്ന വിജയന്റെ അരികിലേക്ക് പുച്ഛത്തോടെ ദേവൻ നടന്ന് വന്നു...

വിജയാ... കൂടെ നിന്ന് ചതിച്ചതിന് ഞാൻ നിനക്ക് തരുന്ന ശിക്ഷയാണ് നിന്റെ മകന്റെ ഈ അവസ്ഥ.... ഈ കിടക്കുന്ന കിടപ്പിൽ നിന്ന് തത്കാലം ഇവൻ എണിക്കില്ല.. തത്കാലം എന്നല്ല ഇനി ഇവൻ എണിക്കില്ല.. മകന്റെ ഈ വേദന കണ്ട് നീ നിറി നിറി കഴിയണം.... ഞങ്ങളുടെ അവസ്ഥ കണ്ട് എന്റെ അച്ഛൻ ഇത്രനാൾ കഴിഞ്ഞപോലെ.. പകയടങ്ങിയ മനസോടെ ദേവൻ പറഞ്ഞു ഇവന് വേണ്ടിയല്ലേ നിങ്ങൾ ചതിച്ച് എല്ലാം ഉണ്ടാക്കിയത്.. അത് അനുഭവിക്കാൻ ഇവന് യോഗമില്ലാതെ പോയി.. വിജയനെ നോക്കി പുച്ഛത്തോടെ ഹരി പറഞ്ഞു... മുറിവോട് കുടിയാണേലും മക്കൾ എല്ലാവരും നിരന്ന് നിൽകുന്നത് കണ്ടപ്പോൾ ശേഖരന് ആശ്വാസമായി.... വരുൺ... ഈ ജന്മം മാത്രമല്ല , ഇനിയുള്ള ജന്മങ്ങളും മാളുവിനെ നിനക്ക് കിട്ടില്ല... നേടാൻ നി ശ്രമിക്കണ്ട , എന്നിലെ ജീവൻ ഉള്ളിടത്തോളം അത് നടക്കില്ല... വരുണിന്റെ അരികിലിരുന്ന് കൊണ്ട് ജസ്റ്റി അവന് മുന്നറിയിപ്പ് നൽകി.. നിങ്ങൾ ചതിച്ച് ഉണ്ടാക്കിയെതെല്ലാം ഇനിയും ഇല്ലാതാകും.. എല്ലാം തകർന്ന് നിൽകുമ്പോൾ ഒരിക്കൽ കുടി ഞാൻ വരും , നിങ്ങളുടെ വൃന്ദയെ കാണാൻ... ഇപ്പൊ പോട്ടെ.... വിജയനെ വരുണിനെ നോക്കി പുച്ഛത്തോടെ ദേവൻ പറഞ്ഞു.... മതിയെടാ , നമ്മുക്ക് പോകാം.. ഇവരെ ആരേലും വന്ന് കൊണ്ട് പോയിക്കോളും... അവരെ നോക്കി ഹരി ദേവാനോട് പറഞ്ഞു....

ഇവരാന്ന് ചെയ്തത് പോലെ നമ്മുക്ക് പോലീസിൽ അറിയിക്കാം... അവർ വന്ന് കൊണ്ട് പൊയ്കോളും... വരുണിനെ നോക്കി ചിരിയോടെ ലാലി പറഞ്ഞു.... അതാ നല്ലത്... ഹരിയും പറഞ്ഞു.... കുറച്ച് കഴിഞ്ഞ് അറിയിക്കാം , തത്കാലം കുറച്ച് വേദന തിന്നട്ടെ... അവരെ നോക്കി ദേവൻ പറഞ്ഞു... മ്മ്മ് അതാ നല്ലത്... ജസ്റ്റിയും പറഞ്ഞു... ടാ , നിനക്ക് കുഴപ്പമൊന്നുല്ലല്ലോ.. ദേവൻ പെട്ടന്ന് ജസ്റ്റിയോട് ചോദിച്ചു.... ഇല്ലടാ , വേദനയിലും ജസ്റ്റി പറഞ്ഞു.... അതെന്താ നിനക്ക് മാത്രം വേദനയില്ലാത്തത് , എനിക്ക് നല്ല വേദനയുണ്ടല്ലോ... വയറിൽ തലോടികൊണ്ട് ദേവൻ പറഞ്ഞു.... എനിക്കുമുണ്ട് , നിങ്ങൾ വിഷമിക്കണ്ടന്ന് കരുതി പറയാത്തതാ.... ചിരിയോടെ ജസ്റ്റി പറഞ്ഞു.... ഓ , ഞങ്ങൾക്കാത് മനസിലായതേയില്ല... ജസ്റ്റിയുടെ തോളിൽ പിടിച്ച് കൊണ്ട് ഹരി പറഞ്ഞു... ആ , നല്ല വേദനയുണ്ട് ഹരിയേട്ടാ... ഹരിയെ നോക്കി ദേവൻ പറഞ്ഞു... എനിക്കും... ജസ്റ്റിയും വേഗം പറഞ്ഞു... രണ്ടിന്റേം മുഖം കണ്ടാൽ തന്നെ അത് മനസിലാകുമായിരുന്നു.. വാ... ഹോസ്പിറ്റൽ പോയി ഡ്രസ്സ്‌ ചെയാം.. വലിയ മുറിവല്ല , അത് കൊണ്ട് പേടിക്കണ്ട.. ദേവന്റെ ജസ്റ്റിയുടെ മുറിവിലേക്ക് നോക്കികൊണ്ട് ഹരി പറഞ്ഞു.... വാ , പോകാം.... ജസ്റ്റിയെ പിടിച്ച് കൊണ്ട് ലാലി പറഞ്ഞു... ജസ്റ്റിയുടെ കൈയിൽ നിന്ന് കീ മേടിച്ച്കൊണ്ട് ലാലി ഡ്രൈവിങ് സിറ്റിൽ കയറിയിരുന്നു..

ദേവന്റെ കൈയിൽ നിന്ന് കീ മേടിച്ച്കൊണ്ട് ഹരി കാറിന്റെ ലോക്ക് മാറ്റി ഡ്രൈവിങ് സിറ്റിലേക്ക് കയറി... മക്കളെ കുഴപ്പമൊന്നുല്ലല്ലോ... വെപ്രാളംത്തോടെ ശേഖരൻ അവരോട് ചോദിച്ചു.... ഇല്ലച്ചാ.... ചെറിയ മുറിവ് , അത്രയേയുള്ളൂ.... ഹരി വേഗം പറഞ്ഞു കാറിലേക്ക് കയറും മുൻപ് ദേവൻ ഒരിക്കൽ കൂടി വിജയനെ വരുണിനെ നോക്കി... എല്ലാം തകർന്നവനെപ്പോലെ ഇരിക്കുന്ന വിജയനെ കണ്ടപ്പോൾ ദേവന് ഓരലിവും തോന്നിയില്ല... അച്ഛന് അവരോട് എന്തേലും പറയാനുണ്ടാകിൽ പറഞ്ഞോ , ഇനിയൊരവസരം ഉണ്ടാകില്ല പറയാൻ.... ശേഖരനെ നോക്കിക്കൊണ്ട് ദേവൻ പറഞ്ഞു '"" ഇല്ല.... പറയാനുള്ളതൊക്കെ നിങ്ങൾ പറഞ്ഞില്ലേ... അത് മതി... ചിരിയോടെ ശേഖരൻ ദേവനെ നോക്കി പറഞ്ഞു **** സ്സ്.... ആാാ... പയ്യെ.... എന്റെ ഹരിയേട്ടാ , നിങ്ങൾ എന്നെ മരുന്നൊഴിച്ച് കൊല്ലുമോ...??? വീണപ്പോൾ ലാലിയുടെ കൈയിൽ പറ്റിയ ചെറിയ പോറലിൽ മരുന്ന് വെച്ച് തുടകുവായിരുന്നു ഹരി... അതിന്റെ ബഹളമാണ് ഈ കേൾക്കുന്നത്.. പിന്നെ അത്രക്കൊന്നുല്ല... മുറിവിൽ ഒന്നുടെ അമർത്തി തുടച്ച് കൊണ്ട് ഹരി പറഞ്ഞു.... എനികും അവസരം വരും... ഹരിയെ നോക്കി പേടിപ്പിച്ച് കൊണ്ട് ലാലി പറഞ്ഞു... പിന്നെ.... നിന്നെക്കാൾ വലിയ മുറിവ് പറ്റിയ രണ്ടണ്ണം മിണ്ടാതെ കിടക്കുന്നത് കണ്ടില്ലേ ,

പിന്നെ നിനക്ക് മാത്രം കുറച്ച് വേദന സഹിച്ചാൽ എന്താ... ഒര് ബെഡിന്റ രണ്ടാത്തത്തായി കിടക്കുന്ന ഹരിയെ ദേവനെ നോക്കികൊണ്ട് ഹരി ലാലിയോട് പറഞ്ഞു... ജസ്റ്റിയുടെ ദേവന്റെ മുറിവ് ഡ്രസ്സ്‌ ചെയ്ത് വേദനക്കുള്ള ഒര് ഇൻജെക്ഷനും കൊടുത്ത് കിടത്തിയേകുവായിരുന്നു ഹരി അവരെ... ഇതൊന്നൊന്നും വേണ്ടന്ന് ദേവനും ജസ്റ്റി പറഞ്ഞതാ , പക്ഷേ ഹരി കേട്ടില്ല... ഇൻഫെക്ഷനാകുമെന്ന് പറഞ്ഞ് പിടിച്ച പിടിയാലേ ഇൻജെക്ഷനിട്ട് കിടത്തി.. വിശക്കുന്നുണ്ട് , വല്ലതും കഴിക്കാൻ മേടിച്ചോണ്ട് വരുമോ....??? ഡ്രസിങ് ഒക്കെ കഴിഞ്ഞ് ഫോണിൽ കളിച്ചോണ്ടിരിക്കുന്ന ഹരിയെ നോക്കി കുറച്ച് ഉറക്കെ ലാലി ചോദിച്ചു.... സാർ ഇവിടെ സുഖവാസത്തിന് വന്നതാണോ..?? അല്ലല്ലോ...?? ഇൻജെക്ഷൻ കഴിഞ്ഞാൽ വീട്ടിൽ പോകാം , എന്നിട്ട് കഴികാം... ഇപ്പൊ ഞാൻ കുറച്ച് ബിസിയാ.. ഫോണിൽ തന്നെ നോക്കിക്കൊണ്ട് ഹരി പറഞ്ഞു "" ഓ , ആ ലേഡി ഡോക്ടറെയി ചാറ്റിംഗ് ആയിരിക്കും , നടക്കട്ടെ... ഞാൻ ദേവേച്ചിയെ ഒന്ന് കാണുന്നുണ്ട്.. തകിത്തോടെ ലാലി പറഞ്ഞു """ ഈ നാറി എന്റെ പുക കണ്ടേ അടങ്ങു.. ലാലിയെ നോക്കി മനസ്സിൽ പറഞ്ഞിട്ട് ഫോൺ മാറ്റിവെച്ച് ഹരി എണീച്ചു... എന്താണാവോ അങ്ങേക്ക് വേണ്ടത്.. വിനയത്തോടെ ഹരി ലാലിയോട് ചോദിച്ചു... എനിക്ക് ബിരിയാണി.. പിന്നെ ഒരു ജൂസ്...

പിന്നെ.... ഞാൻ ഒന്ന് ആലോചിക്കട്ടെ... ആ ആലോചിക്ക്... ഹരി പറഞ്ഞു... ലാലി ആലോചിക്കാൻ തുടങ്ങി.... ടാ.....!!!!!! എന്താടാ ഇതൊക്കെ.... ഇതിനാണോ ഞങ്ങളോട് പറയാതെ ഫോണും സ്വിച് ഓഫ്‌ ചെയ്ത് നിങ്ങൾ എല്ലാവരും ഇറങ്ങി തിരിച്ചത്... റൂമിലേക്ക് കയറിവന്ന സണ്ണി എല്ലാവരോടുമായി ഉറക്കെ ചോദിച്ചു... തോട്ട് പുറകിൽ തന്നെ ഷിനിയും അമലയും ഉണ്ടായിരുന്നു... അമലയാണ് സണ്ണിയെ വിളിച്ച് കാര്യം പറഞ്ഞതെന്ന് എല്ലാവർക്കും മനസിലായി.. ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ ഹരി അമലയോട് കാര്യം പറഞ്ഞ് ശേഖരനെ നോക്കാൻ എല്പിച്ചിരുന്നു... എന്റെ സണ്ണിച്ചാ , പേടിക്കാൻ മാത്രം ഒന്നുല്ല... എല്ലാ പ്രശ്നങ്ങളും ഞങ്ങൾ നല്ല രീതിക്ക് പറഞ്ഞവസാനിപ്പിച്ചിട്ടാ വന്നത്.. ചിരിയോടെ ജസ്റ്റി പറഞ്ഞു എന്നിട്ടാണോ നിങ്ങളുടെ ദേഹത്ത് കാണുന്ന ഈ മുറിവുകൾ.... കുറച്ച് ദേഷ്യത്തിൽ സണ്ണി അവനോട് ചോദിച്ചു.... അത് പിന്നെ , അങ്ങോട്ടേക്ക് കൊടുത്താൽ തിരിച്ച് ഒരണ്ണമെങ്കിലും നമ്മുക്ക് കിട്ടില്ലേ... ഇതിനെ അങ്ങനെ കണ്ടാൽ മതി... ലാലി പറഞ്ഞു മ്മ്മ്മ്മ് " സണ്ണി ഒന്നർത്തി മുളി.... ദേവാ , നിനക്ക് കുഴപ്പമൊന്നുല്ലല്ലോ... മിണ്ടാതിരിക്കുന്ന ദേവനെ കണ്ട് കൊണ്ട് ഷിനി ചോദിച്ചു "" ഇല്ല ഷിനിച്ചാ , എനിക്ക് കുഴപ്പമൊന്നുല്ല... പിന്നെ ജസ്റ്റിക്ക് പറ്റിയാ മുറിവിൽ മാത്രമെ എനിക്ക് സങ്കടമുള്ളു.. ഇവരെ സംരഷിക്കാൻ പറ്റുമെന്ന ഉറപ്പിലാണ് വിളിച്ച് വരുത്തിയത് , പക്ഷേ എനിക്കതിന് കഴിഞ്ഞില്ല.... നല്ല വിഷമത്തോടെ ദേവൻ പറഞ്ഞു.... നിങ്ങളിലാർക്ക് മുറിഞ്ഞാലും നോവുന്നത് ഞങ്ങൾക്ക് ഒരേ പോലെയാ ദേവാ...

ദേവന്റെ അരികിലിരുന്ന് കൊണ്ട് സണ്ണി പറഞ്ഞു "" എന്തായായും അധികം പരിക്കൊന്നും പറ്റാതെ എല്ലാമവസാനിച്ചില്ലേ.. ഇനി ആ വൃന്ദ ഇതിന്റെ പുറകെ വരാതിരുന്നാൽ മതിയായിരുന്നു..... ഒരു ദീർഘനിശ്വസത്തോടെ ഷിനി പറഞ്ഞു.... അവളെ എന്തായാലും ഞാനൊന്ന് പോയി കാണുന്നുണ്ട് , എന്നിട്ട് വേണം എനിക്കും ആരുവിനും സമാധാനത്തോടെ ജീവിച്ച് തുടങ്ങാൻ.... ദേവൻ പറഞ്ഞു ഹോസ്പിറ്റലിൽ കിടക്കുന്നവരെ കാണാൻ ഇങ്ങനെയാണോ ഷിനിച്ചാ വരുവാ... ഷിനിയെ നോക്കി സങ്കടത്തോടെ ലാലി ചോദിച്ചു... എന്റെ പൊന്ന് ഷിനിച്ചാ , ഇവന് എന്തേലും മേടിച്ച് കൊടുക്ക്.. ഇല്ലേൽ സമാധാനം തരില്ല.... ഷിനിയെ നോക്കി ജസ്റ്റി പറഞ്ഞു ഷിനിച്ചാ , നീ പുറത്ത് പോയി എന്തേലും മേടിച്ചിട്ട് വാ... ഷാനിയെ നോക്കി സണ്ണി പറഞ്ഞു.... ആ , ഞാൻ പോയിട്ട് വരാം ചേട്ടായി.. ഷിനി പറഞ്ഞു... ഞാനും പോയിട്ട് വരാം.. അച്ഛൻ അവിടെ തന്നെയല്ലേയുള്ളു..എല്ലാവരോടും പറഞ്ഞിട്ട് അമലയും ഷിനിയൂടെ കൂടെ പോയി... വീട്ടിൽ വിളിച്ച് പറഞ്ഞിരുന്നോ..?? ദേവനരികിൽ ഇരുന്ന് കൊണ്ട് സണ്ണി എല്ലാവരോടുമായി ചോദിച്ചു...

ഇല്ല സണ്ണിച്ചാ , ഈ കാര്യമൊന്നും വീട്ടിൽ ആർക്കുമാറിയില്ല... അച്ഛന്റെ നിർബന്ധം കൊണ്ട് വരുണിനെ പോയി കണ്ട് എല്ലാം സംസാരിച്ച് തിർത്തിട്ട് വരാന്ന് പറഞ്ഞിറങ്ങിയതാ , വരുൺ ഞങളുടെ പുറകെയുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ലാലിച്ചനെ വിളിച്ച് കാര്യം പറഞ്ഞു... പിന്നെയാ ഫോൺ സ്വിച് ഓഫ്‌ ചെയ്തത് , ഇനിയിപ്പം ഓണാക്കിയാൽ എല്ലാവരോടും മറുപടി പറഞ്ഞ് മടുക്കും.. അത്കൊണ്ട് വീട്ടിലെത്തുന്നവരെ ആരും ഒന്നുമറിയാണ്ട.. ദേവൻ സണ്ണിയോട് പറഞ്ഞു.... അതേയ്.. ആരുവിന്റ സ്വഭാവം അറിയാലോ , കള്ളം പറഞ്ഞാലൊന്നും അവൾ വിശ്വസികില്ല , അത് കൊണ്ട് വീട്ടിലെത്തിയിട്ട് ഉള്ളത് പറഞ്ഞാൽ മതി.. ജസ്റ്റി പറഞ്ഞു.. അത് മതി , ഇല്ലേൽ കരഞ്ഞോണ്ട് എല്ലവരും ഇങ്ങോട്ടേക്ക് വരും... ലാലിയും പറഞ്ഞു.... കുറച്ച് കഴിഞ്ഞപ്പോൾ ഷിനി എല്ലാവർക്കുമുള്ള ഫുഡ് കൊണ്ട് വന്നു , അമല അച്ഛന് ഫുഡ് കൊടുക്കാൻ അവളുടെ ക്യാബിനിലേക്ക് പോയി... ഫുഡ്‌ കഴിച്ച് കഴിഞ്ഞ് ജസ്റ്റിയും ദേവനും ഒന്നുറങ്ങി , എണിച്ചപ്പോഴേക്കും ഇൻജെക്ഷൻ കഴിഞ്ഞിരുന്നു... പിന്നെ എല്ലാവരും വീട്ടിലേക്ക് പോകാൻ വേണ്ടിയിറങ്ങി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story