പ്രണയ പ്രതികാരം: ഭാഗം 76

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

നിങ്ങൾ ഇവിടെ കിടന്ന് ബഹളം വെക്കാതെ , ഇവിടെയാർക്കു ഒരു കുഴപ്പമില്ല... ലളിതെ എല്ലാവരെ വിളിച്ച് അകത്തേക്ക് പോ.... ശേഖരൻ എല്ലാവരോടുമായി പറഞ്ഞു.... ഒരു കുഴപ്പമില്ലാതെയാണോ ഇവന്റെ കോലാമിങ്ങനെ.. ദേവനെ നോക്കി കരഞ്ഞോട് ലളിത ശേഖരനോട് ചോദിച്ചു " എന്റെ അമ്മ ഇവന് ഒരു കുഴപ്പമില്ല... ഇനി കരഞ്ഞ് നിങ്ങളായി ഒന്നു വരുത്തി വെക്കല്ലേ... ദേവൂ.... അമ്മയെ വിളിച്ച് കൊണ്ട് അകത്തേക്ക് പോ.. അകത്ത് കയറിയിട്ട് സംസാരിക്കാം... മ്മ്മ്മ് " വാ , അമ്മേ.... ദേവൂ അമ്മയോട് പറഞ്ഞിട്ട് അകത്തേക്ക് നടന്നു.... വാ, അച്ഛാ... ആ , കരയാതെ മാളു... വാ , അകത്തേക്ക് പോകാം... ഹരി അച്ഛന്റെ കൈ പിടിച്ച് , കൂടെ മാളൂനെ ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു.... എല്ലവരും അകത്തേക്ക് പോയപ്പോൾ പുറത്ത് ആരുവും ദേവനും മാത്രമായി.... വാ , നമുക്ക് റൂമിൽ പോയിട്ട് പരാതിയോക്കെ തീർക്കാം... ആരുവിനെ ചേർത്ത് പിടിച്ച്കൊണ്ട് ദേവൻ പറഞ്ഞു... ഹാളിൽ എത്തിയാപ്പോൾ തന്നെ കാര്യമെന്താണെന്ന് ലളിത എല്ലാവരോടും ചോദിച്ചു... എന്റെ ഭാര്യയെ നീയിങ്ങനെ തിടുക്കം കാട്ടാതെ...

വലിയ പരിക്കൊന്നും പറ്റാതെ എല്ലാവരും ഇവിടെ തിരിച്ചെത്തിയില്ലേ... പിള്ളേർക്ക് നല്ല ക്ഷീണമുണ്ട് , ഇവര് കുറച്ച് നേരമോന്ന് റസ്റ്റ് എടുത്തോട്ടെ... അത് കഴിഞ്ഞ് നമുക്ക് സമാധാനപരമായി സംസാരിക്കാം... നീ പോയി കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്ക്.... ദേവൂ , ഹരിയെ കൊണ്ട് അകത്തേക്ക് പോ... എല്ലാവരുടെ കാര്യം നോക്കി ഒന്നും കഴിക്കാതെ നടന്നത് ഇവനാണ്... നി പോയി കുളിച്ചിട്ട് ഒന്ന് കിടക്ക് മോനെ... ആ , അച്ഛാ... ഞാൻ പോകുവാ... ദേവാ , നീയും പോയി കുറച്ച് നേരം കിടക്ക്... എണീക്കുമ്പോൾ കാണാം... വാ , ദേവൂ... ഹരി ദേവൂനെ കൂട്ടി റൂമിലേക്ക് കയറിപ്പോയി... *** എന്താണ് ഭാര്യയെ , നിനക്ക് എന്നോടൊന്നും ചോദിക്കാനില്ലേ.. റൂമിലെത്തിയപ്പോൾ ദേവൻ ആരുവിനെ പിടിച്ച് നേരെ നിർത്തികൊണ്ട് ചോദിച്ചു... എന്നോട് കള്ളം പറഞ്ഞല്ലേ തല്ല് കൂടാൻ ഇവിടുന്ന് ഇറങ്ങിപ്പോയത്... കണ്ണ് നിറച്ച് കൊണ്ട് ആരു ചോദിച്ചു.... അതിന് ആര് കള്ളം പറഞ്ഞു... സത്യമായിട്ടും പ്രശ്നങ്ങളൊക്കെ പറഞ്ഞ് തീർക്കാൻ തന്നെയാ പോയത് , പക്ഷേ എന്ത് ചെയ്യാം... വരുണിന് നല്ല രീതിക്ക് പറഞ്ഞിട്ട് കാര്യം മനസ്സിലായില്ല , അവനായി പുറകെ വന്നതാണ്‌... എന്നിട്ടോ....? പേടിയോടെ ആരു ചോദിച്ചു.. വിഷ്ണുവിനെ ഇല്ലാതാക്കിയ ആ സ്ഥലത്ത് വെച്ച് തന്നെ അവന്റെ എല്ല കണക്കുകളും പറഞ്ഞ് തീർത്തു ,

ഇനി നമ്മുക്കെതിരെ അവൻ വരില്ല , എണീറ്റ് നിൽക്കാൻ പറ്റാത്തവിധത്തിൽ അവനെ കിടത്തിയിട്ടാ ഞാൻ വന്നിരിക്കുന്നത്.... ആരുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു.... അച്ചായന്മാർ കൂടെയുണ്ടായിരുന്നോ..??? ജസ്റ്റിയും, ലാലിയും, കൂടെയുണ്ടായിരുന്നു... തല്ല് നടന്നപ്പോൾ ജസ്റ്റിക്ക് ചെറുതായി മുറിവ് പറ്റി... അയ്യോ... എന്നിട്ട് എന്തെങ്കിലും കുഴപ്പമുണ്ടോ... പേടിയോടെ ആരു ചോദിച്ചു... കുഴപ്പമൊന്നുമില്ല , ഹോസ്പിറ്റലിൽ പോയി ഡ്രസ്സ് ചെയ്തിട്ടാ വീട്ടിലേക്ക് പോയത്... സണ്ണിച്ചാനും ഷിനിച്ചാനും വെല്ല്യച്ചി എല്ലാവരും ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ... നീ ജസ്റ്റിയെ വിളിച്ച് നോക്കിക്കോ , ഇപ്പൊ ഫോൺ ഓണക്കിട്ടുണ്ടാകും.. ദേവൻ പറഞ്ഞു റാമിന് ഇതല്ലാതെ മുറിവ് വല്ലതും പറ്റിയോ....?? കൈയിലെ മുറിവിലേക്ക് നോക്കി കൊണ്ട് സംശയത്തോടെ ആരു ചോദിച്ചു... "" അങ്ങനെ ചോദിച്ചാൽ... എനിക്കും ചെറുതായി പറ്റി പക്ഷേ അത് അത്ര കാര്യമാക്കാണ്ട... ചിരിയോടെ ദേവൻ ആരുനെ നോക്കി പറഞ്ഞു... "" എവിടെ... നോക്കട്ടെ...!!! പരിഭ്രാമത്തോടെ ആരു ദേവനെ നോക്കിക്കൊണ്ട് ചോദിച്ചു... എന്റെ ആരു , നീ ഇങ്ങനെ ടെൻഷനകാതെ... ചെറിയൊര് മുറിവ് അത്രേയുള്ളൂ , അത് ഒഴിഞ്ഞുമാറാൻ നേരത്തു പറ്റിയതാ... വയറിലെ മുറിവ് കാണിച്ച് കൊണ്ട് ദേവൻ പറഞ്ഞു... അത് കണ്ടതും ആരും കിടന്ന് കരയാൻ തുടങ്ങി...

ദേ , പുലിക്കുട്ടി കിടന്ന് കരയുന്നോ.. ആരുനെ കളിയാക്കി കൊണ്ട് ദേവൻ ചോദിച്ചു ... " വേദനയുണ്ടോ... കരഞ്ഞ് കൊണ്ട് തന്നെ മുറിവിൽ തലോടിആരു ചോദിച്ചു... മ്മ്മ്മ് " വേദനയുണ്ട്... ചെറിയൊര് പോറല് അത്രയേള്ളൂ , നീ കരഞ്ഞ് അമ്മയെ ഒന്നുമറിയിക്കണ്ട , ഞാനൊന്ന് കുളിച്ചിറ്റ് വരാം... നാനയാതെ നോക്കണേ... കരുതലോടെ ആരു പറഞ്ഞു ശ്രദ്ധിച്ചോളാം... കുളിക്കാൻ കയറികൊണ്ട് ദേവൻ പറഞ്ഞു.... ദേവൻ കുളിക്കാൻ കയറ്റിയപ്പോൾ ആരു അടുക്കളയിലേക്ക് പോയി... കുറച്ച് നേരം അടുക്കളയിൽ നിന്ന് അമ്മയെ സഹായിച്ച് റൂമിലേക്ക് വന്നപ്പോഴേക്കും ദേവൻ ഉറങ്ങാൻ കിടന്നിരുന്നു... നിഷ്കളങ്കമായി കിടന്നുറങ്ങുന്ന ദേവനോട് ചേർന്ന് ആരുവും കിടന്നു... *** ആ.....!!!!!! ഒന്ന് പയ്യെ....!!!! എന്റെ പൊന്ന് ദേവൂ , നി പ്രതികാരം തിർക്കുവാണോ... ദേവൂനെ നോക്കികൊണ്ട് വേദനയോടെ ഹരി ചോദിച്ചു... എന്താടാ ഇവിടെ...??? ഹരിയുടെ അലർച്ചകേട്ട് റൂമിൽ നിന്നിറങ്ങിവന്ന ശേഖരൻ ഹരിയോട് ചോദിച്ചു... കൂടെ തന്നെ മാളു ഉണ്ടായിരുന്നു.... ഒന്നുറങ്ങിയെണിച്ചപ്പോൾ പുറം വേദനയാണെന്ന് പറഞ്ഞത് കൊണ്ട് ദേവു ഹരിക്ക് ചൂട് പിടിച്ച് കൊടുക്കുവയിരുന്നു.. ചൂട് കുറച്ച് കൂടുമ്പോൾ ഹരി ഒച്ചയുണ്ടാകും... അതാ ഇപ്പോ നടന്നത്... എടി , നീയൊന്ന് പയ്യെ ചെയ്യ്...

ഹരി ദേവൂനെ തിരിഞ്ഞ് നോക്കിക്കൊണ്ട് പിന്നെയും പറഞ്ഞു പിന്നെ , ഇപ്പൊ ചെയ്യാം.. തല്ല് കൂടാൻ പോയപ്പോൾ ഇതൊക്കെ ആലോചിക്കണമായിരുന്നു... ദേഷ്യത്തിൽ ദേവൂ ഹരിയെ നോക്കി പറഞ്ഞു... പിന്നെ തല്ലാൻ വരുന്നവരെ നോക്കി അങ്ങാതെ നിൽക്കണമായിരുന്നോ.. അങ്ങനെ നിന്നിരുന്നെൽ നിനക്കിപ്പം എന്നെ ഇങ്ങനെ വേദനിപ്പിക്കാൻ കിട്ടില്ലായിരുന്നു... ദേവൂനെ നോക്കി ചിരിയോടെ ഹരി പറഞ്ഞു.. അതിന് മറുപടിയൊന്നും പറയാതെ ദേവൂ പിന്നെയും ഹരിക്ക് ചൂട് പിടിച്ചു... ആ...!!! എന്റെ പൊന്നെ...!!! മതി... മതി നി ചൂട് പിടിച്ചത്... എണീച്ചേ... എണിക്ക്... മാളു , മോള് ഇങ്ങ് വാ, ഇനി നി പിടിച്ച് തന്നാൽ മതി... ഇവൾ എനിക്ക് പണി തരുന്നത്... ഹരി ദേവൂനെ മാളൂനെ നോക്കി പറഞ്ഞു... ഇന്നാ മാളു , നി തന്നെ പിടിച്ച് കൊടുക്ക് നിന്നെ പുന്നാര ഏട്ടന്.. നന്നായി അധ്വാനിച്ചിട്ട് വന്ന് കിടക്കുവാ... ഹരിയെ നോക്കികൊണ്ട് ദേവൂ പറഞ്ഞു.. അപ്പോൾ തന്നെ മാളു ദേവൂവിന്റെ കൈയിൽ നിന്ന് തോർത്ത്‌ വാങ്ങി ഹരിക്ക് ചൂട് പിടിച്ച് കൊടുക്കാൻ തുടങ്ങി.... ദേവൻ എവിടെ...?? ഇത് വരെ എണിച്ചില്ലേ..?? ഹാളിലേക്ക് വന്ന ലളിത ദേവനെ കാണാതെ ചോദിച്ചു... എന്റെ ലളിതെ നിനക്ക് അറിയാനുള്ളതെല്ലാം ഞങ്ങൾ പറഞ്ഞ് തന്നില്ലേ... ഇനിയെന്തിനാ ദേവനെ അന്വേഷിക്കുന്നത് , അവൻ ഉറങ്ങിക്കോട്ടെ...

ലളിതയെ നോക്കി ശേഖരൻ പറഞ്ഞു.... അങ്ങനെയിപ്പം ഉറങ്ങണ്ട... തല്ലിനും വഴക്കിനും പോകില്ലെന്ന് പറഞ്ഞല്ലേ അവനെവിടെന്ന് ഇറങ്ങിപ്പോയത്... ഇനി ഇതിന്റെ പുറകെ അവര് വന്നാലോ.. പേടിയോടെ ലളിത ശേഖരനോട് ചോദിച്ചു.. എല്ലത്തിനും ഹരിയേട്ടാനെ പറഞ്ഞാൽ മതി , ദേവൻ എന്ത് ചെയ്താലും സപ്പോർട്ട് ചെയുന്നത് ഹരിയേട്ടനാ... എല്ലാവരെ നോക്കി കൊണ്ട് ദേവൂ പറഞ്ഞു... ആ , ഇനിയെന്നെ പറഞ്ഞാൽ മതി.. ഒര് തെറ്റും ചെയ്യാത്ത എന്റെ തലയിലെല്ലാം കെട്ടിവെക്ക്... ദേവൂനെ നോക്കി ഹരി പറഞ്ഞു... ഹരിയേട്ടന് പറഞ്ഞൂടായിരുന്നോ , തല്ലിനോന്നും പോകണ്ടന്ന്.. ഹരിയെ നോക്കി ദേവൂ ചോദിച്ചു... ഞങ്ങളായി പോയതല്ല , അവരായി ഇങ്ങോട്ടേക്ക് വന്നതാ.. ഹരി പറഞ്ഞു.... ഹരിയേട്ടന് ദേവനെ തടഞ്ഞൽ എന്തായിരുന്നു , എല്ലാവരെയും നിലക്ക് നിർത്താണ്ടത് ഹരിയേട്ടനാല്ലേ.. എത്രനാൾ വരുണിനെയൊക്കെ പേടിച്ചു വീട്ടിൽത്തന്നെയിരിക്കും , ഇതാകുമ്പോൾ ഇനിയൊരിക്കലും വരുണിന്റെ ശല്യമുണ്ടാകില്ല... ദേവൻ പറയുന്നത് പോലെ , തല്ലി തീർക്കണ്ടത് തല്ലി തന്നെ തീർക്കണം.. എല്ലാവരെ നോക്കി ഹരി പറഞ്ഞു... ഇനി ഇതിന്റെ പേരിൽ പുതിയ പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു.. എന്താകയോ ആലോചിച്ച് ദേവൂ പറഞ്ഞു.... ഒരു പ്രശ്നം ഉണ്ടാവില്ല ,

ഇനി നീയൊക്കെ കുടി പുതിയത് ഉണ്ടാകാതിരുനാൾ മതി.. ഹരി ദേവൂനോട് പറഞ്ഞു.... ഞങ്ങളിനി എന്ത് ചെയ്യാനാ... ദേവൂ ചോദിച്ചു സഹായത്തിന് വേണ്ടി വിജയനിവിടെ കയറി വരാൻ ചാൻസുണ്ട് , അപ്പൊ പഴേപോലെ അവരെ വിശ്വസിക്കരുത്.. മുന്പും ഞാൻ ഒരുപാട് വട്ടം ഇത് പറഞ്ഞിരുന്നു.. അന്ന് ആരുമാത് കെട്ടിരുന്നില്ല... ഇനിയെങ്കിലും കേട്ടാൽ മതി.. എല്ലാവരെ നോക്കി ഹരി പറഞ്ഞു... ആർക്കുമതിന് ഉത്തരമൊന്നും പറയാനില്ലയിരുന്നു... മതി മാളു... ദേവൂ , ഒര് ഷർട്ട് എടുത്തിട്ട് വാ... കുറച്ച് കഴിഞ്ഞപ്പോൾ ഹരി ദേവൂനോട് പറഞ്ഞു.. മ്മ്മ്മ് " ദേവൂ വേഗം റൂമിലേക്ക് പോയി.. ഹരിയേട്ടാ... എന്താ ഇങ്ങനെ കിടക്കുന്നെ , വയ്യേ.... അങ്ങോട്ടേക്ക് വന്ന ദേവൻ ഹരിയുടെ കിടത്തം കണ്ട് ചോദിച്ചു.... ഏയ്യ് , ചെറിയൊര് പുറം വേദന... നിനക്ക് എങ്ങനെയുണ്ട്...??? ബോഡി പൈയ്നുണ്ട് , വേറെ കുഴപ്പമില്ല... ഹരിക്കടുത്ത് ഇരുന്ന് കൊണ്ട് ദേവൻ പറഞ്ഞു... ചൂട് പിടിച്ച് നോക്ക് , കുറയും.. ഹരി പറഞ്ഞു... മ്മ്മ്മ് " പിന്നെ പിടിക്കാം... ദേവൻ പറഞ്ഞു.... ഹരിയേട്ടാ , ലാലിച്ചാൻ വിളിച്ചാരുന്നു... എങ്ങനെയുണ്ടെന്ന് ചോദിച്ചു.. ഞാൻ കുഴപ്പമൊന്നുല്ലന്ന് പറഞ്ഞിട്ടുണ്ട്... റൂമിൽ പോയി വന്ന ദേവൂ ഹരിയോട് പറഞ്ഞു.... ആണോ , ഞാനിവിടെ വന്നിട്ട് അവനെ വിളിക്കാൻ വിട്ട് പോയി.. നീയാ ഫോൺ ഇങ്ങെടുത്തെ ,

ജസ്റ്റിക്ക് എങ്ങനെയുണ്ടെന്ന് വിളിച്ചു ചോദിക്കട്ടെ... ജസ്റ്റി എന്ന് കേട്ടപ്പോൾ മാളു വേഗം ഞെട്ടികൊണ്ട് മുഖമുയർത്തി എല്ലാവരെ നോക്കി , മരണമില്ലാത്ത ഒര് ഭയം അവളിൽ നിറഞ്ഞു.... ജസ്റ്റിക്ക് എന്ത്പറ്റി...?? സംശയത്തോടെ ദേവൂ ഹരിയോട് ചോദിച്ചു.. മാളൂന്റെ മനസിലും അത് തന്നെയായിരുന്നു... കൂട്ടത്തിൽ കൂടുതൽ പരിക്ക് അവനാ... ഷോൾഡറിൽ നല്ലൊര് മുറിവുണ്ട് , ഹോസ്പിറ്റൽ പോയി ഡ്രസ്സ് ചെയ്തിട്ടാ വീട്ടിലേക്ക് പറഞ്ഞ് വിട്ടത്... ദേവൂനെ നോക്കി ഹരി പറഞ്ഞു.... ഇപ്പോൾ കുഴപ്പമൊന്നുമില്ല ഹരിയേട്ടാ , ഞാൻ വിളിച്ചായിരുന്നു.. വേദന കുറവുണ്ടന്നാ പറഞ്ഞത്... ഹരിയുടെ സംസാരം കേട്ട്കൊണ്ട് ഹാളിലേക്ക് വന്ന ആരു പറഞ്ഞു.... ജസ്റ്റിക്ക് മുറിവ് പറ്റിയെന്നറിഞ്ഞപ്പോൾ മാളുവിന് വല്ലാതെ വേദന തോന്നി.... ഇനി ഇവിടെയിരുന്നാൽ തന്റെ വേദന എല്ലവരും മനസിലാകുമെന്ന് കരുതി മാളു വേഗമേണിച്ച് റൂമിലേക്ക് പോയി... മിണ്ടാതെ പോകുന്ന മാളുവിനെ കണ്ടപ്പോൾ എല്ലാവർക്കും സങ്കടമായി , ജസ്റ്റിയെ കുറിച്ച് അവൾ എന്തേലും ചോദിക്കുമെന്ന എല്ലവരും കരുതിയത്... മാളുവിനാണേൽ റൂമിൽ ചെന്നിട്ട് ഒര് സമാധാനമില്ലായിരുന്നു... ഒരുപാട് മുറിഞ്ഞ് കാണുമോ...?? വേദനിച്ച് കിടക്കുവായിരിക്കുമോ...??എന്നെ ഒന്ന് വിളിച്ചാൽ എന്തോ...?? മാളു മനസ്സിൽ സ്വയം ഓരോന്ന് പറയാൻ തുടങ്ങി...

കുറച്ച് നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നെങ്കിലും തീരെ സമാധാനമില്ലാതെ വന്നപ്പോൾ മാളു പയ്യെ ഹരിയുടെ ദേവൂന്റെ റൂമിലേക്ക് നടന്നു.. റൂമിൽ ആരും ഇല്ലാത്തത് മാളുവിന് ആശ്വാസമായിരുന്നു... ബെഡ്ഡിൽ കിടക്കുന്ന ഹരിയുടെ ഫോണെടുത്ത് ഒന്നാലോചിച്ച ശേഷം ജസ്റ്റി എന്ന നമ്പറിലേക്ക് മാളു കോൾ ചെയ്തു , റിങ്ങ് ചെയ്യുന്നതിനോടൊപ്പം മാളുവിന്റെ ഹൃദയവും മിടിക്കാൻ തുടങ്ങി... രണ്ട് തവണ റിങ്ചെയ്തവസാനിച്ചിട്ടു ജസ്റ്റി കോളേടുക്കാതെ വന്നപ്പോൾ മാളുവിന് വല്ലാത്ത പേടി തോന്നി... എന്താകയോ ആലോചിച്ച് മാളു ഫോണും കൈയിൽ പിടിച്ച് അവിടെത്തന്നെയിരുന്നു റൂമിലേക്ക് കയറി വന്ന ഹരി കാണുന്നത് എന്താകയോ ചിന്തിച്ച് വിഷമിച്ചിരിക്കുന്ന മാളുവിനെയായിരുന്നു.... എന്താ മോളെ , എന്ത് പറ്റി.. മാളുവിന്റെ അരികിലേക്ക് വന്ന് കൊണ്ട് ഹരി ചോദിച്ചു പെട്ടന്ന് ഹരിയെ മുന്നിൽ കണ്ടപ്പോൾ മാളു ഒന്ന് ഞെട്ടി , ഹരി കാണാതെ ഫോൺ വേഗം ബെഡിലേക്ക് വെച്ച് മാളു എണീച്ചു... അത് , ഒന്നുല്ല ഹരിയേട്ടാ... ഞാൻ ദേവേച്ചിയെ നോക്കി വന്നതാ... മാളു വേഗം പറഞ്ഞു.. ദേവൂ അടുക്കളയിലുണ്ട്... എന്താ കാര്യം... ചിരിയോടെ ഹരി ചോദിച്ചു.... ഏയ്യ് , ഒന്നുല്ല വെറുതെ... മാളു വേഗം എണീച്ച് പുറത്തേക്ക് നടന്നു... മാളു പോകുന്നതും നോക്കി ഹരി ബെഡിലേക്ക് കിടന്നു...

കുറച്ച് കഴിഞ്ഞപ്പോൾ ഹരിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.. സ്‌ക്രീനിൽ ജസ്റ്റിയെന്ന് കണ്ടപ്പോൾ ഒരു ചിരിയോടെ ഹരി വേഗം കോൾ എടുത്തു... ഹരിയേട്ടാ , എന്നെ വിളിച്ചായിരുന്നോ... ഞാനിപ്പോഴാ കോള് കണ്ടത്...??? ഹരി എന്തേലും പറയും മുന്പേ ജസ്റ്റി പറഞ്ഞു.. ഞാനോ...!! ഞാൻ വിളിച്ചില്ലല്ലോ.. വിളിക്കണമെന്ന് ഇപ്പോ വിചാരിച്ചതേയുള്ളു.. സംശയത്തോടെ ഹരി പറഞ്ഞു... എന്നാൽ ദേവേച്ചിയായിരിക്കും , ഇതിൽ രണ്ട് മിസ്കോൾ ഉണ്ടായിരുന്നു.... ദേവൂവല്ല , നിന്റെ മാളുവായിരിക്കും.. ചിരിയോടെ ഹരി പറഞ്ഞു... മാളുവോ....?? അത്ഭുതത്തോടെ ജസ്റ്റി ചോദിച്ചു... അതേടാ , നിനക്ക് മുറിവ് പറ്റിയെന്ന് ഞാൻ ദേവൂനോട് പറഞ്ഞപ്പോൾ അരികിൽ മാളു ഉണ്ടായിരുന്നു.. അപ്പൊ ഒന്നും മിണ്ടാതെ മാളു എണീച്ച് പോയി , ഞാനിപ്പോൾ റൂമിലേക്ക് വന്നപ്പോൾ മാളു ഇവിടെ ഇരിപ്പുണ്ടായിരുന്നു... ചോദിച്ചപ്പോൾ ദേവൂനെ കാണാൻ വന്നതാണെന്നാ പറഞ്ഞത് , ഒര് പക്ഷേ മാളുവായിരിക്കും ഫോണെടുത്ത് നിന്നെ വിളിച്ചത്.. ദേവൂ കുറെ നേരെമായി അടുക്കളയിൽ തന്നെയാ , നോക്കിക്കോ ഉടനെ തന്നെ മാളു നിന്റെയരികിലേക്ക് വരും... ഉറപ്പോടെ ഹരി പറഞ്ഞു... ആണോ ഹരിയേട്ടാ.... സന്തോഷത്തോടെ ജസ്റ്റി ഹരിയോട് ചോദിച്ചു.. അവന്റെ സന്തോഷം ഹരിക്ക് കാണാമായിരുന്നു....

ആടാ , അവൾ തന്നെയാ വിളിച്ചത്.... മ്മ്മ്മ് """ പിന്നെ, നിനക്കിപ്പം എങ്ങനെയുണ്ട്... ??? എനിക്ക് കുഴപ്പമൊന്നുമില്ല ഹരിയേട്ടാ... ദേവനെവിടെ...??? അവൻ ഉറക്കമാ , ഞാനും ചെറുതായൊന്ന് ഉറങ്ങാൻ വന്നതാ.... എന്നാൽ ഹരിയേട്ടൻ കിടന്നോ , ഞാൻ പിന്നെ വിളിക്കാം... ശെരിയെടാ , എന്നാൽ പിന്നെ വിളിക്ക്... കോൾ കട്ട്‌ ചെയ്ത് കഴിഞ്ഞ് ജസ്റ്റിക്ക് എന്താനില്ലാത്ത സന്തോഷമായിരുന്നു... ജസ്റ്റി വേഗം ലാലിയുടെ റൂമിലേക്ക് ചെന്നു, അഞ്ജുവായി ഫോൺ വിളിച്ച് കിടക്കുവായിരുന്നു ലാലി.. എടാ നീയാ കോള് കട്ട്‌ ചെയ്തെ , എനിക്ക് ഒര് കാര്യം പറയാനുണ്ട്.. ലാലിയുടെ അരികിൽ കിടന്ന് കൊണ്ട് ജസ്റ്റി പറഞ്ഞു.... അഞ്ജുവാടാ... കുഴപ്പമില്ല , നീ പറഞ്ഞോ... അവൾക്കറിയാത്ത കാര്യമില്ലല്ലോ... കോൾ കട്ട്‌ ചെയ്യാതെ തന്നെ ലാലി പറഞ്ഞു... അത് , അത് പിന്നെ.... എനിക്കിപ്പം മാളുവിനെ കാണാൻ പോണം.. ലാലിയുടെ ഷർട്ട്‌ന്റെ ബട്ടണിൽ പിടിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു... ഇപ്പോഴോ..... വിശ്വാസം വരാതെ ലാലി ജസ്റ്റിയെ നോക്കി ചോദിച്ചു..... മ്മ്മ്മ് " ഇപ്പൊ തന്നെ...!! ലാലിയുടെ നെഞ്ചിലേക്ക് മുഖം ചേർത്ത് ജസ്റ്റി പറഞ്ഞു.... എന്റെ പൊന്ന് മോനു , നിനക്കെന്താ ഭ്രാന്തണോ... ഇപ്പൊ സമയം എത്രയെന്ന് നോക്കിക്കെ... നമ്മളവിടെയെത്തുമ്പോൾ പാതിരാത്രിയാകും , നേരം വെളുത്തിട്ട് പോകാം..

നീയെന്തേലും കഴിച്ചിട്ട് കയറി കിടന്നുറങ്ങാൻ നോക്ക്... ചരിഞ്ഞ് കിടന്ന്കൊണ്ട് ലാലി പറഞ്ഞു... പറ്റില്ല , പറ്റില്ല , ഇപ്പൊതന്നെ പോണം.. കുട്ടികളെപ്പോലെ വാശി കാണിച്ച് ലാലിയെ പിടിച്ച് കുലുക്കി കൊണ്ട് ജസ്റ്റി പറഞ്ഞു..... ഇവനെക്കൊണ്ട് , ഡി... നീ ഫോൺ വെച്ചോ... ഇവൻ ഇന്നെന്നെ പോലീസ് സ്റ്റേഷൻ കാണിക്കും... ജാമ്യം എടുക്കാൻ പോരെ... അഞ്ജു എന്തേലും തിരിച്ച് പറയും മുൻപ് ലാലി കോൾ കട്ട്‌ക്കി , ജസ്റ്റിയെ രുക്ഷാമായൊന്ന് നോക്കി....!! ഇപ്പൊ തന്നെ പോകണോ..??? രാവിലെ പോരെ.... ജസ്റ്റിയെ നോക്കി ഒന്നുടെ ലാലി ചോദിച്ചു..... ഇപ്പൊ തന്നെ പോകണ്ട.... ആ , അത് തന്നെ.... നമ്മുക്ക് ഫുഡ് കഴിച്ച് കഴിഞ്ഞ് പോകാം , അല്ലേൽ തിരികെ വരുമ്പോൾ വിശക്കും.. ലാലിയെ നോക്കി ഇള്ളിയോടെ ജസ്റ്റി പറഞ്ഞു... അതിന് മറുപടിയായി ലാലി ജസ്റ്റിയെ ഒന്ന് ദയനീയമായി നോക്കി... *** ഭക്ഷണം കഴിച്ച് വന്ന് കാര്യമായി എന്തോ ആലോജിക്കുവായിരുന്നു ആരു , അവളുടെ ഒര് കൈ മിന്നിൽ അമർത്തി പിടിച്ചിട്ടുണ്ടായിരുന്നു.... ആരു , നീയെന്താ ഈ ആലോചിക്കുന്നത്.. റൂമിലേക്ക് വന്ന ദേവൻ അവളുടെ ആലോചന കണ്ട് ചോദിച്ചു.... ഒന്നുല്ല.... മുഖമുയർത്തികൊണ്ട് ആരു പറഞ്ഞു..... ഒന്നുല്ലേ... ദേ ഇങ്ങോട്ടേക്ക് നോക്കിക്കേ... എന്താ പറ....

ആരുവിന്റെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ട് ദേവൻ ചോദിച്ചു.. എനിക്ക്.. എനിക്കറിയില്ല റം , എന്തോ കാരണമാറിയത്താ ഒര് ഭയം...!! പ്രശ്നങ്ങളെല്ലാം തീർന്നുവെന്ന് പറയുമ്പോഴും ഇനിയുമെന്തോ ബാക്കിയുള്ളത് പോലെ ഒര് തോന്നൽ.. ദേവന്റെ തോളിലേക്ക് തലചാച്ച് കൊണ്ട് ആരു പറഞ്ഞു.. അതൊക്കെ വെറുതെ തോന്നുന്നതാട്ടോ... ഇനിയെന്റെ കൊച്ച് പേടിക്കണ്ട , എല്ലാ പ്രശ്നവും തീർന്നു.. വരുൺ ഇനിയൊര് കുഴപ്പം ഉണ്ടാകില്ലാ... എണിച്ച് നിൽക്കാൻ പോലും പറ്റാത്തവൻ ഇനി എന്ത് ചെയ്യാനാ.. വെറുതെ ഓരോന്ന് ചിന്തിച്ച് ടെൻഷനാകാണ്ട.. ആരുവിനെ സമാധാനിപ്പിച്ച് കൊണ്ട് ദേവൻ പറഞ്ഞു... മ്മ്മ്മ് " അല്ല റം.. വരുണിന്റെ കാര്യത്തിൽ തീരുമാനമായി , പക്ഷേ ഞാനായി എല്ലാവരുടെ മുന്നിൽ ചെല്ലുന്നത് ആരാണെന്ന് ഇപ്പോഴും നമ്മുക്കറിയില്ലല്ലോ... ദൂരേക്ക് നോക്കികൊണ്ട് ആരു ദേവനോട് ചോദിച്ചു.... എന്താ ആരു നീ പറഞ്ഞത്..!!! അപ്പൊ.... അപ്പൊ അത് ആരെണെന്ന് നിനക്കറിഞ്ഞുടെ..?? ഞെട്ടികൊണ്ട് ദേവൻ ആരുനോട് ചോദിച്ചു ഇല്ല , എനിക്കറിയില്ല... റാമിനറിയുമോ..??? മുഖമുയർത്തി ആകാംഷയോടെ ആരു ചോദിച്ചു... വൃന്ദയുടെ കാര്യം ആരുവിന് അറിയാമെന്നായിരുന്നു അത് വരെ ദേവന്റെ വിചാരം.... പറ..... റം , റാമിനാറിയാമോ അതാരാണെന്ന്... മിണ്ടാതിരിക്കുന്ന ദേവനോട് ആരു ഒന്നുടെ ചോദിച്ചു... ആാ , അത്... അതുപിന്നെ അറിയാലോ.. ഞെട്ടൽ മറച്ച് വെച്ച് കൊണ്ട് ദേവൻ പറഞ്ഞു... ആരാത്...?? വേണിയാണോ..?? ആകാംഷയോടെ ആരു ചോദിച്ചിച്ചു...

വേണിയല്ല , അവളൊര് പാവമാ.. ഇതിലൊന്നും അവൾക്കൊര് പങ്കുമില്ല... അതെനിക്കും തോന്നിയായിരുന്നു... പിന്നെയാരാ....???? അത് , അത് വരുൺ ഏല്പിച്ച ഒരാളാണ്... രണ്ട് ദിവസം കഴിഞ്ഞ് നമ്മുക്ക് ഒരുമിച്ച് പോയി അയാളെ കാണാം.. ഇപ്പൊ സ്ഥലത്തില്ല , ഒളിവിലാണെന്ന് തോന്നുന്നു.. അരുവിന്റെ മുടിയിൽ തലോടികൊണ്ട് ദേവൻ പറഞ്ഞു...... ദേവനപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത് , വൃന്ദയുടെ കാര്യം ഇപ്പൊ പറഞ്ഞാൽ ആരു നന്നായി പേടിക്കുമെന്ന് ദേവനറിയാമായിരുന്നു.. ഇത്രനാൾ പുലികുട്ടിയായി നടന്നവൾക്ക് ഇപ്പൊ വല്ലാത്ത ഭയമാണ്... വൃന്ദയുടെ കാര്യം പറഞ്ഞാൽ അവളുടെ അടുത്ത ലക്ഷ്യം തനാണെന്ന് കൂടെ പറയണ്ടിവരും , അത് മതിയാകും ആരുവിന്റെ സമാധാനം പോകാൻ.... തത്കാലം ഒന്നും പറയണ്ട , വൃന്ദയുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കിട്ട് പറയാമെന്ന് ദേവൻ കരുതി.. റം.... ഇപ്പോ മുറിവിൽ വേദനയുണ്ടോ...?? ചെറിയൊര് വേദനാ... അത്രയേയുള്ളൂ... എന്നൽ വേഗം കിടന്നുറങ്ങിക്കോ... വേദന മാറിക്കോളും... ദേവന്റെ അരികിൽ നിന്നെണിച്ച് കൊണ്ട് ആരു പറഞ്ഞു.... ആ , കിടക്കാം... വാ... ആരുനെ ചേർത്ത് പിടിച്ച് ലൈറ്റ് ഓഫാക്കി കൊണ്ട് ദേവൻ പറഞ്ഞു.... ദേ റം , കുസൃതി കാണിക്കല്ലേ... മുറിവ് വേദനിക്കുട്ടോ... തന്റെ വയറ്റിൽ കുസൃതി കാണിക്കുന്ന ദേവനോട് ആരു പറഞ്ഞു...

അത് സാരമില്ലാ , ആരു നീയൊന്ന് മനസ്സ് വെച്ചാൽ നമ്മുടെ കല്യാണം നമ്മുടെ പിള്ളേർക്ക് കൂടെ കാണാം... ഒന്നുടെ ആരുവിന്റെ വയറ്റിൽ അമർത്തി പിടിച്ച് അവളെ ബെഡിലേക്ക് കിടത്തി കൊണ്ട് ദേവൻ പറഞ്ഞു.... അങ്ങനെ ഇപ്പൊ കാണണ്ടട്ടോ , ദേവനിൽ നിന്ന് അകലാൻ നോക്കിക്കൊണ്ട് ആരു പറഞ്ഞു... പക്ഷേ ദേവത് സമ്മതിക്കാതെ അവളെ ഒന്നുടെ ചേർത്ത് പിടിച്ചു.. ആരു , അടങ്ങി കിടന്നില്ലകിൽ നിന്റെ കാല് വേദനിക്കും... നീ അരികിൽ ഇങ്ങനെ ചേർന്ന് കിടക്കുമ്പോൾ എനിക്ക് ചിലപ്പോൾ നിയദ്രണം പോകും , കടിച്ച് തിന്നാൻ തോന്നും.. നെഞ്ചിൽ നിന്നോടുള്ള ഇഷ്ട്ടം കൂടി എന്നെ ഞാനല്ലാതെ ആക്കി കളയും... ആരുവിന്റെ കവിളിൽ ഒന്നാമർത്തി മുത്തി കൊണ്ട് ദേവൻ പറഞ്ഞു... ഇരുട്ടിലും ആരുവിന്റെ കണ്ണിലെ പ്രകാശം ദേവൻ കണ്ടിരുന്നു... ആരു... അർദ്രതയോടെ ദേവൻ അവളെ വിളിച്ചതും ആരു ദേവന്റെ ചുണ്ട് കവർണെടുത്തിരുന്നു.. ശെരികും ഞെട്ടിയത് ദേവാനായിരുന്നു... കുറച്ച് നേരത്തിനോടുവിൽ ദേവനിൽ നിന്ന് മുഖമുയർത്തി ആരു അവനെ തന്നെ നോക്കി... ഇങ്ങനെ നോക്കല്ലേ ആരു , നിന്നിലേക്ക് പടരാൻ തോന്നുന്നു... ആരുവിന്റെ മുഖത്തേക്ക് നോക്കികൊണ്ട് ദേവൻ പറഞ്ഞു... അതിന് മറുപടിയായി ആരു ദേവന്റെ നെഞ്ചിലേക്ക് മുഖമമർത്തി... നമ്മുക്ക് ഉറങ്ങാം..

ഇല്ലേൽ ഞാൻ നിന്നിലേക്ക് ആയി പോകും... ആരുനെ നോക്കി ചിരിയോടെ പറഞ്ഞിട്ട് ദേവൻ അവളെ ചേർത്ത് പിടിച്ച് ഉറങ്ങാൻ തുടങ്ങി.... *** കർത്താവെ... കൂടെയുണ്ടാകണേ... ചെമ്പകമാഗലത്തിന് മുന്നിൽ വണ്ടി നിർത്തി പ്രാർത്ഥിക്കുവായിരുന്നു ലാലി... ജസ്റ്റി ആണേൽ എന്താകയോ ആലോചിച്ച് തലകുനിച്ചിരിക്കുന്നുണ്ട്... ഡാ , നീ വേഗം പോയി കണ്ടിട്ട് വാ... ഞാൻ ഇവിടെയിരിക്കാം... ലാലി ജസ്റ്റിയോട് പറഞ്ഞിട്ട് ഫോണിലേക്ക് നോക്കിയിരുന്നു.. കുറച്ച് നേരം കഴിഞ്ഞിട്ടും ജസ്റ്റിയുടെ അനക്കമൊന്നും കാണാത്തത് കൊണ്ട് ലാലി തലയുയർത്തി നോക്കി... ജസ്റ്റി അപ്പോഴും എന്താകയോ ആലോചനയിലായിരുന്നു.... ഡാ... മാളുവിനെ കാണണമെന്ന് പറഞ്ഞ് കയറ് പൊട്ടിച്ച് വന്ന നിനക്കിപ്പം അവളെ കാണണ്ടേ....??? ഡാ , അതല്ല...... ജസ്റ്റി മറുപടി പറയാതെ വിക്കി... ഏതാല്ലന്ന്.... ജസ്റ്റിയെ നോക്കി ലാലി നെറ്റി ചുളിച്ചു.... അത് , ഞാൻ.... ഞാൻ പോകുന്നില്ല... പോകുന്നില്ലന്നോ , നീ മാളുവിനെ കാണാൻ വേണ്ടിയല്ലേ വാശി പിടിച്ച് ഈ രാത്രി തന്നെ ഇങ്ങോട്ടേക്ക് വന്നത്.. എന്നിട്ടിപ്പം കാണാൻ പോകുന്നില്ലന്നോ....

ദേ പുല്ലേ , കളിക്കല്ലേ... പോയി കണ്ടിട്ട് വാ... ദേഷ്യത്തിൽ ലാലി ജസ്റ്റിയോട് പറഞ്ഞു... ഡാ... ഞാൻ മാളുവിനെ കാണണമെന്ന് മാത്രമേ ചിന്തിച്ചുള്ളൂ , പക്ഷേ നമ്മുടെ ആരു ഇവിടെയാണെന്ന കാര്യം ഒര്നിമിഷം ഞാൻ മറന്ന് പോയി.. ഇത് ആരുവിനെ കെട്ടിച്ച് വിട്ടാ വീട് കൂടെയാണ്.. പാതിരാത്രി നമ്മളിങ്ങോട്ടക്ക് വന്നത് മോശമായിപ്പോയി.. പ്ഫാ...!!!! ഇത് തന്നെയല്ലേ പുല്ലേ ഞാൻ നിന്നോട് വീട്ടിൽ വെച്ച് പറഞ്ഞത്...!!! അത് , അപ്പൊ ചിന്തിച്ചില്ല.. തത്കാലം നമ്മുക്ക് ഇവിടെയിരിക്കാം.. എന്നിട്ട് നേരം വെളുത്തിട്ട് ആരുവിനെ കാണാൻ പോകുന്ന പോലെ പോകാം.. ഇള്ളിച്ചോണ്ട് ജസ്റ്റി പറഞ്ഞു.... നിന്നെ...!!! ഞാനൊന്നും പറയുന്നില്ല , ജസ്റ്റിയെ ക്രൂരമായൊന്ന് നോകിയശേഷം.. ലാലി വണ്ടി മുന്നോട്ടെടുത്തു... നിയിത് എങ്ങോട്ടേക്കാ പോകുന്നത്... ജസ്റ്റി ലാലിയോട് ചോദിച്ചു..... അഞ്ജുവിന്റെ വീട്ടിലേക്ക്.... ഗസ്റ്റ്‌ ഹൗസ് തുറന്നിടൻ പറയാം , എന്നിട്ട് നാളെ ഇവിടെ വന്ന് മാളൂനെ കുട്ടികൊണ്ട് പോകാം.. ഇല്ലേൽ എന്നുമിങ്ങനെ ഞാൻ വരണ്ടി വരും.... ജസ്റ്റിയെ നോക്കിക്കൊണ്ട് ലാലി പറഞ്ഞു...."" മ്മ്മ്മ്മ് " താങ്ക്യൂ... ജസ്റ്റി ഒന്ന് അമർത്തി മുളി... ആ , പിന്നെ ഒര് കാര്യം , നാളെ രാവിലെ നിങ്ങളെവിടെയാണെന്ന് ചോദിച്ച് സണ്ണിച്ചാൻ വിളിക്കുവാണേൽ സ്വയമങ്ങ് മറുപടി പറഞ്ഞേക്കണം..

ഒന്നിനും എന്നെ കൂട്ട് വിളിച്ചേക്കരുത്.. ഓ , അതിനെന്താ പറയാലോ.. അഞ്ജുവിന്റെ വീട്ടിലാണെന്ന് പറഞ്ഞാൽ പോരെ.. ചിരിയോടെ ലാലിയെ നോക്കി ജസ്റ്റി ചോദിച്ചു... പ്ഫാ.... എന്നാൽ നിന്നെ കൊല്ലും , ഞാനും ചാകും... ജസ്റ്റിയെ നോക്കിക്കൊണ്ട് ലാലി പറഞ്ഞു.. **** നിങ്ങൾക്ക് രണ്ട് പേർക്കും തീരെ ബോധമില്ലേ , കെട്ടിച്ച് വിട്ടാ പെങ്ങളുടെ വീട്ടിലേക്ക് പാതിരാത്രി കയറി ചെല്ലുന്നു... ഗസ്റ്റ്‌ ഹൗസ് തുറന്ന് കൊടുത്ത് കൊണ്ട് അഞ്ജു അവരെ ചീത്ത പറയുവായിരുന്നു.... പെങ്ങള് മാത്രമല്ലല്ലോ , ഇവന്റെ ഭാര്യയും അവിടെയില്ലേ... അഞ്ജുനെ നോക്കികൊണ്ട് ലാലി ചോദിച്ചു.... ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കല്ലേ ലാലിച്ചാ... നിങ്ങൾക്ക് ബോധമില്ലെന്ന് എനിക്ക് പണ്ടേയറിയാം... ഞാൻ ഇവനോടാ ചോദിച്ചത്... ജസ്റ്റിയെ നോക്കി അഞ്ജു പറഞ്ഞു... അതിന് ജസ്റ്റി ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.... നീ എന്തെകിലും കഴിച്ചാരുന്നോ.. അവന്റെ ഇരുത്തം കണ്ട് അഞ്ജു ചോദിച്ചു... ആ , കഴിച്ചിട്ട ഇറങ്ങിയേ... മുറിവ് ഉണങ്ങിയിട്ടില്ല , എന്നിട്ട ഇങ്ങനെ നടക്കുന്നെ... മ്മ്മ്മ് " ഉറങ്ങിക്കോ... രാവിലെ ഞാൻ വന്നിട്ട് പോയാൽ മതി... ജസ്റ്റിയെ ലാലിയെ നോക്കി പറഞ്ഞിട്ട് അഞ്ജു വീട്ടിലേക്ക് പോയി.... തലേദിവസം ഉറങ്ങാതെ ഇരുന്നത് കൊണ്ട് മാളു അന്ന് നേരെത്തെ ഉറങ്ങിയിരുന്നു... **

വർത്താനം പറഞ്ഞ് കൊണ്ട് രാവിലത്തെ പാചകത്തിലായിരുന്നു ആരുവും ദേവുവും ലളിതയും... പതിവില്ലാതെ നേരെത്തെയെണിച്ച് വരുന്ന മാളുവിനെ കണ്ടപ്പോൾ എല്ലാവരുമൊന്ന് നോക്കി.. കുറച്ച് നേരമായി ആരുനെ ചുറ്റി പറ്റി നിൽക്കുന്ന മാളുവിനെ തന്നെ നോക്കികൊണ്ട് നിൽകുവായിരുന്നു ദേവൂ... ദേവൂ അത് കണ്ണ് കൊണ്ട് ആരുനെ കാണിച്ച് കൊടുക്കുകയും ചെയ്‌തു.. ദേവേച്ചിയെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ.... ദേവൂന്റെ നോട്ടം കണ്ട് കൊണ്ട് മാളു അവളോട് ചോദിച്ചു.... പതിവില്ലാത്ത പലതും കണ്ടത് കൊണ്ട് നോക്കിയതാ... മാളുവിനെ ആക്കികൊണ്ട് ദേവൂ മറുപടി പറഞ്ഞു.... ഓ , എന്നാൽ ഞാനിവിടെ നിൽക്കുന്നില്ല , പോകുവാ.... മുഖം വീർപ്പിച്ചോണ്ട് മാളു പറഞ്ഞു... ആ , അങ്ങനെയാങ്ങ് പോകാതെ... നിനക്ക് എന്നോട് എന്തോ പറയാനുണ്ടാലോ..?? എന്താ അത്... മാളുവിന്റെ കൈ പിടിച്ച് കൊണ്ട് ആരു ചോദിച്ചു... അത് പിന്നെ , ആരു... ആരു നീ എപ്പോഴാ ഇനി വീട്ടിൽ പോകുന്നത്..?? മടിച്ച് മടിച്ച് മാളു ആരുനെ നോക്കി ചോദിച്ചു.... ഞാനോ.. ഞാൻ ഇനി കല്യാണമൊക്കെയാകുമ്പോഴേ പോകുന്നുള്ളൂ...

എന്താ മാളു... സംശയത്തോടെ ആരു മാളുനോട് ചോദിച്ചു.. അല്ല.... പോകുന്നുണ്ടെങ്കിൽ എനിക്ക് കൂടെ വരനായിരുന്നു... ചെറിയേച്ചിയുടെ കുഞ്ഞാവയെ കാണാൻ കൊതിയാകുന്നു... ആരെ നോക്കാതെ മാളു പതിയെ പറഞ്ഞു... അതിനാണോ.... അങ്ങനെയെങ്കിൽ അവരോട് ഇങ്ങോട്ടേക്ക് വരാൻ പറയാം.. ഇടം കണ്ണിട്ട് മാളുവിന് നോക്കിക്കൊണ്ട് ആരു പറഞ്ഞു... അതേയ് , എനിക്കും അവരെ കാണാൻ ആഗ്രഹമുണ്ട്.. ആരു ,നീ വിളിച്ച് അവരോട് ഇങ്ങോട്ടേക്ക് വരാൻ പറ... അല്ല , നമ്മുക്ക് അങ്ങോട്ടേക്ക് പോകാം.. അപ്പൊ എല്ലാവരെ കാണാലോ.. എല്ലാവരോടും ഇങ്ങോട്ടേക്ക് വരാൻ പറയാലോ.... അല്ലേ ആരു... ദേവൂ ആരുനോട് ചോദിച്ചു.... അതേയ് ദേവേച്ചി , അല്ലെകിലും സണ്ണിച്ചാനും വെല്ല്യച്ചിയൊക്കെ ഇങ്ങോട്ടേക്ക് വരാനിരിക്കുവായിരുന്നു.. മാളൂനെ നോക്കി ആരു പറഞ്ഞു... എല്ലാവരുമെന്ന് പറയുമ്പോൾ.... ലാലിച്ചാനോക്കെയുണ്ടാകുമോ...?? ആരുവിന്റെ മുഖത്തേക്ക് നോക്കാതെ തലതാഴ്ത്തി മാളു ചോദിച്ചു... മാളുവിന്റെ മുഖഭാവം കണ്ടപ്പോൾ ആരു ദേവൂനെ നോക്കി ചിരിച്ചു... ലാലിച്ചൻ ഉണ്ടാകുമായിരിക്കും... അതറിയില്ല , വേറെന്തെലും പരുപാടിയുണ്ടേൽ വരത്തില്ലാ.. ദേവൂനെ നോക്കി ഒരു ചിരിയോടെ മാളുനോട് പറഞ്ഞിട്ട് ആരു ദേവനുള്ള ചായ കൊണ്ട് റൂമിലേക്ക് പോയി....

മാളുവിന്‌ അറിയണ്ടത് ജസ്റ്റിച്ചാന്റെ കാര്യമാണെന്ന് ആരുവിന് അറിയാമായിരുന്നു... മാളു തന്നായത് ചോദിക്കുമ്പോൾ പറഞ്ഞ് കൊടുക്കാന്ന്‌ കരുതി ആരു വേറൊന്നും പറയാൻ പോയില്ല... മാളുവിനാണേൽ ജസ്റ്റിയുടെ വിവരമറിയാത്തത് കൊണ്ട് ഒരു സമാധാനമില്ലയിരുന്നു... എന്താകയോ പിറുപിറുത്ത് കൊണ്ട് ഹാളിലേക്ക് വന്ന മാളു കാണുന്നത് ന്യൂസ്‌ കണ്ടോണ്ടിരിക്കുന്ന ഹരിയെയായിരുന്നു.. ഹരിയേട്ടാ... എന്താ മാളു.... ഹരിയേട്ടന്റെ ബോഡി പൈയിനോക്കെ കുറഞ്ഞോ...??? ഹരിയുടെ അടുത്തിരുന്ന് കൊണ്ട് മാളു ചോദിച്ചു... ആ, കുറഞ്ഞു മോളെ...ചിരിയോടെ ഹരി പറഞ്ഞു...... മ്മ്മ്മ് " പിന്നെ... പിന്നെ ഇന്നലെ.. ഇന്നലെ ഹരിയേട്ടന്റെ കൂടെ വന്നർക്കൊക്കെ എങ്ങനെയുണ്ട്...??? മടിച്ച് മടിച്ച് മാളു ഹരിയോട് ചോദിച്ചു.... അച്ഛനും ദേവനും കുഴപ്പമൊന്നുല്ലല്ലോ... മാളൂനെ നോക്കാതെ ഹരി പറഞ്ഞു.... അതല്ല , അല്ലാതെ കൂടെ വന്നവർക്ക്.... അല്ലാതെ വന്നവർക്കോ... അതാരാ..?? വരുണിനും , അവന്റെ അച്ഛനുമാണോ... അതറിയില്ല...?? മാളൂനെ നോക്കി ഹരി പറഞ്ഞു... അവന് നന്നായിട്ടറിയാമായിരുന്നു മാളു ചോദിച്ചത് ജസ്റ്റിയുടെ കാര്യയമാണെന്ന്...

എന്നാൽ അവൻ പറയാൻ പോയില്ല... അത്... അത് പിന്നെ... ബാക്കി പറയാതെ മാളു ഇരുന്ന് പരുങ്ങി.. അത് കണ്ടപ്പോൾ ഹരിക്ക് ചിരി വന്നു.... ദേ , ഹരിയേട്ടാ ചായ.... ആ പിന്നെ ഹരിയേട്ടന്റെ ഫോണിലെക്ക് ഹോസ്പിറ്റൽ നിന്ന് ആരോ വിളിച്ചിരുന്നുന്ന് ദേവച്ചി പറഞ്ഞു... ഹരിക്ക് ചായ കൊണ്ട് അങ്ങോട്ടേക്ക് വന്ന ആരു ഹരിയോട് പറഞ്ഞു... എമർജൻസി വല്ലതും ആകും.. ആരുനോട് പറഞ്ഞിട്ട് ഹരി ചായകൊണ്ട് റൂമിലേക്ക് പോയി..... അല്ല മാളു , നീയരുടെ കാര്യമാ ഹരിയേട്ടനോട് ചോദിച്ചത്.... ഹരി പോയി കഴിഞ്ഞ് ആരു മാളുനോട് ചോദിച്ചു.... ഞാൻ..... ഒന്നുല്ലാ... മുഖം വീർപ്പിച്ച് കൊണ്ട് മാളു പറഞ്ഞു... അത്കണ്ടപ്പോൾ ഒരു ചിരിയോടെ ആരു അടുക്കളയിലേക്ക് പോകാൻ തുടങ്ങി.. ഒന്നാലോചിച്ചശേഷം മാളു ആരുവിന്റെ പുറകെ പോയി.. മാളു വരുന്നത് കണ്ടെങ്കിലും മൈൻഡ് ചെയ്യാതെ ആരു ഒരേ ജോലികൾ ചെയ്തോണ്ടിരുന്നു.... അതേയ്.... മാളു ആരുനെ നോക്കി വിളിച്ചു.... എന്താ... ഒന്നുമറിയാത്ത പോലെ ആരു മാളുനോട് ചോദിച്ചു.... ആരു , നീയിന്ന് വീട്ടിലേക്ക് വിളിച്ചാരുന്നോ...??? വിളിച്ചിരുന്നല്ലോ , എന്താ മാളു... മാളുനെ നോക്കാതെ ആരു ചോദിച്ചു... അവിടെയെല്ലാവർക്കും സുഖണോ..?? ആണല്ലോ.... അത് , ഇന്നലെ അടിയുണ്ടാകാൻ പോയവർക്കോ...??

മുറിവൊക്കെ പറ്റിയെന്ന് പറഞ്ഞില്ലേ... വലിയ മുറിവാണോ...?? വേദനയോടെ മാളു ആരുനോട് ചോദിച്ചു... അത് കണ്ടപ്പോൾ ആരുവിന് സങ്കടം തോന്നിയെങ്കിലും ,മാളു ജസ്റ്റിയുടെ പേര് പറയട്ടെയെന്ന് കരുതി ആരു ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി പോയി... ഏയ്‌ ആരു , എന്തേലുമൊന്ന് പറഞ്ഞിട്ട് പോ.. അരുവിന്റെ പുറകെ പോയി മാളു ചോദിച്ചു... നിനക്കെന്താ മാളു , ആരുടെ കാര്യമാ നിനക്കറിയണ്ടത്.. നീ ചോദിക്കുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല.... തിരിഞ്ഞ് നിന്ന് കൊണ്ട് ആരു മാളുനോട് ചോദിച്ചു.. ദേ ആരു കളിക്കല്ലേ , നിനക്കറിയാം ഞാൻ ആരുടെ കാര്യമാ ചോദിക്കുന്നതെന്ന്... എനിക്കറിയില്ല മളു , നിയരുടെ കാര്യമാ ചോദിച്ചത്.. ഞാൻ ജസ്റ്റിച്ചാന്റെ കാര്യമാ ചോദിച്ചത്..!! ഇച്ചായന് ഇന്നലെ മുറിവ് പറ്റിയെന്ന് ഹരിയേട്ടൻ പറഞ്ഞില്ലേ.... ഇപ്പൊ എങ്ങനെയുണ്ട്... എനിക്കറിയണം എന്റെ ഇച്ചായന്റെ കാര്യം... ആരുനെ നോക്കി മാളു പറഞ്ഞു.... ജസ്റ്റിയുടെ കാര്യം ഇവൾക്കെങ്ങനെയാറിയാന... ഇവളിവിടയല്ലേ.. മാളുവിന്റെ ആരുവിന്റെ സംസാരം കേട്ട്കൊണ്ട് അങ്ങോട്ടേക്ക് വന്ന ദേവൻ മാളുനോട് ചോദിച്ചു... അല്ല , ആരുനും ഹരിയേട്ടനും ഇച്ചായന്റെ കാര്യമറിയാം...എന്നോട് പറയാത്തതാ... സങ്കടത്തോടെ മാളു പറഞ്ഞു... ഞങ്ങൾക്കെങ്ങനെയാറിയാം...

ഞങ്ങളിവിടെയല്ലേ... മാളുനെ നോക്കി ആരു പറഞ്ഞു.... അല്ല , നിങ്ങൾക്കറിയാം... എല്ലാവരും കൂടെ എന്നെ കളിപ്പിക്കുവാ... എനിക്കറിയാം... ആരു.... പറ... എന്റെ ഇച്ചായനും എങ്ങനെയുണ്ട്... ഇച്ചായന്റെ കാര്യമാറിയത്തത് കൊണ്ട് എന്റെ നെഞ്ച് വിങ്ങുവാ... വിളിച്ച് ചോദിക്കാൻ എന്റെൽ ഒരു ഫോൺ പോലുമില്ലെന്ന് നിങ്ങൾക്കറിഞുടെ... എല്ലാവരെ നോക്കി കണ്ണ് നിറച്ച് കൊണ്ട് മാളു പറഞ്ഞു.... നീയെന്തിനാ അവന്റെ കാര്യമാന്വഷികുന്നത്..?? നിനക്ക് അവനെ വേണ്ടാന്ന് പറഞ്ഞിട്ടല്ലേ ഇങ്ങോട്ടേക്ക് വന്നത്... മാളുനെ നോക്കി ദേവൻ ചോദിച്ചു... ആര് പറഞ്ഞു... എനിക്ക് എന്റെ ഇച്ചായനെ വേണ്ടതായിട്ടുന്നുല്ലാ, ഇച്ചായൻ വിളിക്കുന്നത് കാത്തിരിക്കുവയിരുന്നു ഞാൻ.. ഇനി കാത്തിരിക്കാൻ വയ്യാനിക്ക് , എനിക്കെന്റെ ഇച്ചായനെ കാണണം.. കാണാതെ പറ്റില്ലാ... ഹരിയേട്ടാ എന്നെ അങ്ങോട്ടേക്ക് കൊണ്ടാക്കി താ , ഇല്ലേൽ ഞാൻ തന്നെ പോകും... മുഖം വീർപ്പിച്ചോണ്ട് മാളു പറഞ്ഞു... ഓഹോ , അത്രക്കൊക്കെയായോ.. എന്നാൽ പോയിക്കോ.. മുറ്റത്ത് ഒരുപാട് വണ്ടി കിടക്കുന്നുണ്ട്...

ആരുവിന്റെ തോളത്തുടെ കൈയിട്ട് ചിരിയോടെ ദേവൻ പറഞ്ഞു.... ആ ഞാൻ പോകുവാ... അതും പറഞ്ഞ് തിരിഞ്ഞ മാളു കാണുന്നത് ജസ്റ്റിയെയായിരുന്നു... പെട്ടന്ന് അവനെ കണ്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ മാളു അവിടെ തന്നെ നിന്ന് പോയി.. മാളു പറഞ്ഞതൊക്കെ കേട്ട് പുഞ്ചിരിയോടെ കൈ കെട്ടി നിൽകുവായിരുന്നു ജസ്റ്റി... താൻ പറഞ്ഞതെല്ലാം ജസ്റ്റി കേട്ടുവെന്ന് മാളുവിന്‌ ഉറപ്പായിരുന്നു... ശെടാ.... മാളു , നീ വരുന്ന കാര്യം നേരെത്തെറിഞ്ഞിരുന്നേൽ ഇത്ര കഷ്ടപ്പെട്ട് ഈ വെളുപ്പിനെ ഞങ്ങളിങ്ങോട്ടക്ക് വരില്ലായിരുന്നു... അകത്തേക്ക് കയറിക്കൊണ്ട് ചിരിയോടെ ലാലി പറഞ്ഞു..... മാളു ഒന്നും മിണ്ടാതെ വേഗം റൂമിലേക്ക് കയറിപ്പോയി... ഒരു ചിരിയോടെ ജസ്റ്റി അത് നോക്കി നിന്നു................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story