പ്രണയ പ്രതികാരം: ഭാഗം 77

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

മാളു ഒന്നും മിണ്ടാതെ വേഗം റൂമിലേക്ക് കയറിപ്പോയി.. ഒര് ചിരിയോടെ ജസ്റ്റി അത് നോക്കിനിന്നു.... നിങ്ങൾ എപ്പോ ഇറങ്ങി വീട്ടിൽ നിന്ന്... ജസ്റ്റിക്കും ലാലിക്കുമരികിലേക്ക് വന്ന് കൊണ്ട് ദേവൻ ചോദിച്ചു... ഞങ്ങൾ രാവിലെയിറങ്ങി.. മാളുവിനെ കുട്ടികൊണ്ട് പോകാൻ തന്നെ വന്നതാ.. ജസ്റ്റി പറഞ്ഞു.. "" അല്ലകിലും അവൾ ഇന്ന് നിന്റെ കൂടെ തന്നെ വരും... റൂമിലുണ്ടാകും.. പോയ്‌ കണ്ട് സംസാരിച്ചിട്ട് വാ... ദേവൻ ജസ്റ്റിയെ മാളുവിന്റെ റൂമിലേക്ക് പറഞ്ഞ് വിട്ടു... ആരു... ഇപ്പോ വരാട്ടോ... ആരുനോട് പറഞ്ഞിട്ട് ജസ്റ്റി മാളുവിന്റെ റൂമിലേക്ക് പോയി.... അച്ഛനും ഹരിയേട്ടനോക്കെ എവിടെ... ദേവന്റെ കൂടെ ഇരുന്ന്ക്കൊണ്ട് ലാലി തിരക്കി..... എല്ലാവരുമിവിടെയുണ്ട് , ഹരിയേട്ടന് ഒര് കോൾ വന്നപ്പോൾ സംസാരിക്കാൻ പോയതാ... ആരു പറഞ്ഞു... ആരു , നീ തടിച്ച് വരുന്നുണ്ട്... അടുക്കളയിൽ കയറി വെല്ല പണിയും ചെയ്യ്... ആരുനെ ചേർത്ത് പിടിച്ച് കൊണ്ട് ലാലി പറഞ്ഞു.... ലാലിച്ചാ...!!! ആരു ചിണുങ്ങിക്കൊണ്ട് ലാലിയെ വിളിച്ചു.... ചുമ്മാ പറഞ്ഞതാ.... സ്‌നേഹത്തോടെ ലാലി അവളോട് പറഞ്ഞു... **** പ്രേതിഷിക്കാതെ ജസ്റ്റിയെ കണ്ട വെപ്രാളമായിരുന്നു മാളുവിന്‌... ഇങ്ങോട്ടേക്ക് വന്നാൽ എന്ത് പറയും... ആലോചനയോടെ നിന്നപ്പോഴേക്കും ജസ്റ്റി റൂമിലേക്ക് വന്നിരുന്നു...

പെട്ടന്ന് ജസ്റ്റിയെ കണ്ടപ്പോൾ പേടിയോടെ മാളു തിരിഞ്ഞ് നിന്നും.. ഒരാള് റൂമിലേക്ക് കയറി വരുമ്പോൾ തിരിഞ്ഞ് നിന്നാണോ മാളു നീ അവരെ സ്വീകരിക്കുന്നത്.. കുസൃതിയോടെ ജസ്റ്റി മാളുനോട് ചോദിച്ചു.. എന്നിട്ടും മാളു അങ്ങനെ തന്നെ നിന്നും... ആഹാ.... അത്രകയോ.. ദേ കൂടുതൽ അഹങ്കാരം കാണിച്ചാൽ വന്നപോലെ തന്നെ ഞാനങ്ങ് പോകും.. പറഞ്ഞില്ലാന്ന് വേണ്ട... കുറച്ച് ദേഷ്യത്തിൽ ജസ്റ്റി മാളുനോട് പറഞ്ഞു.... പേടിയോടെ മാളു വേഗം തിരിഞ്ഞ് നിന്നും... പക്ഷേ ജസ്റ്റിയുടെ മുഖത്ത് നോക്കിയില്ല... നേരെത്തെ ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞത്...' എനിക്ക് എന്റെ ഇച്ചായനെ കാണാതിരിക്കാൻ പറ്റില്ല , ഞാൻ ഇച്ചായന്റെ അടുത്തേക്ക് പോകുവാ , ആരും കൊണ്ടാക്കിയില്ലകിൽ തന്നെ പോകും , അങ്ങനെ തന്നെയല്ലേ പറഞ്ഞത്... അതോ എനിക്ക് തോന്നിയാതോ... ആ ചിലപ്പോൾ തോന്നിയതായിരിക്കും അല്ലങ്കിലും നമ്മളൊന്നും ചാകാൻ കിടന്നാൽ പോലും ആരും തിരിഞ്ഞ് നോക്കാനില്ലാ... മാളൂനെ നോക്കി സങ്കടത്തോടെ ജസ്റ്റി പറഞ്ഞു... അത്കേട്ടതും കണ്ണ് നിറച്ച് കൊണ്ട് മാളു ജസ്റ്റിയുടെ മുറിവിലേക്ക് നോക്കി.. മാളുവിന്റെ നോട്ടം കണ്ട് ജസ്റ്റി വേഗം ഷർട്ട്‌ മാറ്റി മുറിവ് അവൾക്ക് കാണിച്ച് കൊടുത്തു.. വെ.. വേദനയുണ്ടോ..??? മുറിവിലൂടെ തലോടി കണ്ണ് നിറച്ച്കൊണ്ട് മാളു ജസ്റ്റിയെ നോക്കി ചോദിച്ചു... നല്ല പോലെ വേദനിച്ചിരുന്നു മാളു... പക്ഷേ ഇപ്പോഴല്ല , നിയെന്നെ വേണ്ടാന്ന് പറഞ്ഞ് പോയപ്പോൾ..

മാളുവിന്റെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ട് ജസ്റ്റി പറഞ്ഞു. അതിന് ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ.. ഇച്ചായൻ പോകണ്ടാന്ന് പറയാൻ വേണ്ടിയല്ലേ ഞാൻ ഇങ്ങോട്ടേക്ക് വരാൻ തുടങ്ങിയെ , എന്നിട്ടെന്താ എന്നെ തടയാത്തത്... പോകണ്ടാന്ന് പറയാത്തത്.. പരിഭവത്തോടെ മാളു ചോദിച്ചു.... ആണോ , അപ്പൊ ഞാൻ പോകണ്ടാന്ന് പറഞ്ഞാൽ എന്റെ മാളു എന്നെ വിട്ട് എങ്ങോട്ടേക്കും പോകില്ലേ... മാളുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ജസ്റ്റി അവളോട് ചോദിച്ചു... ഇനി പോകാൻ പറഞ്ഞാലും ഞാൻ പോകില്ലാ , ജസ്റ്റിയുടെ നെഞ്ചിലേക്ക് ചാഞ്ഞ് കിടന്ന് കൊണ്ട് മാളു പറഞ്ഞു.. മാളുവിനെ ചേർത്ത് പിടിക്കുന്ന കുട്ടത്തിൽ ജസ്റ്റി അവളുടെ നിറവയറിൽ അരുമയായി തലോടി... വാത്സല്യം നിറഞ്ഞ തലോടാൻ അനുഭവിച്ചതിലാക്കം മാളുവിനെ ചെറുതായി ചവിട്ടി ആ കുഞ്ഞ് സന്തോഷം പ്രകടിപ്പിച്ചു... ഇച്ചായാ നമ്മുടെ കുഞ്ഞ്... സന്തോഷത്തോടെ മാളു ജസ്റ്റിയെ നോക്കി പറഞ്ഞു.... ജസ്റ്റി വേഗം മുട്ട് കുത്തിയിരുന്ന് മാളുവിന്റെ നിറഞ്ഞ വയറ്റിലേക്ക് മുഖം ചേർത്തു... സന്തോഷം കൊണ്ട് മാളുവിന്റെ കണ്ണും നിറഞ്ഞിരുന്നു.... കുഞ്ഞിനോട് വിശേഷം പറഞ്ഞ് കഴിഞ്ഞ് മുഖമുയർത്തി ജസ്റ്റി മാളൂനെ നോക്കി.. മാളു മുഖം വിറപ്പിച്ച് ജസ്റ്റിയെ തന്നെ നോക്കി നിൽകുവായിരുന്നു.... എന്തേയ്... അവളുടെ നോട്ടം കണ്ട് ജസ്റ്റി തിരക്കി... കുഞ്ഞാവക്ക് മാത്രമേ ഉമ്മയുള്ളു.. എനിക്കില്ലേ... കുറുബോടെ മാളു ജസ്റ്റിയോട് ചോദിച്ചു. ചോദിക്കാൻ കാത്തിരുന്ന പോലെ ജസ്റ്റി മാളൂനെ ചേർത്ത് പിടിച്ച് കവിളിൽ ചുംബങ്ങൾ കൊണ്ട് മുടി...

ഇച്ചായ , ഈ കുരിശ് മലയുടെ കൂടെ എപ്പോഴാ എനിക്കൊര് മിന്ന് കൂടെ ഇട്ട് തരുവാ... കഴുത്തിൽ കിടക്കുന്ന ജസ്റ്റിയുടെ മലയിൽ പിടിച്ച് കൊണ്ട് മാളു ജസ്റ്റിയോട് ചോദിച്ചു... എന്റെ കൂടെ വാ , ഉടനെ തന്നെ ഇട്ട് തരാം.. മാളൂനെ ചേർത്ത് പിടിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു... സന്തോഷത്തോടെ മാളു ജസ്റ്റിയുടെ നെഞ്ചിലേക്ക് ചാഞ്ഞു..... *** നിനക്കൊന്നും ഉറക്കമില്ലെടാ..?? റൂമിൽ നിന്നിറങ്ങി വന്നാ ഹരി ദേവനോട് സംസാരിച്ചിരിക്കുന്ന ലാലിയെ കണ്ട് ചോദിച്ചു... ഇല്ല... ചിലരുടെ ഉറക്കവും , സമാധാനവും കളയാൻ വന്നതാ.. പുറകിൽ വരുന്ന ദേവൂനെ നോക്കികൊണ്ട് ലാലി ഹരിയോട് പറഞ്ഞു.... പിന്നെ ഹരിയൊന്നും മിണ്ടാതെ നല്ല കുട്ടിയായി ലാലിക്കരികിൽ പോയിരുന്നു.... ആ നീയുമുണ്ടായിരുന്നോ.. മാളുവിന്റെ റൂമിൽ നിന്നിറങ്ങി വന്ന ജസ്റ്റിയോട് ഹരി ചോദിച്ചു.... ജസ്റ്റി ഒരു ചിരിയോടെ അവരുടെ അടുത്ത് പോയിരുന്നു.... മാളു എന്ത് പറഞ്ഞു.... ആകാംഷയോടെ ദേവൻ അവനോട് ചോദിച്ചു...ദേവന് എല്ലാവർക്കുമാറിയേണ്ടതും അത് തന്നെയായിരുന്നു.... മാളു അവിടെ പാക്കിങ്ങാണ്.. ചിരിയോടെ ജസ്റ്റി പറഞ്ഞു.... ഇത്രപെട്ടന്നോ... അത്ഭുതത്തോടെ ഹരി ചോദിച്ചു.... പിന്നല്ല... ജസ്റ്റി പറഞ്ഞു.... അത് , ജസ്റ്റി.... മാളുവിന്റെ കാര്യത്തിൽ നിന്റെ തീരുമാനമെന്താ...??? കുറച്ച് കഴിഞ്ഞപ്പോൾ ദേവൻ ജസ്റ്റിയോട് ചോദിച്ചു....

തീരുമാനം എന്ന് വെച്ചാൽ.....?? എനിക്ക് മനസിലായില്ല ജസ്റ്റി പറഞ്ഞു... അത് മോനെ , മാളൂനെ അങ്ങനെ അവിടെ വീട്ടിൽ എപ്പോഴും നിർത്താൻ പറ്റില്ലല്ലോ.. എന്താവകാശത്തിന്റെ പേരിൽ മാളു അവിടെ നില്കും.... ശേഖരൻ ജസ്റ്റിയോട് ചോദിച്ചു.... എന്റെ ഭാര്യയെന്നാ അവകാശം... അതിലുപരി എന്റെ കുഞ്ഞിന്റെ അമ്മയെന്ന അവകാശം.. ശേഖരന്റെ ചോദ്യത്തിന് പെട്ടന്ന് തന്നെ ജസ്റ്റി മറുപടി നൽകി.. നിറഞ്ഞ സന്തോഷത്തോടെ തന്നെ എല്ലാവരും ജസ്റ്റിയെ നോക്കി.. ആരുവിനും ലാലിക്കും ഹരിക്കും ജസ്റ്റിയുടെ മറുപടിയിൽ അഭിമാനം തോന്നി... അച്ഛാ , എനിക്ക് മാളുവിനെ ഇഷ്ട്ടമാണ്.. അവളെ ഞാനെന്റെ ഭാര്യയായി എന്നേ അംഗീകരിച്ച് കഴിഞ്ഞതാണ് , ഞാൻ മാത്രമല്ല വീട്ടിലെല്ലാവർകും മാളു എന്റെ ഭാര്യ തന്നെയാണ്.. പിന്നെ ഒരുപാട് ആർഭാടം കാണിച്ചോര് കല്യാണം നടത്തുന്നതിനോട് എനിക്ക് വലിയ താല്പര്യമില്ലാ.. ചെറിയ രീതിക്ക് ഒരു രജിസ്റ്റർ മാരിജ് അത് കഴിഞ്ഞ് ഒരു പാർട്ടി വേണേൽ എല്ലാവരുടെ ഇഷ്ടത്തിന് നടത്തം... എന്തായാലും വേഗം വേണം... അല്ലേൽ ഞങ്ങളുടെ കുഞ്ഞ് വന്നാൽ പിന്നെയോന്നിനും സമയം കിട്ടില്ല.. അല്ലേ മാളു... ദേവൂന്റെ അരികിൽ നിന്ന് തന്നെ നിറക്കണോടെ നോക്കുന്ന മാളുവിനെ നോക്കി ജസ്റ്റി ചോദിച്ചു... എല്ലാവർക്കും ആ അഭിപ്രയം തന്നെയായിരുന്നു..

ബാക്കികാര്യങ്ങൾ മാത്യൂസിനോടും ജോയിയോടും സണ്ണിയോടും കുടിയലോജിച്ചിട്ട് ചെയമെന്ന് ശേഖരൻ പറഞ്ഞു.... രാവിലത്തെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവര് പോകാൻ വേണ്ടിയിറങ്ങി.... ദേവാ , നിങ്ങൾ നാളെ അങ്ങോട്ടേക്കിറങ്ങ് നമ്മുക്ക് ബാക്കികാര്യങ്ങളൊക്കെ സംസാരിക്കാം.....ഇറങ്ങാൻ നേരത്ത് ജസ്റ്റി ദേവനോട് പറഞ്ഞു... ശെരിയെടാ , നാളെ ഞങ്ങളോങ്ങോട്ടക്ക് വന്നേക്കാം... ദേവൻ ജസ്റ്റിയോട് പറഞ്ഞു... മാളു എല്ലാവരോടും യാത്ര പറഞ്ഞ് കാറിലേക്ക് കയറി , പതിവിൽ കൂടുതൽ സന്തോഷത്തിൽ തന്നെയായിരുന്നു മാളു.. മാളു, ജസ്റ്റി, ലാലി പോയി കഴിഞ്ഞ് ഹരി ഹോസ്പിറ്റലിലേക്കും... ദേവനും അച്ഛനും ഓഫീസിലേക്കും... ദേവൂ കോളേജിലേക്കും പോയി.. ദിയമോൾ ഹരിയുടെ വീട്ടിലായിരുന്നു... പകൽ വീട്ടിൽ ലളിതയും ആരുവും മാത്രമായിരുന്നു ഉണ്ടായിരുന്നത്.... ❤️❤️❤️❤️❤️❤️❤️ സണ്ണിച്ചാൻ വീട്ടിൽത്തന്നെ ഉണ്ടാകുമോ..? അതോ ഓഫീസിൽ പോയികാണുമോ.?? വീട്ടിലേക്ക് പോകും വഴിക്ക് ജസ്റ്റി സംശയത്തോടെ ലാലിയോട് ചോദിച്ചു... നമ്മൾ വീട്ടിലില്ലന്ന് അറിഞ്ഞാ സിദ്ധിക്ക് തീർച്ചയായും ഇച്ചായൻ വീട്ടിൽ തന്നെയുണ്ടാകും.... ചെറിയ പേടിയോടെ ലാലി പറഞ്ഞു..... നീ പേടിക്കണ്ട , മാളു കൂടെയുള്ളത് കൊണ്ട് ഇച്ചായൻ ഒന്നും പറയില്ല... ലാലിയെ സമാധാനിപ്പിക്കാൻ എന്നോളം ജസ്റ്റി പറഞ്ഞു..

മാളു ആണേൽ അവർ പറയുന്നതൊന്നും മനസിലാകാതെ കാറിന്റെ ബാക്ക് സിറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു.... കുറച്ചുനേരം കുടി കഴിഞ്ഞപ്പോൾ ലാലിയുടെ വണ്ടി പുത്തൻപുരകൽ മുറ്റത്തെത്തി..... ലാലി പറഞ്ഞ പോലെ തന്നെ സണ്ണിയും ഷിനിയും ഉമ്മറത്തുണ്ടായിരുന്നു... സണ്ണി പത്രം വായികുന്നു , ഷിനി രാവിത്തെ ചായ കുടിക്കുന്നു... മാളു നീ കുറച്ച് കഴിഞ്ഞിറങ്ങിയാൽ മതി.. ഡാ , നീ ഇറങ്ങ്... എന്നിട്ട് ഞാൻ വരാം... ജസ്റ്റി ലാലിയോട് പറഞ്ഞു.... മ്മ്മ്മ് " ഒന്ന് മുളിട്ട് ലാലി പതിയെ ഡോറ് തുറന്ന് പുറത്തിറങ്ങി ഷിനിയെ നോക്കി നന്നായിയൊന്ന് ചിരിച്ച് കാണിച്ചു.. ആഹാ , നടക്കാൻ പോയവർ വന്നോ..?? ഒരാക്കി ചിരിയോടെ ഷിനി ലാലിയോട് ചോദിച്ചു... ലാലി മറുപടിയൊന്നും പറയാതെ പിന്നെയും നന്നായി ചിരിച്ച് കാണിച്ചു... ദേ , ചേട്ടായി നടക്കാൻ പോയവർ വന്നിട്ടുണ്ട്... പത്രം വായിക്കുന്ന സണ്ണിയെ നോക്കി ഷിനി പറഞ്ഞു... പത്രത്തിൽ നിന്ന് നോട്ടം മാറ്റി സണ്ണി ലാലിയെ ഒന്ന് നോക്കി... ആഹാ... വന്നോ.... എവിടെ കൂടെ നടക്കാൻ വന്നായാൾ... പത്രം മാറ്റി വെച്ച് കൊണ്ട് സണ്ണി ലാലിയോട് ചോദിച്ചു... ലാലി ഒന്നും മിണ്ടാതെ കാറിലേക്ക് നോക്കി.. അപ്പോഴേക്കും ഡോർ തുറന്ന് ജസ്റ്റി ഇറങ്ങി വന്നു.. സണ്ണിച്ചാന് ഇന്ന്‌ ഓഫീസിൽ പോകണ്ടായിരുന്നോ... ഒരു ചിരിയോടെ ജസ്റ്റി സണ്ണിയോട് തിരക്കി...

പിന്നെ പോണം.. പോണം.. അതിന് മുൻപ് നേരം വെളുക്കുന്നതിന് മുൻപ് നടക്കാൻ പോയവരെയൊന്ന് കണ്ടിട്ട് പോകാമെന്ന് കരുതി... ജസ്റ്റിയെ ലാലിയെ ആക്കി കൊണ്ട് സണ്ണി പറഞ്ഞു.... അല്ല , നിങ്ങൾ എന്ന് മുതലാണ് രാവിലെ നടക്കാനൊക്കെ തുടങ്ങിയത്.. അതും വണ്ടികൊണ്ട്.. സണ്ണിക്കരികിലെക്ക് നിന്ന്കൊണ്ട് ഷിനി തിരക്കി... എന്റെ സണ്ണിച്ചാ.. ഇവന് മാളൂനെ കാണാതെ പറ്റില്ലാന്ന് പറഞ്ഞത് കൊണ്ട് അവളെ കുട്ടൻ പോയതാ ഞങ്ങൾ.. സണ്ണിയെ നോക്കി ലാലി വേഗം പറഞ്ഞു..... """ ഈ നേരം വെളുക്കുന്നതിന് മുന്പാണോ... ഒര് വിട്ടിലേക്ക് കയറി ചെല്ലുന്നത്... സംശയത്തോടെ സണ്ണി ചോദിച്ചു അല്ല , എന്നിട്ട് മാളുവെന്ത് പറഞ്ഞു... വേഗം തന്നെ ഷിനി ചോദിച്ചു... ഞങ്ങളുടെ കുടെ വന്നു... ഒരു ചിരിയോടെ പറഞ്ഞിട്ട് ജസ്റ്റി കാറിന്റെ ഡോറ് തുറന്ന് മാളൂനെ പതിയെ പിടിച്ചിറക്കി... അമലേ.... ഒന്നിങ്ങ് വന്നെ.... മാളൂനെ കണ്ടപ്പോൾ തന്നെ സണ്ണി അകത്തേക്ക് നോക്കി അമലയെ വിളിച്ചു.... എന്താ ഇച്ചായാ... സാരിയിൽ കൈ തുടച്ച് കൊണ്ട് അമല പുറത്തേക്കിറങ്ങി വന്നു.... ദേ , ആരാ വന്നതെന്ന് നോക്കിക്കേ.. മാളുവിനെ കാണിച്ച് കൊടുത്ത് കൊണ്ട് സണ്ണി പറഞ്ഞു.... മാളു , നീ എപ്പോ വന്നു.... ഓടിപ്പോയി മാളുവിന് ചേർത്ത് പിടിച്ച്കൊണ്ട് അമല ചോദിച്ചു... ഇവര് ഇന്നലെ നടക്കാനിറങ്ങിയത് മാളൂനെ കുട്ടനായിരുന്നു..

പുച്ഛത്തോടെ ലാലിയെ ജസ്റ്റിയെ നോക്കിക്കൊണ്ട് ഷിനി പറഞ്ഞു.... ഒരു ചിരിയാലേ അമല അവരെ നോക്കി... രണ്ട് ദിവസം കൂടെ നോക്കിയിട്ട് നിന്നെ കണ്ടില്ലകിൽ അന്വേഷിച്ച് വരാനിരിക്കുവായിരുന്നു ഞങ്ങൾ... മാളൂനെ കൊണ്ട് അകത്തേക്ക് നടക്കുമ്പോൾ അമല പറഞ്ഞു.. അല്ല , മാളുവിനെ കൂട്ടാൻ പോയ നിങ്ങളെങ്ങാനെ പാതിരാത്രി അഞ്ജുവിന്റെ വിട്ടിലെത്തി... ലാലിയെ നോക്കി സംശയത്തോടെ ഷിനി ചോദിച്ചു.... ഷിനിയുടെ ചോദിയം കേട്ട് ജസ്റ്റിയും ലാലിയും ഒരുപോലെ ഞെട്ടി... അത്..... അത് പിന്നെ...... എന്ത് മറുപടി പറയുമെന്നറിയാതെ ലാലി നിന്ന് പരുങ്ങി.. അല്ല ഇച്ചായൻ ഇതെങ്ങനെയാറിഞ്ഞു.. സംശയത്തോടെ ജസ്റ്റി വേഗം ഷിനിയോട് ചോദിച്ചു.... ഞാൻ മാത്രമല്ല.. ഇവിടെയെല്ലാവരും അറിഞ്ഞു..... ഷിനി പറഞ്ഞു എങ്ങനെ...!!!! ഞെട്ടികൊണ്ട് ലാലി ചോദിച്ചു.. മത്തായിച്ചൻ വിളിച്ചാരുന്നു , എന്നെയല്ല അപ്പച്ചനെ... പിള്ളേരെ വേഗം പിടിച്ച് കെട്ടിച്ചില്ലകിൽ കുടുബത്തിന് ചീത്തപ്പേരുണ്ടാകുമെന്ന് പറഞ്ഞു... ചിരിയോടെ ലാലിയെ നോക്കി സണ്ണി പറഞ്ഞു..... ഇശോയെ..... അപ്പച്ചനെയോ...!! അപ്പൊ ഇന്നെന്നെ കൊന്നത് തന്നെ... നെഞ്ചത്ത് കൈ വെച്ച്കൊണ്ട് ലാലി പറഞ്ഞു... പ്ഫാ...!!! നിന്നെയോ... നീയൊക്കെ കാരണം എനിക്കാ കേട്ടത് മുഴുവൻ...

നിങ്ങൾ വഷളാകുന്നത് ഞാൻ കാരണമാണ് പോലും...!!! മുഖം വീർപ്പിച്ച് കൊണ്ട് ഷിനി പറഞ്ഞു.... ആാ , അതുള്ളത് തന്നെയല്ലേ.. ഇച്ചായൻ സ്വാർഗത്തിൽ ചെറിയേച്ചിയെ കാണാൻ പോകുന്നത് കണ്ടല്ലേ ഞങ്ങൾ വളർന്നത്, അതുകൊണ്ടാ ഇങ്ങനെയോക്കെ... രക്ഷപെടാൻ ഒര് കാച്ചിതുബ് കിട്ടിയപ്പോൾ ലാലി വേഗമതിൽ പിടിച്ചു.... അങ്ങനെയാണേൽ എന്നെയല്ല ആദ്യയം പറയേണ്ടത് , ദേ ഇവിടെ നിൽക്കുന്നില്ലേ ഒരാള്... അരുനെ നോക്കാനെന്നാ പേരിൽ ഹോസ്പിറ്റലിൽ പോയി , അവളെ നോക്കാൻ വന്ന ഡോക്ടറെ വളച്ച് കെട്ടി ഇവിടെയിപ്പം മാന്യനായി നിൽക്കുന്നില്ലേ , ഒരാള്..... ഇങ്ങോട്ടേക്ക് പറഞ്ഞാൽ മതി.... സണ്ണിയെ നോക്കികൊണ്ട് അവന്റെ അരികിൽ നിന്ന് കുറച്ച് വിട്ട് നിന്ന് കൊണ്ട് ഷിനി പറഞ്ഞു.... അത് ശെരിയ..... ജസ്റ്റിയും വേഗം പറഞ്ഞു...... പ്ഫാാ..... ഇനിയെല്ലാവരും എന്റെ നെഞ്ചത്തേക്ക് കയറിക്കോ.. എല്ലാവരെ ദേഷ്യത്തിൽ നോക്കികൊണ്ട് സണ്ണി പറഞ്ഞു..... എല്ലാം കണക്കാ.... അതെങ്ങനെയാ മുത്തവരെ കണ്ടല്ലേ ഇളയവർ പഠിക്കുന്നത്... സണ്ണിയെ ദേഷ്യത്തിൽ നോക്കികൊണ്ട് മാത്യു പുറത്തേക്കിറങ്ങി വന്നു.... അത് , അപ്പച്ചാ... ഇന്നലെയില്ലേ... വേണ്ട.....!!!! കൂടുതലൊന്നും പറയണ്ട..... ലാലിയെന്തോ പറയാൻ തുടങ്ങിയെപ്പോഴേക്കും മാത്യു കൈയുർത്തി അവനെ തടഞ്ഞു....

പിന്നെ ലാലിയൊന്നും മിണ്ടാൻ പോയില്ല... ഉടനെ കല്യാണം നടത്തി തരും.. അത് വരെ ആാാ വീടിന്റെ പാടി ചവിട്ടി പോകരുത്.. കേട്ടല്ലോ..... മാത്യു ലാലിയോട് പറഞ്ഞു... ലാലി തലകുലുക്കി സമ്മതിച്ചു... ഇനി ഇവൻ അവിടെപ്പോയാൽ , നിനക്കയിരിക്കും എന്റെ കൈയിൽ നിന്നും കിട്ടുവാ.... ദേഷ്യത്തിൽ സണ്ണിയെ നോക്കി പറഞ്ഞിട്ട് മാത്യു പുറത്തേക്ക് പോയി..... വെല്ല്യച്ചി വിശക്കുവാ.... അപ്പച്ചൻ പോയ ഉടനെ ലാലി അകത്തേക്ക് ഓടി അല്ലെങ്കിൽ സണ്ണിയുടെ കൈയിൽ നിന്ന് നല്ലത് കിട്ടുമെന്ന് അവനറിയാമായിരുന്നു.. ലാലി പോയ ഉടനെ ജസ്റ്റിയും അകത്തേക്കോടി... പിന്നെ ഷിനിയും അവിടെ നിന്നില്ല.... ❤️❤️❤️❤️❤️❤️❤️❤️ ചെമ്പകമാഗലത്ത് വൈകുനേരമയപ്പോൾ എല്ലവരും വന്നു.. കുളിയോക്കെ കഴിഞ്ഞ് എല്ലവരും ഉമ്മറത്തിരുന്ന് സംസാരിക്കുവായിരുന്നു.. ഇന്ന് ഇവിടെ ശരാധമ്മായി വന്നിരുന്നു.. എല്ലാവരോടുമായി ദേവൂ പറഞ്ഞു... എന്നിട്ടോ...?? ദേവൻ നെറ്റിച്ചുളിച്ച് കൊണ്ട് ചോദിച്ചു... ദേവൂ ഒന്നും മിണ്ടാതെ ലളിതയെ നോക്കി.. ലളിതെ , ശരാധയെന്ത് പറഞ്ഞു...?? ശേഖരൻ ദേവിയോടായി ചോദിച്ചു... ഹോസ്പിറ്റൽ വെച്ച് വിജയൻ തന്നെ കാര്യങ്ങളൊക്കെ ശരാധയോട് പറഞ്ഞു... പിന്നെ വേണിയും ഭർത്താവും ബഗ്ലൂരിൽ നിന്ന് വന്നിരുന്നു , വേണിയെ തത്കാലം ഇവിടെ നിർത്തി പക്ഷേ കുറച്ച് ദിവസം കഴിഞ്ഞ് അവൻ വരുമ്പോൾ വേണിയെ തിരികെ വിടണമെന്ന് പറഞ്ഞിട്ട പോയതെന്ന്... ഇപ്പോമാരുമില്ലാതെ ഒറ്റപെട്ടയാവസ്ഥയാണെന്ന് പറഞ്ഞ് അവൾ ഒരുപാട് കരഞ്ഞു...

ലളിത എല്ലാവരെ നോക്കിക്കൊണ്ട് പറഞ്ഞു.. ഈയവസ്ഥയിൽ അവരെ തനിച്ചാക്കി വരാൻ പറ്റാത്തത് കൊണ്ടാ , അല്ലകിൽ എല്ലാമുപേക്ഷിച്ച് അമ്മായി ഇവിടെ വന്ന് നിൽകുമായിരുന്നുവെന്ന് പറഞ്ഞു... ദേവനെ നോക്കിക്കൊണ്ട് ദേവൂ പറഞ്ഞു ഒരുപാട് കരഞ്ഞു... ഭർത്താവും മകനും ചെയ്ത തെറ്റിന് എല്ലാവരോടും മാപ്പ് ചോദിച്ചിട്ട ഇവിടുന്ന് ഇറങ്ങിയത് , അതിലൊന്നും അവൾക്കൊര് പങ്കുമില്ലാന്ന് ശേഖരേട്ടനോട് പറയാൻ പറഞ്ഞു.. ഏട്ടന്റെ മുഖത്ത് നോക്കാനുള്ള ദൈര്യം അവൾക്കില്ലെന്ന്... ഒന്നും മിണ്ടാതിരിക്കുന്ന ശേഖരനോട് ലളിത പറഞ്ഞു... അച്ഛനെന്താ ഒന്നും മിണ്ടാത്തത്..?? അച്ഛന് സങ്കടമുണ്ടോ അവരുടെ ഇവസ്ഥയിൽ.... ദേവൻ ശേഖരനോട് ചോദിച്ചു... എന്റെ പെങ്ങളുടെ ജീവിതമിങ്ങനെയായതിൽ എനിക്ക് വിഷമമുണ്ട് , ഒര് തല്ല് പോലും കൊടുത്ത് ഞാനവളെ ഇന്നേവരെ വേദനിപ്പിച്ചിട്ടില്ല... വിഷമത്തോടെ ശേഖരൻ പറഞ്ഞു... നമ്മുടെ മാളുവിനെ നമ്മൾ വേദനിപ്പിച്ചുണ്ടോ അച്ഛാ..!! പക്ഷേ അവർ എന്താ ചെയ്തത്..?? അമ്മായിയെ ഓർത്ത് എനിക്കും സങ്കടമുണ്ട് , പക്ഷേ വരുണിന്റെ വിജയന്റെ മുഖം ഓർമ്മ വരുമ്പോൾ അതങ്ങ് പോകും.... ദേവൻ പറഞ്ഞു.... അല്ലങ്കിലും അമ്മയിക്ക് ഇതിലൊന്നും ഒര് പങ്കുമില്ലാന്ന് നമ്മുക്കറിയുന്ന കാര്യമാല്ലേ.. ഹരി പറഞ്ഞു....

പക്ഷേ ഇപ്പോമെല്ലാം അനുഭവിക്കുന്നത് അവളല്ലേ... സങ്കടത്തോടെ ലളിത പറഞ്ഞു..... അച്ഛൻ വിഷമിക്കണ്ട വിജയന് എണീച്ച് നിൽക്കാനുള്ള ആരോഗ്യമാകുമ്പോൾ അമ്മായിയെ നമ്മുക്ക് ഇങ്ങോട്ടേക്ക് കൂട്ടികൊണ്ട് വരാം.. ശേഖരന്റെ വിഷമം കണ്ട് ദേവൻ പറഞ്ഞു... അത് ശെരിയാ , വിജയൻ നോക്കട്ടെ ഇനിയുള്ളകാലം വരുണിനെ... അയാളല്ലേ അവനെ വളർത്തി ഇങ്ങനെയാക്കിയത്... എല്ലാവരോടുമായി ഹരി പറഞ്ഞു.. എന്തയാലും നമ്മുക്ക് നാളെ അവിടെ വരെയൊന്ന് പോയി ശരാധയെ കാണണം.. ലളിതയോടായി ശേഖരൻ പറഞ്ഞു..... പോയി കാണുന്നതിനും , അമ്മായിക്ക് വേണ്ടതൊക്കെ ചെയ്ത് കൊടുക്കുന്നതിനും , കുഴപ്പമില്ല... പക്ഷേ ഇനിയവരെ വിശ്വസിക്കരുത്... ഹരി എല്ലാവരോടുമായി പറഞ്ഞു... അത് പറയാൻ ഏറ്റവും കൂടുതൽ യോഗ്യത അവന് തന്നെയായിരുന്നു... **** അമ്മായിയുടെ കാര്യമോർത്ത് അച്ഛന് നല്ല വിഷമമുണ്ട്..... കിടക്കാൻ നേരത്ത് ആരു ദേവനോട് പറഞ്ഞു.. മ്മ്മ്മ് " പക്ഷേ നമ്മുക്ക് ഇതിലൊന്നും ചെയ്യാൻ പറ്റില്ലല്ലോ.. ആരുവിനോടായ് ദേവൻ പറഞ്ഞു... " മ്മ്മ്മ്.... "" അല്ല ആരു , ഇനി നിന്റെ ഭാവി പരുപാടിയെന്താ...?? സംശയത്തോടെ ദേവൻ ആരുനോട് ചോദിച്ചു.... ഞാൻ... അച്ഛനെ, അമ്മയെ, നമ്മുടെ പിള്ളേരെയൊക്കെ നോക്കി ഇവിടെയിരുന്നോളാം.. ദേവന്റെ മടിയിലേക്ക് കയറിയിരുന്ന് കൊണ്ട് ആരു പറഞ്ഞു... അങ്ങനെയിപ്പം എന്റെ കൊച്ച് ഇവിടെയിരിക്കണ്ട , കുറച്ച് ദിവസം കൂടെ കഴിഞ്ഞാൽ അച്ഛന്റെ കൂടെ ഓഫീസിലേക്ക് പോയി തുടങ്ങണം..

ഞാനോ...!!! വിശ്വാസം വരാതെ ആരു ചോദിച്ചു.... ആ ഞാൻ തന്നെ , ഇവിടെയിരുന്നതൊക്കെ മതി.. ഇനി അച്ഛന്റെ കൂടെ ഓഫീസിലേക്ക് ഇറങ്ങിക്കോ... ഇനിയാവിടുത്തെ കാര്യങ്ങളൊക്കെ അച്ഛനും മോളും കൂടെ നോക്കിയാൽ മതി.... ഒരു ചിരിയാലേ ദേവൻ പറഞ്ഞു... മ്മ്മ്മ് " താല്പര്യമില്ലാത്ത പോലെ ആരുവോന്ന് മുളി.... നിനക്ക് താല്പര്യമില്ലെകിലും ഓഫീസിലെ കാര്യങ്ങൾ നിന്നെ ഏല്പിക്കാൻ തന്നെയാ എന്റെ തീരുമാനം , അതിൽ മാറ്റമില്ല..... എന്നിട്ട് വേണം എനിക്ക് ഹോസ്പിറ്റൽ ജോയിൻ ചെയ്യാൻ... ദേവൻ പറഞ്ഞു.. മ്മ്മ് ശെരി.... ആരു സമ്മതിച്ചു... ആ , പിന്നെ... നാളെ എന്റെ കൂടെ വീട്ടിലേക് വരുന്നതൊക്കെ കൊള്ളാം , പക്ഷേ വൈകുനേരം എന്റെ കൂടെ തന്നെ തിരികെ വന്നേക്കണം..... ആരുനെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു... അത് , പിന്നെ... രണ്ട് ദിവസം കഴിഞ്ഞ് വന്നാൽ പോരെ.. സംശയത്തോടെ ആരു ചോദിച്ചു... അങ്ങനെയെങ്കിൽ മോളിവിടെ നിന്നോ , ഞൻ പോയി കാര്യങ്ങളൊക്കെ സംസാരിച്ചിട്ടു വരാം... അയ്യോ , അത് വേണ്ട... ഞാൻ റാമിന്റെ കൂടെത്തന്നെ തിരികെ വന്നോളം.. ദേവന്റെ ദേഹത്തേക്ക് ചേർന്ന് കൊണ്ട് ആരു പറഞ്ഞു... നല്ല കൊച്ച്..... എന്നാൽ സമയം കളയണ്ട കിടന്നുറങ്ങിക്കോ.... ആരുവിനെ ചേർത്ത് പിടിച്ച് കിടന്ന് കൊണ്ട് ദേവൻ പറഞ്ഞു... ഒന്നുടെ ദേവനിലേക്ക് പറ്റിച്ചേർന്ന് കൊണ്ട് ആരു പതിയെ കണ്ണടച്ച് കിടന്നു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story