പ്രണയ പ്രതികാരം: ഭാഗം 78

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ഇത് വരെയില്ലാത്ത ഒര് ഭയമായിരുന്നു രാത്രി മാളുവിന്‌ റൂമിലേക്ക് പോകാൻ... ഒടുവിൽ വേറെ വഴിയില്ലാതെ അവൾ റൂമിലേക്ക് ചെന്നു.... മാളു , ഇതെവിടെയായിരുന്നു... മാളൂനെ കണ്ടയുടനെ ജസ്റ്റി ചോദിച്ചു.... അത്... ഞാൻ.... മറുപടി പറയാനില്ലാതെ മാളു നിന്ന് വിറച്ചു... മാളു , എനിക്ക് മനസിലാകും നിന്റെ പേടി... നീയും കുഞ്ഞും എന്റെ കൂടെ എന്നും ഉണ്ടാകണമെന്നെ ഞാൻ ആഗ്രഹിക്കുന്നുള്ളു... അതിനപ്പുറം മറ്റൊന്ന് എനിക്കില്ല... നിന്റെ അനുവാദമില്ലാതെ പകുതിയിൽ കൂടുതൽ ഞാനൊന്നും ചെയ്യില്ല... അന്നത്തെ പോലെ ഇടക്ക് എന്റെ നിയദ്രണം പോകാം... കാരണം ഞാനൊര് ആണല്ലെടി... സ്വന്തം എന്ന് കരുതിയ പെണ്ണ് അരികിൽ കിടക്കുമ്പോൾ എന്റെ നിയദ്രണം ചിലപ്പോൾ പോകാം... ക്ഷമിക്കില്ലെടി നീ , എന്റെ ഭാഗത്ത് നിന്ന് എന്തേലും തെറ്റ് സംഭവിച്ചാൽ... മാളൂവിന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് ജസ്റ്റി ചോദിച്ചു.... ഇല്ല , പകരം ഇച്ചായന്റെ പോലെ തന്നെ ഇച്ചായന്റെ സ്നേഹിക്കും... കൂടുതൽ ചേർത്ത് പിടിക്കും... എന്നിലുള്ളതെല്ലാം പകുത്ത് നൽകും.... ജസ്റ്റിയുടെ കണ്ണിലേക്ക് തന്നെ നോക്കി മാളു പറഞ്ഞു... മാളുവിന്റെ മാറ്റം കണ്ട് ഞെട്ടി നിൽകുവായിരുന്നു ജസ്റ്റി... എനിക്കും സ്നേഹിക്കണം... ഇച്ചായന്റെ മാത്രമാകണം...

ഇത് വെറുതെ പറയുന്നതല്ല , ഇഷ്ടത്തോടെ പാറയുന്നതാ... മാളു.... ജസ്റ്റി അവളെ ചേർത്ത് പിടിച്ചു... മാളു... മാളു.... എനിക്ക് നിന്നെ മതിമറന്ന് സ്‌നേഹിക്കണമെന്നുണ്ട് , പക്ഷേ ഞാൻ കാത്തിരുന്നോളാം നമ്മുടെ കുഞ്ഞ് വരുന്ന വരെ.. ഇപ്പോ ചെറുതായി... മാളൂനെ നോക്കി ചിരിയോടെ പറഞ്ഞിട്ട് ജസ്റ്റി അവളുടെ ചുണ്ട് നുകരാൻ തുടങ്ങി... ❤️❤️❤️❤️❤️❤️ പിറ്റേ ദിവസം ആരു നേരെത്തെ തന്നെ എണീച്ചു.. വീട്ടിൽ പോകുന്നതിന്റെ എല്ലാ സന്തോഷവും അവളുടെ മുഖത്തുണ്ടായിരുന്നു.. എല്ലാം തയാറാക്കി രാവിലത്തെ ഭക്ഷണം കഴിക്കാൻ എല്ലവരും ഒരുമിച്ചിരിക്കുവായിരുന്നു... ദേവാ , നിങ്ങൾ എപ്പോഴാ പുത്തൻപുരക്കലേക്ക് പോകുന്നത്... ചായ കുടിക്കുന്ന ദേവനോട് ശേഖരൻ ചോദിച്ചു... കുറച്ച് കഴിഞ്ഞ് പോകാമെന്ന വിചാരിക്കുന്നത്... അച്ഛൻ അമ്മായിയെ കാണാൻ പോകുന്നുണ്ടോ...?? പോകുന്നുണ്ട് , ഞാനും അമ്മയും കൂടെ പോയിട്ട് അങ്ങോട്ടേക്ക് വന്നേക്കാം... ശേഖരൻ ലളിതയെ നോക്കികൊണ്ട് പറഞ്ഞു... രണ്ട് മൂന്ന് അമ്പലങ്ങളിലോക്കെ പോകാനുണ്ട് മോളെ , എന്നിട്ട് ഞങ്ങളങ്ങോട്ടേക്ക് വന്നേക്കാം... ലളിത ആരുനെ നോക്കിക്കൊണ്ട് പറഞ്ഞു.... ചായ കുടിച്ച് കഴിഞ്ഞ് ശേഖരനും ലളിതയും കൂടെ അവരുടെ പഴേ ഡ്രൈവർന്റെ കൂടെ വീട്ടിൽ നിന്നിറങ്ങി..

കുറച്ച് കഴിഞ്ഞപ്പോൾ ബാക്കിയെല്ലാവരും പുത്തൻപുരക്കലേക്ക് പോകാൻ റെഡിയായി..... എല്ലവരും കൂടെ ഒരു കാറിലാണ് കയറിയത്... വാർത്തനവും കളിയും ചിരിയുമായി അവിടെ ഏത്തിതറിഞ്ഞില്ല.... പുത്തൻപുരയ്ക്കൽ എത്തിയതെ ആരുനെക്കാൾ മുന്നേ ഹരി വീട്ടിലേക്ക് ഓടി കയറി.. ആരു ദേവൂനെ കൂട്ടിക്കൊണ്ട് ദേവന്റെ കൂടെ പതിയെ അകത്തേക്ക് കയറി... വണ്ടിയുടെ സൗണ്ട് കേട്ട് ആണുങ്ങളെല്ലാവരും പുറത്തേക്ക് ഇറങ്ങി വന്നിരുന്നു.. അപ്പച്ചാ.... മാത്യുവിനെ കണ്ടപ്പാടെ ആരു ഓടിപ്പോയി കെട്ടിപ്പിടിച്ചു..... കയറി വാടാ.. സണ്ണി ദേവനെ അകത്തേക്ക് ക്ഷണിച്ചു.. ദേവൂ , നീയെന്താ അവിടെ തന്നെ നിൽക്കുന്നത് കയറി വാ... ഹരിയെവിടെയെന്ന് നോക്കിക്കൊണ്ട് നിന്നാ ദേവൂനെ ഷിനി അകത്തേക്ക് വിളിച്ചു.. ഞാൻ ഹരിയേട്ടൻ എവിടെയെന്ന് നോക്കുവായിരുന്നു.. പുഞ്ചിരിയോടെ ദേവൂ മറുപടി പറഞ്ഞു.. അവനിപ്പം ലാലിയുടെ റൂമിലുണ്ടാകും... നീ അകത്തേക്ക് ചെല്ല്.... ഇവിടുത്തെയാളുകളൊക്കെ അടുക്കളയിലുണ്ട്.. ചിരിയോടെ ഷിനി പറഞ്ഞു.... അല്ല ദേവൂ , മോളെ ഇത് വരെ കൊണ്ട് വന്നില്ലേ...??

അകത്തേക്ക് കയറിയപ്പോൾ സണ്ണി ദേവൂനോട് ചോദിച്ചു... ഇല്ല സണ്ണിച്ചാ, അവിടെതെ അച്ഛന്റെ അമ്മന്റെ കൂടെ നിന്ന് വരുന്നത് അവൾക്ക് ഇഷ്ട്ടല്ല.. ചിരിയോടെ ദേവൂ പറഞ്ഞു... ദേവേച്ചി... ദേവൂനെ കണ്ടപ്പോഴേ മാളു ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു.. ആ പയ്യെ.... കരുതലോടെ ദേവൂ മാളുനെ ചേർത്ത് പിടിച്ചു... അച്ഛനും അമ്മയും എവിടെ....??? അവര് അമ്മായിയെ കാണാൻ പോയേക്കുവാ , ഉച്ച കഴിഞ്ഞ് വരും... ആണോ... എന്നാൽ ദേവേച്ചി വാ , ഇവിടെയെല്ലാവരും അടുക്കളയിലാ.. മാളു ദേവൂനെ കുട്ടികൊണ്ട് അടുക്കളയിലേക്ക് നടന്നു... അളിയാ , ദേവനെ കണ്ടയുടനെ ജസ്റ്റി അടുത്തേക്ക് വന്നു... പിന്നെ എല്ലവരും കൂടെ ഒരുമിച്ചിരുന്ന് സംസാരിക്കാൻ തുടങ്ങി... അവർക്ക് എത്ര സംസാരിച്ചാലും മതിയാകില്ല.... ദേവാ , അച്ഛനൊക്കെ വരാൻ ഉച്ചയാകുമോ...? ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോൾ മാത്യു ദേവനോട് ചോദിച്ചു... ഉച്ചയാകുമെന്ന അച്ഛൻ പറഞ്ഞത് , എന്താ അപ്പച്ചാ... അപ്പച്ചന് എവിടേലും പോകാനുണ്ടോ....?? ദേവൻ മാത്യുനോട്‌ ചോദിച്ചു.... എനിക്കൊന്ന് എസ്റ്റേറ്റ് വരെ പോകാനുണ്ട്.. എന്നാൽ അപ്പച്ചൻ പോയിട്ട് പോരെ , അച്ഛനൊക്കെ വരുമ്പോൾ ഉച്ചയാകും... ദേവൻ മാത്യുവിനോട് പറഞ്ഞു... എന്നാൽ ഞാൻ പോയിട്ട് വരാം , നിങ്ങളിവിടെ വാർത്തനമൊക്കെ പറഞ്ഞിരിക്ക്.. ശേഖരനെ ഞാൻ വിളിച്ചോളാം..

. അവരിങ്ങ് എത്തുമ്പോഴേക്കും ഞാനും വരാം.. എല്ലാവരോടും പറഞ്ഞിട്ട് മാത്യു ജോയിയെ കുട്ടി പുറത്തേക്ക് പോയി... അപ്പോഴേക്കും ചാർളിയും ചിഞ്ചു, അഞ്ജു അങ്ങോട്ടേക്ക് വന്നു.... ഞങ്ങൾ താമസിച്ചോ... അകത്തേക്ക് കയറിക്കൊണ്ട് ചാർളി ചോദിച്ചു.... ഏയ്യ് കൃത്യം ടൈം... ചിരിയോടെ ദേവൻ പറഞ്ഞു.... നീ ഫുൾ ടൈം ഇപ്പോ ചിഞ്ചുന്റെ കുടെയാണോ..?? സംശയത്തോടെ ചാർളിയെ നോക്കി ലാലി ചോദിച്ചു.... പോടാ... ഇവരെ വഴിക്ക് നിന്ന് കിട്ടിയതാ... ചിഞ്ചുനെ നോക്കി ചാർളി പറഞ്ഞു... കുറച്ച് കഴിഞ്ഞപ്പോൾ ആൻസി എല്ലാവർക്കും ചായ കൊണ്ട് വന്ന് കൊടുത്തു.. ദേവാ... വൃന്ദ... അവളെവിടെയാണെന്നറിഞ്ഞോ...??? ചായ കുടിച്ചോണ്ട് ജസ്റ്റി ദേവനോട് ചോദിച്ചു.... ഇല്ലടാ , എല്ലാ വിവരവും ഹൈഡ് ചെയ്തിട്ട അവള് പോയിരിക്കുന്നത്... പക്ഷേ ഇവിടുത്തെ വിവരമറിഞ്ഞ് അവൾ തിരികെ വരാതിരിക്കില്ല , അപ്പൊ പോയി കാണാം... ദേവൻ പറഞ്ഞു ഇനി പുതിയവല്ല പ്ലാനിംങും നടത്താൻ പോയതായിരിക്കുമോ....???സംശയത്തോടെ ലാലി ദേവനോട് ചോദിച്ചു.... അറിയില്ല , പക്ഷെ അവളുടെ ഒര് കളിയും ഇനി നടക്കില്ല... ഉറപ്പോടെ ദേവൻ പറഞ്ഞു... ബുദ്ധിശാലിയാണവൾ എപ്പോ എന്ത് ചെയ്യുമെന്ന് ആർക്കും ഉറപ്പിച്ച് പറയാൻ പറ്റില്ല...

അത് കൊണ്ട് എപ്പോഴും ഒര് ശ്രദ്ധയുണ്ടാകണം , വീട്ടിലെ പെണ്ണുങ്ങളെ ശ്രദ്ധിച്ചാൽ മതി... കരുതലോടെ സണ്ണി പറഞ്ഞു.... ആ ഇപ്പോഴാ ഓർത്തത്‌ സണ്ണിച്ചാ , വൃന്ദയുടെ കാര്യം ആരുവിന് അറിഞ്ഞുടെ...?? സംശയത്തോടെ ദേവൻ സണ്ണിയോട് ചോദിച്ചു.... എല്ലവരും പരസ്പരം മുഖത്തോട് മുഖം നോക്കി... അതെന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ... എന്താടാ , എന്തേലും പ്രശ്നമുണ്ടോ..??? സംശയത്തോടെ ഷിനി ദേവനോട് ചോദിച്ചു... ഏയ്യ് അതല്ല ഷിനിച്ച , കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ എനിക്ക് മനസിലായി ആരുവിന് വൃന്ദയുടെ കാര്യമാറിയില്ലാന്ന് , അത് കൊണ്ട് ചോദിച്ചതാ... ദേവൻ പറഞ്ഞു... വൃന്ദയെ പറ്റി ഞങ്ങളാറിയുന്നത് നിയന്ന് പറഞ്ഞപ്പോഴാ , അത് കഴ്ഞ്ഞ് ആരു നിന്റെ കൂടെ വന്നില്ലേ... പിന്നെ ഞങ്ങളാരും അതിനെ പറ്റി സംസാരിച്ചിട്ടില്ല.. ജസ്റ്റി പറഞ്ഞു... ആരുവിന് അറിയാമെന്നാ ഞാൻ കരുതിയെ , അതാ ഞാൻ അവളോട് അതിനെ പറ്റി സംസാരിക്കാത്തത്... ദേവൻ പറഞ്ഞു.. അത് സാരമില്ല , ഇനി നീ വീട്ടിലെത്തുമ്പോൾ ആരുനോട് ഈ കാര്യം പറഞ്ഞാൽ മതി.... സണ്ണി പറഞ്ഞു... പക്ഷേ സണ്ണിച്ചാ , ഇപ്പൊ അവളോട്‌ ഈ കാര്യം പറയാൻ പറ്റില്ല.. കാരണം ഏതാണെന്നറിയില്ല , അവൾക്കിപ്പം നല്ല പേടിയാണ് , അടുക്കളയിൽ നിന്ന് റൂമിലേക്ക് തന്നെ വരാൻ പോലും അവൾ വല്ലാതെ ഭയക്കുന്നു..

. അതിന്റെ കൂടെ ഇതുടെ പറഞ്ഞാൽ അവൾ കൂടുതൽ പേടിക്കും... എല്ലാവരെ നോക്കി ദേവൻ പറഞ്ഞു.... എന്താ ഇങ്ങനെ പേടിക്കുന്നതെന്ന് നീ ചോദിച്ചില്ലേ...... സംശയത്തോടെ സണ്ണി ദേവനോട് ചോദിച്ചു.... ചോദിച്ചു സണ്ണിച്ചാ... പക്ഷേ കാരണം ഒന്നുല്ലന്നാ അവള് പറയുന്നത്... ദേവൻ പറഞ്ഞു.... ഇനി ആരു നമ്മളിൽ നിന്ന് എന്തേലും മറക്കുന്നുണ്ടോ....? ആലോചനയോടെ ഷിനി ചോദിച്ചു... ഏയ് , അങ്ങനെയൊന്നുല്ല ഷിനിച്ച... ഇപ്പൊ നടന്ന കാര്യങ്ങൾ കൊണ്ടുള്ള ഭയമായാ അവൾക്ക് , അത് കുറച്ച് കഴിയുമ്പോൾ മാറിക്കോളും... ചിരിയോടെ ദേവൻ പറഞ്ഞു.... അതേയ് , അങ്ങനെയാവനാ ചാൻസ് കൂടുതൽ... കാരണം ആരു നമ്മളിൽ നിന്ന് ഒന്നും മറക്കില്ല , അന്ന് അത്രയും പ്രശ്നമുണ്ടായിട്ടും അവൾ നമ്മളെയെല്ലാം അറിയിച്ചില്ലേ... അതിൽ കൂടുതൽ ഇനിയൊന്നും വരാനില്ലല്ലോ.... എല്ലാവരെ നോക്കി ലാലി പറഞ്ഞു... മ്മ്മ് " അതേയ്... എല്ലാവരും അത് ശെരി വെച്ചു.... പിന്നെയും എല്ലാവരും കൂടെ സംസാരിച്ചിരുന്നു.. എന്നാൽ നിങ്ങൾ സംസാരിച്ചിരിക്ക്, ഞാൻ ഒന്ന് വയല് വരെ പോയിട്ട് വരാം... ഇന്ന് കൊയ്ത്ത് നടക്കുന്നുണ്ട്.. ഇരിക്കുന്നിടത്ത് നിന്നെണിച്ച് കൊണ്ട് ഷിനി പറഞ്ഞു.... എന്നാൽ ഞാനും വരുന്നു ഷിനിച്ചാ... ഷിനിയുടെ കൂടെയെണിച്ച് കൊണ്ട് ഹരി പറഞ്ഞു...

ഹരിയേട്ടൻ പോകുവാണേൽ ഞാനും വരുന്നുണ്ട്... കൂടെ ചാടിയണിച്ച് കൊണ്ട് ലാലി പറഞ്ഞു.... എന്നാൽ നീ കൂടെ വാ , പോയിട്ട് വേഗം വരാം... ദേവനെ നോക്കി ഷിനി പറഞ്ഞു... ഞങ്ങള് പിന്നെ വന്നേക്കാം , നിങ്ങൾ വിട്ടോ.. സണ്ണി ദേവനെ നോക്കികൊണ്ട് എല്ലാവരോടുമായി പറഞ്ഞു.. എല്ലവരും പോകുന്നത് കണ്ടപ്പോൾ ആരുവിനും ദേവൂനും കൂടെപ്പോകാൻ ആഗ്രഹം തോന്നി , മാളുവിന്‌ പോകണമെന്നുണ്ടാകിലും ജസ്റ്റിയെ പേടിച്ച് മിണ്ടാതിരുന്നു... പിന്നെ എല്ലാവരുമുള്ളത് കൊണ്ട് ജസ്റ്റി മാളുവിനെ കൂടെ കുട്ടി... വയലിൽ എല്ലവരും ഒര്മിച്ച് നില്കുന്നത് കാണാൻ തന്നെ നല്ല രസമായിരുന്നു.. എല്ലവരും ചെളിയിൽ തന്നെയായിരുന്നു വന്നപ്പോൾ മുതൽ , ദേവൂന് ആണേൽ ഇതൊക്കെ പുതിയ അനുഭവമായിരുന്നു.. കൊയ്യുന്നവർക്ക് വേണ്ട വെള്ളമൊക്കെ കൊണ്ടായിരുന്നു സണ്ണിയും, ദേവനും, അമലയും, ആൻസിയും, അഞ്ജുവും, ചാർളിയും അങ്ങോട്ടേക്ക് വന്നത്... ആരു, ദേവു, ചിഞ്ചു, കൂടെ എല്ലാവർക്കും വെള്ളം എടുത്ത് കൊടുത്തു.... കറ്റാമെത്തിക്കാൻ സണ്ണിയും ഷിനിയും പോയപ്പോൾ ദേവനും അവരുടെ കൂടെ കുടി. എല്ലാവരും കുടെ വർത്താനം പറഞ്ഞ് ജോലി ചെയ്തപ്പോൾ ആർക്കും ക്ഷീണം തോന്നിയില്ല... മതി , വാ പോകാം... ഇപ്പോ വീട്ടിൽ എല്ലാവരും വന്നിട്ടുണ്ടാകും..

ഉച്ച കഴിഞ്ഞപ്പോൾ സണ്ണി എല്ലാവരോടും പറഞ്ഞു.. എങ്കിലും കുറച്ചൂടെ കഴിഞ്ഞാണ് എല്ലവരും കരക്ക് കയറിയത് , അടുത്തുള്ള തോട്ടിൽ നിന്ന് വെള്ളമെടുത്ത് കൈയും കലും കഴുകിയ ശേഷം വാർത്തനമൊക്കെ പറഞ്ഞ് പതിയെ എല്ലാവരും വീട്ടിലേക്ക് നടന്നു.. വീട്ടിലെത്തിയപ്പോൾ തന്നെ എല്ലവരും കുളിക്കാൻ പോയി... ഹരിയും അഞ്ജുവും ചിഞ്ചുവും വീട്ടിലെ സ്ഥിരം കുറ്റിയായത് കൊണ്ട് അവർക്ക് വേണ്ട ഡ്രസ്സ്‌ അവിടെയുണ്ടായിരുന്നു.. ദേവൂന് ആൻസിയുടെ ഡ്രസ്സ്‌ പകമായി.. ദേവനുള്ള ഡ്രസ്സ്‌ ആരുവിന്റെ കൈയിലുണ്ടായിരുന്നു... ചാർളിക്ക് ജസ്റ്റിയുടെ ഡ്രസ്സും സെറ്റയി.... ***** കുളി കഴിഞ്ഞ് തന്റെ റൂമിലിരിക്കുവായിരുന്നു ആരു , ചുമരിലുള്ള ദേവന്റെ ഫോട്ടോസിലേക്കായിരുന്നു ആരുവിന്റെ നോട്ടം മുഴുവൻ... അടുത്തരോ വന്നിരിക്കുന്ന പോലെ തോന്നിയപ്പോഴാണ് ആരു മുഖമുയർത്തി നോക്കിയത്... തന്നെ തന്നെ നോക്കുന്ന ദേവനെ കണ്ടപ്പോൾ കണ്ണ്കൊണ്ട് ആരു എന്താണെന്ന് ചോദിച്ചു... നിനക്ക് എന്നെക്കാൾ അടുപ്പം ഈ ഫോട്ടോസിനോടാണോ.. ആരുവിന്റെ കണ്ണിലേക്ക് നോക്കികൊണ്ട് ദേവൻ ചോദിച്ചു... ആണല്ലോ , ഈ ഫോട്ടോസ് അറിയാതെ എന്റെ ലൈഫിൽ ഒന്നും നടന്നിട്ടില്ല.. ചിരിയോടെ ആരു പറഞ്ഞു... ആണോ ,

ആരുവിന്റെ ഇടുപ്പിൽ കൈ അമർത്തി കൊണ്ട് ദേവൻ ചോദിച്ചു... അതേയ് , പക്ഷെ ഇത് വേണ്ടാട്ടോ... ദേവന്റെ കൈ വീടിപ്പിക്കാൻ ശ്രമിച്ച് കൊണ്ട് ആരു പറഞ്ഞു... വേണോല്ലോ.. ആരുവിന്റെ ഏതിർപ്പിനെ കാര്യമാകാതെ ദേവൻ ഒന്നുടെ അവളിലേക്ക് അടുത്തു.. പതിയെ പതിയെ ആരു ഏതിർപ്പ് കുറച്ചു , തന്റെ ശരീരത്തൂടെ ഓടിനടക്കുന്ന ദേവന്റെ കൈകളെ തടയാൻ ആരു പിന്നെ ശ്രമിച്ചില്ല.. ആരുവിന്റെ മുഖത്തൂടെ ഓടി നടക്കുന്ന ദേവന്റെ ചുണ്ടുകൾ അവസാനം ചെന്ന് നിന്നത് അവളുടെ ചുണ്ടിലായിരുന്നു.. അവശത്തോടെ.. അത്രയേറെ അവശത്തോടെ അത് നുണായുമ്പോൾ ആരു ദേവനോട് കൂടുതൽ ഇറുക്കി ചേർന്നിരുന്നു... ശ്വാസം കിട്ടുന്നില്ലാന്ന് തോന്നിയപ്പോഴാണ് ആരു ദേവനിൽ നിന്ന് അകന്ന് മാറിയത്.. മുഖമുയർത്തി ദേവനെ നോക്കാൻ വല്ലാത്ത നാണം തോന്നി അവൾക്ക് , അപ്പോഴും കള്ളചിരിയോടെ ദേവൻ അവളെ നോക്കുന്നുണ്ടായിരുന്നു.. ദേവൻ പതിയെ ആരുവിനെ പിടിച്ചുയർത്തി..നെറ്റിയിൽ അമർത്തി ഉമ്മ വെച്ചു , ആരു പതിയെ ദേവന്റെ നെഞ്ചിലേക്ക് മുഖമോളിപ്പിച്ചു കിടന്നു.. ❤️❤️❤️❤️❤️❤️

ഫോൺ ചെവിയോട് ചേർത്ത് ദേഷ്യം കടിച്ചമർത്തി നിൽകുവായിരുന്നു വൃന്ദ... നട്ടിലെ വാർത്തയാറിഞ്ഞ് ദേഷ്യം കൊണ്ട് അവൾ ഫോൺ വലിച്ചെറിഞ്ഞു....!!!!!!! എന്നിട്ടും കലി തിരതെ റൂമിലെ ഓരോന്നുമവൾ എറിഞ്ഞുടച്ച് ടേബിളിലേക്ക് മുഖമാമർത്തി ഇരുന്നു.... റൂമിലെ ബഹളം കേട്ട് അവളുടെ സഹായി റൂമിലേക്ക് ഓടി വന്നു... മേഡം , എന്തായിത്.. റൂമിലേക്ക് വന്നയാൾ കാര്യമറിയാതെ വൃന്ദയോട് ചോദിച്ചു... മേഡം... മേഡം....!!!! ടേബിളിൽ മുഖം ഒളിപ്പിച്ചിരിക്കുന്നവളെ അയാൾ തട്ടി വിളിച്ചു..... പാതിയെ മുഖമുയർത്തി അവൾ അയാളെ നോക്കി.. അവളുടെ കോലം കണ്ട് അയാൾ ഭയന്നിരുന്നു... മുഖവും കണ്ണും ഒരേപോലെ ചുമ്മാന്ന് ഒര് രക്തരക്ഷസിനെ പോലെയായിരുന്നു വൃന്ദയപ്പോൾ.... മേ...ഡം... എന്താ.. എന്ത് പറ്റി... ഭയത്തോടെ അയാൾ അവളോട് ചോദിച്ചു.. തോറ്റ് പോയി ഞാൻ...!!! അല്ല തോൽപ്പിച്ച് കളഞ്ഞു ദേവൻ എന്നെ... അവൻ.. അവൻ എല്ല സത്യവും മനസിലാക്കി... അയ്യോ , എന്നിട്ട്.... ചെറിയച്ചനെ വരുണിനെ പൂർണമായി തകർക്ക് ഹോസ്പിറ്റലക്കി , എന്റെ വരുണിന് ഇനി ഒരാളുടെ സഹായമില്ലാതെ ഒന്ന് അനങ്ങാൻ പോലും പറ്റില്ല...

കൂടാതെ ഞങ്ങളുടെ ബിസിനസ്‌ പോലും അവൻ ഇല്ലാതാക്കി കളഞ്ഞു....!!! സഹിക്കില്ല ഞാനിത്....!!!! ക്ഷമിക്കില്ല ഞാനിത്...!!!! തകർക്കും ഞാനെല്ലാം...!!!! എനിക്കിനി ഒന്നും നോക്കാനില്ല...!!!! പകയോടെ വൃന്ദ പറഞ്ഞു.... മാഡം.... ഇനി നമ്മളെന്ത് ചെയ്യും , അല്ല മേഡം ഇന്നലെ ഡാർവിനെ കാണാൻ പോയിട്ട് എന്തായി... അവനെന്ത് പറഞ്ഞു.. സംശയത്തോടെ അയാൾ വൃന്ദയോട് ചോദിച്ചു... ഡാർവിൻ...!!!! അവന്... അവന് എന്റെ കൂടെ നിൽകാൻ പറ്റില്ലന്ന് പറഞ്ഞു... അവന് അലീനയെ വേദനിപ്പിക്കാൻ കഴിയില്ലാ... തെറ്റ് ചെയുന്നത് നിർത്തിയെന്ന്...!!!! പുച്ഛത്തോടെ വൃന്ദ പറഞ്ഞു..... അപ്പൊ ഇനിയെന്ത് ചെയ്യും...???? ഇനിയെന്ത് ചെയ്യണമെന്ന് എനിക്കറിയം.. അവസാനത്തെ കളിക്കിറങ്ങുവാ ഞാൻ , എനിക്ക് ജയിച്ചേ പറ്റു..!!! അതെന്റെ വാശിയാ...!!! ഈ കളിയിൽ എനിക്കെന്തേലും പറ്റിയാൽ ജീവിതാവസാനം വരെ നിങ്ങൾ സംരക്ഷിക്കണം എന്റെ അച്ഛനെ, ചെറിയച്ഛനെ , പിന്നെ എന്റെ വരുണിനെ... അവനും എന്റെ അച്ഛനെ പോലെ തന്നെ ഒരാളുടെ സഹായമില്ലാതെ ഒന്നനാങ്ങാൻ പോലും പറ്റില്ല...

അവരെ സംരക്ഷിക്കാനുള്ള പണം ഇപ്പോഴും എന്റെ അക്കൗണ്ടിൽ ഉണ്ട് , അത് മാത്രമല്ലാ എന്റെ അച്ഛന്റെ പേരിൽ കുറെ ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. അത് മതി അവർക്ക് ജീവിക്കാൻ... മേഡം.. മേഡം എന്ത് ചെയ്യാൻ പോകുവാ.. നീ ഡാർവിനെ വിളിച്ച് പറ... എനിക്ക് അവനെ ഒന്നുടെ കാണണമെന്ന് , വൈകുനേരം ഇവിടുത്തെ കോഫീ ഷോപ്പിൽ ഞാൻ ഉണ്ടാകും , എത്ര താമസിച്ചാലും അവനെ കണ്ടിട്ടേ പോകുവെന്ന് പറഞ്ഞേക്ക് അവനോട്... അത്രയും പറഞ്ഞിട്ട് വൃന്ദ റൂമിന് പുറത്തേക്ക് പോയി.. ❤️❤️❤️❤️❤️❤️❤️ ആ , ദേവാ... മത്തായിച്ചാ.... ആ മരുമോനെ.. ദേവന് പുറകിൽ വരുന്ന ചാർളിയെയും മത്തായി സ്നേഹത്തോടെ വിളിച്ചു.... എല്ലാവരും കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോൾ ഒരുമിച്ചിരുന്ന് കാര്യങ്ങളൊക്കെ സംസാരിച്ച് ഒരു തീരുമാനമെടുത്തിരുന്നു.. രണ്ടാഴ്ച്ചാ കഴിഞ്ഞ് ദേവന്റെ ആരുവിന്റെ കല്യാണം അമ്പലത്തിൽ വെച്ച് നടത്താമെന്നും, അന്ന് തന്നെ ജസ്റ്റിയുടെ മാളുവിന്റെയും പള്ളിയിൽ വെച്ചും നടത്തമെന്നും തീരുമാനിച്ചു.. അത് കഴിഞ്ഞ് ഒര് മാസത്തെ ഗപ്പിൽ ലാലിയുടെ അഞ്ജുവിന്റെ , ചാർളിയുടെ ചിഞ്ചുവിന്റെ , നടത്തമെന്ന് തീരുമാനിച്ചു.... അത് വരെ ആരു വീട്ടിൽ നിൽക്കട്ടെയെന്ന് പുത്തൻപുരകൽ എല്ലവരും പറഞ്ഞെങ്കിലും ദേവൻ സമ്മതിച്ചില്ല..

കല്യാണത്തിന്റെ രണ്ട് ദിവസം മുൻപ് കൊണ്ട് വരന്ന് പറഞ്ഞു... ഭക്ഷണസമയത്ത് ശേഖരനും, മാത്യു, ജോയിയും , മത്തായി ഒരുമിച്ചിരുന്നു.. അവർക്ക് ഭക്ഷണം എടുത്ത് കൊടുക്കുവായിരുന്നു അലിസും, ലളിതയും, അന്നമ്മയും.... അമലയും ആൻസിയും ദേവും, മാളു, അഞ്ജു, ചിഞ്ചു അടുക്കളയിൽ ഇരുന്ന് സംസാറികുവായിരുന്നു... ജസ്റ്റിയുടെ മടിയിൽ തല വെച്ച് കിടക്കുവായിരുന്നു ഹരി... ഹരിയോട് ചേർന്ന് ലാലി ഇരിക്കുന്നുണ്ട്... ദേവന്റെ അടുത്ത് ചാർളി... അപ്പുറതായി സണ്ണിയും ഷിനിയും... ദേവാ , ഇന്ന് ഇനി നിങ്ങള് പോകണ്ട.. ഇത്ര താമസിച്ചില്ലേ... രാവിലെ പോകാം.. സണ്ണി ദേവനെ നോക്കി പറഞ്ഞു.. എന്ത് ചെയ്യണമെന്നാ രീതിക്ക് ദേവൻ ഹരിയെ ഒന്ന് നോക്കി.... ഞാൻ അല്ലേലും ഇന്ന് വരുന്നില്ല... ദേവനെ നോക്കി ഹരി പറഞ്ഞു.... എങ്കിൽ നീയും ഇന്ന് പോകണ്ട.. ചാർളിയെ നോക്കി ദേവൻ പറഞ്ഞു... ❤️❤️❤️❤️❤️❤️❤️ തലക്ക് ഭ്രാന്ത് പിടിച്ച് കോഫീ ഷോപ്പിൽ ഡാർവിനെ കാത്തിരിക്കുവായിരുന്നു വൃന്ദ... കുറച്ച് കഴിഞ്ഞപ്പോൾ ഡോറ് തുറന്ന് കൈയിൽ ഒര് ഫോണും പിടിച്ച് ഒര് ചെറുപ്പക്കാരൻ കയറി വന്നു... വിഷദം നിറഞ്ഞ മുഖം... കലങ്ങിയിരിക്കുന്ന കണ്ണുകൾ... ആർക്കോ വേണ്ടി മുഖത്ത് ചിരി വിടർത്തിയിരിക്കുന്നു... അവൻ ഡാർവിൻ... വൃന്ദക്ക് മുന്നിലെ ചായറിൽ ചിരിയോടെ ഡാർവിൻ വന്നിരുന്നു...!!!!

പാതി തുറന്നിട്ടാ ഷർട്ട്ന്റെ വിടവിലൂടെ കഴുത്തിലെ ലോക്കറ്റിൽ " അലീന " എന്നെഴുതിയെക്കുന്നത് വൃന്ദ വെക്തമായി കണ്ടു , അതിന് പകരം പുച്ഛം നിറഞ്ഞ ഒര് ചിരി വൃന്ദ ഡാർവിന് സമ്മാനിച്ചു... ഡാർവിന് ഞാൻ വിളിച്ചത് ബുദ്ധിമുട്ടായോ..?? പുച്ഛത്തോടെ തന്നെ വൃന്ദ അവനോട് ചോദിച്ചു.... ആണെന്ന് വേണമെങ്കിൽ പറയാം, കാരണം എനിക്ക് പറയാനുള്ളതൊക്കെ ഞാൻ നേരത്തെ പറഞ്ഞ് കഴിഞ്ഞതാണ്..!! പിന്നെയുമെന്തിനാണ് വൃന്ദ, വീടുമൊര് കൂടി കാഴ്ച്ചാ വേണമെന്ന് നീ പറഞ്ഞത്..!!!! അത് ഡാർവിന്റെ അവസാന തീരുമാനമാണോ...??? ഡാർവിയെ നോക്കി വൃന്ദ ചോദിച്ചു..... ഞാൻ പറഞ്ഞ് കഴിഞ്ഞല്ലോ , എനിക്ക് നിന്നെ സഹായിക്കാൻ പറ്റില്ലാ... അത്കൊണ്ട് വെറുത ഈ മുബൈ നിന്ന് സമയം കളയണ്ട , നാട്ടിലേക്ക് പോകാൻ നോക്ക്... വൃന്ദയുടെ മുഖത്ത് നോക്കി ഡാർവി പറഞ്ഞു.... വൃന്ദയുടെ മുഖം വലിഞ്ഞ് മുറുകി രക്തം കട്ടപിടിക്കുന്നത് ഡാർവിൻ കാണുണ്ടായിരുന്നു... അതിനോര് പുച്ഛച്ചിരി സമ്മാനിച്ചിട്ട് ഡാർവി അവിടുന്ന് എണീച്ചു..... അപ്പൊ നിനക്ക് അലീനയെ വേണ്ട...?? പോകാൻ തുടങ്ങുന്ന ഡാർവിയെ നോക്കി സംശയത്തോടെ വൃന്ദ ചോദിച്ചു... ഞാൻ പറഞ്ഞ് കഴിഞ്ഞല്ലോ വൃന്ദ നിന്നോട്.... എനിക്ക് അലീനയെ വേണം.. അവളെ നേടാൻ എനിക്കറിയാം ,

അതിന് നിന്റെ സഹായം അവിശമില്ല...!!!!!! എനിക്ക് ഇവിടെ കുറച്ച് കാര്യങ്ങൾ ചെയ്ത് തിർകാനുണ്ട് , അത്കഴിഞ്ഞ് ഞാൻ വരും , അലീനയെ ഇങ്ങോട്ടേക്ക് കൊണ്ട് വരാൻ... അത് വരെ അവൾ ജീവനോടെ ഉണ്ടായാലല്ലേ നീ അവളെ ഇങ്ങോട്ടേക്ക് കൊണ്ട് വരും.. പക നിറഞ്ഞ മുഖത്തോടെ ഡാർവിയോട് വൃന്ദ പറഞ്ഞു.... വൃന്ദ.....!!!!!!!!! ആ കോഫി ഷോപ്പ് നടുങ്ങി പോകുന്ന ശബ്ദത്തിൽ ഡാർവിൻ വൃന്ദക്ക് നേരെ അലറി... പെട്ടന്നുള്ള അവന്റെ ഭാവമാറ്റത്തിൽ വൃന്ദ ഒന്ന് ഭയന്ന് പോയിരുന്നു... ഇത്രയും നേരം ഞാൻ മാന്യമായി പെരുമാറി... എന്ന് കരുതി പഴേ ഞാൻ മരിച്ചുവെന്ന് നീ കരുതണ്ട... വേണ്ട ഡാർവിൻ,, നിന്റെയി അലർച്ചയിൽ ഞാൻ ഭയക്കില്ല...!!! ഭയക്കുന്ന കാലമുണ്ടായിരുന്നു...!!! പക്ഷേ ഇപ്പൊ ഇല്ല.... ഡാർവിയെ നോക്കി പുച്ഛത്തോടെ വൃന്ദ പറഞ്ഞു.... നിന്നെ ഭയപ്പെടുത്താൻ എനിക്കറിയാം വൃന്ദ......!!!! എന്നെ കൊണ്ട് അത് ചെയ്യിക്കരുത്.... അലീനയുടെ നിഴലിൽ പോലും നീ ചവിട്ടരുത് , അങ്ങനെയുണ്ടായാൽ... അറിയാലോ നിനക്ക് , അലീനയെ കൊല്ലാൻ പലതവണ നീ വിട്ടയളുകൾക്കൊക്കെ എന്ത് സംഭവിച്ചുവെന്ന്.. ഒരു തകിത്തോടെ ഡാർവിൻ വൃന്ദയോട് പറഞ്ഞു.... എനിക്കറിയാം ഡാർവിൻ അവരെയെല്ലാം നിന്റെയാളുകൾ ഇല്ലാത്തകിയത്.. പക്ഷേ അതേപോലെ ഇനി ഇല്ലാതാകാൻ നിനക്ക് കഴിയില്ല ,കാരണം ഇനി അലീനയെ കൊല്ലാൻ പോകുന്നത് ഞാനാണ്.... ഈ വൃന്ദ.....!! നിനക്ക് കഴിയുമോ ഈ എന്നേ ഇല്ലാതാകാൻ... പകയെരിയുന്ന കണ്ണോടെ വൃന്ദ ചോദിച്ചു...

. അലീനക് നേരെ ആര് തിരിഞ്ഞാലും അവരെ ഇല്ലാതാകാൻ എനിക്ക് കഴിയും..!!!! നിനക്ക് കാണണോ അത്...!!!ദേഷ്യത്തോടെ ഡാർവിൻ വൃന്ദയോട് ചോദിച്ചു.... പക്ഷേ ഈ എന്നേ ഇല്ലാതാകാൻ നിനക്ക് കഴിയില്ല ഡാർവിൻ , കാരണം എല്ലാം തകർന്ന് നിൽകുവാ ഞാനിപ്പോൾ... എനിക്ക് ജയിക്കണം , ജയിച്ചേ പറ്റു... അതിന് നിന്റെ അലീന അവിടെയുണ്ടാകാൻ പാടില്ല...!!!നിനക്കവാളേ ജീവനോടെ വേണമെങ്കിൽ വന്ന് കൊണ്ട് പോകാം... അല്ലകിൽ തീർക്കും ഞാനവളെ..!!!! എനിക്ക് മരിക്കാൻ പേടിയില്ല..!!! പക്ഷേ അതിന് മുൻപ് എല്ലാം നശിപ്പിച്ചിരിക്കും ഞാൻ...!!!! വൃന്ദയുടെ ഉറച്ച വാക്കുകൾ കേട്ട് മിണ്ടാതിരിക്കുവായിരുന്നു ഡാർവിൻ.. തോറ്റ് നിൽക്കുന്നവളാണ് , എന്തും ചെയ്യാൻ മടിക്കില്ല.... നിന്റെ തീരുമാനം എന്ത് തന്നെയായാലും അറിയിച്ചാൽ മതി , നാളെ പുലാരും വരെ ഞനിവിടെ ഉണ്ടാകും... നിന്റെ തീരുമാനം പോലെയിരിക്കും അലീനയുടെ ജീവനും, ജീവിതവും.. പകയോടെ ഡാർവിയോട് പറഞ്ഞിറ്റ് വൃന്ദ ഇറങ്ങിപ്പോയി.. കുറച്ച് നേരം കൂടെ എന്താകയോ ആലോചിച്ച് ഡാർവിൻ അവിടെയിരുന്നു. അത് കഴിഞ്ഞ് പുറത്തേക്ക് നടന്നു....

മുംബൈ തെരുവുകളിലെ തിരക്കുകൾ നിറഞ്ഞ റോഡിലൂടെ ഡാർവിന്റെ വണ്ടി പതിയെ നിങ്ങുവായിരുന്നു.. വണ്ടി ഓടിക്കുവാണേലും ഡാർവിന്റെ ശ്രദ്ധ വൃന്ദ പറഞ്ഞ കാര്യങ്ങളിലായിരുന്നു.. കുറച്ച് നേരം കൂടെ കഴിഞ്ഞപ്പോൾ ഡാർവിന്റെ വണ്ടി മെയിൻ റോഡിൽ നിന്ന് ഉള്ളിലേക്ക് കയറി ഒരു വീടിനു മുന്നിൽ ചെന്ന് നിന്നു.. വണ്ടിയിൽ നിന്നിറങ്ങിയാ ഡാർവി ബാക്കിലെ ഡോർ തുറന്ന് രണ്ട് മൂന്ന് കവർ പുറത്തെടുത്തു.. വണ്ടിയുടെ സൗണ്ട് കേട്ടത് കൊണ്ടാക്കാം , വീടിന്റെ വാതിൽ തുറന്ന് ഡാർവിയുടെ പ്രായമുള്ള ഒരാൾ പുറത്തേക്ക് വന്നു.... ""മനു "" ഡാർവിന്റെ ഉറ്റ സുഹൃർത്ത്.. ജയിലിൽ നിന്നിറങ്ങിയ ശേഷം ഡാർവിന് സ്വന്തമെന്ന് പറയാനുള്ള ഒരേ ഒരാൾ... നീ എവിടെ പോയതാടാ , വിളിച്ചിട്ട് എന്താ ഫോൺ എടുക്കാത്തെ... ഡാർവിനെ കാണാത്ത പരിഭവത്തിൽ മനു അവനോട് ചോദിച്ചു... ഞാനൊന്ന് പുറത്ത് പോയതാടാ.... എന്താ , പ്രേത്യേകിച്ച് എന്തേലും....??? ആ , വൃന്ദ വിളിച്ചിരുന്നു... അവളെ കാണാൻ പോയതാ... പിന്നെ വരുന്ന വഴിക്ക് അവന് കുറച്ച് ഡ്രസ്സ് എടുത്തു , നീ ഇത് അവന് കൊണ്ട് പോയി കൊടുക്ക്... ഞാൻ വരാം.. മനുവിന്റെ കൈയിലേക്ക് ആ കവർ എൽപ്പിച്ചാ ശേഷം ഡാർവിൻ അകത്തേക്ക് പോകാൻ തുടങ്ങി..

ഡാർവി , എന്താ നിന്റെ പ്ലാൻ.... അവനെ ഇവിടെ തന്നെ നിർത്താനാണോ...??? അകത്തേക്ക് കയറാൻ തുടങ്ങിയാ ഡാർവിയോട് മനു ചോദിച്ചു... പിന്നെ എന്താ ഞാൻ ചെയ്യേണ്ടത് , അവനെ ഉപേക്ഷിക്കാണോ...??? അച്ഛനും അമ്മയും ഇല്ലാത്ത ഒരു അനാഥനാല്ലേടാ ഞാനും.. പക്ഷേ ഞാനത് തിരിച്ചറിഞ്ഞത് ഇപ്പോഴാണ്..!!! ഇത്രനാൾ ഞാൻ രാജാവിനെ പോലെ തന്നെയാ ജീവിച്ചത് , ഇപ്പോഴും ആരുമില്ല എന്നതൊഴിച്ചാൽ എനിക്ക് ഒന്നിനും ഒര് കുറവുമില്ല.. എന്നാൽ ഈ പത്ത് വയസ്സിനുള്ളിൽ അവൻ ഒരുപാട് അനുഭവിച്ചിച്ചുണ്ടാകും..!! നീ ഈ ഡ്രസ്സ് അവന് കൊടുക്ക് , ഞാൻ പിന്നെ അവനോട് സംസാരിച്ച് കൊള്ളാം.. മനുവിനെ നോക്കി പറഞ്ഞിട്ട് ഡാർവിൻ അകത്തേക്ക് കയറി പോയി... റൂമിലെത്തിയ ഡാർവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു... ഈ വീട്ടിലേക്ക് കയറി വരുമ്പോഴൊക്കെ ഓർമ്മ വരുന്നത് അലീനയുടെ മുഖമാണ്.. ജയിലിൽ പോകുന്നതിന് മുമ്പ് അലീനയുടെ കൂടെ കുറച്ച് ദിവസം താമസിച്ചത് ഈ വീട്ടിലാണ്... ഇവിടെയാകെ അവളുടെ ഓർമ്മകൾ നിറഞ്ഞ് നിൽക്കുന്നത് കൊണ്ട് മാത്രമാണ് ഈ വീട് വേണമെന്ന് വാശി പിടിച്ച് ഇത് സ്വന്തമാക്കിയത്... തനിക്ക് ഇപ്പൊ സ്വന്തമെന്ന് പറയാൻ ഈ വീടും ആവിശതിലേറെ ബാങ്ക് ബാലൻസും മാത്രമേയുള്ളൂ...

ഇത്രനാൾ അഹകരമായിരുന്നു... പൈസയുണ്ട് , ആൽബലമുണ്ട് , കൂടെ പപ്പയും അമ്മയും സഹോദരനുമുണ്ട്.. പക്ഷേ ഒന്ന് ജയിലിൽ കിടക്കേണ്ടി വന്നു പലതും നഷ്ടമാകാന , സത്യങ്ങൾ തിരിച്ചറിയാനും.. പണത്തിനും ആൾബലത്തിനും കഴിവുള്ളത് കൊണ്ട് ഒരുപാട് നാളുകൾ ജയിലിൽ കിടക്കേണ്ടി വന്നില്ല.. പലരുടെയും സഹായത്തോടെ പുറത്തിറങ്ങിയപ്പോൾ പലതും നഷ്ടമായെന്ന് തിരിച്ചറിഞ്ഞു.. കൂടെ താൻ ഒരു അനാഥനാണെന്നും.. ഡാർവിൻ എന്ന പേരിന്റെ കൂടെയുള്ള അപ്പന്റെ പേരും കുടുംബ പേരും തനിക്ക് അന്യമാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം താൻ തകർന്ന് പോയിരുന്നു... ആർക്കും വേണ്ടാതെ തെരുവിൽ ജനിച്ച തന്നെ അയാൾ എടുത്ത് വളർത്തുവായിരുന്നു.. അയാൾക്ക് ഒര് മകൻ ജനിച്ചപ്പോഴും എന്നോടുള്ള അയാളുടെ സ്നേഹം കുറഞ്ഞില്ല , അല്ല സ്നേഹമല്ല ,വെറും അഭിനയം.. പലപ്പോഴും മാർട്ടിൻ ചെയ്ത തെറ്റുകൾ തന്റെ മേൽ കെട്ടിവെച്ച് താനാണ് ചെയ്തതെന്ന് പപ്പാ വിശ്വസിപ്പിക്കുമായിരുന്നു.. പക്ഷേ താനൊക്കെഏറ്റെടുത്തത് അനിയനോടുള്ള സ്നേഹം കൊണ്ടാണ്...!!! മാർട്ടിൻ തന്റെ അനിയൻ മാത്രമല്ല , മകൻ കൂടിയായിരുന്നു.. കൊന്നതും, തിന്നതും, പെണ്ണ് പിടിച്ചതുമൊക്കെ അവന് വേണ്ടിയാ.. ഇന്ന് വരെ തനിക്ക് വേണ്ടി ഒരു പെണ്ണിനോടും മോശമായി താൻ സംസാരിച്ചിട്ടില്ല ,

പക്ഷേ പെണ്ണ്പിടിയൻ എന്ന പേര് കിട്ടിയത് പോലും മാർട്ടിന് വേണ്ടിയാണ്.. അവന് വേണ്ടി എത്ര പേരുടെ ജീവനാണ് താനെടുത്തത്.. പക്ഷേ അവസാനനിമിഷം അവനു തന്നെ വേണ്ടാതായിരിക്കുന്നു... ഇപ്പോൾ എല്ലാവരുടെ മുമ്പിൽ അവൻ നല്ലവനാണ്, തെറ്റ് ചെയ്തതും പെണ്ണ് പിടിച്ചുമൊക്കെ ഡാർവിൻ മാത്രം... സാരമില്ല , ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയായി കരുതി കൊള്ളാം ഈ ഒറ്റപ്പെടൽ.. പക്ഷേ അലീന.... എനിക്ക് നിന്നെ വേണം...!!! അവസാനം ഞാൻ ചെയ്യുന്ന തെറ്റ് നിന്നെ പിടിച്ച് കൊണ്ട് വരും , എന്നുള്ളത് മാത്രമാണ്...!!!! വാശി പുറത്താണ് ദേവൻ നിന്റെ കഴുത്തിൽ താലി കെട്ടിയത് , അത് പൊട്ടിച്ചെറിഞ്ഞ് നിന്നെ ഞാൻ കൊണ്ട് വരും ഈ വീട്ടിലേക്ക്... ഇവിടെ നീയും ഞാനും ജീവിക്കും, ഇനിയുള്ള ജീവിതം എനിക്ക് നിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കണം അലീന.. ഞാൻ ഇപ്പോ തന്നെയാ... എനിക്ക് ആരുമില്ല... ഇനിയെങ്കിലും എന്റെ കൂടെ വേണം... ആരോടേനില്ലാതെ ഭിത്തിയിലെ അലീനയുടെ ഫോട്ടോയിലേക്ക് നോക്കികൊണ്ട് ഡാർവിൻ പറഞ്ഞു... ❤️❤️❤️❤️❤️❤️❤️

ടാ , ആ വെള്ളം ഇങ്ങ് എടുത്തേ... ലാലി ചാർളിയോട് പറഞ്ഞു... ദേ , ചാർളിക്ക് പകരം ദേവൻ അവന് വെള്ളമെടുത്ത് കൊടുത്തു.... നമ്മുക്ക് മറ്റന്നാൾ പോയാലോ... അന്ന് സൺ‌ഡേ എനിക്ക് ഓഫാണ് , നീ എന്ത് പറയുന്നു... ഹരി ലാലിയോട് ചോദിച്ചു.... നിങ്ങളെന്താ പ്ലാൻ... ഹരിയുടെ ലാലിയുടെ സംസാരം കേട്ട് ദേവൻ ചോദിച്ചു... ജസ്റ്റ്‌ ഒര് വയനാട് ട്രിപ്പ്... ലാലിയെ നോക്കി ഹരി ദേവനോട് പറഞ്ഞു.... എന്ന്... ചാർളി ചോദിച്ചു.... മറ്റന്നാൾ... ഹരി പറഞ്ഞു.... അയ്യടാ , അത് വേണ്ട... ഞാൻ ഫ്രീ അല്ല... ടാ , നിയോ.. ദേവൻ വേഗം ചാർളിയോട് ചോദിച്ചു.... ഞാനും ഫ്രീയാല്ലാ.... ചാർളി വേഗം പറഞ്ഞു..... എന്നാൽ നമ്മുക്ക് വേറെ ഒര് ഡേറ്റ് ഫിക്സ് ചെയ്ത് പോകാം... ചാർളി പറഞ്ഞു... വേറെ ഡേറ്റ് ഫിക്സ് ചെയ്ത് വെച്ചോ , നമ്മുക്ക് ഒരിക്കൽ കൂടെ പോകാം.. മറ്റന്നാൾ എനിക്ക് അവിടെ ഒര് ഫ്രണ്ടിനെ കാണാൻ പോകാനാണ് , പിന്നെ ലാലിച്ചൻ കൂടെ വരുവാണെന്ന് പറഞ്ഞപ്പോൾ ജസ്റ്റ്‌ ഒര് ട്രിപ്പ്‌.. അല്ലേ ലാലിച്ചാ... ഹരി ലാലിയെ നോക്കി ചോദിച്ചു.... യാ... ലാലി ചിരിയോടെ മറുപടി പറഞ്ഞു... എല്ലാവരും കൂടെയുള്ളത് കൊണ്ട് ആഘോഷമായിരുന്നു അന്ന്... വരാൻ പോകുന്ന ദുരന്തങ്ങളെയോ , സങ്കടങ്ങളെയോ , അവർ ഓർത്തതേയില്ല... വർത്താനം പറഞ്ഞ് സോഫയിലും നിലത്തും ഒക്കെയായി എല്ലാവരും കിടന്നുറങ്ങി....

റം , എണീക്ക്... ലാലിച്ച.. ഹരിയേട്ടാ... രാവിലെ ഒര് 9 മണിയൊക്കെ കഴിഞ്ഞാണ് അവിടെ എല്ലാവരും എണീച്ചത്... രാവിലത്തെ ഭക്ഷണം കഴിച്ച് പിന്നെയും കുറെ കഴിഞ്ഞാണ് എല്ലാവരും മടങ്ങിയത്... പിറ്റേദിവസം മുതൽ ശേഖരൻ ഓഫീസിൽ പോയി തുടങ്ങി , കൂടെ ദേവനും... ആരുവിന് ഒരാഴ്ച്ചാ കൂടെ ദേവൻ റസ്റ്റ്‌ കൊടുത്തു... ഹരിയും ലാലിയും രണ്ട് ദിവസത്തെ വയനാട് ട്രിപ്പിന് പോയി... സണ്ണിക്ക് മുബൈയുള്ള കമ്പനിയിൽ പോകണ്ടതായി വന്നു... ഷിനിക്ക് കൊയ്ത്തും പരുപാടിയുമായി തിരക്കായി... ജസ്റ്റികും ദേവൂനും അവരുടെ കോളേജിൽ എക്സാം തുടങ്ങിയത് കൊണ്ട് അവരും ബിസിയായി... കുറെ നാൾ ഹോസ്പിറ്റലിൽ നിന്ന് ലീവ് എടുത്തത് കൊണ്ട് അമല പിന്നെ എന്നും ഹോസ്പിറ്റലിൽ പോകാൻ തുടങ്ങി... അഞ്ജുവിന് കുറെ കേസ് ഉള്ളതിനാൽ അവൾ ഫുൾ ടൈം കോടതിയിൽ തന്നെയായിരുന്നു , അതേപോലെ ചിഞ്ചുവിനും വേറെ ഒര് കേസ് കിട്ടി അവൾ അതിന്റെ പുറകെയായി.. ചാർളിക്ക് അവന്റെ ബിസിനസ് അവിശത്തിനായി കുറച്ച് സ്ഥലങ്ങൾ പോകേണ്ടി വന്നു... മൊത്തത്തിൽ എല്ലാവരും തിരക്കിലായി.. പിന്നെയും ദിവസങ്ങൾ ഓടി മറഞ്ഞ് കൊണ്ടിരുന്നു... തിരക്കണെലും പുത്തൻപുരക്കലും ചെമ്പകമംഗലതും എല്ലാവർക്കും സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു പിന്നെയാങ്ങോട്ടേക്ക്...

ജസ്റ്റിയുടെ കൂടെ മാളു നല്ല സന്തോഷത്തിലായിരുന്നു.... ലാലിക്ക് ആണേൽ അഞ്ചുവിനെയോന്ന് കാണാൻ പോലും പറ്റിയില്ല..... ദേവനണേൽ ഫുൾടൈം ആരുവിന്റെ കൂടെ അടിച്ച് പൊളിക്കുവായിരുന്നു.... *** പതിവുപോലെ തന്നെ ദേവന്റെ നെഞ്ചിൽ തലവെച്ച് കിടക്കുകയായിരുന്നു ആരു.... റാം 2 ദിവസം കഴിഞ്ഞാൽ എനിക്ക് വീട്ടിലേക്ക് പോവണ്ടേ.... വിഷമത്തോടെ ആരു ദേവനോട് പറഞ്ഞു അതിനെന്തിനാ വിഷമിക്കുന്നത് ഒരാഴ്ച കഴിഞ്ഞ് ഇങ്ങോട്ടേക്ക് തന്നെയല്ലേ തിരിച്ച് വരുന്നത്... എന്നാലും എന്തോ ഒര് സങ്കടം പോലെ.... ഇത്ര ദിവസം വീട്ടിൽ പോകാൻ ബഹളം വെച്ചിട്ട് ഇപ്പൊ പോവണ്ടേ.. ആരുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ദേവൻ ചോദിച്ചു... പോകണം , പക്ഷേ എന്താന്നറിയില്ല ഇപ്പൊ പോകാൻ തോന്നുന്നില്ല... കാരണമാറിയാത്ത ഒര് ഭയം... ഒന്നുടെ ദേവനിലേക്ക് ചേർന്ന്കൊണ്ട് ആരു പറഞ്ഞു.. ഇതൊക്കെ നിന്റെ തോന്നലാ ആരു , ഇനി ഒന്നും സംഭവിക്കില്ല.... നീ വിഷമിക്കാതെ മറ്റന്നാൾ ഞാൻ കൊണ്ടക്കാം വീട്ടിലേക്ക്... കുറച്ച് ദിവസം കഴിഞ്ഞാൽ പിന്നെ ഞാൻ അങ്ങോട്ട് വിടത്തില്ലട്ടോ... ചിരിയോടെ ആരുവിനോട് പറഞ്ഞിട്ട് ഒന്നുടെ ദേവൻ അവളെ ചേർത്ത് പിടിച്ച് കിടന്നു.... ❤️❤️❤️❤️❤️❤️❤️❤️

ഇസാ..... ഇസ..... എന്താ അപ്പാ... ഇപ്പോ വരാം.... താഴെ നിന്ന് ഡാർവിന്റെ വിളി കേട്ട് മുകളിലെ മുറിയിൽ നിന്ന് ഇസഹാക്ക് വിളിച്ച് പറഞ്ഞു.... അപ്പ.... അപ്പ ഇപ്പോൾ വന്നു... മനു അങ്കിൾ എവിടെ...??? മനു അങ്കിൾ വിട് വേറെ പോയിരിക്കുവാണ്... ഇനി കുറച്ച് ദിവസത്തിന് അവര് ഇവിടെയാണ് നില്കുന്നത്... മനു അങ്കിന്റെ ഭാര്യയുണ്ടാകും.. പിന്നെ എന്റെ ഇസയെ പോലെ ഒര് രാജകുമാരൻ ഉണ്ടാകും.. ആൽബി ' അവനാണ് ഇനി ഇസയുടെ കുട്ട്കാരൻ... ഇസയെ നോക്കി ഡാർവി പറഞ്ഞു..... അപ്പ എവിടെ പോകുവാ... ഡാർവി ഇത്രയും പറഞ്ഞിട്ടും സന്തോഷം തോന്നാതെ ഇസ ഡാർവിയോട് ചോദിച്ചു.... അപ്പക്ക് കേരളം വരെയൊന്ന് പോകണം , രണ്ട് ദിവസത്തിനുള്ളിൽ തിരികെ വരാം.. തിരികെ വരുമ്പോൾ എന്റെ ഇസക്ക് കൂട്ടിന് ഒരാളെ കൂടെ കൊണ്ട് വരാം... അത് വരെ മനു അങ്കിൾന്റെ കൂടെ സന്തോഷത്തോടെ ഇവിടെ ഇരിക്കണം കേട്ടോ.... അപ്പ വേഗം വരാം.. ഇസയെ ചേർത്ത് പിടിച്ച്കൊണ്ട് ഡാർവിൻ പറഞ്ഞു... പോകും മുൻപ് ബാൽകാണിയിൽ നിൽകുവായിരുന്നു ഡാർവിൻ.... ഡാർവി.... എന്താ മനു... നീയെന്തിനാ ഇങ്ങനെ വിഷമിച്ച് നില്കുന്നത്... പോകാൻ ഇഷ്ടമില്ലെകിൽ പോകണ്ട.... പോകാൻ.... ഇസയെ പിരിയുന്ന സങ്കടമാണ്.. ഞാനെന്തോ അവനായി ഒരുപാട് അടുത്തു...

ഇനി അവൻ ഇല്ലാതെ എനിക്ക് പറ്റില്ല... എങ്കിൽ പിന്നെ അവന്റെ കൂടെ നിനക്ക് ഇവിടെ ജീവിച്ച് കൂടെ , വെറുതെ അവിടെ പോയി അവരുടെ സന്തോഷം കൂടെ കളയണോ....??? പോകണം മനു , പോയെ പറ്റു... നി ഞാൻ വരുന്ന വരെ ഇസയെ നോക്കണം... ഞാൻ പറഞ്ഞില്ലെകിലും നി അവനെ നോക്കുമെന്നറിയാം.... പിന്നെ ഇസയുടെ അനിയത്തി ആരുടെ കൈകളിലാണ് ഉള്ളതെന്ന് അന്വേഷിക്കാൻ ഞാൻ ആളുകളെ ഏർപ്പടക്കിയിട്ടുണ്ട് , അവര് എന്നെ വിളിക്കുമ്പോൾ ഞാൻ നിന്നെ അറിയിക്കാം.. ചിലപ്പോൾ അതിന് മുന്നേ ഞാൻ തീരെ വരും... വന്നിട്ട് അവന്റെ സന്തോഷം തിരികെ പൊളിക്കണം.. അപ്പോൾ എനിക്ക് മക്കൾ രണ്ടാക്കും... സന്തോഷത്തോടെ ഡാർവി പറഞ്ഞു.... മ്മ്മ്മ്മ് " മനു ഒന്ന് മുളി.... ടാ , ഞാൻ ഇറങ്ങുവാ... പോയിട്ട് വാ.... ഇസഹാക്കിനെ മനുനെ ഏൽപ്പിച്ച് നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് കൊണ്ട് ഡാർവിൻ കാറിലേക്ക് കയറി.... ❤️❤️❤️❤️❤️❤️❤️❤️ റാം , ഇന്ന് ഓഫീസിൽ പോകണ്ട , ഇന്ന് എന്റെ കൂടെ നിൽക്ക്.. പതിവില്ലാതെ ദേവൻ ഓഫീസിൽ പോകാനിറങ്ങിയപ്പോൾ ആരു ദേവന്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു... ആഹാ നല്ല കാര്യമായി , ഇന്ന് ഓഫീസിൽ പോയി കുറച്ച് പരിപാടിയൊക്കെ ചെയ്ത് തീർക്കാനുണ്ട്... നാളെ പോകേണ്ടതല്ലേ ,

അത് കഴിഞ്ഞാൽ പിന്നെ കല്യാണത്തിന്റെ തിരക്കവും... എനിക്ക് എന്തോ പേടി പോലെ.... എന്റെ ആരു , നി അവിശമില്ലാതെ ഒരെന്ന് ചിന്തിക്കാതെ നാളെ വീട്ടിലേക്ക് കൊണ്ട് പോകാനുള്ളതൊക്കെ എടുത്ത് വെക്ക്... ഞാൻ ഇന്ന് കുറച്ച് നേരെത്തെ വരാം... മ്മ്മ്മ്മ് " ആരു ഒന്ന് മുളി... എന്നാൽ ഞാൻ പോകുവാ , നേരത്തെ വരാം... ആരുവിന്റെ കവിളിൽ തലോടി കൊണ്ട് ദേവൻ പുറത്തേക്കിറങ്ങി.. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ വീട്ടിൽ ആരുവും ലളിതയും മാത്രമായി.. അമ്മയുടെ കൂടെ കുറച്ച് നേരം അടുക്കളയിൽ നിന്ന് അത് കഴിഞ്ഞ് ഉമ്മറത്തേക്ക് നടന്നാപ്പോഴാണ് വീടിന്റെ മുറ്റത്ത് ഒര് വണ്ടി വന്ന് നിൽക്കുന്നത് ആരു കണ്ടത്... ആരായിരിക്കും ഈ സമയത്ത്.. ആലോചനയോടെ ആരു പുറത്തേക്ക് ഇറങ്ങിച്ചെന്നു... സാരിയുടുത്ത് , നെറ്റിയിൽ ചന്ദനക്കുറി തൊട്ട് , സീമന്തരേഖയിൽ സിന്ദൂരം ചാർത്തി , ചിരിയോടെ കാറിന്റെ ഡോർ തുറന്ന് ഇറങ്ങി വരുന്നാ വേണി... അല്ല വൃന്ദ.... ആദ്യയമോന്ന് ഞെട്ടിയെങ്കിലും പിന്നെ ചിരിയോടെ ആരു മുറ്റത്തേക്കിറങ്ങി ചെന്നു.. വേണി..... നീയെന്ന വന്നത് , അമ്മായി പറഞ്ഞിരുന്നു നി വന്നുവെന്ന്... ഒരകൽച്ചയും കാണിക്കാതെ ആരു വേണിയുടെ കൈയിൽ പിടിച്ച് കൊണ്ട് ചോദിച്ചു... ആരു , നിനക്ക് സുഖണോ.... ആ സുഖാണ്...

രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ കല്യാണമാണ്.. നിനക്ക് സുഖണോ...??? എനിക്ക് ആ സുഖാണ്... ഞാൻ അച്ഛനെ ചേട്ടനെ കാണാൻ വന്നതാ... തിരികെ പോകാൻ സമയമായി... അതിന് മുൻപ് അമ്പലത്തിൽ വന്നതാ... അപ്പോൾ ഇവിടെവരെയൊന്ന് വന്ന് നിങ്ങളെ കൂടെ കണ്ടിട്ട് പോകാമെന്ന് കരുതി.. നി വാ , അകത്തേക്ക് പോകാൻ... ആരു അവളെ അകത്തേക്ക് വിളിച്ചു.... നിങ്ങളോട് ചെയ്ത തെറ്റിന് ക്ഷമ ചോദിക്കാൻ കുടിയാ ഞാനിപ്പോൾ വന്നത്... അകത്തേക്ക് കയറും മുൻപ് വിഷമത്തോടെ വേണി ആരുനെ നോക്കി പറഞ്ഞു.... അതിന്റെയൊന്നു ആവശ്യമൊന്നുമില്ല വേണി , റാം പറഞ്ഞു നീ ഇതിൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്... പിന്നെന്തിനാ നീ ഞങ്ങളോട് ക്ഷമ ചോദിക്കുന്നത്...ആരു വൃന്ദയോട് ചോദിച്ചു.... ശെരികും വൃന്ദക്ക് സംശയമായിരുന്നു... ഇങ്ങോട്ടേക്ക് വരുമ്പോൾ വൃന്ദയും വേണിയും രണ്ടും രണ്ടാണെന്ന് ഇവിടെ എല്ലാവരും അറിഞ്ഞ് കാണുമെന്ന് കരുതി തന്നെയാ ഇങ്ങോട്ടേക്ക് ഇറങ്ങി പുറപ്പെട്ടത്... വൃന്ദയാണോ വേണിയാണോ എന്നാ സംശയം കൊണ്ട് തന്നെ ആരും അകത്ത് പോലും കയറ്റില്ലെന്ന കരുതിയെ പക്ഷേ ഇവിടെ ആർക്കും ഒര് സംശയമില്ല.... വേണി.. നിയെന്താ ആലോജിക്കുന്നത്... വൃന്ദയുടെ ആലോചന കണ്ട് ആരു ചോദിച്ചു.... അല്ല... ആരു , അത്...

നിയായി ഏതോ ഒര് പെൺകുട്ടി നടക്കുന്നുണ്ട് എന്ന് എല്ലാവർക്കും ഒര് സംശയം ഉണ്ടായിരുന്നില്ലേ... അതാരാണെന്ന് കണ്ട് പിടിച്ചോ... ആരുവിന്റെ മുന്നിൽ കയറി നിന്ന് അവൾക്ക് മുഖം കൊടുക്കാതെ വൃന്ദ ചോദിച്ചു.... റമിന് അറിയാം... എന്നോട് പറഞ്ഞിട്ടില്ല... ഒരിക്കൽ കാണിച്ച് തരാന്ന് പറഞ്ഞിട്ടുണ്ട്... അത് വരുൺ ഏർപ്പാടാക്കിയ ആരോ ആണ്... ആരു പറഞ്ഞു.... മ്മ്മ്മ് "" മറുപടിയൊന്നും പറയാതെ വൃന്ദ മനസ്സൽ സന്തോഷിച്ചു... അല്ല , ആരെ കണ്ടില്ലല്ലോ... എല്ലാവരുമെവിടെ...?? ഒന്ന് ചിരിച്ചിട്ട് വൃന്ദ വേഗം ചോദിച്ചു... അമ്മ മാത്രമേയുള്ളൂ ഇപ്പോ ഇവിടെ , ബാക്കിയെല്ലവരും ജോലിക്ക് പോയി... നീ ഇരിക്ക്... ആ , എനിക്ക് എല്ലാവരെ കാണണം , ഏട്ടനോട് ക്ഷമ ചോദിക്കണം... റം ഓഫീസിൽ പോയതാ , വൈകുനേരമെ വരും.. ഇന്നെന്തായാലും ഇവിടെ നിൽക്കാനാ എന്റെ തീരുമാനം , കുറച്ച് കഴിഞ്ഞ് ഒന്ന് പുറത്ത് പോണം... തിരിച്ച് പോകുമ്പോൾ കുറച്ച് സാധങ്ങൾ കൊണ്ട് പോകാനുണ്ട് , നീ വരുന്ന എന്റെ കൂടെ... വേഗം വരാം... ചിരിയോടെ വൃന്ദ ആരുനോട് ചോദിച്ചു... അത്... ആരു മറുപടി പറയാതെ നിന്നും.... എന്താ ആരു , നിനക്ക് എന്റെ കൂടെ വരാൻ പേടിയുണ്ടോ...?? സങ്കടത്തോടെ വൃന്ദ ആരുവിന്റെ കൈ പിടിച്ച് ചോദിച്ചു... ഏയ്യ് , ഇല്ല വേണി.. ഞാൻ വരാം.. നീ വാ, കുറച്ച് കഴിഞ്ഞ് പോകാം... ആരു പറഞ്ഞു... അപ്പോഴേക്കും അടുക്കളയിൽ നിന്ന് ലളിത ഇറങ്ങി വന്നിരുന്നു..

വേണിയെ കണ്ടപ്പോൾ ആദ്യയം ചെറിയ ദേഷ്യം തോന്നിയെങ്കിലും പിന്നെ അവൾ ഒര് തെറ്റും ചെയ്തിട്ടില്ലന്ന് ഓർത്തപ്പോൾ ചിരിയോടെ തന്നെ ലളിത അവളോട് സംസാരിച്ചു... കുറച്ച് നേരം ഒരുമിച്ചിരുന്ന് സംസാരിച്ച് അത് കഴിഞ്ഞു ഭക്ഷണം കഴിച്ച് ലളിതയോട് അനുവാദം വാങ്ങി വേണിയും ആരുവും പുറത്തേക്ക് പോകാൻ ഒരുങ്ങി.. ആരു , നമ്മുക്ക് പോകാം.. ആരുവിന്റെ റൂമിലേക്ക് കയറി വന്ന് കൊണ്ട് വേണി പറഞ്ഞു... ആ , പോകാം... ഞാനൊന്ന് റാമിനെ വിളിച്ച് പറയട്ടെ... ഫോൺ എടുത്ത് കൊണ്ട് ആരു പറഞ്ഞു.. അത്.... അത് വേണ്ട ആരു.. നമുക്ക് പോയിട്ട് വേഗം വരാം.. ദേവേട്ടനറിഞ്ഞാൽ പോകാൻ സമാധികില്ല.. പ്രത്യേകിച്ച് എന്റെ കൂടെ.. പേടിയാണേലും സങ്കടഭാവത്തിൽ വൃന്ദ പറഞ്ഞു.... ആരുവിന് അത് ശെരിയായി തോന്നി.. റാമിനെ വിളിച്ചാൽ എന്തായാലും വേണിയുടെ കൂടെ പോകാൻ സമ്മതിക്കില്ല , അത് കൊണ്ട് റാമിനെ വിളിക്കാതെ ഫോൺ ബാഗിലേക്ക് വെച്ച് കൊണ്ട് വേണിയുടെ കൂടെ അവൾ പുറത്തേക്കിറങ്ങി... അയ്യോ , ആരും ഞാൻ ഫോൺ എടുക്കാൻ മറന്നു... നിന്റെ റൂമിലാ എന്റെ ഫോൺ , ഒന്ന് എടുത്തിട്ട് വരുമോ..??? നിന്റെ ബാഗ് താ , ഞാൻ പിടിക്കാം... അരുവിന്റെ കൈയിൽ നിന്ന് അവളുടെ ബാഗ് മേടിച്ച്കൊണ്ട് വേണി പറഞ്ഞു...

ആ ശരി , ഞാൻ എടുത്തിട്ട് വരാം.. ആരു വേണിയോട് പറഞ്ഞിട്ട് വേഗം അകത്തേക്ക് പോയി.. ആരു അകത്തേക്ക് കയറിയതും വേണി വേഗം ആരുവിന്റെ ബാഗ് തുറന്ന് അവളുടെ ഫോൺ എടുത്ത് ഓഫ്‌ ചെയ്ത് അവളുടെ ബാഗിലേക്ക് തന്നെ വെച്ചു... വേണി ഇതാ ഫോൺ.. അകത്ത് നിന്ന് ഇറങ്ങി വന്നാ ആരു വേണിയോട് പറഞ്ഞു.. മ്മ്മ്മ് "" വാ , പോകാം... ഫോൺ മേടിച്ച് കാറിന്റെ ഡോറ് തുറന്ന് കൊണ്ട് വൃന്ദ പറഞ്ഞു.... ആരു കയറി കഴിഞ്ഞപ്പോൾ തന്റെ ലക്ഷ്യം പുർത്തിയായ സന്തോഷത്തിൽ വൃന്ദ കാറിലേക്ക് കയറി.. നിനക്ക് എങ്ങോട്ടേക്ക പോകണ്ടത്.. കുറേ ദൂരം പിന്നിട്ടപ്പോൾ ആരു വൃന്ദയോട് ചോദിച്ചു... നമ്മൾ ഒര് സ്ഥലം വരെ പോകുവാ , എനിക്ക് വേണ്ടിയല്ല നിനക്കായിയാണ് പോകുന്നത്... കാരണം അവിടെ നിനക്കായ് ഒരാൾ കാത്തിരിക്കുന്നുണ്ട്... ആരുനെ നോക്കി ചിരിയോടെ വൃന്ദ പറഞ്ഞു.... എനിക്കായോ...?? ചെറിയ പേടിയോടെ ആരു ചോദിച്ചു... മ്മ്മ് " നിനക്ക് തന്നെ... എന്താ പേടിയുണ്ടോ എന്റെ കൂടെ വരാൻ..!!! പെട്ടെന്നുള്ള വേണിയുടെ ഭവമാറ്റത്തിൽ എന്തോ മാറ്റം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ ചിരിയോടെ ആരു ഇരുന്നു.... കുറച്ച് നേരം കഴിഞ്ഞപ്പോൾ വൃന്ദയുടെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി.. വണ്ടിയുടെ സ്പീഡ് കുറച്ച് വൃന്ദ ഫോണെടുത്ത് ചെവിയോട് ചേർത്തു..

ഹലോ.... അതേയ് ഞങൾ അങ്ങോട്ടേക്ക് വരുവാ... ആ അലീന എന്റെ കുടെയുണ്ട്.. ഇല്ല.. അവൾക്ക് മനസ്സിലായില്ല... അവളുടെ വിചാരം ഞാൻ വേണിയാണെന്നാ.. ഈ വൃന്ദയെ അവൾക്ക് അറിയില്ലെന്ന് തോന്നുന്നു.. ഭാര്യ പേടിക്കണ്ടത് കരുതി ദേവനാരായണൻ ഈ വൃന്ദയുടെ കാര്യം പറഞ്ഞ് കാണില്ല അവളോട്... അതെന്തായാലും നമ്മുക്ക് ഉപകാരമായിരുന്നു... ഇനി അറിഞ്ഞാലും ഇവൾ എന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല... പുച്ഛത്തോടെ ആരുനെ നോക്കി വൃന്ദ പറഞ്ഞു... വൃന്ദ പറയുന്നത് എന്താണെന്ന് മനസിലാകാതെ ആരു അവളെ തന്നെ നോക്കിയിരിക്കുവായിരുന്നു.... വൃന്ദയോ....?? ഒന്നും മനസിലാകാതെ ആരു സ്വയം ചോദിച്ചു... വൃന്ദ ഫോൺ കട്ട്‌ ചെയ്ത് ആരുവിനെ നോക്കി ചിരിച്ചു... അപ്പോഴും ഒന്നും മനസിലാകാതെ ആരു വൃന്ദയെ തന്നെ നോക്കി നില്കുവായിരുന്നു.. എനിക്കറിയാം അലീന , നിനക്ക് ഒരുപാട് സംശയമുണ്ടെന്ന്... ഒക്കെ ഞാൻ വഴിയേ തീർത്ത് തരാം... ഇപ്പൊ നല്ലകുട്ടിയായി ഇരിക്ക്... എന്നിൽ നിന്ന് രക്ഷപെടാൻ നീ ശ്രമിക്കണ്ട , കാരണം നടക്കില്ല... നിന്റെ ഫോൺ ഞാൻ ഓഫ്‌ ചെയ്ത് വെച്ചിരിക്കുവാ...

പിന്നെ ഈ കാറിന് പുറകിൽ എന്റെ ആളുകളുണ്ട്... അത്കൊണ്ട് ചാടിയിറങ്ങി രക്ഷപെടാമെന്ന് നീ കരുതണ്ട , ശരീരം മുറിയും അത്രയേ സംഭവിക്കും.. എനിക്ക് നിന്നെ കൊല്ലണമെന്ന് ഒരാഗ്രഹവുമില്ല.. പക്ഷേ നീ രക്ഷപെടാൻ ശ്രമിച്ചാൽ ,അവർ നിന്നെ തീർക്കും.. അത് വേണ്ടകിൽ അടങ്ങിയിരുന്നോ... വേണി.... നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത്... നി ശെരികും ആരാ... സംശയത്തോടെ പേടിയോടെ ആരു അവളോട് ചോദിച്ചു.. എല്ലാം ഞാൻ പറഞ്ഞ് തരാം... നീ പേടിക്കണ്ട , നിന്നെഞാൻ എന്തായാലും കൊല്ലാൻ ഒന്നും പോണില്ല.. ചിരിയോടെ വൃന്ദ പറഞ്ഞു... എനിക്ക് പേടിയില്ല വേണി. കാരണം എന്ത് വന്നാലും നേരിടാനുള്ള ധൈര്യം എന്റെ അച്ചായന്മാർ എനിക്ക് തന്നിട്ടുണ്ട്.. അത്കൊണ്ട് നീ ഈ അലീനയെ പേടിപ്പിക്കമെന്ന് കരുതണ്ട.. ധൈര്യത്തോടെ ആരു പറഞ്ഞു.... നീ പേടിക്കും... ഇപ്പൊല്ല , കുറച്ചൂടെ കഴിഞ്ഞ്... വണ്ടിയുടെ സ്പീഡ് കുട്ടി കൊണ്ട് വൃന്ദ പറഞ്ഞു.... എന്ത് ചെയ്യണമെന്നറിയാതെ ആരു ആലോചനയോടെ ഇരുന്നു.. ഒന്നും അവൾക്ക് മനസിലാകുന്നില്ലയിരുന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story