പ്രണയ പ്രതികാരം: ഭാഗം 79

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

എന്തിനാ അലീന നീ എന്റെയും ദേവേട്ടന്റെ ഇടയിലേക്ക് കയറി വന്നത്... അത് കൊണ്ടല്ലേ എനിക്കിപ്പം ഇത് ചെയ്‌യേണ്ടി വന്നത്.. ഡ്രൈവ്വ് ചെയുന്നതിന്റെ ഇടയിൽ വൃന്ദ ആരുവിനോട് ചോദിച്ചു... ഞങ്ങളുടെ ഇടയിലേക്ക് കയറി വന്നത് നീയാണ് വേണി... നിനക്ക് ഒരു ജീവിതമില്ലേ... നിന്നെ കാത്തിരിക്കുന്ന ഒരാളില്ലേ... അയാളെ പറ്റിച്ച് കൊണ്ട് നീയെന്തിനാ എന്നിൽ നിന്ന് റമിനെ തട്ടിയെടുക്കാൻ ശ്രമിക്കുന്നത്...!!!! ഇങ്ങനെയൊക്കെ ചെയ്തിട്ട് നിനക്കെന്താ വേണി കിട്ടാൻ പോകുന്നത്...!!!! ദേഷ്യത്തോടെ ആരു വേണിയോട് ചോദിച്ചു... വേണിയല്ല.......!!!!!! വേണിയല്ല ഞാൻ.... എന്നെ ഇനി അങ്ങനെ വിളിക്കരുത് അലീന...!!!!! വേണിയല്ല ഞാൻ.. വൃന്ദയാണ്... വേണിയുടെ രൂപമുള്ളവൾ... അവളുടെ സഹോദരി...!!!! വൃന്ദ പറയുന്നത് കേട്ട് തരിച്ചിരിക്കുവായിരുന്നു ആരു.... വിജയൻ എന്റെ ചെറിയച്ഛനാണ്.. എന്റെ കുടുബം ഇല്ലാതാക്കിയത് ദേവന്റെ അച്ഛനായത് കൊണ്ട് ആ കുടുബം തകർക്കാനാ ഞാൻ വന്നത്... പക്ഷേ നീ.... നീ ഇടയിൽ കയറി എന്റെ പ്ലാനെല്ലാം ഇല്ലാതാക്കി... ഒന്നല്ല പലതവണ നിന്നെയില്ലാതാക്കാൻ ഞാൻ ശ്രമിച്ചതാ... അപ്പോഴൊക്കെ നിനക്ക് രക്ഷകനായി ഒരാൾ വന്നു... അയാൾക്ക് വേണ്ടിയാ നീ ഇപ്പോ ജീവനോടെ നില്കുന്നത്... പക്ഷേ ഇപ്പോഴെയെനിക്ക് നിന്നെ കൊല്ലണ്ട , പകരം.. നീ ആഗ്രഹിച്ച ആ കുടുബത്തിൽ എനിക്ക് ജീവിക്കണം...!!! നിനക്ക് പകരം...!!! അതിന് നീ ജീവനോടെ തന്നെ ഉണ്ടാകണം..

ആരുവിനെ നോക്കികൊണ്ട് വൃന്ദ പറഞ്ഞു.... വൃന്ദ പറയുന്നതൊന്നും മനസിലാകാതെ സംശയത്തോടെ ആരു അവളെ നോക്കി.. ദേവേട്ടൻ.... എനിക്ക് ദേവേട്ടന്റെ കൂടെ ജീവിക്കണം... ജീവിച്ചേ പറ്റു... അത്രക്ക് ഇഷ്ട്ട എനിക്ക് ദേവേട്ടനെ...!!! നാണം കലർന്ന ചിരിയോടെ വൃന്ദ പറഞ്ഞു.... നടക്കില്ല വൃന്ദ അത്...!!! ഒട്ടും ആലോചിക്കാതെ തന്നെ ആരു വൃന്ദക്ക് മറുപടി കൊടുത്തു.. നടക്കും അലീന...!!!! അല്ലകിൽ നടത്തിയെടുക്കും ഞാൻ..!!! എന്റെ മുന്നിലെ തടസം നിയാണ്... അതില്ലാതാകാനാ നിന്നെ ഞാൻ കൊണ്ട് പോകുന്നത്... ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്ത് കൊണ്ട് വൃന്ദ പറഞ്ഞു... വൃന്ദ പറയുന്നതിന്റെ പൊരുൾ മനസിലാകാതെ ആരു അവളെ തന്നെ നോക്കി.. നിന്നെ ഞാനെന്തായാലും കൊല്ലില്ല... കാരണം നീ ജീവിച്ചിരുന്നല്ലേ എനിക്ക് ദേവനെ കിട്ടു ,പേടിക്കണ്ട നിയൊരിക്കലും തനിച്ചാകില്ല... കാരണം നിനക്കായ് കാത്തിരിക്കുന്ന ഒരാളുണ്ട്.. അയാളുടെ അരികിൽ നിന്നെ ഏതിച്ചാൽ എന്റെ ജോലി കഴിയും.. പിന്നെ ദേവൻ എനിക്ക് മാത്രം സ്വന്തം.. നീ പോയി നിന്നെ കാത്തിരിക്കുന്നയാളുടെ കൂടെ ജീവിക്ക്...!!! എന്റെ ദേവനെ എനിക്ക് വിട്ട് തന്നേക്ക്... ഒരു ചിരിയോടെ ആരുനോട് പറഞ്ഞ് കൊണ്ട് വൃന്ദ വണ്ടിയുടെ സ്പീഡ് കുട്ടി... വൃന്ദ പറയുന്നതൊന്നും ആരുവിന് മനസിലായില്ല...

ആരാണ് തന്നെ കാത്തിരുകുന്നതെന്ന് എത്രയാലോചിച്ചിട്ടും ആരുവിന് ഉത്തരം കിട്ടിയില്ല...!!!! ദേവനോട് പറയാതെ വേണിയുടെ കൂടെ ഇറങ്ങി വന്നാ നിമിഷത്തെ ശപിച്ച് കൊണ്ട് ആരു കണ്ണടച്ചിരുന്നു.... മതി രക്ഷപെടാൻ വഴി തേടിയത്.. സ്ഥലമെത്തി , ഇറങ്ങ്... എന്താകയോ ചിന്തിച്ചിരിക്കുന്ന ആരുവിനെ തട്ടി കൊണ്ട് വൃന്ദ പറഞ്ഞു.... അപ്പോഴാണ് ആരു ചിന്തയിൽ നിന്നെണിച്ച് ചുറ്റും നോക്കിയത്... ഇത് വരെ കാണാത്ത സ്ഥലമായിരുന്നു അത്.. അടുത്ത് വിടുകളൊക്കെയുണ്ട് എങ്കിലും അവിടെയരും ഉണ്ടെന്ന് തോന്നുന്നില്ല.. ആ ഇറങ്ങുന്നതിന് മുൻപ് ഒര് കാര്യം , ഓവർ സ്മാർട്ട്‌ കാണിച്ച് കാറിൽ നിന്നിറങ്ങി രക്ഷപെടാമെന്ന് കരുതണ്ട... ഇവിടെ ഞങ്ങളുടെ ആളുകളുണ്ട്.. കാറിൽ നിന്നിറങ്ങും മുൻപ് ആരുനോടായ് വൃന്ദ പറഞ്ഞു.... പേടിച്ചോടാൻ ഞാൻ നിന്റേത്രയും ഭീരുവല്ല വൃന്ദ....!!! ഞാൻ അലീനയാണ്...!! അലീന ദേവാനാരായണൻ....!!!! എനിക്കറിയാം എന്റെ റം വരുമെന്ന്...!!! വൃന്ദയെ നോക്കി ഒന്ന് പുച്ഛിച്ച് ചിരിച്ചിട്ട് ആരു കാറിൽ നിന്നിറങ്ങി ചുറ്റും നോക്കി.. അപ്പോൾ തന്നെ വൃന്ദയുടെ കുട്ടാളികളുടെ വണ്ടിയും അങ്ങോട്ടേക്ക് വന്നിരുന്നു... കയറി വാ.... വൃന്ദ ആരുവിനെ അകത്തേക്ക് വിളിച്ചു... ഏതിർക്കാതെ ആരു വൃന്ദയുടെ കൂടെ അകത്തേക്ക് നടന്നു...

എന്റെ ആദ്യത്തെ ലക്ഷ്യം പുർത്തിയായിരിക്കുന്നു... അകത്ത് കയറിയ വൃന്ദ ആരുവിനോട് പറഞ്ഞ് കൊണ്ട് ഡോറ് ലോക്ക് ചെയ്ത് ബാഗ് ടേബിളിലേക്ക് വെച്ചു... ആരു അതിന് മറുപടിയൊന്നും പറയാതെ ഒരു സോഫയിൽ പോയിരുന്നു... വൃന്ദയെ തനിക്ക് നേരിടാൻ കഴിയുമെന്നായിരുന്നു ആരുവിന്റെ ധാരണ...!!!! നിന്റെ ഈ ചിരി നിനക്ക് രക്ഷപെടാൻ പറ്റുമെന്നാ അഹങ്കാരം കൊണ്ടല്ലേ...!!! എന്നാൽ അതിനധികം ആയുസില്ല അലീന...!!! എങ്ങനെയാണെന്നല്ലേ.... ദേ അങ്ങോട്ടേക്ക് നോക്ക്...!!! മുകളിലേക്ക് വിരൽ ചുണ്ടികൊണ്ട് വൃന്ദ പറഞ്ഞു.... അവിടെയെന്താ എന്നറിയാൻ തിരിഞ്ഞ് നോക്കിയ ആരു പേടിയോടെ ചാടിയണിച്ചു....!!!! വീണ് പോകാതിരിക്കാനായി സോഫയിൽ അവൾ മുറുകെ പിടിച്ചിരുന്നു... കൈയും കലും വിറച്ചിട്ട് തനിക്ക് നില്കാൻ പോലും പറ്റുന്നില്ലെന്ന് ആരുവിന് തോന്നി...!!! തന്നെ നോക്കി ചിരിയോടെ നിൽക്കുന്ന ഡാർവിനെ കാണുംതോറും അത് വരെയുണ്ടായിരുന്ന ധൈര്യം എങ്ങോ ചോർന്ന് പോകുന്നത് ആരു അറിയുന്നുണ്ടയിരുന്നു....!!!!! നിന്നെ കാത്തിരിക്കുന്നയാൾ...!!! ദയന്ന് വിറച്ച് നിൽക്കുന്ന അരുവിനെ നോക്കി ചിരിയോടെ വൃന്ദ പറഞ്ഞു.... ചിരിയോടെ തന്റെ അരികിലേക്ക് വരുന്ന ഡാർവിനെ ആരു ഭയത്തോടെ നോക്കി.. അവന്റെ കഴുത്തിൽ കിടക്കുന്ന തന്റെ പേരെഴുതിയ മാല കണ്ടപ്പോൾ രക്ഷപ്പെടാമെന്ന തന്റെ അവസാന പ്രേതിക്ഷയും നഷ്ടപ്പെട്ടന്ന് ആരുവിന് മനസിലായി.....

ഇപ്പോ നിനക്ക് മനസിലായില്ലേ അലീന , ഞാൻ നിന്നെ വെറുതെ വിട്ടതിന്റെ കാരണം... ഡാർവിന്റെ അടുത്തേക്ക് നിന്ന്ക്കൊണ്ട് ആരുവിനെ നോക്കി വൃന്ദ പറഞ്ഞു... ആരു പേടിയോടെ രണ്ട്പേരെ മാറി മാറി നോക്കി... നീ ഞങ്ങളെയിങ്ങനെ പേടിയോടെ നോക്കണ്ട അലീന... ഡാർവിൻ നിന്നെയൊന്നും ചെയ്യില്ല..!! പിന്നെ ഞാൻ.. ഞാനിപ്പോൾ പോകും.... പക്ഷേ നീ എനിക്ക് ഒരു ഹെല്പ് ചെയണം... അതെന്താണെന്ന് ഡാർവിൻ പറയും.. ഡാർവിനെ നോക്കികൊണ്ട് വൃന്ദ ആരുനോട് പറഞ്ഞു... അപ്പോഴും ഡാർവി ആരുവിനെ തന്നെ നോക്കി നിൽകുവായിരുന്നു.. ഡാർവിന്റെ നോട്ടം കണ്ടിട്ട് ആരുവിന് വല്ലാത്ത അസ്വസ്ഥ തോന്നി.. ഡയാന എന്നാ എന്റെ അലീന അല്ലേ...?? ആരുവിന്റെ അരികിലേക്ക് വന്ന് കൊണ്ട് അവളുടെ കണ്ണിലേക്ക് നോക്കി ഡാർവിൻ ചോദിച്ചു..... അല്ല അലീന ദേവനാരായാണൻ... പേടിയുണ്ടെങ്കിലു ഉറച്ച ശബ്ദതിൽ ആരു പറഞ്ഞു.... ടി... നിന്നോട് അങ്ങനെ പറയരുതെന്ന് പറഞ്ഞിട്ടില്ലേ.... പെട്ടന്ന് ആരുവിന്റെ കഴുത്തിന് പിടിച്ച് കൊണ്ട് വൃന്ദ ചോദിച്ചു..... ഏയ്യ് വൃന്ദ... വേണ്ട...!!! ഇവളെ ഉപദ്രവിക്കാനുള്ള അവകാശം നിനക്കുള്ള... വൃന്ദയെ പിടിച്ച് മാറ്റി കൊണ്ട് ഡാർവിൻ പറഞ്ഞു... പെട്ടന്നുള്ള വൃന്ദയുടെ നിക്കത്തിൽ ആരു ഭയന്ന് പോയിരുന്നു...

ഇവൾ ഇങ്ങനെ പറഞ്ഞിട്ട് നിനക്കൊന്നും തോന്നുന്നില്ലേ... ദേഷ്യയത്തോടെ വൃന്ദ ഡാർവിയോട് ചോദിച്ചു.... ഉണ്ട് , നല്ല ദേഷ്യമുണ്ട്... പക്ഷേ അത് ഇങ്ങനെയല്ല പ്രകടിപ്പിക്കണ്ടത്... ആരുനെ നോക്കി ചിരിയോടെ ഡാർവി പറഞ്ഞു... ചെറിയ പേടിയോടെ ആരു കുറച്ച് മാറി നിന്നും.... നീയെന്തിനാ ആരു എന്നെ ഇങ്ങനെ പേടിക്കുന്നത്.. ഞാൻ നിന്നെ ഒന്നും ചെയ്യില്ലന്ന് നിനക്കറിഞ്ഞുടെ... എന്തെങ്കിലും ചെയ്യണമായിരുന്നെങ്കിൽ എനിക്കാതെന്നെ അവമായിരുന്നു.. കുറച്ച് നാൾ എന്റെ അരികിലുണ്ടായിരുന്നു നീ.. ഓർമയില്ലേ നിനക്കാത്... ആരുവിന്റെ അരികിലേക്ക് ഒന്നുടെ ചേർന്ന് നിന്ന് കൊണ്ട് ഡാർവിൻ പറഞ്ഞു... ഡാർവി.... ഡാർവി , എനിക്കറിയാം ഞാൻ നിന്നെ ചതിക്കുകയായിരുന്നു... പക്ഷേ അതെന്റെ ശെരിയായിരുന്നു... നിങ്ങളുടെ ഭാഗത്ത് തെറ്റുള്ളത് കൊണ്ടാ ഞങ്ങനെയൊക്കെ ചെയ്തത്.. അതിന് ഞാൻ തെരഞ്ഞെടുത്ത വഴി തെറ്റായിരുന്നു , അത് ഞാൻ സമ്മതിക്കുന്നു... അതിന് നിയെന്നെ ഇവളുടെ കൂടെ കൂടി ഇല്ലാതാകാൻ ശ്രമിക്കരുത്... ഇവള് ഇവളുടെ സ്വാർത്ഥതക്ക് വേണ്ടിയാ നിന്നെ കൂട്ട് പിടിച്ചിരിക്കുന്നത്... വൃന്ദയെ നോക്കി ദേഷ്യത്തോടെ ആരു പറഞ്ഞു.... അതേയ് , എന്റെ സ്വാർത്ഥതക്ക് വേണ്ടി തന്നെയാ ഞാൻ ഡാർവിനെ കുട്ട് പിടിച്ചത്..

നേട്ടമില്ലാത്ത ഒരു കാര്യം ഈ വൃന്ദ ചെയ്യാറില്ല...!! എനിക്ക് ദേവനെ വേണം...!!! ഇവന് നിന്നെയും...!!! അതിന് പരസ്പരം ഞങൾ അഡ്ജസ്റ്റ് ചെയുന്നു... വിജയ ചിരിയോടെ വൃന്ദ പറഞ്ഞു.... ആരു..... നി മനസിലാക്ക് , ഇത് പ്രതികാരമല്ല... പ്രണയമാണ്.. എന്റെ പ്രണയത്തെ തേടിയാണ് ഞാനിവിടെ വന്നത്... അതിന് വേണ്ടിയാണ് ഞാനിവളുടെ കൂട്ട് സ്വീകരിച്ചത്...!!! എന്റെ പഴേ ഡയാനയായി നീയെന്റെ കൂടെ വരണം...!!!! ഇനി നമ്മൾ ജീവിക്കാൻ പോകുന്നത് അവിടെയാണ്... മുംബൈ..!!! നിന്നെ കൊണ്ട്പോകാനാ ഞാൻ വന്നത്.. ഇന്ന് രാത്രി തന്നെ നമ്മൾ പോകുന്നു മുംബൈക്ക്...!!! ആരുവിനെ നോക്കികൊണ്ട് ഡാർവിൻ പറഞ്ഞു... ഒരു ഞെട്ടാലോടെയാണ് ഡാർവിന്റെ വാക്കുകൾ ആരു കേട്ടത്....!!!! ഡാർവിൻ നീയെന്താക്കെയാ ഈ പറയുന്നത്...!!!! ഞാനിപ്പോൾ ഒരു ഭാര്യയാണ്....!!!! എന്റെ റം എന്നെ കാത്തിരിക്കുന്നുണ്ട്...!!!! റാമിനെ ഉപേക്ഷിച്ച് ഒരിക്കലും ഞാൻ നിന്റെ കൂടെ വരില്ല...!!! അങ്ങനെ നടന്നാൽ അന്നെന്റെ മരണമായിരിയും....!!!!! ധൈര്യയത്തോടെ ആരു ഡാർവിയെ നോക്കി പറഞ്ഞു.... എന്നാൽ നീ മരിക്കാൻ തയാറായിക്കോ...!!!! കലിയോടെ ആരുനെ നോക്കി വൃന്ദ പറഞ്ഞു... ദേവൻ നിന്റെ കഴുത്തിൽ മിന്ന് കെട്ടിയത് വെറും പ്രേതികാരത്തിന്റെ പുറത്താണ്..!!!

പിന്നെ നീയെന്തിനാ അവനെ സ്‌നേഹിക്കുന്നത്...!!! ഇത് പൊട്ടിച്ചെറിഞ്ഞ് നീയെന്റെ കൂടെ വാ...!!! പൊന്ന് പോലെ നോക്കിക്കോളാം ഞാൻ നിന്നെ...!!! യജ്നയോടെ ഡാർവിൻ ആരുവിനോട് പറഞ്ഞു.... പ്രേതികാരത്തിന്റെ പുറത്ത് തന്നെയാ റം എന്റെ കഴുത്തിൽ മിന്ന് കെട്ടിയത് , പക്ഷേ ഓർമ്മാ വെച്ച കാലം മുതൽ ഞാൻ റാമിനെ സേന്ഹികുവാ...!! റാമിനെ മറന്ന് ഞാൻ നിന്റെ കൂടെ വരുമെന്ന് നീ വിചാരിക്കണ്ട.... പുച്ഛത്തോടെ ആരു പറഞ്ഞു.... നേരായവഴിക്ക് പറഞ്ഞാലൊന്നും ഇവൾ കേൾക്കില്ല ഡാർവി...!!! പിന്നെ ഇവളെ ഇവിടുന്ന് കൊണ്ട് പോകുന്നതോ... പോകാത്തതോ നിന്റെയിഷ്ട്ടം... പക്ഷേ എനിക്കെന്റെ ലക്ഷ്യം പുർത്തീകരിച്ചേ പറ്റു...!!! നമ്മൾ തമ്മിലുള്ള എഗ്രിമെന്റിൽ കുറച്ച് കാര്യങ്ങൾ കുടി ബാക്കിയുണ്ട്... അതുടെ ചെയ്ത് തന്നാൽ പിന്നെ നമ്മള് തമ്മിലുള്ള ബന്ധം അവസാനിപ്പിച്ച് എനിക്ക് പോകാമായിരുന്നു... ആരുവിനെ നോക്കികൊണ്ട് വൃന്ദ ഡാർവിനോട് പറഞ്ഞു...... അതെന്താ എന്നാ രീതിക്ക് ആരു ഡാർവിനെ നോക്കി.... ആരു നിയെന്നെ സ്‌നേഹിക്കാൻ എത്രകാലം വേണമെങ്കിലും എടുത്തോളൂ , എനിക്കത് പ്രശ്നമല്ല , ഞാൻ കാത്തിരുന്നോളാം... പക്ഷേ നിന്നെ ഞാൻ മുംബൈക്ക് കൊണ്ട്പോകുക തന്നെ ചെയ്യും....!!! അതിലൊര് മാറ്റവുമില്ല...!!!!

അതിന് മുന്പ് നീ ഇവൾക്ക് വേണ്ടി കുറച്ച് കാര്യങ്ങൾ ചെയ്യണം... വൃന്ദയെ നോക്കികൊണ്ട് ഡാർവി ആരുനോട് പറഞ്ഞു.... പറ്റില്ല..... പെട്ടന്ന് തന്നെ ആരു മറുപടി നൽകി... ചെയ്തേ പറ്റു...!!!! കാരണം എന്റെ അപേക്ഷയാല്ലിത് ഭീഷണിയാണ്...!! ഞാൻ പറയുന്നനുസരിച്ചാൽ വൈകുനേരം ദേവും ദിയമോളും ചെമ്പകമാഗലതും , ലാലിയും അഞ്ജുവും പുത്തൻപുരകലും എത്തും.. സോഫയിൽ ഇരുന്ന് കൊണ്ട് ആരുനെ നോക്കി വൃന്ദ പറഞ്ഞു... വൃന്ദ പറഞ്ഞതൊന്നും മനസിലാകാതെ ആരു ഡാർവിനെ നോക്കി... ഡാർവിനെ നോക്കണ്ട ഞാൻ പറയാം... ഹരിയുടെ വീട്ടിൽ നിന്ന് ദിയമോളെ കൊണ്ട് വരുന്ന ദേവൂന്റെ വണ്ടിക്ക് പുറകിലും , അതെപോലെ കോടതിയിൽ നിന്ന് അഞ്ജുനെ കൊണ്ട് വരുന്ന ലാലിയുടെ വണ്ടിക്ക് പുറകിലും , എന്റെ ആളുകൾ ഉണ്ടാകും... ഞാൻ പറയുന്നത് നിയനുസരിച്ചില്ലകിൽ ജീവനില്ലാത്ത അവരുടെ ശരീരമായിരിക്കും നി ഒഴികെ ഇനിയെല്ലാവരും കാണാൻ പോകുന്നത്... ഒരു ദയയുമില്ലാതെ ആരുനെ നോക്കി വൃന്ദ പറഞ്ഞു... ആരു ദയനീയമായി ഡാർവിനെയൊന്ന് നോക്കി... നീ പേടിക്കണ്ട.. അവരെ ഞങ്ങളൊന്നും ചെയ്യില്ല... ജീവനോടെത്തന്നെയവർ വീട്ടിലെത്തും , നീ മനസുവെച്ചാൽ...!!!ആരുവിന്റെ കൈ പിടിച്ച് കൊണ്ട് ഡാർവിൻ പറഞ്ഞു...

ഞാനെന്താ ചെയ്യണ്ടത്...!!! പറഞ്ഞോ...!!!! ഡാർവിന്റെ കൈ തട്ടി മറ്റികൊണ്ട് ആരു പറഞ്ഞു..... ദേവൻ നിന്നെന്വേഷിച്ച് വിളിക്കുമ്പോൾ നീ കോൾ എടുത്ത് സംസാരിക്കണം.. എന്താ പറയണ്ടേതെന്ന് ഞങ്ങൾ പറഞ്ഞ് തരാം.. അത് മാത്രമേ നീ പറയാൻ പാടുള്ളു..!!!! ചുരുക്കി പറഞ്ഞാൽ നിന്റെ സംസാരത്തിലൂടെ ദേവൻ നിന്നെ വെറുക്കണം...!!! ആ വെറുപ്പിലൂടെ ഞാനവിടെ കയറിക്കോളാം.....!!!!ആരുവിന്റെ കൈയിലെക്ക് അവളുടെ തന്നെ ഫോൺ വെച്ച് കൊടുത്ത് കൊണ്ട് വൃന്ദ പറഞ്ഞു.... എന്താ അലീന നീ ചെയ്യില്ലേ...!!! ഒന്നും മിണ്ടാതെ നിൽക്കുന്ന ആരുവിനെ നോക്കി ഒന്നുടെ വൃന്ദ ചോദിച്ചു.... ഞാൻ ചെയ്തോളാം... പക്ഷേ അവരെയൊന്നും ചെയ്യരുത്...!! ഇതെന്റെ അപേക്ഷയല്ല ഭീഷണിയാണ്... ഡാർവിനെ വൃന്ദയെ നോക്കി കലിയോടെ ആരു പറഞ്ഞു.. ആ കൊള്ളാല്ലോ... ഡാർവി നിനക്ക് ഇവൾ തന്നെയാ പറ്റിയത്.. നിന്നെപ്പോലെ തന്നെ.. ആരുനെ നോക്കി ഡാർവിയോട് വൃന്ദ പറഞ്ഞു... അത് എനിക്കറിയാം വൃന്ദ... ആരുനെ നോക്കി ഡാർവി പറഞ്ഞു... ഇനിയവരെ ഞങ്ങളൊന്നും ചെയ്യില്ല.. അല്ലേ ഡാർവി... വൃന്ദ ഡാർവിനെ നോക്കി ചിരിയോടെ ചോദിച്ചു... അതേയ്..... ചിരിയോടെ ഡാർവി മറുപടി പറഞ്ഞു.. എന്നാൽ ഞാൻ പോകുവാണ് , ഇനി ദേവന്റെ മുന്നിൽ ചെന്ന് അടുത്ത നാടകം കളിക്കാനുള്ളതാ.. ആരുനെ നോക്കിക്കൊണ്ട് വൃന്ദ ഡാർവിയോട് പറഞ്ഞു... എന്നാൽ നീ പോയിക്കോ... കുറച്ച് കഴിഞ്ഞാൽ ഞങ്ങളും പോകും....!!!

ആരുനെ നോക്കികൊണ്ട് ഡാർവിൻ വൃന്ദയിടെ പറഞ്ഞു.... ദേവൻ ഇവളെ വിളിച്ചു കഴിഞ്ഞ് പോയാൽ മതി...!!! അത് കഴിഞ്ഞാൽ നിങ്ങളായി എനിക്ക് ഒരു കോൺടാക്ട് ഉണ്ടാക്കില്ല...!! ഡാർവിനെ ആരുനെ നോക്കി പറഞ്ഞിട്ട് വൃന്ദ പുറത്തേക്കിറങ്ങി പോയി.... ❤️❤️❤️❤️❤️❤️❤️❤️ വീട്ടിൽ നിന്ന് ഉച്ചക്ക് ഇറങ്ങിപ്പോയ ആരുനെ വേണിയെ കാണാത്തത് കൊണ്ട് അവരെ നോക്കി ഉമ്മറത്തിരിക്കുവായിരുന്നു ലളിത... കുറച്ച് കഴിഞപ്പോൾ വൃന്ദയുടെ വണ്ടി അങ്ങോട്ടേക്ക് വന്നു.... കരഞ്ഞ് വീർത്ത മുഖമായി വണ്ടിയിൽ നിന്നിറങ്ങി വരുന്ന വേണിയെ കണ്ടപ്പോൾ പരിഭ്രാമത്തോടെ എണീച്ച് ലളിത മുറ്റത്തേക്ക് ചെന്നു... എന്ത്പറ്റി മോളെ...!!!! നീയെന്തിനാ കരഞ്ഞത്...!!! എന്താ സംഭവിച്ചേ..!!! ആരു എവിടെ..!!! അവൾക്ക് എന്തേലും അപകടം...!!! കാറിലേക്ക് നോക്കികൊണ്ട് പേടിയോടെ ദേവി വൃന്ദയോട് ചോദിച്ചു... അമ്മായി.. അത് ആരു..!!! അവള് പോയി...!!! കരഞ്ഞ് കൊണ്ട് വൃന്ദ പറഞ്ഞു.... പോയെന്നോ....!!!! എങ്ങോട്ടേക്ക്...!!! എന്താ പറ്റിയെ...!!!! അപകടം എന്തേലും...!!!! വെപ്രാളത്തോടെ പേടിയോടെ സങ്കടത്തോടെ ലളിത കരഞ്ഞ് കൊണ്ട് വൃന്ദയോട് ചോദിച്ചു.... അത് അമ്മായി ഞാനൊക്കെ പറയാം... ആദ്യയം അമ്മായി ദേവേട്ടനെ വിളിച്ച് വേഗം ഇങ്ങോട്ടേക്ക് വരാൻ പറ.... കരഞ്ഞ് കൊണ്ട് വൃന്ദ ലളിതയോട് പറഞ്ഞു.... വൃന്ദയുടെ കരച്ചില് കണ്ടപ്പോൾ ലളിതകും പേടിയായി... അവർ വേഗം ഫോണെടുത്ത് കരഞ്ഞ് കൊണ്ട് തന്നെ ദേവനെ വിളിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞ് വേറൊന്നും പറയാതെ കോൾ കട്ടാക്കി...

എന്താടാ....!!!! എന്ത് പറ്റി....!!! ഫോൺ കട്ട്‌ ചെയ്ത് ടെൻഷനോടെ നിൽക്കുന്ന ദേവനോട് ഹരി ചോദിച്ചു... ഹോസ്പിറ്റലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്ക് ഒന്ന് ഓഫീസിൽ കയറിയതായിരുന്നു ഹരി.... അറിയില്ല ഹരിയേട്ടാ , അമ്മ വിളിച്ചിട്ട് വേഗം വീട്ടിലേക്ക് വരാൻ പറഞ്ഞു... എന്തോ കുഴപ്പമുണ്ട്... ടെൻഷനോടെ ദേവൻ പറഞ്ഞു.... കാര്യം പറഞ്ഞില്ലേ.... ഹരി ചോദിച്ചു ഇല്ല... എന്നാൽ നമ്മുക്ക് പോകാം... അച്ഛനോട് ഇപ്പൊ ഒന്നും പറയണ്ട.... വാ... ഹരി ദേവനോട് പറഞ്ഞ് കൊണ്ട് പുറത്തേക്ക് നടന്നു... ദേവനായിരുന്നു ഡ്രൈവ് ചെയ്തത് , ആ സമയം മുതൽ ഹരി കാര്യമെന്താണെന്നറിയാൻ വേണ്ടി ആരുനെ ഫോൺ ചെയുവായിരുന്നു... ആരു ഫോൺ എടുക്കാതെ വന്നപ്പോൾ അവർക്ക് ടെൻഷൻ കുടി.. കുറച്ച് കഴിഞ്ഞപ്പോൾ ദേവന്റെ കാറ്‌ ചെമ്പകമാഗലത്ത് എത്തി.... വെപ്രാളപെട്ട് രണ്ട് പേരും കാറിൽ നിന്നിറങ്ങി വേഗം അകത്തേക്ക് നടന്നു... അകത്തേക്ക് കയറിയ അവർ കാണുന്നത് കരഞ്ഞോടിരിക്കുന്ന അമ്മയെയായിരുന്നു... കാര്യമെന്താണെന്നറിയാതെ പേടിയോടെ ദേവൻ അമ്മകരികിലേക്ക് ചെന്നു... ഹരയാണേൽ ചുറ്റും ആരുവിനെ നോക്കുവായിരുന്നു.... എന്താ അമ്മേ...!!! എന്താ പറ്റിയെ....!!! ആരു എവിടെ...???? അമ്മകരികിലേക്ക് ചെന്ന് കൊണ്ട് പേടിയോടെ ദേവൻ ചോദിച്ചു....

ദേവേട്ടാ.....!!!!! കരഞ്ഞ്കൊണ്ടുള്ള ഒരു വിളി കേട്ടാണ് ദേവൻ തിരിഞ്ഞ് നോക്കിയത്... കരഞ്ഞ് വിർത്ത കണ്ണുകളോടെ നിൽക്കുന്ന വൃന്ദയെ കണ്ടപ്പോൾ ദേവൻ സംശയത്തോടെ അവളെയൊന്ന് നോക്കി... മുന്നിൽ നിൽക്കുന്നത് വേണിയാണോ വൃന്ദയാണോയെന്ന് ദേവന് പെട്ടന്ന് മനസിലായില്ല.... അപ്പോഴാണ് ഹരിയും വൃന്ദയെ കാണുന്നത്.... ദേവാ.... മോനെ.... ആരുവും വേണി കൂടെ ഉച്ചക്ക് പുറത്ത് പോയതാ... ഇപ്പൊ വേണിമോള് പറയുവാ ആരു എങ്ങോട്ടേക്കോ പോയെന്ന്....!! കരഞ്ഞ് കൊണ്ട് ലളിത ദേവനോട് പറഞ്ഞു.. ദേവൻ ദേഷ്യത്തോടെ വൃന്ദക്ക് നേരെ തിരിഞ്ഞു.... അവന്റെ വരവ് കണ്ടപ്പോൾ വൃന്ദ ചെറുതായി ഒന്ന് പേടിച്ചിരുന്നു.... നീ വേണിയല്ലന്ന് എനിക്കറിയാം...... വൃന്ദ...!!! പറ... എന്റെ ആരു എവിടെ....?? ദേഷ്യത്തോടെ ദേവൻ അവളോട് ചോദിച്ചു... ദേവേട്ട.... ഞാൻ.. ഞാൻ വൃന്ദ തന്നെയാണ്.. പക്ഷേ ഞാൻ അലീനയെ ഒന്നും ചെയ്തിട്ടില്ല... കള്ളം പറയുന്നതല്ല... സത്യം... ഞാൻ പറയുന്നത് മുഴുവൻ ദേവേട്ടൻ കേൾക്കണം.. കരച്ചിലാഭിനയിച്ച് കൊണ്ട് വൃന്ദ പറഞ്ഞു... വൃന്ദ വേണിയല്ല എന്നറിഞ്ഞപ്പോൾ ലളിത ഞെട്ടെലോടെ അവളെ നോക്കി.. കള്ളം പറഞ്ഞില്ലകിൽ പിന്നെയെന്തിനാടി നീ വേണിയാണെന്ന് പറഞ്ഞ് ആരുനെകൊണ്ട് ഇവിടുന്ന് പോയത്....!!!!

വൃന്ദക്ക് നേരെ ദേവൻ പൊട്ടിത്തെറിച്ച് കൊണ്ട് ദേവൻ ചോദിച്ചു..... ഞാൻ.... ഞാൻ വൃന്ദയാണെന്നറിഞ്ഞാൽ എന്നെയിവിടെ ആരും കയറ്റില്ലല്ലോ , അത്കൊണ്ട് മാത്രമാ ദേവേട്ട ഞാൻ കള്ളം പറഞ്ഞത്.. ദേവേട്ടൻ എന്നെ വിശ്വസിക്കണം.. സത്യമായും എനിക്കറിയില്ല അലീന എങ്ങോട്ടേക്ക പോയതെന്ന്... ദേവന്റെ കൈയിൽ പിടിച്ച് കൊണ്ട് വൃന്ദ പറഞ്ഞു.... നിനക്കെല്ലാമറിയാം.. മര്യയാധക്ക് സത്യം പറഞ്ഞോ... എന്റെ ആരു എവിടെയാ...?? ഇല്ലകിൽ നിന്നെ ഞാൻ ജീവനോടെ വിടില്ല....!!!! വൃന്ദയുടെ കഴുത്തിന് കുത്തിപിടിച്ച് കൊണ്ട് ദേവനാലറി....!!!! ദേവന്റെ കൈ മാറ്റാൻ വൃന്ദ ഒരുപാട് ശ്രമിച്ചെങ്കിലും നടന്നില്ല.. അവസാനം അവൾക്ക് ശ്വാസം കിട്ടുന്നില്ലെന്ന് തോന്നിയപ്പോൾ ഹരി ചെന്ന് ദേവനെ പിടിച്ച് മാറ്റി.... വിട് ഹരിയേട്ടാ.... ഇവളെ ജീവനോടെ വിടാൻ പാടില്ല....!!! വൃന്ദയെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് ദേവൻ പറഞ്ഞു... കള്ളം പറഞ്ഞ് നിന്റെ ജീവൻ നീ തന്നെ ഇല്ലാതാക്കണ്ട വൃന്ദ...!!! ആരു ഞങ്ങളോട് പറയാതെ ഇവിടുന്ന് എവിടെ പോകില്ല... ഇനിപ്പോയാൽ തന്നെ അതിന് പുറകിലൊര് കാരണമുണ്ടാകും , അത് നിനക്കറിയാം...!!! അത്കൊണ്ട് കൂടുതൽ വേഷം കെട്ടാതെ സത്യം പറയാൻ നോക്ക്...!!! ശ്വാസമെടുക്കാൻ പാട്പെടുന്ന വൃന്ദയോട് ഹരി പറഞ്ഞു.... ഞാൻ....

ഞാൻ പറയുന്നത് സത്യമാ ഹരിയേട്ടാ... നിങ്ങളെന്നെയൊന്ന് വിശ്വസിക്ക്... കിതാപ്പടക്കികൊണ്ട് വൃന്ദ ഹരിയോട് പറഞ്ഞു... എന്നിട്ട് ദേവന്റെ അടുത്തേക്ക് ചെന്നു.. ദേവേട്ട... എന്റെ അച്ഛന്റെ അവസ്ഥയും , അമ്മയില്ലാത്ത ബല്യവും ,മറ്റുള്ളവരുടെ കുറ്റപ്പെടുത്താലും, ഇതൊക്കെ കൊണ്ടാ ഞാൻ നിങ്ങളെ ശത്രു പക്ഷത്ത് കാണാൻ തുടങ്ങിയത്.. വളരുന്നാതനുസരിച്ച് എനിക്ക് നിങ്ങളോടുള്ള പക കൂടിവന്നു.. എന്നെ സപ്പോർട്ട് ചെയ്യാനും നിങ്ങളെ ഇല്ലാതാക്കാനും വഴി പറഞ്ഞ് തന്ന് ചെറിയച്ഛൻ എന്റെ കൂടെയുണ്ടായിരുന്നു.. പക്ഷേ അപ്പോഴും , ദേവേട്ടൻ എന്റെ ജീവനായിരുന്നു.. എല്ലാം ചെയ്ത് കഴിഞ്ഞ ഒന്നും വേണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയത്.. അന്ന് മുതൽ ചെറിയച്ഛൻ അറിയാതെ ഈ കുടുബം നേരെയാക്കാൻ ശ്രമികുവായിരുന്നു ഞാൻ..... ദേവേട്ടനും , ഇവിടെയെല്ലാവരും വിചാരിക്കും പോലെ അലീനയല്ല ഈ കുടുബം പഴേപോലെയാകിയത് , ഞാനാ...!!! എല്ലാവരെ നോക്കിക്കൊണ്ട് വൃന്ദ പറഞ്ഞു.... വൃന്ദ പറയുന്നത് കേട്ട് ദേവൻ സംശയത്തോടെ അവളെയൊന്ന് നോക്കി... എനിക്ക് ദേവേട്ടന്റെ അച്ഛനോട് മാത്രമേ ദേഷ്യമുണ്ടായിരുന്നുള്ളു.. വിഷ്ണുവിനെ ഇല്ലാതാക്കണമെന്ന് ഞാൻ കരുതിയതല്ല , അത് ചെറിയച്ഛന്റെ വരുണിന്റെ മാത്രം പ്ലാനിങ് ആയിരുന്നു.. അതിൽ അറിയാതെ ഞാൻ പെട്ട് പോയതാണ്.. എല്ലാമറിഞ്ഞപ്പോൾ ദേവേട്ടന്റെ അച്ഛനെ രക്ഷിക്കാൻ ഞാൻ ശ്രമിച്ചിരുന്നു... പക്ഷേ അപ്പോഴേക്കും അലീനയുടെ സഹോദരങ്ങൾ അത് ചെയ്തു...

പിന്നെ എന്റെ ശ്രമം മുഴുവൻ കമ്പനി പഴേപോലെയാകുക എന്നതായിരുന്നു , അതിന് വേണ്ടി ഞാൻ ഒരുപാട് കഷ്ടപ്പെട്ടു , അവസാനം ഫലം കണ്ടു... എന്റെ കഷ്ടപ്പാട് കൊണ്ട നിങ്ങളുടെ കമ്പനി ഇപ്പൊൾ ഉയർന്ന് നില്കുന്നത്... ഞാനാണ് നിങ്ങളറിയാതെ നിങ്ങൾക്ക് വേണ്ടി എല്ലാം ചെയ്തത്..!! എല്ല സത്യവും ദേവേട്ടനെ അറിയിക്കാനിരുന്നതാ ഞാൻ , പക്ഷേ ദേവേട്ടന് അലീനയോടുള്ള സ്‌നേഹം മനസിലായി സ്വയം ഒഴിഞ്ഞ് മാറി.... പിന്നെന്തിനാ നീ ഇപ്പൊ ഇതൊക്കെ പറയാൻ വേണ്ടി ഇങ്ങോട്ടേക്ക് കെട്ടിയെടുത്ത്.. ദേഷ്യത്തോടെ ഹരി അവളോട് ചോദിച്ചു... ചെയ്ത തെറ്റിന് ക്ഷമ ചോദിക്കൻ വേണ്ടി മാത്രമാ ഞാനിന്ന് ഇങ്ങോട്ടേക്ക് വന്നത്... വൃന്ദയാണെന്ന് പറഞ്ഞാൽ എന്നെയിവിടെ കയറ്റില്ലാന്ന് കരുതിയ വേണിയാണെന്ന് കള്ളം പറഞ്ഞത്... ഞാൻ പറയുന്നതൊന്നും ഇവിടെയരും വിശ്വസിക്കിലാന്നാറിയാം.. പക്ഷേ ഇതാ സത്യം... പൊട്ടി കരഞ്ഞ് കൊണ്ട് വൃന്ദ പറഞ്ഞു.... ശെരി നീ പറയുന്നതൊക്കെ ഞാൻ വിശ്വാസിക്കാം.... പക്ഷേ ഒരു ചോദിയം മാപ്പ് പറയാൻ വന്ന നീയെന്തിനാ ആരുനെകൊണ്ട് പുറത്ത് പോയത്....?? സംശയത്തോടെ ദേവൻ അവളോട് ചോദിച്ചു... ചെയ്ത തെറ്റിന് അലീനയോട് ക്ഷമ ചോദിക്കനാ ഞാൻ അവളെക്കൊണ്ട് പുറത്ത് പോയത്...

ഞാൻ എന്ത് പറഞ്ഞാലും ഇവിടെ നിങ്ങളരും എന്നെ വിശ്വസിക്കിലന്നാറിയാം, അത് കൊണ്ട് ആദ്യയം അലീനയോട് എല്ലാം തുറന്ന് പറയാമെന്ന് കരുതി... അതിന് വേണ്ടിയാ പുറത്ത് പോയത്... പക്ഷേ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ ഞാൻ വിചാരിച്ച പോലെയായിരുന്നില്ല അലീനയുടെ പ്രതികരണം... ദേവേട്ടൻ അവളോട് ചെയ്തതിന് പക തീർക്കാൻ മാത്രമാണ് അവളിവിടെ നിൽക്കുന്നതെന്ന് , കല്യാണത്തിന്റെയാന്ന് എല്ലാവരുടെ മുന്നിൽ വെച്ച് ദേവേട്ടനെ വേണ്ടാന്ന് പറയാനാ അവളുടെ തീരുമാനമെന്നും എന്നോട് പറഞ്ഞു.. അതിന് ഞൻ സമാധികില്ലാന്ന് പറഞ്ഞപ്പോൾ അതിന്റെ പേരിൽ ഞങ്ങൾ വഴക്കായി... അവസാനം അവള് വിളിച്ചിട്ട് ഒരാൾ വന്നു.... " ഡാർവിൻ " എന്നാ അവൾ അയാളെ വിളിച്ചത്.... ഡാർവിനോ...!!!! സംശയത്തോടെ ദേവൻ ചോദിച്ചു..... ദേവനിൽ ഭായം നിറഞ്ഞിരുന്നു.... ഡാർവിൻ ആരുനെ കാണാൻ വന്നോ...!!!! സംശയത്തോടെ ഹരി ചോദിച്ചു... അതേയ് ഡാർവിൻ തന്നെ..!!! അവർ തമ്മിൽ ഇഷ്ടത്തിലാണെന്ന എന്നോട് പറഞ്ഞത്....!!! മുംബൈ അയാളുടെ വീട്ടിലാല്ലേ കുറച്ച് നാൾ അലീന താമസിച്ചത്....!!!! ഇപ്പൊ അലീന പോയിരിക്കുന്നതും അയാളുടെ കുടെയാണ്...!!! ഇനി തിരികെ ഇങ്ങോട്ടേക്ക് വരില്ലാന്ന് പറഞ്ഞു....!!! ദേവനെ ഹരിയെ നോക്കികൊണ്ട് വൃന്ദ പറഞ്ഞു....

ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞങ്ങൾ നിന്നെ വിശ്വസിക്കുമെന്നാണോ നീ കരുതിയത്....!!!! എന്നാൽ കേട്ടോ..... ഒരിക്കലും നീ പറയുന്നതാരും ഇവിടെ വിശ്വസിക്കാൻ പോകുന്നില്ല...!!! വൃന്ദക്ക് നേരെ വിരൽ ചുണ്ടികൊണ്ട് ദേവൻ പറഞ്ഞു... അതേയ് , ആരു അവൾ ഈ കുടുബത്തിന് വേണ്ടി എത്ര കഷ്ടപ്പെട്ടന്ന് ഞങ്ങൾക്കൊക്കെ അറിയുന്നതാ.... അത് കൊണ്ട് നീയെന്ത്‌ കള്ളം പറഞ്ഞാലും ഇവിടെയരും നിന്നെ വിശ്വസിക്കാൻ പോകുന്നില്ല....!!! വൃന്ദയെ നോക്കിക്കൊണ്ട് ഹരിയും പറഞ്ഞു... നീ കൂടുതൽ അഭിനയിക്കണ്ട...!!! എന്റെ ആരു എവിടെയാണെന്ന് പറയുന്നതാ നിനക്ക് നല്ലത്...!!! കലിയോടെ വൃന്ദയെ നോക്കി ദേവൻ പറഞ്ഞു.... എനിക്കറിയാം നിങ്ങളരും എന്നെ വിശ്വസിക്കാൻ പോകുന്നില്ലന്ന് , വിശ്വസിക്കണ്ട.. പക്ഷേ നിങ്ങൾക്ക് അവളിൽ നിന്ന് തന്നെ സത്യം മനസിലാകും... വിളിച്ച് ചോദിക്കാവളെ , എന്നിട്ട് എന്നെ വിശ്വസിച്ചാൽ മതി...!!! കണ്ണ് നീർ തുടച്ച് കൊണ്ട് വൃന്ദ പറഞ്ഞു... അപ്പോഴേക്കും ഹരി ഫോണെടുത്ത് ആരുനെ വിളിക്കാൻ തുടങ്ങിരുന്നു... പക്ഷേ ആരു ഫോണെടുത്തില്ല... എന്താ ഹരിയേട്ടാ... ആരു ഫോൺ എടുക്കുന്നില്ലേ... ഹരിയോട് ദേവൻ ചോദിച്ചു.... ഇല്ല.... ഹരി മറുപടി പറഞ്ഞു.... ഹരിയേട്ടന്റ കോൾ ആയത് കൊണ്ടായിരിക്കും... ദേവേട്ടൻ ഒന്ന് വിളിച്ച് നോക്ക്....

ദേവേട്ടന്റെ കാൾ കണ്ടൽ ചിലപ്പോഴവൾ ഫോണെടുക്കും... വൃന്ദ പറഞ്ഞു...' ദേവൻ വേഗം തന്നെ അവന്റെ ഫോണെടുത്ത് ആരുനെ വിളിക്കാൻ തുടങ്ങി... കൽമുട്ടിൽ മുഖം ചേർത്ത് എങ്ങി എങ്ങി കരയുവായിരുന്നു ആരു.... ദേ , ദേവനാ വിളിക്കുന്നത്... പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ , നന്നായി സംസാരിക്ക്...ഫോൺ ആരുവിന്റെ മുന്നിലേക്ക് നീട്ടികൊണ്ട് ഡാർവിൻ പറഞ്ഞു... ആരുവിന്റെ ഫോൺ റിങ് ചെയുന്നതിനൊപ്പം ദേവന്റെ ഹൃദയവും മിടിക്കാൻ തുടങ്ങി.. ആരു കാൾ എടുത്താൽ തന്നെ നന്നായി സംസാരിക്കില്ലാന്ന് അവന് ഉറപ്പായിരുന്നു.. അത്കൊണ്ടാണല്ലോ വൃന്ദ ആരുനെ വിളിച്ച് നോക്കാൻ തന്നോട് പറഞ്ഞത്... കണ്ണ് തുടച്ചിട്ട് ആരു കോൾ എടുത്ത് ചെവിയോട് ചേർത്തു.... ഹലോ.... റം , എന്താ എന്നെ വിളിച്ചത്... കാര്യങ്ങളൊക്കെ വൃന്ദ പറഞ്ഞില്ലേ... കോൾ എടുത്തപ്പോൾ തന്നെ ഒട്ടും പതർച്ചയില്ലാതെ ആരു ദേവനോട് ചോദിച്ചു.... ആരു.... ആരു... നീയെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്..!!! ആരാ നിന്നെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്...!!! നീയരായാ ഇങ്ങനെ ഭയക്കുന്നത്...!!! വൃന്ദയെ നോക്കികൊണ്ട് ദേവൻ ആരുനോട് ചോദിച്ചു... എനിക്ക് കൂടുതലൊന്നും പറയാനില്ല റം , വൃന്ദ പറഞ്ഞതൊക്കെ സത്യമാ.. എന്റെ മനസ്സിൽ നിങ്ങളോടുള്ള സ്‌നേഹം , അത് അവസാനിച്ചതാ...

പിന്നെയുണ്ടായിരുന്നത് പ്രതികാരം മാത്രമായിരുന്നു...!!! ഞാൻ നിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല , ചെയ്തത് മുഴുവൻ അവളാണ് വൃന്ദ....!!! അതും നിങ്ങളോടുള്ള അടങ്ങാത്ത സ്‌നേഹം കൊണ്ട്....!!!! നിങ്ങൾ അവളുടെ സ്‌നേഹം മനസിലാക്ക്..!!! ഇനി എന്റെ പുറകെ വരണ്ട.....!!! ആരു....!!!!!!! ദേഷ്യത്തോടെ ദേവൻ അലറി... വേണ്ട റം... ഇനിയെന്നെ ഭയപ്പെടുത്താൻ നിങ്ങൾക് കഴിയില്ല...!!! ഞാൻ ഇപ്പോൾ എന്റെ പ്രണയത്തിന്റെ കൂടെയാണ്....!!! നിന്നെപോലെയല്ല ഡാർവിൻ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്....!!! നീ എന്നെ വെറുത്താ അതെ നഗരത്തിലുണ്ടാകും ഞങ്ങളിനി...!!!! എന്റെ പുറകെയിനി വരണ്ട....!!! വന്നാലും നിങ്ങളെ കാത്തിരിക്കുന്നത് മരണമായിരിക്കും..!!! അത് കൊണ്ട് വരാൻ നിൽക്കണ്ട...!!! പിന്നെ ദേവേച്ചി ഇന്ന് ദിയമോളെ കൂട്ടാൻ പോകുമെന്ന് എന്നോട് പറഞ്ഞിരുന്നു , വരാൻ സമയമായോയെന്ന് ഒന്ന് വിളിച്ച് ചോദിക്കണം... അതേ പോലെ ലാലിച്ചനെ അഞ്ജുനെ കൂടെ ഒന്ന് ഇത് വിളിച്ച് പറഞ്ഞേക്ക്... ഇന്നവർ എന്നെ കാണാൻ വീട്ടിലേക്ക് വരന്ന് പറഞ്ഞിരുന്നതാ... വേഗം വിളിക്കണം മറക്കരുത്... അത്രയും പറഞ്ഞ് ആരു ഫോൺ നിലത്തേക്കേറിഞ്ഞ് കൽ മുട്ടിൽ മുഖം ചേർത്തിരുന്നു...!!!! .........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story