പ്രണയ പ്രതികാരം: ഭാഗം 8

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് ചുരിദാർ ധരിച്ച ഒരു പെൺകുട്ടി ഇറങ്ങി വന്നു... അവളെ കണ്ട ദേവൻ ഒരു നിമിഷം ഞെട്ടിത്തരിച്ച് നിന്ന് പോയി.... അറിയാതെ തന്നെ ദേവന്റെ ചുണ്ടുകൾ മാത്രിച്ചു അലീന....!!!!!! കാറിൽ നിന്നിറങ്ങിയ അലീന ഒരു ചിരിയോടെ ദേവനെ നോക്കി... ദേവൻ ആണേൽ പെട്ടന്ന് അലീനയെ കണ്ട ഷോക്കിൽ അങ്ങനെ നിന്ന് പോയി... മുബൈ നിന്ന് കണ്ടത് പോലെയോന്നുമല്ല അവളെ ഇപ്പോ കാണാൻ... മോഡേൺ ഡ്രസ്സിൽ നിന്നും സാധ ചുരിദാറിലേക് മാറിയിരിക്കുന്നു അത് അവളെ കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നു... ഒരുക്കം എന്ന് പറയാൻ കാതിൽ വലിയ രണ്ട് കമ്മൽ ഉണ്ട്..... കൈനറച്ചു വളകളും.... കഴുത്തിലൊന്നുല്ല പകരം നെറ്റിയിൽ കറുത്ത ഒര് വട്ട പൊട്ട് ..... ഇത്ര മാത്രം അതിൽ കൂടുതൽ ഒന്നുല്ല..... അവളെ ആദ്യമായി കണ്ടപ്പോൾ അവളുടെ കണ്ണിൽ കണ്ട അതേയ് നിഷ്കളങ്കതാ ഇപ്പോഴും ഉണ്ട്... അവളുടെ മുഖത്ത് നോക്കി ദേവൻ ചിന്തിച്ചു..... """"" അലീന ഒരു ചിരിയോടെ ദേവന്റെ അരികിലേക്ക് വന്ന് നിന്നും...... റാം... ഞാൻ തിരിച്ച് വന്നിരിക്കുന്നു...... പെട്ടന്ന് ദേവന്റെ മുഖത്തു ദേഷ്യം ഇരച്ച് കയറി.... അത് അലീനക്ക് പെട്ടന്ന് മനസിലായി റം എനിക്കറിയാം നിനക്ക് എന്നെ ഉൾകൊള്ളാൻ പറ്റില്ലെന്ന്.... പക്ഷെ എനിക്ക് പറയാനുള്ളത് കേൾക്കണം എനിക്ക് ഒരുപാട് ഉണ്ട് പറയാൻ....

ഞാൻ വിളിച്ചാൽ നീ വരില്ലന്ന് അറിയാമായിരുന്നു അതുകൊണ്ടാ ഞാൻ എന്റെ ബ്രദർനെ കൊണ്ട് വിളിപ്പിച്ചത്... റാം ഞാൻ അന്ന് വാശിപ്പുത്ത് പറഞ്ഞതല്ല.... എനിക്ക് ശെരികും ഇഷ്ട്ടയിട്ട് പറഞ്ഞതാ... കൂടെ ജീവിക്കാൻ ഒരുപാട് ഒരുപാട് ആഗ്രഹം ഉണ്ട് എനിക്ക് നിന്നെ അത്ര..... അതെന്താ അലീന നീ ഇത്ര കാലം കഴുത്തിൽ തുങ്ങി നടന്നവർക്ക് നിന്നെ വേണ്ടേ... അതോ അവരുടെ ആവിശം കഴിഞ്ഞപ്പോൾ ഒഴിവാക്കിയോ.... ഓ സോറി അവർ അല്ലല്ലോ നീ അല്ലെ ആവിശം കഴിഞ്ഞാൽ ഒഴിവാക്കുന്നത്.... അലീനയെ പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിക്കാതെ ദേവൻ പറഞ്ഞു.... എന്ത് പറയുമെന്നറിയാതെ അലീന ദേവനെ തന്നെ നോക്കി നിന്നും..... മുബൈയുള്ള ക്യാഷ്‌കാരുടെ ലിസ്റ്റ് കഴിഞ്ഞത് കൊണ്ടാണോ ഇവിടെ കേരളത്തിൽ ഉള്ള എന്നേ അന്വേഷിച്ചു നീ വന്നത്? എങ്കിൽ വേണ്ട എന്നേ വിട്ടേക്ക് നിന്റെ സൂക്കേട് തീർത്തു തരാൻ പറ്റിയ വേറെയാരേലും നോക്ക്.... ഈ ദേവനെ അതിന് കിട്ടില്ല.... റാം ഞാൻ പറയുന്നത് ഒന്നും കേൾക്കണം റാം കരുതുന്നത് പോലെയല്ല ഞാൻ.... പിന്നെ ഞാൻ അന്ന് കണ്ടത് എന്തൊക്കയാടി.....

കണ്ടവരുടെ കൂടെ ലോകം മുഴുവൻ അഴങ്ങാടി നടന്നിട്ട് നീ വലിയ പാതിവൃതാ ചമയാൻ നോക്കണ്ട...!!!!! വയറ്റിൽ കുരുത്ത ചെറിയ ഒര് ജീവനെ പോലും ഒരു മടി ഇല്ലാതെ കൊന്നു കളഞ്ഞവളാണ് നീ... ആ നിനക്ക് എന്റെ മുന്നിൽ ഒരു വിലയും ഇല്ല.... ഒരു നേരത്തെ വിശപ്പ് മാറ്റാൻ ശരീരം വിൽകുന്ന സ്ത്രീകൾക്ക് നിന്നെക്കാൾ വിലയുണ്ട്.... അലീനെ എനിക്ക് നിന്നോട് വെറുപ്പ് എന്ന ഒരു വികാരം മാത്രമേയുള്ളു.... അന്ന് മുന്നിൽ പിടയുന്ന ജീവന് ഒരു വിലയും കൽപ്പിക്കാതെ നീ നോക്കി നിന്നില്ലേ... അന്ന് എന്റെ മനസ്സിൽ നിന്നും നിന്റെ രൂപം ഞാൻ മായിച്ചു കളഞ്ഞതാ... ഇപ്പോ എനിക്ക് നിന്നെ നോക്കുബോൾ തോന്നുന്നത് അറപ്പ് മാത്രമാ.... ആ സ്ത്രീ മരികണ്ടവർ തന്നെയായിരുന്നു...!!!! ഇപ്പോഴും ഈ നിമിഷവും അവരുടെ മരണം കണ്ടതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളു... ദേഷ്യത്തോടെ അലീന പറഞ്ഞു നാണമില്ലേ നിനക്ക് ഇത്രയും ഒക്കെ ചെയ്തിട്ടും സ്വന്തം ഭാഗം നയികരിച്ചു സംസാരിക്കാൻ..... ഇല്ല റാം.. ഞാൻ ചെയ്തതെല്ലാം ശെരിയാണെന്ന് ഞാൻ പറയുന്നില്ല... പക്ഷെ ഞാൻ ചെയ്തതൊക്കെ എനിക്കും എന്നേ അറിയുന്നവർക്കും ശെരിയായിരുന്നു.... പൈസക്ക് മുന്നിൽ അധികാരത്തിന് മുന്നിൽ നിയമം കണ്ണടച്ച് നിന്നപ്പോൾ ഞങ്ങളുടെ ശെരി അതായിരുന്നു..... ആര് എന്നേ കുറ്റപെടുത്തിയാലും എനിക്ക് നോവില്ല പക്ഷെ നിയെന്നെ കുറ്റപ്പെടുത്തിയാൽ എനിക്ക് സഹിക്കാൻ പറ്റില്ലാ റാം.... കാരണം നിയെനിക്ക് നി അത്രക് വലുതാ...എന്നേ അറിയാൻ ശ്രമിക്കാതെ എന്നേ കുറ്റപ്പെടുത്തല്ലേ റാം...

എനിക്ക് സഹിക്കാൻ പറ്റില്ല നിറഞ്ഞു വന്ന മിഴികൾ പാടുപെട്ട് അടക്കി കൊണ്ട് അലീന പറഞ്ഞു.... """ നിന്റെ ഈ കള്ളകരച്ചിൽ കണ്ടാലൊന്നും എന്റെ മനസ് മാറില്ല അലീന... എനിക്ക് നിന്നോട് അറപ്പ് മാത്രമേയുള്ളു...നിന്നെ ഇങ്ങനെ വളർത്തിയാ നിന്റെ വീട്ടുകാരോടും.... അഴിഞ്ഞാട്ടക്കാർക്ക് ഒന്നും എന്റെ മനസ്സിൽ ഒരു സ്ഥാനവും ഇല്ലാ.... ദേവൻ അലീനയെ നോക്കി പറഞ്ഞു """ റാം എന്നേ ഇനി അങ്ങനെ വിളിക്കരുത് ഞാൻ ഒരു അഴിഞ്ഞട്ടാക്കാരിയാല്ല ഇനി എന്നേ അങ്ങനെ വിളിച്ചാൽ ക്ഷമികില്ല ഞാൻ..... കത്തുന്ന കണ്ണോടെ അലീന ദേവനെ നോക്കി പറഞ്ഞു ..... പറഞ്ഞാൽ നീ എന്ത് ചെയ്യുമെടി.... അലീനയെ നോക്കി പുച്ഛത്തോടെ ദേവൻ ചോദിച്ചു ഇനി അങ്ങനെ പറഞ്ഞാൽ ജീവനോടെ നി പോകില്ല റാം... കൊന്ന് കളയാനും ഞാൻ മടിക്കില്ല... പക്ഷെ ഈ നെഞ്ചിലെ പിടപ്പ് അത് അവസാനിക്കുമ്പോൾ ഈ അലീനയും മരിച്ചിരിക്കും അത്രക്ക് പ്രിയപ്പെട്ടതാ നിയെനിക്ക്.... അവസാനത്തെ വരി പറഞ്ഞപ്പോൾ അലീന ഒന്ന് വിതുമ്പി പോയിരുന്നു റാം നീ വിചാരികുന്ന പോലെയോന്നുമല്ല... എനിക്ക് പറയാനുള്ളത് എല്ലം കേൾക്കണം....

എന്നിട്ട് നിനക്ക് എന്ത് വേണേലും തിരുമാനികാം ഞാൻ തടയില്ല.... എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കുമോ.... യാചനയോടെ അലീന ദേവനോട് ചോദിച്ചു """ നീ എന്ത് പറഞ്ഞാലും അത് ഒന്നും ഞാൻ വിശ്വസിക്കാൻ പോകുന്നില്ല എന്റെ മനസ്സിലുള്ള നിന്റെ സ്ഥാനം എന്നും താഴെ തന്നെയായിരിക്കും അത് ഒരിക്കലും മാറില്ല.... മുബൈ നിന്ന് നീ ഇങ്ങോട്ടേക്ക് വന്നത് എന്റെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടാകാനാണെങ്കിൽ ഇനി ഇവിടെ നിൽക്കണ്ട ആവിശമില്ല.... അലീന....!!!! നിന്നെപ്പോലെ ഒരു പെണ്ണിനെ ഒരിക്കലും ഈ ദേവൻ പതിയായി സ്വീകരികില്ല.... ഇതെന്റെ ഉറച്ച തീരുമാനമാണ്.... അപ്പൊ ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണാതിരിക്കട്ടെ.. അടുത്ത ഫ്‌ളൈറ്റിന് മുബൈക്ക് വിട്ടോ... അവിടെ നിനക്ക് പറ്റിയ ആരേലും കാണും... ഒരു പുച്ഛത്തോടെ അലീനയോട് പറഞ്ഞിട്ട് ദേവൻ കാറിൽ കയറി പോയി... നിറഞ്ഞു വന്ന മിഴികൾ തുടച്ച് അലീന കുറച്ചു നേരം കൂടി അവിടെ നിന്നും.... കുറച്ച് കഴിഞ്ഞപ്പോൾ അലീനയുടെ അടുത്തേക്ക് ഒരു കാർ വന്ന് നിന്നും.... അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി....

അയാളെ കണ്ടയുടനെ അലീന ഓടി പോയി ആ നെഞ്ചത്ത് വീണ് ഉറക്കെ കരഞ്ഞു.... ആ ചെറുപ്പക്കാരൻ അലീനയുടെ മുടിയിഴകൾ പയ്യെ തഴുകി കൊടുത്തു പറഞ്ഞത് കുടിപോയെന്ന് തോന്നിയത് കൊണ്ട് ദേവന്റെ കാർ റിവേഴ്‌സ് വന്നു.. കാറിന്റെ ചില്ല് താഴ്ത്തിയാ ദേവൻ കാണുന്നത് ഏതോ ഒരു ചെറുപ്പക്കാരനെ കെട്ടിപിടിച്ച് നിൽക്കുന്ന അലീനയെയായിരുന്നു.... ദേവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി.... ഇറങ്ങി ചെന്ന് രണ്ടണ്ണം പൊട്ടിച്ചാലോയെന്ന്‌ വരെ ദേവന് തോന്നി.... പിന്നെ വേണ്ടന്ന് വെച്ച് ദേവൻ കാർ മുന്നോട്ട് എടുത്തു.... """"" റൂമിലെത്തിയിട്ടും ദേവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.... കണ്ണ് നിറച്ച് നിൽക്കുന്നാവളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല.... അവളുടെ കണ്ണുകളിൽ തെളിഞ്ഞ് നിൽക്കുന്ന തന്നോടുള്ള സ്‌നേഹം അത് സത്യമാല്ലെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല... പക്ഷെ അതേയ് സമയം അവളെ മുബൈ നിന്ന് കണ്ടതൊക്കെ ഓർമ വരുന്നു... കണ്ണിൽ കണ്ടത് സത്യമല്ലാതെ ആകില്ലല്ലോ....ദേവൻ ചിന്തിച്ചു... പെട്ടന്ന് ദേവന് വേണിയുടെ കാര്യം ഓർമ വന്നു...

തന്നെ കാത്തിരിക്കുന്ന പെണ്ണാ അവളെ വേദനിപ്പിക്കരുത്... ദേവൻ വേഗം ഫോൺ എടുത്ത് വേണിയെ വിളിച്ചു.... രണ്ടുതവണ വിളിച്ചിട്ടും വേണി കോൾ എടുത്തില്ല... പിന്നെ വിളിച്ചപ്പോൾ ഫോൺ സ്വിച് ഓഫ്‌ ആയിരുന്നു... ദേവൻ പിന്നെ എന്തക്കയോ ആലോചിച്ച് ഉറക്കത്തിലേക്ക് വഴുതി വീണു ❤️❤️❤️❤️❤️❤️❤️❤️ പിറ്റേ ദിവസം വളരെ സന്തോഷതോടെയാ ചെമ്പകമംഗലം ഉണർന്നത്.... ഇന്ന് മാളുവിനെ കാണാൻ വിഷ്ണുവും വീട്ടുകാരും വരും... 11 മണിയായപ്പോഴേക്കും അവർ വന്നു.... വെളുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരനായിരുന്നു വിഷ്ണു... രണ്ട് കുടുബക്കാർക്കും പരസ്പരം ഇഷ്ട്ടമായി അടുത്ത മാസം നിച്ഛയം നടത്തി അത് കഴിഞ്ഞ് കല്യാണം നടത്തമെന്നും തീരുമാനിച്ചു... """" നാളെ പോയി ജ്യോൽസിനെ കണ്ട് ജാതകം നോക്കി ഒരു ഡേറ്റ് കുറിക്കാമെന്ന് വിഷ്ണുവിന്റെ വീട്ടുകാർ പറഞ്ഞു....ശേഖരൻ അത് ശെരിവെച്ചു... പിന്നെ കുറച്ചുനേരം കൂടി ഇരുന്നിട്ടാണ് വിഷ്ണുവിന്റെ വീട്ടുകാർ പോയത്... പിറ്റേദിവസം ഒരു 10 മണി കഴിഞ്ഞപ്പോൾ ചെമ്പകമംഗത്ത് ഒരു കാറ്‌ വന്ന് നിന്നും...

അതിൽ നിന്ന് വിഷ്ണുവിന്റെ അച്ഛനും അമ്മയും ഒരു അമ്മാവനും ഇറങ്ങിവന്നു... ശേഖരനും ദേവി അവരെ അകത്തേക്ക് കയറ്റി ഇരുത്തി ഞങ്ങൾ കുട്ടികളുടെ ജാതം നോക്കിയായിരുന്നു.... അത് ഒന്ന് ഇവിടെ വന്ന് പറയണമെന്ന് തോന്നി അത് കൊണ്ടാ വിളിച്ചു പറയാതെ വന്നത്.... വിഷ്ണുവിന്റെ അച്ഛൻ പറഞ്ഞു അതിനെന്താ നിങ്ങൾക്ക് എപ്പോ വേണേലും ഇങ്ങോട്ടു വരാലോ.. ശേഖരൻ പറഞ്ഞു ഇനി എന്തായാലും ഇങ്ങോട്ടേക്ക് വാരണ്ടിവരില്ല.... വിഷ്ണുവിന്റെ അമ്മാവൻ പറഞ്ഞു അതെന്താ അങ്ങനെ പറഞ്ഞത്... സംശയത്തോടെ ശേഖരൻ ചോദിച്ചു അപ്പോഴേക്കും അങ്ങോട്ടേക്ക് മാളും ദേവും ദേവനും ഹരിയും വന്നു... """ അത് എന്താണെന്ന് വെച്ചാൽ ഇവിടുത്തെ കുട്ടിക്ക് ജാതകദോഷമുണ്ട്.. ഭർത്താവ് വാഴില്ല കെട്ടുന്നയാൾ ഒരു വർഷത്തിനുള്ളിൽ മരിക്കും... വിഷ്ണുവിന്റെ അച്ഛൻ പറഞ്ഞു """" അയാളുടെ വാക്ക് കേട്ടു ഞെട്ടി ഇരിക്കുവായിരുന്നു ചെമ്പകമംഗലം..... ദേവി നെഞ്ചത്ത് കൈവെച്ച് ഈശ്വരനെ വിളിച്ച് കരയാൻ തുടങ്ങി.... മാളു കേട്ടത് വിശ്വസിക്കാൻ പറ്റാതെ തറഞ്ഞു നിന്നും പോയി..... എന്നാൽ ശെരി... ഇത് ഇവിടെ വന്ന് പറഞ്ഞ് ബന്ധം അവസാനിപ്പിക്കാനാ ഞങൾ വന്നത്... ഇനി ഇറങ്ങുവാ.... വിഷ്ണുവിന്റെ അച്ഛൻ പറഞ്ഞു ഞങ്ങൾക്ക് രണ്ട് ആണ്മക്കളും ഒരു പെണ്ണും ഉണ്ട്....

എന്ന് കരുതി ഒന്നിനെ കൊലക്ക് കൊടുക്കാൻ പറ്റില്ലല്ലോ... അത് കൊണ്ടാ മോളെ ഞങ്ങൾ ഈ കല്യാണത്തിൽ നിന്ന് ഒഴിവാക്കുന്നത്... മാളുവിനെ നോക്കി വിഷ്ണുവിന്റെ അമ്മ പറഞ്ഞു... അതിൽ കൂടുതലൊന്നും പറയാതെ അവര് പോയി... മാളു ആണേൽ അപ്പോൾ തന്നെ കരഞ്ഞോണ്ട് റൂമിലേക്ക് പോയി ... """" ശേഖരേട്ടാ നമ്മുക്ക് മാളുവിന്റെ ജാതകം ഒന്നുടെ നോക്കി അവര് പറഞ്ഞത് സത്യമാണോയെന്ന് അറിയണം.... ദേവി കരഞ്ഞോണ്ട് പറഞ്ഞു """ എന്റെ ദേവി നിനക്ക് വേറെ പണിയൊന്നുമില്ലേ.... എനിക്ക് ഈ ജാതകത്തിലൊന്നും വിശ്വാസമില്ലന്ന് നിനക്ക് അറിഞ്ഞുടെ... ജാതകം നോകിട്ടാനോ ഞാൻ നിന്നെ കല്യാണം കഴിച്ചത്...????? അതേയ് അമ്മേ.... ജാതകം നോക്കിട്ട് ഒന്നുമല്ലല്ലോ ഞാൻ ദേവൂനെ കല്യാണം കഴിച്ചത്... എന്നിട്ട് ഞങ്ങൾ ഇപ്പോ ജീവിക്കുന്നില്ല..... ഹരി പറഞ്ഞു എന്നാലും അവര് പറഞ്ഞത് സത്യമാണോ എന്നറിയാലോ... ദേവി പറഞ്ഞു മ്മ്മ് എന്നാൽ നമ്മുക്ക് പോയി നോക്കാം... ശേഖരൻ പറഞ്ഞു വേണ്ട ഇങ്ങോട്ടേക്ക് വിളിപ്പിക്കാം കുഴപ്പം എന്തേലുമുണ്ടേൽ പ്രതിവിധി നടത്തലോ....

ദേവി പറഞ്ഞു മ്മ്മ് ശെരി എന്നാൽ അങ്ങനെ ചെയാം.... ❤️❤️❤️❤️❤️❤️❤️❤️❤️ പിറ്റേ ദിവസം ജ്യോൽസിൻ വന്ന് മാളുവിന്റെ ജാതകം നോക്കി ഭർത്താവ് വാഴില്ലന്ന് തന്നെ ഉറപ്പിച്ച് പറഞ്ഞു... മാളുവിന്‌ ചേരുന്ന ഒരു ജാതകം എവിടേയോയുണ്ട് അത് സമയമാകുമ്പോൾ അരികിലേക്ക് വരുമെന്നും പറഞ്ഞ് ജ്യോൽസിൻ പോയി..... എനിക്ക് ഇനി കല്യാണമൊന്നും വേണ്ട അച്ഛാ... ഞാൻ ഇവിടെ നിന്നോളം... എനിക്ക് പേടിയാ അച്ഛാ.... ഞാൻ കരണം ആരുടെ ജീവൻ പോകരുത്..... """ നീ എന്തൊക്കയാ മാളു ഈ പറയുന്നത് ജാതകം നോക്കിട്ടു ഒന്നുമല്ല എല്ലാവരും ജീവിക്കുന്നത്.... എന്നാലും എനിക്ക് ഇനി ഒരു കല്യാണം വേണ്ട ദേവേട്ടാ.... ഞാൻ സമ്മതിക്കില്ല ഇനി ഒന്നിനും.... എല്ലാവരോടും പറഞ്ഞിട്ട് കരഞ്ഞുകൊണ്ട് മാളു റൂമിലേക്ക് പോയി അവളുടെ ഇപ്പോഴത്തെ അവസ്ഥ കൊണ്ട ഇങ്ങനെയോക്കെ പറയുന്നത്... രണ്ട് ദിവസം കഴിയട്ടെ നമ്മുക്ക് അവളെ പറഞ്ഞു മനസിലാക്കാം.... ഹരി പറഞ്ഞു രണ്ട് ദിവസം മാളു ആരോടും മിണ്ടാതെ റൂമിൽ തന്നെ കഴിച്ച് കൂട്ടി... വിഷ്ണു മാളൂനെ വിളിക്കാറുണ്ടെങ്കിലും മാളു കോൾ എടുക്കാറിലായിരുന്നു.... """" പിറ്റേന്ന് മാളുവിനെ റൂമിൽ കാണുന്നില്ലന്ന് പറഞ്ഞ് കരയുന്ന ദേവൂന്റെ സൗണ്ട് കേട്ടണ് ദേവൻ എണിച്ചത്... വീട്ടിൽ എല്ലായിടത്തും നോക്കിയെങ്കിലും മാളു എവിടെ ഉണ്ടായിരുന്നില്ല...

ഫോണിൽ വിളിച്ചപ്പോൾ ഫോൺ റൂമിൽ തന്നെ ഉണ്ടെന്നു മനസിലായി """" മാളുവിനെ കാണാതെ ദേവി കിടന്നു കരയാൻ തുടങ്ങി... ദേവൂന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു.... മാളു ഇനി എന്തേലും അവിവേകം കാണിച്ചുകാണുമോ എന്ന ഭയം എല്ലാവരിലും നിറഞ്ഞു """ ദേവനും ഹരി മാളുവിനെ അന്വേഷിച്ച് പോകാൻ തുടങ്ങിയപ്പോഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്ന് നിന്നത്.... അതിൽ നിന്ന് വിഷ്ണുവും മാളും ഇറങ്ങി വന്നു.... കഴുത്തിലെ മഞ്ഞചരടും നെറ്റിയിലെ ചുമപ്പും അവൾ ഒരു സുമഗലിയായെന്ന് വിളിച്ച് പറഞ്ഞിരുന്നു... ദേവനെ ഹരിയെ മുറ്റത്തു കണ്ട മാളു ഒന്നും പേടിച്ചു... ദേവേട്ടാ ഞാൻ... പറഞ്ഞു മുഴുവനാകും മുന്പേ മാളുവിന്‌ ദേവന്റെ കൈയിൽ നിന്നും നല്ലത് കിട്ടിയിരുന്നു..... പിന്നെയും ദേവൻ അവളെ തല്ലാൻ തുടങ്ങിയപ്പോൾ വിഷ്ണു വന്ന് തടഞ്ഞു.... അപ്പോഴേക്കും മുറ്റതെ സൗണ്ട് കേട്ട് എല്ലാവരും ഇറങ്ങിവന്നിരുന്നു..... എല്ലാവരും ഞങ്ങളോട് ക്ഷമിക്കണം... ഞാൻ വിളിച്ചിട്ട് മാളു ഫോൺ എടുകുന്നില്ലായിരുന്നു... അവസാനം ഇറങ്ങി വന്നിലകിൽ ഞാൻ ജീവനോടെ ഉണ്ടാകില്ലന്ന് പറഞ്ഞത് കൊണ്ടാണ് ഇവൾ ഇറങ്ങി വന്നത്.... എനിക്ക് നല്ലൊരു ജോലി ഉണ്ട് ഇവളെ നോക്കാനുള്ള കഴിവും... അത് മതി ഇനി മുന്നോട്ടു ജീവിക്കാൻ....

എല്ലാവരുടെ അനുഗ്രഹത്തോടെ പുതിയോര് ജീവിതത്തിലേക്ക് കടക്കണം എന്നായിരുന്നു ആഗ്രഹം പക്ഷെ നടന്നില്ല.. ഒന്ന് വീട്ടിൽ പോകണം അത് കഴിഞ്ഞ് എന്റെയൊരു ഫ്രണ്ട് വീട് ശെരിയാക്കി തരാന്ന് പറഞ്ഞിട്ടുണ്ട്.... അങ്ങോട്ടേക്ക് പോകാനാ തീരുമാനം... എല്ലാവരിടുമായി വിഷ്ണു പറഞ്ഞു """ അതിന്റെ ആവിശമില്ല വിഷ്ണു.... നിങ്ങൾക്ക് ഇങ്ങോട്ടേക്ക് വരാം ഇവിടെ താമസികം..... അത് ശെരിയാകില്ല അച്ഛാ..... അതേയ് ശെരിയാകും.... നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് ഇത്രയും ചെയ്തില്ലേ..... ഇനി ഞങ്ങൾ പറയുന്നത് കേട്ടാൽ മതി.... ഇപ്പോ വീട്ടിൽ പോയി എല്ലാവരോടും പറഞ്ഞു അനുഗ്രഹം മേടിച്ചിട്ടു വാ.... ബാക്കി വന്നിട്ട് തിരുമാനികാം ..... ശേഖരൻ പറഞ്ഞു """ മ്മ്മ് """ ശെരിയച്ച..... വിഷ്ണു മാളു വിഷ്ണുവിന്റെ വീട്ടിലേക്ക് പോയി.... തിരികെ വന്ന അവരെ ചെമ്പകമംഗലം സന്തോഷത്തോടെ തന്നെ സ്വികരിച്ചു.... രണ്ട് ദിവസം കഴിഞ്ഞ് എല്ലാവരെ വിളിച്ച് ഒര് ഫങ്ക്ഷൻ നടത്തമെന്ന് തീരുമാനിച്ചു..... പറഞ്ഞത് പോലെ രണ്ട്‌ ദിവസം കഴിഞ്ഞ് സിറ്റിയിലെ അറിയപെടുന്ന ഹോട്ടലിൽ വെച്ച് മാളുവിന്റെ വിഷ്ണുവിന്റെ ഫക്‌ഷൻ നടത്തി.... വിഷ്ണുവിന്റെ വീട്ടുകാർ വന്നെങ്കിലും വേഗം തന്നെ പോയി.... എന്നാൽ അവിടേക്ക് വിളിക്കപെടാത്ത ഒരു അതിഥിയായി അലീന കടന്ന് വന്നു.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story