പ്രണയ പ്രതികാരം: ഭാഗം 80

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

എല്ലാവരെ വിട്ട് തന്റെക്കൂടെ വരുവല്ലേ.. സങ്കടമുണ്ടാകും... ഇപ്പോ ഒന്നും പറയാൻ പോകണ്ട , കരഞ്ഞ് തന്നെ തീർക്കട്ടെയെന്ന് കരുതി ഒന്നും മിണ്ടാതെ ഡാർവിൻ റൂമിന് പുറത്തേക്ക് പോയി.... ദേവേട്ട , ഞാൻ പറഞ്ഞതൊക്കെ സത്യമല്ലേ.... ഫോൺ കൈയിൽ പിടിച്ച് മിണ്ടാതെ നിൽക്കുന്ന ദേവനോട് വൃന്ദ ചോദിച്ചു... എന്താ ദേവാ ആരു പറഞ്ഞത്... അവൾ എവിടെയാ.....!!! ഡാർവിന്റെ അടുത്താണോ... സംശയത്തോടെ ഹരി ദേവനോട് ചോദിച്ചു.... അതേയ് ഹരിയേട്ടാ... ദേവൻ പറഞ്ഞു അപ്പോൾ ഇതിലെന്തെകിലും ചതിയുണ്ടാകും ദേവാ.. അല്ലാതെ നമ്മുടെ ആരു ഒരിക്കലും ഇങ്ങനെ ചെയ്യില്ല... വൃന്ദയെ നോക്കികൊണ്ട് ഹരി ദേവനോട് പറഞ്ഞു... എന്ത് ചതി...!!!! ഒരു ചതിയുമില്ല...!!!! അലീന അവളുടെ ഇഷ്ടത്തിനാ ഡാർവിന്റെ കൂടെ പോയത്.....!!!!! അവളെ അവളുടെ ഇഷ്ടത്തിന് വിട് അതാ നിങ്ങൾക്ക് നല്ലത്....!!!! ഡാർവിന്റെ സ്വഭാവം നിങ്ങൾക്കറിയാഞ്ഞിട്ടാ... അവന്... അവന് അവളെ കിട്ടില്ലെന്ന് തോന്നിയാൽ കൊല്ലാൻ പോലും മടിക്കില്ല... മരിച്ച് കിടക്കുന്ന അവളെക്കാൾ നല്ലതല്ലേ , എവിടെലും ജീവിച്ചിരിക്കുന്ന അലീനയെ കാണാൻ... അർഥം വെച്ച് കൊണ്ട് വൃന്ദ എല്ലാവരെ നോക്കി കൊണ്ട് ചോദിച്ചു... പെട്ടന്നുള്ള വൃന്ദയുടെ മാറ്റാം കണ്ട് ദേവനും ഹരി പേടിയോടെ പരസ്പരം നോക്കി...

'ആരുവിന്റെ പുറകെ പോയാൽ അവളെ കൊല്ലുമെന്ന് 'വൃന്ദ പറയാതെ പറയുന്നതാണെന്ന് ഹരിക്കും ദേവനും മനസിലായി... ഹരി എന്തോ പറയാൻ തുടങ്ങിയപ്പോൾ വേണ്ടയെന്ന രീതിക്ക് ദേവൻ കണ്ണടച്ച് കാണിച്ചു.... എന്നാലും അവൾക്ക് നമ്മളെ ചതിക്കാൻ എങ്ങനെ കഴിഞ്ഞു ഹരിയേട്ടാ... ഇടക്കണ്ണിട്ട് വൃന്ദയെ നോക്കി കൊണ്ട് ദേവൻ ഹരിയോട് ചോദിച്ചു... അത് ശെരിയാ , ആരു ഇങ്ങനെ ചെയ്യുമെന്ന് ഞാനും കരുതിയെതേയില്ല... എന്നാലും ഇത് സത്യമാണോയെന്ന് നമ്മുക്കൊനന്ന് അന്വേഷികണ്ടേ ദേവാ... ഹരി ദേവനോട് ചോദിച്ചു... വേണ്ട ഹരിയേട്ടാ , ഇനി ഇതിന്റെ പുറകെ പോകണ്ട... ഇനിയെത് ചെയ്യണമെന്ന് എനിക്കറിയാം... ഹരിയേട്ടൻ അവളുടെ ഇച്ചായന്മാരെ വിളിച്ച് കാര്യം പറഞ്ഞേക്ക്.. പിന്നെ അവരോട് ഇവിടെ വന്ന് അവളുടെ സാധനങ്ങളൊക്കെ കൊണ്ട്പോകാനും പറഞ്ഞേക്ക്... അവളുടെ ഓർമ്മകൾ പോലും ഇനിയിവിടെ പാടില്ല..... ദേവൻ പറഞ്ഞു ദേവാ.... എന്നാലും ഞാനൊന്ന്.. വേണ്ട ഹരിയേട്ടാ....അവളെന്താണെന്ന് എനിക്ക് മനസിലായി... ഇനി ഹരിയേട്ടൻ അവളെ സപ്പോർട്ട് ചെയ്യണ്ട..... എന്തോ പറയാൻ തുടങ്ങിയ ഹരിയെ തടഞ്ഞ് കൊണ്ട് ദേവൻ പറഞ്ഞു... ശെരി.... ഞാനൊന്നും പറയുന്നില്ല , നീ എന്താണെന്ന് വെച്ചാൽ ചെയ്തോ.. ഞാൻ പോകുവാ എന്റെ വീട്ടിലേക്ക്...

ആരുവിന്റെ വീട്ടിലേക്ക് വിളിച്ച് ഞാൻ കാര്യം പറഞ്ഞേക്കാം.. വൃന്ദയെ ദേവനെ ഒന്ന് നോക്കിട്ടു ഹരി പുറത്തേക്കിറങ്ങൻ തുടങ്ങി... ആ ഹരിയേട്ടാ , ദേവൂനെ വിളിച്ച് എവിടെയാണെന്ന് ചോദിക്ക് , അവൾ മോളെ കൂട്ടാൻ പോയെക്കുവല്ലേ... ഇങ്ങോട്ടേക്ക് തത്കാലം വരണ്ടാന്ന് പറഞ്ഞേക്ക്... അതേപോലെ ലാലിയെ അഞ്ജുനെ കൂടെയോന്ന് വിളിക്ക് , അവർ ഇന്ന് അങ്ങോട്ടേക്ക് വരുന്നുണ്ടന്ന് പറഞ്ഞാരുന്നു.. വിളിച്ച് വരണ്ടാന്ന് പറ... വേഗം വിളിക്കണം... ഹരിയെ നോക്കി പറഞ്ഞിട്ട് ദേവൻ അകത്തേക്ക് പോയി... ദേവൂ മോളും , അതേപോലെ ലാലിയും അഞ്ജുവും അപകടത്തിലാണെന്ന് ഹരിക്ക് മനസിലായി... ഹരി അപ്പോൾ തന്നെ പുറത്തേക്ക് പോയി.... കാര്യമൊന്നും മനസിലാകാതെ കരഞ്ഞ് കൊണ്ട് ലളിത അകത്തേക്ക് പോയി... ഒന്നാലോചിച്ച ശേഷം വൃന്ദയും അകത്തേക്ക് തന്നെ പോയി... വൃന്ദ വേണി വരുമ്പോൾ നിൽക്കുന്ന റൂമിനുള്ളിലേക്ക് കയറുന്നത് കണ്ട് ദേവൻ അവളെറിയാതെ പതിയെ മറഞ്ഞ് നിന്നു... വൃന്ദ വേഗം ഫോണെടുത്ത് ഡാർവിനെ വിളിച്ചു... രണ്ട് റിങ്ങിൽ തന്നെ ഡാർവിൻ കാൾ എടുത്തു... ഹലോ.... ഡാർവിൻ.... താങ്ക്യൂ.. അലീനയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചതിന്... ആ... ഇവിടെയെല്ലാം ഒക്കെയാണ് , അലീന പറഞ്ഞതൊക്കെ ദേവൻ വിശ്വസിച്ച് മട്ടാണ്...

പക്ഷേ അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല... കാരണം എല്ലാമറിഞ്ഞിട്ടും ഒന്നും പുറത്ത് കാണിക്കാതെ നടന്നവനാണ് ദേവൻ... ഏയ്യ് , കുഴപ്പമില്ല.... ഞാൻ ശ്രദ്ധിച്ചോളാം.. ഞാൻ പറഞ്ഞതൊക്കെ ദേവൻ വിശ്വസിച്ചിട്ടുണ്ടാകിൽ അവൻ ഒരിക്കലും അലീനയെ അന്വേഷിച്ച് ഇവിടുന്ന് പോകില്ല , മറിച്ചാണെങ്കിൽ അവളെ അന്വേഷിച്ച് പോകും... അങ്ങനെയെങ്കിൽ ഞാൻ തോറ്റ് പോകും ഡാർവിൻ... പിന്നെ... പിന്നെ അലീന ജീവനോടെ ഉണ്ടാകില്ല....!!!! അലീന മാത്രമല്ല ഞാനും...!!!! അവളെ കൊന്നിട്ട് സ്വയം മരിക്കാൻ വരെ ഞാൻ തയാറാണ്... എന്നാലും ജയിക്കാൻ ഞാനവളെ അനുവദിക്കില്ല...!!! അതെന്റെ വാശിയ.....!!!! ഇനി നിയെനിക്ക് ഒരു ഹെല്പ് കുടി ചെയ്യണം , അലീനയുടെ ഫ്‌ബി , ഇൻസ്റ്റഗ്രാം , വാട്സ്ആപ്പ് , എല്ലാത്തിന്റെയും പ്രൊഫൈൽ പിച്ചർ നീ ചേഞ്ച്‌ ചെയ്യണം... ഇനി അതൊക്കെ നിങ്ങളുടെ പിച്ചർ വെച്ചാൽ മതി....!!! അതിന് അവളെക്കൊണ്ട് നീ സമ്മതിപ്പിക്കണം.. പിന്നെ അവളുടെ വാട്സപ്പ് ഇനി നീ വേണം യൂസ് ചെയ്യൻ , അതിൽ നിന്ന് നിങ്ങളുടെ ഫോട്ടോസ് ദേവന് അയച്ച് കൊടുക്കണം.. അത് കാണുമ്പോഴൊക്കെ ദേവന് അലീനയോട് വെറുപ്പ് കുടിക്കൂടി വരണം....!!! ഈ ഒരു കാര്യം കുടി നിയെനിക്ക് ചെയ്ത് തന്നാൽ മതി...!!! ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു...

അപ്പൊ നമ്മള് തമ്മിലുള്ള എഗ്രിമെന്റ് അവസാനിക്കുവാ.. ഇനി ഒരു കോൺടാക്ട് നമ്മൾ തമ്മിൽ ഉണ്ടാകില്ല... ബൈ....!!!!! വൃന്ദ കോൾ കട്ടാക്കി സിം ഉരി ബാത്‌റൂമിലേക്ക് പോയി... *** ദേവൂനെ വിളിച്ച് കിട്ടാതെ വന്നപ്പോൾ ഹരിക്ക് പേടിയായി.. പെട്ടന്നാണ് ലാലിയുടെ കാര്യം അവന് ഓർമ്മ വന്നത്... ഹലോ.... ഹരിയേട്ടാ , പറ... ലാലി... ലാലി നി എവിടെ...?? നിനക്ക് കുഴപ്പമൊന്നുല്ലല്ലോ.... എന്താ ഹരിയേട്ടാ , എന്താ പറ്റിയെ... പേടിയോടെ അവൻ ചോദിച്ചു.... നി എവിടെയാ... നിനക്ക് കുഴപ്പമൊന്നുല്ലല്ലോ...??? ഞാൻ വീട്ടിലേക്ക് പോയികൊണ്ടിരിക്കുവാ... അഞ്ജുവോ...??? എന്റെ കുടെയുണ്ട് ഹരിയേട്ടാ , കുറച്ച് നേരെമായി ഞങ്ങളെ ആരോ ഫോളോ ചെയ്യുന്നുണ്ട് , അത് കൊണ്ട് വണ്ടി ഒര് സ്ഥലത്ത് സൈഡാക്കി വെച്ചിരിക്കുവാ.. എന്താ പ്രശ്നം... ആ , ടാ അത്... ടാ , ഒര് മിനിറ്റ്.. ദേവൂ വിളിക്കുന്നുണ്ട്... ഞാൻ കോൾ കോൺഫറൻസിൽ ഇടം... ഹലോ.. ഹരിയേട്ടാ.... ഹലോ.. ദേവൂ... നി എവിടെയാ... മോൾ എവിടെ...?? എന്താ വിളിച്ചിട്ട് എടുക്കാത്തത്... പേടിയോടെ ഹരി ദേവൂനോട് ചോദിച്ചു... ഞാൻ ബസ് കാത്ത് നിൽകുവാ... ഞങ്ങളുടെ പുറകെ അരക്കയോ ഇത്രനേരം ഉണ്ടായിരുന്നു , ഇപ്പോ ഞാൻ മോളെ കൊണ്ട് ബസ് സ്റ്റോപ്പിൽ നിൽകുവാ... അപ്പുറത്ത് മാറി ആരൊക്കയോയുണ്ട് ഹരിയേട്ടാ, എനിക്ക് എന്തോ പേടിപോലെ... പേടിയോടെ തന്നെ ദേവൂ പറഞ്ഞു... ദേവേച്ചി ഏത് ബസ്റ്റോപ്പിലാ... അഞ്ജു വേഗം ചോദിച്ചു.... ആ അഞ്ജു മോളെ , നീയെവിടെ...??

ഞങ്ങളുടെ പുറകയും ആരോ ഉണ്ടായിരുന്നു ദേവേച്ചി... ദേവേച്ചി എവിടെയാണെന്ന് പറ ഞങ്ങൾ അങ്ങോട്ടേക്ക് വരാം.... ലാലി വേഗം ചോദിച്ചു.... ആ അവിടെ തന്നെ നിൽക്ക്... ചിഞ്ചു അവിടെ അടുത്തുണ്ട് , അവള് വരും... ഞങ്ങളും ഇപ്പോ വന്നേക്കാം... അഞ്ജു പറഞ്ഞു... ദേവൂ... മോളെ നോക്കണേ.. ഞാനും ഇപ്പോ വരാം... ഹരിയും ദേവൂനോട് പറഞ്ഞു... ഹരിയേട്ടാ... എന്താ പ്രശ്നം..??? ദേവൂ കോൾ കട്ടാക്കി കഴിഞ്ഞ് ലാലി ഹരിയോട് ചോദിച്ചു.... ടാ , നമ്മുടെ ആരുനെ ഡാർവിൻ കൊണ്ട് പോയി... എന്താ...!!!!!! ഞെട്ടി കൊണ്ട് ലാലി ചോദിച്ചു.... ഹരിയേട്ടാ... എന്താ പറയുന്നത്.. അഞ്ജുവും ചോദിച്ചു.... ബാക്കി വന്നിട്ട് പറയാം.... നി സണ്ണിച്ചാനെ വിളിച്ച് കാര്യം പറ.... ഹരി കോൾ കട്ട്‌ ചെയ്ത് വണ്ടിക്ക് സ്പീഡ് കൂട്ടി.... വൃന്ദ പറയുന്നത് കേട്ട് ദേഷ്യം കടിച്ചമർത്തി നില്കുവായിരുന്നു ദേവൻ... പക്ഷേ എടുത്ത് ചാടി ഒന്നും ചെയ്യാൻ പറ്റില്ലെന്ന് അവനറിയാമായിരുന്നു.. ദേവൻ വേഗം അവന്റെ റൂമിലേക്ക് പോയി ഫോൺ എടുത്ത് ഹരിയെ വിളിച്ചു.... ദേവാ.... തത്കാലം നീയൊന്നിനും ഇറങ്ങേണ്ട.... അത് ആരുന് അപകടമാണ്.. ഞങ്ങൾ അന്വേഷിച്ചോളാം.. പുത്തൻപുരകൽ നിന്ന് എല്ലവരും ഇറങ്ങിട്ടുണ്ട്..... നീ ടെഷനടിക്കാതിരിക്ക്... ദേവൻ ഹരിയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു...

എന്തേലുമുണ്ടേൽ എന്നെ വിളിക്കണേ ഹരിയേട്ടാ.... ഞാൻ വിളിക്കടാ നീ ടെൻഷനാകാതെ... ഹരി പറഞ്ഞു.... """ കോൾ കട്ട്‌ ചെയ്ത് കഴിഞ്ഞ് ദേവന് ഭ്രാന്ത് പിടിക്കും പോലെ തോന്നി... എന്താകയോ ആലോചിച്ച് ദേവൻ ബെഡിലേക്കിരുന്നു... സമയം ഇഴഞ്ഞ് നിങ്ങുന്നതല്ലാതെ ആരുവിന്റെ ഒര് വിവരവും കിട്ടിയില്ല... ആരു നീയിതെവിടെയാ...!!! എന്തിനാ എന്നെ തനിച്ചാക്കി പോയത്....!" ശ്രദ്ധിക്കാത്തത് എന്തേയ് ആരു....!!! അല്ല നിയല്ല , ഞാനാ... ഞാനാ ശ്രദ്ധിക്കാത്തത്... ഞാൻ കുറച്ചൂടെ ശ്രദ്ധിക്കണമായിരുന്നു... വൃന്ദയുടെ കാര്യം നിന്നോട് മറച്ച് വെക്കരുതായിരുന്നു.... തീരെ ശ്രദ്ധിച്ചില്ല ഞാൻ.... എന്റെ തെറ്റാ എല്ലാം...!!! വിഷമിക്കരുത്ട്ടോ.... ഞാൻ വരും.... നിന്നെയവൻ എവിടെക്കൊണ്ട് ഒളിപ്പിച്ചാലും ഞാൻ വരും..!! ആരുവിന്റെ ഫോട്ടോയിലേക്ക് നോക്കികൊണ്ട് ആരോടിന്നില്ലാതെ ദേവൻ പറഞ്ഞു... **** ദേവേച്ചി.... ചിഞ്ചു... മോളെ... ചിഞ്ചുനെ കണ്ടാ ദേവൂ വേഗം അവളുടെ അരികിലേക്ക് ഓടി ചെന്നു.... ആരാ ദേവേച്ചി പുറകെ വന്നേ... ചുറ്റും നോക്കികൊണ്ട് ചിഞ്ചു അവളോട് ചോദിച്ചു.... അറിയില്ല , പക്ഷേ ഇപ്പോ കാണുന്നില്ല... പുറകിലേക്ക് നോക്കികൊണ്ട് ദേവൂ പറഞ്ഞു... മ്മ്മ് " അവരുടെ പ്ലാൻ പുർത്തിയായപ്പോൾ തിരികെ പോയി കാണും... ദേവേച്ചി കയറ് , നമ്മുക്ക് കുറച്ച് അപ്പുറത്തേക്ക് മാറി നിൽകാം...

ദേവൂ വേഗം ചിഞ്ചുവിന്റെ വണ്ടിയിലേക്ക് കയറി... കുറച്ച് മാറി വണ്ടി പാർക്ക് ചെയ്ത ശേഷം ചിഞ്ചു ഫോൺ എടുത്ത് ലാലിയെ വിളിച്ച് അങ്ങോട്ടേക്ക് വരാൻ പറഞ്ഞു... ദേവൂ ഹരിയെയും വിളിച്ച് പറഞ്ഞു ഇപ്പോ എവിടെയാ ഉള്ളതെന്ന്.... ആദ്യയം എത്തിയത് ലാലിയും അഞ്ജുവുമായിരുന്നു.... അതിന് ശേഷം ഹരി വന്നു..... ദേവൂ.... പേടിച്ച് നിൽക്കുന്ന ദേവൂന്റെ അരികിലേക്ക് ഹരി ഓടി ചെന്നു.... ഹരിയേട്ടാ... പേടിക്കണ്ട, ഇനിയാരും വരില്ല... ഹരി അവളെ സമാധാനിപ്പിച്ചു.... അഞ്ജു മോളെ എടുത്ത് നില്കുവായിരുന്നു.... ഹരിയേട്ടാ , ഇനി എന്താ ചെയ്യുവാ... ഇതൊക്കെ എങ്ങനെയാ സംഭവിച്ചത്.... പേടിയോടെ ലാലി ഹരിയോട് ചോദിച്ചു... വൃന്ദ വീട്ടിൽ വേണിയായി വന്ന് ആരുനെ കൊണ്ട് പോയതാ... ഹരി കാര്യങ്ങളൊക്കെ എല്ലാവരോടും പറഞ്ഞു... അപ്പോഴേക്കും ചാർളിയും അങ്ങോട്ടേക്ക് വന്നിരുന്നു.... ഇനിയെന്താ ഹരിയേട്ടാ ചെയ്യുവാ... ചാർളി ഹരിയോട് ചോദിച്ചു.... എന്ത് ചെയ്യണേലും ശ്രദ്ധിക്കണം , ആരു അവരുടെ കൈയിലാണ്... ഹരി പറഞ്ഞു.... എനിക്ക്... എനിക്ക് പേടി തോന്നുവാ ഹരിയേട്ടാ , അവൻ ആരുനെ എന്തെകിലും... അത്രക്കുണ്ട് അവന്റെ പക.... പേടിയോടെ ലാലി പറഞ്ഞു.... ഇല്ലടാ , നി പേടിക്കണ്ട... പിന്നെ നമ്മൾ ഒരുമിച്ച് നിൽകുന്നത് നല്ലതല്ല... മാറി മാറി നമ്മുക്ക് അന്വേഷിക്കാം...

ചാച്ചു , നി ദേവൂനെ മോളെ എന്റെ വീട്ടിൽ കൊണ്ടാക്കണം... എന്നിട്ട് നമ്മുക്ക് ഒര് സ്ഥലം ഫിക്സ് ചെയ്ത് അവിടെ വെച്ച് കാണാം.. ഹരി ചാർളിയോട് പറഞ്ഞു... ശെരി ഹരിയേട്ടാ... ചാർളി പറഞ്ഞു.... എന്തേലും വിവരം കിട്ടിയാൽ അറിയിക്കണേ ഹരിയേട്ടാ... ഹരിയോട് പറഞ്ഞിട്ട് ലാലിയും പോയി... ❤️❤️❤️❤️❤️❤️❤️❤️❤️ ദേ , ഈ ഡ്രസ്സ്‌ ഇട്ട് റെഡിയായിരിക്ക്... ഏതിർക്കാതെ ചെയ്യണം.. നി ഇവിടുന്ന് മുബൈ എത്തുന്നത് വരെ നിന്റെയാളുകൾ നിരീക്ഷണത്തിൽ തന്നെയായിരിക്കും... ആരുവിന് നേരെ ഒര് കവർ നീട്ടികൊണ്ട് ഡാർവിൻ പറഞ്ഞു... ഒന്നും മിണ്ടാതെ ആരു ആ ഡ്രസ്സ് വാങ്ങി അവിടെ തന്നെയിരുന്നു.... ഞാൻ താഴെയുണ്ടാക്കും... ലേറ്റ് ആവരുത്.. ആരുനോട് പറഞ്ഞശേഷം ഡാർവിൻ താഴേക്കിറങ്ങി പോയി.... കുറച്ച് കഴിഞ്ഞപ്പോൾ ആരു താഴേകിറങ്ങി ചെന്നു.... നി ഡ്രസ്സ്‌ മാറിയില്ലേ... ഡാർവിൻ ആരുനോട് ചോദിച്ചു... ഞാൻ കൂടെ വന്നാൽ പോരെ...!!!! അത് ഞാൻ ചെയ്യാം.... എന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടേണ്ട...!!!! സൗണ്ട് ഉയർത്തി കൊണ്ട് ആരു പറഞ്ഞു.. മ്മ്മ്മ്മ് " വാ... ഒന്ന് മൂളിയ ശേഷം ഡാർവിൻ പുറത്തേക്ക് നടന്നു , കൂടെ ആരുവും.... ***** ആളൊഴിഞ്ഞ വഴിയിൽ വണ്ടി നിർത്തി എന്തോ ആലോചിച്ചിരിക്കുവായിരുന്നു ഹരി.... ഉറക്ക ക്ഷീണം അവന്റെ കണ്ണുകളിൽ തെളിഞ്ഞ് നിൽക്കുന്നുണ്ട്..

ദൂരെന്ന് ഒര് വണ്ടി വരുന്നത് കണ്ടപ്പോഴേ ഹരിക്ക് മനസിലായി അത് സണ്ണിച്ചാന്റെ കറാണെന്ന്... അവർക്ക് പുറകെ തന്നെ ചാർളിയും ലാലിയും ഉണ്ടായിരുന്നു... ഹരി..... ഇനിയെന്താടാ നമ്മൾ ചെയ്യണ്ടത്... ആരുനെ എവിടെയാ ഇനി നമ്മൾ അന്വേഷികണ്ടത്... കാറിൽ നിന്ന് വെപ്രാളത്തോടെ ഇറങ്ങി വന്ന സണ്ണി ഹരിയോട് ചോദിച്ചു..... സണ്ണിയുടെ കൂടെത്തന്നെ ജസ്റ്റിയും ഷിനിയും ഉണ്ടായിരുന്നു.. ആരുവിനെ കാണാത്തതിന്റെ സങ്കടവും അതിന്റെ കൂടെ ഭക്ഷണം കഴിക്കാത്തതിന്റെയും ഉറങ്ങാത്തതിന്റെയും ക്ഷീണം കൂടെ എല്ലാവരുടെ മുഖത്തുണ്ടായിരുന്നു.... എന്റെ സണ്ണിച്ചാ ഒന്ന് സമാധാനപ്പെട് ആരുനെ നമ്മുക്ക് ഉടനെ കണ്ട് പിടിക്കാം.. സണ്ണിയെ സമാധാനിപ്പിക്കാൻ എന്നോണം ഹരി പറഞ്ഞു..... ഇനിയെവിടെ ചെന്നന്വേഷിക്കാനാ ഹരിയേട്ടാ... നമ്മുക്കറിയുന്ന സ്ഥലത്തൊക്കെ നോക്കിയില്ല... സങ്കടത്തോടെ ജസ്റ്റി പറഞ്ഞു... ആരുവിന്റെ ഫോൺ ട്രൈസ് ചെയ്തു , ഫോൺ കിട്ടി പക്ഷേ ആരുവിന്റെ ഒരു വിവരവുമില്ല... പേടിയോടെ ഷിനി പറഞ്ഞു.... ഇത്രപെട്ടന്ന് എന്തായാലും അവൻ ആരുനെ കൊണ്ട് മുംബൈക്ക് പോകില്ലന്നാ ഉറപ്പിൽമേലാണ് നമ്മൾ അന്വേഷികൻ ഇറങ്ങിയത്.... പക്ഷേ അവർ എവിടെയാ ഉള്ളതെന്ന ഒരു തെളിവ് പോലും ഇത്രനേരമായിട്ടും നമ്മുക്ക് കിട്ടിയില്ല... സങ്കടത്തോടെ ലാലി പറഞ്ഞു....

പിന്നെയവർ എവിടെയായിരിക്കും... എത്രയാലോചിച്ചിട്ടും മനസിലാകാത്തത് അതാണ്... ചാർളി പറഞ്ഞു... ഒര് രാത്രിയും ഒര് പകലും കഴിഞ്ഞിരിക്കുന്നു... എന്നിട്ടും ആരുനെ പറ്റി ഒരു വിവരമില്ല... കൊച്ചെന്തേലും കഴിച്ചോയെന്ന് പോലും അറിയില്ല... നമ്മളെ കാണാത്ത അവൾ ഒന്നും കഴിച്ച് കാണില്ല... സങ്കടത്തോടെ സണ്ണി പറഞ്ഞു.. വൃന്ദയെ കൊണ്ട് പറയിപ്പിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല... പക്ഷേ ഇപ്പൊ നമ്മളെന്തേലും ചെയ്താൽ അത് ആരുവിന്റെ ജീവന് ദോഷം ചെയ്യും, അത്കൊണ്ട് മാത്രമാ സഹിച്ച് നിൽകുന്നത്... ദേഷ്യത്തോടെ ജസ്റ്റി പറഞ്ഞു.... ദേവന്റെ അവസ്ഥയും അത് തന്നെയാ സണ്ണിച്ചാ... അവൻ അവിടെ ഭ്രാന്ത് പിടിച്ച് നടക്കുന്നുണ്ടാകും ഇപ്പൊ... വൃന്ദയുടെ ഡാർവിന്റെ പ്ലാനിങ്ങാണ് ഇതെന്ന് അറിഞ്ഞിട്ടും അവർക്കെതിരെ ഒന്നും ചെയ്യാൻ പറ്റാത്തയാവസ്ഥയാ ദേവന്.... എന്തിന് ആ വീട്ടിൽ നിന്ന് ആരുനെ അന്വേഷിക്കാൻ ഒന്നിറങ്ങാൻ പോലും അവന് പറ്റുന്നില്ല... തോറ്റ് നില്കുന്നവളാ വൃന്ദ... ജയിക്കാൻ ചിലപ്പോൾ ആരുനെ കൊല്ലാനും അവൾ മടിക്കില്ല... എല്ലാവരോടുമായി ഹരി പറഞ്ഞു.. പെട്ടന്നാണ് സണ്ണിയുടെ ഫോൺ റിങ് ചെയ്തത്.. സണ്ണി വേഗം ഫോണെടുത്ത് നോക്കി... എബിയാണ്...!!!! മുംബൈയിൽ ഡാർവിനെത്തിയാൽ അറിയിക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു....

ഹരിയോടായി പറഞ്ഞ് കൊണ്ട് സണ്ണി വേഗം കോൾ എടുത്തു... ഹലോ.... എബി... പറ... ആണോ.... അപ്പൊ അവനവിടെ ഏതിയല്ലേ...!!! അതേയ് , ഞങളങ്ങോട്ടക്ക് വരുവാ...!! ആ ഞങ്ങളെല്ലാവരുമുണ്ടാകും...!!! പിന്നെ നിന്റെയൊര് ശ്രദ്ധ ഉണ്ടാകണേ... ശെരിയെടാ , ഞങ്ങൾ വന്നിട്ട് വിളികാം... നമ്മൾ മുംബക്ക് പോകുന്നു...!!! അതും എത്രയും പെട്ടന്ന്...!! ഫോൺ കട്ടാക്കി കൊണ്ട് എല്ലാവരെ നോക്കി സണ്ണി പറഞ്ഞു.... എന്താ ചേട്ടായി എബി പറഞ്ഞെ... ആരു അവിടയുണ്ടോ.....??? ആകാംഷയോടെ ഷിനി ചോദിച്ചു... ഡാർവിൻ അവിടെയെത്തി.... കൂടെ ഒര് പെൺകുട്ടിയുണ്ടെന്ന എബിക്ക് വിവരം കിട്ടിയത്.... പക്ഷെ അത് ആരുവാണോ എന്നറിയില്ലന്നാ അവൻ പറഞ്ഞത്... അത് ആരു ആയിരിക്കും സണ്ണിച്ചാ... ലാലി വേഗം മറുപടി പറഞ്ഞു... പക്ഷേ നമ്മൾ ഇവിടുന്ന് മുംബൈക്ക് പോയാൽ വൃന്ദയുടെ ആളുകൾ ഡാർവിനെ വിവരമറിയികില്ലേ സണ്ണിച്ചാ... സംശയത്തോടെ ഹരി ചോദിച്ചു.... അവളറിയിക്കട്ടെ....!!! നമ്മളെന്തായാലും ഇന്ന് രാത്രി മുംബൈക്ക് പോകുന്നു... ആരുനെ കൊണ്ടേ നമ്മളിനി തിരികെ വരും..... സണ്ണി ഉറപ്പിച്ച് പറഞ്ഞു.... ❤️❤️❤️❤️❤️❤️❤️❤️ ആരു നീ എന്തെങ്കിലും കഴിക്ക്... എന്നോടുള്ള ദേഷ്യം തീർക്കണ്ടത് ഭക്ഷണത്തോടാല്ല.... ആരുവിന്റെ മുന്നിലേക്ക് ഭക്ഷണ പത്രം നിട്ടികൊണ്ട് ഡാർവിൻ പറഞ്ഞു... ആരു അതിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ മിണ്ടാതിരുന്നു.... അലീന...!!!!!!! വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്...!!! നിന്നോട് ഒരിക്കൽ ഞാൻ പറഞ്ഞു ,

ഈ ഡ്രസ്സ് ഒക്കെ മാറി ഭക്ഷണം കഴിക്കാൻ... നീയിപ്പം ദേവനാരായണന്റെ ഭാര്യയല്ല... ഈ ഡാർവിന്റെ ഡയാനയാണ്....!! ഇനി എനിക്ക് ഇഷ്ട്ടമുള്ളപോലെയാണ് നി ജീവിക്കണ്ടത്... നിനക്കി സാരി ഒട്ടും ചേരില്ല.... പിന്നെ എനിക്കിത് ഇഷ്ട്ടമല്ലെന്ന് നിനക്കറിയാലോ... അത്കൊണ്ട് ഇനി പഴേപോലെ ഡയാനയായി ഡ്രസ്സ്‌ ചെയ്തിട്ടെ എന്റെ മുന്നിലേക്ക് നി വരവൂ... ഒരു താക്കീത് പോലെ ഡാർവി അരുവിനോട് പറഞ്ഞു..... കത്തുന്ന ഒര് നോട്ടമായിരുന്നു ഡാർവിന് ആരുവിൽ നിന്ന് കിട്ടിയ മറുപടി.... ശത്രു ആണെകിലും മുന്നിലേക്ക് നിട്ടുന്ന ഭക്ഷണ പത്രം തട്ടിയെറിയരുതെന്ന് എന്റെ അച്ചായന്മാർ എന്നെ പഠിപ്പിച്ചിട്ടുണ്ട്... അത് കൊണ്ട്.... അത് കൊണ്ട് മാത്രം ഞാനത് ചെയ്യുന്നില്ല...!!! പക്ഷേ ഇനിയും നീയെന്റെ മുന്നിലിരുന്നാൽ ഞാനത് ചെയ്ത് പോകും...!!!! ദേഷ്യത്തോടെ ആരു ഡാർവിയെ നോക്കി പറഞ്ഞു.... ഇല്ല അലീന..... നിയെത്ര ദേഷ്യം കാണിച്ചാലും കാര്യമില്ല.... കാരണം ഇവിടെ ഞാൻ പറയുന്നതെ നടക്കു.... അത് മാത്രമേ നടക്കു....!!!!! നിനക്ക് വാശി കാണിക്കാൻ ഇത് പുത്തൻപുരകലോ... നിന്റെ ദേവന്റെ ചെമ്പകമംഗലാവോ അല്ല....!! ഈ ഡാർവിന്റെ സാമ്രാജ്യമണിത് , ഇവിടെ ഞാൻ പറയുന്നതാ അവസാന വാക്ക്....!!!ഇനിയൊര് വാണിംഗ് ഉണ്ടാകില്ല... ഞാനിനി വരുമ്പോഴേക്കും ഈ ഫുഡ് നീ കഴിച്ചിരിക്കണം....!!!!! അതേപോലെ ഡ്രസ്സും മാറിയിരിക്കണം....!! ദേഷ്യത്തോടെ ആരുനെ നോക്കി പറഞ്ഞിട്ട് ഡാർവിൻ റൂമിൽ നിന്നിറങ്ങി പോയി...

വാതിൽ തുറന്ന് പുറത്തിറങ്ങിയ ഡാർവിൻ കാണുന്നത് എല്ലാം കേട്ട്കൊണ്ട് പുറത്ത് നിൽക്കുന്ന ഇസയെയായിരുന്നു.... അപ്പാ.... ആ ആന്റി ആരാ....?? സംശയത്തോടെ ഇസ ഡാർവിനോട് ചോദിച്ചു... "" ആന്റിയല്ല ഇസ... അത് അത് അമ്മയാണ്... ഇസയുടെ അമ്മ... ഇനി അങ്ങനെ വിളിച്ചാൽ മതിട്ടോ... ഇസയെ ചേർത്ത് പിടിച്ച് കൊണ്ട് ഡാർവി പറഞ്ഞു.... റൂമിന്റെ വിടവിലൂടെ അകത്തിരിക്കുന്ന ആരുനെ ഇസയൊന്ന് നോക്കി... പുഞ്ചിരിയോടെ ഇസ അമ്മ എന്ന് ഉരുവിട്ടു... ഡാർവി താഴേക്ക് ചെന്നപ്പോൾ എന്തൊക്കയോ ആലോചിച്ചിരിക്കുവായിരുന്നു മനു... അവൻ ചെന്ന് മനുവിന്റെ അടുത്തിരുന്നു.. അല്ല ഡാർവി , എന്താ നിന്റെ പ്ലാൻ.. അവളെയിങ്ങനെ റൂമിലടച്ചിടനാണോ...?? ഇവിടെ വന്ന് ഇത്ര നേരമായിട്ടും ഒര് തുള്ളി വെള്ളം പോലും അവൾ കുടിച്ചിട്ടില്ല... ഇങ്ങനെയാണേൽ അവൾക്കെന്തേലും പറ്റും.... അടുത്തിരിക്കുന്ന ഡാർവിനോട് മനു പറഞ്ഞു... എല്ലാവരെ പിരിഞ്ഞ് വന്നതല്ലേ , രണ്ട് ദിവസം അതിന്റെ സങ്കടമുണ്ടാകും.. അത് കഴിഞ്ഞ് ശെരിയായിക്കോളും.... ഡാർവി പറഞ്ഞു.... അത് കഴിഞ്ഞ് ശെരിയായില്ലകിൽ...?? സംശയത്തോടെ മനു ചോദിച്ചു.... എന്തായാലും അവളെ തിരികെ കൊണ്ട് വിടാൻ എനിക്ക് ഉദ്ദേശമില്ല...!!! ഡാർവി തീർത്ത് പറഞ്ഞു... ഡാർവിയോട് ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലാന്ന് മനസിലായത് കൊണ്ട് കൂടുതലൊന്നും പറയാതെ മനു എണിച്ച് പോയി.. ❤️❤️❤️❤️❤️❤️❤️

റൂമിലുടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവായിരുന്നു വൃന്ദ.. അവളുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞ് നിൽക്കുകയായിരുന്നു... തന്റെ ലക്ഷ്യം പൂർത്തിയായിരിക്കുന്നു , ദേവൻ അലീനയെ പൂർണമായി വെറുത്ത് തുടങ്ങി....!!! അങ്ങനെ വെറുത്ത് തുടങ്ങിയത് കൊണ്ടാണല്ലോ അലീന മിസ്സായി ഒര് രാത്രി , ഒര് പകലും കഴിഞ്ഞിട്ടും ദേവൻ അവളെ അന്വേഷിച്ച് പോകാത്തത്...!!! ഇപ്പൊ ദേ ഒര് രാത്രികുടി കഴിയാൻ പോകുവാ... എന്നിട്ടും ദേവന് ഒരു സങ്കടവുമില്ലാ... അത് മാത്രമല്ല ഇവിടെയരും അലീനയെ പറ്റി ഒന്നും സംസാരിക്കുന്നില്ല...!!! എന്നോട് എല്ലവരും നല്ല സ്‌നേഹത്തോടാണ് സംസാരിക്കുന്നതും... ചിരിയോടെ ഓരോന്ന് ചിന്തിച്ച് കൊണ്ട് വൃന്ദ ബെഡിലേക്കിരുന്നു.... അപ്പോഴാണ് ഡോറ് പതിയെ തുറന്ന് ദേവൻ അകത്തേക്ക് വന്നത്... ദേവനെ കണ്ട വൃന്ദ ഒരു ചിരിയോടെ എണീച്ചു.... വൃന്ദ നിയെനിക്കൊര് ഹെൽപ്പ് ചെയ്യണം.. എന്താ ദേവേട്ട.... പറഞ്ഞോ... സന്തോഷത്തോടെ വൃന്ദ ദേവനോട് ചോദിച്ചു.... നീ ഈ കുടുംബത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് , ശരിയാണ്... പക്ഷേ എന്റെ അച്ഛനോട് ചെയ്തത് എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല...!! അതേപോലെ ക്ഷമിക്കനും...!!! എന്ന് കരുതി നിന്റെ സ്‌നേഹം കണ്ടില്ലന്ന്‌ നടിക്കാനും എനിക്ക് കഴിയില്ല...

അത്കൊണ്ട് എനിക്ക് നിന്നെ പൂർണ്ണമായി സ്നേഹിക്കാൻ കുറച്ച് സമയം വേണം... ഒളികണ്ണാൽ വൃന്ദയുടെ ചാലനങ്ങൾ നിരീക്ഷിച്ച് കൊണ്ട് ദേവൻ അവളോട് പറഞ്ഞു..... എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരുന്നോളാം ദേവേട്ടാ..!!!! അതീവ സന്തോഷത്തോടെ വൃന്ദ വേഗം ദേവനോട് മറുപടി പറഞ്ഞു... അതെയ് , നീ കുറെ നാൾകുടി കാത്തിരിക്കേണ്ടി വരും.. പക്ഷേ എനിക്ക് അലീനയുടെ മുന്നിൽ ജയിക്കണമെങ്കിൽ നമ്മുടെ കല്യാണം കഴിയണം , അതും അവളുടെ മുന്നിൽ വെച്ച്..... വൃന്ദയെ നോക്കാതെ തിരിഞ്ഞ് നിന്ന് കണ്ട് ദേവൻ പറഞ്ഞു.... """ എന്ന് വെച്ചാൽ....??? സംശയത്തോടെ വൃന്ദ ദേവനെ നോക്കി ചോദിച്ചു..... നമ്മൾ നാളെ വെളുപ്പിന് മുംബൈയ്ക്ക് പോകുന്നു.... അവിടെ വെച്ച് ഡാർവിനെ അലീനയെയും കാണുന്നു... അവരോട് കുറച്ച് കാര്യങ്ങൾ പറഞ്ഞ് തീർക്കാനുണ്ട്... അത് കഴിഞ്ഞ് അവിടെ അലീനയുടെ മുൻപിൽ വെച്ച് തന്നെ ഞാൻ നിന്നെ കല്യാണം കഴിക്കുന്നു... എനിക്ക് അവളുടെ മുന്നിൽ ജയിച്ചേ പറ്റൂ...!!! അതിന് നീയെന്നെ സഹായിക്കില്ലേ..!!! വൃന്ദയുടെ കൈയിൽ പിടിച്ച് കൊണ്ട് ദേവൻ ചോദിച്ചു..... അത്.... അത് ഞാനൊന്ന് ആലോചിക്കട്ടെ...!!! എന്നിട്ട് പറയാം.... എന്താകയോ സംശയമുള്ള പോലെ വൃന്ദ ദേവനോട് പറഞ്ഞു... ശെരി , നീ ആലോചിക്ക്.... ഞാനെന്തായാലും പോകാൻ തീരുമാനിച്ചു... എനിക്ക് അവളുടെ മുന്നിൽ ജയിച്ചേ പറ്റു... വൃന്ദയോട് പറഞ്ഞിട്ട് ദേവൻ റൂമിൽ നിന്നിറങ്ങിപ്പോയി......

ഒര് പക്ഷേ ദേവൻ തന്നെ ചതിക്കുന്നതായിരിക്കുമോ....?? ദേവൻ പോയ വഴിയേ നോക്കിക്കൊണ്ട് വൃന്ദ ചിന്തിച്ചു..... എന്തായാലും ദേവനെ തന്നെ അങ്ങോട്ട് വിടാൻ പറ്റില്ല...!!! കൂടെ പോയേ പറ്റൂ....!!! ദേവൻ തന്നെ ചതിക്കുകയാണെങ്കിൽ അവിടെ വെച്ച് അവസാനിപ്പിച്ചിരിക്കും ഞാൻ എല്ലാവരെ.. പകയോടെ വൃന്ദ സ്വയം പറഞ്ഞു.... ❤️❤️❤️❤️❤️❤️ രാത്രിക്കുള്ള ഫ്ലൈറ്റിന് സണ്ണിയും ഹരിയും ലാലിയും മുംബൈക്ക് പോയി... അവരെ പിക്ക് ചെയ്യാൻ എബിയും , എബിയുടെ കൂടെ റോയിയും അവിടെയുണ്ടായിരുന്നു.. അമലയുടെ വീട്ടിലേകായിരുന്നു എല്ലാവരും പോയത്... ആരുവിന്റെ കാര്യങ്ങളൊക്കെയറിഞ്ഞ് അവിടെയെല്ലാവരും വിഷമിച്ചിരിക്കുവായിരുന്നു... വെളുപ്പിനുള്ള ഫ്ലൈറ്റിന് ദേവനും വൃന്ദയും മുംബൈയ്ക്ക് പോയി... വൃന്ദ തന്നെ ഏർപ്പടകിയെ സ്ഥലത്തേക്കായിരുന്നു അവര് പോയത്.... ആ ഫൈറ്റിൽ തന്നെ അഞ്ജുവും ജസ്റ്റിയും ഉണ്ടായിരുന്നു.... പുത്തൻ പുരക്കൽ ആരുമില്ലാത്തത് കൊണ്ട് ഷിനി അവിടെ നിന്നും... ചെമ്പകമാഗലത് ആരും ഇല്ലാത്തത് കൊണ്ട് രാവിലെ അങ്ങോട്ടേക്ക് ചാർളിയും ചിഞ്ചുവും ചെന്നു.... ❤️❤️❤️❤️❤️❤️❤️❤️

വൈകുന്നേരം വീട്ടിൽ വന്ന മനു കാണുന്നത് ദേഷ്യപ്പെട്ട് ഉമ്മറത്തൂടെ നടക്കുന്ന ഡാർവിനെയായിരുന്നു.. എന്താടാ , എന്താ പ്രശ്നം...??? ഡാർവിയുടെ മുഖം കണ്ട് സംശയത്തോടെ മനു അവനോട് ചോദിച്ചു.... ഭീഷണിപ്പെടുത്തിട്ട് പോലും കുറച്ച് വെള്ളമല്ലാതെ വേറൊന്നും അവള് കഴിക്കുന്നില്ല... രണ്ടാമത്തെ ദിവസമാ ഇങ്ങനെ പട്ടിണി കിടക്കുന്നത്... ദേഷ്യത്തോടെ അതിലുപരി സങ്കടത്തോടെ ഡാർവി മനുനെ നോക്കി പറഞ്ഞു.... അറക്കാൻ കൊണ്ട് വന്നതല്ലേ നി അവളെ... പിന്നെയവൾക്ക് എങ്ങനെ ഫുഡ് കഴിക്കാൻ തോന്നും... ഡാർവിനെ നോക്കിക്കൊണ്ട് മനു ചോദിച്ചു ഡാർവി ദേഷ്യത്തോടെ മനുവിനെ ഒന്ന് നോക്കി.... നോക്കിപ്പെടിപ്പിക്കണ്ട.... ഞാൻ സത്യമാ പറഞ്ഞത്....!!! ഞാൻ പോയി സംസാരിച്ച് അവൾക്ക് ഫുഡ് കൊടുത്തോളം.. ആ പിന്നെ , ഈ ദേഷ്യം വെച്ചോണ്ട് നിയങ്ങോട്ടേക്ക് വരണ്ട... അവൾ എന്തേലും കഴിച്ചോട്ടെ... ഡാർവിന്റെ ദേഷ്യം കണ്ട് മനു അവനോട് പറഞ്ഞു.... മനു റൂമിൽ ചെല്ലുമ്പോൾ വന്നപോലെ തന്നെയിരിക്കുവായിരുന്നു ആരു... അവളുടെ അവസ്ഥ കണ്ടപ്പോൾ മനുവിന് വല്ലാത്ത സങ്കടം തോന്നി....!!!! അലീന... ആരുവിന്റെ മുന്നിലിരുന്ന് കൊണ്ട് മനു അവളെ വിളിച്ചു... ആരു പതിയെ മുഖമുയർത്തി നോക്കി... കണ്ടിട്ടുണ്ടോ നിയെന്നെ....???

ആരുനെ നോക്കി ചിരിയോടെ മനു ചോദിച്ചു.... എവിടേയോ... പക്ഷേ കൃത്യയമായി ഓർക്കുന്നില്ല... പാതിയെ ആരു പറഞ്ഞു.... നീയും ഡാർവി കൂടെ ഒരിക്കൽ എന്നെ കാണാൻ വന്നിട്ടുണ്ട് , എന്റെ അമ്മ ഹോസ്പിറ്റലിൽ കിടന്നപ്പോൾ.... ഇപ്പോ ഓർമ്മ വന്നോ..??? മനു ആരുനോട് ചോദിച്ചു.... മ്മ്മ്മ് " ചെറു ചിരിയോടെ ആരു ഒന്ന് മുളി.... അലീന... എനിക്ക്... എനിക്ക് മനസിലാകും നിന്റെയാവസ്ഥ...!! പക്ഷേ ഡാർവിന്റെ വാശി , അതിനേക്കാൾ വലുതാണ്...!!! ഇനിയിപ്പം പഴേതിനെ പറ്റിയൊന്നും പറഞ്ഞിട്ട് കാര്യമില്ല , കഴിഞ്ഞത് കഴിഞ്ഞു... അതിന്റെ പേരിൽ പട്ടിണി കിടന്ന് നീ ആരോഗ്യയം കളയണ്ട...!! ഇതാ കുറച്ചെന്തേലും കഴിക്ക്...!!! ആരുന്റെ മുന്നിലേക്ക് ഭക്ഷണ പത്രം നീട്ടികൊണ്ട് മനു പറഞ്ഞു.... ആരു ഒന്നും മിണ്ടാതെ അത് മേടിച്ച് അതെ ഇരുപ്പ് ഇരുന്നു.... പിന്നെ... അലീന... നിന്നോട് ഒരു കാര്യം പറയാനുണ്ട്....!!!! എന്താ എന്നാ രീതിക്ക് ആരു മനുവിനെ നോക്കി.... നീ വിചാരിക്കുന്ന പോലെ പ്രതികാരം തീർക്കാനല്ല അവൻ നിന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത്....!!!! അവന് ശെരിക്കും നിന്നെ ഇഷ്ട്ടമാണ്...!!! അലീന എന്ത് പറയുമെന്നറിയാതെ സംശയത്തോടെ മനു അവളോട് പറഞ്ഞു..... ഇഷ്ടം ഒരാൾക്ക് മാത്രം ഉണ്ടായാൽ മതിയോ...??? എനിക്ക് ഡാർവിയെ ഇഷ്ട്ടമല്ല....!!!! ഒരിക്കലും... ഒരിക്കലും ഞാനവനെ സ്‌നേഹിച്ചിട്ടില്ല..!!! ഞാനിവിടെ വന്നത് അവന്റെ കൈയിൽ നിന്ന് എന്റെ മായയെയും , അഖിലയെയും ,

അവരെപോലുള്ള ഒരുപാട് പെൺകുട്ടികളെ രക്ഷിക്കാൻ വേണ്ടി മാത്രമാണ്...!!!! ഒര് ദയയുമില്ലാതെ പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ വിറ്റ് തിന്ന് ജീവിച്ച , അവനെ... ആ ഡാർവിയെ ഒരിക്കലും ഞാൻ സ്‌നേഹിക്കാൻ പോകുന്നില്ല...!!! ദേഷ്യത്തോടെ വെറുപ്പോടെ ആരു മനുനോട് പറഞ്ഞു.... അലീന നീ പറഞ്ഞതൊക്കെ ശരിയാണ്... ഡാർവിന്റെ സ്വഭാവം മുൻപ് വളരെ മോശമായിരുന്നു.... ഞാൻ അവനെ ഒരിക്കലും ന്യായീകരിക്കുന്നതല്ല , എങ്കിലും പറയുവാ... അവന് വേണ്ടിയല്ല അവനെല്ലാം ചെയ്തത് , ഒക്കെ മാർട്ടിന് വേണ്ടിയാ...!!! നി പറഞ്ഞില്ലേ പെൺകുട്ടികളെ വിറ്റ് പൈസ്സ മേടിച്ചെന്ന് , അതിൽ ഡാർവിക്ക് ഒര് പങ്കുമില്ല... അതിന്റെ സത്യം ഡാർവിക്ക് അറിയില്ലായിരുന്നു... മാർട്ടിയെ അവന് ജീവനായിരുന്നു... അതവൻ നന്നായി ഉപയോഗിച്ചു... അവന് വേണ്ടിയാ ഡാർവിൻ എല്ലാം ചെയ്തത്... അവൻ പറയുന്നതായിരുന്നു ഡാർവിയുടെ സത്യം... ഡാർവിയെ ഇങ്ങനെയാക്കി തീർത്തത് മാർട്ടിനും അവന്റെ അപ്പനും കൂടിയാണ്...!!!! ഡാർവിൻ ജയിലിലായ ശേഷമാണ് പലതു ഞങ്ങളാറിയുന്നത്... ഡാർവിൻ അവൻ "'ഒരനാഥനാണ്.. " സ്വന്തമെന്ന് പറയൻ അവന് ആരും തന്നെയില്ല.... കുറെ ബാങ്ക് ബാലൻസ് മാത്രമുണ്ട്....!!!! ജയിലിൽ നിന്ന് ഇറങ്ങിയ അവന് ഞാനെ ഉണ്ടായിരുന്നുള്ളു...

ആരുമില്ലാതായവന് വഴിയിൽ നിന്ന് കിട്ടിയതാണ് നീ ഇവിടെ കണ്ടാ ആ കൂട്ടി...!! ഡാർവിൻ തന്നെയാ അവന് പേരിട്ടത് " ഇസഹാക്ക് " ഇസ എന്ന് വിളിക്കും... നിന്നെപ്പോലെ തന്നെ ഡാർവിക്ക് ഇപ്പോ അവനും പ്രിയപ്പെട്ടതാണ്.... " റൂമിന്റെ വിടവിലൂടെ തന്നെ തന്നെ നോക്കുന്ന ഇസയെ ആരു ഒന്ന് നോക്കി....' നീയും ഇസയും കൂടെ എന്നും വേണമെന്ന അവൻ ആഗ്രഹിക്കുന്നത്... കുറച്ച് ദിവസം നി അകന്ന് നിന്നാലും അത് കഴിഞ്ഞ് നിയവനെ സ്‌നേഹിക്കുമെന്നാണ് അവന്റെ വിശ്വാസം...!!! അതൊര് വിശ്വാസം മാത്രമാണ്...!!! ഞാനൊരിക്കല്ലും ഡാർവിയെ സ്‌നേഹിക്കാൻ പോകുന്നില്ല...!!! പിന്നെ എനിക്കുറപ്പുണ്ട് എന്നെ രക്ഷിക്കാൻ എന്റെ റാം വരുമെന്ന്... കഴുത്തിൽ കിടക്കുന്ന മിന്ന് മുറുകെ പിടിച്ച് പ്രതീക്ഷയോടെ ആരു പറഞ്ഞു.... അത് നിന്റെ വെറും പ്രതീക്ഷ മാത്രമാണ് അലീന...!!!!! ദേവനൊരിക്കലും ഇവിടെ വരാൻ പോകുന്നില്ല....!!! ഇനി വന്നാൽ തന്നെ അവൻ ജീവനോടെ തിരികെ പോകില്ല....!!!!! ആരുവിന്റെ സംസാരം കേട്ട് കൊണ്ട് റൂമിലേക്ക് വന്ന ഡാർവിൻ ദേഷ്യത്തോടെ ഉറക്കെ ആരുനെ നോക്കി പറഞ്ഞു.... അങ്ങനെയെങ്കിൽ നിനക്ക് എന്നെക്കൂടെ കൊല്ലേണ്ടി വരും ഡാർവിൻ...!!! അതെ ദേഷ്യത്തോടെ തന്നെ ആരു അവനോട് പറഞ്ഞു...... അങ്ങനെയെങ്കിൽ അങ്ങനെ...!!! എന്ത് തന്നെയായാലും നിന്നെ ഞാനിവിടുന്ന് വിടാൻ പോകുന്നില്ല...!!! എനിക്ക് നിന്നെ കൊല്ലാൻ ഉദ്ദേശമില്ല...

നിന്നെ സ്നേഹിക്കാനും നിന്റെ കൂടെ ജീവിക്കാനുമാണ് ഞാൻ നിന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത്.. അത് ഞാൻ ചെയ്യും..!!!! പിന്നെ നീ സമ്മതിച്ചാലും ഇല്ലെങ്കിലും നാളെ നമ്മുടെ കല്യാണമാണ്....!!! രാവിലെ റെഡിയായിരിക്കണം...!!! ഇടാനുള്ള ഡ്രാസൊക്കെ രാവിലെ ഞാൻ കൊണ്ട് വന്ന് തരാം...!!!! വാശി കാണിച്ചിട്ട് കാര്യമില്ല , നിന്നെ പിടിച്ച് കെട്ടി കൊണ്ട് പോയിട്ടാണങ്കിലും ഞാനെന്റെ ആഗ്രഹം സാധിച്ചിരിക്കും..!!!! ഒര് കാര്യം കൂടെ പറയാം.... നാളെ രാവിലെ ഞാൻ വരുമ്പോൾ നിന്റെ കഴുത്തിൽ ഈ മിന്ന് ഞാൻ കാണാൻ പാടില്ല...!!! അരുന്റെ മിന്നിലേക്ക് നോക്കി അവളോട് പറഞ്ഞിട്ട് ഡാർവിൻ റൂമിൽ നിന്നിറങ്ങി പോയി... ഡാർവിൻ പറഞ്ഞത് കേട്ട് ഞെട്ടി തരിച്ച് നിൽകുവായിരുന്നു ആരു.. ഞാനറിയാതെ എന്റെ കല്യാണമോ..!!!! ഇവിടുന്ന് രക്ഷപ്പെടാൻ പോയിട്ട് ആത്മഹത്യ ചെയ്യാൻ പോലുമുള്ള വഴിയടച്ചിട്ടാണ് ഡാർവിൻ എന്നെയി റൂമിലാക്കിയത്...!!! ഓരോന്ന് ആലോചിക്കുന്തോറും ആരുന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. ആരുവിന്റെ അവസ്ഥ കണ്ടപ്പോൾ അവളോട് കൂടുതലൊന്നും പറയാതെ മനു പുറത്തേക്കിറങ്ങി പോയി.... മനു ഹാളിലേക്ക് ചെന്നപ്പോൾ തലയ്ക്ക് കൈയും കൊടുത്തിരിക്കുവായിരുന്നു ഡാർവിൻ...... എടാ.... നിന്നോട് അങ്ങോട്ടേക്ക് വരരുതെന്ന് പറഞ്ഞിട്ടല്ലേ ഞാൻ പോയത്... മനു ദേഷ്യത്തോടെ ഡാർവിയോട് ചോദിച്ചു.... ഞാനൊങ്ങോട്ടക്ക് വന്നതല്ല , ഞാനെന്റെ റൂമിലേക്ക് പോകും വഴി അവള് പറയുന്നത് കെട്ടാതാണ്....

പിന്നെയെനിക്ക് നിയന്ത്രിക്കാൻ പറ്റുമോ....?? സങ്കടത്തോടെ ഡാർവി മനുനോട് ചോദിച്ചു.... എങ്കിലും നിനക്കവളോട് കുറച്ച് മയത്തിൽ സംസാരിക്കാമായിരുന്നു.... ഡാർവിന്റെ അടുത്തിരുന്ന് കൊണ്ട് മനു അവനോട് പറഞ്ഞു..... അവളോട് എത്ര നന്നായി സംസാരിച്ചിട്ടും കാര്യമില്ല..... അവളൊന്നും കേൾക്കാൻ പോകുന്നില്ല...!!!!! ആ അവളെയാണോ നി കല്യാണം കഴിക്കാൻ പോകുന്നത്... എന്തിനാ കണ്ടൊണ്ടിരിക്കാനാണോ....??? ഡാർവിയെ നോക്കി പുച്ഛത്തിൽ മനു ചോദിച്ചു...... ആ , പതിയെ എല്ലാം ശെരിയായിക്കോളും.... അത് വരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്.. സമയം ഒരുപാടായില്ലേ... നീ വീട്ടിൽ പോകാൻ നോക്ക്.... ഡാർവിൻ മനുനോട് പറഞ്ഞു.... മ്മ്മ്മ് " ശെരിയെട , ഞാൻ പോകുവാ.. എണിച്ച് കൊണ്ട് മനു ഡാർവിയെ നോക്കി പറഞ്ഞു.... അല്ല , നാളെ നീ എന്റെ കൂടെ പള്ളിയിലേക്ക് വരില്ലേ....??? വേറെയാരുമില്ല എനിക്ക്... പോകാൻ തുടങ്ങിയാ മനുവിനെ നോക്കി വേദനയോടെ ഡാർവി ചോദിച്ചു.... പിന്നെ ഞാൻ വരാതെ , ഞാൻ രാവിലെ സ്മൃതിയെ കൊണ്ട് ഞാൻ വന്നേക്കാം... സ്മൃതിയെ കൊണ്ട് വരണ്ടടാ , അവൾക്ക് വിശേഷമുള്ളതല്ലേ...??? കല്യാണം കഴിഞ്ഞിട്ട് ഞാനും ആരുവും കൂടെ അങ്ങോട്ട് വന്ന് അവളെ കണ്ടോളാം... നീ അവളോട്‌ കാര്യം പറഞ്ഞാൽ മതി.. പിന്നെ എന്നെ ഒന്ന് വിളിക്കാനും പറ... മനുനെ നോക്കി ഡാർവി പറഞ്ഞു.... എന്നാൽ ശെരി , അങ്ങനെ ചെയ്യാം... എന്തായാലും ഞാൻ രാവിലെ വന്നേക്കാം.. ഡാർവിനോട് പറഞ്ഞിട്ട് മനു പോയി..... ❤️❤️❤️❤️❤️❤️❤️❤️❤️❤️

നാളെ രാവിലെയാണ് പള്ളി വെച്ച് കല്യാണം തീരുമാനിച്ചിരിക്കുന്നത്...!!! പള്ളിയിൽ ഡാർവിന്റെ ആളുകളുണ്ടാകും , അത് കൊണ്ട് പള്ളിയിലേക്ക് പോകുന്ന വഴിക്ക് എന്തേലും ചെയുന്നതായിരിക്കും നല്ലത്.. എബി ദേവനോടും സണ്ണിയോടും പറഞ്ഞു.... എബിയും , സണ്ണിയും, ദേവനും പരസ്പരം കോൺഫറൻസ് കോളിൽ സംസാരിക്കുകയായിരുന്നു..."" ഞങ്ങളിവിടെ എത്തിയത് അവൻ അറിഞ്ഞിട്ടില്ലന്ന് ഉറപ്പാണോ എബി... സംശയത്തോടെ ദേവൻ എബിയോട് ചോദിച്ചു... ഇല്ലടാ , നിങ്ങളിവിടെയെത്തിയത് അവൻ അറിഞ്ഞിട്ടില്ല...!!!ഇനി അറിഞ്ഞിരുന്നെങ്കിൽ അവൻ എപ്പോഴേ ഇവിടെ വന്നേനെ... എബി ദേവനോട് പറഞ്ഞു അങ്ങനെയെങ്കിൽ നാളെ പള്ളിയിലെത്തുന്നതിന് മുൻപ് വഴിയിൽ വെച്ച് ഡാർവിന്റെ കാര്യത്തിൽ ഒര് തീരുമാനമുണ്ടാകണം...!!!! സണ്ണിച്ചാ , ഞാനിവിടെ നിന്ന് വെളുപ്പിന് ഇറങ്ങിക്കോളാം... ഞാൻ വിളിച്ചിട്ട് നിങ്ങളിറങ്ങിയാൽ മതി ദേവൻ സണ്ണിയോട് പറഞ്ഞു... അല്ലടാ , നീയിറങ്ങുമ്പോൾ വൃന്ദയോട് എന്ത് പറയും..!!! സംശയത്തോടെ സണ്ണി ദേവനോട് ചോദിച്ചു വൃന്ദക്കുള്ളത് നാളെ കിട്ടും സണ്ണിച്ചാ...

കാരണം അവൾക്ക് ഇവിടെ ഒരുപാട് കേസുണ്ട്.... ഇനിയുള്ള കാലം അവൾ ജയിലിലായിരിക്കും.. അതിന് വേണ്ടത് റോയിയുടെ സഹായത്തോടെ ഞാൻ ചെയ്തിട്ടുണ്ട്.. ചിരിയോടെ ദേവൻ പറഞ്ഞു... പക്ഷേ അവളിതറിഞ്ഞാൽ രക്ഷപെടാൻ ശ്രമിക്കില്ലേ...??? സംശയത്തോടെ എബി ദേവാനോസ് ചോദിച്ചു തീർച്ചയായും.... അവളിവിടെ എന്നെ നിരീക്ഷിക്കാൻ കുറെയാളുകളെ ഏല്പിച്ചിട്ടുണ്ട്.... അവരെയൊക്കെ രാവിലേ മാറ്റി തരാമെന്ന് റോയ് പറഞ്ഞിട്ടുണ്ട്.... എന്തായാലും വൃന്ദ എണിക്കുന്നതിന് മുൻപ് ഞാനിവിടെ നിന്നിറങ്ങും... ആ പിന്നെ എബി , നീ ഒരു കാര്യം കൂടെ ചെയ്യണം..... എന്താടാ.... പറഞ്ഞോ.... രാവിലെ ഞാൻ വിളിക്കുമ്പോൾ നി ഇങ്ങോട്ടേക്ക് വരണം , ഞങ്ങള് ആരുനെ കൊണ്ട് തിരികെ വരുന്നവരെ നിയിവിടെ വൃന്ദയുടെ അടുത്തുണ്ടാകണം... ദേവൻ എബിയോട് പറഞ്ഞു...... ടാ , എനിക്ക് പകരം ലാലി അവിടെ നിൽക്കട്ടെ... ഞാൻ നിങ്ങളുടെ കൂടെ വരാം... ഇവിടുത്തെ കാര്യങ്ങളൊക്കെ എനിക്കല്ലേ അറിയുന്നത്.... എബി ദേവനോട് പറഞ്ഞു.... വേണ്ട എബി.... നീ വീട്ടിൽ നിന്നാൽ മതി...

അതാ നിനക്ക് സൈഫ്... സണ്ണി വേഗം എബിയോട് പറഞ്ഞു... എന്നാൽ അങ്ങനെ ചെയാം , എന്തേലുമുണ്ടെൽ നിങ്ങളെന്നെ വിളിച്ചൽ മതി... എബി സണ്ണിയോടും ദേവനോടും പറഞ്ഞു.... കോൾ കട്ട്‌ ചെയ്ത് കഴിഞ്ഞ് ദേവൻ റൂമിന് പുറത്തേക്ക് നടന്നു... വൃന്ദ അവിടെ എന്താകയോ ആലോചിച്ചിരിക്കുവായിരുന്നു... നീ ഇത് വരെ ഉറങ്ങില്ലേ... വൃന്ദയെ കണ്ടാ ദേവൻ അവളോട് ചോദിച്ചു.... ഇല്ല , ഞാൻ ദേവേട്ടൻ വരുന്നത് കാത്തിരിക്കുവായിരുന്നു..... എന്തേയ്... സംശയത്തോടെ ദേവൻ അവളോട് ചോദിച്ചു.... അല്ല , നമ്മൾ എപ്പോഴാ അലീനയെ കാണാൻ പോകുന്നത്.....???? നാളെ പോകാം.. സമയം ഞാൻ രാവിലെ പറയാം... നീ ഇപ്പൊ പോയി കിടന്നുറങ്ങ്... നല്ല ക്ഷീണമുണ്ട് നിന്റെ മുഖത്ത്.. ദേവൻ സ്‌നേഹത്തോടെ അവളോട് പറഞ്ഞു.. ശെരി ദേവേട്ട.... ചിരിയോടെ ദേവനെ നോക്കി പറഞ്ഞിട്ട് വൃന്ദ അകത്തേക്ക് കയറി പോയി... നാളെത്തെ പുലരി എന്താകുമെന്നറിയാതെ എല്ലവരും ഉറക്കത്തിലായിരുന്നു.. അപ്പോഴും ഉണർന്നിരിക്കുന്ന മൂന്ന് ഹൃദയങ്ങൾ ഉണ്ടായിരുന്നു , ദേവേന്റെ ആരുന്റെ... കൂടെ ഡാർവിന്റെ.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story