പ്രണയ പ്രതികാരം: ഭാഗം 81

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

രാത്രി മുഴുവൻ ഓരോന്ന് ചിന്തിച്ച് പുലർച്ചായാണ് ആരും ചെറുതായൊന്ന് കണ്ണടച്ചത്.. ആരോ അരികിൽ വന്ന് നിൽക്കും പോലെയുള്ള തോന്നലിൽ ആരു വേഗം ഞെട്ടി കണ്ണ് തുറന്ന് ചുറ്റും നോക്കി.... കൈയിൽ ഒര് കവറും പിടിച്ച് തന്റെ മുന്നിൽ നിൽക്കുന്ന ഡാർവിനെ കണ്ടപ്പോൾ ആരു വേഗം ചാടിയണിച്ച് കുറച്ച് മാറി നിന്നും... ഫുഡ് കഴിക്കാത്തത് കൊണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു അവൾക്ക്... അത് കൊണ്ട് തന്നെ തളർച്ചയോടെ അവൾ ചുമരിൽ ചാരി നിന്നും... ഇത് നിനക്കുള്ള കല്യാണ ഡ്രസ്സണ്... കുറച്ച് കഴിയുമ്പോൾ റെഡിയായിട്ട് പുറത്തേക്ക് വന്നേക്കണം.. കവർ ആരുവിന്റെ മുന്നിലേക്ക് നീട്ടി കൊണ്ട് ഡാർവിൻ അവളോട് പറഞ്ഞു... ആരു ദേഷ്യത്തോടെ ഡാർവിനെ നോക്കി കൈ കെട്ടി നിന്നും.. ചെയ്യില്ലന്ന് വാശിയാണെങ്കിൽ നിന്നെ ക്കൊണ്ട് ചെയ്യിപ്പിക്കാൻ എനിക്കറിയാം അലീന....!!!! അത്കൊണ്ട് വാശി കാണിക്കാൻ നിൽക്കണ്ട , മര്യധക്ക്... മര്യധക്ക് ഒരുങ്ങി താഴേക്ക് വന്നെക്കണം..!!! ഇനി ഈ കാര്യത്തിനായി എന്നെ ഇങ്ങോട്ടേക്ക് വരുത്തിക്കരുത്....!!!! ദേഷ്യത്തോടെ ആരുനോട് പറഞ്ഞിട്ട് കവർ ബെഡിലേക്ക് വെച്ച് ഡാർവിൻ പോകാൻ വേണ്ടി തുടങ്ങി..... പെട്ടന്ന് എന്തോ ഓർത്ത പോലെ അവൻ അവിടെ തന്നെ നിന്നും... പിന്നെ.... താഴേക്ക് വരുമ്പോൾ നിന്റെ കഴുത്തിൽ കിടക്കുന്ന ആ മിന്ന്....

അതവിടെ ഉണ്ടാകരുത്...!!!! ഉണ്ടായാൽ...!!!!! ഭീഷണിയോടെ ആരുനോട് പറഞ്ഞിട്ട് ഡാർവിൻ പുറത്തേക്കിറങ്ങി പോയി.... ഡാർവിൻ പോയതും എന്തൊക്കയോ ആലോചിച്ച് കുറച്ച് നേരം ആരു അവിടെ നിന്നും... പിന്നെ പതിയെ ആ ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് പോയി... ആരു വരുന്നതും പ്രേതീക്ഷിച്ച് ഉമ്മറത്തിരിക്കുവായിരുന്നു ഡാർവിനും മനുവും ഇസയും.. പെട്ടന്നാണ് മനുവിന് ഒര് കോൾ വന്നത്.... ആരാ എന്ന രീതിക്ക് ഡാർവിൻ മനുവിനെ ഒന്ന് നോക്കി.... ടാ , ഇത് ആയാളല്ലേ.... നി ഇസയുടെ അനിയത്തിയുടെ കാര്യം അന്വേഷിക്കാൻ എല്പിച്ചയാൾ... ഫോൺ ഡാർവിക്ക് നേരെ നീട്ടി ഇസയെ നോക്കി മനു ഡാർവിയോട് പറഞ്ഞു.... ആണോ... പറയുന്നതിനൊപ്പം ഡാർവി ആ ഫോൺ വാങ്ങി കോൾ എടുത്തിരുന്നു.... ഹലോ.... ആ ഞാനാ ഡാർവി... പറ... എന്തായി... ആണോ...!!!! എങ്കിൽ.. ഞാൻ നാളെ വരാം... ആ നാളെ തന്നെ...!!! ഒര് കാരണവശാലും ആ സ്ഥലത്ത് നിന്ന് അവര് കൊച്ചിനെ കൊണ്ട് പോകരുത്... ഓക്കേ... ഞാൻ വിളിക്കാം... ഇന്ന് വൈകുന്നേരം തന്നെ.... ഡാർവി കോൾ കട്ട്‌ ചെയ്‌തു.... എന്താടാ... എന്താ കാര്യം... ഡാർവിയുടെ സന്തോഷം കണ്ട് മനു ചോദിച്ചു.... പ്രേതിക്ഷയുടെ ഒര് വെട്ടം ഇസയുടെ മുഖത്തും ഉണ്ടായിരുന്നു... ദേ , നമ്മുടെ ഇസയുടെ അനിയത്തിയെ കിട്ടാൻ പോകുവാ...!!!

അതും നാളെ തന്നെ...!!! നാളെ ഒര് സ്ഥലം വരെ നമ്മുക്ക് പോകണം.. സന്തോഷമയില്ലേ...?? ഇസയെ നോക്കികൊണ്ട് ഡാർവി ചോദിച്ചു.... സന്തോഷത്തോടെ ഇസ തല കുലുക്കി.. ടാ , കുറെ നേരമായല്ലോ... അലീനയെന്താ വരാത്തത്... മനു ഡാർവിയോട് ചോദിച്ചു.... ഞാൻ പോയി നോക്കാം... മനുവിനോട് പറഞ്ഞ് കൊണ്ട് ഡാർവി ആരുവിന്റെ റൂമിലേക്ക് പോകാൻ തുടങ്ങി... പക്ഷേ ഒര് ചിരിയോടെ അവൻ അവിടെ തന്നെ നിന്നും... താൻ മേടിച്ച് കൊടുത്ത ഡ്രസ്സ്‌ ധരിച്ച് ഇറങ്ങി വരുന്ന ആരു.... വിജയ ചിരിയോടെ തന്നെ ഡാർവി ആരുനെ സ്വീകരിച്ചു....!!!!! ആരു ഒന്നും മിണ്ടാതെ ഡാർവിന്റെ മുന്നിൽ പോയി നിന്നും.. ആരുവിന്റെ കഴുത്തിലേക്ക് നോക്കിയ ഡാർവിന്റെ മുഖം സന്തോഷം കൊണ്ട് കൂടുതൽ തെളിഞ്ഞു... അതിന്റെ ഫലമായി ഡാർവിൻ വേഗം പോയി ആരുവിനെ കെട്ടി പിടിച്ചു... പെട്ടന്നുള്ള ഡാർവിന്റെ നിക്കത്തിൽ ഒന്ന് ഞെട്ടിയെങ്കിലും , ആരു അനങ്ങാതെ അവിടെ തന്നെ നിന്നും... പെട്ടന്ന് തന്നെ ഡാർവിൻ ആരുവിനെ വിട്ടു... ഇനിയുള്ള നിന്റെ ജീവിതം എന്റെ കൂടെ തന്നെയാണെന്ന് നിനക്ക് ഉറപ്പായില്ലേ.... ആരുവിന്റെ ശുന്യമായ കഴുത്തിലേക്ക് നോക്കിക്കൊണ്ട് ഡാർവിൻ അവളോട് ചോദിച്ചു... അതിന് മറുപടിയൊന്നും പറയാതെ ആരു ഡാർവിനെ തന്നെ നോക്കി നിന്നും...

നോക്ക് മനു , ഇവൾ... ഇവൾ ദേവൻ കെട്ടിയ മിന്ന് അഴിച്ച് കളഞ്ഞു... അതിനർത്ഥം എന്നെ സ്നേഹിക്കാൻ തയ്യാറാണെന്നല്ലേ... മനുവിനെ നോക്കി ചിരിയോടെ ഡാർവിൻ ചോദിച്ചു.... മറുപടിയായി ആരുവിന്റെ ശുന്യമായാ കഴുത്തിലേക്ക് നോക്കി തെളിച്ചമില്ലാതാ ഒര് ചിരിച്ചു മനു ഡാർവിന് സമ്മാനിച്ചു.... ഡാർവിന്റെ സന്തോഷം കണ്ടപ്പോൾ ആരു മനസ്സിൽ അവനെ പുച്ഛിച്ച് ചിരിച്ചു... ആരുവിന്റെ കൈക്കുള്ളിൽ ആ മിന്ന് ഭദ്രമായിരുന്നു...!!!! തന്റെ റം തന്നെ രക്ഷിക്കാൻ വരുമെന്ന പ്രേതിക്ഷയായിരുന്നു അതിനുള്ളിൽ...!!! ടാ , നമ്മുക്ക് ഒരുമിച്ച് പോയാൽ പോരെ..?? വാതിലടച്ച് പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ മനു ഡാർവിനോട് ചോദിച്ചു... വേണ്ട , നീയും ഇസയും നിന്റെ വണ്ടിയിൽ വന്നാൽ മതി... നിങ്ങള് നേരെ പള്ളിയിലേക്ക് പോയിക്കോ... ഞാൻ ആരുനെ കൊണ്ട് ഒന്ന് വീട്ടിൽ പോയിട്ട് വന്നേക്കാം... ആരുനെ നോക്കികൊണ്ട് ഡാർവിൻ മനുനോട് പറഞ്ഞു... ടാ , അത് വേണോ...??? മനു ഡാർവിനോട് ചോദിച്ചു... മ്മ്മ്മ് "" വേണം.. അവരുടെ അനുഗ്രഹം കൂടെ വേണം എന്റെ മുന്നോട്ടുള്ള ജീവിതത്തിന്... മനുവിനെ നോക്കി ഡാർവിൻ പറഞ്ഞു.... മ്മ്മ്മ് ശെരി.. എന്നാൽ നിങ്ങൾ പോരെ... ഡാർവിനെ ആരുനെ ഒന്ന് നോക്കിയ ശേഷം മനു ഇസയെ കൊണ്ട് കാറിലേക്ക് കയറാൻ തുടങ്ങി...

ഇസ... കാറിലേക്ക് കയറാൻ തുടങ്ങുന്ന ഇസയെ ഡാർവി പുറകിൽ നിന്ന് വിളിച്ചു.... എന്താ അപ്പ.... വേഗം തിരിഞ്ഞ് നിന്ന് കൊണ്ട് ഇസ ചോദിച്ചു.... വാ.... ഡാർവി വേഗം ഇസയെ വിളിച്ചു... ഇസ അവന്റെ അരികിലേക്ക് ഓടി വന്നു... ഡാർവി മുട്ട് കുത്തി നിന്ന് ഇസയെ ചേർത്ത് പിടിച്ചു.... ഇസയെ നഷ്ടമാകും പോലെ ഒര് തോന്നൽ ഡാർവിക്ക് തോന്നിയിരുന്നു.... അങ്കിളിന്റെ കൂടെ പോയിക്കോ... അപ്പ വേഗം വരാട്ടോ..... ഉമ്മ... ഇസയുടെ നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ട് ഡാർവി അവനോട് പറഞ്ഞു..... ഞാനും വരട്ടെ അപ്പയുടെ കൂടെ... സങ്കടത്തോടെ ഇസ ഡാർവിയോട് ചോദിച്ചു.... വേണ്ട , മോൻ അങ്കിളിന്റെ വണ്ടിയിൽ പോയാൽ മതി... തിരിച്ച് വരുമ്പോൾ നമ്മുക്ക് ഒരുമിച്ച് വരാം... എന്നിട്ട് നാളെ നമ്മുക്ക് അനിയത്തിയെ കൂട്ടാൻ പോകണം... അത് കഴിഞ്ഞ് നമ്മുക്ക് എല്ലാവർക്കും ഒരുമിച്ച് കുറച്ച് ദിവസം കറങ്ങാൻ പോകാം... ആരുവിനെ നോക്കി ഡാർവി ഇസയോട് പറഞ്ഞു.... ഇസ സന്തോഷത്തോടെ ആരുവിനെ ഡാർവിയെ മാറി മാറി നോക്കി.... പോരെ... മനു നീയും ഞങ്ങളുടെ കൂടെ പോരെ വീട്ടിലേക്ക്... ഇസയെയും അവർക്ക് കാണിച്ച് കൊടുക്കാം... ഇസ അങ്കിളിന്റെ വണ്ടിയിൽ പോരെ... മനുനെ നോക്കി ഡാർവി ഇസയോട് പറഞ്ഞു... മ്മ്മ്മ് " ഒന്ന് മൂളിയ ശേഷം ഇസ മനുന്റെ കൂടെ കാറിലേക്ക് കയറി....

മനുവിന്റെ വണ്ടി മുറ്റത്ത് നിന്ന് പോയശേഷം ഡാർവിൻ ആരുനെ നോക്കി... അതിന്റെ അർത്ഥം മനസിലായത് പോലെ ഒരു തടസവും പറയാതെ ആരു ഡാർവിന്റെ കാറിലേക്ക് കയറിയിരുന്നു.... അത് കണ്ട് ഒരു ചിരിയോടെ ഡാർവിനും കാറിലേക്ക് കയറി വണ്ടിയെടുത്തു.... ഡാർവിന്റെ വണ്ടി മുറ്റത്ത് നിന്ന് സ്റ്റാർട് ചെയ്തപ്പോൾ തന്നെ എബി ഏർപ്പാടാക്കി ആളുകൾ ദേവനെ വിളിച്ച് കാര്യം പറഞ്ഞു... വീടിന്റെ കുറച്ച് മാറി മെയിൻ റോഡിൽ ദേവന്റെ കാർ കിടപ്പുണ്ടായിരുന്നു... ഡാർവിന്റെ കൂടെ കാറിൽ കയറിയ ശേഷം ആരു കൈയിൽ കരുതിയ മിന്ന് ഒന്നുടെ മുറുകെ പിടിച്ച് കണ്ണടച്ച് കിടന്നു... തന്റെ മുന്നിലൂടെ ഡാർവിന്റെ കാറ് പോകുന്നത് കണ്ടപ്പോൾ ദേവന് സമാധാനമായി... കുറച്ച് കഴിഞ്ഞപ്പോൾ ആ വണ്ടിക്ക് പുറകെ ദേവനും പോകാൻ തുടങ്ങി... ആൾതാമസമില്ലാത്ത സ്ഥലത്ത് വെച്ച് ഡാർവിന്റെ വണ്ടിക്ക് മുന്നിൽ കയറാമെന്നായിരുന്നു ദേവന്റെ പ്ലാൻ..... ഡ്രൈവ് ചെയ്ത് കൊണ്ട് തന്നെ ദേവൻ ഫോണെടുത്ത് റോയിയെയും സണ്ണിയെയും വിളിച്ച് കാര്യം പറഞ്ഞു... സണ്ണി അപ്പോൾ തന്നെ എല്ലാവരെ കുട്ടി ദേവൻ പറഞ്ഞ സ്ഥലത്തേക്ക് വണ്ടിയെടുത്തു... വണ്ടിയൊടിക്കുവാണേലും ഡാർവിന്റെ ശ്രദ്ധ ചുറ്റുമായിരുന്നു... പേടിയോടെ ചുറ്റും നോക്കുന്ന ഡാർവിനെ ആരു പുച്ഛത്തോടെ നോക്കി ചിരിച്ചു...

മരിക്കാൻ എനിക്ക് പേടിയില്ല ആരു , പക്ഷേ നിന്നെ നഷ്ടപ്പെടുമോയെന്ന് ഞാൻ ഭയക്കുന്നു... ആരുവിന്റെ ചിരിക്ക് മറുപടിയായി ഡാർവി പറഞ്ഞു... ഇടക്കെപ്പോഴോ മിറാറിലുടെ തന്റെ വണ്ടിക്ക് പുറകിലൊര് കാറ്‌ വരുന്നത് ഡാർവിൻ ശ്രദ്ധിച്ചു , ചെറിയ സംശയത്തോടെ അവൻ വണ്ടി ഒന്ന് സ്ലോ ചെയ്‌തു... എന്നിട്ടും ആ വണ്ടി കടന്ന് പോകാത്തത് കണ്ടപ്പോൾ ഡാർവിന് നെറ്റി ചുളിച്ചു... ചെറിയ ഭയം അവനിൽ കടന്ന് കൂടി.... ഇടക്ക് ഇടക്ക് മിററിലൂടെ പുറത്തേക്ക് നോക്കുന്ന ഡാർവിനെ ആരുവും ശ്രദ്ധിച്ചിരുന്നു... കുറച്ച് നേരമായി ഒരു വണ്ടി പുറകിലുണ്ടെന്ന് അരുവിനും മനസിലായി... പെട്ടന്ന് ആരുവിന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.... നോക്ക് ഡാർവി , എന്റെ ഭർത്താവ് എന്നേ കൊണ്ട് പോകാൻ വന്ന് കഴിഞ്ഞു...!!!! കൈ നിർത്തി അതിനുള്ളിലെ മിന്ന് ഡാർവിനെ കാണിച്ച് കൊടുത്ത് കൊണ്ട് ആരു അവനോട് പറഞ്ഞു...... അപ്പോഴാണ് അവളുടെ കൈക്കുള്ളിൽ സുരക്ഷിതമായ ആ മിന്ന് ഡാർവിൻ കാണുന്നത്..... അത് വരെ അവനിൽ ഉണ്ടായിരുന്നാ പേടി മാറി പകരം വെറുപ്പ് സ്ഥാനം പിടിച്ചു... കലിയോടെ ഡാർവിൻ ആരുവിനെ നോക്കി വണ്ടിക്ക് സ്പീഡ് കൂട്ടി...!!!! തന്റെ വീട്ടിലേക്കുള്ള വഴി കണ്ടിട്ടും അങ്ങോട്ടേക്ക് പോകാതെ ഡാർവിൻ വണ്ടി വേഗം തിരിച്ച് വിട്ട് അപ്പോൾ തന്നെ ഫോണെടുത്ത് ആരെയോ വിളിക്കാൻ തുടങ്ങി....

കൂടെ വണ്ടിയുടെ സ്പീഡ് കുറക്കാനും... ഇടവഴിയിലേക്ക് ഡാർവിന്റെ വണ്ടി കയറിയപ്പോൾ പുറകിൽ ഉണ്ടായിരുന്ന ദേവന്റെ വണ്ടി ഡാർവിന്റെ വണ്ടിക്ക് മുന്നിലേക്ക് കയറി ഓവർടേക്ക് ചെയ്ത് നിന്നും... പെട്ടന്ന് ഡാർവിൻ ബ്രേക്ക് പിടിച്ച് വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി കലിയോടെ അരുവിനെ നോക്കി.... ഡാർവിനെ ഒന്ന് നോകിയാ ശേഷം ആരു വേഗം വണ്ടിയിൽ നിന്നിറങ്ങൻ നോക്കി.. അത് മനസിലാക്കി ഡാർവിൻ ഡോറിന്റെ ലോക്ക് മാറ്റി കൊടുത്തു... സംശയത്തോടെ അവനെയോന്ന് നോക്കിയ ശേഷം ആരു വേഗം പുറത്തേക്കിറങ്ങി... അത് കണ്ടിട്ടും അവളെ തടയാതെ ഡാർവി അവിടെ തന്നെയിരുന്നു....!!!! കാറിൽ നിന്നിറങ്ങിയ ആരു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന വണ്ടിയിലേക്ക് പ്രേതീക്ഷയോടെ നോക്കി... ഒരു ചിരിയോടെ ദേവൻ ഡോറ് തുറന്ന് പുറത്തിറങ്ങി... റം....!!!!!! തന്റെ പ്രാണനെ കണ്ട സന്തോഷത്തിൽ ആരു ഓടി പോയി ദേവനെ കെട്ടി പിടിച്ചു... രണ്ട് ദിവസം കൊണ്ട് ആരു പകുതിയായെന്ന് ദേവന് തോന്നി... തന്റെ നെഞ്ചോട് ചേർന്ന് പൊട്ടികരയുന്നവളെ വാത്സല്യത്തോടെ ദേവൻ ചേർത്ത് പിടിച്ചു...!!!!!

പുത്തൻപുരകലെ അഞ്ചാമത്തെ ആൺകുട്ടി എന്തിനാ കരയുന്നെ...!!! ആരുവിനെ തലോടികൊണ്ട് ചിരിയോടെ ദേവൻ ചോദിച്ചു... """ എനിക്ക് അറിയാമായിരുന്നു എന്റെ റം വരുമെന്ന്... അതും ഇന്ന് തന്നെ.... ഒന്നുടെ ദേവനെ ഇറുക്കെ പുണർന്ന് കൊണ്ട് ആരു പറഞ്ഞു.... ആരുവും ദേവനും പരസ്പരം ഒരുമിച്ച് നിൽകുന്നത് കാറിൽ ഇരുന്ന് പകയോടെ ഡാർവിൻ നോക്കി.... അവന്റെ കണ്ണുകൾ ചുവന്ന് തുടങ്ങി...!!!! കുന്നിക്കുരുവോളം നന്മ അവനിൽ ഉണ്ടെങ്കിലും , എപ്പോഴാണ് അവൻ പിശാശായി മറുന്നതെന്ന് അവന് പോലും അറിയില്ലയിരുന്നു....!!!! കുറച്ച് നേരം കൂടെ ഡാർവിൻ കാറിൽ തന്നെയിരുന്നു.... പിന്നെ പതിയെ പുറത്തേക്കിറങ്ങി കാറിൽ ചരി കൈ കെട്ടി നിന്ന് ആരുവിനെ ദേവനെ നോക്കി... പകനിറഞ്ഞ ചിരിയോടെ തങ്ങളെ തന്നെ നോക്കുന്ന ഡാർവിനെ ദേവനും ആരു കണ്ടിരുന്നു.... കഴിഞ്ഞോ നിങ്ങളുടെ സ്‌നേഹപ്രകടനം....!!!! വെറുപ്പോടെ ഡാർവിൻ അവരെ നോക്കി ചോദിച്ചു.. ഞങ്ങളുടെ സ്‌നേഹം ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല ഡാർവിൻ...!!!!! അങ്ങനെ അവസാനിക്കുമെന്നത് നിന്റെയും വൃന്ദയുടെ തെറ്റായ ധാരണയായിരുന്നു...!!! നീ എന്താ കരുതിയെ വൃന്ദയുടെ വാക്ക് കേട്ട് ഞാൻ ഇവളെ തള്ളി കളയുമെന്നോ..??? ഇവളെ അന്വേഷിച്ച് ഞാനിവിടെ വരില്ലെന്നോ...???

എന്റെ പ്രണാനാ ഇവൾ...!!!! ഒരിക്കൽ അറിയാതെ ഞാൻ കുറെ വേദനിപ്പിച്ചിട്ടുണ്ട്... എന്നാലും എന്റെ ജീവന്റെ ജീവന ഇവൾ...!!!! ആ ഇവളെ വേദനിപ്പിക്കുന്നവരെ ഞാൻ വെറുതെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ഡാർവി...!!!! ആരുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ദേഷ്യത്തോടെ ദേവൻ ഡാർവിനോട് അലറി.... എനിക്കറിയാമായിരുന്നു ദേവാ , വൃന്ദ പറയുന്നതൊന്നും നീ പൂർണ്ണമായി വിശ്വസിക്കില്ലാന്ന്...!! പക്ഷേ അവളുടെ കണ്ണ് വെട്ടിച്ച് ഇന്ന് തന്നെ , കൃത്യമായി നീ ഇവിടെ വരുമെന്ന് ഞാൻ കരുതിയിരുന്നില്ല..... എന്നാൽ ഇവൾക്ക് ഉറപ്പുണ്ടായിരുന്നു , അത് കൊണ്ടാണല്ലോ നീ കെട്ടിയ മിന്ന് ഉപേക്ഷിക്കാൻ ഞാൻ പറഞ്ഞിട്ടും , അത് ചെയ്യാതെ കൈക്കുള്ളിൽ ഇറുകിപ്പിടിച്ച് നീ വരുമെന്ന പ്രതീക്ഷയിൽ എന്റെ കൂടെ ഇവൾ പള്ളിയിലേക്കിറങ്ങിയത്.....!!!! എന്തായാലും നീ വന്നത് നന്നായി... എല്ലാത്തിനും ഇന്ന് കൊണ്ട് ഒരവസാനം കാണണം.... പകയോടെ ആരുവിനെ ദേവനെ നോക്കികൊണ്ട് ഡാർവിൻ പറഞ്ഞു..... അതെ എല്ലാത്തിന്റെയും അവസാനം ഇന്ന് തന്നെയാണ് ഡാർവിൻ... എന്റെ ഭാര്യയുടെ നേരെ ഇനി നിന്റെയൊര് നോട്ടം പോലും ഉണ്ടാവാൻ പാടില്ല...!!!!! നിന്റെ ഭാര്യയോ...??? വെറും പ്രേതികാരത്തിന്റെ പുറത്തല്ലേ നീയിവളെ മിന്ന് ചാർത്തിയത് , അത് കൊണ്ട് ഒരിക്കലും ഇവൾ നിന്റെ ഭാര്യയാവില്ല ദേവാ...!!!! നീയിവളെ സ്‌നേഹിക്കും മുൻപ് ഞാൻ സ്‌നേഹിച്ച് തുടങ്ങിയതാ ഇവളെ... ആ സ്‌നേഹം പിന്നെ പ്രതികരമായി...!!! ഇനി എനികിവളെ കിട്ടിയേ പറ്റു...!!!

അതിന് നിന്നെ ഇല്ലാതാക്കണമെങ്കിൽ അതും ഞാൻ ചെയ്യും...!!!!! നിനക്കെന്താ പറഞ്ഞാൽ മനസിലാകില്ലേ ഡാർവിൻ....!!!! ഞാൻ... നിന്നെ ഞാൻ ഒരിക്കലും സ്‌നേഹിച്ചിട്ടില്ല...!!!! ഇനി സ്നേഹികുകയുമില്ല...!!! എന്റെ പ്രണയം റം മാത്രമാണ്....!!!! റം മാത്രമാണ്... പിന്നെയെന്തിനാ ഡാർവി നിയെന്റെ പുറകെ നടന്ന് കിട്ടാത്ത സ്നേഹം പിടിച്ച് പറിക്കാൻ ശ്രമിക്കുന്നത്...??? അങ്ങനെ ചെയ്തിട്ട് നിനക്ക് ഒന്നും കിട്ടാൻ പോകുന്നില്ല... നി അതൊന്ന് മനസിലാക്ക്... ദേവന്റെ നെഞ്ചിലേക്ക് ഒന്നുടെ ചേർന്ന് നിന്ന് കൊണ്ട് ആരു ഡാർവിയെ നോക്കി പറഞ്ഞു.... നിന്നോട് എനിക്കിപ്പം സ്‌നേഹത്തേക്കാൾ കൂടുതൽ പകയാണ് അലീന...!!! പക്ഷേ നിന്നെ ഞാൻ ഒന്നും ചെയ്യില്ല.... ഇവനെ... ഇവൻ ഇനി തിരികെ പോകില്ല...!!! ഇവനെ കൊന്നിട്ട് ഞാൻ നിന്നെ കൊണ്ട് പോകും... ആരുനെ നോക്കി കലിയോടെ ഡാർവിൻ പറഞ്ഞു... അതിന് മാത്രം കഴിവ് നിനക്കുണ്ടെങ്കിൽ നീയൊന്ന് ശ്രമിച്ച് നോക്ക് എന്റെ അരികിൽ നിന്ന് ഇവളെ കൊണ്ട് പോകാൻ..... ആരുവിനെ മുന്നിലേക്ക് നിർത്തി കൊണ്ട് ഡാർവിയെ നോക്കി ദേവൻ പറഞ്ഞു.... ഒന്നു മുന്നിൽ കാണാതെ ഞാനിത്ര ഉറപ്പോടെ പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ദേവാ.... ദേവനെ നോക്കി ചിരിയോടെ ഡാർവിൻ ചോദിച്ചു..

ഡാർവിൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകാതെ ദേവൻ അവനെ തന്നെ നോക്കി... അപ്പോഴാണ് ദൂരെ നിന്ന് വരുന്ന വണ്ടികളെ ദേവൻ ശ്രദ്ധിച്ചത്..!!!! വണ്ടികൾ അരികിലേക്ക് വരും തോറും പേടിയോടെ ആരു ദേവന്റെ കൈയിൽ മുറുകെ പിടിച്ചു.... ഒന്നുല്ലന്ന രീതിക്ക് ദേവൻ ആരുവിന് നേരെ കണ്ണടച്ച് കാണിച്ചു....!!! വന്ന വണ്ടികൾ സൈഡിലേക്ക് ഒതുക്കി നിർത്തി അതിൽ നിന്ന് ഗുണ്ടകൾ ചാടിയിറങ്ങി ഡാർവിന്റെ അരികിലേക്ക് വന്ന് നിന്നും.. ഡാർവിൻ അവരെ നോക്കി ചിരിച്ചതും അവരെല്ലാവരും ദേവന്റെ ചുറ്റും കൂടി... ഡാർവിൻ കണ്ണ് കൊണ്ട് അവർക്ക് എന്തോ ആംഗ്യം കാണിച്ചപ്പോൾ ഗുണ്ടകളിൽ ഒരാൾ ദേവന്റെ അടുത്തേക്ക് പഞ്ഞടുത്തു.. തൊട്ടടുത്ത നിമിഷം ദേവന്റെ ചവിട്ട് കൊണ്ടവൻ ദൂരേക്ക് തെറിച്ച് പോയി... അത് കണ്ടപ്പോൾ ഡാർവിന് കൂടുതൽ ദേഷ്യം തോന്നി... അരികിൽ നിൽക്കുന്ന എല്ലാവരോടും ദേവനെ തിർത്തോളാൻ ഡാർവിൻ ഉറക്കെ വിളിച്ച് പറഞ്ഞു... എല്ലാവരും കൂടെ ഒരുമിച്ച് ദേവനെ നേരിടാൻ തുടങ്ങി..... അരികിൽ വരുന്ന എല്ലാവരെയും നേരിടാൻ ദേവന് കഴിയാതെ വന്നു... ഇടയ്ക്കൊക്കെ ദേവനും വീണ് പോകുമായിരുന്നു... എങ്കിലും അവനെ കൊണ്ട് പറ്റുന്ന പോലെ അവൻ പൊരുതി നിന്നും.. പേടിയോടെ എല്ലാം കണ്ട് കൊണ്ട് നിൽക്കുകയായിരുന്നു ആരു....!!!!

അപ്പോഴാണ് പുറകിലൂടെ വന്ന് ഡാർവിൻ ആരുവിന്റെ കൈയിൽ പിടിച്ച് വലിച്ചത്... ആരു എതിർക്കാൻ ശ്രമിച്ചെങ്കിലും ഡാർവിൻ അവളെ വലിച്ചിഴച്ച് കാറിനുള്ളിലേക്ക് കയറ്റി ഡോറ് ലോക്ക് ചെയ്തു.... മുന്നിലുള്ള ഗുണ്ടകളെ നേരിടുന്ന ബഹളത്തിന്റെ ഇടക്ക് ആരുവിന്റെ കരച്ചിൽ ദേവൻ കേട്ടതേയില്ല.... മുന്നിൽ വന്ന ഒരുത്തനെ പിടിച്ച് നിർത്തി ഇടിക്കാൻ കൈയോങ്ങിയാപ്പോഴാണ് ഡാർവിന്റെ വണ്ടി അകന്ന് പോകുന്നത് ദേവൻ കണ്ടത്...!!! മുന്നിലുള്ളവനെ തല്ലാതെ ദേവൻ കൈ പിൻവലിച്ച് ഡാർവിന്റെ വണ്ടിയെ തന്നെ നോക്കി നിന്നു... പെട്ടന്നാണ് ഒരു ഞെട്ടലോടെ ദേവൻ ചുറ്റും നോക്കിയത്... ആരു അരികിലില്ലാന്ന് ദേവന് അപ്പോഴാണ് ബോധ്യമായത്... ശ്വാസം പോലും എടുക്കാൻ മറന്ന് ദേവൻ ഒര് നിമിഷം അവിടെ തന്നെ നിന്നും.... പിന്നെ ദേഷ്യം സങ്കടം കൊണ്ട് മുന്നിലുള്ളവനെ ദേവൻ പൊതിരെ തല്ലി..!!! അത് കൂടാതെ മുന്നിലേക്ക് വരുന്നവരോട് ഒക്കെ തന്റെ ദേഷ്യം അവൻ തീർത്തു..!!! സണ്ണിയുടെ വണ്ടി ദൂരെ നിന്ന് വരുന്നത് കണ്ടപ്പോഴേ ദേവന് ഒരാശ്വാസം തോന്നി.. സണ്ണി വണ്ടി നിർത്തിയായുടനെ ജസ്റ്റി അതിൽ നിന്ന് ചാടിയിറങ്ങി ദേവനെ തല്ലാൻ വന്ന ഒരുത്തനെ ചവിട്ടി താഴെയിട്ടു...

കൂടെ ഹരിയും വന്ന് ദേവനെ പുറകിലൂടെ കുത്താൻ ശ്രമിച്ച ഒരുത്തനെ പിടിച്ച് നിർത്തി , ചാർളി വന്ന് അവന്റെ അടിവയർ നോക്കി ഒര് ചവിട്ട് കൊടുത്തു.. ദേവാ..... ആരു....???? മുന്നിലേക്ക് വന്ന ഒരുത്തനെ ചവിട്ടിയിട്ട് കൊണ്ട് ലാലി ദേവനോട് ചോദിച്ചു... """ ഡാർവിൻ കൊണ്ട് പോയി ലാലിച്ചാ... പള്ളിയിലേക്കായിരിക്കും.. ദേഷ്യത്തോടെ ദേവൻ അവനോട് പറഞ്ഞു... ഇവരുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം , നീ കൊച്ചിന്റെ കാര്യം നോക്കിക്കോ.... മുന്നിൽ വന്നാ ഒരുത്തന്റെ നെഞ്ച് കൂട് തകർത്ത് കൊണ്ട് സണ്ണി ദേവനോട് പറഞ്ഞു..... ദേവൻ അപ്പോൾ തന്നെ വണ്ടിയിലേക്ക് കയറി സ്പീഡിൽ വണ്ടിയെടുത്തു.. ഡ്രൈവ് ചെയ്ത് കൊണ്ട് തന്നെ ഫോണെടുത്ത് റോയിയെ വിളിച്ച് കാര്യം പറഞ്ഞു.... ദേവ... നീ പേടിക്കേണ്ട ,അവൻ അലീനയെ കൊണ്ട് പള്ളിയിലെക്കായിരിക്കും പോകുവാ... ഞാനും എന്റെയളുകളും പള്ളിയിലേക്ക് വന്നേക്കാം , നിനക്ക് ഞാനിപ്പോൾ പള്ളിയുടെ ലൊക്കേഷൻ സെൻറ് ചെയ്തേക്കാം... നീ നേരെ പള്ളിയിലേക്ക് പോരെ..... റോയ് ദേവനോട് പറഞ്ഞു... ശെരി.... ദേവൻ വേഗം കോൾ കട്ട്‌ ചെയ്‌തു... രണ്ട് നിമിഷത്തിനുള്ളിൽ പള്ളിയുടെ ലൊക്കേഷൻ റോയ് ദേവന് സെന്റ് ചെയ്ത് കൊടുത്തിരുന്നു.... ദേവൻ അത് നോക്കി വണ്ടിക്ക് സ്പീഡ് കൂട്ടി... ***

പള്ളിയിലെത്തി കുറച്ച് നേരമായിട്ടും ഡാർവിനെ കാണാത്തത് കൊണ്ട് ടെൻഷനോടെ ഇരിക്കുവായിരുന്നു മനു... ഇസയാണെങ്കിൽ മാതാവിന്റെ രൂപത്തിന് മുന്നിൽ മുട്ട് കുത്തിയിരുന്ന് പ്രാർത്ഥിക്കുവായിരുന്നു.... ഇസ... മുട്ട് കുത്തി നിൽക്കുന്ന ഇസയെ മനു വിളിച്ചു.... അപ്പ വന്നോ അങ്കിൾ... നിഷ്കളകതയോടെ ഇസ മനുനെ നോക്കി ചോദിച്ചു.... ഇല്ല , അങ്കിൾ പുറത്ത് പോയി അവരെവിടെയെത്തിയെന്ന് വിളിച്ച് ചോദിച്ചിട്ട് വരാം... മോനിവിടെ ഇരുന്നോ... ഇസയോട് പറഞ്ഞിട്ട് മനു തന്റെ ഫോണും കൊണ്ട് പള്ളിക്ക് പുറത്തിറങ്ങി.... ഡാർവിയെ വിളിക്കാൻ തുടങ്ങിയ മനു കാണുന്നത് പള്ളി ഗെയ്റ്റിന് പുറത്ത് കിടക്കുന്ന പോലിസ് വണ്ടിയാണ്... അതിന്റെ അടുത്ത് തന്നെ പോലിസ്സുകാരുമുണ്ട്.... മനു അപ്പോൾ വേഗം പള്ളിക്ക് അകത്തേക്ക് കയറി ഇസയെ കൂട്ടി പുറത്തേക്ക് നടന്നു.... എന്താ അങ്കിൾ... കാര്യമാറിയാതെ ഇസ മനുനോട്‌ ചോദിച്ചു.... അത് നമ്മുക്ക് പോയിട്ട് അവരുടെ കൂടെ വരാം.. മോനിപ്പോൾ വണ്ടിയിലേക്ക് കയറ്... മനു ഇസയെ നോക്കി പറഞ്ഞു... ഇസ അപ്പോൾ തന്നെ മനുവിന്റെ കൂടെ വണ്ടി.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story