പ്രണയ പ്രതികാരം: ഭാഗം 82

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ഡ്രൈവ് ചെയ്ത് കൊണ്ട് തന്നെ മനു ഡാർവിയെ വിളിച്ചു... പക്ഷേ അവൻ കോൾ എടുത്തില്ല... ഇനി എന്ത് ചെയ്യുമെന്നറിയാതെ മനു വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി തലയ്ക്ക് കൈ കൊടുത്ത് അവിടെ തന്നെ ഇരുന്നു...... തനിക്ക് ചുറ്റും നടക്കുന്നതൊന്നും മനസ്സിലാകാതെ ഇസയും കാറിനുള്ളിൽ തന്നെ ഇരുന്നു... **** ഇപ്പോൾ പള്ളിയിലേക്ക് പോയാൽ അവിടെ ദേവന്റെ ആളുകൾ ഉണ്ടാകുമെന്ന് ഡാർവിന് നന്നായിയാറിയാമായിരുന്നു , അത് കൊണ്ട് തന്നെ അവൻ പള്ളിയിലേക്ക് പോകാതെ ടൗണിലൂടെ കുറച്ച് നേരം വണ്ടി ചുറ്റിച്ചു... അതിന് ശേഷം ആൾ താമസമില്ലാത്ത ഒര് വഴിയിലേക്ക് വണ്ടി കയറ്റി... വീട്ടിൽ നിന്നിറങ്ങിയപ്പോഴുള്ള ഡാർവിനായിരുന്നില്ല അവനപ്പോൾ.... ദേഷ്യം കൊണ്ടും പകകൊണ്ടും അവന്റെ മുഖച്ഛായ തന്നെ മാറിയിരുന്നു...!!!! ഭയം കൊണ്ട് ഒന്നും മിണ്ടാതെ കാറിനുള്ളിൽ ആരു ചുരുങ്ങി കൂടിയിരുന്നു... അത് കാണുമ്പോൾ അവന് വേദന തോന്നുമെങ്കിലിം അതിനേക്കാൾ വലുതായിരുന്നു അവന്റെ പക.... **** ദേവൻ പള്ളിയിലെത്തുമ്പോൾ അവിടെ റോയിയും അവന്റെയാളുകളും ഉണ്ടായിരുന്നു... ദേവ , അവൻ ഇത്ര നേരമായിട്ടും ഇവിടെയെത്തില്ലല്ലോ...??? ദേവനെ കണ്ടയുടനെ റോയി അവന്റെ അരികിലേക്ക് വന്ന് കൊണ്ട് ചോദിച്ചു... വന്നില്ലേ...!!!!

ഞെട്ടലോടെ ദേവൻ തിരിച്ച് റോയിയോട് ചോദിച്ചു.... ഇല്ലടാ... വന്നില്ല.... റോയ് പറഞ്ഞു.... തന്റെ പ്രതീക്ഷ തെറ്റിയ സങ്കടത്തിൽ ദേവൻ ദേഷ്യത്തോടെ കാറിലേക്ക് കൈ വലിച്ചടിച്ചു...!!!! നീ വിഷമിക്കേണ്ട , നമുക്ക് അവന്റെ ഫോൺ ട്രൈസ് ചെയ്യാം... അവരിപ്പം എവിടെ എന്നറിഞ്ഞാൽ നമ്മുക്ക് അങ്ങോട്ടേക്ക് പോകാം.. റോയ് വേഗം ദേവനോട് പറഞ്ഞു... അത് വേണ്ട റോയ്.... അത് ആരുവിന് ദോഷം ചെയ്യും...!!! നമ്മുക്ക് കുറച്ച് നേരം കൂടെ വെയിറ്റ് ചെയ്യാം , അവൻ എന്തായാലും എന്നെ വിളിക്കാതെയിരിക്കില്ല..... കാരണം അവന് സമാധാനത്തോടെ ജീവികണമെങ്കിൽ ഞാൻ ഇല്ലാതാവണം....!! അത് കൊണ്ട് സുരക്ഷിതമായ ഒര് സ്ഥലത്ത് എത്തുമ്പോൾ അവനെന്നെ എന്തായാലും വിളിച്ചിരിക്കും..!!! ഉറപ്പോടെ ദേവൻ പറഞ്ഞു..... കുറച്ച് നേരം കഴിഞ്ഞപ്പോൾ സണ്ണിയുടെ കാറ് അങ്ങോട്ടേക്ക് വന്നു... ദേവൻ എല്ലാവരോടും കാര്യം പറഞ്ഞു... പിന്നെയെല്ലാവരും ഡാർവിന്റെ കോളിന് വേണ്ടി കാത്തിരിക്കുവായിരുന്നു... ഡാർവിന്റെ വണ്ടി ഒരുപാട് ഉള്ളിലേക്ക് കയറി പഴയ ഒര് കെട്ടിടത്തിന് മുന്നിൽ ചെന്ന് നിന്നും.... ആ സ്ഥലം കണ്ടപ്പോൾ പേടിയോടെ ആരു ചുറ്റും നോക്കി....!!! പേടിപ്പെടുത്തുന്ന രീതിയിലുള്ള ഇരുട്ട് നിറഞ്ഞ ഒരു സ്ഥലമായിരുന്നു അത്....

ആ സ്ഥലം കാണും തോറും ഡാർവിന്റെ നെഞ്ചിന് വല്ലാത്ത വേദന തോന്നി... മാർട്ടിന് വേണ്ടി പലരെയും ഭീഷണിപ്പെടുത്തിയതും , കൊന്നതും , കുഴിച്ച് മൂടിയതും ഒക്കെ ഇവിടെ വെച്ചായിരുന്നു.. എന്തിന് മാർട്ടിന്റെ ചോരയിൽ പിറന്ന കുഞ്ഞിനെ വരെ താൻ ഇവിടെ വെച്ച് ഇല്ലാതാക്കിയിട്ടുണ്ട്.... അതൊക്കെ ഓർക്കുന്തോറും കുറ്റബോധം കൊണ്ട് ഡാർവിന്റെ ഹൃദയം ഉരുകാൻ തുടങ്ങി...!!!!! കണ്ണുകൾ ഇറക്കിയാടച്ച് ശ്വാസം ആഞ്ഞ് വലിച്ച് ഡാർവിൻ കാറിൽ നിന്നിറങ്ങി ചുറ്റും ഒന്ന് നോക്കി... ഈ സ്ഥലം ഇപ്പോൾ മാർട്ടിന്റെ പേരിലാണ്... ഇവിടെ ഉള്ളവരൊക്കെ മാർട്ടിന്റെ ആളുകളും... പക്ഷേ താൻ എന്ത് പറഞ്ഞാലും അവരെല്ലാം കേൾക്കും... അവർക്ക് മാർട്ടിനേക്കാൾ പ്രിയം തനാണ്... ഡാർവി ചിന്തിച്ചു.... വണ്ടിയുടെ സൗണ്ട് കേട്ടിട്ട് ആണെന്ന് തോന്നുന്നു അകത്ത് നിന്ന് കുറച്ചളുകൾ ഇറങ്ങി വന്നു... ഡാർവിനെ കണ്ടയുടനെ അവർ സന്തോഷം പങ്ക് വെച്ചു... ഞാനിവിടെ ഒരാവശ്യത്തിന് വന്നതാണ്...!! കുറച്ച് കഴിയുമ്പോൾ ഒരാൾ.. ഒരാൾ ഇങ്ങോട്ടേക്ക് വരും.. അയാളെ... അയാളെ മാത്രം അകത്തേക്ക് കയറ്റി വിടണം..!!! ഡാർവി അവരോട് പറഞ്ഞു.... ഞങ്ങളുടെ എന്തേലും സഹായം വേണോ...?? കുട്ടത്തിൽ ഒരുവൻ ഡാർവിയോട് ചോദിച്ചു.... ഏയ്യ് വേണ്ട... നിങ്ങൾ പുറത്തുടയാൽ മതി... അകത്തേക്ക് വരണ്ട...!!!

അവരോട് പറഞ്ഞ് ഡാർവിൻ ഡോറ് തുറന്ന് ആരുവിനെ ബലമായി പിടിച്ച് പുറത്തിറക്കി അകത്തേക്ക് കൊണ്ട് പോയി.... അകത്ത് കയറി ഹാളിൽ ചെന്നായുടനെ ഡാർവിൻ ആരുവിനെ പിടിച്ച് നിലത്തേക്ക് തള്ളിയിട്ട് അവളെ ക്രൂരമായി നോക്കി....!!!! തെറിച്ച് വീണ വേദനയിൽ ആരു പേടിയോടെ ഡാർവിനെ തന്നെ നോക്കി.... അലീന.... നിനക്ക് ഞാനോരവസരം തന്നതാ... പക്ഷേ നിയത് സ്വീകരിച്ചില്ല...!!! അത് കൊണ്ട്.... അത്കൊണ്ട് ഞാനിനി എനിക്ക് തോന്നിയത് പോലെ ചെയ്യാൻ പോകുവാ...!!!!! എനിക്ക്... എനിക്കറിയില്ല... എനിക്കറിയില്ല... എനിക്ക് നിന്നോട് ഭ്രാന്തമായ സ്‌നേഹമാണ്...!!! അതേ പോലെ ഭ്രാന്തമായ പകയും...!!!! ഞാൻ ജയിലിൽ കിടക്കൻ കാരണം നിയാണ് അലീന..!!! അതേപോലെ ഞാനൊര് അനാഥനാണെന്ന് മനസിലായതും നീ കാരണമാണ്.....!!!!അത് കൊണ്ടല്ലാ... പക്ഷേ... പക്ഷേ ഇനിയുള്ള എന്റെ ജീവിതത്തിൽ നീ എന്റെ കൂടെ വേണം...!!!! നിയെങ്കിലും എന്റെ കൂടെ വേണം ആരു.... ഇല്ലേൽ ഞാൻ തന്നെയാകും... വേദനയോടെ ഡാർവി ആരുനെ നോക്കി പറഞ്ഞു... ദേഷ്യത്തോടെ തുടങ്ങിയ അവന്റെ സംസാരം ഇടറാൻ തുടങ്ങിയിരുന്നു..... ഒന്നും മിണ്ടാതെ ആരു എങ്ങി എങ്ങി കരയാൻ തുടങ്ങി..... നി കരയണ്ട , നിന്നെ ഞാനൊന്നും ചെയ്യില്ല...

പക്ഷേ നിന്നെ നേടാൻ വേണ്ടി ഞാനെന്തും ചെയ്യും.... ഈ സ്ഥലം നിനക്ക് അറിയാമായിരിക്കും , ഇവിടെ വെച്ചാണ് ഞാൻ പലരെയും ഇല്ലാതാക്കിയത്...!!! അപ്പോഴൊക്കെ അരുതെന്ന് പറഞ്ഞ് നിയെന്നെ തടങ്ങിട്ടുണ്ടായിരുന്നു... അപ്പോഴൊക്കെ ഞാനത് അനുസരിച്ചിട്ടില്ലേ...??? നി വന്നതിന് ശേഷം , നി അരുതെന്ന് പറഞ്ഞതിന് ശേഷം ഞാനെന്തേലും ചെയ്തിട്ടുണ്ടോ... നി വരുന്നതിന് മുൻപ് ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്... അതൊന്നും എനിക്ക് വേണ്ടിയായിരുന്നില്ല , ഞാൻ മകനെ പോലെ സ്നേഹിച്ച എന്റെ മാർട്ടിക്ക് വേണ്ടിയായിരുന്നില്ലേ... എല്ലാം നിനക്കറിയുന്നാതല്ലേ... നി അരുതെന്ന് പറഞ്ഞിട്ടും ഇന്ന് ഞാൻ ആദ്യയമായി എനിക്ക് വേണ്ടി ഒരാളെ ഇല്ലാതാകാൻ പോകുവാണ്...!!!! ആരെയെന്നറിയണ്ടേ... നിന്റെ ദേവനെ....!!!!! നിന്റെ റാമിനെ....!!! പകനിറഞ്ഞ ചിരിയോടെ ഡാർവിൻ ആരുനെ നോക്കി പറഞ്ഞു.... ആരു ഒര് ഞെട്ടെലോടെ ഡാർവിനെ നോക്കി അരുതെന്ന് തലയാട്ടി.... ഞാൻ വിളിക്കാൻ പോവുകയാണ് അവനെ....!!! നിന്റെ റാമിനെ..!!! നിനക്ക് വേണ്ടി എന്തായാലും അവൻ ഇവിടെ വരും... പിന്നെ അവൻ ഇവിടുന്ന് ജീവനോടെ പോകില്ല....!!!! നിനക്ക് വേണ്ടി, നിന്നെ നേടാൻ വേണ്ടി അവസാനമായി ഞാൻ ചെയ്യുന്ന തെറ്റ്.... ക്രൂരത നിറഞ്ഞ ചിരിയോടെ ഡാർവിൻ ആരുനെ നോക്കി പറഞ്ഞു...... ****

ദേവ... ഇനിയും ഡാർവിൻ വിളിക്കുന്നത് കാത്തിരിക്കാണോ.... നമുക്ക് അല്ലാതെ അന്വേഷിക്കാൻ ഇറങ്ങിയാലോ...??? സമയം മുന്നോട്ട് പോകുവാണ്....ഡാർവിന്റെ കോൾ കാണാത്തത് കൊണ്ട് സണ്ണി ദേവനോട് ചോദിച്ചു... ദേവൻ മറുപടി പറയാൻ ഒരുങ്ങിയാപ്പോഴേക്കും അവന്റെ ഫോണിലേക്ക് ഡാർവിന്റെ കോൾ വന്നു... പെട്ടെന്ന് തന്നെ ദേവൻ ഫോൺ എടുത്തു.... ദേവാ , നീ പ്രേതീക്ഷിച്ച് കാണുമല്ലോ എന്റെ കോൾ.. കൂടുതലൊന്നും എനിക്ക് പറയാനില്ലാ... ഞാൻ പറയുന്ന സ്ഥലം..!!! പറയുന്ന സമയം....!!! അതിനുള്ളിൽ നീ ഇവിടെ വരണം....!!! കൂടെയരും വേണ്ട , നീ മാത്രം മതി....!!! ഡാർവിൻ കോൾ കട്ടാക്കി ദേവന് ലൊക്കേഷൻ സെന്റ് ചെയ്ത് കൊടുത്തു... ദേവൻ ഒരു ചിരിയോടെ കോൾ കട്ട് ചെയ്ത് എല്ലാവരെയും നോക്കി.. ഞാൻ പറഞ്ഞിരുന്നില്ലേ സണ്ണിച്ചാ അവൻ വിളിക്കുമെന്ന്.. ഞാൻ പോയിട്ട് വരാം , അവൻ പറയുന്ന സ്ഥലത്തേക്ക്.... എല്ലാവരോടുമായി ദേവൻ പറഞ്ഞു..... തന്നെയോ.... അത് വേണ്ട ഞങ്ങൾ കൂടെ വരാം... തന്നെ പോകാൻ തുടങ്ങിയാ ദേവനോട് ഹരി പറഞ്ഞു.... നീങ്ങളിപ്പോൾ വരണ്ട , കുറച്ച് കുറച്ച് കഴിഞ്ഞ് വന്നാൽ മതി... തന്നെ വന്നാൽ മതിയെന്ന് അവന്റെ ഓഡർ ഉണ്ട് , ഞാൻ ലൊക്കേഷൻ സെന്റ് ചെയ്തേക്കാം... എല്ലാവരോടും പറഞ്ഞിട്ട് ദേവൻ വണ്ടിയിലേക്ക് കയറി....

ദേവന്റെ കോൾ കട്ട്‌ ചെയ്തയുടനെ ഡാർവിൻ പുറത്തേക്കിറങ്ങി പോയി... തിരികെ വന്ന അവന്റെ കൈയിലേക്ക് പേടിയോടെ ആരു നോക്കി.... തന്റെ കൈയിലെ സിറിഞ്ചിലേക്കും മരുന്നിലേക്കും പേടിയോടെ നോക്കുന്ന ആരുവിനെ ഡാർവിൻ ശ്രദ്ധിച്ചു... പേടിക്കണ്ട , നിന്നെ കുത്തി വെച്ച് കൊല്ലാനൊന്നും പോണില്ല... അതിനല്ല ഇത്ര കഷ്ടപ്പെട്ട് നിന്നെ ഞാൻ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത്... പക്ഷേ എനിക്കിത് ആവശ്യമാണ്... സമനില ചെയ്യാതിരിക്കാൻ.. ആരുനോട് പറഞ്ഞ് കൊണ്ട് അവളുടെ മുന്നിലിരുന്ന് തന്നെ ഡാർവിൻ തന്റെ കൈയിലേക്ക് ഇഞ്ചക്ഷൻ കയറ്റി കണ്ണുകൾ അടച്ചിരുന്നു....!!!! കണ്ണുകൾ തുറക്കുന്ന ഡാർവിൻ മറ്റൊരാളായിരിക്കുമെന്ന് ആരുവിന് ഉറപ്പായിരുന്നു... രക്ഷപ്പെടാനുള്ള അവസാന പ്രതീക്ഷയും ഇല്ലാതാകുന്ന പോലെ ആരുവിന് തോന്നി.... ***** മനു അങ്കിൾ , അപ്പ എന്താ ഫോൺ എടുക്കാത്തത്......?? അപ്പ എവിടെയാ...??? നമ്മുക്ക് അപ്പയുടെ അടുത്തേക്ക് പോകാം... ഒന്നും മിണ്ടാതിരിക്കുന്നത് മനുവിനോട് കരഞ്ഞ് കൊണ്ട് ഇസ പറഞ്ഞു... ഇസാ... മോൻ വിഷമിക്കേണ്ട , അവൻ എന്തെങ്കിലും തിരക്കിലായിരിക്കും.. അതാ ഫോൺ എടുക്കാത്തത്... നമുക്ക് ഒന്ന് കൂടി വിളിച്ച് നോക്കാം....!!! ഇസയെ ചേർത്ത് പിടിച്ച് കൊണ്ട് മനു ഒന്ന് കൂടെ ഡാർവിയെ വിളിച്ചു...

ഇസയുടെ സങ്കടം കണ്ട് മനു ഫോൺ സ്പീക്കർ ഇട്ടിരുന്നു... തന്റെ ഫോൺ റിങ് ചെയ്യുന്നതറിഞ്ഞിട്ടും ഡാർവിൻ കണ്ണ് തുറന്നില്ല... പിന്നെയും പിന്നെയും ഫോൺ റിങ് ചെയ്യാൻ തുടങ്ങിയപ്പോൾ ഡാർവി പാതിയെ കണ്ണ് തുറന്ന് നോക്കി... സ്ക്രീനിൽ മനു' എന്ന് കണ്ടതും ഡാർവി സന്തോഷത്തോടെ ആരുവിനെ നോക്കി... ആ നോട്ടം പോലും ഭയത്തോടെയാ ആരു കണ്ടത്.... ഒന്നുടെ അവൾ നിലത്തേക്ക് ചുരുങ്ങി കൂടി... ആരും..... ദേ നോക്ക്....!!! മനുവിന്റെ കോളാണ്... ഇത്... ഇസ.... ഇസായാണ് വിളിക്കുന്നത്... അവനായിരിക്കും വിളിക്കുന്നത്... നമ്മുടെ മകൻ....!!! അവൻ നിന്നെയും എന്നെയും കാണാതെ വിഷമിച്ചിരിക്കുവാ...!!! നമുക്ക് തിരികെ പോണ്ടേ... പോകണ്ടേ ആരു....!!!അങ്ങനെ പോകണമെങ്കിൽ നീയെന്റെയാവണം...!!! നിനക്ക് എന്നെ സ്നേഹിക്കാൻ പറ്റണം..!! നിന്റെ മനസ്സിൽ ഞാൻ മാത്രമേ പാടുള്ളു...!!! ആരു.... ആരു നിനക്കെന്നെ സ്നേഹിക്കാൻ കഴിയില്ല....!!! പറ ആരു.. നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയില്ലേ...!!!!! കണ്ണുകൾ വിടർത്തി ആകാംക്ഷയോടെ ഡാർവിൻ ആരുനെ നോക്കി ചോദിച്ചു.... ശരീരത്തിലേക്ക് അടിച്ച് കയറ്റിയ ഇഞ്ചക്ഷന്റെ എഫക്ട് ഡാർവിയിൽ മാറ്റം വരുത്തുന്നത് ആരു അറിഞ്ഞു... ഡാർവിൻ അരികിലേക്ക് വരുന്നതിനനുസരിച്ച് കരച്ചിലോടെ ആരു ഒന്നുടെ നിലത്തേക്ക് ചുരുങ്ങിയിരുന്നു...

പേടിക്കല്ലേ ആരു... പേടിക്കല്ലേ... ഞാൻ നിന്നെ ഒന്നും ചെയ്യില്ല.... ഡാർവി ആരുവിന്റെ മുന്നിൽ മുട്ട് കുത്തിയിരുന്ന് ഫോൺ എടുത്ത് ചെവിയോട് ചേർത്തു.. ഹലോ... ഡാർവി... നി എവിടെ... മനു... മനു.... മനു.... നീ ഇവളോട്... ഇവളോട് ഒന്ന് പറ... എന്നെ... എന്നെ സ്നേഹിക്കാൻ ഒന്ന് പറ മനു.... മനു... നിനക്ക്... നിനക്കറിയാലോ എന്നെ... എന്നെ സ്നേഹിക്കാൻ ഇപ്പൊ ആരുമില്ലന്ന്... നിനക്കറിയാലോ.... നി ഇവളോട്... നി ഇവളോട് എന്നേ സ്‌നേഹിക്കാൻ ഒന്ന് പറ മനു....!!! പറ മനു....നീയൊന്ന്.... എനിക്കാരുമില്ലെന്ന് നി ഒന്ന് പറ മനു.. കോൾ എടുത്തപ്പോൾ തന്നെ മനുവിനെ ഒന്നും പറയാൻ സമ്മതിക്കാതെ സങ്കടത്തോടെ ഡാർവിൻ കിടന്നാലറി.....!!!!! അപ്പ... അപ്പ.... ഡാർവിന്റെ സൗണ്ട് കേട്ട് ഇസ കരയാൻ തുടങ്ങിയിരുന്നു.... ഡാർവി....!!!! ഡാർവി.... നി... നീയെന്തൊക്കായ ഈ പറയുന്നത്... നിനക്ക്.... നിനക്കെന്താ പറ്റിയെ....??? ഡാർവി.. നിയോന്ന് പറയടാ... നി... നി എവിടെയാ... പറയടാ.....??? ഞാൻ... ഞാൻ മാർട്ടിന്റെ കെട്ടിടത്തിൽ... ഇവൾ എന്നെ സ്‌നേഹിച്ചില്ലാകിൽ ഇവളും ഞാനും മടങ്ങി വരില്ല... തളർച്ചയോടെ ഡാർവിൻ മനുനോട് പറഞ്ഞു.... ഒന്നും ചെയ്യല്ലേടാ... ഞങ്ങൾക്ക് നിയെയുള്ളു... നിന്റെ മകൻ ഇവിടെ നിന്നെ കാണാത്ത കരയുവാ... അവൻ പോരെ നിനക്ക്... മനു ഡാർവിയോട് ചോദിച്ചു....

എന്റെ ഇസക്ക് അമ്മയായി ആരു കൂടെ വേണം...??? ആരുനെ നോക്കി തളർച്ചയോടെ ഡാർവി പറഞ്ഞു.... ആ , ഞാൻ.. ഞാൻ പറയാം അലീനയോട്.. ഞാൻ വരാം.... എന്നിട്ട് അലീനയെ പറഞ്ഞ് മനസിലാക്കാം.. അത് വരെ... അത് വരെ നീയൊന്നും ചെയ്യല്ലേടാ... പേടിയോടെ മനു അവനോട് പറഞ്ഞു... അവന്റെ സംസാരം കേട്ട് ഇസ നന്നായി ഭയന്നിരുന്നു... കൂടെ മനുവും.... ഇല്ല മനു.... ഇവൾ... ഇവൾ ആര് പറഞ്ഞാലും കേൾക്കില്ല...!!! ഇവൾക്കിപ്പം എന്നെ വേണ്ട...!!! ഇല്ലാത്ത സ്നേഹം നടിച്ച് എന്റെ പുറകെ നടന്നത് ഇവളാണ്.....!!! സ്നേഹമുണ്ടെന്ന് അഭിനയിച്ച് ഇവൾ എന്നെ ചതിച്ചു.....!!!! എന്നെ ഇല്ലാതാക്കാൻ ശ്രമിച്ചു.....!!!! എന്നേ ജയിലിൽ കിടത്തി.....!!! എന്നേ അനാഥനാക്കി....!!!! എന്നിട്ടിപ്പോ ഞാൻ ഇവളോട് എന്നെ സ്നേഹിക്കാൻ പറഞ്ഞപ്പോൾ ഇവൾക്ക് അതിന് കഴിയില്ല....!!! പിന്നെ ഞാനെന്താ ചെയ്യേണ്ടത്.....!!!!! ദേഷ്യത്തോടെ കലിയോടെ സമനില തെറ്റി ഡാർവിൻ അവിടെ കിടന്നലറി..... ഡാർവി ഒന്നും ചെയ്യല്ലേടാ... കരയുന്ന പോലെ മനു ഡാർവിയോട് പറഞ്ഞു.... എന്നാൽ അതൊന്നും അവൻ കേട്ടതേയില്ല.... പറ ആരു.... പറ... നീയെന്നെ... നിയെന്നെ സ്നേഹിക്കില്ലേ...!!!! ആരുവിന്റെ മുടിക്ക് കുത്തി പിടിച്ച് കൊണ്ട് ഡാർവിൻ അവളോട് ചോദിച്ചു... ഇല്ല....!!!!

ഇല്ല.... എന്റെ ജീവൻ പോയാലും നിന്നെ പോലെ ഒരുത്തനെ ഞാൻ സ്നേഹിക്കില്ല....!!! എനിക്ക് വെറുപ്പും അറപ്പു മാത്രമേ നിന്നോടുള്ളു....!!!! അതൊരിക്കലും ഇല്ലാതാകില്ല.....!!!!! ഡാർവിന്റെ കൈയിലിരുന്ന ഫോൺ തട്ടിത്തെറിപ്പിച്ച് കൊണ്ട് ആരു അലറി ഒരു ശബ്ദത്തോടെ ഫോൺ നിലത്തേക്ക് വീണ് പൊട്ടി..... ആരുവിന്റെ സംസാരവും കൂടാതെ കോൾ കട്ടാകുകയും ചെയ്തപ്പോൾ കാരണമറിയാതെ മനു ഒന്ന് ഞെട്ടി.... അവൻ വേഗം തിരിച്ച് വിളിച്ചെങ്കിലും കോൾ പോയില്ല... പിന്നെ രണ്ടും കൽപ്പിച്ച് മനു ആ കെട്ടിടത്തിലേക്ക് വണ്ടിയെടുത്തു... ഡി.......!!!! എന്റെ മുന്നിൽ കിടന്ന് നീ അഹങ്കാരിക്കുന്നോ.....!!!!! ആരുവിന്റെ കവിളിൽ വലിച്ചടിച്ച് കൊണ്ട് ഡാർവിൻ അവന്റെ ദേഷ്യം ആരുനോട് തീർത്തു... പെട്ടന്നുള്ള അടിയിൽ ആരു ഇരിക്കുന്നിടത്ത് നിന്ന് തെറിച്ച് നിലത്തേക്ക് തന്നെ വീണു... എന്നിട്ടും ദേഷ്യം മാറാതെ ഡാർവിൻ ആരുവിന്റെ മുടിയിൽ കുത്തി പിടിച്ച് അവളെ എണിപ്പിച്ച് പിന്നെയും പിന്നെയും തല്ലി.... നിന്റെ അഹങ്കാരം ഇന്ന് കൊണ്ട് ഞാൻ തീർക്കും അലീനാ....!!! ആരുവിനെ ഒര് വഷള ചിരിയോടെ നോക്കികൊണ്ട് ഡാർവിൻ പറഞ്ഞു.... ഡാർവി എന്നേയോന്നും ചെയ്യരുത്... ഭയത്തോടെ ആരു അവനോട് പറഞ്ഞു.... എനിക്ക് നിന്നെ ഇന്നും ചെയ്യാൻ ഉദ്ദേശമില്ല ആരു...

പക്ഷേ നിന്നെ നേടാൻ അതാണ് വഴിയെങ്കിൽ അതും ഞാൻ ചെയ്യും.... വേറെ വഴി ഇല്ലാത്തത് കൊണ്ടാണ്... അപേക്ഷ പോലെ ഡാർവി ആരുനോട് പറഞ്ഞു..... അവനോട് ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് മനസിലായ ആരു , ഡാർവിന്റെ കൈയിൽ നിന്ന് രക്ഷപെടാൻ വേണ്ടി കിടന്ന് കുതറി... എന്നിട്ടും ഡാർവിൻ അവളെ വിടാതായപ്പോൾ സർവ ശക്തിയുമെടുത്ത് ആരു അവനെ അഞ്ഞ് തള്ളി... പെട്ടനായതിനാൽ ബാലൻസ് കൂട്ടാതെ ഡാർവി പുറകിലേക്ക് തെറിച്ച് വീണു.... ആ സമയത്ത് രക്ഷപ്പെടാൻ വേണ്ടി ആരു മുകളിലേക്ക് ഓടി കയറി... **** ഡാർവിൻ പറഞ്ഞ് കൊടുത്ത ലൊക്കേഷനനുസരിച്ച് ദേവന്റെ വണ്ടി മുന്നോട്ട് പോയി അവസാനം ലക്ഷ്യ സ്ഥാനത്ത് തന്നെ ഏതിച്ചേർന്നു... വണ്ടി ഒതുക്കിനിർത്തി ഫോണും കൈയിൽ പിടിച്ച് ദേവൻ മുന്നോട്ട് ഇറങ്ങി നടന്നു... കെട്ടിടത്തിന് മുന്നിൽ നിൽക്കുന്നവരെ ദേവൻ ഒന്ന് നോക്കി... അകത്തേക്ക് ചെല്ല്..... ഒരാൾ വന്ന് ദേവനോട് പറഞ്ഞു.... ദേവൻ അവരെയെല്ലാവരെ നോക്കിട്ട് അകത്തേക്ക് നടന്നു.... ഡാർവിൻ വേഗം തന്നെ ചാടിയണിച്ച് അരുവിന്റെ പുറകെ മുകളിലേക്ക് ഓടി കയറി... ടെറസിലെത്തിയ ആരു ഒരാഭയത്തിനായി ചുറ്റും നോക്കി.... ഒര് നിമിഷം നിലത്തേക്ക് ചാടിയാലോയെന്ന് പോലും അവൾ ചിന്തിച്ചു...

അവസാനാം കുറെ വേസ്റ്റ് സാധനങ്ങൾ കൂട്ടി ഇട്ടിരിക്കുന്നതിന്റെ ഇടയിലേക്ക് ഓടി കയറി അവൾ അവിടെ പതുങ്ങിയിരുന്നു.. പുറകിൽ ഓടി കയറി വരുന്ന ഡാർവിയെ ആരു കണ്ടിരുന്നു..... അവന്റെ ക്രൂരമായ മുഖം കാണുബോൾ ആരുവിന്റെ ശരീരം വിറക്കാൻ തുടങ്ങി... മരിക്കുന്നതിന് തനിക്ക് പ്രശ്നമില്ല , പക്ഷേ മാനം നഷ്ടപെടുന്നത് ആരുവിന് ചിന്തിക്കനെ പറ്റുമായിരുന്നില്ല.... ഡയാന... ഡയാന.... നി എവിടെയാ...!!! വാ... നി എന്നിലേക്ക് തിരിച്ച് വാ.... അത്യാവിശം വലുപ്പമുള്ള ആ ടെറസിൽ ഡാർവിൻ അരുവിനെ അന്വേഷിച്ച് നടന്നു.... അകത്ത് കയറിയ ദേവൻ ചുറ്റും നോകിയെങ്കിലും ആരെ കണ്ടില്ല... അവൻ വേഗം ഫോണെടുത്ത് സണ്ണിയെ വിളിച്ച് ഫോൺ പോക്കറ്റിലേക് തന്നെ വെച്ച് സ്റ്റെപ് കയറി മുകളിലേക്ക് നടന്നു... ടെറസിലേക്ക് കയറിയ ദേവൻ നടന്ന് കൊണ്ട് തന്നെ ചുറ്റും നോക്കി.... തന്റെ അടുത്തേക്ക് വരുന്ന കാൽപാദത്തിന്റെ സൗണ്ട് ആരു കേട്ടിരുന്നു , പേടിയോടെ ആരു കണ്ണുകൾ ഇറുക്കിയടച്ച് കരയാൻ തുടങ്ങി..... ഡാർവി..... ഡാർവി..... എന്നേ ഒന്നും ചെയ്യല്ലേ , മാനം പോയാൽ പിന്നെ ഞാൻ ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല... നീ..... നീ.... നീ വേണേൽ എന്നേ കൊന്ന് കളഞ്ഞോ , ഇപ്പോൾ തന്നെ... ഞാൻ നിന്ന് തരാം , പക്ഷേ എന്റെ ദേഹത്ത് തൊടാൻ ഞാൻ സമ്മതിക്കില്ല....

മുന്നിൽ ആരോ വന്ന് നിൽക്കുന്ന പോലെ തോന്നിയപ്പോൾ കരഞ്ഞ് കൊണ്ട് ആരു പറഞ്ഞു.... ആരു... ആരുവിന്റെ കരച്ചിൽ കണ്ടപ്പോൾ സഹതാപത്തോടെ ദേവൻ അവളെ വിളിച്ചു... പെട്ടന്ന് ദേവന്റെ സൗണ്ട് കേട്ടപ്പോൾ ആരു ഞെട്ടി കണ്ണ് തുറന്ന് നോക്കി... ഇ... ഇച്ചായ....!!!! ഇച്ചായാ..... ദേവനെ മുന്നിൽ കണ്ട ഷോക്കിൽ ചടിയെണിച്ച ആരു ദേവനെ മുറുകെ കെട്ടി പിടിച്ചു.... ഇച്ചായ..... ഇച്ചായ... ആരു ദേവനെ വിളിച്ച് കരയാൻ തുടങ്ങി.. ആദ്യമായിട്ടായിരുന്നു ആരു ദേവനെ ഇച്ചായ എന്ന് വിളിക്കുന്നത്.. അത്രമാത്രം അവൾ പേടിച്ചെന്ന് ദേവന് മനസിലായി... ആരു, ഡാർവിൻ ആണെന്ന് കരുതി ദേവനോട് പറയുന്നതൊക്കെ ഫോണിലൂടെ സണ്ണിയും ബാക്കിയെല്ലാവരും കേട്ടിരുന്നു... അത് കെട്ടാതെ എല്ലാവർക്കും ദേഷ്യം ഇരച്ച് കയറി... നമ്മുടെ കൊച്ചിന്റെ ദേഹത്ത് കൈ വെക്കാൻ നോക്കിയാ അവൻ ഇനി ജീവിക്കണ്ട ഇച്ചായ... ദേഷ്യത്തോടെ ലാലി സണ്ണിയോട് പറഞ്ഞു... അത് തന്നെയായിരുന്നു എല്ലാവരുടെ അഭിപ്രായം.... ആരു....!!! ആരു... എന്താ ഇതൊക്കെ.....!!! അവൻ... അവൻ നിന്നെ തല്ലിയോ....!!! നീര് വന്ന് തുടങ്ങിയ ആരുവിന്റെ കവിളിൽ തലോടി കൊണ്ട് ദേഷ്യത്തോടെ ദേവൻ അവളോട് ചോദിച്ചു.... അവളെ ഞാൻ തല്ലിയാൽ നിയെന്നെ എന്ത് ചെയുമെടാ...!!!! ഒരാലർച്ചയോടെ അവർക്ക് പുറകിൽ നിന്ന് കൊണ്ട് ഡാർവിൻ ഉറക്കെ അവരോട് ചോദിച്ചു..... സൗണ്ട് കേട്ട് തിരിഞ്ഞ് നോക്കിയ ദേവൻ കാണുന്നത് പുച്ഛം കലർന്ന ചിരിയോടെ നിൽക്കുന്ന ഡാർവിയെയാണ്...

അവന്റെ ചുവന്ന കണ്ണുകൾ കണ്ടപ്പോൾ ആരുവിന് കൂടുതൽ പേടിയായി... നിനക്ക് ധൈര്യയമുണ്ടെൽ ഒരിക്കൽ കൂടി ഇവളെയോന്ന് തൊട്ട് നോക്ക്.... ആരുവിനെ മുന്നിലേക്ക് നിർത്തി കൊണ്ട് ദേവൻ അവനോട് പറഞ്ഞു.... ഇവളെ തൊടാൻ തന്നെയാണ് എന്റെ ഉദ്ദേശം..... അതും ഇന്ന് തന്നെ....!!! പിന്നെ നീ..... നിന്നോട് ഞാൻ ഒരിക്കൽ പറഞ്ഞ് കഴിഞ്ഞതാണ് ദേവാ.... ഇവളെ എനിക്ക് നൽകി മടങ്ങി പോകാൻ.... നീ അതനുസരിക്കാത്ത പക്ഷം.. ഇവിടെ... ഇന്ന് തന്നെ നിനക്ക് അവസാനിക്കം....!!! ദേവന്റെ അരികിലേക്ക് വന്ന് കൊണ്ട് ഡാർവിൻ പറഞ്ഞു.... അതിന് മറുപടിയൊന്നും പറയാതെ ദേവൻ ഡാർവിനെ തന്നെ നോക്കി.... നിന്റെ ജീവൻ തിരികെ തരാം പകരം നിയെനിക്ക് എനിക്ക് തരുന്നോ... ഇവളെ...??? ആരുവിന് നേരെ വിരൾ ചുണ്ടി കൊണ്ട് ഡാർവിൻ ഒരിക്കൽ കൂടി ദേവനോട് ചോദിച്ചു... അതിന് മറുപടി പറഞ്ഞത് ദേവന്റെ കാലുകളായിരുന്നു.. ഡാർവിന്റെ നെഞ്ചിൻ കൂട് നോക്കി ദേവൻ കൊടുത്ത ചവിട്ടിൽ ഡാർവിൻ തെറിച്ച് താഴേക്ക് വീണു...!!!! ആദ്യത്തെ ഞെട്ടെൽ മാറിയശേഷം ഡാർവിൻ ചാടിയണിച്ചു.... പകയോടെ തന്നെ നോക്കുന്ന ദേവനെ കണ്ടപ്പോൾ ഡാർവിന് ചെറിയ പേടി തോന്നി.. എങ്കിലും തോറ്റ് പിന്മാറാൻ അവൻ ഒരുക്കാമായിരുന്നില്ല.....!!!!! ഇവളില്ലാതെ എനിക്ക് ജീവൻ മാത്രം കിട്ടിയിട്ട് എന്താ ഡാർവി കാര്യം...

പിന്നെ ഇവൾക്ക് വിലാ പറയാൻ ഞാനാരെയും അനുവദിക്കില്ല ഡാർവി...!!!!! അതിന് നി വളർന്നിട്ടും ഇല്ല...!!! ഡാർവിയെ നോക്കി കാലിയോടെ ദേവൻ പറഞ്ഞു... എന്നാൽ അതൊന്ന് കാണണമല്ലോ... നിലത്ത് നിന്ന് ഡാർവിൻ ചാടിയെണിച്ചു.. കൂടുതൽ പകയോടെ അവൻ ദേവന് നേരെ ചെന്നു.. ഇടക്കൊക്കെ ഡാർവിന്റെ കരുതിന് മുന്നിൽ ദേവനും വീണ് പോകുമായിരുന്നു... അപ്പോഴൊക്കെ പേടിയോടെ ആരു ദേവനെ വിളിച്ച് കരയും... ആരുവിന്റെ ഒര് വിളി മതിയായിരുന്നു ദേവന് വീഴച്ചയിൽ നിന്ന് കരുത്തോടെ എണീക്കാൻ..... അത് കാണുമ്പോൾ ഡാർവിന് പക കുടും.. ദേവന്റെ ഒര് ചവിട്ട് കൊണ്ട് തെറിച്ച് വീണ ഡാർവിൻ ചെന്ന് വീണത് പുത്തൻപുരകലെ ആൺകുട്ടികളുടെ മുന്നിലായിരുന്നു... നിലത്ത് കിടക്കുന്ന ഡാർവിനെ കലിയോടെ എല്ലവരും നോക്കി... പുറത്തുണ്ടായിരുന്ന ഗുണ്ടകളെ തിർത്തിട്ടായിരുന്നു എല്ലവരും അങ്ങോട്ടേക്ക് വന്നത്... ഡാർവിനെ പിടിച്ചേണിപ്പിച്ച് ദേവൻ വീണ്ടും വീണ്ടും അവനെ തല്ലി.... ഇനി പിടിച്ച് നിൽകാൻ പറ്റില്ലന്ന് തോന്നിയപ്പോൾ തളർച്ചയോടെ അവൻ ചുമരിലേക് ചാരി നിന്ന് വേദനയോടെ ആരുവിനെ നോക്കി... അവന്റെ കണ്ണുകൾ സങ്കടം കൊണ്ട് കലങ്ങി മറിഞ്ഞിരുന്നു.... നിനക്ക് മതിയായോ...?? പ്രതികാരം ചെയ്തത് മതിയായോയെന്ന്....!!!

ഡാർവിന്റെ കോളറിൽ പിടിച്ച് കൊണ്ട് ദേവൻ അവനോട് ചോദിച്ചു... ഒന്നും മിണ്ടാതെ ഡാർവിൻ ദേവനെ തന്നെ നോക്കി... പിന്നെ ആരുവിനെ... ഇവിടെ വരുന്നത് വരെ നിന്നെ വെറുതെ വിടണമെന്ന് തന്നെയാ , ഞാൻ ആഗ്രഹിച്ചത്... കാരണം എന്തെന്നറിയുമോ...? എന്റെ ആരുന്റെ മേലുള്ള നിന്റെ സ്നേഹം എപ്പോഴൊക്കെയോ യാഥാർത്ഥ്യമാണെന്ന് എനിക്ക് തോന്നിയത് കൊണ്ട്....!!! പക്ഷേ അത് വെറും പ്രതികാരത്തിന്റെ പുറത്ത് മാത്രമാണെന്ന് നീ ഇപ്പോൾ തെളിയിച്ചു....!!!! അങ്ങനെ അല്ലായിരുന്നെങ്കിൽ നീ ഞങ്ങളെ ജീവിക്കാനാനുവദിക്കുമായിരുന്നു...!!! നിനക്ക് എല്ലാം നഷ്ടപ്പെട്ടത് എന്റെ ആരു കാരണമല്ല.. അവൾ ചെയ്തതൊക്കെ നല്ല കാര്യമാണ്....!!! നിന്റെയൊക്കെ കൈയിൽ കിടന്ന് തിരണ്ട ഒരുപാട് പെൺകുട്ടികളുടെ ജീവിതമാണ് ആരും സംരക്ഷിച്ചത്... അതിന്റെ പേരിലല്ലേ എന്റെ ആരും നിനക്ക് ശത്രുവായി മാറിയത്.... ഡാർവിന്റെ കോളറിൽ പിടിച്ച് കൊണ്ട് ദേവൻ അവനോട് ചോദിച്ചു..... ജയിലിൽ കിടന്ന് തിരിച്ച് വന്ന നിനക്ക് തെറ്റിൽ നിന്ന് ശെരിയിലേക്കുള്ള വഴി മുന്നിൽ തന്നെയുണ്ടായിരുന്നു ഡാർവി... അതിലേക്ക് പോകുന്നതിന് പകരം ഞങ്ങളുടെ കൊച്ചിന്റെ ജീവിതം തകർക്കാനാണ് നീ ശ്രമിച്ചത്... ഡാർവിന്റെ അരികിലേക്ക് നിന്ന് കൊണ്ട് സണ്ണി അവനോട് പറഞ്ഞു...

ഇനി നീ ജീവിച്ചിരിക്കുന്നത് ഞങ്ങൾക്ക് ദോഷമാണ് ഡാർവി.... ഒരാളെ കൊല്ലാനുള്ള അവകാശം എനിക്കില്ല , അത് കൊണ്ട് കൊല്ലുന്നില്ല.. പക്ഷേ ഇനി നീ പുറലോകം കാണില്ല... വൃന്ദയുടെ കൂടെ നിനക്കിനി ജയിലിൽ കഴിയാം... സ്വതന്ത്രമായി നിന്നെ വിട്ടാൽ നീ ഞങ്ങളുടെ സന്തോഷം ഇല്ലാതാക്കി കൊണ്ടേയിരിക്കും....!!! അത് കൊണ്ട് നീ ഇനി ജയിലിൽ കിടക്ക്... ഇപ്പൊ വരും നിന്നെ കൊണ്ട് പോകാൻ പോലീസ്....!!! ഇനിയെങ്കിലും ഞങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണം... ഡാർവിനോട് പറഞ്ഞിട്ട് കുറച്ച് മാറി ചുമരിനോട് ചാരി നിൽക്കുന്ന ആരുവിന്റെ അരികിലേക്ക് ദേവൻ ചെന്നു.... പേടിച്ച് പോയോ എന്റെ കൊച്ച്.. ആരുവിന്റെ മുഖം കൈക്കുള്ളിൽ എടുത്ത് കൊണ്ട് ദേവൻ അവളോട് ചോദിച്ചു.. അതിന് മറുപടിയോന്നും പറയാതെ ആരു കണ്ണ് നിറച്ച് ദേവനെ തന്നെ നോക്കി... ദേവൻ രണ്ട് കൈ കൊണ്ട് ആരുനെ പിടിച്ചുയർത്തി നെറ്റിയിൽ അമർത്തി ചുംബിച്ച് നെഞ്ചോട് ചേർത്ത് പിടിച്ചു.... അത് കാണുന്തോറും ഡാർവിന് തലക്ക് ഭ്രാന്ത് പിടിക്കാൻ തുടങ്ങി.... ശരീരത്തിലേക്ക് അടിച്ച് കയറ്റിയ മരുന്നിന്റെ ശക്തികൊണ്ട് ചിന്തിക്കാനുള്ള കഴിവ് ഡാർവിന് നഷ്ടപ്പെട്ടിരുന്നു.. താൻ മരിച്ചാലും വേണ്ടില്ല ആരു സന്തോഷത്തോടെ ജീവിക്കരുതെന്ന ചിന്ത ഡാർവിയിൽ നിറഞ്ഞു..

അവസാനത്തെ ആയുധമേന്നോളം ഡാർവിൻ ആരുവിന്റെ അരികിലേക്ക് ഓടി ദേവനെ തള്ളി താഴെയിട്ടു.... ആരും പ്രേതിഷിച്ചിരുന്നില്ല ഡാർവിന്റെ ആ നിക്കാം.... ഇച്ചായ.... പേടിയോടെ ആരു ദേവനെ വിളിച്ചു..... വീഴ്ചയിൽ നിന്ന് ദേവനെണിച്ചപ്പോഴേക്കും ഡാർവിൻ ആരുവിനെ പിടിച്ച് വലിച്ച് ടെറസിന്റെ സൈഡിലേക്ക് കൊണ്ട് പോയിരുന്നു... ഡാർവി...!!! പേടിയോടെ ദേവൻ അലറി... എല്ലാവരും ഭയന്ന് പോയിരുന്നു.... ആരു ഒന്നനാങ്ങിയാലോ.... ഡാർവിൻ ഒന്നനാങ്ങിയലോ... താഴെ വിഴുന്നത് ആരു ആയിരിക്കും..... ആ രീതിക്കായിരുന്നു ഡാർവിൻ അവളെ നിർത്തിയത്.. എല്ലാവർക്കും പേടിയുണ്ടാകുന്നതായിരുന്നു ആ കാഴ്ച.. ശ്വാസം എടുക്കാൻ പോലും എല്ലാവരും ഭയന്നു... ജീവിതത്തിലും മരണത്തിലുമിടക്ക് ആരു... ഡാർവിൻ വിചാരിക്കണം ഇനി ആരു രക്ഷപ്പെടണമെങ്കിൽ... പക നിറഞ്ഞ് നിൽക്കുന്ന അവൻ ഒരിക്കലും അങ്ങനെ വിചാരിക്കില്ല... പേടിയോടെ എല്ലാവരും ചിന്തിച്ചു.... സണ്ണിച്ചാ നമ്മുടെ ആരു... പേടിയോടെ ലാലി സണ്ണിയെ പിടിച്ചു.... ഡാർവി... ഞങളുടെ കൊച്ചിനെ ഒന്നും ചെയ്യരുത്.... അത് നിന്റെ നാശത്തിനാ...!!! ഭയത്തോടെ തന്നെ സണ്ണി ഡാർവിയെ നോക്കി അലറി.... ഹരിയേട്ടാ... ഹരിയേട്ടാ എന്റെ ആരു... ഭയത്തോടെ ദേവൻ ഹരിയോട് പറഞ്ഞു...

അവനും നന്നായി ഭയന്നിരുന്നു... ആരുവിന് എന്തേലും പറ്റുന്നത് ആർക്കും ചിന്തിക്കാൻ കൂടെ പറ്റാത്ത കാര്യമായിരുന്നു... വേണ്ട ഡാർവി...!!! വേണ്ട.... നിന്റെ ദേഷ്യം അവളോടല്ല തീർക്കണ്ടത്.....!!!! നിനക്ക് എന്നെയല്ലേ വേണ്ടത്..... ഞാൻ... ഞാൻ നിന്ന് തരാം..!!!! പക്ഷേ അവളെ ഒന്നും ചെയ്യരുത്....!!!! മുന്നിലേക്ക് നടന്ന് കൊണ്ട് ഭയത്തോടെ ദേവൻ അവനോട് പറഞ്ഞു... വേണ്ട ദേവാ , എന്റെ അരികിലേക്ക് വരാൻ ശ്രമിക്കണ്ട..!!!! വന്നാൽ ഞാൻ മാത്രമല്ല ഇവളും ഉണ്ടാകില്ല...!!!! ടെറസിന്റെ സൈഡിലേക്ക് ആരുവിനെ ചേർത്ത് നിർത്തി കൊണ്ട് ഡാർവിൻ പറഞ്ഞു.... വേണ്ട ഡാർവിൻ.... ഞങ്ങളാരും വരില്ല... ഞങ്ങളുടെ കൊച്ചിനെ ഒന്നും ചെയ്യരുത്...!!!! പേടിയോടെ സണ്ണി അവനോട് പറഞ്ഞു.... ഡാർവിൻ എല്ലാവരെ നോക്കി പുച്ഛത്തോടെ നന്നായിയൊന്ന് ചിരിച്ചു.. ഞാനിവളെ വെറുതെ വിടാം... പക്ഷേ ഇവൾ എന്റെ കൂടെ ഉണ്ടാകണം.... ഇനിയുള്ള കാലം...!!! പറ ആരു..... നീ എന്റെ കൂടെ ഉണ്ടാക്കില്ലേ.....!! ആരുവിനെ നോക്കികൊണ്ട് ഡാർവിൻ അവളോട് ചോദിച്ചു..... ഇല്ല....!!!! മരിക്കേണ്ടി വന്നാലും നിന്റെ ആഗ്രഹം നടക്കാൻ പോകുന്നില്ല ഡാർവി...!!!! നി എന്നെ കൊന്നേക്ക്.... അല്ലാതെ നിനക്ക് എന്നെ കിട്ടില്ല.... പകയോടെ തന്നെ ആരു ഡാർവിയോട് പറഞ്ഞു.... ഡി....!!!!

ദേഷ്യത്തോടെ തന്നെ ഡാർവി ആരുവിനെ കുറച്ചൂടെ പുറകിലേക്ക് തള്ളി..... ഡാർവിന്റെ കൈയുടെ ബലത്തിൽ മാത്രമായിരുന്നു ആരു വീഴാതെ നിൽകുന്നത്.... ഡാർവി.....!!!!!! വേണ്ട.....!!!! പേടിയോടെ എല്ലവരും ഡാർവിയെ വിളിച്ചു... നോക്ക് ആരു.... നീ നോക്ക്... എല്ലവരും പേടിച്ച് വിറച്ച് നിൽകുവാ....!!!. പേടിക്കട്ടെ അല്ലേ... പേടി നല്ലതാ... ഇന്ന് കൊണ്ട് തന്നെ എല്ലാ പേടിയും അവസാനിക്കും... നി... നി പേടിക്കണ്ടാട്ടൊ... നി... നിന്നെ ഞാൻ ഒന്നും ചെയ്യില്ല... അതിന്... അതിന് എനിക്ക്... എനിക്ക് കഴിയില്ല....!!! പക്ഷേ... നി ഇല്ലാതെ ഞാൻ... എനിക്ക്... പറ്റില്ല... അതിനാ ഞാൻ ഇങ്ങനെയൊക്കെ ചെയ്യുന്നത്.... എനിക്ക് ജയിക്കാൻ... നിന്റെ കൂടെ ജീവിക്കാൻ...!!! ആരുവിനെ നോക്കി സങ്കടം, ദേഷ്യം, വെറുപ്പും , വേദനയും കലർന്ന ശബ്ദത്തിൽ ഡാർവിൻ പറഞ്ഞു.... ഡാർവി....!!!! നീ നിന്റെ ഭ്രാന്ത് നിർത്തുന്നതാ നല്ലത്....!!!! അവൾക്കെന്തേലും പറ്റിയാൽ , ഞാൻ നിനക്ക് ഭിക്ഷയായി തന്നെ നിന്റെ ജീവൻ തിരികെ എടുക്കും...!!! ദേഷ്യത്തോടെയും കലിയോടെ ദേവൻ ഡാർവിയെ നോക്കി പറഞ്ഞു.... നീ എന്നേ ഒന്നും ചെയ്യില്ലടാ...!!!! നീ ഇനി ജീവിക്കും..... ഇവൾ... നിന്റെ ആരു അരികിൽ ഇല്ലാതെ നീ ജീവിക്കും..!!! നിന്റെ മുന്നിൽ വെച്ച് ഇവളെ ഞാൻ അവസാനിപ്പിക്കാൻ പോകുവാ...!!!ആരുവിന്റെ കൈ വിടാൻ ശ്രമിച്ച് കൊണ്ട് പകനിറഞ്ഞ ചിരിയോടെ ഡാർവിൻ പറഞ്ഞു.... അപ്പാ.....!!!!!!!! ഇസയുടെ വിളികേട്ടപ്പോഴാണ് ഡാർവിൻ തിരിഞ്ഞ് നോക്കിയത്...

വെപ്രാളത്തോടെ നിൽക്കുന്ന മനുവിനെയും , കരഞ്ഞോട് നിൽക്കുന്ന ഇസയെയും കണ്ടപ്പോൾ ഡാർവിന് വല്ലാത്ത സങ്കടം തോന്നി.... ഡാർവിന്റെ അവസ്ഥ കണ്ടപ്പോൾ മനുവിന് വേദന തോന്നി.. കരഞ്ഞ് തളർന്ന് വേദനയോടെ നിൽക്കുന്നവൻ...!!! ഞാൻ.... ഞാൻ തോറ്റ് പോയി മനു...!!! ഇവൾ... ഇവൾ എന്നെ തോൽപ്പിച്ചു.... എന്നെ സ്‌നേഹിക്കാൻ ഇവൾക്ക് പറ്റില്ലെന്ന് പറയുവാ.... കുറേനാൾ... കുറേനാൾ എന്റെ കൂടെ ജീവിച്ച് എന്റെ സ്‌നേഹം കവർന്നെടുത്തിട്ട് ഇപ്പോ ഇവൾക്ക് എന്നെ വേണ്ട...!!! ഇവൾ കാരണമാ എനിക്ക് അപ്പയെയും അമ്മയെയും സഹോദരനെയും നഷ്ടമായത്... ഇപ്പോ ഇവൾക്കും എന്നെ വേണ്ട മനു...!!! ആരുമില്ലാതെയായി എനിക്ക്...!!! നീ പറ മനു ഞാൻ.. ഞാൻ ഇതെങ്ങനെ സഹിക്കും... വേദനയോടെ ഡാർവിൻ മനുനെ നോക്കി ചോദിച്ചു.... അലീന... അലീന പ്ലീസ്... ഞാൻ... ഞാൻ നിന്നോട് അപേക്ഷിക്കുവാ... നി ഇവനെ ഒന്ന് മനസിലാക്ക്... പ്രതികാരം ഒന്നുമല്ല... നിന്നെ ജീവനാ ഇവന്... നി ഇവനെ തിരിച്ച് സ്നേഹിച്ചാൽ എല്ലാ പ്രശ്നവും തീരും... ഇവൻ നിന്നെ പൊന്ന് പോലെ നോക്കും... ഇവന് ഇപ്പോ ആരുമില്ല... തന്നെയാ.. ഇനി നീ കൂടെ ഇവനെ തന്നെയാക്കല്ലേ.... പ്ലീസ്.. എത്ര സംശയം സമയം വേണമെങ്കിലും തരാം... പക്ഷേ ഇവനെ സ്‌നേഹിക്കില്ലന്ന് മാത്രം പറയരുത്.. സേന്ഹികുമോ...??? അപേക്ഷയോടെ മനു ആരുനെ നോക്കി ചോദിച്ചു... ആരുവിന്റ മറുപടി എന്തായിരിക്കും എന്നറിയാനുള്ള പ്രേതിക്ഷയോടെ ഡാർവി അവളെ നോക്കി....

ഇല്ലയെന്നാ രീതിക്ക് ആരു തലയനാക്കി... ഒര് വേദനയോടെ മനു ഡാർവിയെ നോക്കി.... ഡാർവി.... മതിയെടാ പക തീർത്തത്.... ഇനിയും തോൽക്കാൻ ഇവിടെ നിൽക്കണ്ട...!!! നിനക്ക് എന്തിനാ നിന്നെ സ്‌നേഹിക്കാതെ , മനസിലാകാത്ത ഒരാളെ...?? നിനക്ക് ഞങ്ങളില്ലേ..?? നീ എടുത്ത് വളർത്തുന്ന ഇവൻ ഇല്ലേ നിനക്ക്...?? ഇനി വേറെ ഒന്നും വേണ്ടടാ... എല്ലാം അവസാനിപ്പിക്ക്... വാ... നമ്മുക്ക് പോകാം.. വേദനയോടെ മനു ഡാർവിയെ നോക്കി പറഞ്ഞു... """ ഇല്ല മനു , എന്റെ സന്തോഷം നശിപ്പിച്ചിട്ട് ഇവൾ ജീവിക്കേണ്ട.... അതിന് ഇവളെ ഞാൻ അനുവദിക്കില്ല...!!!! ആരുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കൊണ്ട് ഡാർവിൻ അലറി..... അത് കണ്ടതും ദേവൻ ദേഷ്യം കൊണ്ട് വിറച്ച് ഡാർവിൻ കാണാതെ അവന്റെ അരികിലേക്ക് പോകാൻ നോക്കി... അപ്പാ....!!! എനിക്ക് അപ്പ മാത്രം മതി... വേറെരെയും വേണ്ട..... കരച്ചിലോടെ ഇസ ഡാർവിയെ നോക്കി വിളിച്ച് പറഞ്ഞു.... അത് കേട്ടപ്പോൾ ഡാർവിന് സങ്കടം തോന്നി , ആരുവിൽ നിന്ന് നോട്ടം മാറ്റി അവൻ ഇസയിലേക്ക് തിരിഞ്ഞു.... ആ ഗ്യാപ്പിൽ ഡാർവിൻ കാണാതെ ദേവനും ജസ്റ്റിയും പുറകിയുടെ ഡാർവിന്റെ അടുത്തത്തി.... അത് മനസ്സിലാക്കിയ ഡാർവിൻ ആരുവിനെ പുറകിലേക്ക് തള്ളാൻ ശ്രമിച്ചെങ്കിലും ആരു പെട്ടന്ന് ഒഴിഞ്ഞ് മാറി...

അവളെ പിടിക്കാൻ വേണ്ടി മുന്നിലേക്ക് ആഞ്ഞ ഡാർവിന് ആരുവിന്റെ കൈയിലാണ് പിടുത്തം കിട്ടിയത്... ആരു കൈ വിട്ടാലോ അല്ലകിൽ ഡാർവിൻ കൈ വിട്ടാലോ രണ്ട് പേരും താഴേക്ക് വിഴുമായിരുന്നു... അപ്പോഴേകും മുന്നിലേക്ക് ഓടി വരുന്ന ദേവൻ ആരുവിന്റെ ഡ്രെസ്സിൽ പിടിച്ച് അവളെ താഴേക്ക് വലിച്ചിട്ടു , ഡാർവിന്റെ കൈ വിട്ട് ആരു മുന്നിലേക്ക് തെറിച്ച് വീണു.... ആരു.....!!!! ആരു....!!!!!!!! എല്ലവരും പേടിയോടെ ഉറക്കെ അവളെ വിളിച്ചു.... എന്താണ് നടന്നതെന്ന് ഒര് നിമിഷം ആർക്കും മനസിലായില്ല.... എങ്ങോട്ടാണ് വിണാതെന്ന് ആരുവിന് പെട്ടന്ന് മനസിലായില്ല... പിന്നെയാണ് താൻ ദേവന്റെ നെഞ്ചിലാണുള്ളതെന്ന് അവൾക്ക് മനസിലായത്.... നിലത്ത് വീണ് കിടക്കുന്ന ആരുവിനെ കണ്ടപ്പോൾ സമാധാനമായെങ്കിലും... ഡാർവിനെ അവിടെ കാണാത്തപ്പോൾ അവനാണ് താഴേക്ക് വിണതെന്ന് എല്ലാവർക്കും മനസിലായി.... ആരു മുന്നിലേക്ക് വിണപ്പോൾ അവളുടെ കൈയിലെ പിടുത്തം വിട്ട ഡാർവിൻ താഴേക്ക് തെറിച്ച് വിണിരുന്നു.... അപ്പാ....!!!!!!!! ഡാർവി....!!!!!!!

ഇസയുടെ മനുവിന്റെ അലറിക്കരച്ചിൽ കേട്ടാണ് ആരു ദേവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി നോക്കിയത്.... വെപ്രാളത്തോടെ എണീച്ച് തിരിഞ്ഞ് നോക്കിയാ ആരുവിന് മനസ്സിലായി തന്റെ കൈ തട്ടിയാണ് ഡാർവിൻ നിലത്തേക്ക് വിണതെന്ന്... ശരീരം തളരുന്നത് പോലെയും , ബോധം നഷ്ടപ്പെടുന്നത് പോലെയും ആരുവിന് തോന്നി... ഒരു ധൈര്യതിനെന്നോളം ആരു അരികിൽ നിൽക്കുന്ന ജസ്റ്റിയെ മുറുകെ പിടിച്ചു... അപ്പ.....!!! കരച്ചിലോടെ ഇസ ഓടി ചെന്ന് താഴേക്ക് നോക്കി...... മനു അങ്കിൾ... എന്റെ അപ്പ... അപ്പ... ഞാൻ തന്നെയാ അപ്പ... എനിക്ക് പേടിയാകുവാ... അപ്പ... അപ്പ എണീച്ച് വാ... അപ്പ... എനിക്ക് ഇനി ആരുമില്ല അപ്പ... അപ്പ... നമ്മുക്ക് ആരും വേണ്ട അപ്പ... ഈ ആന്റി ചീത്തയാ... നമ്മുക്ക് ഈ ആന്റി വേണ്ട... അപ്പ... വാ.. അപ്പ... ചോര വാർന്ന് താഴെ കിടക്കുന്ന ഡാർവിനെ നോക്കി കരച്ചിലോടെ ഇസ ഓരോന്ന് പറയാൻ തുടങ്ങി........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story