പ്രണയ പ്രതികാരം: ഭാഗം 83

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ഇസയുടെ കരച്ചിൽ എല്ലാവർക്കും ഒരു വേദനയായിരുന്നു... ആരുവിന് അത് കാണും തോറും തന്റെ നെഞ്ച് പൊട്ടും പോലെ തോന്നി... എന്തിനാ എന്റെ അപ്പയെ തള്ളിയിട്ടത്... എന്റെ അപ്പ പാവമല്ലേ... കരച്ചിലോടെ ഇസ ആരുനെ നോക്കി ചോദിച്ചു.... വേദനയോടെ ആരു ഇസയെ തന്നെ നോക്കി... ആ കുഞ്ഞിന്റെ വാക്കുകൾ ആരുവിനെ തളർത്തി കളഞ്ഞിരുന്നു... അപ്പ... വാ... അപ്പ.... പിന്നെയും ഇസ ഡാർവിയെ നോക്കി കരയാൻ തുടങ്ങി.. ഇസയുടെ കരച്ചിലിന്റെ ആഴം കുടുംതോറും ആരുവിന്റെ തല പെരുക്കാൻ തുടങ്ങി.... പതിയെ ബലം നഷ്ടപ്പെട്ടവൾ താഴേക്ക് വീഴുമ്പോൾ ദേവൻ അവളെ ചേർത്ത് പിടിച്ചിരുന്നു... ഹരി അപ്പൊ തന്നെ തഴക്ക് ഇറങ്ങി ഓടി , കൂടെ ലാലിയും പോയിരുന്നു.... ഇത്തിരി ജീവനെങ്കിലും ഡാർവിന് ബാക്കിയുണ്ടേൽ അവനെ രക്ഷിക്കണമെന്നായിരുന്നു എല്ലാവരുടെ മനസ്സിലും... പക്ഷേ തിരികെ വന്ന ലാലിയെയും ഹരിയെയും കണ്ടപ്പോൾ എല്ലാവർക്കും മനസിലായി ഡാർവിൻ ഇനി ഇല്ലയെന്ന്....!!!!! എല്ലവരും ഒരു നിമിഷം എന്ത് ചെയ്യാണമെന്നറിയാതെ നിന്ന് പോയി... കുറച്ച് നേരത്തേക്ക് ആർക്കും ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല.... ഇസയെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നും ആർക്കും അറിയില്ലയിരുന്നു... എല്ലാം തകർന്നവനെ പോലെ നിന്നിടാത്ത് തന്നെ നില്കുവായിരുന്നു മനു...

ഇസയുടെ കരച്ചില് കാണും തോറും മനുവിന്റെ നെഞ്ച് വിങ്ങൻ തുടങ്ങി.... അനാഥയായിരുന്നു കുറെ നാൾ.. ആ മേൽവിലാസം മാറി വന്നതാ , ഇപ്പോ ദേ പിന്നെയും ആരുമില്ലാതെയായി.... വേദനയോടെ മനു ഇസയെ നോക്കി... സണ്ണി വിളിച്ച് പറഞ്ഞതനുസരിച്ച് റോയ് അവന്റെ ആൾക്കാരും അങ്ങോട്ടേക്ക് വന്നു.... റോയ് വന്നപ്പോഴാ കണ്ടത് ചോര വാർന്ന് കിടക്കുന്ന ഡാർവിനെയായിരുന്നു.... ദേവൻ പറഞ്ഞതനുസരിച്ച് മുകളിലേക്ക് കയറിയാ റോയി കരയാൻ പോലും മറന്നിരിക്കുന്നാ ആരുവിനെ സഹതാപത്തോടെ ഒന്ന് നോക്കി.... അവർക്ക് കുറച്ച് മാറി ഇസയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന മനുവിനെ റോയ് കണ്ടു... അറിഞ്ഞ് കൊണ്ടല്ല.... രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ആരുവിന്റെ കൈ തട്ടി ഡാർവിൻ താഴത്തേക്ക് വീണതാണ്.... റോയിയെ കണ്ടപ്പോൾ ദേവൻ അവനോട് കാര്യം പറഞ്ഞു.... രക്ഷപ്പെടാൻ അവന് ഒരുപാട് അവസരമുണ്ടായിരുന്നു റോയ് , പക്ഷേ അവൻ അതൊന്നും യൂസ് ചെയ്തില്ല..... വിഷമത്തോടെ സണ്ണിയും അവനോട് പറഞ്ഞു.. എന്തായാലും നടന്നത് നടന്നു..

ഇനി അത് പറഞ്ഞിരുന്നിട്ട് കാര്യമില്ലല്ലോ , ബാക്കി എന്താണോ വേണ്ടത് അത് ചെയാം... എല്ലാവരെ നോക്കി റോയ് പറഞ്ഞു... ഇനി എന്താ റോയ് നമ്മുക്ക് ചെയ്യാൻ പറ്റുവാ..?? അറിഞ്ഞോടാല്ലാകിലും ഞങ്ങളുടെ കൊച്ചിന്റെ കൈ തട്ടിയാ അവൻ താഴേക്ക് വീണത്... ആരുനെ നോക്കി ചെറിയ പേടിയോടെ സണ്ണി റോയിയോട് ചോദിച്ചു.... അത് ശെരിയാ , പക്ഷേ അതിന്റെ പേരിൽ ആരുവിന് ഒന്നും പറ്റരുത്... എന്ത് വേണേലും ചെയ്യാം... ദേവൻ വേഗം റോയിയെ നോക്കി പറഞ്ഞു.... ഞങ്ങൾ നിയമത്തെയും കോടതിയെയും വെല്ല് വിളിക്കുകയാല്ല റോയിച്ചാ... പക്ഷേ ഈ കാര്യത്തിൽ ആരും ശിക്ഷിക്കാപ്പെടരുത്... ആരുവിന് പകരം ഞങ്ങളാര് വേണേലും ജയിലിൽ പോകാൻ തയ്യാറാണ്... എല്ലാവരെ നോക്കികൊണ്ട് ലാലി റോയിയോട് പറഞ്ഞു... "" ഇവനെപ്പോലെ ഒരുത്തൻ മരിച്ചതിന്റെ പേരിൽ നിങ്ങളാരും ജയിലിൽ പോകേണ്ട ആവശ്യമില്ല ലാലിച്ചാ.. ഡാർവിൻ ഇപ്പോൾ ഒര് പക്ഷേ നല്ലവനായിരിക്കും.. പക്ഷേ അവൻ മുമ്പ് ചെയ്ത പാപങ്ങൾ അത് എത്ര കഴുകിയാലും ഇല്ലാതാകാൻ പോകുന്നില്ല...!! ഇവനെയൊക്കെ കാരണം ജീവിതം ഇല്ലാതായാ ഒരുപാട് പെൺകുട്ടികളുണ്ട് , അതിൽ എന്റെ മായയുമുണ്ട്...!!! തെറ്റൊന്നും ചെയ്യാതെ അവൾ ഇന്ന് സമൂഹത്തിനും അവളുടെ വീട്ടുകാർക്കും മുന്നിൽ വെറുക്കപ്പെട്ടവളായി മാറിയത് ഇവനും ഇവന്റെ മാർട്ടിനും കാരണമാണ്...!!!

ലൈറ്റ് ഒന്ന് ഓഫാക്കുമ്പോൾ പേടിച്ച് കരയുന്ന എന്റെ മായയെ കാണുമ്പോൾ ഒന്നല്ല പലതവണ ഇവനെ കൊന്നണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്... എനിക്ക് എന്തേലും പറ്റിയാൽ അവൾ പിന്നെയും തനിച്ചാകുമല്ലോയെന്നോർത്ത ഞാൻ അതിന് തുനിഞ്ഞിറങ്ങാത്തത്... ഇപ്പോ ഇവന്റെ മരണം അത് ദൈവത്തിന്റെ തീരുമാനമാണ്.. അങ്ങനെ കരുതിയാൽ മതിയെല്ലാവരും.. എല്ലാവരെ നോക്കി റോയ് പറഞ്ഞു..... പക്ഷേ റോയ്.... ഡാർവിനെ ഇവിടെ ഇങ്ങനെ ഇട്ടിട്ട് പോകാൻ പറ്റുമോ...??? അവൻ മരിച്ചതെങ്ങനെയെന്ന ചോദിയം നാളെ വന്നാൽ , അത് ആരുവിനെ ബാധിക്കില്ലേ.... സംശയത്തോടെ ദേവൻ അവനോട് ചോദിച്ചു... """ ക്യാഷ് ബലം കൊണ്ടും , അപ്പന്റെ ആൾബലം കൊണ്ടുവാ , ഇവൻ ഇപ്പോ ജയിലിൽ കിടക്കാതെ പുറത്തിറങ്ങിയത്... ഇന്നിപ്പം ഇവന് അപ്പനുമില്ല , ആൾ ബലവുമില്ല... കൂടാതെ ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിട്ട് ഉണ്ടല്ലോ മുൻപ്... അതിൽ ആരെങ്കിലും ഒരാൾ ഇവനെ കൊന്ന് തള്ളിയതായി സമൂഹം കണ്ടോളും... ദേവനോടായ് റോയ് പറഞ്ഞു.... ഞങ്ങൾക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല ,

പക്ഷേ ഞങ്ങളുടെ കൊച്ചിന് ഒന്നും പറ്റരുത്.... അത്രയേ ഞങ്ങൾക്കുള്ളു... റോയിയെ നോക്കി സണ്ണി പറഞ്ഞു... നിങ്ങളരും പേടിക്കണ്ട , ആരുവിന് ഒന്നും പറ്റില്ല...!!! ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം...നിങ്ങൾ ഇവളെക്കൊണ്ട് വീട്ടിലേക്ക് പോകാൻ നോക്ക്... തളർന്നിരിക്കുന്ന ആരുവിനെ നോക്കിക്കൊണ്ട് റോയ് പറഞ്ഞു.... ദേവൻ ആരുനെ താങ്ങിയെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ച് പതിയെ താഴേക്ക് നടന്നു... പുറത്തിറങ്ങിയ ആരു ഒര് നിമിഷം കണ്ടു... നിലത്ത് ജീവനില്ലാതെ കിടക്കുന്ന ഡാർവിനെ.... ഇപ്പോഴും അവൻ തന്നോട് കൂടെ നിൽക്കാൻ അപേക്ഷിക്കും പോലെ.... സ്നേഹത്തിന് വേണ്ടി യാചികും പോലെ... അത് കാണാൻ വയ്യാതെ ആരു കണ്ണുകൾ ഇറുക്കിയടച്ചു..... മുന്നോട്ട് നടന്നപ്പോഴാണ് അനക്കമില്ലാത്ത ഡാർവിന്റെ നോക്കി ചുമരിനോട് ചാരി നിൽക്കുന്ന മനുവിനെയും ഇസയെയും ദേവൻ കണ്ടത്.... ദേവൻ ആരുവിനെ കൊണ്ട് പതിയെ അവരുടെ അരികിലേക്ക് നടന്നു.... മനു ഡാർവിന്റെ ആരാണെന്ന് ദേവന് അറിയില്ലായിരുന്നു.... ദേവൻ മനുവിനെ തന്നെ നോക്കി... ഞാൻ മനു...ഡാർവിന്റെ ഫ്രണ്ട്... അവന് ഞാൻ ഉണ്ടായിരുന്നുള്ളു.. ദേവന്റെ നോട്ടം കണ്ട് മനു അവനെ സ്വയം പരിചയപ്പെടുത്തി..... മനു..... ഞാൻ... ഞാൻ എന്താ പറയുവാ... വേണ്ട....

എനിക്ക് മനസ്സിലാവും നിങ്ങളെ... ഞാനവനെ പിന്തിരിപ്പിക്കാൻ കുറെ ശ്രമിച്ചതാ.... പക്ഷേ എന്ത് ചെയ്യാനാ , അവന്റെ വിധി ഇതായിരുന്നു....!!! ദേവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ അത് തടഞ്ഞ് കൊണ്ട് മനു പറഞ്ഞു..... അവനെ ഇല്ലാതാക്കണമെന്ന് ഞങ്ങൾ കരുതിയതല്ല , അരുവിനെ രക്ഷിക്കണം... അത് മാത്രമായിരുന്നു മനസിൽ... ദേവൻ മനുവിനോടായ് പറഞ്ഞു.. "" അറിയാം.... ഒന്നും നിങ്ങളുടെ കൈയിലെ തെറ്റല്ല , അവൻ വളർന്ന സാഹചര്യമാണ് അവനെ ഇങ്ങനെയാക്കിയത്.... പക്ഷേ അലീന കൂടെയുണ്ടാകുമായിരുന്നെങ്കിൽ അവൻ നന്നാകുമായിരുന്നു.... ദേവന്റ നെഞ്ചിലേക്ക് ചാഞ്ഞ് കിടക്കുന്ന അരുവിനെ നോക്കികൊണ്ട് മനു പറഞ്ഞു.... അതിന് മറുപടിയൊന്നും പറയാതെ ദേവൻ ആരുവിനെ കൂടുതൽ ചേർത്ത് പിടിച്ചു...... എനിക്ക് മനസ്സിലാവും നിങ്ങളുടെ അവസ്ഥ , എന്തായാലും ഇതിന് പുറകെ ഞങ്ങളാരും വരില്ല..... അത് കൊണ്ട് നിങ്ങൾ പൊയ്ക്കോ... എല്ലാവരും നോക്കി കൊണ്ട് മനു പറഞ്ഞു.... ദേവന്റെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ ആരുവിന്റെ നോട്ടം ഇസക്ക് നേരെയായിരുന്നു... ദൂരേക്ക് നോക്കി എന്തൊക്കെയോ ചിന്തിക്കുവായിരുന്നു ഇസയപ്പോൾ... ഇടക്കെപ്പോഴോ അവന്റെ നോട്ടം ആരുവിന്റെ മുഖത്തേക്കായി....

അവൾ വേദനയോടെ ഇസയെ നോക്കി പക്ഷേ ആ കണ്ണുകളിൽ തന്നെ ചുട്ടെരിക്കാനുള്ള പകയാണ് ആരും കണ്ടത്.....!!!! ഒര് അഞ്ചു വയസ്സുകാരന്റെ കണ്ണിൽ ഇത്രയ്ക്കും പകയും ദേഷ്യം ഉണ്ടാകുമോ....??? അവനോട് തനിക്കിപ്പം ഒന്നും പറയാൻ അർഹതയില്ലാത്തപോലെ ആരുവിന് തോന്നി... അവന്റെ നോട്ടം താങ്ങാൻ കഴിയാതെ ആരു കണ്ണുകൾ ഇറുക്കിയടച്ചു......!!! വാ.... ആരുനെ ചേർത്ത് പിടിച്ച് കൊണ്ട് സണ്ണി പറഞ്ഞു... ഇരുട്ട് നിറഞ്ഞ ആ കെട്ടിടത്തിൽ നിന്ന് ദേവന്റെ വണ്ടി അകന്ന് പോകുന്നതും നോക്കി ഇസ നിൽകുന്നുണ്ടായിരുന്നു... അടങ്ങാത്ത പകയോടെ...!!!!! 💛💛💛💛💛💛💛 ദേവേട്ട... ദേവേട്ട..... ഡോറ് തുറക്ക്..... ദേവാട്ടാ.... ദേവാ.... ദേവാ.....!!!! നിനക്കെന്നെയറിയില്ല.... ചതിക്കാനാണ് ഉദ്ദേശമെങ്കിൽ...!!!!!! ദേവാ..... ഡോറ് തുറക്ക്... തുറക്കാനാ പറഞ്ഞത്....!!!!! ദേവാ , നിനക്കെന്നെ അറിയത്തില്ല.... ഇവിടെ നിന്ന് ആരും ജീവനോടെ പോകില്ല....!!! ഞാൻ വിടില്ല.... ഡോറിൽ ശക്തമായി അടിച്ച് കൊണ്ട് വൃന്ദ കിടന്നാലറി.... അവള് ഉറക്കത്തിൽ നിന്നെണീറ്റപ്പോൾ മുതൽ തുടങ്ങിയതായിരുന്നു ഈ കല പരുപാടി... എബി അത് മൈൻഡ് ചെയ്യനെ പോയില്ല.... കുറച്ച് നേരം കഴിഞ്ഞ് വൃന്ദയുടെ സൗണ്ട് ഒന്നും കേൾകതായപ്പോൾ എബി പതിയെ പോയി ഡോറ് തുന്ന് നോക്കി...

എല്ലാം നഷ്ടപ്പെട്ടവളെ പോലെ പകയോടെ ബെഡിലിരികുവായിരുന്നു വൃന്ദ.... ദേവനെ പ്രേതിഷിച്ച സ്ഥാനത്ത് മറ്റൊരാളെ കണ്ടപ്പോൾ അവൾ വേഗം ഞെട്ടിയെണീച്ചു..... നീ ആരാ...??? ദേവനെവിടെ....??? ദേഷ്യത്തോടെ തന്നെ വൃന്ദ എബിയോട് ചോദിച്ചു.... ആ അവൻ... അവൻ നിനക്കൊര് സർപ്രൈസ് തരാൻ പോയതാ... ചിരിയോടെ എബി വൃന്ദയോട് പറഞ്ഞു എന്ത് സർപ്രൈസ്...!!!! സംശയത്തോടെ വൃന്ദ എബിയോട് ചോദിച്ചു... ദേഷ്യം കൊണ്ട് അവളുടെ കണ്ണുകൾ കുറുങ്ങിയിരുന്നു... ആ എന്താ വൃന്ദ ഇത് , സർപ്രൈസ് ആരേലും പുറത്ത് പറയുമോ..?? വാതിലിൽ ചാരി നിന്ന് കൊണ്ട് എബി വൃന്ദയോട് ചോദിച്ചു.... എന്നേ ചതിച്ച് ഇവിടെ കൊണ്ട് വന്നിട്ട് അവൻ അലീനായെ രക്ഷിക്കാൻ പോയോ....!!!! പകയോടെ വൃന്ദ എബിയെ നോക്കി ചോദിച്ചു... അപ്പൊ വൃന്ദക്ക് എല്ലാം അറിയാല്ലോ... എന്തായാലും നീ പറഞ്ഞതൊക്കെ സത്യം തന്നെയാണ്..... നിന്നെ ചതിച്ച് കൊണ്ട് വന്നതാ ഇവിടെ.....!!! നീ എന്താ കരുതിയെ , നിനക്ക് മാത്രമേ ചതിക്കാൻ അറിയുകയുള്ളുവെന്നോ..... ??? ചിരിയോടെ തന്നെ എബി വൃന്ദയെ നോക്കി ചോദിച്ചു.... എന്നെ ചതിച്ചിട്ട് , എന്നെ തോൽപ്പിച്ചിട്ട് ഇവിടെ നിന്ന് ജീവനോടെ പുറത്ത് പോകാമെന്ന് നിങ്ങൾ കരുതുന്നുണ്ടോ...!!!ആരെ.... ആരെ ഞാനിവിടുന്ന് ജീവനോടെ വിടില്ല....!!!

എബിയെ നോക്കി ദേഷ്യത്തോടെ പറഞ്ഞിട്ട് വൃന്ദ റൂമിന് പുറത്തേക്കിറങ്ങാൻ ശ്രമിച്ചു... ആ അവിടെ നിൽക്ക്... നീ എങ്ങോട്ടേക്ക ഈ പോകുന്നത്... എത്ര ശ്രമിച്ചാലും ഇവിടെ നിന്ന് പുറത്ത് പോകാൻ നിനക്ക് പറ്റില്ല വൃന്ദ...... വൃന്ദയെ തടഞ്ഞ് കൊണ്ട് എബി അവളോട് പറഞ്ഞു.... എന്നെ തടയാൻ നിയരാടാ....!!! എബിക്ക് നേരെ കൈയോങ്ങി കൊണ്ട് വൃന്ദ ചോദിച്ചു.... ദേ , കൂടുതൽ കിടന്ന് കളിക്കല്ലേ.... അടിച്ച് നിന്റെ കരണം പൊട്ടിക്കും ഞാൻ....!!! ഇപ്പോ ആരു സുരക്ഷിതമായി ദേവന്റെ കൈയിലുണ്ടാക്കും , അത് കൊണ്ട് ഇനി നിന്നെ പേടിക്കണ്ടവിശമില്ല ഞങ്ങൾക്ക്... വൃന്ദയുടെ കൈ തടഞ്ഞ് കൊണ്ട് ദേഷ്യത്തോടെ എബി അവളെ നോക്കി പറഞ്ഞു.... അപ്പോഴാണ് എബിയുടെ കൈയിലിരിക്കുന്ന തന്റെ ഫോൺ വൃന്ദ കണ്ടത്.... അവൾ വേഗം എബിയുടെ കൈയിൽ നിന്ന് തന്റെ ഫോൺ ബലമായി പിടിച്ച് വാങ്ങാൻ ശ്രമിച്ചു... അവസാനം ഫോൺ കിട്ടില്ലെന്ന്‌ ബോധ്യമായപ്പോൾ വൃന്ദ എബിയെ തള്ളിമാറ്റി പുറത്തേക്കോടി.... ഹാളിൽ എത്തിയപ്പോഴേക്കും ആരെയോ തട്ടി വൃന്ദ അവിടെ തന്നെ നിന്നും.. മുഖത്തേക്ക് നോക്കാതെ തന്നെ അത് ദേവനാണെന്ന് വൃന്ദക്ക് അറിയാമായിരുന്നു..... ഇത്ര തിരക്കിട്ട് നീ എങ്ങോട്ടേക്ക് പോകുവാ...??? ആരെങ്കിലും വരാന്ന് പറഞ്ഞിട്ടുണ്ടോ...??

കലിയോടെ നിൽക്കുന്ന വൃന്ദയെ നോക്കി പുച്ഛത്തോടെ ദേവൻ അവളോട് ചോദിച്ചു.... അത്... അത് ഞാൻ... ദേ....ദേവേട്ടനെ കാണാൻ.... കാണാൻ വേണ്ടി... ചെറിയ പേടിയോടെ വൃന്ദ അവനെ നോക്കി പറഞ്ഞു.... അത് പറയുമ്പോൾ ചുറ്റും ആരുവിനെ തിരയുകയായിരുന്നു വൃന്ദ... ഞാൻ നിനക്കൊര് സർപ്രൈസ് തരാൻ പോയതല്ലേ... ചിരിയോടെ വൃന്ദയെ നോക്കി ദേവൻ പറഞ്ഞു.... ദേവൻ പറഞ്ഞത് മനസിലക്കി ദേഷ്യത്തോടെ വൃന്ദ അവനെ തന്നെ നോക്കി... എങ്കിലും അത് ആരു ആയിരിക്കില്ലന്ന ചെറിയ ഒര് പ്രേതിക്ഷ വൃന്ദക്കുണ്ടായിരുന്നു... ഡാർവിക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണെന്ന് ആരുവെന്ന് അവൾക്ക് അറിയാവുന്നത് കൊണ്ട... താൻ എത്ര പൈസ്സ ഓഫർ ചെയ്തിട്ടും കൂടെ വരില്ലന്ന് പറഞ്ഞ ഡാർവി വരാമെന്ന് സമ്മതിച്ചത് തന്നെ അലീനയെ താൻ കൊല്ലുമെന്ന് പറഞ്ഞപ്പോഴല്ലേ... ആ അവൻ , ഒരിക്കലും ദേവന് ആരുവിനെ വിട്ട് കൊടുക്കില്ലെന്ന് അവൾ പ്രീതിഷിച്ചു.... എന്താ വൃന്ദ നീ ആലോചിക്കുന്നത്... നിനക്ക് കാണണ്ടേ ഇണയെ സർപ്രൈസ് , ഞാൻ കൊണ്ട് വന്നിട്ടുണ്ട്... ദേ അങ്ങോട്ട് നോക്ക്... ചിരിയോടെ ദേവൻ വൃന്ദയെ നോക്കികൊണ്ട് പറഞ്ഞു.... ദേവൻ ചുണ്ടിയാ സ്ഥലത്തേക്ക് നോക്കിയ വൃന്ദ കൂടുതൽ കലിയോടെ അവിടെ തന്നെ നിന്നു...

. ""സഹോദരങ്ങൾക്ക് നടുവിൽ സുരാക്ഷിതമായി നിൽക്കുന്ന ആരു...'" ആരെ ഇല്ലാതാകാനാണോ താൻ ഇത്രയും കാലം ശ്രമിച്ചത് അവൾ ദേ ജീവനോടെ തന്റെ മുന്നിൽ.... ശരീരം വിറച്ച് തനിപ്പോൾ വീണ് പോകുമെന്ന് വൃന്ദക്ക് ഒര് നിമിഷം തോന്നി.... ഭയത്തെക്കാൾ കൂടുതൽ ആരുവിന്റെ മുന്നിൽ തോറ്റ് പോയതിന്റെ നാണക്കേടായിരുന്നു വൃന്ദക്ക്.. പക്ഷേ ഇവിടെ മിണ്ടാതെ നിന്നാൽ എല്ലാം കൈവിട്ട് പോകുമെന്ന് വൃന്ദക്ക് അറിയാമായിരുന്നു... ആരു പതിയെ വൃന്ദക്ക് അരികിലേക്ക് വന്നു.. പേടി തോന്നിയെങ്കിലും വൃന്ദ അത് പുറത്ത് കാണിക്കാതെ നിന്നും.. ഒടുവിൽ നീ തന്നെ ജയിച്ചല്ലേ...!!! പകയോടെ വൃന്ദ ആരുനോട് ചോദിച്ചു... അല്ല , എന്റെ ഭർത്താവ് എന്നേ ജയിപ്പിച്ചതാ...!!! ദേവനോട് ചേർന്ന് നിന്ന് കൊണ്ട് ആരു അവളോട് പറഞ്ഞു... പക്ഷേ ഈ ജയം ആഘോഷിക്കൻ നിന്നെ ഞാൻ അനുവദിക്കില്ല അലീന....!!! ദേവൻ എന്റെ മാത്രമാ.... വേറെയാർക്കും ദേവനെ ഞാൻ കൊടുക്കില്ല... ഇതെന്റെ ഉറച്ച... പറഞ്ഞ് പുർത്തിയാക്കാൻ സമ്മതിക്കാതെ വൃന്ദയുടെ കവിളിൽ ആരുവിന്റെ കൈ പതിഞ്ഞിരുന്നു...!!!! പെട്ടെന്നുള്ള ആരുവിന്റെ നീക്കത്തിൽ എല്ലവരും ഞെട്ടിപ്പോയി... എങ്കിലും അത് വൃന്ദക്ക് അവിശമാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു.... വൃന്ദയാണേൽ എന്താ സംഭവിച്ചതെന്നറിയാതെ കവിളിൽ കൈ വെച്ച് നിൽകുവായിരുന്നു.. മുഖത്തെ തരിപ്പ് മാറാൻ അവൾക്ക് കുറച്ച് സമയം വേണ്ടി വന്നു... ഇത് എന്തിനാണെന്നറിയാവോ....??

എന്റെ ഭർത്താവിന്റെ മേൽ അവകാശം ഉന്നയിച്ചത്തിന്....!!!! വൃന്ദ ദേഷ്യത്തോടെ ആരുവിനെ നോക്കിയതും അവളുടെ അടുത്ത കവിളിലും ആരുവിന്റെ കൈ പതിഞ്ഞിരുന്നു.... രണ്ടാമത്തെ അടിയിൽ നിലകിട്ടാതെ വൃന്ദ വീഴാൻ പോയി.... ഇതിനിയൊരിക്കലും എന്റെ ഭർത്താവിന്റെ മേൽ നിന്റെയൊര് നോട്ടം പോലും ഉണ്ടാകാതിരിക്കാൻ....!!!! ഇനിയുമുണ്ട്.. അത് പുറകെ വരും... അതെന്തിനാണെന്നറിയാമോ...?? ഞാനായി പലരുടെ മുന്നിൽ നീ ചെന്നില്ലേ , പലതും ചെയ്തില്ലേ.. അതിന്... നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ , ഞാൻ ഒരിക്കലും തോൽക്കില്ലന്ന്... എന്റെ റം എന്നെ കൊണ്ട് പോകാൻ വരുമെന്ന്... ഇപ്പോ ഞാൻ നിനക്ക് മുന്നിൽ ജയിച്ചു , പക്ഷേ ഡാർവിക്ക് മുന്നിൽ തോറ്റ് പോയി... അറിയാതെയാണെലും എന്നെ കൊണ്ട് ഒര് മഹാപാവം നീ ചെയ്യിച്ചു... അതിന് നീ അനുഭവിക്കും വൃന്ദ....!!! ഡാർവിന്റെ ഓർമ്മയിൽ വേദനയോടെ ആരു വൃന്ദയോട് പറഞ്ഞു.... ഇനി നിയൊരിക്കലും പുറലോകം കാണില്ല വൃന്ദ... അതിന് വേണ്ടതൊക്കെ ഞങ്ങൾ ചെയ്തിട്ടുണ്ട്... ആരുവിന്റെ അടിയിൽ പകച്ച് നിൽക്കുന്ന വൃന്ദയെ നോക്കി ദേവൻ പറഞ്ഞു.... പുത്തൻപുരകൽ അലീനയായി നടന്ന നിന്നെ കൊന്ന് തള്ളാൻ ഞങ്ങൾക്ക് അറിയാഞ്ഞിട്ടല്ല... പക്ഷേ തത്കാലം ഞങ്ങളത് ചെയുന്നില്ല.... ജീവിക്കാൻ വിടുവാ നിന്നെ... ഞങളുടെ ഓദര്യം... വൃന്ദയെ നോക്കി പുച്ഛത്തോടെ സണ്ണി പറഞ്ഞു.... നീയൊര് പെണ്ണായത് കൊണ്ട് മാത്രമാ ഇവിടരും നിന്നെ കൈ വെക്കാത്തത്...

അല്ലകിൽ ഡാർവിയെ പോലെ നീയും ഇപ്പോ തീർന്നേനെ... വൃന്ദയെ നോക്കികൊണ്ട് ജസ്റ്റി അവളോട് പറഞ്ഞു.... ഡാർവിന് എന്ത് പറ്റിയെന്ന് ചിന്തിച്ച് വൃന്ദ എല്ലാവരെ മാറി മാറി നോക്കി....!!!!!അവൻ... അവനിനിയില്ലേ.... പേടിയോടെ വൃന്ദ സ്വയം മനസ്സിൽ ചോദിച്ചു... അവൻ... അവൻ ഇനി ഇല്ല വൃന്ദ ഈ ഭൂമിയിൽ...!! വേദനയോടെ വൃന്ദയെ നോക്കി ആരു പറഞ്ഞു.... എവിടേയോ വൃന്ദക്ക് ഒര് വേദന തോന്നി.... തനാണ് അവനെ മരണത്തിലേക്ക് കൊണ്ട് വന്നതെന്ന് അവളുടെ ഉള്ളിലിരുന്ന് ആരോ അവളോട് പറയാതെ പറയും പോലെ... പക്ഷേ തെല്ല് കുറ്റബോധം പോലും അവളിൽ അപ്പോഴും ഇല്ലായിരുന്നു.... കണ്ടില്ലേ വൃന്ദ, നിന്റെ കൂടെയുണ്ടായിരുന്നവന്റെ അവസ്ഥ... കൂടുതൽ കളിച്ചാൽ അത് തന്നെയായിരിക്കും നിന്റെയും അവസ്ഥ... വൃന്ദയെ നോക്കി ദേവൻ അവളോട് പറഞ്ഞു.... ഇവിടെയും നാട്ടിലുമായി ഒരുപാട് കേസ് നിന്റെ പേരിലില്ലേ...??? അത് കൊണ്ട് നീയിനി ജയിലിൽ തന്നെയായിരിക്കും...!! അവിടെ നിന്ന് രക്ഷപെടാമെന്ന് നീ കരുതണ്ട... നിനക്കെതിരെ ഇറങ്ങുന്നത് അഞ്ജുവാ... അവൾക്ക് മുന്നിൽ ജയിക്കാൻ നിനക്ക് പറ്റില്ല... വിജയ ചിരിയോടെ വൃന്ദയെ നോക്കി ലാലി പറഞ്ഞു... അതൊക്കെ നിങ്ങളുടെ വെറും തോന്നൽ മാത്രമാണ്....!!! എന്ത് പ്രശ്നം വന്നാലും അതിൽ നിന്ന് രക്ഷപ്പെടാൻ എനിക്കറിയാം....!!!

ഇവളെ... ഇവളെ ഞാൻ സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കില്ല....!! പോകുന്നെങ്കിൽ ഇവളെ കൊണ്ടേ ഞാൻ പോകു...!!!! ആരുന്റെ നേരെ വിരൽ ചൂണ്ടികൊണ്ട് പകയോടെ വൃന്ദ പറഞ്ഞു.... എങ്കിൽ നീ ഇനി ജീവിച്ചിരിക്കണ്ട..!!!! വൃന്ദയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ദേവൻ അലറി.... കുറച്ച് നേരം ആരും ദേവനെ തടയാൻ പോയില്ല.... കുറച്ച് നേരം വേദനിക്കട്ടെയെന്ന് കരുതി..... ഇനിയും തടഞ്ഞില്ലകിൽ വൃന്ദ ജീവനോടെ കാണില്ലന്ന് തോന്നിയപ്പോൾ സണ്ണി വേഗം പോയി ദേവനെ പിടിച്ച് മാറ്റി.... വിട് സണ്ണിച്ചാ.... ഇവളെ ജീവനോടെ വിട്ടാൽ ശെരിയാകില്ല.. പിന്നെയും വൃന്ദക്ക് നേരെ തിരിഞ്ഞ് കൊണ്ട് ദേവൻ പറഞ്ഞു..... ഇവളെ പോലൊര് ജന്മത്തെ കൊന്ന് നീയെന്തിനാ ജയിലിൽ പോകുന്നത്.. ദേവനെ തടഞ്ഞ് കൊണ്ട് ഹരി ചോദിച്ചു.... ഇവളിനി പുറലോകം കാണില്ലന്ന് നിനക്കറിഞ്ഞുടെ ദേവാ... അത് കൊണ്ട് ഇവളെ വിട്ടേക്ക്... ദേവന്റെ അരികിലേക്ക് വന്ന് കൊണ്ട് ജസ്റ്റിയും പറഞ്ഞു.... ഞങ്ങളുടെ ആരുവായി നീ കുറേകാലം എല്ലാവരെ പറ്റിച്ചതല്ലേ.... അതുടെ ചേർത്ത് നിനക്കുള്ളത് കിട്ടും.. മേടിക്കാൻ തയാറായിക്കോ..... വൃന്ദയെ പുച്ഛിച്ച് കൊണ്ട് ലാലി അവളോട് പറഞ്ഞു... എല്ലവരും പറയുന്നത് കേൾക്കുന്നുണ്ടാകിലും ശ്വാസമെടുക്കാൻ പാട്പ്പെടുവായിരുന്നു വൃന്ദ... ഞങ്ങള് താമസിച്ചില്ലല്ലോ....

അകത്തേക്ക് വന്ന റോയ് ഒര് ചിരിയോടെ എല്ലാവരെ നോക്കി ചോദിച്ചു..... ഏയ്‌, ഇല്ല.... കറക്റ്റ് ടൈം... ഇവളോട് പറയാനുള്ളതൊക്കെ ഞങ്ങൾ പറഞ്ഞ് കഴിഞ്ഞിട്ടുണ്ട് , ഇനി കൊണ്ട് പോയിക്കോ... വൃന്ദയെ നോക്കികൊണ്ട് ദേവൻ റോയിയോട് പറഞ്ഞു... പോലീസ് യൂണിഫോമിലുള്ള റോയിയെ വൃന്ദ ഭയത്തോടെ നോക്കി.. തനിക്ക് രക്ഷപെടാനുള്ള എല്ലവഴികളും അവസാനിച്ച പോലെ വൃന്ദക്ക് തോന്നി... എന്നാലും തോൽക്കാൻ അവൾ തയ്യാറല്ലായിരുന്നു.... ഇവളെ കൊണ്ട് പോ... കൂടെയുള്ള പോലീസുകാർക്ക് ഓർഡർ കൊടുത്ത് കൊണ്ട് റോയ് പറഞ്ഞു.... പോലീസുകാരുടെ കൂടെ പുറത്തേക്ക് പോകുമ്പോൾ ആരെ നോക്കാതെ വൃന്ദ തല താഴ്ത്തി പിടിച്ചിരുന്നു... പകയോടെ ഇറങ്ങിപ്പോകുന്ന വൃന്ദയെ കുറച്ച് മാറി നിന്ന് ആരു നോക്കി.... എന്നാൽ ശരിയെടാ , വൈകുന്നേരം കാണാം.. ഞാൻ വീട്ടിലേക്ക് ഇറങ്ങിയേക്കാം... കുറച്ചൂടെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്... റോയി ദേവനോട് യാത്ര പറഞ്ഞു.... പെട്ടെന്നാണ് പുറത്തൊര് ബഹളം കേട്ട് എല്ലാവരെയും തിരിഞ്ഞ് നോക്കിയത്... എന്താണെന്നറിയാൻ പുറത്തേക്ക് പോകാൻ തുടങ്ങിയാ അവർ ഞെട്ടി തരിച്ച് അവിടെ തന്നെ നിന്ന് പോയി.. തോക്കും കൈയിൽ പിടിച്ച് പകയോടെ ആരുവിന് നേരെ ചൂണ്ടി നിൽക്കുന്ന വൃന്ദ....!!!! .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story