പ്രണയ പ്രതികാരം: ഭാഗം 84

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ആരുവിന് നേരെ നിൽക്കുന്ന വൃന്ദയെ എല്ലവരും പേടിയോടെ നോക്കി... നിങ്ങൾ എന്താ എന്നെ കുറിച്ച് കരുതിയത്.... ഞാൻ തോൽവി സമ്മതിച്ച് വെറുതെ ഇവിടെ നിന്ന് വെറുതെ ഇറങ്ങി പോകുമെന്നോ...!!! ഇല്ല....!!! അതൊരിക്കലും ഉണ്ടാകില്ല....!!! വൃന്ദ തോൽക്കില്ല.... എന്റെ ലക്ഷ്യം ഇവളുടെ നാശം മാത്രമാ...!!! അത് കാണാത്ത ഞാൻ എവിടെ പോകില്ല....!!! ഞാൻ തോൽക്കുമ്പോൾ അവിടെ ഇവൾ ജയിക്കാൻ പാടില്ല...!!!! എന്റെ... എന്റെ എല്ലാ പ്രേതിക്ഷയും , കഷ്ടപ്പാടും ഇല്ലാതായത് ഇവള് വന്നത് കൊണ്ടാ... ഇവൾ ഇല്ലായിരുന്നെങ്കിൽ എന്റെ ശത്രു , നിന്റെ അച്ഛൻ ശേഖരൻ ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നു ദേവാ... ഇവള് വന്നത് കൊണ്ടാ അയാൾ ഇന്ന് ജീവനിടെയുള്ളത്... അവിടെയും ഇവൾ എന്നെ തോൽപ്പിച്ചു... ആ ഇവളെ ഞാനിവിടെ ജീവിക്കാൻ വിട്ടിട്ട് പോകുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ.....!!!! ഡാർവിനെ പോലെ മരിക്കാൻ തന്നെയാണ് എന്റെ വിധിയെങ്കിൽ ഞാൻ മരികട്ടെ....!!!!എനിക്ക് അതിൽ സങ്കടമില്ല... പക്ഷേ അതിന് മുമ്പ് ഇവൾ അവസാനിച്ചേ പറ്റു...!!! ക്രൂരതയോടെ വൃന്ദ ആരുനെ നോക്കി പറഞ്ഞു വൃന്ദ.... വൃന്ദ നീ വിവരകേട്‌ കാണിക്കരുത്... നിന്നെ എപ്പോഴും ജയിലിലിടാനൊന്നും ഞങ്ങൾക്ക് ഉദ്ദേശമില്ല....

പക്ഷേ ആരുവിനെ നീയെന്തേലും ചെയ്താൽ.... പിന്നെ ഒരിക്കലും നി പുറലോകം കാണില്ല..!!!!!! അത്ര കലിയോടെ ദേവൻ വൃന്ദക്ക് നേരെ വിരൽ ചുണ്ടികൊണ്ട് പറഞ്ഞു... എനിക്കാറിയാം.... നന്നായിട്ടറിയാം..... ജീവിതാവസനാം വരെയൊന്നും ഞാൻ ജയിലിൽ കിടക്കാൻ പോകുന്നില്ലന്ന് , ഞാൻ പുറത്തിറങ്ങും... ഉടനെ തന്നെ... പക്ഷേ അത് വരെ ഇവൾ ഇവിടെ സന്തോഷത്തോടെ ജീവിക്കില്ലേ...!!! അതെനിക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല....!!!! അത് കൊണ്ട് ജയിലിൽ പോകുമ്പോൾ ഒരു കുറ്റം കൂടെ എന്റെ പേരിൽ ഇരിക്കട്ടെ.... ഇവളുടെ കൊലപാതകം.....!!! പൈസയും പവറും അവിശത്തിലധികം എനിക്കുണ്ട്.... അത് കൊണ്ട് ഇവളെ കൊന്നതിന്റെ പേരിൽ പോലും എനിക്ക് ജയിലിൽ കിടക്കണ്ടി വരില്ല.... ആരുനെ നോക്കി ഉമ്മദം കലർന്ന ചിരിയോടെ വൃന്ദ പറഞ്ഞു.... വൃന്ദയുടെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ അവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലാന്ന് ദേവന് മനസിലായി... എല്ലാവരും അവളോട് അരുതെന്ന് പറയുന്നുണ്ടെങ്കിലും അവൾ അതൊന്നും കേൾക്കാൻ തയ്യാറാകാതെ പകയോടെ ആരുവിന് നേരെ ചിരിച്ച് കൊണ്ട് നില്കുവായിരുന്നു.... ആരു വേദനയോടെ ദേവനെ നോക്കി.... മരണം അടുത്തവളുടെ ദയനീയവസ്ഥ ആരുവിന്റെ മുഖത്ത് നിറഞ്ഞ് നിന്നിരുന്നു...!!!

ഡാർവിന്റെ പ്രണയമായിരുന്നില്ലേ നീ....!!! അവൻ തന്നെയാ പോയത് ,കൂടെ നിനക്കും പോകാം....!!! അവന് ഞാൻ വാക്ക് കൊടുത്തതാ നിന്നെ നൽകാമെന്ന്...!!! അതെനിക്ക് ചെയ്യണം... ആരുനെ നോക്കി ചിരിയോടെ പറഞ്ഞിട്ട് വൃന്ദ തോക്കിലേക്ക് വിരൽ അമർത്താൻ തുടങ്ങി.... പേടിയോടെ ആരു കണ്ണുകൾ ഇറുക്കിയടച്ചു... ഈ സമയം വെറുതെ നോക്കി നിന്നിട്ട് കാര്യമില്ലന്ന് മനസ്സിലായ ദേവൻ റോയിയുടെ കൈയിൽ നിന്ന് തോക്ക് പിടിച്ച് വാങ്ങി ഒരു നിമിഷം പോലും ആലോചിക്കാതെ വൃന്ദക്ക് നേരെ നിറയൊഴിച്ചു.......!!!!!!!! ഭയാനകമായ ഒരു ശബ്ദവും... കൂടെ ആരുടെയൊക്കെ കരച്ചിലും കേട്ട് ആ വീട് വിറങ്ങലിച്ചു നിന്നും....!!!!! ഇച്ചായ.....!!!! പകയോടെ വൃന്ദക്ക് നേരെ നിറയൊഴിക്കുമ്പോൾ ദേവൻ കണ്ടിരുന്നു 'ഇച്ചായ ' എന്ന് വേദനയോടെ വിളിക്കുന്ന ആരുവിനെ... തന്റെ പ്രാണനെ... നിലത്തേക്ക് വീഴും മുൻപ് പകയോടെ വൃന്ദ ഒരിക്കൽ കൂടി ആരുവിനെ നോക്കി.... ജയിച്ചവളെ പോലെ...!! അത് കണ്ട് ദേവൻ പിന്നെയും വൃന്ദയ്ക്ക് നേരെ ഉന്നം പിടിച്ചു... ദേഷ്യത്തോടെയും സങ്കടത്തോടെയും... പിന്നെയും പിന്നെയും വൃന്ദയെ വെടിവെക്കുന്ന ദേവനെ റോയ് വന്ന് ബലമായി പിടിച്ച് മാറ്റി.... നീ ഇവളെ വിട്..... എന്നിട്ട് ആരുവിനെ നോക്ക്.... ദേഷ്യത്തോടെ റോയ് ദേവനോട് പറഞ്ഞു സണ്ണിച്ചാ.....

നമ്മുടെ ആരു...!!!! ലാലിയുടെ കരച്ചിൽ കേട്ടാണ് ദേവൻ വെപ്രാളത്തോടെ തിരിഞ്ഞോടിയത്... ഇടത്തെ നെഞ്ചത്ത് ബുള്ളറ്റ് കൊണ്ട് ചോരവാർന്ന് കിടക്കുകയായിരുന്നു ആരും..... വേദന കൊണ്ട് അവൾ ഉറക്കെ കരയുന്നുണ്ട്... ആരു......!!! വേദനയോടെ ദേവൻ അവളെ ചേർത്ത് പിടിച്ചു.... വേഗം ഹോസ്പിറ്റൽ കൊണ്ട് പോകാം... സണ്ണി എല്ലാവരോടും പറഞ്ഞു... അപ്പൾ തന്നെ ദേവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് പുറത്തേക്ക് നടന്നു , ജസ്റ്റി വേഗം പോയി വണ്ടിയെടുത്തു... ദേവനൊപ്പം തന്നെ ആരുനെ ചേർത്ത് പിടിച്ച് സണ്ണിയും വണ്ടിയിലേക്ക് കയറി... അവർക്ക് പുറകിൽ എബിയുടെ കാറിൽ ഹരിയും ലാലിയും ചാർളിയും പോയി.... ദേവന്റെയും എബിയുടെ കാറ് ആ വീട്ടിൽ നിന്ന് പോയശേഷമാണ് റോയ് വൃന്ദയെ ശ്രദ്ധിച്ചത്.. വൃന്ദ അപ്പോൾ തന്നെ മരിച്ചെന്ന് റോയിക്ക് ബോധ്യമായി.... ഇനി ഇവൾ മരിച്ചില്ലെങ്കിൽ കൂടി രക്ഷപ്പെടുത്താൻ ആരും ശ്രമിക്കില്ലന്ന് റോയിക്കാറിയാമായിരുന്നു.... കൂടെയുള്ള പോലീസുകാരോട് "രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസുകാരുമായി ഏറ്റ് മുട്ടി വൃന്ദ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് എഴുതാൻ പറഞ്ഞിട്ട് റോയ് ബാക്കി കാര്യങ്ങൾ ചെയ്യാൻ വേണ്ടി പുറത്തേക്ക് പോയി.."" **** ഹോസ്പിറ്റലിലേക്ക് എത്തുന്നതിന് മുന്നേ ആരുവിന്റെ ബോധം പൂർണമായും നഷ്ടമായിരുന്നു....

ബോധം പോകുന്നതിന് മുന്പേ അവൾ ദേവൻറെ കൈയിൽ ഇറക്കി പിടിച്ചു.... ഓപ്പറേഷൻ തീയേറ്ററിലേക്ക് ആരുവിനെ കയറ്റുമ്പോൾ ദേവൻറെ മനസ്സിൽ പല ചിന്തകളും കയറി വന്നു.. ഒരിക്കൽ ദേഷ്യത്തിൻറെ പുറത്ത് ആരുവിനോട് താൻ പറഞ്ഞിരുന്നു "അലീന നിന്നെ ഞാൻ സ്നേഹിച്ച് തുടങ്ങുന്ന നിമിഷം , നീ അല്ലകിൽ ഞാൻ... ആരെങ്കിലും ഒരാളെ ജീവനോടെ ഉണ്ടാകുകയുള്ളു..." അന്ന് സത്യമറിയാതെ അവളോടുള്ള വെറുപ്പിന്റെയും , ദേഷ്യത്തിന്റെയും പുറത്താണ് അങ്ങനെ പറഞ്ഞത്.. പക്ഷേ ഇന്ന് ആരു അവൾ തന്റെ പ്രാണനായി കഴിഞ്ഞിരിക്കുകയാണ്.... ''എന്റെ ജീവനെടുത്തോളൂ , പകരം ആരുവിന്റെ ജീവൻ തിരികെ തരണേ.... "" സകല ദൈവങ്ങളെയും വിളിച്ച് ദേവൻ കണ്ണിരോടെ പ്രാർഥിച്ചു.... എല്ലാവരുടെ അവസ്ഥയും അത് തന്നെയായിരുന്നു... മറ്റേതോ ലോകത്തിൽ എന്നപോലെ ഇരിക്കുവായിരുന്നു എല്ലാവരും.. വൃന്ദക്ക് എന്ത് പറ്റിയെന്നോ.. അവൾ ജീവിച്ചിരിക്കുന്നുണ്ടോയെന്ന് പോലും ആരും ചിന്തിച്ചതേയില്ല... ആരുവിന് ഒന്നും പറ്റരുത് അത് മാത്രമായിരുന്നു എല്ലാവരുടെ പ്രാർത്ഥന.. ഓപ്പറേഷൻ തിയറ്ററിന് മുന്നിൽ പ്രാർത്ഥനയോടെ ആരുവിന് വേണ്ടി രണ്ടാം തവണയാണ് എല്ലവരും ഇരിക്കുന്നത്.... എല്ലവരും കൂടെ അവിടെയിരിക്കണ്ടാന്ന് കരുതി എബി പോയി ഒരു റൂം എടുത്തു... പക്ഷേ ആരും റൂമിലേക്ക് പോകാം കുട്ടാക്കിയില്ല.... ചേട്ടായി.... ചേട്ടായി നമ്മുടെ കൊച്ച്...

അങ്ങോട്ടേക്ക് വന്ന ഷിനി കരഞ്ഞ് കൊണ്ട് സണ്ണിയെ നോക്കി അവന്റെ കൂടെ അഞ്ജുവും ചിഞ്ചുവും അഖിലയും ഉണ്ടായിരുന്നു.... കഴിഞ്ഞ ദിവസം രാത്രി ചാർളിയും ചിഞ്ചുവും ശേഖരനെ ലളിതയെയും പുത്തൻപുരക്കൽ ആക്കിയ ശേഷം ഇങ്ങോട്ടേക്ക് വന്നതായിരുന്നു... അത് കഴിഞ്ഞ് വീട്ടിലെ കാര്യങ്ങൾ അപ്പച്ചനെ എല്പിച്ച ശേഷം ഷിനിയും ഇങ്ങോട്ടേക്ക് വന്നു... ഷിനി വന്നെതെയുടായിരുന്നുള്ളു... വന്നപ്പോൾ തന്നെയറിഞ്ഞത് ആരുവിന്റെ കാര്യമാണ്.... ചേട്ടായി... ദയനീയമായി ഷിനി ഒരിക്കൽ കൂടെ സണ്ണിയെ വിളിച്ചു.. സണ്ണി മറുപടിയൊന്നും പറയാതെ കണ്ണടച്ചിരുന്നു.... അഞ്ജു ഒര് ഭിത്തിയിലേക്ക് ചാരി കണ്ണടച്ചിരുന്നു... എല്ലാവരുടെ മുഖഭാവത്തിൽ നിന്ന് കാര്യങ്ങൾ അവൾക്കും മനസിലായിരുന്നു.... ചിഞ്ചു പോയി ദേവന്റെ അടുത്തിരുന്നു... പുലർച്ചയാണ് ആരുവിന്റെ ഓപ്പറേഷൻ കഴിഞ്ഞത്.... അത് വരെ സമാധാനമില്ലാതെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നടക്കുവായിരുന്നു.... സർജറിക്ക് ശേഷം നിരാശയോടെ ഇറങ്ങിവരുന്ന ഡോക്ടർനെ എല്ലാവരും പേടിയോടെ നോക്കി.. ഭയം എല്ലാവരുടെ മിഴികളിൽ നിറഞ്ഞു നിന്നിരുന്നു.... "സോറി... ഞങ്ങളെക്കൊണ്ട് പറ്റുന്നത് പോലെ ശ്രമിച്ചിട്ടുണ്ട്... ഇനിയൊക്കെ ദൈവത്തിൻറെ കൈയിലാണ്... നെഞ്ചിലാണ് ബുള്ളറ്റ് കൊണ്ടിരിക്കുന്നത്...

ആഴത്തിലുള്ള മുറിവാണ്... അതേപോലെ ബ്ലീഡിങ് നില്കുന്നില്ല... 24 മണിക്കൂറിനുള്ളിൽ ബോധം തെളിഞ്ഞില്ലകിൽ പിന്നെ പ്രീതിഷിക്കണ്ട.. നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്ക്... ഞങ്ങൾക്ക് കഴിയുന്നത് ഞങ്ങളും ചെയ്തോളാം... ഒരു സമാധാന വാക്ക് എന്നോണം എല്ലാവരെ നോക്കി പറഞ്ഞിട്ട് ഡോക്ടർസ് പോയി..... ആർക്കും പരസ്പരം ഒന്നും പറയാൻ കഴിഞ്ഞില്ല.. പരസ്പരം സമാധാനിപ്പിക്കാൻ പോലും അവിടെ വാക്കുകളില്ലായിരുന്നു... എവിടെയും ധൈര്യത്തോടെ നിൽക്കുന്ന സണ്ണി പോലും തളർന്ന് പോയി... എന്ത് പ്രശ്നം വന്നാലും ചിരിച്ച് കൊണ്ട് നേരിടുന്ന ഹരിയും , എപ്പോഴും എന്തൊലൊക്കെ പറഞ്ഞോടിരിക്കുന്ന ലാലിയും ഒന്നും മിണ്ടാതെ ഒരു മൂലയിലേക്ക് ഒതുങ്ങി ക്കൂടി.... എബിക്കും അഖിലക്കും എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു.. ആരു എല്ലാവർക്കും എങ്ങനെയാണെന്ന് അവർക്ക് അറിയുന്ന കാര്യമാണ്... അത് കൊണ്ട് തന്നെ എന്ത് പറഞ്ഞ് എല്ലാവരെയും സമാധാനിപ്പിക്കുമെന്നറിയാതെ അവരും തളർന്നു... കുറച്ച് കൂടെ കഴിഞ്ഞപ്പോൾ റോയ് അങ്ങോട്ടേക്ക് വന്നു...

വൃന്ദയുടെ ഡാർവിന്റെ കാര്യങ്ങൾ ചെയ്ത് തിർക്കാനുള്ളത് കൊണ്ടാണ് അവൻ അത്രയും ലേറ്റ് ആയി വന്നത്... ഡോക്ടർ എന്ത് പറഞ്ഞു....??? റോയ് എബിയോട് ചോദിച്ചു... ഓപ്പറേഷൻ കഴിഞ്ഞു , വേറൊന്നും പറഞ്ഞില്ല.... സങ്കടത്തോടെ എബി റോയിയോട് പറഞ്ഞു ഇവരരെലും എന്തെങ്കിലും കഴിച്ചായിരുന്നോ... എല്ലാവരെ നോക്കി കൊണ്ട് റോയ് എബിയോട് ചോദിച്ചു.... വന്നപ്പോൾ മുതൽ ഇരിക്കാൻ തുടങ്ങിയതാ.... ഒരക്ഷരം പരസ്പരം പോലും ആരും മിണ്ടിയിട്ടില്ലാ... എല്ലാവരെ നോക്കി എബി പറഞ്ഞു റോയ് എല്ലാവരെയൊന്ന് നോക്കി.. ഒരു മൂലയിൽ ജീവന്റെ പാതി വേർപെടുന്ന വേദനയിൽ കണ്ണടച്ച് തളർന്ന് ദേവൻ ഇരിക്കുന്നുണ്ട്... ആരുവിനെ കണ്ടത് മുതലുള്ള കാര്യങ്ങൾ ദേവന് ഓർമ്മ വന്നു... താൻ ഉറങ്ങുബോൾ തന്റെ നെഞ്ചോട് പറ്റി ചേർന്ന് കിടക്കുന്നവൾ... ഇന്ന് അകത്ത് മരണത്തെ മുഖാമുഖം കണ്ട് വേദന സാഹിച്ച് കിടക്കുന്നു.... അവളില്ലാതെ തനിക്കൊര് ജീവിതമില്ലന്ന് ദേവൻ ഉറപ്പിച്ചിരുന്നു...!!!! മറ്റൊര് വശത്ത് സഹോദരിയെ അല്ല.. മകളെ നഷ്ടപെടുന്ന വേദനയിൽ സർവ്വം തളർന്ന് ഒരു മനുഷ്യൻ...

സണ്ണി " അപ്പച്ചനല്ല തനാണ് ആദ്യയം ആരുവിനെ കൈ നീട്ടി വാങ്ങിയത്... നിന്റെ അനിയത്തിയാണ് ഇവളെന്ന് ആരുവിനെ ചുണ്ടി അപ്പച്ചി പറഞ്ഞപ്പോൾ അല്ല മകളാണെന്ന് അമ്മച്ചി തിരുത്തി തന്നു... അന്ന് മുതൽ അവൾ തനിക്ക് മകൾ തന്നെയായിരുന്നു... അവളെയൊന്ന് നുള്ളി നോവിക്കാൻ പോലും ആരെ താൻ അനുവദിക്കിലായിരുന്നു... അവളെ വേദനിപ്പിച്ച ഒരാളെ പോലും തനിന്ന് വരെ വെറുതെ വിട്ടിട്ടില്ല.. തന്നോട് ചോദിക്കാതെ ഇന്ന് വരെ അവൾ ഒരു കാര്യം പോലും ചെയ്തിട്ടില്ല... ലാലിച്ചാന്റെ കൂടെ നടന്ന് എന്തേലും കുസൃതി ഒപ്പിച്ചൽ അപ്പോൾ തന്നെ ഷിനിച്ചാനെയോ അല്ലകിൽ ജസ്റ്റിയെയോ സോൾവ് ചെയ്യാൻ തന്റെ മുന്നിലേക്ക് അവൾ പറഞ്ഞ് വിടും... എന്നിട്ട് മറഞ്ഞ് നിന്ന് എല്ലാം കേൾക്കും.. അവസാനം ഒരു കള്ളചിരിയോടെ ഓടി മറയും... സണ്ണി വേദനയോടെ ആ രംഗങ്ങൾ ഓർത്തു...!!!! അപ്പുറത്ത് മാറി ജസ്റ്റിയും ഷിനിയും ഒരുമിച്ച് ഇരിക്കുവായായിരുന്നു... രണ്ട് പേരും ഒന്നും പറയുന്നില്ലങ്കിലും ഇടക്ക് കണ്ണ് കൊണ്ട് പരസ്പരം സമാധാനിപ്പിക്കുന്നുണ്ട്... ഷിനികും ആരു മകൾ തന്നെയായിരുന്നു.. പലതും തന്റെ കൈയിൽ നിന്ന് അവൾ നേടിയെടുകുന്നത് ഭീഷണിപെടുത്തിയായിരുന്നു... അവൾ ആഗ്രഹിക്കുന്നത് അവൾക്ക് മുന്നേ താൻ മേടിച്ച് വെക്കും..

പക്ഷേ അവളുടെ ഭീഷണി കേൾക്കുമ്പോൾ മാത്രമേ അത് കൊടുക്കു... അവളുടെ ഭീഷണിക്ക് മുമ്പിൽ തോറ്റ് കൊടുക്കുന്നതായിരുന്നു തന്റെ സന്തോഷം... വേദനയോടെ ഷിനി ഓർത്തു ജസ്റ്റിക്ക് അവൾ കുഞ്ഞനിയത്തി തന്നെയായിരുന്നു... എന്ത് കുസൃതി ഒപ്പിച്ചാലും ജസ്റ്റിച്ചാ എന്ന് പറഞ്ഞ് ഓടി വരുന്നത് തന്റെ അരികിലേക്കാണ്.. സണ്ണിച്ചാന്റെ ഷിനിച്ചാന്റെ പുറകെ നടന്ന് താൻ അത് സോൾവ് ചെയ്ത് കൊടുക്കും.. അത് കഴിഞ്ഞ് എനിക്കരെ പേടിയില്ലന്ന് പറഞ്ഞ് ചിരിച്ചോണ്ട് ഓടുന്ന ആരുവിനെ ജസ്റ്റി നിറമിഴിയാലേ ഓർത്തു... ഏറ്റവും പുറകിൽ ഹരിയുടെ നെഞ്ചോട് ചേർന്ന് ലാലി ഇരിക്കുന്നുണ്ട്... കുഞ്ഞ് കുട്ടികളെ പോലെ ഇടക്ക് അവൻ തേങ്ങിക്കരയുവായിരുന്നു... ഹരിയാണെകിൽ അവനെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.. ലാലിക്ക് ആരു അനിയത്തിയും കൂട്ട്കാരിയും കൂടെ തന്റെ ക്രൈം പാർട്ടേനെർ കുടിയായിരുന്നു... തന്റെ കൂടെ എന്ത് കുരുത്തക്കേടിനും അവൾ ഉണ്ടാകും.. അവൾ ഇല്ലകിൽ താനും ഒന്നിനും ഇല്ല...!! എവിടെയൊക്കെ ലാലിയുടെ പേരുണ്ടോ... അവിടെയൊക്കെ ആരുവിന്റെ പേരും കൂടെയുണ്ടാകും.. സ്കൂളിൽ പഠിക്കുമ്പോൾ ആരുവിനെ ആരേലും നോക്കി പേടിപ്പിച്ചാൽ അത് ചോദിക്കാൻ പോകുന്നത് താനയിരുന്നു... കൂടെ ആരുവും വരും...

പിന്നെ അത് വലിയ ഒരു പ്രശ്നമാകിട്ട് രണ്ട് പേരും തിരികെ വരും.... അവസാനം ആ പ്രശ്നം തീർക്കാൻ സണ്ണിച്ചാന്റെ അല്ലകിൽ ഷിനിച്ചാന്റെ കാല് പിടിക്കാൻ താൻ അവളെ പറഞ്ഞ് വിടും... അവളില്ലാതെ തനിക്ക് ഒന്നിനും കഴിയില്ലന്ന് വേദനയോടെ ലാലി ഓർത്തു... ലാലിയുടെ സങ്കടം കണ്ടപ്പോൾ ഹരിക്കും കണ്ണ് നിറഞ്ഞ് വന്നു... തന്റെ സങ്കടം ഒന്ന് ഉറക്കെ കരഞ്ഞു തീർക്കണം എന്നുണ്ടായിരുന്നു ഹരിക്ക്.. കുറച്ച് നാളുകൾ കൊണ്ട് തന്നെ ആരു തന്റെ കൂടെപ്പിറപ്പായി മാറിയിരുന്നു.. തന്റെ വീട്ടിൽ അച്ഛനും അമ്മക്കും അവൾ മൂന്നാമത്തെ മകളയി കഴിഞ്ഞിരിക്കുന്നു.. ആരു വേഗം തിരികെ വരാൻ വേണ്ടി അവനും ദൈവത്തോട് പ്രാർത്ഥിച്ചു.... ഒടുവിലായി ഭീതിയിലേക്ക് ചാരി അഞ്ജുവും ചിഞ്ചുവും ചാർളിയും നിൽക്കുന്നുണ്ട്.... അഞ്ജുവിന് തന്റെ കൂടെപ്പിറപ്പ് തന്നെയാണ് ആരു.... കുഞ്ഞ് നാൾ തനിക്ക് കിട്ടിയ കുട്ട്... അത് വളർന്ന് ലാളിയോടുള്ള പ്രണയമായി മാറി.. എവിടെയൊക്കെയോ ആരു വേദനിക്കുന്നോ അവിടെയൊക്കെ അവൾക്ക് താങ്ങായി താൻ നിന്നിട്ടുണ്ട് , പക്ഷേ ഇവിടെ നിന്നെ തനിച്ചക്കിയല്ലോ ആരു... വേദനയോടെ അഞ്ജു ചിന്തിച്ചു... ചിഞ്ചുവിന്റെ മനസിലും അതേയ് വേദനയായിരുന്നു...

പഠിക്കുമ്പോൾ രണ്ട് ക്ലാസ്സിലായിരുന്നു താനും അഞ്ജുവും, അഞ്ജുവിന്റെ കുട്ട് കൂടി നടക്കുന്ന ആരുവിനെ തനിക്കും ഇഷ്ട്ടമായിരുന്നു... വളർന്നപ്പോൾ തന്റെ തിരക്കുകൾക്കിടയിൽ അവരുടെ കൂടെ അധികാനേരം ഇരിക്കാൻ പറ്റിയിയിട്ടില്ലെകിലും എപ്പോഴും ആരുവിന്റെ കാര്യം അഞ്ജു വഴി താൻ അറിയാറുണ്ട്... പ്രശ്ങ്ങൾ വരുമ്പോൾ ഓടിയെത്താറുണ്ട് പക്ഷേ ഇവിടെ ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ.. വേദനയാൽ ചിഞ്ചുവും ചിന്തിച്ചു.... കണ്ണുകൾ ഇറുക്കിയടച്ച് സങ്കടം പിടിച്ച് നിർത്തുവായിരുന്നു ചാർളി.... പ്രാണൻ തന്നെയായിരുന്നു അവൾ തനിക്ക്... അവളുടെ സങ്കടം കാണാതിരിക്കാനാ വിട്ട് കൊടുത്തത് പോലും... ഇപ്പോ ആ സന്തോഷം അനുഭവിക്കാൻ കഴിയാതെ മരണത്തോട് മല്ലിട്ട് കിടക്കുവാ... തിരികെ വാ ആരു... നിന്നെ ഞങ്ങൾ കാത്തിരിക്കുവാ... നീയിക്കിൽ ഇവിടെ ആരുടെ ജീവിതം പൂർണമാകില്ല... വേദനയോടെ ചാർളി സ്വയം പറഞ്ഞു.... പാതിയെ പറഞ്ഞിരുന്ന ലാലിയുടെ എങ്ങൽ കുടി വന്നപ്പോൾ ജസ്റ്റി പോയി അവനെ സമാധാനിപ്പിച്ചു.. ഹരിയും ജസ്റ്റിയും അവനു ചുറ്റുമായി ഇരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ സണ്ണി എഴുന്നേറ്റ് ദേവൻറെ അരികിൽ പോയിരുന്നു... ഒര് ആശ്വാസത്തിനെന്ന പോലെ ദേവൻ സണ്ണിയുടെ നെഞ്ചിലേക്ക് ചാരി കിടന്നു..

ചിഞ്ചുവും പോയി അവനരികിൽ തന്നെ ഇരുന്നു.... അഞ്ജു... വാ.... ഭിത്തിയോട് ചാരി സൗണ്ട് പുറത്ത് കേൾക്കാതെ കരയുന്ന അഞ്ജുനെ നോക്കി ഷിനി വിളിച്ചു... ഒരാഭയാം കിട്ടിയ പോലെ അഞ്ജു വേഗം ഷിനിയുടെ അടുത്ത് പോയിരുന്ന് അവന്റെ തോളിലേക്ക് ചാഞ്ഞു.... റോയ്ക്കാണെൽ എല്ലാവരെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണന്നറിയില്ലായിരുന്നു.... ഒര് ആശ്വാസ വാക്കിനും ഇവരുടെ സങ്കടത്തെ പിടിച്ച് നിർത്താൻ കഴിയില്ലെന്ന് അവന് മനസ്സിലായി... റോയ് ഒന്നും മിണ്ടാതെ എബിക്ക് അരികിൽ പോയിരുന്നു... അഖിലയുടെ അവരുടെ അടുത്ത് ഉണ്ടായിരുന്നു.... കുറച്ച് നേരം കഴിഞ്ഞ് എബി എല്ലാവരെ നിർബന്ധിച്ച് റൂമിലേക്ക് കൊണ്ട് പോയി.. ആ സമയം റോയ് പോയി ചായ മേടിച്ച് കൊണ്ട് വന്നു , എങ്കിലും ആരും കുടിക്കാൻ തയാറായില്ല... പിന്നെ എബിയുടെയും റോയിയുടെയും അഖിലയുടെ നിർബന്ധം കൊണ്ട് എല്ലാവരും ചായ മാത്രം കുടിച്ച് പിന്നെയും icu വിന്റെ മുന്നിൽ പോയിരുന്നു... ഉച്ചയായപ്പോൾ അമലയുടെ അപ്പച്ചനും അമച്ചിയും അങ്ങോട്ടേക്ക് വന്നു... അമലയുടെ അപ്പച്ചന്റെ നിർബന്ധം കൊണ്ട് എല്ലാവരും റസ്റ്റ്‌ ചെയ്യാൻ റൂമിലേക്ക് പോയി... പകരം അപ്പച്ചനും അമ്മച്ചിയും icu ന്റെ മുന്നിലിരുന്നു .... കുറച്ച് കാര്യങ്ങൾ കൂടെ ചെയ്യാനുള്ളതിനാൽ ഇടക്ക് റോയ് തിരികെ പോയി...

വൈകുനേരമയിട്ടും ആരുന്റെ കാര്യത്തിൽ ഒര് ഇമ്പ്രൂവ്മെന്റ് ഉണ്ടായില്ല.... എല്ലാവർക്കും അത് കൂടുതൽ സങ്കടമായി... രാത്രിയായപ്പോൾ റോയ് മായയെകൊണ്ട് അങ്ങോട്ടേക്ക് വന്നു..... ദേവൻ ആദ്യയമായി കാണുവായിരുന്നു മായയെ... രാത്രി എല്ലാവർക്കുമുള്ള ഫുഡ് കൊണ്ടായിരുന്നു അവർ വന്നത്... വേണ്ടാന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയെങ്കിലും അമലയുടെ അപ്പച്ചൻ നിർബന്ധിച്ച് എല്ലാവരെക്കൊണ്ട് ഫുഡ് കഴിപ്പിച്ചു.. സണ്ണിച്ചാ , ഞാനിവരെ വീട്ടിലാക്കിയിട്ട് വരാം... 10 മണിയൊക്കെ കഴിഞ്ഞ് എബി സണ്ണിയോട് പറഞ്ഞു... മ്മ്മ് " നി ഇനി നാളെ വന്നാൽ മതിയെടാ... ഇവിടെ ഞങ്ങളില്ലേ.. സണ്ണി എബിയോട് പറഞ്ഞു.... അത് കുഴപ്പമില്ല സണ്ണിച്ചാ... വീട്ടിൽ പോയാൽ എനിക്കും സമാധാമുണ്ടാകില്ല... എല്ലാവരെ നോക്കി എബി പറഞ്ഞു... കുഴപ്പമില്ലടാ , എന്തേലുമുണ്ടെൽ ഞാൻ വിളിക്കാം... തളർച്ചയോടെ എബിയെ നോക്കി ദേവൻ പറഞ്ഞു.... ടാ , എന്നാൽ നിങ്ങള് പോകുമ്പോൾ മായയെ കൂടെ കൊണ്ട് പോയിക്കോ , അവിടെ വീട്ടിൽ നിർത്തിയാൽ മതി.. ഞാൻ രാവിലെ വന്നേക്കാം... പിന്നെ സണ്ണിച്ചാ എല്ലാവരും ഇവിടെ നിൽക്കണ്ടല്ലോ.... സണ്ണിയെ നോക്കി റോയ് ചോദിച്ചു.... ഞാൻ നിൽക്കണ്ടാന്ന് പറഞ്ഞാലും ആരും കേൾക്കില്ല... എല്ലാവരെ നോക്കി സണ്ണി പറഞ്ഞു..... ചാർളി... ലാലിച്ചാ... നിങ്ങൾ വീട്ടിലേക്ക് പോയിക്കോ..

അഞ്ജുനെ ചിഞ്ചുനെ കുട്ടിക്കോ.. രാവിലെ പോരെ.. ഇവിടെ എല്ലാവരും കൂടെ നിൽക്കണ്ട... റോയ് അവരെ നോക്കി പറഞ്ഞു.... മ്മ്മ്മ് " പക്ഷേ രാവിലെ വരും... ലാലി വേഗം പറഞ്ഞു.... മ്മ്മ് പോരെ... റോയ് പറഞ്ഞു.... ശെരിയെടാ , എന്തേലുമാവിശമുണ്ടെൽ വിളിക്ക്... എല്ലാവരെ നോക്കി യാത്ര പറഞ്ഞ് എബി എല്ലാവരെ കൂട്ടി വീട്ടിലേക്ക് പോയി.... രാത്രി എല്ലാവരോടും icu വിന്റെ മുന്നിലിരിക്കണ്ടാന്ന് പറഞ്ഞ് റോയ് ഷിനിയെയും ഹരിയെയും ജസ്റ്റിയെയും റൂമിലേക്ക് പറഞ്ഞ് വിട്ടു , പകരം ദേവന്റെയും സണ്ണിയുടെയും കൂടെ അവൻ icu വിന്റെ മുന്നിലിരുന്നു.... രാവിലെ തന്നെ എബി അവർകുള്ള ഫുഡ് കൊണ്ട് വന്നു... അത് റൂമിൽ വെച്ച ശേഷം സണ്ണിയെയും ദേവനെയും കൂട്ടി അവൻ ഡോക്ടർ കാണാൻ പോയി.... നെഞ്ചിടിപ്പോടെയാണ് അവർ ഡോക്ടർക്ക് മുന്നിൽ ഇരുന്നത്... എബിക്ക് അറിയുന്ന ഡോക്ടർസ് ആയിരുന്നു അത്... ആ എബി ഇരിക്ക്.... അലീനക്ക്... ചെറിയ പേടിയോടെ എബി ചോദിച്ചു... സണ്ണിക്കും ദേവനും ആ പേടി ഉണ്ടായിരുന്നു..... See , എല്ലാം ഒക്കെയായിയെന്ന് ഞാൻ പറയുന്നില്ല.... ബട്ട്‌ ഒക്കെയാണ്... രാത്രി അലീനക്ക് ബോധം തെളിഞ്ഞിരുന്നു... അവൾ എല്ലാവരെ ചോദിച്ചു... പിന്നെയും മയക്കത്തിലേക്ക് പോയി... ഇപ്പോഴും മയക്കമാണ്... ആർകെങ്കിലും ഒരാൾക്ക് അല്ലകിൽ രണ്ട് പേർക്ക് കയറി കാണാം... ഉച്ച വരെ വേറെ കുഴപ്പമൊന്നുമില്ലകിൽ റൂമിലേക്ക് മാറ്റം.... താങ്ക്യൂ... എബി ഡോക്ടറോട് നന്ദി പറഞ്ഞ് പുറത്തിറങ്ങി.. ചേട്ടായി.... കൊച്ചിന് എങ്ങനെയുണ്ട്...

ഡോക്ടർ എന്ത് പറഞ്ഞു.... സണ്ണിയെ കണ്ടയുടനെ ഷിനി ചോദിച്ചു.... ഇപ്പോ കുഴപ്പമില്ലെന്ന ഷിനിച്ച പറഞ്ഞെ... ചെറിയ സമാധാനത്തോടെ ദേവൻ ഷിനിയോട് പറഞ്ഞു.... ആണോ... നമ്മുക്ക് അവളെ ഇപ്പോ കാണാമോ...??? പ്രേതിക്ഷയോടെ ലാലി ദേവനെ നോക്കി ചോദിച്ചു.... ആർക്കെങ്കിലും രണ്ട് പേർക്ക് കയറി കാണാം... എല്ലാവരെ നോക്കി എബി പറഞ്ഞു.... എല്ലാവർക്കും ആരുനെ കാണാൻ ആഗ്രഹമുണ്ടെങ്കിലും പരസ്പരം ആഗ്രഹം മനസിലാക്കി ഒഴിഞ്ഞ് നിന്നും... ദേവാ , നി.... എബി ദേവനെ നോക്കി ചോദിച്ചു.... അവള് അകത്ത് ആ കോലത്തിൽ കിടക്കുന്നത് കാണാൻ എനിക്ക് വയ്യടാ... ഉച്ചക്ക് റൂമിൽ കൊണ്ട് വരുമ്പോൾ ഞാൻ കണ്ടോളാം.. സങ്കടത്തോടെ ദേവൻ എബിയെ നോക്കി പറഞ്ഞു.... ഉച്ചക്ക് ആരുനെ റൂമിലേക്ക് മാറ്റുമോ...?? സമാധാനത്തോടെ ജസ്റ്റി ദേവനെ നോക്കി ചോദിച്ചു.... ഉറപ്പില്ല , ചിലപ്പോൾ മറ്റും... എബി പറഞ്ഞു.... ഇനി വാ... ഞാൻ ഫുഡ് കൊണ്ട് വന്നിട്ടുണ്ട് അത് കഴിക്ക്... അത് കഴിഞ്ഞ് റസ്റ് ചെയ്യ്.. എല്ലാവരെ നോക്കി എബി പറഞ്ഞു... അവൻ തന്നെ എല്ലാവർക്കും ഫുഡ് കൊടുത്തു.... അതിന്റെ ഇടക്ക് വൈകുന്നേരം വരാമെന്ന് പറഞ്ഞ് റോയ് തിരിച്ച് പോയി.... ഉച്ച എന്ന് പറഞ്ഞെങ്കിലും വൈകുന്നേരമാണ് ആരുവിനെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തത്.. അതിനുശേഷമാണ് എല്ലാവർക്കും ജീവനുണ്ടെന്ന് തന്നെ റോയ്ക്ക് തോന്നിയത്...

റോയ് അപ്പൊ തന്നെ വീട്ടിലേക്ക് വിളിച്ച് എല്ലാവരോടും കാര്യം പറഞ്ഞു... എല്ലവരും ചുറ്റുമിരുന്ന് പതിയെ അവളെ തട്ടി വിളിച്ചു.... തളർച്ചയോട് കൂടെ ആരു പതിയെ കണ്ണ് തുറന്ന് എല്ലാവരെയും നോക്കി.... കൊച്ചേ.... വിശക്കുന്നുണ്ടോ... എന്താ വേണ്ടേ.... ചോറ് തരട്ടെ.... ആരുവിന്റെ മുടിയിൽ തലോടിക്കൊണ്ട് സണ്ണി അവളോട് ചോദിച്ചു..... സണ്ണിയുടെ പറച്ചിൽ കേട്ട് എബിയും റോയിയും ഹരിയും ഞെട്ടി പരസ്പരം നോക്കി..... ആരു വേണ്ടാന്ന് തലയാട്ടി.... നിനക്കിഷ്ട്ടപ്പെട്ട ചിക്കൻ കറി മേടിച്ച് കൊണ്ട് വരാം... അവളെ നോക്കി ചിരിയോടെ ഷിനി പറഞ്ഞു.... എന്നാൽ ഒര് ബിരിയാണി കൂടെ മേടിച്ച് കൊടുക്ക്... അല്ല പിന്നെ... എന്റെ സണ്ണിച്ചാ.... ഇവൾ ടൂറ് കഴിഞ്ഞ് വരുന്നതല്ല ,ചോറും ചിക്കൻ കറിയും കൊടുക്കാൻ... സർജറി കഴിഞ്ഞ് വന്നതാ.. സണ്ണിയെ കളിയാക്കിക്കൊണ്ട് ഹരി പറഞ്ഞു... എന്നാൽ ഒരു ജൂസ് കൊടുത്താലോ... ആരുവിനോട് ചേർന്നിരുന്ന് കൊണ്ട് ലാലി ചോദിച്ചു.... ഹോർലിക്‌സ് കൊടുക്കാടാ.... ഇപ്പൊ അതാണല്ലോ ഇവൾക്ക് ആവിശം... ലാലിയുടെ തലയ്ക്ക് ഒന്ന് കൊടുത്ത് കൊണ്ട് എബിയും പറഞ്ഞു.... ചോറും , ചായയും ഒന്നും വേണ്ട... ഇപ്പൊ കുറച്ച് വെള്ളം മാത്രം കൊടുത്താൽ മതി.. എല്ലാവരോടുമായി ഹരി പറഞ്ഞു... എന്നാൽ വെള്ളം കൊടുക്കാം.. ഒര് ഗ്ലാസിൽ നിറച്ച് വെള്ളമെടുത്ത് കൊണ്ട് ജസ്റ്റി പറഞ്ഞു... ടാ , നീ ഇവളെ പിന്നെയും icu വിലേക്ക് പറഞ്ഞ് വിടുമോ...?? രണ്ട് ദിവസം കൂടെ കഴിഞ്ഞ് റൂമിലേക്ക് കൊണ്ട് വന്നാൽ മതിയായിരുന്നു..

ജസ്റ്റിയുടെ കൈയിൽ നിന്ന് ഗ്ലാസ്‌ മേടിച്ച് കൊണ്ട് ഹരി പറഞ്ഞു.... ഹരിയേട്ടനല്ലേ വെള്ളം കൊടുക്കാൻ പറഞ്ഞെ.... സംശയത്തോടെ ജസ്റ്റി അവനോട് ചോദിച്ചു.... എന്ന് കരുതി വയ്യാതെ കിടക്കുന്ന കൊച്ചിന് ഒരു ഗ്ലാസ്‌ വെള്ളമാണോ കൊടുക്കുന്നത്...?? ഞാൻ കൊടുത്തോളം... ജസ്റ്റിയോട് പറഞ്ഞ് കൊണ്ട് ഗ്ലാസ്സിലെ പകുതി വെള്ളം മാറ്റി , ആരുവിനെ കുറച്ച് പൊക്കിയിരുത്തി ഹരി പതിയെ അവൾക്ക് കുറച്ച് കുറച്ചായി വെള്ളം കൊടുത്തു... രണ്ട് ദിവസമായി ആരും ഒന്നും കഴിച്ചിട്ടില്ലല്ലോ... ഞാൻ ഫുഡ് കൊണ്ട് വന്നിട്ടുണ്ട്... നിങ്ങൾ റൂമിൽ പോയി ഫുഡ് കഴിച്ചിട്ട് വാ... എല്ലാവരെ നോക്കി റോയ് പറഞ്ഞു... എല്ലാവരുടെ സ്നേഹപ്രകടനം കഴിഞ്ഞിട്ട് അടുത്തേക്ക് പോകാമെന്ന് കരുതി മാറി നിൽക്കുകയായിരുന്നു ദേവൻ... ആരു, ദേവനും കുറച്ച് നേരം തന്നെ ഇരുന്നോട്ടെയെന്ന് കരുതി എല്ലാവരും ഫുഡ് കഴിച്ചിട്ട് വരാമെന്ന് പറഞ്ഞ് അപ്പോൾ തന്നെ റൂമിൽ നിന്ന് പോയി... ടാ , ഞങ്ങൾ പുറത്തുണ്ടാക്കും... ദേവനെ നോക്കി പറഞ്ഞ് എബിയും റോയിയും കൂടെ പുറത്തേക്ക് പോയി... എല്ലാവരും പോയ ഉടനെ ദേവൻ പതിയെ ആരുവിന്റെ അരികിൽ വന്നിരുന്നു... എന്റെ... ദേവാ.. ദേവാ നാരായണൻ.. പേടിച്ച് പോയോ... പതിയെ ദേവന്റെ കൈയിൽ ചേർത്ത് പിടിച്ച് കൊണ്ട് ആരു ചോദിച്ചു.. പ്രാണൻ പോകുന്നത് പോലെ തോന്നി... ആരുനെ ജോക്കി വേദനയോടെ ദേവൻ പറഞ്ഞു... റാമിന് എന്നെ... എന്നെ ഇഷ്ട്ടമില്ലാതാ.. സമയത്ത്... ഒരുപാട്... ഒര്പാട് തവണ... പറഞ്ഞിട്ടില്ലേ...

ഞാനൊന്ന്... മരിച്ച്... മരിച്ച് പോയിരുന്നെങ്കിൽ... പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിക്കാതെ ദേവൻ വേഗം ആരുവിന്റെ ചുണ്ടിൽ കൈ അമർത്തി... ആരു... ആരു പ്ലീസ്... ഇനി ഇങ്ങനെയോന്നും പറയരുത്.... വേദനിക്കുന്നെടി എനിക്ക്... അത് ഞാൻ അപ്പൊഴെത്തെ ദേഷ്യത്തിന് പറഞ്ഞ് പോയതാ... അതൊക്കെ ഓർത്ത് ഞാനിപ്പോൾ കുറ്റബോധം കൊണ്ട് നീറുവാ... ഇനിയും എന്നെ വേദനിപ്പിക്കല്ലേ... ഇന്ന് നിനക്കൊര് മുള്ള് കൊണ്ടാൽ പോലും എനിക്ക് സഹിക്കാൻ കഴിയില്ല.... വേദനയോടെ ദേവൻ ആരുവിനെ നോക്കി പറഞ്ഞു ഞാൻ... ഞാൻ വെറുതേ... പറഞ്ഞതല്ലേ... ചിരിയോടെ ആരു ദേവനെ നോക്കി പറഞ്ഞു... സംസാരിക്കുമ്പോൾ അവൾക്ക് ചെറുതായി വേദനിക്കുന്ന പോലെ തോന്നി ദേവന്.... സാരമില്ലാട്ടോ , വേഗം സുഖമാകും.. ഇനി ആരെ നമ്മുക്ക് പേടിക്കേണ്ട.... ആരുവിന്റെ കൈയിൽ പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു... വൃന്ദ....?? സംശയത്തോടെ ആരു ദേവനോട് ചോദിച്ചു ഡാർവിന്റെ ലോകത്തേക്ക് അവളും പോയി.... അല്ല പറഞ്ഞ് വിട്ടു... ദേഷ്യത്തോടെ ദേവൻ പറഞ്ഞു..... ഒര് ദിവസം , രണ്ട് കൊലപാതകം... രണ്ടിയും കാരണം ഞാനല്ലേ...???? കണ്ണ് നിറച്ച് കൊണ്ട് ആരു ദേവനോട് ചോദിച്ചു.... എന്ന് ആര് പറഞ്ഞു ആരു നിന്നോട്....

അവർ രണ്ട്പേരും മരണം ഇരന്ന് വാങ്ങിയതാണ്.. ഡാർവിൻ മരിച്ചത് അവന്റെ കൈയിലെ തെറ്റ്‌ കൊണ്ടാണ്... നിന്നെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ കാല് തെന്നിയാണ് അവൻ താഴേക്ക് വീണത്... വൃന്ദ ഇല്ലാതായത് എന്റെ കൈകൊണ്ടാണ്.... പിന്നെ നീ എങ്ങനെ കാരണമാകും.... ആരുവിനെ ആശ്വസിപ്പിച്ച് കൊണ്ട് ദേവൻ ചോദിച്ചു... എങ്കിലും എല്ലാത്തിനും കാരണം ഞാനല്ലേ...??? അല്ല ആരു , അവർ തന്നെയാണ് അവരുടെ മരണം എങ്ങനെയാവണമെന്ന് തീരുമാനിച്ചത്... ഇനി നമുക്ക് ശത്രുക്കളെന്ന് പറയാൻ ആരും തന്നെയില്ല... ഇനിയെങ്കിലും നമ്മൾ സ്വപ്നം കണ്ട ജീവിതം സന്തോഷത്തോടെ നമ്മുക്ക് ജീവിച്ച് തീർക്കണം.. ആരുവിന്റെ കവിളിൽ തലോടി കൊണ്ട് ദേവൻ പറഞ്ഞു.... പക്ഷേ... എനിക്കെന്തോ... വല്ലാതെ പേടിയാവുന്നു റാം..... അന്ന്... അന്ന് അവിടെയുണ്ടായിരുന്ന ആ... കുട്ടിയില്ലേ... അവന്റെ... ജീവിതം... ഞാൻ കാരണം... ഇല്ലാതായത് പോലെ... എനിക്ക് തോന്നുന്നു... ഏത്.... ഡാർവിൻ എടുത്ത് വളർത്തുന്ന ആ കുട്ടിയോ.... "ഇസഹാഖ്" അതേയ്... ആ കുട്ടി...അവന് അച്ഛനും.. അമ്മയും... ആരുമില്ലെന്ന മനു പറഞ്ഞത്.... ആകെയുണ്ടായിരുന്നത്... ഡാർവിൻ മാത്രം.... ഇപ്പൊ ഡാർവിനും ഇല്ലാതായി... ഞാൻ കാരണം... അവൻ വീണ്ടും... അനാഥനായില്ലേ... അവന്റെ കണ്ണിൽ ഞാൻ.... കണ്ടതാണ്...

അവന് എന്നോടുള്ള പക... അത് എന്നെ... കൊല്ലാതെ... കൊല്ലുന്നത്... പോലെ... കണ്ണ് നിറച്ച് കൊണ്ട് ആരു പറഞ്ഞു.... ഇതൊക്കെ നിന്റെ തോന്നലാണ് ആരു... അഞ്ചു വയസുള്ള ഒരു കുട്ടിക്ക് നിന്നോട് എന്ത് പക തോന്നാനാണ്...?? അവനും കണ്ടതല്ലേ ഡാർവിൻ നിന്നോട് ചെയുന്നാതൊക്കെ... ഇപ്പോ എന്തേലും ദേഷ്യമുണ്ടെകിൽ അത് വളരുമ്പോൾ മാറിക്കോളും.. പിന്നെ അവന് ആരുമില്ലന്നാ സങ്കടമാണേൽ അതോർത്ത് വിഷമിക്കണ്ട , അവന് അവിശമുള്ള കാര്യങ്ങളൊക്കെ നമ്മുക്ക് ചെയ്ത് കൊടുക്കാം.. പിന്നെ അവൻ വരുമെങ്കിൽ നമ്മുക്ക് അവനെ കൂടെ കൊണ്ട് പോകാം... എന്നിട്ട് നമ്മുടെ മൂത്തമകനായി അവനെ വളർത്താം.... ആരുവിന്റെ കൈയിൽ പിടിച്ച് കൊണ്ട് ദേവൻ ആരുനെ നോക്കി പറഞ്ഞു.... അത് കേട്ടപ്പോൾ ആരുവിന് സന്തോഷമായി.. പക്ഷേ ഇസ വരുമോ...?? സങ്കടത്തോടെ ആരു ചിന്തിച്ചു.... ഇവിടെ... നടന്നതൊക്കെ... വീട്ടിൽ വിളിച്ച് പറഞ്ഞോ... സംശയത്തോടെ ആരു ദേവനോട് ചോദിച്ചു വെല്ല്യച്ചിയോട് മാത്രം പറഞ്ഞു.. ബാക്കിയെല്ലാവരോടും ഒരാഴ്ച ഇവിടെ കറങ്ങി നന്നിട്ട വന്നേക്കാമെന്ന പറഞ്ഞേക്കുന്നെ... എല്ലാവരും ഉണ്ട് ഇവിടെ... അഞ്ജുവും , ചിഞ്ചുവും , ചാർളിയും , ഒക്കെ... അവർ വെല്ല്യച്ചിയുടെ വീട്ടിലാ... ഇപ്പോ വരും.. ചിരിയോടെ ദേവൻ ആരുനോട് പറഞ്ഞു.... എന്നാ.... ഇനി നമ്മൾ... നാട്ടിലേക്ക് പോകുവാ...

ആരു ദേവനോട് ചോദിച്ചു... ഉടനെ പോകാം.... പിന്നെ പോയാലും കല്യാണ ഡേറ്റ് കുറച്ച് കൂടെ നീട്ടി വെക്കേണ്ടി വരും.. അതെന്തിനാ....?????? ഈ മുറിവൊക്കെ ഉണങ്ങാതെ ഉടനെ കല്യാണം നടത്താൻ പറ്റില്ലല്ലോ.... കള്ളചിരിയോടെ ദേവൻ ആരുനെ നോക്കി പറഞ്ഞു... അതിന് മറുപടിയായി ആരു കൃതിമാ ദേഷ്യത്തിൽ ദേവനെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട കണ്ണടച്ച് കിടന്നു.... വൈകുന്നേരം ആയപ്പോഴേക്കും എല്ലാവരും റൂമിലേക്ക് വന്നു... ആരുവിന് ചുറ്റുമിരുന്ന് എല്ലാവരും സംസാരമായിരുന്നു.... അതേയ് , മതി... രാത്രിയായി എല്ലാവരും പോകാൻ നോക്ക്... സണ്ണി എല്ലാവരെ ഓടിച്ച് വിടാൻ നോക്കി.... ഇന്ന് ഞാൻ ഇവിടെയാ നില്കുന്നെ ലാലി വേഗം സണ്ണിയോട് പറഞ്ഞു... വേണ്ട... വേഗം വീട്ടിൽ പോകാൻ നോക്ക്... സണ്ണി അവനെ പറഞ്ഞ് വിടാൻ നോക്കി... അവസാനം ദേവനും സണ്ണിയും അഞ്ജുവും അവിടെ നിന്ന ശേഷം ബാക്കിയെല്ലാവരും തിരികെ പോയി... നേരം വെളുത്തപ്പോൾ തന്നെ തിരികെ വന്ന് ആരുവിന്റെ അടുത്തിരുന്ന് വർത്താനം തുടങ്ങി... **** രണ്ട് ദിവസം കഴിഞ്ഞ് ഒരു വൈകുനേരം ആരുവിൻറെ റൂമിൽ അവൾക്ക് ഭക്ഷണം കൊടുത്ത് വർത്താനം പറഞ്ഞിരിക്കുവായിരുന്നു എല്ലവരും..... അപ്പോഴാണ് ദേവൻ ഇസഹാക്കിനെ കുറിച്ച് റോയിയോട് ചോദിച്ചത്....

ടാ.. ഞാൻ പറഞ്ഞ കാര്യം നീ അന്വേഷിച്ചോ.... ആടാ... ഞാൻ ഇന്നലെ മനുവിനെ കാണാൻ പോയിരുന്നു.. എന്റെ കൂടെ സണ്ണിച്ചാനും വന്നിരുന്നു.... സണ്ണിയെ നോക്കി കൊണ്ട് റോയ് ദേവനോട് പറഞ്ഞു... "" എന്നിട്ട് മനു എന്ത് പറഞ്ഞു... പ്രേതിക്ഷയോടെ ദേവൻ റോയിയോട് ചോദിച്ചു.... ആ കുട്ടിയുടെ യഥാർത്ഥ പേര് എന്താണെന്ന് മനുവിന് അറിയില്ല.... ഇസഹാക്ക് എന്നത് ഡാർവിൻ അവന് നൽകിയ പേരാണ്... അവൻറെ ഫാമിലി ബാഗ്രൗണ്ട് ഒന്നും കാര്യമായി മനുവിനും അറിയില്ല , ഡാർവിൻ പറഞ്ഞ അറിവ് മാത്രം... എന്തൊക്കയാ നീ അറിഞ്ഞത്... ദേവൻ അവനോട് ചോദിച്ചു.... ഡാർവിന് വഴിയിൽ നിന്ന് കിട്ടിയതാണ് ഇസയെ... ആ കുട്ടിയുടെ അച്ഛനും അമ്മയും മരിച്ച് പോയതാ.... ഒരു സഹോദരി ഉണ്ടായിരുന്നു അവളെ വഴിയിൽ നിന്ന് നഷ്ടമാവുകയും ചെയ്തു... എങ്ങനെ....?? സംശയത്തോടെ ലാലി ചോദിച്ചു.... അച്ഛന്റെ അമ്മയുടെ മരണ ശേഷം ആരുടെയൊക്കെയോ കൈയികളിലായിരുന്നു ആ കുട്ടികൾ... അവരിൽ നിന്ന് രക്ഷപെട്ട് ഓടിയതാ ഇസ... അവന്റെ അനിയത്തിയും കൂടെ ഉണ്ടായിരുന്നു , പക്ഷേ വഴിയിൽ വെച്ച് ഇസയുടെ അനിയത്തിയെ അവർ പിടി കൂടി... ഇസ തന്നെയായി... ആ കുട്ടിയെ കണ്ട് പിടിച്ച് നൽകാമെന്ന് ഡാർവിൻ ഇസക്ക് വാക്ക് നൽകിയതാ... ഡാർവി അവന്റെ കുറെയാളുകളെ കൊണ്ട് അത് അന്വേഷിപ്പിക്കുകയും ചെയ്‌തു... ഒടുവിൽ അവൻ മരിക്കുന്ന അന്ന് രാവിലെ ആ കുട്ടിയെ കുറിച്ചുള്ള എന്തൊക്കയോ വിവരങ്ങൾ അവന് കിട്ടി...

പിറ്റേ ദിവസം പോയി ആ കുട്ടിയെ രക്ഷപ്പെടുത്താമെന്ന് ഡാർവിൻ ഇസയോട് പറഞ്ഞതുമാ... പക്ഷേ അതിന് മുൻപ് ഡാർവിൻ മരിച്ചു... അവന് മാത്രമേ ആ കാര്യങ്ങൾ അറിയുവായിരുന്നുള്ളൂ... അന്വേഷിക്കാൻ എല്പിച്ചയാളുടെ നമ്പർ മനുവിന്റെ കൈയിൽ ഉണ്ടായിരുന്നെങ്കിലും , ഡാർവിന്റെ മരണത്തിന്റെ ഷോക്കിൽ മനുവിന് ആരെ കോൺടാക്ട് ചെയ്യാൻ പറ്റിയില്ല... എല്ലാം കഴിഞ്ഞ് അവൻ ആ നമ്പലേക്ക് വിളിച്ച് നോകിയെങ്കിലും ആ നമ്പർ നിലവിൽ ഇല്ലായിരുന്നു... എല്ലാവരെ നോക്കി റോയ് പറഞ്ഞ് നിർത്തി... ഞാൻ... ഞാൻ കാരണം ആ കുട്ടി പിന്നെയും അനാഥനായല്ലേ.... സങ്കടത്തോടെ ആരു എല്ലാവരോടും ചോദിച്ചു.... അങ്ങനെയൊന്നും നീ കരുതാണ്ട ആരു.. അത് അവന്റെ വിധിയാണ്.. അങ്ങനെ കരുത്.... പിന്നെ അവൻ ആരുമില്ലാതെ തെരുവിലായിട്ടോന്നുമില്ല... ഡാർവിന്റെ പേരിൽ അവന്റെ അപ്പൻ പകുതി സ്വത്ത് എഴുതി വച്ചിട്ടുണ്ടായിരുന്നു , അതിന്റെ ഇപ്പോഴത്തെ അവകാശി ഈ കുട്ടിയാണ്... ഇസ... ഡാർവിൻ മരിച്ചതിൽ അവന്റെ അപ്പനും അമ്മയ്ക്കും നല്ല സങ്കടമുണ്ട്... എടുത്ത് വളർത്തിയതാണേലും അവരുടെ ആദ്യത്തെ മകൻ ഡാർവി അല്ലേ... അത് കൊണ്ടായിരിക്കും അവനെ അടക്കം ചെയ്യാൻ നേരത്ത് അവർ കാണാൻ വന്നത്...

ഡാർവിൻ എടുത്ത് വളർത്തുന്ന കുട്ടിയാണ് 'ഇസഹാക്ക്' എന്ന് മനു പറഞ്ഞ് അവർ അറിഞ്ഞു... തിരികെ പോകും മുൻപ് ഡാർവിന്റെ സ്വത്തുക്കൾ ഇസ്ഹാക്കിന്റെ പേരിൽ മാറ്റിയെഴുതാൻ മനുവിനോട് പറഞ്ഞിട്ട അവർ പോയത്... മനു ഇസഹാക്കിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിരുന്നു... പക്ഷേ അവൻ പോകാൻ കൂട്ടാക്കിയില്ല... ഡാർവിൻ നിന്ന ആ വീട്ടിൽ തന്നെ അവൻ നിൽകാൻ വാശി പിടിച്ചു... അവസാനം മനു അവനെ നോക്കാൻ വേണ്ടി ഒരാളെ ആ വീട്ടിൽ ഏർപ്പാടാക്കിയിട്ടുണ്ട്... ഇപ്പോൾ അയാളാണ് ഇസഹാക്കിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്.... റോയ് പറഞ്ഞു അവനെ നമ്മുക്ക് കൊണ്ട് പോകാൻ പറ്റുമോ..??? റോയിയെ നോക്കി ദേവൻ ചോദിച്ചു..... ഞാൻ ചോദിച്ചിരുന്നു ദേവാ , ആ കുട്ടിയെ നമ്മുക്ക് തരുമോയെന്ന്.. പക്ഷേ മനു പറഞ്ഞു അവന്റെ മൂത്ത മകനാണ് ഇസയെന്ന്... അവൻ വളർത്തിക്കോളാമെന്ന്... ദേവനെ നോക്കി സണ്ണി പറഞ്ഞു മാർട്ടിൻ ജയിലിൽ കിടന്നപ്പോൾ പലരും അവനെ നന്നായി കൈകാര്യം ചെയ്തിരുന്നു... ഞാനും... അത് കൊണ്ട് കല്യാണം കഴിച്ചാലും മാർട്ടിക്ക് ഒരിക്കലും ഒര് അവകാശി ജനിക്കാൻ പോകുന്നില്ല... മറ്റുള്ളവരെ പറ്റിച്ച് അവരുണ്ടാക്കിയ സ്വത്തിനും അവനു സ്വന്തമെന്ന് പറയാൻ ഓരാവകാശി ഇല്ലാത്തത് മാർട്ടിന് സങ്കടം തന്നെയാ...!!!

ഇസക്കാകിനെ കുട്ടികൊണ്ട് പോയി സ്വന്തം മകനായി വളർത്തണമെന്ന് മാർട്ടിനും , കൊച്ച്മോനായി അവനെ വേണമെന്ന് അവന്റെ അപ്പനും ആഗ്രഹമുണ്ട്... അത് അവർ മനുവിനോട് പറയുകയും ചെയ്തു... അത് കൊണ്ട് ഇസ ഒരിക്കലും അനാഥനായി ജീവിക്കണ്ടി വരില്ല.... എല്ലാവരെ നോക്കി റോയ് പറഞ്ഞു.... ഇപ്പൊ നിന്റെ സങ്കടം മാറിയല്ലോ ആരു... ആ കുട്ടിക്ക് ഇപ്പൊ ഒരുപാട് അവകാശികളുണ്ട്.... ആരുവിന്റെ കൈയിൽ പിടിച്ച് കൊണ്ട് ദേവൻ അവളോട് ചോദിച്ചു..... ആരു ഒരു ചിരിയോടെ എല്ലാവരെ നോക്കി.. അവൻ അനാഥനായി വളരില്ലല്ലോ എന്നോർത്തപ്പോൾ ആരുവിന് സമാധാനമായി... പക്ഷേ അവൻ മറ്റൊര് ഡാർവിൻ ആകുമോയെന്ന് അവളുടെ ഉള്ളിൽ പേടിയുണ്ടായിരുന്നു.... പിന്നെ ഒര് ദിവസം കൂടെ ആരു ഹോസ്പിറ്റലിൽ കിടന്നു... അത് കഴിഞ്ഞ് ഡിസ്ചാർജ് ആയി അമലയുടെ വീട്ടിലേക്ക് പോയി , രണ്ട് ദിവസം അവിടെ നിന്ന് പിറ്റേന്ന് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു..... കല്യാണത്തിന് നേരെത്തെയങ്ങ് എത്തിയേക്കണം... പോകുന്നതിന്റെ തലേ ദിവസം ദേവൻ എബിയോട് പറഞ്ഞു.... ഞാൻ ശ്രമിക്കാം... ചെറു ചിരിയോടെ റോയ് ദേവനോട് പറഞ്ഞു..... അതെന്താ ഒര് ശ്രമം... നെറ്റി ചുളിച്ച് കൊണ്ട് എബി റോയിയോട് ചോദിച്ചു.... ടാ , അത്... ഞാൻ... റോയ് വിക്കി... നി ഒന്നും പറയണ്ട...

ഞങളുടെ കൂടെ നി വരുന്നു... എബി അവനെ നോക്കി പറഞ്ഞു.... ടാ , അതല്ലടാ... മായ്ക്ക് വരാൻ പറ്റുമോ എന്നറിയില്ല ആ സമയമാകുമ്പോൾ.... അതെന്താ... സംശയത്തോടെ എബി അവനോട് ചോദിച്ചു.... അത് പിന്നെ.... ആ... പറ അത്.... പിന്നെ... എടാ അവൾക്ക് ചെറിയ ഒര് ക്ഷീണം രണ്ട് ദിവസമായി... എബിയെ നോക്കി റോയ് പറഞ്ഞു.... ആ അത് ഞാനും ശ്രദ്ധിച്ചു... അവളോട് ചോദിച്ചപ്പോൾ ഒന്നുമില്ലന്ന പറഞ്ഞെ... മ്മ്മ്മ് " നാളെ പോയി ടെസ്റ്റ് ചെയ്ത് നോക്കണം... ചിലപ്പോൾ പോസിറ്റീവ് ആണെങ്കിൽ റസ്റ്റ് ചെയ്യണം... എല്ലാവരെ നോക്കി ചിരിയോടെ റോയ് പറഞ്ഞു.... എന്ത് പോസിറ്റീവ്.... സംശയത്തോടെ എബി അവനോട് ചോദിച്ചു.... പ്രഗ്നൻസി.... ചിരിയോടെ റോയ് പറഞ്ഞു.... ഇതൊക്കെ എപ്പോ... അതിന് നിങ്ങളുടെ കല്യാണം കഴിഞ്ഞില്ലല്ലോ... സംശയത്തോടെ എബി അവനെ നോക്കി ചോദിച്ചു.... പിന്നെ അതൊക്കെ അങ്ങ് കേരളത്തിൽ... ഇവിടെ അതിനൊന്നും പ്രശ്നമില്ല... ഇനി ഇപ്പോ എന്തായാലും ഞങ്ങളുടെ കൊച്ച് കൂടെ വന്നിട്ട് കല്യാണം കഴിക്കാം.... എല്ലാവരെ നോക്കി ചിരിയോടെ റോയ് പറഞ്ഞു... എല്ലാവർക്കും സന്തോഷമായി... മയക്ക് നല്ലൊര് ലൈഫ് കിട്ടിയല്ലോ... പിന്നെ കുറെ നേരം കൂടെയിരുന്ന് സംസാരിച്ച ശേഷം എല്ലാവരും പോയി കിടന്നു...

പിറ്റേദിവസം വെളുപ്പിന് തന്നെ എല്ലാവരും നാട്ടിലേക്ക് പോകാൻ റെഡിയായി... മൂന്ന് ദിവസം മുൻപേ തന്നെ ഷിനിയും ചാർളിയും അഞ്ജുവും ചിഞ്ചുവും വീട്ടിലേക്ക് തിരികെ പോയിരുന്നു... ജസ്റ്റിയോടും ലാലിയോടും അവരുടെ കൂടെ പൊയ്ക്കോയെന്ന് പറഞ്ഞെങ്കിലും അവര് പോയില്ല... ജസ്റ്റിക്ക് മാളുവിനെ കാണണമെന്ന് ആഗ്രഹമുണ്ടെകിലും മാളു തന്നെ പറഞ്ഞിരുന്നു എല്ലാവരുടെ കൂടെ വന്നാൽ മതി.. ഇപ്പോ തനിക്ക് കുഴപ്പമൊന്നുല്ലന്ന്.... ഇനി രണ്ട് ദിവസം കൂടെ കഴിഞ്ഞൽ പോകാലോയെന്ന് ഓർത്ത് ജസ്റ്റി പോയില്ല... വീട്ടിൽ ആരും ഇല്ലാത്തത് കൊണ്ടാണ് സണ്ണി ഷിനിയെ പറഞ്ഞ് വിട്ടത്... ചാർളിക്ക് അവന്റെ ബിസിനസ്‌ നോക്കാൻ ആരും ഇല്ലാത്തത് കൊണ്ട് അവൻ പോയി... കല്യാണനിച്ഛയം അടുത്തത് കൊണ്ട് അഞ്ജുവിനെ ചിഞ്ചുവിനെ സമാധാനം കൊടുക്കാതെ മത്തായിച്ചൻ വിളിച്ചത് കൊണ്ടാണ് അവര് പോയത്... പക്ഷേ നിച്ഛയത്തിന്റെ ഡാറ്റ് കുറച്ച് മുന്നോട്ട് നിട്ടുമെന്ന് അവർക്കറിയാമായിരുന്നു.... ***** തിരികെ നാട്ടിലേക്കുള്ള യാത്രയിൽ എല്ലവരും നല്ല സന്തോഷത്തിലായിരുന്നു.. എല്ലാ പ്രശ്നവും തീർന്നാ സമാധാനമായിരുന്നു ദേവനും സണ്ണികും.. ആരുവിനാണേൽ ആഗ്രഹിച്ച ജീവിതം കിട്ടാൻ പോകുന്ന സന്തോഷവും... ഇടക്ക് ഒര് നോവായി ഇസയും ഡാർവിയും വരുമെങ്കിലും ആരു അത് പാടെ മറക്കാൻ ശ്രമിച്ചു..... ആരുവിന്റെ സ്റ്റിച് എടുത്തെങ്കിലും കുറച്ച് ദിവസം കൂടെ അവൾക്ക് റസ്റ്റ്‌ വേണമെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് സണ്ണി വീട്ടിലേക്ക് വിളിച്ച് കല്യാണത്തിന്റെ ഡേറ്റ് കുറച്ച് നീട്ടി വെക്കാൻ പറഞ്ഞു...

ആരുവിന്റെ ദേവന്റെ കല്യാണത്തിന്റെ കൂടെ നടത്താനിരുന്ന ലാലിയുടെ , ചാർളിയുടെ കല്യാണ നിച്ഛയവും മാറ്റി വെക്കാനും കാരണം വന്നിട്ട് പറയാമെന്നു സണ്ണി പറഞ്ഞു... ആരുവിന്റെ ദേവന്റെ കല്യാണം മാത്രം ഒരാഴ്ച്ചാ കൂടെ നീട്ടി വെച്ച് പകരം ലാലിയുടെ ചാർളിയുടെ കല്യാണ നിച്ഛയം പറഞ്ഞ ഡേറ്റിൽ തന്നെ നടത്താൻ മാത്യൂസും , മത്തായിയും , ശേഖരനും തീരുമാനിച്ചു... എങ്കിലും അത് സണ്ണിയെ വിളിച്ച് പറഞ്ഞില്ലാ.... പുത്തൻപുരകൽ കല്യാണത്തിന്റെ ഒരുക്കങ്ങൾ ആയത് കൊണ്ട് ദേവൂവാണ് എല്ലാവരെ കുട്ടൻ വേണ്ടി എയർപോർട്ടിലേക്ക് പോയത്.... ഫ്ലായിറ്റ് ഇറങ്ങി പുറത്തേക്ക് നടന്നപ്പോഴാണ് ദേവൂ നില്കുന്നത് ആരു കണ്ടത്... ദേവൂനെ കണ്ടയുടനെ ആരു പോയി കെട്ടിപിടിച്ച് വിശേഷം ചോദിച്ചു.. അതിന് ശേഷം ദേവൂ ഹരിയെ കണ്ട് പരിഭവം തീർത്തു... നിയണോ കൊച്ചേ വന്നേ.... വേറെയാരും ഇല്ലായിരുന്നോ....??? കാറിലേക്ക് ലഗേജ് എടുത്ത് വെച്ച് കൊണ്ട് സണ്ണി ദേവൂനോട് ചോദിച്ചു.... ഷിനിച്ചാനും ചാച്ചുവും എവിടെ...?? സംശയത്തോടെ ലാലി ദേവൂനോട് ചോദിച്ചു.... അവിടെയെല്ലാവരും കല്യാണത്തിന്റെ തിരക്കിലാണ്... വേറെയാരാ ഇതൊക്കെ ചെയ്യാനുള്ളത്.. പരിഭവത്തോടെ എല്ലാവരെ നോക്കി ദേവൂ ചോദിച്ചു.... കല്യാണമോ....???? ആരുടെ....??? അപ്പോ ഡേറ്റ് മാറ്റി വെച്ചില്ലേ.....!!!

ഞെട്ടലോടെ സണ്ണി ദേവൂനോട് ചോദിച്ചു... എല്ലാവരുടെ അവസ്ഥയും അത് തന്നെയായിരുന്നു..... ആ , കല്യാണം മാറ്റി വെച്ചു... പക്ഷേ നാളെ ഇവരുടെ നിയച്ഛം നടത്താൻ പ്ലാൻ ചെയ്തിരുന്നതല്ലേ.... അത് മാറ്റിവെക്കാൻ പറ്റില്ലെന്ന് മത്തായിച്ചൻ പറഞ്ഞു.. കാരണം അവര് കുടുബകാരെയൊക്കെ നേരെത്തെ വിളിച്ച് പറഞ്ഞതല്ലേ... ഇനി മാറ്റി പറയുന്നതെങ്ങനെയാ... അത് കൊണ്ട് നിയച്ഛയം മാത്രമായി നാളെ നടത്താൻ എല്ലവരും കൂടെ തീരുമാനിച്ചു... ചിരിയോടെ ദേവൂ പറഞ്ഞു..... ഓഹോ.... അപ്പൊ നാളെ എന്റെ ചാച്ചുന്റെ കാര്യം തീരുമാനം ആകുമെല്ലെ... സങ്കടഭാവത്തിൽ ലാലി എല്ലാവരെ നോക്കി പറഞ്ഞു.... നാളെയാല്ല ഇന്ന്.... ഇന്ന് തന്നെ എല്ലാവരുടെ കാര്യത്തിൽ ചിലപ്പോൾ തീരുമാനമാകും... അർത്ഥം വെച്ച് ദേവൂ പറഞ്ഞു ദേവൂ പറഞ്ഞതിന്റെ അർത്ഥം മനസിലാകാതെ പരസ്പരം എല്ലവരും മുഖത്തോട് മുഖം നോക്കി നിന്നു...... അല്ല നിങ്ങള് വരുന്നില്ലേ..... ഇവിടെ ഒരുപാട് നേരം നില്കാൻ പറ്റില്ല..... ഡ്രൈവിങ് സിറ്റിൽ കയറി ഇരുന്ന് കൊണ്ട് എല്ലാവരെ നോക്കി ദേവൂ ചോദിച്ചു..... ബാക്കിയെല്ലാവരും ബാക്ക് സിറ്റിലേക്കും ഹരി ദേവൂന്റെ കൂടെ മുന്നിലേക്കും കയറി... അല്ല എന്താ ആരുമൊന്നും മിണ്ടാത്തത്.. എല്ലവരും മിണ്ടാതിരിക്കുന്നത് കണ്ട് ദേവൂ എല്ലാവരെ നോക്കി ചോദിച്ചു വീട്ടിൽ ചെന്നിട്ടു എന്ത് നടക്കുമെന്ന് ആലോജിക്കുവായിരുന്നു.... ചിരിയോടെ ലാലി പറഞ്ഞു....

കഷ്ടപ്പെട്ട് കൂടുതൽ ആലോചിക്കണ്ട , നിങ്ങളിനി എന്ത് കള്ളം പറഞ്ഞാലും ആരും വിശ്വസിക്കാൻ പോണില്ല.... എല്ലാം ഷിനിച്ചാൻ പറഞ്ഞു.. ഡ്രൈവിങ്ങിൽ ശ്രദ്ധിച്ച് കൊണ്ട് ദേവൂ എല്ലാവരോടും പറഞ്ഞു അപ്പൊ വീട്ടിൽ എല്ലവരും എല്ലാ കാര്യവും അറിഞ്ഞല്ലേ..... സംശയത്തോടെ സണ്ണി ചോദിച്ചു തീർച്ചയായും.... എല്ലവരും എല്ലാം അറിഞ്ഞും... അതും നിങ്ങൾ ഇവിടുന്ന് പോയപ്പോൾ തന്നെ... പിന്നെ വന്നപ്പോൾ ഷിനിച്ചാൻ കൂടെ എല്ലാം പറഞ്ഞു.... എങ്ങനെ..... പേടിയോടെ ലാലി ചോദിച്ചു എങ്ങനെയെന്ന് എനിക്കറിയില്ല , ഞാൻ പറഞ്ഞതല്ല.. പക്ഷേ എങ്ങനെയോ വീട്ടിൽ അറിഞ്ഞു... അല്ലങ്കിലും എങ്ങനെ അറിയാതിരിക്കും രണ്ട് ദിവസം ആരും വീട്ടിൽ കയറാതെ ഫുൾ ടൈം പുറത്തായിരുന്നു.. പിറ്റേദിവസം നേരം വെളുത്തപ്പോൾ ആരെ കാണുനില്ലാ.. എല്ലാവരെ മാറി മാറി ഫോൺ ചെയ്തു , ആരും കാൾ എടുക്കുന്നില്ല... എല്ലാവരും പോയപ്പോൾ ഷിനിച്ചാൻ വീട്ടിൽ ഉണ്ടായിരുന്നു... രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഷിനിച്ചാനെ കാണാനില്ല... അതിന് മുൻപ് ചാച്ചുനെ ചിഞ്ചുനെ ഒരുമിച്ച് കാണാതായി... എന്നിട്ട് 4 ദിവസം കഴിഞ്ഞ് എല്ലാവരും വിളിച്ച് പറയുവാ.. ഞങ്ങൾ എല്ലവരും മുംബൈയിലാണ് , കല്യാണത്തിന് മുൻപ് ചെറിയൊര് ട്രിപ്പിന് വന്നതാണെന്ന്... അതൊക്കെ വിശ്വസിക്കാൻ ഇവിടെയുള്ളവർ വിഡ്ഢികൾ അല്ലെന്നും , ഞങ്ങൾ കഴിക്കുന്നത് ചോറ് തന്നെയാണെന്നും , നിങ്ങളോട് പറയാൻ പറഞ്ഞിട്ട അപ്പച്ചൻ എന്നേ ഇങ്ങോട്ടേക്ക് വീട്ടിരിക്കുന്നത്... ചിരിയോടെ ദേവൂ എല്ലാവരെ നോക്കി പറഞ്ഞു... ദേവു....

നീ വീട്ടിലേക്ക് വണ്ടി വിട്ടോ.. നമ്മുക്ക് വീട്ടിലിറങ്ങാം..... ഹരി ദേവൂനെ നോക്കി കൊണ്ട് ദയനീയമായി പറഞ്ഞു അത് വേണ്ട..... നമ്മൾ എല്ലവരും ഒരുമിച്ച് വീട്ടിലേക്ക് പോകും... കിട്ടാനുള്ളത് ഒരുമിച്ച് തന്നെ മേടിക്കും.... ഹരിയുടെ തോളത്ത് കൈ വെച്ച് കൊണ്ട് ലാലി പറഞ്ഞു.... ടാ , ഞാൻ എന്ത് ചെയ്തിട്ട.... ദയനീയമായി ഹരി ലാലിയോട് ചോദിച്ചു ട്രിപ്പിന് വന്നതാണെന്ന് പറയാൻ പറഞ്ഞത് ഹരിയേട്ടനല്ലേ... അത് കൊണ്ട് ഹരിയേട്ടാനുള്ളത് ഹരിയേട്ടൻ തന്നെ മേടിച്ചോ... ഹരിയെ നോക്കികൊണ്ട് പറഞ്ഞു സണ്ണിയണേൽ ഒന്നിനും മറുപടി പറയാതെ പുറത്തേക്ക് നോക്കിയിരുന്നു... മാളുവിനെ കാണുന്നതിന്റെ സന്തോഷമായിരുന്നു ജസ്റ്റിക്ക്.... ആരു ആണേൽ ദേവന്റെ തോളത്ത് തല വെച്ച് കിടക്കുവായിരുന്നു.. ആരുവിന്റെ ഒരു കൈ ദേവന്റെ കൈക്കുള്ളിലായിരുന്നു... പുത്തൻപുരകൽ മുറ്റത്ത് വണ്ടി നിർത്തിയപ്പോഴേ എല്ലവരും മുഖത്തോട് മുഖം നോക്കി പതിയെ ഇറങ്ങി... മുറ്റത്ത് നിന്ന് ആരോടോ കാര്യമായി സംസാരിക്കുവായിരുന്നു മാത്യൂ... കുറച്ച് മാറി നിന്ന് വേറെയെന്തൊക്കയോ സംസാരിക്കുവായിരുന്നു ശേഖരനും ജോയിയും.. കാറിൽ നിന്നിറങ്ങിയയുടനെ ആരു അപ്പച്ചനെ പോയി കെട്ടി പിടിച്ചു.. മാത്യു തിരിച്ചും മോളെ വാത്സല്യപൂർവം ചേർത്ത് പിടിച്ചു...

ആരുനെ കണ്ടപ്പോൾ സംസാരം നിർത്തി വെച്ച് ജോയിയും ശേഖരനും ആരുവിന്റെ അടുത്തേക്ക് പോയി.... നോക്ക് സണ്ണിച്ചാ , അവള് അപ്പച്ചനെ സോപ്പിട്ടു.... സണ്ണിയെ ലാലി പറഞ്ഞു..... അതിന് മറുപടിയോന്നും പറയാതെ സണ്ണി ലാലിയെ ദയനീയമായി ഒന്ന് നോക്കി.. വാ , നമ്മുക്കും സോപ്പിടം.... ജസ്റ്റിയെ തോണ്ടി കൊണ്ടും ലാലി പറഞ്ഞു ഞാൻ ഇല്ല , നി പോയിക്കോ... ജസ്റ്റി പയ്യെ ലാലിയോട് പറഞ്ഞു.... "" നിങ്ങൾ വരുന്നില്ലങ്കിൽ വരണ്ട , ഞാൻ പോവുക... എല്ലാവരോടും പറഞ്ഞിട്ടുണ്ട് ലാലി അപ്പച്ചന്റെ അടുത്തേക്ക് പോയി അപ്പച്ചനെ നോക്കി ഇള്ളിയോടെ അപ്പച്ചാ " എന്ന് വിളിച്ചു.... ആരാ....???? ലാലിയെ നോക്കി ഗൗരവത്തിൽ മാത്യു ചോദിച്ചു... ലാലി ഒന്ന് തിരിഞ്ഞ് നോക്കി പുറകിൽ ആരും ഇല്ലയെന്ന് ഉറപ്പ് വരുത്തി സംശയത്തോടെ മാത്യൂനെ നോക്കി.. നിന്നോടാ ചോദിച്ചത്.... മാത്യു ലാലിയെ നോക്കി പറഞ്ഞു... ഞാനോ....???? ഞാൻ അപ്പച്ചന്റെ ഇളയ മോൻ ലാലിച്ചൻ.. 'അലൻ മാത്യു പുത്തൻപുരയ്ക്കൽ...' ഇള്ളിയോടെ ലാലിച്ചൻ പറഞ്ഞു.... ഓഹോ അപ്പൊ നിനക്കറിയം നീ ഇവിടുത്തെ ഇളയ സന്താനമാണെന്ന്... അപ്പൊ നാളെ നിന്റെ കല്യാണ നിച്ഛയം കൂടെയാണെന്ന് അറിയാലോ...?? അറിയാല്ലോ...?? ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞില്ലേ.... എനിക്കറിയാം അപ്പച്ചൻ തന്നെ എല്ലാം ചെയ്യുമെന്ന്....

മാത്യുനെ നോക്കി അഭിമാനത്തോടെ ലാലി പറഞ്ഞു.... മാത്യു ദയനീയമായി ശേഖരനെ ജോയിയെയും ഒന്ന് നോക്കി.. ഇവരെ എന്താ ശേഖരാ നമ്മൾ ചെയ്യേണ്ടത്... ചിരിയോടെ നിൽക്കുന്ന ശേഖരനോട് മാത്യൂ ചോദിച്ചു... രണ്ട് ദിവസം വീട്ടിൽ കയറ്റാണ്ട.. ദേവനെയും ഹരിയെയും നോക്കിക്കൊണ്ട് ശേഖരൻ പറഞ്ഞു.... അല്ല , എന്താ ഇന്ന് തന്നെ എല്ലാവരും വന്നത്... കുറച്ച് ദിവസം കൂടെ അടിച്ച് പൊളിച്ചിട്ട് വന്നാൽ മതിയായിരുന്നല്ലോ...?? എല്ലാവരെയും നോക്കിക്കൊണ്ട് ജോയി ചോദിച്ചു.... ആരെയും വേദനിപ്പിക്കണ്ടന്ന് കരുതിയാ ചാച്ചാ ഞങ്ങൾ കള്ളം പറഞ്ഞത്... എല്ലാവരെയും നോക്കിക്കൊണ്ട് സണ്ണി വേഗം പറഞ്ഞു.... ഇവിടെയും , അവിടെയും, എല്ലാവരുടെയും ജീവനാ ആരു... അവൾക്ക് അപകടം പറ്റിയെന്നറിഞ്ഞാൽ ആർക്കും സഹിക്കാൻ പറ്റില്ലാന്ന് ഞങ്ങൾക്കറിയാം.... അത് കൊണ്ടാ ആരോടും ഒന്നും പറയാത്തത്.. എല്ലാവരെ നോക്കിക്കൊണ്ട് ദേവനും പറഞ്ഞു... അറിയാം , നിങ്ങൾ ആരെയും വേദനിപ്പിക്കാതിരിക്കാൻ വേണ്ടിയിട്ടാണ് കള്ളം പറഞ്ഞതെന്ന്..... പക്ഷേ ആരോടെങ്കിലും നിങ്ങൾക്ക് വിളിച്ച് യാഥാർത്ഥ്യം പറഞ്ഞ് കൂടായിരുന്നോ.... നിങ്ങളെ വിളിച്ച് കിട്ടാതെ വന്നപ്പോൾ ഇവിടെ എല്ലാവരും എത്ര വിഷമിച്ചു എന്നറിയുമോ..????

എല്ലാവരെ നോക്കി ജോയ് ചോദിച്ചു അത് മാത്രമല്ല അവിടതെ പരിപാടിയൊക്കെ കഴിഞ്ഞ് ഉടനെ നിങ്ങൾക്ക് തിരികെ വരാമായിരുന്നല്ലോ.. എന്നിട്ട് എന്താ വരാത്തത്... എല്ലാവരോടുമായി ശേഖരൻ ചോദിച്ചു.... ഇവളെ ആ അവസ്ഥയിൽ ഇങ്ങോട്ടേക് കൊണ്ട് വരണ്ടാന്ന് തോന്നി.. ഇപ്പൊ കുഴപ്പമൊന്നുല്ല.. മുറിവൊക്കെ ഉണങ്ങി.. ആരുനെ നോക്കികൊണ്ട് ഷിനി പറഞ്ഞു.... നമ്മുടെ കൊച്ചിനെ തൊട്ടവനെ തിർത്തില്ലെടാ മക്കളെ നിങ്ങൾ.... എല്ലാവരെയും നോക്കി കൊണ്ട് മാത്യൂ ചോദിച്ചു ഇവിടുന്ന് പോകുമ്പോൾ അവനെ കൊല്ലാൻ തന്നെയായിരുന്നു അപ്പച്ചാ ഞങ്ങൾക്ക് ഉദ്ദേശം.. എങ്കിലും ഇടക്ക് എപ്പോഴോ അവനോടൊര് സഹതാപം തോന്നി... പതിജീവൻ വെക്കാമെന്ന് കരുതിയതാ , പക്ഷേ അവനായി തന്നെ മരണം ഇരന്ന് വാങ്ങി.... എല്ലാവരെ നോക്കി സണ്ണി പറഞ്ഞു വൃന്ദയെ എന്ത് ചെയ്തു.... ശേഖരൻ ദേവനെ നോക്കി ചോദിച്ചു.... എന്റെ പെണ്ണിനെ തൊട്ടവാളെ ഞാൻ വെറുതെ വിടുമോ അച്ഛാ.... ശേഖരനെ നോക്കി ചിരിയോടെ ദേവൻ ചോദിച്ചു ആ ചിരിയുടെ അർത്ഥം മനസിലായിത് പോലെ എല്ലാവരുമൊന്നു നെടുവീർപ്പിട്ടു.. അപ്പോഴേക്കും അകത്ത് നിന്ന് അമലയും ആലീസും ലളിതയും ഇറങ്ങി വന്നു... മക്കളെ.... എല്ലാവരെയും നോക്കി കൊണ്ട് ആലിസ് വിളിച്ചു...

ആരു അവരെ കണ്ടയുടനെ പോയി കെട്ടി പിടിച്ചു.... ഒരുപാട് വേദനിച്ചോ മോളെ...??? ആരുനെ ചേർത്ത് പിടിച്ച് കൊണ്ട് അലിസ് തിരക്കി... ഇല്ല അപ്പച്ചി.... ഞാൻ ഒന്നും അറിഞ്ഞില്ല , വേദനിച്ചത് എല്ലാം ഇവരാ.... എല്ലാവരെ നോക്കികൊണ്ട് ആരു പറഞ്ഞു മതി പുറത്ത് നിന്ന് വർത്താനം പറഞ്ഞത്.. അകത്തേക്ക് ചെന്ന് എന്തെകിലും കഴിക്കാൻ നോക്ക്.. നിങ്ങൾക്കിഷ്ടപ്പെട്ടത് എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്... ആ പിന്നെ നിങ്ങൾക്ക് ആർക്കേലും എന്തേലും വേണേൽ ഷിനിയെ വിളിച്ച് പറ... അവര് പുറത്ത ഉള്ളത്... എന്തൊക്കയോ മേടിക്കാൻ പോയതാ... എല്ലാവരെ നോക്കിക്കൊണ്ട് മാത്യൂ പറഞ്ഞു എല്ലാവരും ഉമ്മറത്ത് നിന്ന് സംസാരിക്കുമ്പോൾ ജസ്റ്റിയുടെ കണ്ണ് മാളുവിനെ തിരയുവായിരുന്നു.. മാളുവിനെ കണ്ടില്ലല്ലോയെന്ന് ദേവനും ചിന്തിച്ചു..... കുറേ ദിവസമായി തന്റെ മാളുവിനെ കണ്ടിട്ട് ആ സൗണ്ട് ഒന്ന് കേട്ടിട്ട്... തന്റെ സൗണ്ട് കേട്ട് ഇച്ചായയെന്ന് വിളിച്ച് ഓടി വരണ്ടവളാ... പക്ഷേ കാണുന്നില്ല , ജസ്റ്റി മാളൂനെ പറ്റി ചിന്തിച്ച് അവിടെ തന്നെ നിന്നും... നീ എന്താ അകത്തേക്ക് വരുന്നില്ലേ.. അകത്തേക്ക് കയറാതെ എന്തോ ആലോചിച്ച് അവിടെത്തന്നെ നിൽക്കുന്ന ജസ്റ്റിയെ കണ്ട് ജോയ് ചോദിച്ചു... അത് മാളു..... മാളു എവിടെ... കണ്ടില്ലല്ലോ.. എല്ലാവരോടുമായി ജസ്റ്റി ചോദിച്ചു... ഓ അപ്പൊ എന്റെ പൊന്ന് മോന് മാളുനെ ഓർമ്മയുണ്ടല്ലോ... ജസ്റ്റിയെ ഒന്ന് സൂക്ഷിച്ച് നോക്കിക്കൊണ്ട് ആലിസ് ചോദിച്ചു.... അതിന് മറുപടിയായി ജസ്റ്റി ഒന്ന് ചിരിച്ച് കാണിച്ചു... മാളു റൂമിലാ ചെല്ല്.....

ചിരിയോടെ അമല പറഞ്ഞു അകത്ത് കയറിയയുടനെ ജസ്റ്റി നേരെ തന്റെ റൂമിലേക്ക് ഓടി.... മാളുവിനെ കാണാൻ അവൻ വല്ലാതെ ആഗ്രഹിച്ചിരുന്നു.... റൂമിലെ വാതിൽ തുറന്ന ജസ്റ്റി ആദ്യമൊന്ന് ഞെട്ടിപ്പോയി... ബെഡ്ഡിൽ കിടക്കുന്ന തന്റെ മാളു.. അരികിൽ അവളോട്‌ ചേർന്ന് ഒര് കുഞ്ഞ് മാലാഖ... പെട്ടന്ന് സന്തോഷം കൊണ്ട് ജസ്റ്റിയുടെ കണ്ണ് നിറഞ്ഞ് പോയി... ആദ്യത്തെ ഞെട്ടാൽ മാറിയ ശേഷം ജസ്റ്റി ഓടിപ്പോയി മാളുവിന്റെ അരികിൽ ഇരുന്ന് ചെറുതായി കണ്ണടച്ച് മയങ്ങുന്ന ആ കുഞ്ഞി മുഖത്തേക്ക് സൂക്ഷിച്ച് നോക്കി... ഇച്ചായാ... ജെസ്സിയെ കണ്ട് മാളു സ്‌നേഹത്തോടെ അവനെ വിളിച്ചു... മാളുസെ..... ജസ്റ്റി മാളുവിനെ വാത്സല്യപൂർവം കവിളിൽ തലോടി... എന്റെ മോള്... ഇച്ചായന്... ഇച്ചായന് ഇഷ്ട്ടായോ എന്റെ മോളെ... കണ്ണ് നിറച്ച് കൊണ്ട് മാളു ജസ്റ്റിയെ നോക്കി ചോദിച്ചു മാളു....!!! ശസനയോടെ ജസ്റ്റി മാളുവിനെ വിളിച്ചു... എന്റെ മോള്... നമ്മുടെ മോള്... എന്റെ അവകാശി..... എന്റെ രക്തമല്ലാ , പക്ഷേ ഇവൾ എന്റെ മാത്രം ജീവനും അവകാശവുമാണ്... അത് നിഷേധിക്കാൻ ആരെ ഞാൻ അനുവദിക്കില്ല മാളു , നിന്നെപ്പോലും... ആ കുഞ്ഞ് മുഖത്തേക്ക് നോക്കിക്കൊണ്ട് ജസ്റ്റി മാളുനോട് പറഞ്ഞു... അപ്പോഴേക്കും മാലാഖ ഉറക്കമുണർന്ന് ചെറുതായി ചിണുങ്ങാൻ തുടങ്ങി..

മാളു എടുക്കുന്നതിന് മുന്നേ ജസ്റ്റി പതിയെ മോളെ സുക്ഷിച്ച് എടുത്ത് നെഞ്ചോട് ചേർത്തു... മോളുടെ കരച്ചിൽ ഒന്നടങ്ങിയപ്പോൾ നേരെ പിടിച്ച് ജസ്റ്റി അവളെ കൊഞ്ചിക്കാൻ തുടങ്ങി.... അത് കണ്ടപ്പോൾ മാളു പയ്യെ എണിച്ചിരുന്നു..... എന്തേയ് അപ്പേടെ കുഞ്ഞ് വന്നത് അമ്മ പറയാത്തത്.. ആ കുഞ്ഞ് മുഖത്തേക്ക് നോക്കികൊണ്ട് ജസ്റ്റി അവളോട് ചോദിച്ചു... ഇന്നലെ ഹോസ്പിറ്റലിൽ നിന്ന് വന്നതേയുള്ളു... ഇന്ന് മൂന്നാം ദിവസമാ ഇവൾ വന്നിട്ട്.... ഇച്ചായനെ ഞാൻ വിളിച്ചിരുന്നു , പക്ഷേ ഫോൺ എടുത്തില്ല... പിന്നെ തിരക്കിലായിരിക്കുമെന്ന് അറിയാവുന്നത് കൊണ്ട് വിളിച്ചില്ല... ചെറുതായി വേദന തുടങ്ങിയപ്പോൾ തന്നെ ഇവിടെ എല്ലാരും ഉണ്ടായിരുന്നു.. ഡേറ്റ് ആയിട്ടില്ലെങ്കിലും വെല്ല്യച്ചി പറഞ്ഞു ഇനി വെയിറ്റ് ചെയ്യേണ്ടന്ന് , ഷിനിച്ചാനും ചാച്ചുവും ഒക്കെ ഇവിടെയുണ്ടായിരുന്നു.. അങ്ങനെ ഹോസ്പിറ്റലെക്ക് പോയി... പക്ഷേ വേദനിച്ച് കരയുന്ന സമയത്ത് ഇച്ചായൻ കൂടെ വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു... പക്ഷേ നടന്നില്ല... ഷിനിച്ചാനാ പറഞ്ഞത് ഇപ്പോ ഇച്ചായനോട് ഒന്നും പറയണ്ട , ഇവിടെ വന്നിട്ട് മോളെ കണ്ടാൽ മതിയെന്ന്... മോളെ നോക്കി ചിരിയോടെ മാളു ജസ്റ്റിയോട് പറഞ്ഞു.... സോറി മാളുസേ , ആരു അവിടെ അങ്ങനെ കിടക്കുമ്പോൾ വേറൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല...

കുറ്റബോധം കൊണ്ട് ജസ്റ്റി അവളോട് പറഞ്ഞു സാരമില്ലെന്നേ , എനിക്ക് അറിയാലോ ഡേറ്റ് ആവാത്തത് കൊണ്ട ഇച്ചായന് ഓർമയില്ലാത്തതെന്ന്... മാളു ജസ്റ്റിയുടെ തോളിലേക്ക് ചാഞ്ഞ് കൊണ്ട് പറഞ്ഞു ഇതിന് പകരം അടുത്തയള് വരുമ്പോൾ ഞാൻ കൂടെ തന്നെ നിന്നോളാം.. മാളുവിനെ ചേർത്ത് പിടിച്ച് കള്ള നോട്ടത്തിൽ ജസ്റ്റി പറഞ്ഞു മാളു നാണത്തിൽ കലർന്ന ചിരിയോടെ ജസ്റ്റിയെ നോക്കി.... കുഞ്ഞ് മാലാഖ കണ്ണ് തുറന്ന് ജസ്റ്റിയോട് ഒന്നുടെ ഒട്ടിച്ചേർന്നു..... ജസ്റ്റി പതിയെ ആ കുഞ്ഞ് നെറ്റിൽ ചെറുതായി ചുണ്ട് ചേർത്ത് ചിരിയോടെ മാളുവിനെ നോക്കി..... മാളു പതിയെ ജസ്റ്റിക്ക് അരികിലേക്ക് ഒന്നുടെ ചേർന്നിരുന്നു.. അപ്പോഴേക്കും മാളുവിന്റെ വിവരമറിഞ്ഞ് താഴെ നിന്ന് എല്ലാരും ഓടി വന്നിരുന്നു.... ആരു മാളുവിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ജസ്റ്റിയുടെ കൈയിൽ നിന്ന് മോളെ വാങ്ങി നെഞ്ചോട് ചേർത്തു.... ലാലിച്ചൻ ആണെങ്കിൽ കുഞ്ഞിന്റെ കൈയിൽ പിടുത്തമിട്ട് വീണ്ടും ഇളയപ്പൻ ആയതിന്റെ സന്തോഷം പ്രകടിപ്പിച്ചു.... സണ്ണി മാളുവിനോട് വിശേഷം ചോദിച്ചു , ഹരി മാളുവിന്റെ അരികിലിരുന്ന് കാര്യങ്ങളൊക്കെ തിരക്കി... മാളു ആണേൽ ദേവനെ കണ്ടയുടെനെ ദേവന്റെ നെഞ്ചോട് ചേർന്നു... പിന്നെ എല്ലാവരും കൂടെ ഇരുന്ന് വിശേഷം പറഞ്ഞു , സാധനങ്ങൾ വാങ്ങാൻ പോയ ചാച്ചുവും ഷിനിയും കൂടെ തിരിച്ച് വന്നു...

അത് കഴിഞ്ഞ് എല്ലാവരും കൂടിയിരുന്ന് ഒരുമിച്ച് ഭാക്ഷണം കഴിച്ചു... ലളിതയാണേൽ ആരുവിനെ എങ്ങോട്ടേക്കും വിടാതെ കൂടെ തന്നെ നിർത്തിയിരുന്നു... അലിസ് ആണേൽ ആരു ക്ഷീണിച്ചുവെന്ന് പറഞ്ഞ് പിന്നെയും പിന്നെയും എന്താകയോ അവളെക്കൊണ്ട് കഴിപ്പിക്കുവായിരുന്നു.. അത് കൊണ്ട് തന്ന ദേവന് ആരുനെ നേരെവണ്ണം ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല... അതിന്റെ പരാതി മുഴുവൻ അവൻ തീർത്തത് ലാലിയോടായിരുന്നു... ലാലിയാണേൽ അതൊന്നും മൈൻഡ് ചെയ്യാതെ അഞ്ചു ആയിട്ട് ഫോണിൽ സംസാരിക്കുവായിരുന്നു... ജസ്റ്റി മാളുവിന്റെ കുഞ്ഞിന്റെ കൂടെ റൂമിൽ തന്നെയായിരുന്നു... രാത്രി അവനെ മാറ്റി ലളിത അവിടെ കിടന്നു.... അവനും ആ സങ്കടം തീർത്തത് ലാളിയോടായിരുന്നു.... ഹരി ആണെങ്കിൽ ഷിനിയുടെ കൂടെ പുറത്തേക്ക് പോയി... സണ്ണി ആണെങ്കിൽ ഉറക്കമില്ലാതെ നാളത്തേക്കുള്ള കാര്യങ്ങൾ റെഡിയാക്കുന്ന തിരക്കിലായിരുന്നു.. ദേവനണേൽ ആരുനെ കാണാതെ ഭ്രാന്ത് പിടിച്ച് അതിലുടെ നടന്നു.. ഉറങ്ങാൻ നേരെത്തെങ്കിലും ആരുനെ ഒന്ന് കാണുമെന്ന് കരുതിയെങ്കിലും ആരു അന്ന് ഉറങ്ങിയത് അപ്പച്ചന്റെ കൂടെയായിരുന്നു.. അത് കൊണ്ട് ദേവൻ അന്ന് ആരുവിന്റെ റൂമിലാണ് കിടന്നുറങ്ങിയത്...

ആ റൂമിൽ ആരു നിറഞ്ഞ് നിൽക്കുന്നതായി ദേവന് തോന്നി ആ തോന്നലിൽ എപ്പോഴോ ദേവനും ഉറങ്ങി..... രാവിലെയെങ്കിലും ആരുനെ ഒന്ന് കാണാമെന്ന് പ്രേതിഷിച്ചെങ്കിലും ദേവന്റെ പ്രതീക്ഷ തെറ്റിച്ച് കൊണ്ട് ആരു അന്ന് മുഴുവൻ തിരക്കിലായിരുന്നു... ഇന്നലെ വന്നപ്പോൾ മുതൽ ദേവനോട് ഒന്നും സംസാരിക്കാൻ പറ്റാത്തത്തിൽ അരുവിനും സങ്കടമുണ്ടായിരുന്നു , ആരുവിന്റെ തിരക്കൊക്കെ ഒന്ന് കഴിഞ്ഞപ്പോൾ ദേവനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ദേവന് തിരകായി... നിച്ഛയതിന് പുത്തൻപുരക്കൽ അധികം ആളുകൾ ഒന്നും ഇല്ലായിരുന്നു... മാളുന് പോകാൻ പറ്റാത്തത് കൊണ്ട് ലളിതയും പോയില്ല... യാത്ര ചെയ്യണ്ടാന്ന് പറഞ്ഞ് ആരുനോടും സണ്ണി വരണ്ടാന്ന് പറഞ്ഞു , അവൾക്ക് കൂട്ടായി ആൻസിയും പോയില്ല... നിച്ഛയതിന്റെ ആവിശമൊന്നുമില്ലകിലും ഓഫീഷ്യലായി ഒര് ചടങ്ങ് വേണമെന്ന് മത്തായിച്ചാന് നിർബന്ധമായിരുന്നു... അത് കൊണ്ട് മാത്രമാ നിച്ഛയം നടത്താൻ തീരുമാനിച്ചത്.... ചാർളിയുടെ ഭാഗത്ത്‌ നിന്ന് സംസാരിക്കാൻ ശേഖരനും ജോയിയും സണ്ണിയും ഒക്കെണ്ടായിരുന്നു.... മൂന്ന് ദിവസത്തിനുള്ളിൽ മനസമ്മതവും , അത് കഴിഞ്ഞ് കല്യാണവും നടത്താൻ എല്ലാവരും കൂടെ തീരുമാനിച്ചു.... പക്ഷേ ആരുവിന്റെ കഴിഞ്ഞിട്ട് മതി തന്റെ എന്നായിരുന്നു ലാലിക്ക്...

അത് വരെ മതില് ചാടാനല്ലേയെന്ന് മത്തായിച്ചൻ അവനോട് ചോദിച്ചപ്പോൾ അവൻ പിന്നെയോന്ന് പറയാൻ പോയില്ല.... നിച്ഛയം കഴിഞ്ഞ് അവിടുന്ന് ഫുഡും കഴിച്ചിട്ടാണ് എല്ലാവരും തിരികെ പോയത്.... പുത്തൻപുരക്കൽ എത്തി കുറച്ച് കഴിഞ്ഞപ്പോൾ ശേഖരൻ ഓഫീസിലേക്ക് പോകാനിറങ്ങി കൂടെ ദേവനും പോകേണ്ടി വന്നു... ദേവനോട് ഒന്ന് മിണ്ടാൻ കാത്തിരുന്ന ആരുവിന് അത് സങ്കടയി... പിന്നെ അന്ന് ശേഖരനും ദേവനും അങ്ങോട്ടേക്ക് വന്നില്ല... ഹരി ലളിതയെയും ദേവൂനെ കൊണ്ട് വീട്ടിലേക്ക് പോയി... ചാർളിയും വൈകുന്നേരം തിരിച്ച് പോയി.... പിറ്റേന്ന് മുതൽ മനസമ്മതത്തിന്റെ കല്യാണത്തിന്റെ തിരക്കായിരുന്നു എല്ലാവർക്കും.... ഡ്രസ്സ് എടുക്കാനും ബാക്കി കാര്യങ്ങൾക്കുമായി എല്ലാവരും ഓടി നടന്നു.... മനസമ്മതത്തിന്റെ അന്ന് രാവിലെ എല്ലാവർക്കും തിരക്കായിരുന്നു...മനസമ്മതം കഴിഞ്ഞ് ശേഖരനും ലളിതയും ചാർളിയുടെ കൂടെ അവന്റെ വീട്ടിലേക്ക് പോയി അവിടെ നിന്നും... രാത്രി അങ്ങോട്ടേക്ക് ദേവനും ഹരിയും ദേവൂ ചെന്നിരുന്നു... കല്യാണത്തിന്റെ തലേ ദിവസം അവിടെ നിന്ന് എല്ലാവരും പുത്തൻപുരക്കലേക്ക് പോയി.. തലേദിവസം ചെയ്യണ്ട ചടങ്ങുകൾ കാര്യമായി തന്നെ എല്ലാവരും നടത്തി... ലാലിയുടെ കൂടെ ആരുവും ചാർളിയുടെ കൂടെ അമലയും ദേവൂവും നിന്നും....

ചാർളി സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല അവന് ഇങ്ങനെയുള്ള സന്തോഷം കിട്ടുമെന്ന്..... പിറ്റേന്ന് ഇടവക പള്ളിയിൽ വെച്ച് ലാലി അഞ്ജുവിനും ചാർളി ചിഞ്ചുവിനും മിന്ന് ചാർത്തി.. എല്ലാവരും കൂടെ ഒരുമിച്ച് നിന്ന് കുറെ ഫോട്ടോസ്ക്കെ എടുത്താശേഷം വീട്ടിലേക്ക് പോകാൻ തുടങ്ങി... ചാർളിയുടെ ആഗ്രഹമായിരുന്നു ചിഞ്ചുനെ ആദ്യയം തന്റെ വീട്ടിൽ കൊണ്ട് പോകണമെന്ന് , അത് കൊണ്ട് ചിഞ്ചുനേ ചാർളിയെ സ്വീകരിക്കാൻ വേണ്ടി ശേഖരനെ ലളിതയെ അമലയെ കൊണ്ട് ജസ്റ്റി കളപ്പുരക്കലേക്ക് പോയി.... എവിടെയെത്തി വീട്ടിൽ ഒന്ന് കയറിയാ ശേഷം അവർ വേഗം തന്നെ പുത്തൻപുരക്ക് പോയി.... വീട്ടിൽ ചെല്ലുമ്പോൾ ലാലിയെയും അഞ്ജുവിനെയും സ്വീകരിക്കണ്ടത് ആരു ആയത് കൊണ്ട് ഹരി ആരുവിനെയും ആൻസിയെയും കൊണ്ട് നേരെത്തെ തന്നെ വീട്ടിലേക്ക് പോയിരുന്നു... അവിടെ ചെന്നപ്പോൾ വീട്ടിലെ കാര്യങ്ങൾ ഓടി നടന്ന് ചെയ്യുന്ന ദേവനെ കണ്ടെങ്കിലും ആരുവിന് അവനോട് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല... വീട്ടിലേക്ക് കയറാൻ നേരത്ത് അഞ്ജുവിന്റെ മുഖത്തെ നാണം കണ്ട് എല്ലവരും ഞെട്ടി.. ആ ഞെട്ടാൽ പിന്നെ കുട്ടച്ചിരിയിലേക്ക് വഴി മാറി.. പിന്നെ വീട്ടിലെ ചടങ്ങുകളിലേക്ക് കടന്നു, അത് കഴിഞ്ഞ് എല്ലവരും കഴിക്കാനിരുന്നു..

എല്ലവരും ആരുവിനോട് പോയി കഴിക്കാൻ പറഞ്ഞിട്ടും ദേവന്റെ കൂടെയിരുന്നോളാമെന്ന് പറഞ്ഞ് ആരു ഒഴിഞ്ഞ് മാറി.. വിരുന്ന്കരൊക്കെ കഴിച്ചാശേഷമാണ് പുത്തൻപുരകലെ എല്ലവരും കഴിക്കാൻ ഇരുന്നത്... അവരുടെ കൂടെ തന്നെ ലാലിയും അഞ്ജുവും ചാർളിയും ചിഞ്ചുവും വന്നിരുന്നു.... ലളിതയുടെ അലിസിന്റെ കൈയിൽ കുട്ടികളെ ഏല്പിച്ച് ആൻസിയും മാളുകൂടി കഴിക്കാനിരുന്നു.. കഴിക്കാൻ ഭക്ഷണം വിളമ്പിയിട്ടും ദേവൻ അടുത്തില്ലാത്തത് ആരുവിന് സങ്കടമായിരുന്നു.. കഴിക്കാതെ നുള്ളി പെറുകി കൊണ്ടിരുന്നപ്പോഴാണ് അടുത്ത് ആരോ വന്നിരുന്ന പോലെ ആരുവിന് തോന്നിയത്.. പെട്ടന്ന് തിരിഞ്ഞ് നോക്കിയ ആരു ചിരിയോടെ തന്നെ നോക്കുന്ന ദേവനെ കണ്ടു.. മൗനം കൊണ്ട് സംസാരിച്ച് രണ്ട് പേരും പെട്ടെന്ന് ഫുഡ് കഴിക്കാൻ തുടങ്ങി.... വൈകുന്നേരമായപ്പോൾ റിസപ്ഷന് വേണ്ടി ആളുകൾ വരാൻ തുടങ്ങി.. റിസപ്ഷൻ മാത്രമായിരുന്നില്ല , ജെസ്സിയുടെ മാളൂന്റെ രജിസ്റ്റർ മാരേജ് കൂടെയായിരുന്നു അപ്പോൾ.. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചാരുന്നു ജസ്റ്റി രജിസ്റ്ററിൽ സൈൻ ചെയ്തത്.... ശേഖരന്റെ ലളിതയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.. ദേവനും ഹരിയും മാളുവിന്റെ കൈ പിടിച്ച് ജസ്റ്റിയുടെ കൈയിൽ വെച്ച് കൊടുത്തു..

രാത്രിയോട് കൂടെ വീട്ടിലെ തിരക്കുകൾ കുറഞ്ഞു.. ക്ഷീണം കൊണ്ട് എല്ലവരും ഒരേ വശത്തേക്ക് ഒതുങ്ങൻ തുടങ്ങി... ലാലിയോടും അഞ്ജുവിനോടും യാത്ര പറഞ്ഞ് ദേവൻ എല്ലാവരെക്കൊണ്ട് വീട്ടിലേക്ക് പോകാൻ തുടങ്ങി.. യാത്ര പറയാൻ ആരുനെ നോകിയെങ്കിലും ദേവൻ അവസ്ലെ കണ്ടില്ല... അവസാനം ദേവൻ റൂമിൽ ചെന്ന് നോക്കിയപ്പോൾ ഉറങ്ങുന്ന അരുവിനെയാണ് കണ്ടത്.. ക്ഷീണം കാണുമെന്ന് കരുതി അവളെ ഉണർത്താതെ ചെറു ചുംബനം നൽകി ദേവൻ എല്ലാവരെക്കൊണ്ട് വീട്ടിലേക്ക് പോയി..... അതിന് പുറകെ ചാർളിയും ചിഞ്ചുനെ കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു.. പിറ്റേ ദിവസം എല്ലവരും എണിച്ചത് ഉച്ചയായപ്പോഴാണ്... ആരു എണിച്ചപ്പോൾ ഒരുപാട് വൈകിയിരുന്നു , ഇന്നലെ ചെറുതായൊന്ന് കിടന്നതെ അവൾക്ക് ഓർമയുള്ളു.. ഫോൺ എടുത്ത് ദേവനെ വിളിക്കാൻ തോന്നിയെങ്കിലും പിന്നെ അവൾ വേണ്ടാന്ന് വെച്ച് താഴേക്ക് ഇറങ്ങി ചെന്നു.... അവിടെ എല്ലാവരും അവളെ പോലെ തന്നെ ഉറക്കത്തിൽ നിന്ന് എണീച്ച് വന്ന് ചായകുടികുന്നേയുള്ളു , അത് കണ്ടപ്പോൾ ആരുവിന് സമാധാനമായി... വൈകുനേരമായപ്പോൾ ചാർളിയും ചിഞ്ചുവും അങ്ങോട്ടേക്ക് വന്നു... പിന്നെ ലാലിയും അഞ്ജുവും ചാർളിയും ചിഞ്ചുവും ദേവന്റെ വീട്ടിലേക്ക് പോകാൻ റെഡിയായി..

അവരുടെ കൂടെ പോകാൻ ആരു ഒരുപാട് ശ്രമിച്ചെങ്കിലും സണ്ണി സമ്മതിച്ചില്ല.. അവസാനം എല്ലാവരോടും പിണങ്ങി ആരു റൂമിലേക്ക് കയറിപ്പോയി... സണ്ണിച്ചായാ , നോക്കിക്കോ ഇന്ന് ആരു മതില് ചാടാൻ ചാൻസുണ്ട്.. ആരുവിന്റെ പോക്ക് കണ്ട് ചിരിയോടെ ലാലി സണ്ണിയോട് പറഞ്ഞു എങ്ങനെ ചാടാതിരിക്കും , നിന്നെയൊക്കെ കണ്ടല്ലേ അവള് പടിച്ചത്... ലാലിയെ നോക്കികൊണ്ട് സണ്ണി അവനോട് പറഞ്ഞു.. അത് കേട്ട് ഷിനി ഉറക്കെ ചിരിക്കാൻ തുടങ്ങി.. നിന്നെ കൂടി ചേർത്ത പറഞ്ഞത്... ഷിനിയുടെ ചിരി കണ്ട് അവനെ നോക്കി സണ്ണി പറഞ്ഞു... അപ്പോൾ തന്നെ ഷിനിയുടെ ചിരി നിന്നും... ജസ്റ്റി പിന്നെ ഒന്നും പറയാതെ വേഗം അവിടുന്ന് എണീച്ച് പോയി.. രാത്രിയായിട്ടും ദേവന്റെ വിളിയൊന്നും കാണാത്തത് കൊണ്ട് ആരുവിന് നല്ല ദേഷ്യവും സങ്കടവും വന്നു.. മനസ്സിൽ ദേവനെ ചീത്ത വിളിച്ച് ദേവനെ കാണാൻ വേണ്ടി ആരു പോകാൻ തുടങ്ങി.. അതിന് എല്ലവരും ഉറങ്ങുന്ന വരെ ആരു കാത്തിരുന്നു... അവസാനം എല്ലാവരും ഉറങ്ങിയെന്ന് തോന്നിയപ്പോൾ ആരു പതുങ്ങി പതുങ്ങി സ്റ്റെപ് ഇറങ്ങി ഡോറ് തുറക്കൻ തുടങ്ങിയപ്പോഴേകും കൈയിൽ പിടുത്തം വീണു.... പേടിയോടെ ആരു വേഗം തിരിഞ്ഞ് നോക്കി.. കപടദേഷ്യത്തിൽ നിൽക്കുന്ന ജസ്റ്റിയെ കണ്ടപ്പോൾ ആരു ഒന്ന് ചിരിച്ച് കാണിച്ചു...

എങ്ങോട്ടേക്കാ...???? സംശയത്തിൽ ജസ്റ്റി അവളോട് ചോദിച്ചു..... അത്..... ഞാൻ... ഞാൻ പിന്നെ ബാത്‌റൂമിൽ പോകാൻ ഇറങ്ങിയതാ... തപ്പി തപ്പി ആരു പാതിയെ പറഞ്ഞു... അകത്ത് ഒരുപാട് ബാത്രൂം ഉണ്ടല്ലോ , പിന്നെന്തിനാ പുറത്തേക്ക് പോകുന്നത്... ആരുന്റെ മറ്റേ കൈയിൽ പിടിച്ച് ഷിനിയും ചോദിച്ചു.... അതിന് എന്ത് മറുപടി പറയുമെന്നറിയാതെ ആരു സംശയിച്ച് നിന്നും.... ഞങ്ങൾക്കാറിയാമായിരുന്നു ആരു , നീ ഇന്ന് എന്തായാലും മതില് ചാടുമെന്ന്.... അങ്ങോട്ടേക്ക് വന്ന് ചിരിയോടെ ലാലി പറഞ്ഞു... ആരു ദേഷ്യത്തിൽ ലാലിയെ ഒന്ന് നോക്കി പേടിപ്പിച്ചു.... എന്നെ ദേഷ്യത്തിൽ നോക്കിയിട്ട് ഒര് കാര്യവുമില്ല... അവളുടെ നോട്ടം കണ്ട് ചിരിയോടെ ലാലി പറഞ്ഞു... ഷിനിച്ച പ്ലീസ്.... ഞാൻ പോയിട്ട് വേഗം വരാം.. എനിക്ക് ഇന്നലെയും റാമിനോട് ഒന്നും സംസാരിക്കാൻ പറ്റിയില്ല.... ഇന്നാണേൽ ഒന്ന് വിളിച്ചത് കൂടിയില്ല , ഞാൻ പോയി കണ്ടിട്ട് വേഗം വരാം.. പ്ലീസ്.... എല്ലാവരോടുമായി ആരു കെഞ്ചി... എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി... സമ്മതിച്ചില്ലെങ്കിൽ എന്ത് വഴി കാണിച്ചിട്ടണെങ്കിലും ആരു ചാടുമെന്ന് എല്ലാവർക്കുമറിയാം , അത് കൊണ്ട് സമ്മതിച്ച് കൊടുക്കുന്നതാ നല്ലതെന്ന് എല്ലാവർക്കും തോന്നി.. വേഗം വന്നേക്കണം , അങ്ങനെയെങ്കിൽ പോയിട്ട് പോരെ... അവളെ നോക്കി ഷിനി പറഞ്ഞു.....

ശ്രദ്ധിച്ച് പോയിട്ട് വരണം.. ജസ്റ്റിയും അവളോട് പറഞ്ഞു.... ഞങ്ങളെ കൊലക്ക് കൊടുക്കരുത് , സണ്ണിച്ചാൻ അറിയും മുൻപ് ഇങ്ങെത്തണം.. ദയനീയമായി ലാലി ആരുനെ നോക്കി പറഞ്ഞു.. വേഗം വരാം... സന്തോഷത്തോടെ ആരു പറഞ്ഞു ആ പിന്നെ... നീ ഇന്ന് മതില് ചാടുമെന്നറിയാവുന്നത് കൊണ്ട് വണ്ടി ഞങൾ ഗെയ്റ്റിന് പുറത്തേക്ക് വെച്ചിട്ടുണ്ട്... പോകാൻ തുടങ്ങിയ അരുവിനോട് ജസ്റ്റി വിളിച്ച് പറഞ്ഞു... എല്ലാവരെ ഒന്ന് നോക്കി ചിരിച്ച ശേഷം ആരു വേഗം പുറത്തേക്ക് ഇറങ്ങി... മുകളിലെത്തെ നിലയിൽ നിന്ന് സണ്ണി എല്ലാം നോക്കി കാണുന്നുണ്ടായിരുന്നു.. ചിരിയോടെ അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി.... സൗണ്ട് ഉണ്ടാകാതെ പതിയെ ഗെയ്റ് തുറന്ന് പുറത്തേക്കിറങ്ങിയാ ആരുനെ ആരോ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റി... പേടിച്ച് പോയ ആരു കരയാൻ വേണ്ടി വാ തുറന്നപ്പോഴേക്കും ദേവൻ അവളുടെ വാ പൊത്തി പിടിച്ചിരുന്നു... ആരു ബഹളം വെക്കല്ലേ..... ഞാനാ.... ആരുവിന്റെ ചെവിക്കരികിൽ വന്ന് കൊണ്ട് പാതിയെ ദേവൻ പറഞ്ഞു... ദേവന്റെ സൗണ്ട് കേട്ടപ്പോഴാണ് ആരുവിന് സമാധാനമായത്... ദേവൻ പയ്യെ അവളിലെ പിടി വിട്ടു , പേടി മാറിയ ആരു ദേവനെ ദേഷ്യത്തിൽ തല്ലുകയും പിച്ചകയും ഓക്കേ ചെയ്തു... സോറി ആരുസെ...

അവളുടെ ദേഷ്യം മാറിയെന്ന് തോന്നിയപ്പോൾ അവളെ നോക്കി ദേവൻ പറഞ്ഞു... പിന്നെ ഒന്നും പറയാതെ ആരു ദേവന്റെ നെഞ്ചിലേക്ക് ഒട്ടിച്ചേർന്നു... ദേവൻ പയ്യെ വണ്ടി മുന്നോട്ട് എടുത്തു.. കുറെ ദൂരം മുന്നോട്ട് പോയപ്പോൾ ദേവൻ കാർ സൈഡിലേക്ക് ഒതുക്കി നിർത്തി.. ആരു ഉറങ്ങിയോ.... ദേവൻ പതിയെ ആരുനെ വിളിച്ചു.... ആരാ പറഞ്ഞെ , ഞാൻ ഇന്ന് പുറത്തിറങ്ങുമെന്ന് ആരു ഒന്നുടെ ദേവനിലേക്ക് ചേർന്നിരുന്ന് കൊണ്ട് ചോദിച്ചു.... ലാലി പറഞ്ഞു.... അല്ലെകിലും ഞാനിന്ന് വരുമായിരുന്നു , സണ്ണിച്ചാന്റെ ഈ കൊച്ചിനെ പൊക്കാൻ.... ആരുവിനെ എടുത്തുയർത്തി മടിയിലിരുത്തികൊണ്ട് ദേവൻ പറഞ്ഞു.... പെട്ടന്നുള്ള ദേവന്റെ പെരുമാറ്റത്തിൽ ആരു നന്നായൊന്ന് ഞെട്ടി..... എന്തിനാ എന്റെ കൊച്ച് പേടിക്കുന്നെ ഞാനല്ലേ.... അർദ്രമായി ദേവൻ ആരുവിന്റെ ചെവിയിൽ പറഞ്ഞു... അതിന് മറുപടിയോന്നും പറയാതെ ആരു തിരിഞ്ഞിരുന്ന് ദേവന്റെ കഴുത്തിലേക്ക് മുഖം ഒളിപ്പിച്ചു... ആരു നിനക്കി നാണം ഒട്ടു ചേരുന്നില്ലാട്ടോ.. പുത്തൻപുരകലെ പഴേ പുലികുട്ടി തന്നെയാ നല്ലത്... ആരുന്റെ മുഖം കൈക്കുള്ളിൽ എടുത്ത് കൊണ്ട് ദേവൻ പറഞ്ഞു.... ആണോ.. അങ്ങനെയെങ്കിൽ ഞാൻ ഇപ്പൊ തന്നെ പഴപോലെയാകാം.... ദേവന്റ മടിയിൽ നിന്നിറങ്ങാൻ ശ്രമിച്ച് കൊണ്ട് ആരു പറഞ്ഞു...

""" അത് വേണ്ട..... എന്റെ മുന്നിൽ ആരു ആയാൽ മതി..... ആരുനെ ഒന്നുടെ മടിയിലേക്ക് ഇരുത്തികൊണ്ട് ദേവൻ പറഞ്ഞു റം... റാമിന് എപ്പോഴേലും തോന്നിയിട്ടുണ്ടോ... ഞാൻ മോശമാണെന്ന്... ദേവന്റെ നെഞ്ചിൽ മുഖമോളിപ്പിച്ച് കൊണ്ട് ആരു ചോദിച്ചു.... ആരു.... അതൊക്കെ പഴേ കാര്യമല്ലേ... ഇനിയെന്തിനാ അതൊക്കെ പറയുന്നത്.... ദേവൻ അവളെ നോക്കി ചോദിച്ചു.... എന്നാലും ഞാൻ കാരണം ഇപ്പോ കുറെ പ്രശ്നമുണ്ടായില്ലേ... അത് കൊണ്ട് ചോദിച്ചതാ... ആരു , അന്നത്തെ തെറ്റിദ്ധാരണ കൊണ്ട് പലപ്പോഴും ഞാൻ നിന്നെ തള്ളി പറഞ്ഞിട്ടുണ്ട്.. അപ്പോഴൊക്കെ അതിന്റെ ഇരട്ടി ഞാൻ വേദനിച്ചിട്ടുണ്ട്.. അന്നൊക്കെ ഞാൻ നിന്നെ വേദനിപ്പിക്കുമ്പോൾ നീ തറുതല പറഞ്ഞ് പിടിച്ച് നിൽക്കുമായിരുന്നു... അപ്പോഴൊക്കെ എനിക്ക് നിന്നോട് ഇഷ്ടം കൂടിയിട്ടേയുള്ളൂ.... ഞാൻ അരികിൽ വരുമ്പോൾ പിടയ്ക്കുന്ന നിന്റെ കണ്ണുകളും.. വിറക്കുന്ന നിന്റെ ചുണ്ടും.. തളരുന്ന ഈ ശരീരവും.. എന്നും എനിക്ക് അത്ഭുതമായിരുന്നു.. നീയെന്റെ മാത്രമാണെന്നും ,

എന്നിൽ മാത്രമേ നിന്റെ പെണ്ണ് ഉണരുകയുള്ളുവെന്നും നീ പലതവണ തെളിയിച്ചിട്ടുണ്ട്... അത് മാത്രം മതി നീയെന്താണെന്ന് എനിക്ക് മനസിലാക്കാൻ... ആരുവിനെ ഒന്നോടെ അമർത്തിപ്പിടിച്ച് കൊണ്ട് ദേവൻ അവളോട് പറഞ്ഞു.... അതിന് മറുപടിയെന്നോണ്ണം ആരുവിന്റെ ചുണ്ടുകൾ ദേവന്റെ നെഞ്ചിലേക്ക് ആഴ്നിറങ്ങി... പിന്നെയും ഒരുപാട് നേരം ആരും ദേവനും എന്തൊക്കെയോ സംസാരിച്ചിരുന്നു... പരുതിയിൽ കടകത്തെ പരസ്പരം സ്‌നേഹിച്ചു.... നേരം വെളുക്കാനയപ്പോൾ ആരുവിന് ഉറക്കം വന്ന് തുടങ്ങി... ഇനിയും താമസിക്കേണ്ടന്ന് കരുതി ദേവൻ അവളെ കൊണ്ട് തിരികെ പോകാൻ തുടങ്ങി.. പുത്തൻപുരയ്ക്കൽ വണ്ടി നിർത്തി ആരുവിനെ അകത്തേക്ക് കയറ്റി വിട്ട ശേഷമാണ് ദേവൻ വീട്ടിലേക്ക് പോയത്.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story