പ്രണയ പ്രതികാരം: ഭാഗം 9

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ഫങ്ക്ഷന് വന്നവരെ യാത്രയാക്കാൻ നിൽക്കുകയായിരുന്നു ദേവൻ അപ്പോഴാണ് അവിടേക്ക് ഒരു കാർ വന്ന് നിന്നത്.... ഫങ്ക്ഷന് വേണ്ടി വരുന്ന ആരേലമായിരിക്കും എന്ന് കരുതി ദേവൻ വേഗം കാറിന്റെ അരികിലേക്ക് ചെന്നു.... കാറിൽ നിന്നും ഒരു പുഞ്ചിരിയോടെ അലീന ഇങ്ങി വന്നു... ഒരു സിമ്പിൾ ചുരിദാർ ആയിരുന്നു അലീനയുടെ വേഷം... ദേവനെ കണ്ട അലീന നിറഞ്ഞ ചിരിയാലെ അവനെ നോക്കി.... പെട്ടന്ന് അവളെ കണ്ടപ്പോൾ ദേവന് സന്തോഷവും അതെ സമയം അത്ഭുതവും തോന്നി... കഴിഞ്ഞ തവണ കണ്ടപ്പോൾ താൻ അഭമാനിച്ച് കരയിപ്പിച്ച് വിട്ടവളാണ് ഇപ്പോ ദേ ഒര് ദേഷ്യം ഇല്ലാതെ തന്റെ മുന്നിൽ ചിരിയോടു കൂടി നില്കുന്നു.. നീ എന്താ ഇവിടെ....??? ദേവൻ ചെറിയ സംശയത്തോടെ അവളെ നോക്കി ചോദിച്ചു..... ഞാൻ പിന്നെ ഇന്ന് ഇവിടെ വരണ്ടേ... ഇന്ന് എന്റെ ഭാവി നാത്തൂന്റെ മാര്യേജ് ഫംഗ്ഷൻ അല്ലെ... എന്നാലും മോശമായി പോയി റാം എന്നേ നേരെത്തെ വിളിക്കാത്തത് ചെറിയ ഒരു പിണക്കത്തോടെ അലീന ദേവനോട് പറഞ്ഞു... """ വിളിച്ചില്ലകിൽ എന്താ ഫുഡിന്റെ സമയമായപ്പോൾ കൃത്യം എത്തിയല്ലോ... ദേവൻ അലീനയെ നോക്കി ഒന്നാക്കി പറഞ്ഞു """ ഞാൻ അങ്ങനെയാ എവിടേയും കൃത്യ ടൈമിൽ എത്തും... ചെറിയ കുറുബോടെ അലീന പറഞ്ഞു

"" മ്മ്മ്മ്മ് " അതറിയാം..... അല്ല റാം എവിടെ നമ്മുടെ അച്ഛനും അമ്മയും... അലീന ചുറ്റും നോക്കി കൊണ്ട് ആകാംക്ഷയോടെ ചോദിച്ചു ആരുടെ.....? നമ്മുടെ.... നമ്മുടേയോ? എന്നുമുതൽ ഈ റാം ഒന്നും അറിയാത്തപോലെ.... റാമിന്റെ അച്ഛനും അമ്മയും എന്റെകൂടി അല്ലെ... ഞാൻ എന്തായാലും റാമിന്റെ പതിയായി അങ്ങോട്ടേക്ക് വരും... അപ്പൊ പിന്നെ അവർ എന്റെ കൂടിയാല്ലെ നിഷ്കളങ്കയോടെ അവൾ ചോദിച്ചു "" അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ... ദേഷ്യത്തോടെ ദേവൻ അവളോട് ചോദിച്ചു "" പോരാല്ലോ റാം കൂടി തീരുമാനിക്കണം.. അതിന് വേണ്ടിയല്ലേ ഞാനിങ്ങനെ പുറകേ നടക്കുന്നത്... സങ്കടത്തോടെ അലീന പറഞ്ഞു അന്ന് വന്നപ്പോൾ ഞാൻ ഇതിന് മറുപടി തന്നതാ... ഇങ്ങനെ അഴിഞ്ഞാടി നടക്കുന്നവർക്ക് ഒന്നും എന്റെ ജീവിതത്തിലേക്ക് വരാൻ പറ്റില്ലാ..... ദേവന്റെ സംസാരം കേട്ട് അലീനയുടെ മുഖം മങ്ങി... എങ്കിലും അവൾ അത് പ്രകടിപ്പിക്കാതെ ചിരിച്ചു തന്നെ നിന്നും "" റം..... ദേവേട്ടാ.. ഇതെന്താ ഇവിടെ നില്കുന്നത്.. അവിടെ അമ്മാവന്റെ ഫ്രണ്ട്‌സ് ഒക്കെ ദേവേട്ടനെ അന്വേഷിക്കുന്നുണ്ട്.. അലീന ദേവനോട് എന്തോ പറയാൻ തുടങ്ങിയപ്പോൾ അങ്ങോട്ടേക്ക് വന്ന വേണി ഇടയിൽ കയറി ദേവനോട് പറഞ്ഞു ആ ഞാൻ ഇപ്പോ വരാം... നീ പോയിക്കോ... മ്മ്മ് ശെരി ദേവേട്ടാ....

അല്ല ഇതാരാ.... ദേവേട്ടന്റെ ഫ്രണ്ട്‌സ് ഒക്കെ നേരത്തെ വന്ന് പോയി എന്നല്ലേ പറഞ്ഞത്... പോകാൻ തുടങ്ങിയ വേണി ചെറിയ സംശയത്തോടെ തിരിഞ്ഞ് നിന്ന് കൊണ്ട് ദേവനോട് ചോദിച്ചു """ ആാാ ഇത്... ഈ ഹോട്ടലിന്റെ ഓണറുടെ മോളാണ്... നമ്മൾ അവരെ വിളിച്ചിരുന്നല്ലോ... അങ്ങനെ വന്നതാ... അലീനയെ നോക്കി ദേവൻ പറഞ്ഞു "" അലീന ആണേൽ ഇതെപ്പോ എന്ന രീതിക്ക് ദേവനെ ഒന്ന് നോക്കി..... അയ്യോ എന്നിട്ട് ഇവിടെ നില്കുവാണോ മേഡം അകത്തേക്ക് വാ... വേണി ബഹുമാനത്തോടെ അലീനയെ ക്ഷണിച്ചു "" അലീന ദേവനെ നോക്കി ചെല്ലട്ടെയെന്ന് കണ്ണുകൊണ്ട് ചോദിച്ചു... ദേവൻ വേണ്ടായെന്നാ രീതിക്ക് അലീനയെ കണ്ണുരുട്ടി പേടിപ്പികുന്നുണ്ട്.... നീ പോയിക്കോ ഞാൻ കുട്ടികൊണ്ട് വന്നോളാം... ദേവൻ വേഗം വേണിയോട് പറഞ്ഞു """ മ്മ്മ് ശെരി വേഗം വരണേ.... അലീനയെ ഒന്ന് നോക്കി ചിരിച്ചിട്ട് വേണി അകത്തേക്ക് പോയി..... ആ പോയത് റാമിന്റെ മുറപ്പെന്നാണ് അല്ലെ.... വേണി പോയ വഴിയെ നോക്കികൊണ്ട് അലീന ദേവനോട് ചോദിച്ചു """ അതേല്ലോ..... എങ്ങനെ മനസിലായി ഓ അതാ ദേവേട്ടാ എന്ന വിളികേട്ടപ്പോൾ മനസിലായി.... പുച്ഛത്തോടെ അലീന പറഞ്ഞു ആ മനസിലായല്ലോ അപ്പൊ പിന്നെ ഇനി ഇവിടെ നിന്നിട്ട് ഒരു കാര്യം ഇല്ല... വേഗം പോകാൻ നോക്ക്...

ഇനി എന്നേ കണ്ടില്ലെകിൽ വേണി അന്വേഷിച്ച് വരും... എന്നെ കണ്ടില്ലെകിൽ ഭക്ഷണം പോലും കഴിക്കില്ല അവൾ.... പാവം... അലീനയെ ഒളികണ്ണാൽ നോക്കി കൊണ്ട് ദേവൻ പറഞ്ഞു """ അലീനയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...... ഓ ഭക്ഷണം ഒട്ടും കഴിക്കാത്തത് കൊണ്ടായിരിക്കും അങ്ങനെ വീർത്ത് ഇരിക്കുന്നത്.... അലീന ദേഷ്യത്തോടെ പറഞ്ഞു അലീനയുടെ സംസാരം കേട്ട് ദേവൻ കാറിൽ ചാരി നിന്ന് ചിരിക്കാൻ തുടങ്ങി... പെട്ടന്ന് ചിരി നിർത്തി ദേഷ്യം വന്ന് ചുവന്ന് നിൽക്കുന്ന അലീനയുടെ മുഖത്തേക്ക് തന്നെ ദേവൻ നോക്കി നിന്നും.... ദേവന്റെ ആ നോട്ടം താങ്ങാൻ കഴിയാതെ അലീന വേഗം തലകുനിച്ചു.... അതേയ് എന്നേ അകത്തേക്ക് ക്ഷണിക്കുന്നില്ലേ.... പെട്ടന്ന് എന്തോ ഓർത്തപോലെ അലീന റാമിനെ തോണ്ടി വിളിച്ചു..... ഓ പറച്ചിലും കേട്ടാൽ തോന്നും ക്ഷണിച്ചിട്ട ഇവിടെ വരെ വന്നതെന്ന്... പുച്ഛത്തോടെ ദേവൻ തിരിച്ച് ചോദിച്ചു """ ഈൗ... അലീന ദേവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു... ഇവിടം വരെ ക്ഷണിക്കാതെ വന്നില്ലേ.... ഇനി ക്ഷണിച്ചാലേ അകത്തേക്ക് ഞാൻ വരും.... കാറിൽ ചാരി നിന്ന് കൊണ്ട് അവൾ പറഞ്ഞു '" എന്നലെ തത്കാലം ക്ഷണിക്കുന്നില്ല മേഡം പോകാൻ നോക്ക്... കപട ദേഷ്യത്തിൽ പറഞ്ഞ് കൊണ്ട് ദേവൻ കാറിന്റെ ഡോർ തുറന്ന് കൊടുത്തു.....

അയ്യടാ അങ്ങനെ ഞാൻ ഇപ്പോ പോകുന്നില്ല.. ഇവിടം വരെ വന്നിട്ട് ആരെ കാണാതെ പോകനോ.. ഞാൻ അകത്ത് കയറി എല്ലാവരെ കണ്ട് സംസാരിച്ചിട്ടെ പോകുന്നുള്ളൂ.... മുന്നോട്ട് നടന്ന് കൊണ്ട് അലീന പറഞ്ഞു """ ഈ കുരിശ് മനുഷ്യനെ നാണം കെടുത്താൻ ഇറങ്ങിയേകുവാണോ... ഡീ നില്കാൻ.... ദേവൻ വേഗം അലീനക്ക് പുറകേ പോയി അവളെ പിടിച്ച് വലിച്ച് കാറിന്റെ അടുത്തേക്ക് കൊണ്ട് വന്നു.... റാം എന്താ ഈ ചെയുന്നത്.... പേടിയോടെ അലീന ചോദിച്ചു ഞാനൊന്നും ചെയ്തില്ലല്ലോ... ചെയ്യാൻ പോകുന്നെയുള്ളു... ഒര് കള്ളച്ചിരിയോടെ ദേവൻ പറഞ്ഞു എന്താ.... പേടിയോടെ അലീന ചോദിച്ചു നീ എങ്ങോട്ടാ ഈ ചാടിക്കേറി പോകുന്നത്... ദേവൻ അലീനയുടെ കൈ പിടിച്ച് തിരിച്ചുകൊണ്ട് ചോദിച്ചു ആ റാം എനിക്ക് കൈ വേദനിക്കുന്നു... അത് സാരല്ല കുറച്ച് വേദനിക്കട്ടെ.... ഒന്നുടെ അവളുടെ കൈ പിടിച്ച് ചിരിച്ചുകൊണ്ട് ദേവൻ പറഞ്ഞു """ അലീനകണേൽ നന്നായി കൈ വേദനിക്കുന്നുണ്ടായിരുന്നു ..... എന്താ നിന്റെ ഉദ്ദേശം.... പറ.... ചെറുതായി കൈ അയച്ച് കൊടുത്ത് കൊണ്ട് ദേവൻ അലീനയോട് ചോദിച്ചു """ അത് അച്ഛനെ അമ്മയെ കാണാൻ.... ആരുടെ അച്ഛനെ അമ്മേയെ കാണാൻ... ദേവൻ അലീനയുടെ അടുത്തേക്ക് ഒന്നുടെ ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു ദേവൻ അത്രയും അടുത്ത് നിന്നപ്പോൾ അലീന ഒന്ന് പതറി...

അവൾക്ക് ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി """ ദേവന്റെ നോട്ടം പെട്ടന്ന് അലീനയുടെ പിടക്കുന്ന കണ്ണിലേക്ക് തന്നെയായി... ആ കണ്ണുകളിൽ തന്നോടുള്ള പ്രണയം മാത്രമേയുള്ളുവെന്ന് ദേവന് ആ നിമിഷം തോന്നി.... """ അലീനയുടെ കൈയിൽ മുറുകിരുന്ന ദേവന്റെ കൈ പതിയെ അഴിഞ്ഞ് അവളുടെ ഇടുപ്പിൽ അമർന്നു... അലീന പെട്ടന്ന് ഒന്ന് ഉയർന്നു പൊങ്ങി... ആ നിമിഷം ദേവന്റെ കണ്ണ് അവളുടെ വിറക്കുന്ന ചുണ്ടിൽ തന്നെ തങ്ങിനിന്നു ദേവൻ പയ്യെ കുനിഞ്ഞു ആ ചുണ്ടിൽ ഒന്നും മുത്തി.... അലീനക്ക് ഒരു നിമിഷം അവളെ തന്നെ നഷ്ടമാകുന്ന പോലെ തോന്നി... പെട്ടന്ന് തോന്നിയ ഉൾപ്രരണയിൽ അലീന ദേവനെ ചെറുതായി ഒന്ന് തള്ളി.... അപ്പോഴാണ് ദേവന് താൻ എന്താ ഇത്ര നേരം ചെയ്തത് എന്ന ഓർമ്മ വന്നത്.... അലീനയുടെ മുഖത് നോക്കാൻ അവന് വല്ലാത്ത ചമ്മൽ തോന്നി... അലീനയുടെ അവസ്ഥയും മറിച്ചാലായിരുന്നു.... ഞാൻ...ഞാൻ പോകുവാ... ദേവനോട് പറഞ്ഞിട്ട് അലീന വേഗം കാറിൽ കയറി പോയി... അലീന പോയിട്ടും കുറച്ചു നേരം കൂടി ദേവൻ അവിടെ തന്നെ നിന്നും.... ദേവൻ ചിന്തിക്കുവായിരുന്നു തനിക്ക് എന്തുപറ്റിയെന്ന്... വെറുപ്പോടെയാല്ലാതെ അവളെ നോക്കിട്ട് ഇല്ല പക്ഷെ അവൾ അരികിൽ നിൽകുമ്പോൾ മനസ്സ് കൈവിട്ടു പോകുന്നു....

ഫങ്ക്ഷൻ ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയിട്ടും ദേവന്റെ മനസ്സ് അലീനക്ക് അരികിൽ തന്നെയായിരുന്നു... പക്ഷെ പെട്ടന്ന് മുബൈ വെച്ച് അലീനയെ കണ്ട സാഹചര്യം ഓർമയിൽ വന്നപ്പോൾ മനസ്സിൽ വീണ്ടു അവളോട്‌ വെറുപ്പ് കുമിഞ്ഞു കൂടി.... ഇല്ല അലീന നിന്നെ സ്നേഹിക്കാൻ ഒരു കരണം പോലും എനിക്കില്ല.... പക്ഷെ വെറുക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്... ഉറക്കത്തിലേക്ക് വീഴും മുൻപ് ദേവൻ മനസ്സിൽ പറഞ്ഞു """ ❤️❤️❤️❤️❤️❤️❤️ ഇടക്ക് പുറത്ത് വെച്ച് ദേവൻ അലീനയെ കാണുമെങ്കിലും അവള് കാണാതെ അവൻ ഒഴിഞ്ഞു മാറി നടന്നു... ഇടക്ക് അവള് കണ്ട് സംസാരിക്കാൻ വേണ്ടി പുറകേ വന്നെങ്കിലും കാണാത്ത രീതിയിൽ ദേവൻ വേഗം മറികളഞ്ഞു... വിഷ്ണു കൂടി വന്നതിൽ പിന്നെ ചെമ്പകമംഗലത് ഒരു ഉത്സവം തന്നെയായിരുന്നു... ഇടക്ക് വേണിയും വരുമായിരുന്നു ആ സന്തോഷത്തിൽ പങ്ക്ചേരാൻ... ദേവനായിരുന്നു ഏറ്റവും കൂടുതൽ സന്തോഷം കൂടെപ്പിറപ്പിനെ പോലെ രണ്ട് അളിയന്മാരെ കിട്ടി..... വിഷ്ണു ഇപ്പോ ശേഖരന്റെ കൂടെ ഓഫീസിൽ പോകുകയും വരുണിന്റെ കൂടെ ഫയൽ ഒക്കെ ചെക്ക് ചെയുകയും ചെയുന്നുണ്ട്.... വിഷ്ണു ഓഫീസിൽ പോകാൻ തുടങ്ങിയപ്പോൾ ഹരിക്കും ദേവനും സന്തോഷമായി... ഇനി ഓഫീസ് കാര്യങ്ങൾ ഒക്കെ വിഷ്ണുവിനെ ഏൽപ്പിച്ചാൽ മതിയെന്ന് ഹരി ദേവനും അച്ഛനോട് ഒരേപോലെ പറഞ്ഞു......

പിറ്റേ ദിവസം രാവിലെ ദേവൻ ചായ കുടിച്ചുകൊണ്ട് ബാൽകാണിയിൽ ഇരിക്കുവായിരുന്നു ദേവൻ..... ദേവ..... എന്താ അച്ഛാ..... നീ ഇന്ന് എവിടേലും പോകുന്നുണ്ടോ.... ഇല്ല അച്ഛാ എന്തേയ്.... എന്നാൽ നീ നിർമ്മല റിസോട്ട് വരെ ഒന്ന് പോകണം... അവിടെ പോയി ഒരു 8 " റൂം ബുക്ക്‌ ചെയ്യണം... നമ്മുടെ ഓഫീസ് മീറ്റിംഗ് വരുന്നവർക്ക് വേണ്ടിയാ.. വേറെ ഒരു റിസോർട്ടിൽ റൂം പറഞ്ഞതാ പക്ഷെ അവിടെ വേറെന്തോ ഒരു ഫങ്ങ്ഷൻ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു.... മാളുവിന്റെ ഫങ്ങ്ഷൻ നടന്നത് നിർമ്മലയിൽ അല്ലേ .. നല്ല റൂം ഒക്കെ ഉണ്ട് അവിടെ.... നീ ഒന്ന് പോയിട്ട് വാ... ഇപ്പോ വേണ്ട കുറച്ച് കഴിഞ്ഞ് മതി..... ശെരിയച്ച..... കുറച്ച് നേരം കൂടി കഴിഞ്ഞ് ദേവൻ നിർമ്മലയിലേക്ക് പോകാൻ വേണ്ടി ഇറങ്ങി..... അവിടെ ചെന്ന് കാർ പാർക്ക്‌ ചെയ്ത് റിസപ്ഷനിൽ പോയി റൂമിന്റെ കാര്യം പറഞ്ഞു..... Sir, റിസപ്ഷൻ ഉള്ളയാൾ ദേവനെ വിളിച്ചു യെസ്, സാർ 4th ഫ്ളോറിലും 5th ഫ്ളോറിലും ആയിട്ടാണ് റൂം ഉള്ളത്.... ഓക്കേ, എനിക്ക് റൂം ഒന്നും പോയി കാണാമോ.... ഓ തീർച്ചയായും ഒന്നും വെയിറ്റ് ചെയ്യണേ സാർ..... ഓ ചെയാം..... 'ഹലോ വിനോയിയോട് ഒന്ന് വരാൻ പറയൂ.... റിസപ്ഷൻ ഉള്ളയാൾ ഫോൺ എടുത്ത് ആരെയോ വിളിച്ച് പറഞ്ഞു """ സാർ എന്നേ വിളിച്ചിരുന്നോ... അങ്ങോട്ടേക്ക് വന്ന് കൊണ്ട് ഒരു പയ്യൻ ചോദിച്ചു....

ആ വിനോയ് നീ ഈ സാറിന്റെ കൂടെ പോയി 4&5th ഫ്ലോറിലെ റൂംസ് ഒക്കെ ഒന്ന് കാണിച്ചു കൊടുക്ക്..... ശെരി... സാർ വരും,,, വിനോയ് ദേവനെ കൊണ്ട് പോയി റൂംസ് ഒക്കെ കാണിച്ചു കൊടുത്തു.... ദേവന് അവിടുത്തെ റൂംസ് ഒക്കെ ഇഷ്ട്ടമായി.... റൂം ഒക്കെ കണ്ട് താഴേക്ക് ഇറങ്ങുമ്പോഴാണ് ഒരു റൂമിലേക്ക് കയറി പോകുന്ന അലീനയെ ദേവൻ കാണുന്നത്....അകത്ത് നിന്ന് ഒര് ആണിന്റെ സൗണ്ട് ദേവൻ കേട്ടു.... ദേവന് പെട്ടന്ന് ദേഷ്യം ഇരച്ചു കയറി... അലീന പോയ റൂമിലേക്ക് തന്നെ ദേവൻ നോക്കികൊണ്ട് നിന്നും.... സാർ, എന്താ നോക്കുന്നത്...??? അത് ഇപ്പോ ആ റൂമിലേക്ക് കയറിപോയത് എനിക്ക് അറിയുന്ന കുട്ടിയാണ്... അത് കൊണ്ട് നോക്കിയതാ... ദേവൻ പറഞ്ഞു ഓ സാറിന് അറിയുമോ അലീന മേഡതെ... മേഡം ഇവിടെ വരുമ്പോൾ താമസിക്കുന്നത് ഈ റൂമിലാ... മേഡത്തിന് പിന്നെ ഇവിടെ ഏത് റൂമിൽ വേണേലും താമസിക്കാലോ... ആരും ഒന്നും പറയില്ല... വിനോയുടെ സംസാരം കേട്ടപ്പോൾ ദേവന് തരിച്ചു കയറി... അപ്പൊ അവൾ ഇവിടെ സ്ഥിരം വരാറുണ്ട്...കണ്ട ഹോട്ടല് നിരാങ്ങതെ ഇവൾക്ക് വീട്ടിൽ തന്നെ ഇരുന്നാൽ എന്താ കുഴപ്പം.... ഇനി എന്റെ മുന്നിലേക്ക് വരട്ടെ അടിച്ചു കരണം പുകകണം... ദേവൻ മനസ്സിൽ അത്രയും പറഞ്ഞിട്ടു താഴേക്ക് പോയി......

താഴെ എത്തി റൂം നല്ലതാ അത് തന്നെ മതിയെന്ന് പറഞ്ഞു... അപ്പോഴാണ് അവിടേക്ക് ഒരു ചെറുപ്പകാരൻ വന്നത്..... സ്ക്യൂസ്‌മി.... പറഞ്ഞോളൂ സാർ, ഞാൻ അലീനയുടെ ഫ്രണ്ട്ണ്.... ആ സാർ, മേഡം പറഞ്ഞിരുന്നു ഒരാൾ വരുമെന്ന്.... 5th ഫ്ലോർ റൂം നമ്പർ 507 ഓക്കേ താങ്ക്യു..... വെൽക്കം സാർ, ഒര് ചിരിയോടെ ആ ചെറുപ്പക്കാരൻ ലിഫ്റ്റിലേക്ക് കയറിപ്പോയി """ അതുടെ കണ്ടപ്പോൾ ദേവന് പിന്നെ അവിടെ നില്കാൻ തോന്നിയില്ല.... അവിടുത്തെ കാര്യങ്ങൾ ശെരിയക്കി വേഗം തന്നെ അവൻ അവിടുന്ന് ഇറങ്ങി... വീട്ടിൽ എത്തിയിട്ടും ദേവന്റെ മനസ്സ് ആ റൂമിലേക്ക് കയറി പോകുന്ന അലീനയിൽ തന്നെയായിരുന്നു... എന്തക്കയോ ആലോചിച്ച് ദേവൻ പയ്യെ ഉറക്കത്തിലേക്ക് പോയി..... """" പിറ്റേന്ന് നേരത്തെ തന്നെ ദേവൻ എണിച്ചും... താഴേക്ക് ചെന്നപ്പോൾ ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു.... ദേവ എന്റെ ഹോസ്പിറ്റൽ വേക്കൻസി ഉണ്ട് നിനക്ക് ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടോ...??? ദേവനെ കണ്ട ഹരി ചോദിച്ചു """ അത് ഹരിയേട്ടാ രണ്ട് മാസം കൂടി കഴിയട്ടെ എന്നിട്ടു ജോയിൻ ചെയാം.... മ്മ്മ് ശെരി """ ദേവു ഞാൻ ഇറങ്ങുവാ... ശെരി ഹരിയേട്ടാ പോയിട്ടു വാ.... എന്നാൽ ഞാനും ഇറങ്ങുവാ മാളു... ഹരിയേട്ടാ എന്റെ ബൈക്കിന് ചെറിയൊര് പ്രോബ്ലം ഞാനും കൂടെ വരുവാ..... ആണോ എന്നാൽ നീ എന്നെ ഹോസ്പിറ്റലിൽ ഇറക്കിയിട്ട് കാർ കൊണ്ട് പോയിക്കോ...

വൈകുന്നേരം നീ ഇറങ്ങുമ്പോൾ അങ്ങോട്ടേക്ക് വന്നാൽ മതി... ഹരി വിഷ്ണുവിനോട് പറഞ്ഞ് അവനെക്കൊണ്ട് പോയി.... കുറച്ച് കഴിഞ്ഞപ്പോൾ ചെമ്പകമംഗലത്തിന് വരുണിന്റെ കാർ വന്ന് നിന്നും.... അതിൽ നിന്ന് വിജയനും വരുണും ശാരദയും ഇറങ്ങി വന്നു.... സിറ്ഔട്ടിൽ ഇരുന്ന ശേഖരനും ലളിതകും അവരെ കണ്ട് സന്തോഷമായി... മാളുവിന്റെ മാര്യേജ് ഫങ്ക്ഷൻ വന്നതാണ് അവർ.. വരുൺ ആണേൽ ഫങ്ക്ഷന് പോലും വന്നില്ല.... അല്ല അളിയൻ ഇന്ന് ഓഫീസിൽ പോയില്ലേ.... അകത്തേക്ക് കയറിയ വിജയൻ ശേഖരനോട് ചോദിച്ചു """ ഞാൻ ഇന്ന് പോയില്ലെടോ... ഓഫീസിൽ വിഷ്ണു ഉണ്ട് എന്തേലും ആവിശം ഉണ്ടേൽ അവൻ വിളിക്കും.... ശേഖരൻ പറഞ്ഞു ആ വിഷ്ണു എല്ലാം നന്നായി ചെയുന്നുടാല്ലോ... വിജയൻ പറഞ്ഞു ആ.... അല്ല വരുൺ നീ എന്താ രണ്ട് ദിവസമായി ഓഫീസിലേക്ക് വരാത്തത്.... അത് അമ്മാവാ ഞാൻ കുറച്ച് തിരക്കിലായിരുന്നു... പിന്നെ ഇപ്പോ വിഷ്ണു ഉണ്ടല്ലോ അതാ ഞാൻ.... വിഷ്ണു ഉണ്ടാകിലും എല്ലാകാര്യത്തിലും നീ കൂടി വേണം കേട്ടല്ലോ.... വരുണിനെ പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിക്കാതെ ശേഖരൻ പറഞ്ഞു

""" ശെരി അമ്മാവാ..... അല്ല ശാരദേച്ചി വേണിമോൾ എവിടെ... വേണിയെ കുട്ടത്തിൽ കാണാത്തത് കൊണ്ട് ലളിത ശാരദയോട് ചോദിച്ചു """ അവൾ ഒരു ഫ്രണ്ട്ന്റെ വീട്ടിൽ പോയിരിക്കുവാ.... വൈകുനേരം ഇങ്ങോട്ടേക്ക് വരും... ഞങ്ങൾ നാളെയെ പോകുന്നുള്ളൂ... ആണോ എന്നാൽ അകത്തേക്ക് വാ... ലളിത ശാരദയെകൊണ്ട് അകത്തേക്ക് പോയി """ ശേഖരനും വിജയനും സിറ്ഔട്ടിൽ ഇരുന്നു വിശഷം പറയാൻ തുടങ്ങി..... അല്ല എട്ടത്തി പിള്ളേര് ഒന്നുല്ലേ ഇവിടെ.... വിഷ്ണു ഓഫീസിൽ പോയി.... ഹരി ആണേൽ ഹോസ്പിറ്റലും... ദേവന്റെ കൂടെ ഷോപ്പിങ് എന്ന് പറഞ്ഞു ഇറങ്ങിയതാ പെൺപിള്ളേർ... കുറച്ച് കഴിഞ്ഞ് എല്ലാവരും വരും.... വൈകുനേരമായപ്പോഴേക്കും വീട്ടിൽ എല്ലാവരും വന്നു.... ഒരുപാട് നാളുകൾക്ക് ശേഷമായിരുന്നു രണ്ട് കുടുംബകാരും ഒത്ത് ചേരുന്നത്... അത് കൊണ്ട് തന്നെ എല്ലാവർക്കും പറയാൻ ഒരുപാട് വിശേഷം ഉണ്ടായിരുന്നു..... ഇടക്ക് വേണിയുടെ നോട്ടം ദേവന് നേരയാകും.... ദേവൻ ഒരു ചിരിയിൽ അതിന് മറുപടി കൊടുക്കും.... മാളുനെ വിഷ്ണുനെ ഒരുമിച്ച് കാണുമ്പോൾ ഒക്കെ വരുൺ നോട്ടം മാറ്റിക്കളയും..... രാത്രി അത്താഴം ഒക്കെ കഴിച്ച് എല്ലാവരും കൂടെ ഒരുമിച്ചിരുന്നു സംസാരിക്കുവായിരുന്നു..... ദേവ നീയെന്ന ഹോസ്പിറ്റൽ ജോയിൻ ചെയുന്നത്.....

അത് വല്യച്ച രണ്ട് മാസം കൂടി കഴിഞ്ഞ്.... ഹരിയേട്ടന്റെ ഹോസ്പിറ്റൽ തന്നെ കയറണമെന്ന കരുതുന്നത്... മ്മ്മ് """ അല്ല അളിയാ പിള്ളേരുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണ്ടേ... രണ്ടും നമ്മുടെ പിള്ളേര് ആയത് കൊണ്ട് നമ്മുക്ക് ഇപ്പോ തന്നെ ഒരു തീരുമാനം എടുക്കാം.... വിജയൻ ശേഖരനോട് പറഞ്ഞു ''' നമ്മുക്ക് അടുത്ത മാസത്തേക്ക് ഒരു ഡേറ്റ് ഫിക്സ് ചെയ്തു നിച്ഛയം നടത്തി വെക്കാം... വേണിയുടെ ക്ലാസ്സ്‌ കഴിഞ്ഞിട്ട് കല്യാണം നടത്തം... അത് പോരെ... ശേഖരൻ എല്ലാവരോടും ചോദിച്ചു """ മക്കളെ നിങ്ങൾക്ക് എതിർ അഭിപ്രായം ഒന്നുമില്ലല്ലോ....വിജയൻ വേണിയോടും ദേവനോടും ചോദിച്ചു ദേവൻ വേണിയെ ഒന്നും നോക്കി അവൾ ആണേൽ നാണം കൊണ്ട് തല കുനിച്ചിരിക്കുവായിരിക്കുന്നു.... പെട്ടന്ന് ദേവന് വേണിയുടെ സ്ഥാനത്ത് അലീന ഇരിക്കുന്ന പോലെ തോന്നി... ദേവൻ വേഗം നോട്ടം മാറ്റി കുറച്ച് നേരം കൂടെ അവിടെയിരുന്നു അത് കഴിഞ്ഞ് പയ്യെ എണിച്ച് റൂമിലേക്ക് പോയി.... ദേവൻ പോയ പുറകേ വേണിയും എണീച്ചു പോയി ''''" റൂമിലെത്തിയ ദേവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു...

വേണിയുടെ സ്ഥാനത്ത് പലപ്പോഴും അലീനയെയാണ് കാണുന്നത്..... ദേവേട്ടാ... പെട്ടന്നാണ് പുറകിൽ നിന്ന് വേണി ദേവനെ വിളിച്ചത്..... ദേവൻ തിരിഞ്ഞു നോക്കി..... എന്ത് പറ്റി ദേവേട്ടാ വല്ലാതെ ഇരിക്കുന്നത്.... കല്യാണത്തിന് എന്തേലും താല്പര്യ കുറവ് ഉണ്ടോ..???? ഏയ്യ് അങ്ങനെ ഒന്നുല്ല.... ദേവേട്ടന്റെ മുഖം കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നില്ല..... അങ്ങനെ ഒന്നുല്ലഡി ഞാൻ അന്ന് നിന്നോട് പറഞ്ഞില്ലായിരുന്നോ... എനിക്ക് ഇഷ്ട്ടായിട്ട് തന്നെയാ കല്യാണത്തിന് സമ്മതിച്ചത്..... മ്മ്മ് """ വലിയ താല്പര്യം ഇല്ലാത്തപോലെ വേണി മൂളി...... അല്ല നീ എന്ന ഇനി തിരിച്ചു പോകുന്നത്.... ഞൻ രണ്ട് ദിവസം കഴിഞ്ഞ് പോകും.... ഇനി നിച്ഛയത്തിന്റെ ഡേറ്റ് അനുസരിച്ച് വരാം.... അപ്പൊ എന്നെ കൊണ്ടുവരാൻ ദേവേട്ടൻ വരണം... കേട്ടല്ലോ..... ഓ വന്നോളാം.... ബാഗ്ലൂർ പോയിട്ടും നിനക്ക് ഒരു മാറ്റം ഇല്ലല്ലോ.... നീ അവിടേയും കാച്ചിയ എണ്ണ തേച്ചാണോ നടക്കുന്നത് ദേവൻ വേണിയുടെ മുടിയിൽ പിടിച്ച് കൊണ്ട് ചോദിച്ചു """" ദേവേട്ടന് വേണ്ടിയാ ഞാൻ ഇങ്ങനെയായത്.... കുഞ്ഞ് നാൾ മനസിലേക്ക് കയറിയതാ ദേവേട്ടന്റെ ഈ മുഖം....പക്ഷെ അപ്പോൾ ഒക്കെ ദേവേട്ടന് ഞാൻ മാളൂനെ പോലെയായെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി..... എന്നിട്ടും ദേവേട്ടന്റെ ഇഷ്ടത്തിന് ജീവിക്കാനായിരുന്നു എനിക്ക് ഇഷ്ട്ടം....

അത് കൊണ്ട നീണ്ട് കിടക്കുന്ന ഈ മുടി മുറിച്ച് കളയാത്തത് പോലും... അല്ലാതെ എനിക്ക് ഇഷ്ട്ടം ഉണ്ടായിട്ടല്ല.... അത്രക്ക് എനിക്ക് ഇഷ്ട്ട എന്റെ ഈ മുറച്ചെറുക്കനെ...ചിരിയോടെ കുറച്ചു നാണത്തോടെ വേണി പറഞ്ഞു പെട്ടന്ന് ദേവന് അലീനയുടെ മുടി ഓർമ്മ വന്നു അത് തോള് വരെ ഉള്ളു എങ്കിലും തനിക്ക് ഇഷ്ട്ടയത് അതാണ്...... പിന്നെ ദേവന് അധികനേരം വേണിയോട് സംസാരിക്കാൻ തോന്നിയില്ല... മനസ്സിൽ നിറയെ അവളാണ് താൻ വെറുക്കുന്ന പെണ്ണ്...... സമയം ഇത്രയുമായില്ലേ ഇനി നീ പോയി കിടന്ന് ഉറങ്ങിക്കോ.... ദേവൻ വേണിയെ പറഞ്ഞ് വിടാൻ നോക്കി..... മ്മ്മ് "" ശെരി ദേവേട്ടാ ഗുഡ് നൈറ്റ്‌.... ദേവന് ആണേൽ കിടന്നിട്ട് ഉറക്കം വരുന്നില്ലയിരുന്നു..... കണ്ണടക്കുമ്പോൾ ചിരിക്കുന്ന അലീനയുടെ മുഖമാണ് ഓർമയിൽ വരുന്നത്.... അവളോട് വെറുപ്പാണെന്നു ആയിരംവട്ടം വിളിച്ച് പറഞ്ഞാലും അങ്ങനെ അല്ലെന്ന് അവളെ കാണുന്ന ഒരേ നിമിഷവും മനസ് വിളിച്ച് പറയുന്നുണ്ട്...... നീ എന്തിനാണ് അലീന എന്റെ ജീവിതത്തിലേക്ക് വന്നത്....??? എനിക്ക് വെറുപ്പാണ് നിന്നോട് നിന്റെ ജീവിത രീതിയോട്... എന്റെ ഒരു ആഗ്രഹത്തിനും ഒത്തൊരു പെണ്ണല്ല നീ.... എന്റെ ജീവിതത്തിലേക്ക് ഒരിക്കലും നിനക്ക് വരാൻ കഴിയില്ല.... പിന്നെ എന്തിനാ എന്റെ സമാധാനം ഇല്ലാതാകാൻ വേണ്ടി നീ എന്റെ ഓർമയിലേക്ക് വരുന്നത്..

എനിക്ക് വെറുപ്പാണ് പെണ്ണെ നിന്നോട്... ഈ ദേവന്റെ മനസ്സിൽ ഒരു സ്ഥാനവും നേടിയെടുക്കാൻ നിനക്ക് കഴിയില്ല... ഒരേ തവണ കാണുമ്പോഴും നിന്നെ വെറുക്കാൻ നിയായി തന്നെ കാരണങ്ങൾ ഉണ്ടാകുന്നുണ്ട്.... ഇനിയും നിന്റെ ഓർമകൾ എന്നിലേക്ക് വരാതിരിക്കട്ടെ.... പിന്നെയും എന്തക്കയോ സ്വയം പറഞ്ഞ് കൊണ്ട് ദേവൻ ഉറക്കത്തിലേക്ക് പോയി.... പിറ്റേ ദിവസം ഒരു സൺ‌ഡേയായിരുന്നു രാവിലത്തെ ചായകുടി ഒക്കെ കഴിഞ്ഞ് എല്ലാവരും ഒരുമിച്ച് ഇരിക്കുവായിരുന്നു.... വരുണിന് എന്തോ ആവിശം ഉണ്ടെന്ന് പറഞ്ഞ് വരുൺ പുറത്തേക്ക് പോയി.... കൂടെ പോകാൻ വിജയൻ തുടങ്ങിയപ്പോൾ ശേഖരൻ സമ്മതിച്ചില്ല... ഇന്ന് കൂടെ നിൽക്ക്‌ നിച്ഛയത്തിന്റെ ഡേറ്റ് ഫിക്സ് ചെയ്തിട്ട് നാളെ പോകാമെന്ന് പറഞ്ഞു... അവസാനം വിജയൻ നാളെ പോകാന്നു സമ്മതിച്ചു..... വരുണിന്റെ കാർ മുറ്റത്ത് നിന്ന് പോയപ്പോൾ പകരം അങ്ങോട്ടേക്ക് വേറെ ഒരു കാർ വന്ന് നിന്നും.... കാറിന്റെ മുന്നിൽ പുത്തൻപുരക്കൽ എന്ന പേര് തെളിഞ്ഞ് കാണാമായിരുന്നു....വരുണിനെ യാത്രയാക്കാൻ നിന്ന അമ്മമാർ മുഖത്തോട് മുഖം നോക്കി....

പരിജയമില്ലാത്ത ആരോ ആണെന്ന് തോന്നുന്നു... ലളിത ശാരദയോട് പറഞ്ഞു ചെമ്പകമംഗലത്തിന് മുറ്റത്ത് നിർത്തിയ കാറിൽ നിന്നും ഒരു 65 വയസ് തോന്നിക്കുന്ന ഒരാൾ ഇറങ്ങി വന്നു.... ഒറ്റ നോട്ടത്തിൽ തന്നെ പ്രതാവി ആണെന്ന് പറയും.... അയാളുടെ കൂടെ രണ്ട് ചെറുപ്പക്കാർ കൂടെ ഇറങ്ങി വന്നു..... നമസ്കാരം ഞാൻ മാത്യൂസ് എന്നെ നിങ്ങൾക്ക് അറിയാൻ വഴിയില്ല.... ഇത് ചെമ്പകമംഗലം അല്ലെ.... അതേയ് അകത്തേക്ക് വരും ലളിത അവരെ അകത്തേക്ക് ക്ഷണിച്ചും... അകത്തേക്ക് വന്ന അവരെ കണ്ട് പരസപരം എല്ലാവരും മുഖത്തോട് മുഖം നോക്കി... ആർക്കും അവരെ അറിയില്ലായിരുന്നു..... നമസ്കാരം ഞാൻ മാത്യൂസ് പുത്തൻപുരക്കൽ.... ഇത് എന്റെ മുത്തമകനാണ് സണ്ണി.... ഇത് എന്റെ സഹോദരിയുടെ മകനാണ് ജസ്റ്റിൻ... മാത്യൂസ് സ്വയം പരിജയപെടുത്തുകയും കൂടെ ഉള്ളവരെ മറ്റുള്ളവർക്ക് പരിജയപെടുത്തികൊടുക്കുകയും ചെയ്തു....

സണ്ണി എല്ലാവരെ നോക്കി ഒന്ന് ചിരിച്ചു.... സണ്ണിയും മാത്യു നല്ല സന്തോഷത്തിലായിരുന്നു.... എന്നാൽ ജസ്റ്റിന്റെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.... ആരെ നോക്കി ചിരിക്കാനുള്ള അവസ്ഥയിലല്ല അവൻ ഉള്ളതെന്ന് എല്ലാവർക്കും തോന്നുന്ന രീതിയിലായിരുന്നു അവന്റെ നിൽപ്പ്..... നമസ്കാരം.... ഇരിക്കു..... ശേഖരൻ അവരോടു പറഞ്ഞു എനിക്ക് അങ്ങോട്ട് മനസിലായില്ല.... ശേഖരൻ ചെറിയ മടിയോടെ മാത്യുവിനോട് പറഞ്ഞു """ ഞങ്ങളെ അറിയാൻ വഴിയില്ല... ഇങ്ങോട്ടേക്ക് ആദ്യമായിട്ട വരുന്നത്... ഞങ്ങൾക്കും ആരെ അറിഞ്ഞുട ദേവനെ ഒഴികെ..... അത് പറഞ്ഞപ്പോൾ ദേവൻ ഒന്ന് ഞെട്ടി അവരെ നോക്കി..... പക്ഷെ എനിക്ക് നിങ്ങളെ കണ്ട ഓർമയില്ലല്ലോ.... ദേവൻ അവരോട് പറഞ്ഞു """" ഞാൻ അലീനയുടെ അപ്പനാണ്.... മാത്യൂസ് ചിരിയോടെ പറഞ്ഞു..... അലീന എന്ന പേര് കേട്ടപ്പോൾ ദേവന്റെ മുഖത്ത് ദേഷ്യം ഇരച്ച് കയറി.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story