പ്രണയ സ്വകാര്യം: ഭാഗം 11

pranaya swakaryam

രചന: ആദിത്യൻ മേനോൻ

 നന്ദൻ പെട്ടന്ന് തല ചുറ്റി വീണപ്പോ വാ പൊളിച്ചു നിന്നുപോയി.. എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം അവിടെ തന്നെ നിന്നുപോയി. അങ്ങനെ ഹരിനന്ദൻ എന്ന നന്മമരവും വീണോ? പതിയെ അവനരികിൽ ചെന്ന് കുനിഞ്ഞു നിന്നു. മൂക്കിനരികിൽ വിരൽ വച്ചു നോക്കി.. ശ്വാസമൊക്കെയുണ്ട് അപ്പൊ ചത്തിട്ടില്ല.. ഇപ്പൊ കാണാൻ പാവം കുട്ടിയെ പോലെയുണ്ട്. എന്നാൽ ബോധമുള്ളപ്പോൾ കടിച്ചു കീറാൻ വരുന്ന പട്ടിയെ പോലെയാണ് ഭാവം.. ഇനി ഇതിനെ എങ്ങനെ ബെഡിൽ എത്തിക്കും..? കുറേ നേരം ആലോചിച്ചു നിന്ന ശേഷം നന്ദന്റെ രണ്ട് കാലുകളും കയ്യിലെടുത്തു മെല്ലെ വലിക്കുവാൻ തുടങ്ങി.. ഹമ്മേ.. മുടിഞ്ഞ വെയിറ്റ്.. ഉരുട്ടിക്കേറ്റിയ ഇരുമ്പ് പിടിച്ചു വലിക്കുന്നത് പോലെയുണ്ട്. ഒരുപാട് പാടുപെട്ടാണ് ഹാളിന്റെ നടുവിലെങ്കിലും എത്തിച്ചത്.. പൊടുന്നനെ നന്ദന്റെ കണ്ണുകൾ പതിയെ തുറന്ന് വന്നു.. "താനെന്നെ എങ്ങോട്ടാ ഈ വലിച്ചോണ്ട് പോണേ?" നന്ദന്റെ ശബ്ദത്തിന് സാധാരണ ഉണ്ടായിരുന്ന ആ ഗൗരവമില്ലായിരുന്നു..

"കൊല്ലാൻ കൊണ്ട് പോകുവാ എന്തെ?" ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ട് പെണ്ണ് പറഞ്ഞു. "വിട്..." പതിഞ്ഞ ശബ്ദത്തിൽ നന്ദൻ മെല്ലെ എഴുന്നേറ്റ് താഴെ ഇരുന്നു. "ഒന്ന് സഹായിക്കാമെന്ന് വച്ച് ചെയ്തതാ.. അല്ലാതെ എനിക്ക് തന്നെ കയ്യിലെടുത്ത് കൊണ്ടുപോയി ബെഡിൽ കിടത്താൻ ഒന്നും പറ്റത്തില്ലല്ലോ.. സത്യം പറഞ്ഞാ തന്റെ തലമുടി പിടിച്ചു വലിച്ചുകൊണ്ട് പോകാനാ കരുതിയത്.. പിന്നെ തന്റെ നിഷ്കുകളെ പോലുള്ള മുഖം കണ്ട് പാവം തോന്നിയിട്ടാ കാലിൽ ഒതുക്കിയത്..." ഒരങ്കത്തിന് തുടക്കം കുറിക്കാനെന്നോണം പെണ്ണ് പറഞ്ഞുകൊണ്ടിരുന്നെങ്കിലും എല്ലാം കേട്ട് നിന്നതല്ലാതെ നന്ദൻ മറുത്തൊന്നും പറഞ്ഞില്ല. അവളുടെ നെറ്റി ചുളിച്ചു. സാധാരണ ഒന്ന് പറഞ്ഞാൽ അടുത്തതിന് കാലിൽ വാരി നിലത്തടിക്കുന്ന ടൈപ് ആണ്. ഇതിപ്പോ എന്ത് പറ്റി.. "താൻ തല ചുറ്റി വീണപ്പോ തന്റെ ഉള്ള ബോധവും പോയോ?" അവൾ പിന്നെയും ആവർത്തിച്ചു.

"ക്യാൻ യൂ പ്ലീസ് സ്റ്റോപ്പ്‌ ദിസ്‌? കുറേ നേരമായില്ലേ.. നിന്റെ നാവിനു ഇത്തിരി റസ്റ്റ്‌ കൊടുക്ക്." അതും പതുക്കെ ആണ് പറഞ്ഞത്. ബോധം വന്നപ്പോ അവന്റെ ഇങ്ങനെയുള്ള പെരുമാറ്റം കണ്ട് പെണ്ണ് മൂക്കത്ത് വിരൽ വച്ചു നോക്കി നിന്നു. അവളെ നോക്കാൻ കൂട്ടാക്കാതെ നന്ദൻ പതുക്കെ എഴുന്നേൽക്കുവാൻ ശ്രമിച്ചു. സഹായിക്കുവാൻ ശ്രമിച്ചപ്പോൾ വേണ്ടെന്ന് കൈ കാണിച്ചു. പിന്നെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല.. നന്ദൻ ശ്രമപ്പെട്ട് എഴുന്നേറ്റുകൊണ്ട് ഊരക്ക് കൈ കൊളുത്തു ബാൽക്കണിയിലേക്ക് നടന്നു പോയി. നീരുവിന്റെ സർപ്രൈസ് ഇതായിരുന്നുവെന്ന് അപ്പഴാണ് കത്തിയത്. ഇപ്പോഴേ അറിഞ്ഞത് അതുകൊണ്ട് ഒരു വീഴ്ചയിൽ തീർന്നു.. എന്നാലും.. ഒന്നും അങ്ങോട്ട് അംഗീകരിക്കാൻ പറ്റാത്ത പോലെ.. ആകെ ഒരു മന്ദത.. നെഞ്ചിന്റെ ഇടിപ്പ് ഇതുവരെ നിന്നിട്ടില്ല.. ഇതിനുള്ള ഡോസ് നീരുവിന് കൊടുക്കാമെന്നു കരുതിയാണ് മൊബൈൽ തിരഞ്ഞത്..

അപ്പോഴാണ് ഫോൺ തല ചുറ്റി വീണപ്പോ കയ്യിൽ നിന്നും താഴെ പോയതോർത്തത്.. പെട്ടന്ന് ഓടിച്ചെന്ന് ഹാളിലെത്തിയപ്പോൾ പെണ്ണ് താഴെ നിന്നും മൊബൈൽ എടുക്കുന്നത് കണ്ടു.. അവളുടെ കണ്ണുകൾ സ്ക്രീനിലേക്ക് വീഴുന്നതിന് തൊട്ടുമുന്നേ അവൻ ഓടിച്ചെന്ന് മൊബൈൽ തട്ടിപ്പറിച്ചുകൊണ്ട് അവളെ ഒരു നോട്ടം നോക്കിയിട്ട് തിരികെ നടന്നു.. "തലക്കടികിട്ടിയപ്പോ ഇയാൾക്ക് പ്രാന്തായോ? ഇതുപോലൊരു മൊരടൻ.." അവൾ പിറുപിറുത്തു... നന്ദൻ വേഗം ബാൽക്കണിയിലെത്തി നീരുവിന്റെ നമ്പർ ഡയൽ ചെയ്തു ഫോൺ ചെവിയിൽ വച്ചു... കുറച്ചു നേരത്തെ റിങ്ങിനു ശേഷം കാൾ അറ്റൻഡ് ചെയ്യപ്പെട്ടു.. "ഏട്ടാ...." കൊഞ്ചിക്കൊണ്ടുള്ള നീരുവിന്റെ ശബ്‌ദം കേട്ടു.. "പ്പാ.. കള്ള കുരുട്ടടക്കെ... നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ നിന്റെ എല്ലൊടിച്ച് ഞാൻ പട്ടിക്കിട്ട് കൊടുക്കുമെടീ പട്ടീ.. നിന്റെ കണ്ണ് രണ്ടും ഞാൻ ചൂഴ്ന്നെടുക്കുമെടീ മാക്കാച്ചീ... നിന്റെ തല തല്ലിപ്പൊട്ടിച്ച് ഞാൻ ഉപ്പിലിട്ട് വെക്കുമെടീ ചൊറിത്തവളെ..." രാത്രി നേരത്ത് നന്ദൻ വിളിച്ചു പറഞ്ഞ തെറികൾ എന്തിനെന്നറിയാതെ നീരു ഒച്ചവച്ചു കരയാൻ തുടങ്ങി...

"കരയാതെ വാവേ.." അവളുടെ കരച്ചിൽ കേട്ട് നന്ദന്റെ മനസ്സലിഞ്ഞു. "പ്പാ.. രാത്രി വിളിച്ചിട്ട് ഒരു തെറ്റും ചെയ്യാതിരുന്ന എന്നെ വായിൽ തോന്നിയ തെറിയെല്ലാം വിളിച്ചു കരയിപ്പിച്ചിട്ട് കരയല്ലേ ന്നോ....?" നീരു പറഞ്ഞു. "നിന്റെ ഓഞ്ഞ സർപ്രയ്സ് എന്താന്നൊക്കെ ഞാനറിഞ്ഞെടീ ഊളെ.... അതോണ്ടാ വിളിച്ചത്..." നന്ദൻ പറഞ്ഞപ്പോ നീരു ഒന്ന് പരുങ്ങിപ്പോയി... "എന്നോട് ഒരു വാക്ക് പറയായിരുന്നില്ലെടീ അവളാണ് ഇവളെന്ന്..." "അത് പിന്നെ.. ഏട്ടാ.. ഒരു മനസുഖം..." നീരു ഇളിച്ചുകൊണ്ട് പറഞ്ഞു. "നിന്റെ മനസുഖം.. പെങ്ങളായിപ്പോയി.. ഇല്ലേൽ പുളിച്ചത് ഞാൻ വിളിച്ചേനെ..." നന്ദൻ കലിയും വിറയലും അടക്കിക്കൊണ്ട് പറഞ്ഞു. "അയിനെന്താ ഏട്ടാ നല്ല കിളി പറപ്പിക്കുന്ന ട്വിസ്റ്റ്‌ ആയില്ലേ?" "തേങ്ങാക്കൊല.. എനിക്ക് നേരെ ചൊവ്വേ നിക്കാൻ പോലും പറ്റുന്നില്ല ഞെട്ടി വിറച്ചിട്ട്.. അവളുടെ ഒരു ട്വിസ്റ്റ്‌.." നന്ദൻ പിന്നെയും ആവർത്തിച്ചു..

"എന്താ ഏട്ടാ ഹാപ്പി ആകേണ്ട ടൈമിൽ ഏട്ടനിങ്ങനെ കലിപ്പാകുവാണോ? ഏട്ടന് ഏട്ടന്റെ ദുർഗയെ കിട്ടിയില്ലേ ഇപ്പോ?" "ഹാപ്പിയാകേണ്ട ടൈമോ? ഇനിയാണ് നീരൂ പ്രശ്നം തുടങ്ങുന്നത്.. ദുർഗ എന്ന പെണ്ണിനോട് എനിക്ക് പ്രണയമാണ്.. പക്ഷെ അഞ്ജലി എന്ന പെണ്ണിനോട് എനിക്ക് വെറുപ്പും.. നാളെ അവളെല്ലാം അറിയുമ്പോ അവൾക്കും ഇതുപോലെ തന്നെയാവും തോന്നുക.. എന്നോടുള്ള ദേഷ്യം അവളുടെ കണ്ണുകളിൽ ഞാൻ കാണാറുണ്ട്..." നന്ദൻ പുറത്തെ കാഴ്ചകളിലേക്ക് നോക്കിക്കൊണ്ട് പതുക്കെ പറഞ്ഞു... "ഏട്ടനെന്താ ഈ പറയുന്നേ?" നീരു ചോദിച്ചു.. അഞ്ജലി എന്ന പെണ്ണിനെ ആദ്യമായി കണ്ടത് മുതല് ഇന്ന് അവൾക്കൊപ്പം താമസിക്കുന്നത് വരെയുള്ള കാര്യങ്ങൾ നന്ദൻ അവൾക്ക് വിശദമായി പറഞ്ഞു കൊടുത്തു... "ഏട്ടാ... നിങ്ങൾ തമ്മിൽ ഇത്രയും ശത്രുത ഉള്ള കാര്യം എനിക്കറിയില്ലായിരുന്നു.. അഞ്ജലി അന്ന് നമ്മടെ ഫ്ലാറ്റിന്റെ കാര്യയും ഏട്ടൻ രാത്രി പാട്ട് ഉറക്കെ വെക്കുന്ന കാര്യവും മാത്രമേ എന്നോട് പറഞ്ഞുള്ളൂ.. ഇത്രയും പ്രശ്നത്തിലാണ് കാര്യങ്ങൾ എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ അപ്പൊ തന്നെ എല്ലാം തുറന്ന് പറഞ്ഞിരുന്നേനെ.. ഇതിപ്പോ...."

നീരുവിന്റെ ശബ്ദം നേർത്തതായി തോന്നിയപ്പോൾ നന്ദന് നോവ് തോന്നി.. "സാരമില്ല.. തല്ക്കാലം ഇതിങ്ങനെ പോട്ടെ.. അവളൊന്നുമറിയണ്ട.. നീ എത്രയും പെട്ടന്ന് ഇങ്ങോട്ട് വാ.. എന്നിട്ട് നീ തന്നെ ഈ സർപ്രൈസ് പൊളിച്ചോ.. അതുവരെ ഞങ്ങളിങ്ങനെ ശത്രുക്കളായി തുടർന്നോളാം.." നന്ദൻ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് പറഞ്ഞു. "ഏട്ടാ അത്..." "നീരൂ.. ഇപ്പൊ അവളോട് ഞാനാണ് അവളുടെ ജീബേട്ടൻ എന്ന് നീയോ ഞാനോ പറഞ്ഞാൽ അറ്റാക്ക് വന്ന് അവളുടെ കാറ്റ് പോയെന്നിരിക്കും.. അതോണ്ട് നീ വന്നിട്ട് നമുക്കവളെ പതിയെ പറഞ്ഞു മനസ്സിലാക്കിക്കാം....." നന്ദൻ പറഞ്ഞു.... 🌺🥀🌺🥀🌺🥀🌺🥀🌺🥀 ഒരു ഭാവഭേദവുമില്ലാതെ അവൻ ഹാളിലെത്തി.. അവളപ്പൊഴെക്ക് ഡ്രസ്സ്‌ മാറി എത്തിയിരുന്നു.. "താനെവിടെയാ കിടക്കുന്നെ?" കണ്ണു കൂർപ്പിച്ചുകൊണ്ട് പെണ്ണ് ചോദിച്ചു.. "ഞാൻ.. ദേ.. ബെഡിൽ... അല്ലാണ്ടെവിടെ?" നന്ദൻ ബെഡ്റൂമിലേക്ക് കൈ ചൂണ്ടിയിട്ട് പറഞ്ഞു. "അയ്യടാ... അപ്പൊ പിന്നെ ഞാനെവിടെ കിടക്കും? തന്റെ തലയിലോ? താൻ താഴെ കിടന്നോണം.. മനസ്സിലായല്ലോ.." "ശരി ശരി.. ഓക്കേ..."

കൈ കൂപ്പിക്കൊണ്ട് അവൻ സമ്മതിച്ചു കൊടുത്തു. എന്നാലും ഒന്ന് ബോധം പോയപ്പോഴേക്കും അവനെങ്ങനെ ഇത്ര പാവമായി എന്ന ചിന്തയായിരുന്നു പെണ്ണിൽ.. വേഗം ബെഡിൽ പോയി കിടന്നു... കണ്ണുകളടച്ചൊന്ന് തുറന്നതും പെട്ടന്ന് അവിടമാകെ ഇരുട്ടായി.. "എന്തോന്നാ ഇത്..?" പെണ്ണ് വേഗത്തിൽ പേടിയോടെ ഞെട്ടി എഴുന്നേറ്റു.. "കണ്ണ് കണ്ടൂടെ.. കറന്റ് പോയത്.." നന്ദൻ സൗമ്യതയോടെ പറഞ്ഞു.. ഹമ്മേ... കേട്ടതും ഒന്ന് ഞെട്ടിപ്പോയി.. ഞെട്ടൽ ഇത്തിരി ഉറക്കെയും ആയിപ്പോയി. "എന്താടോ?" നന്ദന്റെ ചോദ്യം ഹാളിൽ നിന്നും ഉയർന്നു കേട്ടു. "എടൊ.. താനിപ്പോ എവിടെയാ നിക്കുന്നെ?" പെണ്ണിന് ആധികേറി തുടങ്ങി. അവളുടെ പരുങ്ങൽ കണ്ടപ്പഴാണ് നന്ദന് ഒരു കുസൃതി തോന്നിയത്.. "ഹമ്മേ.. ഭയങ്കര ചൂട്.. ഞാനീ ഷർട്ട്‌ ഒന്ന് അഴിച്ചോട്ടെ..." നന്ദൻ തമാശയുടെ പറഞ്ഞു.. "എടൊ... താൻ... താനെവിടെയാ നിക്കുന്നെ?" "എന്താ മോളൂസേ? ഒരു കറന്റ് പോയപ്പോഴേക്കും എന്നെ നിനക്ക് പേടിയായോ? ഭയങ്കര ഡയലോഗ് ആയിരുന്നല്ലോ കുറേ നേരമായിട്ട് മോള്.." നന്ദന്റെ വാക്കുകൾ കേട്ടതും പെണ്ണൊന്നു ഞെട്ടി..

"എടൊ... അവിടെ അനങ്ങാതെ തന്നെ നിന്നോണം.. എന്റെയടുത്തേക്കെങ്ങാനും വന്നാലുണ്ടല്ലോ... ഞാനിപ്പോ ഒച്ച വെക്കും..." വിറച്ചുകൊണ്ടുള്ള പെണ്ണിന്റെ വാക്കുകൾ കേട്ട് ചിരി പൊട്ടി... "ആഹാ.. എന്നിട്ട്? ഒച്ചവെച്ചിട്ട് നീ എന്തോ പറയും? ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നെന്നോ.. അപ്പൊ ഞാൻ പറയും നീയെന്നെ വിളിച്ചു വരുത്തിയതാണെന്ന്..." നന്ദൻ പറഞ്ഞു. "താൻ പോടോ പെണ്ണ് പിടിയാ....." പെണ്ണിന്റെ വാക്കുകൾ വിറയലോടെ മുറിഞ്ഞു പോകുവാൻ തുടങ്ങിയിരുന്നു. "പെണ്ണ് പിടിയനോ? നീ കണ്ടിട്ടുണ്ടോടീ ഞാൻ പെണ്ണു പിടിക്കുന്നത്? ഇല്ലല്ലോ? എങ്കിൽ ഞാനതിപ്പോ കാണിച്ചു തരാടീ..." നന്ദൻ അരികിലേക്കോടിയെത്തുന്ന ശബ്‌ദം കേട്ടു... അതോടെ ബെഡിൽ നിന്നും എഴുന്നേറ്റ് എങ്ങോട്ടെന്നില്ലാതെ ഓടാൻ തുടങ്ങുന്നതിനു തൊട്ട് മുൻപേ അവളുടെ ഇരുകൈകളും അവൻ തന്റെ കൈകൾ കൊണ്ട് പിടിച്ചുവച്ചു.. പതിയെ പതിയെ അവന്റെ നിശ്വാസം അവൾക്കരികിലേക്ക് അടുത്തുവരുന്നതറിഞ്ഞ് പ്രതികരിക്കുവാനാകാതെ പെണ്ണ് പതറിപ്പോയി.. നെഞ്ച് പടപടാ മിടിച്ചു തുടങ്ങി.. തൊണ്ടയിലെ വെള്ളം വറ്റിപ്പോയി. ഇരുട്ടിന്റെ അരണ്ട വെളിച്ചത്തിൽ അവളുടെ കണ്ണുകൾക്ക് തൊട്ട് മുന്നിലായി അവന്റെ കണ്ണുകളെ കണ്ടതും വിറച്ചിലോടെ പെണ്ണ് കണ്ണുകൾ ഇറുക്കിയടച്ചു...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story