പ്രണയ സ്വകാര്യം: ഭാഗം 20

pranaya swakaryam

രചന: ആദിത്യൻ മേനോൻ

പറഞ്ഞതൊന്നും വിശ്വസിക്കാതെ നീരു പോയപ്പോഴാണ് കട്ടിലിലിരുന്ന നന്ദേട്ടനെ ദേഷ്യത്തോടെ നോക്കിയത്. ആള് സഹിക്കാനാവാതെ ചിരിക്കുകയായിരുന്നു. ഒരിടി വച്ചു കൊടുക്കാനാണ് തോന്നിയത്. കോപത്തോടെ നന്ദേട്ടന്റെ നേർക്ക്‌ പാഞ്ഞടുത്തതും നന്ദേട്ടൻ കുതറി മാറിക്കൊണ്ടവളുടെ കൈ പിടിച്ചു കട്ടിലിലേക്ക് വലിച്ചിട്ടു. പെണ്ണൊന്നു കുതറാൻ നോക്കിയതും നന്ദേട്ടൻ അവൾക്ക് മുകളിലേക്ക് ചാഞ്ഞു വീണു.. "നന്ദേട്ടാ... വേണ്ടാ..." അവന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ടവൾ തല കുലുക്കി.. "ഈ പേടിയൊന്നും എന്റെ നേർക്ക് ചാടി വന്നപ്പോ കണ്ടില്ലെല്ലോടീ.." നന്ദേട്ടൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.. "അയ്യേ.. ഇവിടെ പിന്നേം തുടങ്ങിയോ?" ശബ്‌ദം കേട്ട് നന്ദേട്ടനൊന്ന് കിടന്ന കിടപ്പിൽ തിരിഞ്ഞു നോക്കി.. കതക് അടച്ചിട്ടില്ലായിരുന്നു നീരുവാണ്.. ഈ തക്കത്തിന് അഞ്ജലി വേഗത്തിൽ അവനെ തള്ളി മാറ്റിക്കൊണ്ട് എഴുന്നേറ്റു.. "നാത്തൂനെ.. ഇത് നീ വിചാരിക്കുന്ന പോലെയൊന്നുമല്ല...." അഞ്ജലി പറഞ്ഞുകൊണ്ട് നീരുവിന്റെ അരികിലേക്ക് ചെന്നു..

"ശരിയാ നാത്തൂ... ഇത് ഞാൻ വിചാരിക്കുന്ന പോലത്തെ പരിപാടിയെ അല്ല.. ഞാൻ ഇനിയും വളരേണ്ടിയിരിക്കുന്നു.. ഞാൻ പോണ്.. നിങ്ങള് കണ്ടിന്യൂ ചെയ്തോളൂ.. പിന്നെ ഈ കതക്കൊന്ന് ലോക്ക് ചെയ്യാൻ ശ്രദ്ധിക്കണേ.." അത്രയും പറഞ്ഞുകൊണ്ട് നീരു ഓടിപ്പോയി. അവൾ പോയപ്പോൾ പിന്നെയും ദേഷ്യത്തോടെ നന്ദേട്ടനെ നോക്കി. കട്ടിലിൽ മലർന്ന് കിടന്നു ചിരിയടക്കാൻ പാടുപെടുകയായിരുന്നു നന്ദേട്ടൻ.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 നീരു മുറിയിലെത്തി കതകടച്ചു.. കുളി നേരത്തെ കഴിഞ്ഞതാണ്. ഇനി ഡ്രസ്സ്‌ മാറണം.. മുത്തശ്ശി തന്ന പട്ടു പാവാടയാണ്. കണ്ണാടിക്ക് മുന്നിലേക്ക് ചെന്നുകൊണ്ട് ചെവിക്ക് പിന്നിലേക്ക് മുടിയൊതുക്കുന്നതിനിടെയാണ് പിന്നിൽ നിന്നും രണ്ട് കൈകൾ അവളുടെ ഇടുപ്പിലൂടെ വലയം ചെയ്യുന്നത്.. അവളൊന്ന് തുള്ളിക്കൊണ്ട് വെപ്രാളത്തോടെ കണ്ണാടിയിലേക്ക് നോക്കി.. "വിച്ചേട്ടൻ...." അധരങ്ങൾ മന്ത്രിച്ചപ്പോഴും ഉള്ളിലെ പിടപ്പ് മാറിയിരുന്നില്ല.. വിഷ്ണു ഒരു ചിരിയാലേ അവളുടെ തോളിലൊന്ന് മുത്തി.. "എന്തായിവിടെ? ആരേലും കണ്ടാ പിന്നെ ആകെ പ്രശ്നാവും.."

"അതിന് നീ ഡോർ ലോക് ചെയ്തതല്ലേ.." വിഷ്ണു അവളുടെ അഴിഞ്ഞു കിടക്കുന്ന മുടി കൈ കൊണ്ട് മുന്നിലേക്കെടുത്തിട്ടു.. "ഞാൻ മായമ്മയോട് ഡ്രസ്സ്‌ മാറ്റീട്ട് വേം വരാന്ന് പറഞ്ഞതാ.. കുറേ നേരമായിട്ടും കണ്ടില്ലേൽ മായമ്മയോ മുത്തശ്ശിയോ ഇങ്ങോട്ടെത്തും. ആകെ പ്രശ്‌നാവും.." നീരു പറഞ്ഞു തീർന്നതും കതകിന് പുറത്തുനിന്നും ഒരു മുട്ട് കേട്ടതും ഒരുമിച്ചായിരുന്നു.. "നീരു.... മോളെ കതക് തുറന്നെ.. കഴിഞ്ഞില്ലേ?" അപ്പുറത്ത് നിന്നും മുത്തശ്ശിടെ ശബ്‌ദം കേട്ടു.. "അയ്യോ.. ദേ മുത്തശ്ശി വന്നിരിക്കുന്നു.. ഞാൻ പറഞ്ഞതല്ലേ..." നീരു ഞെട്ടലോടെ പറഞ്ഞു. "നീ ടെൻഷൻ ആവാതേ പിന്നെ.. നീ ചെന്ന് ഡോർ തുറന്നിട്ട് എന്തെങ്കിലും പറഞ്ഞ് ഒഴിവാക്ക്‌, ഞാൻ ഡോറിന് പിന്നിൽ ഒളിച്ചു നിക്കാം..." വിച്ചുവേട്ടൻ പറഞ്ഞു. "കതക് തുറന്നാ മുത്തശ്ശി അപ്പൊ ഇടിച്ചു കേറി ഇങ്ങോട്ട് കേറും.." "എന്നാ നീ ഡ്രസ്സ്‌ മാറീട്ട് പൊക്കോ.. നീ പോയി കഴിഞ്ഞിട്ട് ഞാൻ പൊക്കോളാം.." വിഷ്ണു പറഞ്ഞു.

"അയ്യടാ.. ഉള്ളിലിരിപ്പെ.. ഒരൊറ്റ ആട്ട് വച്ചു തരും ഞാൻ..." "നീരൂ.. നീ അവിടെ ഇല്ലേ? കതക് തുറന്നെ.. എത്ര നേരായി ഞാൻ മുട്ട്ണ്.." മുത്തശ്ശി പിന്നെയും കതകിന് മുട്ടിക്കൊണ്ടിരുന്നു... "അയ്യോ.. ഞാൻ പെട്ടു..." നീരു തലയിൽ കൈ വച്ചു. "അതാ പറഞ്ഞെ.. വേം ഡ്രസ്സ്‌ മാറി നീ പൊക്കോന്ന്.." "നീരൂ.. ഉറങ്ങുവാണോ നീ?" "ദേ വരണ് മുത്തശ്ശി...." നീരു വേഗം വിളിച്ചു പറഞ്ഞുകൊണ്ട് വിഷ്ണുവിന്റെ രണ്ട് കയ്കളും പിടിച്ചു.. "എന്താടീ.. റൊമാൻസ് ഇപ്പോ തന്നേ വേണോ? പുറത്ത് മുത്തശ്ശിയുണ്ട്.." വിഷ്ണു നാണത്തോടെ ചോദിച്ചു.. "അയ്യന്റെടാ.. നിങ്ങക്ക് ഞാൻ റോമാൻസ് തരാം.. ബാ..." നീരു അവന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് ബെഡ്ഷീറ്റ് വലിച്ചൂരി അവന്റെ കൈ രണ്ടും വരിഞ്ഞു കെട്ടി.. "എടീ.. നീയെന്താടി ചെയ്യാൻ പോണേ?" വിഷ്ണു നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു. "അടങ്ങിയിരിക്കെടാ വിച്ചുമോനെ.." നീരു അവളുടെ ഷാൾ ഊരി അവന്റെ കണ്ണും കെട്ടി..

"എടീ മഹാപാപീ.. നിന്നോട് ദൈവം ചോദിക്കുമെടീ..." വിഷ്ണു പറഞ്ഞുകൊണ്ടിരുന്നെങ്കിലും അവളത് വക വെച്ചില്ല... "ആ എന്നോട് അങ്ങേരിങ് ചോദിക്കാൻ വരട്ടെ.. അങ്ങേരോട് എനിക്കും കുറച്ചു ചോദിക്കാനുണ്ട്.." "നീരൂ.. എന്തെങ്കിലും ഒന്ന് മിണ്ടെന്റെ കുട്ട്യേ..." മുത്തശ്ശി വിളിച്ചു പറഞ്ഞു... "ദേ മുത്തശ്ശി.. വരുവാ.. ഞാനൊന്ന് മാറ്റി തീർന്നോട്ടെ.." നീരു ഉറക്കെ പറഞ്ഞുകൊണ്ട് ഡ്രസ്സ്‌ മാറി പട്ടു പാവാട ഉടുക്കുവാൻ തുടങ്ങി.. അപ്പോഴാണ് ഒരു കുസൃതി തോന്നിയത്. പിന്നെയൊന്നും നോക്കിയില്ല.. ചാവാൻ കിടക്കുവാണേലും അടുത്തുള്ളവരെ കൊന്നിട്ടെ ചാവൂ എന്ന സ്റ്റാൻഡ് ആയതുകൊണ്ട് പെണ്ണ് മെല്ലെ പാട്ട് പാടാൻ തുടങ്ങി.. "ആഷിഖ് ബനായാ അപ്നെ.. ആഷിഖ് ബനായാ...." വിഷ്ണു ഒന്ന് പതറി.. അവനൊന്ന് നിന്ന് വിയർക്കുന്നത് കണ്ട് അവൾക്ക് ചിരി പൊട്ടി.. "നീരൂ.. അത് ശരി.. അതിന്റുള്ളിൽ ന്ന് പാട്ട് പാടിയിരിക്ക്യാ നീയ്?"

"ദേ വരണ് മുത്തശ്ശി.." നീരു ഡ്രസ്സ്‌ ധരിച്ച് റെഡിയായിക്കൊണ്ട് കതക് തുറക്കാൻ തിരിഞ്ഞപ്പോൾ കതകിന് മുന്നിൽ വിഷ്ണു ഉണ്ടായിരുന്നു.. വേഗം അവന്റെ കണ്ണിന്റെയും കയ്യുടെയും കെട്ടഴിച്ചു മാറ്റി. വിഷ്ണു പിണക്കത്തോടെ മുഖം തിരിച്ചു. "വഴി മാറെടാ മുണ്ടക്കൽ ശേഖരാ.." പതുക്കെ വിഷ്ണുവിന്റെ ചെവിയിൽ പറഞ്ഞപ്പോഴേക്ക് വിഷ്ണു തല തിരിച്ചു പെണ്ണിന്റെ കവിളത്തൊരുമ്മ കൊടുത്തു. അവളൊന്ന് ഞെട്ടി. വിഷ്ണു ചിരിയാലേ വഴി മാറിക്കൊടുത്തിട്ട് പോവാൻ പറഞ്ഞു.. ഇരു കവിളത്തും രണ്ട് തട്ട് തട്ടി ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ കതക് തുറന്നു.. "എത്ര നേരായി ന്റെ കുട്ട്യേ ഞാൻ നിക്കണ്.. പെണ്ണിന്റെ വീട്ടാര് എത്താറായി..." മുത്തശ്ശി അവളുടെ കൈ പിടിച്ചുകൊണ്ടു അവിടെ നിന്നും പോയി. ഈ തക്കത്തിന് വിഷ്ണു മുറിയിൽ നിന്നും ഇറങ്ങിക്കഴിഞ്ഞിരുന്നു.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 ഉമ്മറത്തെ കോലായയിൽ വധുവിന്റെ വീട്ടികാരെ കാത്തിരിക്കുകയായിരുന്നു എല്ലാവരും..

അഞ്ജലി നന്ദന്റെ ഒപ്പം തന്നേ നിന്നു.. നീരുവിന്റെ പിന്നിലായി വിഷ്ണുവും നിൽക്കുന്നുണ്ടായിരുന്നു.. ഒരു മഞ്ഞ ഷർട്ടും മഞ്ഞക്കരയുള്ള മുണ്ടുമായിരുന്നു നന്ദന്റെ വേഷം.. അഞ്ജലിയുടെ സാരി നീലയായിരുന്നു. നീരു ഉടുത്ത കറുത്ത പട്ടു പാവാടയുടെ അതേ നിറമുള്ള ടീ ഷർട് ആയിരുന്നു വിഷ്ണുവിന്റേത്.. "ദേ.. അവരാന്ന് തോന്നുന്നു.." മായമ്മ വിളിച്ചു പറഞ്ഞപ്പോഴാണ് എല്ലാർക്കും ആകാംഷയേറിയത്. എല്ലാവരെക്കാളും കൂടുതൽ ആകാംഷ കാശിയേട്ടനായിരുന്നു. കാർ ഉമ്മറത്ത് വന്നു നിന്നപ്പോൾ അച്ഛനും മായമ്മയും മുത്തശ്ശിയും ബാലൻ മാമയും ചേർന്ന് മുറ്റത്തേക്കിറങ്ങിച്ചെന്ന് അവരെ വരവേൽക്കുവാൻ തുടങ്ങി.. ഗായത്രി കാറിനു പിന്നിൽ നിന്നും ഡോർ തുറന്ന് ഇറങ്ങി വന്നു. "ദേവ്യേ.. ഫോട്ടോയിൽ കാണാൻ ഇത്രക്ക് ഭംഗിയില്ലായിരുന്നു.. ഇവള് നമ്മക്ക് ഒരു എതിരാളി ആകുവോ ഡീ..." ഗായത്രി മുറ്റത്തേക്കിറങ്ങി വന്നത് കണ്ട് നീരു അഞ്ജലിയുടെ തോളിൽ കയ്യിട്ടുകൊണ്ട് ചോദിച്ചു.. ഗായത്രി മുത്തശ്ശിയുടെയും അച്ഛന്റെയും മായമ്മയുടെയും കാൽ തൊട്ട് വന്ദിച്ചു..

"ഏട്ടാ.. ഇങ്ങനെ നോക്കല്ലേ.. ഏട്ടത്തി പേടിച്ചു പോവും.." കാശിക്കടുത്തു ചെന്നുകൊണ്ട് നന്ദൻ പറഞ്ഞപ്പോൾ കാശി നാണത്തോടെ മുഖം തിരിച്ചു. ഗായത്രിയെയും വീട്ടുകാരെയും അകത്തേക്ക് ആനയിച്ചിരുത്തിക്കൊണ്ട് എല്ലാവരും അവരെ ചുറ്റിനുമായി പൊതിഞ്ഞു.. തിരക്കൊന്നൊഴിഞ്ഞിട്ട് പരിചയപ്പെടാമെന്ന് കരുതി അഞ്ജലിയും നന്ദനും നീരുവും വിഷ്ണുവും കോലായയുടെ ഒരറ്റത്ത് നിന്നു.. ആളുകൾ ഒന്ന് ഒതുങ്ങിയപ്പോൾ ഗായത്രി തന്നേ അവരുടെ അടുത്തേക്കെത്തി.. "ഇതാണ് ഹരീടെ അഞ്ജലി അല്ലെ..." ഗായത്രി ചിരിച്ചുകൊണ്ട് അഞ്ജലിക്ക് കൈ കൊടുത്തു.. "എന്നെ എങ്ങനെ....?" അഞ്ജലി കൈ കൊടുത്തിട്ട് ചോദിച്ചു. "കാശിയേട്ടൻ വിളിച്ചപ്പോ പറഞ്ഞു.. ഞങ്ങടെ കെട്ടിന് മുന്നേ നിങ്ങടെ കെട്ട് കഴിഞ്ഞെന്ന്.. എനിവെയ്സ്, ഞാൻ ഗായത്രി.. ഗായത്രി വസുദേവ്..." "ഹായ്.. ഞാൻ അഞ്ജലി.. അഞ്ജലി മോഹൻ ദാസ്.." "നമുക്ക് വഴിയേ പരിചയപ്പെടാം.. പിന്നെ നീരു.. ഞാൻ നീരൂന്റെ കട്ട ഫാനാണ്. നീ പറയണ പോലെ 916 ഫാൻ.. നിന്റെ തല്ലുകൊള്ളിത്തരങ്ങളൊക്കെ കാശിയേട്ടൻ എനിക്ക് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു തരാറുണ്ട്..." ഗായത്രി നീരുവിന് കൈ കൊടുത്തുകൊണ്ട് പറഞ്ഞു.. "പിന്നെ ഇത്.. അഞ്ജലിടെ ബ്രദർ.. വിഷ്ണു.. അല്ലെ" ഗായത്രി വിഷ്ണുവിന് മുന്നിലേക്ക് നീങ്ങി.

"ഏട്ടതിക്ക് അറിയാത്തതായിട്ട് വല്ലതും ഉണ്ടോ?" നീരു ചോദിച്ചു. "ഇതേ എനിക്കറിയൂ.. ബാക്കിയെല്ലാം നമുക്ക് വഴിയേ അറിയാം ന്നേ.. ഞാനിനി ഇവിടെയല്ലേ.. നമുക്കെല്ലാവർക്കും കൂടെ അടിച്ചു പൊളിച്ചേക്കാം..." ഗായത്രി പറഞ്ഞിട്ട് കാശിയേട്ടന്റെ അടുത്തേക്ക് പോയി.. "നാത്തൂനെ.....?" "ഉം....?" "ഇവള് ശരിക്കും നമുക്കൊരു എതിരാളി ആകുവോ ടാ?" "എനിക്കും അങ്ങനൊരു തോന്നലില്ലാതില്ലാതില്ലാ......" 🌺🥀🌺🥀🌺🥀🌺🥀🌺🥀 തറവാടിന്റെ വടക്കേ ഭാഗത്തായിരുന്നു ശിവക്കാവ്.. ചുറ്റിനും വള്ളിചെടികൾ നിറഞ്ഞു നിന്നിരുന്നു. ചതുരകൃതിയിലുള്ള കാവിന്റെ നാല് ഭാഗത്തും താഴെക്കിറങ്ങുവാനുള്ള പടിക്കെട്ടുകളുണ്ടായിരുന്നു.. താഴെ നല്ല ആഴമുള്ള കുളമാണ്.. ആ കുളത്തിന് നടുവിലാണ് പൂജ നടത്തുന്നയിടം.. "വൗ... ഈ സ്ഥലത്തിന് ഒരുപാട് പാഴാക്കമുണ്ടാവുമല്ലോ..." അവിടെയെത്തിയതും അഞ്ജലി പറഞ്ഞു.. "നൂറ്റിപ്പതിനാല് വർഷത്തെ പഴക്കമുണ്ട് ഈ കാവിനും ഞങ്ങടെ തറവാടിനും.. തറവാട് അങ്ങിങായി പരിഷ്കരിച്ചു എന്നെ ഉള്ളു...." നന്ദൻ പറഞ്ഞു..

പെണ്ണിന്റെ മുഖത്ത് ആശ്ചര്യം പരന്നു... അവൾ കുളത്തിന് നടുവിലെ പൂജ ചെയ്യുന്നയിടത്തേക്ക് നോക്കി.. പടിക്കൽ നിന്നും കുളത്തിലൂടെ ഒരു ചെറിയ പാതയാണ് അവിടേക്കെത്തുവാൻ ഉപയോഗിക്കുന്നത്. രണ്ട് പൂജാരിമാർ നാഗ പ്രതിഷ്ഠ കഴുകി വൃത്തിയാക്കുന്നത് കണ്ടു.. "ആദ്യം പടിക്കെട്ടിറങ്ങീട്ട് വധുവും വരനും കാല് കഴുകിക്കോളൂ..." മുത്തശ്ശി പറഞ്ഞത് കേട്ടു. "നമ്മളാരും അങ്ങോട്ട് ഇറങ്ങില്ലേ?" അടുത്ത് നിന്ന നന്ദന്റെ ചെവിയിൽ പതുക്കെ ചോദിച്ചു. ഇല്ലെന്ന് നന്ദൻ തലയാട്ടി. "വധുവും വരനും പൂജാരികളും മാത്രം...." നന്ദൻ മറുപടി പറഞ്ഞു.. കാശിയും ഗായത്രിയും ചിരിച്ചുകൊണ്ട് കൈ പിടിച്ചു പടികളിറങ്ങിച്ചെന്നു. താഴത്തെത്തിയപ്പോൾ കാശി അവളെ മുറുകെ പിടിച്ചു. "സൂക്ഷിക്കണേ.. നല്ല വഴുക്കുണ്ട്.." കാശിയുടെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ടു ഗായത്രി കാല് കഴുകുവാനായി വെള്ളത്തിലേക്ക് കാലിറക്കാൻ ശ്രമിച്ചു.. പെട്ടന്നൊരു വലിയ ശബ്ദത്തിൽ വെള്ളത്തിനടിയിൽ നിന്നും അവർക്കരികിലേക്ക് ആരോ ഉയർന്നു വന്നു മുകളിലേക്ക് പൊന്തി.. ഗായത്രി ഉറക്കെ ഒച്ചവച്ചുകൊണ്ട് കാശിയുടെ നെഞ്ചിലേക്ക് മുഖം പൊത്തി.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story