പ്രണയ സ്വകാര്യം: ഭാഗം 3

pranaya swakaryam

രചന: ആദിത്യൻ മേനോൻ

"അതങ്ങ് പള്ളീൽ പോയി പറഞ്ഞാൽ മതി.. പിന്നെന്ത് കണ്ടിട്ടാ നാട്ടീന്നു പെട്ടീം കിടക്കേം എടുത്ത് ഇങ്ങോട്ട് കേറിപ്പോന്നത്? ഈ കോവിഡ് കാലത്ത് നിനക്ക്‌ റെന്റിനൊരു വീട് തിരയുന്നത് പോസിബിൾ ആയിട്ടുള്ള കാര്യമല്ല. ഇത് നീയൊന്ന് കണ്ണടച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.. നീ ഫോൺ വച്ചേ എനിക്ക് വർക്ക് ഉണ്ട്.." റൂമിലെത്തിയപാടെ ആദ്യം വിളിച്ചു കാര്യങ്ങൾ പറഞ്ഞത് വിഷ്ണുവിനെയാണ്. എന്നാൽ അവൻ ആ സമയത്ത് നിസ്സഹായനായിരുന്നു. "ആ തെണ്ടി ഫോൺ കട്ട് ചെയ്തു.. ഇനി എന്തുചെയ്യും? ഒക്കെ നീയൊരുത്തി കാരണമാ. താമസം തുടങ്ങീട്ട് ഇത്രേം നാളായിട്ടും താമസിക്കുന്ന വീടിന്റെ ഓണർ ആരാണെന്ന് അവൾക്ക് അറിയില്ല പോലും..." കുശുമ്പ് മുഖത്ത് വിരിയിച്ചുകൊണ്ടവൾ രേവതിയെ നോക്കി. "അതുകൊള്ളാം ഇപ്പൊ ഞാനായോ കുറ്റക്കാരി? ഇതിപ്പോ ഞാനറിഞ്ഞോ ആ കിളവൻ ഇതിന്റെ മാനേജർ ആണെന്നും മാറ്റവനാണ് ഓണറെന്നും? പിന്നെ.. അവൻ നിന്നോട് കൂടുതൽ ഒന്നും പറയാത്ത സ്ഥിതിക്ക് ഇതിങ്ങനെ തീർന്നെന്ന് കരുതിയാ മതി.. ജസ്റ്റ് ലീവ് ഇറ്റ്.."

"എന്നാലും ഞാനിനി അവന്റെ മുഖത്ത് എങ്ങനെ നോക്കും.. ഇയ്യോ.. ചമ്മി നാണംകെട്ട്..." താടിക്ക് കൈ കൊളുത്തി ആരോടെന്നില്ലാതെ പരിഭവത്തോടെ പറഞ്ഞു.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 കാലത്തെണീക്കുമ്പോൾ ഒൻപത് മണി കഴിഞ്ഞിരുന്നു. രേവതി തിരക്കിട്ട് ഡ്രസ്സ്‌ ഒക്കെ മാറി എങ്ങോട്ടോ പോകാൻ തയാറാവുന്നുണ്ടായിരുന്നു. "നീയിതെങ്ങോട്ടാ?" കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു. "അതുകൊള്ളാം.. എനിക്ക് ഓഫീസിൽ പോണ്ടേ?" കണ്ണാടിയിൽ നോക്കി മുടി ചീകിക്കൊണ്ട് രേവതി പറഞ്ഞു. "ആ.. ശരിയാല്ലേ..." എന്തൊക്കെയോ ആലോചിച്ചുകൊണ്ട് ഒന്ന് മൂളി. "ബൈ ദി വേ.. ഇന്നെന്താ പരിപാടി?" "ഇന്നെങ്ങോട്ടും പോണില്ല. എന്തോ എന്റെ മൂഡത്ര ശരിയല്ല.." "എന്താടാ? ഇന്നലത്തെ ഇഷ്യൂ ആണോ? നീയതിതുവരെ വിട്ടില്ലേ?" രേവതി അവൾക്കരികിൽ വന്നിരുന്നു. "ആണോന്ന് ചോദിച്ചാൽ ആണ്.. നീ പോയിട്ട് വാ, എന്നിട്ട് നമുക്ക് രാത്രി ഒരുമിച്ച് കറങ്ങാൻ പോവാം." "എന്നാ ഓക്കേ.. ഞാൻ പോകുവാണേ.. വല്ല ബോറടിയും തോന്നുവാണേൽ താഴെയെന്റെ വണ്ടി കിടപ്പുണ്ട് കേട്ടല്ലോ..."

രേവതി പറഞ്ഞുകൊണ്ട് ഡോർ തുറന്നു പുറത്തേക്ക് പോയി.. രേവതി പോയിക്കഴിഞ്ഞിട്ടും കുറച്ചു നേരം അവിടെ കിടന്നുറങ്ങി.. പിന്നെ പതുക്കെ എഴുന്നേറ്റ് ഫ്രഷ് ആയി കിച്ചനിലേക്ക് ചെന്ന് ഫുഡ്‌ എടുത്ത് കഴിച്ചു. ഇന്നലെ വന്നതിൽ പിന്നെ മൊബൈൽ എടുത്ത് നോക്കാൻ സമയം കിട്ടിയിട്ടില്ലായിരുന്നു. എടുത്തുനോക്കിയപ്പോൾ ഒരുപാട് നോട്ടിഫിക്കേഷൻസ് കണ്ട് കണ്ണ് തള്ളിപ്പോയി. മിക്കതും ഫേസ്ബുക് മെസ്സഞ്ചറിൽ നിന്നുമാണ്. പൊതുവെ മെസ്സഞ്ചറിൽ അതികം മെസേജുകൾ വരാറില്ലാത്തതാണ്. തുറന്ന് നോക്കിയപ്പോൾ 'വായനാലോകം' എന്ന് പേരുള്ള ഒരു ചാറ്റ് ഗ്രൂപ്പിലേക്ക് തന്നേ നിരഞ്ജന എന്ന ഒരു ഐഡി ആഡ് ചെയ്തിരിക്കുന്നത് കണ്ടു. ആ ഗ്രൂപിലുള്ളവരെല്ലാം തനിക്ക് അപരിചിതരായിരുന്നു. അതിലുള്ള ഐഡികൾ എല്ലാം ഫേക്ക് ഐഡികളും ആയിരുന്നു. തന്റേതും ഒരു ഫേക്ക് ഐഡി തന്നെയാണ്. അതിൽ താൻ അഞ്ജലിയല്ല, ദുർഗ കൃഷ്ണയാണ്.. മുഖം പേർളി മാണിയുടേതും.. ആദ്യം തോന്നിയത് നിരഞ്ജന അറിയാതെ കൈ തട്ടി തന്നെയും അതിൽ ആഡ് ചെയ്തതായിരിക്കുമെന്നാണ്.

അതുകൊണ്ടാണ് നിരഞ്ജനക്ക്‌ പേർസണൽ ആയി മെസേജ് അയച്ചത്. 'ഹായ്?' 'ഹെലോ ദുർഗാ..' നിരഞ്ജന ഓൺലൈനിൽ ഉണ്ടായിരുന്നതിനാൽ ഉടനെ റിപ്ലൈ വന്നു. 'താൻ എന്നെ ഒരു ഗ്രൂപ്പിൽ ആഡ് ചെയ്തിട്ടുണ്ടല്ലോ..' 'അതേലോ.. വായനാലോകത്തിലല്ലേ?' 'യെസ്....' 'അത് നിന്റെ പ്രൊഫൈലിലെ കുറേ എഴുത്തുകൾ എനിക്ക് ഒരുപാട് ഇഷ്ടായി. അപ്പൊ ഗ്രൂപ്പ് തുടങ്ങിയപ്പോ ഞാൻ കരുതി നിന്നെയും ആഡ് ചെയ്തേക്കാമെന്ന്... ' 'ആഹാ...' 'ആഡ് ആയിട്ട് നീ ഇതുവരെ ഗ്രൂപ്പിലേക്ക് വന്നില്ലല്ലോ...' 'ഞാനിപ്പൊഴാ കാണുന്നത് തന്നേ.. അതാ ഞാൻ വേഗം ആഡ് ചെയ്ത നിന്നെ കോൺടാക്ട് ചെയ്തത്. കൂടാതെ അവിടെ ഉള്ളവരെയൊന്നും എനിക്കറിയില്ലല്ലോ..' 'എനിക്കും അറിയില്ല.. എല്ലാവരും ഫേക്ക് ഐഡികൾ ആണ്. ചിലര് സ്വന്തം പേരും മറ്റു ഡീറ്റൈൽസും ഒക്കെ പറയുന്നുണ്ട്..' 'നിന്റെ പേര് നിരഞ്ജന എന്ന് തന്നേ ആണോ?' 'അതേ.. എന്റെ പേര് നിരഞ്ജന എന്ന് തന്നെയാ. എല്ലാരും സ്നേഹത്തോടെ ആണെങ്കിലും അല്ലെങ്കിലും നീരു എന്ന് വിളിക്കും.. തന്റെയോ?' 'എന്റെ പേര് അഞ്ജലി എന്നാ.. നീ ഗ്രൂപ്പിൽ ആരോടും പറയാൻ നിക്കണ്ട..

അവർക്ക് ഞാൻ ദുർഗ കൃഷ്ണ തന്നേ ആയിക്കോട്ടെ...' 'അടിപൊളി.. അപ്പൊ സെറ്റ്... ബൈ ദുബായ്, എന്നെപ്പോലെ സിംഗിൾ ആണോ?' 'അതേ.. ജന്മനാ സിംഗിൾ.. ഇനി നീ വേണം എനിക്കൊരു ചെക്കനെ കണ്ടെത്തിതരാൻ.. ഗ്രൂപ്പിൽ കാണാൻ കൊള്ളാവുന്ന വല്ലവന്മാരും ഉണ്ടോ..?' സങ്കടം നിറച്ച ഇമോജികൾ അയച്ചുകൊണ്ട് ചോദിക്കുമ്പോൾ ചിരി അസഹനീയമായി തോന്നി. വളരെ പെട്ടന്നായിരുന്നു നീരുവുമായി അടുത്തത്.. 'ഒരാളുണ്ട്.. എന്റെ ഏട്ടനാ.. സ്വന്തം ഏട്ടൻ.. ഐഡിയുടെ പേര് ജീവൻ കൃഷ്ണ എന്നാ.. നിനക്കെന്റെ ഏട്ടനെ ഞാൻ കെട്ടിച്ചു തരുന്നു..' 'നാത്തൂനേ... നിനക്കെന്നോട് ഇത്രക്ക് സ്നേഹമുണ്ടായിരുന്നോ?' കരയുന്ന കുറേ ഇമോജികൾ അയച്ചുകൊണ്ട് ചോദിച്ചു. 'എന്റെ സ്നേഹം നീയിപ്പോഴാണോ നാത്തൂനെ മനസ്സിലാക്കുന്നെ?' അവളുടെ റിപ്ലൈയും വന്നു.. 'എന്നാൽ ഞാൻ ഗ്രൂപ്പിൽ വന്ന് നോക്കട്ടെ....' വേഗം തന്നേ ഗ്രൂപ്പ് എടുത്ത് നോക്കിയപ്പോൾ അതിൽ നീരുവിന്റെ മെസേജ് വന്നത് കണ്ടു.. എല്ലാവരും ഓൺലൈനിൽ ഉള്ള സമയമായിരുന്നു. 'അതേയ്.. എല്ലാർക്കും എന്റെ നാത്തൂനേ പരിചയപ്പെടണ്ടേ?' 'നാത്തൂനോ?' 'നിന്റെ ജീവേട്ടൻ മാരീഡ് ആണോ?' 'നാത്തൂൻ ഗ്രൂപ്പിൽ ഉണ്ടായിട്ട് ഇപ്പഴാണോ പറയുന്നേ?' 'ജീവനും ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ?'

'എപ്പഴായിരുന്നു കല്യാണം?' ഒരുപാട് മെസേജുകൾ തുരുതുരെ വന്നത് കണ്ടപ്പോഴാണ് ഞങ്ങളൊരു തമാശയിലൂടെ നാത്തൂൻ ആയതാണെന്ന് ടൈപ് ചെയ്ത് തുടങ്ങിയത്.. പക്ഷെ അതിന് മുൻപേ നീരു അതിനെല്ലാം മറുപടി കൊടുത്തിരുന്നു. 'കഴിഞ്ഞ വർഷം ആയിരുന്നു കല്യാണം.. അടുത്ത മാസത്തേക്ക് ഒരു വർഷം ആകാറായി.. അല്ലെ നാത്തൂനേ?' നീരു തന്നേ മെൻഷൻ ചെയ്തുകൊണ്ട് ചോദിച്ചപ്പോൾ ആദ്യമൊന്ന് അമ്പരന്നു. 'ആ... അതെയതെ...' യഥാർത്ഥത്തിലോ ഇങ്ങനെയൊരവസരം കിട്ടുന്നില്ല.. തമാശക്കാണെങ്കിലും ഒരു കെട്ട്യോനായല്ലോ എന്ന ചിന്തയിൽ റിപ്ലൈ കൊടുത്തു. 'ദുർഗ എന്ന് തന്നെയാണോ ശരിക്കുള്ള പേര്?' ആരോ ചോദിച്ചു. 'അതേലോ...' അതും പറഞ്ഞ് നേരെ ചെന്നത് നീരുവിന്റെ ഇൻബോക്സിലേക്കാണ്. 'എന്ത് തള്ളാണ് നീരുവേ നീയവിടെ തള്ളിയിട്ടത്...' ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഒരു മനസുഖം.. അതേ ഞാനുദ്ദേശിച്ചിട്ടുള്ളു.. അങ്ങനെ ഒറ്റ ദിവസം കൊണ്ട് നീയെന്റെ നാത്തൂൻ ആയില്ലേ...' 'ഉഫ്.. നാത്തൂനേ.. എവിടായിരുന്നു ഇത്രേം കാലം...'

ഒപ്പമയച്ച ഇമോജികളിലെ ചിരികൾ മെല്ലെ അവരിലേക്കും പടർന്നു പിടിച്ചു. 'ജീവനെന്താ മെസേജുകൾ കണ്ടിട്ടും ഒന്നും മിണ്ടാതിരിക്കുന്നെ?' ഗ്രൂപ്പിൽ ആരുടെയോ മെസേജ് കണ്ടാണ് നാത്തൂന്റെ ആങ്ങളയും അതായത് ഇപ്പൊ തന്റെ കെട്ടിയോൻ എന്ന് പറയുന്നവനും ഇതൊക്കെ കാണുന്നുണ്ടായിരുന്നെന്ന് അറിഞ്ഞത്. 'ഡെയ് നാത്തൂനേ.. നിന്റെ ആങ്ങളക്ക് ഇതൊന്നും ഇഷ്ടമാവുന്നുണ്ടാവില്ല..' നേരെ നീരുവിന് മെസേജ് അയച്ചു. 'ഏയ്‌ അങ്ങനൊന്നുമില്ല.. ഇത് കിളി പോയതിന്റെയാ.. ഞാൻ ഏട്ടനോട് പറഞ്ഞിട്ട് വരാമേ...' അതും പറഞ്ഞ് നീരു ഏട്ടനെ വിളിക്കുവാനായി പോയി. ഇതിനിടക്കാണ് ജീവൻ കൃഷ്ണ എന്ന ആ പ്രൊഫൈൽ അവൾ വെറുതേ പരതി നോക്കുന്നത്. മുഖചിത്രമായി ശ്രീനിഷ് അരവിന്ദിന്റെ ചിത്രമായിരുന്നു.. 🌺🥀🌺🥀🌺🥀🌺🥀🌺🥀 "ഹലോ.. നീരു.. നീ എന്ത് തേങ്ങയാ ഗ്രൂപ്പിൽ തള്ളിക്കൊണ്ടിരിക്കുന്നെ?" നീരു ഏട്ടനെ വിളിച്ചതും ഒറ്റ റിങ്ങിൽ കാൾ അറ്റൻഡ് ആയി.. "അത് പിന്നെ.. നന്ദേട്ടാ.. നന്ദേട്ടൻ ഒന്ന് കൂടെ നിന്നാ മാത്രം മതി... ഒരു മനസുഖത്തിന്..." നീരു കൊഞ്ചാലോടെ നന്ദനോട് ചിണുങ്ങി. "എന്നാലും നീ ഇത്രേം തള്ള് എവിടുന്ന് പഠിച്ചെടുത്തെടീ കുരിപ്പേ?" "ദി ഗ്രേറ്റ്‌ മിസ്റ്റർ ഹരി നന്ദന്റെ പെങ്ങൾക്ക് കുറച്ച് തള്ള് ഒരലങ്കാരമല്ലേ ഏട്ടാ...." ഉറക്കെ ചിരിച്ചുകൊണ്ടവൾ പറഞ്ഞു..

"ഡീ ഡീ ഡീ... എന്റെ കയ്യീന്ന് അടി വാങ്ങിക്കും നീയേ.. അത് പോട്ടെ, ഏതാ ആ പെണ്ണ്?" "ദുർഗ.. റിയൽ നെയിം പറയത്തില്ല.. ഏട്ടൻ തന്നേ പോയി ചോദിച്ചോ.. ഭാര്യയുടെ പേര് അറിയാതിരിക്കുക എന്ന് പറയുന്നത് മോശമാണേ ഏട്ടാ.." "എടീ... നിർത്തിപ്പോടീ.." ഹരി നന്ദൻ ദേഷ്യത്തോടെ കാൾ കട്ട് ചെയ്തു.. പിന്നെ മെല്ലെ അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു. 'നീ വന്നോ വാവേ...' വേഗം ആദ്യം ഗ്രൂപ്പിൽ ഇങ്ങനെയൊരു മെസേജ് ഇടുകയാണ് ചെയ്തത്. ഇത് കണ്ടിട്ട് നീരുവിനെക്കാൾ ഞെട്ടിയത് അഞ്‌ജലിയാണ്. 'ജീബേട്ടാ....' അഞ്ജലി മടിച്ചുകൊണ്ട് മറുപടി കൊടുത്തു. ഇനി അവൾക്ക് പേർസണൽ ആയി മെസേജ് അയച്ചാലോ എന്നായി നന്ദന്റെ ചിന്ത. എന്തായാലും അയച്ചേക്കാമെന്ന് കരുതിയാണ് അവളുടെ പ്രൊഫൈൽ എടുത്ത് നോക്കിതുടങ്ങിയത്... 'അടിപൊളി.. ജീബേട്ടനും ജീബേട്ടന്റെ വാവയും.. ഇവര് കൊള്ളാല്ലോ..

അല്ല.. അപ്പൊ ദുർഗ ഇപ്പൊ ജീവന്റെ വീട്ടിൽ അല്ലെ?' ആരോ ചോദിച്ചു. എന്തുപറയണമെന്ന് ആലോചിച്ച ശേഷം അഞ്ജലി ഒരു ഉത്തരത്തിലെത്തി.. 'അല്ല... ഞാനിപ്പോ എന്റെ വീട്ടിലാ.. കുറച്ചു ദിവസം ഇവിടെ നിക്കാൻ വന്നതാ...' ഇനിയും അവിടെ നിന്നാൽ തള്ളി തള്ളി മറിഞ്ഞു വീഴുമോ എന്ന് കരുതിയാണ് നീരുവിനോട് ചാറ്റിയത്. അതിനിടയ്ക്കാണ് ജീബേട്ടന്റെ പേർസണൽ മെസേജ് വന്നത് കണ്ടത്... 'ജീവൻ കൃഷ്ണ സെന്റ് യു എ മെസേജ്'.. നോട്ടിഫിക്കേഷൻ കണ്ടതും ഉള്ളിലൊരു ആന്തൽ... പയ്യെ മെസേജ് തുറന്നു നോക്കി.. 'ഹായ് വൈഫേ.... പരിചയപ്പെട്ടതിൽ സന്തോഷം.. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആകാറായെങ്കിലും ഇന്നാണ് ഒന്ന് സംസാരിക്കാൻ പറ്റുന്നത്...' അസഹനീയമായ ചിരി കാരണം മെസേജുകൾ വായിക്കുവാൻ അല്പം സമയമെടുത്തു.. വായിച്ചു തീർന്നതും ചിരി സഹിക്കാനാവാതെ വാ പൊത്തി ബെഡിലേക്ക് വീണുപോയി.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story