പ്രണയ സ്വകാര്യം: ഭാഗം 8

pranaya swakaryam

രചന: ആദിത്യൻ മേനോൻ

'ഗ്രൂപ്പിലോട്ട് പുതിയൊരു മെമ്പർ കൂടിയുണ്ടേ..' വിഷ്ണു അവനെയും ഗ്രൂപ്പിലേക്ക് ആഡ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ പാവത്തിന്റെ ആഗ്രഹമല്ലേ എന്ന് കരുതീട്ട് ഗ്രൂപ്പിൽ മെസേജ് അയച്ചു. 'ദുർഗ്ഗേ.... ഒടുവില് ജീബേട്ടൻ നിന്നെ ചോറ് തീറ്റിച്ച് തീറ്റിച്ച്... ഹാ.. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.. കൺഗ്രജുലേഷൻസ്, അങ്ങനെ ദുർഗമോൾ അമ്മയും ജീവൻ അച്ഛനും ആകാൻ പോകുവാണല്ലോ...' ഗ്രൂപ്പിൽ ഉള്ളവരുടെ മെസേജ് കണ്ട് തല പെരുത്തു. പിന്നെയും പിന്നെയും കിളികളെ പറപ്പിക്കുവാൻ പെണ്ണിന്റെ ജീവിതം പിന്നെയും ബാക്കി.. 'താങ്ക്സ്...' കൃത്യസമയത്തിന് കേറി വന്നുകൊണ്ട് ജീബേട്ടൻ മറുപടി കൊടുത്തു. ജീബേട്ടന്റെ റിപ്ലൈയും കണ്ടപ്പോ തൃപ്തിയായി. 'എന്നാലും ദുർഗ മോള് ചെറിയ കൊച്ചല്ലേ...' ആരോ ചോദിച്ചു.. കൊച്ചാണെന്നത് മാത്രമല്ല, ഒരു സിംഗിൾ ആയ തന്നെ ഇങ്ങനെ നിർത്തി അപമാനിക്കുന്നതിൽ നിങ്ങൾക്കെന്ത് മനസുഖം ആണ് കിട്ടുന്നതെന്ന് ജീബേട്ടനോട് ചോദിക്കണമെന്ന് തോന്നി. 'അത്.. ഒരു അസുലഭ നിമിഷത്തിൽ.....' ഇങ്ങനെ ഒരു മെസേജ് ഇട്ട് ജീബേട്ടൻ നാണത്തോടെ കണ്ണ് പൊത്തുന്ന ഇമോജികളും അയച്ചു.. ഇതിലും ബേധം ജീബേട്ടന് ഒറ്റയടിക്ക് അങ്ങ് കൊന്ന് തന്നൂടായിരുന്നോ എന്ന് തോന്നി.

പിന്നെയൊന്നും നോക്കിയില്ല. നേരെ ജീബേട്ടന്റെ ഐബിയിലോട്ട് ചെന്നു.. 'ജീബേട്ടാ... എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു ജീബേട്ടാ...' 'നീയൊന്ന് ഉറക്കെ ഒച്ച വച്ചിരുന്നെങ്കിൽ ഞാനുണർന്നേനെ വാവേ..' ജീബേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു. 'പ്പാ.. ദേ മനുഷ്യാ.. ഗ്രൂപ്പിന്ന് അപമാനിക്കുന്നത് പോട്ടെ.. ഇവിടെ വച്ചും എന്നെയിങ്ങനെ അപമാനിച്ചിട്ട് നിങ്ങക്കെന്ത് സുഖമാ കിട്ടുന്നെ..' 'അച്ചോടാ... ബൈ ദുബായ്, നീ ആരെ ഗ്രൂപ്പിൽ കൊണ്ടുവരുന്ന കാര്യമാ പറഞ്ഞു വന്നത്?' 'അത്.. എന്റെ വിഷ്ണുവേട്ടനെ...' ജീബേട്ടനെ ദേഷ്യം പിടിപ്പിക്കുവാനാണ് അങ്ങനെ പറഞ്ഞത്. 'കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. നിന്റെ കസിൻ ആണെന്ന് നീരു എന്നോട് പറഞ്ഞു.' 'അത് പിന്നെ.. കസിൻസിന് നാളെ ലവ്വേഴ്‌സും ആവാല്ലോ...' ജീബേട്ടനെ ഇന്ന് കലിപ്പാക്കാതെ വിടണ്ട എന്ന് ആരോ ഉള്ളിന്റെ ഉള്ളിൽ നിന്നും പറയുന്നതായി തോന്നി.

'നീയേ.. ഇനി ഇതും പറഞ്ഞ് എന്റടുത്തേക്ക് വരാൻ നിക്കണ്ട.. ബൈ...' ജീബേട്ടൻ പറഞ്ഞു. 'ഇയ്യോ.. ഞാൻ തമാശ പറഞ്ഞതാ ജീബേട്ടാ..' മെസേജ് അയച്ചിട്ടും മറുപടി ഉണ്ടായില്ല. 'ജീബേട്ടാ.. പിണങ്ങിയോ..?' 'പോ.. നീ നിന്റെ വിഷ്ണുവേട്ടനോട് പോയി സംസാരിച്ചോ. എന്നോട് സംസാരിക്കാൻ വരണ്ട..' ജീബേട്ടൻ പറഞ്ഞതുകേട്ട് ചുണ്ടിലൊരു ചിരി വിരിഞ്ഞു. 'എന്തോന്നിത് ജീബേട്ടാ...' 'എന്തെ? പോണില്ലേ..? പൊക്കോന്ന്... നിന്റെ വിഷ്ണുവേട്ടനല്ലേ? നീ കെട്ടാൻ പോണവനല്ലേ.. അവന്റടുത്ത് സംസാരിച്ച മതി.. എന്നെ വിട്ടേക്ക്...' ജീബേട്ടൻ ഒരു വിധത്തിലും കരക്കടുക്കാത്ത മട്ടാണ്. 'അപ്പൊ ജീബേട്ടന് വാവയെ വേണ്ടേ...' കരഞ്ഞുകൊണ്ട് ചോദിച്ചു. ഇനി സെന്റി തന്നെ ശരണം... 'അയിന് വാവക്ക് എന്നെയല്ലേ വേണ്ടാതായത്?' 'വാവയങ്ങനെ പലതും പറയും.. അത് കേട്ട് ജീബേട്ടൻ വാവയെ വിട്ടിട്ടു പോകുവോ? വാവേടെ വയറ്റിൽ ഉള്ള കുഞ്ഞിനെ ഓർത്തിട്ട് ജീബേട്ടന് വാവയെ വിട്ടിട്ടു പോകാൻ പറ്റുവോ?' 'സെന്റി അടിച്ചു വീഴ്ത്താതെ ഇറങ്ങിപ്പോടീ.. ഉടായിപ്പ് വാവേ...' ഒടുവില് ജീബേട്ടൻ ചിരിച്ചു കിട്ടി.

അപ്പോൾ സ്വന്തം മനസ്സിനും എന്തോ ഒരു കുളിർമ തോന്നി... 'എന്നാലും ജീബേട്ടൻ വാവയെ ഇട്ടിട്ട് പോകുമെന്ന് പറഞ്ഞില്ലേ... ഞാനെന്റെ നാത്തൂനോട് പറഞ്ഞു കൊടുക്കും..' പിന്നെയും സങ്കടത്തോടെ പറഞ്ഞു. 'അത് വാവ ജീബേട്ടനെ വിഷമിപ്പിച്ചിട്ടല്ലേ... എന്ത് വന്നാലും ജീബേട്ടൻ വാവയെ വിട്ടിട്ടു പോവില്ലാട്ടോ....' 'സത്യായിട്ടും?' 'സത്യം..' 'പിന്നെ ജീബേട്ടാ.. വിഷ്ണു എന്റെ കൂടപ്പിറപ്പാണ്.. അല്ലാതെ ഞങ്ങൾ തമ്മിൽ ഒന്നൂല്ല.' എന്തുകൊണ്ട് ജീബേട്ടനോട് അങ്ങനെ പറഞ്ഞുവെന്നറിയില്ല. ആ കാര്യം പറയുമ്പോൾ ജീബേട്ടന് ഒത്തിരി നോവുന്നുണ്ടെന്ന് തോന്നി.. ജീബേട്ടന് ഇനി നോവരുതെന്ന് തോന്നി... 'ഉം.. ഇത്രേം കേട്ടാൽ മതി..' ജീബേട്ടനും പറഞ്ഞു. 🌺🥀🌺🥀🌺🥀🌺🥀🌺🥀 'പിന്നേ... പിള്ളേരെ.. രണ്ടാമതൊരാളെയും കൂടെ ഗ്രൂപ്പിൽ ആഡ് ചെയ്യാനുണ്ട്..' ആദ്യത്തേത് ഗർഭത്തിൽ അവസാനിച്ചതുകൊണ്ടാണ് വിഷ്ണുവിനെ ആഡ് ചെയ്യാൻ ഇങ്ങനെ മെസേജ് അയച്ചത്.

'ങ്ങേ.. ഇത്ര പെട്ടന്നോ.. ബട്ട്‌ ഹൗ ഈസ്‌ ദാറ്റ് പോസിബിൾ...! നീയല്ലേ നേരത്തെ ഒരു തവണ പ്രെഗ്നന്റ് ആയത്.. ഇപ്പൊ ദേ പിന്നേം...!' ഇവറ്റകളെ ഒക്കെ വെടി വച്ചു കൊല്ലണം.. ഒരു ഒലക്ക കിട്ടിയിരുന്നെങ്കിൽ സ്വയം തലക്കടിച്ചു ചാവാമായിരുന്നു.. 'പ്ലീസ്.. ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ.. എന്നെ കൊല്ലാതെ വിട്ടൂടെ? ഞാനെന്റെ ആങ്ങളയെ ഈ ഗ്രൂപ്പിൽ ആഡ് ചെയ്യുന്ന കാര്യമാ പറഞ്ഞെ...' 'നിന്റെ ആങ്ങളയോ? പേരെന്താ..?' 'വിഷ്ണു.. വിഷ്ണു വിശ്വദേവ്... അവൻ നേരത്തെ എടുത്തതാ ഐഡി.. നീരുവിനെ പോലെ ഒറിജിനൽ പേര് വച്ച് ഫേക്ക് ഐഡി എടുത്തു വന്നത്...' വിഷ്ണുവിനെ പറ്റി പറയുന്നത് കൊണ്ടാണെന്ന് തോന്നുന്നു ജീബേട്ടന് വലിയ അനക്കമൊന്നുമില്ല. കുരക്കും പട്ടി കടില്ല, സൈലന്റ് ആയി കിടക്കുന്ന പട്ടി കടിക്കും. അതുകൊണ്ട് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ. ഗ്രൂപ്പിൽ തന്നെ നീരുവിനെ മെൻഷൻ ചെയ്ത് വിഷ്ണുവിനെ ആഡ് ചെയ്യാൻ പോകുവാണെന്ന് പറഞ്ഞു.

'വേഗം ആവട്ടെ.. അയാം വയ്റ്റിങ്...' മെസേജ് കണ്ടതും നീരു പറഞ്ഞു. 'അത് ശരി.. ദുർഗ അവളുടെ ആങ്ങളയെ ഇവിടെ ആഡ് ചെയ്യുന്നതിന് അവളെക്കാൾ ക്യൂരിയോസിറ്റി നിനക്കാണല്ലോ നീരൂ..' ഇങ്ങനെയൊരു മെസേജ് കണ്ടപ്പോഴാണ് ജീബേന് കൊട്ടലും നീരുവിന് ഞെട്ടലും ഗ്രൂപ്പിൽ തള്ളലും കൊടുക്കാൻ പറ്റിയ ഒരു ഐഡിയ മനസ്സിലേക്ക് വന്നത്... 'അത് പിന്നെ.. അവൾക്ക് ക്യൂരിയോസിറ്റി കാണാതിരിക്കുവോ? അല്ലെ നാത്തൂനെ....' നീരുവിനെ ഇളക്കിക്കൊണ്ട് ചോദിച്ചപ്പോൾ തന്നെ കാര്യം പിടികിട്ടിയ നീരു ഇൻബോക്സിലേക്ക് ഓടി വന്നു.. 'നാത്തൂനെ... അരുത്.... പണി തരരുത്.... ഞാൻ തള്ളുന്നതൊക്കെ ഞാൻ കുറച്ചു കഴിഞ്ഞാ മറന്നു പോകും.. എന്നെ വച്ച് തള്ളിയാ എല്ലാ തള്ളും എനിക്ക് എപ്പോഴും ഓർമ്മ വന്നെന്ന് വരില്ല. പണി പാളും.....' 'ബുഹഹഹ... ദൈവം ഉണ്ടെടി നാത്തൂനേ... ഇപ്പ ശരിയാക്കിത്തരാം ട്ടോ.. കിളി പോയ പോലെ പാറി നടക്കുന്ന ഒരു സിംഗിൾ എന്നെ നീ ഒറ്റ നിമിഷം കൊണ്ട് കെട്ടിച്ചു തന്നില്ലെടീ... ഇപ്പൊ ഞാനിതാ അമ്മയാവാനും പോണ്..

അങ്ങനെ നീ മാത്രം സിംഗിൾ പാസ്സങ്കേ ന്ന് പാടി നടക്കേണ്ടെടീ കുരുട്ടെ..' ഇതും പറഞ്ഞുകൊണ്ട് നേരെ ഗ്രൂപ്പിലേക്ക് ചാടിച്ചെന്നു. 'അത് പിന്നെ അവളുടെ ചെക്കനല്ലേ.. ഉടനെ നമുക്കെല്ലാർക്കും മീറ്റ് ചെയ്യാൻ ഇവളുടെം വിഷ്ണുവിന്റേം എൻഗേജ്മെന്റ് ഉണ്ടാവും...' അങ്ങനെ പറഞ്ഞപ്പോൾ വല്ലാത്തൊരു മനസുഖം. കുറേ നേരത്തിനു കരണ്ട് പോയിട്ട് വിയർത്തൊലിച്ചു നിൽക്കുമ്പോ കരണ്ട് വന്ന് ഫാൻ കറങ്ങിയപ്പോ കിട്ടുന്ന അതുപോലത്തെ സുഖം... 'ശരിക്കും..?' എല്ലാവരും ചോദിച്ചു. 'അത് പിന്നെ.. എന്നോട് കൂടുതലൊന്നും ചോദിക്കരുത്.. എനിക്ക് നാണമാ...' നാണത്തോടെ നീരു മറുപടി പറഞ്ഞു. ഇതേ പെണ്ണ് തന്നെയാ അവിടെ വന്ന് മോങ്ങിയതെന്ന് പറഞ്ഞാ വിശ്വസിക്കുമോ. 'ഞാനറിയാതെ എന്റെ പെങ്ങക്ക് എൻഗേജ്മെന്റോ...' ജീബേട്ടന്റെ വരവായിരുന്നു. 'അയിന് എൻഗേജ്മെന്റ് തീരുമാനിച്ചില്ല.. കുറച്ച് കാലത്തേക്ക് അവർ പ്രേമിക്കട്ടെന്നേ...' 'പ്രേമിക്കാനോ... നീരൂ.. നിന്നെ വലിച്ചു വാരി ഭിത്തിയിൽ ഒട്ടിക്കും ഞാൻ.. പ്രേമം പോലും...' ജീബേട്ടൻ പറഞ്ഞു. ഇത് തന്നെയായിരുന്നു വേണ്ടിയിരുന്നത്. ശരിയാക്കിത്തരാം.

എന്നും താനല്ലേ ഗ്രൂപ്പിലെ ഇര. ഇന്ന് ജീബേട്ടനെ നിർത്താം.. 'അപ്പൊ നിങ്ങളെന്നെ പ്രേമിച്ചതോ ജീബേട്ടാ..?' 'അത് പിന്നെ.. അതുപോലെ ആണോ ഇത്? അവൾ എട്ടും പൊട്ടും തിരിയാത്ത കൊച്ചല്ലേ..' 'അത് കൊള്ളാം.. ആങ്ങളക്ക് പ്രേമിക്കാം.. പെങ്ങൾക്ക് പാടില്ലാന്ന്.. ഇതെവിടുത്തെ നിയമം..' ഗ്രൂപ്പിലെ ഫെമിനിസ്റ്റുകളടക്കം തല പൊക്കി വന്നു. ജീബേട്ടൻ അന്തരീക്ഷത്തിൽ പറക്കാൻ തുടങ്ങി. 'ഞാൻ പ്രേമിക്കും..' നീരു പറഞ്ഞു. കിട്ടിയ ചാൻസ് നന്നായി മുതലെടുക്കുന്നുണ്ട്.. 'ആരാ ചെക്കൻ..?' ഒടുവില് ജീബേട്ടൻ ചോദിച്ചു. 'വിഷ്ണു.. അല്ലാതാര്.. അതോണ്ടല്ലേ ജീബേട്ടാ ഞാനും സപ്പോർട് ചെയ്യണേ...' 'ഏത്.? നമ്മുടെ വിഷ്ണുവോ? അവനായിരുന്നോ? ഇത് ആദ്യമേ പറയണ്ടേ.. അവൻ നല്ല ചെക്കനാ.. എന്റെ അളിയനല്ലേ.. അവനാണേൽ എനിക്ക് ഡബിൾ ഓക്കേ...' ജീബേട്ടന്റെ മെസേജ് കണ്ട് കുറേ നേരം വാ തുറന്ന് നിന്നുപോയി. ഹമ്മേ, ഓന്ത് നിറം മാറുമോ ഇങ്ങനെ. ശരിയാക്കിത്തരാം. നേരെ ജീബേട്ടന്റെ ഐബിയിലോട്ട് വിട്ടു.. 'താങ്കളൊരു കില്ലാടി തന്നെയാണ് മിസ്റ്റർ ജീവൻ കൃഷ്ണ....'

'ഹാ.. ഇനിയെനിക്ക് സമാധാനത്തോടെ കിടന്നുറങ്ങാം.. നീയിനി വിഷ്ണു നിന്റെ മുറച്ചെറുക്കനാണെന്ന് ഇടക്കിടക്ക് പറഞ്ഞേക്കില്ലല്ലോ...' 'ഉഫ്.. നായികയുടെ മുറച്ചെറുക്കനെ സ്വന്തം പെങ്ങൾക്ക് സെറ്റാക്കിക്കൊടുത്ത് ജീവൻ കൃഷ്ണ എന്ന വ്യക്തി സിനിമാ ലോകത്തിനും സാഹിത്യ ലോകത്തിനും പുതിയൊരു തീം ആണ് സംഭാവന ചെയ്തിരിക്കുന്നത്...' 'ഇതൊക്കെ ഞാൻ ചെയ്യുന്നത് എന്തുകൊണ്ടാ?' 'എന്തുകൊണ്ടാ?' 'സ്നേഹം മാത്രം..' ജീബേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു. മെസേജ് കണ്ട് എത്രനേരം ചിരിച്ചുവെന്നറിയില്ല. മനസ്സിലെവിടെ നിന്നോ ആരോ എന്തോ തന്നോട് അവ്യക്തമായി പറയാൻ ശ്രമിക്കുന്നത് പോലെ തോന്നി.. എന്തൊക്കെയോ തീരുമാനിച്ചുകൊണ്ടാണ് നീരുവിന് മെസേജ് അയക്കാൻ ചെന്നത്. 'നാത്തൂനെ...' 'എന്നതാ.. നിനക്ക്‌ ജീബേട്ടന്റെ ശരിക്കുള്ള പേര് അറിയണമായിരിക്കും ല്ലേ...?' ചോദിക്കുന്നതിന് മുൻപേ നീരു ഇങ്ങോട്ട് ചോദിച്ചു. 'അത് നിനക്കെങ്ങനെ മനസ്സിലായി...?' 'നിന്റെ ശരിക്കുള്ള പേര് അറിഞ്ഞേ തീരൂ എന്ന് ഏട്ടൻ ദേ ഇപ്പൊ മെസേജ് അയച്ചേ ഉള്ളു.. ഏട്ടനോട് പറഞ്ഞതെ നിന്നോടും പറയാനുള്ളൂ.. ഞാൻ ഉടനെ ബാംഗ്ലൂർക്ക് എത്തും.. ഏത് നിമിഷവും എന്നെ അവിടെ പ്രതീക്ഷിക്കാം. എന്നിട്ട് നിങ്ങളെ രണ്ടെണ്ണത്തിനെയും ഞാൻ മീറ്റ് ചെയ്യിപ്പിക്കാം..

കാരണം നിങ്ങളറിയാത്ത നിങ്ങൾ ഊഹിക്കുക പോലും ചെയ്യാത്ത ഒരു വല്യ സർപ്രൈസ് ഇതിന്റെ ഇടയില് നടന്നിട്ടുണ്ട്.. ഞാൻ വന്നിട്ടത് പൊളിക്കാം.. അതുവരെ ഇങ്ങനെ തന്നെ പോയാ മതി.. കേട്ടല്ലോ..' നീരു പറഞ്ഞു.. 'സർപ്രൈസോ? നീയെന്നെ ടെൻഷൻ ആക്കുവാണോ ഡീ? നീ എപ്പഴാ വരുന്നേ.....?' 'അത് പിന്നെ.. ഉടനെ എത്തും....' അവൾ അത്ര മാത്രം പറഞ്ഞു. 🌺🥀🌺🥀🌺🥀🌺🥀🌺🥀 രേവതി വരേണ്ട സമയമായി. ഡിന്നർ കുക്ക് ചെയ്യുന്ന തിരക്കിലായിരുന്നു. നന്ദന്റെ ഫ്ലാറ്റിൽ നിന്നും ഡബ്ബാങ്കൂത്ത് തുടങ്ങിയിട്ടുണ്ട്. ഓണർ ആയിപ്പോയി.. ഇല്ലെങ്കിൽ കാണാമായിരുന്നു. ഇടക്ക് വച്ച് ഡോർ തുറക്കുന്ന ശബ്‌ദം കേട്ടു.. രേവതിയാണ്.. "രേവൂ.. വന്നോ നീ..." മറുപടി ഉണ്ടായില്ല. "നിന്റെ മൂഡ് ഓഫ്‌ ഇതുവരെ മാറിയില്ലേടാ?" പിന്നെയും ചോദിച്ചു.. മറുപടിയില്ല.

ഗ്യാസ് ലോ ഫ്ലയ്മിൽ വച്ചുകൊണ്ട് ഹാളിലേക്ക് ചെന്ന് നോക്കി. രേവതിയുടെ ബാഗ് ടേബിളിൽ ഉണ്ട്.. "രേവൂ.." റൂമിലായിരിക്കുമെന്ന് കരുതി റൂമിൽ ചെന്ന് നോക്കി.. ബാത്‌റൂമിലും ഇല്ല.. ഇവളിതെവിടെപ്പോയി. അങ്ങനെയാണ് മെല്ലെ ഡോർ തുറന്ന് പുറത്തിറങ്ങി നോക്കിയത്.. രേവൂ സ്റ്റെയർ കേസിന്റെ ഭാഗത്തേക്ക്‌ നടന്നു പോയി മറയുന്നത് കണ്ടു.. മെല്ലെ അവൾക്ക് പിന്നാലെ ചെന്നു.. നന്ദന്റെ റൂമും കടന്ന് ദൂരെയെത്തിയ അവളെ കാണുന്നെ ഉണ്ടായിരുന്നില്ല.. സ്റ്റെയർ കേസിനടുത്തെത്തിയപ്പോ കണ്ണുകളിൽ നേർത്ത ഇരുട്ട് തിങ്ങിവന്നു.. രേവതി മുകളിലത്തെ നിലയിലോട്ട് പോയതാവുമെന്നാണ് കരുതിയത്.. പിന്നെ വെറുതേ താഴത്തേ നിലയിലോട്ട് കണ്ണുകൂർപ്പിച്ചു നോക്കി.. അവിടെ കണ്ട കാഴ്ച പെണ്ണിനെ അമ്പരപ്പിച്ചു കളഞ്ഞു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story