പ്രണയതീരം ❣️ ഭാഗം 1

pranaya theeram

രചന: ദേവ ശ്രീ

ഇൻക്വിലാബ് സിന്ദാബാദ്‌...
എസ് എഫ് ഐ സിന്ദാബാദ്‌.... 
വിദ്യാർത്ഥി ഐക്യം സിന്ദാബാദ്‌.... 
പാറട്ടെ പാറട്ടെ ചെങ്കൊടി വിണ്ണിൽ പാറട്ടെ... 

ദൂരെ നിന്നും മുദ്രാവാക്യങ്ങളുടെ നേർത്ത ചിലമ്പൽ കേൾക്കാം... 


അല്ലെങ്കിലും നമുക്ക് പ്രിയപ്പെട്ട പാർട്ടിയുടെ മുദ്രാവാക്യം കേൾക്കുമ്പോൾ സിരകളിൽ ഒരു തരിപ്പാണ്... 


ഇന്ന് കോളേജിൽ എന്റെ ആദ്യദിവസമാണ്... 
 കോളേജ് എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ഓർമ വരുക 
സുകുവും താരയും 
എബിയും സോനയും 
സാജനും പ്രിയയും 
ശ്യാമും അന്നമ്മയും ഓക്കേ ആണ്.. 

അങ്ങനെ എന്തൊക്കെ പ്രതീക്ഷിചാണ് 
അങ്ങ് പാലക്കാട്‌ കിടന്ന ഞാൻ ഇങ്ങു തലസ്ഥാന നഗരിയിൽ എത്തി നിൽക്കുന്നത്... 


കോളേജിലെ ആദ്യദിവസം  എല്ലാവരും ചെയ്യാറുള്ള പോലെ പരിചയമുള്ള മുഖങ്ങൾ തേടി നടക്കാൻ ഒന്നും ഞാൻ നിന്നില്ല...  അതിനു നിന്നിട്ടും കാര്യമില്ല... 
കാരണം എന്നെ അറിയുന്ന ഒരാളുപോലും ഇല്ലാത്ത കോളേജ് ഞാൻ തപ്പി ഇറങ്ങി അവസാനം എത്തി പെട്ടത് ഇവിടെയാണ്...  അതെന്താ എന്ന് ചോദിച്ചാൽ അതുതന്നെ...  ഞാൻ ഇവിടെ എന്ത് കാണിച്ചാലും വീട്ടിൽ അറിയരുത്... 


വീണ്ടും മുദ്രാവാക്യം കേൾക്കാമായിരുന്നു.. 
ആരും തെറ്റ് ധരിക്കണ്ട.... ഞാൻ ഒരു സഖാവ് ഒന്നുമല്ല... 
അതിനു ഒരു കാരണം ഉണ്ട്..  അതു വഴിയേ അറിയാം... 

എങ്കിൽ നമുക്ക് എന്റെ സാമ്രാജ്യത്തിലേക്ക് കടക്കാം... 


അല്ല ആയിട്ടില്ല...   ഞാൻ എന്നെ ഒന്ന് പരിചയപ്പെടുത്തി തരാം... 

ഞാൻ ഉത്ര ഗോപൻ... 


വീട് പാലക്കാട്‌.... 
മാളികക്കൽ തറവാട്ടിലെ ഒരു കണ്ണി ആണ് ഞാൻ... 

അത്യാവശ്യം നാട്ടിലെ പ്രമാണിമാരിൽ ഒരാൾ ആയിരുന്നു മുത്തച്ഛൻ....  മരിച്ചു പോയി... 
അച്ഛമ്മയുണ്ട്... 
ദേവകി അമ്മ....  ആ വീട്ടിലെ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് അച്ഛമ്മയാണ്... 

അച്ഛമ്മക്ക് മൂന്നു മക്കൾ ആണ്... 
മൂന്നു മക്കളും ഒരുമിചാണ് താമസം 

മൂത്തവർ ഗിരീഷ്....  വക്കീൽ ആണ്... 
ഭാര്യ സന്ധ്യ....  വക്കീലമ്മ... രണ്ടു പേരും LLB ക്ക് പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം വീട്ടുകാർ വിവാഹത്തിൽ എത്തിച്ചു... 
രണ്ടു മക്കൾ ഉണ്ട് 
മൂത്തവൻ നവീൻ...  നവി എന്ന് വിളിക്കും... 
ബിസിനസ് ആണ്...  മാളികക്കൽ ഗ്രൂപ്പിൽ തന്നെ... 
രണ്ടാമത്തെത് നന്ദൻ...  എല്ലാവരുടെയും നന്ദു... ഏട്ടനെ പോലെ അനിയനും ബിസിനസ് തന്നെ... 

രണ്ടാമത്തെത് ഗായത്രി അപ്പച്ചി...  ഡോക്ടർ ആണ് 
മാളികക്കൽ ഹോസ്പിറ്റലിൽ തന്നെ.. അമ്മാവൻ മരിച്ചിട്ട് കുറേയായി...  അതുകൊണ്ട് അപ്പച്ചി ഞങ്ങളുടെ കൂടെ തന്നെയാണ് താമസം... 
ഒരു മകൻ ഉണ്ട്  കാശിനാഥ്....  കിച്ചു... 
അമ്മയുടെ പാത പിന്തുടരാതെ പ്രൊഫസർ ആയി ജോലി നോക്കുന്നു... ഒരു പാവം... 

എന്റെ എല്ലാ തോന്നിവാസങ്ങൾക്കും കൂട്ട് അപ്പച്ചിയും കിച്ചു ഏട്ടനും ആണ്... 

പിന്നെ എന്റെ അച്ഛൻ ദി ഗ്രേറ്റ്‌ ബിസിനസ്‌ മാൻ  ഗോപൻ കുമാർ... 
അമ്മ ഡോക്ടർ ഉഷ ഗോപൻകുമാർ.. 
ഇവരുടെ ഏക പുത്രിയാണ് ഈ ഉത്ര ഗോപൻ എന്ന അമ്മാളു... 
ഒറ്റ മകൾ ആണെന്ന് ആരും തെറ്റ്ധരിക്കണ്ട...  എനിക്ക് രണ്ടു ഏട്ടന്മാർ ഉണ്ട്... 
മൂത്തവൻ വിശാഖ് ഗോപൻ...  വിച്ചു.. 
എന്റെ വല്യേട്ടൻ...  ഡോക്ടർ ഉഷയുടെ പാത പിന്തടർന്നു ഡോക്ടർ ആയി തന്നെ ജീവിതം ഹോമിക്കുന്നു... 
രണ്ടാമത്തെത് കാർത്തിക് ഗോപൻ...  കാർത്തി... എന്റെ കുഞ്ഞേട്ടൻ...  ആളു വലിയ പുള്ളിയാണ്..  അച്ഛന്റെയും അമ്മയുടെയും പാത പിന്തുടരാതെ പോലീസിൽ ചേർന്നു...  ഇപ്പോ അസിസ്റ്റന്റ് കമ്മീഷണറായി സേവനം അനുഷ്ട്ടിക്കുന്നു... 

ഇപ്പോ ഞങ്ങളുടെ പേരിലെ പൊരുത്തമില്ലായ്മ്മ എന്ത് എന്ന് ചിന്തിക്കുന്നുണ്ടാകും അല്ലെ.. 

അതു നക്ഷത്ര കുടുംബമാണ്.... 

വിശാഖ്       വിശാഖം 
കാർത്തിക്   കാർത്തിക 
ഉത്ര               ഉത്രം.... 


എന്റെ കർത്താവെ നീ എന്നെയും എന്റെ ഏട്ടന്മാരെയും വല്ല ഭരണിയിലും മൂലത്തിലും ചതയത്തിലും ഒന്നും ജനിപ്പിക്കാത്തതിൽ നിനക്ക് സൊത്രം..   അവൾ കുരിശ് വരച്ചു.... 

പിന്നെ എന്റെ അഞ്ചു ഏട്ടന്മാര് തറവാടിന്റെ അന്തസ്സ്, അഭിമാനവും ഓക്കേ നോക്കി ജീവിക്കുന്നവരാണ്... 
ഒരു പ്രശ്നവും ഉണ്ടാക്കാതെ നീറ്റായി ജീവിക്കുന്നവർ..


എന്നാൽ ഞാനോ എല്ലാത്തിലും പോയി തലയിട്ട് വഴിയേ പോകുന്നത് കൂടി ഏണി വെച്ച് പിടിക്കും... 

അവരുടെ ഓക്കേ താന്തോന്നി പെണ്ണ്.... 
കൂട്ടുകാർക്കും ഞാൻ സിങ്കപെണ്ണ് ആണ് 

ഏട്ടന്മാർ പഠിക്കുമ്പോൾ വീട്ടിലുള്ളവർ അവരുടെ സ്കൂളിൽ പോയിരുന്നത് പേരെന്റ്സ് മീറ്റിംഗ്നു മാത്രമാണ്...  എന്നാൽ എന്റെ കാര്യത്തിൽ എല്ലാ വീക്ക്‌ എൻഡിനും ആളെ വിളിപ്പിക്കും...  വരുന്നത് അപ്പച്ചിയോ കിച്ചു ഏട്ടനോ ആയിരിക്കും... 

പ്രധാന പ്രശ്നം രാഷ്ട്രീയ കളിയാണ്...  എന്താടി എന്ന് ചോദിച്ചാൽ എന്താടാ എന്ന് ചോദിക്കാൻ ഉള്ള ധൈര്യം പണ്ടേ ഉണ്ട്...  അതും പ്രശ്നമാണ്... 

അതു കൊണ്ട് തന്നെ ഇങ്ങോട്ട് പറഞ്ഞു വിടുമ്പോൾ കുഞ്ഞേട്ടൻ തന്ന വാണിംഗ് പൊളിറ്റിക്സ് വേണ്ട എന്നാണ്... രാഷ്ട്രീയം കളിച്ചാൽ നടന്നാൽ വേഗം കെട്ടിച്ചു വിടും എന്ന് പറഞ്ഞത് കൊണ്ട് മാത്രം ഞാൻ ഒതുങ്ങുന്നു കൂട്ടുക്കാരെ... 
അതു സമ്മതിച്ചത് കൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്... 

ഇനി എന്താവുമോ എന്തോ.... കണ്ടറിയാം 

വരൂ നമുക്ക് എന്റെ സാമ്രാജ്യത്തിലേക്ക് പോകാം... 


തുടരും.... 

Share this story