പ്രണയതീരം ❣️ ഭാഗം 10

pranaya theeram

രചന: ദേവ ശ്രീ

നിന്റെ കണ്ണിലെ പരിഭവം മതി പെണ്ണെ നിനക്ക് എന്നോടുള്ള നിന്റെ സ്നേഹം മനസിലാക്കാൻ.... 

എല്ലാവരും നിന്നെ ആശംസിച്ചപ്പോൾ ഞാൻ നിന്നെ എന്റെ മനസ് കൊണ്ട് ഒരുപാട് തവണ പ്രശംസിച്ചു കഴിഞ്ഞതാണ്... 


അത്ഭുതം തോന്നുന്നു....  ഒരാളുടെ കണ്ണുകളെ ആദ്യ നോട്ടത്തിൽ തന്നെ ഇങ്ങനെ പ്രണയിക്കാൻ കഴിയും എന്നോർത്ത്....
നിന്റെ പുഞ്ചിരിയെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നതോർത്ത്‌... 

ആദ്യനോട്ടത്തിൽ തന്നെ നിന്നോട് വല്ലാത്ത ഒരു ആകർഷണം തോന്നിയിരുന്നു...

അത് ഞാൻ പാടെ അവഗണിച്ചു കളഞ്ഞു.. 

ഒരു നോട്ടത്തിൽ തന്നെ പ്രണയമൊക്കെ തോന്നുമോ എന്ന സംശയമായിരുന്നു.... 

ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നത് ഇതാണോ? 

പിന്നെയും കണ്ണുകൾ നിന്നെ തിരയുകയാണ്... 
അതെന്റെ പ്രണയം കൊണ്ടാണോ? 
എന്നൊക്കെ ഒരുപാട് ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്... 

പിന്നെ നീയും എന്നെ ശ്രദ്ധിക്കുന്നു എന്ന് തോന്നിയ നിമിഷം വല്ലാത്ത ഒരു അനുഭൂതിയായിരുന്നു... 

ആദ്യമായി അറിയുന്ന പ്രണയത്തിന്റെ അനുഭൂതി.... 


സത്യം പറഞ്ഞാൽ അവൾ ഇത്ര നന്നായി പാടും എന്ന് ഞാനും അറിഞ്ഞില്ല.... 


എല്ലാവർക്കും മുന്നിലും തന്റെ പെണ്ണ് ഒരു പരിഹാസ കഥാപാത്രമായി മാറും എന്നോർത്തപ്പോൾ വല്ലാത്ത ഒരു വേദന തോന്നി... 


അവളെ സ്റ്റേജിൽ നിന്ന് പിടിച്ചു ഇറക്കി കൊണ്ട് വരാൻ തോന്നി.... 


എന്നാൽ എല്ലാവരെയും ഞെട്ടിച്ചു അവൾ പാടി.... 


അതിലെ ഓരോ വരിയും എനിക്ക് വേണ്ടി പാടുന്ന പോലെ തോന്നി.... 


ഇഷ്ട്ടമാണ് പെണ്ണെ.....  അല്ല 
എന്റെ പ്രാണൻ ആണ് നീ.... 

എന്റെ പ്രണയം..... 
എന്റെ പാതി....... 


💙💙💙💙💙💙💙💙

ഡാ ഗൗതം ഇപ്പോ കോളേജ് മുഴുവൻ അവളുടെ ഫാൻസ് ആണ്.... 
നീ ഇങ്ങനെ ഇരുന്നോ..   

അവസാനം കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊണ്ട് പോയ്‌ എന്ന് പറഞ്ഞു 3g ഇരിക്കാം... 
 ആഷി പറഞ്ഞു.... 


പറയണം.....  ഗൗതം തിരിച്ചു പറഞ്ഞു.... 


എന്നാൽ ഇതു കേട്ട ശ്രുതിയിൽ എന്തെന്നില്ലാത്ത ഒരു ദേഷ്യം ഉൽഭവം കൊണ്ടു.

അവൾ ഇഷാനിയോട് പറഞ്ഞു...

ഇഷു....  അവളെ ഒന്ന് ഒതുക്കണം.... 
എന്തെങ്കിലും ഒരു പണി കൊടുക്കണം..... 
അവളെ എല്ലാവരും വെറുക്കുന്ന തരത്തിൽ.   


എന്റെ ശ്രുതി.. 
നീ എടുത്തു ചാടി ഒന്നും ചെയ്യണ്ട.. 

ഗൗതം അവനെ നിനക്ക് തന്നെ കിട്ടും... 
അവസരം കിട്ടും അവളെ ഒതുക്കാൻ... 

അത് വരെ കാത്തു നിൽക്കണം.... 

മ്മം....  ശ്രുതി ഒന്ന് മൂളി.... 


കോളേജ് വരാന്തയിലൂടെ നടക്കുന്ന ഉത്രക്ക് നേരെ ഗൗതം നടന്നു അടുത്തു... 


ഗൗതമിനെ കണ്ടതും ഉത്ര തിരിഞ്ഞു നടന്നു... 

ഉത്ര.. ഒന്ന് നിൽക്ക്.    
അവൻ വിളിച്ചു പറഞ്ഞു... 


അവൾ ഒന്ന് നിന്ന് തിരിഞ്ഞു നോക്കി.... 


എന്താടോ എന്നെ കണ്ടപ്പോ തിരിച്ചു നടന്നത്..  

.ഓഹ് ഇനി നമ്മൾ തമ്മിൽ എങ്ങാനും കൂട്ടി മുട്ടി അതൊരു ഇഷ്യൂ ആവണ്ട എന്ന് കരുതി... 

താൻ അത് ഇതുവരെ മറന്നില്ലേ... 

ഡോ തന്റെ പാട്ട് സൂപ്പർ ആയിരുന്നു ട്ടോ.. 

നിങ്ങളുടെ ഗ്യാങ് എനിക്ക് പണി തന്നതല്ലേ... 


അവൻ ഒന്ന് ചിരിച്ചു... 
സത്യമായിട്ടും താൻ ഇങ്ങനെ പാട്ട് പാടും എന്ന് വിചാരിച്ചില്ല      


അവളും ഒന്ന് ചിരിച്ചു.... 

ഡോ.... 

മ്മം...   
അവൾ അവനെ നോക്കി... 

പിന്നെ അവൾ പറഞ്ഞു.... 
ചേട്ടാ ചേട്ടൻ ഈ അഞ്ചാൻ മൂവി കണ്ടിട്ടുണ്ടോ... 
സൂര്യയുടെയും സാമന്തയുടെയും.... 


പിന്നെ....  നല്ല മൂവി അല്ലെ.... 


ആഹാ അതിൽ ഒരു ഡയലോഗ് ഉണ്ട്.... 
അവൾ ഒന്ന് ചിരിച്ചു... 

അപ്പോഴാണ് അവൻ അവന്റെ കാലുകൾ ശ്രദ്ധിച്ചത്... 

ശരിയാണ്....  തന്റെ കാലുകൾ നിലത്ത് ഉറച്ചിട്ടില്ല....
തനിക്കു ആണെങ്കിൽ അവളുടെ മുഖത്ത് നോക്കാൻ പറ്റുന്നുമില്ല.... 

അവൻ അവിടെ നിന്നു... 
ഓക്കേ ഉത്ര.......


അവൻ ഒന്ന് രെലക്സ് ചെയ്തു .... 

ഡോ എനിക്ക് തന്നോട് ഒരു താല്പര്യം ഉണ്ട്...  അത് അഗാധമായ പ്രണയം ഒന്നുമല്ല....  ഒരു ഇഷ്ട്ടം... 
തനിക്കു അതുണ്ടെങ്കിൽ നമുക്ക് പ്രണയിച്ചുടെ.... 

അത് കേട്ടതും അവൾ പൊട്ടിചിരിച്ചു.... 

ഡി ഞാൻ തമാശ പറഞ്ഞതല്ല... 
ഉത്രയുടെ ചിരി കണ്ടു അവനു ദേഷ്യം വന്നു.... 

അവൾ ചിരി നിർത്തി അവനോടു പറഞ്ഞു... 
.ചേട്ടാ....  
ഈ പ്രണയം എന്ന് പറയുന്നത് ഒരാൾക്ക് ഒരാളോട് ഇപ്പോൾ വേണമെങ്കിലും തോന്നാവുന്ന ഒന്നാണ്... 

പക്ഷെ അത് ചേട്ടൻ പറഞ്ഞപ്പോലെ താൻ സ്നേഹിക്കുന്ന ആൾക്ക് അത് തിരിച്ചും ഉണ്ടെങ്കിൽ പ്രണയിക്കാം എന്ന ചിന്തയോടെ അല്ല.... 


അവരുടെ ഓരോ ചലനങ്ങളോടും ഇഷ്ട്ടം തോന്നുന്നതാകാണം പ്രണയം..  
അത് തിരിച്ചു ഇഷ്ട്ടം ആണെങ്കിലും അല്ലെങ്കിലും    

നമ്മുടെ സ്നേഹം സത്യമെങ്കിൽ അയാളെ നമുക്ക് തന്നെ കിട്ടും....

അതിനു അവരുടെ പുറകെ പോയി നമ്മുടെ ഇഷ്ട്ടം അറിയിക്കണം എന്നില്ല എന്നാണ് എന്റെ പോളിസി...

 എടൊ നമ്മൾ പറയാതെ എങ്ങനെ നമ്മുടെ സ്നേഹം അവർ അറിയും.... -ഗൗതം 

ഈ സ്നേഹം എന്നാൽ പറയാതെ തന്നെ അറിയണം.... 
അവരുടെ കണ്ണിൽ നോക്കുമ്പോൾ അത് നമുക്ക് മനസിലാക്കണം... 

വാക്കുകൾക്ക് അപ്പുറത്തായിരിക്കണം അത്... 

അവളുടെ സംസാരം കേട്ടു അവൻ ചോദിച്ചു... 

താൻ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ? 

അവൾ അവനെ ഒന്ന് നോക്കി.... 

ശേഷം  ഒന്ന് മൂളി ... 


ഹേയ്.....  ആരാടോ ആ ഭാഗ്യവാൻ.... 

അവൾ ഒന്ന് ചിരിച്ചു.... 
ഞാൻ സ്നേഹിക്കുന്ന കാര്യം അയാൾക്ക്‌ പോലും അറിയില്ല ചേട്ടാ.... 
എന്റെ സ്നേഹം സത്യമെങ്കിൽ..... 
എനിക്ക് ഉള്ളതാണെങ്കിൽ എന്റെ അരികിലേക്ക് തന്നെ എത്തി ചേരും.... 
എത്ര വൈകിയാണെങ്കിലും..... 


ഓക്കേ ഡാ.... 
ഒരു താല്പര്യം തോന്നി.... 
തുറന്നു പറഞ്ഞു  ..   
താനും തുറന്നു പറഞ്ഞത് കൊണ്ട് എനിക്ക് ഇനി കാത്തിരിക്കേണ്ടല്ലോ......  അല്ലെ....


അപ്പൊ ഇന്ന് തൊട്ട് നമ്മൾ നല്ല സുഹൃത്തുക്കൾ ആയിരിക്കും....  ഗൗതം പറഞ്ഞു.... 


അവളും ചിരിച്ചു കൊണ്ട് അവനു കൈ കൊടുത്തു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story