പ്രണയതീരം ❣️ ഭാഗം 11

pranaya theeram

രചന: ദേവ ശ്രീ

രണ്ടുമൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ഉത്രയും ഗൗതമും തമ്മിൽ നല്ല സൗഹൃദത്തിൽ ആയി.. 

എന്നാൽ ഈ കാഴ്ച ശ്രുതിയെ വല്ലാതെ അസ്വസ്ഥതയിൽ ആഴ്ത്തി.... 

ഉത്രയോട് അവൾക്കു പക തോന്നി തുടങ്ങിയിരുന്നു... 


🧡🧡🧡🧡🧡🧡

പ്രണവും ടീംസും കൂടി ഗുൽമോഹറിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നു....


ഉത്രയും ഉണ്ടായിരുന്നു കൂടെ.... 


പ്രണവ് ചേട്ടാ.... 
എനിക്ക് ഒരു ഐഡിയ.... 

എന്താണ് സഖാവെ...... 

ഏട്ടാ നമുക്ക് കോളേജിൽ ഒരു fm തുടങ്ങാം... 

ഐഡിയ ഓക്കേ കൊള്ളാം...  
എന്താ അവനി നിന്റെ അഭിപ്രായം.... 


എനിക്ക് കുഴപ്പം ഒന്നുമില്ല... 
നല്ല ഒരു ഐഡിയ അല്ലെ... 

എല്ലാവരും കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു.... 

കോളേജിന് സ്വന്തമായി ഒരു fm ഉണ്ടാക്കി... 

കോളേജിലെ വാർത്തകളും വർത്തമാനങ്ങളും എല്ലാം അതിലൂടെ അറിയിക്കാൻ വേണ്ടി ആണ് ഇതു തുടങ്ങിയത്.. 


അന്ന് ഉച്ചക്ക് സ്ട്രൈക്ക് ആയിരുന്നു.... 
അതും  ksuവിനു എതിരെ.... 


എടാ എബി സമരത്തിനു ആളെത്തി...  നീ എന്താടാ ഇവിടെ നിൽക്കുന്നുത്.... -ഷാൻ 


എടാ മുദ്രാവാക്യം വിളിക്കാൻ സന്ദീപ് ഇന്ന് വന്നിട്ടില്ല... 

പ്രണവും അവനിയും ഇപ്പോ എത്തും...  അതുവരെ നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ....  -എബി 


ഞാൻ എങ്ങനെ അഡ്ജസ്റ്റ് ചെയ്യാനാ.... 
അവരെ അവിടെ കൂട്ടി നിർത്തിയിട്ട് അര മണികൂർ ആയി....  -ഷാൻ 

എല്ലാവരെയും കൂട്ടി നിർത്തിയിട്ട് ഇവന്മാർ എവിടെ പോയി -ദിയ 


ഇപ്പോ ആ ഇഷാനിയും ടീംസും കൂവാൻ തുടങ്ങും 
ദേ ഗൗതം എത്തി.... 
ഇനി ഇപ്പോ തുടങ്ങും..... 
നീന പറഞ്ഞു.... 

ഹലോ.. 
എടാ അവനി..... ആ ഗൗതമും ടീംമും വന്നിട്ടുണ്ട്.   
നീ ഒന്ന് വേഗം വാടാ..  
ഇല്ലേൽ സീൻ വഷളാകും.. -എബി 

ഇതാടാ ഒരു 10 മിനിറ്റ്...  ഇപ്പോ എത്തും 

അവർ ഇപ്പോ വരും....  എബി ഷാനിനോടു പറഞ്ഞു.. 

എന്താണ് സഖാക്കൻമാരെ ഇവിടെ വെയിൽ കൊണ്ട് നിൽക്കുന്നത്... 

വെയിലും കൊള്ളൽ കഴിഞ്ഞങ്കിൽ നിങ്ങൾക്ക് വീട്ടിൽ പൊക്കൂടെ.... -ആഷി പറഞ്ഞു... 

ഡി ചൈത്ര...  അവര് ചൊറിച്ചിൽ തുടങ്ങി.... 

നമ്മൾ എന്ത് ചെയ്യാൻ ആണ്...  
നേരെ രണ്ടു മുദ്രാവാക്യം പോലും വിളിക്കാൻ അറിയില്ല..... 


"ഇല്ല ഇല്ല പുറകോട്ട് ഇല്ല.. 
ഓരോ അടിയും മുന്നോട്ട്... 

എല്ലാവരും അതാരാണ് എന്നറിയാൻ മുന്നോട്ട് നോക്കി.... 


ഉത്ര.....


എല്ലാവരും അത് ഏറ്റു പിടിച്ചു..... 

"ഇല്ല ഇല്ല പുറകോട്ട് ഇല്ല 
ഓരോ അടിയും മുന്നോട്ട് 
സഖാക്കളേ നാം മുന്നോട്ട്... 


ഇൻക്വിലാബ് സിന്ദാബാദ്‌.. 
എസ് എഫ് ഐ സിന്ദാബാദ്‌ 
ശുഭ്ര പതാക തണലിൽ വളരും 
വിദ്യാർത്ഥി ബോധം സിന്ദാബാദ്‌.. 
എസ് എഫ് ഐ    എസ് എഫ് ഐ 
എസ് എഫ് ഐ  സിന്ദാബാദ്‌... 


അവിടേക്ക് വന്ന അവനിയും പ്രണവും എബിയും ഷാനും ആ കാഴ്ച കണ്ടു ഞെട്ടി... 

ചെങ്കൊടി കയ്യിൽ പിടിച്ചു മുദ്രാവാക്യം വിളിക്കുന്ന ഉത്ര.....

"
ഇൻക്വിലാബ് സിന്ദാബാദ്‌... 
എസ് എഫ് ഐ സിന്ദാബാദ്‌.. 
പോരാട്ടത്തിൽ രണവീഥികളിൽ 
ഞങ്ങൾക്കായി മരിച്ചവരെ 
നിങ്ങൾ ഉയർത്തിയ മുദ്രാവാക്യം
ഞങ്ങളി മണ്ണിൽ ശ്വാശതമാക്കും.. 
നിങ്ങൾ ഉയർത്തിയ തൂവെള്ള കൊടി 
ഇനിയും ഉയരെ പാറിക്കും... 
എസ് എഫ് ഐ  എസ് എഫ് ഐ 
എസ് എഫ് ഐ  സിന്ദാബാദ്‌... "


ശ്രുതി ആരോടോ കണ്ണുകൾ കാണിച്ചു.... 

അയാൾ ഉത്രക്ക് നേരെ കല്ലേറിഞ്ഞു... 


അവളുടെ നെറ്റിയിൽ തന്നെ അത് കൊണ്ടു....

നെറ്റി മുറിഞ്ഞു മുഖത്തേക്ക് ചോര ഒഴുകി..... 

ശ്രുതി അയാളുടെ അടുത്തേക്ക് വേഗത്തിൽ നടന്നു.. 
ഇതാ പറഞ്ഞ ക്യാഷ് ഉണ്ട്... 
ആരും കാണണ്ട...  വേഗം പൊക്കൊളു....


അപ്പോഴേക്കും ഉത്രയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ വണ്ടി വിളിച്ചു ഷാൻ വന്നു... 


അവൾ പോവണ്ട എന്ന് പറഞ്ഞെങ്കിലും എല്ലാവരും കൂടി അവളെ നിർബന്ധിച്ചു കൊണ്ട് പോയി.... 


നവമി ഹോസ്പിറ്റലിലെക്ക് ആയിരുന്നു അവളെ കൊണ്ട് പോയത്..   

മുറിവ് ഡ്രസ്സ്‌ ചെയ്യിക്കാൻ അവളുടെ കൂടെ അവനിയും കയറി.... 

അങ്കിൾ ഇപ്പോൾ എങ്ങനെ ഉണ്ട് അവൾക്ക്.... 


പേടിക്കാൻ ഒന്നുമില്ലഡോ.... 

ഉത്ര താൻ ഓക്കെ അല്ലെ.... 
നെറ്റിയിലെ തൊലി അൽപ്പം പോയി... 
പിന്നെ മുറിവ് ഇത്തിരി ആഴത്തിൽ ആയതു കൊണ്ട് ഒരു ആറു സ്റ്റിച് ഉണ്ട്.... 
കുറച്ചു കഴിഞ്ഞാൽ പോകാം....  പിന്നെ മുറിവ് രണ്ടു ദിവസം നല്ല വേദന കാണും... തല അധികം ഇളക്കണ്ട...  റസ്റ്റ്‌ എടുത്തോളൂ.... ഡോക്ടർ പറഞ്ഞു... 


അവൾ ഒന്ന് തലയാട്ടി 

അവളെ നോക്കുമ്പോൾ അവനു വല്ലാത്ത വേദന തോന്നി.... 

അവൻ ഡോക്ടറുടെ കൂടെ പുറത്തേക്കു പോയി.... 


ഒരു പത്തു മിനിറ്റിനുള്ളിൽ ഡോക്ടർ അകത്തേക്ക് വന്നു.... 


ഉത്ര ഇപ്പോ മുറിവിന് വേദനയുണ്ടോ.... 


ചെറുതായി ഉണ്ട്... 

ആഹാ എങ്കിൽ താൻ രണ്ടു ദിവസം കഴിഞ്ഞു പോയാൽ മതി.. മതി നമുക്ക് നാളെ തല ഒന്ന് സ്കാൻ ചെയ്യാം 


ഡോക്ടർ അത്..... 


താൻ ഒന്നും പറയണ്ട.... കിടന്നോളു.... 

ഡോക്ടർ പോയി.... 


.അവൾ അവനിയെ തുറിച്ചു നോക്കി.... 

എന്താടി ഉണ്ടകണ്ണി ഇങ്ങനെ തുറിച്ചു നോക്കുന്നത്.. 


അവൾ എന്തോ പറയാൻ വന്നപ്പോഴേക്കും  അജുവും പ്രണവ് റൂമിലേക്ക് വന്നു.... 


എന്തായഡാ..... എപ്പോ പോവാൻ ആണ് അവനി പറഞ്ഞത്... 

അവനി ഒന്ന് ഉത്രയെ നോക്കി.... 

അത് ഡാ രണ്ടു ഡേ കിടക്കാൻ പറഞ്ഞു... 
തലയ്ക്കു അല്ലെ.. പിന്നെ 13 സ്റ്റിച് ഉണ്ട്.... 


13 സ്റ്റിച്ചോ.... 
അജുവും പ്രണവും ഉത്രയും അവനെ അമ്പരന്നു നോക്കി.... 


ആടാ....  അവൻ അവരോടു പറഞ്ഞു.... 

ഇനി എന്ത് ചെയ്യും അവനി...
മൂന്നു ദിവസം ലീവ് കിട്ടിയ കാരണം എല്ലാവളുമാരും വീട്ടിൽ പോയി...  ഇനി ഇപ്പോ വിളിച്ചു വരുത്തുക എന്ന് പറഞ്ഞാൽ.......  പ്രണവ് പറഞ്ഞു നിർത്തി.... 


എന്ന് കരുതി നമുക്ക് കൈ ഒഴിയാൻ പറ്റുമോ? 
നമ്മുടെ പാർട്ടിക്ക് വേണ്ടിയല്ലേ അവൾ.... 
അപ്പൊ നമ്മൾ നോക്കണം.... 

അപ്പോഴേക്കും ഒരു സിസ്റ്റർ റൂമിൽ വന്നു അവൾക്കു ഡ്രിപ് ഇട്ടു.... 
ശേഷം അവരോടു പറഞ്ഞു... 
ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട് ഈ കുട്ടിയെ അധികം സംസാരിക്കാൻ അനുവദിക്കരുത് എന്ന്... 
ഇവിടെ ഒരാൾ നിന്നാൽ മതി..  ബാക്കി ഉള്ളവർ പുറത്ത് പൊക്കൊളു..  സിസ്റ്റർ അവനിക്ക് നേരെ രണ്ടു കണ്ണും ചിമ്മി കൊണ്ട് പറഞ്ഞു.... 


സിസ്റ്റർ പോയ ശേഷം പ്രണവ് അവനിക്ക് അടുത്ത് വന്നു പറഞ്ഞു... 
ഇത് നിന്റെ ഹോസ്പിറ്റൽ അല്ലെ...  എന്താ അവരുടെ ഒരു അധികാരം കാണിക്കൽ... 


എടാ...  അവർ ഒരു സിസ്റ്റർ ആണ്...  അവർക്ക് മുന്നിൽ രോഗിയുടെ കണ്ടിഷൻ ആണ് ഇമ്പോര്ടന്റ്റ്‌...  അതോണ്ട് പറഞ്ഞതാകും... 

മ്മം...  അതും ശരിയാ....  ഡാ അവനി നീ നിൽക്കില്ലേ..  ഞങ്ങൾ പൊക്കോട്ടെ...  എന്ത് ആവശ്യം വന്നാലും വിളിക്കണം.... 

ഓക്കേ ഡാ...  രണ്ടുപേരും പൊക്കോ... 


അവർ പോയ ശേഷം ഉത്ര അവനിക്ക് നേരെ തിരുഞ്ഞു... 
എടോ...  എന്താ തന്റെ ഉദ്ദേശം... 
താൻ ആണ് എന്നെ ഇവിടെ കിടത്തിയത് എന്ന് എനിക്കറിയാം.... 

ആടി....  അവളുടെ സംസാരം കേട്ട് അവനു ദേഷ്യം വന്നു.... 
നീ ഒന്ന് കൂടി കേട്ടോ...  ഇന്ന് രാത്രി നിന്നെ പീഡിപ്പിക്കാൻ ആണ് എന്റെ ഉദ്ദേശം... 

അവൻ പുറത്തു പോയി.... 


ആ നിമിഷം അവൾ വീട്ടിലേക്കു വിളിച്ചു പറഞ്ഞു...  പ്രൊജക്റ്റ്‌ വർക്ക്‌ കാരണം വീട്ടിൽ വരുന്നില്ല എന്ന്.... 

അവനി പിന്നെ രാത്രിയാണ് വന്നത് 
അവൾക്കുള്ള ഭക്ഷണവും ഉണ്ടായിരുന്നു.... 
അത് അവൾക്കു കൊടുത്തു.... 
കഴിച്ചോ,  തനിക്കുള്ള ഭക്ഷണം ആണ്... 
അവൾ അത് കഴിച്ചു..


ഫോണിൽ കളിച്ചു കൊണ്ടിരിന്നു... 


നീ മരുന്ന് കഴിച്ചോ? 


മ്മം.. 

അപ്പോഴാണ് അവന്റെ ഫോൺ റിംഗ് ചെയ്തത്... 

ഹലോ... 

അവനി നീ എവിടെയാണ്...  വീട്ടിലെക്ക് വരുന്നില്ലേ 


ഇല്ല മ്മേ ഞാൻ ഇന്ന് വരുന്നില്ല... 

നീ എന്താ വരാത്തത്.... 


അത് അമ്മടെ മരുമകൾ ഹോസ്പിറ്റലിൽ ആണ്... 


.അയ്യോ എന്ത് പറ്റി ഉത്രക്ക്... 

ഒന്നുമില്ല...  അവൾ ഒന്ന് വീണു... നെറ്റി പൊട്ടി...  നമ്മുടെ ഹോസ്പിറ്റലിൽ ഉണ്ട്... 


എങ്കിൽ അമ്മ ഇപ്പോ വരാം.... 


.അതൊന്നും വേണ്ട അമ്മേ....  അമ്മ അച്ഛനെയും നോക്കി അവിടെ ഇരുന്നോളൂ.... 

മോനെ അമ്മക്ക് അവളെ ഒന്ന് കാണണം.... 

അമ്മ വീഡിയോ കാൾ ചെയ്യൂ.... 


ഉത്ര വേഗം കണ്ണടച്ച് തിരിഞ്ഞു കിടന്നു.... 


ഇതാണ് ഉത്ര....


അയ്യോ മുഖം ക്ലിയർ അല്ല മോനെ... 

അവൾ ഉറങ്ങുകയാണ് അമ്മേ... 

നീ നിന്റെ ഇഷ്ട്ടം പറഞ്ഞോ ഡാ... 

ഇല്ല...  അവൾക്കു മനസിലാക്കാൻ പറ്റുമെങ്കിൽ മനസിലാക്കട്ടേ അമ്മേ... 

ഇങ്ങനെ ഒരു ചെക്കൻ.... 

ലവ് യൂ മ്മ... ബൈ... 


..അവൻ ഫോൺ കട്ട്‌ ചെയ്തു തിരിഞ്ഞു നോക്കി... 


തന്നെ ദഹിപ്പിക്കാൻ എന്ന വണ്ണം ദേഷ്യത്തിൽ ആയിരുന്നു അവൾ.... 


ഡോ താൻ ആരാണ്....  താൻ എന്തൊക്കെ ആടോ പറഞ്ഞു കൊടുത്തത്...  ഇത്തിരി വിവേക ബുദ്ധി ഇല്ലേ... 
വായയിൽ തോന്നിയത് എന്തും പറഞ്ഞാൽ ഉത്ര കേട്ടു നിന്നെന്ന് വരില്ല... 

അവൾക്ക് എന്തൊക്കെയോ പറയണം എന്ന് ഉണ്ടായിരുന്നു....  അവൾ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story