പ്രണയതീരം ❣️ ഭാഗം 12

pranaya theeram

രചന: ദേവ ശ്രീ

അവൾ അവനു നേരെ വിരൽ ചൂണ്ടി..... 


അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ ചൂണ്ടിയ വിരലിൽ പിടിച്ചു അവൻ പറഞ്ഞു....  
എന്തിനാ എന്റെ സഖാവേ.....  ഇങ്ങനെ പ്രഷർ കയറ്റുന്നത്... 


അവൾ അവന്റെ കൈ തട്ടി എറിഞ്ഞു..... 
മുഖം തിരിച്ചു... 


അവൻ അവൾക്കു നേരെ നിന്ന് കൈ കെട്ടി അവളെ നോക്കി..   

എന്താ എന്റെ പെണ്ണിന്റെ പ്രശ്നം?... 

ഞാൻ തന്റെ പെണ്ണാണ് എന്ന് താൻ മാത്രം വിചാരിച്ചാൽ മതിയോ? ഞാനും കൂടി സമ്മതിക്കണ്ടേ? 


. അവൻ ഒന്ന് ചിരിച്ചു... 

ശേഷം അവളോട് പറഞ്ഞു...  
ഡോ മതിയാക്കാം നമ്മുടെ ഈ ഒളിച്ചു കളി   


നിന്നെ ഫസ്റ്റ് ഡേ കണ്ടപ്പോൾ തന്നെ എന്റെ ഉള്ളം വല്ലാതെ മിടിച്ചിരുന്നു...  പക്ഷെ ജീവിതത്തിൽ ആദ്യമായാണ് അങ്ങനെ ഒരു ഫീലിംഗ് കിട്ടുന്നത്. അതിനെ പ്രണയം എന്ന് വിളിക്കാൻ പറ്റുമോ എന്നറിയില്ലായിരുന്നു    

പിന്നീട് നിന്റെ അബ്സെൻസ് എന്നെ വല്ലാതെ ഡിസ്റ്റർബ് ചെയ്തുകൊണ്ടിരുന്നു... 
ആദ്യനോട്ടത്തിൽ തന്നെ നിന്നെ ഇത്രമാത്രം ഞാൻ സ്നേഹിച്ചിരുന്നോ എന്ന് എനിക്ക് തന്നെ അതിശയമായിരുന്നഡോ.... 


നിന്റെ ഓരോ കുസൃതി കാണുമ്പോഴും എല്ലാവരോടും ഉള്ള നിന്റെ സൗഹൃദം കാണുമ്പോഴും പ്രത്യേകിച്ച് ആരെയും കൂസാത്ത നിന്റെ ഈ സ്വഭാവവും വല്ലാത്ത ഒരു ഇഷ്ടം തോന്നും അപ്പോഴൊക്കെ..  

നീ റാഗിംഗ്ന്റെ അന്ന് പാടിയ ആ പാട്ടിനോട് പോലും വല്ലാത്ത ഇഷ്ട്ടം തോന്നി....  
നിന്റെ പെർഫെക്ഷനേക്കാൾ ഞാൻ സ്നേഹിച്ചത് നിന്റെ ഓരോ ഇൻപെർഫെക്റ്റുകളെയാണ് ഉത്ര..  

പിന്നെ എപ്പോഴോ നിന്റെ നോട്ടം എന്നിലേക്ക്‌ പതിച്ചപ്പോഴാണ് എനിക്ക് തോന്നുന്ന അതെ ഫീലിംഗ്സ് നിനക്ക് എന്നോട് ഉണ്ടെന്ന് മനസിലായി... 


അതു നിന്റെ കണ്ണുകൾ എന്നോട് പറയുന്നുണ്ടായിരുന്നു... 

അവൾ അവനെ അതിശയം കൊണ്ട് നോക്കി... 


അന്ന് ഫ്രഷേഴ്‌സ് ഡേയുടെ പ്രോഗ്രാമിന്റെ ലിസ്റ്റ് തയ്യാറാക്കുമ്പോൾ നിന്റെ മുഖത്ത് വല്ലാത്ത സന്തോഷം കണ്ടപ്പോൾ നിന്നോട് എന്റെ ഫ്രണ്ട്‌സ് കാര്യം തിരക്കിയപ്പോൾ നീ പറഞ്ഞു വീട്ടിൽ പോകുന്നതിന്റെ ആണ് എന്ന്... 


എന്നാൽ അതല്ല കാരണം എന്ന് എനിക്കറിയാമായിരുന്നു.... 

ഞാൻ നിന്റെ അടുത്ത് വന്നിരുന്നു നിന്റെ ബോട്ടിലിൽ നിന്ന് വെള്ളം കുടിച്ചതിനാണ് എന്ന്. 
അപ്പൊ നിന്റെ മുഖത്ത് ഉണ്ടായ തിളക്കം മാത്രം മതിയായിരുന്നഡോ ഈ മനസ്സിൽ ഞാൻ ഉണ്ട് എന്നതിന്... 

അന്ന് ഞാൻ എത്രമാത്രം സന്തോഷിച്ചെന്നോ... 

പിന്നെയും പെണ്ണെ നീ എന്നെ അത്ഭുതപ്പെടുത്തി നന്നായി പാടി.. 

നീ എന്നും എനിക്ക് ഒരു അത്ഭുതമായിരുന്നു... 
ഇന്ന് പോലും....  നീ മുദ്രാവാക്യം വിളിക്കുന്നത് കേട്ടപ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു... 


പിന്നെ പാട്ട് നന്നായിരുന്നു ട്ടോ.... 
എല്ലാവരും അഭിനന്ദനങ്ങൾ അറിയിച്ചപ്പോഴും നിന്റെ മുഖത്തെ വാട്ടം എന്താ എന്ന് എനിക്ക് മനസിലായി.... 


ഞാൻ അഭിനന്ദനം പറയാൻ വന്നപ്പോഴാണ് നീ നിന്ന് പിറുപിറക്കുന്നത്.. അത് കേട്ടപ്പോൾ ചിരിയാണ് വന്നത്. 
നീ എന്നെ സ്നേഹിക്കുന്നു എന്ന് തിരിച്ചറിയുന്ന ഓരോ നിമിഷവും ഞാൻ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നഡോ... 

പിന്നെ ഇതു ഇത്രക്കാലം പറയാതെ ഇരുന്നത്... 
നിന്നെ പോലെ ഒരു കാന്താരിക്ക് അടുത്ത് വന്നു ഞാൻ എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞാൽ... 
തിരിച്ചു ഇഷ്ടമാണെങ്കിലും നീ എന്നെ വലിച്ചു കീറും എന്ന് എനിക്കറിയാമായിരുന്നു... 

എന്റെ ഊഹം തെറ്റിയില്ലഡോ... 
ഇപ്പോ തന്നെ കണ്ടില്ലേ ഞാൻ എന്റെ പെണ്ണിന്റെ പിടപ്പ്..  


അവൾക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി... 
താൻ പറയാതെ തന്നെ തന്റെ ഇഷ്ടം മനസിലാക്കാൻ അവനു സാധിച്ചതോർത്തു അവൾക്ക് അതിശയം തോന്നി.... 

നീ കിടന്നോ.... ... 

അവൾ അവനെ തന്നെ നോക്കി നിന്നു... 


കിടന്നോഡോ.... 
അവൻ ഒന്നുകൂടി സ്നേഹാർദ്രമായി പറഞ്ഞു... 

അവൾ കിടന്നു... 
അവളുടെ ഉള്ളിലെ തന്റേടത്തിനു ചോർച്ച സംഭവിച്ചതായി തോന്നി അവൾക്കു... 
സംസാരിക്കാൻ വാക്കുകൾ ഇല്ലാത്ത പോലെ... 
മനസെല്ലാം സന്തോഷം കൊണ്ട് നിറഞ്ഞു നിൽക്കുകയാണ് എന്ന് അവൾക്കു മനസിലായി... 


അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി...  

അവൻ ബൈസ്റ്റാൻഡേർ ബെഡ് അവൾക്കു അരികിലേക്കു നീക്കി ഇടുകയായിരുന്നു... 

താൻ എന്താടോ ഈ കാണിക്കുന്നത്..... 


ചൂടാവല്ലേ പെണ്ണെ... 

ഞാൻ നിന്റെ അരികിൽ ഒന്ന് കിടന്നോട്ടെ...  നിന്റെ നെറ്റിയിൽ മുറിവുണ്ടായ ആ നിമിഷം ഞാൻ ആകെ പേടിച്ചുപോയി...  നീ അനുഭവിക്കുന്നതിനേക്കാൾ വേദന എനിക്കാണ് എന്ന് തോന്നി... 
അതുകൊണ്ട് ഞാൻ നിന്റെ അരികിൽ ആണ് കിടക്കുന്നത്... 
അതും പറഞ്ഞു അവൻ കിടന്നു... 

അവനു അവളെ നെഞ്ചോട് ചേർക്കാൻ തോന്നി... 
പക്ഷെ അവളുടെ പ്രതികരണം ഓർത്തു അവൻ അവളെ നോക്കി കിടന്നു... 

അവളും അവനെ നോക്കി കിടന്നു... 

ഒരു വാക്ക് പോലും സംസാരിക്കാതെ രണ്ടുപേരും അവരുടെ പ്രണയം പങ്കുവെച്ചു.... 

എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.... 


🧡🧡🧡🧡🧡🧡🧡

ഗുഡ് മോർണിംഗ് ഉത്ര....
ഇപ്പോ വേദന കുറവ് ഉണ്ടോ? 


ഉണ്ട് ഡോക്ടർ...  
ഇന്ന് പൊക്കൂടെ?  അവൾ ഡോക്ടറേ പ്രതീക്ഷയോടെ നോക്കി..  

ഡോക്ടർ ഒന്ന് അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... 
തനിക്കു ഇവിടെ കിടക്കേണ്ട കുഴപ്പം ഒന്നുമില്ലടോ 
പിന്നെ എനിക്ക് ശമ്പളം തരുന്ന ആളു പറഞ്ഞാൽ അനുസരിക്കാതെ ഇരിക്കാൻ പറ്റില്ല... 


അവനിയാണോ എന്നെ? 


മ്മം... 

.എന്തിനു? 


കോളേജിൽ മൂന്നു ഡേ ലീവ് ആണ്...  എല്ലാ കുട്ടികളും വീട്ടിൽ പോകും. അവിടെ ഉള്ള മിക്ക കുട്ടികളും ഇവിടെ അടുത്ത ജില്ലയിൽ ഉള്ളവരാണ്....
അപ്പൊ ഹോസ്റ്റൽ ലീവ് ആണ്... 
തനിക്കു ഈ കണ്ടിഷനിൽ വീട്ടിൽ പോകാൻ പറ്റില്ല,  തന്റെ ഫാമിലിയിൽ ഉള്ളവർക്ക് ഈ പാർട്ടി ഒന്നും ഇഷ്ട്ടമല്ല..  അപ്പൊ തന്നെ ഈ കണ്ടിഷനിൽ കണ്ടാൽ പ്രശ്നം ആകും.. 
ഇവിടെ താൻ മൂന്നു ദിവസം സേഫ് ആണ്.. 
ഹോസ്റ്റൽ തുറന്നാൽ തനിക്കു പോകാം... 


അവൾക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി... 
തന്നെ ഇത്രയും കെയർ ചെയ്യുന്നുണ്ടോ? 
ഇങ്ങനെ സ്നേഹിക്കാൻ മാത്രം അവനു ഞാൻ ഒന്നും നൽകിയിട്ടില്ല...  ഇഷ്ട്ടമാണ് എന്ന വാക്ക് പോലും... 
ഇനിയും അവനെ അവോയ്ഡ് ചെയ്യരുത്.   

ഡോക്ടർ പോയിട്ടും കുറച്ചു കഴിഞ്ഞാണ് അവനി വന്നത്... 

കുളിച്ചു ഫ്രഷ് ആയാണ് അവൻ വന്നത്...  

ഇതാ തനിക്കു ഭക്ഷണം... 
എന്റെ അമ്മ തന്നയച്ചതാട്ടോ... 
കഴിച്ചോളൂ... 

അവൻ തന്നെ അവൾക്കു പത്രത്തിൽ ആക്കി കൊടുത്തു... 

മെഡിസിൻസ് എല്ലാം അവൾക്കു എടുത്തു കൊടുത്തു... 

അവളെ തന്നെ നോക്കിയിരുന്നു... 


.അവൾക്കു വല്ലാത്ത ജാള്യത തോന്നി.. 

ഉത്ര തനിക്കു ഞാൻ തന്റെ കൂടെ നിൽക്കുന്നത് ബുദ്ധിമുട്ടാന്നെങ്കിൽ ഞാൻ എന്റെ അമ്മയെ പറഞ്ഞു വിടാം... 


അവൾ അവനെ തന്നെ നോക്കി... 

അവനോടു എന്ത് പറയും...  
അവനെ പറഞ്ഞയക്കാൻ താനും ആഗ്രഹിക്കുന്നില്ല... 
നിൽക്കാൻ എങ്ങനെ പറയും... 

അവൾ അവന്റെ അരികിൽ പോയി പറഞ്ഞു... 

താങ്ക്സ്... 


അവൻ എന്തിനെന്ന അർത്ഥത്തിൽ അവളെ നോക്കി... 


എന്നെ മൂന്നു ഡേ ഇവിടെ തങ്ങാൻ അനുവദിച്ചതിനു... 

ഡോക്ടർ പറഞ്ഞല്ലേ...... 

മ്മം.... 

എന്നാലും ഞാൻ ഇവിടെ നിൽക്കണം എന്ന് പറയാൻ വയ്യ...  അപ്പോഴും സൈക്കോളജിക്കൽ മൂവ് തന്നെ... 
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു... 


..അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി... 


അവൻ ചിരിച്ചു.... 

ഓക്കേ അവനി താൻ എന്റെ കൂടെ രണ്ടു ദിവസം ഇവിടെ നിൽക്കുമോ? 

അവനി,  താനോ.....  
ഇതൊക്കെ മോള് നിന്റെ മറ്റവനെ വിളിച്ചാൽ മതി... 

ഇത്രയും കാലം വിളിച്ചപോലെ അവനി ഏട്ടാ എന്ന് തന്നെ വിളിച്ചാൽ മതി.. 
വിളിക്കടി.... 


.അവനി ഏട്ടാ....  അവൾ പരിഭവം നടിച്ചു വിളിച്ചു..   

എന്താ ഉത്രമോളെ..    

അയ്യടാ....  ഒരു ഉത്രമോള്....  ഞാൻ ആരുടെയും ഉത്രമോളൊന്നുമല്ല... 

അത് ശരിയാ... നീ എല്ലാവരുടെയും അല്ല..   
എന്റെയാണ്.... ഈ അവനീതിന്റെ മാത്രം ഉത്ര.... 


അവൻ അവളെ നോക്കി... 
കേട്ടല്ലോ... 
നീ എന്റെ പെണ്ണാ...  
എന്റെ പ്രാണൻ.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story