പ്രണയതീരം ❣️ ഭാഗം 13

pranaya theeram

രചന: ദേവ ശ്രീ

തനിക്കു പ്രിയപ്പെട്ടവൻ തൊട്ടരികിൽ ഉണ്ടായിട്ടും ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അവൾ... 
മൗനം അവളെ വല്ലാതെ പിടി കൂടിയ പോലെ.. 

അവൻ അവളുടെ ചെയ്തികളെ സസൂക്ഷ്മം നീരിക്ഷിച്ചുകൊണ്ടിരിക്കുന്നു... 

അവന്റെ ചുണ്ടിൽ ഒരു മന്ദഹാസം നിറഞ്ഞു... 

രണ്ടു ദിവസം ഒരുമിച്ചുണ്ടായിരുന്നെങ്കിലും അവർ പരസ്പരം ഒന്നും സംസാരിച്ചില്ല.... 
പരസ്പരം നോക്കി ഇരിക്കും... 


അതായിരുന്നു അവർക്കിഷ്ട്ടവും.... 


💙💙💙💙💙💙💙💙

ശ്രുതി എന്ന് നിന്റെ ശത്രു വരുമോ ഡി....  -ഇഷു 


പിന്നെ....  അവൾക്കു അവളുടെ കാമുകനെ കാണാതെ ഇരിക്കാൻ കഴിയില്ല.... 
എന്നാലും ഞാൻ ആ ഗൗതമിനെ ഇഷ്ട്ടമാണ് എത്ര പ്രാവശ്യം പറയാതെ പറഞ്ഞു... 
അവനും അറിയാം എന്റെ ഇഷ്ട്ടം... 
അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നതാണ്. 
എന്നേക്കാൾ എന്താഡി ആ ഉത്രക്ക് ഉള്ളത്... 
ഗൗതമിന്റെയും ഉത്രയുടെയും പ്രണയം പൊളിച്ചു ഞാൻ കയ്യിൽ കൊടുക്കും...  അല്ലെങ്കിൽ ഞാൻ ശ്രുതി ശ്രീനിവാസൻ അല്ല... 
അതിനു വേണ്ടി ശ്രുതി ഏത് അറ്റം വരെയും പോകും... 


ദേ ഡി വരുന്നു അവൾ....  ഉത്ര..... -ഇഷു 

💜💜💜💜💜💜
ഇന്നലെ എന്നെ ഹോസ്റ്റലിൽ ആക്കി പോയപ്പോൾ മുതൽ വല്ലാത്ത ഒരു മിസ്സിംഗ്‌ ഫീൽ ചെയ്യാൻ തുടങ്ങി... 


ഒരു നോക്ക് കണ്ടാൽ മതി എന്നായിരുന്നു.... 
വേഗം നേരം വെളുക്കാൻ പ്രാർത്ഥിച്ചു... 

ഫോൺ നമ്പർ കൈയിലും ഇല്ല... 

രാവിലെ തന്നെ കുളിച്ചു റെഡിയായി കോളേജിലേക്ക് പോയി... 


കോളേജിൽ കയറുമ്പോൾ തന്നെ കണ്ടത്
ബൈക്കിൽ ഇരുന്നു സംസാരിക്കുന്ന അവനി ഏട്ടനേയും കൂട്ടുക്കാരെയും ആണ്... 


അവനി അവളെ തന്നെ നോക്കി ഇരുന്നു... 

അവളും അവനെ നോക്കി.... 
 ചൈത്ര അവൾക്കു നേരെ കൈ കാട്ടി വിളിച്ചു..  

അവരുടെ അടുത്തേക്ക് പോകുമ്പോൾ ആണ് ഗൗതം വന്നത്... 


ഉത്ര നിനക്ക് ഇപ്പോ കുഴപ്പം ഒന്നുമില്ലല്ലോ... 
എന്തോ അവന്റെ ആ വരവ് അവൾക്കു അരോചകമായി തോന്നി.. 
എങ്കിലും അത് മറച്ചു വെച്ച് അവൾ അവനോടു പറഞ്ഞു... 
ഇല്ല ഗൗതം ചേട്ടാ... 


അവൻ അവളുടെ നെറ്റിയിൽ തൊട്ടു... 

അതു കാൺകെ ശ്രുതിക്ക് ദേഷ്യം ഇരച്ചു കയറി... 

അവൾ പരിഭ്രമത്തോടെ അവനിയെ നോക്കി... 
അവന്റെ ചുണ്ടിൽ അപ്പോഴും ആ ചിരി ഉണ്ടായിരുന്നു... 


അവൾക്ക് അതിശയം തോന്നി... 

വേറെ വല്ലവരും ആയിരുന്നെങ്കിൽ ആ മുഖമെങ്കിലും മാറിയേനെ.... 


എന്നെ ഇത്രമാത്രം സ്നേഹിക്കുന്നുണ്ടോ?  എന്റെ ഭഗവാനെ...  എന്റെ അവനി ഏട്ടനെ എന്നിൽ നിന്നും അകറ്റരുതേ.... 


ഉത്ര....  ഉത്ര.... 
ഗൗതം വിളിച്ചു..  

ഹേ.... 


താൻ ഇതു ഏതു ലോകത്താഡോ..... 


അത് ഞാൻ.... 


മ്മം വേണ്ട വേണ്ട....  വല്ലാതെ സ്വപ്നം കാണാതെ മോള് ക്ലാസ്സിലേക്ക് പൊക്കോ...  ബൈ പിന്നെ കാണാം... 


അവൾ അവർക്കരികിലേക്കു ചെന്നു... 


ഇപ്പോ എങ്ങനെ ഉണ്ട് മോളെ.... -ചൈത്ര 

കുഴപ്പമില്ല ചേച്ചി... 


വയ്യാണ്ട് നീ എന്തിനാ ഡി ഇന്ന് വന്നത്...  -എബി


അത് ഞാൻ ലൈബ്രറിയിൽ ഒരു ബുക്ക്‌ കൊടുക്കാൻ ഉണ്ട്...  അത് കൊടുത്താൽ ഇപ്പോ ഞാൻ പോകും... 

അത് നിനക്ക് നിവിടെ കയ്യിൽ കൊടുത്താൽ പോരെ...  ഈ പെണ്ണിന്റെ ഒരു കാര്യം... -ചൈത്ര 


അത് സാരമില്ല ചേച്ചി...  ഞാൻ ഇതു കൊടുക്കട്ടെ...  എന്നാൽ ശരി... 

ഓക്കേ ഡാ....  സ്റ്റിച് വെട്ടിയിട്ടു വന്നാൽ മതി ട്ടോ... 


ഓക്കേ...  എന്നാൽ നീ പൊക്കോ.... 

ലൈബ്രറിയിൽ  കയറി അവൾ ബുക്ക്‌ കൊടുത്തു... വേറെ ബുക്ക്‌ തിരിഞ്ഞു അവൾ നടന്നു... 
അപ്പോഴാണ് അവളെ ആരോ വലിച്ചു  ഷെൽഫിന്റെ പുറകിലെക്ക് കൊണ്ട് പോയത്... 

.അത് ആരാണ് എന്നറിയാൻ അവൾക്കു അധികം താമസം ഉണ്ടായില്ല.... 


ദേ അവനി ഏട്ടാ എന്നെ വിട്....  ആരെങ്കിലും കാണും....  എനിക്ക് പോണം.... 

നിനക്ക് പോകാമാടോ....  നീ എന്നെ കാണാൻ വന്നിട്ട് കാണാതെ പോയാൽ അത് ഈ അവനി ഏട്ടന് വിഷമമാവില്ലേ മോളെ.... 


അയ്യടാ....  ആരാ പറഞ്ഞത് ഞാൻ തന്നെ.....  സോറി  നിങ്ങളെ കാണാൻ വന്നതാണ് എന്ന്...  ഞാൻ ഈ ബുക്ക്‌ കൊടുക്കാൻ വന്നതാണ്.... 

മോളെ ഉത്രെ....  നിന്നെക്കാൾ ഒരു രണ്ടുമൂന്നു ഓണം അധികം ഉണ്ടതാണ് നിന്റെ അവനി ഏട്ടൻ....  എന്റെ അടുത്ത് ഈ നാടകം വേണ്ടാട്ടോ.... 


ഒന്ന് വിട്ടേ....  എനിക്ക് പോണം....  അവൾ അവനെ മറികടന്നു പോയി.... 

രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... 

ഹോസ്റ്റലിൽ എത്തിയതും അവൾക്കു വല്ലാത്ത ശ്വാസമുട്ടൽ പോലെ തോന്നി....  

ദൈവമേ താൻ എങ്ങനെ അവനി ഏട്ടനെ കാണാതെ ഒരാഴ്ച്ച എങ്ങനെ തള്ളി നീക്കും..

💛💛💛💛💛💛💛💛

രണ്ടു ദിവസമായി അവനി ഏട്ടനെ കണ്ടിട്ട്... 
അവൾക്കു കിടന്നിട്ട് ഉറക്കം വന്നില്ല... 


സമയം 12 മണി കഴിഞ്ഞു....  അവൾ ഫോൺ എടുത്തു നോക്കി...  ശേഷം ഫോണും കൊണ്ട് ബാൽക്കണിയിൽ പോയി നിന്നു...  

നിലാവ് പരന്നു കിടക്കുന്ന ഭൂമിയെ അവൾ നോക്കി നിന്നു.... 

അവൾക്കു അവനിയെ കാണാൻ വല്ലാത്ത ആഗ്രഹം തോന്നി.... 
.
അവളുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു..... 


രണ്ടു ദിവസമായി പെണ്ണിനെ കണ്ടിട്ട്.... 
ഇനിയും നാലു ദിവസം കൂടി തള്ളി നീക്കാൻ വയ്യ...  ഇപ്പോ തന്നെ കണ്ടില്ലെങ്കിൽ എനിക്ക് വട്ട് പിടിക്കും.


ഹോസ്റ്റലിന്റെ മതിൽ ചാടിയാലോ.... 
ചാടാം.... 
ഇല്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല.... 

ഹോസ്റ്റലിന്റെ തൊട്ടപ്പുറത്തു വണ്ടി നിർത്തി അവൻ നടന്നു.. 


ഇതിൽ ഏതാണ് പെണ്ണെ നിന്റെ റൂം...  എങ്ങനെ ഞാൻ നിന്നെ കണ്ടുപിടിക്കും 


അപ്പോഴാണ് അവനു നേരെ ഉള്ള ബിൽഡിങ്ങിന്റെ ബാൽക്കണിയിൽ ആരോ നിൽക്കുന്നത് കണ്ടത്... 
അത് ആരാണ് എന്നറിയാൻ അവനു താമസം വേണ്ടി വന്നില്ല...  
ഉത്ര.....

അവൻ അതിന്റെ മതിൽ ചാടി.... 
മരത്തിലൂടെ കയറി അവളുടെ ബാൽക്കണിയിൽ എത്തി.... 

അവളെ തന്നെ നോക്കി നിന്നു... 
അവൾ ഈ ലോകത്തൊന്നും അല്ലെന്നു അവനു മനസിലായി...

എന്താണ് ഉത്ര മാഡം എന്നെ സ്വപ്നം കണ്ടിരിക്കുകയാണോ? 

അവൾ ഞെട്ടി തിരിഞ്ഞു നോക്കി.... 
കണ്ടത് സ്വപ്നമാണോ എന്നറിയാൻ അവൾ കണ്ണുകൾ തിരുമ്മി... 

സ്വപ്നം അല്ല പെണ്ണെ.... 

അവൾക്കു വല്ലാത്ത സന്തോഷം തോന്നി.... 
കാണാൻ ആഗ്രഹിച്ചത് കണ്ടതിന്റെ സന്തോഷത്തിൽ എന്ത് ചെയ്യണം എന്നറിയാതെ... 


അവൾ ഓടിചെന്ന് അവനെ കെട്ടിപിടിച്ചു... 
ഐ മിസ്സ്‌ യൂ അവനി ഏട്ടാ.... 
റിയലി മിസ്സ്‌ യൂ.... 
അവൾ അവനെ ഇറുകെ കെട്ടിപിടിച്ചു 

അവൾ കരയുകയാണ് എന്ന് മനസിലായപ്പോൾ അവൻ അവളെ അടർത്തി മാറ്റി പറഞ്ഞു..
എനിക്കറിയാം എന്നെ കണ്ടില്ലെങ്കിൽ എന്റെ ഉത്രമോൾക്ക്‌ ഉറങ്ങാൻ കഴിയില്ല എന്ന്... 
അതല്ലേ അവനിഏട്ടൻ എന്റെ ഉത്രക്കുട്ടിയെ കാണാൻ വന്നത്.... 


അവൻ അവളുടെ നെറുകയിൽ ചുംബിച്ചു... 

 
പെട്ടെന്ന് അവൾ ഞെട്ടി അവനിൽ നിന്നും അകന്നു മാറി... 
ചെ...  ഞാൻ എന്താ കാണിച്ചത്... 

അയ്യോ ഏട്ടൻ എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത്...  ആരെങ്കിലും കാണും... പൊക്കൊളു... 
അവൾ ചുറ്റും നോക്കികൊണ്ട് പറഞ്ഞു... 


അവൻ അവളെ ചുറ്റി പിടിച്ചു എന്നിട്ട് പറഞ്ഞു.... 
ഇപ്പോ ഞാൻ വന്നത് എന്റെ പെണ്ണിനെ ഒന്ന് കാണാൻ വേണ്ടിയാണ്... 

ഇവിടെ വന്നപ്പോൾ എന്റെ പെണ്ണതാ എന്നെയും ഓർത്തു നിൽക്കുന്നു... 
അപ്പൊ അവളുടെ കൂടെ കുറച്ചു നേരം ഇരുന്നിട്ട് പോകാം എന്ന് കരുതി ഞാൻ ഇവിടെ എത്തി    


പക്ഷെ... പിന്നെ ഉള്ളതൊക്കെ എനിക്ക് കിട്ടിയ സർപ്രൈസ് ആയിരുന്നു ട്ടോ... 
എന്തായാലും എനിക്ക് ഇഷ്ട്ടമായി..   

.അയ്യടാ...  ഒന്ന് പോയെ.... 


പ്ലീസ്....  എന്റെ പൊന്നല്ലേ...  ഇത്തിരി നേരം കൂടി...  
അവൾ ഒന്നും മിണ്ടാതെ അവിടെ നിലത്ത് ഇരുന്നു.   


കൂടെ അവനും...  


പെണ്ണെ നീ ഫുഡും മരുന്നൊക്കെ കഴിച്ചോ... 

മ്മം.... 

ഡി മോളെ.... 


മ്മം... 


നീ എന്താടി വല്ല വണ്ടാണോ ഇങ്ങനെ മൂളാൻ.... 

..അവൾ അവനെ ഒന്ന് നോക്കി... 

..ഇങ്ങനെ നോക്കല്ലേ പെണ്ണെ.... 


നീ കോളേജിൽ വരാതെ ഒരു സുഖവുമില്ലഡോ... 
എല്ലായിടത്തും നീ ഉള്ള പോലെയാണ്.... 
ശരിക്കും നിന്നെ മിസ്സ്‌ ചെയ്തു...
ഇനിയും നിന്നെ കണ്ടില്ലെങ്കിൽ ഭ്രാന്ത് വരുമെന്ന് തോന്നിയപ്പോഴാണ് ഇങ്ങോട്ട് വന്നത്... 

അവൻ അവളോട്‌ ചേർന്നിരുന്നു.... 
നിനക്ക് എന്നോട് ഒന്നും പറയാൻ ഇല്ലേ.... 

അവൾ മുഖമുയർത്തി നോക്കി.... 


നീ ഒന്നും പറയണ്ട...  നിന്റെ കണ്ണുകൾ എല്ലാം പറയുന്നുണ്ട്.... 

അവൾക്കു അവനോടു വല്ലാത്ത സ്നേഹം തോന്നി... 
അവന്റെ മുഖം കൈക്കുമ്പിളിൽ എടുത്തു അവൾ നെറ്റിയിൽ ചുംബിച്ചു... 
അവന്റെ ഇരു കവിളിലും മാറി മാറി ചുംബിച്ചു... 

അവൾ അവനെ നോക്കി... 
പ്രണയമാണ്... 
ഈ ഉത്രയുടെ പ്രാണൻ.... 


ഐ ലവ് യൂ.... 
ലവ് യൂ സൊമച്ച്.. 


അവനും അവളെ ചുംബിച്ചു... 
ഇറുകെ പുണർന്നു.... 


നിന്നെ ഇവിടെ വിട്ടിട്ട് പോകാൻ മനസുണ്ടായിട്ടല്ല... 
ഞാൻ പോട്ടെ... 


മ്മം...  അവൾ തലയാട്ടി.... 


അവൻ അവളെ കെട്ടിപിടിച്ചു ഒന്നുകൂടി ചുംബിച്ചു... 


അവൻ നടന്നു... 

പെട്ടെന്ന് എന്തോ ഓർത്തപോലെ അവൻ തിരികെ വന്നു... 
അവളുടെ കയ്യിലെ ഫോൺ വാങ്ങി അവന്റെ നമ്പർ ഡയൽ ചെയ്തു... 
പോക്കെറ്റിലെ ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ അവൾക്ക് ഫോൺ കൊടുത്തു... 


എന്റെ നമ്പർ ആണ്...  ഫ്രീ ആവുമ്പോൾ വിളിക്കണം... 
എന്ത് ആവശ്യം വന്നാലും... 
കേട്ടല്ലോ... 


അവൻ അവിടെ നിന്ന് പോകുന്നത് നോക്കി അവൾ അവിടെ തന്നെ നിന്നു... 


റോഡിൽ എത്തിയപ്പോൾ അവൻ കൈ വീശി... 

.അവൾ തിരിച്ചും.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story