പ്രണയതീരം ❣️ ഭാഗം 14

pranaya theeram

രചന: ദേവ ശ്രീ


അവിടെ തുടങ്ങുകയായിരുന്നു അവരുടെ പ്രണയം.... 

അധികം ഫോൺ വിളികൾ ഒന്നുമുണ്ടായിരുന്നില്ല... 

മെസ്സേജുകൾ മാത്രമായിരുന്നു കൈ മാറിയിരുന്നത്... 

അവരുടെ പ്രണയം അവർക്കുള്ളിൽ തന്നെ ഇരുന്നു... 
അത് മറ്റാരും അറിയരുത് എന്നത് അവനിയുടെ നിർബന്ധമായിരുന്നു... 

ഇഷാനി എങ്ങാനും അറിഞ്ഞാൽ ഉത്രയെ എന്തെങ്കിലും ചെയ്താലോ എന്ന് കരുതിയാണ് അവൻ അങ്ങനെ പറഞ്ഞത്..  


തനിക്കു നേരെ ഏത് പെണ്ണ് നോക്കിയാലും അവളെ പോയി ആ ഇഷാനി ഭീഷണി മുഴക്കും... 

അവൻ ഇതിനൊന്നും പ്രതികരിക്കാത്തത് അവൾ ഇന്നോളം അവന്റെ അടുത്ത് പോയി ഇഷ്ട്ടമാണ് എന്ന് പറയാത്തത് കൊണ്ടാണ്.... 

ഇഷാനിക്കും അവനെ പേടിയാണ്.. 
സ്നേഹിച്ചാൽ ചങ്ക് പറിച്ചു നൽകുന്ന അവൻ ദേഷ്യം വന്നാൽ  സർവ്വതും ചുട്ട് ചാമ്പലാക്കും....  എന്നിരുന്നാലും അവനെ കൊണ്ടേ ഇഷാനി പോകു എന്ന നിലപാട് അവൾക്ക്..... 

❤️❤️❤️❤️❤️❤️❤️❤️

ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് ഫോൺ വൈബ്രേറ്റ് ചെയ്തത്... 

അതൊരു വാട്സ്ആപ്പ് മെസ്സേജ് ആയിരുന്നു... 


കം ടൂ ലൈബ്രറി.... 


ദൈവമേ... 
എന്തിനാ എന്നെ ഇപ്പോ ലൈബ്രറിയിലേക്ക് വിളിക്കുന്നത്... 
എങ്ങനെ പുറത്തു ചാടും.. 
നിരഞ്ജൻ സാറിന്റെ ക്ലാസ്സ്‌ ആയിരുന്നു അത്... 


സാർ.... 


വാട്ട്‌ ഹാപ്പെൻഡ്.... 


വാഷ് റൂമിൽ പോകാൻ.... 

അയാൾ ഒന്ന് മൂളി..... 
തന്നെ പോലെ ഉള്ളവർ അവിടെ ഓക്കേ ഇരിക്കുകയാണ് നല്ലത്... 


ക്ലാസ്സിൽ കൂട്ടചിരി മുഴങ്ങി....  അവൾ ക്ലാസ്സിലേക്ക് ഒന്ന് നോക്കി... 
അജുവും രോഹിയും നിവിയും ഒഴികെ എല്ലാവരും ചിരിക്കുകയായിരുന്നു... 
അവൾ നിരഞ്ജനെ ഒന്ന് തറപ്പിച്ചു നോക്കി പുറത്ത് പോയി.... 


ഉത്രയോട് വല്ലാതെ കളിക്കല്ലേ.... 
ഇതിനു ഒരു മറുപണി ഈ ഉത്ര തരും... 


അവൾ ലൈബ്രറിയിലെ ബാലസാഹിത്യം ഷെൽഫിന്റെ അവിടേക്ക് പോയി.... 
അവിടെ ആരും വരാത്തത് കൊണ്ട്  അവരുടെ മീറ്റിംഗ് അവിടെ വെച്ചാണ് നടക്കാറുള്ളത്.. 

അവൾ ചെല്ലുമ്പോൾ അവൻ അവിടെ അവളെയും നോക്കി കാത്തിരിക്കുകയായിരുന്നു.... 


അവൾ ഒന്നും മിണ്ടാതെ അവന്റെ അടുത്ത് പോയി നിന്നു.... 

അവൻ അവളുടെ തോളിൽ കയ്യിട്ടു ചോദിച്ചു... 
എന്ത് പറ്റി എന്റെ പെണ്ണിന്... 
ക്ലാസ്സ്‌ ടൈമിൽ വിളിച്ചത് കൊണ്ടാണോ മുഖമൊക്കെ വേർതിരിക്കുന്നത്.... 

അവൾ ഒന്നും മിണ്ടിയില്ല.... 


ഇങ്ങനെ എന്റെ ഉത്രകുട്ടിയെ കാണാൻ ഒരു ഭംഗിയും ഇല്ലാട്ടോ... 
എന്താണ്,  കാര്യം പറയു... 



അവൾ ഉണ്ടായതെല്ലാം പറഞ്ഞു.... 

അത് കേട്ട് അവൻ ചിരിച്ചു..... 
അയ്യേ...  മോശം...  ഞാൻ കരുതി നീ ഒരു സിങ്കപെണ്ണാണ് എന്ന്... 

അപ്പൊ ഇത്രയുള്ളു എന്റെ പെണ്ണ്... 
ഡാ എന്ന് വിളിച്ചാൽ ഡി എന്ന് വിളിക്കുന്ന നല്ല അസ്സൽ കാന്താരി ഉത്രയായിരുന്നു ഈ കോളേജിലേക്ക് വരുമ്പോൾ....  ഇപ്പോ എന്ത് പറ്റി.    
അവൻ അവളോട്‌ ചോദിച്ചു...  


ശരിയാണ് അവനി ഏട്ടൻ പറഞ്ഞത്.... ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിനു ആരോടും പരാതി പറയാതെ ഒറ്റക്ക് തന്നെ തിരിച്ചു പണികൊടുക്കുന്ന ഒരു ഉത്ര ഉണ്ടായിരുന്നു... 
ഏട്ടന്മാരോട് പോലും ഒരു പരാതിയും പറയില്ല .. 
അവർ എപ്പഴും പറയും ഞാൻ പുലിക്കുട്ടി ആണെന്ന്..... 
ആ തനിക്കു എന്ത് പറ്റി.... 
അവൾ ആലോചിച്ചു.... 


അവളുടെ മറുപടി കിട്ടാതെ ആയപ്പോൾ അവൻ അവളെ അവനു അഭിമുഖമായി നിർത്തി... 


എന്നിട്ട് പറഞ്ഞു... 
ദേ പെണ്ണെ....  
നമ്മൾ തമ്മിൽ റിലേഷനിൽ ആണെന്ന് കരുതി നീ നിന്റെ സ്വഭാവം ഒന്നും മാറ്റണ്ട... 
എനിക്ക് എന്റെ പഴയ ഉത്രയെയാണ് ഇഷ്ട്ടം... 
ഡാ എന്ന് വിളിച്ചാൽ പോടാ പട്ടി എന്ന് വിളിക്കുന്ന കാന്താരി മുളകിനെ...  
നിൽക്കാൻ പറഞ്ഞാൽ ഓടുന്ന കുറുമ്പിയെ.. 
നീ ഞാനുണ്ട് എന്ന ധൈര്യത്തിൽ ആണ് തളർന്നു നിൽക്കുന്നത് എങ്കിൽ അത് വേണ്ട.... കോളേജിൽ തന്നെ എന്റെ നോട്ടം നിന്റെ മേൽ എത്താത്ത സമയം ഉണ്ടാകും.. പുറത്താണെങ്കിൽ എപ്പോഴും എനിക്ക് നിന്റെ കൂടെ ഉണ്ടായിരിക്കാൻ പറ്റില്ല...  അതുകൊണ്ട് എന്റെ ചുണകുട്ടി ഉത്രയെ മതി എനിക്ക്....

എന്തോ അവളുടെ ഈ പാവത്തം അവനെ വല്ലാതെ പേടിപ്പിച്ചു    ..... 

എന്താടി പെണ്ണെ ഇങ്ങനെ നോക്കുന്നത്.... 
നിന്റെ ഈ നോട്ടങ്ങൾക്ക് പകരം പകുത്തുതരാൻ 
എന്റെ പ്രണയം മതിയാവാതെ വരുന്നു... 


അവൻ അവളുടെ ചുണ്ടോട് ചുണ്ട് അടുപ്പിച്ചു. ... 


അയ്യടാ...  ആ പൂതി മനസ്സിൽ ഇരിക്കട്ടെ... 
അവൾ അവനെ ഉന്തി മാറ്റി.... 

ഡി..
വല്ലാതെ മോഹിപ്പിക്കുന്നുണ്ട് നിന്റെ ചുണ്ടുകൾ... 
അവൻ അവളുടെ ചുണ്ടിലൂടെ വിരൽ ഓടിച്ചു കൊണ്ട് പറഞ്ഞു... 

അത്ര മോഹിക്കണ്ട സേട്ടാ..... 


എന്റെ പെണ്ണെ നിന്നെ ഒന്ന് കാണാൻ വിളിച്ചതാണ്... 
എപ്പോഴും ആരെങ്കിലും ഉണ്ടാകും കൂടെ... 
എനിക്കും ആഗ്രഹമില്ലേ എന്റെ പെണ്ണിന്റെ കൂടെ ഇരിക്കാനും സംസാരിക്കാനും...  അവളെ നോക്കി കണ്ണിറുക്കി കൊണ്ട് അവൻ പറഞ്ഞു... 


ഇത് ശരിയല്ല...  ഇതു ഞാൻ പറയാൻ ഇരുന്ന ഡയലോഗ് ആണ്... 
മുൻ‌കൂർ ജാമ്യം ആണ് ഉദ്ദേശമെങ്കിൽ നടക്കില്ല... അവളും തിരിച്ചു പറഞ്ഞു.... 


എന്റെ തിരക്ക് കാരണം അല്ലേടി...  അല്ലാതെ എന്റെ മുത്തിനോട് സംസാരിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല...  ഓഫീസ് വർക്കും പിന്നെ കോളേജിലെ തിരക്കും ഓക്കേ കഴിഞ്ഞിട്ട് വേണ്ടേ... 
ദേ നിന്നോട് സംസാരിച്ചു കഴിഞ്ഞാൽ ഞാൻ പോകും...  ഓഫീസിൽ എന്തോ എമർജൻസി ഉണ്ട്... അപ്പൊ അത് കഴിഞ്ഞു ഇന്ന് വരാൻ പറ്റില്ല... 

ആ ഹവറിൽ അവൾ ക്ലാസ്സിലേക്ക് പോയില്ല... 
സത്യം പറഞ്ഞാൽ അവൻ പറഞ്ഞയച്ചില്ല.... 
ഓരോന്ന് സംസാരിച്ചു അവിടെ ഇരുന്നു.... 

ശരി നീ പൊക്കോ....  ഞാൻ പോകട്ടെ... സമയം ആയി... 


അവൻ എഴുന്നേറ്റു... അവളും... 


നല്ല കുട്ടിയായി ഇരുന്നോട്ടോ.. 


അവൾ അവന്റെ മുഖം കയ്യിൽ എടുത്തു നെറ്റിയിൽ ചുംബിച്ചു.... 

പോയിട്ട് വരൂ... 


അവനും അവൾക്കു തിരിച്ചു ഒരു ചുംബനം നൽകി....


പോട്ടെ...  ബൈ...  അവൻ ചുറ്റും നോക്കി ആളില്ലെന്ന് ഉറപ്പ് വരുത്തി നടന്നു... 

ഉത്ര ആ ഹവറും ക്ലാസ്സിൽ കയറിയില്ല... 

അവൾ നേരെ കോളേജിന് വെളിയിലേക്കു പോയി... 

ചേട്ടാ....  ഈ ലൂസ്മോഷനുള്ള ഗുളികയുണ്ടോ ചേട്ടാ... 

അയാൾ അവളെ ഒന്ന് നോക്കി...  നോക്കട്ടെ... 
വയറ്റിൽ നിന്നും പോയിട്ട് എത്ര ദിവസമായി... 


ഒരാഴ്ച്ചയായി... 


അയാൾ രണ്ടുതരം ഗുളിക കൊടുത്തു...  


ആദ്യത്തെ ഗുളിക എടുത്തു പറഞ്ഞു  രണ്ടെണ്ണം ഇന്ന് ഉച്ചക്ക് കഴിക്കണം..  രണ്ടെണ്ണം രാത്രിയും...  
അയാൾ നാലു ഗുളികയും കവറിൽ ഇട്ടു.. 

എന്നിട്ട് രണ്ടാമത്തെ രണ്ടു ഗുളിക എടുത്തു 
ശേഷം പറഞ്ഞു...  ഇതു ഇത്തിരി ഡോസ് കൂടിയ ഗുളികയാണ്...  നാളെ രാവിലെ വയറ്റിൽ നിന്നും പോയില്ലെങ്കിൽ മാത്രം ഇതിൽ നിന്നും ഒരു പൊട്ട് ഗുളിക കഴിക്കുക...  ഒരു പോട്ടെ കഴിക്കാവൂ... 


എത്രയായി ചേട്ടാ.... 


240 രൂപ... 

അവൾ ഫോണിന്റെ പൗച് അഴിച്ചു 500 രൂപയുടെ ഒരു നോട്ട് കൊടുത്തു...  ബാലൻസ് വാങ്ങി തിരിച്ചു നടന്നു.... 

കോളേജിൽ എത്തിയ ശേഷം അവൾ ഒരു കവർ എടുത്തു എല്ലാ ഗുളികകളും കൂടി ഇടിച്ചു പൊടിയാക്കി.... 


ആ കവറിലേക്ക് നോക്കി അവൾ പറഞ്ഞു...  ഇനി ആരു എവിടെ കിടക്കണം എന്ന് ഇവൻ തീരുമാനിക്കട്ടെ.... 
വേണ്ട വേണ്ട എന്ന് വിചാരിക്കുംതോറും മനുഷ്യനെ വല്ലാതെ നാണം കിടത്തുകയല്ലേ... 


അവൾ സ്റ്റാഫ്‌ റൂമിൽ പോയി നോക്കി...  ആരുമില്ല...  ഇത് തന്നെ പറ്റിയ സമയം...  അവൾ നിരഞ്ജന്റെ വാട്ടർബോട്ടിലിൽ ആ ഗുളിക പൊടി ഇട്ടു നന്നായി ഒന്ന് കുലുക്കി... 
അത് അവിടെ വെച്ച് അവൾ നടന്നു... 


ലഞ്ച് ബ്രേക്കിന് അവർ ഫുഡ്‌ കഴിച്ചു ഇരുന്നു സംസാരിക്കുകയായിരുന്നു... 
അപ്പോഴാണ് ക്ലാസ്സിലെ ഒരു കുട്ടി വന്നു ഉത്രയോട് ചോദിച്ചത്... 

എടി നിനക്ക് വല്ല കൂടോത്രവും അറിയുമോ? 

ഉത്രക്കു കത്തിയെങ്കിലും അവൾ അവനോടു കാര്യം അന്വേഷിച്ചു... 


അത് നിരഞ്ജൻ സാറിനു ലൂസ് മോഷൻ ആണെടി... 
അയാൾ ബാത്‌റൂമിൽ നിന്നും ഇറങ്ങുന്നില്ല എന്നാണ് പറഞ്ഞത്... 


. അത് കേട്ടതും ഉത്ര ഇല്ലാത്ത നിഷ്ക്കു ഭാവം ഇട്ടു പറഞ്ഞു... 
അയ്യോ എന്നിട്ട് സാർ ഇപ്പോൾ എവിടെ? 

ലൂസ് മോഷൻ അല്ലെ അപ്പൊ അയാൾ ബാത്‌റൂമിൽ കാണും... 
എന്തൊരു ദുരന്തമാണെടി നീ...  അജു പറഞ്ഞു... 

അല്ല പിന്നെ...  അനാവശ്യമായ സഹതാപം ഒന്നും വേണ്ട....  നിന്നെ വെറുതെ എല്ലാവർക്കും മുന്നിൽ വെച്ച് കളിയാക്കിയതിന് ദൈവം കൊടുത്തതാണ്.. 
നിവിയും പറഞ്ഞു... 

എന്നാൽ നമുക്ക് ആ സുന്ദരമായ കാഴ്ച്ച കണ്ടു വരാം....  ബായോ.... -അജു അവരെ വിളിച്ചു.... 

അവർ സ്റ്റാഫ്‌ റൂമിന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ അവിടെ ഒരു കൂട്ടം കുട്ടികൾ ഉണ്ടായിരുന്നു... 


ദൈവമേ ഇനി സാറിന് വല്ലതും....  ഉത്രക്കു വല്ലാത്ത ഭയം തോന്നി...  


നോക്കുമ്പോൾ നാലഞ്ചു സീനിയർ ചേട്ടൻമാർ സാറിനെ എടുത്തു വണ്ടിയിൽ കയറ്റി... 
ആകെ ക്ഷീണിച്ചു പോയിരുന്നു സാറ്... 
പാവം.... 

അവൻ സാറിനെ നോക്കി മനോഹരമായി ഒന്ന് ചിരിച്ചു.... 
ഒരു വിജയിയുടെ പുഞ്ചിരി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story