പ്രണയതീരം ❣️ ഭാഗം 15

pranaya theeram

രചന: ദേവ ശ്രീ

ചെയ്തു കുറച്ചു കൂടിപോയെങ്കിലും ഇനി കുറച്ചു ദിവസം അയാളുടെ ശല്യം സഹിക്കണ്ടല്ലോ.....
അതാണ് ആശ്വാസം....


അവൾ നിവിയുമായി സംസാരിച്ചു ഇരിക്കുമ്പോൾ ആണ്  ഗൗതം ആ വഴി വന്നത്...

എടി ഉത്രെ....  ഗൗതം ചേട്ടൻ സൂപ്പർ ആണല്ലേ...

ഉത്ര അവളെ ഒന്ന് നോക്കി....
.എന്താണ് മോളെ ഒരു ഇളക്കം....


അറിയില്ലടി... എന്താണാവോ അങ്ങേരെ കാണുമ്പോൾ ഹാർട് പട പട എന്നൊരു ഇടിപ്പാണ്..
മനസിന്‌ വല്ലാത്ത ഒരു സന്തോഷം...
മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നില്ല...
അങ്ങേരു ചിരിക്കുമ്പോൾ എനിക്കാടി സന്തോഷം...


അവൾ അവനിയെ കുറിച്ച് ആലോചിച്ചു...  ശരിയാണ്...  അവനി ഏട്ടനോടും എനിക്ക് ഈ ഫീലിംഗ്സ് ഓക്കേ ആയിരുന്നു..

ഉത്ര മൗനം വിടിഞ്ഞു കൊണ്ട് പറഞ്ഞു...
എന്റെ നിവിമോളെ ഇത് ഒരു അസുഖത്തിന്റെ തുടക്കമാണ്...

എന്ത് അസുഖത്തിന്റെ ?.... നിവി


പ്രേമം, ഇഷ്‌ക്, മൊഹബത്, പ്യാർ, ലവ്, കാതൽ, പ്രണയം, അനുരാഗം എന്നൊക്കെ ഈ അസുഖത്തെ പറയാം...


ആണോടി....  നിവി അവളോട്‌ ചോദിച്ചു...

നിന്റെ ചിന്തകൾ വെച്ച് ഇതു പ്രണയം തന്നെയാണ്...  ഉത്ര പറഞ്ഞു...


ശരിയാണ്... ഞാൻ ഗൗതം ചേട്ടനെ പ്രണയിക്കുന്നു...

അവൾ ഗൗതമിന്റെ അടുത്തേക്ക് ഓടി...

ഹേയ് നിവി നീ ഇതു എങ്ങോട്ടാണ് ഓടുന്നത്? നിവി ഉത്ര വിളിച്ചു...


നിവി ഓടി ഗൗതമിന്റെ മുന്നിൽ കയറി നിന്നു..

ഗൗതം ചേട്ടാ ഒന്ന് നിന്നെ...

എന്താ നിവേദ്യ?


അവൾ അവന്റെ കണ്ണുകളിലേക്കു നോക്കി...  എന്നിട്ട് പറഞ്ഞു...
ചേട്ടാ എനിക്ക് ചേട്ടനെ ഭയങ്കര ഇഷ്ട്ടമാണ്..
ചേട്ടനെ കാണുമ്പോൾ തന്നെ വല്ലാതെ ഹൃദയം മിടിക്കും... ചേട്ടനെ കാണാതാകുമ്പോൾ എന്റെ മിഴികൾ വെറുതെ പിടക്കും...
കണ്ടോ....  അവൾ അവളുടെ കൈകൾ പൊക്കി രോമന്ജിഫികഷൻ കാണിച്ചു കൊണ്ട് പറഞ്ഞു.. ദേ സംസാരിക്കുമ്പോൾ തന്നെ ആകെ ഒരു കുളിരാണ്..
ഈ ഫീൽ എനിക്ക് വേണം എന്ന് തോന്നി...  അവൾ കിതപ്പോടെ പറഞ്ഞു നിർത്തി...


നിവിയുടെ പിന്നാലെ വന്ന ഉത്ര കാണുന്നത് ഗൗതമിന്റെ പ്രൊപ്പോസ് ചെയ്യുന്നതാണ്...

ദൈവമേ ഇനി അങ്ങേരുടെ പ്രതികരണം എന്താണാവോ?
അത് തന്റെ നിവിയെ വേദനിപ്പിക്കുമോ?
അവൾ വല്ലാത്ത ഒരു ആശങ്കയിൽ അവിടെ നിന്നു..


നോക്ക് നിവിദ്യാ....  

ഗൗതം പറയുന്നതിനെ തടഞ്ഞു കൊണ്ട് അവൾ പറഞ്ഞു...
ഞാൻ പറഞ്ഞു കഴിഞ്ഞില്ല ചേട്ടാ...
എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ്...
ഇന്ന് കരുതി ആ സ്നേഹം എനിക്ക് തിരിച്ചു കിട്ടണം എന്ന് വാശിപിടിക്കാൻ പറ്റില്ലല്ലോ..
നിങ്ങൾ തിരിച്ചും എന്നെ സ്നേഹിക്കണം എന്ന് പറയാൻ അല്ല ഞാൻ വന്നത്..

പിന്നെ ഇതു തുറന്നു പറഞ്ഞത്...
എന്റെ മനസ് വളരെ ചെറുതാണെന്നേ...
ഇത്രയും വലിയ രഹസ്യം സൂക്ഷിച്ചു വെച്ചാൽ ചിലപ്പോൾ എനിക്ക് വല്ല ഹാർട് അറ്റാക്ക് വരും..

എന്റെ ആരോഗ്യത്തെ മുൻനിർത്തി പറഞ്ഞതാണ്..

എന്നാൽ ശരി ചേട്ടാ.   

ദൈവമേ...  ഇതു എന്തിന്റെ കുഞ്ഞാണോ എന്തോ....

അവൾ ഉത്രയുടെ കയ്യും പിടിച്ചു നടന്നു...
അവളുടെ സംസാരം കേട്ടു അന്താളിച്ചു നിൽക്കുകയായിരുന്നു ഉത്ര...
അവളൊന്ന് ഗൗതമിനെ തിരിഞ്ഞു നോക്കി..

അവൻ പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു.
ആ പുഞ്ചിരി കണ്ടു ഉത്രയും ഒന്ന് പുഞ്ചിരിച്ചു..
അവൻ അവളോട്‌ രണ്ടുകണ്ണുകളും ചിമ്മി കാണിച്ചു..


അവനി ഏട്ടന് എന്തോ അർജന്റ് മീറ്റിംഗ് ഉണ്ട് രണ്ടു ദിവസം വിളിക്കില്ല, കോളേജിലേക്ക് വരില്ല എന്ന മെസ്സേജ് അയച്ചിരുന്നു...

തിരക്കായതു കൊണ്ടാകും എന്ന് കരുതി താനും ബുദ്ധിമുട്ടിച്ചില്ല.
അവൻ ഇല്ലാതെ കോളേജ് ശൂന്യമായി തോന്നി അവൾക്കു...
വല്ലാത്ത ഒരു മടുപ്പ്....

❤️❤️❤️❤️❤️❤️

അമ്മേ...  അപ്പച്ചി...


അകത്തു നിന്നും ഇറങ്ങി വന്ന കാർത്തി കാര്യം തിരക്കി
എന്തിനാ കിച്ചു ഏട്ടാ അമ്മയെയും അപ്പച്ചിയെയും വിളിക്കുന്നത്...


അകത്തു നിന്നും ഗിരീഷും ഭാര്യ സന്ധ്യയും ഇറങ്ങി വന്നു..

എന്താ...  എന്തിനാ കിച്ചു നീ വിളിച്ചു കൂവുന്നത്...  -ഗിരി


വല്യമ്മാവ...  അമ്മായി എനിക്ക് ട്രാൻസ്ഫർ കിട്ടി...


അത് കേട്ടപ്പോൾ രണ്ടുപേരുടെയും മുഖം മങ്ങി..

നീ ആരോട് ചോദിച്ചിട്ടാണ് മോനെ ട്രാൻസ്ഫറിനു അപേക്ഷിച്ചത്. ഇനി നീയും കൂടി പോകാൻ ആണോ?  ഗോപനും നവിയും കൂടി എറണാകുളത്ത് എന്തോ പുതിയ ഡീലിന്റെ മീറ്റിംഗിന് പോയി.. നന്ദു ആണെങ്കിൽ ബിസിനസ് എന്ന് പറഞ്ഞു കയറി വരുന്നത് തന്നെ പാതിരാത്രിയാണ്...  ദേ നിൽക്കുന്നു ഒരുത്തൻ..  എന്തോ കേസിന്റെ ആവശ്യമായി ചെന്നൈയിൽ പോകുകയാണത്രെ...  വിച്ചു ഇപ്പോ ഈ വീട്ടിൽ ഉണ്ടെന്നു തന്നെ അറിയുന്നില്ല... ഞാനും ഈ മനുഷ്യനു അച്ഛമ്മയും ഉഷയും ഗായത്രിയും എങ്ങനെ നിങ്ങൾ ഓക്കേ ഇല്ലാതെ ജീവിക്കും...
  -സന്ധ്യ

എന്റെ അമ്മായി ഇങ്ങനെ വിഷമിക്കാതെ..  
ഒരു ഓൺ ഇയർ അത് കഴിഞ്ഞാൽ ഞാൻ ഇങ്ങോട്ട് വരും.. അവിടെ ഉള്ള സാർ ഓൺ ഇയർ ലീവ് ആണ്..  ടെമ്പററി പോസ്റ്റ് ആണ് അപ്പച്ചി...
ഇവിടെയും അതു തന്നെ അല്ലെ..  ഇതും കൂടി കഴിഞ്ഞാൽ എനിക്ക് 4 ഇയർ എക്സ്പീരിയൻസ് ആയി..  പെർമെനന്റ് ജോലി ആയി...
നോക്ക് കാർത്തി കോടതി വിറപ്പിക്കുന്ന സന്ധ്യ ഗിരീഷ് ഇവിടെ നിന്ന് കരയുന്നത്... കിച്ചു അമ്മായിയെ ചേർത്തു പിടിച്ചു..

അയ്യടാ..  എന്റെ വല്യമ്മ കരഞ്ഞോതൊന്നുമല്ല അല്ലെ...  കാർത്തിയും അവരുടെ കൂടെ നിന്നു...

അല്ല മോനെ എന്നാണ് പോകേണ്ടത്... -ഗിരി


ടു വീക്ക്‌ ഉണ്ട് വല്യമ്മാവാ...

എന്നാൽ ഞങ്ങൾ ഇറങ്ങട്ടേ....

🧡🧡🧡🧡🧡🧡

എറണാകുളത്തെ മൾട്ടി നാഷണൽ കമ്പനി തുടങ്ങാൻ വേണ്ടി ഉള്ള മീറ്റിംഗ് ആയിരുന്നു അത്.

മൂന്നു ഗ്രൂപ്സ് ചേർന്നു കൊണ്ടുള്ള ഒരു ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്യുകയായിരുന്നു.....


എറണാകുളത്ത് മാളികക്കൽ ഗ്രൂപ്പിനു വേറെ ബിസിനസ് ഒന്നും മില്ലാത്തതിനാൽ ആണ് അവർ ഈ പ്രൊജക്റ്റും മായി മുന്നോട്ട് വന്നത്...

ഒരു മൾട്ടിനാഷണൽ കമ്പനി ആയതു കൊണ്ട് ഒറ്റക്ക്  നടത്തുക എന്നത് വളരെ പ്രയാസമുള്ള ഒരു കാര്യമായത് കൊണ്ടാണ് അവർ ജോയിൻ പ്രൊജക്റ്റ്‌ തുടങ്ങിയത്...

ബിസിനസ് മീറ്റിംഗ്നു അവർ ക്ലൈന്റ്‌സിനു വേണ്ടി കാത്തിരിക്കുകയായിരുന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story