പ്രണയതീരം ❣️ ഭാഗം 16

pranaya theeram

രചന: ദേവ ശ്രീ


ഗ്രീൻ ഗ്രോവ്സ് എന്ന മൾട്ടി നാഷണൽ കമ്പനിയുമായാണ് മാളികക്കൽ ഗ്രൂപ്പും നവമി ഗ്രൂപ്പും കൈ കൊടുക്കുന്നത്... 


മീറ്റിംഗ് ഹാളിൽ ഗ്രീൻ ഗ്രോവ് ന്റെ എംഡിയും സിഇഒയും പി എയും ഉണ്ടായിരുന്നു.. 

അയാൾ ഗോപനെയും നവീനെയും അവരുടെ പി എ യും അകത്തേക്ക് ക്ഷണിച്ചു... 

ഗ്രീൻ ഗ്രോവ്ന്റെ എംഡി മാധവൻ അവരെ അകത്തേക്ക് ക്ഷണിച്ചു.... 


അപ്പോഴാണ് ഡോർ തുറന്നു മൂന്നു പേര് വന്നത്.. 
മാധവൻ അയാളെ അകത്തേക്ക് ക്ഷണിച്ചു... 

യാ കം.... 
ഗോപൻ...  

അയാൾ ഗോപനെ വിളിച്ചു വന്നയാൾക്കു നേരെ കൈ ചൂണ്ടി പറഞ്ഞു... 
.
ഇതു മോഹൻദാസ്...  നവമി ഗ്രൂപ്പിന്റെ ചെയർമാൻ... 


ഹലോ    


അവർ രണ്ടുപേരും പരസ്പരം കെട്ടിപിടിച്ചു സൗഹൃദം തുടങ്ങി... 


അയാളിൽ നിന്നും മാറിയ ശേഷം മോഹൻദാസ് പറഞ്ഞു 
ഇത് എന്റെ പി എ അരവിന്ദ് 

തൊട്ടടുത്തു നിൽക്കുന്ന ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു പറഞ്ഞു 
ഇതു എന്റെ മകൻ അവനീത്‌... 


ഗോപനും അവനീതും പരസ്പരം കെട്ടിപിടിച്ചു... 


ഓക്കേ മീറ്റിംഗ് തുടങ്ങാം... 
മാധവൻ പറഞ്ഞു... 

എല്ലാവരും അവരവരുടെ സീറ്റിൽ വന്നിരുന്നു... 

മീറ്റിംഗ് വളരെ ഭംഗിയായി തന്നെ കഴിഞ്ഞു... 
അവരുടെ പുതിയ പ്രൊജക്റ്റ്‌ തുടങ്ങാൻ അവർ തീരുമാനിച്ചു... 

നിശ്ചിത തുക മൂന്നു കൂട്ടരും ഷെയർ ചെയ്തു 
പ്രൊജക്റ്റ്‌ തുടങ്ങാം എന്ന തീരുമാനമായി... 


അഗ്രിമെന്റ് റെഡി ആകുന്ന വരെ അവർ വെയിറ്റ് ചെയ്തു..  


അപ്പോഴാണ് മാധവൻ അയാളുടെ പി എ യോടും സി ഇ ഓയോടും പുറത്തു പൊക്കോളാൻ പറഞ്ഞത്... 
ശേഷം നവമി ഗ്രൂപ്പിന്റെ പി എ അരവിന്ദനോടും പുറത്ത് പൊക്കോളാൻ പറഞ്ഞു... 
അയാൾ ഗോപനു നേരെ തിരിഞ്ഞു പറഞ്ഞു 


അഗ്രിമെന്റ് സൈൻ ചെയ്യാൻ എല്ലാവരും നിൽക്കണ്ടല്ലോ...  പിന്നെ അതിൽ ചില ഇമ്പോര്ടന്റ്റ്‌ കാര്യങ്ങൾ കൂടി സംസാരിക്കാൻ ഉണ്ട്.. 

അതിനെന്താ..... 
എന്ന് പറഞ്ഞു ഗോപൻ അയാളുടെ പി എ പുറത്തേക്കു പറഞ്ഞയച്ചു... 


അത് കണ്ടു മാധവൻ പറഞ്ഞു.. 
mr ഗോപൻ തന്റെ സിഇഒ നിന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലെ...  തനിക്കു അത്രയും വിശ്വാസമാണെങ്കിൽ നിർത്തിക്കോളൂ... 


അത് കേട്ട് ഗോപൻ പറഞ്ഞു.... 
ഈ പ്രൊജക്റ്റ്‌ സൈൻ ചെയ്യേണ്ടത് ഞാൻ അല്ല... 
നവീൻ ആണ്... 
അവന്റെ ഡ്രീം ആണ് ഈ പ്രൊജക്റ്റ്‌...  അതിനായി അവന്റെ നാലു മാസത്തെ ഹാർഡ് വർക്ക്‌ ഉണ്ട്.... 


ഓഹ് സോറി ഗോപൻ... 
നവീൻ ഗോപന്റെ മകൻ ആണ് എന്ന് ഞാൻ അറിഞ്ഞില്ല... 

മാധവൻ പറഞ്ഞു.. 


മകൻ തന്നെയാണ്.... 
എന്റെ ഏട്ടന്റെ... 
മാളികക്കൽ ഗ്രൂപ്പസിന്റെ അടുത്ത അന്തരാവകാശി..  
എന്റെ ഏട്ടന്റെ രണ്ടു മക്കളും ബിസിനസിൽ ആണ്.. 
ഗോപൻ പറഞ്ഞു നിർത്തി 

സോറി നവീൻ....  മാധവൻ പറഞ്ഞു... 


ഹേയ് ഇട്സ് ഓക്കേ... 


അവനീതും നവീനും നല്ലൊരു സൗഹൃദം തന്നെ സ്ഥാപിച്ചു.... 


മീറ്റിംഗ് കഴിഞ്ഞു തിരിക്കുമ്പോൾ സമയം ഒരുപാട് വൈകിയിരുന്നു.... 


🧡🧡🧡🧡🧡🧡🧡🧡🧡
പിറ്റേന്ന് തന്നെ അവനീത്‌ കോളേജിലേക്ക് പോയി... 

സാധാരണ അവൻ രണ്ടു ദിവസം കഴിഞ്ഞാണ് കോളേജിലേക്ക് വരുക... ഇന്നത്തെ അവന്റെ വരവ് കൂട്ടുകാരെ മൊത്തത്തിൽ ഞെട്ടിച്ചു... 


ഉത്രയും കൂട്ടുകാരും പ്രണവും കൂട്ടുകാരും കൂടി മരച്ചുവട്ടിൽ ഇരിക്കുമ്പോൾ ആണ് അവനി വരുന്നത് കണ്ടത്... 
....

അവനെ കണ്ട ഉത്രയുടെ കണ്ണിൽ തിളക്കവും മറ്റുള്ളവരുടെ കണ്ണിൽ അതിശയവുമായിരുന്നു... 


അത് മറച്ചു വെക്കാതെ പ്രണവ് ചോദിച്ചു... 
ഡാ അവനി എന്ത് പറ്റി... 
നീ എന്താടാ ഇന്നു തന്നെ കോളേജിലേക്ക് വന്നത്... 


ആദ്യമൊന്നു പരുങ്ങിയെങ്കിലും അവൻ പറഞ്ഞൊപ്പിച്ചു... 
അത് ഡാ നെക്സ്റ്റ് വീക്ക്‌ അല്ലെ ഓണം സെലിബ്രേഷൻ... 
അപ്പൊ പിന്നെ ഞാൻ മാറി നിന്നാൽ എങ്ങനെയാണ്... 

ഓഹ് അത് ശരിയാടാ.... 
നീ വന്നത് നന്നായി... 


പിന്നെ അവിടെ ഓണ പരിപാടിയുടെ ചർച്ചയായിരുന്നു... 
കൊല്ലവും അവർ ഏഴു പേരും ഒരേ നിറത്തിൽ ഉള്ള ഡ്രസ്സ്‌ ആണ് ധരിക്കാറുള്ളത്... 
പിന്നെ അതെ കുറിച്ചായി ചർച്ച... 

അങ്ങനെ വയലറ്റ് കളർ ഷർട്ടും വെള്ള മുണ്ടും 
ചൈത്രയും ദിയയും നീനയും വൈലറ്റ് കളർ ബ്ലൗസും സെറ്റ് സാരിയും സെറ്റ് ആക്കി.. 


ഉത്രയോടും ടീമ്സിനോടും കൂടെ കൂടിക്കോളാൻ പറഞ്ഞെങ്കിലും സാരി നമ്മുടെ നായികക്ക് അലർജി ആയ കാരണം അവൾ ഒഴിഞ്ഞു മാറി... 

നിവി ദാവണി എന്ന് മുൻ‌കൂർ ജാമ്യം എടുത്തു... 

അവന്മാര് റെഡ് ഷർട്ട്‌ ആണ് വേഷം എന്ന് പറഞ്ഞു... 

അങ്ങനെ ഓണത്തിന്റെ വിശേഷങ്ങൾ പറഞ്ഞു ചർച്ച പിരിച്ചു വിട്ടു... 

💙💙💙💙💙💙💙💙

മോനെ കിച്ചു.... 


എന്താ അമ്മേ.... 


മോനെ നിനക്ക് പോണോടാ...  ഇവിടെ അമ്മാളും ഇല്ലാത്ത സ്ഥിതിക്ക് നീ കൂടെ പോയാൽ..... 


അമ്മേ പോയല്ലേ പറ്റൂ...  
ഇതും കൂടി ആയാലേ എനിക്ക് ജോലി സ്ഥിരമാവുകയുള്ളു...  


എനിക്ക് അറിയാത്തതു ഈ ചെക്കൻ ബി എഡിനു പഠിക്കുന്ന സമയത്ത് ഡൽഹിക്ക് പോകേണ്ടി വന്ന സമയത്ത് പോകില്ല എന്ന് പറഞ്ഞു കരഞ്ഞതാണ്... 
ഉഷ അതും പറഞ്ഞു അങ്ങോട്ട് ചെന്നു... 

അത് എന്താണെന്നോ അപ്പച്ചി... 
ഞാൻ പോകുന്നത് അമ്മാളുന്റെ കോളേജിലേക്കാണ്... 


അതും അവളുടെ ഡിപ്പാർട്മെന്റിൽ അവളെ പഠിപ്പിക്കാൻ... 


അങ്ങനെ വരട്ടെ.... 

എന്നും പറഞ്ഞു അവർ ചിരിച്ചു.... 

❤️❤️❤️❤️❤️❤️❤️❤️❤️


കോളേജിലെ മൾട്ടി മീഡിയ ലാബിന്റെ പിറകിലെ റൂമിൽ അവനിക്ക് വേണ്ടി കാത്തിരിക്കൂയായിരുന്നു ഉത്ര... 

ആ റൂമിലേക്ക് അങ്ങനെ ആരും പോകാറില്ലാത്തത് കൊണ്ടാണ് അവൻ അവിടെ വെച്ച് കാണാം എന്ന് പറഞ്ഞത്.... 


അവനി വരുമ്പോൾ ബഞ്ചിൽ ഇരിക്കുന്ന ഉത്രയെയാണ് കണ്ടത്... 

അവൻ അവളുടെ അടുത്ത് ചെന്നിരുന്നു... 


അവനു നേരെ അവളൊന്ന് പുഞ്ചിരിച്ചു. 
എന്നിട്ട് അവൾ ചോദിച്ചു 

എന്തായി പോയ കാര്യം..... 


സക്സസ് ആയാടോ.... 
നമ്മുടെ പുതിയ പ്രൊജക്റ്റ്‌ തുടങ്ങുകയാണ്... 

അവൻ അവളുടെ നെറ്റിയിൽ ഒന്ന് മുത്തി കൊണ്ട് അവളുടെ കൈകൾ എടുത്തു അവന്റെ കയ്യിലേക്ക് വച്ചു.... 


നിനക്ക് അറിയുമോ പെണ്ണെ ഏറെ നാളത്തെ സ്വപ്നമാണ് മാളികക്കൽ ഗ്രൂപ്പുമായി ഒരു പ്രൊജക്റ്റ്‌... 


അവൾ അവനെ അതിശയം കൊണ്ട് നോക്കി... 
എന്നിട്ട് അവൾ സംശയം കൊണ്ട് ചോദിച്ചു... 
മാളികക്കൽ ഗ്രൂപ്പ്‌ എന്ന് പറയുമ്പോൾ? 

നിനക്ക് അറിയില്ലേ... 
പാലക്കാടുള്ള വലിയ ബിസിനസുക്കാരാണ്... 
നമ്മളെ പോലെ തന്നെ.... ഇവിടെയും പുറത്തും ഓക്കേ ബിസിനസ് ഉണ്ട്  
പക്ഷെ അവരുടെ ഹാർഡ് വർക്കും പ്രൊജക്റ്റ്‌ ഡെഡിക്കേഷനും എല്ലാം പറയാതെ വയ്യ.... 

അവരുമായി പാർട്ണർഷിപ് എന്നൊക്കെ പറഞ്ഞാൽ... 
അവര് ഫസ്റ്റ് ടൈം ആടോ പാർട്ണർഷിപ് പ്രൊജക്റ്റ്‌...  അതും നവമി ഗ്രൂപ്പുമായിട്ടു... 

അവനി ഭയങ്കര സന്തോഷത്തിൽ ആണെന്നവൾക്കു മനസിലായി... 

താൻ മാളികക്കൽ തറവാട്ടിലെ ആണെന്ന് പറഞ്ഞാലോ? 

അല്ലെങ്കിൽ വേണ്ട അവനി ഏട്ടന് ഒരു സർപ്രൈസ് കൊടുക്കാം... 


ആഹാ പിന്നെ ഒരാളെ പരിചയപെട്ടു... -അവനി


ആരെ?... -ഉത്ര.. 


ആദ്യം ഞാൻ കരുതിയത് ഗോപൻ സാറിന്റെ....  
അവൻ ഒന്ന് അവളെ നോക്കിയ ശേഷം പറഞ്ഞു... 
ഗോപൻ സാറാണ് മാളികക്കൽ ഗ്രൂപ്പിന്റെ ചെയർമാൻ... 
ആ ഗോപൻ സാറിന്റെ സിഇഒ ആണ് എന്നാണ് കരുതിയത്.. 
പിന്നെ മനസിലായി വെറും സിഇഒ മാത്രമല്ല  അവരുടെ ഏട്ടന്റെ മകൻ കൂടി ആണെന്ന്.. 
നവീൻ.... 

നവി ഏട്ടൻ അവൾ മനസ്സിൽ പറഞ്ഞു..  


ഒരു പാവമാടോ... എത്ര പെട്ടോന്നാണെന്നോ ഞങ്ങൾ കൂട്ടായത്... 
വലിയ ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ കണ്ണി ആണെന്നൊന്നും കണ്ടാൽ പറയില്ല ഒരു സിംപിൾ മാൻ... 

അവന്റെ ലോകം ഈ ബിസിനസ് അല്ലെന്ന് അവന്റെ സംസാരത്തിൽ നിന്നും മനസിലാക്കാൻ കഴിയും.. 
വീടും വീട്ടുകാരും എസ്സ്‌പെഷ്യലി അവന്റെ അമ്മാളു.... 


ഹേ..... 
അവൾ വിളികേട്ടു... 

അല്ല അവന്റെ അമ്മാളു...  സഹോദരി ആണെന്ന് തോന്നുന്നു.... 

എന്തായാലും അവനുമായി നല്ല സൗഹൃദത്തിൽ ആയി.. 

അവൾ വല്ലാത്ത ഒരു ആശങ്കയിൽ ഇരുന്നു... 
സത്യം പറയണോ പറയണ്ടേ എന്ന് ആലോചിച്ചു കൊണ്ട്.... 

പറഞ്ഞാൽ....
 ഞാൻ പാവപെട്ട കുട്ടിയാണ് എന്ന് കരുതി എന്നെ സ്നേഹിച്ചതല്ലേ... 
ചിലപ്പോൾ ആ സ്നേഹം നഷ്ട്ടമായാലോ... 
ഇല്ല....  അതെനിക്ക് സഹിക്കില്ല... 


ഒരുനാൾ സത്യം അറിഞ്ഞാൽ തന്നെ വേണ്ട എന്ന് വെക്കുമോ? 

അവൾ അവനെ നോക്കി...  എന്നിട്ട് ചോദിച്ചു... 
അവനി ഏട്ടാ എന്നെങ്കിലും എന്നെ ഉപേക്ഷിക്കുമോ? 


അവൻ അവളെ നോക്കി... 
എന്താടോ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം? 
ഈ അവനീതിന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഉത്രയായിരിക്കും... 
എന്റെ പാതി...  എന്റെ പ്രാണൻ 

അവളല്ലാതെ അവനീതിന് ഒരു പെണ്ണില്ല.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story