പ്രണയതീരം ❣️ ഭാഗം 17

pranaya theeram

രചന: ദേവ ശ്രീ

ദേ ഉത്രാ....  മേലിൽ നീ ഇതുപോലെയുള്ള കാര്യങ്ങൾ ഒന്നും സംസാരിക്കരുത്... 

നിന്റെ വീടോ, വീട്ടുകാരോ ഒന്നും എനിക്കോ എന്റെ വീട്ടുകാർക്കോ പ്രശ്നമല്ല...  
ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്റെ അച്ഛനും അമ്മയും... അത്രക്കും പാവമാടോ രണ്ടുപേരും... 


അവൻ അവളെ ചേർത്തു പിടിച്ചു...  ഇനി എന്റെ ഉത്രക്കുട്ടി ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും ഓർത്തു വിഷമിക്കരുത്. 

അവൻ അവളുടെ മടിയിലേക്കു കിടന്നു... 
അവളുടെ കൈകൾ തല മുടിയുടെ ചലിപ്പിച്ചു...  


പരസ്പരം ഒന്നും മിണ്ടാതെ നിമിഷങ്ങളോളം അവർ നോക്കിയിരുന്നു... 

അവളിൽ അപ്പോൾ കണ്ടത് അവൻ ഒരമ്മയുടെ വാത്സല്യമായിരുന്നു.. 


അവളുടെ കയ്യിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവൻ എഴുന്നേറ്റു..  

പെണ്ണെ എനിക്ക് ഒരു ആഗ്രഹമുണ്ട്...  നീ അത് സാധിച്ചു തരുമോ? 


വല്ല കുരുത്തക്കേടുമാണെങ്കിൽ നടക്കില്ല കേട്ടോ... 


അതൊന്നുമല്ല ടി...  നീ എന്റെയാണ്... 
ഈ അവനീതിന്റെ പെണ്ണ്...  ആ നിന്നെ ഞാൻ സ്വന്തമാക്കുമ്പോൾ നിന്റെ കഴുത്തിൽ എന്റെ പേര് കൊത്തിയ ആലില താലിയും എന്റെ കയ്യ് കൊണ്ട് നിന്റെ നെറ്റിയും ചുവപ്പിച്ച ശേഷമായിരിക്കും... 

നിന്റെ ഈ കൊതിപ്പിക്കുന്ന അധരങ്ങൾ പോലും അന്നേ ഞാൻ സ്വന്തമാക്കൂ.... 


അവൾക്ക് അവനെ കുറിച്ച് ഓർത്തു വല്ലാത്ത അഭിമാനം തോന്നി.... 


പിന്നെ എന്താണ് ആഗ്രഹം....  അവൾ ചോദിച്ചു... 

ഓഹ് ആഗ്രഹം എന്ന്  പറഞ്ഞപ്പോൾ തന്നെ ഒരുപാട് കടന്നു ചിന്തിച്ചല്ലേ...  വല്ലാത്ത സാധനം തന്നെയാട്ടോ ഈ പെണ്ണുങ്ങൾ... 
അവൻ അവളെ ചോടിപ്പിക്കാൻ പറഞ്ഞു... 

ഓഹ് പെണ്ണുങ്ങളുടെ സൈക്കോളജി പഠിച്ചു വന്നേക്കുവാണോ സേട്ടാ... 

എന്തിനാ കൂടുതൽ പഠിക്കുന്നത്...  അനുഭവം തന്നെ ഒരു പാടമല്ലേ... 

ഓഹ്...  എന്നാലേ വല്ലാതെ അനുഭവിക്കേണ്ട ..  ഞാൻ പോണു... 

അവൾ അവിടെ നിന്നും എഴുന്നേറ്റു... 

അവളുടെ കൈപിടിച്ച് പറഞ്ഞു പിണങ്ങല്ലെടി പെണ്ണെ...  ഞാൻ ചുമ്മാ പറഞ്ഞതല്ലേ... 

പിണങ്ങുമ്പോൾ നിന്റെ മുഖം ഒരു പ്രത്യേക ചേലാടി.. 
കവിളൊക്കെ ചുവന്നു തക്കാളി പോലെ... 
ആ ചുവപ്പ് മൂക്കിൻ തുമ്പ് വരെ എത്തി നിൽക്കുന്നത് കണ്ടോ... 

അവൻ അവളുടെ മുഖത്ത് തന്നെ നോക്കി... 

അവൾ മുഖം തിരിച്ചു.... 


അവളുടെ മുഖം നേരെയാക്കി അവൻ പറഞ്ഞു...  ഞാൻ ഒന്ന് ആസ്വദിക്കട്ടെടി നിന്റെ ഈ കുറുമ്പും കുസൃതിയും ദേഷ്യവും ഓക്കേ... 

അവളുടെ മുഖത്ത് നാണത്തിൻറെ ചുവപ്പ് രാശി പടർന്നു... 


. അവൻ ചിരിച്ചു....  അവളെ കളിയാക്കി വീണ്ടും ചിരിച്ചു... 


അവൾ എന്തെന്നർത്ഥത്തിൽ അവനെ നോക്കി... 


ദൈവമേ...  എന്റെ പെണ്ണിന് നാണമോ? 
ഇതൊക്കെ നിനക്ക് ഉണ്ടോഡോ.... 
കണ്ടില്ലേ...  ഒരു ഫുൾ സ്ലീവ് ബനിയനും ജീൻസും
മുടി ആണെങ്കിൽ വീട്ടിൽ അമ്മമാര് കെട്ടുന്ന പോലെ മേലേക്ക് കെട്ടിവെച്ചു കയ്യിൽ ഒരു വളയില്ല, അലങ്കാരത്തിന് ഒരു വാച്ച്, കാതിൽ ഒരു കുഞ്ഞു കമ്മൽ,  മുഖത്ത് ഒരു പൊട്ടില്ല,  കണ്ണിൽ കരിയിട്ടിട്ടില്ല, സ്റ്റൈലിനു ഒരു കണ്ണടയും.... 
വല്ലാത്ത കോലം... നിന്നെ കെട്ടിയാൽ ഞാൻ വല്ല കണ്ണ് പൊട്ടനും ആയിരിക്കും എന്ന് വിചാരിക്കും നാട്ടുകാർ.. 

അവൾ കയ്യിലെ ബാഗ് എടുത്തു അവനെ അടിക്കാൻ ഓടി... 
അവൻ ആ ക്ലാസ്സ്‌ മുഴുവൻ ഓടി... 

ഒടുവിൽ ഓടി തളർന്ന അവൻ അവളുടെ കയ്യിൽ കൂട്ടി പിടിച്ചു... 

ന്റെ പെണ്ണെ ഞാൻ ക്ഷീണിച്ചു...  എനിക്ക് വയ്യ ഇനി ഓടാൻ... 
അവൻ അവളുടെ കാതോരം മുഖം അടുപ്പിച്ചു... 
എന്നിട്ട് പറഞ്ഞു... 
പൊട്ട് കുത്തിയില്ലെങ്കിലും കമ്മലും വളയും ഇട്ടില്ലെങ്കിലും മുടി പിന്നിയിട്ടില്ലെങ്കിലും നീ എന്റെ രാജകുമാരഅല്ലെ...  എന്റെ സുന്ദരി കുട്ടി... 


അപ്പോഴേക്കും അവന്റെ ഫോൺ അടിച്ചു... 
ഡിസ്പ്ലേയിൽ ഷാനിന്റെ പേര് തെളിഞ്ഞു... 

അവന്മാരാണ് ഞാൻ പോട്ടെ.... 

അവൾ തലകുലുക്കി... 

അവിടെ ഡെസ്കിൽ വെച്ച ഒരു ബോക്സ്‌ അവൻ അവൾക് നൽകി...  
ഇതു ഓണം സെലിബ്രേഷന്റെ അന്ന് രാവിലെയെ ഓപ്പൺ ചെയ്യാൻ പാടൂ...  
ഞാൻ പറഞ്ഞ ആഗ്രഹം ഇതിൽ ഉണ്ട്...  ഇതു തുറക്കുമ്പോൾ എന്റെ കുട്ടിക്ക് എന്റെ ആഗ്രഹം മനസിലാവും. 

പിന്നെ ഇനി ഓണം കഴിയുന്നവരെ തമ്മിൽ ഇങ്ങനെ കാണാനും മിണ്ടാനും പറ്റി എന്ന് വരില്ല... മെസ്സേജ് അയക്കാം... കേട്ടല്ലോ.... 
പിന്നെ കയ്യിലിരുപ്പ് ഓക്കേ ഒതുക്കി വെച്ചോളൂ... 


ആ നിരഞ്ജൻ സാറിന് പണി കൊടുത്തത് എന്റെ കുട്ടിയാണ് എന്ന് അറിയാഞ്ഞിട്ടല്ല... 
പിന്നെ അയാൾക്ക്‌ അത് ആവശ്യമായതു കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല... 

എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ... 
കുറുമ്പ് ഓക്കേ ആവാം... 
ഈ മാതിരി കുറുമ്പ് വേണ്ടാട്ടോ... 


അവൾ ആണെങ്കിൽ ആകെ അതിശയിച്ചു നിന്ന്... 
ഇതെങ്ങനെ ഏട്ടൻ അറിഞ്ഞു...  അവൾ ചോദിച്ചു... 


എനിക്ക് നിന്റെ ഹൃദയമിടിപ്പ് പോലും മാസിലാകും പെണ്ണെ...  
നിന്ന് ചിന്തിക്കാതെ ക്ലാസ്സിൽ പോ... 


അവൾ ആ ബോക്സ്‌ ബാഗിൽ വെച്ച് ക്ലാസ്സിലേക്ക് നടന്നു... 

🧡🧡🧡🧡🧡🧡🧡🧡🧡

ഉത്രാ നിനക്ക് ഐസ് ക്രീം വേണോ?.... -നിവി 


ഉത്ര അവളെ ഒന്ന് നോക്കി...  എന്താണ് മോളെ ഒരു സ്നേഹമൊക്കെ...  അതും ഐസ് ക്രീമിൽ... 


അവൾ ഒന്ന് ചിരിച്ചു... 
അത്..... 


അത്..... 

എടി എനിക്ക് നിന്റെ ഒരു ഉപകാരം വേണം... 

അതു മനസിലായി...  അല്ലാതെ നിവേദ്യ പതിവില്ലാതെ ഈ ഉത്രക്ക് ഐസ്ക്രീം ഓഫർ ചെയ്യില്ലല്ലോ... 
നീ കാര്യം പറ.... 

എടി ഗൗതം ചേട്ടൻ ഓണത്തിന് ഇടുന്ന ഡ്രെസ്സിന്റെ കളർ എനിക്ക് ഒന്ന് അറിയണം.... 

ഓഹ് കളർ കോംബോ അല്ലെ... 

മ്മം....  നിവി തലയാട്ടി.... 
ടി ആ വരുന്നു ചേട്ടൻ...  നീ ഒന്ന് ചോദിക്കടി പ്ലീസ്... 
ദൂരെ നിന്നും നടന്നു വരുന്ന ഗൗതമിനെ ചൂണ്ടി അവൾ പറഞ്ഞു.. 


മ്മം ഓക്കേ.... 
അവൾ ഗൗതമിന്റെ അടുത്തേക്ക് നടന്നു... 

ഹായ് ഗൗതം ചേട്ടാ... 

ഹായ് സഖാവേ.... 
എന്തൊക്കെ ഉണ്ട് വിശേഷം... 
സ്റ്റിച് ഓക്കേ വെട്ടിയോ? 

ആഹാ വെട്ടി... 
സുഖം... 
ഏട്ടനോ? 


സുഖം... 
താൻ ഒറ്റക്കെ ഉള്ളോ.... 


മ്മം...  അവൾ ഒരു പാവമാണ് ഏട്ടാ... 

ഗൗതം മറുപടി ഒന്നും പറഞ്ഞില്ല... 


അല്ല ചേട്ടാ നിങ്ങൾക്ക് ഈ ഡ്രസ്സ്‌ കോഡ് ഒന്നുമില്ലേ ഓണത്തിന്... 

ഓഹ് ഉണ്ടല്ലോ... 

.. എന്ത് കളർ ആണ്... 


. റെഡ്.... 


എന്നാൽ ശരി ചേട്ടാ...  പിന്നെ കാണാം... 

അവൾ പോയ വഴിയേ നോക്കി അവൻ പറഞ്ഞു.. 

ചെല്ല്...  പോയി അവളോട് പറയു....  കാത്തു നിൽക്കുകയാവും.... 
അവൻ ചിരിച്ചുകൊണ്ട് നടന്നു... 

ഉത്രയെ കണ്ടതും നിവി ചോദിച്ചു... 
അറിഞ്ഞോടി... 

അവൾ അവളുടെ ഫോണിലെ റെക്കോർഡ് എടുത്തു കേൾപ്പിച്ചു കൊടുത്തു... 

ഓഹ്...  റെഡ് ആണല്ലേ ഇടുന്നത്... 
ഞാനും റെഡ് തന്നെ ഇടും... 
എന്നിട്ട് ആ മുന്നിൽ ചെന്ന് പറയണം 
നമ്മുടെ മനസിന്റെ ഐക്യം ആണെന്ന്.... 

വല്ലതും നടക്കുവോ...  


.. നടക്കും എന്റെ ഉത്ര മോളെ... 
അല്ലെങ്കിൽ നടത്തിക്കും ഈ  നിവി... 


കാണാം.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story