പ്രണയതീരം ❣️ ഭാഗം 18

pranaya theeram

രചന: ദേവ ശ്രീ

ഉത്രയും നിവിയും കൂടി നേരെ പോയത് ടെക്സ്റ്റ്‌ടൈൽസിലേക്കാണ്.. 


അവിടെ നിന്നും നിവി സെയിൽസ്മാനോട് ചുവപ്പ് കളർ ദാവണി ഒന്ന് എടുത്തു തരാൻ പറഞ്ഞു.. 

അയാൾ അവൾക്ക് മുന്നിലേക്ക് രണ്ടു മൂന്നു ദാവണി എടുത്തു കൊടുത്തു.. 

അവൾ അതിൽ നിന്നും നല്ല ചുവപ്പ് കളർ ദാവണി എടുത്തു  ഉത്രക്ക് നേരെ കാണിച്ചു എങ്ങനെ ഉണ്ടെന്ന് ചോദിച്ചു... 

ഇത് എന്താടി ആകെ ചുവപ്പല്ലേ... 


യെസ്...  ആകെ ചുവപ്പ് തന്നെയാണ് എനിക്കും വേണ്ടത്...  നിവി അവൾക്കു മറുപടി കൊടുത്തു. 

നിവി ആകെ സന്തോഷത്തിൽ ആയിരുന്നു... 

🧡🧡🧡🧡🧡🧡🧡🧡🧡

ഓണം സെലിബ്രേഷന്റെ അന്ന് രാവിലെയാണ് ഉത്ര അവനി നൽകിയ ബോക്സ്‌ എടുത്തു നോക്കിയത്... 


അതിൽ സെറ്റ് സാരിയായിരുന്നു... 
കടുംപച്ച നിറത്തിൽ ഉള്ള സാരി. മുന്താണിയിൽ പച്ച നിറത്തിൽ മയിൽ പീലി കൊണ്ട് ചിത്രപ്പണികൾ നടത്തിയിട്ടുണ്ട്.... 

അവൾ സാരി പുറത്തെടുത്തു 
അതിനു അടിയിൽ കടും പച്ച നിറത്തിൽ ഒരു ബ്ലൗസും ഉണ്ടായിരുന്നു.. 

അതിനു ഇടയിൽ ഒരു ബോക്സ്‌ ഇരുന്നത് എടുത്തു അവൾ തുറന്നു നോക്കി. 
പച്ച നിറത്തിൽ ഉള്ള വളയും പച്ച കല്ലുകൾ വെച്ച മാലയും കമ്മലും പൊട്ടു,  കണ്മഷിയും ഐലൈനർ ക്ലിപ്പ് എല്ലാം ഉണ്ടായിരുന്നു... 


അതിലേക്ക് അവൾ ഒറ്റു നോക്കി... 

എന്റെ അവനി ഏട്ടാ ഇതു വല്ലാത്ത ഒരു ആഗ്രഹമായി പോയിട്ടോ. 

ഇതൊക്കെ ഞാൻ എങ്ങനെ ഉടുക്കും... 

ഞാൻ ജീവിതത്തിൽ ഇതൊന്നും ഉടുത്തിട്ടില്ല... 


അവൾ ഫോൺ കയ്യിൽ എടുത്തു... 
എന്റെ യൂട്യൂബ് ദൈവങ്ങളെ മിന്നിച്ചേക്കണേ.... 

അവൾ യൂ ട്യൂബിൽ നോക്കി ഒരുവിധം ഉടുത്തു... 

അപ്പോഴാണ് നിവി കുളിച്ചു ഇറങ്ങി വരുന്നത്... 
ഉത്രയെ കണ്ട അവൾ ഒന്ന് ഞെട്ടി... 

നിവിയെ നോക്കി ഉത്ര ചോദിച്ചു... 
എങ്ങനെ ഉണ്ട് മോളെ? 

നീ ഒറ്റക്ക് ഉടുത്തതാണോ...  
നിനക്ക് സാരി ഉടുക്കാൻ അറിയില്ല എന്ന് പറഞ്ഞിട്ട്... 
നന്നായിട്ടുണ്ടല്ലോ... 

ഉത്ര അവളുടെ ഫോൺ കാണിച്ചു കൊടുത്തു... 


ഓഹ് യൂട്യൂബിൽ നിന്ന് നോക്കി എടുത്തതാണല്ലേ... 
എന്തായാലും നന്നായിട്ടുണ്ട്... 
പക്ഷെ ഈ മുന്താണി ഇങ്ങനെ ഇടണ്ട... 
നമുക്ക് നല്ല വൃത്തിയിൽ പ്ലീറ്റ് എടുത്തു കുത്താം. 

അപ്പൊ ഒന്നുംകൂടി ഭംഗി വരും. 
അവൾ അത് നന്നായി ഒതുക്കി ചെറിയ ചെറിയ ഞൊറി എടുത്തു കുത്തി കൊടുത്തു 

ശേഷം നിവി പറഞ്ഞു... 
ഇനി നീ റെഡി ആവു... 
ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യട്ടെ എന്ന്... 

അവൾ ഡ്രസ്സ്‌ റൂമിൽ തട്ടി... 
ആർച്ചു, രമ്യ...  കഴിഞ്ഞില്ലേ ഇതുവരെ... 


ഇല്ലടാ...  നീ അവിടെ നിന്നും ഡ്രസ്സ്‌ മാറിക്കോ... 

അവൾ കയ്യിലെ ദാവണി എടുത്തു മാറാൻ തുടങ്ങി... 

ഉത്ര കയ്യിൽ വളയും കാതിൽ കമ്മലും മാലയും ഓക്കേ ഇട്ടു...  
കണ്ണിൽ ഐലൈനർ ഇടാത്തത് കൊണ്ട് അവൾക്കു അത് എഴുതാൻ അറിയാതെ അവൾ നിന്നു... 


ടി നിവി ഇതു എങ്ങനെയാണ് എഴുതുക... 

ഡി മോളെ ഇപ്പോ തിരിയല്ലേ.. 
ഞാൻ ഡ്രസ്സ്‌ ഇടട്ടെ... 
നീ യൂട്യൂബിൽ നോക്ക്... 

അവൾ ഫോൺ എടുത്തു യൂട്യൂബിൽ കയറി കണ്ണിൽ എഴുതി... 
പൊട്ട് വെച്ചു... 

അവൾ കണ്ണാടിയിൽ നോക്കി.. 


ആദ്യമായി ഇങ്ങനെ അണിഞ്ഞൊരുങ്ങുന്നതു കൊണ്ട് അവൾക്കു വല്ലാത്ത അഭംഗിയും അരോചകവും തോന്നി... 

വല്ലാത്ത ആർഭാടം പോലെ... 

അവൾക്കു അതെല്ലാം ഊരി കളയാൻ തോന്നി... 

എന്നാലും ആദ്യമായി അവനി ഏട്ടൻ ഒരു ആഗ്രഹം പറഞ്ഞതല്ലേ... 


അവൾ ചീർപ്പെടുത്തു അര വരെയുള്ള അവളുടെ മുടി ചീകി... 


മുടി എങ്ങനെ കെട്ടും... 
എനിക്ക് മോഡലിൽ കെട്ടാൻ ഒന്നും അറിയില്ല... 

അതോണ്ട് അവൾ എന്നും കെട്ടുന്ന പോലെ മുകളിലേക്ക് കെട്ടി വെച്ചു... 


അപ്പോഴാണ് അർച്ചനയും രമ്യയും ഇറങ്ങി വന്നത്.. 
അവരും സെറ്റ് സാരി ആയിരുന്നു... 

ഉത്രയെ കണ്ട അവരൊന്നും അമ്പരന്നു .. 

ഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതോ -രമ്യ അവളോട് ചോദിച്ചു. 

പക്ഷെ ഭഗവതിയുടെ ഈ ഹെയർ സ്റ്റൈൽ വേണ്ട 
എന്ന് പറഞ്ഞു അർച്ചന അവളുടെ മുടി അഴിച്ചിട്ടു... 

ശേഷം മുടി പരത്തി കുളിപ്പിന്നൽ ഇട്ടു... 
അവിടെ ഇരുന്ന മുല്ലപൂവിൽ നിന്നും കുറച്ചു എടുത്തു അവളുടെ തലയിൽ ചൂടി കൊടുത്തു. 


എന്റെ ഉത്രെ...  നീ സൗന്ദര്യമെല്ലാം എവിടെ കൊണ്ട് വെച്ചേക്കുവായിരുന്നു.... 
ഇപ്പോ കണ്ടാൽ ആരും ഒന്ന് നോക്കി പോകും.... 
നിവി പറഞ്ഞു... 


എന്റെ ആർച്ചു...  എനിക്ക് മുടി പിറകിൽ തട്ടുമ്പോൾ വല്ലാത്ത അസ്വസ്ഥതയാടി... 
ബ്ലൗസിനാണേൽ നല്ല കഴുത്തും ഉണ്ട്... 
മുടി എല്ലാം പിടിച്ചു കെട്ടിയാലോ... 


അതു വേണ്ട...  ഇതാ നിനക്ക് ഭംഗി... 
അങ്ങനെ അവരെല്ലാവരും കൂടി അത് സപ്പോർട്ട് ചെയ്തു... 


🧡🧡🧡🧡🧡🧡🧡🧡🧡

നിവിയും ഉത്രയും കൂടി കോളേജിന്റെ ഗേറ്റ് കടന്നതും എല്ലാവരുടെയും നോട്ടം അവരിലേക്കായി... 

എല്ലാവരും മിഴിച്ചു നോക്കി.... 

അവനി വരെ... 

അത്രയും സുന്ദരിയായിരുന്നു അവൾ 

ആ കോളേജിലെ എല്ലാവരും ആദ്യമായിട്ടാ അവളുടെ മുടി കാണുന്നത്... 


പലരിലും അവളുടെ സൗന്ദര്യം അസൂയ ഉണ്ടാക്കി.. 


അവൾ നേരെ പ്രണവിന്റെ അടുത്തേക്ക് നടന്നു... 


എന്റെ സഖാവേ....  
തനിക്കു ഇത്രയും ഭംഗി ഉണ്ടായിരുന്നോ.... 


അവൾ ഒന്ന് ചിരിച്ചു... 


അവനി അവളിൽ നിന്നും കണ്ണെടുത്തില്ല.... 


എന്നാൽ ശരി പ്രണവേട്ടാ...  ക്ലാസ്സിലേക്ക് ചെല്ലട്ടെ... 

അവൾ സാരിയും പിടിച്ചു പതുക്കെ നടന്നു.... 

എന്റെ നിവി ഇതു എടുത്തു നടക്കുന്നവരെ സമ്മതിക്കണം. 

അപ്പോഴാണ് ഗൗതം അവർക്ക് നേരെ നടന്നു വരുന്നത് കണ്ടത്... 
അവൻ ബ്ലാക്ക് ഷർട്ട്‌ ആയിരുന്നു... 


എടി നിവി നിന്റെ മനപ്പൊരുത്തം ദേ പോകുന്നു ബ്ലാക്ക് ഷർട്ട്‌ ഇട്ടിട്ടു... 


ഓഹ് അപ്പൊ എനിക്കിട്ട് മനഃപൂർവം പണിതാണല്ലേ... 
ശരിയാക്കി തരാം.... 

അവൾ ഗൗതമിനെ വിളിച്ചു.... 


അവനും ഉത്രയെ കണ്ടു ഞെട്ടി.... 

ഹേയ് സഖാവ് ഇന്ന് നല്ല ഗ്ലാമർ ആയിട്ടുണ്ടല്ലോ... 


ഓഹ് ചിലർക്കു നമ്മളെ മാത്രമേ കണ്ണിൽ പിടിക്കാത്തതള്ളു... 

അവൻ നിവിയെ നോക്കി... 

താനും അടിപൊളിയായിട്ടുണ്ട് നിവേദ്യ... 


പക്ഷെ താൻ കോളേജിലേക്ക് അല്ല വരേണ്ടത്.... 
അമ്പലത്തിലേക്ക് ആയിരുന്നു.... 


നിവിയുടെ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി... 

അപ്പൊ എന്നെ കണ്ടാൽ ഭഗവതിയെ പോലെയാണ് എന്നാണോ... 
അവൾ ചോദിച്ചു... 


ഭഗവതി അല്ല വെളിച്ചപ്പാട്... 
എന്റെ അവിടെ ഓക്കേ വെളിച്ചപ്പാട് ആണ് എങ്ങനെ ചുവപ്പ് ഡ്രസ്സ്‌ ഓക്കേ ഇട്ടു വരുന്നത്... 

അവൾക്കു ദേഷ്യം വന്നു. 
ഡോ തനിക്കു അറിയുമോ ഞാൻ എത്ര പണി പെട്ടാണ് ഈ ഡ്രസ്സ്‌ ഒപ്പിച്ചതെന്ന്... 
താനും തന്റെ ഒരു ചുവപ്പും... 
സ്നേഹം വേണഡോ സ്നേഹം... 


ഇല്ല എനിക്ക് തീരെ സ്നേഹമില്ല... 
പ്രത്യേകിച്ച് തന്നോട്.... -ഗൗതം 


ഓഹ് ആർക്കു വേണം തന്റെ സ്നേഹം... 
ഇയ്യാള് കൊണ്ട് പോയി ഉപ്പിലിട്ടു വെക്ക്... 
എപ്പോഴെങ്കിലും ഉപകരിക്കും.... 

അവൾ നടന്നു പോയി.... 


ഏട്ടാ അതൊരു പാവമാണ്...  എന്തിനാ വെറുതെ അതിനെ ഇങ്ങനെ..... -ഉത്ര... 

എടോ എനിക്ക് അറിയാം.... ഇതൊക്കെ ഒരു രസമല്ലേ.... -ഗൗതം.. 


അപ്പോഴാണ് ശ്രുതിയും ഇഷാനിയും അതു വഴി വന്നത്... 
ഉത്രയെ കണ്ട അവരൊന്നു ഞെട്ടി... 

പിന്നെ ഇഷാനിയെ കൂട്ടി അവൾ മറഞ്ഞു നിന്നു...  അവരുടെ സംസാരം കേൾക്കാൻ    


അപ്പൊ ഏട്ടന് ഇഷ്ടമാണോ? 
ഉത്ര അതിശയം കൊണ്ട് ചോദിച്ചു... 

ആടോ...... 
എനിക്കും ഇഷ്ട്ടമാണ്... 
പക്ഷെ നീ ഇപ്പോ ഇത് ആരോടും പറയണ്ട... 
സമയമാവുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം... 


അവൾ ചിരിച്ചു... 
ശരി ഏട്ടാ...  എന്നാൽ ഞാൻ പോവട്ടെ.... 


അവൾ നടന്നു... 


ഒരു ചിരിയോടെ ഗൗതമും. 


അവരെ നോക്കി ശ്രുതി പറഞ്ഞു... 

നിനക്കുള്ള പണി അണിയറിൽ ഞാൻ വൈകാതെ ഒരുക്കും ഉത്ര.... 
നിനക്ക് എന്നെ അറിയില്ല... 
നിന്നെയും അവനെയും ഞാൻ പിരിച്ചിരിക്കും.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story