പ്രണയതീരം ❣️ ഭാഗം 19

pranaya theeram

രചന: ദേവ ശ്രീ


അവനി വൈലറ്റ് ഷർട്ടും വെള്ള മുണ്ടുമായിരുന്നു... 

അവരുടെ ടീംസ് എല്ലാവരും വന്നു.. 
എല്ലാവരും കൂടി സെൽഫി എടുത്തു... 

അതിനിടയിൽ ഫോൺ എടുത്തു അവനി പോയി... 

ഡാ എബി അവനി എവിടെ?......- പ്രണവ് 


ദേ വിളിക്കുന്നു...  അവൻ അവന്റെ ഫോൺ കാണിച്ചു പ്രണവിനോട് പറഞ്ഞു... 


എടാ അവനി നീ എവിടെയാണ്?..... -എബി 


എബി ഞാൻ നമ്മുടെ റൂമിൽ ഉണ്ട് ...  നീ ഇങ്ങോട്ട് വായോ... 


എന്താ ഡാ എന്തെങ്കിലും പ്രശ്നം ഉണ്ടോ?  എബി ചോദിച്ചു 


എല്ലാം വന്നിട്ട് പറയാം...  നീ ഇങ്ങോട്ട് വായോ... 
അവൻ ഫോൺ കട്ട്‌ ആക്കി... 

എന്താ എബി...  എന്താ അവൻ പറഞ്ഞത്...  എന്തെങ്കിലും പ്രശ്നം ഉണ്ടോ...  -പ്രണവ് ചോദിച്ചു.. 

എനിക്ക് അറിയില്ല...  അവൻ നമ്മുടെ പാർട്ടി റൂമിൽ ഉണ്ട്...  വേഗം വരാൻ പറഞ്ഞു... 


അവർ രണ്ടുപേരും കൂടി അങ്ങോട്ട് ഓടി.... 

അവിടെ എത്തിയ കാഴ്ച്ച കണ്ടു അവർ ചോദിച്ചു... 

ഇതൊക്കെ എന്താടാ... 
എങ്ങനെയാണ് നിന്റെ ഷിർട്ടിൽ പെയിന്റ് ആയത്... 

അത് ഞാൻ ആ ഫ്ലെക്സ് എടുക്കാൻ നോക്കിയതാണ്..  അപ്പൊ അതെല്ലാം കൂടി ഈ അവസ്ഥയിൽ ആയി... 
പെയിന്റ് ആയ ഷർട്ടും മുണ്ടും കാണിച്ചു അവൻ പറഞ്ഞു... 


നമുക്ക് ഉബൈദിന്റെ കടയിൽ പോയി ഷർട്ട്‌ എടുക്കാം... 

അല്ലാതെ ഇപ്പോ പുറത്ത് പോയി ഡ്രസ്സ്‌ എടുക്കാൻ നിന്നാൽ മണിക്കൂർ ഒന്ന് വേണ്ടി വരും.... -പ്രണവ് 


അത് ശരിയാ...  എന്നാൽ ഞാൻ പോയി ഷർട്ട്‌ എടുത്തു വരാം... -അവനി

നീ ഈ കോലത്തിൽ പോകണ്ട...  ഞങ്ങൾ പോയി വരാം.... -എബി 

എടാ.......  അത്......... 
ഹാ എന്റെ അളവ്...... 


നിന്റെ അളവ് ഞങ്ങൾക്ക് അറിയാം.... മീഡീയം അല്ലെ...  നീ ഇവിടെ ഇരിക്ക്...  ഞങ്ങൾ എടുത്തു വരാം....  വാടാ എബി....  
എന്നും പറഞ്ഞു പ്രണവ് നടന്നു.... 
ഒപ്പം എബിയും... 

ചെ....  ഇവന്മാര് ഇതൊക്കെ കുളമാക്കും.... 

എന്റെ പെയിന്റെ....  നിന്നെ ഞാൻ എന്റെ മേല് ഒഴിച്ചത് വെറുതെ ആയോ? 

ഇല്ല....  ഐഡിയ... 

അവൻ വേഗം ഉബൈദിന്റെ ഫോണിലേക്കു വിളിച്ചു... 

എന്താ അവനി...... 

ഡാ ഉബൈദെ....  മീഡിയം പ്ലൈൻ ഷിർട്ടിൽ ഏതൊക്കെ കളർ ഉണ്ട്.... 

യെല്ലോ, ബ്ലു, ബ്ലാക്ക്, ഗ്രീൻ, ഡാർക്ക്‌ ഗ്രീൻ... -ഉബൈദ് 


ആഹാ മതി.... നീ എബിയും പ്രണവും വരുമ്പോൾ ഡാർക്ക്‌ ഗ്രീൻ മാത്രമേ മീഡിയം ഷിർട്ടിൽ ഉള്ളു എന്ന് പറയണം....  ബാക്കി ഓക്കേ വേഗം മാറ്റിക്കോ.... 

എന്താ അവനി......


അതൊന്നുമില്ലഡാ.... 
പറയുന്നത് കേൾക്കു... 

ഓക്കേ.... 


കുറച്ചു കഴിഞ്ഞപ്പോൾ ആണ് പ്രണവും എബിയും വന്നത്.... 

ഡാ ഉബൈദെ വൈലറ്റിൽ മീഡിയം ഷർട്ട്‌ എടുക്കു.... - എബി 


വൈലറ്റിൽ മീഡിയം ഇല്ല ഡാ.... 
മീഡിയം ആകെ ഡാർക്ക്‌ ഗ്രീൻ മാത്രമേ ഉള്ളു.... 

അയ്യോ....  ഇനിപ്പോ എന്ത് ചെയ്യും...  നീ അവനോട് വിളിച്ചു ചോദിക്ക് -എബി 

അവനി ഡാർക്ക്‌ ഗ്രീൻ മാത്രമേ ഉള്ളു...  എന്താ ചെയ്യാ.... - പ്രണവ് 


വയലറ്റ് ഇല്ലേ....  ചെ...... 


ഡാർക്ക്‌ ഗ്രീൻ എങ്കിൽ അത്... 
തുണി ഉടുക്കാതെ നടക്കാൻ പറ്റില്ലല്ലോ... 

ശരി ഡാ....  ഫോൺ കട്ട്‌ ആക്കി അവൻ ആ ഷർട്ട്‌ പാക്ക് ചെയ്യാൻ പറഞ്ഞു...  അതിനുള്ള ഒരു മുണ്ടും. 


അവനി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു പുറത്തു ഇറങ്ങി.... 

അവന്റെ ചുണ്ടിൽ ഒരു ചിരിയും ഒളിപ്പിച്ചു 

അവന്മാരോട് പറഞ്ഞു  നിങ്ങൾ നടന്നോ.... 
ഞാൻ ഇപ്പോ വരാം....  
ഗൗതമിന്റെ അടുത്ത് ഒന്ന് പോട്ടെ... 

ഓക്കേ  ഡാ.... 


അവനിയും നടന്നു..... 


🧡🧡🧡🧡🧡🧡🧡🧡🧡🧡

ഉത്ര ഗൗതമിന് വേണ്ടി സംസാരിച്ചതിന് അവളെ അടിച്ചു  നിവി ഓടി..... 

ഓട്ടം അവസാനിച്ചത് ആരുടെയോ മേലായിരുന്നു.... 


ഭാഗ്യം ആരും വീണില്ല... 

ഡി നിനക്കും നിന്റെ കൂട്ടുകാരിക്കും ഇതു തന്നെയാണോ പണി.....  അവൻ ദേഷ്യം കൊണ്ട് ചോദിച്ചു.... 


ആണെങ്കിൽ തനിക്കു എന്താടോ..... 

എടോ പോടോ എന്നൊക്കെ വീട്ടിൽ ഉള്ളവരെ പോയി വിളിക്കടി..... 

തന്നെ വിളിച്ചാൽ താൻ എന്ത് ചെയ്യുമാടോ..... 


അവൻ അവളെ അടുത്തുള്ള ഒഴിഞ്ഞ ക്ലാസ്സിലേക്ക് കയറ്റി.... 

വിട്....  എന്നെ വിടാൻ..... 


നിക്ക് നിവേദ്യ.....  ഞാൻ എന്തു ചെയ്യുമെന്ന് നിനക്ക് കാണണ്ടേ.... 

അവളുടെ കണ്ണിൽ പരിഭ്രമം നിറഞ്ഞു.... 


വേ......  വേ...... 


എന്താടി നിന്ന് വിക്കുന്നത്..... 
കുറച്ചു മുന്നേ നിനക്ക് നല്ല നാവായിരുന്നല്ലോ .. 

അത്..... 


അവൻ അവളോട് ചേർന്നു നിന്ന് അവളെ കൈകൾ കൊണ്ട് ലോക്ക് ചെയ്തു..... 

എനിക്ക്...... 
എനി..... 
പോണം.....  അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു..... 

അവളുടെ ആ വിറയാർന്ന ചുണ്ടുകൾ അവനെ വല്ലാതെ മോഹിപ്പിച്ചു..... 

അവൻ പോലും അറിയാതെ അവളുടെ ചുണ്ടിലേക്ക് അവന്റെ ചുണ്ടുകൾ ചേർന്നു.... 


അതൊരു ദീർഘചുംബനമായി മാറി.... 


ആദ്യമെല്ലാം അവൾ അവനെ ഉന്തി മാറ്റാൻ ശ്രമിച്ചു.... 


പിന്നെ ഏതോ നിമിഷത്തിൽ അവളും അതിലേക്ക് ലയിച്ചു.... 

അവന്റെ പുറത്ത് അവളുടെ വിരലുകൾ അമർന്നു..... 


പരസ്പരം അകന്നു മാറുമ്പോൾ അവൾക്കു അവനെ നോക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി... 

അവളുടെ ചെവിയോരം ചുണ്ട് ചേർത്തവൻ പറഞ്ഞു.... 

ഐ ലവ് യൂ.... 

അവളവനെ മിഴിച്ചു നോക്കി.... 
കണ്ണുകളിൽ ഉരുണ്ടു കൂടിയ മിഴിനീർ കണങ്ങൾ കാരണം അവന്റെ മുഖം അവ്യക്തമായിരുന്നു. 


എന്തിനാഡി പെണ്ണെ കരയുന്നത്..... 


അവൻ അവളെ ചേർത്തു പിടിച്ചു നെഞ്ചോട് ചേർത്തു.... 


ഗൗതമിനു ഈ നിവേദ്യയെ വേണം.... 
അവന്റെ പാതിയായി...... 
പ്രണയമായി........ 


അവളും അവനെ ഇറുകെ പുണർന്നു..... 


🧡🧡🧡🧡🧡🧡🧡🧡🧡🧡

നിവിയെ കാണാത്തത് കൊണ്ട് ഉത്ര പൂക്കളം ഇടാൻ ഇരുന്നു.... 

സാരി ഉടുത്തു ശീലം ഇല്ലാത്തത് കൊണ്ട് അവിടെവിടെയായി സാരി ലൂസ് ആയിരുന്നു... 

അവളുടെ വയറിന്റെ ഭാഗം നന്നായി കാണാമായിരുന്നു... 

അവൾ അതൊന്നും ശ്രദ്ധിക്കാതെ പൂക്കളം ഇട്ടു.... 

വല്ലാതെ വിയർത്തപ്പോൾ അവൾ മുടിയെല്ലാം വാരി മുകളിലേക്കു കെട്ടിവെച്ചു. 

പുറം ഭാഗം നന്നായി വിയർത്തു ഒട്ടിയ കാരണം അവിടെ ഇവിടെയായി മുടികൾ പറ്റി പിടിച്ചു ഇരിക്കുന്നുണ്ടായിരുന്നു. 

അവനി ഉത്രയെ തിരിഞ്ഞു വന്നപ്പോൾ കണ്ടത് പൂക്കളം ഇടുന്ന ഉത്രയെയാണ്... 

അവൻ അവളെ ഒന്ന് നോക്കി.... 

അവിടെ നിന്ന മൂന്നുപേരു അവളുടെ വയറും പുറവും കണ്ടു കമന്റ്‌ അടിക്കുന്നത് കണ്ടു അവനു ദേഷ്യം വന്നു..... 

രണ്ടെണ്ണം കൊടുത്താലോ..... 


വേണ്ട..... 


അവൻ അവിടെ നിന്നും നടന്നു.... 


ഫോൺ ബെൽ അടിച്ചപ്പോൾ ഉത്ര ഫോൺ എടുത്തു നോക്കി.... 

soulmate.....  കാളിങ്... 

ഹലോ.... 

ലൈബ്രറിയിലേക്ക് വാടി..... 
അവൻ ഫോൺ കട്ട്‌ ചെയ്തു... 


ഓഹ് ഒന്ന് മയത്തിൽ പറഞ്ഞാൽ പോരെ... 
കട്ടാക്കിയ ഫോണിൽ നോക്കി അവൾ പറഞ്ഞു... 

പിന്നെ ലൈബ്രറിയിലേക്ക് നടന്നു.... 
ഓഹ് ഈ സാധനമൊക്കെ ചുറ്റി നടക്കാൻ വയ്‌ക്കേണ്ട എന്നും പിറുപിറുത്തു കൊണ്ട് അവൾ നടന്നു.... 

ലൈബ്രറിയിൽ എത്തിയ ഉത്ര കണ്ടത് മുഖം വീർപ്പിച്ചു നിൽക്കുന്ന അവനിയെയാണ്.... 

എന്താണ് നല്ല കലിപ്പിൽ ആണല്ലോ....  അവന്റെ കയ്യിന്റെ ഇടയിലൂടെ കയ്യിട്ടു തല ചായ്ച്ചു കിടന്നവൾ ചോദിച്ചു..

അവൻ ഒന്നും മിണ്ടിയില്ല.... 

അതു കണ്ടു അവൾ പറഞ്ഞു... ഈ സാരി ചുറ്റി നടക്കാൻ ഓക്കേ വലിയ പാടാണ്...  അതാ ഞാൻ നേരം വൈകിയത്.... 

എന്നിട്ടും അവൻ ഒന്നും മിണ്ടിയില്ല.... 

അവൾ എഴുന്നേറ്റു അവന്റെ മുഖം അവളുടെ നേർക്ക് ആക്കി... 
എന്നിട്ട് ചോദിച്ചു....  
എന്താ ഏട്ടാ...... 

അവൻ പെട്ടൊന്ന് അവളെ വലിച്ചു.... 

ഇതൊക്കെ കാണാതെ സാരി ഉടുക്കാൻ നിനക്ക് അറിയില്ലേ.... 

അവന്റെ ദേഷ്യം കണ്ണുകളിൽ പ്രകടമായിരുന്നു.... 

അവൾ ഒന്നുംമിണ്ടിയില്ല.... 

അവൻ അവളുടെ സാരിയിൽ പിൻ ചെയ്തു... 
അവന്റെ കൈ വയറിൽ പതിഞ്ഞപ്പോൾ ശരീരത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയ പോലെ തോന്നി അവൾക്കു.... 

ശേഷം അവൻ അവളുടെ കെട്ടിവെച്ച മുടി അഴിച്ചിട്ടു.... 

അവളെ നോക്കി.... 
ഇതൊക്കെ നാട്ടുകാരെ കാണിക്കാൻ വേണ്ടി നടക്കണ്ട....

പിന്നെ ഞാൻ അധികം ഒന്നും പറയാത്തത്... 
ഇതെല്ലാം എന്റെ ഐഡിയ ആയി പോയി... 

അല്ലെങ്കിൽ ഉണ്ടല്ലോ..... 

അവൾ അവനെ നോക്കി.... 
ശേഷം നെറ്റിയിൽ ചുംബിച്ചു....

അവൻ അനങ്ങിയില്ല... 

.അവൾ വീണ്ടും ഉമ്മ വെച്ചു.... 

അവന്റെ കവിളിൽ ചുംബിച്ചു... 

ഒരു ചിരിയാലെ അവൻ അവളെ ചേർത്തു പിടിച്ചു... 

അവന്റെ വയറിനിട്ട് ഒരു ഇടി കൊടുത്തു അവൾ പറഞ്ഞു... 

ഓരോ ആഗ്രഹങ്ങൾ കാരണം ഞാനാ ബുദ്ധിമുട്ടുന്നത്... 

ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ മോളെ... 

എന്റെ മോൾ എത്ര ബുദ്ധിമുട്ടാൻ ഇരിക്കുന്നു.... 

വാ നമുക്ക് ഒരു സെൽഫി എടുക്കാം.... 
അവൻ പറഞ്ഞു... 

അവളെ ചേർത്തു നിർത്തി അവൻ ഫോട്ടോ എടുത്തു.. 
അവളുടെ നെറുകയിൽ ചുംബിച്ചു വീണ്ടും എടുത്തു.. 
അങ്ങനെ ഒരുപാട് ഫോട്ടോസ് എടുത്തു    

അവൻ അവളെ അവനു നേരെ തിരിച്ചു കൊണ്ട് രണ്ടു തോളിലും കയ്യിട്ടു നിന്നിട്ട് പറഞ്ഞു... 
ഇന്ന് എന്റെ ഉത്ര കുട്ടി സുന്ദരിയായിട്ടുണ്ട് കേട്ടോ 

അവൾ ചിരിച്ചു കൊണ്ട് വളകൾ ഒന്ന് കിലുക്കി..  

നിനക്ക് ഇത്രയും മുടി ഉണ്ടെന്ന് ഞാൻ എന്നാണ് അറിഞ്ഞത്.... 

കണ്ണൊക്കെ എഴുതിയപ്പോൾ നിന്റെ കണ്ണുകൾക്ക് തന്നെ വല്ലാത്ത ഭംഗിയാഡി പെണ്ണെ.... 

അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു....

അവന്റെ സ്നേഹമുദ്രണം.......... .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story