പ്രണയതീരം ❣️ ഭാഗം 2

pranaya theeram

രചന: ദേവ ശ്രീ

അങ്ങനെ അവൾ കോളേജിലേക്ക് കാലെടുത്തു വച്ചു..... 

വളരെ വലിയ കോളേജ്......  ക്ലാസ്സ്‌ മുറികളെക്കാൾ പുറത്തെ ഇരിപ്പിടങ്ങൾ ആയിരുന്നു കൂടുതൽ ..... 

നീണ്ട വഴിയിലൂടെ പൂത്തു തളിർത്ത് നിൽക്കുന്ന ഗുൽമോഹർ ചെടികൾ ധാരാളം ഉണ്ട്... 
ആ കാഴ്ച വളരെ മനോഹരമായിരുന്നു...  അവൾ നിലത്തു വീണു കിടക്കുന്നതിൽ നിന്നും ഒരു പൂവെടുത്തു.. 

സൂര്യനെ പ്രണയിച്ചവൾ... ഈ തീ ചൂടിലും നീ വിരിഞ്ഞു നിൽക്കുന്നു....  
അവൾ ആ പൂവിലെക്ക് നോക്കി... 
നീ പൂക്കുന്നിടം ആണ് പൂവേ പൂവസന്തം..... 


അവൾ ആ പൂക്കളെ ഞെരിച്ചമർത്തി അവയ്ക്ക് മുകളിലൂടെ നടന്നു.... 


അങ്ങിങ്ങായി കുട്ടികളെ പിടിച്ചു സീനിയർ റാഗ് ചെയ്യുന്നുണ്ട്.... 
 ഞാൻ അതു ശ്രദ്ധിക്കാതെ നടന്നപ്പോൾ ആണ്  എന്നെ ഒരു പെൺകുട്ടി വിളിച്ചത്... 

അവളുടെ കൂടെ വേറെ നാലു അഞ്ചു പേരും കൂടി ഉണ്ടായിരുന്നു... 


ആദ്യം പോകാൻ തോന്നിയില്ല...  പിന്നെ കിച്ചു ഏട്ടൻ പറഞ്ഞിരുന്നു കോളേജ് ആണ് റാഗിംഗ് ഓക്കേ ഉണ്ടാകും..  നീ ഒന്നും തിരിച്ചു പ്രതികരിക്കരുത്..  അതു അതിന്റെ വഴിക്ക് വിടാൻ... 

അതോണ്ട് പോകുന്നു...  അല്ലെങ്കിൽ ആരു വിളിച്ചാലും ഈ ഉത്ര പോകില്ല...  എന്നെ കാണേണ്ടവർ ഇവിടെ വരണം എന്റെ അടുത്ത്... അതാണ് എന്റെ പോളിസി...  അല്ലാ പിന്നെ... 

അവൾ അവിടേക്ക് ചെന്നു...  
ഒരു  സിമന്റ് തിണ്ണയിൽ അവർ അഞ്ചു പേര് ഉണ്ടായിരുന്നു... 

ഞാൻ അവരോടു വിനയമായി ചോദിച്ചു എന്തിനാ എന്നെ വിളിച്ചത് എന്ന്... 

അതിൽ ഒരു പുട്ടി എന്നോട് പറഞ്ഞു നീ മിണ്ടാതെ അവരുടെ അടുത്ത് പോയി നിൽക്കു...  സമയം ആവുമ്പോൾ നിന്നെ വിളിക്കാം.. 

അവൾ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയപ്പോൾ അവിടെ മൂന്നു പേര് നിൽക്കുന്നുണ്ട്..  ഞാൻ അവിടെ പോയി നിന്നു... 


ഇവര് കോളേജിലെ ടോപ് ഗ്രൂപ്പിൽ ഒന്നാണ്...  
സെവൻസ്  എന്ന് ഗ്രൂപ്പിനു ഒരു പേരും ഉണ്ട്... 
പ്രണവ്,  എബിൻ, ഷാൻ, അവനീത്‌, നീന, ദിയ, ചൈത്ര  ഇതാണ് ഇവരുടെ ടീം... 


എന്നോട് ഇവിടെ മാറി നിൽക്കാൻ പറഞ്ഞ ആ പുട്ടി ആണ് നീന... 

ഡാ ഷാനെ ഇവർക്ക് എന്തു പണിയാ കൊടുക്കുക....  എബിൻ ചോദിച്ചു... 

ഒന്ന് തിരക്ക് പിടിക്കല്ലേ എബി അവന്മാർ കൂടി വന്നോട്ടെ....  അതിലെ ഒരു ചുരിദാറുക്കാരി പറഞ്ഞു ...  അവളാണ് ചൈത്ര എന്ന് അവരുടെ സംസാരത്തിൽ നിന്നും മനസിലായി... 


ഓഹ് ഇനിയും വരാൻ ഉണ്ടോ?  എന്റെ ആത്മയുടെ സൗണ്ട് കൂടി എന്ന് എന്റെ തൊട്ടടുത്തു നിൽക്കുന്നവന്റെ ചിറഞ്ഞു നോട്ടത്തിൽ നിന്നും മനസിലായി.... 


അവന്റെ ആ നോട്ടത്തിന് ഒന്ന് മിണ്ടാതെ ഇരിക്കുമോ എന്ന ധ്വനി കൂടി ഉണ്ടായിരുന്നു... 


അവിടെക്ക് വന്ന ബൈക്കിൽ നിന്നും രണ്ടു ചുള്ളൻമാർ ഇറങ്ങി വന്നു...  ഹായ്...  ഇവരെല്ലാവരും കൂടി വന്നവൻമാരുടെ അടുത്തേക്ക് ഓടി... 

ഓഹ്...  നമുക്ക് പുച്ഛം... 

അവരെല്ലാവരും കൂടി ഓരോരുത്തരുടെ കൈകൾ മുകളിൽ വെച്ചു ഉയർത്തി.... 


ഹായ് ഇതു നല്ല കളിയാണല്ലോ...   -ഉത്ര 


എന്റെ പൊന്നു കൊച്ചേ ഒന്ന് മിണ്ടാതെ ഇരിക്ക്...  എനിക്ക് തൊട്ട് അടുത്ത് നിൽക്കുന്നവൻ പറഞ്ഞു... 

ഞാൻ നന്നായി ഒന്ന് ചിരിച്ചു കൊടുത്തു... 

ഇവര് നാലു പേരും ആണ് ഇന്നത്തെ നമ്മുടെ ഇരകൾ...  ഷാൻ പ്രണവിനോട്‌ പറഞ്ഞു... 


കൊള്ളാം...  പ്രണവ് തിരിച്ചു പറഞ്ഞു... 

ബാക്കി ഉള്ളവർ എല്ലാം അവിടെ ഇരുന്നു...  ഷാൻ അവരോടു പേരും ഡിപ്പാർട്മെന്റ് പറയാൻ പറഞ്ഞു... 


അതിൽ ആദ്യം നിന്നവൾ പറഞ്ഞു... 
നിവേദ്യ  ബി ബി എ എന്ന്... 

നെക്സ്റ്റ്    -ഷാൻ 


രോഹിത്  ബി ബി എ

നെക്സ്റ്റ് -ഷാൻ 

അർജുൻ ബി ബി എ


അതു കേട്ടു എബിൻ പറഞ്ഞു... 
ഇതു എന്നതാടാ എല്ലാം കൂടി നമ്മുടെ ഡിപ്പാർട്മെന്റിൽ ആണോ അഡ്മിഷൻ എടുത്തേക്കുന്നതു... 


നെക്സ്റ്റ്  -ഷാൻ 

ഉത്ര ബി ബി എ... 

ഹാ കോളം തികഞ്ഞു...  നീന പറഞ്ഞു... 


അവിടെ നിന്ന ദിയ അവർക്ക് അടുത്തേക്ക് വന്നു പറഞ്ഞു..  
മക്കൾ ആദ്യത്തെ ദിവസമായിട്ട് ചേച്ചിമാരും ചേട്ടൻമാരും പറയുന്നത് പോലെ അനുസരിച്ചോളൂ.. 
അല്ലെങ്കിൽ ശിക്ഷ കഠിനമായിരിക്കും... 

പ്രണവ് നീ തുടങ്ങിക്കോ....  ദിയ പറഞ്ഞു.. 

അതു കേട്ടു പ്രണവ് 
രോഹിത്തിന്റെ അടുത്ത് എത്തി അവനോടു ഡാൻസ് കളിക്കാൻ പറഞ്ഞു... 
അവൻ എങ്ങനെയൊക്കെയോ കളിച്ചു... 

അവർ അവനോടു മാറി നിൽക്കാൻ പറഞ്ഞു...  ശേഷം അർജുനോട്‌ കുരങ്ങനെ കാണിക്കാൻ പറഞ്ഞു...  
എന്തോ അവൻ ആഗ്രഹിച്ചത് കേട്ടപോലെ വേഗം കാണിച്ചു... 

പിന്നെ നിവേദ്യടെ അടുത്ത് ചെന്നു പ്രണവിനെ പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞു...  
അവൾ മടിച്ചു മടിച്ചാണെങ്കിലും ചെയ്തു... 


ലാസ്റ്റ് എന്റെ അടുത്ത് എത്തി... 

മോളു ചേട്ടന്മാർക്ക് നല്ലൊരു പ്രണയഗാനം പാടി കേൾപ്പിച്ചേ....  -പ്രണവ് 

അയ്യോ ചേട്ടാ എനിക്ക് പാടാൻ അറിയില്ല....  -ഉത്ര 

സാരമില്ല മോളെ ഇങ്ങനെ ഓക്കേ അല്ലെ പഠിക്കാൻ അവസരം കിട്ടു...  പ്രണവ് പറഞ്ഞു... 

വേണോ ചേട്ടാ...  അവൾ ചോദിച്ചു... 

വേണം വേണം വേണം....  പ്രണവ് വീണ്ടും പറഞ്ഞു... 


അവൾ ഒന്ന് മുരടനക്കി... 

എന്നിട്ട് പാടി തുടങ്ങി....  വിത്ത്‌ ഫാസ്റ്റ് ട്രാക്ക്... 

എന്റെ ഖൽബിലെ വെണ്ണിലാവ് നീ നല്ല പാട്ടുക്കാരാ 
തട്ടമിട്ടു ഞാൻ കാത്തു വെച്ചിടും മുല്ലമോട്ടിലൂറും അക്തർ ഒന്ന് വേണ്ടേ  നല്ല പാട്ടുകാരാ സുൽത്താന്റെ ചെല്ക്കാരാ... 


എല്ലാവരും പ്രണവിനെ ചെറഞ്ഞു നോക്കി.   
അവൻ ആണെങ്കിൽ ഈ പാട്ട് ഇങ്ങനെയും പാടാമോ എന്ന് രീതിയിൽ അന്തം വിട്ടു നിൽക്കുന്നു... 
ഓഹ് എന്തായാലും കഴിഞ്ഞല്ലോ...  സമാധാനം... 

വീണ്ടും അവൾ പാടി... 
തൊട്ട് മീട്ടുവാൻ ഉള്ള തന്ത്രികൾ.... 

അപ്പോഴേക്കും പ്രണവ് ഓടി...  പിന്നാലെ ബാക്കി ഉള്ളവരും... 

ഉത്രയെ അർജുൻ തട്ടി വിളിച്ചു... 
ഡോ നിർത്തഡോ... 

അവരെല്ലാവരും പോയി...  നിവേദ്യ പറഞ്ഞു... 

ഹേ ഇത്രയും പെട്ടൊന്നൊ..  ഉത്ര ചോദിച്ചു... 


ഞങ്ങൾ പോകാതിരുന്നത് നീ ഞങ്ങടെ ക്ലാസ്സിൽ ആയതു കൊണ്ടാണ്....  -അർജുൻ 


ഹായ് ഞാൻ ഉത്ര...
അർജുൻ 
രോഹിത്, 
നിവേദ്യ... 


അവർ പരസ്പരം പരിചയപെട്ടു ക്ലാസ്സിലേക്ക് നടന്നു... 

അവിടെ പുതിയ ഒരു സൗഹൃദത്തിനു രൂപം കൊണ്ടു.. 
ഉത്രയും അജുവും രോഹിയും നിവിയും.... 


അപ്പോഴേക്കും ഫോൺ നമ്പർ വാങ്ങി നാലു പേരും കൂടി ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി... 
4 ഇഡിയറ്റ്സ്....  എന്ന്.... 


ക്ലാസ്സിൽ കയറി അവർ  ലാസ്റ്റ് ബഞ്ച് ലക്ഷ്യമാക്കി നടന്നു... 

അവിടെ ഇരുന്നു ഓരോന്ന് സംസാരിച്ചു... 

ആദ്യ ദിനം ആയതു കൊണ്ട് വലിയ ക്ലാസ്സ്‌ ഒന്നും ഉണ്ടായില്ല... 


നിവിയും ഞാനും ഒരേ ഹോസ്റ്റലിൽ ആണ്... 
അങ്ങനെ ഞങ്ങൾ അവന്മാരോട് യാത്ര പറഞ്ഞു ഹോസ്റ്റലിൽ പോയി... 

നേരെ വാർഡന്റെ അടുത്ത് പോയി കയ്യും കാലും പിടിച്ചു ഞങ്ങളെ ഒരു റൂമിൽ ആക്കി തന്നു....

ഒരു സന്തോഷം....  അതു തന്നെ.... 


മെസ്സിൽ പോയി ഭക്ഷണം കഴിച്ചു  റൂമിൽ തിരികെ എത്തി... 


ആദ്യമായാണ് വീട് വിട്ടു നിൽക്കുന്നത്... 
വീട്ടിലേക്കു ഒന്ന് വിളിക്കാം... 
ആർക്കു വിളിക്കും...  ആർക്കു വിളിച്ചാലും മറ്റുള്ളവരുടെ പരാതി കേൾക്കണം..


യെസ് കിട്ടി പോയി... ലാൻഡ് ലൈൻ... 

ഫസ്റ്റ് റിംഗിനു തന്നെ ഫോൺ എടുത്തു... 


ആരാണപ്പ ലാൻഡ് ഫോണിന്റെ അടുത്ത് കിടക്കുന്നത്...  അല്ലെങ്കിൽ ഫുൾ റിംഗ് കഴിഞ്ഞാലും എടുക്കാത്ത ഫോൺ ആണ്...  എന്റെ ചിന്തകൾ നീണ്ടു പോയി... 


ഹലോ....  ഹലോ..... 


ഹലോ... 


എന്താടി അമ്മാളു ഫോൺ വിളിച്ചു മിണ്ടാതെ ഇരിക്കുന്നത്... 


ഓഹ് കുഞ്ഞേട്ടൻ.... കുഞ്ഞേട്ടൻ എന്താ ഫോണിന്റെ അടുത്ത് കിടന്നാണോ ഉറങ്ങുന്നത്...  -ഉത്ര..


എന്റെ അമ്മാളു നീ ഇന്ന് ഇതിലേക്ക് വിളിക്കു എന്ന് എനിക്കറിയാം... 


ഓഹ് പൊലിച്ചുക്കാരന്റെ ഫുദ്ധി.... 

ആടി മോളെ...  എങ്ങനെ ഉണ്ടായിരുന്നു നിന്റെ കോളേജ് ലൈഫ്... 

ഓഹ് ഒന്നും പറയണ്ട എന്റെ കുഞ്ഞേട്ടാ... 
ഞാൻ കോളേജിലേക്ക് കാലെടുത്തു വെച്ചേ ഉള്ളു.... 


അപ്പോഴേക്കും കുട്ടികൾ വന്നു ചോദിക്കാൻ തുടങ്ങി... 
നമ്മുടെ ഐ പി എസ് കാർത്തിക് ഗോപന്റെ സഹോദരി അല്ലെ എന്ന്... 
മറുപടി പറഞ്ഞു ഞാൻ മടുത്തു എന്നെ... 
എന്റെ ഒരു കാര്യം.... 

എങ്കിൽ എന്റെ മോളു വല്ലാതെ മടുക്കണ്ട... പെട്ടിയും കിടക്കയും എടുത്തു നാളെ ഇങ്ങു പോര്.....

അയ്യോ കുഞ്ഞേട്ടാ...  ഞാൻ താമസിച്ചതല്ലേ.... 


പിന്നെ എല്ലാവരും ആയി സംസാരിച്ചു കിടക്കാൻ പോയി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story