പ്രണയതീരം ❣️ ഭാഗം 20

pranaya theeram

രചന: ദേവ ശ്രീ

ഉത്രയെ നെഞ്ചോട് ചേർത്തു പിടിച്ചു അവളുടെ തലയിൽ തലോടി അവനി അങ്ങനെ നിന്നു.... 


അവനി ഏട്ടാ സമയം കുറേ ആയില്ലേ... 
അവരൊക്കെ അന്വേഷിക്കും... 
നമുക്ക് പോകാം... 


പോണോ....... 


പിന്നെ ഇങ്ങനെ നിന്നാൽ മതിയോ.... 

സത്യം പറഞ്ഞാൽ നിന്നെ പറഞ്ഞയക്കാൻ തോന്നുന്നില്ല... 

അവളുടെ മുഖത്തേക്ക് നോക്കി തല കുനിച്ചു കൊണ്ട് അവൻ പറഞ്ഞു 
ഇപ്പോ നിന്നെ എന്റെ വീട്ടിലേക്കു കൊണ്ട് പോയാൽ എന്റെ അമ്മ നിന്നെ വിളക്ക് എടുത്തു സ്വീകരിക്കും.... 

അയ്യടാ....  എന്താ പൂതി.... 
എന്റെ അച്ഛൻ കൈ പിടിച്ചു തരാതെ ഞാൻ വരില്ല...


നിന്റെ അച്ഛന് എന്നെ ഇഷ്ട്ടമാവില്ലേ.... 

ആവുമായിരിക്കും.... 

എനിക്ക് എന്താഡി ഒരു കുറവ്.... 


ഒരു കുറവുമില്ല....  എല്ലാം കൂടുതൽ ആണ്.... 


അത് കേട്ടു ഒരു കുസൃതി ചിരിയോടെ അവനി അവളിലേക്ക് ഒന്നുക്കൂടി ചേർന്നു നിന്നു.... 


അവന്റെ ഫോൺ പോക്കെറ്റിൽ നിന്നും താഴെ വെച്ചു... 


അവളെ രണ്ടു കൈകളിലും കോരി എടുത്തു.... 

ദേ അവനി ഏട്ടാ താഴെ നിർത്തു.... 


അവൻ കുറച്ചു നേരം അങ്ങനെ തന്നെ നിന്നു. 


ഫോണിൽ ഫ്ലാഷ് വന്നപ്പോൾ മനസിലായി ഫോട്ടോ എടുക്കുകയാണ്  എന്ന്... 

വീണ്ടും അവന്റെ നെറ്റി അവളുടെ നെറ്റിയിൽ മുട്ടിച്ചു നിന്നു.... 

അവൾ പൊട്ടിച്ചിരിച്ചു... 

അവളെ താഴെ നിർത്തി അവൻ ഫോൺ എടുത്തു.... 

ആരോ വരുന്നതറിഞ്ഞു അവൾ ലൈബ്രറിയിൽ നിന്നും ഇറങ്ങി നടന്നു.... 


അവൾ പോയ വഴിയേ നോക്കി നിന്ന അവൻ ഫോണിലെ ഫോട്ടോയിലേക്ക് നോക്കി.... 


അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.... 


വാട്സ്ആപ്പ് ഓൺ ആക്കി... 
mine എന്ന് സേവ് ചെയ്തനമ്പറിലേക്ക് ഫോട്ടോ സെന്റ് ചെയ്തു... 

ഫോണിൽ മെസ്സേജിന്റെ സൗണ്ട് കേട്ട് അവൾ അത് തുറന്നു നോക്കി... 


അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു... 

അവനി അവളെ എടുത്തു നിൽക്കുന്ന ഫോട്ടോസ്,  അവനിയോട് ചേർന്നു നിൽക്കുന്ന സെൽഫികളും ആയിരുന്നു അതിൽ.... 

💙💙💙💙💙💙💙💙

നടന്നതൊന്നും വിശ്വാസം വരാതെ ഇരിക്കുകയായിരുന്നു നിവി.... 

അവന്റെ നെഞ്ചിൽ നിന്നും പതിയെ തല ഉയർത്തി അവൾ അവനോടു ചോദിച്ചു.... 

ശരിക്കും എന്നെ ഇഷ്ടമാണോ? 


അവളുടെ കണ്ണിലെ ആകാംഷ കണ്ടു അവൻ പറഞ്ഞു..... 

ശരിക്കും ഇഷ്ടമാണോ എന്ന് ചോദിച്ചാൽ..... 


ചോദിച്ചാൽ..... 

അല്ല...... 

അവളുടെ മുഖം വാടി....  
കണ്ണുകൾ നിറഞ്ഞു തുളുമ്പി... 

അത് കണ്ടപ്പോൾ അവന്റെ നെഞ്ചിൽ എന്തോ കൊത്തി വലിക്കുന്ന പോലെ തോന്നി.... 


എന്റെ പൊട്ടികാളി.... 
എന്റെ ഇഷ്ട്ടം ഞാൻ ഇനി എങ്ങനെയാ നിന്നെ അറിയിച്ചു തരിക.... 

ഡി.... 

അവൾ തല കുനിച്ചു തന്നെ നിന്നു... 

ഡി മുഖത്തോട്ട് നോക്ക്..... 

അവൾ അവന്റെ മുഖത്തേക്ക് നോക്കി..... 

നിനക്ക് എന്നെ വിശ്വാസമില്ലേ...... 

മ്മം....  പെട്ടൊന്ന് വന്നു ഇഷ്ട്ടമാണ് എന്ന് പറഞ്ഞപ്പോൾ...... 
അതാ ഞാൻ.... 

എന്റെ പെണ്ണെ ഇഷ്ട്ടം തോന്നാൻ ഒരു നിമിഷം മതി. 
ആ നിമിഷത്തിൽ നിന്നെ ഞാൻ എന്റെ പ്രണയമാക്കിയതാണ്... 


അവൾ അവന്റെ രണ്ടു കവിളിലും ചുംബിച്ചു... 

അവൻ ചിരിയോടെ പറഞ്ഞു... 

ഇനി ഞാൻ തരാം.... 


അവൾ കവിളുകൾ കാണിച്ചു കൊടുത്തു.... 

അത് കണ്ടു അവൻ പറഞ്ഞു... 
ഇവിടെ അല്ല... 

പിന്നെ...... -നിവി 

....

പിന്നെ..... 
അവളുടെ ചുണ്ടുകൾ വിരൽ കൊണ്ട് കൂട്ടി പിടിച്ചു പറഞ്ഞു.... 


ഇവിടെ..... 
ഡീപ് കിസ്സ്.... 

അയ്യടാ..... 
അവൾ അവന്റെ കൈ തട്ടിമാറ്റി എറിഞ്ഞു... 
...
നേരത്തെ കിസ്സിയില്ലേ...  
അതു മതി.... 


പറ്റില്ല.... 
നിന്റെ ഈ പനിനീർ പൂ പോലുള്ള അധരം ഒരിക്കൽ കൂടി എനിക്ക് വേണം. 


എന്ന് പറഞ്ഞു അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിലേക്ക് ചേർത്തു.... 


രണ്ടുപേരും ആസ്വദിച്ചുകൊണ്ടുള്ള ഒരു ദീർഘ ചുംബനം.... 


.ഉമിനീരിൽ ചോര ചുവ കലർന്നപ്പോൾ രണ്ടുപേരും പരസ്പരം അകന്നുമാറി.... 


അവളുടെ ചുണ്ടിൽ വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു. 

അവൾ നാണം കൊണ്ട് മുഖം പൊത്തി.... 

അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു കൊണ്ട് അവൻ പറഞ്ഞു.... 

ഇഷ്ട്ടമാണ് ഒരുപാട്...... 


അവളും അവനെ ഇറുകെ പുണർന്നു.... 


അവനിൽ നിന്നും അടർന്നു മാറികൊണ്ട് അവൾ ചോദിച്ചു.... 
ഞാൻ പൊക്കോട്ടെ.... 


മ്മം..... 
പിന്നെ നിന്റെ ഫോൺ നമ്പർ തായോ.... 

അവന്റെ ഫോണിൽ അവൾ നമ്പർ എന്റർ ചെയ്തു കൊടുത്തു... 

my love എന്നെഴുതി അവൻ സേവ് ചെയ്തു... 


അവനൊരു പുഞ്ചിരി നൽകി അവൾ നടന്നു.... 


നിവി.... 
നീ ഇത് എവിടെയായിരുന്നു... 


അത് ഞാൻ.... 
അവളുടെ പരുങ്ങൽ കണ്ടു ഉത്ര ചോദിച്ചു.... 

സത്യം പറയൂ മോളെ.... 

അല്ല നിന്റെ ചുണ്ടൊക്കെ എന്താ ഇങ്ങനെ ഇരിക്കുന്നത്... 
ഉത്ര ചുണ്ടിൽ തൊട്ടതും നിവി എരുവ് വലിച്ചു.... 

അതു ഉത്ര ഗൗതം ചേട്ടന് എന്നെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞു... 

പിന്നെ അവിടെ നടന്ന കാര്യങ്ങൾ എല്ലാം അവൾ സെൻസർ ചെയ്തു പറഞ്ഞു കൊടുത്തു... 

അതു കേട്ടു ഉത്ര പറഞ്ഞു.... 
അങ്ങനെ ആ ലൈൻ സെറ്റ്ആയി അല്ലെ... 
പിന്നെ ആ സെൻസർ ചെയ്ത ഭാഗങ്ങൾ ഞാൻ ഊഹിച്ചോളാം... 
അതിന്റെ ബാക്കി ആകും നിന്റെ ചുണ്ടിൽ.... 

ഉത്ര അവളെ കളിയാക്കി ചിരിച്ചു... 

നിവിയുടെ ചുണ്ടിൽ നാണത്തിൽ കലർന്ന ഒരു ചിരിയും ഉതിർന്നു... 

💙💙💙💙💙💙💙💙

സ്റ്റാഫ്‌ റൂമിൽ....... 

ഗുഡ് മോർണിംഗ് നിരഞ്ജൻ സാർ.... 

ഗുഡ് മോർണിംഗ്... 


അല്ല മാഷേ മാഷ് ഓക്കേ ആയോ...


ഒന്നും പറയണ്ട....  വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു രണ്ടാഴ്ച...  
ഹോസ്പിറ്റൽ വാസവും റെസ്റ്റും മരുന്നും എല്ലാം കൂടി ഓഹ് മതിയായി.... 

നിരഞ്ജൻ സാർ വരുന്നോ...  നമുക്ക് കുട്ടികളുടെ പൂക്കളം ഓക്കെ ഒന്ന് കണ്ടിട്ട് വരാം.... 

കൂടെ ഉള്ള അധ്യാപകന്റെ കൂടെ നിരഞ്ജനും പുറത്തേക്കു നടന്നു.... 


നടക്കുന്ന വഴിയാണ് സെറ്റ് സാരി ഉടുത്തു പിൻതിരിഞ്ഞു നിൽക്കുന്ന ഒരു പെൺകുട്ടി നിരഞ്ജന്റെ കണ്ണിൽ പെട്ടത്... 

നല്ല ആകാര വടിവൊത്ത പെൺകുട്ടി.... 
ആ സാരിയിൽ അവളുടെ ശരീരത്തിന്റെ ഷേപ്പിന് വല്ലാത്ത ഭംഗി തോന്നി... 

അതിനു മാറ്റുകൂട്ടുവാൻ അരയോളം ഉള്ള അവളുടെ വിടർന്നു കിടക്കുന്ന മുടികളും... 

വെളുത്ത അവളുടെ ശരീരത്തിനു ആ കരിമ്പച്ച കളർ വല്ലാത്ത ഭംഗി തോന്നി.... 


താൻ മനസിൽ കണ്ടപോലെ ഉള്ള ഒരു പെൺകുട്ടി... 


അവനു അവളുടെ മുഖം കാണാൻ തോന്നി... 


അവളുടെ അടുത്തേക്ക് നടക്കുമ്പോൾ ആണ്
അവൾ പിന്തിരിഞ്ഞു നോക്കിയത്.... 

ഉത്ര...... 
അയാളുടെ നാവുകൾ ചലിച്ചു....അയാൾ ഒരു നിമിഷം അവിടെ തന്നെ നിന്നു. 
കണ്ണിൽ അത്ഭുതം നിറഞ്ഞു... 


ഉത്ര....  ഇവളായിരുന്നോ..... 


അപ്പോഴേക്കും ഉത്ര അയാൾക്ക്‌ അരികിൽ എത്തിയിരുന്നു... 


സാർ.....  സാർ....  അവൾ അയാളെ വിളിച്ചു... 

സാർ... 

ഹേ...  എന്താ...  എന്താടോ... 


സാർ ഇത് ഏതു ലോകത്താണ്.... 
സാറിന്റെ അസുഖം ഓക്കേ മാറിയോ... 


ആഹാ മറിയാടോ... 
പിന്നെ തന്നോട് ഒരു സോറി പറയാൻ വന്നതാണ് ഞാൻ... 

എന്റെ ചിന്തകൾ എല്ലാം തെറ്റായിരുന്നാടോ... 
ഒരിക്കലും എന്റെ കാഴ്ച്ചപാട് ഞാൻ മറ്റൊരാളിൽ അടിചെല്പ്പിക്കാൻ പാടില്ലായിരുന്നു... 
സോറി... 


ഹേയ്...  അതൊക്കെ ഞാൻ അപ്പോഴേ വിട്ടു...  സാർ സോറി ഒന്നും പറയണ്ട... 


അതു തന്റെ നല്ല മനസ്... 
തന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്... 
എല്ലാത്തിനും സോറി... 

അവൾ ഒന്ന് ചിരിച്ചു... 


ഉത്ര...  താൻ എന്ന് സൂപ്പർ ആയിട്ടുണ്ട് ട്ടോ... 


താങ്ക്സ് സാർ...  
ശരി പിന്നെകാണാം....


അവൾ അയാളോട് പറഞ്ഞുകൊണ്ട് നടന്നു... 

അവൾ പോയ വഴിയേ നോക്കി അവൻ പറഞ്ഞു... 

പ്രണയമാണ് പെണ്ണെ...  ഇപ്പോഴും നിന്നോട് എനിക്ക്... 


മൂന്നു കൊല്ലം ഉണ്ടല്ലോ... 
അതിനുള്ളിൽ 
നിന്നെ ഞാൻ എന്റെ പ്രണയമാക്കി മാറ്റും.... 


എന്നിൽ നിന്നും ഒരു മോചനം ഇല്ലെനിക്ക്..  


നിരഞ്ജന്റെ മാത്രം ഉത്ര....

അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു... 
പ്രണയപൂർവ്വമായ പുഞ്ചിരി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story