പ്രണയതീരം ❣️ ഭാഗം 22

pranaya theeram

രചന: ദേവ ശ്രീ

അവനി ഈ ആഴ്ച കോളേജിലേക്ക് വരാത്തത് കൊണ്ട് തന്നെ ഉത്രക്കും വരാൻ ഒരു ഉഷാറില്ലായിരുന്നു.. 


നിവി ഞാൻ ക്ലാസ്സിലേക്ക് ഇല്ല...  നീ പൊക്കോ...  ഞാൻ ലൈബ്രറിയിൽ ഉണ്ടാകും... 


അതും പറഞ്ഞു ഉത്ര ലൈബ്രറിയിലേക്ക് പോയി... 


എന്തോ അവളുടെ മനസിനെ വല്ലാതെ അലോസര പെടുത്തുന്നുണ്ടായിരുന്നു.. 

അതു ചിലപ്പോൾ അവനി ഇല്ലാത്തത് കൊണ്ടാകും എന്ന് അവൾക്കു തോന്നി... 

അവൾ അയ്യപ്പന്റെ വെയിൽ മറന്നവൾ എന്ന. കവിത എടുത്തു... 


"മഴയത്ത് നീയും ഞാനും ഒരേ കുടയിൽ പോയതോർക്കുക... 

ഉള്ളറിഞ്ഞവൾ പറഞ്ഞു... 
വെയിലാണെനിക്കിപ്പോൾ 
നീയുള്ളപ്പോൾ... 

വെയിലത്തുനിന്നെരിയുന്ന സമയത്ത് ചൊല്ലി നീ.... "


അവൾ എന്തോ അതു വായിക്കാൻ തോന്നിയില്ല... 

അതു മടക്കി വെച്ചു അവൾ അവിടെ കിടന്നു.... 


അപ്പോഴാണ് നിരഞ്ജൻ സാർ വന്നത്... 

ഹേയ് ഉത്ര താൻ എന്താ ഡോ ഇവിടെ കിടക്കുന്നത്... 
എന്തെ വയ്യായിക ഉണ്ടോ... 

ഹേയ് ഇല്ല സാർ...  വായിക്കാൻ വേണ്ടി വന്നതാണ്... 
വന്നപ്പോൾ ഒരു മൂഡ് തോന്നിയില്ല... 

താൻ ഇതു വായിച്ചിട്ടുണ്ടോ.... 
അവന്റെ കയ്യിലെ ബുക്ക്‌ അവൾക്കു നീട്ടി... 


അവൾ ആ പുസ്തകത്തിന്റെ പേര് വായിച്ചു... 
"ഒരു സങ്കീർത്തനം പോലെ "-പെരുമ്പടവം ശ്രീധരൻ 

അവൾ അയാളെ നോക്കി പറഞ്ഞു... 

ഞാൻ വായിച്ചിട്ടുണ്ട്... 

"ഹൃദയത്തിനു മേൽ ദൈവത്തിന്റെ കയ്യൊപ്പുള്ള ആൾ "

അതാണ് ഇതു കാണുമ്പോൾ എനിക്ക് ഓർമ വരുക.... 

സ്നേഹത്തെ മനസിന്റെയും ശരീരത്തിന്റെയും ഉത്സവമായി കണ്ട

കണ്ണാടി കൂട്ടിൽ നിക്കുന്ന ഒരാത്മാവിന് മറയെന്തിന് എന്ന് ചോദിച്ച

ഓരോ ദുരന്തങ്ങളിലും ജീവിതത്തെ കൂടുതൽ സ്നേഹിച്ച
സഹിക്കാനൊന്നുമില്ലാത്ത ജീവിതത്തിന്റെ വ്യർത്ഥത തിരിച്ചറിഞ്ഞ
ആത്മീയമായ ഏകാന്തതകളിൽ സ്വയം പീഡിതനായ ഒരു മനുഷ്യാത്മാവിനെ ഏകാന്തതയിൽ എവിടെയോ അജ്ഞാതമായൊരിടത്തു വെച്ചുള്ള കണ്ടുമുട്ടൽ.... 

"ഒരു സങ്കീർത്തനം പോലെ "

ഇതു വരെ അറിയുകയോ വായിക്കുകയോ ചെയ്യാത്ത ദസ്തയോവസ്ക്കിയെ മനസ്സിൽ ആഴത്തിൽ രേഖപെടുത്തുന്നു ഈ നോവൽ.... 

അവളുടെ സംസാരം കെട്ടുകൊണ്ടിരിന്നു അവൻ... 


ഒരിക്കൽ വായിച്ചു തുടങ്ങിയാൽ പിന്നെ അതു അവസാനിപ്പിക്കാതെ ഇതു താഴെ വെക്കാൻ കഴിയാത്ത ഒരു അവസ്ഥയാണ്... 


സ്വപ്നം ദൃശ്യമായ ഒരു അനുഭവമാണ് അതു... 

ഞാൻ ഒരിക്കൽ വീട്ടിൽ ആയിരിക്കുമ്പോൾ രാത്രി കിച്ചു ഏട്ടന്റെ മടിയിൽ തല വെച്ച് കിടന്നു കൊണ്ട്... 
ഇളം കാറ്റേറ്റ് ആസ്വദിച്ചു വായിച്ച പുസ്തകമാണിത്... 

എന്തോ അവൾക്കു എല്ലാവരെയും മിസ്സ്‌ ചെയ്യാൻ തുടങ്ങി 

ഹേയ് എന്തുപറ്റി.... -നിരഞ്ജൻ 

ഹേയ് ഒന്നുമില്ല.... -ഉത്ര... 


ബ്രദറിനെ ഓർത്തല്ലേ... 
സാരമില്ലഡോ നെക്സ്റ്റ് വീക്ക്‌ ഓണം വെക്കേഷൻ അല്ല..  
ഈ വീക്ക്‌ കൂടി അല്ലെ ക്ലാസ്സ്‌ ഉള്ളു...  

അപ്പൊ തനിക്കു വീട്ടിൽ പോകാമല്ലോ... 


അവളുടെ മൂഡ് മാറ്റാൻ അവൻ പറഞ്ഞു.... 

ഉത്ര തന്നെ സമ്മതിച്ചിരിക്കുന്നു... 
താൻ എത്ര നന്നായിട്ടാണ് ഈ ബുക്കിനെ കുറിച്ച് പറഞ്ഞത്.... 


വാഴിക്കാൻ എല്ലാവർക്കും കഴിയുമെടോ... 
പക്ഷെ ആ വായന ഉൾക്കൊണ്ടു കഥയെ സ്വീകരിക്കാൻ വായനയിലൂടെ സഞ്ചരിക്കുന്നവനു മാത്രമേ സാധിക്കു... 

ആ നിമിഷം അവർ നമ്മളായി തീരും... 
അവരുടെ അനുഭവങ്ങൾ നമ്മുടേത് കൂടി ആയിരിക്കും.... 

അയാൾ വാചാലനായി....  
ആദ്യമായിട്ടാണ് അവൾ അങ്ങനെ ഒരു നിരഞ്ജനെ കാണുന്നത്... 

അയാൾക്ക് ആണെങ്കിൽ ഉത്രയുടെ മനസ്സിലെ അയാളെ കുറിച്ചുള്ള നെഗറ്റീവ് എല്ലാം മാറണം എന്നായിരുന്നു... 

തനിക്കു അറിയുമോ ഉത്ര ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ബഷീറിന്റെ ബാല്യകാല സഖി വായിക്കുന്നത്... 


ആ കഥയിലെ മജീദ് ഞാൻ ആയി കണ്ടാണ് ആ സ്റ്റോറി വായിച്ചത്... 
അതിൽ ഉടനീളം അവന്റെ ഫീലിംഗ്സ് എല്ലാം എന്റേത് കൂടിയായിരുന്നു..  

സുഹ്‌റ മരിച്ചപ്പോൾ എന്റെ പ്രണയം എന്നിൽ നിന്നും നഷ്ട്ടമായ ഒരു വേദനയായിരുന്നു.  

വായനയെ നമ്മൾ അത്രത്തോളം ഉൾക്കൊള്ളണം... 


അവന്റെ കയ്യിലെ പുസ്തകം നിവർത്തി അവൻ പറഞ്ഞു... 

ഇതിൽ എന്റെ മനസിൽ  ആഴത്തിൽ പതിഞ്ഞ ഒരു വരി ഉണ്ട്.... 

"സ്നേഹം എന്ന് പറഞ്ഞാൽ മനസിന്റെയും ശരീരത്തിന്റെയും ഉത്സവം അല്ലാതെന്ത്‌? 


സ്നേഹത്തിന് ഒരു സ്വാർത്ഥതയുണ്ട്...  താൻ സ്നേഹിച്ചതിനെ തനിക്കു തന്നെ വേണം....  മുഴുവനായിട്ട്... "

അയാൾ വായിച്ചു നിർത്തി.... 

അവൾക്കാനിമിഷം അവനിയെ ഓർമ വന്നു... 
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... 

ആയാളുടെയും... 


ഞാൻ ക്ലാസ്സിലേക്ക് ചെല്ലട്ടെ.... 
അവൾ അതും പറഞ്ഞു എഴുന്നേറ്റു.... 

അവൾ പോയ വഴിയേ നോക്കി അയാൾ ഇരുന്നു... 

ക്ലാസ്സിൽ ചെന്നപ്പോൾ തന്നെ 
നിവി പറഞ്ഞു 


ചെ.... 
എന്റെ ഉത്ര....  
നിനക്ക് മിസ്സ്‌ ആയി.. 
കഴിഞ്ഞ ക്ലാസ്സ്‌ നമ്മുടെ പുതിയ സാറിന്റെ ആയിരുന്നു.. 
എന്താ ക്ലാസ്സ്‌ എന്നറിയുമോ? 
അതും പോരാഞ്ഞിട്ട് മുടിഞ്ഞ ഗ്ലാമറും... 

അതേടി...  രമ്യയും സപ്പോർട്ട് ചെയ്തു... 
നിരഞ്ജൻ സാറിനേക്കാൾ ഒരു അഡാറ് മൊതല്... 
അയാളേക്കാൾ ചെറുപ്പമാണ് എന്ന് തോന്നുന്നു.. 

ഓഹ് ഒന്ന് നിർത്തുന്നുണ്ടോ.... 
വല്ലാത്ത കോഴികൾ തന്നെയാട്ടോ...  ഉത്ര തലയ്ക്കു കൈ വെച്ചു പറഞ്ഞു... 


അയ്യടി മോളെ... 
ഞാൻ കഷ്ട്ടപെട്ടു തവിടും പിണ്ണാക്കും കൊടുത്തു വളർത്തുന്ന കോഴിയാണ്.... 
അത് പൂവനെ കണ്ടാൽ നോക്കും....  പിന്നാലെ നടക്കും....  വേണ്ടി വന്നാൽ കൂവുക വരെ ചെയ്യും... -രമ്യ 

ഓഹ്....  നീ എന്തിന്റെ കുഞ്ഞാണ് എന്ന് ചോദിക്കണ്ട..... 
കോഴി കുഞ്ഞു തന്നെ....  ഒരു സംശയവുമില്ല... 
-നിവി 


ആ അവനീതിനെ നോക്കാൻ നിന്നതാണ്...  
അപ്പോഴാണ് ആ ഇഷാനിയുടെ കഥ അറിഞ്ഞത്... 
അല്ലെങ്കിൽ ഇപ്പോ അവനീത്‌ എന്റെ കയ്യിൽ ഇരുന്നേനെ... 
എന്നാലും അങ്ങേരു മുടിഞ്ഞ ഗ്ലാമർ അല്ലെ... 
നമ്മുടെ അർജുൻ റെഡിയിലെ വിജയിനെ പോലെ... 

ഇന്നലെ ഗീതാഗോവിന്ദം കണ്ടപ്പോഴും എനിക്ക് അങ്ങേര ആടി ഓർമ വന്നത്...  
അവനീത്‌ ഏട്ടാ.... 
ഞാൻ നിങ്ങളെ പ്രണയിക്കുന്നു... 
പക്ഷെ ആ ഇഷാനിയുടെ കൈക്ക് പണി ഉണ്ടാക്കാൻ എനിക്ക് താല്പര്യമില്ലാത്തത് കൊണ്ട് മാത്രം ഞാൻ നിങ്ങളുമായി ബ്രേക്ക്‌ അപ്പ്‌ ചെയ്യുന്നു... 
രമ്യ പറഞ്ഞു നിർത്തി... 


ഇതെല്ലാം കേട്ട് തല പെരുത്ത ഉത്ര പറഞ്ഞു... 
ഇനി നീ ഒരക്ഷരം പറഞ്ഞാൽ നിന്റെ ഉള്ളിൽ നീ തന്നെ തവിടും പിണ്ണാക്കും ഇട്ടു വളർത്തുന്ന കോഴിയില്ലേ അവന്റെ പേര് ഞാൻ മാറ്റും.... 


എന്ത്? -രമ്യ.. 

അതു വല്ല ചിക്കൻ ചില്ലിയോ..,   സിസ്റ്റി ഫൈവോ, വല്ല ഷാവായിയോ വെക്കാൻ ഞാൻ അതിനെ അങ്ങ് തട്ടും...  അത്ര തന്നെ... -ഉത്ര... 

പിന്നെ അവൾ ഒന്നും മിണ്ടിയില്ല 

🧡🧡🧡🧡🧡🧡

എന്താണ് കാശി സാറിന്റെ മുഖത്ത് ഒരു മ്ലാനത... -നിരഞ്ജൻ 


ഹേയ് ഒന്നുമില്ല.... -കാശി 

പിള്ളേര് എന്തെങ്കിലും പറഞ്ഞോ... 
ഓക്കേ നല്ല വാലുള്ള സൈസ് ആണ്... -നിരഞ്ജൻ 


ഹേ... നോ...  

അവന്റെ മനസ്സിൽ ഉത്രയെ കാണാത്തതിൽ ഉള്ള നിരാശയായിരുന്നു... 

അവൻ ചോദിച്ചു...  അല്ല നിരഞ്ജൻ സാറിനു വല്ല അനുഭവവും ഉണ്ടോ... 


അയാൾ ഒന്ന് ചിരിച്ചു...  
അനുഭവം.... ഓഹ് അത് വല്ലാത്ത  ഒരു അനുഭവമായിരുന്നു... 

അതും കക്ഷി ഒരു പെൺകുട്ടിയാണ്... 

പെൺകുട്ടിയോ -കാശി 

മ്മം ഒരു അസൽ കാന്താരി.... 
ഇവിടുത്തെ ആർട്ട്‌ സെക്രട്ടറി ആണ്... 
ഒരു സഖാവ്... 
ആൾക്ക് നല്ല ധൈര്യമാണ്.. 


അതെന്താ സാറെ -കാശി 


ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ്... 
അവളെനിക് ലൂസ് മോഷനുള്ള ഗുളിക തന്നു കിടത്തി രണ്ടാഴ്ച... 
സത്യം പറഞ്ഞാൽ തെറ്റ് എന്റെ ഭാഗത്താണ്.. 
മാക്സിമം ഞാൻ ഇറിറ്റഷൻ ചെയ്തു... 
പക്ഷെ പണി വാട്ടർ ബോട്ടിലിലും കിട്ടും എന്ന് അറിഞ്ഞില്ല...  അയാൾ ചിരിച്ചു... 

കാശിയും ചിരിച്ചു... 

അവർക്കിടയിൽ നല്ല ഒരു സൗഹൃദം തന്നെ ഉടലെടുത്തിരുന്നു... 


ഇതാ കക്ഷി -കാശി 

. താൻ ഇപ്പോ കയറിയ ക്ലാസ്സിൽ ഉള്ളതാണ്...  കണ്ടുകാണില്ല...  ആളു ലൈബ്രറിയിൽ ഉണ്ടായിരുന്നു... 
എല്ലാറ്റിനും ആക്റ്റീവ് ആണ്... 
പഠിക്കാനും പാടാനും രാഷ്ട്രീയത്തിനും തല്ലുകൊള്ളിത്തരത്തിനും എല്ലാം... 


ഉത്ര....  അതാണ് പേര്... 


ആ പേര് കേട്ടതും കാശിയുടെ കണ്ണുകൾ തിളങ്ങി... 
ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story