പ്രണയതീരം ❣️ ഭാഗം 23

pranaya theeram

രചന: ദേവ ശ്രീ

ഉത്ര.... 

ആ പേര് കേട്ടതും അവന്റെ കണ്ണുകൾ തിളങ്ങി.
ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... 


അത് കണ്ടതും നിരഞ്ജന്റെ ഉള്ളൊന്ന് പിടഞ്ഞു... 
എന്താ കാശി ഒരു ആലോചനയും ചിരിയും... 

ഹേയ് ഞാൻ പെട്ടൊന്ന് അമ്മാളുവിനെ ഓർത്തു പോയതാണ്... 


അമ്മാളു?.... 
അവൻ സംശയരൂപേണ ചോദിച്ചു... 


എന്റെ ചെറിയമ്മാവന്റെ മകൾ ആണ്... 


ഓഹ് മുറപ്പെണ്ണ്....  നിരഞ്ജൻ ഒരു കള്ള ചിരിയോടെ പറഞ്ഞു... 


മുറപെണ്ണൊക്കെ പഴഞ്ചൻ അല്ലെ...  
അവൾ എന്റെ അനിയത്തി കുട്ടിയാണ്.... 
എന്റെ പെങ്ങൾ... 
ഞങ്ങൾക്ക് ആകെ ഉള്ള ഒരു പെൺ തരി... 
ബാക്കി ഞങ്ങൾ 5 ആണുങ്ങൾ ആണ്. 

നിരഞ്ജനു മനസ്സിൽ ഒരു തണുപ്പ് വീണു.. 

അന്നേ ദിവസം കിച്ചുവും അവന്റെ അമ്മാളുവും പരസ്പരം കണ്ടില്ല... 

🧡🧡🧡🧡🧡🧡🧡
കോളേജ് വിട്ടു ഹോസ്റ്റലിൽ എത്തിയ ഉത്രക്കു ഒരു വിസിറ്റർ ഉണ്ടെന്ന് പറഞ്ഞാണ് അവൾ വിസിറ്റിംഗ് റൂമിലേക്ക്‌ ചെന്നത്... 

അവിടെ ഇരിക്കുന്ന ആളെ കണ്ടു അവൾ ഓടി ചെന്ന് കെട്ടിപിടിച്ചു... 


കുഞ്ഞേട്ടാ.... 

അമ്മാളു.... 

ഏട്ടൻ എന്താ ഇവിടെ? 


ഞാൻ ഒരു കേസിന്റെ കാര്യത്തിന് വന്നതാണ്... 
അപ്പൊ നിന്നെ കൂടി കണ്ടേച്ചും പോകാം എന്ന് കരുതി. 

ഏട്ടാ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷിണം അറിയിക്കണം ട്ടോ... 

ഞാൻ നെക്സ്റ്റ് വീക്ക്‌ അങ്ങ് വരും... 

ഓഹ് ആയിക്കോട്ടെ....  
നീ ഇല്ലാത്തോണ്ട് വീട് ഉറങ്ങിയ പോലെയാണ്.. 
നീ വരുന്നതും കാത്തിരിക്കുകയാണ് അവിടെ എല്ലാവരും... 


ഞാനും എല്ലാവരെയും മിസ്സ്‌ ചെയ്യുന്നുണ്ട്.... 

അവൾ എന്താ കിച്ചു ഏട്ടന്റെ കാര്യം പറയാത്തത്.. 
ഇനി കിച്ചു ഏട്ടനെ കണ്ടില്ലേ... 
എന്തായാലും ഞാൻ ആയി പറയണ്ട. 
കിച്ചു ഏട്ടൻ സർപ്രൈസ് ആയി വന്നതല്ലേ... 
സർപ്രൈസ് ഏട്ടൻ തന്നെ പൊട്ടിക്കട്ടെ... 


മോളെ ഏട്ടൻ പോവാണ്... 
ടൈം ഇല്ല...  ഇനി നേരെ ചെന്നൈയിലേക്കാണ് പോകുന്നത്. 
... 


ശരി കുഞ്ഞേട്ടാ... 


അവൻ അവളെ ചേർത്തു പിടിച്ചു നെറുകയിൽ ചുംബിച്ചു... 

എന്നാൽ ആ സമയം ആ കാഴ്ച ശ്രുതി അവളുടെ ഫോണിൽ പകർത്തി... 
അവളുടെ ചുണ്ടിൽ ഗൂഢമായ ഒരു മന്ദഹാസം വിരിഞ്ഞു... 

ഈ ശ്രുതി ആരാണ് എന്ന് നീ അറിയാൻ ഇരിക്കുന്നതെയുള്ളൂ ഉത്രെ നീ... 
അവൾ ഫോൺ കറക്കി കൊണ്ട് പറഞ്ഞു... 


നേരെ ഇഷാനിക്ക് അരികിൽ ചെന്ന് ആ ഫോട്ടോ കാണിച്ചു... 


കണ്ടോടി....  ഇനി ഉത്രയും ഗൗതമും രണ്ടും രണ്ടു തട്ടിൽ ആകും... 


എന്താ ശ്രുതി നിന്റെ പ്ലാൻ... -ഇഷാനി 


അതോ സിംപിൾ...  ഈ ഫോട്ടോ ഗൗതമിനെ കാണിക്കണം. 
നാളെ അല്ല...  ഈ വീക്ക്‌ ലാസ്റ്റ്... 

അതെന്തിനാ നീ അത്രയും കാത്തു നിൽക്കുന്നത്... 


എടി നമ്മൾ ഇപ്പോ എന്ത് ചെയ്താലും അവൾ അവനെ കണ്ടു സംസാരിച്ചു പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കും... 
അത് പാടില്ല...  പരസ്പരം ഒന്നും പറയാൻ അവർക്ക് കഴിയരുത്.. 
അവിടെ നമ്മൾ അതായത് അവന്റെ ചങ്കുകൾ ഇടപെട്ടു അവനിൽ വീണ്ടും വിഷം കുത്തിവെച്ച് അവനെ മാറ്റി എടുക്കണം... 

ഓഹ് കാഞ്ഞ ബുദ്ധി തന്നെ... 
എടി ആ അവനിയെ വളക്കാൻ എന്തെങ്കിലും ഒരു ബുദ്ധി പറഞ്ഞു തായോ.... 


. അവൻ വളയണം എങ്കിൽ അവൻ തന്നെ വിചാരിക്കണം. 
അവന്റെ മനസ് ഇളക്കാൻ പറ്റിയ ഒന്നും ഞാൻ കാണുന്നില്ല. 

💙💙💙💙💙💙💙💙

ബിസിനസ് ആവശ്യത്തിനു എറണാകുളത്ത് വന്നതായിരുന്നു അവനി... 

അവനിയും നവിയും ഒരു റൂമിൽ ആണ് അന്ന് സ്റ്റേ ചെയ്തത്... 


രണ്ടുപേരും അവരവരുടെ അംബീഷൻ പറയുക എന്നല്ലാതെ വീട്ടുകാര്യങ്ങൾ ഒന്നുംതന്നെ സംസാരിച്ചില്ല... 

അവനി നവിയോട് ഗുഡ് നൈറ്റ്‌ പറഞ്ഞു കിടന്നു... 


അവൻ ഫോൺ എടുത്തു അവൾക്കു മെസ്സേജ് അയച്ചു... 

"ഉറങ്ങിയോ "... 

ഉറങ്ങി എന്ന മെസ്സേജ് തിരിച്ചു വന്നു... 
അവൻ ചിരിച്ചു... 

അവന്റെ ചിരി കേട്ടു നവി തല ഉയർത്തി നോക്കി... 


അവൻ നവിയോട് സോറി പറഞ്ഞു... 
ഫോണും കൊണ്ട് പുറത്ത് പോയി... 

ഡി പൊന്നെ..... 

.അവൻ തിരിച്ചു മെസ്സേജ് അയച്ചു... 


അവൾ കാളിങ് ബട്ടൺ പ്രെസ്സ് ചെയ്തതും മെസ്സേജ് വന്നു... 
"ഡി പൊന്നെ "....

ഓഹ് ഗോഡ്...  ഹണി ഫ്ലോ... 
ഇപ്പോ വിളിക്കണ്ട....  വിളിച്ചാൽ ചിലപ്പോൾ പണിയാകും.. 


അവൾ ഫോൺ അവിടെ വെച്ചു... 

പെട്ടെന്ന് അവളുടെ ഫോൺ റിംഗ് ചെയ്തു... 

അവൾ ഉറക്കചടവോടെ സംസാരിച്ചു... 


ഹലോ ഏട്ടാ.... 

ഓഹ് എന്റെ ഉത്രക്കുട്ടി ഉറങ്ങുകയാണോ... 

മ്മം.... 

ബാൽക്കണിയിൽ നിന്നാണോ ഡി ഉറങ്ങുന്നത്... 


അവൾ അവിടെ നാലു പാടും നോക്കി... 
ഇവിടെ ഉണ്ടോ....  അവൾ ചോദിച്ചു... 


അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു... 
നീ റൂമിൽ ഇരുന്നു എന്നെ വിളിക്കുകയുമില്ല, മെസ്സേജ് അയക്കുകയുമില്ല... 
മോളെ ഉത്രെ....  ഓടിയനോട് വേണോ നിന്റെ ഈ മായം.... 

അവൾ ഒന്ന് ചിരിച്ചു... 
പിന്നെ പരസ്പരം വിശേഷങ്ങൾ പങ്കുവെച്ചു അവർ കുറേ നേരം സംസാരിച്ചു... 

പരസ്പരം കാണാതെ രണ്ട്പേർക്കും വല്ലാത്ത ശ്വാസം മുട്ടലായിരുന്നു.... 


ഉത്ര എനിക്ക് വേണ്ടി നീ ഒരു പാട്ട് പാടുമോ? 

ഏത് പാട്ട്... 

വെണ്ണിലവേ.... വെണ്ണിലവേ  മതി... 


 
"വെണ്ണിലവേ വെണ്ണിലവേ വിണ്ണൈ താണ്ടി വരുവായ 
വിളയാട ജോഡി തേവൈ... 


ഇന്ത ഭൂലോകത്തിൽ യാരും പാർക്കും മുന്നേ 
ഉന്നൈ അതികാലൈ അനുപ്പിവെയ്പോം 


ഇതു ഇരുളല്ല അതു ഒളിയല്ല ഇതു രണ്ടോടും സേരാത പൊൻ നേരം 


തലൈ സാരാതെ മിഴി മൂടാതെ സില മൊട്ടുകൾ സട്രെന്ന പൂവാകും 

പെണ്ണെ..... പെണ്ണെ.... 

ഭൂലോകം എല്ലാമേ തൂങ്കി പൊക പിന്നൈ... 

പുല്ലോടു പൂമേടും ഓസൈ കേട്ക്കും പെണ്ണെ.. 

നാം നിലവിൻ മടിയിൽ പിള്ളകൾ ആകും 
പാലൂട്ടാ നിലവുണ്ടൂ 


എത്താത ഉയരത്തിൽ നിലവൈ വെയ്‌തവൻ യാര് 

കയ്യോടെ സിക്കാമാൽ കാട്രൈ വൈത്തവൻ യാര്

ഇതൈ എണ്ണി എണ്ണി ഇയർക്കയെ വിയർക്കിറേൻ  

പൂങ്കാറ്റ് അറിയാമൈ പൂവേ തിറക്ക വേണ്ടും 

പൂക്കൂട അറിയാമൽ തേനൈ റുസിക്ക വീണ്ടും 

അട ഉലകൈ രസിക്ക വീണ്ടും നാൻ ഉൻ പെൺരെ പെണ്ണോട്... 

നന്നായി പാടിട്ടോ... 

ലവ് യൂ സൊ മച്ച് ഡിയർ... 


ലവ് യൂ ഏട്ടാ... 

ഉമ്മ...  ഗുഡ് നൈറ്റ്‌... 

അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ആക്കി .........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story