പ്രണയതീരം ❣️ ഭാഗം 24

pranaya theeram

രചന: ദേവ ശ്രീ

എന്റെ ഉത്രെ ഒന്ന് വേഗം നടക്കു... 


കോളേജിലേക്ക് നടക്കുന്ന വഴി നിവി പറഞ്ഞു... 


എനിക്ക് അറിയാം നിന്റെ തിരക്ക്... 
ഗൗതം ചേട്ടനെ കാണാൻ അല്ലെ... 
.... 


അത് നിനക്ക് മനസിലാക്കണമെങ്കിൽ സ്വന്തമായി ഒന്ന് ഉണ്ടാകണം... 


കോളേജിലേക്ക് കയറിയപ്പോഴെ അവിടെ അജുവും രോഹിയും ഉണ്ടായിരുന്നു... 

ഹായ് പയ്യൻസ്... 
ഉത്ര അവരെ കണ്ടപ്പോഴേ കൈ ഉയർത്തി പറഞ്ഞു... 


.. ഹായ്.... എന്താടി ഇത്ര നേരത്തെ... -അജു 


. അവൾ വാച്ചിലെക്ക് നോക്കി... 
10.15... 
ദൈവമേ.... 
ക്ലാസ്സ്‌ തുടങ്ങിയോ..... -ഉത്ര.. 

ഇല്ല...  ഉത്ര തമ്പുരാട്ടി വരാൻ കാത്തിരിക്കുകയാണ് ക്ലാസ്സ്‌ തുടങ്ങാൻ... 
അപ്പോഴേ എന്നെ രമ്യയും ആർച്ചുവും വിളിച്ചതാണ്... 
അവരുടെ കൂടെ വന്നാൽ മതിയായിരുന്നു    
നിവി പറഞ്ഞു.. 

ആഹാ എന്തായാലും ഇനി ഈ ഹൗർ കയറണ്ട... 
അടുത്ത ഹൗർ കയറാം എന്നും പറഞ്ഞു ഉത്ര അവിടെ ഇരുന്നു... 

എന്നാൽ മോള് ഇവിടെ ഇരുന്നോ...  രണ്ടു ഹൗർ കയറണ്ട...  ഈ രണ്ടു ഹവറും പുതിയ സാർ ആണ് ക്ലാസ്സ്‌ എടുക്കുന്നത് -രോഹി...


ആഹാ ഓക്കേ ഗയ്‌സ് രണ്ടു ഹൗർ ഉത്ര ഇവിടെ എവിടെയെങ്കിലും തെണ്ടിതിരിഞ്ഞു നടക്കാം...  മക്കൾസ് വിട്ടോളു    -ഉത്ര..

ഓഹ് ഇങ്ങനെ ഒരു സാധനം... 
ആകെ ഇനി മൂന്നു ദിവസമേ ക്ലാസ്സ്‌ ഉള്ളു...  അപ്പോഴാണ് അവളുടെ ഒരു ക്ലാസ്സ്‌ കട്ട്‌ ചെയ്തു നടക്കൽ..... 
ഇങ്ങു വാടി...  അജു അവളെയും വലിച്ചു ക്ലാസ്സിലേക്ക് നടന്നു... 


..
എടാ നീ ക്ലാസ്സിൽ കയറുന്നത് പഠിക്കാൻ ഒന്നുമല്ല എന്ന് എനിക്കറിയാം... 

അവൻ നടത്തം നിർത്തി അവളെ നോക്കി... 


അവൾ അവന്റെ കയ്യും പിടിച്ചു വലിച്ചു നടന്നു കൊണ്ട് പറഞ്ഞു.. 
നീലിമയെ കാണാൻ അല്ലെ... 
എനിക്ക് അറിയാം... 

ഇതൊക്കെ എങ്ങനെ അറിഞ്ഞടി... 

.നീ അവളെ നോക്കി ഒലിപ്പിക്കലുന്നത്  കാണാം.. 

ദൈവമേ നീ എനിക്ക് ഈ കോഴികളെയാണല്ലോ കൂട്ടായി തന്നത്... 
അതും പറഞ്ഞു അവൾ നടന്നു... 


. അവളുടെ തലയ്ക്കു കൊട്ടി കൊണ്ട് അവനും    

💙💙💙💙💙💙💙
ക്ലാസ്സിൽ ചെന്നതും ഇന്നും അമ്മാളുവിനെ കാണാത്തതു അവനിൽ വല്ലാത്ത നിരാശയും ദേഷ്യവും തീർത്തു. 


താൻ എന്തൊക്കെ പ്രതീക്ഷയോടെയാണ് ഇവിടേക്ക് വന്നത്... 


അമ്മാളുവിനെ കാണാം.. 
തന്നെ കാണുമ്പോൾ തന്നെ ഓടി വന്നു കിച്ചു ഏട്ടാ എന്ന് വിളിച്ചു എന്നോട് ചേർന്നു നിൽക്കുന്ന അമ്മാളു... 

അവൻ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി... 


അപ്പോഴാണ് പുറത്ത് നിന്നും ഒരു ശബ്ദം കേട്ടത്... 


സാർ.... 

അവരിലേക്ക് നോക്കിയ അവന്റെ കണ്ണുകൾ തിളങ്ങി...  
അമ്മാളു.... 

അയാളെ കണ്ട അവൾക്കും സന്തോഷം തോന്നി...  കിച്ചു ഏട്ടൻ....  തന്റെ ഏട്ടൻ..  അവളുടെ കണ്ണുകൾ തിളങ്ങി..  

എന്നാൽ അവന്റെ മുഖഭാവം അവളെ വല്ലാതെ സങ്കടത്തിൽ ആഴ്ത്തി 


അവന്റെ മുഖഭാവം രൗദ്രമാക്കി കൊണ്ട് അവൻ വാച്ചിലേക്ക് നോക്കി... 

ഇങ്ങനെ തോന്നുന്ന സമയത്തൊന്നും എന്റെ ക്ലാസ്സിൽ കയറാൻ പറ്റില്ല.. 
ഫസ്റ്റ് ടൈം ആയത് കൊണ്ട് ഞാൻ ക്ഷമിക്കുന്നു... 
ഇനി ഇതു ആവർത്തിക്കരുത് 
മ്മം കയറിക്കോ... 


അവൾ അവനെ തന്നെ നോക്കി... 


അവൻ അതു ശ്രദ്ധിച്ചില്ല.... 

സീറ്റിൽ പോയി ഇരുന്നു നിവിയോട് ചോദിച്ചു 
എടി ഇതാണോ പുതിയ സാർ... 


എന്താണ് അവിടെ?  അവൻ ഉത്രക്കു നേരെ നോക്കി ചോദിച്ചു.... 

അവൾ ഒന്നും മിണ്ടിയില്ല... 

അവന്റെ നോട്ടം കണ്ടു നിവേദ്യ പറഞ്ഞു... 

സാർ പുതിയ സാറാണോ എന്ന് ചോദിച്ചതാണ്? 

യെസ്...  ഇന്നലെ ക്ലാസ്സിൽ ഉണ്ടായിരുന്നില്ല അല്ലെ..  
ഞാൻ പ്രഭാകരൻ സാറിനു പകരം വന്നതാണ്... 
പേര് കാശിനാഥ് 
അവൻ ഉത്രയെ നോക്കി പറഞ്ഞു... 

കുട്ടിയുടെ പേരെന്താ.....  അവൻ പരിചയഭാവം കാണിക്കാതെ ചോദിച്ചു... 

അതു..... 
എന്റെ പേര് ഉത്ര.... 

അപ്പോഴേക്കും ക്ലാസ്സിൽ നിന്നും കമന്റ്‌ വന്നു... 

അവൾ സിങ്കപെണ്ണാണ് സാർ.... 
സഖാവ്... 


കമന്റ്‌ കേട്ട് അവൻ പറഞ്ഞു 
അതൊക്കെ എന്റെ ക്ലാസിനു വെളിയിൽ... 
എന്റെ ക്ലാസ്സിൽ നീറ്റ് ആയിരിക്കണം... 
അങ്ങനെ എങ്കിൽ ഇവിടെ ഇരിക്കാം... 
അല്ലാത്തവർക്ക് പുറത്ത് പോകാം... 


അതും പറഞ്ഞു അവൻ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി... 


അവൾക്കു വല്ലാത്ത സങ്കടം തോന്നി... 
നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതെ അവൾ തുടച്ചു... 

ആ ക്ലാസ്സ്‌ കഴിയുന്നത് വരെ അവളിലേക്ക് അറിയാതെ പോലും അവന്റെ നോട്ടം ചെന്നില്ല എന്നത് അവളെ വല്ലാതെ സങ്കടത്തിൽ ആഴ്ത്തി... 


അവൾ പിന്നെ തല ഉയർത്തിയില്ല... 


അവൾക്കു അവനോടു ഒന്ന് സംസാരിച്ചാൽ മതി എന്നായി... 

അവൻ ക്ലാസ്സ്‌ കഴിഞ്ഞു പോയതും അവൾ നിവിയോട് വാഷ് റൂമിലേക്കാണ് എന്ന് പറഞ്ഞു ഇറങ്ങി... 


അവൾ സ്റ്റാഫ്‌ റൂമിലേക്ക് പോയെങ്കിലും അവനെ കാണാൻ പറ്റിയില്ല.... 


തിരിച്ചു ക്ലാസ്സിലേക്ക് നടക്കുമ്പോൾ ആണ് കിച്ചു മൾട്ടിമീഡിയ റൂമിലേക്ക്‌ കയറുന്നത് കണ്ടത്.. 

അവളും പിന്നാലെ ചെന്നു.... 


അവളെ നിരീക്ഷിച്ചു രണ്ടുപേര് പുറകെ ഉണ്ടെന്ന് അറിയാതെ.... 

കിച്ചു ഏട്ടാ.... 
അവൾ വിളിച്ചു... 


അവൻ തിരിഞ്ഞു നോക്കിയില്ല... 


അവൾ ഓടിചെന്ന് അവനെ കെട്ടിപിടിച്ചു... 
അവൾ കരഞ്ഞു പറഞ്ഞു... 


കിച്ചു ഏട്ടാ അമ്മാളുനോട് പിണങ്ങല്ലേ... 
അമ്മാളുന് സഹിക്കില്ലാട്ടോ... 

ഇനി അമ്മാളു നല്ല കുട്ടി ആയിക്കോളാം.. 
പ്ലീസ്...  എന്നോട് പിണങ്ങല്ലേ...  ഇങ്ങനെ എന്നെ അവോയ്ഡ് ചെയ്യല്ലേ ഏട്ടാ... 

കിച്ചേട്ടന്റെ അമ്മാളു അല്ലെ... 


അതു കണ്ടു നിന്ന ശ്രുതിയുടെയും ഇഷാനിയുടെയും  കണ്ണുകൾ പുറം തള്ളി...


അവൾ വേഗം ഫോൺ എടുത്തു ഫോട്ടോ എടുത്തു... 

എന്നാലും അവർ എന്തായിരിക്കും സംസാരിക്കുന്നത് ശ്രുതി... 

അവർ എന്ത് വേണമെങ്കിലും സംസാരിച്ചോട്ടെ ഇഷു...  നമുക്ക് വേണ്ടത് കിട്ടി... 

വാ നമുക്ക് പോകാം.... 


അവൻ അമ്മാളുവിനെ അടർത്തി മാറ്റി    

കണ്ണുകൾ തുടച്ചു... 

അയ്യേ ഏട്ടന്റെ കാന്താരി കരയണോ... 

ഞാൻ നിന്നെ ചുമ്മാ പറ്റിക്കാൻ വേണ്ടി ചെയ്തതല്ലേ... 


സത്യം പറഞ്ഞാൽ ഏട്ടനും വിഷമം വന്നൂട്ടോ...   
ഏട്ടന്റെ കുട്ടിയെ കാണാൻ വേണ്ടി ഓടി വന്നിട്ട് കാണാഞ്ഞപ്പോൾ... 

അത് ഏട്ടന് എന്നോട് ഒരു വാക്ക് പറയാമായിരുന്നില്ലേ എന്നോട്...  കുഞ്ഞേട്ടൻ വന്നപ്പോഴും പറഞ്ഞില്ല... 


അതു നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടിയല്ലേ.... 


പക്ഷെ സർപ്രൈസ് കിട്ടിയത് എനിക്കാണ് ട്ടോ 
സഖാവ് ഉത്ര...
ആർട്ട്‌ സെക്രട്ടറി, 
സിങ്കപെണ്ണ്, 

എല്ലാത്തിനും ഉപരി പഠിപ്പിക്കുന്ന സാറിനു ലൂസ് മോഷൻ ഗുളിക കൊടുത്ത താന്തോന്നി... 
..

ഹേ ..  അവളുടെ കണ്ണുകൾ തള്ളി... 
ഏട്ടൻ ഇതു എങ്ങനെ അറിഞ്ഞു... 

...


അത് നിരഞ്ജൻ സാർ പറഞ്ഞതാണ്.... 


.അപ്പൊ സാറിന് അറിയുമോ ഞാൻ ആണ്.... 

ആ അറിയാം... 

ഹോസ്പിറ്റലിൽ ചെക്ക് അപ്പ്‌ നടത്തിയപ്പോൾ പറഞ്ഞു ഗുളിക ചെന്നിട്ടാണ് എന്ന്... 

സംശയം തോന്നി അയാൾ അയാളുടെ വെള്ളം ലാബിൽ കൊടുത്തു ടെസ്റ്റ്‌ ചെയ്തു... 


പിന്നെ അയാൾ ഹോസ്പിറ്റലിൽ പോകുമ്പോൾ നീ അയാളെ നോക്കി ചിരിച്ചു എന്നും പറഞ്ഞു... 

അവളുടെ തലയിൽ ഒന്ന് കൊട്ടി അവൻ പറഞ്ഞു... 

ദേ അമ്മാളു നിന്റെ കുഞ്ഞേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ നീ ചെയ്തത് ഒരു ക്രൈം ആണ്... 


മേലിൽ എന്ത് ദേഷ്യം ഉണ്ടെങ്കിലും എങ്ങനെ ഒന്നും ചെയ്യാരുത്... 
കേട്ടല്ലോ... 


ഏട്ടന്റെ കുട്ടി ക്ലാസ്സിലേക്ക് ചെല്ല്... 

നമുക്ക് മറ്റന്നാൾ ഒരുമിച്ചു പോകാം 


ഓക്കേ ഏട്ടാ...  അവൾ അവനോടു യാത്ര പറഞ്ഞു അവിടെ നിന്നും നടന്നകന്നു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story