പ്രണയതീരം ❣️ ഭാഗം 25

pranaya theeram


രചന: ദേവ ശ്രീ

ഉത്ര വല്ലാത്ത ടെൻഷനിൽ ആയിരുന്നു. 
നാളെയും കൂടിയെ ക്ലാസ്സ്‌ ഉള്ളു... 
അതു കഴിഞ്ഞാൽ പത്തു ദിവസം ക്ലാസ്സ്‌ ഇല്ല... 

ഇനി അവനിയെ കാണണമെങ്കിൽ പത്ത് ദിവസം കഴിയണം. 

അവൾ അവനെ വിളിച്ചു... 
പതിവിലും ഒരുപാട് നേരം അവൾ സംസാരിച്ചു... 

കാരണം വീട്ടിൽ പോയാൽ അവൾക്കു ഫോൺ വിളിക്കാൻ കഴിയില്ല... 
അതായിരുന്നു കാരണം... 

ആദ്യമായി അവർ പുലരുവോളം സംസാരിച്ചിരുന്നു... 
സംസാരിച്ചു എന്ന് പറയുന്നതിനേക്കാൾ കാൾ കട്ട്‌ ആക്കാതെ ശ്വാസനിശ്വാസങ്ങൾ ശ്രവിച്ചു കൊണ്ടിരുന്നു... 


 ഫോൺ കട്ട്‌ ആക്കുമ്പോൾ അവൻ അവൾക്കു വാക്ക് കൊടുത്തിരുന്നു....  നാളെ എന്തായാലും അവളെ കാണാൻ വരുമെന്ന്.... 

നാളത്തെ കണ്ടുമുട്ടൽ ഓർത്തു നിദ്രയെ പുൽകുമ്പോൾ അവർ രണ്ടു പേരും അറിഞ്ഞില്ല നാളെ അവരുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിനമാണ് എന്ന്..

❤️❤️❤️❤️❤️❤️❤️
ഇന്ന് പതിവിലും നേരത്തെ ഉത്ര എഴുന്നേറ്റു... 

എന്തോ അവൾക്കു ഉറങ്ങാൻ സാധിച്ചില്ല... 

വല്ലാത്ത ഒരു മാനസിക സംഘർഷം അവളെ പിടി കൂടിയിരുന്നു... 
മനസോക്കെ ആകെ ഒരു പിടപ്പ് പോലെ...  ഒരു പേടിയും വെപ്രാളവും.... 


അരുതാത്തതെന്തോ സംഭവിക്കും പോലെ... 


തനിക്കു എന്ത് പറ്റി എന്നവൾ ആലോചിച്ചു... 

ചിലപ്പോൾ കോളേജിൽ കിച്ചു ഏട്ടൻ ഉള്ളത് കൊണ്ടാകാം...  അവൾ സ്വയം ആശ്വാസിച്ചു... 

ഇന്ന് എന്തായാലും അവനി ഏട്ടനോട് എല്ലാം തുറന്നു പറയണം... 
ഞാൻ മാളികക്കൽ തറവാട്ടിലെ ആണെന്ന്... 
നവീന്റെ പെങ്ങൾ ആണെന്ന്... 
കിച്ചു ഏട്ടനെ കുറിച്ച്.....

എല്ലാവരെയും കുറിച്ച് പറയണം.... 

അവൾ അതും ആലോചിച്ചു കോളേജിലേക്ക് റെഡിയായി.... 

നിവിയും ഉത്രയും കൂടി കോളേജിലേക്ക് കയറുമ്പോൾ തന്നെ ഉത്രയെ നോക്കി എല്ലാവരും അർത്ഥം വെച്ചു ചിരിക്കുന്നുണ്ടായിരുന്നു... 

അവൾക്കു കാര്യം മനസിലായില്ല.... 

പെട്ടെന്നാണ് ഉത്രയുടെ കയ്യിൽ ഒരു പിടി വീണത്.... 

അവൾ നോക്കിയപ്പോൾ നിവിയുടെ കൈ ആയിരുന്നു... 

നിവി പകച്ചു നിൽക്കുകയായിരുന്നു... 
അവളുടെ നോട്ടം കണ്ടു ഉത്രയും അങ്ങോട്ട് നോക്കി... 

അവൾ ആകെ ഞെട്ടി..... 
താനും കുഞ്ഞേട്ടനും നിൽക്കുന്ന ഫോട്ടോ.... തന്റെ നെറുകയിൽ ഉമ്മ വെക്കുന്ന ഫോട്ടോ... അതിനു ചുവട്ടിൽ 
ഉത്രയുടെ ലീലാവിലാസങ്ങൾ 
എന്ന് കൂടി എഴുതിയിട്ടുണ്ട്.... 
 ഇതു കുഞ്ഞേട്ടൻ എന്നെ കാണാൻ വന്നപ്പോൾ..... 
പക്ഷെ ആര്... 

അവൾക്കു ദേഷ്യം വന്നു.... 


കുറച്ചു അപ്പുറത്ത് അതെ എഴുത്തിൽ തന്നെ താനും കിച്ചു ഏട്ടനും നിൽക്കുന്ന ഫോട്ടോ..... 

അവളുടെ ദേഷ്യം ഉച്ചസ്ഥായിയിൽ എത്തി.... 


അപ്പോഴേക്കും കമന്റ്സുമായി ഒരുപാട് പേര് വന്നു... 


അവൾ ക്ലാസ്സിൽ കയറാതെ നേരെ കോളേജ് ഓഡിറ്റോറിയത്തിലേക്ക് നടന്നു... 


അവിടെ ചെന്ന് അവൾ ഇരുന്നപ്പോഴേക്കും നിവിയും പ്രണവും ടീംമും ഗൗതമും ശ്രുതിയും ഇഷാനിയും ഓക്കേ വന്നു..... 


ഉത്ര എന്താടാ ഇതൊക്കെ.....  -അങ്ങോട്ടേക്ക് വന്ന അജു ചോദിച്ചു... 


അജു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല... 
അവൾക്കു സങ്കടം വന്നു....  
ഒരാൾ തന്റെ ചോര....  മറ്റൊന്ന് തന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന സഹോദരൻ.... 
കണ്ണുകൾ നിറഞ്ഞു തുളുമ്പി.... 

ഒന്നും ചെയ്യാതെ പിന്നെ ഈ പിക് എങ്ങനെ വരും.... 
ശ്രുതി ചോദിച്ചു.... 

ഇത് എങ്ങനെ വന്നു എന്ന് നിനക്ക് അറിയണോ ഡി....  അറിയണോ എന്ന്....  
ഉത്ര വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു... 


എന്നാൽ നീ കേട്ടോ.... 

അപ്പോഴേക്കും നിരഞ്ജൻ കയറി വന്നു.... 

എന്താണ് ഉത്ര കേൾക്കേണ്ടത്.... 
എന്താണ് എന്ന്... 
.


സാർ അത്.... 


വേണ്ട ഉത്ര.... 
നിന്നെ പോലെ ഒരു പെണ്ണിനോട് പ്രണയം തോന്നിയ എന്നോട് തന്നെ എനിക്ക് വല്ലാത്ത ഒരു വെറുപ്പ് തോന്നുന്നു... 


എല്ലാവരും അയാളെ തന്നെ നോക്കി നിന്നു...  


ചെ.... നീ ഇത്രയും മോശപെട്ടു പോകും എന്ന് കരുതിയില്ല.....

ഇനഫ് സാർ.... 
സാറിനോട് ഞാൻ പറഞ്ഞോ എന്നെ പ്രണയിക്കാൻ....  ഇല്ലല്ലോ.... 
വെറുതെ ഒരു ഷോ ഉണ്ടാക്കാതെ സാർ പൊക്കൊളു...  
അല്ലെങ്കിൽ ഉത്ര എന്ത് ചെയ്യും എന്ന് എനിക്ക് തന്നെ അറിയില്ല.... 


അവളുടെ ആ നേരത്തെ ഭാവം കണ്ടു നിരഞ്ജൻ അവിടെ നിന്നു പോയി.... 

ശ്രുതിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.... 

ഉത്ര മുഖം പൊത്തി കരഞ്ഞു.... 


കോളേജിലേക്ക് കയറിയ അവനിയുടെ കണ്ണുകൾക്ക് കണ്ട കാഴ്ച്ച സഹിക്കാവുന്നതിലും അപ്പുറമായിരുന്നു... 

ഉത്ര.... 
എന്തൊക്കെയാണ് ഇത്... 
അവൾ തന്നെ ചതിക്കുകയായിരുന്നോ.... 


അവന്റെ രക്തയോട്ടം കൂടി..

അവൻ ഉത്രയെ അന്വേഷിച്ചു നേരെ പോയത് ലൈബ്രറിയിലേക്ക് ആണ്.... 

അവിടെ കാണാത്തത് കൊണ്ട് അവൻ നേരെ ഓഡിറ്റോറിയത്തിലെക്ക് പോയി... 


അവിടെ അവൾക്കു ചുറ്റും എല്ലാവരും ഉണ്ടായിരുന്നു...

ഒരു കൊടുംങ്കാറ്റു പോലെ അവൻ അവൾക്കരികിൽ എത്തി.... 


അവളെ വലിച്ചു പിടിച്ചു മുഖത്തെക്ക് കൈ വീശി ഒരടി ആയിരുന്നു.... 


എല്ലാവരും അവനിയുടെ ആ പ്രവൃത്തിയിൽ ആകെ അന്താളിച്ചു നിന്നു.


ശ്രുതിയും ഇഷാനിയും ഒരുപോലെ ഞെട്ടി...... 


അവനി......
അവൻ എന്തിനാ ഇവളെ തല്ലുന്നത്.... 


അവൻ വീണ്ടും അവളെ അടിക്കാൻ വന്നപ്പോൾ ഗൗതം അവനെ പിടിച്ചു മാറ്റി.... 


വിട് ഗൗതം എന്നെ.... 


അവനി നിനക്ക് എന്താടാ ഭ്രാന്ത് പിടിച്ചോ 

ആടാ.... 
പിടിച്ചതല്ല.....
പിടിപ്പിച്ചതാണ്... 

ചങ്ക് പറിച്ചല്ലെടി നിന്നെ ഞാൻ സ്നേഹിച്ചത്... 


ആ എന്നോട് എങ്ങനെ തോന്നി നിനക്ക് ഇങ്ങനെ ചെയ്യാൻ.... 
ഇന്ന് പുലർച്ചെ വരെ നീ എന്നോട് സംസാരിക്കുമ്പോൾ നിന്നെ കുറിച്ച് ഓർത്തു ഞാൻ അഭിമാനിച്ചു... 

എന്നാൽ നിന്റെ ഉള്ളിൽ വിഷം വെച്ചാണ് എന്ന് ഞാൻ അറിഞ്ഞില്ല 

പറ്റിക്കുകയായിരുന്നല്ലേ നീ... 


അവന്റെ ഉള്ളം തേങ്ങി....

അവന്റെ കണ്ണിൽ അവളെ ദഹിപ്പിക്കാൻ ഉള്ള അഗ്നി ഉണ്ടായിരുന്നു... 


അവൾ അവനിയുടെ അടുത്തേക്ക് ചെന്നു.... 
അവന്റെ കോളറിൽ പിടിച്ചു.... 

പറ അവനിഏട്ടാ എന്റെ സ്നേഹം കള്ളമായിരുന്നോ.... 

പറയാൻ.... 

ഉത്രയുടെ സ്നേഹം കള്ളമായി തോന്നിയോ... 
ഞാൻ ഏട്ടനെ ചതിക്കുകയായിരുന്നോ.... 

പറ.... 
പറയാൻ.... 


അവൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു... 

തന്റെ പ്രാണനെ അവിശ്വസിക്കാൻ അവനു മനസ് തോന്നിയില്ല.... 

പക്ഷെ.... 

കണ്ട കാഴ്ചയുടെ സത്യാവസ്ഥ അറിയണം.... 

അവൻ അവിടെ നിന്നും നടന്നു... 

അവൾ അവിടെ ഇരുന്നു പൊട്ടി കരഞ്ഞു.... 
എങ്ങനെ തോന്നി അവനി ഏട്ടാ നിങ്ങൾക്കെന്നെ അവിശ്വസിക്കാൻ.... 
അവൾ മനസ്സിൽ പറഞ്ഞു.... 

അവനിയുടെ പിന്നാലെ ഗൗതമും പോയി.... 

എന്നാൽ ബാക്കി ഉള്ളവർ എല്ലാവരും ഇതൊക്കെ കണ്ടു അമ്പരന്നു നിന്നു....
അവനിയും ഉത്രയും തമ്മിൽ പ്രണയത്തിൽ ആയിരുന്നോ? 
ആർക്കും അറിയില്ല അങ്ങനെ ഒരു കാര്യം.... 

ഈ സമയം ശ്രുതിയുടെ മനസ് ശാന്തമായിരുന്നു... 
ഇഷാനിയുടെ മനസ്സിൽ ഉത്രയോടുള്ള പകയും.... 

ഉത്ര തന്നെ പ്രിൻസിപ്പൽ വിളിക്കുന്നു... 


ഉത്ര മുഖം തുടച്ചു എഴുനേറ്റു ആരെയും നോക്കാതെ നേരെ നടന്നു.... 


💙💙💙💙💙💙💙
പ്രിൻസിയുടെ റൂമിൽ ഇരിക്കുക ആയിരുന്നു കിച്ചു.... 

പറയു mr.കാശിനാഥ്....  തനിക്കു ഇതിനു എന്ത് എക്സ്പ്ലൈൻ ആണ് തരാൻ ഉള്ളത്.... 


സാർ....  ആ ചിത്രം സത്യമാണ്.... 

അതെനിക്കും അറിയാം... 


സാർ അതിനു പിന്നിൽ.... 


സഹോദരി ആണെന്ന് പറയല്ലേ mr. കാശിനാഥ്... 

സാർ....  സത്യം അതാണ്...  ഞങ്ങളുടെ രണ്ടുപേരുടെയും സഹോദരി ആണ് അവൾ... 


അയാൾ ചിരിച്ചു...  ഒരാളുടെ സഹോദരി ആണെന്ന് പറഞ്ഞാൽ ഞാൻ പിന്നെയും വിശ്വസിക്കാം    
ഇതു രണ്ടുപേരുടെയും സഹോദരി എന്നൊക്കെ പറയുമ്പോൾ വിശ്വസിക്കാൻ കേൾക്കുന്നവൻ പൊട്ടൻ ആകണം.... 


അപ്പോഴേക്കും ഉത്രയും വന്നു... 

അവളെ കണ്ടപാടെ അയാൾ പറഞ്ഞു....  ഇത് എന്താണ് കുട്ടി... 
തനിക്കു ഇതിനു എന്താണ് പറയാൻ ഉള്ളത്... 


കാശിക്ക് ദേഷ്യം വന്നു.... 


അവൾ എന്ത് പറയാൻ ആണ് സാർ... 
അവൾ എന്ത് പറഞ്ഞിട്ടു എന്ത് കാര്യം... 
നിങ്ങൾക്ക് അവൾ എന്ത് പറഞ്ഞാലും ഉൾകൊള്ളാൻ കഴിയില്ല... 

നിങ്ങളുടെ മനസ്സിൽ ഒരു ചിന്ത ഉണ്ട്...  
അതാണ് സത്യം എന്ന് വിചാരിച്ചു നിങ്ങൾക്ക് എന്ത് ആക്ഷൻ വേണമെങ്കിലും എടുക്കാം... 


ഓക്കേ...  രണ്ടു പേരും കുറച്ചു നാൾ ലീവ് എടുത്തു വീട്ടിൽ പോയി ഇരുന്നോള്ളൂ.... 

അയ്യോ തന്റെ ഔദാര്യം ആർക്ക് വേണം.... 
ഞാൻ എന്റെ ജോലി റിസൈൻ ചെയ്യുന്നു.... 

ഇവളുടെ സർട്ടിഫിക്കറ്റും എനിക്ക് വേണം... 
ഇവൾ ഇനി ഇവിടെ പഠിക്കണ്ട....

അത് തന്നെയാണ് നല്ലത്...  എന്റെ കോളേജിന് ഒരു ചീത്തപേര് കേൾപ്പിച്ചു കൊണ്ട് ഇവൾ ഇവിടെ വേണ്ട... 
ഇവളെ ഓക്കേ വിളിക്കണ്ട പേര് മറ്റെതാണ്... 

അത് പറഞ്ഞു തീരലും അയാളുടെ കവിളിൽ കാശിയുടെ കൈ പതിഞ്ഞു..

ഇനി ഒരക്ഷരം എന്റെ അനിയത്തിയെ കുറിച്ച് പറഞ്ഞാൽ ഇതായിരിക്കില്ല എന്റെ പ്രതികരണം.... 

അവൻ അവളുടെ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ കാത്തിരുന്നു... 
മോളെ ഇനി എന്റെ മോൾ ഇവിടെ പഠിക്കണ്ട... ബാഗ് എടുത്തു വായോ.... 


അവൾ നടന്നു....  ഒരു തരം നിർവികാരതയിൽ.... 


അവൾ നേരെ നടന്നു അവളുടെ ബാഗ് എടുത്തു.... 

അപ്പോഴേക്കും അവൾ ഹോസ്റ്റലിൽ നിന്നും അവളുടെ സാധനങ്ങൾ എടുക്കാൻ പോയി... 


അതെല്ലാം എടുത്തു വന്നു അവൾ പ്രിൻസിയുടെ റൂമിലേക്ക്‌ ചെന്നു... 

അവനി ഗൗതമിനെ കെട്ടിപിടിച്ചു കരഞ്ഞു... 
ഗൗതം എന്റെ ഉത്ര......


അവനി ഒരിക്കലും ഉത്ര ഇങ്ങനെ ചെയ്യില്ല....  
എന്തോ നടന്നിട്ടുണ്ട്..... 


മ്മം എനിക്ക് അറിയാം...  അവൾക്ക് എന്നെ ചതിക്കാൻ ആവില്ല... 

കണ്ടുപിടിക്കും അവനീത്...  
എന്റെ പെണ്ണിനെ ആര് ചതിച്ചതായാലും.... 

എനിക്ക് അവളെ ഒന്ന് കാണണം ഗൗതം... 
അവൾ ഞാൻ തെറ്റ് ധരിച്ചു എന്ന് കരുതി വിഷമിക്കുന്നുണ്ടാകും... 

കാണാം...  വായോ... 
ഗൗതം അവനിയെയും കൂട്ടി ഓഡിറ്റോറിയത്തിലെക്ക് നടന്നു... 


അവനി തന്നെ തെറ്റ്ധരിച്ചതിൽ അവൾക്കു വല്ലാത്ത വിഷമം തോന്നി... 

അപ്പോഴേക്കും അറ്റൻഡർ സർട്ടിഫിക്കറ്റ് കൊണ്ടുമായി വന്നു... 

നോക്ക് mr.കാശിനാഥ് ഞാൻ ഈ കുട്ടിയെ ഇവിടെ ചേർത്ത ആൾക്ക് വിളിക്കട്ടെ... 
എന്നിട്ടേ എനിക്ക് സർട്ടിഫിക്കറ്റ് തരാൻ കഴിയു... 

കാശി ഒന്നുമിണ്ടിയില്ല... 

അയാൾ ഫയൽ തുറന്നു നോക്കി... 

ഉത്ര ഗോപൻ... 
അയാൾ അവളുടെ മുഖത്തേക്ക് നോക്കി... 

തന്നെ ചേർത്തുത് ഓൺ mr. കാശിനാഥ്... 

അയാൾ ഒന്നുകൂടി ആ പേര് വായിച്ചു... 


പെട്ടെന്ന് അബദ്ധം പറ്റിയ പോലെ അയാൾ പറഞ്ഞു... 
സോറി കാശിനാഥ്... 
ഇതു തന്റെ സിസ്റ്റർ ആ... 

മതി സാറെ...  അവൻ അയാളുടെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങി നടന്നു.... 


ഉത്രയെ തിരിഞ്ഞു വന്ന അവനിയും ഗൗതമും അവളെ കാണാത്തത് കൊണ്ട് പ്രണവിനോട് ചോദിച്ചു... 

ഉത്ര പ്രിൻസിയുടെ റൂമിൽ ആണെന്ന് അറിഞ്ഞു അങ്ങോട്ട്‌ പോയി 

കാശി  വിളിച്ചു ഏർപ്പാടാക്കിയ ടാക്സിയിൽ കയറി അവൾ പാലക്കാടെക്ക് യാത്രയായി.... 


അവനി വരുമ്പോൾ കാറിലേക്ക് കയറുന്ന ഉത്രയെയാണ് അവൻ കണ്ടത്... 

ഉത്ര അവൻ വിളിച്ചു.... 


അത് കേൾക്കാതെ....  തന്റെ പ്രണയത്തെ മനസിലാക്കാൻ കഴിയാതെ അവൾ യാത്രയായി... 


അപ്പോഴേക്കും കാശി അവളുടെ ഫോണിൽ നിന്നും അവളുടെ സിം അഴിച്ചു മാറ്റി...  അത് പൊട്ടിച്ചു കളഞ്ഞു... 

അവൾ ഒന്നും പ്രതികരിക്കാതെ ഇരുന്നു... 

അവൻ അവളെ ചേർത്തു പിടിച്ചു പറഞ്ഞു.... 
ഏട്ടന്റെ കുട്ടിയെ വേദനിപ്പിക്കുന്ന ഒന്നും നിന്റെ ജീവിതത്തിൽ വേണ്ട... 

അപ്പോഴേക്കും അവനിയുടെ കാതിൽ ഉത്ര കോളേജ് നിന്നും പഠിപ്പ് നിർത്തി പോയ കാര്യം എത്തി... 


അവൻ വേഗം അവളുടെ ഫോണിലെക്ക് വിളിച്ചു... 

എന്നാൽ അവിടെ അവനു നിരാശ ആയിരുന്നു ഫലം..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story