പ്രണയതീരം ❣️ ഭാഗം 26

pranaya theeram

രചന: ദേവ ശ്രീ

അവൻ അവളുടെ ഫോണിലേക്ക് വിളിച്ചു നോക്കി... 

നിരാശയായിരുന്നു ഫലം.... 


. അവന്റെ കണ്ണുകൾ നിറഞ്ഞു... 

എന്തിനാ പെണ്ണെ നീ എന്നെ ഇട്ടേച്ചു പോയത്? 
മരണത്തിൽ അല്ലാതെ നീ എന്നെ പിരിയില്ല എന്ന് പറഞ്ഞിട്ട് എങ്ങനെ കഴിഞ്ഞു നിനക്ക്... 


നിനക്ക് അറിയാവുന്നതല്ലേ എന്റെ ദേഷ്യവും എടുത്തു ചാട്ടവും എല്ലാം... 
ഒന്ന് പറഞ്ഞു മനസിലാക്കാമായിരുന്നില്ലേ... ഒരു അവസരം കൂടി താരമായിരുന്നില്ലേ എനിക്ക്... 


നീ പറഞ്ഞത് ശരിയാ... 
എന്റെ ഈ ദേഷ്യവും എടുത്തു ചാട്ടവും കൊണ്ട് എനിക്ക് നല്ലതൊന്നും വന്നില്ല... 
എന്റെ എല്ലാമായ, പ്രാണനായ നീ എനിക്ക് ഇന്ന് ഏറെ ദൂരെയാണ്. 

വെറുക്കല്ലേ ഡി എന്നെ..  നീ ഇല്ലാതെ എനിക്ക് പറ്റില്ല.... 

നീ എവിടെയായാലും നിന്നെ കണ്ടു പിടിച്ചു ഇങ്ങോട്ട് തന്നെ കൊണ്ടുവരും ഞാൻ....  
അതിനു എനിക്ക് ഈ പത്തു ദിവസം മതി... 

നിന്റെ സത്യം ഞാൻ തെളിയിക്കും... 

അവനി അത്രയും മനസ്സിൽ ഓർത്തു... 


അവളെ ചേർത്തു പിടിക്കാറുള്ള  അവന്റെ നെഞ്ചിൽ കൈ കൈ വെച്ചു അവൻ പറഞ്ഞു... 
പെണ്ണെ സ്നേഹം എന്നത് ഇത്ര ഭ്രാന്തമാണോ... 
കഴിയുന്നില്ലടി നിന്നെ ഒരുനിമിഷം പോലും അകന്നിരിക്കാൻ... 

അവനിയുടെ അവസ്ഥയിൽ ഗൗതമിനു വല്ലാത്ത സങ്കടം തോന്നി... 

അവനി നീ വന്നേ..  
വീട്ടിൽ പോകാം... 

ഞാൻ ഇല്ല... 
ഞാൻ എങ്ങോട്ടും ഇല്ല... 
അവന്റെ തോളിൽ വെച്ച കൈ തട്ടി മാറ്റി അവൻ പറഞ്ഞു... 


അവിടേക്ക് വന്ന അവന്റെ കൂട്ടുകാരും അവന്റെ അവസ്ഥ കണ്ടു വല്ലാതെ ആയി... 


എബി അവനിയെ പോയി കെട്ടിപിടിച്ചു... 

അവനി നിന്നെ ഇങ്ങനെ കാണാൻ എനിക്കാവില്ല... 
അവൻ അവനിയെ ചേർത്തു പിടിച്ചു കൊണ്ട് തന്നെ പറഞ്ഞു... 

എബി...  എന്റെ ഉത്ര..... 


നീ ഇങ്ങനെ കരഞ്ഞാൽ ഉത്രയെ കണ്ടെത്താൻ പറ്റുമോ...  അവന്റെ അരികിലേക്കു വന്നു പ്രണവ് ചോദിച്ചു... 

അവനി ഉത്ര എവിടെ ആയാലും നമുക്ക് കണ്ടെത്താം... 
അവളെ തിരികെ കൊണ്ട് വരാം..  ഞങ്ങൾ ഓക്കേ ഇല്ലെടാ കൂടെ...  പ്രണവ് അവനെ കെട്ടിപിടിച്ചു പറഞ്ഞു... 


ആര് എന്തുതന്നെ പറഞ്ഞാലും അവന്റെ മനസ് തണുപ്പിക്കാൻ കഴിയുന്നതായിരുന്നില്ല ഒന്നും. 


ഉത്ര എന്തായാലും ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. ഇതു ആരെങ്കിലും ക്രീയെറ്റ് ചെയ്തതാണെങ്കിൽ അത് ആരാണ് എന്തിനാണ് ചെയ്തു എന്നറിയണം...  
ഈ പത്തു ദിവസത്തിൽ എല്ലാം കലങ്ങി തെളിയണം അവനി.....  ഗൗതം പറഞ്ഞു.. 


ശരിയാ...  അതിനു നീ ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ല... 


എല്ലാവരും അവനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു കൊണ്ടിരിന്നു... 

❤️❤️❤️❤️❤️❤️❤️


യാത്രയിൽ ഉടനീളം ഉത്ര മൗനമായിരുന്നു.. 

അവനി ആയിരുന്നു അവളുടെ ഉള്ളിൽ.. 


എന്തിനാ അവനി ഏട്ടാ നിങ്ങൾ എന്നെ സ്നേഹിച്ചത്... 


ഈ വിരഹം നൽകാനോ... 


എങ്ങനെ തോന്നി ഞാൻ ഇതു ചെയ്യുമെന്ന്...  നിങ്ങളെ ചതിച്ചു എന്ന്. 
ഒരിക്കലെങ്കിലും ചോദിച്ചു കൂടായിരുന്നോ എന്നോട് എന്താണ് ഇതെന്ന്... 


കുറ്റം ഏട്ടന്റെ മാത്രമല്ല... 
എന്റേത് കൂടിയാണ്. 
ഞാൻ ആരാണെന്നു അറിയിക്കണമായിരുന്നു. 
എന്നാൽ ഈ നിമിഷം കോളേജ് മുഴുവൻ തന്നെ ഒറ്റപെടുത്തിയാലും അവനി ഏട്ടൻ തന്റെ കൂടെ ഉണ്ടാകുമായിരുന്നു... 


ഇനി ഒരു കൂടി ചേരൽ ഉണ്ടാകുമെന്നു തോന്നുന്നില്ല... 

ചാലിട്ടൊഴുകിയ കണ്ണുനീർ അവൾ തുടച്ചു മാറ്റി. 


നീ ഇങ്ങനെ വിഷമിക്കുന്നത് എന്തിനാ അമ്മാളു.. 
എല്ലാവരും തെറ്റ് ധരിച്ചത് കൊണ്ടാണോ.. 
അത് കഴിഞ്ഞു കുട്ടി.... 
ഇനി നമുക്ക് അതിലേക്ക് ഒരു മടക്കയാത്ര ഇല്ല. 
നോക്ക് മോളെ നീ വീട്ടിലേക്കു ഇങ്ങനെ ചെന്നാൽ അത് എല്ലാവർക്കും ഭയങ്കര സങ്കടം ആകുമെ... 

ഞങ്ങളുടെ ആ താന്തോന്നി പെണ്ണിനെ മതി ഞങ്ങൾക്ക്.... 


അവളും മനസൊന്നു പാകപെടുത്തി.... 

പക്ഷെ അപ്പോഴും അവനി അവളുടെ ഉള്ളിൽ ഒരു നോവ് തന്നെ തീർത്തു... 

വീട്ടിൽ എത്തിയപ്പോഴേക്കും നേരം ഒരുപാട് ഇരുട്ടിയിരുന്നു. 
കാര്യങ്ങൾ കിച്ചു വിളിച്ചു പറഞ്ഞത് കൊണ്ട് അവർക്ക് എല്ലാം അറിയാമായിരുന്നു.. 

ആരും അവളെ ഒന്നും ചോദിച്ചു വിഷമിപ്പിച്ചില്ല.. 

ഫ്രഷ് ആയി ഭക്ഷണം കഴിച്ചെന്നു വരുത്തി അവൾ പോയി കിടന്നു... 


റൂമിൽ കയറി കതക് അടച്ചവൾ കട്ടിലിലേക്ക് വീണു പൊട്ടിക്കരഞ്ഞു.... 

കരഞ്ഞു തളർന്നവൾ എപ്പോഴോ ഉറങ്ങി. 


❤️❤️❤️❤️❤️❤️❤️


ഉറക്കം വരാതെ അവനി ബാൽക്കണിയിൽ ആകാശം നോക്കി ഇരുന്നു... 

എന്റെ പെണ്ണ് ഞാൻ അവളെ തെറ്റുദ്ധരിച്ചു എന്ന് കരുതി ഒരുപാട് വേദനിക്കുന്നുണ്ടാകും... 

കഴിയില്ലടോ നീ ഇല്ലാതെ..... 


എങ്ങനെ ഞാൻ നിന്റെ നിരപരാധിത്വം തെളിയിക്കും... 

അവൻ ഗാലറി തുറന്നു അവളുടെ ഫോട്ടോ നോക്കി പറഞ്ഞു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story