പ്രണയതീരം ❣️ ഭാഗം 27

pranaya theeram

രചന: ദേവ ശ്രീ

രാവിലെ കണ്ണുകൾ തുറന്നപ്പോൾ തന്നെ അവൾക്കു തലേ ദിവസത്തെ കാര്യങ്ങൾ ആണ് ഓർമ വന്നത്... 

ഒരൊറ്റ ദിവസം കൊണ്ട് എല്ലാം മാറി മറഞ്ഞു... 

തന്നെ ആരോ ചതിച്ചിരിക്കുന്നു. 


ആരായിരിക്കും.... 

എന്തിനു വേണ്ടി ആയിരിക്കും... 


അവളുടെ ഉള്ളിലൂടെ ഒരായിരം ചോദ്യങ്ങൾ കടന്നു പോയി... 


അതിലും വേദന തോന്നിയത് അവൾക്കു അവനിയെ കുറിച്ച് ഓർത്തായിരുന്നു. 

ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടാകുമോ അവനിയേട്ട... 
ഇനി ഒരു മടങ്ങി വരവുണ്ടാകുമോ അവനിക്ക് ഉത്രയിലേക്ക്.... 

സ്വയം ചതിക്കപ്പെട്ടു എന്ന് തോന്നുമ്പോൾ തന്നോട് തന്നെ സ്വയം തോന്നുന്ന ഒരു സഹതാപം ഉണ്ട്.. 
ആ അനുഭവത്തിനു പകരം വെക്കാൻ ജീവിതത്തിൽ മറ്റൊന്നിനും സാധ്യമല്ല.... 

അവൾ കണ്ണാടിയിൽ നോക്കി...  മുഖം അമർത്തി തുടച്ചു.... 


അവൾ അവളെ തന്നെ നോക്കി നിന്നു. 

അവളുടെ നെറ്റി തടങ്ങളിൽ നോട്ടം ചെന്നുനിന്നതും അവൾക്കു അവനി നൽകാറുള്ള ചുംബനങ്ങൾ ഓർമ വന്നു... 

അവന്റെ അധരങ്ങളുടെ ചൂട് ഇപ്പോഴും അവിടെ ഉള്ളതായി തോന്നി... 

അവൾ അറിയുകയായിരുന്നു 
അവനീത്‌ അവളിൽ എത്രമാത്രം വേരൂന്നിയതാണെന്നു.. 


നിങ്ങൾക്ക് എന്നോട് വെറുപ്പാണോ അവനിയേട്ട... 
. അവളുടെ കണ്ണുകൾ നിറഞ്ഞു..  

.. 

അവൾ അത് തുടച്ചു നീക്കി... 
ഇല്ല ഉത്ര ഇനി കരയാൻ പാടില്ല... 

ഞാൻ ഇനി ഉത്രയല്ല... 
അമ്മാളു ആണ്...  ഇവരുടെ ചട്ടമ്പിക്കുട്ടി... 
ആവണം...  ആയെപറ്റു... 

എന്റെ സ്നേഹം ആത്മാർത്ഥമെങ്കിൽ കാലം നിങ്ങളെ എനിക്ക് തന്നെ നൽകും എന്ന് വിശ്വസിക്കുന്നു....... 


അവൾ കുളിച്ചു ഫ്രഷ് ആയി താഴേക്കു ചെന്നു... 

മനസ് കല്ലാക്കി വെക്കാൻ അവൾ ആവതും ശ്രമിച്ചു കൊണ്ടിരിന്നു.... 

അവളെ കണ്ടതും അച്ഛമ്മ പറഞ്ഞു 

ആഹാ അച്ചമ്മേടെ കുട്ടി എഴുന്നേറ്റോ... 

ഉവ്വല്ലോ അച്ചൂസേ..... 

എന്താണ് തമ്പുരാട്ടി ഇന്ന് ക്ഷേത്ര ദർശനം ഒന്നുമില്ലേ... 


എടി കാന്താരി...  അതൊക്കെ രാവിലെ തന്നെ കഴിഞ്ഞു... 


എല്ലാവരും പോയോ.. 


പിന്നെ...  സമയം എന്തായി എന്നാ വിചാരം.. 
പോയി വല്ലതും കഴിക്ക്..  

അമ്മിണി.. അമ്മിണി.... 
ദേവകിയമ്മ അകത്തേക്ക് നോക്കി വിളിച്ചു.. 

അമ്മാളുന് എന്തെങ്കിലും കഴിക്കാൻ കൊടുക്ക്‌.. 

ചെല്ല് അമ്മാളു...  അച്ചമ്മേടെ കുട്ടി എന്തെങ്കിലും പോയി കഴിക്ക്... 


അവൾ തലകുലുക്കി എഴുന്നേറ്റു... 

ഒന്ന് തിരിഞ്ഞു അവൾ ചോദിച്ചു 

അല്ല അച്ചൂസേ...  കിച്ചു ഏട്ടൻ എന്തിയേ... 

കിച്ചു അവന്റെ അപ്പച്ചിടെ വീട് വരെ പോയേക്കുവാ... 
വിശാലിന്റെ കോളേജിൽ അവനു പുതിയ ഒരു അഡ്മിഷൻ ശരിയാക്കാൻ. 

അത് കേട്ടപ്പോൾ അവളുടെ ഉള്ളൊന്ന് പിടഞ്ഞു... 
ശരിയാണ്...  കിച്ചു ഏട്ടൻ റിസൈൻ ലെറ്റർ കൊടുത്താണ് വന്നത്... 
തന്റെ സർട്ടിഫിക്കറ്റുകളും വാങ്ങിയിരുന്നു ഒപ്പം... 

അപ്പൊ ഇനി തനിക്കു ഇവിടുന്നു ഒരു മടക്കം അസാധ്യമാണ്... 

ഏട്ടൻ ആണെങ്കിൽ എന്റെ സിം കാർഡും കളഞ്ഞു... 

ആ നിമിഷം താൻ സങ്കടങ്ങളുടെ പടുകുഴിയിൽ ആയത് കൊണ്ട് ഒന്നും പ്രതികരിക്കാൻ കഴിഞ്ഞില്ല. 

ആ സമയം ഞാൻ നിശബ്ദമാവരുതായിരുന്നു... 

എന്ന് എനിക്ക് പ്രിയപ്പെട്ടതെല്ലാം ഒരുപാട് അകലെ ആണ്... 


അമ്മാളു ആ വീട്ടിൽ നിശബ്ദമായി കഴിഞ്ഞു.... 

രാത്രിയിലെ ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞു അവൾ റൂമിലേക്ക്‌ പോയി... 

എന്തോ കിടന്നിട്ട് അവൾക്കു ഉറക്കം വന്നില്ല... 

അവൾ പതിയെ റൂമിനു പുറത്തു ഇറങ്ങി.... 

നേരെ ബാൽക്കണിയിൽ പോയി അവിടെയുള്ള ചാരുപടിയിൽ പോയി ഇരുന്നു... 

ആരുടെയോ കാൽ പെരുമാറ്റം കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി... 

നന്ദേട്ടൻ..... 


നന്ദു അവൾക്കരികിലേക്ക് ചെന്നു ഇരുന്നു.... 


എന്ത് പറ്റി ഏട്ടന്റെ കാന്താരി കുട്ടിക്ക്... 

ഒന്നുമില്ല....  ഞാൻ ചുമ്മാ.... 


ദേ അമ്മാളു....  വെറുതെ കളം പറയണ്ട കോളേജിലെ സംഭവങ്ങൾ ഓർത്തണോ എന്റെ കുട്ടി വിഷമിക്കുന്നത്... 

അവൻ അവളുടെ തലയിൽ തലോടി ചോദിച്ചു... 

എന്തോ അത് ആഗ്രഹിച്ചപോലെ  അവൾ അവന്റെ നെഞ്ചിലേക്ക് വീണു.... 

അവൻ ഇട്ട ബനിയൻ നനഞ്ഞപ്പോഴാണ് അവൾ കരയുകയാണ് എന്നവന്  മനസിലായത്. 


അമ്മാളു...  ഏട്ടന്റെ കുട്ടി കരയല്ലേ മോളെ... 

ദേ ഏട്ടന്മാരുടെ കുറുമ്പി എങ്ങനെ കരഞ്ഞാൽ മോശമല്ലേ.... 
ഞങ്ങളുടെ പുലി കുട്ടി അല്ലെ നീ... 

മോളെ ജീവിതം ചിലപ്പോൾ അങ്ങനെ ഓക്കേ ആണ്.. 

നമ്മൾ ഒരിക്കൽ പോലും സ്വപ്നത്തിൽ പോലും നടക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ നടക്കും... 

എന്ന് കരുതി തളരാൻ പാടില്ല... 


ഇവിടെ ഇപ്പോ എല്ലാവരും ഒന്ന് തെറ്റ്ധരിച്ചു... 
അതും നീയും നിന്റെ ഏട്ടന്മാരും തമ്മിൽ... 

അതൊക്കെ നമ്മൾ വിട്ടു കളഞ്ഞു. 

എല്ലാവരും ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് മോളെ... 

അതൊക്കെ വെച്ചു നോക്കുമ്പോൾ നമ്മൾ ഓക്കേ ഒരുപാട് ഭാഗ്യം ചെയ്തവരാണ്. 

ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്നവർ പോലും ഉണ്ട്... 

നമ്മുടെ അപ്പച്ചിയെ കണ്ടില്ലേ നീ...  അമ്മാവനുമായി അധികകാലം ജീവിച്ചിട്ടില്ല പാവം... 


എപ്പോഴെങ്കിലും നീ നമ്മുടെ അപ്പച്ചിയെ കരഞ്ഞു കണ്ടിട്ടുണ്ടോ... 
ഇല്ലല്ലോ... 

അപ്പച്ചി കിച്ചു ഏട്ടനിലും നമ്മളിലും ഓക്കേ സന്തോഷം കണ്ടെത്തി... 

എല്ലാവർക്കും ഓരോ വിഷമങ്ങൾ ഉണ്ട്.... 
വിഷമിക്കണ്ട എന്നല്ല ഏട്ടൻ പറയുന്നത്. 


നിനക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ  കണ്ടെത്താൻ ശ്രമിച്ചു നോക്ക്... 

നിന്റെ ഈ സങ്കടം കാണാൻ വയ്യാത്തോണ്ടാണ് മോളെ... 

അവൾ അവസാന ആശ്രയമെന്നോണം അവൾ അവനോടു ചോദിച്ചു.... 


നന്ദേട്ടാ എനിക്ക് ഇനി എന്റെ കോളേജിലേക്ക് പോകാൻ പറ്റില്ലേ..... 


അവളെ നോക്കി കൊണ്ട് അവൻ പറഞ്ഞു.... 

 
നിനക്ക് താങ്ങായ് നിൽക്കാൻ ഞങ്ങൾ അഞ്ചുപേരുണ്ട്...   

ഈ നിമിഷം ഞങ്ങൾ വിചാരിച്ചാൽ നിന്റെ കോളേജിലേക്ക് വന്നു തെറ്റ്ധാരണകൾ മാറ്റാവുന്നതെ ഉള്ളു... 

പക്ഷെ ഞങ്ങൾ വിചാരിച്ചാലും കിച്ചു ഏട്ടൻ സമ്മതിക്കില്ല.... 

കിച്ചു ഏട്ടന്റെ വാക്ക് ചെറിയച്ഛൻ പോലും തള്ളി കളയില്ല എന്ന് അറിയില്ലേ മോളെ.... 

എന്റെ കുട്ടി അതൊന്നും ഓർത്തു വിഷമിക്കണ്ട.... 
ഈ നന്ദേട്ടൻ വാക്ക് തരുന്നു... 

എന്റെ കുട്ടീടെ പഠിപ്പ് ഈ കാരണം കൊണ്ട് മുടങ്ങില്ല... 

സന്തോഷമയില്ലേ.... 

ഇനി പോയി കിടക്കു... 

എനിക്ക് ഉറക്കം വരുന്നില്ല ഏട്ടാ.... 
എനിക്ക് ഒരു പാട്ടു പാടി തരുമോ? 


ഞാനോ...  നീ അല്ലേടി ഞങ്ങടെ വാനമ്പാടി.... 

പ്ലീസ് ഏട്ടാ..... 


അവൻ ചിരിച്ചു കൊണ്ട് പാടി തുടങ്ങി.... 


"യെൻ വാഴ്‌കെ ഒരമാകെ 
അട നീയും പോറാന്തയെ.. 
. യെൻ ഉയിരേ ഒറവകെ 
എൻ നെഞ്ചിൽ കറജ്ഞയെ... 

പസി തൂക്കത്തെ മാറന്തയെ നീയും 
പാസത്തെ പൊഴിച്ചയേ.... 
ദിനം ഉൻ മുഖം പാർത്തപൂക്കും 
 പുതു വിധിയലും തന്തയെ....  

നീ എനക്ക് സാമി ഇന്ത ഭൂമി 
അട യെല്ലാം നീ താനെ 
ഉൻ സിരിപ്പു പോതും നീ കേട്ടാ 
അട യൂസറെ താരേനെയ്... 

ഉൻ കൂടവേ പൊറുക്കണം... 
ഉൻ കൂടവേ പൊറുക്കണം 
ഉന്കാക നാൻ ഇറുക്കണം എപൊതുമേ... 
ഉൻ കൂടവേ പൊറുക്കണം 
ഉൻ കൂടവേ പൊറുക്കണം 
തായ് പോലെ ഞാൻ കാക്കണം എപൊതുമേ... 

അവൻ മടിയിൽ കിടക്കുന്ന അമ്മാളുവിനെ നോക്കി... 
ഉറങ്ങിയിരിക്കുന്നു... 

അവൻ കുറച്ചു നേരം കൂടി അവിടെ അവളുടെ മുടിയിൽ തഴുകി ഇരുന്നു...  എപ്പോഴോ ഉറങ്ങി... 


രാവിലെ എഴുനേറ്റു ബാൽക്കണിയിലേക്ക് വന്ന കാർത്തി കണ്ടത് നന്ദുവിന്റെ മടിയിൽ കിടന്നു ഉറങ്ങുന്ന അമ്മാളുവിനെ ആണ്... 

അവൻ കയ്യിൽ ഇരുന്നു ഫോണിൽ ആരെയോ വിളിച്ചു... 
അവരോടു കുറച്ചു കഴിയുമ്പോഴേക്കും വരാൻ പറഞ്ഞു.... 

ഉറക്കം ഉണർന്ന അമ്മാളു കണ്ടത് ചാരി ഇരുന്നു ഉറങ്ങുന്ന നന്ദുവിനെ ആണ്... 
അവൾ അവന്റെ മടിയിൽ ആണ് കിടന്നത് എന്ന കാര്യം അപ്പോഴാണ് അവൾ ഓർത്തത്. 


തനിക്കു വേണ്ടി സ്വന്തം സന്തോഷം പോലും വേണ്ട എന്ന് വെക്കുന്ന ഏട്ടന്മാർ ഉള്ളപ്പോൾ താൻ എന്തിന് വിഷമിക്കണം.  ഇല്ല...  താൻ ഇനി ഒന്നും ഓർത്തു വിഷമിക്കരുത്... 


മാറണം..... 
എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി... 


അവൾ നേരെ അടുക്കളയിലേക്ക് പോയി....  അവിടെ നിന്നും അരി പൊടി ഒരു ബൗളിൽ എടുത്തു കൊണ്ട് നന്ദുവിന്റെ അരികിലേക്കു ചെന്നു. 


അവന്റെ തലയിൽ കുറച്ചു വിതറി.... 
ബാക്കി പതിയെ മുഖത്ത് തേച്ചു... 


അവൻ ഒന്ന് ഞെരങ്ങി. 


അവൾ വീണ്ടും വിതറി.... 

അവിടെ നിന്നും അവളുടെ റൂമിലേക്ക്‌ പോയി... 


.. 


ഉറക്കം ഉണർന്നു  നന്ദു ഒന്ന് മൂരി നിവർത്തി എഴുന്നേറ്റു റൂമിലേക്ക്‌ നടന്നു.... 

നന്ദുവിനെ കണ്ട കാർത്തി കളിയാക്കി ചിരിച്ചു... 

ഇതു എന്താ നന്ദുട്ടാ ഫേഷ്യൽ ചെയ്തതാണോ.... 
തലയിലും ഉണ്ടല്ലോ.... 


ഹേ...  അവൻ ഒന്ന് തല കുടഞ്ഞു... 

ആകെ വെള്ള പൊടി... 


ഇതു എന്താ നന്ദു നിന്റെ തലയിൽ.. അതു വഴി പോയ ഉഷ ചോദിച്ചു... 


അതു ചെറിയമ്മേ ഞാൻ ഒരു താരാട്ട് പാട്ടു പാടിയതിന് എനിക്ക് കിട്ടിയ സമ്മാനം ആണ്....  അവൻ പറഞ്ഞു... 


സമ്മാനമോ...  ഇതൊ അവൾ ചോദിച്ചു... 


ആഹാന്നെ.... 
എന്റെ പെങ്ങലില്ലേ ആ കാന്താരിടെ പണിയാകും.... 

എല്ലാവരും ചിരിച്ചു... 

അപ്പോഴാണ് ഉത്ര റൂമിൽ നിന്നും ഇറങ്ങിയത്. 

അവളെ കണ്ടതും നന്ദു പറഞ്ഞു... 


നിനക്ക് അമ്മാളു....  അവിടെ നിക്കടി...  


അവൾ ഓടി... 


അവളുടെ പിന്നാലെ അവനും. 


ഓടി ഓടി മുറ്റത്തു എത്തി.... 


അവൾ ഊരക്ക് കൈ കൊടുത്തു പറഞ്ഞു... 
അയ്യോ ഇനി വയ്യ നന്ദേട്ടാ ഓടാൻ... 


അങ്ങനെ പറയല്ലേ മോളെ...  ഏട്ടൻ മാത്രം സുന്ദരൻ ആയ മതിയോ... 
ഏട്ടന്റെ കുട്ടിനെ ഏട്ടൻ സുന്ദരി ആക്കി തരാം. 


അയ്യോ വേണ്ട.... 

അപ്പോഴേക്കും മുറ്റത്തു ഒരു ബൈക്ക് വന്നു നിന്നും... 

ബൈക്കിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു അവൾ ഓടിചെന്നു... 

മനു....  നീ എപ്പോ എത്തി... 

അവൻ ഹെൽമെറ്റ്‌ ഊരി വെച്ചു കൊണ്ട് പറഞ്ഞു രണ്ടു ദിവസമായി... 

ഞാൻ കുറെ നിന്റെ നമ്പറിൽ വിളിച്ചു പക്ഷെ കിട്ടിയില്ല...

പിന്നെ രാവിലെ കാർത്തി ഏട്ടൻ വിളിച്ചു പറഞ്ഞു നീ വന്നിട്ടുണ്ട് വരണം എന്ന്...  

നീ വാ നമുക്ക് ലച്ചുന്റെ അടുത്തേക്ക് പോകാം... 

മനു അവളോട്‌ പറഞ്ഞു... 


അപ്പോഴാണ് മുറ്റത്തേക്കു കാർത്തി ഇറങ്ങി വന്നത്... 

ആഹാ മനു നീ എന്താ അവിടെ നിന്ന് കളഞ്ഞത്.. 
അകത്തേക്ക് വായോ... 

കാർത്തി അവനോടു പറഞ്ഞു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story