പ്രണയതീരം ❣️ ഭാഗം 28

pranaya theeram

രചന: ദേവ ശ്രീ

മനുവിനെയും കൂട്ടി അവർ അകത്തേക്ക് കയറി. 
മനുവും അമ്മാളുവും ലക്ഷ്മിയും ചെറുപ്പം തൊട്ടുള്ള കൂട്ടാണ്. അവളുടെ മനസ് അറിയുന്ന കൂട്ടുകാർ. ചെറിയ ക്ലാസ് തൊട്ട് പ്ലസ് ടു വരെ അവർ ഒരുമിച്ചായിരുന്നു...  പ്ലസ് ടൂ കഴിഞ്ഞപ്പോൾ മനു എഞ്ചിനീയറിംഗിനും ലച്ചു ആയുർവേദ ഡോക്ടർ ആവാനും പഠിക്കാൻ പോയി... 
ഉത്ര നേരെ കോളേജിലേക്കും.. 
(കഥയിൽ ഞാൻ മുൻപ് പറഞ്ഞിരുന്നു...  മനു ആരാണ് എന്ന് ചോദിച്ചത് കൊണ്ട് വീണ്ടും പറയുന്നു)

അവർ നേരെ ഹാളിലെ ടേബിളിൽ പോയി ഇരുന്നു... 
മനുവും അമ്മാളുവും ഏട്ടന്മാരും കൂടി ചായ കുടിച്ചു... 
അപ്പോഴെല്ലാം മനു അമ്മാളുവിനെ ശ്രദ്ധിച്ചിരുന്നു. 


ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞു മനു അമ്മാളുവിനോട് പറഞ്ഞു.. 

നീ റെഡി ആവു...  നമുക്ക് ലച്ചുന്റെ വീട് വരെ പോകാം... 


ഓക്കേ ഡാ..  ഇപ്പോ വരാം എന്ന് പറഞ്ഞു അവൾ അതു പറഞ്ഞു റൂമിലേക്ക്‌ പോയി... 


ആ നിമിഷം മനു കാർത്തിക്കിന്റെ റൂമിലേക്ക്‌ പോയി... 
അവിടെ കാർത്തി യൂണിഫോമിന്റെ ബെൽറ്റ്‌ ഇടുകയായിരുന്നു. 


ഡോറിന്റെ അവിടെ നിന്നും അവൻ വിളിച്ചു 
കുഞ്ഞേട്ടാ... 

അവൻ തിരിഞ്ഞു നോക്കി... 
ആഹാ കയറി വാടാ... 


ഏട്ടാ.... 
അമ്മാളുനു എന്ത് പറ്റി... 
ആകെ ഒരു മാറ്റം പോലെ. 
നമ്മുടെ പഴയ അമ്മാളു ആവാൻ അവൾ ശ്രമിക്കും പോലെ... 
എന്തൊക്കെ വിഷമങ്ങൾ അവളെ ചുറ്റിപറ്റി ഉണ്ട്... 

അവൻ മനുവിന്റെ തോളിൽ തട്ടി പറഞ്ഞു... 
നീ പറഞ്ഞത് ശരിയാണ്... 
അവളുടെ വിഷമങ്ങൾ എല്ലാം അവൾ തന്നെ നിങ്ങളോട് പറയും.... 
അതിനു വേണ്ടിയാ നിന്നെ ഞാൻ വിളിച്ചത്... 

നീ അവളെയും കൊണ്ട് തിരിച്ചു വരുമ്പോൾ പഴയ അമ്മാളു ആയിരിക്കണം അവൾ...  
അങ്ങനെ ആക്കാൻ നിങ്ങൾക്കെ കഴിയു.... 


മനു അവന്റെ ബൈക്കിലും ഉത്ര സ്കൂട്ടിയിലും ആയാണ് ലച്ചുവിന്റെ വീട്ടിലേക്കു പോയത്. 

അവിടെ എത്തി ലച്ചുവിനെയും കൂട്ടി അവർ നേരെ പാടത്തുകൂടെ നടന്നു.... 


അമ്മാളുവിന്റെ മാറ്റം നോക്കി കാണുകയായിരുന്നു അവർ... 

മൗനത്തിന് വിരാമം ഇട്ടു കൊണ്ട് ലച്ചു ചോദിച്ചു 

എന്താ അമ്മാളു...  എന്താ നിനക്ക് പറ്റിയത്.. 


എനിക്ക് ഒന്നുമില്ലഡാ... 
അവൾ തിരിച്ചു പറഞ്ഞു... 


.. 
നിന്റെ പ്രശ്നങ്ങൾ എല്ലാം നിന്റേതു മാത്രമായോടി...  ഇവിടുന്നു പോയപ്പോൾ നിനക്ക് ഞങ്ങൾ രണ്ടുപേരും ആരുമല്ലേ... മനു ദേഷ്യത്തോടെ ചോദിച്ചു... 

ഒരു പൊട്ടി കരച്ചിലോടെ അവൾ മനുവിനോട് ചേർന്നു നിന്ന്..... 
അവളെ ആശ്വസിപ്പിക്കാൻ കഴിയാതെ അവരും... 
കാരണം ആദ്യമായാണ് അവരുടെ അമ്മാളു കരയുന്നത്. 

അവരുടെ ക്രൈം പാർട്ണർ അത്രയും ധൈര്യമുള്ളവൾ ആയിരുന്നു... 

ഒരുവിധം കരച്ചിൽ നിന്നപ്പോൾ അവൻ അവളോട്‌ കാര്യങ്ങൾ ചോദിച്ചു... 


അവൾ കോളേജിലെ കാര്യങ്ങൾ എല്ലാം അവരോടു പറഞ്ഞു... 
അവനിയുടെത് ഒഴിച്ചു... 

എന്തോ അവൾക്കു അതു പറയാൻ തോന്നിയില്ല... 

തന്റെ വേദന തന്നെ അവനി ആണെന്ന് അവരെ അറിയിക്കണ്ട എന്ന് തോന്നി.. 
അതറിഞ്ഞാൽ അവർക്കും അതൊരു വിഷമം ആകും... 
തന്റെ ആദ്യപ്രണയമാണ് നഷ്ട്ടമായത്.. 


ഓരോന്ന് പറഞ്ഞു അവർ നേരം കളഞ്ഞു... 

അവിടെ നിന്നും പോരുമ്പോൾ ഉത്രയുടെ മനസ്സിൽ ഒരു തണുപ്പ് വീണ പ്രതീതി ആയിരുന്നു. 


ദിവസങ്ങൾ കടന്നു പോയി...

ഈ ദിവസങ്ങളിൽ എല്ലാം ഉത്ര അവനിയെ ഓർക്കാൻ പോലും ശ്രമിച്ചില്ല... 

എങ്കിലും ഓരോ അണുവിലും അവന്റെ ഓർമ്മകൾ പൂർവാധികം ശക്തിയോടെ തിരിച്ചു വരും... 

അവൾ അവൻ കൊടുത്ത സാരിയും നെഞ്ചോട് ചേർത്ത് കിടന്നു.... 


💙💙💙💙💙💙💙💙💙

ഈ എട്ട് ദിവസം ഞാൻ നിനക്കായ് അലഞ്ഞു പെണ്ണെ. 
നീ എവിടെയാണ്... അവനി ഉത്രയുടെ ഫോട്ടോ നോക്കി കൊണ്ട് പറഞ്ഞു... 


ഈ എട്ട് ദിവസങ്ങൾ എനിക്ക് എട്ട് വർഷങ്ങൾ ആയിരുന്നു. നിനക്ക് അറിയുമോ എനിക്ക് ഒന്ന് ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല...  ഉറങ്ങാൻ പറ്റുന്നില്ല... എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. 
നീ ഇല്ലാതെ ഞാൻ ഇല്ലടി മോളെ... 


ഞാൻ പരാജയപെട്ടിരിക്കുന്നു.... 

എനിക്ക് നിന്നെയോ,  നിന്നെ ചതിച്ചവരെയോ കണ്ടെത്താൻ കഴിഞ്ഞില്ല...  


അവനീത്‌ ജീവിതത്തിൽ ആദ്യമായി പരാജയപെട്ടിരിക്കുന്നു... 

അവന്റെ കണ്ണുകൾ നിറഞ്ഞു... 

അത് ഫോണിന്റെ ഡിസ്പ്ലേയിൽ പതിച്ചു... 

ഉത്രയുടെ മുഖത്തേക്ക് വീണ കണ്ണുനീർ തുള്ളികൾ അവൻ തുടച്ചു.... 

അപ്പോഴേക്കും ഫോട്ടോസ് എല്ലാം സ്ക്രോൾ ആയി പോയിരുന്നു.... 


വന്നു നിന്ന ഫോട്ടോയിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു... 

ഉത്രയും കാർത്തിക്കും നിൽക്കുന്ന ഫോട്ടോ.... 

അവൻ ദേഷ്യത്തോടെ വേഗം ബാക്ക് സ്പേസ് അടിച്ചു...  

പിന്നെ എന്തോ ഓർത്തപോലെ അവൻ ആ ഫോട്ടോ എടുത്തു സൂം ചെയ്തു നോക്കി... 

അതിനു താഴെ ചെറിയ അക്ഷരങ്ങൾ കണ്ടവന്റെ കണ്ണുകൾ വിടർന്നു... 

സ്കിൽ ടെക് പ്രിന്റേഴ്‌സ്.... 


യെസ്..... 
സിറ്റിയിൽ ഉള്ള പ്രിന്റിംഗ് സ്റ്റുഡിയോ... 

അവൻ വേഗം ബൈക്ക്ന്റെ കീയും എടുത്തു ഇറങ്ങി... 

ശരവേഗത്തിൽ അവൻ അവിടേക്ക് പോയി..  

അവിടെ ഫ്രന്റ്ഓഫീസിൽ തന്നെ ഇരിക്കുന്ന ആളെ അടുത്തേക്ക് ചെന്നു... 


എക്സ്ക്യൂസ് മീ....  

അവിടെ ഇരിക്കുന്ന ആൾ തല ഉയർത്തി അവനെ നോക്കി കൊണ്ട് പറഞ്ഞു യെസ്.... 


ഹായ് ഞാൻ അവനീത്‌... 

ഇരിക്കു...


സാർ ക്യാൻ യൂ ഹെല്പ് മീ... 

പറയു... എന്നെ കൊണ്ട് കഴിയുന്നതാണേൽ ഞാൻ സഹായിക്കാം... 

സാർ..  അവൻ ഫോൺ എടുത്തു ഓപ്പൺ ചെയ്തു..  എന്നിട്ട് ആ ഫോട്ടോ കാണിച്ചു കൊടുത്തു... 

ഇതു ഇവിടെ നിന്നും ഉണ്ടാക്കിയതാണ്. 

അതെ...  ഇത് ഞങ്ങൾ ചെയ്ത വർക്ക്‌ ആണ്... 

സാർ ഇതു ആരാണ് ചെയ്തത് എന്നറിയുമോ... 

സോറി....  അതു പറഞ്ഞു തരാൻ പറ്റില്ല... 


സാർ പ്ലീസ്...  എത്ര പണം വേണമെങ്കിലും തരാം. . 
ഇത് കൊണ്ട് ജീവിതം തകർന്ന ഒരു പെൺകുട്ടി ഉണ്ട്. 
അവളുടെ നിരപരാധിത്വം തെളിയിക്കാൻ.... 


ഹേയ് അവനീത്‌ സാറോ... 
സാർ എന്താ ഇവിടെ... 
വർക്ക്‌ എന്തെങ്കിലും ഉണ്ടെങ്കിൽ ഓഫീസിൽ നിന്നും ആളെ പറഞ്ഞു വിട്ടാൽ പോരായിരുന്നോ... 

ആ വന്ന ആൾ അവനീതിനോട് പറഞ്ഞു... 

അയാളെ കണ്ടു ഫ്രണ്ട് ഓഫീസിൽ ഇരുന്നു ആൾ എഴുനേറ്റു നിന്നു... 


അവനിക്ക് ആ മുഖം അപരിചിതമായിരുന്നു... 


സാർ ഞാൻ ശരത്... 
സാറിന്റെ കമ്പനിയുടെ വർക്ക്‌ എല്ലാം ചെയ്യുന്നത് ഞങ്ങൾ ആണ്..  ഇത് എന്റെ ഓഫീസ് ആണ്... 
സാറിന് എന്താണ് വേണ്ടത്... 

അവനി അവന്റെ ആവശ്യം പറഞ്ഞു... 


അയാൾ ഒന്ന് ആലോചിച്ച ശേഷം അവനിയോട് പറഞ്ഞു... 

സാർ പെട്ടെന്ന് എടുത്തു തരാൻ കഴിയില്ല...  അതു ലോഡിങ് ആവാൻ ഒരു 3 മണിക്കൂർ ടൈം വേണം.. 
ഇപ്പോ 5 മണി ആവുന്നു...  ഒരു 8 മണിക്ക് ഞാൻ ആ ദിവസത്തെ വീഡിയോസ് സാറിന്റെ വീട്ടിൽ എത്തിച്ചു തരാം.... 


അതു വേണ്ട...  ഞാൻ വെയിറ്റ് ചെയ്യാം. 
ഒരുപാട് നന്ദി ഉണ്ട്... 

മൂന്നു മണിക്കൂർ അവനു മൂന്നു യുഗങ്ങൾ ആയി തോന്നി അവനു... 


8 മണി കഴിഞ്ഞാണ് വീഡിയോ ലോഡിങ് ആയത്.. 

ആ നിമിഷം തന്നെ അവനി അത് നോക്കി... 

കുറെ നോക്കിയിട്ടും ആരെയും കണ്ടില്ല... 
അത് അവനിൽ നിരാശ ഉണ്ടാക്കി... 

ഇതിൽ ആരും ഇങ്ങനെ ഒരു ഫോട്ടോ ചെയ്യാൻ തന്നിട്ടില്ലല്ലോ സാർ... 

അപ്പൊ ഇതു നിങ്ങൾ ചെയ്തതല്ലേ.. 


ഇതു ചെയ്തു ഞങൾ തന്നെ ആണ്...  ശരത് ആ ഫോണും പിടിച്ചു പ്രിന്റിംഗ് റൂമിലേക്ക്‌ പോയി... 

എന്നിട്ട് സ്റ്റാഫിന്റെ അടുത്ത് പോയി ചോദിച്ചു... 
ആരാണ് ഈ ഫോട്ടോ ഫ്ലെക്സ് അടിച്ചത്... 

ആ ഫോട്ടോ നോക്കിയ ഒരാൾ പറഞ്ഞു... 
സാർ ഈ ഫോട്ടോ ഞാൻ ആണ്... 


അപ്പോഴേക്കും അവനി വന്നു ചോദിച്ചു ആര് പറഞ്ഞിട്ടാണ്.... 


അത് സാർ ആ ശ്രാവണിന്റെ പെങ്ങൾ ശ്രുതി പറഞ്ഞിട്ട്.... 


ശ്രുതി.......  അവനി സംശയത്തോടെ ചോദിച്ചു... 


അതെ സാർ....  അയാൾ മറുപടി കൊടുത്തു... 


അവൻ ഗാലറി തുറന്നു ക്ലാസ്സ്‌ ഫോട്ടോ എടുത്തു കാണിച്ചു കൊടുത്തു... 

ഈ ശ്രുതി ആണോ? 


അതെ  സാർ.... 


അവിടെ നിന്ന് ഇറങ്ങുമ്പോൾ അവനിയിൽ വല്ലാത്ത ഒരു തരം ദേഷ്യമായിരുന്നു... 


ശ്രുതി....  വിടില്ലടി....  നിന്നെ ഞാൻ... 

അവൻ ബൈക്ക് പോർച്ചിൽ വെച്ചു അമ്മയോട് പറഞ്ഞു നേരെ ഗൗതമിന്റെ വീട്ടിലേക്കു ചെന്നു... 


രാത്രിയിലെ അവന്റെ വരവ് കണ്ടു ഗൗതം കാര്യം തിരക്കി.... 

കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ അവനു വല്ലാത്ത ദേഷ്യം തോന്നി അവളോട്... 
ഇങ്ങനെ ഒരുത്തിയെ ആണോ തന്റെ സുഹൃത്തായി കൊണ്ട് നടന്നത് എന്നോർത്ത് അവനു വല്ലാത്ത ലജ്ജ തോന്നി.... 


ഇനി എന്താ അവനി നിന്റെ പ്ലാൻ.... 


ആദ്യം ഇവളെ പൊക്കണം...  അതിനു നീ സഹായിക്കണം... 

അവന്റെ കണ്ണിൽ പകയൂറി

ശേഷം പിന്നെ............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story