പ്രണയതീരം ❣️ ഭാഗം 29

pranaya theeram

രചന: ദേവ ശ്രീ

അവനി ഓരോന്ന് മനസ്സിൽ കണക്കു കൂട്ടി.... 


ഗൗതമിനെ വിളിച്ചു പറഞ്ഞു 

ഡാ നീ അവളോട്‌ രാവിലെ പത്തുമണിക്ക് ബീച്ചിൽ വരാൻ പറയു... 

നീയും റെഡിയായിക്കോ.... 

അതും പറഞ്ഞു അവനി ഫോൺ കട്ട്‌ ആക്കി.... 


ഗൗതം അവന്റെ ഫോൺ എടുത്തു ശ്രുതിക്ക് വിളിച്ചു 

ഹലോ....... -ഗൗതം

ഹലോ ഗൗതം...  എന്താ ഈ നേരത്ത്.... 

ശ്രുതി നാളെ രാവിലെ നീ ബീച്ചിൽ വരുമോ... 

അതു കേൾക്കെ ശ്രുതിയുടെ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി... 

എന്താ ഗൗതം....  അവൾ സന്തോഷം മറച്ചു വെച്ചു ചോദിച്ചു... 


അത് എടോ തീർത്തും പേർസണൽ ആണ്... 
നാളെ പറയാം... 
ഓക്കേ എന്നാൽ ശരി. 


ഓക്കേ ഗൗതം...  ഗുഡ് നൈറ്റ്‌....  സ്വീറ്റ് ഡ്രീംസ്‌... 
ബൈ.... 


ഫോൺ കട്ട്‌ ആക്കിയതും അവൻ പറഞ്ഞു... 
ഗുഡ് നൈറ്റ്‌ അല്ലേടി നാളെ മുതൽ നിനക്ക് ബാഡ് നൈറ്റ്‌ ആണ്... 
സ്വീറ്റ് ഡ്രീംസ്‌നു പകരം ഹൊറിബിൾ ഡ്രീംസ്‌ ആയിരിക്കും.... 


ശ്രുതി ഫോൺ കൈ പിടിച്ചു ആലോചനയിൽ ആയിരുന്നു... 
ഒറ്റക്ക് പോകണോ.... 
അതോ ഇഷാനിയെ കൂടി കൂട്ടണോ എന്ന്... 


ഇനി ചിലപ്പോൾ ഗൗതം ഇഷ്ട്ടമാണ് എന്ന് പറയാൻ ആണെങ്കിൽ..... 


അവളെയും കൂടെ കൊണ്ട് പോകാം. അല്ലെങ്കിൽ അവൻ എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ അവൾ വിശ്വസിക്കില്ല... 
പക്ഷെ എന്ത് പറഞ്ഞു കൊണ്ട് പോകും.... 
അല്ലെങ്കിൽ തന്നെ അവനി ഉത്രയെ സ്നേഹിക്കുന്നു എന്ന് അറിഞ്ഞു ഫിലമെന്റ് അടിച്ചു പോയിരിക്കാണ്... 
എന്ത് ചെയ്യും... 

എന്തോ തലയിൽ ഉദിച്ചപോലെ അവൾ ഇഷാനിക്ക് വിളിച്ചു.... 


ഹലോ ഇഷു.... 

മ്മം....  എന്താടി.... 

എന്റെ ഇഷു നീ നിന്റെ ഈ മൂഡ് ഓഫ് കളയു മോളെ...  
എനിക്ക് നിന്നെ ഇങ്ങനെ കാണാൻ വയ്യടി... 

ദേ ഞാൻ ഗൗതമിനെ വിളിച്ചു പറഞ്ഞിട്ടുണ്ട് നാളെ അവനീത്‌നെ കൂട്ടി ബീച്ചിൽ വരാൻ..  ഒരു പത്തു മണിയാണ് അവരോടു പറഞ്ഞത്. 

നീ ഒരു ഒൻപതു മണി ആവുമ്പോഴേക്കും റെഡി ആയി നിക്കണം...

നീ ആടി ഫ്രണ്ട്....  ഇഷു പറഞ്ഞു... 


എങ്കിൽ ശരി ഡാ നാളെ കാണാം... 
അതും പറഞ്ഞു ശ്രുതി ഫോൺ കട്ട്‌ ആക്കി... 

അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു... 
ഇനി ആ ഇഷു നാളെ എന്തൊക്കെ ഉണ്ടാക്കുമോ എന്തോ... 

ആഹാ നാളെ അല്ലെ...  അതെല്ലാം നാളെ കണ്ടറിയാം. 

നാളെ ആ അവനി കൂടി ഉണ്ടായാൽ മതിയായായിരുന്നു... 


...


രാവിലെ തന്നെ ശ്രുതി കുളിച്ചൊരുങ്ങി കുറേ പുട്ടിയും അടിച്ചു സുന്ദരിയായി ഒരുങ്ങി ഇറങ്ങി... 


ബീച്ചിൽ അവളെയും കാത്തു ഇഷാനി ഉണ്ടായിരുന്നു... 


ഇഷു നീ നേരത്തെ എത്തിയോ...  
അവൾ ഇഷാനിക്ക് അരികിൽ ഇരുന്നു ചോദിച്ചു... 


ഹേയ് ഇല്ലടാ... ജസ്റ്റ്‌ ഫൈവ് മിനിറ്റ് ആയെ ഉള്ളു... 


അപ്പോഴേക്കും അവരുടെ അടുത്ത് ഒരു ബെൻസ് കാർ വന്നു നിർത്തി... 

അതിൽ ഇരിക്കുന്നവരെ കണ്ടു രണ്ടു പേരുടെയും മുഖങ്ങൾ തിളങ്ങി... 

ഡ്രൈവിംഗ് സീറ്റിൽ ഗൗതം ആയിരുന്നു... 
കോഡ്രൈവിംഗ് സീറ്റിൽ അവനിയും... 

ഗൗതം അവരോടു പറഞ്ഞു... 
കയറു....  നമുക്ക് ഒരു ഡ്രൈവ്നു പോകാം.... 


അവർ രണ്ടുപേരും ബാക്ക് സീറ്റിൽ കയറി.. 

യാത്രയിൽ പരസ്പരം രണ്ടുപേരും ഒന്നും സംസാരിച്ചില്ല... 
അവനിയെ നോക്കി ഇഷുവും ഗൗതമിനെ നോക്കി ശ്രുതിയും ഇരുന്നു... 

കാർ നേരെ പോയത് വലിയ ഒരു തോട്ടത്തിലേക്കാണ്... 
അതിനു നടുവിൽ ഒറ്റപെട്ട ഒരു വീടിന് മുന്നിൽ വണ്ടി നിന്നു.


കാറിൽ നിന്ന് ഇറങ്ങിയ ഗൗതം അവരോടു ഇറങ്ങാൻ പറഞ്ഞു... 

...

കാറിൽ നിന്ന് ഇറങ്ങി അവർ ചുറ്റും നോക്കി.... 

മരങ്ങൾ മാത്രമേ ഉള്ളു... 

നല്ല പോസിറ്റീവ് എനർജി കിട്ടുന്ന സ്ഥലം... 

വരൂ....  ഇതു അവനിയുടെ ഫാം ഹൗസ് ആണ്.... 
ഗൗതം അവരെ വിളിച്ചു... 

അപ്പോഴേക്കും അവനി ഡോർ തുറന്നു അകത്തേക്ക് കയറിയിരുന്നു.... 

ചുണ്ടിൽ ഒരു ചിരിയുമായി അവർ രണ്ടുപേരും ഗൗതമിനു പുറകെ കയറി.... 

ഹാളിലെ സോഫയിൽ ചാരി കണ്ണടച്ച് ഇരിക്കുന്ന അവനിയെ കണ്ടു ഇഷു 
അവന്റെ അരികിൽ ചെന്നിരുന്നു...  എന്നിട്ട് സ്നേഹത്തോടെ വിളിച്ചു 
അവനി.....
....

അവൻ കണ്ണുകൾ തുറന്നു നോക്കി.... 
പൊടുന്നനെ ഒരു പോക്കായിരുന്നു 
ശ്രുതിയുടെ നേരെ.... 

ഗൗതമിനു അരികിൽ നിൽക്കുന്ന ശ്രുതിയുടെ കവിളിൽ അവനിയുടെ കൈ പതിഞ്ഞു.....


എന്താണ് നടന്നത് എന്നറിയാതെ ഇഷാനിയും ശ്രുതിയും പകച്ചു നിന്നു. 


പെട്ടന്ന് ശ്രുതി പറഞ്ഞു... 
എന്താ അവനി നീ എന്തിനാടാ എന്നെ തല്ലിയത്... 

ഡി....  പുന്നാര മോളെ കിടന്നു ചിലക്കാതെഡി.... 
നിന്നെ തല്ലിയത് എന്തിനാണ് എന്നറിയണോ എന്ന് ചോദിച്ചു അവൻ വീണ്ടും അവളെ തല്ലി... 


.ഒരു നിമിഷം അവൻ അവളുടെ രണ്ടു കവിളിലും മാറി മാറി അടിച്ചു.... 


ആ അടിയുടെ ആഘാതത്തിൽ അവൾ സ്തംബിച്ചു നിന്നു. 
കവിളുകളിൽ ആകെ ഒരു മരവിപ്പായിരുന്നു ആ നിമിഷം അവൾക്കു... 
ചോര ചുവ വായയിൽ കലർന്നപ്പോൾ അവൾക്കു മനസിലായി ചുണ്ട് പൊട്ടി എന്ന്... 

അവൻ അവളുടെ തലമുടി പിടിച്ചു വലിച്ചു....  അവളുടെ കവിളിൽ കുത്തി പിടിച്ചു ചുമരിനോട് ചേർത്തു നിർത്തി.. 


വേദന കൊണ്ട് അവൾ ആകെ തളർന്നു.... 

എന്നെ......
ന്നെ....  ഒന്നും ചെ...യ്യല്ലേ അവനി....
ഒരു.... തെറ്റ്.... പറ്റിപ്പോയി... 

എനിക്ക് അറിയില്ലായിരുന്നു ഉ...ത്ര
നിന്നെ.....  
അവളുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു.. 


ഞാൻ അവളും ഗൗ....തമും തമ്മിൽ ഇഷ്ട്ടം ആണ്.... 


അവൾ പൊട്ടി കരഞ്ഞു..... 


ഇതെല്ലാം കണ്ടു ഇഷു ഞെട്ടി.... 


അവനി ശ്രുതിക്ക് നേരെ ചെല്ലുന്നത് കണ്ട ഇഷാനി പറഞ്ഞു... 
..സ്റ്റോപ്പ്‌ ഇറ്റ് അവനി....

അവൾ ഗൗതമിനോട് ഇഷ്ട്ടം കൊണ്ട് അങ്ങനെ ചെയ്തു.... 

ഞാൻ ആയിരുന്നേൽ അവൾ ഇന്ന് ജീവനോടെ... 

പറഞ്ഞു തീരലും ഇഷാനി നിലം പതിച്ചു... 

കവിളിൽ കൈ പൊത്തി ഇരുന്നു.. 


അവനി അവൾക്കു നേരെ വന്നു വീണ്ടും അവളുടെ കവിളിൽ കൈ പതിപ്പിച്ചു... 

മേലാൽ എന്റെ പെണ്ണിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ.... ഞാൻ കൊന്നു കളയും. അറിയില്ല നിങ്ങൾക്ക് അവനിയെ... 

അപ്പൊ ഞാനോ അവനി.... എന്റെ സ്നേഹമോ.... 
എത്ര കാലമായി ഞാൻ നിന്നെ സ്നേഹിക്കുന്നു...  അതിനു ഒരു വിലയുമില്ലേ..... 


ഞാൻ നിന്നെ ഈ നിമിഷം വരെ സ്നേഹിച്ചിട്ടില്ല... 
ഒരു കോൺസൺ ഉണ്ടായിരുന്നു...  ഈ നിൽക്കുന്നവന്റെ ഫ്രണ്ട് ആണെന്ന്... 

എന്നാൽ ഈ നിമിഷം അതും തീർന്നു.... 


ഇനി നിങ്ങൾ പുതിയ ഒരു അവനിയെ കൂടി കാണാൻ ഇരിക്കുന്നതെ ഉള്ളു.... 


അതും പറഞ്ഞു അവനി ശ്രുതിക്ക് നേരെ നടന്നടുത്തു...  


അവളുടെ കണ്ണിൽ ഭയം നിഴലിച്ചു... 


ഇതെല്ലാം കണ്ടു ഗൗതം അവിടെ സെറ്റിയിൽ ഇരുന്നു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story