പ്രണയതീരം ❣️ ഭാഗം 3

pranaya theeram

രചന: ദേവ ശ്രീ


എന്നെയും നിവിയെയും കൂടാതെ മറ്റു രണ്ടുപേരും കൂടി ഉണ്ടായിരുന്നു റൂമിൽ... 
അർച്ചനയും രമ്യയും..  അവരും എന്റെ ക്ലാസ്സിൽ തന്നെയാണ്...  

അങ്ങനെ ഞങ്ങൾ കോളേജിലേക്ക് പോയി.. 
ഇന്ന് റെഗുലർ ക്ലാസ് തുടങ്ങുന്ന ദിവസമാണ്.... 

ഞങ്ങൾ കോളേജിലേക്ക് കയറുമ്പോൾ തന്നെ അവിടെ അവൻമാരും ഉണ്ടായിരുന്നു...  അജുവും രോഹിയും... 

അവരോടു ഓരോന്ന് പറഞ്ഞു നടക്കുമ്പോൾ ആണ് ഇന്നലെ പാട്ട് പാടിപ്പിച്ച ചേട്ടനെ കാണുന്നത്... 

ഹായ് ഉത്ര തന്റെ പാട്ട് കൊള്ളാമായിരുന്നുട്ടോ... -പ്രണവ് 

ഓഹ് താങ്ക് യൂ ചേട്ടാ.... 


രോഹിയോടും  നിവിയോടും അജു പറഞ്ഞു  ഇയ്യാൾക്ക് നേരെ ചെവി കേട്ടൂടെ....  ഓഹ് അവളുടെ പാട്ട് കേട്ട് എന്റെ കിളികൾ എല്ലാം പറന്നു പോയി... 


എന്നാൽ ശരി താൻ പൊക്കൊളു...  കാണാം....  കാണണം -പ്രണവ് 


ഓഹ് തീർച്ചയായും -ഉത്ര

എന്താടി അയാളും ആയിട്ട്....  -നിവി 


ഓഹ് അതു എന്റെ പാട്ട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞതാണ്... 

ഹേ...  അയാൾക്ക്‌ ചെവി കേൾക്കില്ലെടി....  അജു 


ഡാ കുശുമ്പ് തോന്നിട്ടു കാര്യമില്ല... 
നല്ലത് നന്നായി എന്ന് തന്നെ പറയണം....  രോഹി അജുവിനെ നോക്കി കണ്ണടച്ച് പറഞ്ഞു..  

ഓഹ് പിന്നെ നല്ലത് നല്ലതാണ് എന്ന് തന്നെ പറയണം അജു അതു ഏറ്റു പിടിച്ചു... 


ഫസ്റ്റ് ഹൗർ തന്നെ അക്കൗണ്ടൻസി ആയിരുന്നു... 
കലപില കൂട്ടി ഇരിക്കുന്ന ക്ലാസ്സ്‌ പെട്ടെന്ന് സൈലന്റ് ആയി.... 

നോക്കുമ്പോൾ അതാ ഒരു ചുള്ളൻ സാർ മുന്നിൽ... 

അറിയാതെ തന്നെ എന്റെ ഉള്ളിലെ കോഴി പുറത്തു ചാടി.... 
ഹേയ് മോശം ആണ്...  പഠിപ്പിക്കുന്ന സാർ അല്ലെ...  
അയാളുടെ മുഖത്ത് നിന്നും കണ്ണ് എടുത്തു ചുറ്റും നോക്കി... 
.ദൈവമേ...... ഈ ക്ലാസ്സിൽ ഇത്രയും കോഴികൾ ഉണ്ടോ? 

അവന്മാരെ നോക്കിയപ്പോൾ അവരും അയാളെ ഫോക്കസ് ചെയ്യുന്നു... 


ഹായ് ഞാൻ നിരഞ്ജൻ.... നിങ്ങൾക്ക്  അക്കൗണ്ടൻസി ഞാൻ ആണ് എടുക്കുന്നത് ഞാൻ ആണ്.. 


എന്തൊരു ചുള്ളൻ സാർ ആണെടി അതു.. നിവിയും കമന്റ്‌ അടിച്ചു... 

ആഹാ ടി മോളെ...  ഓൺ ഹൗർ ഇപ്പോ കഴിയും.   

അയാളെ വായ നോക്കി ആ ഹൗർ കഴിഞ്ഞു..   

അടുത്തത് ബിസ്സിനെസ്സ് മാനേജ്മെന്റ് ആയിരിന്നു... 
പ്രഭാകരൻ സാർ... 
 ഓഹ് ഒരു തള്ള് വണ്ടി എന്ന് പറഞ്ഞാൽ മതി... 
പഠിപ്പിനേക്കാൾ സാറിന്റെ തള്ളൽ ആയിരുന്നു കൂടുതൽ.... അങ്ങനെ അജു അയാൾക്ക് പേരിട്ടു.    തള്ളു വണ്ടി എന്ന്.... 


അയാളുടെ വെറുപ്പിക്കൽ കഴിഞ്ഞു അയാളും ഇറങ്ങി... 

ഇന്നലെ തന്നെ കോളേജ് മുഴുവൻ കാണാൻ പറ്റിയില്ല...  അതോണ്ട് ആ വിഷമം തീർക്കാൻ വേണ്ടി ഞങ്ങൾ കോളേജ് ഒന്ന് ചുറ്റി കാണാൻ ഇറങ്ങി...... 


എന്റെ ബെല്ലും ബ്രേക്കും ഇല്ലാതെ ഉള്ള നടത്തം കൊണ്ട് നിലത്ത് കിടന്ന കവർ കാണാതെ അതിൽ ചവിട്ടി ആ പോകുന്നു ഞാൻ ഭൂമി ദേവിയെ വന്ദിക്കാൻ... 
ആ പോക്കിൽ ഞാൻ ആരുമായോ കൂട്ടി ഇടിച്ചു... 
ദേ കിടക്കുന്നു അയാളും..  
അയാളുടെ കയ്യിൽ ഉണ്ടായിരുന്ന പേപ്പേഴ്സും....


ദൈവമേ എനിക്ക് എന്തിന്റെ കേടായിരുന്നു... 

അപ്പോഴേക്കും അജുവും നിവിയും എന്നെ എഴുനെല്പിച്ചു...  
അയാളെ രോഹിയും..  


അയാൾ എന്നെ ഒന്ന് നോക്കി....  ഞാൻ അയാളെയും... പിന്നെ കണ്ണുകൾ തമ്മിൽ വേർപെടുത്താൻ സാധിക്കാതെ അവിടെ നിന്നു എന്നൊന്നും നിങ്ങൾ കരുതണ്ട..   


ഒരു സോറി പറഞ്ഞു ഞാൻ പോയി.....

അയാളും അങ്ങോട്ട് വന്ന രണ്ടുപേരും കൂടി ആ പേപ്പർ എല്ലാം പെറുക്കി കൂട്ടി.... 

അങ്ങനെ ഹാഫ് ഡേ കഴിഞ്ഞു... 
ഉച്ചക്ക് ശേഷം ക്ലാസ്സിൽ ഇരിക്കുമ്പോൾ ആണ് 
കുറച്ചു ചേട്ടന്മാരും ചേച്ചിമ്മാരും ക്ലാസ്സിലേക്ക് വന്നത്... 


ഹേ ഇതു ഇന്നലെ പാട്ട് പാടിപ്പിച്ചവരല്ലേ.... ഇവർ എന്തിനു ഇപ്പോ ഇങ്ങോട്ട് വന്നത്.... 


ഹായ് ഞാൻ അവനീത്‌....  എസ് എഫ് ഐയുടെ ഈ പ്രാവശ്യത്തെ സ്ഥാനാർഥി ഞാൻ ആണ്... 

അങ്ങനെ പിന്നെ ഘോര പ്രസംഗം തന്നെ നടത്തി... 

അതിനു ശേഷം ഈ ക്ലാസ്സിൽ നിന്നും ആർട്ട്‌ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരാൾ വേണം എന്ന് പറഞ്ഞു..   

താല്പര്യം ഉള്ളവർ കൈ പൊക്കാൻ പറഞ്ഞു..   


ആരും പൊക്കിയില്ല... 

എന്തെ ആർക്കും താല്പര്യമില്ലേ....  -അവനീത്‌ 


അപ്പോഴാണ് നമ്മുടെ പ്രണവ് ചേട്ടൻ പറഞ്ഞത്... 
ഡാ അവനി ഉത്ര നിൽക്കും ആർട്ട്‌ സെക്രട്ടറി ആയിട്ട്... 

എല്ലാവരും ഉത്രയെ ഒരു അന്യഗ്രഹ ജീവി എന്നപോലെ നോക്കി... 

ഞാനോ.....  ദൈവമേ തീർന്നു....  ഏട്ടന്മാര് അറിഞ്ഞാൽ.... എനിക്ക് വയ്യ.... 


അതുപറ്റില്ല....  എനിക്ക് നിൽക്കാൻ പറ്റില്ല....ഞാൻ കെ എസ് യൂ ന്റെ ആളാണ്....  -ഉത്ര 


അതു കേട്ടു ചൈത്ര പറഞ്ഞു  

ആഹാ അപ്പൊ ഉത്രയാണ് ആർട്ട്‌ സെക്രട്ടറി സ്ഥാനത്തെക്ക് മത്സരിക്കുന്നത്.... 


.ഹേയ് ഇതെന്താ വെള്ളരിക്കാ  പട്ടണമോ...  നടക്കില്ല...  ഞാൻ ഇല്ല... 

നീ ഉണ്ട് ഉത്ര മോളെ....  അപ്പൊ ഞങ്ങളുടെ കൂടെ പോര്...  എല്ലാവർക്കും നിന്നെ പരിചയപെടുത്തി തരാം... 


അല്ലെങ്കിലും ഞാൻ എന്തിനു പേടിക്കണം... ഇതിനൊക്കെ വേണ്ടി അല്ലെ ഞാൻ അവിടുന്ന് നാട് കടന്നത്...  പക്ഷെ പെട്ടെന്ന് വേണ്ടായിരുന്നു...  ആഹാ സാരമില്ല... 


അപ്പോഴാണ് ചൈത്ര അവളുടെ അടുത്തേക്ക് വന്നത്.... 
അവൾ ഒന്ന് ചിരിച്ചു..   
മോളെ ഉത്ര.... നിന്നെക്കാൾ 2, 3 ഓണം ഞങ്ങൾ കൂടുതൽ ഉണ്ടതാണ്.... 
നിന്നെ ഫസ്റ്റ് ഡേ ഞങ്ങൾ വിളിക്കാൻ തന്നെ കാരണം നിന്റെ കയ്യിൽ ഇരുന്ന ആ പൂവാണ്...  ഏതു സഖാവും ആരാധനയോടെ കാണുന്ന ഗുൽമോഹർ പൂവ്..   


ഓഹ് കണ്ടല്ലേ....  


മ്മം... 


അപ്പൊ തന്നെ ഫസ്റ്റ് ഇയറിൽ നിന്നും നീ മതി സ്ഥാനാർഥിയായി എന്ന് ഞങ്ങൾ തീരുമാനിച്ചു.... 


അയ്യോ ചേച്ചി ഞാൻ വലിയ സഖാവ് ഒന്നുമല്ല...  എന്തോ ഇഷ്ട്ടമാണ് ഈ പാർട്ടിയോട്... 

അതുമതിയടോ... 


അങ്ങനെ പോയത് കോളേജ് ഓഡിറ്റോറിയത്തിലേക്ക് ആണ്.... 

അവിടെ പോയപ്പോൾ സ്റ്റേജിൽ അതാ ഇരിക്കുന്നു നേരത്തെ ഇടിച്ച ആളു.... 

ഞാൻ ഒന്ന് പുഞ്ചിരിച്ചു... 
അയാൾ എന്നെ ഒന്ന് നോക്കി....  


ഹും...  ഇതൊക്കെ നമുക്ക് ഗ്രാസ് ആണ്... 


അവൾ ചൈത്രയുടെ കൂടെ അവിടെ ഇരുന്നു... 
ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവൾ ചൈത്രയും ദിയയും നീനയും ആയി കമ്പനിയായി... കാണുന്ന പോലെ ഒന്നുമല്ല...  എല്ലാം പാവങ്ങൾ ആയിരുന്നു... 


അവിടെ ഉണ്ടായിരുന്ന സാർ പറഞ്ഞു സ്ഥാനാർഥിയെ പരിചയപെടുത്തികോളും... 
 


എസ് എഫ് ഐ യുടെ ചെയർമാൻ അവനീത്‌.... 
പിന്നെ എല്ലാം സ്ഥാനാർഥികളെയും പരിചയപെടുത്തി... 

അടുത്തത് കെ എസ് യൂ വിന്റെ ചെയർമാനെ പരിചയപ്പെടുത്തി..... 

ഗൗതം...   ഞാൻ നേരത്തെ ഇടിച്ചിട്ട പ്രോപ്പർട്ടി... 

ദൈവമേ ചെയർമാൻ ആയിരുന്നോ... 
സോറി പറഞ്ഞത് കുറഞ്ഞു പോയോ എന്ന ചിന്ത ഉദിക്കാതെ ഇരുന്നില്ല എന്റെ മനസ്സിൽ.... 

അവിടുന്ന് നേരെ ക്ലാസ്സിലേക്ക് വിട്ടു... 
അവരോട് ഇലക്ഷൻ കാര്യങ്ങൾ എല്ലാം പറഞ്ഞു... 
നേരത്തെ ഇടിച്ചത് ksu വിന്റെ ചെയർമാൻ ആണെന്ന് അറിഞ്ഞതും അവരുടെ കിളികൾ പോയി... 

പണി വരുന്നുണ്ട് അവറാച്ചാ.......  അക്കാര്യം തീരുമാനമായി....  -അജു.. 


എന്റെ പൊന്ന് അജു നീ ആളെ പേടിപ്പിക്കല്ലേ...  -നിവി... 

അല്ലേന്റെ  ഉത്രേ ആ പ്രണവിനു എന്താടി ഒരു ഇളക്കം ..  -നിവി 


എന്ത് ഇളക്കം....  നീ വെറുതെ ഓരോന്ന് പറഞ്ഞു ഉണ്ടാക്കണ്ട... 
അവർ എല്ലാവരും കൂടി എല്ലാ പ്ലാൻ ചെയ്താണ് ക്ലാസ്സിലേക്ക് വന്നത്... 

ചൈത്ര പറഞ്ഞത് അവരോടു അവൾ പറഞ്ഞു... 


ഓഹ് അങ്ങനെ....  -രോഹി...

ശേഷം അവർ കോളേജിന്റെ പിറകിൽ ഉള്ള മരത്തിന്റെ ചോട്ടിലേക്ക് നടന്നു.... 


അവിടെ ഉള്ള കാഴ്ച്ച കണ്ടു പകച്ചു പോയി നാലന്റെയും ബാല്യവും കൗമാരവും..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story